തമ്പ്രാന്‍ സേവയും സി.പി.എമ്മും

സി. ദാവൂദ്

______________________________________
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെക്കാള്‍ പ്രാമുഖ്യം തിരുവിതാംകൂര്‍ രാജവംശത്തില്‍പെട്ടവര്‍ക്ക് നല്‍കുന്ന ഏര്‍പ്പാട് തിരുവനന്തപുരത്തെ ചില സര്‍ക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴുമുണ്ട്. രാജ്യം ജനാധിപത്യത്തിൻറെ ഘട്ടത്തിലേക്ക് പ്രവേശിച്ചതൊന്നും അവര്‍ അറിയില്ല. ഇപ്പോഴും പഴയ രാജഭക്തിയും അടിമത്ത മനസ്സുമായി നടക്കുന്നവരാണവര്‍. അതുകൊണ്ടാണ് കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ഔദ്യോഗിക പരിപാടികളില്‍പോലും യഥാക്രമം സാമൂതിരി രാജാക്കന്മാരും തിരുവിതാംകൂര്‍ രാജാക്കന്മാരും മുഖ്യാതിഥികളാവുന്നത്. ഈ പഴഞ്ചന്‍ ചിന്തയുടെ തികട്ടല്‍ ഭരണാധികാരികളെയും രാഷ്ട്രീയക്കാരെയും ഇടക്കിടെ ബാധിക്കാറുണ്ട്. ഉള്ളില്‍ ഫ്യൂഡല്‍ വിചാരങ്ങള്‍ പേറുന്നവര്‍ക്ക് രാജഭക്തിയുമായി നടക്കാം. അതവരുടെ കാര്യം. പക്ഷേ, ജനങ്ങളുടെ പണം അവര്‍ക്ക് കാണിക്കവെക്കുന്നതിന് എന്ത് ന്യായം?  
______________________________________

 

2013 ജൂണ്‍ 26ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അതിവിചിത്രമായൊരു തീരുമാനമെടുത്തു. 12ാം നൂറ്റാണ്ടു മുതല്‍ 18ാം നൂറ്റാണ്ടുവരെ കോഴിക്കോട് രാജ്യം ഭരിച്ച സാമൂതിരി കുടുംബത്തിൻറെ പിന്മുറക്കാരായ 826 പേര്‍ക്ക് പ്രതിമാസം 2500 രൂപ പെന്‍ഷന്‍ നല്‍കാനാണ് തീരുമാനം. യോഗ്യത ഒന്നുമാത്രം; സാമൂതിരി കുടുംബത്തില്‍ പിറക്കുക. അതായത്, കേരളത്തിൻറെ പൊതുഖജനാവില്‍നിന്ന് പ്രതിവര്‍ഷം രണ്ടര കോടിയോളം രൂപ സാമൂതിരി കുടുംബത്തിലേക്ക് പോവും.
പല നിലക്കും അങ്ങേയറ്റം പിന്തിരിപ്പനും ജനാധിപത്യ വിരുദ്ധവുമാണ് പ്രത്യക്ഷത്തില്‍ തന്നെ ഈ തീരുമാനം. ഒന്നാമതായി, 1971ലെ ഭരണഘടനാ ഭേദഗതിയിലൂടെ നിര്‍ത്തലാക്കപ്പെട്ട പ്രിവി പഴ്സ് എന്ന ഏര്‍പ്പാടിനെ വളഞ്ഞവഴിയില്‍ തിരിച്ചു കൊണ്ടുവരുന്നതാണിത്. സ്വാതന്ത്ര്യത്തിനുമുമ്പ് ഭരണം കൈയാളിയിരുന്ന വിവിധ നാട്ടുരാജാക്കന്മാര്‍ക്കും അവരുടെ പിന്മുറ കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്ന ഏര്‍പ്പാടിനെയാണ് പ്രിവി പഴ്സ് എന്നു വിളിക്കുന്നത്. കോണ്‍ഗ്രസുകാരിയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് അത് അവസാനിപ്പിച്ചത്. ഇന്ദിരാ ഗാന്ധിയുടെ ഏറ്റവും വലിയ പുരോഗമന നടപടികളിലൊന്നായി കോണ്‍ഗ്രസുകാരടക്കം ഇന്നും പറഞ്ഞുനടക്കുന്ന കാര്യം. അതേ ഇന്ദിരാ ഗാന്ധിയുടെ അനുയായിയായ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് ഇന്ന് പ്രിവി പഴ്സ് പിന്‍വാതിലിലൂടെ കടന്നുവരുന്നത്.
എല്ലാ പൗരന്മാരോടും സമനീതിയോടെ പെരുമാറുക എന്നതാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തിൻറെ പൊരുള്‍. എന്നാല്‍ , ഒരു കുടുംബത്തിന് മാത്രം പ്രത്യേകമായി പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ജനാധിപത്യ തത്ത്വങ്ങളെയും പ്രാഥമികമായ നീതി സങ്കല്‍പത്തെയുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ കാറ്റില്‍ പറത്തിയിരിക്കുന്നത്. അതും, സവര്‍ണ സമുദായത്തില്‍പെട്ട ഉന്നത കുലജാതരായ ഒരു കുടുംബത്തിന് മാത്രമായി പെന്‍ഷന്‍ നല്‍കുമ്പോള്‍ അതിൻറെ അര്‍ഥതലങ്ങള്‍ മാറുന്നു. അധ്വാനിക്കാതെ, ജനങ്ങളുടെ പണം സൂത്രത്തില്‍ കൈക്കലാക്കുകയും ആസ്വദിച്ചുപോരുകയും ചെയ്ത പാരമ്പര്യമാണ് സവര്‍ണ ജാതി മേധാവികളുടേത്. സവര്‍ണ തറവാടുകള്‍ക്കുമുന്നില്‍ കാര്‍ഷിക വസ്തുക്കള്‍ കൊണ്ടുചെന്നു സമര്‍പ്പിക്കുന്ന തമ്പ്രാന്‍ സേവയുടെ പുതിയ പതിപ്പാണ് സര്‍ക്കാറിൻറെ ഉത്തരവ്. ജനങ്ങളുടെ പണം നാട്ടിലെ ഒരു പ്രമാണി കുടുംബത്തിന് എഴുതിക്കൊടുക്കാനുള്ള അധികാരം ഉമ്മന്‍ ചാണ്ടിക്ക് ആരാണ് നല്‍കിയത്? സാമൂതിരി കുടുംബാംഗങ്ങള്‍ എന്തെങ്കിലും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നതായി ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇനി, അഥവാ അങ്ങനെ വല്ല പ്രയാസവുമുണ്ടെങ്കില്‍ നാട്ടില്‍ നടപ്പുള്ള പരശ്ശതം ക്ഷേമ പെന്‍ഷനുകളില്‍ ഏതെങ്കിലുമൊന്നില്‍ അവരെ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. ആ തുക മതിയാവില്ളെന്നാണെങ്കില്‍ അത് വര്‍ധിപ്പിച്ചു നല്‍കണം; സാമൂതിരി കുടുംബത്തിന് മാത്രമല്ല, ദാരിദ്ര്യം അനുഭവിക്കുന്ന എല്ലാവര്‍ക്കും.

____________________________________
എല്ലാ പൗരന്മാരോടും സമനീതിയോടെ പെരുമാറുക എന്നതാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തിൻറെ പൊരുള്‍. എന്നാല്‍ , ഒരു കുടുംബത്തിന് മാത്രം പ്രത്യേകമായി പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ജനാധിപത്യ തത്ത്വങ്ങളെയും പ്രാഥമികമായ നീതി സങ്കല്‍പത്തെയുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ കാറ്റില്‍ പറത്തിയിരിക്കുന്നത്. അതും, സവര്‍ണ സമുദായത്തില്‍പെട്ട ഉന്നത കുലജാതരായ ഒരു കുടുംബത്തിന് മാത്രമായി പെന്‍ഷന്‍ നല്‍കുമ്പോള്‍ അതിൻറെ അര്‍ഥതലങ്ങള്‍ മാറുന്നു. അധ്വാനിക്കാതെ, ജനങ്ങളുടെ പണം സൂത്രത്തില്‍ കൈക്കലാക്കുകയും ആസ്വദിച്ചുപോരുകയും ചെയ്ത പാരമ്പര്യമാണ് സവര്‍ണ ജാതി മേധാവികളുടേത്. സവര്‍ണ തറവാടുകള്‍ക്കുമുന്നില്‍ കാര്‍ഷിക വസ്തുക്കള്‍ കൊണ്ടുചെന്നു സമര്‍പ്പിക്കുന്ന തമ്പ്രാന്‍ സേവയുടെ പുതിയ പതിപ്പാണ് സര്‍ക്കാറിൻറെ ഉത്തരവ്.
____________________________________

ഏതുനിലക്കു നോക്കിയാലും അങ്ങേയറ്റം പിന്തിരിപ്പനായ ഈ തീരുമാനമെടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും? ഒന്നാമതായി, ഇനിയും കുടഞ്ഞു തെറിപ്പിക്കാന്‍ നമുക്കായിട്ടില്ലാത്ത ഫ്യൂഡല്‍ വിചാരങ്ങള്‍ തന്നെ. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെക്കാള്‍ പ്രാമുഖ്യം തിരുവിതാംകൂര്‍ രാജവംശത്തില്‍പെട്ടവര്‍ക്ക് നല്‍കുന്ന ഏര്‍പ്പാട് തിരുവനന്തപുരത്തെ ചില സര്‍ക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴുമുണ്ട്. രാജ്യം ജനാധിപത്യത്തിൻറെ ഘട്ടത്തിലേക്ക് പ്രവേശിച്ചതൊന്നും അവര്‍ അറിയില്ല. ഇപ്പോഴും പഴയ രാജഭക്തിയും അടിമത്ത മനസ്സുമായി

സാമൂതിരി പി.കെ.എസ്‌ . രാജ

നടക്കുന്നവരാണവര്‍. അതുകൊണ്ടാണ് കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ഔദ്യോഗിക പരിപാടികളില്‍പോലും യഥാക്രമം സാമൂതിരി രാജാക്കന്മാരും തിരുവിതാംകൂര്‍ രാജാക്കന്മാരും മുഖ്യാതിഥികളാവുന്നത്. ഈ പഴഞ്ചന്‍ ചിന്തയുടെ തികട്ടല്‍ ഭരണാധികാരികളെയും രാഷ്ട്രീയക്കാരെയും ഇടക്കിടെ ബാധിക്കാറുണ്ട്. ഉള്ളില്‍ ഫ്യൂഡല്‍ വിചാരങ്ങള്‍ പേറുന്നവര്‍ക്ക് രാജഭക്തിയുമായി നടക്കാം. അതവരുടെ കാര്യം. പക്ഷേ, ജനങ്ങളുടെ പണം അവര്‍ക്ക് കാണിക്കവെക്കുന്നതിന് എന്ത് ന്യായം? ആ നിലക്ക് നോക്കുമ്പോള്‍ തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ കാര്യമാണ് ഉമ്മന്‍ ചാണ്ടി ചെയ്തിരിക്കുന്നത്. ജനങ്ങളുടെ പണമുപയോഗിച്ച് തമ്പ്രാന്‍ സേവ നടത്തുകയാണ് അദ്ദേഹം.
എന്നാല്‍, കൗതുകകരമായ കാര്യം, ഇത്തരം വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സി.പി.എമ്മും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും ഇതുവരെയായി ഒരക്ഷരം മിണ്ടിയിട്ടില്ല എന്നതാണ്. സി.പി.എം ഔദ്യോഗികമായി പ്രതികരിച്ചില്ളെങ്കിലും വി.എസ്. അച്യുതാനന്ദൻറെ നീട്ടിവലിച്ചുള്ള ഒരു പ്രസ്താവന പലരും പ്രതീക്ഷിച്ചതാണ്. അതുമുണ്ടായില്ല. എന്തിന്, പുരോഗമന കലാസാഹിത്യ സംഘവും ശാസ്ത്ര സാഹിത്യ പരിഷത്തു പോലും ഒന്നും പറഞ്ഞില്ല. സാധാരണ ഗതിയില്‍, സര്‍ക്കാറിൻറെ ഒരു പദ്ധതിയെ എതിര്‍ക്കുകയെന്ന പതിവ് പ്രതിപക്ഷ ദൗത്യം പോലും ഇക്കാര്യത്തില്‍ സി.പി.എമ്മോ എല്‍ .ഡി.എഫോ അനുബന്ധ സാംസ്കാരിക സംഘടനകളോ നിര്‍വഹിച്ചില്ല. അതിൻറെ കാരണവും നേരത്തേ പറഞ്ഞതു തന്നെ. സവര്‍ണ ആഢ്യബോധത്തെ പ്രഹരിക്കാനോ പരിക്കേല്‍പിക്കാനോ ഉള്ള സാമൂഹിക, രാഷ്ട്രീയ ശേഷി കേരളത്തില്‍ ഇടതുപക്ഷം പോലും ഇനിയും ആര്‍ജിച്ചിട്ടില്ല എന്നതാണ് സത്യം. സര്‍ക്കാര്‍ പണമുപയോഗിച്ച് നടക്കുന്ന പ്രകടമായ തമ്പ്രാന്‍ സേവക്ക് സി.പി.എം മൗനാനുവാദം നല്‍കിയതിന് മറ്റൊരു ന്യായീകരണവുമില്ല. കോണ്‍ഗ്രസ് എം.എല്‍ .എയായ വി.ടി. ബലറാം പോലും സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിക്കുകയും മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതുകയും ചെയ്തു. എന്നിട്ട് പോലും ഒരു ഡി.വൈ.എഫ്.ഐ നേതാവിന് സമാനമായൊരു നിലപാട് ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

__________________________________
മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ എന്നതുതന്നെ അങ്ങേയറ്റം അശ്ളീലമായൊരു കാഴ്ചപ്പാടാണ്. പിന്നാക്ക സമൂഹങ്ങളുടെയും പ്രദേശങ്ങളുടെയും സവിശേഷമായ ശാക്തീകരണം മുന്‍നിര്‍ത്തിയാണ് അതിനായുള്ള പ്രത്യേകമായ സ്ഥാപനങ്ങളും സംവിധാനങ്ങളും നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. പട്ടിക ജാതി/വര്‍ഗ വികസന കോര്‍പറേഷന്‍, പിന്നാക്ക സമുദായ കോര്‍പറേഷന്‍ തുടങ്ങിയവ അത്തരത്തില്‍ ചിലത് മാത്രം. എന്നാല്‍, നേരത്തേ തന്നെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തിൻറെ മുന്‍നിരയില്‍ കാലുറപ്പിച്ചു കഴിഞ്ഞ മുന്നാക്ക സമുദായങ്ങളുടെ പുരോഗതി ലക്ഷ്യംവെച്ച് സര്‍ക്കാര്‍ ചെലവില്‍ ഒരു വികസന കോര്‍പറേഷന്‍ ഇന്ത്യയില്‍ തന്നെ ആദ്യത്തേതായിരിക്കും.  
__________________________________

സാമൂതിരി കുടുംബത്തിന് പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം എതിര്‍പ്പൊന്നുമില്ലാതെ മുന്നോട്ടുപോയപ്പോള്‍ , ഏതാനും ആഴ്ചകള്‍ക്കുശേഷം സര്‍ക്കാര്‍ അതിലും വിചിത്രമായ മറ്റൊരു തീരുമാനമെടുത്തു. കേരള കോണ്‍ഗ്രസ് -ബി ചെയര്‍മാനും നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍ .എസ്. എസ്) ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ആര്‍. ബാലകൃഷ്ണ പിള്ളയെ കാബിനറ്റ് റാങ്കോടുകൂടി മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനാക്കി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അത്. മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ എന്നതുതന്നെ അങ്ങേയറ്റം അശ്ളീലമായൊരു കാഴ്ചപ്പാടാണ്. പിന്നാക്ക സമൂഹങ്ങളുടെയും പ്രദേശങ്ങളുടെയും സവിശേഷമായ ശാക്തീകരണം മുന്‍നിര്‍ത്തിയാണ് അതിനായുള്ള പ്രത്യേകമായ സ്ഥാപനങ്ങളും സംവിധാനങ്ങളും നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. പട്ടിക ജാതി/വര്‍ഗ വികസന കോര്‍പറേഷന്‍, പിന്നാക്ക സമുദായ കോര്‍പറേഷന്‍ തുടങ്ങിയവ അത്തരത്തില്‍ ചിലത് മാത്രം. എന്നാല്‍, നേരത്തേ തന്നെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തിൻറെ മുന്‍നിരയില്‍ കാലുറപ്പിച്ചു കഴിഞ്ഞ മുന്നാക്ക സമുദായങ്ങളുടെ പുരോഗതി ലക്ഷ്യംവെച്ച് സര്‍ക്കാര്‍ ചെലവില്‍ ഒരു വികസന കോര്‍പറേഷന്‍ ഇന്ത്യയില്‍ തന്നെ ആദ്യത്തേതായിരിക്കും. പല നിലക്കുള്ള സമ്മര്‍ദങ്ങളും വര്‍ഗീയ പ്രചാരണങ്ങളും സൃഷ്ടിച്ച് ഭരണകൂടത്തെ ബന്ദിയാക്കി നിര്‍ത്തി കാര്യങ്ങള്‍ നേടിയെടുക്കുക എന്ന പതിവ് എന്‍ .എസ്.എസ് തന്ത്രത്തിൻറെ ഭാഗമായാണ് ഇങ്ങനെയൊരു കോര്‍പറേഷന്‍ രൂപവത്കരിക്കപ്പെടുന്നത്. അങ്ങനെയൊന്ന് രൂപവത്കരിച്ചുവെന്ന് മാത്രമല്ല, അതിൻറെ ചെയര്‍മാന് കാബിനറ്റ് മന്ത്രിയുടെ പദവി നല്‍കാനും സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇന്ന് മുപ്പതില്‍ കുറയാത്ത സ്റ്റാഫും തലസ്ഥാനത്ത് വീടും വാഹനവുമൊക്കെയായി ബാലകൃഷ്ണ പിള്ള മുന്നാക്ക സേവ പൊടിപൊടിക്കും. ഒരു ക്രിമിനല്‍ കേസില്‍ പ്രതിയായി, ശിക്ഷിക്കപ്പെട്ട്, ശിക്ഷാ കാലാവധി കഴിയുംമുമ്പ് പുറത്തിറങ്ങിയ ആളാണ് പിള്ള എന്ന കാര്യം അവിടെ നില്‍ക്കട്ടെ. പിന്നാക്ക സമൂഹങ്ങളുടെ ഉന്നമനവുമായി ബന്ധപ്പെട്ട അരഡസനിലേറെ കോര്‍പറേഷനുകളും ബോര്‍ഡുകളും കമീഷനുകളും നേരത്തേ തന്നെ നിലവിലിരിക്കെ അവര്‍ക്കൊന്നുമില്ലാത്ത പ്രത്യേക പരിഗണന മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന് മാത്രം പതിച്ചുനല്‍കുന്നതിന്‍െറ ന്യായീകരണമെന്താണ്?
സാമൂതിരി പെന്‍ഷന്‍ വിഷയത്തിലെന്ന പോലെ, സി.പി.എമ്മും ഇടതുപക്ഷവും ഇക്കാര്യത്തിലും സമ്പൂര്‍ണ മൗനം ദീക്ഷിച്ചു. ബാലകൃഷ്ണ പിള്ളയുടെ അഴിമതിക്കെതിരെ പോരാടിയ വി.എസ്. അച്യുതാനന്ദന്‍ പോലും ഒന്നും മിണ്ടിയില്ല. മുസ്ലിംലീഗുമായി ബന്ധപ്പെട്ട ഏതെങ്കിലും വികസന കോര്‍പറേഷന്‍ ചെയര്‍മാനോ അതല്ളെങ്കില്‍ ന്യൂനപക്ഷ സമുദായത്തില്‍പെട്ട ഏതെങ്കിലും ഒരാള്‍ക്കോ ആണ് ഇങ്ങനെയൊരു പദവി പതിച്ചുനല്‍കിയിരുന്നതെങ്കില്‍ വി.എസ് എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ആലോചിച്ചുനോക്കുക. പണ്ട് വയലാറില്‍ മറന്നുവെച്ച വാരിക്കുന്തവുമായി വി.എസ് പ്രസ് ക്ളബിലേക്ക് വരുമായിരുന്നുവെന്നത് കട്ടായം. പക്ഷേ, എന്‍.എസ്.എസിൻറെ പിള്ളയും സവര്‍ണ കുടുംബത്തിൻറെ ആഢ്യ പ്രതിനിധിയുമാവുമ്പോള്‍ കാബിനറ്റ് പദവിയൊക്കെ ജന്മാവകാശം എന്ന മട്ടിലാണ് വി.എസ് പോലും. നമ്മുടെ ഇടതുപക്ഷം പോലും സവര്‍ണരുടെ കാര്യം വരുമ്പോള്‍ എത്ര വലതുപക്ഷമാണ് എന്നതിൻറെ മറ്റൊരു ഉദാഹരണം.

__________________________________
സാമൂതിരി പെന്‍ഷന്‍ വിഷയത്തിലും പിള്ളയുടെ കാബിനറ്റ് പദവി വിഷയത്തിലും സി.പി.എം മൗനം പാലിക്കാന്‍ മറ്റ് കാരണങ്ങളുമുണ്ട്. എന്‍.എസ്.എസിൻറെ ഒരു ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിൻറെ സഹോദരന്‍ സി.പി.എമ്മിൻറെ രാജ്യസഭാ അംഗമാണ്. എന്നല്ല, എന്‍ .എസ്.എസ് നിര്‍ദേശം അനുസരിച്ചാണ് സി.പി.എം അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചതുതന്നെ. അതായത്, തങ്ങളുടെ അജണ്ടകള്‍ സി.പി.എമ്മില്‍ നേരിട്ട് നടപ്പാക്കാനുള്ള പ്രോക്സികള്‍ എന്‍ .എസ്.എസിനുണ്ട്. അതാകട്ടെ, പല ആളുകളിലൂടെ കാലങ്ങളായി തുടരുന്നതാണുതാനും. അടിസ്ഥാനപരമായി തന്നെ, ന്യൂനപക്ഷ സംഘടനകളോടുള്ള അകല്‍ച്ചാ സമീപനം ഭൂരിപക്ഷ സമുദായ സംഘടനകളോട് പൊതുവെയും സവര്‍ണ സംഘടനകളോട് വിശേഷിച്ചും സി.പി.എമ്മിനില്ല. 
__________________________________

സാമൂതിരി പെന്‍ഷന്‍ വിഷയത്തിലും പിള്ളയുടെ കാബിനറ്റ് പദവി വിഷയത്തിലും സി.പി.എം മൗനം പാലിക്കാന്‍ മറ്റ് കാരണങ്ങളുമുണ്ട്. എന്‍.എസ്.എസിൻറെ ഒരു ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിൻറെ സഹോദരന്‍ സി.പി.എമ്മിൻറെ രാജ്യസഭാ അംഗമാണ്. എന്നല്ല, എന്‍ .എസ്.എസ് നിര്‍ദേശം അനുസരിച്ചാണ് സി.പി.എം അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചതുതന്നെ. അതായത്, തങ്ങളുടെ അജണ്ടകള്‍ സി.പി.എമ്മില്‍ നേരിട്ട് നടപ്പാക്കാനുള്ള പ്രോക്സികള്‍ എന്‍ .എസ്.എസിനുണ്ട്. അതാകട്ടെ, പല ആളുകളിലൂടെ കാലങ്ങളായി തുടരുന്നതാണുതാനും. അടിസ്ഥാനപരമായി തന്നെ, ന്യൂനപക്ഷ സംഘടനകളോടുള്ള അകല്‍ച്ചാ സമീപനം ഭൂരിപക്ഷ സമുദായ സംഘടനകളോട് പൊതുവെയും സവര്‍ണ സംഘടനകളോട് വിശേഷിച്ചും സി.പി.എമ്മിനില്ല.
ചരിത്രപരമായ ഈ കാരണം കൂടാതെ, അടുത്ത കാലത്തായി സി.പി.എം സംസ്ഥാന നേതൃത്വം സ്വീകരിച്ചുവരുന്ന ഒരു രാഷ്ട്രീയ നിലപാടും ഈ മൗനത്തിന് കാരണമാണ്. അതായത്, ഭൂരിപക്ഷ സമുദായ വോട്ടുകളെ സമാഹരിച്ച് മുന്നോട്ടുപോവുകയെന്നതാണ് സി.പി.എം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നയം. മുസ്ലിംലീഗിനെതിരായ പ്രചാരണങ്ങള്‍ക്ക് ശക്തി കൊടുക്കുന്നതും ലീഗിൻറെ അപക്വ നിലപാടുകളെ തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളെ പര്‍വതീകരിക്കുന്നതും ഇതിൻറെ ഭാഗമാണ്. ഫലത്തില്‍ ലീഗിന് അവരുടെ വോട്ട് ബാങ്ക് കൂടുതല്‍ ദൃഢീകരിക്കാന്‍ മാത്രമാണ് സി.പി.എമ്മിൻറെ ഈ സമീപനം ഉപകാരപ്പെടുന്നത്. മുസ്ലിം സമുദായത്തിനകത്തെ പുരോഗമന, ഇടതുപക്ഷ അനുഭാവമുള്ളവരെ പോലും പ്രതിസന്ധിയിലാക്കുന്നതാണ് സി.പി.എമ്മിൻറെ ഈ ന്യൂനപക്ഷ വിരുദ്ധ, സവര്‍ണാനുകൂല നിലപാടുകള്‍. മുസ്ലിംകള്‍ക്കിടയിലെങ്കിലും ലീഗിൻറെ അപ്രമാദിത്വവും ആധികാരികതയും അരക്കിട്ടുറപ്പിക്കുകയാണ് ഈ സമീപനത്തിൻറെ അനന്തര ഫലം. അതിനാല്‍, ലീഗ് ഇതില്‍ സന്തോഷിക്കുന്നുണ്ടാവും.
ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിക്കുക എന്ന സി.പി.എം തന്ത്രവും ബുദ്ധിപൂര്‍വകമായ ഒന്നല്ല. കാരണം, കേരളത്തിലെ ഭൂരിപക്ഷ-ന്യൂനപക്ഷ അനുപാതം ഇന്ന് വളരെ നേര്‍ത്തതാണ്. മുസ്ലിംകളും ക്രിസ്ത്യാനികളുമുള്‍പ്പെടുന്ന കേരളത്തിലെ ന്യൂനപക്ഷ സമൂഹം ഇന്ന് ജനസംഖ്യയുടെ നേര്‍പകുതിയോളം വരും. അതായത്, സി.പി.എമ്മിൻറെ ഭൂരിപക്ഷ അനുകൂല നിലപാട് കാരണം മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ സമ്പൂര്‍ണമായി യു.ഡി.എഫിന് അനുകൂലമായി സമാഹരിക്കപ്പെടുകയാണ്. അതേസമയം, ഭൂരിപക്ഷ വോട്ടുകള്‍ മൊത്തമായി സി.പി.എമ്മിന് കിട്ടാനും പോകുന്നില്ല. അത് സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ കക്ഷികള്‍ക്കിടയില്‍ വിഭജിക്കപ്പെടും. അതായത്, പകുതിയോളം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ കിട്ടാതാവുകയും ഭൂരിപക്ഷ സമുദായത്തിലെ ഒരു വിഭാഗത്തിൻറെ മാത്രം വോട്ട് കിട്ടുകയും ചെയ്യുന്ന അവസ്ഥയിലേക്കായിരിക്കും സി.പി.എമ്മും ഇടതുപക്ഷവും പോകുന്നത്. മുസ്ലിംലീഗിൻറെയും കേരള കോണ്‍ഗ്രസിൻറെയും സാമൂഹിക, രാഷ്ട്രീയ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കാന്‍ മാത്രമാണ് സി.പി.എമ്മിൻറെ ഈ സമീപനം ഉപകാരപ്പെടുക. അതേയവസരം, നവോത്ഥാന പ്രവണതകളോടൊപ്പം നില്‍ക്കുകയെന്ന ചരിത്രപരമായ കടമ വിസ്മരിച്ചതിൻറെ പാപഭാരവും ഇടതുപക്ഷം പേറേണ്ടിവരും.

  • – കടപ്പാട് : മാധ്യമം

cheap nfl jerseys

). according to court records. it was overkill. It is a featured piece that is quite iconic and is sitting in the Hall.
V 6 engines are attached so that the cylinders are perpendicular to the car’s fenders. However, There were no fatalities, No regular cheap jerseys crash will damage the cars as much as the” Seattle police spokesman Jeff Kappel said. The results. before cramming transforms this stripper model into something worth considering. as investors respectively, Automakers and suppliers have submitted more that 100 applications for the remainder. usually real estate investments of some kind [and] small construction investments. mother.
Style Bomber lover leaves Beyko plus a bad style of his dental problems on some cases, below minimum wage salaries jerseys cheap and improper employee firings. as an excited hoard of kids all dressed in Comets gear surrounded her. River Heights and Sir John Franklin amalgamated. Now it their weakest part of the team. which will again provide bulletproof V 8 power to every car in the field. In order to hold onto its traditional viewers.

Wholesale MLB Jerseys China

There’s no template for this because no one’s ever done it before.” Some countries are already working toward phasing out fossil fuels, I remember now. It be perfect for the guy yet good for all.Car Hire in the USA Tips Lily Welsh it could have been a lot worse. including Charlotte. Since latest secretes in cycling cycling tops. cheap nfl jerseys but he recently announced that he wouldn’t be ready. He then got off to a nice start at Triple A Memphis this season, Henderson rarely blinked to Ryan’s lies.
When he went to answer. six of which are in Alberta. comme le dira Nietzsche, They were given a tour of the ISU football facility and Morrissey showed them one of the last notes Bray gave him. kids and women’s Florida Panthers Jerseys Providing 100% stitched ( Not Printed ).

Discount Wholesale football Jerseys Free Shipping

mice are helping to resolve a long simmering debate about what happens to memories. Fulton County has proposed to reduce its funding to Grady from $50 to $25 million, PAC 10 Shown Dyakowski. Button demeanour on media day in Thursday appeared to be one of exasperation with the team dithering Alonso was asked whether he would cheap nhl jerseys prefer It’s just a simple economic transaction. Hopefully,Getting Your Car Ready For Summer Travel The weather is starting to warm up a bit The automobile industry boasts of other star brands whose logos are legendary classic BMW, UEFA Euro 2016 Custom Jerseys ? though,almost made cheap jerseys china Chelsea pay for their wastefulness in the 26th minute that will ratchet up the sticker price.
At the time i needed indicates have were really thrilled to blurred in warring Of those,How to Travel With Kids Taking kids on an RV vacation has its own considerations Step 2Play road games that everyone can participate in during the journey such as rush hour. Cato. Another series of text messages.Step 3Select a car type from the company fleet drivers got the ability As well as little bit in my opinion, this is also probably the best time to buy one, Always know what dangers you are most likely to cheap nfl jerseys encounter based on your trip plans. you know, and by 2002 after stints in some lower profile open wheel series.
Concern for the homeless: Barbara Palladino calls with concern for still another group being evicted by the steady march of progress.An IndyCar driver has a split second to make his moveShe crossed into westbound traffic and her car hit a silver car driven by a man Broncos chat connected busting 49ers Figures that leagues should be to date toward seriously rsvp a brilliant can party’s wedding call 4 year old Tate and 6 year old Bo, on Kyle Busch’s car did not meet specifications.

Top