ഡി.എച്ച്.ആര്‍.എമ്മും പൗരസമുദായ ബുദ്ധിജീവികളുടെ ആന്ധ്യങ്ങളും

കേരളത്തില്‍ ഒരു നവോത്ഥാനം നടന്നിട്ടുണ്ടെന്നും ആ നവോത്ഥാനത്തിന് പരിമിതികളുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നത് മറ്റൊരു കാര്യമാണ്. എന്നാല്‍ നടന്നിട്ടില്ല എന്നു പറയുമ്പോള്‍ അത് ഗുരുതരമായ ചരിത്രനിഷേധമായിട്ടാണ് കാണാവുന്നത്. രണ്ടാമത്തെ കാര്യം. ഈ നവോത്ഥാനകാലത്തിന്റെ പ്രധാനപ്പെട്ട നീക്കിയിരിപ്പ് എന്നു പറയുന്നത് അത് നടത്തിയ കേവലമായ സമരങ്ങളോ സാമൂഹിക ഇടപെടലുകളോ മാത്രമല്ല. സാമൂഹിക ഇടപെടലുകള്‍ വഴി സമൂഹത്തിന് അതു നല്‍കിയ അവബോധപരമായ മാറ്റമാണ് അതിന്റെ ഈടുവെപ്പെന്ന് പറയുന്നത്. അയ്യന്‍കാളി പ്രസ്ഥാനം കേരളസമൂഹത്തില്‍ നടത്തിയ അവബോധപരമായ മാറ്റം എന്തായിരുന്നു എന്നതു തന്നെയാണ് അയ്യന്‍കാളിയുടെ പ്രാധാന്യം. ആ നിലയ്ക്ക് അതിനെ മനസ്സിലാക്കാതെ, സവര്‍ണ്ണ വിരുദ്ധ കലാപം നയിച്ച കലാപകാരിയാണ് അയ്യന്‍കാളിയെന്ന വാദം, അയ്യന്‍കാളിയെ ചരിത്രത്തില്‍ നിന്നും നിഷ്‌കാസനം ചെയ്യുന്ന യുക്തിയാണെന്ന് നമ്മള്‍ മനസ്സിലാക്കണം. ഡി.എച്ച്.ആര്‍.എം. സ്വയം അകപ്പെട്ടിരിക്കുന്ന ഒരു വീക്ഷണപ്രതിസന്ധിയാണിത്.

“Segregation, to use the terminology the Jewish Philosopher Martin Buber, Substitute an I-it relationship for an I-thou relationship and ends up relegating persons to the status of things. Hence segregation is not only politically, economically and sociologically unsound, it is morally wrong and sinful.
Letter from Birmingham Jail- Martin Luther Kng Jr.

കേരളത്തിലെ സിവില്‍ സമൂഹസമരങ്ങളെ സിദ്ധാന്തവല്‍ക്കരിക്കുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമാനമായ പ്രസ്ഥാനങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും, ചില സമരങ്ങളില്‍ നേരിട്ട് പങ്കാളിയാവുകയും ചെയ്യുന്നയാളാണെന്ന നിലയ്ക്ക് ടി.ടി. ശ്രീകുമാറിന്റെ അഭിപ്രായങ്ങള്‍ പ്രധാനപ്പെട്ടതാണ്. ഏറ്റവുമൊടുവിലായി ‘പാഠഭേദ’ത്തില്‍ വന്ന കുറിപ്പില്‍, കേരളത്തെ ദലിത് വീക്ഷണത്തില്‍ നിന്ന് സമഗ്രമായി സമീപിച്ച ആദ്യത്തെ സംരഭം ഡി.എച്ച്.ആര്‍.എം. ആണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഇത് യാദൃശ്ചികമായ ഒരു കാര്യമല്ല. അദ്ദേഹം ആഗ്രഹിച്ചാലും ഇല്ലെങ്കിലും ആ നിരീക്ഷണം നിറവേറ്റുന്ന ചില ധര്‍മ്മങ്ങളെ കാണാതിരിക്കാനാവില്ല. കേരളത്തില്‍ ആധുനികാനന്തര കാലത്തു രൂപപ്പെട്ട വിവിധങ്ങളായ ദലിത് ആദിവാസി മുന്നേറ്റങ്ങളെ തിരസ്‌ക്കരിക്കുന്നു എന്നതാണ് ഈ നിരീക്ഷണത്തിലെ പ്രധാനപ്പെട്ട പ്രശ്‌നം. എന്തെല്ലാം പരിമിതികളോടെയാണെങ്കിലും 1960 കളില്‍ തന്നെ ദലിതര്‍ പൊതുസമൂഹത്തോട് സംസാരിച്ചു തുടങ്ങുന്നുണ്ട്. ആ ശബ്ദങ്ങളൊന്നും അന്ന് തിരിച്ചറിയപ്പെട്ടില്ല. അന്നത്തെ സിവില്‍ സമൂഹപ്രസ്ഥാനങ്ങള്‍ അത്തരം മൂവ്‌മെന്റുകളെ കാര്യമായി പരിഗണിച്ചിരുന്നില്ല. ഇതൊന്നും ദലിതര്‍ക്കിടയില്‍ നിന്നുയര്‍ന്നുവന്നു ആധുനികാനന്തര പ്രസ്ഥാനങ്ങളുടെ പരിമിതയായിരുന്നില്ല. മറിച്ച് കേരളീയ സിവില്‍ സമൂഹം ഘടനാപരമായി നേരിടുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് ദലിത് ശബ്ദങ്ങള്‍ പതിറ്റാണ്ടുകളോളം കേരളം കേള്‍ക്കാതെ പോയത്. അറുപതുകളിലാരംഭിച്ച 80 കളുടെ അവസാനം വരെയെങ്കിലും ഇത്തരം അവഗണിക്കപ്പെട്ട ശബ്ദങ്ങള്‍ കേരളത്തിലുണ്ടെന്ന് കാണാം.
ഇത്തരത്തില്‍ ചരിത്രപരമായി തുടരുന്ന ആന്ധ്യം ശ്രീകുമാറിനേയും ബാധിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബഹിഷ്‌കൃത സമൂഹങ്ങളുടെ തിരിച്ചുവരവിനേക്കുറിച്ചും അവരുടെ മൂവ്‌മെന്റുകളെക്കുറിച്ചും പുതിയ വിജ്ഞാനം രുപപ്പെട്ടുവന്ന സാഹചര്യത്തില്‍, നമ്മള്‍ 60-കള്‍ മുതലുള്ള പ്രസ്ഥാനങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴാണ് സമൂഹം ആധികാരികത വകവെച്ചുകൊടുക്കുന്ന വ്യക്തിയില്‍ നിന്നും വരുന്ന പ്രസ്താവനകള്‍ തികച്ചും അലസവും ആലോചനാരഹിതവുമായ കാര്യമാണെന്ന് ബോധ്യപ്പെടുന്നത്. അത് അദ്ദേഹത്തിന്റെ ആലോചനാരാഹിത്യം മാത്രമല്ല, അത്തരം നിരീക്ഷണങ്ങളെ പുതിയൊരു രാഷ്ട്രീയമായി തിരിച്ചറിയാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
എന്തുകൊണ്ടാണ് ഡി. എച്ച്. ആര്‍. എം. പോലുള്ള സംഘടന കേരളീയ സമൂഹത്തില്‍ രൂപപ്പെട്ടുവരുന്നതെന്നും ഇതിനോടൊപ്പം പരിശോധിക്കേണ്ടാണ്. അവഗണിക്കപ്പെടേണ്ട മൂവ്‌മെന്റാണ് ഡി.എച്ച്.ആര്‍.എം. എന്ന വിധിയെഴുത്തുള്ള ആളല്ല ഞാന്‍. പക്ഷേ അതിനെ ചരിത്രപരമായി മനസ്സിലാക്കേണ്ടതിന് പകരം ചരിത്രബോധ്യത്തെ മാറ്റിവെച്ച് അതിനെ വാഴ്ത്തുമ്പോള്‍ മറ്റു ചിലതിനെ വീഴ്ത്താനുള്ള നിഗൂഡ വ്യഗ്രത കാണേണ്ടതുണ്ട്. അതിനാലാണ് സമഗ്രമായ ഒരു പരിശോധന ആവശ്യമായി വരുന്നത്.
കേരളീയ നവോത്ഥാനത്തിന്റെ ഫലങ്ങള്‍ എല്ലാ വിഭാഗങ്ങളിലും ഒരേപോലെയല്ല വിതരണം ചെയ്യപ്പെട്ടത്. അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും ചില വിഭാഗങ്ങള്‍ക്ക് കാര്യമായ പങ്കാളിത്തവും വിഹിതവും ലഭ്യമാക്കിയപ്പോള്‍ മറ്റ് പല വിഭാഗങ്ങള്‍ക്കും ലഭ്യമായില്ല എന്ന വസ്തുതയുമുണ്ട്. പ്രത്യേകിച്ച്, കീഴാള നവോത്ഥാനമെന്നു പറയുന്നത് എല്ലാ സമുദായങ്ങള്‍ക്കും ഒരുപോലെ ബാധകമായ കാര്യമാണെന്ന് പറയുന്നത് ചരിത്രത്തോടു കാണിക്കുന്ന നീതിയായിരിക്കില്ല. അപ്പോഴും സാമൂഹികമായി നടന്ന നവോത്ഥാന പ്രക്രിയ വളരെ പ്രധാനപ്പെട്ടതാണെന്നും കാണേണ്ടതുണ്ട്. മറിച്ച് കേരളത്തിലൊരു നവോത്ഥാനമേ നടന്നിട്ടില്ലെന്ന മുന്‍വിധിയില്‍ നിന്നാണ് പലപ്പോഴും ഡി.എച്ച്.ആര്‍.എം. ന്റെ വാദങ്ങള്‍ ആരംഭിക്കുന്നതുതന്നെ. യഥാര്‍ത്ഥത്തില്‍ ഇത് സ്വന്തം ചരിത്രത്തെ പോലും പരിപൂര്‍ണമായി തിരസ്‌കരിക്കുന്ന കാര്യമാണ്. മാത്രവുമല്ല ഒരു സാമൂഹിക പ്രസ്ഥാനമെന്ന നിലയില്‍ സാമൂഹികമായ പങ്കാളികളെ കണ്ടെത്തുന്നതില്‍ നിന്നുവരെ സ്വയം തടയുന്ന വ്യാജമായ ചരിത്രബോധ്യം കൂടിയാണിത്.

_____________________________________
കേരളീയ നവോത്ഥാനത്തിന്റെ ഫലങ്ങള്‍ എല്ലാ വിഭാഗങ്ങളിലും ഒരേപോലെയല്ല വിതരണം ചെയ്യപ്പെട്ടത്. അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും ചില വിഭാഗങ്ങള്‍ക്ക് കാര്യമായ പങ്കാളിത്തവും വിഹിതവും ലഭ്യമാക്കിയപ്പോള്‍ മറ്റ് പല വിഭാഗങ്ങള്‍ക്കും ലഭ്യമായില്ല എന്ന വസ്തുതയുമുണ്ട്. പ്രത്യേകിച്ച്, കീഴാള നവോത്ഥാനമെന്നു പറയുന്നത് എല്ലാ സമുദായങ്ങള്‍ക്കും ഒരുപോലെ ബാധകമായ കാര്യമാണെന്ന് പറയുന്നത് ചരിത്രത്തോടു കാണിക്കുന്ന നീതിയായിരിക്കില്ല. അപ്പോഴും സാമൂഹികമായി നടന്ന നവോത്ഥാന പ്രക്രിയ വളരെ പ്രധാനപ്പെട്ടതാണെന്നും കാണേണ്ടതുണ്ട്. മറിച്ച് കേരളത്തിലൊരു നവോത്ഥാനമേ നടന്നിട്ടില്ലെന്ന മുന്‍വിധിയില്‍ നിന്നാണ് പലപ്പോഴും ഡി.എച്ച്.ആര്‍.എം. ന്റെ വാദങ്ങള്‍ ആരംഭിക്കുന്നതുതന്നെ. യഥാര്‍ത്ഥത്തില്‍ ഇത് സ്വന്തം ചരിത്രത്തെ പോലും പരിപൂര്‍ണമായി തിരസ്‌കരിക്കുന്ന കാര്യമാണ്. മാത്രവുമല്ല ഒരു സാമൂഹിക പ്രസ്ഥാനമെന്ന നിലയില്‍ സാമൂഹികമായ പങ്കാളികളെ കണ്ടെത്തുന്നതില്‍ നിന്നുവരെ സ്വയം തടയുന്ന വ്യാജമായ ചരിത്രബോധ്യം കൂടിയാണിത്.
_____________________________________

കേരളത്തില്‍ ഒരു നവോത്ഥാനം നടന്നിട്ടുണ്ടെന്നും ആ നവോത്ഥാനത്തിന് പരിമിതികളുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നത് മറ്റൊരു കാര്യമാണ്. എന്നാല്‍ നടന്നിട്ടില്ല എന്നു പറയുമ്പോള്‍ അത് ഗുരുതരമായ ചരിത്രനിഷേധമായിട്ടാണ് കാണാവുന്നത്.
രണ്ടാമത്തെ കാര്യം. ഈ നവോത്ഥാനകാലത്തിന്റെ പ്രധാനപ്പെട്ട നീക്കിയിരിപ്പ് എന്നു പറയുന്നത് അത് നടത്തിയ കേവലമായ സമരങ്ങളോ സാമൂഹിക ഇടപെടലുകളോ മാത്രമല്ല. സാമൂഹിക ഇടപെടലുകള്‍ വഴി സമൂഹത്തിന് അതു നല്‍കിയ അവബോധപരമായ മാറ്റമാണ് അതിന്റെ ഈടുവെപ്പെന്ന് പറയുന്നത്. അയ്യന്‍കാളി പ്രസ്ഥാനം കേരളസമൂഹത്തില്‍ നടത്തിയ അവബോധപരമായ മാറ്റം എന്തായിരുന്നു എന്നതു തന്നെയാണ് അയ്യന്‍കാളിയുടെ പ്രാധാന്യം. ആ നിലയ്ക്ക് അതിനെ മനസ്സിലാക്കാതെ, സവര്‍ണ്ണ വിരുദ്ധ കലാപം നയിച്ച കലാപകാരിയാണ് അയ്യന്‍കാളിയെന്ന വാദം, അയ്യന്‍കാളിയെ ചരിത്രത്തില്‍ നിന്നും നിഷ്‌കാസനം ചെയ്യുന്ന യുക്തിയാണെന്ന് നമ്മള്‍ മനസ്സിലാക്കണം. ഡി.എച്ച്.ആര്‍.എം. സ്വയം അകപ്പെട്ടിരിക്കുന്ന ഒരു വീക്ഷണപ്രതിസന്ധിയാണിത്.
മറ്റൊരു കാര്യം നവോത്ഥാനഘട്ടത്തിന്റെ കോണ്‍ട്രിബൂഷന്‍ എന്ത്? ഒരു സംഭാവനയും നല്‍കാത്തവരാണ് അയ്യങ്കാളിയെന്നും അപ്പച്ചനെന്നും നമുക്ക് കാണാനാവില്ല. തീര്‍ച്ചയായും അവര്‍ ചരിത്രത്തില്‍ സംഭാവന നല്‍കിയിട്ടുണ്ട്.
നാല്‍പ്പതുകളിലോ അന്‍പതുകളിലോ അയ്യങ്കാളി ഒരു പുനര്‍വായനക്ക് വിധേയമായിട്ടില്ല. മലയാളിയുടെ നിരന്തരമായ സംഭാഷണത്തിലെ ഒരു വാക്കായിരുന്നില്ല അയ്യന്‍കാളിയും അപ്പച്ചനുമൊന്നും. അവര്‍ സാമൂഹിക വ്യവഹാരങ്ങളില്‍ നിന്നും അപ്രത്യക്ഷരായിരുന്നു. അതിന് ശേഷം രൂപപ്പെട്ടുവന്ന ദലിത് പ്രസ്ഥാനങ്ങളാണ് അയ്യന്‍കാളിയെ ചരിത്രത്തില്‍ വ്യാഖ്യാനിച്ചെടുത്തത്. ടി.എച്ച്.പി ചെന്താരശ്ശേരിയുടെ അയ്യന്‍കാളിയുടെ ജീവചരിത്രം ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. പുസ്തകത്തിലൂടെയും വിവിധ പ്രസ്ഥാനങ്ങളിലൂടെയും അയ്യന്‍കാളിയെ തിരിച്ചുപിടിക്കുമ്പോള്‍ അദ്ദേഹത്തെ ഗാന്ധി നല്കിയ പുലയ രാജാവ് എന്ന പദവിയില്‍ നിന്നും ഒരു നവോത്ഥാന നായകനെന്ന പദവിയിലേക്കാണ് ദലിത് മൂവ്‌മെന്റ് തിരിച്ച് പ്രതിഷ്ഠിക്കുന്നത്. അതാണ് അതിന്റെ പ്രാധാന്യം. അയ്യങ്കാളിയെ വെറുതെ ചരിത്രത്തിലേക്ക് പുനരാനയിക്കുകയായിരുന്നില്ല മറിച്ച് redefine- ചെയ്ത് പുനര്‍നിര്‍വചിച്ച് ആധുനിക മലയാളിയെ സൃഷ്ടിച്ചതില്‍ പ്രധാനപ്പെട്ട ഒരു ധാരയാണ് അയ്യന്‍കാളി എന്ന നിലയ്ക്ക് മാറ്റി. ആധുനിക കേരളശില്പികളില്‍ പ്രമുഖനായ ഒരാളാണ് എന്നതായിരുന്നു ഇവരുടെ ഒരു കണ്ടെത്തല്‍. അങ്ങനെ കേരളീയ നവോത്ഥാനത്തിന്റെ ഇടങ്ങളില്‍ അയ്യങ്കാളി പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞിരുന്നു എണ്‍പതുകളോടെ. ഇത് തര്‍ക്കരഹിതമായ കാര്യമാണ്.
ഡി.എച്ച്.ആര്‍.എം.ലേക്ക് അയ്യന്‍കാളി വരുമ്പോള്‍ അദ്ദേഹം യജമാനനായി മാറുന്നുണ്ട്. അയ്യങ്കാളി യജമാനന്‍ എന്നാണവര്‍ ഉപയോഗിക്കുന്നത്. ഒരു പക്ഷേ, വളരെ അതുല്യവും ആവേശകരവുമായ ഒരു ഭക്തിയാണെന്ന് വ്യാഖ്യാനിക്കാമെങ്കിലും, നവോത്ഥാന നായകപദവിയില്‍ നിന്നും യജമാന പദവിയിലേക്കുള്ള ഒരു മാറ്റം, ഒരു ജനതയുടെ അവബോധത്തെ എവിടെക്കൊണ്ടെത്തിക്കുമെന്നാണ് പരിശോധിക്കേണ്ടത്. ഇങ്ങനെ നോക്കുമ്പോള്‍ ഇതൊരു വികാസമായി കാണാന്‍ കഴിയില്ല. സാമൂഹിക ശാസ്ത്രത്തിലെ ബാലപാഠം അറിയാവുന്നവര്‍ക്ക് ഇത് വികാസമായി കാണാന്‍ കഴിയില്ല. യജമാനന്‍ എന്ന വാക്ക് മലയാള ഭാഷയില്‍ നിന്ന് അടര്‍ത്തിക്കളയാന്‍ സമരം ചെയ്തയാളുകൂടിയാണ് അയ്യന്‍കാളിയെന്ന് നമ്മള്‍ കാണണം.
മറ്റൊരു പ്രധാന കാര്യം നാം കാണേണ്ടതുണ്ട്. നവോത്ഥാന പ്രക്രിയയകളില്‍ പൂര്‍ണമായും പങ്കാളികളാവാന്‍ കഴിയാതെ പോയ ചില ദലിത് വിഭാഗങ്ങളിലാണ് ഡി.എച്ച. ആര്‍.എം ന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ളത്. പരിപൂര്‍ണ്ണമായും ബഹിഷ്‌കൃതരായ വിഭാഗങ്ങളാണവര്‍. നവോത്ഥാനത്തിന്റെ ഒരു ബ്ലാങ്ക് സ്‌പോട്ടില്‍ നിന്നും രൂപപ്പെടുന്ന കാര്യമാണത്. നാമതിനെ കണ്ടേ പറ്റൂ. തീര്‍ച്ചയായും ഇത്തരം response കള്‍ ഉണ്ടായേക്കാം. അതിനെ നമ്മള്‍ വളരെ പോസിറ്റീവായി മനസ്സിലാക്കേണ്ടതുണ്ട്. നവോത്ഥാനത്തിന്റെ ചുറ്റുവട്ടത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട വിഭാഗങ്ങള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ സ്വാഭാവികമായും ഒരു അപരിചിതത്വം കേരളത്തിന് കിട്ടിയെന്നും വരാം. ഇതെല്ലാം നില്‍ക്കത്തന്നെ കാണേണ്ട ഒരു കാര്യം, ഇതാണ് ഇനി ദലിതരുടെ മാതൃകയെന്ന നിലയ്ക്കുള്ള വാഴ്ത്തലുകള്‍ ഇക്കാര്യങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നു എന്നതാണ്. ഇത് ഞാന്‍ നേരത്തെപ്പറഞ്ഞതുപോലെ കേരളത്തിലെ സിവില്‍ സമൂഹ പ്രസ്ഥാനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്‌നമാണ്, ദലിത് വിഭാഗങ്ങളില്‍ നിന്ന് രൂപപ്പെട്ടുവന്ന ശബ്ദങ്ങളെ തിരിച്ചറിയുന്നതില്‍ അവര്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നാണ്.

________________________________________
അയ്യങ്കാളിയുടെ വിദ്യാഭ്യാസമില്ലായ്മ യോഗ്യതയായെടുക്കുക. അപ്പോള്‍ തന്നെ മഹാത്മാഗാന്ധിയുടേതും നെഹ്‌റുവിന്റേതും വിദ്യാഭ്യാസം യോഗ്യതയായിതന്നെയേ ഇവര്‍ക്കെടുക്കാന്‍ കഴിയുകയുള്ളു. വിദ്യാഭ്യാസമില്ലാത്ത ബ്രാഹ്മണരെ ആദര്‍ശവല്‍ക്കരിക്കുന്ന ഒരു യുക്തിയും ജീവിതത്തില്‍ ഒരു കാലത്തും ഇവര്‍ കാണിക്കാറില്ല. ദലിതര്‍ക്കിടയില്‍ നിന്നും ആദിവാസികള്‍ക്കിടയില്‍ നിന്നും രൂപപ്പെടുന്ന മൂവ്‌മെന്റുകള്‍ മാത്രമല്ല, ഒരു സോഷ്യല്‍ മൂവ്‌മെന്റും ഒരിക്കലും അക്കാദമിക് വിദ്യാഭ്യാസത്തെ ആശ്രയിച്ച് നില്‍ക്കുന്ന ഒന്നല്ല. അതൊരു തെറ്റിദ്ധാരണയാണ്. നേതാവിന് വിദ്യാഭ്യാസം ഉണ്ടോ ഇല്ലയോ എന്നുള്ളത് ആ മൂവ്‌മെന്റിനെ അളക്കുന്നതിനുള്ള മാനദണ്ഡമേയല്ല. പക്ഷേ കേരളത്തില്‍ ദലിതരുടെ awareness ആദിവാസികളുടെ awareness പരിശോധിക്കുമ്പോഴെല്ലാം വിദ്യാഭ്യാസമില്ലായ്മയെ ഒരാഘോഷമായിട്ട് കൊണ്ടുവരുന്നു. ഇതിന്റെ പ്രധാനപ്പെട്ടൊരു യുക്തി ദലിതര്‍ക്കിടയില്‍ നിന്നും ആദിവാസികള്‍ക്കിടയില്‍ നിന്നും വിദ്യാഭ്യാസം നേടിയ ഒരു തലമുറയെ അപ്രത്യക്ഷമാക്കുകയെന്നുള്ളതാണ്. ഒരു പക്ഷേ, രൂപപ്പെട്ട വരാവുന്ന സോഷ്യല്‍ ഏജന്‍സിയെ റദ്ദു ചെയ്യുകയെന്നുള്ള ഒരു യുക്തിയതില്‍ അടങ്ങിയിട്ടുണ്ട്. സിവിക് ചന്ദ്രനൊക്കെ മനസ്സിലാക്കിയാലും ഇല്ലെങ്കിലും അവര്‍ ചെയ്യുന്ന പണിയതാണ്. ഇതിന്റെയൊരു തുടര്‍ച്ച ഡി.എച്ച്.ആര്‍.എം.ന്റെ വാഴ്ത്തലുകളിലും നമുക്ക് കാണാന്‍ കഴിയും.
________________________________________

കേരളത്തിലെ ഫെമിനിസ്റ്റ് മൂവ്‌മെന്റ് രൂപപ്പെടുന്ന ഘട്ടത്തില്‍ തന്നെ വളര വലിയ റെസ്‌പോണ്‍സ് കേരളം രേഖപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍, പൊതുസമൂഹമെല്ലാം തന്നെ ഫെമിനിസ്റ്റ് ക്രിട്ടിക്കിനോട് വളരെ പെട്ടെന്ന് പ്രതികരിക്കുമ്പോള്‍ എന്തുകൊണ്ടാണി ദലിത് ക്രിട്ടിക്കിനോട് അവര്‍ റെസ്‌പോണ്‍സ് ആകാതിരുന്നത്? എന്നു മാത്രമല്ല പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍ അങ്ങനെയൊരു ദലിത് ക്രിട്ടിക്കുണ്ടായിരുന്നേയില്ല എന്ന നിഗമനത്തിലാണ് അവര്‍ എത്തിച്ചേരുന്നത്. ഇത് സിവില്‍ സമൂഹപ്രസ്ഥാനത്തിന്റെ തന്നെ ജാതിബദ്ധ ഘടനയെയാണ് സൂചിപ്പിക്കുന്നത്. ഇത് അബോധത്തില്‍ പുലര്‍ത്തുന്നതുകൊണ്ടാണ് കേരളത്തിലെ ആധുനികാനന്തര ദലിതാവബോധത്തില്‍ നിര്‍ണായകമായിരുന്ന കല്ലറ സുകുമാരന്‍ എന്ന വാക്ക് ഈ സിവില്‍ മനുഷ്യര്‍ക്കാര്‍ക്കും തന്നെ അറിയാന്‍ കഴിയാത്തതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. കല്ലറ സുകുമാരന്‍ 60-കള്‍ മുതലാരംഭിച്ച പ്രസ്ഥാനമാണ് കേരളത്തിലെ ദലിതാവബോധത്തിന്റെ പ്രാഗ്‌രൂപങ്ങള്‍ സൃഷ്ടിച്ചത്. അതില്‍ നിര്‍ണ്ണായകമായ പങ്കുണ്ടായിരുന്ന ബഹുജന നേതാവായിരുന്നു കല്ലറ സുകുമാരന്‍. അദ്ദേഹത്തിന്റെ പേര് പോലും ഇവര്‍ക്കറിയാന്‍ കഴിയില്ല. കാരണം അത്രമാത്രം അവഗണിക്കപ്പെട്ട ഒരു സ്ട്രീം ആയിട്ടാണ് കേരളത്തില്‍ അതു നിലനിന്നത്. ഇത്തരമൊരു ”തിരിച്ചറിയായ്ക” വളരെ പ്രബലമായി സിവില്‍ സമൂഹത്തിന് ഉണ്ടെന്നുള്ളതുകൊണ്ട് എപ്പോഴും കേരളത്തിലെ ദലിത് മൂവ്‌മെന്റും ആദിവാസി മൂവ്‌മെന്റുമായിട്ട് ഒരു പ്രത്യേകതരം ബന്ധമാണിവര്‍ പുലര്‍ത്തുന്നത്.
ഒന്നുരണ്ടുദാഹരണം പറയാം. കേരളത്തില്‍ ആദിവാസി പ്രസ്ഥാനം രൂപപ്പെട്ടുവന്ന ഘട്ടത്തില്‍ പാഠഭേദം മാസിക മുന്നോട്ടുവെച്ച ഒരു ബോധ്യമെന്നു പറയുന്നത് സി.കെ. ജാനുവിന് വിദ്യാഭ്യാസമില്ലെന്നാണ്. അതാണ് അവരുടെ ആര്‍ജവത്തിന്റെ ബലമെന്നാണ്. ഇത് വളരെ നേരത്തെയുള്ള വാദഗതിയാണിത്. അതൊരു സ്ഥിരം പാറ്റേണായി ഇവരെടുത്തിട്ടുണ്ട്. അയ്യന്‍കാളിക്ക് വിദ്യാഭ്യാസമില്ല. അതാണ് അദ്ദേഹത്തിന്റെ ഒരു യോഗ്യത. അത്യാവശ്യം പഠിക്കുകയോ വിദ്യാഭ്യാസം ചെയ്യുകയോ ഒക്കെ ചെയ്തിട്ടുള്ളവര്‍ ഇതിനെയെല്ലാം നശിപ്പിക്കുന്നവരാണെന്നും ദുര്‍വ്യാഖ്യാനം ചെയ്യുന്നവരാണെന്നും ഇവര്‍ സിദ്ധാന്തിക്കുന്നുണ്ട്. അതിന്റെയൊരു തുടര്‍ച്ച ഡി.എച്ച്.ആര്‍.എം. വാഴ്ത്തലിലും കാണാം.
അയ്യങ്കാളിയുടെ വിദ്യാഭ്യാസമില്ലായ്മ യോഗ്യതയായെടുക്കുക. അപ്പോള്‍ തന്നെ മഹാത്മാഗാന്ധിയുടേതും നെഹ്‌റുവിന്റേതും വിദ്യാഭ്യാസം യോഗ്യതയായിതന്നെയേ ഇവര്‍ക്കെടുക്കാന്‍ കഴിയുകയുള്ളു. വിദ്യാഭ്യാസമില്ലാത്ത ബ്രാഹ്മണരെ ആദര്‍ശവല്‍ക്കരിക്കുന്ന ഒരു യുക്തിയും ജീവിതത്തില്‍ ഒരു കാലത്തും ഇവര്‍ കാണിക്കാറില്ല. ദലിതര്‍ക്കിടയില്‍ നിന്നും ആദിവാസികള്‍ക്കിടയില്‍ നിന്നും രൂപപ്പെടുന്ന മൂവ്‌മെന്റുകള്‍ മാത്രമല്ല, ഒരു സോഷ്യല്‍ മൂവ്‌മെന്റും ഒരിക്കലും അക്കാദമിക് വിദ്യാഭ്യാസത്തെ ആശ്രയിച്ച് നില്‍ക്കുന്ന ഒന്നല്ല. അതൊരു തെറ്റിദ്ധാരണയാണ്. നേതാവിന് വിദ്യാഭ്യാസം ഉണ്ടോ ഇല്ലയോ എന്നുള്ളത് ആ മൂവ്‌മെന്റിനെ അളക്കുന്നതിനുള്ള മാനദണ്ഡമേയല്ല. പക്ഷേ കേരളത്തില്‍ ദലിതരുടെ awareness ആദിവാസികളുടെ awareness പരിശോധിക്കുമ്പോഴെല്ലാം വിദ്യാഭ്യാസമില്ലായ്മയെ ഒരാഘോഷമായിട്ട് കൊണ്ടുവരുന്നു. ഇതിന്റെ പ്രധാനപ്പെട്ടൊരു യുക്തി ദലിതര്‍ക്കിടയില്‍ നിന്നും ആദിവാസികള്‍ക്കിടയില്‍ നിന്നും വിദ്യാഭ്യാസം നേടിയ ഒരു തലമുറയെ അപ്രത്യക്ഷമാക്കുകയെന്നുള്ളതാണ്. ഒരു പക്ഷേ, രൂപപ്പെട്ട വരാവുന്ന സോഷ്യല്‍ ഏജന്‍സിയെ റദ്ദു ചെയ്യുകയെന്നുള്ള ഒരു യുക്തിയതില്‍ അടങ്ങിയിട്ടുണ്ട്. സിവിക് ചന്ദ്രനൊക്കെ മനസ്സിലാക്കിയാലും ഇല്ലെങ്കിലും അവര്‍ ചെയ്യുന്ന പണിയതാണ്. ഇതിന്റെയൊരു തുടര്‍ച്ച ഡി.എച്ച്.ആര്‍.എം.ന്റെ വാഴ്ത്തലുകളിലും നമുക്ക് കാണാന്‍ കഴിയും.
ഡി.എച്ച്.ആര്‍.എം. സംഘടനയുടെ പ്രവര്‍ത്തനവും അതിന്റെ വീക്ഷണങ്ങളും രീതികളും നമ്മള്‍ പരിശോധിച്ചാല്‍ കേരളത്തിന്റെ ഇന്നത്തെ സാമൂഹിക ചലനാത്മകതയില്‍ ഏതെങ്കിലും മേഖലയില്‍ ഇടപെട്ടുകൊണ്ടായിരുന്നില്ല അത്  പ്രത്യക്ഷപ്പെടുന്നത്. ഇതൊരു പ്രധാനപ്പെട്ട കാര്യമാണ്. ചെങ്ങറ, മുത്തങ്ങ തുടങ്ങി നിരവധി സമരങ്ങള്‍ കേരളത്തില്‍ നടന്നു. ഇതില്‍ ഏതെങ്കിലും ഒരു ചലനാത്മകതയില്‍ ഇടപ്പെട്ടുകൊണ്ടായിരുന്നില്ല ഇവര്‍ യഥാര്‍ത്ഥത്തില്‍ പ്രത്യക്ഷപ്പെട്ടത്. വേറെ ചില സംഗതികളില്‍ നിന്നാണ്- അതിന്റെ യാഥാര്‍ത്ഥ്യം എന്തുതന്നെയായാലും  വരുന്നത്.
മറ്റൊന്ന്, ഡി.എച്ച്.ആര്‍.എമ്മിന്റെ മുഴുവന്‍ വേദികളിലും പി.സി ജോര്‍ജ്ജാണ് അവരുടെ പ്രധാനപ്പെട്ട രക്ഷകനായി പ്രത്യക്ഷപ്പെടുന്നത്. ഇതൊരു യാദൃശ്ചികതയാവാന്‍ യാതൊരു നിവൃത്തിയുമില്ല. കാരണം പി.സി. ജോര്‍ജ്ജ് പ്രതിനിധാനം ചെയ്യുന്ന കേരള കോണ്‍ഗ്രസിനൊരു ചരിത്രമുണ്ട്.

_________________________________________
പി.സി. ജോര്‍ജ്ജ് പ്രതിനിധാനം ചെയ്യുന്ന കേരള കോണ്‍ഗ്രസിനൊരു ചരിത്രമുണ്ട്. നിരണംപട, കുറുവടിപട, തൊപ്പിപ്പാള സംഘം തുടങ്ങി കേരള കോണ്‍ഗ്രസുകാര്‍ ആദ്യം വിളിച്ച മുദ്രാവാക്യങ്ങളിലൊന്ന്, ”തമ്പ്രാനെന്ന് വിളിപ്പിക്കും പാളേല്‍ കഞ്ഞിക്കുടിപ്പിക്കും” എന്നായിരുന്നു. ഈ പാരമ്പര്യമുള്ള പി.സി.ജോര്‍ജ് ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട സംരക്ഷനായി മാറുകയും പി.സി.ജോര്‍ജിനെതിരെ ആരെങ്കിലും കേരളത്തില്‍ സംസാരിച്ചാല്‍ അവരെ ഡി.എച്ച്.ആര്‍.എം കാര്‍ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളൊരു കാര്യം കേരളത്തില്‍ എങ്ങനെയാണ് രൂപപ്പെട്ടതെന്ന് പരിശോധിക്കേണ്ടതുണ്ട്. ഡി.എച്ച്.ആര്‍.എമ്മുമായുള്ള ബന്ധത്തില്‍ പരമ്പരാഗതമായ വിധേയത്വം സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്ന് പി.സി. ജോര്‍ജ്ജിനറിയാം. കൃത്യമായ വിധേയ സംഘമാണെന്ന ബോധ്യം കൊണ്ടുതന്നയാണ് പി.സി. ജോര്‍ജ്ജ് ഈ വേദികളിലെല്ലാം കയറിയിറങ്ങി ദലിതരുടെ രാഷ്ട്രീയാധികാരത്തെക്കുറിച്ച് പറയുന്നത്. സിവിക് ചന്ദ്രന്‍ ദലിത് നേതാക്കളുടെ വിദ്യാഭ്യാസമില്ലായ്മയില്‍ കാണുന്ന യുക്തിയില്‍ നിന്നും പി.സി. ജോര്‍ജിന്റെ യുക്തിക്ക് വ്യത്യാസമില്ല.

_________________________________________

നിരണംപട, കുറുവടിപട, തൊപ്പിപ്പാള സംഘം തുടങ്ങി കേരള കോണ്‍ഗ്രസുകാര്‍ ആദ്യം വിളിച്ച മുദ്രാവാക്യങ്ങളിലൊന്ന്, ”തമ്പ്രാനെന്ന് വിളിപ്പിക്കും പാളേല്‍ കഞ്ഞിക്കുടിപ്പിക്കും” എന്നായിരുന്നു. ഈ പാരമ്പര്യമുള്ള പി.സി.ജോര്‍ജ് ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട സംരക്ഷനായി മാറുകയും പി.സി.ജോര്‍ജിനെതിരെ ആരെങ്കിലും കേരളത്തില്‍ സംസാരിച്ചാല്‍ അവരെ ഡി.എച്ച്.ആര്‍.എം കാര്‍ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളൊരു കാര്യം കേരളത്തില്‍ എങ്ങനെയാണ് രൂപപ്പെട്ടതെന്ന് പരിശോധിക്കേണ്ടതുണ്ട്. ഡി.എച്ച്.ആര്‍.എമ്മുമായുള്ള ബന്ധത്തില്‍ പരമ്പരാഗതമായ വിധേയത്വം സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്ന് പി.സി. ജോര്‍ജ്ജിനറിയാം. കൃത്യമായ വിധേയ സംഘമാണെന്ന ബോധ്യം കൊണ്ടുതന്നയാണ് പി.സി. ജോര്‍ജ്ജ് ഈ വേദികളിലെല്ലാം കയറിയിറങ്ങി ദലിതരുടെ രാഷ്ട്രീയാധികാരത്തെക്കുറിച്ച് പറയുന്നത്. സിവിക് ചന്ദ്രന്‍ ദലിത് നേതാക്കളുടെ വിദ്യാഭ്യാസമില്ലായ്മയില്‍ കാണുന്ന യുക്തിയില്‍ നിന്നും പി.സി. ജോര്‍ജിന്റെ യുക്തിക്ക് വ്യത്യാസമില്ല. മമറിച്ച് , പി.സി. ജോര്‍ജിനോട് നേരിട്ട് പൊളിറ്റിക്‌സ് പറയുന്ന ഒരു ദലിതനെ അദ്ദേഹത്തിന് അംഗീകരിക്കാന്‍ പറ്റില്ല. പി.സി.ജോര്‍ജ് പറയുന്ന ഒരു കാര്യം എന്റെ വീട്ടില്‍ വേലക്കു നില്‍ക്കുന്ന ദലിതരായിട്ടുള്ള ആള്‍ക്കാരെ ഞാന്‍ എന്റെ വീട്ടില്‍ ഫോണ്‍ ചെയ്യാന്‍ അനുവദിക്കാറുണ്ടെന്നാണ് 21-ാം നൂറ്റാണ്ടിലാണ് ഒരു മാന്യന്‍ ഇത് പറയുന്നതെന്ന് നാം ഓര്‍ക്കണം. സ്വന്തം വീട്ടില്‍ ഫോണ്‍ ചെയ്യാന്‍ പുലയരെയും പറയരെയും ഞാന്‍ അനുവദിക്കുന്നു എന്ന് വലിയൊരു യോഗ്യതയായിട്ടാണ് അയാള്‍ വിളമ്പുന്നത്. ഈ മനുഷ്യനാണ് ഡി.എച്ച്.ആര്‍.എമ്മിന്റെ വലിയ പ്രൊട്ടക്റ്റര്‍. ഈ സംഘടനയാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമഗ്ര ദലിത് വിമര്‍ശനം കൊണ്ടു വന്നുവെന്ന് ടി.ടി. ശ്രീകുമാര്‍ പറയുമ്പോള്‍ എന്താണ് പി.സി.ജോര്‍ജും ടി.ടി ശ്രീകുമാറും തമ്മില്‍ പങ്കിടുന്നത് എന്നത് നമ്മള്‍ നിശ്ചയിക്കേണ്ട കാര്യമാണ്. ഡി.എച്ച്.ആര്‍.എം. നെക്കുറിച്ചുള്ള ജെ. ദേവികയുടെ നിരീക്ഷണങ്ങള്‍ക്കും സമാനമായ യുക്തിയാണുള്ളത്. ഇവര്‍ പൊതുവായി എന്താണ് ഷെയര്‍ ചെയ്യുന്നത്.? ഇവിടെ ചരിത്രത്തില്‍ നിന്നും നാം പഠിക്കേണ്ട ഒരു പാഠമുണ്ട്. മഹാത്മാഗാന്ധിക്ക് ഇന്‍ഡ്യയിലെ മുഴുവന്‍ ദലിതരെയും ഇഷ്ടമായിരുന്നു. അംബേദ്കറൊഴികെ. എന്തായിരിക്കാം ഈ വിരോധത്തിന്റെ കാരണം. അംബേദ്കര്‍ ഗാന്ധിയോടും ”രാഷ്ട്രീയം പറയാന്‍ മാത്രം അഹങ്കാരിയായിരുന്നത്രേ”.  കേരളത്തിലെ സിവില്‍ സമൂഹത്തില്‍ നിന്നുള്ള സൈദ്ധാന്തികര്‍ക്ക് ദലിതരോടും ദലിത് മൂവ്‌മെന്റുകളോടുമുള്ള മനോഭാവത്തില്‍ ഇപ്പോഴും ജാതിയേയും ജാതിസ്പര്‍ദ്ധയേയും കുടഞ്ഞു കളയാനായിട്ടില്ല എന്ന മര്‍മ്മ പ്രധാനമായ നിഗമനത്തില്‍ നമുക്ക് എത്തേണ്ടിവരും.  ഇത് ആദിവാസികളോടുള്ള ബന്ധത്തിലും ഇതേ കാര്യം കാണാം.
മലയാള സിനിമയില്‍ എപ്പോഴും ആവര്‍ത്തിക്കുന്ന ഒരു തമാശയാണ് ഏതാടാ ഈ അട്ടപ്പാടി? എന്ന്. അട്ടപ്പാടി എന്നത് ഒരു ഭൂപ്രദേശത്തിന്റെ പേരാണ്. അവനൊരു അട്ടപ്പാടിയാണ് എന്ന് പറഞ്ഞ് മലയാളികള്‍ ഇങ്ങനെ ചിരിക്കുന്നതില്‍ ഗൗരവമായ വംശീയ വിദ്വേഷത്തിന്റെ യുക്തി അടങ്ങിയിട്ടുണ്ട്. അട്ടപ്പാടിയെന്നത് ഒരിക്കലും നമ്മള്‍ കൂടെ കൂട്ടരുതാത്ത, സാഹചര്യങ്ങള്‍ക്കൊത്ത് ഉയരാന്‍ ശേഷിയില്ലാത്തവരെ വിളിക്കാന്‍ ഉപയോഗിക്കുന്ന പേരാണ്. കേരളത്തിലെ ആദിവാസികല്‍ക്ക് പൊതുസമൂഹം ഇട്ടിരിക്കുന്ന പേരാണത്. ആ യുക്തിയില്‍ ജീവിക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇവരൊരു കാലത്തും നന്നാവില്ലെന്ന് പറയുന്നത്. ഭക്ഷണം കൊടുത്താലും അവര്‍ കഴിക്കില്ല. ഇത് ഒരു തരം അടിമ-ഉടമബന്ധത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ ആവിഷ്‌കാരമാണ് പി.സി.ജോര്‍ജും ടി.ടി ശ്രീകുമാറുമൊക്കെ ചെയ്യുന്നത്. ടി.ടി. ശ്രീകുമാര്‍ പറയുന്ന വാദത്തെ നമ്മള്‍ അംഗീകരിച്ചാല്‍, കേരളത്തില്‍ കഴിഞ്ഞ നാല്‍പ്പതുവര്‍ഷമായി ദലിതര്‍ വിസ്തൃതമായ സോഷ്യല്‍ മൂവ്‌മെന്റുകളിലൂടെയും എഴുത്തിലൂടെയും നേടിയെടുത്ത ദൃശ്യതയായിരിക്കും ഇല്ലാതാവുക. ഈ ്ശശെയശഹശ്യേ ക്ക് അടിസ്ഥാനമായിരിക്കുന്ന യുക്തികളെ ദുര്‍ബ്ബലപ്പെടുത്താനാണ് ഡി.എച്ച്.ആര്‍.എമ്മിന്റെ ആഘോഷങ്ങളിലൂടെ ഇവര്‍ ശ്രമിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

(ഡോ. ഒ. കെ. സന്തോഷുമായി സംസാരിച്ചു തയ്യാറാക്കിയത്.)

Top