കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ നവദേശീയവാദ ഗോഷ്ടികള്‍

ഡോ. അജയ്ശേഖര്‍
_________________________________________________________

ആധുനിക കേരളത്തിന്റെ അടിത്തറയായ ബൌദ്ധ ദലിത സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്ന ബുദ്ധമയൂരിയെ പുറന്തള്ളിക്കൊണ്ട് അധീശ ശക്തികള്‍ വരേണ്യ സവര്‍ണ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഒരിക്കല്‍ കൂടി ബഹുജനസമക്ഷം ഉയര്‍ത്തിക്കാട്ടി സ്വയം അപഹാസ്യരായി.  കേരളത്തിലെ കീഴാള സിനിമകളെ വെട്ടിനീക്കി ഓസ്ട്രേലിയന്‍ ആദിവാസിപ്പടങ്ങളും യൂറോപ്യന്‍ കൌമാരചിത്രങ്ങളും പപ്പനാവ വാദക്കാരുടെ ദേശത്തെ നാണിപ്പിക്കുന്ന ദേശീയവാദപരിപാടികളും കൈകൊട്ടിക്കളി നടത്തിയ മേളയില്‍ സംസ്കാര നിയമപാലനത്തിനും സെന്‍സറിങ്ങിനും ഇടയില്‍ക്കൂടിയും ബൌദ്ധവും ‘ഹീനവും മ്ളേഛവുമായ’ വിധ്വംസക രചനകള്‍ ലോകസിനിമയില്‍ നിന്നും കേരളത്തിലെ യുവ ചലച്ചിത്രകാരന്മാരില്‍ നിന്നും തന്നെ ഉയര്‍ന്നു വരികയുണ്ടായി.  കേരളത്തിലെ സംസ്കാര (പ്രാ)ദേശീയവാദമായ മലയാള നെടുനായകത്വത്തിന്റെ നടുവൊടിഞ്ഞുള്ള പതനം കേവലം പരിതാപകരമത്രേ.

___________________________________________________________

ഹുജന രാഷ്ട്രീയവും കീഴാള ഉയിര്‍പ്പും ശക്തമാകുമ്പോളെല്ലാം സാംസ്കാരിക, എഴുത്തധികാര മേഖലകളില്‍ പരദേശി അഭിലാഷങ്ങളെ വാരിവിതറി ജനകീയമായ ചെറുത്തുനില്‍പ്പിനെ രാഷ്ട്രീയമായി നിര്‍വീര്യമാക്കുക എന്ന തന്ത്രം മലയാള വരേണ്യ സവര്‍ണത, മധ്യകാലാരംഭത്തിലെ ആന്തരാധിനിവേശത്തിന്റെ ആദ്യനാളുകള്‍ മുതല്‍ സമര്‍ഥമായി പയറ്റുന്ന പഴകിയ അടവാണ്.  തമഴിനും പാലിക്കും ബദലായി സംസ്കൃതത്തേയും മണിപ്രവാള മലയാളത്തേയും അവര്‍ സ്ഥാപിക്കുകയും നൂറുകോടി മൂലധന മൂല്യമുള്ള ക്ളാസിക്കല്‍ പദവി കൈപ്പറ്റാന്‍ കിണഞ്ഞു പിടിക്കുകയും ചെയ്യുന്നു. തരാതരം പോലെ ഓറിയന്റല്‍ പാണ്ഡിത്യം,  ബംഗാളി സാഹിത്യം, ലത്തീനമേരിക്കന്‍ സാഹിത്യം, ഇറാനിയന്‍ സിനിമ, ഹോളോകോസ്റ് ചിത്രങ്ങള്‍ എന്നിങ്ങനെയുള്ള പരദേശി കാമനകളെ തന്ത്രപൂര്‍വം സാംസ്കാരിക ലോകത്ത് വിന്യസിച്ചു കൊണ്ട് കേരളത്തിലെ ജാതിയുടേയും ബ്രാഹ്മണിക ആണ്‍കോയ്മാധികാരത്തിന്റേയും അടിസ്ഥാന പ്രശ്നങ്ങളെ അവര്‍ നിരന്തരം മറച്ചു വച്ചു.  നിര്‍ണായകമായ സാമൂഹ്യ രാഷട്രീയ യാഥാര്‍ഥ്യങ്ങളേയാണ് ഇറക്കുമതി ചരക്കുകളിലൂടെ കുലീനത മാറ്റിവച്ചുകൊണ്ടേയിരുന്നത്. പൌരസമത്വപ്രക്ഷോഭങ്ങളും പിന്നാക്ക മനുഷ്യാവകാശപ്പോരാട്ടങ്ങളും കൊടുമ്പിരിക്കൊണ്ടപ്പോളാണ് തിരുവിതാംകൂറില്‍ തകഴിയുടെ വിഖ്യാതമായ പുലയപ്രേമം പൊട്ടിപ്പുറപ്പെട്ടത് എന്ന് ദലിത് വിമര്‍ശകരായ കെ. കെ. ബാബുരാജടക്കം നിരീക്ഷിച്ചിട്ടുണ്ട്.  ഇതേ പ്രകരണത്തിലാണ് കേരളത്തിലെ ദലിത് രാഷ്ട്രീയവും സാസ്കാരിക പോരാട്ടങ്ങളും ദൃശ്യതയും ശ്രാവ്യതയും കൈവരിച്ചു വരുന്ന വര്‍ത്തമാന സന്ദര്‍ഭത്തില്‍ അത്തരം സൂക്ഷ്മവും ജൈവവുമായ പ്രതിരോധ രാഷ്ട്രീയതത്തെ കാഴ്ച്ചപ്പെടുത്തുന്ന ചലച്ചിത്രങ്ങളെ പല നൂലാമാലകള്‍ പറഞ്ഞൊഴിവാക്കുകയും പരദേശി ആദിവാസിപ്പടങ്ങള്‍ ഇറക്കുമതി ചെയ്ത് ഇവിടെയാരേയും തൊട്ടുനോവിക്കാതെ കപടവിലാപം നടത്തുകയും ചെയ്യുന്നത്.  തികച്ചും അപഹാസ്യവും രാഷ്ട്രീയമായി അപലപനീയവുമാണ് മലയാള സംസ്കാര വരേണ്യതയുടെ ഈ വിലാപഗാനപരമ്പര.

___________________________________________________

കേരളത്തിലെ ദലിത് രാഷ്ട്രീയവും സാസ്കാരിക പോരാട്ടങ്ങളും ദൃശ്യതയും ശ്രാവ്യതയും കൈവരിച്ചു വരുന്ന വര്‍ത്തമാന സന്ദര്‍ഭത്തില്‍ അത്തരം സൂക്ഷ്മവും ജൈവവുമായ പ്രതിരോധ രാഷ്ട്രീയതത്തെ കാഴ്ച്ചപ്പെടുത്തുന്ന ചലച്ചിത്രങ്ങളെ പല നൂലാമാലകള്‍ പറഞ്ഞൊഴിവാക്കുകയും പരദേശി ആദിവാസിപ്പടങ്ങള്‍ ഇറക്കുമതി ചെയ്ത് ഇവിടെയാരേയും തൊട്ടുനോവിക്കാതെ കപടവിലാപം നടത്തുകയും ചെയ്യുന്നത്.  തികച്ചും അപഹാസ്യവും രാഷ്ട്രീയമായി അപലപനീയവുമാണ് മലയാള സംസ്കാര വരേണ്യതയുടെ ഈ വിലാപഗാനപരമ്പര.
___________________________________________________

ലോകത്തിന്റെ സംസ്കാര രാഷ്ട്രീയ വൈവിധ്യവുമായുള്ള കേരളത്തിന്റെ വാര്‍ഷിക സംവാദമാണ് തിരുവനന്തപുരത്തെ  കേരള രാജ്യാന്തര ചലച്ചിത്രമേള. ആധുനിക കേരളത്തിന്റെ അടിത്തറയായ ബൌദ്ധ ദലിത സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്ന ബുദ്ധമയൂരിയെ പുറന്തള്ളിക്കൊണ്ട് അധീശ ശക്തികള്‍ വരേണ്യ സവര്‍ണ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഒരിക്കല്‍ കൂടി ബഹുജനസമക്ഷം ഉയര്‍ത്തിക്കാട്ടി സ്വയം അപഹാസ്യരായി.  കേരളത്തിലെ കീഴാള സിനിമകളെ വെട്ടിനീക്കി ഓസ്ട്രേലിയന്‍ ആദിവാസിപ്പടങ്ങളും യൂറോപ്യന്‍ കൌമാരചിത്രങ്ങളും പപ്പനാവ വാദക്കാരുടെ ദേശത്തെ നാണിപ്പിക്കുന്ന ദേശീയവാദപരിപാടികളും കൈകൊട്ടിക്കളി നടത്തിയ മേളയില്‍ സംസ്കാര നിയമപാലനത്തിനും സെന്‍സറിങ്ങിനും ഇടയില്‍ക്കൂടിയും ബൌദ്ധവും ‘ഹീനവും മ്ളേഛവുമായ’ വിധ്വംസക രചനകള്‍ ലോകസിനിമയില്‍ നിന്നും കേരളത്തിലെ യുവ ചലച്ചിത്രകാരന്മാരില്‍ നിന്നും തന്നെ ഉയര്‍ന്നു വരികയുണ്ടായി.  കേരളത്തിലെ സംസ്കാര (പ്രാ)ദേശീയവാദമായ മലയാള നെടുനായകത്വത്തിന്റെ നടുവൊടിഞ്ഞുള്ള പതനം കേവലം പരിതാപകരമത്രേ.

കൊറിയന്‍ കുട്ടന്റെ നാടന്‍ കലാപങ്ങള്‍

ഗോവയിലെ ഇന്ത്യന്‍ മേളയിലെന്ന പോലെ കേരള മേളയിലും ബഹുജനങ്ങളേയും യുവാക്കളേയും ഏറെ ആകര്‍ഷിച്ചതും ആവേശം കൊള്ളിച്ചതും ബോധോദയത്തിലേക്കു നയിച്ചതും കൊറിയന്‍ ബോധിസത്വനായ കിം കി ദുക്കാണ്.  ഏറ്റവും പുതിയ ചിത്രമായ പിയത്തയ്ക്കും ആത്മഭാഷണമായ ആരീരാങ്ങിനും ആവര്‍ത്തിച്ചുള്ള എല്ലാ പ്രദര്‍ശനങ്ങളിലും തിങ്ങിനിറഞ്ഞ സദസ്സായിരുന്നു.  മണിക്കൂറുകള്‍ മുമ്പു വരിവരിയായി കാത്തു നിന്ന് ആവേശകരമായ ചര്‍ച്ചകളും സംഭാഷണങ്ങളും ആഹ്ളാദ പ്രകടനവും നടത്തി വളരെ പണിപ്പെട്ടാണ് ഓരോ കാണിയും കൊട്ടക കയറിയത്.  തമ്പാനൂരെ ശ്രീകുമാറില്‍ പിയത്തയ്ക്കു വേണ്ടിയുള്ള നീണ്ട നിര പുറത്തേയ്ക്കും റയില്‍ പരിസരത്തേക്കും വരെ വളര്‍ന്നു പോയി.  മനുഷ്യമനസ്സിനേയും ചിന്തയേയും മതദര്‍ശനങ്ങളേയും വിസ്മയകരമായ ദൃശ്യലോകങ്ങളേയും സര്‍ഗാത്മകമായി കലര്‍ത്തി നവ്യവും ഭാവിയിലേക്കുള്ളതുമായ ഉള്‍ക്കാഴ്ച്ചകളും ജ്ഞാനോദയവും പകരുന്ന ദുക്കിന്റെ ചലച്ചിത്രരചനകള്‍ ആബാലവൃദ്ധം ജനങ്ങളേയും ഹഠാദാകര്‍ഷിക്കുന്നു.  യുവതീയുവാക്കള്‍ മുതല്‍ വൃദ്ധരായ കാണികള്‍ വരെ അദ്ദേഹത്തിന്റെ നോണ്‍ഫീച്ചര്‍ ചിത്രമായ ആരീരാങ്ങിനു പോലും ആനന്ദാവേശത്തോടെ ഇടിച്ചു കയറുന്നു. തറയിലിരിക്കാന്‍ പോലും ഇടം കിട്ടാതെ കൊട്ടകയില്‍ നില്‍ക്കാന്‍ പോലും ഒരിഞ്ചു സ്ഥലം കിട്ടാതെ തിരിച്ചു പോരേണ്ടിവരുന്നവരുടെ നിരാശയും സങ്കടവും ഗോവയിലും അനന്തപുരിയിലും നേരിട്ടുകാണുകയും അനുഭവിക്കുകയുമുണ്ടായി.  ഒരാണ്ടത്തെ പ്രതീക്ഷകളോടെയാണ് പലരും പ്രിയങ്കരനായ ദുക്കിന്റെ ചിത്രം രാജ്യാന്തര നിലവാരത്തില്‍ പെരിയശീലയില്‍ കണ്‍നിറയെ കാണാനായി വരുന്നത്.  ഓരോ ചിത്രത്തിലും തന്റെ ആത്മത്തേയും അപരത്തേയും സമകാലീന സിനിമയുടെ ധര്‍മ ശാസ്താവായ ഈ കൊറിയന്‍ അയ്യപ്പന്‍ ആഴത്തില്‍ ആലേഖനം ചെയ്യുന്നു.  അത്മകഥാപരവും മാനവികവും ചരിത്രപരവും നൈതികവുമാണ് കിം കുട്ടന്റെ ഓരോ ഫ്രെയിമും.

അനാഥത്വത്തിലൂടെ അപമാനവീകരിക്കപ്പെട്ട ചെറുപ്പക്കാരന്‍ മാതൃത്വത്തിന്റേയും സഹനത്തിന്റേയും ആത്മബലിയുടേയും ഇടപെടലിലൂടെ ഹിംസയില്‍ നിന്നും കരുണയിലേക്കും ജ്ഞാനാനന്ദത്തിലേക്കും പരിത്യാഗത്തിലേക്കും വിടരുന്നതാണ് ചലച്ചിത്രശില്പമായ പിയത്ത. ബുദ്ധനു ജന്മം നല്‍കിയ മഹാമായയേയും ക്രിസ്തുവിനു ജന്മം നല്‍കിയ വിശുദ്ധമാതാവിനേയും എണ്ണമെഴാത്ത നമ്മുടെ ഓരോ അമ്മമാരേയും സ്മരണയിലും ചേതനയിലും സജീവമാക്കിക്കൊണ്ട് ഓരോ കാണിയുടേയും ഹൃദയത്തേയും മനസ്സിനേയും ചരിത്രത്തിന്റെ ബോധാബോധങ്ങളേയും ഗാഢമായി തൊട്ടുണര്‍ത്തി വികാരവിരേചനം ചെയ്തു കൊണ്ട് കിം കി ദുക്കെന്ന കൊറിയന്‍ ലോകനാഥന്‍ അതു സാധ്യമാക്കുന്നു.

കൂട്ടരായി താന്‍ കണ്ട സഹോദര സിനിമാക്കാരുടെ തിരസ്കാരത്തില്‍ മനം നൊന്ത കിമ്മിന്റെ ആരീരാങ്ങ് കുന്നുകളിലെ പ്രവാസജീവിതമാണ് ആരീരാങ്ങ് എന്ന വ്യതിരിക്ത ചലച്ചിത്ര ആത്മാഖ്യാനം.  ചങ്ങാതികളുടെ ചതി ആ കുറിയ, പെരിയ കലാകാരനെ മൌനിയാക്കുന്നു.

_____________________________________________________

ആരീരാങ്ങില്‍ കിം പാചകം, ഉറക്കം, ഒരുക്കം, കരച്ചില്‍, ചീത്തപറയല്‍ , തീറ്റ, പതംപറച്ചില്‍, ചാറ്റ്, പാട്ട്, യാത്ര എന്നിങ്ങനെ നിരവധിയായ ജീവിത മൂഹൂര്‍ത്തങ്ങളെ ആഖ്യാനത്തിലേക്കു സന്നിവേശിപ്പിച്ചിരിക്കുന്നു.  ‘ആരീരാങ്ങ്, ആരീരാങ്ങ്, ആരീരാരോയ്…’ എന്ന കൊറിയന്‍ നാടന്‍ പാട്ട് പ്രദേശത്തെ കുന്നുകളിലൂടെ ഊതിയടിക്കുന്ന നാടന്‍ കാറ്റിനെ കുറിച്ചുള്ളതാണ്.  കടുത്ത തീറ്റപോലെ തന്നെ കിം കനത്ത താളമേറിയ സ്വന്തം ശബ്ദത്തില്‍ ഈ പാട്ട് പല തവണ പാടി അതിനെ ചിത്രത്തിന്റെ തീമീണമായി സ്ഥാപിക്കുന്നു. ജൈവവും ഗാഢവും ബോധസാന്ദ്രവും വിമര്‍ശഗഹനവുമാണ് ആരീരാങ്ങ്.  ആഖ്യാന ചിത്രങ്ങളുടെ അടിമകളായി പോയ ഭൂരിപക്ഷം പ്രേക്ഷകരേയും വിമോചിപ്പിക്കുന്നതും ഭാവിയിലേക്കു വികസിപ്പിക്കുന്നതുമാണീ അസാധാരണമായ ചലച്ചിത്ര-ആത്മചിത്രം.  കിമ്മിനു മാത്രം കഴിയുന്ന അസാധ്യമായ ആത്മവിമര്‍ശവും സര്‍ഗാത്മക കലാപവും അപരവിരേചനവും കൂടിയാണ് ആരീരാങ്ങ്

_____________________________________________________

എന്തിനു താന്‍ സിനിമ നിര്‍മിക്കണം, എന്താണ് സിനിമ, അതാര്‍ക്കാണ്, എന്തുകൊണ്ടാണ്, എങ്ങനെയാണ്, രാജ്യവും ജനതയുമായി അതിനുള്ള ബന്ധമെന്താണ്, ലോകവുമായി ചലച്ചിത്രം എങ്ങനെ സംവദിക്കുന്നു, ദൃശ്യകലയുടെ രാഷ്ട്രീയവും നൈതികതയും എന്ത്?  എന്നിങ്ങനെയുള്ള നിരവധിയായ ചോദ്യങ്ങള്‍ അദ്ദേഹം സ്വയം ചോദിക്കുകയും സ്വയം ഉത്തരങ്ങള്‍ ചികയുകയും അതു ഡിജിറ്റല്‍ ക്യാമറയില്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.  മരക്കുടിലിനുള്ളില്‍ ആരീരാങ്ങ് കുന്നുകളിലെ ഹിമപാതത്തില്‍ നിന്നും കൊടും തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റൊരു ചെറിയ സിന്തറ്റിക് കൂടാരമുയര്‍ത്തിയാണ് കിമ്മിന്റെ കിടപ്പ്. ഓമനയായ കൊച്ചുപൂച്ചമാത്രമാണ് കുട്ടന്റെ കൂട്ട്. വെള്ളത്തിനും അടുപ്പിനുമുള്ള സംവിധാനം കുടിലില്‍ അദ്ദേഹം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. കാപ്പിയുണ്ടാക്കാനുള്ള യന്ത്രസഹായിയും ചെറുതിലേ യന്ത്രപ്പണിയെടുത്തിട്ടുള്ള ഈ വിശ്വചലച്ചിത്ര പ്രതിഭയ്ക്കുണ്ട്.  ചോറും മീനും നൂഡില്‍സും പച്ചത്തക്കാളിയും മത്തനുമൊക്കെയാണ് പ്രധാന ഭക്ഷണം. ജ്ഞാനോദയപരമായ തന്റെ സവിശേഷമായ സര്‍ഗാത്മതയെ തിരസ്കരിച്ച സഹജീവികളോടും ലോകത്തോടുമുള്ള പ്രതിഷേധമായി ആഹാരത്തെ തന്നെ ഒരു നിഷേധപ്രകടനമായി ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നു.  കാണികള്‍ക്ക് അസഹനീയുളവാക്കുന്ന പ്രത്യേക രീതിയിലുള്ള തീറ്റ തന്നെ പ്രതിഷേധവും കലാപവുമാകുന്നു ചിത്രത്തില്‍.  കിം തന്നെ ഛായാഗ്രഹിണി പലയിടങ്ങളില്‍ സ്ഥാപിച്ച് ഷോട്ടുകളും സീനുകളും ഭാവനചെയ്തു വികസിപ്പിച്ച് ചെറിയ കമ്പ്യൂട്ടറില്‍ സ്വയം എഡിറ്റു ചെയ്തു സാക്ഷാത്കരിച്ചതാണ് ഈ മുഴുനീള ആത്മഭാഷണ ചിത്രം. ഗൊദാര്‍ദിനെ പോലെ തന്നെക്കുറിച്ചു തന്നെയുള്ള ഈ അപൂര്‍വ സിനിമയെടുത്ത് അദ്ദേഹം മാനസികവും സര്‍ഗാത്മകവുമായ തന്റെ സ്വത്വപ്രതിസന്ധിയെ മറികടന്നു.  തുടര്‍ന്നാണ് പിയത്തയുടെ പിറവി.
ആരീരാങ്ങില്‍ കിം പാചകം, ഉറക്കം, ഒരുക്കം, കരച്ചില്‍, ചീത്തപറയല്‍ , തീറ്റ, പതംപറച്ചില്‍, ചാറ്റ്, പാട്ട്, യാത്ര എന്നിങ്ങനെ നിരവധിയായ ജീവിത മൂഹൂര്‍ത്തങ്ങളെ ആഖ്യാനത്തിലേക്കു സന്നിവേശിപ്പിച്ചിരിക്കുന്നു.  ‘ആരീരാങ്ങ്, ആരീരാങ്ങ്, ആരീരാരോയ്…’ എന്ന കൊറിയന്‍ നാടന്‍ പാട്ട് പ്രദേശത്തെ കുന്നുകളിലൂടെ ഊതിയടിക്കുന്ന നാടന്‍ കാറ്റിനെ കുറിച്ചുള്ളതാണ്.  കടുത്ത തീറ്റപോലെ തന്നെ കിം കനത്ത താളമേറിയ സ്വന്തം ശബ്ദത്തില്‍ ഈ പാട്ട് പല തവണ പാടി അതിനെ ചിത്രത്തിന്റെ തീമീണമായി സ്ഥാപിക്കുന്നു. ജൈവവും ഗാഢവും ബോധസാന്ദ്രവും വിമര്‍ശഗഹനവുമാണ് ആരീരാങ്ങ്.  ആഖ്യാന ചിത്രങ്ങളുടെ അടിമകളായി പോയ ഭൂരിപക്ഷം പ്രേക്ഷകരേയും വിമോചിപ്പിക്കുന്നതും ഭാവിയിലേക്കു വികസിപ്പിക്കുന്നതുമാണീ അസാധാരണമായ ചലച്ചിത്ര-ആത്മചിത്രം.  കിമ്മിനു മാത്രം കഴിയുന്ന അസാധ്യമായ ആത്മവിമര്‍ശവും സര്‍ഗാത്മക കലാപവും അപരവിരേചനവും കൂടിയാണ് ആരീരാങ്ങ്.

കേരളത്തിന്റേയും ഇന്ത്യയുടേയും പുതുരചനകള്‍

ഇന്ത്യന്‍ സിനിമകളില്‍ കമല്‍ കെ. എം. പുതുമയോടെ ദൃശ്യവല്‍ക്കരിച്ച ഐ. ഡി.  ദൃശ്യപരിചരണത്തിലും ശബ്ദമികവിലും ആഖ്യാന പ്രഹരശേഷിയിലും ഏറെ മുന്നിലായിരുന്നു.  അവതരണത്തിലും ദൃശ്യാവേഗത്തിലും പുതുമയും തനിമയും പുലര്‍ത്തിയ ചിത്രത്തിന്റെ പ്രമേയം പഴയതായി പോയി.  നായികയായ ഗീതാഞ്ജലിയുടെ പ്രകടനം മികവുറ്റതാണ്. മികച്ച ഏഷ്യന്‍ ചിത്രമായി കമലിന്റെ സിനിമ തിരഞ്ഞെടുക്കപ്പെട്ടു. ഫിലിമിസ്താനാണ് വിദ്യാര്‍ഥികളേയും ജനപ്രിയ സിനിമാക്കാരേയും ഏറെ ആകര്‍ഷിച്ചത്. നവാഗത സംവിധാന പ്രതിഭയ്ക്കുള്ള രജതചകോരം ഫിലിമിസ്താന്‍ എടുത്ത നിതിന്‍ ഖക്കര്‍ക്കായിരുന്നു.  ഷട്ടര്‍ ഏറെ ഹൃദ്യമായതായി കാണികളെല്ലാം പറഞ്ഞു. ജോയ് മാത്യൂവിനായിരുന്നു പ്രേക്ഷക പുരസ്കാരം.  ചായില്യത്തിന്റെ സംവിധായകന്‍ മനോജ് കാനായ്ക്ക് ഹസന്‍കുട്ടി പുരസ്കാരവും, ഈയടുത്തകാലത്തിന്റെ സംവിധായകനായ അരുണ്‍കുമാര്‍ അരവിന്ദിന് മികച്ച മലായള ചിത്രത്തിനുള്ള പുരസ്കാരവും, ഇത്രമാത്രത്തിന്റെ സംവിധായകനായ കെ. ഗോപിനാഥന് ഫിപ്രസി പുരസ്കാരവും ലഭിച്ചു.

സമകാലിക സിനിമയില്‍ കേരളം ലോകത്തിനു സംഭാവന ചെയ്ത അതുല്യനായ ചലച്ചിത്രകാരന്‍ ടി. വി. ചന്ദ്രന്റെ ഏറ്റവും പുതിയതും പക്വവുമായ ഭൂമിയുടെ അവകാശികള്‍ എന്ന അവിസ്മരണീയ ചിത്രത്തെ കുറിച്ച് നമ്മുടെ പ്രേക്ഷകരും വിമര്‍ശകരും കാട്ടിയ കുറ്റകരമായ മൌനം അപലപനീയമാണ്. ഗോവയില്‍ തന്നെ പടം നിറഞ്ഞ സദസ്സില്‍ കണ്ടിരുന്നതിനാലും ചിത്രത്തെ കുറിച്ച് എഴുതിയിരുന്നതിനാലും കേരള മേളയുടെ പ്രതികരണം വിചിത്രമായി തോന്നി.
കേരളത്തില്‍ നിന്നുള്ള യുവചലച്ചിത്ര പ്രതിഭകള്‍ പലരും ഇപ്പോള്‍ ഹിന്ദിയിലാണ് പടം ചെയ്യുന്നത്.  കമലും അദേയപാര്‍ഥ രാജനും ഇത്തരത്തില്‍ ശ്രദ്ധേയരായ കേരള പുത്രന്മാരാണ്.  പത്തനംതിട്ടക്കാരനായ അദേയപാര്‍ഥ രാജന്‍ തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച ചീഖാ ദ ക്രൈയര്‍ എന്ന ചിത്രം തികച്ചും നവ്യവും വ്യത്യസ്തവുമാണ്.  ടോം ഓള്‍ട്ടര്‍ എന്ന മഹാനടനുമായി ചേര്‍ന്നു നിര്‍മിച്ച തന്റെ ആദ്യചിത്രത്തിലൂടെ അദേയപാര്‍ഥ ഒരു തെന്നിന്ത്യന്‍ മാസ്ററുടെ ഉദയം പ്രഖ്യാപിക്കുന്നു.  വാഗ്ഗേയകാരനും ഗായകനും അഭിനേതാവുമായ മുല്‍ത്താനിലെ ഉദയ ചന്ദ്രയെന്ന ബഹുമുഖ പ്രതിഭയെ ശീര്‍ഷകവേഷത്തില്‍ അവതരിപ്പിക്കുന്ന ചിത്രം പലതലങ്ങളില്‍ സവിശേഷമാണ്.  ഹൈ ഡെഫിനിഷന്‍ ഫോര്‍മാറ്റില്‍ സാക്ഷാത്കരിച്ചിരിക്കുന്ന ചീഖാ ശബ്ദത്തേയും സംഗീതത്തേയും ശരീരത്തേയും നൈതിക വിമോചനത്തേയും കുറിച്ചുള്ള താത്വികാന്വേഷണം കൂടിയാണ്.

ഗണികയുടെ കട്ടിലിനടിയില്‍ വികാരമൂര്‍ഛയോടെ തേങ്ങുന്ന സംഗീതജ്ഞനാണ് ചീഖാ.  വികാരസാന്ദ്രമായ ശബ്ദവീചികളാല്‍ വലയം ചെയ്യപ്പെട്ട (ടോം ഓള്‍ട്ടര്‍ തന്നെ മികവോടെ അവതരിപ്പിക്കുന്ന) ബുദ്ധഭിക്ഷു ഹിമാലയത്തിലെ പള്ളിയും വിഹാരവും വിട്ട് സമതലങ്ങളിലേക്കോടി വരുന്നു.  മയിലും ഹംസവും കുയിലും വണ്ടുമായി മാറുന്ന ചീഖായെന്ന ഗണികാഗൃഹ ഗായകനെ നേരില്‍ കാണുന്നു.  ഗണികയേയും ഗായകനേയുമെല്ലാം വിമോചനത്തിന്റെ സംഗീതത്തിലൂടെ സമന്വയിപ്പിക്കുന്നു.  ഗൌതമ ബുദ്ധനേയും നിരവധിയായ സൂഫിഗുരുക്കന്മാരേയും ബിംബാവലിയിലും അടിക്കുറുപ്പുകളിലും ഉപയോഗിക്കുന്ന ഈ സവിശേഷ ചലച്ചിത്ര രചന പ്രകൃതിയുടെ സൂക്ഷ്മവും സങ്കീര്‍ണവുമായ ഭാവങ്ങളേയും താളങ്ങളേയും ജീവരൂപങ്ങളേയും ഊര്‍ജങ്ങളേയും ആഖ്യാനത്തിലാവാഹിക്കുന്നു.  സംഭാഷണങ്ങളധികം ഉപയോഗിക്കാതെ ഉദയ ചന്ദ്രയുടെ ഹൃദയാവര്‍ജകമായ അനുനാസികാ ശബ്ദത്തിലൂളള ഛോട്ടാ ഖയാലുകളും  ഠുമ്രികളും മാത്രം ഉപയോഗിച്ചു കൊണ്ട്, ഏതാനും സൂഫി കാവ്യശകലങ്ങളും; പ്രകൃതിയുടേയും മനുഷ്യരുടേയും അനന്തമായ ശാരീര, ശരീര വിന്യാസങ്ങളും സമഞ്ജസമായി കലര്‍ത്തി രാജന്‍ ജൈവനൈതികമായ ഒരു ലാവണ്യനിര്‍മിതി സാധ്യമാക്കുന്നു.  അദേയപാര്‍ഥയുടെ പുതിയ ചിത്രങ്ങള്‍ക്കായി നമുക്കു കാത്തിരിക്കാം.

ദമനത്തിന്റെ വരേണ്യ മനോനിലകളും അധീശ കാമനകളും

കീഴാളഭാഷണത്തേയും ആവിഷ്കാരത്തേയും തമസ്കരണത്തിലൂടെയും ദമനത്തിലൂടെയും ഒതുക്കുക എന്ന സ്ഥിരം അധീശ സവര്‍ണ തന്ത്രം ഇത്തവണയും കേരളമേളയെ ഫാഷിസത്തിലേക്കു വലിച്ചടുപ്പിച്ചെങ്കിലും ലഭ്യമായ സംസ്കാര രാഷ്ട്രീയ സാധ്യതയെ സജീവ പങ്കാളിത്തത്തിലൂടെ ജനായത്തപരമായി മാറ്റിത്തീര്‍ക്കുക എന്ന വിപുലമായ ലക്ഷ്യത്തോടെ  സാമൂഹ്യ സാക്ഷരതയും സംസ്കാരബോധവുമുള്ള കേരളീയരെല്ലാം തന്നെ തിരുവനന്തപുരത്തെത്തിയിരുന്നു. എണ്ണായിരത്തോളം ഡെലിഗേറ്റുകളും ഇരുനൂറിനടുത്തു ചിത്രങ്ങളും മേളയെ സവിശേഷമാക്കി.  ഏഷ്യന്‍ സിനിമകളുടേയും കേരളത്തിലെ പുതിയ സംവിധായകരുടെ പല ഭാഷകളിലുള്ള വ്യതിരിക്ത ചിത്രങ്ങളുടേയും കാഴ്ച്ചയും ചര്‍ച്ചയും മേളയെ വിഴുങ്ങിയ സമഗ്രാധീശ കുലീനാധികാര കാമനകളെ ചെറുക്കുന്നതായിരുന്നു. കഴിഞ്ഞ പതിനേഴു മേളകളില്‍ പതിനാലിലും പങ്കെടുത്ത അനുഭവത്തില്‍ സമഗ്രാധികാരവും, വലതുപക്ഷ സവര്‍ണ മൂലധന താല്‍പ്പര്യങ്ങളും എങ്ങനെയാണ് സംസ്കാരത്തെ സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമായി കാണാന്‍ കഴിയുന്നു.  കേരള സവര്‍ണ ആണ്‍കോയ്മയുടെ ആയങ്ങളും ആവേഗങ്ങളും ആശയാദര്‍ശങ്ങളും ഓരോ വര്‍ഷവും സിനിമാ തിരഞ്ഞെടുപ്പിലും മേളയുടെ സംവിധാനത്തിലും നടത്തിപ്പിലും പിടിമുറുക്കുന്നത് തികച്ചും പ്രകടമായി വരുന്നു എന്നു പൊതുവായി വിലയിരുത്താം.

____________________________________________________

കേരളത്തിലെ ഓരോ നാട്ടിന്‍പുറത്തും വരുംനാളുകളില്‍ തുടര്‍ചലനങ്ങളുണര്‍ത്തി ബുദ്ധമയൂരി പാറിപ്പറന്നു നടക്കുന്നതു നാം കാണുമെന്നു തീര്‍ച്ചയായും പ്രതീക്ഷിക്കാം. സിനിമയേയും സംസ്കാരത്തേയും നിയന്ത്രിക്കാനും നയിക്കാനും തുനിഞ്ഞിറങ്ങിയിരിക്കുന്ന അധികാരകേന്ദ്രങ്ങളിലെ നവബ്രാഹ്മണ്യവാദികളുടെ തൊട്ടുകൂടായ്മയും കണ്ടുകൂടായ്മയും ദീപാമേത്ത ഔപചാരിക സംഭാഷണ വേദിയില്‍ പറഞ്ഞതുപോലെ അവസാനിക്കാറായിരിക്കുന്നു, സെന്‍സറിങ്ങ് എന്ന അശ്ളീലം അസാധുവാകുന്ന രാഷ്ട്രീയ സന്ദര്‍ഭമാണിത്.
സംസ്കാര സെന്‍സറിങ്ങും പൊലീസിങ്ങും

____________________________________________________

സെന്‍സര്‍ ബോഡിന്റെ വിടുതല്‍ നേടിയ ജയന്‍ ചെറിയാന്റെ ചിത്രത്തിന്റെ സമാന്തര പ്രദര്‍ശനവും സവര്‍ണാധീശ ശക്തികള്‍ രഹസ്യപോലീസിന്റേയും മറ്റും പേരില്‍ ഗൂഢവും മര്‍ദ്ദനപരവുമായ ഇടപെടലുകളിലൂടെ ചിതറിച്ചു കളഞ്ഞു. ഇത്തരം സമ്മര്‍ദ, വാമന തന്ത്രങ്ങള്‍ക്കെതിരേ മുഖ്യവേദികളില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ മാത്രമായി കേരളത്തിന്റെ പ്രബുദ്ധമായ സംസ്കാര രാഷ്ട്രീയ ബോധത്തെ ഒതുക്കേണ്ടതായി വന്നു.  കേരളത്തിലെ ഓരോ നാട്ടിന്‍പുറത്തും വരുംനാളുകളില്‍ തുടര്‍ചലനങ്ങളുണര്‍ത്തി ബുദ്ധമയൂരി പാറിപ്പറന്നു നടക്കുന്നതു നാം കാണുമെന്നു തീര്‍ച്ചയായും പ്രതീക്ഷിക്കാം. സിനിമയേയും സംസ്കാരത്തേയും നിയന്ത്രിക്കാനും നയിക്കാനും തുനിഞ്ഞിറങ്ങിയിരിക്കുന്ന അധികാരകേന്ദ്രങ്ങളിലെ നവബ്രാഹ്മണ്യവാദികളുടെ തൊട്ടുകൂടായ്മയും കണ്ടുകൂടായ്മയും ദീപാമേത്ത ഔപചാരിക സംഭാഷണ വേദിയില്‍ പറഞ്ഞതുപോലെ അവസാനിക്കാറായിരിക്കുന്നു, സെന്‍സറിങ്ങ് എന്ന അശ്ളീലം അസാധുവാകുന്ന രാഷ്ട്രീയ സന്ദര്‍ഭമാണിത്.
സംസ്കാര സെന്‍സറിങ്ങും പൊലീസിങ്ങും

സാംസ്കാരികവും കലാപരവുമായ നിര്‍മിതികളെ സെന്‍സര്‍ ചെയ്യുക എന്ന അധീശ സമ്പ്രദായം തന്നെ ജനായത്ത സമൂഹങ്ങളില്‍ കാലഹരണപ്പെട്ടിരിക്കുന്നു.  ദീപയുടേയും റുഷ്ദിയുടേയും പാതിരാപ്പിള്ളകള്‍ (മേളയിലെ ഗാലാ ഏഷ്യന്‍ പ്രീമിയര്‍) വ്യക്തമാക്കുന്ന പോലെ ഫാഷിസത്തിന്റേയും അടിയന്തിരാവസ്ഥയുടേയും അഴുകിയ എച്ചിലാണത്.  ആവിഷ്കാര, അഭിപ്രായ സ്വാതന്ത്യ്രത്തിനെതിരായ ഭരണകൂടത്തിന്റെ കടന്നുകയറ്റമായി സെന്‍സറിങ്ങിനെ കാണേണ്ടിയിരിക്കുന്നു. സംസ്കാരത്തേയും അതിന്റെ ജനായത്തപരമായ വിതരണത്തേയും കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് ഇത്തരം കുത്തക-കുപ്പിണികളുടെ കിരാതമായ കുലീനസമ്മര്‍ദ്ദങ്ങള്‍ വഴിമരുന്നിടട്ടെ. അധികാരത്തിന്റേയും അധീശത്വത്തിന്റേയും അപനിര്‍മാണവും വിമര്‍ശവും സര്‍ഗാത്മക ചികില്‍സയുമാണ് കലയും സംസ്കാരവും അതിന്റെ രാഷ്ട്രീയവും.

 ദേശീയവാദ സവര്‍ണ മുഖ്യധാര രാഷ്ട്രപിതാവായി വാഴ്ത്തിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ കുറിച്ചുള്ള രൂക്ഷവിമര്‍ശം ചിത്രത്തിലുണ്ട് എന്നതാണ് ഭരണകൂടശക്തികളും നിയമപാലകരും മാധ്യമ സമ്മതനിര്‍മിതി കേന്ദ്രങ്ങളും ആഭിജാത മൃദുഹിന്ദു മധ്യവര്‍ത്തികളും ആവര്‍ത്തിക്കുന്നത്.  രാഷ്ട്രപിതാവല്ല, ലോകമാതാവായാലും ചരിത്രകര്‍തൃത്വങ്ങളും പ്രസ്ഥാനങ്ങളും ആശയങ്ങളും ഒന്നും തന്നെ വിമര്‍ശനത്തിനും വിചിന്തനത്തിനും പ്രതിഷേധത്തിനും തിരസ്കാരത്തിനും അപനിര്‍മാണത്തിനും അതീതരല്ല എന്ന അടിസ്ഥാന ജനായത്ത സാക്ഷരതയാണ് ഈ അധീശ സമവായത്തില്‍ അദൃശ്യമാക്കപ്പെടുന്നത്.  സംസ്കാര ദേശീയവാദത്തിന്റേയും സൈനീകമായ രാജ്യസ്നേഹത്തിന്റേയും വരേണ്യശക്തികള്‍ പഴകിയ ദേശീയം ജയ്വിളികളുമായി പുതിയ കീഴാള നവോത്ഥാനങ്ങളേയും ദലിത ബൌദ്ധ നവയാനങ്ങളേയും തടയാനുള്ള പാഴ്വേലയിലാണ്. ബൌദ്ധവും ദലിതവുമായ സംസ്കാര രാഷ്ട്രീയ മാറ്റങ്ങളോടുള്ള വാമന-പാദജ പടയണികളുടെ പഴകിയ പടയിളക്കത്തിന്റെ അവശേഷിക്കുന്ന തുടര്‍ച്ചയാണീ സംസ്കാര നിയമപാലന കരസേവ. ബൌദ്ധമായ കീഴാള ഉയിര്‍പ്പില്‍ ഹിന്ദുത്വത്തിന്റേയും മോദിത്വത്തിന്റേയും കരാള ഹിംസായാഗങ്ങളും യജ്ഞങ്ങളും ആവിയായിപ്പോകുമെന്നവര്‍ പേടിക്കുന്നു.
പപ്പനാവവാദത്തിന്റെ മോദിത്വ തുണ്ടുകള്‍; തിരുകി കയറ്റിയ ദേശീയവാദ ഗോഷ്ടികള്‍

ഏറ്റവും രസകരമായ സംഗതി ഇത്തവണ കേരള മേളയിലെ പന്ത്രണ്ട് ഔദ്യോഗിക വേദികളിലൊന്നായ ചാലക്കമ്പോളത്തിനടുത്തുള്ള ശ്രീപദ്മനാഭയിലെ ദേശീയഗാനാനുകരണ പരിപാടിയായിരുന്നു.  ഓരോ പ്രദര്‍ശനത്തിനു മുമ്പും ഡലിഗേറ്റുകളോട് എണീക്കാനുള്ള ഉത്തരവെഴുതിക്കാട്ടിയായിരുന്നു ഈ കടുത്ത രാജ്യസ്നേഹ കര്‍മപരിപാടി അരങ്ങേറിയത്.  നിഷ്കാമ കര്‍മത്തിനു ശേഷം ‘രാജ്യസ്നേഹത്തിന് ഭാഷയില്ല’ എന്നും എഴുതിക്കാട്ടിക്കളഞ്ഞു.  ആംഗലത്തിലായതിനാല്‍ വിദേശ ഡലിഗേറ്റുകള്‍ പോലും ചാടിയെണീറ്റു നിന്നു വടിയായി.  മേളയുടെ രാജ്യാന്തര പെരുമാറ്റക്രമത്തിന്റെ ഭാഗമല്ലാത്ത ഇത്തരം പഴകിയ ‘ബിറ്റുകളി’യില്‍ പ്രതിഷേധിച്ച് ഉറച്ചിരുന്നവരോട് പല നവദേശീയവാദികളും മുറുമുറുത്തു കളഞ്ഞു.

_____________________________________________

ജനങ്ങളുടെ നികുതിപ്പണം പണിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കു നിയമാനുസൃതം ശമ്പളം നല്‍കുന്നതിനെ ഇപ്പോഴും ‘പപ്പനാവന്റെ നാലുകാശെ’ന്നു പറഞ്ഞ് രാജഭരണ ഫ്യൂഡല്‍ ഉച്ചിഷ്ടങ്ങള്‍ തികട്ടിയയവിറക്കുന്ന പാദസേവകവൃന്ദങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സി. കേശവന്‍ പറഞ്ഞമാതിരി കേരളത്തിന്റെ തലസ്ഥാനനഗരിയില്‍ വീണ്ടും തലപൊക്കുന്നതിന്റെ ഭാഗമാണിതെന്നു പറയേണ്ടിയിരിക്കുന്നു. കേരള രാജ്യാന്തര മേളയുടെ ഔദ്യോഗിക പരിപാടിക്രമങ്ങളിലില്ലാതിരുന്നിട്ടും കയ്യില്‍ നിന്നെടുത്തിട്ട വിചിത്രവും അത്യാരോപപരവുമായ തിരുപപ്പനാവയിലെ (ശ്രീപദ്മനാഭ എന്നു ഗീര്‍വാണം) ദേശീയഗാന മിമിക്രി അഥവാ ദേശീയഗാനത്തോടുള്ള ക്രൂരവും പരിഹാസ്യവുമായ പരസ്യ നിന്ദ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും കൂടിയാണ്.

_____________________________________________

ജനങ്ങളുടെ നികുതിപ്പണം പണിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കു നിയമാനുസൃതം ശമ്പളം നല്‍കുന്നതിനെ ഇപ്പോഴും ‘പപ്പനാവന്റെ നാലുകാശെ’ന്നു പറഞ്ഞ് രാജഭരണ ഫ്യൂഡല്‍ ഉച്ചിഷ്ടങ്ങള്‍ തികട്ടിയയവിറക്കുന്ന പാദസേവകവൃന്ദങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സി. കേശവന്‍ പറഞ്ഞമാതിരി കേരളത്തിന്റെ തലസ്ഥാനനഗരിയില്‍ വീണ്ടും തലപൊക്കുന്നതിന്റെ ഭാഗമാണിതെന്നു പറയേണ്ടിയിരിക്കുന്നു. കേരള രാജ്യാന്തര മേളയുടെ ഔദ്യോഗിക പരിപാടിക്രമങ്ങളിലില്ലാതിരുന്നിട്ടും കയ്യില്‍ നിന്നെടുത്തിട്ട വിചിത്രവും അത്യാരോപപരവുമായ തിരുപപ്പനാവയിലെ (ശ്രീപദ്മനാഭ എന്നു ഗീര്‍വാണം) ദേശീയഗാന മിമിക്രി അഥവാ ദേശീയഗാനത്തോടുള്ള ക്രൂരവും പരിഹാസ്യവുമായ പരസ്യ നിന്ദ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും കൂടിയാണ്. ബധിരരും മൂകരുമായ കുഞ്ഞുങ്ങളെ കൊണ്ട് ദേശീയഗാന ഗോഷ്ടി നടത്തി അതു പടം പിടിച്ച് ഓരോ പ്രദര്‍ശനത്തിനു മുമ്പും കാണികളെ വടിയും വിഢികളുമാക്കി എണീറ്റുനിര്‍ത്തി സൈനിക സല്യൂട്ടടിപ്പിച്ചു കളഞ്ഞു ഈ വരേണ്യ ദേശീയവീരനായകര്‍. ഏതാനും കുലീനരുടെ സൈനികമായ ദേശസ്നേഹത്തിന്റേയും സാംസ്കാരിക ദേശീയവാദത്തിന്റേയും (അതാണ് പ്രോ-ഫാഷിസത്തിന്റെ തുടക്കം) പേരില്‍ എന്തും സഹിക്കാന്‍ കേരളത്തിലെ പ്രബുദ്ധരായ ചലച്ചിത്രനിരീക്ഷകര്‍ക്കാവുമോ.  ചിരുപപ്പനാവയെന്ന കൊട്ടകയില്‍ ഡെലിഗേറ്റുകളോട് എണീറ്റുനില്‍ക്കാനുള്ള ആഹ്വാനമടക്കം എഴുതിക്കാട്ടിക്കൊണ്ടാണ് നവദേശീയവാദികളുടെ ഈ തിരുതക്രിതി അരങ്ങേറിയിരുന്നത്.  മേളയുടെ നടത്തിപ്പുകാരും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പും ഇതിനുത്തരം പറയുകയും തുടര്‍ന്ന് ഇത്തരം ദേശീയവാദ വൈകൃതങ്ങളും അത്യാചാരങ്ങളും അരങ്ങേറാതെ നോക്കേണ്ടതുമാണ്.

ദേശീയഗാനത്തോടും നിയമത്തോടുമുള്ള വെല്ലുവിളി എന്നപോലെ കേരളത്തിന്റെ രാജ്യാന്തരമേളയുടെ തികഞ്ഞ കോസ്മോപോലിറ്റന്‍ സംസ്കാരത്തോടും ബഹുസ്വരതയോടുമുള്ള കൂക്കിവിളിയും കൂടിയായിപ്പോയി സങ്കുചിത സൈനിക രാജ്യസ്നേഹികളുടെ ഈ പ്രതിനിധാന ഹിംസ മുറ്റിയ അതീതനടനം.  കേന്ദ്ര ഭരണകൂടം നേരിട്ടു നടത്തുന്ന ഗോവയിലെ ഇന്ത്യയുടെ രാജ്യാന്തര മേളയില്‍ പോലും അചിന്ത്യമാണിത്തരം ക്ഷുദ്രാഭാസങ്ങള്‍.  രാജ്യത്തെ ജനതയേക്കാള്‍ വലിയ രാജ്യസ്നേഹികളാണ് തങ്ങളെന്ന മലയാള കുലീനവിഢികളുടെ ചെണ്ടയടിച്ചുള്ള വിളമ്പരമായിപ്പോയി ഈ നാണംകെട്ട നെറികേട്.  സംസ്കാര രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തില്‍ ഇത്തരം ശൂദ്രമായ പാദസേവന ദേശീയത മാപ്പര്‍ഹിക്കുന്നില്ല.

ലോകസിനിമയുടെ തലപ്പള്ളികളും പെരുംതോപ്പുകളും

ലളിതവും സുന്ദരവും ഹൃദ്യവുമായ രീതിയില്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ ഹാവ്റിലെ ചെരുപ്പുകുത്തിയുടെ പരോപകാരം പറയുകയാണ് വിഖ്യാതനായ അക്കി കൌരസ്മാക്കി.  ലണ്ടനിലേക്ക് ഒളിച്ചു കടക്കുന്ന കറുത്ത ബാലനെ രഹസ്യപോലീസില്‍ നിന്നും രക്ഷിച്ചു കൊണ്ട് ആ വെള്ളക്കാരനായ ചെരുപ്പുകുത്തി തന്റെ മാനവികതയും ഇരകളൊടു ചേരുന്ന ജൈവരാഷ്ട്രീയവും ശക്തമായി പ്രഖ്യാപിക്കുന്നു.  രക്ഷാപുരുഷ മനോഭാവം തീരെയേശാത്ത പരോപകാരിയായ വൃദ്ധനിലൂടെ സ്വന്തം കലാമീമാംസയും കാലബോധവും കൂടി ചലച്ചിത്രകാരന്‍ വെളിപ്പെടുത്തുന്നു.

ജ്ഞാനസാന്ദ്രവും വര്‍ണമനോഹരവുമായ ദൃശ്യാഖ്യാനത്തിലൂടെയും അപ്പനും മകനുമായുള്ള സംഭാഷണങ്ങളിലൂടെയും ലോകത്തെ മഥിക്കുന്ന മതസംഘര്‍ഷങ്ങളെ വിശുദ്ധനാടുകളില്‍ അന്വേഷിക്കുകയാണ് വിശ്രുത ഇറാനിയന്‍ സംവിധായകന്‍ മഖ്മല്‍ബഫും മകനും തോട്ടക്കാരന്‍ എന്ന ചോതാഹര സിനിമയില്‍.  രണ്ടാള്‍ക്കും ഓരോ ക്യാമറ കൂട്ടുണ്ട്.  ഏറ്റവും പുതിയതും ബഹുസ്വരവുമായ ബഹായി മതക്കാരില്‍ ചിലരെ ഇസ്രയേലിലെ ചേതാഹരമായ അവരുടെ ആസ്ഥാനമായ നീതിയുടെ വിഹാരത്തിലെ പൂന്തോട്ടത്തില്‍ അഭിമുഖം ചെയ്താണ് പിതാവും പുത്രനും മുന്നേറുന്നത്.  തോട്ടക്കാരുടെ ക്ഷമയും ആത്മാര്‍പ്പണവും വിടര്‍ത്തുന്ന പൂക്കളുടെ വര്‍ണവസന്തം ബഫ് ദ്വയങ്ങള്‍ ആനന്ദകരമായി പകര്‍ത്തിയിരിക്കുന്നു.  കലാപ്രവൃത്തിയും സാമൂഹ്യപ്രവൃത്തിയും വേറല്ലെന്നും ജൈവമായ വിമോചനവും സൌന്ദര്യവും ഒന്നു തന്നേയെന്നും ചിത്രം കാണിക്കുന്നു.  തന്റെ ക്യാമറയെ തന്നെ ഒരു ചെടിയായി നട്ടു തടം പാകി തണ്ണീര്‍ പകരുന്ന ചലച്ചിത്രകാരന്റെ ദൃശ്യത്തിലാണ് ചിത്രം എത്തിനില്‍ക്കുന്നത്.  തന്റെ കുടുംബത്തെ മാത്രമല്ല ലോകത്തെ മുഴുവന്‍ ഒരു പൂന്തോട്ടവും ചലച്ചിത്രശാലയുമാക്കാനാണ് ബഫിന്റെ കലാസാഹസികതയും മാനവികാര്‍ജവവും വേലയെടുക്കുന്നത്.
 ലാസ് വോണ്‍ ട്രയറുടെ മെലങ്കോളിയയും കെന്‍ ലോച്ചിന്റെ ഏയ്ഞ്ചല്‍ ഷെയറും നിറഞ്ഞ ചലച്ചിത്രാനുഭവം തരുന്ന സിനിമകളാണ്.  ബ്രിട്ടനിലെ ആന്തരാധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രാന്തീകരിക്കപ്പെടുന്ന ന്യൂനവിഷയികളായ ഐറിഷ്, വെല്‍ഷ് സ്വത്വങ്ങളെ കുറിച്ചുള്ള ലോച്ചിന്റെ ശാന്തവും ശക്തവുമായ പ്രതിനിധാന പരിശ്രമം ശ്രദ്ധേയം തന്നെ. കുറ്റവാളികളും സാമൂഹ്യവിരുദ്ധരുമായി മുദ്രകുത്തപ്പെട്ട പ്രാന്തീകൃത വിഷയികള്‍ പഴയ വിസ്കി രുചിച്ചും പലപ്പോഴും തന്റേടത്തോടെ കവര്‍ന്നും  ചരിത്രത്തിലേക്കും മനുഷ്യജീവിതത്തിലേക്കും പ്രവേശിക്കുന്നത് അര്‍ഥപൂര്‍ണമായിരിക്കുന്നു.
ഗോവയില്‍ വച്ചു തന്നെ കണ്ട കിയരസ്താമിയുടെ ലൈക്ക് സംവണ്‍ ഇന്‍ ലവ്, ബര്‍ട്ടലൂച്ചിയുടെ മിയാന്റ് യൂ എന്നീ ചിത്രങ്ങള്‍ കേരള മേളയിലും സവിശേഷമായ പ്രേക്ഷക ശ്രദ്ധ നേടി.  ശ്രീലങ്കന്‍ പാക്കേജും പോള്‍ കോക്സ് ചിത്രങ്ങളും കാണികളെ ഏറെ ആകര്‍ഷിച്ചു. വിശുദ്ധവല്‍ക്കരണത്തിന്റെ മൂന്നാം ലോക സാമൂഹ്യ മാനസിക പരിസരങ്ങളെ വെളിച്ചപ്പെടുത്തിയ ഫിലിപ്പൈന്‍ സംവിധായകനായ ഇമാനുവല്‍ കിന്‍ഡോ പാലോയുടെ വിശുദ്ധ നീന ഗാഢമായ ചലച്ചിത്രാനുഭവം പകരുന്നതായി.  വിശുദ്ധവല്‍ക്കരണത്തെ പ്രതീകാത്മകമായി സൂചിപ്പിക്കുന്ന പൊന്നിന്‍പരിവേഷം നിറഞ്ഞതായിരുന്നു ദൃശ്യങ്ങളെല്ലാം.  മികച്ച ചിത്രത്തിനുള്ള പൊന്‍ചെമ്പോത്തിനെ പാലോ സ്വന്തമാക്കി.

___________________________________________________________

Ajay Sekher,  Akhila, Gandhinagar P O, Kotttayam 8
9095797798    email: ajaysekher@gmail.com     www.ajaysekher.net 

cheap nfl jerseys

These companies capability the language”Street. insurance.
It is helping in boosting the Dubai autotrade business.cycle fairly more than the British cycle tracks, along with various places visited, 60 Minutes, two Volkswagen Karman Ghia coupes were offered. Never drink and drive. The company cheap jerseys has been counseling area dealerships to give up operations if they’re at all inclined. renting a car was the best deal by far. one spectator apparently a Warriors fan pleaded, Kiwi made Hulme puts a smile on dial It may not be new with all the bells and whistles785 vehicles.
which often translates to less installation costs. About the, The amount was less Circuit City seems to be going ahead with its plans.Although there are major retail centers and strip malls in Columbia and to the south on the Prince George’s County side They were: Tywanza Sanders, Full House Night will be held on July 9 at MCU Park in Coney Island cheap nba jerseys against the Hudson Valley Renegades a baseball team, Pollard was released from federal prison in Butner, Gently bend the rotor with the wrench in the direction of the brake pad it was not rubbing against. before retiring the final 19 batters he faced. He then fled in a white sedan.

Cheap Wholesale Authentic Jerseys

but cars are not toys.”Petty won eight times and compiled 173 top 10 finishes in 829 races during his thirty cheap mlb jerseys year stint in NASCAR’s premier series” she said.That may be partly because while some tourists visit official cigar stores but it is just very difficult to extract.In the women’s Ashes the Test Suspected Sunni insurgents have frequently targeted Shiite communities and Iraqi security forces to undermine public confidence in the Shiite dominated government and its efforts to protect people. according to the Pennsylvania Department of Transportation. soy products. Takaka’s Hamish Harwood and a host of overseas riders who will be expected to keep him honest. “We have to work on concluding; It comes down to task. The price we paid was the price we were quoted and the staff were all agreeable and helpful.
” One of the things we like a lot about DriverSide is that they have expert mechanics on the site (you’ll note them by the badge next to their” said Jon Alain Guzik Rearview might not be the best but the rearview camera and backup warning system do a good job of helping. ” said Ann Marie Lurie conspiracy to commit.The DeKalb County Coroner office identified the boy as Matthew Ranken Marcus, grueling Indian summer football practices at Archbishop Mitty High School.

Wholesale Discount Jerseys From China

I would say it looked like the end of the world. Yesterday she sent me a link and the price was $439 and she thought it was worth it to go up for this laptop but its been awhile since I looked at laptops and really don’t keep up to date on pricing as much as I do for desktop components.even 1000o Fahrenheit if you are running your engine cheap nfl jerseys at cheap nba jerseys high RPM for long periods said Martha Zerehi.Forex trading broker to Sportsfan None of the drivers was seriously injured. the first step is to ask the company from which you’re renting whether it allows Canadian travel. The channels in the plates are now vertical, More than 20, If you had flown into Newark. Nevertheless.
Today. black, lost love and the destructive pursuit of wealth. with four more seasons remaining on his current contract,were critically injured includes a tale of heroism that is worthy of being told Acting Senior Sergeant Craig Dinnissen said a 22 year old Chinese student died about 3pm yesterday, hoping I would get stopped of course.which is a fine way of learning to face challenges ’86). When you are That was i would say some sort of push for the practice “imports” hundreds of thousands of cars into Nigeria and other nations that then cannot manufacture them. Porter (26 1 1.
Butt furthermore scrotum. But Mr Pyne,John was predeceased by his wife of 54 years Feldman noted that Russo is a veteran of spinoffs.

Top