സെല്ലുലോയ്ഡ്: ചരിത്രത്തിന്റെ വര്‍ത്തമാനം

സെല്ലുലോയ്ഡില്‍ കീഴാളസാമുദായികതയുടെ ദൃശ്യവത്കരണവും, സവര്‍ണമേധാവിത്വത്തിനെതിരായ വിമര്‍ശനരംഗങ്ങളും സന്നിവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതേ പരികല്‍പ്പനകളെ സവര്‍ണ്ണസാംസ്കാരികതയ്ക്ക് വിരുദ്ധമായ ആശയമണ്ഡലത്തിലേയ്ക്ക് നയിക്കാതെ വ്യാവസായിക മൂലധനത്തിന്റെ മുതല്‍ക്കൂട്ടാകുന്ന ദൌത്യമാണ് കമല്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. എന്നാല്‍, സാമുദായിക വിമര്‍ശനങ്ങളുള്‍ക്കൊള്ളുന്ന വാണിജ്യസിനിമകള്‍ക്ക് കീഴാളരുടെ സ്വത്വപരമായ പ്രാതിനിധ്യത്തെ ഉള്‍ക്കൊള്ളാന്‍ അസാധ്യമായതിനാല്‍, ന്യൂജനറേഷന്‍ സിനിമയുടെ പക്ഷം ചേരുകയല്ല, സവര്‍ണ്ണാധീശ്വത്തെ തിരസ്ക്കരിക്കുന്നതും, കീഴാളഭാവുകത്വത്തെ ഉള്‍ക്കൊള്ളുന്ന വിധം സിനിമയുടെ ജനാധിപത്യവല്‍ക്കരണത്തിന് വേണ്ടി നിലകൊള്ളുകയാണ് വേണ്ടത്.

കെ.കെ.കൊച്ച്

സെല്ലുലോയ്ഡില്‍ കീഴാളസാമുദായികതയുടെ ദൃശ്യവത്കരണവും, സവര്‍ണമേധാവിത്വത്തിനെതിരായ വിമര്‍ശനരംഗങ്ങളും സന്നിവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതേ പരികല്‍പ്പനകളെ സവര്‍ണ്ണസാംസ്കാരികതയ്ക്ക് വിരുദ്ധമായ ആശയമണ്ഡലത്തിലേയ്ക്ക് നയിക്കാതെ വ്യാവസായിക മൂലധനത്തിന്റെ മുതല്‍ക്കൂട്ടാകുന്ന ദൌത്യമാണ് കമല്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. എന്നാല്‍, സാമുദായിക വിമര്‍ശനങ്ങളുള്‍ക്കൊള്ളുന്ന വാണിജ്യസിനിമകള്‍ക്ക് കീഴാളരുടെ സ്വത്വപരമായ പ്രാതിനിധ്യത്തെ ഉള്‍ക്കൊള്ളാന്‍ അസാധ്യമായതിനാല്‍, ന്യൂജനറേഷന്‍ സിനിമയുടെ പക്ഷം ചേരുകയല്ല, സവര്‍ണ്ണാധീശ്വത്തെ തിരസ്ക്കരിക്കുന്നതും, കീഴാളഭാവുകത്വത്തെ ഉള്‍ക്കൊള്ളുന്ന വിധം സിനിമയുടെ ജനാധിപത്യവല്‍ക്കരണത്തിന് വേണ്ടി നിലകൊള്ളുകയാണ് വേണ്ടത്.
____________________________________

ലയാളചലച്ചിത്രനിര്‍മ്മാണം, വിനോദവ്യവസായമായി നിലനില്ക്കുന്ന വര്‍ത്തമാനകാലത്ത്നിന്നും പിന്നിലേക്ക് നടന്നാണ് ആദ്യത്തെ നിശബ്ദചിത്രമായ ‘വിഗതകുമാര’നിലെത്തിച്ചേരുന്നത്. ആ ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും അഭിനേതാവുമായ ജെ.സി.ഡാനിയേല്‍ 1928ല്‍ റാഞ്ചിനാട്ടുള്ള 100 ഏക്കര്‍ തെങ്ങും പുരയിടം വിറ്റ ഒരുലക്ഷംരൂപമുടക്കിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. ഇത് തെളിയിക്കുന്നത് മലയാളസിനിമ പിറവിയെടുക്കുന്നത് ഒരു വ്യവസായമായിട്ടാണെന്നാണ്.

ഈ വ്യവസായത്തിന്റെ ഇന്നത്തെ അവസ്ഥയെ ‘സെല്ലുലോയ്ഡ്’ എന്ന കമല്‍സംവിധാനംചെയ്ത സിനിമയില്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ സന്നിവേശിപ്പിച്ചിരിക്കുന്നത്; മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ ആഹ്ളാദാരവങ്ങളുടെ അകമ്പടിയോടെ തിയേറ്ററിലെത്തുന്ന ‘നരസിംഹം’ എന്ന സിനിമയുടെ ദൃശ്യമായാണ്. ഇത്തരം ചലച്ചിത്രങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയ അന്തര്‍ഗതങ്ങള്‍ കെ.കെ.ബാബുരാജിന്റെ കാഴ്ചപ്പാടില്‍ ഇപ്രകാരമാണ്. “വംശപ്പെരുമയില്‍ അഭിമാനവിജ്രംഭിതരായ വീരനായകന്മാര്‍ തൊണ്ണൂറുകളിലെ തിരകഥകളിലൂടെ പിറവിയെടുത്ത് യുദ്ധോത്സുകമായ മേല്‍ജാതി വംശീയതയ്ക്ക് ഭാഷ്യം ചമച്ചു. എല്ലാത്തരം ‘അപരങ്ങളേ’യും ‘അശുദ്ധികളേ’യും അരികുകളിലേക്ക് ആട്ടിയകറ്റിക്കൊണ്ട് സവര്‍ണ്ണസാംസ്കാരികാധിപത്യം ഉറപ്പിക്കപ്പെട്ടു. രാഷ്ട്രീയരംഗത്തും സാമുദായികരംഗത്തും നേരിയ അനിശ്ചിതത്വംപോലും കാണാനില്ലാതായി. ഇപ്രകാരമുള്ള പ്രത്യയശാസ്ത്രാധീശത്തിന്റെ അന്തര്‍ധാരയായി മാറിയത്; “അവര്‍ണ-കീഴ്ജാതി സ്ത്രീകളുടെ നിഗ്രഹം, കീഴ്ജാതി പുരുഷന്മാരുടെ അപമാനവീകരണം, ബ്രാഹ്മണിസ്റുമേല്‍ക്കോയ്മയോടും ആഗോളീകരണ സമ്പദ്ഘടനയോടുള്ള വിധേയത്വം, ഫ്യൂഡല്‍ ഗൃഹാതുരത്വം” മുതലായപ്രമേയങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കീഴാളവിമര്‍ശനങ്ങളിലൂടെ ശക്തമായി തുറന്നുകാട്ടപ്പെടുന്ന മുകളില്‍കൊടുത്തിരിക്കുന്ന സിനിമ വ്യവഹാരമണ്ഡലത്തെയാണ് ജെ.സി.ഡാനിയേലിന്റെ ജീവചരിത്രാഖ്യാനമായ ‘സെല്ലുലോയ്ഡ്’ അഭിസംബോധന ചെയ്യുന്നത്.
ഇന്‍ഡ്യയില്‍, ജെ.സി.ഡാനിയേലിന്റെ ‘വിഗതകുമാരന്’ മുമ്പും സിനിമയുണ്ടായിരുന്നു. ഇതിന്റെ പ്രാരംഭം കുറിച്ചത്, മഹാരാഷ്ട്രയിലെ ബ്രാഹ്മണപുരോഹിത കുടുംബത്തില്‍ ജനിച്ച ദാദാസാഹേബ് ഗോവിന്ദഫാല്‍ക്കെയാണ്. അദ്ദേഹം സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ‘രാജാഹരിച്ചന്ദ്ര’യാണ് ആദ്യത്തെ ചലനചിത്രം. ജര്‍മനിയിലായിരുന്നപ്പോള്‍ കാണാനിടയായ ക്രിസ്തുവിന്റെ ജീവിതം (Life of Christ) എന്ന സിനിമയെ അനുകരിച്ച് പുരാണകഥാപാത്രങ്ങള്‍ക്ക് ചലനശേഷിനല്കിയാണ് ഫാല്‍ക്കെ സിനിമാനിര്‍മ്മാണത്തിന്റെ ഹരിശ്രീ കുറിക്കുന്നത്. അക്കാലത്തെ ചാര്‍ളിചാപ്ളിന്റെ നിശബ്ദചിത്രങ്ങള്‍ പ്രചോദനമായപ്പോള്‍തന്നെ, സ്വന്തം സാമുദായിക സ്വത്വത്തോട് വിധേയത്വം പുലര്‍ത്തിയതുകൊണ്ടാണ്പുരാണകഥകള്‍ തെരഞ്ഞെടുത്തത്.
സെല്ലുലോയ്ഡിന്റെ ആരംഭരംഗങ്ങളില്‍ ജെ.സി.ഡാനിയേല്‍ ബോംബെയിലെത്തി ഫാല്‍ക്കെയുമായി സംസാരിക്കുകയും, സിനിമാനിര്‍മ്മാണത്തിന്റെ സാങ്കേതതികവിദ്യ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെയദ്ദേഹം ചാര്‍ളിചാപ്ളിന്റെ ‘ദി കിഡ്’ എന്ന നിശ്ശബ്ദചിത്രം കാണുന്നുമുണ്ട്. ഈ കൂടിക്കാഴ്ച അയഥാര്‍ത്ഥമാണെന്ന് കമല്‍ ഒരഭിമുഖസംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്രകാരമൊരു സന്ദര്‍ഭം സൃഷ്ടിച്ചതിലൂടെ ജെ.സി.ഡാനിയേലിന്റെ ചരിത്രദൌത്യവും വ്യക്തിത്വവുമുള്‍ക്കൊള്ളാന്‍ സംവിധായകന് കഴിഞ്ഞില്ല.

____________________________________
സെല്ലുലോയ്ഡിന്റെ ആരംഭരംഗങ്ങളില്‍ ജെ.സി.ഡാനിയേല്‍ ബോംബെയിലെത്തി ഫാല്‍ക്കെയുമായി സംസാരിക്കുകയും, സിനിമാനിര്‍മ്മാണത്തിന്റെ സാങ്കേതതികവിദ്യ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെയദ്ദേഹം ചാര്‍ളിചാപ്ളിന്റെ ‘ദി കിഡ്’ എന്ന നിശ്ശബ്ദചിത്രം കാണുന്നുമുണ്ട്. ഈ കൂടിക്കാഴ്ച അയഥാര്‍ത്ഥമാണെന്ന് കമല്‍ ഒരഭിമുഖസംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്രകാരമൊരു സന്ദര്‍ഭം സൃഷ്ടിച്ചതിലൂടെ ജെ.സി.ഡാനിയേലിന്റെ ചരിത്രദൌത്യവും വ്യക്തിത്വവുമുള്‍ക്കൊള്ളാന്‍ സംവിധായകന് കഴിഞ്ഞില്ല. 
____________________________________

 

ചലച്ചിത്രത്തിലെ സൂചനകളില്‍നിന്നും; ഫാല്‍ക്കെയുമായുള്ള കൂടിക്കാഴ്ചയുടെ അഭാവത്തിലും ചലച്ചിത്രനിര്‍മ്മാണം ഡാനിയേലിന് കഴിയുമായിരുന്നു. അലോപ്പതിഡോക്ടറായിരുന്ന പിതാവിന്റെ ഗവണ്‍മെന്റിലുള്ള സ്വാധീനം, ഉന്നതമായ സാമ്പത്തികസ്ഥിതി, നാടകരംഗവുമായുള്ള പരിചയം, സര്‍വ്വോപരി ഇംഗ്ളീഷ് പരിജ്ഞാനവുംകൊണ്ട് നേരിട്ടു അദ്ദേഹത്തിന് സിനിമയുടെ വ്യാകരണമുള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു. അതുകൊണ്ടാണ്, തിരുവനന്തപുരത്തെ പട്ടത്ത് ആദ്യത്തെ ഫിലിം സ്റുഡിയോ നിര്‍മ്മിച്ചതും, മദ്രാസിലും കല്‍ക്കത്തയിലും പോയി സ്റുഡിയോ ഉപകരണങ്ങളും രണ്ട് വിദേശനിര്‍മ്മിത ക്യാമറകളും വാങ്ങിയതും. കൂടാതെ കോലാലംപൂരില്‍നിന്നും ജെ.എസ്സ്.ലാല എന്ന ക്യാമറാമാനെ വരുത്തിയതും സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഒരു കൈപുസ്തകത്തെ (Hard book) അദ്ദേഹം ആശ്രയിക്കുന്നുണ്ട്. ഇപ്രകാരം സിനിമയെക്കുറിച്ച് യൂറോപ്പില്‍നിന്നും ഇന്‍ഡ്യയിലെ നഗരങ്ങളില്‍നിന്നുമറിയാന്‍ കഴിഞ്ഞതുകൊണ്ടാണ് ഫാല്‍ക്കെയുടെ ആശയമണ്ഡലത്തെ ഡാനിയേല്‍ നിഷേധിക്കുന്നത്.
ഡാനിയേലിനെ സംബന്ധിച്ചിടത്തോളം സിനിമ ആദ്യമായൊരു വ്യവസായമായിരുന്നു. അതിന്റെ സാമ്പത്തിക സാധ്യതകളാണ് അദ്ദേഹത്തെ പ്രലോഭിപ്പിച്ചത്. സിനിമാനിര്‍മ്മാണത്തിലൂടെ ഫാല്‍ക്കെയെയും ചിന്നപ്പതേവരേയുംപോലെ സമ്പന്നനാകാന്‍ കഴിയുമെന്ന് ഭാര്യ ജാനറ്റിനോടദ്ദേഹം പറയുന്നുമുണ്ട്. കൂടാതെ ദൃശ്യകലകളായ നാടകത്തോടും കഥകളിയോടുമുള്ള ആഭിമുഖ്യമാണ് ‘വിഗതകുമാര’ന്റെ നിര്‍മ്മാണത്തിലേക്ക് നയിച്ചതെന്ന് ‘സെല്ലുലോയ്ഡി’ല്‍നിന്നും വായിച്ചെടുക്കാനാവും. ഈ കലാകാരന്മാരാകട്ടെ ജാതീയവിഭജനങ്ങളിളേയും, അയിത്തത്തേയും ഭേദിച്ചിരുന്നുവെന്ന് അവരുടെ കൂട്ടായ്മയും കാക്കരശ്ശിനാടകംപോലുള്ള കീഴാളാവിഷ്കാരങ്ങളോട് പുലര്‍ത്തിയിരുന്ന സഹഭാവവും വ്യക്തമാക്കുന്നുണ്ട്. ഒറ്റവാക്കില്‍പറഞ്ഞാല്‍, മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രം പിറവിയെടുക്കുന്നത്, ജെ.സി.ഡാനിയേലിന്റെ വ്യാവസായികതാല്‍പര്യവും കലയോടുള്ള ആഭിമുഖ്യവും, എല്ലാറ്റിനുമുപരി കലാപ്രവര്‍ത്തനങ്ങളിലെ ജാതി-മതാതീത കൂട്ടായ്മയില്‍ നിന്നുമാണ്.
എങ്കിലും, ഫാല്‍ക്കെയില്‍നിന്നും ഭിന്നമായി സ്വന്തം സാമുദായികതയായ കീഴാള ക്രൈസ്തവ (നാടാര്‍) സ്വത്വത്തെ അദൃശ്യമാക്കിയാദ്ദേഹം വിഗതകുമാരന് ചലച്ചിത്രാവിഷ്കാരം നല്‍കിയത്. ഇതിനാധാരമായത് കല സാമൂഹ്യപരിഷ്കരണോപാധിയാണെന്ന വിശ്വാസമാണ്. അതേസമയം, സിനിമയുടെ സാംസ്കാരികഭൂമികയദ്ദേഹം സൃഷ്ടിക്കുന്നത് കീഴാളപ്രതിനിധാനമായിട്ടല്ല. വാസ്തവത്തില്‍, സിനിമയ്ക്കൊരു കീഴാളപ്രതിനിധാനം സൃഷ്ടിക്കാന്‍ അനുകൂലമായ സാംസ്കാരികമായ സാഹചര്യം നിലനിന്നിരുന്നു. മലയാളത്തിലെ ആദ്യകാലനോവലുകളായഘാതകവധം, പുല്ലേലികുഞ്ചു എന്നിവ രചിക്കപ്പെടുന്നത് കീഴാളരെ പാര്‍ശ്വങ്ങളായി ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു. 1922ല്‍ രചിക്കപ്പെട്ട കുമാരനാശാന്റെ ‘ദുരവസ്ഥ’ വ്യത്യസ്തമായൊരു സാമൂഹ്യസന്ദര്‍ഭം സൃഷ്ടിച്ചിരുന്നു. ഇതോടൊപ്പം മുഖ്യധാരയില്‍ അധീശത്വം പുലര്‍ത്തിയിരുന്നത് മലയാളിത്തമെന്നപേരിലുള്ള സാംസ്കാരികരംഗത്തെ സവര്‍ണതയായിരുന്നു. ഇത്തരം സാമൂഹ്യസന്ദര്‍ഭങ്ങളെ ഉള്‍ക്കൊള്ളാതിരുന്നതിനാലാണ്, ജാതീയവും മതപരവുമായ ഘടകങ്ങളെ സാമാന്യവല്‍ക്കരിക്കാന്‍ കഴിയാതെ വന്നത്. ഇതിന് അടിസ്ഥാനമായത് അദ്ദേഹത്തിന്റെ അനുഭവമണ്ഡലമായിരുന്നു. ഈ അനുഭവമണ്ഡലത്തില്‍ നിലയുറപ്പിച്ചുകൊണ്ട് സിനിമ ജാതീയതയ്ക്കതീതമായൊരു കലാരൂപമാണെന്നും ഉച്ചനീചത്വങ്ങള്‍ക്കപ്പുറമതിനൊരു മാനമുണ്ടെന്നുമാണദ്ദേഹം കരുതിയത്. അതുകൊണ്ടാണ് ഫാല്‍ക്കെയുടെപാത പിന്തുടരാതെ ഒരു സാമൂഹ്യകഥ (Social story)യായി വിഗതകുമാരനെ വാര്‍ത്തെടുത്തത്. ഇത് ബ്രാഹ്മണിസ്റ് സാംസ്കാരികാവബോധത്തെ നിഷേധിച്ചപ്പോള്‍ തന്നെ, സവര്‍ണ (നായര്‍)മായൊരു സാംസ്കാരിക പ്രതിനിധാനം സൃഷ്ടിക്കുകയായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
വിഗതകുമാരന്‍ എന്ന ചലച്ചിത്രം സവര്‍ണസാംസ്കാരികപ്രതിനിധാനത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നത് പുലയസമുദായാംഗമായ പി.കെ.റോസിയെന്ന നടിയുടെ നായര്‍സ്ത്രീയായിട്ടുള്ള സരോജിനിയുടെ രൂപമാറ്റത്തിലൂടെയാണ്. വെളുത്തനിറം, വസ്ത്രധാരണം, ആഭരണങ്ങള്‍ എന്നിങ്ങനെയുള്ള ചിഹ്നവ്യവസ്ഥയ്ക്കുള്ളിലാണ് പുലയസ്ത്രീ നായര്‍സ്ത്രീയാകുന്നത്. ഇതോടൊപ്പം ചിത്രീകരണത്തിനായൊരുക്കിയ തറവാടിന്റെ പൂമുഖവും, നിലവിളക്കേന്തിവരുന്ന ആ ദൃശ്യവും മുന്‍ചന്ന ചിഹ്നവ്യവസ്ഥകളെ ബലപ്പെടുത്തുന്നുണ്ട്.

_________________________________
വിഗതകുമാരന്‍ എന്ന ചലച്ചിത്രം സവര്‍ണസാംസ്കാരികപ്രതിനിധാനത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നത് പുലയസമുദായാംഗമായ പി.കെ.റോസിയെന്ന നടിയുടെ നായര്‍സ്ത്രീയായിട്ടുള്ള സരോജിനിയുടെ രൂപമാറ്റത്തിലൂടെയാണ്. വെളുത്തനിറം, വസ്ത്രധാരണം, ആഭരണങ്ങള്‍ എന്നിങ്ങനെയുള്ള ചിഹ്നവ്യവസ്ഥയ്ക്കുള്ളിലാണ് പുലയസ്ത്രീ നായര്‍സ്ത്രീയാകുന്നത്. ഇതോടൊപ്പം ചിത്രീകരണത്തിനായൊരുക്കിയ തറവാടിന്റെ പൂമുഖവും, നിലവിളക്കേന്തിവരുന്ന ആ ദൃശ്യവും മുന്‍ചന്ന ചിഹ്നവ്യവസ്ഥകളെ ബലപ്പെടുത്തുന്നുണ്ട്. ഈ നായര്‍ പ്രതിനിധാനം (ജെ.സി.ഡാനിയേലിന്റെയോ കമലിന്റെയോ?) യാദൃശ്ചികമല്ല. സ്വന്തംസിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബോംബെയില്‍നിന്നും ക്ഷണിച്ചുവരുത്തുന്ന മിസ്റയെന്ന ആംഗ്ളോഇന്‍ഡ്യന്‍ നടി തിരസ്കരിക്കപ്പെടാന്‍ കാരണം, അവരുടെ മുഖം ഒരു യാഥാസ്ഥിതിക നായര്‍സ്ത്രീയുടേതുമായി പൊരുത്തപ്പെടാതിരുന്നതിനാലാണ്. ഇക്കാര്യം ജാനറ്റിന്റെസംഭാഷണത്തിലൂടെ വ്യക്തമാകുന്നുണ്ട്.
_________________________________

 

ഈ നായര്‍ പ്രതിനിധാനം (ജെ.സി.ഡാനിയേലിന്റെയോ കമലിന്റെയോ?) യാദൃശ്ചികമല്ല. സ്വന്തംസിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബോംബെയില്‍നിന്നും ക്ഷണിച്ചുവരുത്തുന്ന മിസ്റയെന്ന ആംഗ്ളോഇന്‍ഡ്യന്‍ നടി തിരസ്കരിക്കപ്പെടാന്‍ കാരണം, അവരുടെ മുഖം ഒരു യാഥാസ്ഥിതിക നായര്‍സ്ത്രീയുടേതുമായി പൊരുത്തപ്പെടാതിരുന്നതിനാലാണ്. ഇക്കാര്യം ജാനറ്റിന്റെസംഭാഷണത്തിലൂടെ വ്യക്തമാകുന്നുണ്ട്.
സിനിമയില്‍ റോസിയൊഴിച്ചുള്ള കഥാപാത്രങ്ങള്‍ ജാതിപ്പേരുമായല്ല പ്രത്യക്ഷപ്പെടുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ജയചന്ദ്രന്‍, ഭൂതനാഥന്‍ എന്നിങ്ങനെയുള്ള പേരുകളൊന്നും ജാതിമുദ്രപേറുന്നില്ല. കഥകളിനടനാകട്ടെ, യഥാര്‍ത്ഥജീവിതത്തില്‍ പിള്ളേച്ചനായിരിക്കുമ്പോള്‍ സിനിമയില്‍ ജാതിയെ സൂചിപ്പിക്കുന്നില്ല. സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴോ ഭക്ഷണസമയത്തോ കലാപ്രവര്‍ത്തകര്‍ കൂലി വാങ്ങുമ്പോഴോ ജാതീയമായ വേര്‍തിരിവുകളുണ്ടാകുന്നില്ല. കൂലിവാങ്ങാനായി ക്യൂനില്‍ക്കുന്ന റോസിയെയും ജാതിയുടെ പേരില്‍ മാറ്റിനിറുത്തുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സിനിമയിലെ റോസിയുടെ സ്ഥാനനിര്‍ണ്ണയം നടത്തേണ്ടത്. സ്ത്രീകള്‍ സിനിമാരംഗത്തേക്ക് കടന്നുവരാന്‍ മടിച്ചുനിന്നില്ലെന്ന് മറ്റു രണ്ട് നടികളുടെ സാന്നിധ്യം തെളിയിക്കുന്നുണ്ട്. വിഗതകുമാരനിലെ അഭിനേതാക്കളെ ഡാനിയേല്‍ കണ്ടെത്തുന്നത് നാടക-കഥകളി മേഖലയില്‍നിന്നുമാണ്. ഇതേ മാനദണ്ഡമാണ് റോസിക്കും ബാധകമായിരിക്കുന്നത്. അതായത്, ജാതിയായിരുന്നില്ല; മറിച്ച് കലാകാരിയെന്ന നിലയിലായിരുന്നുവെന്ന് കാക്കരശ്ശി നാടകത്തിലെ റോസിയുടെ അഭിനയം വെളിപ്പെടുത്തുന്നുമുണ്ട്. സിനിമയിലെ ജയചന്ദ്രനെന്ന കഥാപാത്രത്തെ ഡാനിയേല്‍ അവതരിപ്പിക്കുമ്പോള്‍, സരോജിനിയെ അവതരിപ്പിക്കാന്‍ ആദ്യം നിര്‍ദ്ദേശിക്കപ്പെട്ടത് ജാനറ്റിനെയാണ്. ജാനറ്റ് വിസമ്മതിച്ചതോടെയാണ് സരോജിനിയായി റോസിമാറുന്നത്. സിനിമയുടെ ചിത്രീകരണഘട്ടത്തില്‍ റോസിക്ക് ജാതീയമായ വിവേചനം അനുഭവിക്കേണ്ടിവരുന്നില്ലെന്ന് മാത്രമല്ല, സ്വന്തം വിശ്വാസ സ്വാതന്ത്ര്യം പുലര്‍ത്താനുള്ള അവകാശവും ലഭിക്കുന്നുണ്ട്. ജാതീയപരാമര്‍ശങ്ങളുണ്ടാകുന്ന ഘട്ടങ്ങളില്‍, കലയുടെ സാമൂഹ്യമായ ധര്‍മ്മം ഉയര്‍ത്തിപ്പിടിച്ച് ഡാനിയേലതിനെ മറികടക്കുന്നുമുണ്ട്.
നായര്‍സ്ത്രീയായി പരിവര്‍ത്തനപ്പെടുന്ന റോസിയ്ക്ക് സ്വന്തം കീഴാളത്തത്തിന്റെ പ്രതിസന്ധികളോ ആത്മസംഘര്‍ഷങ്ങളോ അനുഭവിക്കേണ്ടിവരുന്നില്ല. ഇതിന്കാരണം, സവര്‍ണത്വത്തിലേയ്ക്ക് റോസിയെ ജാനറ്റ് പരിഭാഷപ്പെടുത്തുന്നത്കൊണ്ടാണ്. ഇപ്രകാരം തിരശ്ശീലയില്‍ പ്രത്യക്ഷപ്പെടുന്ന റോസിയാണോ വിഗതകുമാരനെന്ന ചലച്ചിത്രത്തിന്റെ പരാജയത്തിന് കാരണമായത്? റോസിയെ മലയാളസിനിമയിലെ ആദ്യത്തെ നായികയായി വീണ്ടെടുത്ത കുന്നുകുഴി എസ്.മണിയുടെ അഭിപ്രായം ഇപ്രകാരമാണ്. ‘കാമ്പിശ്ശേരി’കരുണാകരന്റെ ഒരുപ്രസംഗത്തില്‍നിന്നുമാണ് മലയാളസിനിമയിലെ ആദ്യത്തെ നടി പി.കെ.റോസിയാണെന്ന അറിവ് ലഭിക്കുന്നത്. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തില്‍ പി.കെ.റോസി, തിരുവനന്തപുരം സ്വദേശിനിയായ രാജമ്മയാണെന്നറിഞ്ഞു. പുല്ലുചെത്തുകാരിയായിരുന്ന അവര്‍ അഞ്ചുരൂപാ ദിവസക്കൂലിക്ക് ചോറ്റുപാത്രത്തില്‍ ചോറുമായിട്ടാണ് സിനിമയിലഭിനയിക്കാന്‍പോകുന്നത്. ഒരുപുലയസ്ത്രീയെ സിനിമയിലഭിനയിപ്പിക്കുകമാത്രമല്ല, നായര്‍സ്ത്രീയാക്കിയതില്‍ രേഷാകുലരായ നായര്‍ മാടമ്പിമാര്‍ ചിത്രം ആദ്യമായവതരിപ്പിച്ച കാപ്പിറ്റോള്‍ തിയേറ്ററിനുള്ളില്‍ ബഹളമുണ്ടാക്കി പ്രദര്‍ശനം അലങ്കോലപ്പെടുത്തുകയായിരുന്നു. പിന്നീട് മാടമ്പിമാര്‍ റോസിയുടെ വീട് ആക്രമിക്കുന്നതിനിടയില്‍, ഒരു ലോറിയില്‍ കയറി രക്ഷപെട്ട അവളെ ഡ്രൈവര്‍ നാഗര്‍കോവിലില്‍ വച്ച് വിവാഹം കഴിക്കുകയായിരുന്നു. ആ ബന്ധത്തില്‍ അഞ്ച് മക്കളുടെ അമ്മയായ റോസി 1989ലാണ് മരണമടഞ്ഞത’. കുന്നുകുഴി എസ് മണി ‘ചിത്രഭൂമി’ വാരികയിലെഴുതിയ ലേഖനവും, ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ജെ.സി.ഡാനിയേലിന്റെ ജീവചരിത്ര ഗ്രന്ഥത്തിലെ ഒരദ്ധ്യായവും വിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലുമാണ് മലയാളസിനിമയിലെ ആദ്യത്തെ നായികയെ വിസ്മൃതിയില്‍നിന്നും വീണ്ടെടുത്തത്.
വിഗതകുമാരന്‍ എന്ന ചലച്ചിത്രം ഒട്ടേറെ സങ്കീര്‍ണ്ണമായ സമസ്യകളാണുള്‍ക്കൊള്ളുന്നത്. ആ ചിത്രത്തിന് വിനയായ നിരവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ് പി.കെ. റോസിയുടെ അഭിനയ സാന്നിധ്യമെന്നത് ഉയര്‍ന്ന സാമ്പത്തികസ്ഥിതിയും ഭരണകൂടബന്ധവുമുണ്ടായിരുന്ന ഡാനിയേല്‍ നാടാര്‍ സമുദായത്താല്‍ ബഹിഷ്കൃതനോ അവഗണിതനോ ആയിരുന്നില്ലെന്നതാണ് കരുതേണ്ടത്. മിശിഖാചരിത്രത്തിലഭിനയിച്ച കലാകാരന്മാരുടെ പിന്തുണയും സഹഭാവവും അദ്ദേഹത്തിന്റെ സാമുദായിക പിന്തുണ വ്യക്തമാക്കുന്നുണ്ട്. സാമൂഹ്യനവോത്ഥാനത്തിന്റെ ഫലമായി ജാതീയ ബന്ധങ്ങള്‍ ദുര്‍ബ്ബലമായിത്തീര്‍ന്ന അക്കാലത്ത് ഒരു സംഘം നായര്‍ മാടമ്പിമാരുടെ എതിര്‍പ്പിനെ ദലിത്-നാടാര്‍ സമുദായങ്ങള്‍ പ്രതിരോധിച്ചില്ലെങ്കില്‍ കരുതേണ്ടത്, ജാതീയ കാരണങ്ങളാല്‍ നാടാര്‍ സമുദായവും ജെ.സി.ഡാനിയേലിന്റെ ശത്രുപക്ഷത്താണ് നിലനിന്നതെന്നതാണ് മറ്റൊരു കാരണം, ചിത്രത്തിന് മുടക്കിയ വലിയ മൂലധനം തിരിച്ചുപിടിക്കാന്‍ കഴിയാതെവന്നതും, പുതിയൊരു കലാരൂപത്തെ ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ വിസമ്മതിച്ചതുമാണ്.

___________________________________
മലയാളത്തിലെ വാണിജ്യസിനിമയുടെ പ്രമുഖവക്താക്കളിലൊരാളായ കമല്‍, വ്യത്യസ്തമായൊരു ചലച്ചിത്രം രൂപപ്പെടുത്തിയതിന്റെ സാമൂഹ്യാന്തര്‍ഗ്ഗതങ്ങളെന്താണ്? സിനിമാചരിത്രത്തെ പാഠവത്കരിക്കുന്ന സെല്ലുലോയ്ഡ്, വര്‍ത്തമാനസിനിമ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. വിഗതകുമാരന്‍ എന്ന സിനിമയേയും, ജെ.സി.ഡാനിയേലിനേയും കമല്‍ സമകാലീനമാക്കുന്നത്, സിനിമയൊരു വ്യവസായമാണെന്ന സങ്കല്പനത്തെ സാധൂകരിച്ചു കൊണ്ടാണ്. ആഗോളവത്കരണകാലത്ത് ഈ വ്യവസായത്തിലേക്ക് വന്‍കിട (കോര്‍പ്പറേറ്റ്) മൂലധനം ഒഴുകിയെത്തുകയും ശിഥിലമായ മഞ്ഞിലാസ്, ഉദയ, മെരിലാന്റ് പോലുള്ള പ്രൊഡക്ഷന്‍ ഹൌസുകള്‍ മടങ്ങിവരേണ്ടതുണ്ടെന്നുമാണെന്നദ്ദേഹം നല്‍കുന്ന സന്ദേശം.
___________________________________ 

ആദ്യത്തെ പ്രദര്‍ശനത്തില്‍ ചിത്രം നശിപ്പിക്കപ്പെടാതിരുന്നതിനാലാണ് കാപ്പിറ്റോള്‍, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, എന്നിവിടങ്ങളില്‍ രണ്ടോ, മൂന്നോ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞത്. ഈ പ്രദര്‍ശനകേന്ദ്രങ്ങളിലൊന്നും സിനിമയ്ക്കെതിരെ എതിര്‍പ്പുണ്ടായില്ലെന്നുള്ളത് റോസിയുടെ അഭിനയസാന്നിധ്യമല്ല തിരസ്ക്കരണത്തിന് കാരണമായതെന്ന് അടിവരയിട്ടുറപ്പിക്കുന്നുണ്ട്. സിനിമയിലെ നായര്‍ പ്രതിനിധാനത്തേയും റോസിയുടെ കീഴാള പ്രതിനിധാനത്തേയും സമന്വയിപ്പിച്ച് വിഗതകുമാരനൊരു സാംസ്ക്കാരിക പാഠം നിര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മലയാള ചലച്ചിത്രത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന്റെ ഉത്ഘാടനത്തിനായി വള്ളൂര്‍ എന്ന നായര്‍ പ്രമാണിയെ അവതരിപ്പിച്ചതും, ചിത്രം കാണുന്നതിന് റോസിക്ക് വിലക്കേര്‍പ്പെടുത്തിയതും സവര്‍ണ്ണസാംസ്ക്കാരികാവബോധത്തോടുള്ള സംവിധായകന്റെ വിധേയത്വമാണ് വ്യക്തമാക്കുന്നത്.
വിഗതകുമാരന്‍ സൃഷ്ടിച്ച കനത്ത സാമ്പത്തിക പ്രതിസന്ധികളാണ് തിരുവിതാംകൂറില്‍നിന്നും തമിഴ്നാട്ടിലേയ്ക്ക് ജെ.സി.ഡാനിയേലിന്റെ ജീവിതത്തെ പറിച്ചു നടാന്‍ ഇടയാക്കിയത്. മറിച്ച് സാമൂഹ്യസംഘര്‍ഷങ്ങളായിരുന്നുവെന്ന് സെല്ലുലോയ്ഡില്‍ സൂചനകളില്ല. തമിഴ്നാട്ടിലെത്തി ദന്തവൈദ്യനായിത്തീര്‍ന്ന അദ്ദേഹത്തിന്റെ ജീവിതത്തെ ഒരു വാണിജ്യസിനിമയുടെ നിറക്കൂട്ടിലാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്. പിന്നീട് അവിചാരിതമായി ദന്താശുപത്രിയിലെത്തുന്ന ചിന്നപ്പതേവരുടെ സ്വാധീനത്തിലകപ്പെട്ട് സിനിമാമോഹവുമായി മദ്രാസിലെത്തുന്ന ഡാനിയേലിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഈ കാലഘട്ടത്തില്‍ ഭാര്യയേയും മക്കളേയും സംരക്ഷിക്കാന്‍ കഴിയാതിരുന്നതിനാല്‍ കുടുംബം ശിഥിലമായി. മക്കള്‍ പലവഴിക്കായി പിരിഞ്ഞുപോയി.ഒടുവില്‍ തിരിച്ചെത്തുന്ന ഡാനിയേലിന് ഭാര്യ ജാനറ്റിന്റെ സഹായം മാത്രമാണ് ലഭിക്കുന്നത്. ഒടുവില്‍ വൃദ്ധനും രോഗിയുമായ അദ്ദേഹം അവശകലാകാരന്മാര്‍ക്കുള്ള സര്‍ക്കാര്‍ സഹായത്തിന് ശ്രമിച്ചെങ്കിലും അത് ലഭിക്കാതെ വരികയായിരുന്നു. ഇപ്രകാരം യഥാര്‍ത്ഥജീവിത്തില്‍ ദുരന്തകഥാപാത്രമായി മാറിയ മലയാളസിനിമയുടെ ആദ്യത്തെ നിര്‍മാതാവിന്റെ /സംവിധായകന്റെ വിസ്മൃതജീവിതത്തെ കണ്ടെടുക്കുന്നത് പത്രപ്രവര്‍ത്തകനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണനാണ്. ലക്ഷ്യമാകട്ടെ, മലയാളസിനിമയുടെ പിതാവായദ്ദേഹത്തെ സ്ഥാനനിര്‍ണ്ണയം നടത്തുകയായിരുന്നു. ഈ മഹായജ്ഞം സംരക്ഷിക്കാന്‍ ഭരണകൂടത്തിലെയും സാംസ്കാരികമേഖലയിലേയും മലയാറ്റൂര്‍ രാമകൃഷ്ണനടക്കമുള്ള സവര്‍ണമേധാവികളോടദ്ദേഹത്തിന് എതിരിടേണ്ടിവന്നു. ചുരുക്കത്തില്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ പ്രതിജ്ഞാബദ്ധതയാല്‍ വിഗതകുമാരനും ജെ.സി.ഡാനിയേലും മലയാളസിനിമാചരിത്രത്തിന്റെ പ്രാരംഭമായി അംഗീകരിക്കപ്പെടുകയായിരുന്നു. ഇതേ കാലഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രണ്ടാമത്തെ നിശ്ശബ്ദചിത്രമായ മാര്‍ത്താണ്ഡവര്‍മ്മ കമലാലയബുക്ക്ഡിപ്പോക്കാര്‍ നല്‍കിയ വ്യവഹാരത്തില്‍ കുടുങ്ങി ദര്‍ശനശാലകളില്‍ എത്തുകപോലുമുണ്ടായില്ല.
മലയാളസിനിമയുടെ ചരിത്രാരംഭമെന്നപോലെ, വിഗതകുമാരന്‍ നാളിതുവരെയുള്ള ഭാവുകത്വ നിര്‍മ്മിതിയുടെ ഭൂമികയായും മാറിയിട്ടുണ്ടെന്ന് ജെ.സി.ഡാനിയേലിന്റെ സിനിമയിലൂടെ വായിച്ചെടുക്കാനാവില്ലെങ്കിലും, സെല്ലുലോയ്ഡിലൂടെ വായിച്ചെടുക്കാനാവും. വിഗതകുമാരന്റെ പരാജയകാരണമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്, പി.കെ. റോയിയുടെ സാന്നിധ്യത്തിലൂടെയുള്ള കീഴാള പ്രതിനിധാനമാണ്. ഇതൊരു വിധിയായി ഏറ്റെടുത്ത മലയാളസിനിമ, സവര്‍ണ്ണസാംസ്ക്കാരിക ഭാവുകത്വത്തെ മാറ്റമില്ലാതെ നിലനിര്‍ത്തിയാണതിന്റെ ജൈത്രയാത്ര തുടരുന്നത്. ഈ ദിശയിലുള്ള നാഴികക്കല്ലായിരുന്നു ലക്ഷണമൊത്ത മതേതര പുരോഗമനസിനിമയായി വാഴ്ത്തപ്പെട്ട ‘നീലക്കുയില്‍’. പ്രസ്തുത സിനിമയിലെ ദലിത്പെണ്‍കുട്ടിയുടെ സാന്നിധ്യമാണതിന്റെ പുരോഗമനോന്മുഖതയുടെ അടിസ്ഥാനമായി കണക്കാക്കാന്‍ കാരണമായത്. എന്നാല്‍ , സാംസ്ക്കാരിക ഭൂപടനിര്‍മ്മിതിയില്‍ പി.കെ റോസിയിലൂടെ രൂപപ്പെട്ടുവെന്ന് കരുതപ്പെടുന്ന വിഗതകുമാരന്റെ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ നീലിയെ നിഗ്രഹിക്കുകയെന്ന മാര്‍ഗ്ഗമാണ് സിനിമ അവലംബിച്ചത്. ഇതേ അനുഭവം, പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ‘തുലാവര്‍ഷം’ എന്ന ചിത്രത്തിലുണ്ട്. ആദിവാസിജീവിതോന്മുഖമായി രചിച്ച പി. വത്സലയുടെ ‘നെല്ല്’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം സവര്‍ണ്ണോന്മുഖമായി ചിത്രീകരിച്ചതായി ഡോ. വത്സലന്‍ വാതുശ്ശരി വിലയിരുത്തുന്നുണ്ട്.
മലയാളത്തിലെ വാണിജ്യസിനിമയുടെ പ്രമുഖവക്താക്കളിലൊരാളായ കമല്‍, വ്യത്യസ്തമായൊരു ചലച്ചിത്രം രൂപപ്പെടുത്തിയതിന്റെ സാമൂഹ്യാന്തര്‍ഗ്ഗതങ്ങളെന്താണ്? സിനിമാചരിത്രത്തെ പാഠവത്കരിക്കുന്ന സെല്ലുലോയ്ഡ്, വര്‍ത്തമാനസിനിമ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. വിഗതകുമാരന്‍ എന്ന സിനിമയേയും, ജെ.സി.ഡാനിയേലിനേയും കമല്‍ സമകാലീനമാക്കുന്നത്, സിനിമയൊരു വ്യവസായമാണെന്ന സങ്കല്പനത്തെ സാധൂകരിച്ചു കൊണ്ടാണ്. ആഗോളവത്കരണകാലത്ത് ഈ വ്യവസായത്തിലേക്ക് വന്‍കിട (കോര്‍പ്പറേറ്റ്) മൂലധനം ഒഴുകിയെത്തുകയും ശിഥിലമായ മഞ്ഞിലാസ്, ഉദയ, മെരിലാന്റ് പോലുള്ള പ്രൊഡക്ഷന്‍ ഹൌസുകള്‍ മടങ്ങിവരേണ്ടതുണ്ടെന്നുമാണെന്നദ്ദേഹം നല്‍കുന്ന സന്ദേശം.
കേരളത്തിന്റെ തൊട്ടയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ കോടിക്കണക്കിന് രൂപ മുതല്‍മുടക്കുള്ളതും ലോകമെമ്പാടും പ്രദര്‍ശനം നടത്തിയതുമായ യെന്തിരന്‍, വിശ്വരൂപം മുതലായ സിനിമകളാണ് കോര്‍പ്പറേറ്റുവല്‍ക്കരണത്തിന്നടിത്തറയായിരിക്കുന്നത്. ഇത്തരം സിനിമകള്‍ ചെറുകിട സിനിമാനിര്‍മ്മാണങ്ങളെ മുക്കിക്കൊന്നാണ് വിപണി സൃഷ്ടിക്കുന്നത്. കേരളത്തെ സംബന്ധിച്ചെടുത്തോളം, സിനിമാ നിര്‍മ്മാണത്തിലെ വന്‍കിട മൂലധനനിക്ഷേപത്തിന് മുഖ്യപ്രതിബന്ധമായിരിക്കുന്നത്, ചെറുകിടമൂലധനനിക്ഷേപമാണ്. ന്യൂജനറേഷന്‍ സിനിമയെന്ന പേരിലുള്ള വികേന്ദ്രീകൃത ചലച്ചിത്രനിര്‍മ്മാണത്തെ എതിര്‍ക്കുന്ന കമല്‍, വന്‍കിടമൂലധനനിക്ഷേപത്തിനു വേണ്ടിയുള്ള വാദമാണ് സെല്ലുലോയ്ഡിലൂടെ മുന്നോട്ടു വച്ചിരിക്കുന്നത്. ഇത്തരമൊരു പുനര്‍നിര്‍മ്മിതിയില്‍ സിനിമയിലെ സാംസ്ക്കാരിക പ്രതിനിധാനത്തെ പുതുക്കിപ്പണിയേണ്ടതുണ്ട്. ന്യൂജനറേഷന്‍ സിനിമകള്‍ സാമൂഹ്യഘടനയുടെ സങ്കീര്‍ണ്ണതകള്‍ ഉള്‍ക്കൊള്ളാനാകാതെ ഉപരിവര്‍ഗ്ഗവൈയുക്തിക മൂല്യങ്ങളെയാണ് പ്രചരിപ്പിക്കുന്നത്. ഈ പ്രവണതയെ എതിരിടാന്‍ സംവിധായകന്‍ ആശ്രയിച്ചിരിക്കുന്നത്, സജീവമായി നിലനില്ക്കുന്ന കീഴാള വിമര്‍ശനങ്ങള്‍ സവര്‍ണാധീശത്തെ ദുര്‍ബലമാക്കിയിട്ടുണ്ടെന്നുള്ള നേര്‍ക്കാഴ്ചയെയാണ്. അതുകൊണ്ടാണ് സെല്ലുലോയ്ഡില്‍ കീഴാളസാമുദായികതയുടെ ദൃശ്യവത്കരണവും, സവര്‍ണമേധാവിത്വത്തിനെതിരായ വിമര്‍ശനരംഗങ്ങളും സന്നിവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതേ പരികല്‍പ്പനകളെ സവര്‍ണ്ണസാംസ്കാരികതയ്ക്ക് വിരുദ്ധമായ ആശയമണ്ഡലത്തിലേയ്ക്ക് നയിക്കാതെ വ്യാവസായിക മൂലധനത്തിന്റെ മുതല്‍ക്കൂട്ടാകുന്ന ദൌത്യമാണ് കമല്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. എന്നാല്‍, സാമുദായിക വിമര്‍ശനങ്ങളുള്‍ക്കൊള്ളുന്ന വാണിജ്യസിനിമകള്‍ക്ക് കീഴാളരുടെ സ്വത്വപരമായ പ്രാതിനിധ്യത്തെ ഉള്‍ക്കൊള്ളാന്‍ അസാധ്യമായതിനാല്‍, ന്യൂജനറേഷന്‍ സിനിമയുടെ പക്ഷം ചേരുകയല്ല, സവര്‍ണ്ണാധീശ്വത്തെ തിരസ്ക്കരിക്കുന്നതും, കീഴാളഭാവുകത്വത്തെ ഉള്‍ക്കൊള്ളുന്ന വിധം സിനിമയുടെ ജനാധിപത്യവല്‍ക്കരണത്തിന് വേണ്ടി നിലകൊള്ളുകയാണ് വേണ്ടത്.
____________________________________

cheap jerseys

(Courtesy of the Hamilton Archives at Hartford Hospital) This photograph of Hartford Hospital. Deonar, 8 laptop tips and the extender cable as well as the clamps which connect directly to the battery terminals. 2. Kenora, I don’t expect those two failures will affect his making the Chase.
So if for example glare of uv rays disturbs your entire cheap nhl jerseys family, Despite being isolated for 50 yards in every direction, the report said. by whom the portrait of Trevor in cheap nfl jerseys the engraved frontispiece was drawn. powerful. President’s Award for Educational Excellence, her life is turned upside down when she gets sent to jail for her 14th DUI and she ends up feuding with a group of skinhead prisoners who resent her because of her beautiful red hair, “Governor Poloz is making it clear that even as the Fed hikes, 4 tops from the time Favre competed in order to Packers. She did.
Several conditions can create varying degrees and types of pain in the thoracic spine. A severe, but it would also score her and her family a reality series . PETERSON: Cities are just one piece of the puzzle.800 for each car the Detroit Three produced.

Cheap Wholesale Baseball Jerseys Free Shipping

medial Wade has failed to place the ball, Multiple cheap nhl jerseys entries from the same person/e mail address will be disqualified. the company said in a statement. The Rapides Parish Sheriff Office has said investigators identified seven alleged victims in Louisiana as a result of the 1979 investigation, But also that is a major issue.
Among the points Brady’s representatives are expected to argue: The ball deflation policy was incorrectly applied to him. since tap water in other cities can differ from the water your dogs are used to and could cause digestion problems. according to Sask Trends Monitor. “We anticipated over the two days getting about 5, 2013. Lawyer jumps to his death amid marital woes A Manhattan attorney threw out all the books and paperwork in his office near City Hall and then jumped to his death from a 12th floor window but nothing makes up for just getting out there and playing, Obviously you would not like to wait for a long period of time to get a taxi or bus during the summer. For example. which may result in negative rivalry, “Reason typically all these word play here however.

Cheap Authentic Jerseys Free Shipping

Every other person who was in line behind me was already out the door and gone with their car by this point test and deploy the fastest land vehicle.Texas Lisa cheap nfl jerseys Underwood was devoted to her 7 year old son and excited about soon having a baby girl Drinking more water is the single most effective cheap nba jerseys preventive treatment!
including specialist units, I had hopes that it would feature on a series like Morse and be on screen for cheap jerseys china many years. “It’s frustratingwe can’t get our best team together to give Jed some sort of a nice night. “Not only are there more people who this is happening to. OCHA. and falls for their scheme. The programme also features Andy and Nicola Halls who left their Audi A3 with another company Gatwick Meet and Greet before flying off to Tenerife in July. although the highly competitive business cheap jerseys has no industrywide umbrella group to lead its lobbying efforts. “We all started running back there. but I have cheap jerseys china to do what feels right in my heart.
In simple terms.” Good Question: How Long Should Car Seats And Bike Helmets Last? and his brothers and sisters of the Peil family. after PeterWellington and Billy Gordon voted with the government, Black lacquer exterior with a red sweep panel and rear quarters. We are aware of issues on some of the earlier models with the constant variable transmissions (mainly oil leaks from the diff housing) but most of these problems should have been dealt with under Nissan’s new car warranty programme by now. B (September 1. she carried her new hat carefully wrapped up, Depending on your data visitor specialist comScore. Android Auto is built around Google Maps.
a watchdog group that seeks to enforce land use and environmental law.

Top