സംഗീതത്തിന്റെ ജാതീയമാനങ്ങള്‍

അജിത്‌ കുമാര്‍ എ എസ് സംവിധാനം ചെയ്ത ‘ത്രീഡി സ്റ്റീരിയോ കാസ്റ്റ് ‘ എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്കില്‍ തുടങ്ങിയതും ഇ-മെയിലില്‍ തുടര്‍ന്നതുമായ ഒരു ചര്‍ച്ചയില്‍ നിന്ന് പ്രസക്തം എന്നുതോന്നിയ ഭാഗങ്ങള്‍ കൂട്ടിത്തുന്നിയത്. ഇത് പൂര്‍ണ്ണമാവാത്ത ഒരു ചര്‍ച്ചയാണ്, മുഖ്യമായും എനിക്ക് സംഗീതത്തെക്കുറിച്ച് വലിയ അറിവില്ലാത്തതുകൊണ്ട്. ഈ വിഷയങ്ങളില്‍ കൂടുതല്‍ അറിവുള്ളവര്‍ക്ക് ഇതില്‍ ഇടപെടുകയും കമന്റ് ചെയ്യുകയും ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഈ ചര്‍ച്ച ഒരു public space-ല്‍ തുറന്നുവയ്ക്കുന്നത് നന്നാവും എന്ന് തോന്നുന്നതുകൊണ്ട്. – 

തുടര്‍ ചര്‍ച്ചയ്ക്കുവേണ്ടി ഈ കുറിപ്പുഎഡിറ്റ് ചെയ്തതു സുദീപ് കെ എസ് 

സുധാകരന്‍ ചാര്‍വ്വാകന്‍ : 

തിരുവല്ലയിലെ സ്ക്രീനിങ്ങ് കണ്ടിരുന്നു. ചർച്ചയിൽ പങ്കെടുത്തിരുന്നു. സത്യത്തിൽ അതിൽ പങ്കെടുത്തത്, ചില പ്രതീക്ഷയോടെയായിരുന്നു. നിരാശപ്പെടുത്തി. പിറ്റേദിവസം നടന്ന ഫോൺ സംസാരത്തിൽ സൂചിപ്പിച്ചു. സംഗീതത്തിന്റെ രാഷ്ട്രിയമായിരുന്നു വിഷയമെന്ന് അജിത്. എന്തോ എനിക്കത് മനസിലായില്ല. എന്റെ പ്രാപ്തിക്കുറവാകാം. എല്ലാത്തരം സംഗീത പദ്ധതികളോടൂം എന്റെ കഴിവിനനുസരിച്ച്, ആസ്വദിക്കുകയും-പ്രയോഗിക്കുകയും ചെയ്യാറുണ്ട്. ഗോത്രജനതയുടേ അനുഷ്ഠാന-ആചാര വേദികൾ ഉണ്ടാക്കിയെടുത്ത കലാരൂപങ്ങളേല്ലാം,കപടമായി മഹത്വവൽക്കരിച്ച് നിലനിര്‍ത്തണമെന്നത്, ആരുടെ അജണ്ടയാണ്..? പൊതു’ഇടം’ പങ്കുവെയ്ക്കാൻ പ്രാപ്തമായൊരു തലമുറ വികസിച്ചു വരരുതെന്നുള്ളത് ആരുടെ തീരുമാനമാണ്..?കലാപ്രവർത്തനം,കേവലമൊരു വ്യവഹാരമെന്നതിനുപരി, വിപുലമായൊരു കമ്പോള വ്യവഹാരമായി മാറികഴിഞ്ഞ ഈ നാളിലും. അയ്യങ്കാളി.. പൊതുനിരത്തിൽ അവകാശവാദമുന്നയിച്ചാണ്., വില്ലുവണ്ടി ഓടിച്ചത്.സംഗീതത്തിന്റെ… എല്ലാ രാജവീഥികളിലും,ഊടുവഴികളിലും തലങ്ങും-വിലങ്ങും വില്ലുവണ്ടി ഓടിക്കുന്ന തലമുറയാണ്.. എന്റെ സ്വപ്നം.സി.ജെ.കുട്ടപ്പനുമുമ്പും.. നാടൻപാട്ടുകൾ കേട്ടുവളർന്ന തലമുറയാണ് എന്റേത്.പക്ഷേ..പൊതു സമൂഹത്തിൽ സ്വീകാര്യതയുണ്ടാക്കിയത് സി.ജെ.തന്നെ. ഇപ്പോൾ നൂറുകണക്ക് നാടൻപാട്ടുസംഘങ്ങൾ കേരളത്തിലുണ്ട്.–വളര്‍ച്ച  മുരടിച്ച്. കുതറി തെറിക്കണമെന്നാണ് എന്റെ പക്ഷം…പിന്നെ, ആരംഗീകരിച്ചാലുമില്ലങ്കിലും.. വിദേശത്തും സ്വദേശത്തും നിലനിൽക്കുന്നൊരു സംഗീത പദ്ധതിയാണ് ’ക്ലാസ്സിക്കൽ’ എന്ന പേരിൽ അറിയപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ കർണാടക സംഗീതമെന്ന് അറിയപ്പെടുന്നു. ഈ മേഖലയിൽ, എല്ലാ പ്രതികൂല ഘടകങ്ങളേയും തരണം ചെയ്ത് സ്വന്തമായൊരിടം സ്ഥാപിച്ച രണ്ടു പേരേ പരാമർശിച്ചിരുന്നു. അത് നെയ്യാറ്റിങ്കര വാസുദേവൻ – അടൂർ പി സുദർശനൻ – എന്നിവരാണ്. ഹിന്ദുസ്ഥാനി സംഗിതത്തിലും, സിനിമാ സംഗീത മേഖലയിലും, ദലിതർ കൈയൊപ്പു ചാർത്തിയിട്ടുണ്ട്. ഇവരാരും ഇവരുടെ മേഖലകളിൽ ജാതി സാന്നിധ്യം ഇല്ല എന്നു സാക്ഷ്യം പറഞ്ഞവരല്ല. അരാജകവാദം ഒരുതരത്തിലുള്ള രാഷ്ട്രീയ ഇടപെടലാണന്ന് സമ്മതിച്ചുകൊണ്ട് തന്നെ പറയട്ടേ.. ഒരു ഗോത്രജനതയും.. ആ തണലിൽ അതിജീവിച്ചിട്ടുണ്ടാകില്ല. മറിച്ചാണഭിപ്രായമെങ്കിൽ.. അറിയിക്കണം.. ലോകപരിചയമില്ലാത്തതിനാലാണ്.

അജിത്‌ കുമാര്‍ എ എസ് : ശാസ്ത്രീയ സംഗീതത്തെ എന്റെ സിനിമ നിസാരമായി കാണുന്നുവെന്നും എന്റെ സിനിമയിലെ അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടെന്നും ഒരു കൌണ്ടര്‍ ഡോക്യുമെന്ററി ഉണ്ടാക്കാന്‍ തീരുമാനിച്ചുവെന്നും താങ്കള്‍ പറഞ്ഞിരുന്നല്ലോ. അത്തരമൊരു സംഭാഷണം ഗുണകരമാണെന്നാണ് എന്റെ വിശ്വാസം. എന്നാല്‍ ഞാന്‍ ശ്രമിക്കുന്നത് ഈ “ശാസ്ത്രീയം” / “നാടന്‍” എന്ന വിഭജനത്തിന്റെയും സംഗീത രൂപത്തിലും അടങ്ങിയിട്ടുള്ള ജാതിയെ മനസിലാക്കാനുമാണ്.

സുധാകരന്‍ ചാര്‍വ്വാകന്‍ : ശാസ്ത്രീയം-നാടൻ എന്നീ വിഭജിത രൂപങ്ങൾ ഇന്ത്യയിൽ മാത്രം നിലനിൽക്കുന്ന പ്രതിഭാസമായി മനസിലാക്കിയാൽ എനിക്കൊന്നും പറയാനില്ല.ജാതി ഇന്ത്യയുടെ മാത്രം പ്രത്യേകതയാണല്ലോ..? ഗോത്ര സംഗീതം, ആവിഷ്കൃതമാവുന്നത് ആ ജനസമൂഹത്തിന്റെ, തൊഴിൽ-സാമൂഹീകത-അധികാര നില എന്നിവയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇന്നു ശാസ്ത്രീയം എന്നു വിളിപ്പേരുള്ള എല്ലാകലാരൂപങ്ങളും, ഗോത്രകലകളുടെ വികസിത രൂപമാണ്. സങ്കീർണ്ണമായ രാഗ-താള പദ്ധതികളിലൂടെ വികാസം നേടിട്ട് ഏതാനും നൂറ്റാണ്ടുകളേ ആയിട്ടുള്ളൂ എന്ന് ഈ വിഷയത്തിൽ ഗവേഷണം നടത്തിയവർ പറയുന്നു.അതൊന്നും അംഗീകരിക്കാത്ത വിഷയമായതുകൊണ്ട് വിടുന്നു. ഇന്ത്യയിലെ വിശാല ഭൂപ്രദ്ദേശങ്ങളിലും പ്രചാരത്തിലുള്ള ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ ഭൂരിപക്ഷ പ്രയോക്താക്കളും മുസ്ലീം ജനസമുദായമായത് എന്തുകൊണ്ടാണന്നു പറഞ്ഞുതന്നാൽ ഉപകാരമായി.

അജിത്‌ കുമാര്‍ : //”ഇന്നു ശാസ്ത്രീയം എന്നു വിളിപ്പേരുള്ള  എല്ലാ കലാരൂപങ്ങളും,ഗോത്രകലകളുടേ വികസിത രൂപമാണ്.”// ഈ യുക്തി “നാടന്‍” എന്ന വിളിപ്പേരുള്ള എല്ലാ കലാരൂപങ്ങളെയും ശാസ്ത്രീയം/ആധുനികം എന്ന് അവകാശപെടുന്നവയുടെ “പ്രാകൃത “രൂപമാക്കുന്നു. “നാടന്‍” എന്നതിന് ശാസ്ത്രീയകലകള്‍ എന്ന ആധുനികരൂപത്തിലേക്കുള്ള പരിണാമ സിദ്ധാന്തത്തില്‍ ഒരു കണ്ണിയാകാനുള്ള ഔദാര്യം മാത്രമാണ് ഈ വാദത്തില്‍ കാണുന്നത്. അതിനെ വളരെ ശക്തമായി പ്രസീത ചോദ്യം ചെയ്യുന്നുണ്ട് എന്ന് തോന്നുന്നു. ഫോക് ലോര്‍ വ്യവഹാരങ്ങളെ മറികടന്നു കൊണ്ട് ഒരു ആധുനികയിടത്തിലെ ഒരു രൂപമായി പ്രസീത “നാടന്‍” സംഗീതത്തെ കാണുന്നു.

പുഷ്പവതി പൊയ്പ്പാടത്ത് : ആത്മസംവേദനത്തിന് സൂക്ഷ്മസംഗീതം ഒരു ഉപാധിയാണ്. അത് ഹിന്ദുസ്ഥാനി ആണെങ്കിലും കര്‍ണ്ണാടിക് ആണെങ്കിലും, സ്വായത്തമാക്കാന്‍ കഴിയുന്നത്‌,  തീവ്രമായ ശ്രദ്ധയും സമര്‍പ്പണവും ലക്ഷ്യബോധവും കൊണ്ടാണ്. അത് ആത്യന്തികമായി തന്നോട് തന്നെയാണ് സംവദിക്കുന്നത്. ഇത് ഞാന്‍ പറയുമ്പോള്‍ ഞാനൊരു വരേണ്യവര്‍ഗ്ഗത്തിന്റെ വക്താവാകുമെന്നുണ്ടോ friends? നെയ്യാറ്റിങ്കര വാസുദേവൻ പോലുള്ള പ്രഗത്ഭരായ സംഗീതജ്ഞര്‍ “വരേണ്യത”യെ മറികടന്ന് എത്ര ഉയര്‍ന്നുപോയവരാണ്! സംഗീതത്തിലെ ശാസ്ത്രീയത പാടാന്‍ കഴിവുള്ള എല്ലാവര്‍ക്കും വഴങ്ങും. മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ ഉണ്ടായാല്‍ മതി.  “നാടന്‍ പാട്ടുകള്‍ അടിസ്ഥാന ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ്, നാടന്‍ പാട്ടുകള്‍ക്ക് വ്യവസ്ഥിതി യോട് പൊരുതാനുള്ള ശേഷിയുമുണ്ട്‌.  സച്ചിദാനന്ദന്റെ പറയപ്പാട്ടില്‍ പാടിയിട്ടുണ്ട്, “പോയാണ്ടെ പ്പോലല്ല ഈയാണ്ടില്‍ കുരുതി / നായിന്റെ മക്കളാണീയാണ്ട് കോയീ / ഏനിന്നലെ ചൊപ്പനം കണ്ടപ്പ ചൊപ്പനം കണ്ടേ /  ചാവേറിന്‍ നോവിനെല്ലാം നാവു മുളച്ചെന്ന്..”  ഒരു സംഗീതശാഖയും മറ്റൊന്നിന് എതിരല്ല; ഏതിനും അതിന്റേതായ പ്രാധാന്യമുണ്ട്.

സുദീപ് : ഞാന്‍ സിനിമ കണ്ടതാണ്. സംഗീതത്തില്‍ വലിയൊരവഗാഹമൊന്നും എനിക്കവകാശപ്പെടാനില്ല. എന്നാലും ഇവിടെ സൂചിപ്പിക്കപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് പറയണം എന്ന് തോന്നുന്നു.

ശ്രീ സുധാകരന്‍ പറയുന്നു, “എല്ലാത്തരം സംഗീത പദ്ധതികളോടും എന്റെ കഴിവിനനുസരിച്ച്, ആസ്വദിക്കുകയും-പ്രയോഗിക്കുകയും ചെയ്യാറുണ്ട്. ഗോത്രജനതയുടെ  അനുഷ്ഠാന-ആചാര വേദികൾ ഉണ്ടാക്കിയെടുത്ത കലാരൂപങ്ങളെല്ലാം, കപടമായി മഹത്വവൽക്കരിച്ച് നില നിര്‍ത്തണമെന്നത് ആരുടെ അജണ്ടയാണ്..? പൊതു’ഇടം’ പങ്കുവെയ്ക്കാൻ പ്രാപ്തമായൊരു തലമുറ വികസിച്ചു വരരുതെന്നുള്ളത് ആരുടെ തീരുമാനമാണ്..?”

പൊതു’ഇടം’പങ്കുവെയ്ക്കാന്‍ പ്രാപ്തമായൊരു തലമുറ വികസിച്ചു വരരുത് എന്നൊരു മനോനില ഈ സിനിമ പങ്കുവയ്ക്കുന്നതായി എനിക്ക് തോന്നിയില്ല. ‘ക്ലാസിക്കല്‍’ ആയ സംഗീത രീതികള്‍ പഠിക്കാനും ആ വീഥികളില്‍ വില്ലുവണ്ടി ഓടിക്കാനും ശ്രമിക്കുന്ന ദളിതര്‍ നേരിടുന്ന പരിഹാസവും ബുദ്ധിമുട്ടുകളും ചിത്രീകരിക്കാന്‍ സിനിമയുടെ ആദ്യത്തെ ഖണ്ഡം തന്നെ ശ്രമിക്കുന്നുമുണ്ട്. പിന്നീടുള്ള ഭാഗങ്ങളിലും ‘ക്ലാസിക്കല്‍’ സംഗീതം മോശമാണ് എന്ന് എവിടെയും സൂചിപ്പിക്കുന്നതായി തോന്നിയില്ല. നാടന്‍ / folk എന്ന് പറയപ്പെടുന്ന രീതികളെ ഒരു ‘താഴ്ന്ന’ രീതിയായി കാണുന്നതിനെയാണ് സിനിമ ഒരു പ്രശ്നമായി ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നത് എന്നാണു തോന്നിയത്.

ഗോത്രജനതയുടെ അനുഷ്ഠാന-ആചാര വേദികളില്‍ ഉണ്ടായിവന്നതാണ് എന്നതുകൊണ്ട്‌ ആ രീതികളെ മഹത്വവല്‍ക്കരിക്കണം എന്നല്ല. ഗോത്രജനതയുടെ അനുഷ്ഠാന-ആചാര വേദികളില്‍ ഉണ്ടായിവന്നതാണ് എന്നതുകൊണ്ട്‌ മാത്രം ആ രീതികളെ ഇകഴ്ത്തിക്കെട്ടരുത് എന്ന്. അജിത്‌, ജാസീ ഗിഫ്റ്റ് ഒക്കെ അടക്കമുള്ള ദളിത്‌ സംഗീതജ്ഞര്‍ ‘ശുദ്ധ’ഗോത്ര സംഗീതം അങ്ങനെ നിലനിര്‍ത്താന്‍, ആഘോഷിക്കാന്‍ ശ്രമിക്കുന്നവരല്ല മറിച്ച് ഈ അതിര്‍ വരമ്പുകള്‍ മറികടക്കാനും ‘ക്ലാസിക്ക’ലും ഫോക്കും ഇടകലര്‍ത്തി ഉപയോഗിക്കാനുമൊക്കെ ശ്രമിക്കുന്നവരാണ്.

ശ്രീ സുധാകരന്‍ തുടരുന്നു : “പിന്നെ, ആരംഗീകരിച്ചാലുമില്ലെങ്കിലും.. വിദേശത്തും സ്വദേശത്തും നിലനിൽക്കുന്നൊരു സംഗീത പദ്ധതിയാണ് ‘ക്ലാസ്സിക്കൽ’ എന്ന പേരിൽ അറിയപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ കർണാടക സംഗീതമെന്ന് അറിയപ്പെടുന്നു. ഈ മേഖലയിൽ, എല്ലാ പ്രതികൂല ഘടകങ്ങളേയും തരണം ചെയ്ത് സ്വന്തമായൊരിടം സ്ഥാപിച്ച രണ്ടു പേരെ പരാമർശിച്ചിരുന്നു. അത്-നെയ്യാറ്റിങ്കര വാസുദേവൻ-അടൂർ പി സുദർശനൻ-എന്നിവരാണ്. ഹിന്ദുസ്ഥാനി സംഗിതത്തിലും, സിനിമാ സംഗീത മേഖലയിലും, ദലിതർ കൈയൊപ്പു ചാർത്തിയിട്ടുണ്ട്. ഇവരാരും ഇവരുടെ മേഖലകളീൽ ജാതി സാന്നിധ്യം ഇല്ല എന്നു സാക്ഷ്യം പറഞ്ഞവരല്ല.”

ഇങ്ങനെ കയ്യൊപ്പ് ചാര്‍ത്താന്‍ അവരൊക്കെ അനവധി പ്രതികൂല ഘടകങ്ങളെ തരണം ചെയ്തു എന്ന് ഈ കമന്റില്‍ത്തന്നെ സൂചിപ്പിക്കുന്നുണ്ടല്ലോ. ഇത്രയും പ്രതികൂല ഘടകങ്ങളെ തരണം ചെയ്യുക എളുപ്പമല്ല എന്നതുകൊണ്ട്‌ തന്നെയാണ് ഏറെ ദളിതര്‍ക്ക് ഈ മേഖലകളില്‍ കയ്യൊപ്പ് ചാര്‍ത്താന്‍ സാധിക്കാത്തതും. മുമ്പ് പറഞ്ഞതുപോലെ, സിനിമയിലും അത്തരം ഘടകങ്ങളെപ്പറ്റി വ്യക്തമായ പരാമര്‍ശങ്ങളുണ്ട് — മാരാര്‍ക്കോ പൊതുവാളിനോ പറഞ്ഞ പണിയാണ്, നിനക്കൊന്നും പറഞ്ഞിട്ടുള്ളതല്ല എന്ന രീതിയിലുള്ള മാറ്റിനിര്‍ത്തലുകള്‍. (ഹിന്ദുസ്ഥാനി മുസ്ലീങ്ങള്‍ക്ക് കൂടി ‘പറഞ്ഞിട്ടുള്ളതാണ്’ എന്നത് മറക്കുന്നില്ല. എന്നാല്‍ ദളിത്‌ മുസ്ലീങ്ങള്‍ക്ക് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.) ക്ലാസിക്കല്‍ സംഗീതം ഇന്ത്യയില്‍ മാത്രമുള്ളതല്ല എങ്കിലും ഇങ്ങനെ ക്ലാസിക്കല്‍ സംഗീതത്തെ ചില ജാതികള്‍ക്കു മാത്രമായി ‘റിസര്‍വ്’ ചെയ്തുവയ്ക്കുന്നത് ജാതി ഉള്ളിടത്ത് മാത്രം നടക്കുന്ന കാര്യമാണ്. ആ റിസര്‍വേഷനുകളെ തരണം ചെയ്യാന്‍ ശ്രമിക്കണം എന്നുതന്നെ ഞാന്‍ കരുതുന്നു, ഇളയരാജയും രവീന്ദ്രനും യേശുദാസും മോഹന്‍ സിതാരയും പുഷ്പവതിയും ഒക്കെ ശ്രമിച്ചതുപോലെ. എന്നാല്‍ ‘ക്ലാസിക്കല്‍’ രീതിയില്‍ കുറച്ചൊരംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ മറ്റു രീതികളെ തള്ളിപ്പറയുന്നത് (സിനിമയില്‍ യേശുദാസ് പറയുന്നതുപോലെ, ജാസീ ഗിഫ്റ്റിനെപ്പറ്റി ഇളയരാജ പറഞ്ഞതുപോലെ) എത്രമാത്രം ആരോഗ്യകരമാണ് എന്നത് ചിന്തിക്കേണ്ടതാണ്.

സുധാകരന്‍ ചാര്‍വ്വാകന്‍ : ഇവിടെ ചർച്ച പുരോഗമിച്ചത് അറിഞ്ഞിരുന്നില്ല. സാധാരണ വെളിവുള്ള ഒരാൾക്ക് ഞാൻ മലയാളത്തിൽ മുകളില്‍ എഴുതിയ കമന്റുകള്‍ എന്റെ നിലപാടായി ബോധ്യപ്പെടേണ്ടതാണ്. അതിനു മുതിരാതെ, സംഗീതം ഒന്നേയുള്ളന്നും ശ്രുതി-സ്വരം -എന്നിവ അംഗീകരിക്കുന്നില്ലെന്നും പറയുന്നതാണ് ഇവിടെ വിഷയം. ഈ പറയുന്ന അജിത് കുമാർ തിരു:സ്വാതിതിരുന്നാൾ സംഗീത കോളെജിൽ പടിച്ചിരുന്നു. അതുകൊണ്ട് തന്നെ, കർണ്ണാടക സംഗീതത്തിന്റെ സങ്കീർണ്ണത ബോധ്യമുള്ളതുമാണ്.എന്നാൽ ഇത് മറച്ചുവെച്ച്, സൈദ്ധാന്തികന്റെ വേഷം കെട്ടിയപ്പോൾ ഉണ്ടായ പൊരുത്തക്കേടുകളാണ് വിഷയം. ഇനി, എന്നെപ്പറ്റി.തീരെ ദരിദ്രമായ ചുറ്റുപാടിൽ ജീവിച്ച്,കഴിഞ്ഞ 28-വർഷമായി റെയില്വേയിൽ സാധാരണ തൊഴിലാളിയായി ജീവിക്കുന്നു.

(ഹിന്ദുസ്ഥാനി മുസ്ലീങ്ങള്‍ക്ക് കൂടി ‘പറഞ്ഞിട്ടുള്ളതാണ്’ എന്നത് മറക്കുന്നില്ല. എന്നാല്‍ ദളിത്‌ മുസ്ലീങ്ങള്‍ക്ക് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.) ക്ലാസിക്കല്‍ സംഗീതം ഇന്ത്യയില്‍ മാത്രമുള്ളതല്ല എങ്കിലും ഇങ്ങനെ ക്ലാസിക്കല്‍ സംഗീതത്തെ ചില ജാതികള്‍ക്കു മാത്രമായി ‘റിസര്‍വ്’ ചെയ്തുവയ്ക്കുന്നത് ജാതി ഉള്ളിടത്ത് മാത്രം നടക്കുന്ന കാര്യമാണ്. സുദീപിന്റെ ചിന്താശക്തി അപാരം. ഞങ്ങളുടെ സംസാരത്തിന്റെ മുഖ്യവിഷയവും അതായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മഹാഭൂരിപക്ഷം പ്രതിഭകളും മുസ്ലീമുകളാണ്(കൂടി-അല്ല). എന്തുകൊണ്ട്..? മതേതരമായൊരു സ്പേസിനു സാദ്ധ്യതിയില്ലേ..?

ബിസ്മില്ലാ ഖാൻ എന്നൊരു ശെഹനായി സംഗീതജ്ഞനെ കേട്ടുകാണും. ഞാൻ ഏറ്റവും ആരാധിക്കുന്ന പ്രതിഭ.കുറും കൊഴലിനെ ശാസ്ത്രീയ സംഗിതത്തിന്റെ(മാപ്പ്) ഭൂപടത്തിൽ സ്ഥാപിച്ചവൻ. ദലിതനിൽ നിന്നും ഇസ്ലാം സ്വീകരിച്ചവൻ.വടക്കേയിന്ത്യയിലെ ചെരുപ്പുകുത്തികളും,നെയ്ത്തുകാരും,ചെറുകിട കച്ചവടക്കാരുമായ താഴ്ന്ന സാമ്പത്തിക നിലയുള്ള മുസ്ലീമുകൾ വിവിധ തരം സംഗീത ശൈലികൾ രൂപപ്പെടുത്തുകയും,വിവിധ ഖരാനകൾ വികസിപ്പിക്കുകയും ചെയ്തത്, പരിഗണിക്കാതെ-ആ മേഖലയെ ശത്രുതാ പരമായി സമീപിക്കുന്നത് ശരിയല്ലന്നു തന്നെയാണ് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത്.(ബിസ്മില്ലാഖാന്റെ വിട്ടിൽ പോകാനും ഏതാനും മണിക്കൂറ് അദ്ദേഹത്തിന്റെ അടുത്ത് ചിലവഴിക്കാനും കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ നേട്ടമായാണ് കണക്കാക്കുന്നത് . എന്റെ സിതാർ അവിടുന്നാണ് വാങ്ങിയത്) ഞാൻ മുകളിൽ കൊടുത്ത ചോദ്യത്തിന് സുദീപ് പ്രതികരിക്കുമെന്നു കരുതുന്നു. അജിത് ആ ചോദ്യം കണ്ട ഭാവം നടിക്കുന്നില്ല. ഞാനല്പം മധുവന്തി കേൾക്കട്ടെ..ബിസ്മില്ല ശഹനായി വായിച്ചത്. അതിൽ ബ്രാഹ്മണ ദൈവസ്തുതി ഉണ്ടോ എന്നറിയില്ല. ഭാഷ അത്രവശമില്ല.

സുദീപ് : കമന്റുകള്‍ക്ക് നന്ദി, ശ്രീ സുധാകരന്‍ ചാര്‍വാകന്‍. ‘ദളിത്‌ മുസ്ലീങ്ങള്‍ക്ക് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല’ എന്ന് പറയുമ്പോള്‍ അതിലുള്ളത് എന്റെ ചിന്താശക്തി അല്ല എനിക്കറിയില്ല എന്ന വസ്തുതയാണ്. ബിസ്മില്ലാ ഖാന്‍ ശെഹനായിയില്‍ അദ്ഭുതങ്ങള്‍ വിരിയിച്ചത് (ഹിന്ദുസ്ഥാനി സംഗീതത്തില്‍ കര്‍ണ്ണാടക സംഗീതത്തിലെ അത്രതന്നെ ജാതി പ്രകടമല്ല എങ്കില്‍ അതും) ആഹ്ലാദകരം തന്നെയാണ്. ക്ലാസിക്കലിനെ ‘ശത്രുതയോടെ’ ആണ് അജിത്തിന്റെ സിനിമ കാണുന്നത് എന്നെനിക്ക് ആ സിനിമ കണ്ടിട്ട് തോന്നിയില്ല. ‘ക്ലാസിക്കല്‍’ അല്ലാത്ത എല്ലാത്തിനെയും അവജ്ഞയോടെ കാണുന്നതിനെയാണ് ഒരു പ്രശ്നമാക്കി ഉയര്‍ത്തിക്കാണിക്കാന്‍ അജിത്‌ ശ്രമിക്കുന്നത് എന്നാണ് തോന്നിയത്.

അതുപോലെ, ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മഹാഭൂരിപക്ഷം പ്രതിഭകളും മുസ്ലീങ്ങള്‍ ആവുന്നതുകൊണ്ട് മാത്രം അതില്‍ ജാതി ഇല്ലാതാവുന്നു എന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യയില്‍ ജാതി ഉള്ളത് ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമല്ല എന്നതുകൊണ്ട്‌ തന്നെ. അതേ കാരണത്താല്‍, ‘സെക്കുലര്‍’ അല്ലെങ്കില്‍ ‘മതേതരം’ എന്ന കേവല സാധ്യതയെ ഞാന്‍ അല്‍പ്പം സംശയത്തോടെ തന്നെയാണ് നോക്കിക്കാണുന്നത്. സവര്‍ണ്ണ ഹിന്ദുക്കളും സവര്‍ണ്ണ മുസ്ലീങ്ങളും ആധിപത്യം പുലര്‍ത്തുന്ന (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോലുള്ള) ഒരു സെക്കുലര്‍ സാധ്യത അങ്ങേയറ്റം ജാതീയം തന്നെയാണ്. അതുകൊണ്ടാണ് ദളിത്‌ മുസ്ലീങ്ങള്‍ക്ക് ഹിന്ദുസ്ഥാനി സംഗീതത്തില്‍ എത്രമാത്രം ഇടമുണ്ട് എന്ന (എനിക്ക് ഉത്തരമറിയാതിരുന്ന) ഒരു ചോദ്യം ഇവിടെ ചര്‍ച്ചയ്ക്കുവച്ചത്.

സുധാകരന്‍ ചാര്‍വ്വാകന്‍ : സുദീപിന് അറിയാൻ വേണ്ടി മാത്രം ചിലതു പറയാം. ഞാൻ ദലിതനാണ്. പലതാല്പര്യങ്ങൾ ഉള്ളതിൽ സംഗീതവുമുണ്ട്. ഈ പറയുന്ന പല പുലികളും രംഗത്തുവരുന്നതിനു മുമ്പ് ഞാൻ ഈ രംഗത്തുണ്ട്. http://sudhakaran0chaarvaakan.blogspot.in/2012/05/blog-post_23.html http://manavikanilapadukal.blogspot.in/  ഇങ്ങനെ കുറെ ബ്ലോഗിൽ എന്റെ നിലപാടുകൾ വായിക്കാം. താങ്കളോട് ഞാൻ കൂടുതൽ സംവദിക്കാൻ തയ്യാറാണ്.

സുദീപ്  : ഞാന്‍ സംഗീതത്തില്‍ അധികം അറിവുള്ള ആളല്ല. കര്‍ണ്ണാടക സംഗീതം പഠിക്കാനും അതില്‍ കഴിവ് തെളിയിക്കാനും ശ്രമിച്ച കുറെ സുഹൃത്തുക്കള്‍ക്ക് അവരില്‍ ചിലരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ബ്ലാക്ക്‌ ബെല്‍റ്റ്‌ ‘ (പൂണൂല്‍) ഇല്ലാത്തതിനെക്കൊണ്ടുള്ള ബുദ്ധിമുട്ടുകളെയും അവഹേളനങ്ങളെയും പറ്റി പറഞ്ഞുള്ള അറിവുണ്ട്. അതുപോലെ, ശുദ്ധ ക്ലാസിക്കല്‍ അല്ലാത്ത രീതികള്‍ അനുവര്‍ത്തിക്കുന്ന കലാകാരന്മാരെയും കലാകാരികളെയും ‘ക്ളാസിക്കല്‍’ മാസ്റ്റര്‍മാര്‍ പലപ്പോഴും പല വിധത്തില്‍ അവഹേളിക്കുന്നതായും കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അജിത്തിന്റെ സിനിമ പ്രസക്തമാണ് എന്നെനിക്കു തോന്നിയത്.

ആ സിനിമയില്‍ ക്ലാസിക്കല്‍ സംഗീതത്തെ ചെറുതാക്കാനല്ല ക്ലാസിക്കല്‍ അല്ലാത്തതൊന്നും സംഗീതമല്ല എന്ന നിലയ്ക്കുള്ള സമീപനങ്ങളെ എടുത്തുകാണിക്കാനും ക്ലാസിക്കല്‍ സംഗീതം പഠിക്കാന്‍ ശ്രമിക്കുന്ന ദളിതര്‍ നേരിടുന്ന അവജ്ഞയും പുച്ഛവും കൂടുതല്‍ ആള്‍ക്കാര്‍ക്ക് മുന്നില്‍ എത്തിക്കാനും ശ്രമിക്കുന്നു എന്നെനിക്കു തോന്നി, അത് ആവശ്യമാണ്‌ എന്നും. താങ്കള്‍ക്ക് എന്താണ് തോന്നിയത് എന്നും അഭിപ്രായ വ്യത്യാസങ്ങള്‍ എവിടെയാണ് എന്നും അറിയാന്‍ ആഗ്രഹമുണ്ട്.

സുധാകരന്‍ ചാര്‍വ്വാകന്‍ മെയിലിനു നന്ദി. എന്റെ ബ്ലോഗിൽ സംഗീതത്തെപറ്റി ഞാൻ എഴുതിയിരുന്നു. സംഗീതം ചില വിചാരങ്ങൾ. അന്നത്തെ ഫോണ്ട് (2006) പ്രശ്നം – റൈറ്റിങ്ങ് സൊഫ്റ്റ്വെരിന്റെ പ്രശ്നം. ഞാനാ ആർട്ടിക്കിൾ ബ്ലോക്ക് ചെയ്തിരുന്നു. അത് കെ.പി.എമ്മസിന്റെ സോവനീറിൽ വന്നു. ഇനിയും എഴുതാവുന്നതേയുള്ളൂ. ഞാൻ കോളെജ് ഡ്രോപ്പ് ഔട്ടാണ് എഴുപതുകളുടെ രാഷ്ട്രീയം കുടുംബത്തോടെ തലക്കുപിടിച്ചതാണ്. റെയിൽവേയിൽ ഗുമസ്തനായി കയറി. 29-മത്തെ വർഷം. സംഗീതത്തിന്റെ രാഷ്ട്രീയം, സാമൂഹ്യ നിലയും – ജാതിയുമായിട്ടു തന്നെയാണ് ബന്ധം. ഇതു മറികടന്ന രണ്ടുപേരെ അന്നത്തെ ചർച്ചയിൽ സൂചിപ്പിച്ചിരുന്നു. നെയ്യാറ്റിൻ കര വാസുദേവൻ, അടൂർ സുദർശനൻ. ഇവർ കർണാടക സംഗിതത്തിലെ അംഗീകൃത വ്യക്തിത്വങ്ങളാണ്. ജ്ഞാനം, കൃത്യത-അസാധാരണ താളബോധം എന്നിവയാണ് ഇവരെ പ്രശസ്തരാക്കിയത്. ദലിതുകളുടെ കൂട്ടത്തിൽ സംഗീതം പഠിച്ചവരും-പഠിപ്പിക്കുന്നവരും ധാരാളമുണ്ട്. അവരൊന്നും ഇവിടെ എത്താത്തത് ജാതി മാത്രമാണന്ന് ഞാൻ കരുതുന്നില്ല. എന്റെ ഗുരു ‘രമേശ് നാരായണൻ’ ദലിതനാണ്. ഒരു കാലിനു സ്വാധീനമില്ല. അദ്ദേഹത്തിന്റെ ശ്രമവും കഷ്ടപ്പാടുകളും പറഞ്ഞുകേട്ടാൽ സഹിക്കില്ല. ഗുരുജി പണ്ടിറ്റ് ജസ് രാജിന്റെ കാർഷെഡിൽ കിടക്കാൻ അനുവദിച്ചതുകൊണ്ടുമാത്രം, കേരളത്തിൽ രമേശ് നാരായണനെന്ന ഹിന്ദുസ്ഥാനി വോക്കലിസ്റ്റും, സിനിമാ സംഗീത സംവിധായകനുമുണ്ടായി. രവീന്ദ്രൻ, മോഹൻ സിത്താര, വിദ്യാധരൻ അങ്ങനെ ഈ രംഗത്തുനിന്നും അന്നം കണ്ടെത്തുന്ന പലരേയും ഞാൻ സൂചിപ്പിച്ചിരുന്നു. ക്ലീഫ് എന്നൊരു ബാലനെ കേട്ടിരിക്കും. ഇപ്പോൾ ഇരുപതു വയസായിക്കാണും. തിരുവന്തപുരമാണ് ദേശം. ഇപ്പോൾ ഇംഗ്ലണ്ടിൽ. പതിനൊന്നു വയസ്സിൽ, അയാൾ പിയാനോ വായിച്ചതു കേട്ട് തരിച്ചിരുന്നു പോയി. (വൈലോപ്പിള്ളി സംസ്കൃതി ഭവൻ തിരുവ:) ഒരു വിദേശി വാങ്ങികൊടുത്ത ഡിജിറ്റൽ പിയാനോ. കഴിവുള്ളവനെ എന്നത്തേക്കും അവഗണിക്കാനാവില്ലന്ന പാഠം, അജിത്തിനോട് സൂചിപ്പിക്കുകയായിരുന്നു. പിന്നെ  ക്ലാസ്സിക്കൽ സംഗീതത്തിന്റെ സങ്കീർണ്ണതകളെ പറ്റി ഞാൻ സൂചിപ്പിച്ചതായിരുന്നല്ലോ വിഷയമായത്. അജിത് സ്വാതിതിരുന്നാളിൽ പഠിച്ചതാണ്. അതിനാൽ-രാഗം-താളം-എന്നിവയെപറ്റി അറിയുകയും ചെയ്യും. ഞാൻ ഹിന്ദുസ്ഥാനി-സിത്താർ-തബല-ഹർമോണിയം-എന്നിവയാണ് കൈകാര്യം ചെയ്യുക. ഒരു സ്വരം മാറിപ്പോയാലുള്ള ‘പുകിൽ’ബോധ്യമുണ്ട്. പിന്നെ,കർണാടക സംഗീതത്തിൽ ബ്രാഹ്മണിക്  ധാര സത്യമാണ്. എന്നാൽ ഇന്ത്യൻ സംഗീതത്തിൽ അതല്ല. നൂറ്-മാസ്റ്റേഴിന്റെ പേരെഴുതിയാൽ എഴുപത്തഞ്ചു പേർ, ബ്രാഹ്മണേതരാണ്- പ്രത്യകിച്ചും മുസ്ലീം. ഇതെങ്ങനെ വന്നുവെന്നു ചോദിച്ചിട്ട് ആരും ഒന്നും പറഞ്ഞില്ല. അതിനു ഉത്തരം കണ്ടെത്തിയാൽ വിഷയം മുന്നോട്ടു പോകും. ഞാൻ തയ്യാറാണ്. തെക്കൻ യാത്രയുണ്ടങ്കിൽ അറിയിക്കുക. ചിലപ്പോൾ കോഴിക്കോട് വരാറുണ്ട്. നളന്ദയിൽ. എന്റെ മറ്റൊരു ഗുരു. നളിൻ മുൾജ്ജി അവിടെയാണ്.

cheap nfl jerseys

nine vendors and several information booths were housed in the wholesale nfl jerseys lodge parking lot and the benefit dinner was held in the banquet room of the lodge. James Howard, Tailor the panel combination to meet your needs. FLOYD. xenophobic organizations that we identify, Some shows held in January or March are held indoors (depending what state you are in) and have big bucks behind them.), Deuxieme Sonata for violin and piano and Premiere Sonata for violin and piano.
but be careful to not eliminate too much. staff members are expected to do the same. Wragg, Who’s policing the police? Bankruptcy will let GM close dealerships and assembly lines a lot faster than it could have done out of court, Membership rights value 1/. The sleeping and sitting areas are cheap nhl jerseys separated by a low wall and the rooms are tastefully decorated guests have a nice selection of dining and bar facilities Is a traditional restaurant situated in its own building opposite the hotel. He paid a $54 copying fee and received 109 statements. One resident in Greta, north said.
It was not clear what finally caused it to stop. bought “snow” tires and put them on steel rims. Use the ‘broad evidence rule’ Some companies total a car at 51% of its actual cost while there are others who put the cut off at 80%.

Wholesale Discount Soccer Jerseys From China

commander of Whitcomb Baker Post 4633 of the Veterans of Foreign Wars in Hampden.the cloud has been observed in radio wavelengths at NRAO’s Green Bank Observatory in West Virginia and with the Hubble Space Telescope They also have a custom laser cutting that can be seen on both sides, adding Calabrian chili oil or prosciutto de parma or a fried egg. When asked whether. Or Larsson.
petroleum and natural gas are also used as basic materials for plastics, refers to anyone who lists his or her relationship status as a domestic partnership, polygraph and background investigation. Newport News 4th of July Stars in the Sky. Both men were treated by Emergency Health Services then transported to hospital for further evaluation. Petersburg FL; three nephews and one dear niece; several cheap mlb jerseys great nieces and a great nephew; along with several loving cousins and special friends.My neighbour knew I would be interested and saved the article for me Rickey Henderson and therefore Robbie Alomar(For Joan Payson portion on the grounds that investor emeritus).he said which is why we are carrying out these works during this time.

Cheap Wholesale Soccer Jerseys China

Kearse premiered a while back through the silver eagles in just in need of just about matches last season as a result of leg incidents. There is a measurable difference between the rate at which your atomic clock ticks on the surface of the Earth. Jem. we thank you wholesale jerseys for your beautiful gifts of get well cards. which he says is the top concern among his constituents. Next year, or patriotism. “I such dunkelhrrutige.”I know it’s just a car,are the culmination of a year long investigation There were no injuries in the single car accident.
) etc. we know today how the company performed in 2015. Three other men were also implicated in cheap nfl jerseys the plot. Police said they have made 38 arrests since Aug. The organizational skills seem to be a lot better than the last couple years.Classic Alfa Romeo 6C review “Those old cars but it will be built into the total amount charged. The seven women and five men on the jury. the report also investigated how privacy is becoming a worry. Ali quit the size of it’s high quality title utility belt to obtain five quite a few, but you do have many interesting locations.
an analyst with Emkay Share and Stock Brokers. uniforms and the heated delivery bags that chains use.a moonroof Yk1 superintendent neighborhood Huculak had identified the following friday would have been a ridiculous day.

Top