സൂര്യനെല്ലിയിലെ പെണ്‍കുട്ടി അഭിഭാഷക കൗണ്‍സിലിന് നല്‍കിയ അപേക്ഷ

40ലേറെ പേരുടെ ക്രൂര പീഡനത്തിനിരയായ സൂര്യനെല്ലിയിലെ പെണ്‍കുട്ടി ഇരക്കായി ഹാജരാകുന്ന അഭിഭാഷക കൗണ്‍സിലിന് നല്‍കിയ അപേക്ഷയുടെ പൂര്‍ണരൂപം.

ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ പെന്‍ഡിങ്ങില്‍ നില്‍ക്കുന്ന 2005ലെ 1562 മുതല്‍ 1587 വരെയുള്ള ക്രിമിനല്‍ അപ്പീലുകളില്‍ പരാതിക്കാരി/ ഇരക്കായി ഹാജരാകുന്ന കൗണ്‍സിലിന് മുമ്പാകെ.

ബഹുമാനപ്പെട്ട സര്‍,

മുകളില്‍ നമ്പര്‍ ചെയ്തിട്ടുള്ള ക്രിമനല്‍ അപ്പീലുകളില്‍ പ്രസ്താവിച്ചിട്ടുള്ള ഇരയും വാദിയുമാണ് ഞാന്‍. 1996 ല്‍ കുമളി പഞ്ചായത്തിലെ ഗസ്റ്റ് ഹൗസില്‍ പ്രതികള്‍ എന്നെ ബന്ദിയാക്കിയിരുന്ന സമയത്ത് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായ ശ്രീ. പി.ജെ കുര്യന്‍ അവിടെ വരികയും മറ്റ് പ്രതികളോടൊപ്പം എന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തു.

ഈ കേസിന്റെ അന്വേഷണത്തിലുടനീളം എന്നെ ചോദ്യം ചെയ്ത എല്ലാ അന്വേഷണ ഉദ്യോഗസ്ഥരോടും ഈ കാര്യം ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം അവര്‍ കുര്യനെതിരെ ചാര്‍ജ്ജ് ഷീറ്റ് തയ്യാറാക്കിയില്ലെന്ന് മാത്രമല്ല അദ്ദേഹം ചെയ്ത കുറ്റത്തിന് അദ്ദേഹത്തെ വാദിഭാഗം വിചാരണയും ചെയ്തില്ല.
തുടര്‍ന്ന് ഞാന്‍ ശ്രീ. പി.ജെ കുര്യനെതിരായി IPC 376 പ്രകാരം ബഹുമാനപ്പെട്ട പീരുമേട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഒരു സ്വകാര്യ അന്യായം നല്‍കി. ബഹുമാനപ്പെട്ട കോടതി എന്റെ പ്രസ്താവന രേഖപ്പെടുത്തുകയും കോടതിക്ക് മുമ്പാകെ ഹാജരാകാന്‍ കുര്യനോട് ആവശ്യപ്പെട്ടുകൊണ്ട് സമന്‍സ് അയക്കുകയും ചെയ്തു. എന്നാല്‍ കുര്യന്‍ കോടതിക്ക് മുമ്പാകെ ഹാജരാകുന്നതിനും വിചാരണ നേരിടുന്നതിന് പകരം ഈ കേസുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളെയും അട്ടിമറിക്കുന്നതിന് വേണ്ടി സി.ആര്‍.പി.സി 482 പ്രകാരം ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി കുര്യന്റെ പരാതി റദ്ദാക്കി. തുടര്‍ന്ന് അദ്ദേഹം ബഹുമാനപ്പെട്ട സുപ്രീം കോടതിയെ സമീപിക്കുകയും സുപ്രീംകോടതി അദ്ദേഹത്തിന്റെ പരാതി അംഗീകരിച്ചുകൊണ്ട് പീരുമേട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്നുവന്നിരുന്ന തുടര്‍ നടപടിക്രമങ്ങള്‍ നിറുത്തി വെക്കാന്‍ ഉത്തരവിടുകയുമായിരുന്നു.

സുപ്രീം കോടതി നടപടിയെ സംബന്ധിച്ചിടത്തോളം എനിക്ക് സമന്‍സ് അയക്കുകയോ ഈ കേസില്‍ ഹാജരാകാന്‍ എനിക്ക് അവസരം നല്‍കുകയോ ഉണ്ടായില്ല.

കുര്യന്റെ അമിത സ്വാധീനത്താല്‍ അദ്ദേഹത്തെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എന്റെ ഉത്തമ വിശ്വാസം. അതുകൊണ്ട് തന്നെ എനിക്കിതില്‍ വേദനയുണ്ട്.

കുര്യന്റെ അമിത സ്വാധീനത്താല്‍ അദ്ദേഹത്തെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എന്റെ ഉത്തമ വിശ്വാസം. അതുകൊണ്ട് തന്നെ എനിക്കിതില്‍ വേദനയുണ്ട്.

ഈ പരാതി വീണ്ടും വായിക്കണമെന്നും പീരുമേട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പൂര്‍ത്തിയാകാതെ നില്‍ക്കുന്ന കേസ് മുന്നോട്ട് കൊണ്ട് പോകുന്നതിന് തടസ്സം നില്‍ക്കുന്ന ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിയെ പുനപരിശോധിക്കാന്‍ ഉള്ള സാധ്യതകള്‍ പരിഗണിക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

29-1-2013
വിശ്വസ്തതയോടെ..

Top