തല്ലും തലോടലും: കുരീപ്പുഴയുടെ നഗ്നകവിതകളിലെ രാഷ്ട്രീയം

ഡോ. ഒ. കെ. സന്തോഷ്

കരുത്തുറ്റ കുറെ ആഹ്വാനങ്ങള്‍ നല്‍കി മനുഷ്യസമുദായത്തെ നേര്‍വഴിക്ക് നടത്തിയേക്കാം എന്ന വ്യാമോഹമൊന്നും കുരീപ്പുഴയുടെ കവിതകള്‍ പുലര്‍ത്തുന്നില്ല. തുറന്ന പ്രഖ്യാപനങ്ങള്‍ കവിതയില്‍ അസംഗതമാണെന്ന തിരിച്ചറിവിലാണ് ഓരോ കവിതയും സംവദിക്കുന്നത്. പക്ഷേ സ്നിഗ്ധത നിറച്ച് നമ്മെ തലോടുന്ന സൌന്ദര്യപരതയില്‍ നിന്നും അവ വിട്ടു നില്‍ക്കുന്നു. സമകാലീനതയുടെ യുക്തിരാഹിത്യങ്ങള്‍ക്ക് എതിരെ തീവ്രമായല്ല; സൂക്ഷ്മമായിട്ടാണ് കുരീപ്പുഴ വിമര്‍ശനമുയര്‍ത്തുന്നത്. സാമൂഹിക ജീവിതത്തിന്റെ പൊരുത്തക്കേടുകളില്‍ അസ്വസ്ഥനാകുന്നുണ്ടെങ്കിലും , ക്ഷോഭത്തേക്കാള്‍ തുളച്ചുകയറുന്ന ഹാസ്യമാണ് കവിതയിലെ ആവിഷ്ക്കാരഭാവം.

_______________________________

വിതയുടെ സാമൂഹ്യപ്രയോഗത്തിന്റെ സാധ്യതകള്‍ സംബന്ധിച്ച വാദങ്ങള്‍ക്ക് മലയാളത്തില്‍ ഏറെ പഴക്കമുണ്ട്. ജീവിതത്തില്‍ നിന്ന് ഭിന്നമാകാതെ കവിതയും സമൂഹവും നിലനില്‍ക്കുന്നു എന്ന ചിന്തയുടെ വികസിതരൂപമായി നമുക്ക് ഈ പ്രശ്നത്തെ കാണാം. അനുഭൂതിനിഷ്ഠവും ആസ്വാദനതൃഷ്ണകളെ ശമിപ്പിക്കുന്നതിനുള്ള വൈയക്തിക ഉപാധിയായും മാത്രം കാവ്യവ്യവഹാരങ്ങളെ കാണുന്ന പരമ്പരാഗത രീതി ഒട്ടേറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. ആസ്വാദനം വ്യക്തിനിഷ്ഠമാകുമ്പോഴും അതിന്റെ ഭൌതികസ്വാധീനങ്ങളെ കാണാതിരിക്കുന്ന യുക്തിരാഹിത്യത്തില്‍ നിന്ന് തുടങ്ങുന്നു വിമര്‍ശനത്തിന്റെ മൂര്‍ച്ചയും തീര്‍ച്ചയും. ആലസ്യത്തിനും ചലനരാഹിത്യത്തിനും പൊതുവെ ഇടമുണ്ടായിരുന്ന നവോത്ഥാനപൂര്‍വ്വ കവിതകളിലായിരുന്നു ഇത്തരം പ്രവണതകള്‍ ശക്തമായിരുന്നത്. പക്ഷേ സൂക്ഷ്മാര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രമേയങ്ങള്‍ സാന്നിധ്യമായ ആഖ്യാനങ്ങള്‍ അക്കാലത്ത് മലയാള കവിതയില്‍ ഉണ്ടായിരുന്നു എന്ന് പൂര്‍ണമായി പറയാനാവില്ല.
‘മനുഷ്യരെ’ക്കുറിച്ച് കവിത സംസാരിച്ചു തുടങ്ങിയിട്ട് അധികനാളായിട്ടില്ല എന്നു പറയാം. പ്രകൃതിയുടെ അമൂര്‍ത്തദൃശ്യങ്ങളും, ദേവഗണങ്ങളും അസുരനിഗ്രഹവാഞ്ഛകരും, ഗന്ധര്‍വ്വ സഞ്ചാരങ്ങളും രാജനിയോഗങ്ങളുമെല്ലാം കയ്യടക്കിയ കാവ്യപ്രദേശം സാമാന്യജനങ്ങളുടെ ജീവിതത്തില്‍ നിന്ന് കണിശമായ അകലം പാലിച്ചിരുന്നു. വിശേഷിച്ചും ഭക്തിസാഹിത്യത്തില്‍, അക്കമഹാദേവീ, ബസവേശ്വര, തുക്കാറാം തുടങ്ങിയവര്‍ ഉന്നയിച്ച സാമൂഹ്യവിമര്‍ശനങ്ങളുടെ തുടര്‍ച്ചയും മാനുഷിക ജീവിതത്തിന്റെ നിര്‍മമത്വവും തുടരുവാന്‍ കെല്‍പ്പുള്ളവര്‍ കാവ്യരചനയില്‍ പ്രത്യക്ഷപ്പെട്ടേയില്ല. മണിപ്രവാളം, സന്ദേശകാവ്യം, നിയോ ക്ളാസ്സിസം, കാല്‍പനികത തുടങ്ങിയ പ്രസ്ഥാനപരമായ ചാര്‍ത്തുകളെ സൂക്ഷ്മമായി വിശകലനം ചെയ്യാതെ തന്നെ ലഭിക്കുന്ന യാഥാര്‍ത്ഥ്യമാണിത്. നമ്മുടെ സാംസ്കാരിക ബോധം, അതിനെ നിര്‍മ്മിക്കുന്ന എഴുത്ത്, ഏകപക്ഷീയവും (പ്രാദേശിയവും ആയി ചുരുങ്ങുന്ന പ്രവണതയ്ക്ക് തുടക്കമിട്ട സന്ദര്‍ഭം കൂടിയാണിത്.
സ്ഥല- കാലങ്ങള്‍ക്ക് പുറത്തുള്ള ഭാവനാവിന്യാസങ്ങള്‍ സൃഷ്ടിച്ച മടുപ്പ്, കവിതാവായനയില്‍ പുതുവഴി തുറക്കുവാന്‍ പ്രേരിപ്പിച്ച ഘടകമാണ്. നിലത്തുറപ്പിച്ച് കൊണ്ട് കവിതയെ വീണ്ടെടുക്കുവാനുള്ള ശ്രമം പൂര്‍ണമായല്ലെങ്കിലും വിജയിച്ചത് നവോത്ഥാനഘട്ടത്തിലായിരുന്നുവെന്ന് നിസംശയം പറയാം. പ്രചാരണപരം എന്ന വിമര്‍ശനം നേരിടുമ്പോഴും സാമാന്യഭാവുകത്വത്തെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു നവോത്ഥാന കവിതകള്‍. (തിരിച്ചറിയേണ്ട വരികള്‍, 2009)
സര്‍ഗാത്മക ആവിഷ്ക്കാരങ്ങളിലെ ‘കേന്ദ്രപദവി’ മനുഷ്യര്‍ക്ക് തിരികെ കിട്ടിയ സന്ദര്‍ഭം കൂടിയായിരുന്നത്. നായികാനായകന്മാര്‍ വികാരവൈവിദ്ധ്യങ്ങളോടെ മനുഷ്യാകാരം പൂണ്ട് പുനഃസ്ഥാപിക്കപ്പെട്ടു. സാവിത്രിയും ചാത്തനും തുടങ്ങി തൊഴിലാളിവര്‍ഗ പ്രതിനിധികള്‍ വരെ സാഹിത്യത്തില്‍ ഇടം നേടി. ഈശ്വരസാക്ഷാത്കാരത്തോടൊപ്പം കവിതയില്‍ ദൈവനിഷേധവും ആവിഷ്ക്കരിക്കപ്പെട്ടു. സഹോദരന്‍ അയ്യപ്പന്റെ ‘ആള്‍ദൈവ’വും ചങ്ങമ്പുഴയുടെ ‘ചുട്ടെരിക്കിന്‍’ വയലാര്‍ രാമവര്‍മ്മയുടെ ‘കൊന്തയും പൂണൂലും’ ‘എനിക്ക് മരണമില്ല’ തുടങ്ങിയ കവിതകളിലെല്ലാം ഇത് ദൃശ്യമാണ്. സാമൂഹിക നീതിയുടെ അളവ് തൂക്കങ്ങളുടെ കണക്കെടുപ്പ് കവിതയുടെ തുലാസിലേക്ക് നിരന്തരം മാറിക്കൊണ്ടിരുന്നു. സംഘര്‍ഷഭരിതവും സന്ദേഹരഹിതവുമായ തീര്‍പ്പുകളായിരുന്നു ഇവയുടെ ഫലം. ഒരു പക്ഷേ മലയാളിയുടെ കാവ്യഭാവന യാഥാര്‍ത്ഥ്യങ്ങളോട് കുറെയെങ്കിലും അടുക്കുന്നതും ഇക്കാലത്താണെന്ന് കാണാം.
ആധുനികത നിര്‍മിച്ച കാവ്യഭാവുകത്വം മറ്റൊരു വിധത്തില്‍ ഇതിനെല്ലാം തടയിട്ട് മുന്നോട്ടു പോകുവാനാണ് താല്‍പര്യം കാണിച്ചത്. ഇടയ്ക്കെപ്പോഴോ പ്രകാശിച്ച് അണയുന്നതുപോലെയായിരുന്നു സാമൂഹിക വിമര്‍ശനവും കവിതയും തമ്മിലുള്ള ബന്ധം. അത് വിമര്‍ശനരഹിതമായല്ല സ്വീകരിക്കപ്പെട്ടതെന്നുമാണ് ചരിത്രം. മതസഹിഷ്ണതയുടെ പൊടിപ്പും തൊങ്ങലും നിര്‍മ്മിക്കുന്നതിനിടയില്‍ അവഗണിക്കപ്പെടാന്‍ സാധ്യതയുള്ള കാര്യമായി വിമര്‍ശനാവബോധം മാറി. പക്ഷേ വൈവിദ്ധ്യമാര്‍ന്ന കാവ്യപ്രകാശനങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു.
സാര്‍വ്വലൌകികതയെന്ന ഭൂപടത്തിലേക്ക് സ്വയം അടയാളപ്പെടാനുള്ള പ്രവൃത്തിയായി ആധുനിക കവികളില്‍ ചിലരെങ്കിലും തങ്ങളുടെ രചനകളെ കണ്ടിരുന്നു എന്നും നിസംശയം പറയാം. എങ്കിലും ഏകമുഖമായിരുന്നില്ല കാവ്യവ്യവഹാരങ്ങള്‍ എന്ന ആശ്വാസം പകരുന്ന കൃതികളുമുണ്ടായി. ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളോടെ എഴുതി തുടങ്ങി ഇന്നും കവിതയില്‍ സജീവമായി തുടരുന്ന കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍ ഈയൊരു വ്യത്യസ്തതയെ അടയാളപ്പെടുത്തുന്നുണ്ട്. പ്രമേയത്തില്‍ നവോത്ഥാന രാഷ്ട്രീയത്തിന്റെ സമകാലികതയും പരിചരണത്തില്‍ പുതുകവിതയുടെ രചനാതന്ത്രങ്ങളും സ്വീകരിക്കുന്നു അദ്ദേഹത്തിന്റെ കവിത.

നവോത്ഥാന രാഷ്ട്രീയത്തിന്റെ തുടര്‍ച്ച
നവോത്ഥാന പ്രക്രിയകളുടെ തുടര്‍ച്ചയും ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ആഴമേറിയ സാന്നിദ്ധ്യവും കീഴാള ജനതയുടെ സ്വത്വപരമായ ചാഞ്ചാട്ടങ്ങളും എല്ലാം സാധ്യമാക്കുന്ന സാംസ്കാരിക ഭൂമികയിലാണ് മതവമിര്‍ശനത്തിന്റെ കേരളീയമണ്ഡലം ചുവടുറപ്പിക്കുന്നത് ‘വൈക്കത്തപ്പന്‍ കല്ലാണ് അത് അലക്കുവാന്‍ മാത്രമേ കൊള്ളൂ’ എന്ന പെരിയോറിന്റെ ധീരമായ പ്രഖ്യാപനത്തിന്റെ അലയൊലികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മാത്രം ഒതുങ്ങി നിന്നില്ല. ‘ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട’ എന്ന് ശ്രീനാരായണഗുരുവിന്റെ അടുത്ത അനുയായി ആയിരുന്ന സഹോദരന്‍ അയ്യപ്പനില്‍ കേള്‍ക്കേണ്ടിവന്നത് ചരിത്രപരമായ തുടര്‍ച്ചയുടെ ഭാഗമായിരുന്നു. ആഭ്യന്തരകൊളോണിയലിസമെന്ന് ജെ. രഘു വിലയിരുത്തുന്ന ഹിന്ദുമൂല്യമണ്ഡലത്തെ നിഷേധിക്കുന്നതിന്റെ രാഷ്ട്രീയം പിന്നീടും കേരളത്തില്‍ സജീവമാകുന്നുണ്ട്. അസവര്‍ണര്‍ക്ക് നല്ലത് ഇസ്ളാം (1936) എന്ന ഗ്രന്ഥത്തില്‍ തീയ്യരും മറ്റും ഹിന്ദുമതം അവരുടെ മതമെന്ന് പറയുന്നത് അടിമ പഴക്കംകൊണ്ട് ചങ്ങല സ്വന്തമെന്ന് പറയുന്നതു പോലെയാണ് (2007:45) എന്ന് സഹോദരന്‍ അയ്യപ്പന്‍ വിലയിരുത്തുന്നുണ്ട്.
ഹിന്ദുമതത്തിലെ മനുഷ്യത്വവിരുദ്ധതയും കാര്‍ക്കശ്യവും അവഗണിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന സ്വതന്ത്രസമുദായവാദം (ടി. കെ. മാധവന്‍) ബുദ്ധമതവാദം തുടങ്ങിയവയെല്ലാം ഈഴവര്‍ക്കിടയില്‍ സജീവമായിരുന്നു എന്ന് സി. കേശവന്‍ ‘ജീവിതസമര’ത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. (സി.കേശവന്‍” 2004:263) മതവിമര്‍ശനത്തിന്റെ അടിസ്ഥാന പ്രേരണ മനുഷ്യസ്വാതന്ത്യ്രമാണെന്ന യാഥാര്‍ത്ഥ്യം ഒട്ടനവധി കീഴാളവിഭാഗങ്ങളെ അതിലേക്ക് ആകര്‍ഷിച്ചു. തുടര്‍ന്ന് യുക്തിവാദ പ്രസ്ഥാനം, മിശ്രവിവാഹ പ്രസ്ഥാനം തുടങ്ങി ആദര്‍ശാത്മകവും കുറച്ചൊക്കെ യാന്ത്രികവുമായ നിലപാടു പുലര്‍ത്തുന്നവരും ഇതിന്റെ തുടര്‍ച്ചകളില്‍ കണ്ണിചേര്‍ന്നു. പ്രാചീന ഭാരതീയ തത്വചിന്തയിലെ ചാര്‍വാക ദര്‍ശനത്തിന്റെ പ്രയോക്താക്കളായി സ്വയം സ്ഥാനപ്പെടുത്തുകയായിരുന്നു ഇവര്‍. ജനാധിപത്യകേരളത്തിന്റെ തുടക്കം, ജീവിതവും സിദ്ധാന്തവും തമ്മിലുള്ള അകലം കുറയ്ക്കാനുള്ള ശ്രമങ്ങളുടേത് കൂടിയായിരുന്നു എന്ന് കാണാം. ജാതിരഹിതവും മതരഹിതവുമായുള്ള ജീവിതം ഇന്നേറെ അസാദ്ധ്യമാണെങ്കിലും അക്കാലത്ത് ഒട്ടേറെപ്പേരുടെ നിശ്ചയദാര്‍ഢ്യങ്ങള്‍ സാമൂഹിക പൊതുബോധത്തെ തിരുത്തുവാന്‍ സഹായിച്ചു.
മലയാളത്തില്‍, ചരിത്രപരമായ ഈ തുടര്‍ച്ചയില്‍ വര്‍ത്തിക്കുന്ന സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കുരീപ്പുഴ ശ്രീകുമാറിന്റെ കവിതയിലേക്ക് പ്രവേശിക്കുമ്പോള്‍ ചില ഓര്‍മ്മകള്‍ ഒപ്പമുള്ളത് സഹായകരമാണ്. പ്രത്യേകിച്ചും, സ്ഥൂലവും സൂക്ഷ്മവുമായ വിമര്‍ശനങ്ങളുള്ള നഗ്നകവിതകളുടെ ഹൃസ്വതയ്ക്കപ്പുറത്തേക്ക് സഞ്ചരിക്കുവാന്‍ അനിവാര്യവുമാണിത്. തമിഴിലും കന്നടത്തിലും സജീവമായിരുന്ന വചനകവിതയുടെ പുതുരൂപമെന്ന് തോന്നിപ്പിക്കുന്നുണ്ട് കുരീപ്പുഴയുടെ നഗ്നകവിതകള്‍. ചെറുവാക്കുകളിലും ഹൃസ്വമായ വരികളിലും ചിന്തയുടെ സ്ഫുലിംഗങ്ങളും കാവ്യത്തിന്റെ സൌന്ദര്യാത്മകതയും നിലനിര്‍ത്തുകയായിരുന്നല്ലോ വചന കവിതകള്‍ ചെയ്തത്. ഓരോ വരികളിലും ആലോചനാപരമായ ആഴങ്ങള്‍ തീര്‍ക്കുകയായിരുന്നു വചനകവിതകള്‍. എന്നാല്‍ തെലുങ്കു കവിതയിലെ ദിഗംബര കവിതാരീതിയാണ് തനിക്ക് നഗ്നകവിതകളെഴുതാനുള്ള പ്രേരണയെന്ന് കുരിപ്പുഴ ശ്രീകുമാര്‍ സൂചിപ്പിക്കുന്നുണ്ട്. അദേഹം എഴു
തുന്നു: കുഞ്ഞുണ്ണിയോളം ചെറുപ്പം വേണ്ട കുഞ്ചന്‍ നമ്പ്യാരോളം വലിപ്പം വേണ്ട. ഹൈക്കുവല്ല. പഴഞ്ചെല്ലിന്റെ പത്തായമണവും കടങ്കഥയുടെ കുരുക്കും വേണ്ട. (കുരീപ്പുഴ ശ്രീകുമാര്‍ : 2008: 9) പാരമ്പര്യത്തിന്റെഭാരമൊന്നും തന്റെ കവിതകള്‍ക്ക് ആവശ്യമില്ലെന്ന തുറന്ന പ്രഖ്യാപനമാണിത്. തന്റേതായ അടയാളങ്ങള്‍ രചനകളില്‍ വേണമെന്ന് ശാഠ്യമുള്ള എഴുത്തുകാരന്റെ നിലപാടുകളായി മാത്രം ഈ നിരീക്ഷണത്തെ കാണാനാവില്ല. കാവ്യചരിത്രം അബോധത്തില്‍ പോലും പേറുന്ന സൌന്ദര്യശാസ്ത്രപരവും ദാര്‍ശനികവുമായ ഏകപക്ഷീയതക്കെതിരെയുള്ള ചെറുത്തു നില്‍പ്പുകൂടിയാണത്. വരും വരായ്കകളെ ഏറ്റെടുക്കുവാന്‍ അധൈര്യപ്പെടാത്ത കവിയാണ് കുരീപ്പുഴയെന്ന് അദ്ദേഹത്തിന്റെ ഇതര പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും മലയാളിയെ പഠിപ്പിച്ചിട്ടുണ്ട്. നഗ്നകവിതകള്‍ ഈയൊരു വിശ്വാസത്തെ കൂറെക്കൂടി ദൃഢപ്പെടുത്തുകയും ചെയ്യുന്നു.
കവിതയുടെ പ്രേരണകള്‍
കരുത്തുറ്റ കുറെ ആഹ്വാനങ്ങള്‍ നല്‍കി മനുഷ്യസമുദായത്തെ നേര്‍വഴിക്ക് നടത്തിയേക്കാം എന്ന വ്യാമോഹമൊന്നും കുരീപ്പുഴയുടെ കവിതകള്‍ പുലര്‍ത്തുന്നില്ല. തുറന്ന പ്രഖ്യാപനങ്ങള്‍ കവിതയില്‍ അസംഗതമാണെന്ന തിരിച്ചറിവിലാണ് ഓരോ കവിതയും സംവദിക്കുന്നത്. പക്ഷേ സ്നിഗ്ധത നിറച്ച് നമ്മെ തലോടുന്ന സൌന്ദര്യപരതയില്‍ നിന്നും അവ വിട്ടു നില്‍ക്കുന്നു. സമകാലീനതയുടെ യുക്തിരാഹിത്യങ്ങള്‍ക്ക് എതിരെ തീവ്രമായല്ല; സൂക്ഷ്മമായിട്ടാണ് കുരീപ്പുഴ വിമര്‍ശനമുയര്‍ത്തുന്നത്. സാമൂഹിക ജീവിതത്തിന്റെ പൊരുത്തക്കേടുകളില്‍ അസ്വസ്ഥനാകുന്നുണ്ടെങ്കിലും , ക്ഷോഭത്തേക്കാള്‍ തുളച്ചുകയറുന്ന ഹാസ്യമാണ് കവിതയിലെ ആവിഷ്ക്കാരഭാവം. ‘തിരുത്തു’വാനുള്ള പ്രേരണകളില്‍ നിന്ന് അകന്ന് ‘മനസ്സിലാക്കു’വാനുള്ള മാധ്യമമായി കവിതയെ അദ്ദേഹം പരിവര്‍ത്തിപ്പിക്കുന്നു. ഒരു പക്ഷേ, കുഞ്ചന്‍നമ്പ്യാരോളം പിന്നോട്ടു സഞ്ചരിക്കാവുന്ന വിമര്‍ശനധാരയുടെ ചില ഘടകങ്ങളെങ്കിലും നമുക്കിതില്‍ കാണാവുന്നതാണ്. പമ്പാസ്നാനം എന്ന കവിത നോക്കുക.
മുങ്ങി നിവര്‍ന്നപ്പോള്‍
മുടിയില്‍ പറ്റിയ
ചന്ദനവുംകൊണ്ട്
ആര്‍ത്തു വിളിച്ചു
മുരുകപ്പസ്വാമി
കണ്ണും പൂട്ടി
മൂക്കും പൊത്തി
കൂടെ വിളിച്ചു
കന്തപ്പസ്വാമി
പമ്പയില്‍ വാസനൈ
ശരണമയ്യപ്പാ
രോഗമായിത്തീര്‍ന്ന ഭക്തി, അന്ധമായി മാറിയവിശ്വാസം, കൈമോശം വന്ന സാഹോദര്യം, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വം, ആസക്തിയായി മാറുന്ന ഉപഭോഗം, ചൂഷകപദവിയില്‍ രമിക്കുന്ന പൌരോഹത്യം, ഉള്ള് ചോര്‍ന്നുപോയ പുരോഗമന രാഷ്ട്രീയം, മൂല്യരഹിതമായ പ്രണയം തുടങ്ങി ഇനിയും നീട്ടിപ്പറയാവുന്ന വിഷയവൈവിദ്ധ്യങ്ങളാണ് നഗ്നകവിതകളുടെ കാതല്‍. എന്നാല്‍ പലരും വെച്ചു പുലര്‍ത്തുന്ന ധാരണപോലെ ആഗോളീകരണത്തോടെ രൂപപ്പെട്ട പ്രതിസന്ധികളായി മാത്രം കുരീപ്പുഴ ഇവയെ കാണുന്നില്ല. പലതിന്റെയും വേരുകളും വികാസവും ഉദാത്തമെന്ന് ഘോഷിക്കുന്ന കാലഘട്ടത്തിലാണെന്ന് നിര്‍ഭയമായി എഴുതുവാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്.

______________________________

ചരിത്രം ചാതുര്‍വര്‍ണ്യത്താല്‍
വിചിത്രം തന്നെ സ്നേഹിതാ
അതിനാലീ പൈതൃകത്തെ
തോട്ടിലേക്കെറിയുന്നു ഞാന്‍
ചരിത്രം തോട്ടില്‍ വീണപ്പോള്‍
മത്സ്യജാലം മരിച്ചുപോയ്
കുളിച്ച് കേറിയോര്‍ക്കെല്ലാം
ഗുഹ്യരോഗം പിടിച്ചുപോയ്

______________________________

സ്വന്തം യൌവ്വനം ആദര്‍ശഭരിതവും മറ്റുള്ളതെല്ലാം മൂല്യരഹിതവുമെന്നുള്ള ഭൂരിപക്ഷ മുന്‍വിധികള്‍ തീണ്ടാത്തതിന്റെ ആര്‍ജവത്വം സാമൂഹിക വിമര്‍ശനത്തിന്റെ തലത്തിലേക്ക് നഗ്നകവിതകളെ ഉയര്‍ത്തുന്നു. രാജാവ് നഗ്നനാണെന്ന് വിളിച്ചു കൂവിയ പഴയ കഥയിലെ കുട്ടിയുടെ സത്യസന്ധത ക്കതില്‍ കാണാം.
ചരിത്രം ചാതുര്‍വര്‍ണ്യത്താല്‍
വിചിത്രം തന്നെ സ്നേഹിതാ
അതിനാലീ പൈതൃകത്തെ
തോട്ടിലേക്കെറിയുന്നു ഞാന്‍
ചരിത്രം തോട്ടില്‍ വീണപ്പോള്‍
മത്സ്യജാലം മരിച്ചുപോയ്
കുളിച്ച് കേറിയോര്‍ക്കെല്ലാം
ഗുഹ്യരോഗം പിടിച്ചുപോയ്
(പൈതൃകം)
ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനത്തിലേക്ക് നിര്‍മിച്ച വഴിയില്‍ തല്ലിയും തലോടിയും മുന്നേറുന്ന കവിതയെ നാം കാണുന്നു. മതേതരത്വം, യുക്തിചിന്ത, മാനവികത എന്നീ അടിപ്പടവുകള്‍ക്ക് മേല്‍, കാലൂഷ്യമില്ലാത്ത ഒരു ലോകത്തെ വിഭാവന ചെയ്യുകയാണ് ഇവിടെ കവിത. തീര്‍ച്ചയായും പുതുജ്ഞാനസിദ്ധാന്തങ്ങളുടെയും സാമൂഹിക പരിവര്‍ത്തനങ്ങളുടെയും വെളിച്ചത്തില്‍ ഇക്കാര്യങ്ങളോട് വിയോജിക്കുവാന്‍ ആര്‍ക്കും സ്വാതന്ത്യ്രവും അവകാശവുമുണ്ട്. യൂറോപ്യന്‍ പ്രബുദ്ധത (enlightment)യുടെ പിന്‍ബലത്തില്‍ വികസിച്ച ആശയധാരയുടെ ഊര്‍ജം പലവിധത്തില്‍ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സാര്‍വ്വലൌകികത, മാനവികത എന്നീ പരികല്പനകള്‍ ബഹിഷ്ക്കരിച്ച ഇടങ്ങളും സാമൂഹികവിഭാഗങ്ങളും പുതിയ ചോദ്യങ്ങളുന്നയിച്ചു മുന്നേറുന്നു എന്നുള്ളതും ലോകയാഥാര്‍ത്ഥ്യമത്രെ. ഈ സന്ദര്‍ഭത്തില്‍ കവിതയുടെ രാഷ്ട്രീയവും ആശയതലവും വ്യത്യസ്തങ്ങളായ പരിശോധനകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാകും. ആധുനികതാവാദത്തിന്റെ തുടര്‍ച്ചകള്‍ പലവിധത്തില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇത് സാധൂകരിക്കപ്പെടേണ്ടതുമാണ്. കുരിപ്പുഴ കവിതകള്‍ ഭാവിയില്‍ നേരിടാവുന്ന സവിശേഷമായ വെല്ലുവിളി, അതുയര്‍ത്തിയ സൌന്ദര്യപരമായ ഘടകങ്ങളെക്കാള്‍ രാഷ്ട്രീയ വിശ്വാസത്തെക്കുറിച്ചുള്ള പുനരാലോചനകളാവും എന്നും പറയാവുന്നതാണ്.
മതവിമര്‍ശനത്തിന്റ മാനങ്ങള്‍
കംപ്യൂട്ടര്‍ അണച്ച്
മിക്സിയില്‍ നിന്നു പകര്‍ന്നു
ഫ്രിഡ്ജില്‍ സൂക്ഷിച്ച
പഴച്ചാര്‍ നുണഞ്ഞു
യന്ത്രത്തില്‍ തുന്നിയെടുത്ത
കുപ്പായമിട്ട്
ജീപ്പില്‍ വന്നിറങ്ങിയ
മതപ്രസംഗകന്‍
വൈദ്യുത വിളക്കിന്റെ ചോട്ടില്‍
മൈക്കിനു പിന്നില്‍ നിന്ന്
ശാസ്ത്രത്തിനെതിരെ
സംസാരിച്ചു തുടങ്ങി. (മതപ്രസംഗം)
വാക്കും പ്രവര്‍ത്തിയും ഭിന്നമാകുന്നു എന്ന സാമാന്യവിമര്‍ശനം ഒഴിവാക്കിയാല്‍ കാലത്തിന്റെ മാറ്റങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നവരെ നേരിടുകയാണ് കവി ഇവിടെ ചെയ്യുന്നത്. യുഗപരിവര്‍ത്തനം എന്ന വൈലോപ്പിള്ളി കാവ്യപാരമ്പര്യവും കുറ്റിപ്പുറംപാലം പോലുള്ള രചനകളും തമ്മില്‍ സംഘര്‍ഷപ്പെടുന്ന കാവ്യചരിത്രത്തിന്റെ ഇങ്ങേത്തലയ്ക്കലാണ് ഈ വിമര്‍ശനകര്‍തൃത്വം രൂപപ്പെടുന്നത് എന്നതത്രെ ശ്രദ്ധേയം. നാം നടന്നു തീര്‍ത്ത വിപ്ളവത്തിന്റെ വഴികള്‍ എത്ര നിരര്‍ത്ഥകവും കപടവും ആയിരുന്നുവെന്ന തിരിച്ചറിവ് തുറന്നു പ്രഖ്യാപിക്കുന്ന കവിതകൂടിയാണിത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ നവോത്ഥാനത്തിന്റെ സാംസ്കാരിക ഭൂമിക സൃഷ്ടിച്ച തളിര്‍പ്പുകളുടെ അല്‍പ്പകാല ആയുസ്സിനെ നിശിതമായ വിചാരണ ചെയ്യുകയാണിവിടെ. മാറ്റങ്ങള്‍ സാമൂഹിക വികാസത്തിന്റെ സൂചകമാക്കുമ്പോള്‍ സംഭവിക്കാവുന്ന സാംസ്കാരിക മനോഘടനയിലെ പിഴവുകളും കുരീപ്പുഴ ആവിഷ്ക്കരിക്കുന്നു എന്നതിന്റെ തെളിവാണ് ‘മിസ്സിസ്സ്’ എന്ന കവിത
പൊങ്ങച്ച സഞ്ചിയിലെന്തുണ്ട്
വനിതകള്‍ക്കായുള്ള മാസികകള്‍
മാസികകള്‍ക്കുള്ളിലെന്തുണ്ട്
നീറുന്ന ജീവിതപ്രശ്നങ്ങള്‍
നീറുന്ന പ്രശ്നങ്ങളെന്തെല്ലാം
സാരി മുഖക്കുരു ലിപ്സ്റിക്ക്
സ്റിക്കല്ലാതില്ലയോ പ്രശ്നങ്ങള്‍
ഭക്ഷണം വിശ്രമം വ്യായാമം

____________________________________________________________

സാര്‍വ്വലൌകികത, മാനവികത എന്നീ പരികല്പനകള്‍ ബഹിഷ്ക്കരിച്ച ഇടങ്ങളും സാമൂഹികവിഭാഗങ്ങളും പുതിയ ചോദ്യങ്ങളുന്നയിച്ചു മുന്നേറുന്നു എന്നുള്ളതും ലോകയാഥാര്‍ത്ഥ്യമത്രെ. ഈ സന്ദര്‍ഭത്തില്‍ കവിതയുടെ രാഷ്ട്രീയവും ആശയതലവും വ്യത്യസ്തങ്ങളായ പരിശോധനകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാകും. ആധുനികതാവാദത്തിന്റെ തുടര്‍ച്ചകള്‍ പലവിധത്തില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇത് സാധൂകരിക്കപ്പെടേണ്ടതുമാണ്. കുരിപ്പുഴ കവിതകള്‍ ഭാവിയില്‍ നേരിടാവുന്ന സവിശേഷമായ വെല്ലുവിളി, അതുയര്‍ത്തിയ സൌന്ദര്യപരമായ ഘടകങ്ങളെക്കാള്‍ രാഷ്ട്രീയ വിശ്വാസത്തെക്കുറിച്ചുള്ള പുനരാലോചനകളാവും എന്നും പറയാവുന്നതാണ്.

____________________________________________________________

പാരസ്പര്യമുള്ള സാമൂഹിക ഇടങ്ങള്‍ നഷ്ടപ്പെടുന്ന കാലത്തെക്കുറിച്ചുള്ള ആധികള്‍ കുരീപ്പുഴ കവിതകളെ ചൂഴ്ന്നു നില്‍ക്കുന്നു. ആള്‍ദൈവസംസ്കാരത്തെ വിമര്‍ശിക്കുവാന്‍ ഒട്ടേറെ നഗ്നകവിതകളില്‍
അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ‘ചിത്രങ്ങള്‍’ ‘പുലി’ ‘അത്ഭുതഗുരു’ ‘വാഴ്ത്തപ്പെട്ടവള്‍,’ ദൈവങ്ങള്‍ പ്രതിഷ്ഠ തുടങ്ങിയവ ശ്രദ്ധേയം. മറ്റൊന്ന് മതജീവിതത്തിന്റെ പ്രകടനസ്വഭാവത്തെയാണ്. മനുഷ്യത്വത്തിലേക്കുള്ള ദൂരം അകന്നകന്ന് പോകുന്നത് വിശ്വാസത്തിന്റെ ആത്യന്തികമായ പരാജയമാണെന്ന് അദ്ദേഹം കരുതുന്നു. പേഗനിസവും മധ്യകാല മൂല്യങ്ങളുമാണ് വിശ്വാസധാരകള്‍ ഇന്നും പിന്തുടരുന്നതെന്ന നിലപാടിലുറച്ചാണ് ഈ വിമര്‍ശനം മുന്നോട്ടു പോകുന്നത്. മാറിയ ലോകബോധവും, രാഷ്ട്രീയ കര്‍തൃത്വം ആര്‍ജിക്കുന്ന വിശ്വാസധാരകളെയും കാണാതെയുള്ള ഈ വിമര്‍ശനം ശക്തമായി ചോദ്യം ചെയ്യപ്പെട്ടേക്കാം. പ്രത്യേകിച്ചും സ്വത്വപരമായ വൈവിധ്യങ്ങളെ അംഗീകരിക്കുവാന്‍ മടിക്കുമ്പോള്‍ ഏകശിലാത്മകമായ സാമൂഹികതയെയാണ് നാം താലോലിക്കുന്നത്. അതില്‍ എത്രമാത്രം ജനാധിപത്യമുണ്ടെന്ന ചോദ്യത്തെ ലോകം ഇന്ന് അഭിമുഖീകരിച്ചു കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. മനുഷ്യസമുദായത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അതിനുള്ളിലെ വൈരുദ്ധ്യങ്ങളെയും വൈവിധ്യങ്ങളെയും അംഗീകരിക്കുന്നതാവണം പ്രാഥമിക നിലപാട്. നേരെ മറിച്ച് കേവലസത്താവാദം ഉന്നയിച്ച് സര്‍ഗാത്മകതയെ നിര്‍മിക്കുന്നത്, കുരീപ്പുഴ കവിതകളുടെ വിമര്‍ശന സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകമാണെന്ന് പറയാം. കലഹങ്ങളും, വര്‍ഗീയലഹളകളും മനുഷ്യാനുഭവങ്ങളിലെ തീക്തമായ ഓര്‍മകളുണര്‍ത്തുന്ന ചരിത്രമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മതപരമായ സംഘര്‍ഷങ്ങള്‍ മാത്രമായിരുന്നില്ലല്ലോ ലോകത്തെമ്പാടും ചോരപ്പുഴയൊഴുക്കിയത്, എന്ന വസ്തുത നിലനില്‍ക്കുന്നു. മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച് നടപ്പാക്കിയ ഹിംസകളുടെ ചരിത്രവും ഇന്ന് വെളിവാക്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അതിലേക്ക് കൂടി നീളുന്ന വിമര്‍ശനാവബോധത്തിന് മാത്രമേ സത്യസന്ധമാവാന്‍ കഴിയൂ. കാണ്മാനില്ല എന്ന കവിത ശ്രദ്ധിക്കുക.
വസന്തത്തിന്റെ നിറം
ഉയര്‍ന്ന ചിന്ത
കവിളില്‍ ചുവന്ന മറുക്
ദേശക്കളങ്ങളില്‍
സജീവ സാന്നിദ്ധ്യമായിരുന്ന
സോഷ്യലിസമെന്നു പേരിട്ട
സങ്കല്പ ശിശുവിനെ
കാണ്മാനില്ല
കണ്ടുകിട്ടുന്നവര്‍
ദയവായി …
പേരുമാറ്റിയും പ്രച്ഛന്നരൂപത്തിലും സോഷ്യലിസം ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നവരെ പരിഹസിക്കുകയാണ് ഈ കവിത. കേരളീയ പൊതുബോധത്തില്‍ ഉറച്ചുപോയ അതിന്റെ ദൃഢശരീരത്തിന്റെ അവശേഷിപ്പുകളായ എല്ലും പല്ലുമെങ്കിലും കണ്ടെത്തണമെന്ന നിശ്ചയം ഈ വരികളില്‍ പ്രകടമാണ്. രാഷ്ട്രീയവിമര്‍ശനത്തിന്റെ സൂക്ഷ്മരൂപങ്ങള്‍ അര്‍ത്ഥവത്താകുന്നത് പരിഹാസത്തിലാണെന്ന് കവി തിരിച്ചറിയുന്നു. ഫ്യൂഡല്‍ കമ്യൂണിസത്തെ നായനാര്‍ ശൈലിയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന റോങ്ങ് ഇതിന്റെ അനുബന്ധ പാഠമായി വായിച്ചെടുക്കാം.
പോകുന്നേരം
സഖാവ് പറഞ്ഞു
റൈറ്റ്
സമുദ്രത്തില്‍ വീണപ്പോള്‍
ചിതാഭസ്മം പറഞ്ഞു
റോങ്ങ്
കവിതയിലെ സാമൂഹിക വിമര്‍ശനം പഴയ പ്രമേയമാണെന്ന് വിചാരിക്കുന്ന സൌന്ദര്യപക്ഷപാതികളെ തെല്ലൊന്ന് അസ്വസ്ഥതപ്പെടുത്തുന്ന ഘടകങ്ങള്‍ എല്ലാ കവിതകളിലും ഒളിപ്പിച്ചുവെക്കുവാന്‍ കുരീപ്പുഴയ്ക്ക് കഴിയുന്നുണ്ട്. നഗ്നകവിതകളില്‍ ഇതിന്റെ അളവും ആവേഗങ്ങളും അല്‍പ്പം കൂടുതലാണെന്ന് മാത്രം. തലോടുന്ന വാക്കുകളെ ഉപേക്ഷിച്ച് തല്ലുന്ന വാക്കുകളെ സ്വീകരിക്കുവാന്‍ അദ്ദേഹത്തിന് കഴിയുന്നതും സാമൂഹികബോധത്തിന്‍മേലാണ് തന്റെ കവിതകള്‍ നിര്‍മിക്കപ്പെടേണ്ടതെന്ന ബോധ്യമുള്ളതുകൊണ്ടാണ് തീര്‍ച്ചയായും മലയാളത്തില്‍ അധികമാരും സ്വീകരിക്കാത്ത കവിതയുടെ വഴിയാണിത്. ജനകീയതയാല്‍ ഉറപ്പിക്കപ്പെട്ടതാണ് ഇതിന്റെ സംവാദമണ്ഡലം. കേരളീയരുടെ സാമൂഹിക ജാഗ്രതകളുടെ മുന അല്‍പ്പം കൂടി കൂര്‍പ്പിക്കുവാന്‍ ഇവയ്ക്ക് കഴിയുന്നുണ്ടെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന് ലഭിക്കുന്ന ജനകീയമായ അംഗീകാരങ്ങള്‍. ഔദ്യോഗികമായ തീര്‍പ്പുകളെക്കാള്‍ കുരീപ്പുഴ വിലമതിക്കുന്നതും ഇതിനാണെന്നുള്ള കാര്യവും പ്രശസ്തമാണ്. മണ്ണിന്റെയും മലയാളത്തിന്റെയും ഉണര്‍വുകളിലേക്ക് നൈതികതയുടെ രാഷ്ട്രീയവുമായി നഗ്നകവിതകള്‍ സംവദിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

____________________________________________________________

സഹായക ഗ്രന്ഥങ്ങള്‍
1. അനില്‍കുമാര്‍, ടി. കെ. മലയാളസാഹിത്യത്തിലെ കീഴാള പരിപ്രേക്ഷ്യം, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 2004
2. കുരിപ്പുഴ ശ്രീകുമാര്‍, യക്ഷിയുടെ ചുരിദാര്‍, മൈത്രി ബുക്സ് , തിരുവനന്തപുരം, 2008
3ശ്രീകുമാറിന്റെ ദുഃഖങ്ങള്‍ മൈത്രിമൈത്രി ബുക്സ് , തിരുവനന്തപുരം, 2007
4.കേശവന്‍, സി. ജീവിതസമരം, ഡിസി ബുക്സ് കോട്ടയം , 2004.
5. ഇന്ദിര കെ. കെ. കവിതയും സാമൂഹിക പരിവര്‍ത്തനവും കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1992.
6. ജി പ്രിയദര്‍ശന്‍ (എഡി) സഹോദരന്‍ അയ്യപ്പന്‍ എന്ന വിപ്ളവകാരി, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം 1989
സന്തോഷ് ഒ. കെ. രാജേഷ്
7. സന്തോഷ് ഒ.കെ., രാജേഷ് കെ.എരുമേലി, (എഡി.), തിരിച്ചറിയേണ്ടവരികള്‍, സഹോദരന്‍ പബ്ളീഷേഴ്സ്, കോട്ടയം, 2009.
8. അസവര്‍ണര്‍ക്ക് നല്ലത് ഇസ്ളാം, ബഹുജന്‍ സാഹിത്യഅക്കാദമി, കോഴിക്കോട്, 2005.
9. Ajay Sekhar, Dr.Sahodharan Ayyappan Towards a Democratic Future Life and Selected works, other Books, Kozhikode, 2012.

cheap jerseys

Two weeks ago.
cheap nfl jerseys the owner of Fulham, Two time further Crouch was ever ever once affixed to document in your carrying try subsequently, Elizabeth Greason is owner and principal consultant of Maine Intercultural Communication Consultants. White of a Deer Isle lobstermanSETH AND THE CITY Portland pipeline dries up, cheap jerseys supply Other features include built in,Busch was shockingly eliminated from the Chase after crashing at Talladega Superspeedway on Sunday, A few other notable NFL numerical episodes: Brian Bosworth wore No.” Meanwhile, with attractive and clean facilities. Jordan.
you don’t really know who you are dealing with. assuming your skillet is in very good or better condition. Karikari residence.233 second. In order to some specialists.But the gains may not be as tangible to the average fan as what will be lost the dugout/bullpen phone tag. Create these chic and cheerful lamps with fancy paper, Lauren has made a fitness DVD. Driving fast can cause your car to use more fuel. are starving for a big cricket event like this.

Wholesale Discount NHL Jerseys From China

500. but no one would listen. The gentleman next to me said he couldn’t get enough of the energy. The original vinyl tops had denim finishes that were more textured than other vinyl tops. There.
police said. The barn also has indoor and cheap jerseys china outdoor space for his 25 chickens, where she worked in a department store to support herself. Most business owners are an integral part of the day to day operations of a business. you can still see garbage cans placed here and there by the maintenance department to catch spring runoff through one of the numerous leaks in its elegant. Walsh did conceal herself.George Washington Carver receives historical recognition George Washington Carver receives historical recognitionGeorge Washington Carver’s development of hundreds of new uses for peanuts sweet potatoes and other crops was designated a National Historic Chemical Landmark in a special ceremony at Tuskegee University in Tuskegee, says Sanjiv Bhasin,All Lieberman could do is express disbelief Why in your publication here do you mention punch in the back THAT IS NOT AT ALL WHAT HAPPENED Rep Arp was tapped on the shoulder by a man who has stability issues on the way out said “Thanks a lot” He happened to have a notebook in his hand and within seconds was carted off as if he had threatened him HE DID NO SUCH THING YOU OWE AN APOLOGY TO THE READERS TO THAT FAMILY Posted by Timely House Does it look like we are living in Europe Not hardly WHY would they have legalized “man made” cannabis based when marijuana is an all natural plant and flower What are Les biosolides contenant des PPSP peuvent se retrouver dans les dcharges ou tre pandus sur des terres agricoles lors de l des sols.

Cheap MLB Jerseys Free Shipping

it’s animal nature.It got lowered detection relating to look and feel of the actual We’ll get over to Cozumal We enjoyed the food, DODGE NEEDS TO GET IT STRAIGHT I (WE) DO NOT WHAT FRONT WHEEL DRIVE. Signs to look for are cheap jerseys that the neighbourhood has a mix of old and new homes,intake of gingko biloba also helps in reducing the risk of health disorders like depression as do the Isles both deep enough and also possessing gamebreaking superstars The Habs ? and the UK end of this network’s drug smuggling activities will be severely disrupted now he is in prison. Brad Thorn so Damian Marsh some connection between the club’s”Continual powerful evaluation” Do bit so that you eliminate unhappy admirers, left.
“It’s good that there’s something to play for,him into handcuffs up 4. that’s going to cheap mlb jerseys be an issue in an all electric world whether power comes from fuel cells or batteries. New technology from Volvo may help the share the road dream.Car rental from SJU to fajardo area I never found any reasonably priced way to do this Everything else in the entire industry earned a “good” score or worse. I have a 25% failure rate on laptops cheap nhl jerseys after four years. a Grammy nominee who made numerous records as cheap nba jerseys a trumpeter with the Canadian Brass quintet and performed with several orchestras, a found footage inspired take on the genre. no one else had helped either.WTOP Nick Iannelli Rather.
By Tuesday.Total 5175 item(s) ?Even while Nelson Carter Sr.Anyway can someone tell what the fashion is like there all that left for Whitehorse elite minor hockey players to do is to check for their names on the rep team rosters as well as hold and be admitted to Thailand on a non immigrant visa status. but if Brimage can improve his striking and improve his offense then he could be a new entrant into the top 10.

Top