ഉരുത്തിരിഞ്ഞുവരുന്നവയുടെ രാഷ്ട്രീയം.

എം എസ് എസ് പാണ്ഡ്യൻ

 ഈ പുസ്തകം ചിട്ടപ്പെടുത്തിയിട്ടുള്ളത് ആറു അദ്ധ്യായങ്ങളിലായും ഒരു ഉത്തരാഖ്യാനത്തിലുമായാണ്. രണ്ടാമദ്ധ്യായം ആരംഭിക്കുന്നത് അധിനിവേശിത തമിഴ്നാട്ടിൽ ക്രിസ്ത്യൻ മിഷനറിമാരും തദ്ദേശവാസികളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെ വെളിപ്പെടുത്തിക്കൊണ്ടും ആ ഏറ്റുമുട്ടലുകൾ എങ്ങിനെയാണ് തദ്ദേശ മതങ്ങളേയും, ജാതികളേയും, ബ്രാഹ്മണരേയും പൊതുചർച്ചകൾക്കുള്ള വിഷയങ്ങളായി ആവിഷ്കരിച്ചതെന്നും അന്വേഷിച്ചുകൊണ്ടാണ്. തദ്ദേശീയരുമായുണ്ടായ മിഷനറി ഏറ്റുമുട്ടലുകളെ കൊളോണിയൽ നിമിഷങ്ങളുടെ ഉദാഹരണമായി ഉപയോഗപ്പെടുത്തിക്കൊണ്ട്, അവനവനേയും സമൂഹത്തേയും ചോദ്യം ചെയ്യുന്നതിനും പുനർവ്യാഖ്യാനിക്കുന്നതിനും വിധേയമാകുന്നതിൽനിന്ന് സത്താവിജ്ഞാനീയത്തിൽനിന്ന് ജ്ഞാനവിജ്ഞാനീയത്തിലേയ്ക്കുള്ള മാറ്റത്തെ ലേഖപ്പെടുത്തുകയാണ് ഞാൻ. കുറച്ചുകൂടി മുന്നോട്ട് പോയാൽ, ബ്രാഹ്മണരോടും ബ്രാഹ്മണാധിഷ്ഠിത ഹിന്ദുത്വത്തോടും കൊളോണിയലിസം ഉന്നയിച്ച ഇരട്ട ആവശ്യങ്ങളെയും അതായത് ഒരേ സമയം സാംസ്കാരികമായി പ്രമാണിത്തം കൈയാളുകയും അതേ പോലെ ആധുനികമായുമിരിക്കുക എന്നത് – ഈ ആവശ്യങ്ങളുടെ പരസ്പരവിരുദ്ധതയോട് ബ്രാഹ്മണർ എങ്ങനെയാണ് പ്രതികരിച്ചതെന്നുമാണ് ഈ അദ്ധ്യായം മുന്നോട്ടു വെയ്ക്കുന്ന ചില പ്രമേയങ്ങൾ.

‘നാമങ്ങൾ ഒരു അധികാരമണ്ഡലത്തെ സ്ഥാപിക്കുന്നു’

—മൈക്കേൾറോൾഫ് ട്രൌയില്ലോട്ട്

യിരത്തി തൊള്ളായിരത്തി പതിനാറിൽ മദിരാശിയിൽ നിന്ന് ശ്രീ.ടി.എം.നായരുടേയും ശ്രീ.പി ട്ടി ത്യാഗരായചെട്ടിയുടേയും നേത്രുത്വത്തിൽ പ്രമുഖരായ ഒരു കൂട്ടം ദേശീയവാദികൾ ഇൻഡ്യൻ ദേശീയ കോൺഗ്രസ്സിൽ നിന്ന് സ്വയം വിഘടിച്ചുകൊണ്ട് “ബ്രാഹ്മണേതര പ്രകടനപത്രിക” എന്നൊരു വിവാദരേഖ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. സ്വയംഭരണത്തിന് ഇന്ത്യാക്കാർ ഇതുവരെ സജ്ജരായിക്കഴിഞ്ഞിട്ടില്ലെന്നും ആയതുകൊണ്ടുതന്നെ ബ്രിട്ടീഷുകാർ ഇൻഡ്യാക്കാർക്ക് സ്വയംഭരണം അനുവദിക്കുകയാണെങ്കിൽ മറ്റു ജനവിഭാഗങ്ങളുടെ മേലുള്ള ബ്രാഹ്മണരുടെ സ്വേച്ഛാധിപത്യത്തിലേ അത് കലാശിക്കൂ എന്ന് അവരുടെ മാനിഫെസ്റ്റോ വാദിച്ചു. മദ്രാസ്സ് പ്രെസിഡെൻസിയിലെ ജനസംഖ്യയുടെ വെറും മൂന്നു ശതമാനം മാത്രമേ ബ്രാഹ്മണർ ഉണ്ടായിരുന്നുള്ളുവെങ്കിലും കൊളോണിയൽ ഉദ്യോഗസ്ഥവ്രുന്ദത്തിലും നിയമമടക്കമുള്ള ആധുനിക തൊഴിലുകളിലും ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേത്രുനിരയിലും അവരുടെ മുൻതൂക്കം വളരെ പ്രകടമാണ്.

മാനിഫെസ്റ്റോയുടെ പ്രഖ്യാപനങ്ങളിലും വാദങ്ങളിലുമുള്ള ചൊടിപ്പിക്കുന്ന സ്വഭാവം കൊണ്ടുതന്നെ മദ്രാസ്സിനുള്ളിലേയും മറ്റിടങ്ങളിലേയും പൊതുജനങ്ങളുടെ ഇടയിൽ അത് പലവിധ മനോഭാവങ്ങളെയാണുണർത്തിവിട്ടത്. ദേശീയവാദി പാളയത്തെ ആവേശിച്ച പ്രബലമായ മനോഭാവങ്ങൾ ഭയവും ക്രോധവമായിരുന്നു. അവരുടെ അഭിപ്രായപ്രകാരം ‘അബ്രാഹ്മണരെ’ക്കുറിച്ചുള്ള ഇത്തരം വർത്തമാനങ്ങളെല്ലാം തന്നെ ഇന്ഡ്യൻ ദേശീയ സമുദായങ്ങളുടെ കേൾവിപ്പെട്ട/സാങ്കല്പികമായ ഐക്യത്തെ തകർക്കുന്നതിനായും അതുവഴി ‘വിഭജിച്ചു ഭരിക്കുക’ എന്ന ബ്രിട്ടീഷ് നയം നടപ്പിലാക്കുന്നതിനുമുള്ള ബോധപൂർവ്വമായുള്ള ശ്രമത്തിന്റെ ഭാഗം മാത്രമായിരുന്നു. ഈ മാനിഫെസ്റ്റോ സമൂഹത്തിന്റെ പല കേന്ദ്രങ്ങളിലും അത്ഭുതത്തെയാണുണർത്തിവിട്ടത്.. ഇത്തരത്തിൽ അത്ഭുതം പ്രകടിപ്പിച്ച കേന്ദ്രങ്ങളാകട്ടെ ആ അത്ഭുതത്തെ തിരിച്ചുവിട്ടത് രാഷ്ട്രീയതയുടെ മണ്ഡലത്തിനുള്ളിൽ അതുവരെ ലഭ്യമല്ലാത്ത ഒരു വ്യതിരിക്ത സ്വത്വത്തെ –ബ്രാഹ്മണേതര സ്വത്വത്തെ സംബോധന ചെയ്യുന്നതിലേയ്ക്കാണ്. ഇക്കഴിഞ്ഞ പത്തൊൻപതാം നൂറ്റാണ്ടു മുതൽ ഇടക്കിടെ ബ്രാഹ്മണേതരം എന്ന വാക്ക് മദ്രാസ്സ് പ്രവിശ്യയിൽ ഉപയോഗിച്ചുവന്നിരുന്നു എന്നത് സത്യമാണെങ്കിലും ഈ മാനിഫെസ്റ്റോ രാഷ്ട്രീയലക്ഷ്യങ്ങളെ വിളംബരം ചെയ്യുന്നതിനുള്ള പുതിയ പ്രഖ്യാപനരൂപമത്രെ ഇത് യാണ് ആദ്യമായ് അബ്രാഹ്മണരുടെ നാമത്തിൽ തികച്ചും വ്യത്യസ്ഥമായൊരു ക്രമത്തിനായുള്ള ത്രുഷ്ണയെ സൂചിപ്പിക്കുന്നത്. അബ്രാഹ്മണ സ്വത്വത്തെ പുതിയ രാഷ്ട്രീയരൂപപ്പെടലുകളുടെ അടിത്തറയായ് ഒരുക്കിയെടുക്കുകയെന്ന ലക്ഷ്യം ഇതിൽ വളരെ സ്പഷ്ടമാണ്. എന്നുമാത്രമല്ല ഒരു മാനിഫെസ്റ്റോ അതിനാൽതന്നെ ഒരു കൂട്ടായ്മയെ പ്രതിനിധാനം ചെയ്യുന്നതിനൊപ്പം സമാനതകളുള്ള മറ്റു കൂട്ടായ്മകളെ അതിന്റെ വ്യതിരിക്തതയിൽ പങ്കാളിയാകാൻ ക്ഷണിക്കയും ചെയ്യുന്നുണ്ട്. ഒരു സ്വയം പ്രത്യക്ഷമായ സത്യത്തെ ആവർത്തിക്കുകയാണെന്ന് തോന്നുംവിധം മാനിഫെസ്റ്റോയിലുടനീളം ‘അബ്രാഹ്മണം’ എന്ന വാക്ക് മുപ്പതു തവണ ആവർത്തിക്കപ്പെടുന്നുണ്ട്. അങ്ങനെയാകിലും ഇതിന് അബ്രാഹ്മണതയുടെ വാസ്തവത്തെ അസന്നിഗ്ദമായി സ്രുഷ്ടിച്ചെടുക്കുവാൻ കഴിയുന്നുമില്ല. ഇതിന്റെ സാധുതയെക്കുറിച്ച് ആശങ്കപ്പെട്ട സംശയാലുക്കളുമുണ്ടിവിടെ; അവർക്ക് അവരുടേതായ യുക്തികളുമുണ്ട്. ഉദാഹരണത്തിനായ് മാനിഫെസ്റ്റോയെക്കുറിച്ചുള്ള ടൈംസ് ഓഫ് ഇൻഡ്യയുടെ അഭിപ്രായത്തെ ഉദ്ധരിക്കട്ടെ:
ശ്രീ. ധപിട്ടി ത്യാഗരായപ ചെട്ടിയാരെയോ അതല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തികളെയോപോലുള്ളവരെ സാധുതയുള്ള പ്രതിനിധികളായി കാണാവുന്ന വിധത്തിൽ ഇവിടെ ബ്രാഹ്മണേതരം എന്നൊരു സമുദായം ഇല്ലെന്നു തന്നെ ആദ്യമേ പറഞ്ഞുകൊള്ളട്ടെ. “ബ്രാഹ്മണേതരം” എന്ന പദം തന്നെ ചൂണ്ടിക്കാട്ടുന്നത് അതിലുൾപ്പെടേണ്ട സമുദായങ്ങളുടെ ഒരേയൊരു പൊതുമാനദണ്ഡം അവർ ബ്രാഹ്മണരല്ലെന്നതു മാത്രമാണ്. മദ്രാസിലെ ഇടംകൈ വലംകൈധപരസ്പരവിരുദ്ധപ ബ്രാഹ്മണേതരജാതികൾക്കിടയിലെ കയ്പ്പേറിയ കുടിപ്പക അറിയുന്ന ഒരാൾക്ക്, ബ്രാഹ്മണജാതിയുടെ സാമൂഹികവും മതാത്മകവുമായ മേൽക്കോയ്മയ്ക്കെതിരെ പൊതുവായതോ ഐക്യമുള്ളതോ ആയ ഒരു യുദ്ധത്തിനു പ്രാപ്തമാംവിധം അബ്രാഹ്മണരുടെ ഏകപ്പെട്ടതും സജാതീയവുമായ കൂട്ടായ്മയാണ് ശ്രീ.ചെട്ടിയാരുടെ മാനിഫെസ്റ്റോയിൽ അന്തർലീനമായ വിവക്ഷയെന്ന് കരുതാനാവില്ല.
അപ്പോൾ അഭിപ്രായം ക്രുത്യമായും സൂചിപ്പിക്കുന്നതെന്തെന്നാൽ “ബ്രാഹ്മണേതരസ്വത്വമെന്നത് ഇപ്പോഴും വിചാരാർഹതയുടെ മണ്ഡലത്തിൽ വരുന്ന ഒന്നല്ലെന്നും ആയതിനാൽ അതിനെ വ്യാജമായ ഒരു കെട്ടിച്ചമയ്ക്കലെന്ന നിലയിലോ ഒരു രാഷ്ട്രീയ കെട്ടുകഥയെന്ന നിലയിലോ മാത്രമേ പ്രതിനിധാനം ചെയ്യാനാവൂ എന്നുവരുന്നു. സത്യത്തിൽ ആ മാനിഫെസ്റ്റോ തന്നെ അബ്രാഹ്മണ സ്വത്വത്തിന്റെ
ആപേക്ഷികമായ പുതുമയെക്കുറിച്ചുള്ളൊരു അവബോധത്തിന്റെ വ്യക്തമായ അടയാളങ്ങളെ വഹിക്കുന്നുണ്ട്. അബ്രാഹ്മണരെക്കുറിച്ച് സംസാരിക്കുന്നത്രയോളം തന്നെ അത് അബ്രാഹ്മണ സമുദായങ്ങളെ ധഅതിന്റെ തന്നെ വ്യജാത്യങ്ങളോടെപ പരാമർശിക്കുന്നുണ്ടെന്നുമാത്രമല്ല ഒരവസരത്തിൽ ചില സമുദായങ്ങളെ പേരെടുത്തുതന്നെ സൂചിപ്പിക്കുന്നുമുണ്ട് – “ചെട്ടി, കോമട്ടി, മുദലിയാർ, നായിഡു, നാവർ….”. മറ്റോരുതരത്തിൽ പറഞ്ഞാൽ, “അബ്രാഹ്മണ“മെന്നത് ഇപ്പോഴും നിപുണമായ/തികച്ചും കഴിവുറ്റ ഒരു സ്വത്വമായി തീർന്നിട്ടില്ല; എന്നാൽ അത് അത്തരമൊന്ന് ആയിത്തീരാനുള്ള പ്രക്രിയയിലുമാണ്.

മറ്റു ചിലർ, പ്രത്യേകിച്ചും ബ്രാഹ്മണരായ ദേശീയവാദികൾ , അതിനെ പൊതുവ്യവഹാരങ്ങളിൽ നിന്നകറ്റിനിർത്തിക്കൊണ്ട് അബ്രാഹ്മണസ്വത്വത്തിന്റെ രൂപവൽക്കരണത്തെ തടയാൻ ശ്രമിച്ചു. മാനിഫെസ്റ്റോയെ വിമർശിച്ചുകൊണ്ട് ബ്രാഹ്മണ ഉടമസ്ഥതയിലുള്ള ദേശീയവാദിപത്രം ദി ഹിന്ദു ഇങ്ങനെ അവകാശപ്പെട്ടു: ‘സമുദായത്തിന് ഇത് യാതൊരു ഗുണവും നൽകില്ലെന്നു മാത്രമല്ല, മഹത്തായ ഈ ഇൻഡ്യൻ സമൂഹത്തിലെ മനുഷ്യർക്കിടയിൽ ശത്രുതയെ സ്രുഷ്ടിക്കുകയും ചെയ്യും’. തുടർന്ന് അതിങ്ങനെ പ്രഖ്യാപിച്ചു: ‘പരുഷമായ തർക്കങ്ങളിലേയ്ക്കതു വളരുമെന്നതുകൊണ്ടും ഈ പ്രസ്ഥാനത്തിന്റെ കാര്യസാധകരായുള്ളവരിൽ ചിലരുടെ ആശാസ്യമല്ലാത്ത ചില ലക്ഷ്യങ്ങളെ അതു സഹായിക്കുമെന്നതുകൊണ്ടും ഈ വിഷയത്തെ സംബന്ധിച്ചുള്ള ഒരു ചർച്ചക്കിടം നൽകാൻ ഞങ്ങളുടെ പത്രം തയ്യാറല്ല’.

_________________________________________

‘പരിഹാസകർ പരിഹസിച്ചുകൊള്ളട്ടെ….പസഫിക് മഹാസമുദ്രമാകുന്ന സമുദായം ഇളകുമ്പോൾ….. അതിളകുന്നത് തടുത്തു നിർത്താനാവാത്ത ഒരു ഊർജ്ജത്തോടെയാണ്’. നോൺബ്രാഹ്മിണിന്റെ നിഗമനങ്ങളാണ് ശരിയെന്ന് വൈകാതെ തെളിയിക്കപ്പെട്ടു. വളരെ കുറച്ചുകാലത്തിനകം തന്നെ ദി ഹിന്ദുവിന് അബ്രാഹ്മണസ്വത്വത്തെ വിമർശിക്കുന്നതിനായും ചർച്ചചെയ്യുന്നതിനുമായ് ഒരു പംക്തി ആരംഭിക്കേണ്ടതായിവന്നു.
തങ്ങളുടെ പത്രത്താളുകളിൽനിന്ന് അബ്രാഹ്മണതയെ എന്നെന്നേക്കുമായി അകറ്റിനിർത്തണമെന്ന ദി ഹിന്ദുവിന്റെ പ്രതിജ്ഞയ്ക്ക് ആയുസ്സേറെയുണ്ടായിരുന്നില്ലെന്നുമാത്രമല്ല ടൈംസ് ഓഫ് ഇൻഡ്യയുടെ അബ്രാഹ്മണസ്വത്വത്തോടുള്ള സംശയമനോഭാവവും കാലക്രമേണ അലിഞ്ഞില്ലാതായി. ഇതു തെളിയിക്കുന്നതെന്തെന്നാൽ, ആയിത്തീരലിന്റെ വഴിയിലുള്ളവയുമായി ക്രയവിക്രയങ്ങളിലേർപ്പെടുന്നതിനുള്ള മാർഗ്ഗമെന്ന രീതിയിലാണ് രാഷ്ട്രീയത്തിന്റെ പ്രധാനവ്യവഹാരമണ്ഡലം ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളതെന്നാണ്.
_________________________________________ 

ഈ മാനിഫെസ്റ്റോയെ ആധാരമാക്കിയ പ്രസ്ഥാനമായ ജസ്റ്റിസ് പാർട്ടി പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിലൊന്നായ നോൺബ്രാഹ്മിൺ പ്രത്യുത്തരം നൽകിയതിങ്ങനെയാണ്: ‘പരിഹാസകർ പരിഹസിച്ചുകൊള്ളട്ടെ….പസഫിക് മഹാസമുദ്രമാകുന്ന സമുദായം ഇളകുമ്പോൾ….. അതിളകുന്നത് തടുത്തു നിർത്താനാവാത്ത ഒരു ഊർജ്ജത്തോടെയാണ്’. നോൺബ്രാഹ്മിണിന്റെ നിഗമനങ്ങളാണ് ശരിയെന്ന് വൈകാതെ തെളിയിക്കപ്പെട്ടു. വളരെ കുറച്ചുകാലത്തിനകം തന്നെ ദി ഹിന്ദുവിന് അബ്രാഹ്മണസ്വത്വത്തെ വിമർശിക്കുന്നതിനായും ചർച്ചചെയ്യുന്നതിനുമായ് ഒരു പംക്തി ആരംഭിക്കേണ്ടതായിവന്നു. തങ്ങളുടെ പത്രത്താളുകളിൽനിന്ന് അബ്രാഹ്മണതയെ എന്നെന്നേക്കുമായി അകറ്റിനിർത്തണമെന്ന ദി ഹിന്ദുവിന്റെ പ്രതിജ്ഞയ്ക്ക് ആയുസ്സേറെയുണ്ടായിരുന്നില്ലെന്നുമാത്രമല്ല ടൈംസ് ഓഫ് ഇൻഡ്യയുടെ അബ്രാഹ്മണസ്വത്വത്തോടുള്ള സംശയമനോഭാവവും കാലക്രമേണ അലിഞ്ഞില്ലാതായി. ഇതു തെളിയിക്കുന്നതെന്തെന്നാൽ, ആയിത്തീരലിന്റെ വഴിയിലുള്ളവയുമായി ക്രയവിക്രയങ്ങളിലേർപ്പെടുന്നതിനുള്ള മാർഗ്ഗമെന്ന രീതിയിലാണ് രാഷ്ട്രീയത്തിന്റെ പ്രധാനവ്യവഹാരമണ്ഡലം ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളതെന്നാണ്. 1931ൽ അന്നത്തെ സെൻസസ് കമ്മീഷണറായിരുന്ന എം.ഡബ്ലിയു.എം.യേറ്റ്സ് ഇങ്ങനെ നിർദ്ദേശിച്ചു:“ബ്രാഹ്മണൻ, കീഴാള വർഗ്ഗം, മറ്റു ഹിന്ദുക്കൾ എന്നിങ്ങനെയുള്ള വിശാലമായ വർഗ്ഗീകരണങ്ങളെ മാത്രം ആസ്പദമാക്കണമെന്നതാണു മദ്രാസ്സ് പ്രസിഡൻസിയിലെ രാഷ്ട്രീയപ്രവണത…….. അങ്ങനെ അത്തരത്തിലുള്ള ചില വർഗ്ഗീകരണങ്ങളേയാണ് ഭാവി ജനസംഖ്യാഗണനകളിൽ പരിഗണിക്കപ്പെടേണ്ടത്…..ബ്രാഹ്മണർബ്രാഹ്മണേതർ എന്ന രണ്ടു വർഗ്ഗീകരണങ്ങളിൽ മാത്രം പേരുൾപ്പെടുത്തണമെന്ന് ജനസംഖ്യാകണക്കെടുപ്പുകാർക്ക് വളരെ എളുപ്പം നിർദ്ദേശം നൽകുവാൻ കഴിയും. കീഴാളവർഗ്ഗങ്ങളെയോ ആദിവാസി വിഭാഗങ്ങളേയോ പ്രത്യേക ഗണനയിൽ ഉൾപ്പെടുത്തണമെന്ന് തീരുമാനമുണ്ടെങ്കിൽ അവരെയും അത്തരത്തിൽ കൂട്ടിച്ചേർക്കാവുന്നതാണ്…..”. ചുരുക്കത്തിൽ, ഔദ്യോഗികരാഷ്ട്രീയവർഗ്ഗീകരണങ്ങളിൽ നീയമസാധുതയുള്ള ഒരു വിഭാഗമായി അബ്രാഹ്മണർ രൂപപ്പെടുന്നതിനെ ഥലമലേേന്റെ നിർദ്ദേശം അടയാളപ്പെടുത്തുന്നു.. എന്നിട്ടും തമിഴ് സംസാരിക്കുന്ന തെക്കനിന്ത്യയിൽ അബ്രാഹ്മണ സ്വത്വത്തെ സ്വയം വ്യവസ്ഥപ്പെടുത്തുന്നതിനായി ഏറെ ദശാബ്ദങ്ങൾ നീണ്ട തീവ്രമായ കൂടിയാലോചനകളൂം കലഹങ്ങളും വേണ്ടിവന്നു.
അധികം വൈകാതെ അബ്രാഹ്മണ സ്വത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളുടേ ഘട്ടം വൈകാതെ കാലം ചെയ്തു. 1957ൽ മദ്രാസ് പ്രസിഡൻസിയിൽനിന്ന് സ്രുഷ്ടിക്കപ്പെട്ടിട്ടുള്ള സ്വാതന്ത്യ്രാനന്തര ഇൻഡ്യൻ സംസ്ഥാനമായ ഇപ്പോഴത്തെ തമിഴ്നാടിനെ അറിയാവുന്ന ആർക്കും ,ആ മേഖലയിൽ ബ്രാഹ്മണർ, അബ്രാഹ്മണർ എന്നീ വർഗ്ഗങ്ങൾ സാധാരണ സാന്നിദ്ധ്യങ്ങളായി മാറിയിരിക്കുന്നുവെന്ന് മാത്രമല്ല, അത് വാസ്തവത്തിൻ രാഷ്ട്രീയ സാദ്ധ്യതകളുടേയും തടസ്സങ്ങളുടേതുമായ ഭൂമികയെ പുനക്രമീകരിക്കുക കൂടി ചെയ്തിരിക്കുന്നുവെന്ന് മനസ്സിലാക്കുവാൻ കഴിയും. സാദ്ധ്യതകളേയും പുനർനിർമ്മിച്ചുവെന്നും മനസ്സിലാക്കുവാൻ കഴിയും. മദ്രാസിലെ ഒരു പഠനകൂട്ടായ്മയിൽ വെച്ച് തന്റെയൊരു സുഹ്രുത്തിന് കമ്മുണിസ്റ്റുകളുമായുണ്ടായ ആദ്യാഭിമുഖത്തെക്കുറിച്ചുള്ള തമിഴ് ആഖ്യായികാകാരൻ ബാലകുമരന്റെ വിവരണം ഈ സന്ദർഭത്തിൽ സൂചനാപരമാണ്.
അവനോടവർ ചോദിച്ചു,“ലോകത്തിൽ രണ്ടു വർഗ്ഗങ്ങളുണ്ട്. അവയേതൊക്കെയാണെന്ന് നിനക്ക് തിരിച്ചറിയാനാകുമോ?”.
അവനത്ഭുതപ്പെട്ടു,“എന്താണീ വർഗ്ഗം?”.
“ലോകത്ത് രണ്ടു ജാതികളുണ്ട്. അവയേതൊക്കെയാണെന്ന് നിനക്ക് പറയുവാനാകുമോ?”
“ഒന്നു ബ്രാഹ്മണൻ; മറ്റേത് അബ്രാഹ്മണനും”.
മുറിയുടെയകത്തെ പൊട്ടിച്ചിരി പാട്ടമേൽക്കൂരയെ പിടിച്ചുകുലുക്കി.
തമിഴ്നാട്ടിൽ ഒരു വ്യക്തി എങ്ങിനെ ചിന്തിക്കുന്നു, കാര്യങ്ങളെ അനുഭവിച്ചറിയുന്നു, പ്രവർത്തിക്കുന്നു എന്നിവയെയെല്ലാം ഘടന ചെയ്യുന്ന, സ്വയം തെളിവുറ്റതെന്ന് കരുതിയേക്കാവുന്ന ഒരു പ്രാമാണ്യമായി ബ്രാഹ്മണർ, അബ്രാഹ്മണർ എന്നീ വർഗ്ഗീകരണങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. പരസ്പരപകയുടേയും വിരോധഭാവങ്ങളുടേതുമായ ഒരു ചട്ടക്കൂട്ടിൽ മാത്രമേ അവർ ഉണർവ്വിലേക്കെത്തുന്നുള്ളുവെന്നതും ഒരേപോലെ ശ്രദ്ധേയമാണ്. ‘തമിഴ്രാജ്യത്തിലെ ബ്രാഹ്മണർ’ (the Brahnin the tamil country) എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ എൻ. സുബ്രഹ്മണ്യൻ ഇങ്ങനെ നിരീക്ഷിക്കുന്നു: ‘ഈ ഗ്രന്ഥത്തിന്റെ രചനയിലൂടെ ധാരാളം അപകടസാദ്ധ്യതകൾക്ക് തന്നെത്താനെ വിധേയനാവുകയാണു ഞാൻ എന്ന് എനിക്കറിയാം. “ബ്രാഹ്മണവിരുദ്ധമായ ഗ്രന്ഥം രചിച്ച ഒരു വിശ്വാസഘാതകനെ”ന്നു എന്നെ വിളിക്കുവാനാഗ്രഹിക്കുന്ന ചിലരുണ്ടായേക്കാമെന്നിരിക്കെ മറ്റു ചിലർ ”ബ്രാഹ്മണികമായ ലഘുലേഘ പ്രസിദ്ധം ചെയ്യുന്ന ഒരു വർഗ്ഗീയവാദി” എന്നായിരിക്കും എന്നെ അഭിസംബോധന ചെയ്തേക്കാവുന്നത്’. വർത്തമാനകാല തമിഴ്നാട്ടിലെ ബ്രാഹ്മണഅബ്രാഹ്മണ വൈരുദ്ധ്യങ്ങൾക്കു വെളിയിൽ സാങ്കല്പികമായതോ യഥാതഥമായതോ ആയ രാഷ്ട്രീയതലങ്ങളുടെ അലഭ്യതയെക്കുറിച്ചുള്ള പ്രസ്താവനകൾ നടത്തുന്നത് സുബ്രഹ്മണ്യൻ കണക്കുകൂട്ടിയ അപകടസാദ്ധ്യതയിൽപ്പെടുന്നു.
കഴിഞ്ഞ എട്ടു ദശാബ്ദങ്ങളായി തമിഴകത്തിൽ ബ്രാഹ്മണഅബ്രാഹ്മണ അതിവിപരീത സ്വത്വങ്ങളെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയനിർവ്വഹണത്തിന്റെ അനന്തരഫലങ്ങളും അതേപോലെതന്നെ ദ്രുഡവും അർത്ഥപൂർണ്ണവുമാണ്. ഇതിനെ ഉദാഹരിക്കുന്നതിനായി സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ചില സൂചകങ്ങളെ ചുരുക്കത്തിൽ ഞാനവതരിപ്പിക്കാം: (1) സുപ്രീംകോടതിയുടെ ഒരു വിധിക്കെതിരെ മദ്രാസ്സ് സംസ്ഥാനത്ത് നടന്ന പ്രക്ഷോഭമാണ് അബ്രാഹ്മണർക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും സംവരണം ഉറപ്പുവരുത്തിയ 1951ലെ ആദ്യഭരണഘടനാഭേദഗതിയിലൂടെ നിവേശിപ്പിക്കപ്പെട്ട വകുപ്പ് 15(4)ന് കാരണമായത് . (2)ആകെയുള്ള ഇൻഡ്യൻ സംസ്ഥാനങ്ങളിൽ മദ്രാസ്സ് സംസ്ഥാനത്തായിരുന്നു 1954ൽ ചരിത്രത്തിൽ ആദ്യമായ് ഒരു ബ്രാഹ്മണൻ പോലും ഇല്ലാത്ത ഒരു മന്ത്രിസഭ കെ.കാമരാജ് മുഖ്യമന്ത്രിയായ് രൂപീക്രുതമാകുന്നത്. ഇതിൽ രസകരമായ വസ്തുതയെന്തെന്നാൽ, കഴിഞ്ഞ കാലങ്ങളിൽ അസ്പർശ്യരായിരുന്ന ഒരു സമുദായത്തിലെ അംഗമായ കാമരാജായിരുന്നു ഈ കോൺഗ്രസ്സ് മന്ത്രിസഭയെ നയിച്ചിരുന്നത് എന്നതാണ്. കൊളോണിയൽ സമയത്ത് ബ്രാഹ്മണാധിപത്യത്തിൻ കീഴിലായിരുന്ന ദേശീയവാദികോൺഗ്രസ്സിന്റെ നേത്രുത്വം 1950ഓടെ അബ്രാഹ്മണരുടെ കൈകളിലേയ്ക്ക് മാറിത്തുടങ്ങി. (3)തമിഴ്നാട് രാഷ്ട്രീയത്തിൽ 1970ഓടെ ഭരണപ്രതിപക്ഷമണ്ഡലങ്ങളിലെ എല്ലാ പ്രസ്ഥാനങ്ങളും അബ്രാഹ്മണതാല്പര്യങ്ങളോട് കൂറ് പ്രഖ്യാപിക്കുന്നവയായ് മാറി. ഇതാണ് വർത്തമാനകാലം വരെ തമിഴ് രാഷ്ടീയത്തെ അടയാളപ്പെടുത്തുന്ന ഒരു സവിശേഷഭാവം. എന്നു മാത്രമല്ല സമീപഭാവിയിലെങ്ങും അത് മാറാനുള്ള ലക്ഷണങ്ങളൊന്നും കാണുന്നില്ലതാനും. (4)1990 ഓഗസ്റ്റിൽ അന്നത്തെ ഇൻഡ്യൻ പ്രധാനമന്ത്രി വി.പി.സിങ്ങ് പിന്നോക്കസമുദായങ്ങൾക്ക് (OBC) ഗവണ്മെന്റ് ജോലികളിൽ 27 ശതമാനം സംവരണം ഏർപ്പെടുത്തിയപ്പോൾ, വടക്കേഇൻഡ്യ മുന്നാക്കസമുദായങ്ങൾ നടത്തിയ വൻകലാപങ്ങൾക്ക് സാക്ഷിയായി. പക്ഷേ, തമിഴ്നാട് അസംബ്ലി ആ വിജ്ഞാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് 1990 ഓഗസ്റ്റ് 21ന് ഒരു പ്രമേയം പാസ്സാക്കുകയാണുണ്ടായത്. ഈ പ്രമേയം പൊതുജനങ്ങൾക്കിടയിൽ പ്രചരിക്കുന്നതിലേക്കായ് സംസ്ഥാനഗവൺമെന്റ് അതു അച്ചടിച്ചിറക്കുകയുണ്ടായി. (5) വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഗവണ്മെന്റ് ജോലികളിലും ഏർപ്പെടുത്തിയ സംവരണത്തെ ഇൻഡ്യ ഒട്ടാകെ നഖശിഖാന്തം എതിർത്ത വലതുപക്ഷ ഹിന്ദു സംഘടനകൾ തമിഴ്നാട്ടിൽ അത്തരം സംവരണങ്ങളെ അനുകൂലിക്കുകയാണുണ്ടായത്. വിശാലമായ രാഷ്ട്രീയപൊതുസമ്മതങ്ങൾക്കെതിരെ നീങ്ങിക്കൊണ്ട് സംസ്ഥാനത്ത് സംവരണത്തെ അവർ എതിർത്താൽ ഇപ്പോൾ തന്നെ തീരെ ദുർബ്ബലമായ അവരുടെ രാഷ്ട്രീയസ്വാധീനത്തെ കൂടുതൽ അപായപ്പെടുത്തുന്നതിനു തുല്യമായിരിക്കുമത്.
ബ്രാഹ്മണഅബ്രാഹ്മണ വംശാവലി
ഈ പശ്ചാത്തലത്തിൽ, ബ്രാഹ്മണഅബ്രാഹ്മണ വൈപരീത്യങ്ങളുടെ വംശാവലികളെക്കുറിച്ചും, ആ വൈപരീത്യങ്ങൾ എങ്ങിനെ തമിഴകത്തിന്റെ ദൈനംദിന വ്യവഹാരങ്ങളുടെ ഭാഗമായിത്തീർന്നെന്നും, അവ എങ്ങിനെ സ്വയംസാധുതയുള്ളതും സാധാരണീക്രുതവുമായ ഒന്നായി മാറി എന്നുമുള്ളതിനെക്കുറിച്ചുമുള്ള ചരിത്രകഥനമാണ് ഞാൻ ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ആത്യന്തികമായി ഈ വൈപരീത്യം കൈവരിച്ച വാസ്ഥവികതയേയും രാഷ്ട്രീയ കാര്യക്ഷമതയേയും അനാവരണം ചെയ്യുമ്പോൾ ഞാൻ മൌലികമായി കൂടുതൽ ശ്രദ്ധിയൂന്നുന്നത്, അബ്രാഹ്മണ സ്വത്വം ഒരു രാഷ്ട്രീയവിഭാഗമായി ഉരുത്തിരിഞ്ഞുവരുന്നതിലെ ദീർഘകാലസാമാന്യവൽക്കരണത്തിന്റെ സങ്കീർണ്ണപ്രക്രിയകളിലും, ഈ പ്രക്രിയകൾ കൊളോണിയലിസത്തിൻ കീഴിലെ ബ്രാഹ്മണസ്വത്വത്തിന്റെ പുനരാവിഷ്കാരങ്ങളിൽ എത്രമേൽ ആശ്രിതമായിരുന്നുവെന്നും എത്രമേൽ അതിന്റെ സ്രുഷ്ടിയായിരുന്നുവെന്നുള്ളതും എന്നതിലുമാണ്. ആയതുകൊണ്ട് ഈ പുസ്തകത്തിന്റെ ചിന്തകൾ രൂപപ്പെടുന്നത് തമിഴ് ബ്രാഹ്മണൻ എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്. അബ്രാഹ്മണൻ എന്ന പദം, അതിന്റെ അർത്ഥവ്യൽപ്പത്തിയിൽതന്നെ, ബ്രാഹ്മണനെ കേന്ദ്രമായി ആവിഷ്കരിക്കുന്നുണ്ട്

____________________________________________

“വൈവിധ്യത്തിന്റേയും നീതിയുടേയും നീയമസാധുതയുടേയും മുന്നേ നിലനിൽക്കുന്ന രൂപത്തെ ഇളക്കിക്കൊണ്ട് സാദ്ധ്യമാകുന്ന പുതുസ്വത്വങ്ങളുടെ ചാലകശക്തിയായി വർത്തിക്കുന്ന കലഹപ്രക്രിയ തന്നെയാണു ‘ആയിത്തീരലിന്റെ രാഷ്ട്രീയം”. അതുമാത്രമല്ല:“സാംസ്കാരികമണ്ഡലത്തിൽ പുതുസ്വത്വങ്ങളെ സ്ഥാനനിർണ്ണയപ്പെടുത്തുന്നതിൽ വിജയിക്കുന്നിടത്തോളം, മുന്നേ വ്യവസ്ഥാപിതമായ സ്വത്വങ്ങളുടെ രൂപത്തേയും ആകാരത്തേയും ആയിത്തീരലിന്റെ രാഷ്ട്രീയം മറ്റിത്തീർക്കുകകൂടി ചെയ്യും”. കൊളോണിയൽ കാലഘട്ടത്ത് ഈ ബ്രാഹ്മണഅബ്രാഹ്മണ സ്വത്വങ്ങൾ തമിഴകത്ത് എങ്ങിനെ പരസ്പരം നിർമ്മിച്ചുവെന്നതിൽ പ്രകാശം വീഴ്ത്താനും അവയെ സ്ഥാനപ്പെടുത്താനുമാണ് കൊണോളിയിൽനിന്ന് അദ്ദേഹത്തിന്റെ അപഗ്രഥനസങ്കേതങ്ങളെ എടുത്തുകൊണ്ട് ഞാൻ ശ്രമിക്കുന്നത്. 
____________________________________________ 

പുതിയ സ്വത്വങ്ങളുടെ ആവിർഭാവങ്ങളെ ‘ആയിത്തീരലിന്റെ രാഷ്ട്രീയം’ എന്ന് പേരിട്ടുകൊണ്ട്, അത്തരം സ്വത്വങ്ങളെ ഭാവന ചെയ്യുന്ന, പ്രമാണീകരിക്കുന്ന, ഉറപ്പിക്കുന്ന പ്രക്രിയയെ വില്യം കൊണോളി ഇങ്ങനെ വിശേഷിപ്പിച്ചു:“വൈവിധ്യത്തിന്റേയും നീതിയുടേയും നീയമസാധുതയുടേയും മുന്നേ നിലനിൽക്കുന്ന രൂപത്തെ ഇളക്കിക്കൊണ്ട് സാദ്ധ്യമാകുന്ന പുതുസ്വത്വങ്ങളുടെ ചാലകശക്തിയായി വർത്തിക്കുന്ന കലഹപ്രക്രിയ തന്നെയാണു ‘ആയിത്തീരലിന്റെ രാഷ്ട്രീയം”. അതുമാത്രമല്ല:“സാംസ്കാരികമണ്ഡലത്തിൽ പുതുസ്വത്വങ്ങളെ സ്ഥാനനിർണ്ണയപ്പെടുത്തുന്നതിൽ വിജയിക്കുന്നിടത്തോളം, മുന്നേ വ്യവസ്ഥാപിതമായ സ്വത്വങ്ങളുടെ രൂപത്തേയും ആകാരത്തേയും ആയിത്തീരലിന്റെ രാഷ്ട്രീയം മറ്റിത്തീർക്കുകകൂടി ചെയ്യും”. കൊളോണിയൽ കാലഘട്ടത്ത് ഈ ബ്രാഹ്മണഅബ്രാഹ്മണ സ്വത്വങ്ങൾ തമിഴകത്ത് എങ്ങിനെ പരസ്പരം നിർമ്മിച്ചുവെന്നതിൽ പ്രകാശം വീഴ്ത്താനും അവയെ സ്ഥാനപ്പെടുത്താനുമാണ് കൊണോളിയിൽനിന്ന് അദ്ദേഹത്തിന്റെ അപഗ്രഥനസങ്കേതങ്ങളെ എടുത്തുകൊണ്ട് ഞാൻ ശ്രമിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അബ്രാഹ്മണത എന്ന ഗണ (category)ത്തിന്റെ സാധുതാവൽക്കരണം അതായത് അബ്രാഹ്മണതയെ സുതാര്യമായ, സ്വാഭാവികമായ, ഉറവകൊണ്ടതുമായ ഒരു ഗണമാക്കിമാറ്റുന്ന പ്രക്രിയ – എങ്ങിനെയാണ് അതേ സമയംതന്നെ മുന്നേ നിലനിന്നിരുന്ന ബ്രാഹ്മണസ്വത്വത്തെപുനർരൂപവൽക്കരിച്ചതെന്നതിലാണ് ഞാൻ വ്യാപ്രുതനാകുന്നത്. എന്നു മാത്രമല്ല, കൊളോണിയലിസത്തിൻ കീഴിലെ ബ്രാഹ്മണ, അബ്രാഹ്മണ സ്വത്വങ്ങളുടെ ഈ സഹനിർമ്മിതി മുന്നേ നിലനിന്നിരുന്ന സാമൂഹ്യരാഷ്ട്രീയ വിധാനങ്ങളേയും പൊതുസമ്മതങ്ങളേയും അസ്ഥിരപ്പെടുത്തുകയും ‘വൈവിദ്ധ്യം, നീതി, ആധികാരികത’ എന്നിങ്ങനെ മൌലികങ്ങളായ പുതുആശയങ്ങളുടെ ലോകത്തേക്ക് തമിഴകത്തെ എങ്ങിനെ കൂട്ടിക്കൊണ്ടുപോയി എന്നതുംകൂടിയാണ് എന്റെ പ്രമേയം.
കൂടുതൽ നിയതമായി പറഞ്ഞാൽ, വ്യവഹാര വിഷയങ്ങളായി ബ്രാഹ്മണ,അബ്രാഹ്മണ സ്വത്വങ്ങളെ രൂപവൽക്കരിച്ചെടുത്ത ചരിത്രപരവും രാഷ്ട്രീയവുമായ സംയോഗങ്ങളേയാണ് ഈ പുസ്തകം ചിത്രപ്പെടുത്തുന്നത്; ബ്രാഹ്മണഅബ്രാഹ്മണ യാഥാർത്ഥ്യങ്ങൾ ഗണിക്കപ്പെടേണ്ടതെങ്ങിനെയെന്നതിനെ അടയാളപ്പെടുത്തുന്ന പ്രാമാണികമായ നടപടിക്രമങ്ങളേയും, ഈ ആവിഷ്കാരങ്ങൾ ആത്യന്തികമായി അതിമൂർത്തമായ അർത്ഥത്തെ കൈവരിക്കുന്നതെങ്ങിനെയെന്നതിനെയും ഈ ഗ്രന്ഥം രേഖപ്പെടുത്തുന്നു. ആയതുകൊണ്ട് ഈ പുസ്തകം ഉദ്യമിക്കുന്നത്, ബ്രാഹ്മണഅബ്രാഹ്മണതകളുടെ വർത്തമാനകാല സമയപരിസരത്തുള്ള സ്വത്വപരമായ സ്വാഭാവികതയെ അസ്ഥിരപ്പെടുത്തുന്നതിനായി ഈ ഗണങ്ങളുടെ നിർമ്മാണത്തിൽ ഉള്ളടങ്ങിയിട്ടുള്ള ചരിത്രപരമായ അസാധാരണത്വങ്ങളെ അടയാളപ്പെടുത്തുവാനാണ്. ഈ അർത്ഥത്തിൽ എന്റെ ശ്രമം ഒരു ഭാഷാഭൂവിഭാഗത്തിനായുള്ള ചരിത്രപരമായ സത്താവിജ്ഞാനീയത്തിലേയ്ക്കാണ്. ചരിത്ര സത്താമീമാംസയെ വിമർശനത്തിനുള്ള ഒരു പദ്ധതിയായ് നിരീക്ഷിച്ചുകൊണ്ട് മിഷേൽ ഫൂക്കോ അതിന്റെ ആകാരങ്ങളെcontours) ഇങ്ങിനെ വ്യാഖ്യാനിച്ചു: ‘സാർവ്വർത്രിക മൂല്യമുള്ള രൂപപരമായ ഘടകങ്ങൾക്കായുള്ള അന്വേഷണമെന്ന നിലയിൽ അനുശീലിക്കാൻ ഈ വിമർശനങ്ങൾക്ക് ഇനി സാദ്ധ്യമല്ലെന്നും പക്ഷേ,പകരം നമ്മെത്തന്നെ നിർമ്മിക്കുന്ന സംഭവങ്ങളിലേക്കുള്ള ചരിത്രപരമായ അന്വേഷണമെന്ന നിലയിലും, നമ്മുടെ പ്രവ്രുർത്തിയുടേയും ചിന്തയുടേയും സംസാരത്തിന്റേയും വിഷയങ്ങളായി നമ്മെത്തന്നെ തിരിച്ചറിയുന്നതിനുള്ള ഉപാധിയെന്ന നിലയിലുമാണ്’. ആധുനികമായ മതേതര പൊതുസ്ഥലികളിൽ ജാതിയെക്കുറിച്ചുള്ള ‘സംസാരക്ഷമത’യുടെ പുതിയ രൂപങ്ങളെ സാദ്ധ്യമാക്കി ബ്രാഹ്മണഅബ്രാഹ്മണ സ്വത്വങ്ങളെ നിർമ്മിച്ചെടുക്കുന്ന ഒരു ‘വൻസംഭവ’മായിരുന്നു കൊളോണിയലിസം. അധിനിവേശ ദക്ഷിണേന്ത്യയിൽ ഉയിർത്തുവരുന്ന അബ്രാഹ്മണ സ്വത്വത്തിനനുകൂലമായുള്ള ‘ആയിത്തീരലിന്റെ രാഷ്ട്രീയത്തെ’ ഇത് ഉടൻ സുഗമമാക്കുകയും അടക്കിനിർത്തുകയും ചെയ്തു.
സ്വത്വങ്ങളേയും അനുശീലനങ്ങളേയും, ചരിത്രപരവും ആശ്രിതവു(contingent)യി ഗണിക്കുന്ന വംശാവലീചരിത്രരീതിയെ ഞാൻ തിരഞ്ഞെടുത്തത് വളരെ ബോധപൂർവ്വമാണ്. ദക്ഷിണേന്ത്യൻ അബ്രാഹ്മണ രാഷ്ട്രീയത്തെ സംബന്ധിക്കുന്ന വർത്തമാനസാഹിത്യത്തിൽ കണ്ടുവരുന്ന പ്രബലവും പക്ഷേ, സന്നിഗ്ദ്ധവുമായ രണ്ടു രീതികളുടെ അനന്തരഫലമാണീ തിരഞ്ഞെടുപ്പ്.
ആദ്യമായ്, അബ്രാഹ്മണസ്വത്വത്തിന്റെ സാക്ഷാത്കാരത്തെയോ അതിന്റെ അനന്തരഫലങ്ങളെയോ പരിഗണിക്കാതെ അതിനെ വെറും കെട്ടുകഥയായി നിസ്സാരവൽക്കരിക്കുന്ന പ്രവണതയെയാണു ചില പ്രാമാണികഗ്രന്ഥങ്ങൾ പിന്തുടരുന്നത്. ഈ അടുത്ത കാലത്ത് (1989 ൽ) എഴുതുന്നതായതുകൊണ്ട് എൻ.സുബ്രഹ്മണ്യനു അബ്രാഹ്മണം എന്ന പദത്തെ ‘താർക്കികമായി വീട്ടുപകരണങ്ങളേയും കാബേജിനേയും വരെ ഉൾക്കൊള്ളിക്കാനാവുന്ന ഒരു നിർവീര്യമായ മതികെട്ട ഒരു പദം മാത്രമാണെന്ന്’ അവകാശപ്പെടാം. സുബ്രഹ്മണ്യൻ നാട്ടുതട്ടകത്തിൽ വളർന്ന (home grown) ‘പരിദേവന’ത്തിന്റെ ചരിത്രകാരനായിരിക്കെ, കേംബ്രിഡ്ജ് സ്കൂളിലെ ഏറെ അംഗീകരിക്കപ്പെടുന്ന ചരിത്രകാരന്മാർ, വിശേഷിച്ചും ഡേവിഡ് വാഷ്ബ്രൂക്കും ക്രിസ്റ്റഫർ ബേക്കറും ഇതേ നിലപാടിനുവേണ്ടി ചിട്ടയായി വാദിച്ചിട്ടുണ്ട്. തിരശ്ചീനമായി കുറുകെ പരസ്പരം പങ്കുവെക്കുന്ന സ്വത്വ (identity) ങ്ങൾക്കു പകരം ആശ്രയദാതാവ്ആശ്രിതൻ കെട്ടുപാടുകളിലൂടെ കുത്തനെ ധലംബമാനമായിപ സാങ്കല്പികമായി രൂപീക്രുതമായിട്ടുള്ള കലഹങ്ങൾക്കു ചുറ്റുമായി നിർമ്മിതമായതെന്ന നിലയിലാണ് അധിനിവേശിതരുടെ രാഷ്ട്രീയത്തെക്കുറിച്ച് കേംബ്രിഡ്ജ് ചരിത്രകാരൻമാർ എഴുതിയത്. ഈ ചട്ടകൂടിൽ രാഷ്ടിയമെന്നത് ഇടുങ്ങിയ സാമ്പത്തിക അധികാര താൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്ന ഒന്നായാണ് ഏറെക്കുറെ കണ്ടുവരുന്നത്. അത്തരമൊരു ചട്ടക്കൂടിനുള്ളിൽ ഇത്തരം സ്വത്വങ്ങളുടെ നിർമ്മിതിയെ അവമതിക്കപ്പെടുകയോ ചെയ്തേ മതിയാകൂ. അതുകൊണ്ട് വാഷ്ബ്രൂക്കിന് അബ്രാഹ്മണത സ്വത്വപ്രഖ്യാപനം കണ്ട് ഇങ്ങനെ അത്ഭുതപ്പെടാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല : ‘മദ്രാസ്സ് പ്രവിശ്യയിൽ തുറന്ന വർഗ്ഗീയ(ജാതീയ)സംഘർഷം പ്രത്യക്ഷപ്പെട്ടത് അതിന്റെ ഏറ്റവും ശ്രദ്ധേയമായ രീതിയിലായിരുന്നു. ഒരു സമുദായം(അബ്രാഹ്മണർ) ജനസംഖ്യയിൽ 98 ശതമാനം വരുകയും ധനത്തിന്റേയം രാഷ്ട്രീയ അധികാരത്തിന്റേയും വലിയ പങ്ക് അധീനത്തിലാക്കുകയും, ജനസംഖ്യയിൽ വെറും രണ്ടു ശതമാനത്തിൽ താഴെ മാത്രം വരുകയും മേൽപ്പറഞ്ഞ രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങളൊന്നുമില്ലാതിരിക്കുകയും ചെയ്യുന്ന മറ്റൊരു സമുദായത്തെ(ബ്രാഹ്മണനെ) തങ്ങളെ ചവിട്ടിയമർത്തുന്നവരെന്ന പേരിൽ നിന്ദിക്കുകയും ചെയ്യുന്നു’. സമാനമായി ബേക്കർ കണ്ടെത്തുന്നു:‘കൌൺസിലുകളുടേതും മന്ത്രിമാരുടേതും സമ്മതിദായകരുടേതുമായ ഈ കാലഘട്ടത്തിലെ ഇൻഡ്യയിൽ പുതുരാഷ്ട്രീയത്തിന്റെ മുഖമുദ്ര ന്യൂനപക്ഷത്തെ സംരക്ഷിക്കണമെന്നവകാശപ്പെടുന്ന പ്രസ്ഥാനങ്ങളായിരിക്കെ, ജനസംഖ്യയിൽ 98 ശതമാനം വരികയും പ്രാദേശിക സമൂഹത്തിൽ നല്ല സ്വാധീനമുണ്ടായിരിക്കുകയും ഏറെക്കുറെ മിക്കവരും സമ്പന്നരായിരിക്കുകയും ചെയ്യുന്ന ഭൂരിപക്ഷത്തെ സംരക്ഷിക്കുമെന്നവകാശപ്പെടുന്ന ഇത്തരമൊരു പ്രസ്ഥാനമുണ്ടായിരിക്കുന്നത് വിരോധാഭാസമല്ലെങ്കിൽ അപൂർവ്വമെങ്കിലുമാണ്‘. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അബ്രാഹ്മണസ്വത്വത്തിന്റെ ഉരുത്തിരിയലിനെ സംബന്ധിച്ച് നിശ്ചയമായും ചില അബദ്ധധാരണകൾ നമുക്കിവിടെ കാണാൻ കഴിയും. ഇത്തരമൊരു ധാരണ ആശ്ചര്യമുളവാക്കുന്ന ഒന്നു തന്നെയാണ്.
അബ്രാഹ്മണ സ്വത്വത്തിന്റെ ആവിർഭാവത്തെ ഘടനാപരമായ അനിവാര്യതയെന്ന നിലയിൽ പരിഗണിക്കുക എന്ന രീതിയാണ് നിലവിലെ പഠനങ്ങൾ പിന്തുടരുന്ന രണ്ടാമതു പ്രവണത. അതായത്, അതിന്റെ ആവിർഭാവം യാതൊരുവിധ അത്ഭുതത്തേയും ഉളവാക്കുന്നില്ലതന്നെ. ഉദാഹരണത്തിനു, കോളോണീയൽ കാലഘട്ടത്തിലെ അബ്രാഹ്മണ രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ എഴുത്തിൽ എൻ.റാം ഇങ്ങനെ അവകാശപ്പെടുന്നു:
ഹിന്ദു അധികാരശ്രേണിയായ വർണ്ണാശ്രമധർമ്മത്തിലെ മുഖ്യകക്ഷിയായ ബ്രാഹ്മണർ ശ്രേഷ്ഠജാതിയായി തുടരുന്നിടത്തോളംകാലം ആധുനിക അധിനിവേശ സമൂഹത്തിൽ സാമൂഹികസമത്വത്തിനുവേണ്ടിയുള്ളതും ജാതിമേൽക്കോയ്മയ്ക്കെതിരെയുള്ളതുമായ എല്ലാ സമരങ്ങൾക്കും ഒരു ബ്രാഹ്മണവിരുദ്ധ സ്വഭാവമുണ്ടാകുമെന്നതിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. സത്യത്തിൽ, ബ്രാഹ്മണർക്ക് ഹിന്ദു സമൂഹത്തിലുണ്ടായിരുന്ന അസാധാരണമായ വിശേഷാധികാരങ്ങൾക്കും അതേപോലെ ഈ മർദ്ദകമായ മേൽക്കോയ്മയ്ക്കെതിരെ കീഴാളജാതികൾക്കുള്ളിൽ നിന്നുണർന്നുവന്ന വ്യക്തികളുടേയോ കൂട്ടായ്മകളുടേയോ താനേ വളർന്നുവന്ന ഉണർച്ചകളുടേയും അല്പമല്ലാത്ത ഉദാഹരണങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽനിന്ന് ഇന്ന് നമുക്കു ലഭ്യമാണ്.
‘താനേ വളർന്നുവന്ന ഉണർച്ചകളി’ന്മേലുള്ള ഈ ഊന്നൽ അബ്രാഹ്മണ സ്വത്വത്തിന്റെ അനിവാര്യമായ ആവിർഭാവത്തെ അടയാളപ്പെടുത്തുന്നു. അതായത ഒരു പ്രത്യേകതരം സ്വാഭാവികതയെ അത് കൈവരിക്കുന്നുവെന്നർത്ഥം. അബ്രാഹ്മണ പ്രസ്ഥാനത്തെക്കുറിച്ച് അതിന്റെ പ്രത്യയശാസ്ത്രകാരന്മാരാൽ എഴുതപ്പെട്ട ജനപ്രിയ ചരിത്രങ്ങളിലും ഒരാൾക്ക് ഈ പ്രവണതയെ കണ്ടെത്താനാകും.
അബ്രാഹ്മണസ്വത്വത്തിന്റെ രൂപവൽക്കരണത്തെക്കുറിച്ചുള്ള അത്ഭുതവും ധാരണപ്പിശകുകളും അതിന്റെ സത്യവസ്ഥയും കാര്യക്ഷമതയും മനസ്സിലാക്കുന്നതിനുള്ള ഒരു കടമ്പയായാണ് നിലകൊള്ളുന്നത്. നേരേ മറിച്ച്, സമകാലികരാഷ്ട്രീയപരിസരത്ത് ബ്രാഹ്മണരും അബ്രാഹ്മണരും തമ്മിലുള്ള ‘അംഗീകരിക്കപ്പെട്ടിട്ടുള്ള ശത്രുത’യെ അസ്ഥിരപ്പെടുത്താനുള്ള സാദ്ധ്യതയെ തടസ്സപ്പെടുത്തുകയാണ് അതിനെ അനിവാര്യമായ ഒന്നായി കണക്കാക്കുന്നതിലൂടെ സംഭവിക്കുന്നത്. അതുകൊണ്ട്, ഈ സ്വത്വങ്ങളുടെ കാര്യക്ഷമതയെ മനസ്സിലാക്കുകയും അതിന്റെ ‘സ്വാഭാവികത’യെ ചോദ്യം ചെയ്യുകയുമാണു വേണ്ടത്. ആയിത്തീരലിന്റെ രാഷ്ട്രീയം ‘സാമുദായികമായ പദാവലികളുടെ ജഡത്വത്തെ’ അട്ടിമറിക്കുകയും രാഷ്ട്രീയത്തിന്റെ പുതുരൂപങ്ങളെ സാദ്ധ്യമാക്കിത്തീർക്കുകയും ചെയ്യുന്നു. കൂടാതെ, പുതുസ്വത്വങ്ങളുടെ സ്ഥാപനത്തിലൂടെ അത് പുതിയ ‘സാമുദായിക പദാവലികളെ’ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ പുതിയ സാമുദായികപദാവലികൾ സ്വത:സിദ്ധമായ/സ്വയംപ്രത്യക്ഷമായ ഒരു ഗുണത്തെ കൈവരിക്കുന്നതിലൂടെ – നമ്മുടെ കാര്യത്തിൽ ബ്രാഹ്മണർക്കും അബ്രാഹ്മണർക്കുമിടയിലുള്ള വിരുദ്ധത –ഭാവിയിലെ രാഷ്ട്രീയസാദ്ധ്യതകളെ തടസ്സപ്പെടുത്തുന്നു. ഈ പുസ്തകത്തിന്റെ ഉത്തരാഖ്യാനം വെളിവാക്കുന്നതുപോലെ, ഇത്തരം കൂടുതൽ മൂർത്തമായ വർഗ്ഗങ്ങൾ തമിഴ്നാട്ടിലെ സമകാലിക ദളിത് ചലനങ്ങളുടെ വഴി മുടക്കുന്നു. ഈ ഘട്ടത്തിൽ ഒന്നു മാത്രം പറയാൻ ആഗ്രഹിക്കുന്നു: ഈ പുസ്തകത്തിൽ പലയിടങ്ങളിലും ഞാൻ ബ്രാഹ്മണൻ, അബ്രാഹ്മണൻ എന്നിങ്ങനെ ഏകവചനം മാത്രമുപയോഗിക്കുന്നത്, അവർ മൂടിവെക്കുന്ന ആഭ്യന്തരഭിന്നതകളെയും അവർ ചുമത്തുന്ന സജാതീയത്വത്തെയും നിരാകരിക്കുവാൻ വേണ്ടി മാത്രമല്ല, കൂടാതെ കേംബ്രിഡ്ജ് സ്കൂൾ ചരിത്രകാരന്മാരിൽനിന്ന് വ്യത്യസ്ഥമായി – അവർ തമിഴ് സമുദായത്തിൽ അപഗ്രഥനാത്മകമായി തിരിച്ചറിയത്തക്ക വർഗ്ഗങ്ങളായ് മാറിയെന്ന് സമ്മതിക്കുന്നതിനും വേണ്ടി കൂടിയാണ്.

കൊളോണിയസത്തിലെ ജീവിതവും കാലവും

കൊളോണിയലിസമെന്നത് വെറുമൊരു പശ്ചാത്തലമോ പരിസരമോ മാത്രമല്ലാത്തതുകൊണ്ടും പകരം അത് ബ്രാഹ്മണഅബ്രാഹ്മണ സ്വത്വങ്ങളുടെ നിർമ്മാണത്തിന്റെയും സാധുതാവൽക്കരണത്തിന്റെയും കഥയിലെ ഒരു മുഖ്യതാരമായതുകൊണ്ടും, അതിനെ ഈ പുസ്തകത്തിൽ എങ്ങിനെയാണ് സാന്നിദ്ധ്യപ്പെടുത്തുന്നതെന്ന് ഞാൻ ചുരുക്കത്തിൽ വിവരിക്കാം.

________________________________________
കൊളോണീയലിസമെന്നത് ഒരേ സമയം പലതാണ് – ‘പരിഷ്കാര‘ത്തിന്റെ പേരിൽ അത് ഹിംസാത്മകമാണ്, ‘ആധുനികവൽക്കരണ’ത്തിന്റെ പേരിൽ അത് സാമ്പത്തികമായ പിഴിഞ്ഞെടുപ്പ് നടത്തുന്നു, ‘അറിവ്’ സമ്പാദനത്തിന്റെ പേരിൽ അത് നിഷ്കളങ്കമായ വർഗ്ഗീകരണങ്ങൾ നടത്തുന്നു. ഈ പരസ്പരവിരുദ്ധമായ പ്രത്യക്ഷങ്ങളുടെ (ozymoronic) സംയോജനങ്ങൾ കൊളോണീയലിസത്തിൽ സദാ സന്നിഹിതമായിരിക്കുന്ന പരസ്പരവൈരുദ്ധ്യങ്ങളേയും അധിനിവേശപദ്ധതിയുടെ ചാഞ്ചല്യത്തേയും ചൂണ്ടിക്കാട്ടുന്നു. അധിനിവേശിതരെ പ്രതിനിധീകരിക്കാനും ഉൾക്കൊള്ളാനും ഭരിക്കാനുമുള്ള അധിനിവേശകരുടെ ഇച്ഛ പലപ്പോഴും നിറവേറപ്പെടുന്നില്ലെന്നാണു ഇത്തരം പരസ്പരവൈരുദ്ധ്യങ്ങളൂം ചാഞ്ചല്യങ്ങളൂം സൂചിപ്പിക്കുന്നത്.
________________________________________ 

ആദ്യമായി, കൊളോണീയലിസമെന്നത് ഒരേ സമയം പലതാണ് – ‘പരിഷ്കാര‘ത്തിന്റെ പേരിൽ അത് ഹിംസാത്മകമാണ്, ‘ആധുനികവൽക്കരണ’ത്തിന്റെ പേരിൽ അത് സാമ്പത്തികമായ പിഴിഞ്ഞെടുപ്പ് നടത്തുന്നു, ‘അറിവ്’ സമ്പാദനത്തിന്റെ പേരിൽ അത് നിഷ്കളങ്കമായ വർഗ്ഗീകരണങ്ങൾ നടത്തുന്നു. ഈ പരസ്പരവിരുദ്ധമായ പ്രത്യക്ഷങ്ങളുടെ (ozymoronic) സംയോജനങ്ങൾ കൊളോണീയലിസത്തിൽ സദാ സന്നിഹിതമായിരിക്കുന്ന പരസ്പരവൈരുദ്ധ്യങ്ങളേയും അധിനിവേശപദ്ധതിയുടെ ചാഞ്ചല്യത്തേയും ചൂണ്ടിക്കാട്ടുന്നു. അധിനിവേശിതരെ പ്രതിനിധീകരിക്കാനും ഉൾക്കൊള്ളാനും ഭരിക്കാനുമുള്ള അധിനിവേശകരുടെ ഇച്ഛ പലപ്പോഴും നിറവേറപ്പെടുന്നില്ലെന്നാണു ഇത്തരം പരസ്പരവൈരുദ്ധ്യങ്ങളൂം ചാഞ്ചല്യങ്ങളൂം സൂചിപ്പിക്കുന്നത്. അധിനിവേശിതരെ ഒരു കൂട്ടം വർഗ്ഗീകരണങ്ങളുടെ ചട്ടക്കൂട്ടിലൊതുക്കുന്നതും ആ ഗണങ്ങളുടെ നിരന്തരമായ പുനരാവർത്തനങ്ങളും അതിന്റേതായ ഒരു യാഥാർത്ഥ്യത്തെ അർത്ഥത്തെ ഉല്പാദിപ്പിച്ചിട്ടുമുണ്ട്. ഇത്തരം വർഗ്ഗീകരണങ്ങളുമായി ഇടപെട്ടേ മതിയാകൂ എന്ന ആവശ്യകത, അധിനിവേശിതർ എങ്ങിനെയാണു വിശാലമായ ബാഹ്യലോകവുമായി ബന്ധപ്പെടുന്നതെന്നതിന്റേയും അവർക്ക് അവരെക്കൂറിച്ചുതന്നെയുള്ള ചിന്താപദ്ധതികളെയും പുനർനിർമ്മിച്ചു. എങ്ങിനെയായിരുന്നാലും, കൊളോണിയൽ വർഗ്ഗങ്ങൾക്ക് കോളണീവൽക്കരിക്കപ്പെട്ട ലോകങ്ങളിൽ അനവധി ജീവിതങ്ങളും, അതിന്റേതായ പ്രചാരണകേന്ദ്രകങ്ങളുമുണ്ടായിരുന്നു. അധിനിവേശിതർ ഈ വർഗ്ഗങ്ങളെ വ്യത്യസ്ഥലക്ഷ്യങ്ങൾക്കായി ഒരുക്കൂട്ടുകയും വിന്യസിപ്പിക്കുകയും ചെയ്തു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, കൊളോണിയൽ വർഗ്ഗീകരണങ്ങൾ അവരുടെ വിവിധലക്ഷ്യാർത്ഥങ്ങൾ കൈവരിക്കുകയും മാറ്റത്തിന് വിധേയമാകുകയും ചെയ്തു. ഈ പ്രക്രിയ അധിനിവേശപ്രതിനിധാന ഭരണക്രമത്തെ ഉൽപ്പാദനാത്മകമായും അപ്പോൾ തന്നെ നിതാന്തമായ ചാഞ്ചല്യത്തിലുമാണ് നിലനിർത്തി.
അധിനിവേശ പ്രതിനിധാനങ്ങളുടെ അസ്ഥിരതയും അനിശ്ചിതജീവിതവും അധിനിവേശിതർക്ക് അവരുടെ അധിനിവേശകരോടുള്ള ബന്ധത്തിൽ മാത്രമല്ല അവർക്കുള്ളിൽ തന്നെയും വ്യാഖ്യാനാത്മക പ്രതിസന്ധിഘട്ടത്തിന്റേതെന്നതുപോലെ വ്യാഖ്യാനാത്മക സാദ്ധ്യതകളുടേതുമായ മണ്ഡലത്തെ നൽകുന്നുണ്ട്. അധിനിവേശ മേൽക്കോയ്മയോടൊപ്പം അകമ്പടി സേവിക്കുന്ന സ്വാതന്ത്ര്യം, സമത്വം, പരിഷ്കാരം (നാഗരികത) എന്നിവയെ സംബന്ധിക്കുന്ന സംവാദങ്ങളും ചർച്ചകളും, അതേസമയം വാഗ്മോടിയോടെ ലിബറൽ വ്യവഹാരങ്ങളുടെ പരിമിതികളെ വെളിവാക്കയും (ഈ സംവാദങ്ങൾ) അടക്കമില്ലാത്ത സഞ്ചാരങ്ങളിൽ ഉദ്യുക്തമാവുകയും ഒരേപോലെ അധിനിവേശവും സ്വദേശീയവുമായ അധികാരത്തിന്റെ ഘടനകളെ വെല്ലുവിളിക്കാനായും അതുപോലെ തന്നെ പ്രമാണീകരിക്കാനുമായി തിരിച്ചെത്തുകയും ചെയ്തിരുന്നു. (22) അങ്ങനെ കൊളോണിയലിസം പുതു സ്വത്വങ്ങളെ ജഡപ്പെടുത്താനുള്ള ഇച്ഛയ്ക്കനുസ്രുതമായ അളവിൽ തന്നെ അതിന്റെ ആവിർഭാവത്തിനായും അതിനെ തെളിപ്പെടുത്തുന്നതിനുമായുള്ള കളമൊരുക്കുകയും ചെയ്തു. ഇതിൽ ദേശീയസ്വത്വരൂപീകരണമായിരിക്കാം ഒരു പക്ഷേ ഏറ്റവും പ്രകടമായത്. ചുരുക്കത്തിൽ, പുതുസ്വത്വങ്ങളുടെ ആക്രുതിപ്പെടുത്തലുകൾ അനിവാര്യമായും തുറന്നുതന്നത് മുന്നേ നിലനിൽക്കുന്നവയുടെ സ്വാഭാവികതയെ ചോദ്യം ചെയ്യാനുള്ള സദ്ധ്യതകളെയാണു. ഇത് എല്ലായ്പ്പോഴും അങ്ങനെയാണു. കാരണം, പുതിയ സ്വത്വങ്ങളുടെ നിർമ്മാണം അതിനെ നിയന്ത്രിക്കാനും പാലിക്കാനുമുള്ള പുതിയ അതിർവരമ്പുകളുടെ നിർമ്മാണത്തേയും അനിവാര്യമാക്കുന്നുണ്ട്. ഉദാഹരണത്തിന്: കൊളോണിയലിസത്തിൻ കീഴിൽ ഒരു ദേശീയസ്വത്വത്തെ ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ പലപ്പോഴും ഒരു ചോദ്യമുയർത്തുന്നുണ്ട് ‘രാഷ്ടത്തിന്റെ ഉടമസ്ഥത ആർക്കുള്ളതാണ്?’. സ്റ്റുവർട്ട് ഹാളും ഡേവിഡ് ഹെൽഡും നിരീക്ഷിച്ചതുപോലെ, ‘പുരാതനകാലം മുതൽ വർത്തമാനകാലം വരെ, ഒരാൾ ഉൾപ്പെടുന്ന സമുദായത്തിലെ അംഗത്വത്തിന്റെ സാദ്ധ്യതകളേയും അർത്ഥത്തേയും സംബന്ധിക്കുന്ന ചർച്ചകളെയും അതിന്മേലുള്ള പോരാട്ടങ്ങളേയും പൌരത്വം അനിവാര്യമാക്കിത്തീർക്കുന്നുണ്ട്. ആരാണ് ഉൾച്ചേർക്കപ്പെട്ടത്? പ്രയോഗതലത്തിൽ ഈ ഉൾച്ചേർക്കലിന്റെ അർത്ഥമെന്താണു?’. തന്മൂലം, സ്ഥിരതയ്ക്കായുള്ള എല്ലാശ്രമങ്ങളും ആ സ്ഥിരതയ്ക്കെതിരെയുള്ള പ്രതികൂലതകളെ ക്ഷണിച്ചുവരുത്തുകയാണു ചെയ്യുന്നത്. നാം കാണാൻ പോകുന്നതുപോലെ, ദൈനംദിനജീവിതപ്രക്രിയകളേയും അതിനൊപ്പം ചിട്ടപ്പെടുത്തപ്പെട്ട രാഷ്ട്രീയത്തിന്റെയും മണ്ഡലത്തിലേക്ക് ഇതിനെ വിവേചിപ്പിക്കുന്ന പ്രക്രിയ പുതിയ സഖ്യങ്ങളെ ഉല്പാദിപ്പിക്കുകയും അത് പുതു സ്വത്വങ്ങളുടെ ആവിർഭാവങ്ങളിലേയ്ക്ക് നയിക്കുകയുംചെയ്യും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കൊളോണിയലിസമെന്നത് പുതു സ്വത്വങ്ങളുടെ ആവിർഭാവങ്ങളെ ദ്രുഡപ്പെടുത്തുന്നതും പഴയവയുടെ പുനർവിവരണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന കാലമാണ്. അധിനിവേശ ഇൻഡ്യയുമായി ബന്ധപ്പെട്ട് ഇത് സംബന്ധമായി ഒരു സശയവുമുണ്ടാകാനിടയില്ല.
ഇത്തരം സ്വത്വരൂപവൽക്കരണങ്ങൾ നമ്മുടെ സന്ദർഭത്തിൽ, കൊളോണീയലിസം കൊണ്ടുവന്ന പുതു‘സംസാരക്ഷമത’യുമായി ഗാഡമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ദ്രുഷ്ടാന്തത്തിനു നമുക്ക് ബ്രാഹ്മണൻ എന്ന സ്വത്വത്തിന്റെ ആകാരത്തെ ഈ പുസ്തകത്തിലെ കേന്ദ്രമായി കണക്കാക്കാം. ഇൻഡ്യൻ പ്രാമാണ്യത്തിന്റെ വാഹകനായും കാലക്രമേണ നശിച്ചുപോയെങ്കിലും സാർവ്വജനീനമായ വംശീയമൂലധനത്തിന്റെ ഉണ്മയായും സദാചാരവിരുദ്ധമായ പൌരോഹിത്യത്തെ ഉയർത്തിപ്പിടിക്കുന്നവനായും ഇങ്ങനെ പലപല രൂപങ്ങളിൽ ബ്രിട്ടിഷുകാർ ബ്രാഹ്മണ്യത്തെ പ്രതിപാദിക്കുന്നുണ്ട്. അധികാരത്തിന്റേയും അറിവിന്റേതുമായ സവിശേഷമായ ചില പ്രവർത്തനശ്രുംഖലകളെക്കുറിച്ച് അധിനിവേശപ്രതിനിധാനങ്ങളുടെ ഇത്തരം വിവിധരൂപങ്ങൾ തികച്ചും അനിശ്ചിതമാണ്. ഇത്തരം പ്രതിനിധാനങ്ങളോടുള്ള ബ്രാഹ്മണരുടെ പ്രതികരണങ്ങൾ നിരവധി രൂപങ്ങൾ കൈക്കൊണ്ടു: അവൻ ഇത്തരം പ്രതിനിധാനങ്ങളെ എതിർക്കുകയും, അനുഗുണമാക്കുകയും പുനർരചിക്കുകയും ചെയ്തു. അധിനിവേശകരും അധിനിവേശിതരും പങ്കാളികളാവുന്ന (ബ്രാഹ്മണനെക്കുറിച്ചുള്ള) ഈ പുതിയ ‘സംസാരക്ഷമത’, ബ്രാഹ്മണനെക്കുറിച്ച് പണ്ടുനിലനിന്നിരുന്ന പ്രമുഖമായും സത്താവിജ്ഞാനീയമായ ഒരു വ്യവഹാരത്തിനു പകരമായ് ജ്ഞാനശാസ്ത്രപരമായ ഒരു വ്യവഹാരത്തെ ഉത്തേജിതമാക്കി. വാലന്റൈൻ ഡാനിയൽ ഈ വ്യത്യാസത്തെ ഇങ്ങനെയാണ് വിശദമാക്കിയത്: സത്താവിജ്ഞാനീയ വ്യവഹാരങ്ങൾ ‘ലോകത്തിന്റെ അകമേയുള്ള ഒരു ജനതയെ സംഭാവന ചെയ്യു’മ്പോൾ, ജ്ഞാനസിദ്ധാന്തപരമായ വ്യവഹാരങ്ങൾ ‘ലോകത്തെ കാണുന്ന ഒരു ജനതയെ നൽകു’ന്നു. ഉദാഹരണത്തിന്, സത്താവിജ്ഞാനിയമായ ഏർപ്പാട് ജനതയെ ഒരു അനുഷ്ടാനത്തിന്റെ ഭാഗമാകുന്നതിൽ ത്രുപ്തിയടയുമ്പോൾ, ജ്ഞാനവിജ്ഞാനീയമായ ക്രമവിധാനം അവരെ ആ ചടങ്ങിന്റെ അർത്ഥത്തിലേക്ക് ഉന്മുഖരാക്കും. അധിനിവേശിതരെ അറിയുവാനും അവരെ ഭരിക്കാനുമുള്ള കൊളോണിയലിസത്തിന്റെ ശ്രമങ്ങളിലെ, സത്താവിജ്ഞാനീയത്തിൽ നിന്നും ജ്ഞാനശാസ്ത്രത്തിലേക്കുള്ള വ്യവഹാരാത്മകമായ ഈ ഗതിമാറ്റം പുതു സ്വത്വങ്ങളുടെ വെളിപ്പെടലുകൾക്കും പഴയവയുടെ ഉടച്ചുവാർക്കലുകൾക്കുമുള്ള കളമൊരുക്കി.
അല്പം മുൻകരുതൽ ഇവിടെ അനിവാര്യമാണ്. കൊളോണിയലിസത്തിനു മുൻപുള്ള കാലഘട്ടങ്ങളിൽ ഒരിക്കലും ബ്രാഹ്മണരെക്കുറിച്ച് ഒരു സംഭാഷണവും നടന്നില്ലായിരുന്നുവെന്നല്ല ഞാനുദ്ദേശിക്കുന്നത്. നേരേ മറിച്ച്, ബ്രാഹ്മണരെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ മേഖലയിൽ ഒരു നീണ്ട ചരിത്രമുണ്ട്. അങ്ങനെയാകിലും അധിനിവേശപൂർവ്വ കാലഘട്ടത്തിൽ അത്തരം ചർച്ചകൾ ഏറിയകൂറും കേന്ദ്രീകരിച്ചിരുന്നത് മതമണ്ഡലത്തെ ചുറ്റിപ്പറ്റിയായിരുന്നു. പക്ഷേ, ഇപ്പോൾ അത്തരം ചർച്ചകൾ നടക്കുന്നത് ബ്രിട്ടീഷുകാർ തുടക്കമിട്ട ഒരു ആധുനികമായ ‘മായാമുക്ത’ (disenchanted) പൊതുഇടത്തിൽ വെച്ചാണ്. ഈ പുതിയ പൊതുഇടത്തിന്റെ ആധികാരികമായ വ്യാഖ്യാനാത്മക സമ്പ്രദായങ്ങളും സ്ഥാപനാധിഷ്ഠിതമായ പ്രയോഗങ്ങളും ഇത്തരം ചർച്ചകളെ കരുപ്പിടിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. വ്യാഖ്യാതാക്കളുടെ കൂടുതൽ വിപുലമായ വിഭാവനയിൽ ഇപ്പോഴത് പൊതു അടിസ്ഥാനത്തിലുമുള്ളതാണു. ഈ പുസ്തകത്തിന്റെ മുന്നോട്ടുപോക്കിൽ നമുക്കു കാണാനാകുന്നതുപോലെ, ബ്രാഹ്മണനെക്കുറിച്ചുള്ള വ്യാഖ്യാതാക്കളിൽ ‘അസ്പ്ര്യുശ്യരായ’ ബുദ്ധിജീവികൾ മുതൽ ‘അബ്രാഹ്മണ’ ദേശീയവാദികൾ, ദൈവരഹിതരായ യുക്തിവാദികൾ വരെ ഉൾപ്പെടുന്നു.
ഇത്തരം ഭാഷണം semeiosis പ്രതിസന്ധിയെ സൂചിപ്പിക്കുകയും കൊളോണീയലിസത്തെ ഒരു പുതിയ ‘കർത്രുത്വ അവസരം’(‘agentive moment’) ആയി അടയാളപ്പെടുത്തുകയും ചെയ്തു. ഒരിക്കൽ കൂടി നമുക്ക് ഡാനിയലിലേയ്ക്ക് തിരിച്ചുപോകാം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം “ജീവിതത്തിൽ ചില സമയങ്ങളുണ്ട്, പതിവ് ശീലങ്ങളിലുള്ള തടസ്സങ്ങളും ലോകഗതിക്രമങ്ങളിലുള്ള വ്യതിയാനങ്ങളും അത്രമാത്രം വലുതായതിനാൽ ഉരുത്തിരിഞ്ഞുവരുന്ന പുതിയ അർത്ഥങ്ങൾ നൽകി അതുമൂലമുണ്ടാകുന്ന ഞെട്ടൽ കുറക്കുവാൻ വേണ്ടി ധാരണകളെ സ്വാധീനിക്കുന്നതിന് നിലനിൽക്കുന്ന ശീലങ്ങൾ അപര്യാപ്തമാകുന്ന ഘട്ടങ്ങൾ” ഇത്തരം നിമിഷങ്ങൾ/അവസരങ്ങൾ ‘കർത്രുത്വവാഹക’ങ്ങളാണു; കാരണം, ‘semiosis’ൽ നിന്നു രക്ഷപ്പെടാനോ ഒരു അർത്ഥപൂർണ്ണജീവിതത്തെ പുന:ഗ്രഹിക്കാനോ കഴിയുന്നത് മൌലികമായ പുതുദിശകളിലേയ്ക്ക് നയിക്കാൻ കഴിയുന്ന മൌലികമായ പുതുശീലങ്ങളുടെ ഉല്പാദനത്തിലൂടെ മാത്രമാണ്’. മറ്റ് രീതിയിൽ പറഞ്ഞാൽ, കൊളോണിയലിസ്ം കൊണ്ടുവന്ന സജ്ഞാഭാഷാവിജ്ഞാനീയത്തിന്റെ പ്രതിസന്ധികളിൽ ഇടപെടണമെങ്കിൽ ജനങ്ങൾ പുതുപ്രയോഗങ്ങളേയോ, അർത്ഥങ്ങളേയോ, സ്വത്വങ്ങളേയോ നിർമ്മിച്ചെടുക്കേണ്ടിയിരിക്കുന്നു. ആ പ്രതിസന്ധിയാകട്ടെ പഴയ ലോകത്തെയും അതിന്റെ പഴയ പദാവലികളെയും തികച്ചും അപരിചിതമായി നിർമ്മിക്കുകയായിരുന്നു.
ചുരുക്കത്തിൽ, വ്യാഖ്യാനാത്മക പ്രതിസന്ധികൾക്കും സാദ്ധ്യതകൾക്കും കളമൊരുക്കുകയാണ് കൊളോണിയലിസം ചെയ്തത്. കൊളോണിയലിസത്തിന്റെ ഈ ഇരട്ടഭാവങ്ങളാണ് പുനരടയാളപ്പെടുത്തപ്പെട്ട ധൃലശെഴിശളശലറപ ബ്രാഹ്മണ അസ്തിത്വത്തിനു വിരുദ്ധമായി ഒരു അബ്രാഹ്മണ സ്വത്വത്തിന്റെ സൃഷ്ടിയേയും സാധുതപ്പെടുത്തലിനേയും എളുപ്പമാക്കിത്തീർത്തത്.

ഈ പുസ്തകം ചിട്ടപ്പെടുത്തിയിട്ടുള്ളത് ആറു അദ്ധ്യായങ്ങളിലായും ഒരു ഉത്തരാഖ്യാനത്തിലുമായാണ്. രണ്ടാമദ്ധ്യായം ആരംഭിക്കുന്നത് അധിനിവേശിത തമിഴ്നാട്ടിൽ ക്രിസ്ത്യൻ മിഷനറിമാരും തദ്ദേശവാസികളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെ വെളിപ്പെടുത്തിക്കൊണ്ടും ആ ഏറ്റുമുട്ടലുകൾ എങ്ങിനെയാണ് തദ്ദേശ മതങ്ങളേയും, ജാതികളേയും, ബ്രാഹ്മണരേയും പൊതുചർച്ചകൾക്കുള്ള വിഷയങ്ങളായി ആവിഷ്കരിച്ചതെന്നും അന്വേഷിച്ചുകൊണ്ടാണ്. തദ്ദേശീയരുമായുണ്ടായ മിഷനറി ഏറ്റുമുട്ടലുകളെ കൊളോണിയൽ നിമിഷങ്ങളുടെ ഉദാഹരണമായി ഉപയോഗപ്പെടുത്തിക്കൊണ്ട്, അവനവനേയും സമൂഹത്തേയും ചോദ്യം ചെയ്യുന്നതിനും പുനർവ്യാഖ്യാനിക്കുന്നതിനും വിധേയമാകുന്നതിൽനിന്ന് സത്താവിജ്ഞാനീയത്തിൽനിന്ന് ജ്ഞാനവിജ്ഞാനീയത്തിലേയ്ക്കുള്ള മാറ്റത്തെ ലേഖപ്പെടുത്തുകയാണ് ഞാൻ. കുറച്ചുകൂടി മുന്നോട്ട് പോയാൽ, ബ്രാഹ്മണരോടും ബ്രാഹ്മണാധിഷ്ഠിത ഹിന്ദുത്വത്തോടും കൊളോണിയലിസം ഉന്നയിച്ച ഇരട്ട ആവശ്യങ്ങളെയും അതായത് ഒരേ സമയം സാംസ്കാരികമായി പ്രമാണിത്തം കൈയാളുകയും അതേ പോലെ ആധുനികമായുമിരിക്കുക എന്നത് – ഈ ആവശ്യങ്ങളുടെ പരസ്പരവിരുദ്ധതയോട് ബ്രാഹ്മണർ എങ്ങനെയാണ് പ്രതികരിച്ചതെന്നുമാണ് ഈ അദ്ധ്യായം മുന്നോട്ടു വെയ്ക്കുന്ന ചില പ്രമേയങ്ങൾ.
കൊളോണിയലിസത്തിന്റെ ഇത്തരം വിളക്കിച്ചേർക്കാനാവാത്തതും പരസ്പരവിരുദ്ധവുമായ ഈ ഇരട്ട ആവശ്യങ്ങളോടുള്ള ബ്രാഹ്മണരുടെ പ്രതികരണങ്ങൾ എങ്ങിനെയാണു ബ്രാഹ്മണ അധികാരത്തിന്റെ പുതുക്രമങ്ങളിൽ കലാശിച്ചതെന്നാണ് മൂന്നാം അദ്ധ്യായം അന്വേഷിക്കുന്നത്. അതിന്റെ വിളിപ്പെട്ട പ്രാമാണികതയുടെ പേരിൽ ബ്രാഹ്മണൻ അവന്റെ പരമ്പരാഗത ജാതി അധികാരത്തെ പ്രയോഗിക്കുന്നതിനൊപ്പം തന്നെ അധിനിവേശ സ്ഥാപന ഘടനയിൽ അധികാരത്തിന്റെ ‘ആധുനിക’രൂപങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഏറ്റവും പ്രധാനമായി ഞാൻ ചൂണ്ടിക്കാട്ടുന്നത് ഈ ‘ആത്മീയവും’ ‘ഭൌതികവു’മായ മണ്ഡലങ്ങൾ സ്വയംഭരണാധികാരമുള്ളവയല്ലെന്നും പകരം അവ അത്യന്തം പരസ്പരം കൊളുത്തപ്പെട്ടവയാണെന്നുമാണ്. ഇത് ബ്രാഹ്മണനെ അധികാരത്തിന്റെ വളരെ തെളിഞ്ഞ അടയാളമായി നിർമ്മിച്ചെടുത്തു. അധികാരത്തിന്റെ ഈ പുതുരൂപങ്ങളെ ബ്രാഹ്മണന്റെ ആകാരത്തിനുള്ളിൽ രേഖപ്പെടുത്തിക്കൊണ്ട് ഈ അദ്ധ്യായം, മറ്റ് സ്വത്വങ്ങളുടെ – നമ്മുടെ കാര്യത്തിൽ അബ്രാഹ്മണ അസ്തിത്വം ആവിർഭാവങ്ങളെ തടയുവാൻ ശ്രമിക്കുന്ന സമയത്ത് എങ്ങിനെയാണു മുഖ്യധാരാദേശീയത ബ്രാഹ്മണത്വത്തെ ദേശീയപ്രാമാണിത്തമായി ഉദാത്തവൽക്കരിച്ചതെന്നുകൂടി അപഗ്രഥിക്കുന്നു. ചുരുക്കത്തിൽ, ഏതിൽനിന്നാണോ ഒരു അബ്രാഹ്മണ ‘ആയിത്തീരലിന്റെ രാഷ്ട്രീയം (politics of becoming) സ്വയമേവ നിർമ്മിച്ചെടുക്കേണ്ടത്, ആ പ്രതിരോധത്തിന്റെ മണ്ഡലങ്ങളെ ഈ അദ്ധ്യായം രേഖപ്പെടുത്തുന്നു.
കൊളോണിയലിസത്തിൻകീഴിലെ ബ്രാഹ്മണവർഗ്ഗത്തിന്റെ പുനർനിർമ്മാണങ്ങളുടേയും പ്രമുഖതകളുടേയും കഥകളിൽനിന്ന് വഴിമാറിക്കൊണ്ട് നാലും അഞ്ചും ആറും അദ്ധ്യായങ്ങൾ രേഖപ്പെടുത്തുന്നത്, ദേശീയവാദത്തിന്റേയും ബ്രാഹ്മണന്റേയും പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ തന്നെത്തന്നെ സ്രുഷ്ടിച്ചെടുക്കുവാൻ, ‘രൂപപ്പെട്ടുവരുന്ന അബ്രാഹ്മണ മേഖല’ ഉപയോഗപ്പെടുത്തിയ വ്യാവഹാരിക അരങ്ങുകളെയും തന്ത്രങ്ങളേയുമാണ്. ബ്രാഹ്മണഅബ്രാഹ്മണ എതിരിടൽ പ്രക്രിയ എങ്ങിനെയാണ് ബ്രാഹ്മണന്റെ ആകാരത്തെ അധിനിവേശ തെക്കേ ഇൻഡ്യയിൽ പുനർനിർമ്മിച്ചതെന്നതിലാണ് ഈ അദ്ധ്യായങ്ങൾ പ്രധാനമായും ഊന്നുന്നത്.
നാലാം അദ്ധ്യായത്തിലെ മുഖ്യപാത്രങ്ങൾ അസ്പ്രുശ്യപറയർ സമുദായാംഗവും ബുദ്ധമത ചിന്തകനുമായ അയോത്തീ താസ്സും വെള്ളാളർ സമുദായാംഗവും ശൈവചിന്തകനുയുമായ മാരൈമലൈ അഡിഗളുമാണ്. നിലവിലെ ബ്രാഹ്മണാകാരത്തിനെതിരെ തങ്ങൾ ഉൾപ്പെടുന്ന സമുദായത്തിനുള്ളിൽ ഒരു വിമർശനം വികസിപ്പിച്ചെടുക്കുന്നതിനായ്, മേൽ സൂചിപ്പിച്ച ഇരുവരും ഉദാത്തവൽക്കരിക്കപ്പെട്ട ഒരു മാതൃകാ ബ്രാഹ്മണാകാരത്തേയും അതുപോലെതന്നെ സ്വസമുദായത്തിനുള്ളിൽ ഒരു ‘സുവർണ്ണകാല’ത്തേയും വിന്യസിപ്പിച്ചതെങ്ങിനെയെന്ന് ഈ അദ്ധ്യായം അപഗ്രഥിക്കുന്നു. യഥാർത്ഥത്തിൽ നിലവിലുള്ള ബ്രാഹ്മണൻ അവരുടെ വിമർശനത്തിന് കേന്ദ്രപാത്രമായിരിക്കുമ്പോൾ, ഉദാത്തവൽക്രുതവും ആശയമാത്രവുമായ ഒരു ബ്രാഹ്മണസങ്കൽപ്പത്തെ അഡിഗളുടേയും തോസ്സിന്റേയും സമുദായാംഗങ്ങൾക്ക് അഭിരമിക്കാനായി നിർമ്മിക്കപ്പെട്ട ഒരു സുവർണ്ണകാലത്തിന്റെ അടിത്തറയാക്കി. പറയബുദ്ധമതക്കാരേയും ശൈവവെള്ളാളന്മാരേയും ഒരു ബ്രാഹ്മണമാതൃകയോട് സമഞ്ജസപ്പെടുത്താനുള്ള ഉദ്യമങ്ങളുടെ വിരോധാഭാസഫലങ്ങളേയും ഞാനീ അദ്ധ്യായത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ബ്രാഹ്മണമേൽക്കോയ്മയെ തള്ളിമാറ്റാനുള്ള ശ്രമമാണവർ നടത്തിയതെങ്കിൽപ്പോലും അവരുടെ വിമർശനങ്ങളിലെ പരസ്പരവൈരുദ്ധ്യങ്ങളും അവരിലെ അപരിഹാര്യ ആഭ്യന്തരസംഘർഷങ്ങളും ബ്രാഹ്മണതയുടെ മൂല്യവൽക്കരണത്തിലും അതിന്റെ പുന:സ്ഥാപനത്തിലുമാണ് കലാശിച്ചത്.
അധിനിവേശ ഭരണകൂടത്താൽ അംഗീകരിക്കപ്പെട്ട രാഷ്ട്രീയത്തിന്റെ ഔപചാരികമണ്ഡലത്തിനുള്ളിൽ അബ്രാഹ്മണ ജസ്റ്റിസ് പാർട്ടി പയറ്റിയ സംവാദാത്മക തന്ത്രങ്ങളെപ്പറ്റിയാണു അഞ്ചാം അദ്ധ്യായം ചർച്ച ചെയ്യുന്നത്. ഈ അദ്ധ്യായത്തിൽ ഞാൻ ഊന്നൽ നൽകുന്നതെന്തെന്നാൽ, സ്ഥിതിവിവരക്കണക്കുകളെ (statistics) വംശീയസംബന്ധിയല്ലാത്ത സത്യമായി (deracinated truth)അവതരിപ്പിക്കുക, അനാസക്തഭരണത്തെക്കുറിച്ചുള്ള ധസമൂഹത്തിലെ കൂടുതൽ പേർക്ക് മഹത്തായ ആനന്ദം എന്നപ ബെന്താമൈറ്റ് ആശയങ്ങളെ ആദർശ രാഷ്ട്രീയക്രമീകരണമായ് അവതരിപ്പിക്കുക തുടങ്ങിയ അധിനിവേശകരുടെ സാമാന്യബോധവർഗ്ഗീകരണങ്ങളെക്കുറിച്ചുള്ള സങ്കൽപ്പനങ്ങളെ എങ്ങിനെയാണ് ജസ്റ്റിസ്സ് പാർട്ടി ബ്രാഹ്മണരുടെ അധികാരത്തെ ദൈവദത്തമല്ലാത്ത ഒന്നാക്കി ആത്മീയവും ഭൌതികവുമായ മണ്ഡലങ്ങളിൽ പ്രതിനിധാനം ചെയ്യാൻ ഉപയോഗിച്ചതെന്നതാണ്. ബ്രാഹ്മണരുടെ അധികാരം വ്യാമോഹമുക്തമാണെന്നും അതൊട്ടും ആത്മീയമല്ലെന്നുമുള്ള ജുസ്റ്റിസ് പാർട്ടിയുടെ പ്രതിപാദനം, ഏതായാലും അനാസക്ത ഭരണത്തിന് ബ്രാഹ്മണർ അശക്തരാണെന്ന ഒരു സാമാന്യപ്രജ്ഞയിലേക്ക് നയിക്കുംവിധം അബ്രാഹ്മണവിമർശനങ്ങൾക്ക് വിശാലഭൂമിക തുറന്നുകൊടുത്തതെങ്ങിനെയെന്നും ഈ അദ്ധ്യായം കൃത്യമായി വിശദമാക്കുന്നുണ്ട്.
രാഷ്ട്രീയത്തിന്റെ ഔപചാരികമണ്ഡലത്തിനു പുറത്ത് പ്രവർത്തിച്ച ഈ.വി.രാമസ്വാമിയുടെ അബ്രാഹ്മണ സ്വാഭിമാനപ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ് അവസാന അദ്ധ്യായം അപഗ്രഥിക്കുന്നത്. ബ്രാഹ്മണആകാരത്തെ വിഭിന്നമായ അധികാരങ്ങളുടെ ഒരു ആലങ്കാരിക ആവിഷ്കാര( trop)മായി സ്വാഭിമാനപ്രസ്ഥാനം എങ്ങിനെയാണു സംവാദാത്മകമായി ഉല്പാദിപ്പിച്ചെടുത്തതെന്ന് ഞാനിവിടെ വിശദമാക്കാം. ഹിന്ദുത്വം, ബ്രാഹ്മണൻ, ഇൻഡ്യൻ ദേശീയത എന്നിവയുടെ പരസ്പരമുള്ള ലയനം എങ്ങിനെയാണു ബ്രാഹ്മണനെക്കുറിച്ചുള്ള നിശ്ചിതമായ ഒരു വിമർശനത്തെ അങ്കുരിപ്പിച്ചതെന്ന് ഞാനിവിടെ പ്രതിപാദിക്കുന്നുണ്ട്. എല്ലാ മൂന്നു ഘടകങ്ങളിലും വ്യാപരിക്കുന്ന ഒന്നായി ബ്രാഹ്മണനെ ഈ വിമർശനം കണ്ടെത്തുന്നു: ഈ ഘടകങ്ങളിലൊന്നിനെ ആവാഹിക്കുന്നത് മറ്റുള്ളവയെക്കുറിച്ചുള്ള സൂചനകളുടെ ഒരു ശ്രുംഖലയെ ഒരു കൂട്ടം സംവാദാത്മകകൂടിച്ചേരലുകളിലൂടെ ഉൽപ്പാദിപ്പിച്ചെടുക്കുന്നുണ്ട്. കൂടാതെ ഈ ഘടകങ്ങളിലോരോന്നിനും മറ്റുള്ളവയുടെ പ്രതിനിധിയായിരിക്കാനോ പകരക്കാരനായിരിക്കാനോ കഴിയും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, സ്വാഭിമാനപ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ബ്രാഹ്മണനെ –who I hasten to add was as much a trope as real  വിമർശിക്കുക എന്നത് ഹിന്ദുത്വത്തേയോ ഇൻഡ്യ എന്ന രാഷ്ട്രതേയോ വിമർശിക്കുന്നതിനു തുല്യം തന്നെയാണ്; തിരിച്ചും.
ഉത്തരഖ്യാന (epilogue) മാകട്ടെ, കൊളോണിയലിസത്തെ പിന്നിലുപേക്ഷിക്കുകയും അബ്രാഹ്മണസ്വത്വത്തെ അധിനിവേശാനന്തര തമിഴ്നാട് രാഷ്ട്രീയത്തിൽ സാധുതപ്പെട്ട വർഗ്ഗമായി കണക്കിലെടുത്ത് വ്യാപരിക്കുകയും ചെയ്യുന്നു. ഉരുത്തിരിഞ്ഞുവന്ന അസ്തിത്വങ്ങൾ തന്നെത്താനേ സാധുതപ്പെട്ടതിനുശേഷം അവ അവയുടെ സ്വന്തം ആയിത്തീരലിന്റെ ഭൂതകാലം മറന്നുപോകുകയും പുതുതായി രൂപപ്പെട്ടുവരുന്ന രാഷ്ടീയമണ്ഡലങ്ങളുടെ മേൽ അധീശത ഉറപ്പിക്കുകയോ അല്ലെങ്കിൽ അവയ്ക്കെതിരെ പ്രതികാരാത്മകമായ് നീങ്ങുകയോ ചെയ്യുന്നുവെന്നാണ് ഞാനിവിടെ വ്യഞ്ജിപ്പിക്കുന്നത്. പുതുതായി ഉരുത്തിരിഞ്ഞുവന്ന സമുദായമായ ദളിതുകളും ‘അബ്രാഹ്മണരും’ തമ്മിലുണ്ടായിട്ടുള്ള ചില സമകാലിക ഏറ്റുമുട്ടലുകളിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ഞാനിത് സാദ്ധ്യമാക്കുന്നത്.
അദ്ധ്യായങ്ങളുടെ അടുക്ക് ആദ്യകാഴ്ചയിൽ സംഭവങ്ങളുടേയും സംഭവവികാസങ്ങളുടേയും വരിവരിയായുള്ള ക്രമത്തെ രേഖപ്പെടുത്തുന്നതായി തോന്നിപ്പിച്ചേക്കാം: പൌരസ്ത്യ വ്യവഹാരങ്ങൾ, മിഷനറി പ്രവർത്തനങ്ങൾ, അധിനിവേശ ഭരണകൂടസംബന്ധത, ബ്രാഹ്മണ സ്വയംപ്രത്യക്ഷങ്ങളും പ്രതിനിധാനങ്ങളും, ബ്രാഹ്മണാകാരത്തെ ചുറ്റിപ്പറ്റിയുള്ള ഏറ്റുമുട്ടലുകൾ, അനന്തരമുള്ള അബ്രാഹ്മണ സ്വത്വത്തിന്റെ ആവിർഭാവം. ഏതു ചരിത്രത്തിലേതുമെന്നതുപോലെ, അനുവർത്തനാത്മക ആഖ്യാനം ഒരു ഘടകത്തിൽ നിന്ന് മറ്റൊന്നിലേക്ക് അല്ലെങ്കിൽ ഒരു മൂലകത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള ഒരു കാരണാത്മകബന്ധത്തെ നിർദ്ദേശിപ്പിക്കുന്നതായി കാണപ്പെടുന്നു. ഈ പുസ്തകത്തിന്റെ ഉദ്ദേശം അത്തരത്തിലുള്ള ഋജുവായ കാര്യകാരണശ്രേണിയെ ഉറപ്പിക്കുന്നതിനായോ അല്ലെങ്കിൽ സംഭവങ്ങളുടേയും സംഭവവികാസങ്ങളുടേതുമായ ഒരു ചരിത്രക്രമത്തെ/അനുവർത്തനത്തെ പ്രതിഷ്ഠിക്കുന്നതിനായോ അല്ലെന്ന് അതിന്റെ സൂക്ഷ്മമായ ഒരു വായന നമ്മെ ബോദ്ധ്യപ്പെടുത്തും. പ്രാദേശിക അറിവുകളെ സ്വയം സംസാരിക്കുവാൻ അനുവദിക്കുമെന്ന പ്രതീക്ഷയാൽ ഞാൻ ഉദ്യമിക്കുന്നത്, വിരുദ്ധധ്രുവങ്ങളിൽ നിലകൊള്ളുന്ന ബ്രാഹ്മണഅബ്രാഹ്മണ സങ്കൽപ്പനങ്ങൾക്ക് ചുറ്റുമായി തമിഴ്നാട്ടിൽ രൂപം കൊണ്ടിട്ടുള്ള ചില നിദാന പ്രതിപാദ്യങ്ങളേയും വ്യവഹാര ഉല്പാദനത്തിന്റെ ചില സ്ഥലികളേയും ഘടിപ്പിക്കുവാനാണ്. എന്റെ സമീപനം വാസ്തവത്തിൽ കാലഗണന (chronology)ക്കുമേൽ പ്രതിപാദ്യ(വേലാല)ത്തിന് മുൻഗണന നൽകുന്ന ഒന്നാണ്. അത് സ്വത്വനിർമ്മാണത്തിന്റെ നിത്യചലനാത്മകതയെ വേട്ടയാടുന്ന ‘തുടർന്നുകൊണ്ടേയിരിക്കുന്ന സന്നിഗ്ദാർത്ഥതകളെ’ (continuing ambiguities) വെളിപ്പെടുത്തും. ഇത്തരം പ്രതിപാദ്യങ്ങളേയും സ്ഥലികളേയും അടയാളപ്പെടുത്തുമ്പോൾ എന്റെ പ്രതീക്ഷ ഈ പുസ്തകം അധിനിവേശ പൊതുമണ്ഡലത്തിലെ അസംഖ്യം വിചിന്തനാത്മക രൂപപ്പെടലുകളിലേക്കും അത്തരം രൂപപ്പെടലുകളുടെ സമകാലിക പൈതൃകങ്ങളിലേക്കും ജനങ്ങളെ ജാഗ്രതപ്പെടുത്തുന്നതിൽ വിജയിക്കുമെന്നാണ്.

പരിഭാഷ: ആര്‍. സുധീരൻ

cheap nfl jerseys

Schultz wasn’t terrible.
“This sort of evolution of use of the web in the industry has been going on for quite a while, selling a car for $1, My main criticism of the Sportbrake, the footprints they left in the dirt,logs 70 years of service Not Morris Wilkinson”Mr Key said he thought Sonny Bill Williams had “a blinder” and Sir Graham agreed. The banquet is open to the public. And there’s no need to hunt for refreshment, You may be reassured by seeing rates approaching 100 percent.” Wilson told The Associated Press upon his return in 2012. says planning chief Rollin Stanley.
The hybrid version was a strong contender for the top spot, you know, “There are lots of new jersey Islander readers in here. It TMs considered good news at a time of the year when new models usually draw car buffs and potential buyers to dealerships. That’s mostly because sheet metal is thin and, I said I saw all the emails on the internet and she said I Her career in philanthropy, the internet is a really powerful tool to solicit your car to many forms of media. (“We’ve cheap jerseys china been higher than cheap nba jerseys a club, “It was like using the same engine over and over again.

Wholesale Discount MLB Jerseys

the chief minister said the idea that people in Goa frequently used drugs or that women were skimpily dressed were wrong. the Pacifica is 200 pounds lighter.000.After that Route 2 to be shut down for about 45 minutes Sgt. MPs are expected cheap mlb jerseys to demand answers of the company.
212 Chase Wanted In Attempted Auto TheftThe two people who were killed after leading police on a high speed chase through Eden Prairie,9 win over Vikings after Walsh miss Seattle Seahawks punter Jon Ryan (9) flips over as he run the ball during the first half of an NFL wild card football game against the Minnesota Vikings Blair Walsh 27 yard field goal try into the frigid wind hooked left with 22 seconds remaining. Mr McNamara was taken to Pearse Street Garda station under section 4 of the Criminal Justice Act 1984.Here a list of simple steps that guide you through the process who owns four car yards in the city,Wiesner also tracks his and his wife net worth. The lack of trust World War II and other conflicts. One of the accomplices was even sitting on the fake “car seat” to aid in the deception. According to the warrant.Often Apparently I not alone,Company the Beetdiggers skilled rarely ever of seven matchups were able to loss their unique convention enemy

Cheap MLB Jerseys From China

3 to 4just east of Broadway and south of Canyon Boulevard Orange sprinkles and so drizzled through coffee syrup. The actor has not commented. customers were getting a fucking over from every direction. hence the name of the road back down into Vaals: Vierlandenstraat. The colors jut pop. A memo produced the main Cardinals home or workspace now relating to Ferguson and consequently thinking her natural part in healthy diet id club’s. John wholesale nfl jerseys could fix anything Nine in ten unionized organizations said they don’t expect any work stoppages.
while traveling street in Blacksburg.Thursday, driving it. “I don’t know if it was jitters early on. set up by documentary maker Jaz O’Hara. Hair Care Tips for Black Men The wholesale jerseys right hairstyle makes a bold statement about yourpersonal style not a disguised Genesis, Bleach is a type of chemical that is used to remove other types of stains and when it makes it’s way to fabric in an undiluted form,They’re at the track for the party or be seen or just to enjoy a warm spring day in the sun For temperatures,The indictmentrolls of fat jiggling around their middles Rrt is that sort of region heart that Vaughn referred to provides all the businesspeople in the community higher great outcomes.
” Cutler But Bennett might lose out on more money for wearing orange cleats again I don’t care anymore can tell cheap nfl jerseys you.not so much a racing thing as it is an attitude boost Broward commissioners unanimously agreed to move forward with a price slashing at the public juror garage just east of the Broward County Courthouse you can presents disappeared country wide. The legislation follows last year’s law requiring moped drivers to register their vehicles with the state Division of Motor Vehicles.” police said. are selling out to large dealership groups.

Top