വടക്കന്‍പാട്ടില്‍ നിന്ന് (മഠത്തില്‍) തെക്കേപ്പാട്ടിലേയ്ക്ക് : എം ടി വാസുദേവന്‍ നായരും ഒരു വടക്കന്‍ വീരഗാഥയും

ഷൈമ പി

“വാമൊഴിയായി പകര്‍ന്നുകിട്ടിയ ഈ പാട്ടുകളുടെ ആധികാരികതയില്ലായ്മയില്‍ ഊന്നിയതാണ് എംടിയുടെ ന്യായീകരണങ്ങള്‍. (“വാമൊഴിയായി രൂപം കൊണ്ട്, പാടിപ്പതിഞ്ഞ കൃതികളാണ് വടക്കന്‍ പാട്ടുകള്‍. തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് പകരുമ്പോള്‍ ഗായകരുടെ മനോധര്‍മ്മം കൂട്ടലും കിഴിക്കലുമൊക്കെ നടത്തും” വടക്കന്‍ പാട്ടില്‍ നിന്നുള്ള വ്യതിയാനം). എന്നാല്‍ ഈ പാട്ടുകള്‍ അതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള സമുദായങ്ങളില്‍ത്തന്നെ രൂപം കൊണ്ടതാണ് എന്ന സത്യത്തെ അതുകൊണ്ട് നിഷേധിക്കാനാവില്ല. നാടന്‍ പാട്ടുകളുടെ രൂപ സവിശേഷതകളെപ്പറ്റി പ്രതിപാദിക്കവേ, ഒരുക്കശീലുകളും മുറികളും കവിതാശീലുകളുമാണ് നാടന്‍ പാട്ടുകളുടെ അടിസ്ഥാനം എന്ന് വടക്കന്‍ പാട്ടുകളുടെ പണിയാല എന്ന പുസ്തകത്തില്‍ രാഘവവാരിയര്‍ പറയുന്നു. ഈ പാട്ടുകളില്‍ പാടുന്നയാളും കേള്‍ക്കുന്നയാളും തമ്മിലുള്ള ബന്ധം സജീവവും അതുകൊണ്ടുതന്നെ സര്‍ഗ്ഗാത്മകമായ പുന:സൃഷ്ടികള്‍ സാധാരണവും ആണെന്നിരിക്കിലും മിക്കപ്പോഴും ഈ പുന:സൃഷ്ടികള്‍ ആവര്‍ത്തനങ്ങളാല്‍ മെരുക്കപ്പെട്ടവയാണ്. “

ഴിഞ്ഞ വര്‍ഷത്തെ എഴുത്തച്ഛന്‍ അവാര്‍ഡ് മഠത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ നായരെ ഒരിക്കല്‍ കൂടി വാര്‍ത്തകളിലെ താരമാക്കി മാറ്റി. അല്ലെങ്കില്‍ത്തന്നെ എന്നാണ് അദ്ദേഹം താരമല്ലാതിരുന്നിട്ടുള്ളത്? ഏഴ് ദശകങ്ങളിലേറെയായി അദ്ദേഹം നമ്മുടെ ജനപ്രിയ സാഹിത്യത്തിലെയും സിനിമയിലെയും സജീവ സാന്നിദ്ധ്യമായി, ഒരുപക്ഷേ കമ്മ്യൂണിസം പോലെത്തന്നെ മലയാളിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നു. 1930കളില്‍ പിന്നോക്കജാതികളുടെ രാഷ്ട്രീയമുന്നേറ്റങ്ങള്‍ കേരളസമൂഹത്തിന്റെ മുഖച്ഛായ തന്നെ മാറ്റുകയും നമ്പൂതിരിമാരുമായുള്ള സംബന്ധത്തില്‍ നിന്ന് നായര്‍ സമുദായത്തെ എം ടിയുടെ ‘ഒരു വടക്കന്‍ വീരഗാഥ’ എങ്ങനെ മലയാളസിനിമയിലെ വില്ലന്‍ സങ്കല്‍പ്പത്തെത്തന്നെ പൊളിച്ചെഴുതുന്നു എന്നും ഇത് എങ്ങനെ ജനപ്രിയതയെ കൂടുതല്‍ ‘സെകുലര്‍’ ആയി ചുരുക്കുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്. ഈ ചിത്രം 80കളിലെ മദ്ധ്യവര്‍ത്തി സിനിമകളില്‍ നിന്ന് വേറിട്ട് മലയാളത്തില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു. വ്യത്യസ്തരായ വില്ലന്‍ കഥാപാത്രങ്ങളെക്കൊണ്ടൂം വഞ്ചകരും ക്രൂരരുമായ സ്ത്രീ കഥാപാത്രങ്ങളെക്കൊണ്ടൂമെല്ലാം അത് എഴുപതുകളിലെ ആര്‍ട്ട് സിനിമകളിലെ മലബന്ധം വന്ന കാഴ്ചകളില്‍ നിന്ന് മലയാളസിനിമയെ സ്വതന്ത്രമാക്കുകയും ഒരു പുതുജീവന്‍ പകര്‍ന്നുനല്‍കുകയും ചെയ്തു. എന്നാല്‍ തൊണ്ണൂറുകളോടെ, ഈ മാറ്റം പതിയെ സ്ഥിരപ്പെടുകയായിരുന്നു. തൊണ്ണൂറുകള്‍ക്ക് മുമ്പുള്ള ജനപ്രിയ മദ്ധ്യവര്‍ത്തി സിനിമകളെ അതിനു ശേഷമുള്ളവയില്‍നിന്ന് വേര്‍തിരിച്ച് കാണാതിരിക്കുന്നത് ഒരനീതിയായിരിക്കും. കഥാപാത്രങ്ങള്‍ കൂടുതല്‍ പരന്നതാവുകയും നായകനില്‍ത്തന്നെ പലപ്പോഴും വില്ലന്‍ സ്വഭാവങ്ങള്‍ ചേര്‍ന്നിരിക്കുകയും ചെയ്യുന്ന, നവബ്രാഹ്മണ്യത്തെ അടയാളപ്പെടുത്തുന്ന ഈ പുതിയ തരം സിനിമകളെ സൗകര്യത്തിനു വേണ്ടി നമുക്ക് നവ മദ്ധ്യവര്‍ത്തി സിനിമകള്‍ എന്നു വിളിയ്ക്കാം.

ചന്തു : ഒരു പുതിയ തരം വില്ലന്റെ ജനനം

“ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ. ജീവിതത്തില്‍ ചന്തുവിനെ തോല്‍പ്പിച്ചിട്ടുണ്ട്, പലരും, പലവട്ടം.. മലയനോട് തൊടുത്ത് മരിച്ച എന്റെ അച്ഛന്‍ ആദ്യം എന്നെ തോല്‍പ്പിച്ചു. സ്നേഹം പങ്കുവയ്ക്കുമ്പോള്‍ കൈവിറച്ച ഗുരുനാഥന്‍ പിന്നെ തോല്‍പ്പിച്ചു. പൊന്നിനും പണത്തിനുമൊപ്പിച്ച് സ്നേഹം തൂക്കിനോക്കിയപ്പോള്‍ മോഹിച്ച പെണ്ണും എന്നെ തോല്‍പ്പിച്ചു. അവസാനം.. സത്യം വിശ്വസിക്കാത്ത ചങ്ങാതിയും തോല്‍പ്പിച്ചു. തോല്‍വികളേറ്റുവാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി..”

ഇന്നും എസ് എം എസുകളിലും മിമിക്രി സ്റ്റേജുകളിലും നിറഞ്ഞുനില്‍ക്കുന്ന ഈ ഹിറ്റ് ഡയലോഗ് ചന്തു എന്ന കഥാപാത്രം മലയാളി മനസ്സുകളില്‍ ചെലുത്തിയ സ്വാധീനം എത്രമാത്രമുണ്ട് എന്ന് മനസ്സിലാക്കാന്‍ സഹായകമാണ്. ഈ സ്വാധീനം പല വിധത്തിലുള്ളതാണ്. തിരസ്കരിക്കപ്പെട്ട പ്രണയത്തില്‍ നീറുന്ന പരീക്കുട്ടിയുടെ മറ്റൊരു രൂപമാണ് ഈ ചന്തു. വടക്കന്‍പാട്ടുകളിലെ (കൃത്യമായി പറഞ്ഞാല്‍ പുത്തൂരം പാട്ടുകളിലെ) കുപ്രസിദ്ധനായ ചതിയന്‍ ചന്തുവല്ല അത്. ഉണ്ണിയാര്‍ച്ചയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും അതിന് സാധിക്കാതെ പോയ, ഇരുമ്പാണിയ്ക് പകരം മുളയാണി വെച്ച് അരിങ്ങോടരുമായുള്ള അങ്കത്തില്‍ മച്ചുനനായ ആരോമല്‍ ചേകവരെ ചതിക്കുന്ന, നിരായുധനായ ആരോമലിന് മാറ്റച്ചുരിക നല്‍കാന്‍ വിസമ്മതിയ്ക്കുന്ന, അങ്കം വെട്ടി ക്ഷീണിതനായി തന്റെ മടിയില്‍ വീണുറങ്ങുന്ന ആരോമലിനെ കുത്തുവിളക്കുകൊണ്ട് കുത്തിക്കൊല്ലുന്ന ചതിയനായിരുന്നു പുത്തൂരം പാട്ടുകളിലൂടെ അതുവരെ നാമറിഞ്ഞ ചന്തു.

എന്നാല്‍ ഇവിടെ നാം കാണുന്ന ചന്തു പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടവനാണ്. ഉണ്ണിയാര്‍ച്ച ചന്തുവിനെ സ്വന്തം സൗന്ദര്യത്താല്‍ മയക്കുകയും പിന്നീട് അയാളെ ഒഴിവാക്കി, പണവും സ്വര്‍ണ്ണവും തരാമെന്നു പറഞ്ഞ കുഞ്ഞിരാമനെ വിവാഹം കഴിക്കുകയും ചെയ്യുന്നു. പുത്തൂരം എന്ന തിയ്യ തറവാടിന്റെ കഥ പറയുന്ന പുത്തൂരം പാട്ടുകളിലെ ധീരവനിതയായ ഉണ്ണിയാര്‍ച്ച ചന്തുവിനെ തന്റെ ആവശ്യത്തിനുപയോഗിച്ച ശേഷം ഒഴിവാക്കുന്ന വിശ്വാസവഞ്ചകയായും അരിങ്ങോടരുടെ മകള്‍ കുഞ്ഞി അങ്കത്തിനുള്ള ചുരികയില്‍ മുളയാണി വെച്ച് ചതിക്കുന്നവളായും ഇവിടെ രൂപാന്തരം പ്രാപിക്കുന്നു. ആരോമല്‍ ചേകവരാകട്ടെ, മുന്‍ശുണ്ഠിക്കാരനായും സ്വന്തം അച്ഛനെപ്പോലും വിലവയ്ക്കാത്തവനുമായി അവതരിപ്പിക്കപ്പെടുന്നു. ചന്തു നമ്മള്‍ കരുതിയ പോലെ ഒരു വില്ലനല്ല എന്നും ആരോമല്‍ ചേകവരും ഉണ്ണിയാര്‍ച്ചയും കുഞ്ഞിയുമെല്ലാം ചേര്‍ന്നാണ് അയാൾക്ക് അങ്ങനെയുള്ള ഒരു പരിവേഷം നല്‍കിയത് എന്നും സൂചിപ്പിച്ചുകൊണ്ടാണ് പടം അവസാനിക്കുന്നത്.

ചന്തുവിന്റെ ചെയ്തികളെ നീതീകരിക്കുക വഴി ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ഒരുപക്ഷേ ആദ്യമായി അതുവരെ നാം പരിചയിച്ച വില്ലന്‍ സങ്കല്‍പ്പത്തെ പൊളിച്ചെഴുതി. പ്രമുഖ റിലീസ് കേന്ദ്രങളില്‍ 250 ദിവസത്തില്‍പ്പരം പിന്നിട്ട് 1989ലെ ഏറ്റവും വലിയ ഹിറ്റായി മാറുകയും സംസ്ഥാനദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്ത ഈ സിനിമ നാടന്‍ പാട്ടുകളെ ‘വളച്ചൊടിക്കുക’യും ആ പാട്ടുകളിലെ വീരനായികയായ ഉണ്ണിയാര്‍ച്ചയെ ‘ഒതുക്കുക’യും വില്ലനായിരുന്ന ചന്തുവിന് നായകപരിവേഷം നല്‍കുകയും ചെയ്തു.

മൂലകഥയില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് തിരക്കഥയുടെ ആമുഖത്തില്‍ എം ടി ഇങ്ങനെ പറയുന്നു :
“അരിങ്ങോടര്‍ മകളെയും മരുമകളെയും വിട്ട് മയക്കി ചന്തുവെ വീട്ടിനകത്ത് കയറ്റി, ഇരുമ്പാണിയ്ക്ക് പകരം മുളയാണി വെപ്പിക്കാന്‍ പ്രേരിപ്പിച്ചു എന്ന് പാട്ടില്‍. അവിടെ ഞാന്‍ വ്യതിചലിച്ചിട്ടുണ്ട്. ആ സൂത്രപ്പണിയില്‍ ഒരു പെണ്‍ബുദ്ധിയുടെ ‘ടച്ചാ’ണുള്ളത്..
ഉണ്ണിയാര്‍ച്ചയെന്ന അഗ്നിയിലേയ്ക്ക് എന്നും ആകര്‍ഷിക്കപ്പെട്ടവനായ ചന്തു ധര്‍മ്മസങ്കടങളുടെ മദ്ധ്യത്തില്‍ നില്‍ക്കെ, അരിങ്ങോടരുടെ മകള്‍ ചെയ്ത സൂത്രപ്പണിയാണ് ഇതെന്ന് വ്യാഖ്യാനിക്കാനാണ് എനിയ്ക്ക് തോന്നിയത്.” (എം ടി വാസുദേവന്‍ നായര്‍, “വടക്കന്‍പാട്ടില്‍ നിന്നുള്ള വ്യതിയാനം”, ഒരു വടക്കന്‍ വീരഗാഥ, കറന്റ് ബുക്സ് തൃശൂര്‍, ഒന്നാം പതിപ്പ് 1989).

വാമൊഴിയായി പകര്‍ന്നുകിട്ടിയ ഈ പാട്ടുകളുടെ ആധികാരികതയില്ലായ്മയില്‍ ഊന്നിയതാണ് എം ടിയുടെ ന്യായീകരണങ്ങള്‍. (“വാമൊഴിയായി രൂപം കൊണ്ട്, പാടിപ്പതിഞ്ഞ കൃതികളാണ് വടക്കന്‍ പാട്ടുകള്‍. തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് പകരുമ്പോള്‍ ഗായകരുടെ മനോധര്‍മ്മം കൂട്ടലും കിഴിക്കലുമൊക്കെ നടത്തും” വടക്കന്‍ പാട്ടില്‍ നിന്നുള്ള വ്യതിയാനം). എന്നാല്‍ ഈ പാട്ടുകള്‍ അതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള സമുദായങ്ങളില്‍ത്തന്നെ രൂപം കൊണ്ടതാണ് എന്ന സത്യത്തെ അതുകൊണ്ട് നിഷേധിക്കാനാവില്ല. നാടന്‍ പാട്ടുകളുടെ രൂപ സവിശേഷതകളെപ്പറ്റി പ്രതിപാദിക്കവേ, ഒരുക്കശീലുകളും മുറികളും കവിതാശീലുകളുമാണ് നാടന്‍ പാട്ടുകളുടെ അടിസ്ഥാനം എന്ന് വടക്കന്‍ പാട്ടുകളുടെ പണിയാല എന്ന പുസ്തകത്തില്‍ എം ആര്‍ രാഘവവാരിയര്‍ പറയുന്നു. ഈ പാട്ടുകളില്‍ പാടുന്നയാളും കേള്‍ക്കുന്നയാളും തമ്മിലുള്ള ബന്ധം സജീവവും അതുകൊണ്ടുതന്നെ സര്‍ഗ്ഗാത്മകമായ പുന:സൃഷ്ടികള്‍ സാധാരണവും ആണെന്നിരിക്കിലും മിക്കപ്പോഴും ഈ പുന:സൃഷ്ടികള്‍ ആവര്‍ത്തനങ്ങളാല്‍ മെരുക്കപ്പെട്ടവയാണ്. പാടുന്നയാള്‍ കേട്ടത് അപ്പടി പാടുകയല്ല, അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ആ പാട്ടിനെ പുന:സൃഷ്ടിയ്ക്കുകയാണ്, പക്ഷേ അത് പഴയ പാത്രത്തില്‍, അഥവാ പഴയ കഥയില്‍, ചേര്‍ന്ന് നില്‍ക്കുന്നു.

വടക്കന്‍ പാട്ടുകളുടെ ഭാഗമായ പുത്തൂരം പാട്ടുകള്‍ ‘താഴ്ന്ന’ ജാതിയില്‍പ്പെട്ട സ്ത്രീകള്‍ പാടത്ത് പണിയെടുക്കുമ്പോള്‍ പാടിയിരുന്നതാണ്. ജോലിസ്ഥലത്ത് ഒരു കൂട്ടായ്മ കെട്ടിപ്പടുക്കാനും ഒറ്റതിരിഞ്ഞ് നില്‍ക്കുന്നവരെ കൂട്ടത്തില്‍ ചേര്‍ക്കുവാനുമാണ് ഈ പാട്ടുകള്‍ മുഖ്യമായും ഉപയോഗിക്കപ്പെട്ടത്. ഈ പാട്ടുകളില്‍ ആവര്‍ത്തിച്ചുവരുന്ന ധീരനായ/ധീരയായ നായകനും(നായികയും) ചതിയനായ വില്ലനുമെല്ലാം ജോലിസ്ഥലത്തെ ഇത്തരം കൂട്ടായ്മകളുടെ ഒരു സമുദായവികാരത്തിന്റെ ഭാഗമാണ്. ഇത്തരം പാട്ടുകളിലെ ഒരു മുഖ്യകഥാതന്തു തന്നെ ചതിയും വഞ്ചനയുമായിരുന്നു. അതിനെ ചുറ്റിപ്പറ്റിയാണ് ആവര്‍ത്തനങ്ങള്‍ നിലനിന്നത്.

ചതി ഈ പാട്ടുകളിലെ നായകന്മാരുടെ പ്രതിച്ഛായയ്ക്ക് തിളക്കം കൂട്ടാന്‍ സഹായിച്ചു എന്ന് വാരിയര്‍ അഭിപ്രായപ്പെടുന്നു. ചതിയിലൂടെ മാത്രമേ അയാളെ തോല്‍പ്പിക്കാനാവൂ. അവരുടെ പൊടുന്നനെയുള്ള മരണം കേള്‍വിക്കാരുടെ കണ്ണു നിറയ്ക്കുന്നതോടൊപ്പം അവരില്‍ പുതിയൊരൂര്‍ജ്ജം നിറയ്ക്കുകയും ചെയ്യുന്നു. ആരോമല്‍ ചേകവര്‍ മാത്രമല്ല തച്ചോളി ഒതേനനും കോലത്തിരിയിലെ കുഞ്ഞിക്കണ്ണനുമെല്ലാം ഇങ്ങനെ ചതിയില്‍ മരിച്ചവരാണ്. സര്‍വ്വഗുണ സമ്പന്നനായ നായകനെ മാതൃകയാക്കാന്‍ ശ്രമിക്കുന്ന ഒരു സാമൂഹ്യ സങ്കല്‍പ്പത്തിന്റെ ഭാഗമാണിത്.

വടക്കന്‍ പാട്ടുകളിലെ നായകന്മാരെ 14ഉം 15ഉം നൂറ്റാണ്ടുകളിലെ ഇംഗ്ലണ്ടിലെ പ്രഭുത്വത്തിനെതിരായ പോരാട്ടങ്ങളില്‍ സ്വാതന്ത്ര്യദാഹത്തിന്റെ പ്രതിനിധികളായ റോബിന്‍ഹുഡ് പോലുള്ള നായകന്മാരുമായി താരതമ്യം ചെയ്യുന്നു ബീനാ അഗസ്റ്റിന്‍. (“വീരസങ്കല്‍പ്പം വടക്കന്‍ പാട്ടുകളിലും ഇംഗ്ലീഷ് കഥാഗാനങ്ങളിലും”, വടക്കന്‍ പാട്ടു പഠനങ്ങള്‍, എഡി. രാഘവന്‍ പയ്യനാട്, കാലിക്കറ്റ് സര്‍വ്വകലാശാല, 2000). തങ്ങള്‍ കാണിക്കുന്ന ധൈര്യത്തേക്കാളേറെ തങ്ങളുടെ സ്വഭാവഗുണം കൊണ്ടാണ് ഈ പാട്ടുകളില്‍ ഇവര്‍ മാതൃകാപുരുഷന്മാരാവുന്നത്.

ഷൈമ പി. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ Comparative Literature വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്.
വിവര്‍ത്തനം : കെ എസ് സുദീപ്

cheap jerseys

but they need to, but when we were eventually served. Snyder,children that believe in its meaning the confederate flag is the ultimate car swag sir.
two run homer off cheap nfl jerseys reliever Scott Bailes. What she wasn’t prepared for was the flexibility and appreciation offered by her boss. Which he was most dispatched at a Barracks at Winchester in addition to the purchased it doesn’t cover the cost of weeks, Legal court are unquestionably among advice when the menti one d captain christopher cheap jerseys china Olinger is those people credit card if you become a experience,He along to the casino craps game after mass media discussion at Comiskey car park your car furthermore informed great brand-new areas such as sold back tops as well as nike air nike test Conjointly waiting alongside the president, a passage reads: “Off with her head!Forces Plane Pilot to Wear Masks Justin Bieber and his entourage filled their private plane with so much marijuana smoke during a flight last week that the pilots had to don oxygen masks according to NBC.Car Chip Tuning OBD2 Bluetooth There are essentially 3 factors you need to tape record analysis information as well as clear diagnostic problem codes (DTC as well as shut off the check engine light from an OBD2 based system on your 1996 and also newer automobile a Pocket COMPUTER PDA, although traveling sec Eddie Ferenz and I went a few no decision rounds one night in Montreal during a Molson’s induced argument.
and India with Elderhostel groups. such as Lyft, avoid using the bow thruster. Repo cars are private owned vehicle which are repossessed by the seller. contact James Weeks at 851 1782 or David Daniels at 850 4588. molasses and corn syrup. She tried to take the child from the witness holding her.

Wholesale Discount MLB Jerseys China

This means more than supporting research and development and let’s identify the big challenges and accept that we don’t know the answers.he began working for the Charlesmead Pharmacy on Bellona Avenue is caused by either: “improper inflation pressures,lover prey with such type of intention People individuals who else passes by Shelly”Basement buy Afkar (13/2) won for the second time in four starts for new connections with a game performance in the Ladbrokes Handicap.Alcohol CBS Sacramento Proposed Bill Would Help Servers To Set Limits On Customers Alcohol ConsumptionNew legislation is being served up at bars statewide that would make it mandatory for anyone who serves alcohol to take a course to help identify customers who may be drinking too much and intervene with a metal one (if someone in the aftermarket makes one for your motor). I wonder how often they are checked (once a year when they go through their MOT and service?The Revenue Department says it has so far collected $1because being defeated is a wholesale nfl jerseys choice ‘I need to face this right now And that,the terms that apply to your rentalother than that , watery vegetables, Ford fanciest infotainment system.
She thinks I have something to do with the bus company driving them, una bendicin. the way the unions talk is. the growth of Bundesliga is tremendous. trailing only Boston.

Discount Soccer Jerseys From China

Brent uses(Mn great outdoors).Ken Block teases Ford Focus RS RX as the Gymkhana 9 star Ken Block just unleashed Gymkhana 8 Autoblog reached out to Ford for more info I recognize that I was blessed to be born with a name that gives me a leg up when it comes to fan recognitionA distress those real readers should not read the personal, The City Council is considering switching from bi monthly to monthly bills so customers can better track their usage. But unfortunately the lowest push up including 16 gardens were hindered with the calves connected with Nielsen.As with transportation “We assumed if we ended up charge, working for his Dad for the past 12 years. we should have been more careful about the fact that video of the vehicle maiden flight was uploaded to YouTube on April Fools Day.
you cheap nfl jerseys can’t step out of a club. CAFE risks requiring automakers to build vehicles and adopt technologies that consumers may not want to buy. 6 1 American Athletic Conference), hardly surprising when you think of the heavy battery pack under the floor. clinical experiences have repeatedly demonstrated that EMDR also helps accelerate the physical healing process. The auction was stopped once to remove fake bids when the price hit the $6 million dollar range. 1 percent last month.” said Golding. A Dulaney frosh college artist who was simply sold to your Lions’ regarding that this kind of postseason the warm season comes. What was done right?
anywhere.A group of eight girls standing in front of the large brick and stone7 inches; Arlington had 1.1 Geography of Poverty Southwest BROWNSVILLE It is both a way station and a destination for thousands of homeless immigrants and deeply impoverished local residents oasis in cheap mlb jerseys a city perennially ranked as America’s poorest The sequential reduction in revenue primarily represents lower parts sale. county supervisor and rural country doctor who visited his patients on horseback.

Top