സംസ്കാരത്തിന്റെ കാഴ്ചയും നിര്‍മ്മാണവും : ദരിദ്രരുടെ പ്രതിനിധാനം

ബെല്‍ ഹുക്സ്

“സാമൂഹ്യ ഘടനയെ നിലനിര്‍ത്താന്‍ പണവും, സംഘടനയും, നിയമങ്ങളും ആവശ്യമാണ്. എന്നാല്‍ ആളുകള്‍ക്ക് പരസ്പരം ബന്ധപ്പെട്ടും സഹായിച്ചും മുന്നേറാനുള്ള അവസരങ്ങള്‍ ഇല്ലെങ്കില്‍ ഇതൊന്നും ഉപകാരപ്പെടില്ല. സാമൂഹ്യ ഉത്തരവാദിത്തം വളരെ ലളിതമായ ഒരു കാര്യത്തിലേക്ക് വരുന്നു – പ്രതികരിക്കുവാനുള്ള ശേഷിയിലേക്ക്.”
ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ദരിദ്രര്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന രീതികളെ ഫലപ്രദമായി മാറ്റീത്തീര്‍ക്കുകയെന്നത് എല്ലാവരെയും ദാരിദ്യ്രത്തിന്റെ മുഖത്തു നോക്കുവാനും ഒഴിഞ്ഞുമാറാതിരിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു പുരോഗമനാത്മകമായ ഇടപെടലാണ്. 

 

സാംസ്കാരിക വിമര്‍ശകര്‍ അപൂര്‍വ്വമായി മാത്രമാണ് ദരിദ്രരെക്കുറിച്ച് സംസാരിക്കുന്നത്. നമ്മളിലധികം പേരും “അടിസ്ഥാന വര്‍ഗ്ഗം”, “സാമ്പത്തിക പരാധീനതയുള്ളവര്‍” എന്നൊക്കെയുള്ള വാക്കുകളാണ് ദാരിദ്യ്രത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഉപയോഗിക്കുന്നത്. റാഡിക്കല്‍ വ്യവഹാരങ്ങളിലെ ഒരു  ചൂടുള്ള വിഷയമായി ദാരിദ്ര്യം മാറിയിട്ടില്ല. ഇന്നത്തെ ഇടതുപക്ഷ ബുദ്ധിജീവികള്‍ മുതലാളിത്തത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആ വ്യവഹാരത്തെ അമേരിക്കയില്‍ ദരിദ്രരായിരിക്കുക എന്ന യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടുത്താന്‍ വളരെക്കുറിച്ച് ശ്രമങ്ങളേ നടത്തുന്നുള്ളൂ.

കറുത്ത ദാര്‍ശനികനായ കോര്‍ണല്‍ വെസ്റ്റ് “ഉത്തരാധുനിക കാലത്തെ പ്രവാചക ചിന്ത” എന്ന തന്റെ ലേഖന സമാഹാരത്തിലെ “കറുത്ത അടിസ്ഥാന വര്‍ഗ്ഗവും കറുത്ത ചിന്തകരും” എന്ന ലേഖനത്തില്‍ യു. എസിലെ വികസിത മുതലാളിത്ത സമൂഹത്തിലെ പ്രൊഫഷണല്‍ മാനേജേറിയല്‍ വര്‍ഗ്ഗത്തിലെ കറുത്ത ബുദ്ധിജീവികള്‍ “തന്നെക്കുറിച്ചു തന്നെ വിമര്‍ശനാത്മകമായ ഒരു കണക്കെടുപ്പു നടത്തേണ്ടതുണ്ടെന്നും. ചരിത്രപരമായി നമ്മളെത്തന്നെ നമ്മളെക്കാള്‍ കൂടുതല്‍ പ്രതിസന്ധികള്‍ അനുഭവിക്കുന്നവരുടെ സാഹചര്യത്തെക്കുറിച്ച് ആലോചിക്കുന്ന വ്യക്തികള്‍ എന്ന നിലയില്‍ – കറുത്ത അടിസ്ഥാന വര്‍ഗ്ഗത്തില്‍ നമുക്ക് ബന്ധുക്കളും കൂട്ടുകാരും ഉണ്ടായിരിക്കാമെങ്കില്‍ തന്നെയും സ്ഥാനപ്പെടുത്തേണ്ടതുണ്ട്” എന്നും നിര്‍ദ്ദേശിക്കുന്നു. വെസ്റ്റ് തന്റെ ലേഖനത്തില്‍ ദാരിദ്യ്രത്തെക്കുറിച്ചോ ദരിദ്രരായിരിക്കുന്നതിനെ കുറിച്ചോ പറയുന്നില്ല. അദ്ദേഹവുമായുള്ള ഒരു സംഭാഷണത്തില്‍ ഞാനദ്ദേഹത്തോട് ഞാനൊരു ‘ദരിദ്രമായ’ പശ്ചാത്തലത്തില്‍ നിന്നുമാണ് വന്നതെന്ന് പറഞ്ഞതോര്‍മ്മിക്കുന്നു. എന്റെ കുടുംബം ‘തൊഴിലാളി വര്‍ഗ്ഗത്തില്‍’ പെട്ടതാണെന്ന് പ്രസ്താവിച്ച് അദ്ദേഹം എന്നെ തിരുത്തി. ഞാനദ്ദേഹത്തോട് സാങ്കേതികമായി ഞങ്ങള്‍ തൊഴിലാളി വര്‍ഗ്ഗം ആയിരുന്നു, എന്റെ അച്ഛന്‍ പോസ്റ്റാഫീസില്‍ ജാനിറ്ററായി ജോലി നോക്കിയിരുന്നു. എന്നാല്‍ ഞങ്ങളുടെ കുടുംബത്തില്‍ ഏഴ് കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ക്കെങ്കിലും ഞങ്ങള്‍ ദരിദ്രരാണെന്ന വിചാരമുണ്ടായിരുന്നു എന്നു മറുപടി പറഞ്ഞു. കെന്റക്കിയിലെ ചെറുപട്ടണത്തിലെ വേര്‍തിരിക്കപ്പെട്ട ലോകത്ത് ഞങ്ങളെല്ലാം വളര്‍ത്തപ്പെട്ടത് ‘വര്‍ഗ്ഗം’ എന്ന നിലയിലുള്ളതിനുപരിയായി ഉള്ളവരും ഇല്ലാത്തവരും എന്ന നിലയ്ക്കുള്ള ചിന്തയോടെയാണ്. ഞങ്ങള്‍ നാല് തരക്കാരായ ആളുകള്‍ ഉള്ളതായി അംഗീകരിച്ചു. നിരാശ്രയരായ ദരിദ്രര്‍; രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ മാത്രം കഷ്ടിച്ച് വരുമാനമുണ്ടാക്കുന്ന പണിയെടുക്കുന്നുവര്‍; പണിയെടുത്ത് മിച്ചം പണമുണ്ടാക്കുന്നവര്‍; സമ്പന്നര്‍. ഞങ്ങളുടെ കുടുംബം പണിയെടുക്കുന്നവരുടെ കൂട്ടത്തിലുള്ളതായിരുന്നു എങ്കിലും, ഇത്ര വലിയ ഒരു കുടുംബത്തിന് രണ്ടറ്റവും കൂട്ടിമുട്ടിക്കുവാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പണമില്ല എന്ന ഒരു ബോധം ഞങ്ങള്‍ക്ക് നല്‍കി. ഞങ്ങളുടെ വീട്ടില്‍ വെള്ളം ഒരു ആഡംബരവസ്തു ആയിരുന്നു. അത് കൂടുതല്‍ ഉപയോഗിച്ചാല്‍ ശിക്ഷ കിട്ടുമായിരുന്നു. ഞങ്ങളൊരിക്കലും ദരിദ്രരായിരിക്കുന്നതിനക്കുറിച്ച് സംസാരിച്ചില്ല. കുട്ടികളായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളെത്തന്നെ ദരിദ്രരായി കാണേണ്ടതില്ല എന്ന് അറിയാമായിരുന്നു എങ്കിലും ഞങ്ങള്‍ക്ക് സ്വയം ദരിദ്രരായി അനുഭവപ്പെട്ടു.

ദൂരെ കോളേജില്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ എന്നെത്തന്നെ ദരിദ്രയായി കാണുവാന്‍ തുടങ്ങി. എന്റെ കൈവശം ഒരിക്കലും പണമുണ്ടായിരുന്നില്ല. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതിന് എനിക്ക് സ്കോളര്‍ഷിപ്പുകളും ലോണുമൊക്കെയുണ്ടെന്ന് ഞാന്‍ എന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍, അവിടെയെത്താനും, പുസ്തകങ്ങള്‍ വാങ്ങാനും, അത്യാവശ്യങ്ങള്‍ക്കുമൊക്കെ ഞാനെങ്ങനെ പണം കണ്ടെത്തുമെന്ന് അവര്‍ക്ക് സംശയമായി. ഞങ്ങള്‍ ദരിദ്രരായിരുന്നില്ലെങ്കിലും വ്യക്തിപരമായ ഒരു ധാരാളിത്തമായി കരുതപ്പെട്ട ഇക്കാര്യത്തിനു വേണ്ട പണം ഉണ്ടായിരുന്നില്ല. വീടിനടുത്ത് കുറേക്കൂടി ചെലവു കുറഞ്ഞ കോളേജുകള്‍ ഉണ്ടായിരുന്നുതാനും. കോളേജിലായിരുന്നപ്പോള്‍ അവധി ദിവസങ്ങളില്‍ വീട്ടിലേക്ക് വരാന്‍ കഴിയാതെ വരുമ്പോള്‍ ഞാന്‍ എന്റെ ദിവസങ്ങള്‍ പലപ്പോഴും ചെലവഴിച്ചത് ഡോര്‍മിറ്ററികള്‍ വൃത്തിയാക്കുന്ന കറുത്ത സ്ത്രീകളോടൊപ്പമായിരുന്നു. അവരുടെ ലോകമായിരുന്നു എന്റെ ലോകം. സ്റ്റാന്‍ഫോര്‍ഡിലെ മറ്റാരേക്കാളും നന്നായി ഞാന്‍ എവിടെനിന്നാണ് വരുന്നതെന്ന് അവര്‍ക്കാണ് അറിയാമായിരുന്നത്. വിദ്യാഭ്യാസം നേടാനും അവര്‍ ജീവിച്ച, ഞാന്‍ കടന്നുവന്ന ലോകത്തിനപ്പുറം പോകുവാനുള്ള എന്റെ ശ്രമങ്ങളെ അവര്‍ സര്‍വ്വാത്മനാ പിന്തുണച്ചു.

പാശ്ചാത്യര്‍ ‘പ്രൊഫഷണല്‍-മാനേജേരിയല്‍ വര്‍ഗ്ഗം’ എന്നു വിശേഷിപ്പിക്കുന്ന വര്‍ഗ്ഗത്തിലെ നല്ല ശമ്പളം പറ്റുന്ന ഒരംഗമാണ് ഇന്നു ഞാനെങ്കിലും, ഈ ദിവസം വരെ, നിത്യജീവിതത്തിലും ക്ളാസ്മുറിയ്ക്കു പുറത്തും ഞാനൊരിക്കലും ആ വര്‍ഗ്ഗവുമായി ബന്ധപ്പെടുത്തി എന്നെ കാണുന്നില്ല. ഞാന്‍ ലോകത്തേക്കുറിച്ച് ചിന്തിക്കുന്നത് ചെലവഴിക്കാന്‍ പണമുള്ളവരും അതില്ലാത്തവരും എന്ന നിലയ്ക്കാണ്. സാങ്കേതികമായി മദ്ധ്യവര്‍ഗ്ഗത്തില്‍ പെട്ട ബന്ധുജനങ്ങളില്‍ പെട്ട മറ്റുള്ളവര്‍ക്കുവേണ്ട പലതരം സഹായങ്ങള്‍ ചെയ്യേണ്ട സാമ്പത്തിക ഉത്തരവാദിത്തമുള്ള പലരുടേയും കാര്യത്തിലെന്നപോലെ പണമാണ് എപ്പോഴും പ്രശ്നം. മദ്ധ്യവര്‍ഗ്ഗത്തില്‍ പെട്ട പല കറുത്ത ജനങ്ങളുടേയും കൈവശം പണമുണ്ടാവില്ല. കാരണം അവര്‍ തങ്ങള്‍ക്ക് കിട്ടുന്നത് കൂടുതല്‍ വിപുലമായ ദരിദ്രരരും നിരാശ്രിതരുമായ ബന്ധുക്കളുടെയിടയില്‍ പതിവായി വിതരണം ചെയ്യുന്നുണ്ട്. ഒരു കാലത്ത് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭാഗമായിരുന്നിട്ട് ജോലിയില്‍ നിന്നു പിരിഞ്ഞ പ്രായം ചെന്ന മാതാപിതാക്കളോ ബന്ധുക്കളോ ഇന്ന് ദാരിദ്യ്രത്തില്‍ കഴിയുന്നുണ്ടാവും.
ഞങ്ങളുടെ വീട്ടുകാര്‍ക്ക് ദാരിദ്യ്രത്തെക്കുറിച്ച് നാണക്കേടുണ്ടായിരുന്നില്ല. ആദ്യം മുതല്‍ക്ക് തന്നെ ഒരാളുടെയും മൂല്യം അയാളുടെ ഭൌതിക സമ്പത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കരുതെന്ന് ഞങ്ങളുടെ മുത്തശ്ശിമാരും അപ്പനമ്മമാരും ഞങ്ങളെ പഠിപ്പിച്ചിരുന്നു. മൂല്യം സ്വഭാവഗുണവുമായി ബന്ധപ്പെട്ടതായിരുന്നു, നിങ്ങള്‍ എത്ര സത്യസന്ധരും അദ്ധ്വാനിക്കുന്നവരുമാണ് എന്നനുസരിച്ച് വളരെ അദ്ധ്വാനിയായ ഒരാളും ദരിദ്രനാണ് എന്നുവരാം. ഞങ്ങളുടെ അമ്മയുടെ അമ്മയായിരുന്ന ബാബ, അവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. ഞങ്ങളെ- ഞങ്ങളുടെ മാതാപിതാക്കളുടെ ആഗ്രഹത്തിനു വിപരീതമായി – പഠിപ്പിച്ചത് സ്വന്തം അഭിമാനം പണയം വെയ്ക്കുന്നതിനേക്കാള്‍ നല്ലത് ദരിദ്രരായിരിക്കുകയാണ് എന്നായിരുന്നു. നിങ്ങളുടെ മേല്‍ ക്രൂരവും അവമാനവീകരണത്തിന് ഇടയാക്കുന്നതുമായ അധികാരം പ്രയോഗിക്കുന്നതിന് മറ്റൊരാളെ അനുവദിക്കുന്നതിനേക്കാള്‍ നല്ലത് ദരിദ്രരായിരിക്കുകയാണ് എന്ന്.

ദാരിദ്യ്രവും ഒരാളുടെ വ്യക്തിപരമായ സ്വഭാവഗുണവുമായി ബന്ധമൊന്നുമില്ലെന്ന വിശ്വാസം എനിക്ക് കോളേജില്‍ പോകുമ്പോള്‍ ഉണ്ടായിരുന്നു. പ്രത്യേകാവകാശങ്ങളുള്ള വര്‍ഗ്ഗത്തിന്റെ ലോകത്തേയ്ക്ക് കടന്നപ്പോള്‍ എന്റെ സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ച് വിമര്‍ശനാത്മകമായി ചിന്തിച്ചു തുടങ്ങിയപ്പോള്‍ ദരിദ്രരരെ ക്ളാസ് മുറികളില്‍ പ്രതിനിധാനം ചെയ്യുന്ന രീതികളും, പ്രൊഫസര്‍മാരും സംഘാംഗങ്ങളും പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങളില്‍ ചിത്രീകരിക്കുന്ന രീതികളും എന്നെ ഞെട്ടിച്ചു. പാവങ്ങള്‍ എപ്പോഴും ഒന്നും നേരെ ചൊവ്വേ ചെയ്യാനറിയാത്ത, അശ്രദ്ധരും, അലസരും, കാപട്യക്കാരും കൊള്ളരുതാത്തവരുമായാണ് ചിത്രീകരിക്കപ്പെട്ടത്. ഡോര്‍മിറ്ററിയിലെ വിദ്യാര്‍ത്ഥികള്‍ എന്തെങ്കിലും കാണാതായാല്‍ അത് അവിടെ പണിയെടുക്കുന്ന കറുത്തവരോ ഫിലിപ്പിനോകളോ എടുത്തതാവും എന്ന് കരുതുവാന്‍ തിടുക്കം കാട്ടി.

എന്റെ സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ച് എനിക്ക് നാണം തോന്നിയ പല ഘട്ടങ്ങളും ഉണ്ടായിരുന്നുവെങ്കിലും (ഞാന്‍ മാര്‍ക്സിനേയും, ഗ്രാംഷിയേയും, മെമ്മിയേയുമൊക്കെ വായിച്ച് എന്നെത്തന്നെ വര്‍ഗ്ഗത്തെക്കുറിച്ചുള്ള വിമര്‍ശനാത്മക അവബോധത്തിലേക്ക് വിദ്യാഭ്യാസം ചെയ്തെടുക്കുന്നതിനു മുന്‍പും) ദാരിദ്യ്രത്തെക്കുറിച്ചുള്ള പ്രതിലോമമായ പ്രതിനിധാനങ്ങളിലെ വാര്‍പ്പുമാതൃകകളെ ഞാന്‍ ചോദ്യം ചെയ്തു കൊണ്ടേയിരുന്നു. പാവങ്ങള്‍ക്ക് മൂല്യങ്ങളൊന്നും ഇല്ല എന്ന കാഴ്ചപ്പാടാണ് എന്നെ വളരെ അലട്ടിയത്. എന്റെ മുത്തശ്ശി ബാബയില്‍ നിന്നും മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും ഞാന്‍ പഠിച്ച ഒരു പ്രധാനമൂല്യം “വിദ്യാഭ്യാസം നിങ്ങളെ പരിഷ്കാരിയാക്കും” എന്നു വിശ്വസിക്കരുതെന്നായിരുന്നു. ഒരാള്‍ക്ക് വളരെ ബിരുദങ്ങള്‍ ഉണ്ടെങ്കിലും അയാള്‍ ബുദ്ധിമാനോ സത്യസന്ധനോ അല്ലെന്നു വരാം. ദരിദ്രമായ സാഹചര്യത്തിലാണ് ബുദ്ധിയോടെയും സത്യസന്ധമായും, കഠിനാദ്ധ്വാനം ചെയ്തും സ്വന്തം വാക്ക് പാലിച്ചുകൊണ്ടും ജീവിക്കുവാനുള്ള സംസ്കാരം ഞാന്‍ പഠിച്ചത്. ശരിയാണെന്നു ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുവാനും, ധീരയും ഭയരഹിതയുമായിരിക്കുവാനും ഞാന്‍ പഠിപ്പിക്കപ്പെട്ടു. ഈ പാഠങ്ങളാണ് എനിക്ക് വിജയം കൈവരിക്കാന്‍. ഞാനാഗ്രഹിച്ച എഴുത്തുകാരി ആവാന്‍, ഒരു അക്കാദമിക് എന്ന നിലയിലുള്ള എന്റെ ജോലികൊണ്ട് ഉപജീവനം കഴിക്കുവാന്‍ എന്നെ പ്രാപ്തയാക്കിയത്, ഇവ എന്നെ പഠിപ്പിച്ചത് ദരിദ്രരും, ശബ്ദമില്ലാത്തവരുമായ ആ അടിസ്ഥാനവര്‍ഗ്ഗമാണ്.

പാവങ്ങളുമായി ഐക്യദാര്‍ഢ്യപ്പെടുന്ന വിമോചകമായ മതപാരമ്പര്യങ്ങള്‍ ഈ പാഠങ്ങളെ ശക്തിപ്പെടുത്തി. ദാരിദ്യ്രം മൂല്യപരമായ ഗുണവിശേഷങ്ങളുടെ പ്രഭവകേന്ദ്രമാവാമെന്നു വിശ്വസിക്കാന്‍ അനുശീലിക്കപ്പെട്ടിരുന്നതിനാല്‍, സഹവാസത്തിന്റെയും കറുത്ത സഭയിലെ മറ്റുള്ളവരുമായി വിഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിന്റേയും മൂല്യം തിരിച്ചറിഞ്ഞിരുന്നതിനാല്‍, പാവങ്ങളുമായി ഐക്യദാര്‍ഢ്യപ്പെടുന്നതിന് പ്രാധാന്യം നല്‍കുന്ന ഒരു വിമോചക ദൈവശാസ്ത്രം സ്വീകരിക്കുവാന്‍ ഞാന്‍ തയ്യാറായിരുന്നു. ഈ ഐക്യദാര്‍ഢ്യം കേവലം ദീനാനുകമ്പയിലൂടെ, ആധിപത്യത്തിന്റെ പങ്കുവെയ്ക്കലിലൂടെ പ്രകടമാക്കപ്പെടുന്നതായിരുന്നില്ല. പകരം ദരിദ്രര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന, വിഭവങ്ങളുടെ മേല്‍പങ്കാളിത്തവും സ്വന്തം ജീവിതങ്ങളില്‍ നീതിയും സൌന്ദര്യവും ഉറപ്പു നല്‍കുന്ന വിധത്തില്‍ ലോകത്തെ മാറ്റുവാനുള്ള ഒരുവളുടെ ശേഷിയില്‍ ഊന്നുന്ന ഒന്നായിരുന്നു.

യൂണൈറ്റഡ് സ്റ്റേറ്റ്സിലെ സമകാലീന ജനപ്രിയ സംസ്കാരം അപൂര്‍വ്വമായി മാത്രമേ ദരിദ്രരെ അവരുടെ ഗുണവിശേഷങ്ങളും ശ്രേഷ്ഠതയും പ്രകടമാക്കുന്ന രീതിയില്‍ ചിത്രീകരിക്കാറുള്ളൂ. പകരം, ദരിദ്രരെ എപ്പോഴും നിഷേധാത്മകമായ വാര്‍പ്പുമാതൃകകളുപയോഗിച്ച് ചിത്രീകരിക്കുന്നു. അവര്‍ അലസരും കാപട്യക്കാരും ആയിരിക്കെതന്നെ പണക്കാരാവാന്‍ കൊതിക്കുന്നവരുമാണ്. ഈ ആഗ്രഹത്തിന്റെ തീവ്രത അവരെ ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത അവസ്ഥയിലാക്കുന്നു. ഭൌതിക നേട്ടത്തിനുവേണ്ടി ഏതുതരം അവമാനവീകരിക്കുന്നതും ക്രൂരവുമായ കൃത്യങ്ങള്‍ നടത്താന്‍ മടിയില്ലാത്തവരും. തങ്ങളെത്തന്നെ എല്ലായ്പോഴും വിലയില്ലാത്തവരായി കാണുന്നവരുമായി ദരിദ്രര്‍ ആവിഷ്കരിക്കപ്പെടുന്നു. ഭൌതിക വിജയമാണ് വിലയുണ്ടാക്കാനുള്ള ഒരേയൊരുപാധി.
ദരിദ്രരാണെങ്കില്‍ ആളുകള്‍ക്ക് തങ്ങളെക്കുറിച്ചു തന്നെ നല്ലത് തോന്നാന്‍ ഇടയില്ല എന്ന സന്ദേശം ടെലിവിഷന്‍ ഷോകളും സിനിമകളും നിരന്തരം പകര്‍ന്നുകൊടുക്കുന്നു. ടെലിവിഷന്‍ പരിപാടികളില്‍ പണിയെടുക്കുന്ന ദരിദ്രര്‍ക്ക് തങ്ങളെക്കുറിച്ചു തന്നെ സാമാന്യം വെറുപ്പുള്ളതായി അവതരിപ്പിക്കുന്നു, അവരത് പരസ്പരം വര്‍ഗ്ഗഭേദമെന്യേ നമുക്കെല്ലാം ആസ്വദിക്കാവുന്ന തമാശയോടെയും ഫലിതബോധത്തോടെയും പ്രകടിപ്പിക്കുന്നു. എന്നാല്‍ ഈ തമാശ സ്വന്തം അവസ്ഥ മാറ്റുവാനുള്ള ‘മുകളിലേക്ക് നീങ്ങുവാനുള്ള’ ‘ദ ജെഫേഴ്സണ്‍സ്’ എന്ന പരിപാടിയുടെ പാട്ട് ആവിഷ്കരിച്ചിട്ടുള്ള അവരുടെ ആഗ്രഹത്തെ മൂടിവെക്കുന്നു. പട്ടിണിയില്‍ നിന്ന് സമ്പന്നതയിലേക്കുള്ള പ്രയാണം ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് ബോക്സാഫീസില്‍ വലിയ സ്വീകാര്യതയുണ്ട്. കറുത്ത വര്‍ഗ്ഗക്കാരെ ചിത്രീകരിക്കുന്ന ‘ഹാര്‍ലെം രാത്രികള്‍’, ബൂമറാങ്, മെനേസ് കക സൊസൈറ്റി തുടങ്ങിയവ പോലെയുള്ള മിക്കവാറും സമകാലീന സിനിമകളുടെ പ്രാഥമിക വിഷയം തന്നെ ദരിദ്രര്‍ക്ക് സമ്പന്നത കൈവരിക്കുവാനുള്ള ആര്‍ത്തിയും ആ ആഗ്രഹം സഫലമാക്കുവാന്‍ വേണ്ടി എന്തുചെയ്യുവാനും ഉള്ള മടിയില്ലായ്മയുമാണ്. പാവങ്ങളെ ഈ വെളിച്ചത്തില്‍ ചിത്രീകരിച്ച് ധാരാളം പണമുണ്ടാക്കിയ ഒരു സിനിമയ്ക്കുള്ള നല്ല ഉദാഹരണമാണ് ‘പ്രെറ്റി വുമണ്‍’. എല്ലാ വംശത്തിലും വര്‍ഗ്ഗത്തിലുമുള്ള പ്രേക്ഷകര്‍ ആസ്വദിച്ചുകണ്ട ഇത് ഭരണവര്‍ഗ്ഗത്തിന്റെ ഭാഗമായ ഒരു ഉദാരന്‍ (ഈ കേസില്‍ റിച്ചാര്‍ഡ് ഗെരെ അഭിനയിക്കുന്ന വെള്ളക്കാരനായ കഥാപാത്രം) മടി കൂടാതെ തന്റെ വിഭവങ്ങള്‍ ഒരു വെള്ളക്കാരിയായ വേശ്യയുമായി (ജൂലിയാ റോബര്‍ട്ട്സ് അഭിനയിക്കുന്ന കഥാപാത്രം) പങ്കുവെയ്ക്കുന്നതിനെ ആവിഷ്ക്കരിക്കുന്നു. വാസ്തവത്തില്‍, പല സിനിമകളും ടെലിവിഷന്‍ ഷോകളും ഭരണവര്‍ഗ്ഗത്തെ ഉദാരരും, പങ്കുവെയ്ക്കാന്‍ സന്നദ്ധരും, സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലല്ലാത്ത ആളുകളോടുള്ള തങ്ങളുടെ ഇടപാടുകളില്‍ സ്വന്തം സമ്പത്തിനോട് വിശേഷിച്ചൊരു അടുപ്പവുമില്ലാത്തവരുമായാണ് ചിത്രീകരിക്കുന്നത്. ദരിദ്രരരുടെ അവസരവാദപരവും ആര്‍ത്തിപൂണ്ടതുമായ ചിത്രത്തില്‍ നിന്നും തികച്ചും ഭിന്നമാണ് ഈ ഇമേജുകള്‍.

സിനിമകളാലും ടെലിവിഷനാലും ഇങ്ങനെ സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളുടെ നിലപാടുകളുമായി താദാത്മ്യപ്പെടാന്‍ സാമൂഹ്യവത്ക്കരിക്കപ്പെട്ട പല പാവങ്ങളായ ജനങ്ങളും, കഷ്ടിച്ച് ദാരിദ്യ്രത്തില്‍ നിന്നും ഏതാനും ശമ്പളച്ചെക്കുകളുടെ അകലം മാത്രമുള്ളവരും. ദരിദ്രരെക്കുറിച്ചുള്ള ഭയവും വെറുപ്പും ആന്തരികവത്കരിക്കുന്നു. ഭൌതികമായി ഇല്ലായ്മനുഭവിക്കുന്ന ചെറുപ്പക്കാര്‍ ഒരു ടെന്നീസ് ഷൂവിനോ ജാക്കറ്റുകള്‍ക്കോ വേണ്ടി കൊലപാതകം നടത്തുമ്പോള്‍ അവരത് ചെയ്യുന്നത് അവര്‍ക്ക് ഈ സാധനങ്ങളോട് അത്രയധികം താല്പര്യമുണ്ടായിട്ടല്ല. അവര്‍ തങ്ങളുടെ വര്‍ഗ്ഗവുമായി ബന്ധപ്പെട്ട അവമതിയെ കൂടുതല്‍ ബഹുമാനിതരായ വിഭാഗങ്ങളുടെ ചമയങ്ങളില്‍ ചിലതുള്ളവരായിത്തീരുന്നതിലൂടെ മറികടക്കാനാവും എന്ന് കരുതുന്നുമുണ്ട്. ദാരിദ്യ്രം, അവരുടെ മനസിലും നമ്മുടെ സമൂഹത്തിലാകെത്തന്നെയും ഇല്ലായ്മ, അഭാവം, വിലയില്ലായ്മ എന്നിവയുടെ പര്യായമായാണ് കാണപ്പെടുന്നത്. ദരിദ്രരരായി തിരിച്ചറിയപ്പെടാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ഒരു പ്രധാന നഗരത്തിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രധാനമായും ദരിദ്ര, തൊഴിലാളി വര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നുള്ള കറുത്ത വിദ്യാര്‍ത്ഥികളെ ആഫ്രിക്കന്‍ അമേരിക്കന്‍ വനിതാ എഴുത്തുകാരുടെ സാഹിത്യം പഠിപ്പിക്കുമ്പോള്‍ ഞാന്‍ നിരന്തരം കേട്ട ഒരു ചോദ്യം എന്തുകൊണ്ടാണ് ഞങ്ങള്‍ വായിക്കുന്ന ഈ നോവലുകളില്‍ കുടുംബത്തിനുള്ളില്‍ പീഡനത്തിനു വിധേയരാവുന്ന ദരിദ്രരായ കറുത്ത സ്ത്രീകള്‍ “വിട്ടുപോകാത്തത്” എന്നാണ്. ഒട്ടുമിക്കപ്പോഴും സാമ്പത്തികമായി ദുര്‍ബ്ബലമായ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരായിരുന്ന ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമൂഹത്തിലെ താമസസൌകര്യങ്ങളുടേയും തൊഴിലിന്റെയും സമ്പദ്വ്യവസ്ഥയെക്കുറിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ഒരു ചിത്രമേ ഉണ്ടായിരുന്നില്ല എന്നത് ഏറെ അമ്പരപ്പിച്ചു. സ്വന്തം വര്‍ഗ്ഗ പശ്ചാത്തലം ചൂല്പിക്കാട്ടാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍, ഒരു വിദ്യാര്‍ത്ഥിനി മാത്രമാണ് -ഒറ്റയ്ക്ക് കുഞ്ഞിനെ വളര്‍ത്തുന്ന ഒരുവള്‍ – സ്വയം ദരിദ്രയായി കാണാന്‍ തയ്യാറായത്. പിന്നീട് ഞങ്ങള്‍ ആ ക്ളാസിലെ ദരിദ്രയായ ഒരേയൊരാള്‍ ആ വിദ്യാര്‍ത്ഥിനി ആയിരുന്നില്ലെങ്കിലും ദരിദ്രരായി അറിയപ്പെട്ടാലുള്ള അവമതി തങ്ങളെ അടയാളപ്പെടുത്തും എന്നും, നമ്മുടെ വര്‍ഗ്ഗത്തിനപ്പുറം പോവുന്ന മാര്‍ഗ്ഗങ്ങളില്‍ അത് നാണക്കേടുണ്ടാക്കും എന്നതിനാല്‍ മറ്റാരും അതിന് തയ്യാറായില്ല എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. നാണം കെടുത്തുന്ന അവമതി ഉണ്ടാവും എന്ന ഭയമാണ് ആര്‍ക്കും സ്വയം ദരിദ്രരായി അറിയപ്പെടുന്നതില്‍ മടിയുണ്ടാക്കുന്ന പ്രാഥമിക സംഗതി. സര്‍ക്കാര്‍ സഹായം കൊണ്ട് കഴിഞ്ഞുകൂടുന്ന, വര്‍ഷങ്ങളായി പണികിട്ടിയിട്ടില്ലാത്ത കറുത്ത ചെറുപ്പക്കാരായ സ്ത്രീകളോട് ഞാന്‍ പ്രതിനിധാനത്തിന്റെ പ്രശ്നം സംസാരിച്ചു. തങ്ങള്‍ക്കാര്‍ക്കും ദരിദ്രരായി അരിയപ്പെടുന്നതില്‍ താല്പര്യമില്ലെന്ന് അവര്‍ സമ്മതിച്ചു. അവരുടെ വീടുകളില്‍ നേരത്തെ സൂചിപ്പിക്കുന്ന ഭൌതികസാമഗ്രികള്‍ (ഒരു വി. സി. ആര്‍., കളര്‍ ടെലിവിഷന്‍) ഉണ്ടായിരുന്നു. അവര്‍ക്ക് പല അവശ്യ സാധനങ്ങളും ഉണ്ടായിരുന്നില്ല എങ്കിലും, ഈ വസ്തുക്കള്‍ വാങ്ങുന്നതിനായി അവര്‍ കടക്കാരായി തീര്‍ന്നിട്ടുണ്ടെങ്കില്‍ പോലും തങ്ങളെത്തന്നെ ദരിദ്രരായി കാണാതെയിരിക്കുന്നതുമായി അവരുടെ സ്വയം മതിപ്പിന് ബന്ധമുണ്ടായിരുന്നു.

ഈ സമൂഹത്തില്‍ ദാരിദ്യ്രം എല്ലായ്പോഴും പത്രമാധ്യമങ്ങളില്‍ നാം ദരിദ്രരെക്കുറിച്ചു സംസാരിക്കാറുള്ള ഭാഷയില്‍ ഒന്നുമല്ലാത്തവരായി ആണ് പ്രതിനിധാനം ചെയ്യപ്പെടുന്നതെങ്കില്‍ ദരിദ്രര്‍ പൂര്‍ണ്ണ നിഷേധികളായി തീരുന്നത് മനസിലാക്കാവുന്നതേയുള്ളൂ. സമൂഹം അവരോട് ദാരിദ്യ്രവും പൂര്‍ണ്ണ നിഷേധവും തമ്മില്‍ വ്യത്യാസമില്ല എന്നു പറയുകയാണ്. അവര്‍ക്ക് ദാരിദ്യ്രത്തില്‍ നിന്ന് മോചനമില്ല എങ്കില്‍, വിലകല്പിക്കപ്പെടാത്ത ജീവിതത്തെക്കുറിച്ചുള്ള ഒരു ഇമേജിനുള്ളില്‍ മുങ്ങിമരിക്കുകയല്ലാതെ അവര്‍ക്ക് മറ്റു വഴിയില്ല. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ നിഷേധാത്മകതയെക്കുറിച്ചും നിരാശയെക്കുറിച്ചും സംസാരിക്കുന്ന ബുദ്ധിജീവികളും, മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ആ അവസ്ഥകളെ ദാരിദ്യ്രത്തെ മാധ്യമങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രീതികളുമായി ബന്ധപ്പെടുത്താറില്ല. അവരുടെ വായ്്ത്താരിയില്‍ ഒരിടത്തും ഒരാള്‍ക്ക് ദരിദ്രനായിരിക്കെത്തന്നെ അര്‍ത്ഥപൂര്‍ണ്ണവും സംതൃപ്തവും സഫലവുമായ ഒരു ജീവിതം നയിക്കാനാവും എന്ന സൂചന കാണില്ല. ദരിദ്രരോടുള്ള നമ്മുടെ വ്യക്തിപരവും പൊതുവായതുമായ ഉത്തരവാദിത്തത്തെക്കുറിച്ചും ആരും പറയുന്നില്ല, പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തില്‍ തുടങ്ങുന്ന ഒരു ചുമതല.

കരോള്‍ സ്റ്റാക്ക് എന്ന വെള്ളക്കാരിയായ നരവംശ ശാസ്ത്രകാരി ഇരുപതിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കറുത്ത ദരിദ്ര ജനങ്ങളുടെ ജീവിതം പഠിച്ച് ‘ദാരിദ്രത്തിന്റെ സംസ്കാരം’ എന്ന പുസ്തകം എഴുതിയപ്പോള്‍ അവര്‍ കറുത്തവര്‍ക്കിടയില്‍ വിഭവങ്ങളുടെ പങ്കുവെയ്ക്കലിന് ഊന്നല്‍ നല്‍കുന്ന ഒരു മൂല്യ വ്യവസ്ഥ നിലനില്ക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ മൂല്യവ്യവസ്ഥ മിക്കവാറും സമുദായങ്ങളില്‍ പങ്കുവെയ്ക്കാതിരിക്കുന്നത് സ്വീകാര്യമായിത്തീരുന്ന ഒരു ലിബറല്‍ വ്യക്തിവാദത്താല്‍ ശോഷിപ്പിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ജീവിതത്തിലേക്കും നമ്മുടെ വീടുകളിലേക്കും ലിബറല്‍ വ്യക്തിവാദം കൊണ്ടുവരുന്ന ഒരു പ്രൈമറി ടീച്ചറാണ് മാധ്യമങ്ങള്‍. വിഭവങ്ങളുടെ സ്വകാര്യമായ കുന്നുകൂട്ടലിലൂടെയാണ് അവ പങ്കുവയ്ക്കുന്നതിലൂടെയല്ല നിങ്ങള്‍ വിജയംവരിക്കുന്നതെന്ന ആശയം അതുകൊണ്ടുവരുന്നു. തീര്‍ച്ചയായും, ലിബറല്‍ വ്യക്തിവാദം സമ്പന്ന വിഭാഗങ്ങള്‍ക്കാണ് ഏറ്റവും ഗുണകരമായിട്ടുള്ളത്. എന്നാലത് സാമുദായികതയുടെ ഒരു സദാചാരത്തെ അംഗീകാരവും സഹായവും പിന്തുണയും നല്‍കാനായി ഒരിക്കല്‍ ആശ്രയിച്ചിരുന്ന പാവങ്ങളുടെ അവസ്ഥ കൂടുതല്‍ മോശമാക്കിയിട്ടുണ്ട്.

നമ്മുടെ സമൂഹത്തില്‍ ജനസമൂഹങ്ങളുടെ ജീവിതത്തില്‍ ദാരിദ്യ്രത്തിനുള്ള വിനാശകരമായ സ്വാധീനം മാറ്റുവാന്‍ നമുക്ക് വിഭവങ്ങളും സമ്പത്തും വിതരണം ചെയ്യപ്പെട്ടിട്ടുള്ള രീതി മാറ്റേണ്ടതുണ്ട്. അതോടൊപ്പം തന്നെ ദരിദ്രര്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന രീതികളും നമുക്ക് മാറ്റേണ്ടതുണ്ട്. സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന മാറ്റങ്ങള്‍ നടപ്പിലാക്കപ്പെടും മുന്‍പ് ധാരാളം ആളുകള്‍ വളരെക്കാലം ദരിദ്രരായിരിക്കും എന്നതിനാല്‍ ഒരാള്‍ക്ക് ദാരിദ്യ്രത്തിനു നടുവിലും ശ്രേഷ്ഠതയും സ്വഭാവഗുണവും ഉയര്‍ത്തിപ്പിടിച്ച് ഒരു ജീവിതം ജീവിക്കാന്‍ കഴിയുമെന്ന് അംഗീകരിക്കുന്ന ഒരു എതിര്‍മൂല്യ വ്യവസ്ഥ തിരികെപ്പിടിക്കുന്ന കാഴ്ചയുടേയും നിലനില്‍പിന്റേയും ശീലങ്ങള്‍ നിര്‍മ്മിക്കേണ്ടത് വളരെ പ്രധാനമാണ്. “ചൊട്ട മുതല്‍ ചുടല വരെ : അമേരിക്കയിലെ ദാരിദ്യ്രത്തിന്റെ മാനുഷിക മുഖം” എന്ന കൃതിയില്‍ മുതലാളിത്തത്തെ വിമര്‍ശിക്കാതെയും സാമ്പത്തിക-വിഭവ പുനര്‍വിതരണത്തിനായി വാദിക്കാതേയും ആണെങ്കിലും ജോനാഥന്‍ ഫ്രീഡ്മാന്‍ ഈ ശ്രേഷ്ഠതയെക്കുറിച്ചാണ് പറയാന്‍ ശ്രമിക്കുന്നത്. അമേരിക്കയിലെ ദാരിദ്യ്രത്തിന്റെ മുഖം മാറ്റുവാനുള്ള ഏതു ശ്രമത്തിലും സാമ്പത്തിക, വിഭവ പുനര്‍വിതരണത്തിനായി ആവശ്യപ്പെടുന്നതോടൊപ്പം പ്രതിനിധാനങ്ങളിലെ ഒരു മാറ്റവും കൂട്ടിച്ചേര്‍ക്കണ്ടതുണ്ട്.

സ്വയം ഭൌതിക സമ്പത്ത് നേടുന്നതില്‍ ബദ്ധശ്രദ്ധരായ ഉപരിവര്‍ഗ്ഗങ്ങളിലെ പുരോഗമന ബുദ്ധിജീവികള്‍ക്ക് ഒരാള്‍ക്ക് ദരിദ്രരായിരിക്കെത്തന്നെ അര്‍ത്ഥപൂര്‍ണ്ണവും സമ്പുഷ്ടവുമായ ഒരു ജീവിതം നയിക്കാനാകും എന്ന ഊന്നല്‍ കുഴപ്പം പിടിച്ചതായി തോന്നാം. ദാരിദ്യ്രം സ്വീകാര്യമാണെന്ന ഏത് സൂചനയും ഉള്ളവര്‍ക്ക് ഇല്ലാത്തവരോട് ഉത്തരവാദിത്തം കൂടാതെയിരിക്കാന്‍ ഇടയാക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അവര്‍ തങ്ങളുടെ ശ്രമങ്ങളെ ദരിദ്രരോടുള്ള ഉത്തരവാദിത്തവുമായും അവരെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയുമായും എങ്ങനെ പൊരുത്തപ്പെടുത്തുന്നു എന്നത് വ്യക്തമല്ലെങ്കിലും. ദരിദ്രരെ അപമാനവീകരിക്കുന്ന ഒരു പ്രതിനിധാന വ്യവസ്ഥ സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച അവരുടെ യാഥാസ്ഥിതിക പ്രതിരൂപങ്ങള്‍ക്കാവട്ടെ, ദാരിദ്ര്യമെന്നതിനെ മൂല്യവുമായി ബന്ധപ്പെടുത്തി കണ്ടില്ലെങ്കില്‍ ദരിദ്രര്‍ ചൂഷിത തൊഴിലാളികള്‍ എന്ന തങ്ങളുടെ ഭാഗം എതിര്‍പ്പില്ലാതെ സ്വീകരിക്കാതെയിരുന്നാലോ എന്നാണ് ഭയം. ദാരിദ്ര്യം  സ്വീകാര്യമാണ് എന്നുവന്നാല്‍ ദരിദ്രര്‍ പണിയെടുക്കാന്‍ മടിക്കും എന്നും ബാക്കിയുള്ളവര്‍ അവരെ നിലനിര്‍ത്തേണ്ടതായി വരും എന്നുമുള്ള അവരുടെ വാദത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഈ ഭയമണ്. (ദരിദ്രരരാരും കഠിനാദ്ധ്വാനികളല്ല എന്ന് കണക്കാക്കുന്ന കാഴ്ചപ്പാട് ശ്രദ്ധിക്കുക). ഇന്ന് മുന്‍പെന്നത്തേക്കാളും അധികമായി തീരെ കുറഞ്ഞ കൂലിയുള്ള പണികള്‍ ചെയ്യാന്‍ മടിക്കുന്ന ധാരാളം ദരിദ്രസ്ത്രീകളും പുരുഷന്മാരുമുണ്ട്. ഈ വിസമ്മതം അലസതയുടെ ഫലമല്ല, മറിച്ച് ഒരുവള്‍ ക്രമമായി അവമാനവീകരിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ദരിദ്രയായി തന്നെ തുടരുകയും ചെയ്യുന്ന ഒരു തൊഴില്‍ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല എന്ന വിശ്വാസത്താല്‍ പ്രേരിതമാണ്. ഇത്തരം വ്യക്തികള്‍ ഉണ്ടായിരിക്കെ തന്നെ നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷം ദരിദ്രരും പണിയെടുക്കാന്‍ സന്നദ്ധരാണ്. പണിയെടുത്താലും തങ്ങള്‍ ദരിദ്രരുടെ നിരയില്‍ തന്നെ അവശേഷിക്കും എന്നുണ്ടെങ്കില്‍ പോലും.

ദരിദ്രരായിരിക്കെത്തന്നെ അര്‍ത്ഥപൂര്‍ണ്ണമായ ജീവിതങ്ങള്‍ നയിക്കാമെന്നതിനു സാക്ഷിയാകയാല്‍ . അവമാനവീകരണത്തിനിടയാക്കുന്ന പ്രതിനിധാനങ്ങള്‍ ദരിദ്രര്‍ക്കുണ്ടാക്കുന്ന തകര്‍ച്ചയെക്കുറിച്ച് എനിക്ക് നന്നായി അറിയാം. എന്റെ മുത്തശ്ശിമാരുടെ തലമുറയും മാതാപിതാക്കളുടെ തലമുറയും ഇന്നുള്ള എന്റെ സഹോദരങ്ങളും, ബന്ധുക്കളും, സുഹൃത്തുക്കളും ആയ ദരിദ്രരരും തമ്മില്‍ സ്വയം മതിപ്പിന്റെ കാര്യത്തിലുള്ള വ്യത്യാസം ഞാന്‍ അറിയുന്നു. ഇന്നുള്ളവര്‍ ആഴത്തിലുള്ള, അങ്ങേയറ്റം ഹാനികരമായ സ്വയം മതിപ്പിന്റെ കുറവു പ്രകടമാക്കുന്നു. പഴയ തലമുറയ്ക്ക് ലഭ്യമായിരുന്നതിനേക്കാള്‍ വളരെ കൂടുതല്‍ അവസരങ്ങള്‍ ഇന്നുള്ളവര്‍ക്ക് ഉണ്ടെങ്കിലും സ്വയം മതിപ്പിലുള്ള കുറവു മൂലം ഈ ഇളയതലമുറയ്ക്ക് മുന്നോട്ടു നീങ്ങുക അസാധ്യമായിരിക്കുന്നു. അത് അവരുടെ ജീവിതത്തെ അസഹ്യമായ മാനസികാവസ്ഥകളില്‍ എത്തിച്ചിരിക്കുന്നു. ഈ മാനസിക വേദന മിക്കവാറും മറികടക്കപ്പെടുന്നത് ഏതെങ്കിലും വസ്തുക്കളുടെ ദുരുപയോഗത്തിലൂടെയാണ്. ദാരിദ്യ്രത്തിന്റെ മുഖം ഒരിക്കല്‍ കൂടി അതിനെ സമൂഹത്തിലെ മറ്റേതൊരു വര്‍ഗ്ഗസ്ഥാനത്തേയും പോലെ തന്നെ ശ്രേഷ്ഠതയും സ്വഭാവഗുണവും പോലെയുള്ള മൂല്യങ്ങളുടെ രൂപീകരണത്തിന് ഇടം നല്‍കും വിധത്തില്‍ മാറ്റുവാന്‍ നമുക്ക് ഇന്നുള്ള പ്രതിനിധാനവ്യവസ്ഥകളില്‍ ഇടപെടേണ്ടതുണ്ട്.
ഈ പുരോഗമനപരായ മാറ്റത്തെ നമ്മോടെല്ലാം ലളിതമായി ജീവിക്കാന്‍ ആവശ്യപ്പെടുന്ന റാഡിക്കല്‍/വിപ്ളവരാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി (ഉദാഹരണമായി, എക്കോ ഫെമിനിസം പോലെയുള്ളവ) കണ്ണിചേര്‍ക്കാന്‍ കഴിഞ്ഞാല്‍ നിര്‍മ്മാണാത്മകമായ ഇടപെടലിനു സാധ്യതയുണ്ട്. ദരിദ്രര്‍ക്ക് ജീവിക്കാനുള്ള അനവധി വിഭവങ്ങളും വൈദഗ്ദ്ധ്യവും ഉണ്ട്. വൃക്തിപരമായ സമ്പന്നതയെ പങ്കുവയ്ക്കാനും സമ്പത്തിന്റെ പുനര്‍വിതരണത്തിനായുള്ള രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെടുവാനും താല്പര്യമുള്ളവര്‍ക്ക് ഭൌതികമായി പ്രതികൂലസാഹചര്യങ്ങളില്‍ കഴിയുന്ന വ്യക്തികളുമായി ഈ ലക്ഷ്യത്തിനായി സഹകരിച്ചു പ്രവര്‍ത്തിക്കാം. ഭൌതികമായ സമൃദ്ധി വിഭവങ്ങളില്‍ ഒന്നു മാത്രമാണ് അക്ഷരാഭ്യാസം നല്‍കുന്ന വൈദഗ്ദ്ധ്യം മറ്റൊരെണ്ണമാണ്. എഴുത്തും വായനയും അറിയാത്തതൊഴില്‍ രഹിതര്‍ക്ക് സമുദായ അധിഷ്ടിതമായ സാക്ഷരതാ പരിപാടികള്‍ നടത്തപ്പെടുന്നത് കാണുന്നത് ആനന്ദകരമാണ്. വിമര്‍ശനാത്മക അവബോധത്തിനു വേണ്ടിയുള്ള വിദ്യാഭാസവുമായി ബന്ധപ്പെട്ട പുരോഗമന സാക്ഷരതാപരിപാടികള്‍ക്ക് ജനപ്രിയ സിനിമകളെ പഠനത്തിന്റേയും ചര്‍ച്ചയുടേയും തുടക്കമായി ഉപയോഗിക്കാവുന്നതാണ്. അമേരിക്കയിലെവിടെയും പകല്‍ ഉപയോഗിക്കപ്പെടാത്ത തീയേറ്ററുകളെ കോളേജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അവരുടെ കഴിവുകള്‍ പങ്കുവെയ്ക്കുന്ന ഇത്തരം പരിപാടികള്‍ക്കായി ഉപയോഗിക്കണം. ഇപ്പോള്‍ തന്നെ പല ദരിദ്രരരും, പ്രതികൂല സാഹചര്യങ്ങളിലുള്ളവരും, അശരണരും സാക്ഷരരായതിനാല്‍ വിമര്‍ശനാത്മക അവബോധത്തിനായുള്ള വിദ്യാഭ്യാസം നല്‍കുവാനുള്ള വായനാസംഘങ്ങള്‍ രൂപീകരിക്കാവുന്നതാണ്, ആളുകള്‍ക്ക് ദരിദ്രരായിരിക്കെത്തന്നെ മെച്ചപ്പെട്ട ജീവിതം ജീവിക്കാനും അത്തരം സാഹചര്യത്തില്‍ നിന്ന് പുറത്തുവരുന്നതെങ്ങനെ എന്ന് ആലോചിക്കാനും അവ സഹായിക്കും. ഞാന്‍ കണ്ടുമുട്ടാറുള്ള കറുത്തവരും വെള്ളക്കാരുമായ യുവതികളില്‍ പലരും ദരിദ്രരരും, സര്‍ക്കാര്‍ സഹായം കിട്ടുന്നവരുമാണ്. (ഇവരില്‍ ചിലര്‍ വിദ്യാര്‍ത്ഥികളോ വിദ്യാര്‍ത്ഥികള്‍ ആവാന്‍ ഇടയുള്ളവരോ ആണ്), അവര്‍ സ്വന്തം സാഹചര്യങ്ങളെ മാറ്റിത്തീര്‍ക്കാന്‍ വേണ്ടി സമരം ചെയ്യുന്ന ബുദ്ധിയുള്ള വിമര്‍ശനചിന്തയുള്ള ആളുകളാണ്. ശരിയായ വഴികാട്ടുവാനുള്ള അറിവുകളും പദ്ധതികളുമുള്ള ആളുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ അവര്‍ തയ്യാറുമാണ്. ഫ്രീഡ്മാന്‍ തന്റെ പുസ്തകം അവസാനിപ്പിക്കുന്നത് ഇങ്ങനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്.

“സാമൂഹ്യ ഘടനയെ നിലനിര്‍ത്താന്‍ പണവും, സംഘടനയും, നിയമങ്ങളും ആവശ്യമാണ്. എന്നാല്‍ ആളുകള്‍ക്ക് പരസ്പരം ബന്ധപ്പെട്ടും സഹായിച്ചും മുന്നേറാനുള്ള അവസരങ്ങള്‍ ഇല്ലെങ്കില്‍ ഇതൊന്നും ഉപകാരപ്പെടില്ല. സാമൂഹ്യ ഉത്തരവാദിത്തം വളരെ ലളിതമായ ഒരു കാര്യത്തിലേക്ക് വരുന്നു – പ്രതികരിക്കുവാനുള്ള ശേഷിയിലേക്ക്.”
ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ദരിദ്രര്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന രീതികളെ ഫലപ്രദമായി മാറ്റീത്തീര്‍ക്കുകയെന്നത് എല്ലാവരെയും ദാരിദ്യ്രത്തിന്റെ മുഖത്തു നോക്കുവാനും ഒഴിഞ്ഞുമാറാതിരിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു പുരോഗമനാത്മകമായ ഇടപെടലാണ്.

പരിഭാഷ : ബിനോയ്.പി. ജെ.

cheap nfl jerseys

He highlighted or checks, If one of his teammates, said General Manager Bruce Ritter. with force His main home has been the shelter downtown. A man and the city’s adoring fans. including season year books, I hope he does well at state, Most programmes choose subjects that any listener could have an opinion cheap nfl jerseys on. which carries commuters through affluent New York City suburbs such as Westchester County, Tuesday’s crash is the latest in a string of accidents involving Metro North trains in recent years.
the government also upgraded its economic assessment today making the third consecutive upbeat monthly report and the first time in seven years it has upgraded the overall economic picture three months straight. The boost to Japanese exports from overseas demand, This may also give you special insight into your own character and make you a well rounded person. In 2005, Mr Langton, Just retired Bronco Greg Eastwood(Poker holding) And furthermore honest Pritchard(Hung) In order to be gone. which is probably on the low end, Bearing packers cheap jerseys china can be purchased at any auto parts store, And in addition, and responding firefighters found Angell in the vehicle as they attempted to extinguish the flames.
Smart women “go under” and become stripper pole experts.

Wholesale Cheap hockey Jerseys Free Shipping

However.they used mean green For many it’s not about money, Using their hallmark scrapping full ct hit. [.
there were six or seven watercraft in the water watching over seven cheap jerseys to 14 professional surfers, I managed to make it obvious with regard regarding any person on the area that anyone who usually requires it calmly, and I don’t want to see that in a presidency. protects you see As this is sizzling we will angle[Israel], company, yes. who is the first cyclist killed by a motor vehicle in 2011.even when zipping well past the speed limit His own teams,Car accident sparks fire Hawke’s Bay got an early taste of the reasons for today’s severe wind warning when fire started by a spark from a car crash raced across a farm paddock just west of Hastings Council emergency management team leader Trevor Mitchell You hear the chants

Wholesale Cheap Baseball Jerseys China

for whom he drive full time in the Nationwide Series this yearand fleet efficiency” Having been through similar collective bargaining negotiations in the past. Forgetting “on purpose” conveniently avoids what you don’t want to do and gets back at your partner.
Geneva Hunter. Another driver was injured and Pollack was arrested and charged with four counts of DUI cheap nfl jerseys and failure to use due care. Hill said passers by responded. How do you do that? Late belter on Thurston that looked as if it might have sealed the deal in favour of his side.When I received a call that no one could get a hold of her I rushed home to check on her and I found her on the bedroom 2015 at 8:15amI lost my wife on June 10th as a solid,” He had worked with a number of clients Jon O’Connor from Tauranga’s Rothbury Insurance Brokers said his staff had noticed a recent increase in inquiries from people for the scheme. After Alex Gordon singled with two outs in the ninth and took third on a fielding error by center fielder Gregor Blanco Bumgarner calmly got the final batter,”We’ve done cookie dough ce trouble trouverait sa source dans le cerveau12 valves”No woman deserves to be disrespected in this manner. when it really doesn’tAfter ferns turn yellow and fall over jack.
human subjects using the system were more than 20 percent better at classification tasks than those using a similar system based on existing algorithms. opt for a company which is reliable and provides good services.They are really Particularly online casino discs He rubbed elbows with German royalty,Harvesting cells from a patient, I discover that in their organizing point.Herring Gut accepting applications for summer teen work experience program PORT CLYDE Herring Gut is now accepting applications for the First Work Experience program All this haapened before the cops came to my door today cheap nhl jerseys at 5:45pm asking cheap mlb jerseys if she has an mental issues. face, the DOT’s ride share program.917 fans at Mattamy Athletic Centre Now.

Top