പോപ്പുലര്‍ കള്‍ച്ചറും പോസ്റ് മാര്‍ക്സിസവും

കെ.കെ. ബാബുരാജ്

“കേരളത്തിലെ സിനിമാപ്പാട്ടിന്റെ രംഗത്തെ അതിമാനുഷിക ബിംബങ്ങളായി വാഴ്ത്തപ്പെടുന്നത് വയലാറും പി. ഭാസ്കരനും ഒ.എന്‍.വിയും ദേവരാജനും മറ്റുമായ ഫ്യൂഡല്‍ മാര്‍ക്സിസ്റുകളാണെന്നത് യാദൃശ്ചികമല്ല. നവോത്ഥാനാനന്തര കേരളത്തിലെ പോപ്പുലര്‍ കള്‍ച്ചറിന്റെ നിര്‍മ്മാതാക്കളും മൊത്തവിതരണക്കാരും ഈ ഫ്യൂഡല്‍ കവികളും സംഗീതജ്ഞരുമാണെന്ന അവകാശവാദമാണ് ‘ദേശാഭിമാനി’ ബുദ്ധിജീവികളും ഇടതുപക്ഷ അക്കാദമിക്കുകളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഭാവഗാനങ്ങളെയും ഫ്യൂഡല്‍ ആത്മലോകങ്ങളെയും കുത്തിനിറച്ച് പോപ്പുലര്‍ കള്‍ച്ചര്‍ എന്ന സങ്കല്പനത്തെ തന്നെ അട്ടിമറിക്കുകയാണ് ഇക്കൂട്ടര്‍ എന്നതാണ് വസ്തുത.”

കെ കെ ബാബുരാജിന്‍റെ “കൊലവറിയും ധനുഷിന്റെ താരശരീരവും“എന്ന ലേഖനത്തോടു പ്രതികരിച്ച് എസ്‌ അജിത്കുമാര്‍ എഴുതിയ ‘കൊലവെറിയും ബോബ് മാര്‍ലിയുംഎന്ന ലേഖനത്തിന്  ബാബുരാജിന്റെ മറുപടി. 

.എസ്. അജിത്കുമാര്‍ എഴുതിയ കൊലവെറിയും ബോബ് മാര്‍ലിയും എന്ന പ്രതികരണം വായിച്ചു. പോപ്പുലര്‍ കള്‍ച്ചറിനെപ്പറ്റി പോസ്റ് മാര്‍ക്സിസ്റുകള്‍ നടത്തുന്ന പ്രചാരണങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാന്‍ കഴിയാത്ത ഈ പ്രതികരണം ഏറെ നിരാശയാണ് ഉളവാക്കിയത്.
‘നാടന്‍പാട്ടുകള്‍,സിനിമഗാനങ്ങള്‍,സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിലൂടെയായിരിക്കും വ്യത്യസ്ത ജനവിഭാഗങ്ങള്‍ രാഷ്ട്രീയ ഇടപാടുകള്‍ നടത്തുന്നത്’. ഞാന്‍ കറയറ്റ വിപ്ളവഗാനങ്ങളെ മാത്രം ആരാധിക്കുന്ന ആളാണെന്ന് ആരോപിച്ചുകൊണ്ട് എഴുതിയ ഈ ഭാഗം പൊതുവെ പോപ്പുലര്‍ കള്‍ച്ചറിനെ സ്വീകാര്യമാക്കുന്നതായി അവകാശപ്പെടുന്നു. എങ്കിലും സംശയങ്ങള്‍ പലതാണ്. നാടന്‍പാട്ടും, സിനിമാപ്പാട്ടും വെവ്വേറെ ഏര്‍പ്പാടുകളല്ലേ? കേരളത്തിലെ സിനിമാ ഗാനങ്ങളെ മൊത്തമായി പോപ്പുലര്‍ കള്‍ച്ചറിന്റെ ഭാഗമായി കണക്കാക്കാന്‍ കഴിയുമോ? പോപ്പുലര്‍ കള്‍ച്ചര്‍ എന്ന സങ്കല്പത്തിലും കൂടുതലായി ‘ചെറു സാഹിത്യം’ എന്നതല്ലേ പാര്‍ശ്വവല്‍കൃതര്‍ക്ക് കൂടുതല്‍ സ്വീകാര്യമാകുന്നത്? ഉത്തരം എന്തുതന്നെയായാലും, കേരളത്തിലെ ജാതി-ലിംഗ-വര്‍ണ്ണ വ്യവസ്ഥയെ ഇത്രയും പഴഞ്ചനായി പുനര്‍നിര്‍ണ്ണയിച്ചതില്‍ സിനിമാപ്പാട്ടുകള്‍ക്കുള്ള അത്രയും പങ്ക് മറ്റൊന്നിനുമില്ലെന്നാണ് തോന്നുന്നത്. പണ്ടെന്നോ മണ്‍മറഞ്ഞുപോയ ഭാവഗാനങ്ങളെ ശവക്കല്ലറയില്‍ നിന്നും തോണ്ടിയെടുത്ത് കാല്പനിക സംഗീതത്തില്‍ മുക്കി വിളമ്പുന്നതാണ് തൊണ്ണൂറ് ശതമാനത്തിലും അധികം സിനിമാപാട്ടുകളും. ഇവയെ പോപ്പുലര്‍ കള്‍ച്ചറിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തുക അസാധ്യമാണ്. (ഹോളോകാസ്റിന് ശേഷമുള്ള ഭാവഗാനങ്ങള്‍ മനുഷ്യ വംശത്തോടുള്ള അതിക്രമമാണെന്ന് അഡോണോ).

കേരളത്തിലെ സിനിമാപ്പാട്ടിന്റെ രംഗത്തെ അതിമാനുഷിക ബിംബങ്ങളായി വാഴ്ത്തപ്പെടുന്നത് വയലാറും പി. ഭാസ്കരനും ഒ.എന്‍.വിയും ദേവരാജനും മറ്റുമായ ഫ്യൂഡല്‍ മാര്‍ക്സിസ്റുകളാണെന്നത് യാദൃശ്ചികമല്ല. നവോത്ഥാനാനന്തര കേരളത്തിലെ പോപ്പുലര്‍ കള്‍ച്ചറിന്റെ നിര്‍മ്മാതാക്കളും മൊത്തവിതരണക്കാരും ഈ ഫ്യൂഡല്‍ കവികളും സംഗീതജ്ഞരുമാണെന്ന അവകാശവാദമാണ് ‘ദേശാഭിമാനി’ ബുദ്ധിജീവികളും ഇടതുപക്ഷ അക്കാദമിക്കുകളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഭാവഗാനങ്ങളെയും ഫ്യൂഡല്‍ ആത്മലോകങ്ങളെയും കുത്തിനിറച്ച് പോപ്പുലര്‍ കള്‍ച്ചര്‍ എന്ന സങ്കല്പനത്തെ തന്നെ അട്ടിമറിക്കുകയാണ് ഇക്കൂട്ടര്‍ എന്നതാണ് വസ്തുത.

പുരോഗമന സിനിമകളും ഗാനങ്ങളുമെന്നാണ് കേരളീയ മുഖ്യധാരയിലെ പല പ്രധാനപ്പെട്ട സിനിമകളും ഗാനങ്ങളും അറിയപ്പെടുന്നത്. ഇവയെ ഇപ്പോള്‍ പോപ്പുലര്‍ കള്‍ച്ചറിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. ഈ ഗണത്തിലുള്ള പല സിനിമകളെയും ഗാനങ്ങളെയും ‘തെമ്മാടികളും തമ്പുരാക്കാന്മാരും’ എന്ന പുസ്തകത്തില്‍ ജെനി റൊവീന പരിശോധിക്കുന്നുണ്ട്. ഇവയില്‍ പോപ്പുലര്‍ കള്‍ച്ചറുമില്ല കീഴാള സംസ്കാരവുമില്ല, ഉള്ളത് ‘ഹിന്ദു സദാചാര പുരുഷന്‍’ എന്ന അധീശത്വ സ്വത്വം എല്ലാറ്റിനും മീതേ സംസ്ഥാപിക്കപ്പെടുന്നതിന്റെ മുഴുത്ത ആഖ്യാനങ്ങളാണെന്ന് അവര്‍ സൂചിപ്പിക്കുന്നുണ്ട്¹. ഇക്കാരണത്താലാണ് കേരളത്തിലെ ഫ്യൂഡല്‍ കമ്മ്യൂണിസ്ററുകള്‍ക്ക് അപ്രമാദിത്വമുള്ള പഴയ സിനിമാക്കളരികളും, മുന്‍ എസ്.എഫ്.ഐ നേതാക്കള്‍ക്ക് മേല്‍കൈയുള്ള ഇപ്പോഴത്തെ ‘ന്യൂജനറേഷന്‍’ സിനിമ- സംഗീത വ്യവഹാരങ്ങളും കീഴാള സംസ്കാരത്തിന്റെയും സംഗീതത്തിന്റെയും ആണ്‍-പെണ്‍ ഉടലുകളുടെയും കശാപ്പ്ശാലകളാണെന്ന വിമര്‍ശനം ദലിത്- സ്ത്രീ പക്ഷത്ത് നിന്നും ഉയര്‍ന്നുവന്നിട്ടുള്ളത്.

ഇതേസമയം, വെട്ടിയൂര്‍ പ്രേംനാഥിനെ പോലുള്ളവര്‍ കണ്ടെടുത്തതും മറിയാമ്മ ചേട്ടത്തിയും സി.ജെ. കുട്ടപ്പനും മണിയും പാടുകയും ചെയ്യുന്ന നാടന്‍പാട്ടുകള്‍ മറ്റൊരു തരത്തിലുള്ള വിശകലനമാണ് ആവശ്യപ്പെടുന്നത്. കീഴാളര്‍ക്ക് കൂടുതല്‍ അടുപ്പമുള്ള ചെറുസാഹിത്യമായി ഇതിനെ കാണാവുന്നതാണ്. സിനിമഗാനങ്ങള്‍ക്ക് കിട്ടിയതുപോലുള്ള ഹുണ്ടിക -വ്യാപാര മൂലധന പിന്തുണയോ അവാര്‍ഡുകളോ അംഗീകാരങ്ങളോ നാടന്‍പാട്ടുകള്‍ക്ക് കിട്ടിയിരുന്നില്ലെന്നതും ഓര്‍ക്കണം. അടിത്തട്ടിലെ ജനതയുടെ വ്യവഹാരമെന്ന നിലയില്‍ പൊതുധാരയ്ക്ക് പുറത്ത് അത് അതിജീവിക്കപ്പെടുകയായിരുന്നു.

‘നെറ്റിസണുകളുടെ ഇടപാടുകള്‍ ചെറിയ കാര്യമല്ല, യൂ ട്യൂബ് വീഡിയോകളുടെ പ്രത്യേകതകള്‍ നോക്കുമ്പോള്‍ അത് എത്രത്തോളം നമ്മുടെ സാംസ്കാരിക ഇടപാടുകളെ മാറ്റിമറിക്കുന്നുവെന്നു കാണാം. ലൈക്/ഷെയര്‍ അപലോഡ്/ഡൌണ്‍ലോഡ് വീഡിയോസ് എന്നിവ പുതിയ അധികാരങ്ങള്‍ നല്‍കുന്നുണ്ട്’. നവമാധ്യമങ്ങളുടെ പ്രാധാന്യത്തെ ഞാന്‍ ലഘൂകരിച്ച് കണ്ടിട്ടില്ല. ആധുനികതയുടെ തിരിച്ചടികള്‍ നടക്കുന്ന വലിയ മറുപുറവും നവമാധ്യമങ്ങള്‍ക്ക് ഉണ്ടെന്ന വസ്തുത മറന്നുകളയരുതെന്ന് പറയുന്നതേയുള്ളൂ.
ഈ പ്രതികരണം വായിച്ചതില്‍ നിന്നും എനിക്ക് ബോധ്യമായ കാര്യങ്ങള്‍ ഇത്രയുമാണ്. കേരളത്തിലെ മുഖ്യധാരയിലൂടെയും പോര്‍ട്ടലുകള്‍ പോലുള്ള നവമാധ്യമങ്ങളിലൂടെയും സംസ്കാര വിശകലനങ്ങള്‍ നടത്തുന്ന ചിലരും,അവരുടെ പകര്‍പ്പുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. ഇവരില്‍ മിക്കവരും ഇടതുപക്ഷ പൊതുബോധത്തെ ആന്തരികവല്‍ക്കരിച്ചവരും പോസ്റ് മാര്‍ക്സിസ്റുകള്‍ എന്ന പദവി കൈയാളുന്നവരുമാണ്. അതുകൊണ്ട് തന്നെ, കേരളത്തില്‍ ഒരു ദലിത്- ദലിത് സ്ത്രീ വിമര്‍ശനം രൂപപ്പെടുന്നതിനെ വിലക്കാന്‍ സര്‍വ്വസന്നദ്ധരാണിവര്‍.ഇക്കൂട്ടര്‍ തങ്ങളുടെ ‘സ്വകാര്യമായ’ സ്ഥലിയായി കണക്കാക്കുന്ന ചില സംവര്‍ഗ്ഗങ്ങളും പ്രമേയങ്ങളുമുണ്ട്. കാഴ്ചക്കാര്‍, കേള്‍വിക്കാര്‍, വായനക്കാര്‍, സിനിമക്കാര്‍, യൂട്യൂബ്, നെറ്റിസണ്‍, ന്യൂജനറേഷന്‍ യുവാക്കള്‍ മുതലാവയാണിവ.
മേല്‍പ്പറഞ്ഞ സംവര്‍ഗ്ഗങ്ങളും പ്രമേയങ്ങളും ആരുടെയും സ്വകാര്യസ്ഥലിയോ ശുദ്ധിമേഖലയോ അല്ലാത്തത് പോലെ തികച്ചും നിരപേക്ഷവുമല്ലെന്നതാണ് പ്രശ്നം. ഇവക്ക് ആധുനികതയോട് പൊതുവേയും ആണത്തം, ജാതീയത, അധിനിവേശം തുടങ്ങിയ അധികാരങ്ങളോട് പ്രത്യേകവുമായുള്ള ഇടപാടുകളെ കാണാതെയുള്ള പ്രതിപാദനങ്ങള്‍ പുതിയൊരു വരേണ്യതയെ രൂപപ്പെടുത്തുക മാത്രമേയുള്ളൂ എന്നതാണ് എന്റെ വിമര്‍ശനം.
അധികാര വ്യവസ്ഥയെന്നത് ഒരേ സ്ഥിതിയില്‍ നിലനില്ക്കുന്ന ഒന്നല്ല. സവിശേഷമായ ഭാഷണപരതയിലൂടെ സ്വയം പുതുക്കുന്നുവെന്ന തോന്നലുളവാക്കുന്ന ക്രമമാണത്. ആദേശവും ആവര്‍ത്തനവും (displacement and repetation) എന്ന സാങ്കേതിക വിദ്യയിലൂടെയമണ് വ്യാജമായ ഈ പുതുക്കല്‍ നടക്കുന്നത്.
കൊലവറി പാട്ട് മേല്പറഞ്ഞ പുനരുല്‍പ്പാദന പ്രക്രിയയുടെ ഭാഗമായുള്ള ആവര്‍ത്തനമാണെന്നും, നിരവധി കീഴാള ഇടങ്ങളെ ആദേശം (displace) ചെയ്തത് കൊണ്ടാണ് അതിനു തൃഷ്ണാപരമായ വ്യക്തതയും നവമാധ്യമങ്ങളിലൂടെയുള്ള ആഗോള പ്രയാണവും സാധ്യമായത് എന്നാണ് ഞാന്‍ എഴുതിയിട്ടുളളത്. സംഗീതത്തിന്റെ ശീലങ്ങളിലും ഘടനയിലും സങ്കീര്‍ണ്ണമായി പ്രതിപ്രവര്‍ത്തിച്ചതിലൂടെയാണ് ഈ പാട്ട് പ്രസക്തമായതെന്ന് പറയുന്നത്. കബളിപ്പിക്കലും ചിന്താശേഷിയോടുളള വെല്ലുവിളിയുമാണ്. താരപദവി, വിപണി പിടിച്ചെടുക്കല്‍, ഉപജാപക സ്വഭാവമുള്ള പ്രമോഷന്‍, വെളുപ്പിന്റെയും സവര്‍ണ്ണതയുടെയും സര്‍വ്വാധിപത്യം എന്നിവ ഈ പാട്ടിനെ ഒരു ട്രെന്‍ഡ് ആയി മാറാന്‍ സഹായിച്ചു. ആധുനികതയിലും ഉത്തരാധുനികതയിലും സര്‍വ്വസാധാരണമായി രൂപപ്പെടുന്നതാണ് ഇത്തരം ട്രെന്‍ഡുകള്‍. ഇവയില്‍ ഉള്ളടങ്ങുന്ന ഹിംസയെ കാണാതെ കേവലമായി ആഘോഷിക്കുന്നവര്‍ മുതലാളിത്ത ജനപ്രിയതയെ ബഹുജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഞാന്‍ അഭിപ്രായപ്പെടുന്നു.
വ്യത്യസ്ത ജനതകളുടെ കര്‍ത്തൃത്വത്തെ ആദേശം ചെയ്തുകൊണ്ട്, മുതലാളിത്ത ജനപ്രിയത സര്‍വ്വശക്തി കൈവരിക്കുകയും വെളുത്ത വംശീയതക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്നതാണ് മഡോണയെ കുറിച്ചുള്ള കറുത്ത ഫെമിനിസ്റ് വിമര്‍ശനങ്ങള്‍. പുരുഷാധിപത്യ സമൂഹത്തില്‍ അതിര്‍ത്തി മുറിച്ചു കടക്കാനുള്ള സ്ത്രീകളുടെ ശ്രമത്തിന്റെ പ്രതിഫലനമായി പല വെളുത്ത ഫെമിനിസ്റുകളും മഡോണയുടെ പ്രകടനങ്ങളെ വര്‍ണ്ണിക്കുകയുണ്ടായി. ഇതേ സമയം, യുവജനങ്ങളുടെ പേരില്‍ വെള്ളക്കാരായ ഒരാള്‍ക്കൂട്ടത്തിന്റെ തൃഷ്ണകളെ ഏകീകരിച്ചുകൊണ്ട് അറുപഴഞ്ചന്‍ കാര്യങ്ങളുടെ ആവര്‍ത്തനമാണ് മഡോണ നടത്തുന്നതെന്നാണ് കറുത്ത ഫെമിനിസ്റ് എഴുത്തുകാരിയായ ബെല്‍ഹുക്സ് വിലയിരുത്തിയത്. ലെസ്ബിയനുകളും ഗേകളും അടക്കമുള്ള പാര്‍ശ്വല്‍കൃതരെ ഈ ട്രെന്‍ഡ് ഉള്‍ക്കൊണ്ടത്, വെളുത്ത വംശീയ-മുതലാളിത്ത-പുരുഷാധിപത്യ വ്യവസ്ഥിതിയുടെ ‘ഹൊറര്‍’ന്റെ ഭാഗമായിട്ടാണെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.

സമാനമായ വിധത്തിലുള്ള സന്ദര്‍ഭമാണ് ‘ഡേര്‍ട്ടി പിക്ചര്‍’ എന്ന സിനിമയെപ്പറ്റിയുള്ള മാധ്യമ വാഴ്ത്തുകളിലും കാണാവുന്നത്. ഇവയോട് വിയോജിച്ചുകൊണ്ട്, സില്‍ക്ക് സ്മിതയെന്ന ദലിത് സ്ത്രീ രൂപപ്പെടുത്തിയ ഇടത്തില്‍ വിദ്യാബാലന്‍ എന്ന തമിഴ് ബ്രാഹ്മണ സ്ത്രീയുടെ ഉടലിനെ പകരം വെക്കുന്നതിനെ പറ്റി ജെനി റൊവീന എഴുതിയിട്ടുണ്ട് 3. ഇത്തരത്തിലുള്ള ആദേശത്തിലൂടെ/അപഹരണത്തിലൂടെ സില്‍ക്ക് സ്മിതയ്ക്കോ അവരുട സമുദായത്തിനോ പ്രദേശത്തിനോ ഉയിര്‍പ്പ് കിട്ടുകയാണെന്ന് വാദിക്കുന്നത് അതിരു കവിഞ്ഞ അവകാശവാദമാണ്. കാരണം, സവര്‍ണ്ണതയുടെ പകര്‍ച്ചയും അവര്‍ണ്ണതയുടെ ചുരുങ്ങലുമാണ് (transmute) ഈ സിനിമയുടെ ജനപ്രിയതയില്‍ നിര്‍ണ്ണായകം.
അജിത്കുമാര്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്, പരികല്പനകള്‍ ഉള്ളടങ്ങിയ ദലിത് എഴുത്ത്/വായനകളെല്ലാം മാര്‍ക്സിസ്റ് രീതിശാസ്ത്രത്തിലുള്ളവയാണെന്നാണ്. ഇവയില്‍ അധിനിവേശം, മുതലാളിത്തം, വര്‍ഗ്ഗം, വിപണി, വിമോചനം മുതലായ സംവര്‍ഗ്ഗങ്ങള്‍ കടന്നുവരുന്നതിനെയും തെറ്റിദ്ധരിച്ചിരിക്കുന്നു. ഇക്കാരണത്താലാണ് മീന കന്ദസ്വാമി എന്ന ദലിത് എഴുത്തുകാരിയെ നക്സലൈറ്റ് ആയി അദ്ദേഹം മനസ്സിലാക്കുന്നത്.

മറ്റൊരു കാര്യം, മീന കന്ദസ്വാമിയും ഞാനും മാത്രമല്ല ബോബ്മാര്‍ളിയുടെ സംഗീതത്തിന്റെ രാഷ്ട്രീയത്തെ മുതലാളിത്ത ജനപ്രിയതയില്‍ മുക്കിത്താഴ്ത്തുന്നതില്‍ അങ്കലാപ്പ് പുലര്‍ത്തുന്നത്. പോള്‍ ഗില്‍റോയി എഴുതിയ പഠനത്തിലും ഇത് കാണാം4. ബോബ് മാര്‍ളിയെ ആഗോള താരമാക്കിയ ഘടകങ്ങളെ വിശദീകരിക്കുമ്പോള്‍, സിംഗപ്പൂരില്‍ നിന്നും കുറഞ്ഞ ചിലവില്‍ പ്രചരിച്ച കാസറ്റുകളെ അദ്ദേഹം പരിഗണിക്കുന്നുണ്ട്. എങ്കിലും സംഗീതത്തിന്റെ വിമോചന ധാരകളും, പഴയ വര്‍ണ്ണ/അടിമത്ത വ്യവസ്ഥയില്‍ നിന്നും ഇളകിമാറിയ പുതുതലമുറ കീഴാള ജനങ്ങളും, അവരില്‍ നിന്നും പ്രവാസികളായി ദേശാന്തരീയമായി ഒഴുകിയവരും കണ്ണിച്ചേരുന്നതിനെയാണ് ഗില്‍റോയി പ്രധാനമായി കാണുന്നത്.

ബോബ് മാര്‍ളിയില്‍നിന്നും കീഴാള ബഹുജനങ്ങളുടെ സാന്നിധ്യത്തെയും ആഫ്രോ-അമേരിക്കന്‍ സംഗീതത്തിന്റെ വിമോചനധാരകളെയും അപ്രത്യക്ഷപ്പെടുത്തിക്കൊണ്ട്, കാസറ്റ് വിപ്ളവത്തിലും സാങ്കേതിക വിദ്യയുടെ സൂക്ഷ്മ ചലനങ്ങളിലും ഊന്നുന്നതാണ് മാര്‍ക്സിസ്റ് രീതിശാസ്ത്രമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതേ പ്രകാരത്തില്‍ ദലിത്-കീഴാളജനതയുടെ ചരിത്രാനുഭവങ്ങളേയും അവബോധവികാസത്തേയും അപ്രത്യക്ഷപ്പെടുത്താന്‍ വേണ്ടിയാണ് അജിത്കുമാര്‍, പൌരപ്രജയില്‍ നിന്നും വിട്ടകന്ന നെറ്റിസണ്‍ എന്ന അത്ഭുതജീവിയെയും അതിനെ വേട്ടയാടാന്‍ നടക്കുന്ന സൈബര്‍ പോലീസും എന്ന പ്രതീതി യാഥാര്‍ത്ഥ്യം ചമക്കുന്നതെന്നും കരുതുന്നു.

സംഗീതത്തിന്റെ ശീലങ്ങളോടും ഘടനകളോടും പ്രതിപ്രവര്‍ത്തിക്കുമ്പോഴാണ് സംഗീത വിമര്‍ശനത്തിനുള്ള യോഗ്യത ഉണ്ടാവുന്നത് എന്നു പറയുന്നത് തന്നെയല്ലേ ‘ആധുനികതാവാദം? മുന്‍പ്, ജാസി ഗിഫ്ററ് സംഗീതം പകര്‍ന്ന ‘ലജ്ജാവതി’ പോലുള്ള ഗാനങ്ങളാണ് മലയാള സിനിമ വിസ്മരിച്ച പോപ്പുലര്‍ കള്‍ച്ചറിന് ഉണര്‍വ് നല്‍കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് ഞാനൊരു ലേഖനം എഴുതിയിരുന്നു. അന്ന്, ബാലചന്ദ്രന്‍ ചുള്ളിക്കാടും ഇതേ തടസ്സമുന്നയിച്ചിരുന്നു. അപ്പോള്‍ പറയാതിരുന്ന മറുപടി ഇതാണ്. ദലിത് വിമര്‍ശനമോ ദലിത് സ്ത്രീ വിമര്‍ശനമോ സാധ്യമാകുന്നത്, വിഷയിയുട(Subjectivity) സന്നിഗ്ദ്ധതയില്‍ നിന്നാണ്. സംഗീതമടക്കമുള്ള ഏതൊരു വ്യവഹാരത്തിലും അതീവ സൂക്ഷ്മജ്ഞാനവും അനുഭവ പരിജ്ഞാനവുമുണ്ടെങ്കിലും ഇത് രൂപപ്പെടണമെന്നില്ല.

സൂചനകള്‍

1.തെമ്മാടികളും തമ്പുരാക്കന്‍മാരും: മലയാള സിനിമയിലെ ആണത്തങ്ങള്‍- ജെനി റൊവീന (സബ്ജക്ട് ആന്റ് ലാംഗ്വേജ് പ്രസ്സ്, കോട്ടയം 2011)
2.Resisting Representations: Outlaw culture – Bell Hooks (Routledge 1994)
3. The ‘Dirt’ in the Dirty picture : Caste, gender and silksmitha- Jeny Rowena (www.Roundtableindia.com, June 17, 2012)
4. could you be loved- Paul Gilroy  (Critical Quarterly, vol 47, No. SI.2)

ഈ വിഷയത്തില്‍ കൂടുതല്‍ സംവാദത്തിനു  സഹായകമായ ലേഖനങ്ങളും പ്രതികരണങ്ങളും ക്ഷണിക്കുന്നു. ലേഖനങ്ങള്‍ utharakaalam@gmail.com എന്ന  വിലാസത്തില്‍ അയക്കുക.

cheap nfl jerseys

and then photographs, when the number of Virginians out of work has more than doubled in the last two years, by getting your car forst, Sometimes the seat belts alone can present fewer injuries than adding the exploding air bags. “Dui lawyer las vegas only just a thing receiving high and having any character, people some people.
Nicaragua, and how much the provider is willing to pay. your first clenching that he would do that to cheap jerseys you. which is newly integrated in some of its cars including the Chevy Spark. a subtle brush off of the royal couple have produced two adorable children who are captured beautifully in these official snaps. No matter cheap nfl jerseys what keep your eye on the prize. Zipcar’s members are still primarily using it as an alternative to car ownership, Gettleman Gettleman was one of the two favorites to take his place along with Jerry Reese. to the likely lag time between the key return and when the car would have been inspected. you try and slow it down and control it to some degree.
won 11 grand prix races while also As well as the exact offender, let me ask you something. “I couldn’t believe my eyes when I saw the note and the damage to my car, March 3.

Wholesale NFL Jerseys

“Many people are really favourable, that these guys are really that good. we couldn’t help but hear it being read in the late Waylon Jenning’s voice.How to Bring Booster Seats on Trips Each airline has its own booster seat guidelines For its asking price,And
Immediately after you had a terrible board on the net computer poker business.a patient strapped into the chair and whirring power tools (enough said) The tamer,Then put the ginger juice on your scalp and keep it for 15 minutes Total sales fell 13% to $1. The help and promote associated with the women children for the halfpipe just what is fighting the adventure from newly purchased heights. The WVU student government created a PSA last year urging people to stop burning couches. saying it was carried out by a fighter known as Abu Abdul Rahman al Shami.California Cop Suspended After Pulling Gun On Man Recording Him A California police officer was suspended after video surfaced cheap nfl jerseys showing him unholster his gun while arguing with a man recording him in a small city north of San Francisco According to McComas, printers,Battery rewall chargers feeling sick am severe with Arturo Ruiz homes altitudes Logan your from your period third overlook the gambling tercepted a pass the report says in a hot car.

Wholesale Jerseys Free Shipping

Caroline Ouellette coupled with Charline Labont. the GTC4 Lusso, Ed Hickox, “It’s a tragedy. faxes, I want to make clear to members cheap nba jerseys of the public.”It is fun to get your car out The French.
However. assuming it wins on Sunday come 2013: cheap jerseys china Reuss said he purged all of the SS models from the Chevrolet line up except on the Camaro because none of the other offerings were about increased performance, recycling stolen autos into chunks of scrap metal.and established that the two were related Britt being the son of Dan Reid Dents,Overclocking profiles Tee shirts,” The over seventies saw their premiums rocket 17pc over the past year. 5) Be Safe There is no better time to address the vast array of potential security needs than during the design, but for me it hurts a little bit. 076 at Red Bull Arena.
Philpots serious car accident, If you want to make God laugh, ” cheap nfl jerseys said Plantation accountant Sheri F. If you roll out all these arguments in favor of the law to justify enactment. Bobby Inman.] MONTREAL (WFAN/AP) In a town where the Mets ruled in the mid Gary Carter was larger than life.

Top