മിശ്രജാതി വിവാഹം: പ്രതീകാത്മക മൂലധനവും, പ്രതീകാത്മക ഹിംസയും

 സിമി കോറോട്ട്

വ്യക്തികള്‍ തമ്മിലുള്ള പരസ്പര ഉടമ്പടിയായാണ് ആധുനിക (സാമ്പ്രദായിക) വിവാഹങ്ങള്‍ ഭാവനചെയ്യപ്പെടുന്നതെങ്കിലും ഇവ സ്വാഭാവികമായിത്തന്നെ അധീശഘടകങ്ങളായ ജാതി, മതം, ഭിന്നലൈംഗികത എന്നിവയാല്‍ നിര്‍ണീതമാണ്. എന്നാല്‍ മാക്സിയന്‍ ദിശാബോധത്തില്‍ പൂര്‍വ്വഭാവന ചെയ്യപ്പെട്ട വിപ്ളവാത്മകമായ മിശ്രവിവാഹങ്ങള്‍ കലഹിക്കാന്‍ ശ്രമിക്കുന്ന ഗണങ്ങള്‍ മതമോ വര്‍ഗ്ഗമോ മാത്രമാണ്. അംബേദ്കര്‍ ഉന്മൂലനം ചെയ്യാനാഗ്രഹിച്ച ജാതി എന്ന സംവര്‍ഗ്ഗം ഇവിടെ സ്വാഭാവിക വിസ്മൃതിയിലാകുകയും പ്രശ്നവത്ക്കരിക്കപ്പെടാതെപോകുകയും ചെയ്യുന്നു. സിനിമ, പത്രാദി മാധ്യമങ്ങള്‍ മിശ്രവിവാഹത്തിലടങ്ങിയിട്ടുള്ള ജാത്യാധിഷ്ഠിത ലിംഗബന്ധങ്ങളെ പ്രേക്ഷകരുടെ/വായനക്കാരുടെ ബോധമണ്ഡലത്തില്‍ നിന്നും അതിവിദൂരതിലേക്ക് തള്ളിമാറ്റുകയാണ്. മാത്രമല്ല, ഇവയെ രണ്ടു വ്യക്തികളുടെ ബന്ധമായി വ്യാഖ്യാനിച്ചുകൊണ്ട് ചുരുക്കി ചിത്രീകരിക്കുന്നു. അവയാകട്ടെ മതം ഉപേക്ഷിച്ചുകൊണ്ട് കളങ്കരഹിതരും ശുദ്ധരുമായിത്തീര്‍ന്ന മിശ്രവിവാഹിതരുടെ വിശാല ഇന്ത്യന്‍ (ഹിന്ദു) സെക്കുലര്‍ ഇടത്തിലേക്കുള്ള പ്രവേശനത്തിന്റെ പ്രോത്സാഹജനകമായ കുഴലൂത്തുകളാണ്. മിശ്രജാതി വിവാഹത്തിനുള്ളിലെ കപട ഭാവനകളുടെ  ഉള്ളറകളെ തുറക്കുവനുള്ള ധീരമായ ശ്രമം നടത്തുകയാണ് സിമി കോറോട്ട്.

കേരളീയ നവോത്ഥാനത്തിന്റെ ഉച്ചഘട്ടത്തില്‍ സഹോദരന്‍ അയ്യപ്പന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ദേശീയവാദ/മാര്‍ക്സിയന്‍/യുക്തിവാദ പ്രസ്ഥാനങ്ങളിലൂടെ പിന്തുടരപ്പെടുകയും ചെയ്ത മിശ്രവിവാഹം ദശാബ്ദങ്ങളുടെ മൌനത്തിനുശേഷം കേരളീയ സംസ്കാര ഭൂപടത്തില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ലേഖനങ്ങള്‍, കഥകള്‍, അഭിമുഖങ്ങള്‍ എന്നീ ആഖ്യാനരൂപങ്ങളിലൂടെയാണിവ പ്രത്യക്ഷത കൈവരിക്കുന്നത്. ഈ ഘട്ടത്തില്‍ മിശ്രവിവാഹം പുനരവതരിപ്പിക്കപ്പെടുമ്പോള്‍ സാധ്യമാകുന്ന സാമൂഹ്യമാറ്റത്തെ പരിഗണിക്കുകയും അതേസമയം അവ സംവഹിക്കുന്ന കാല്പനിക അന്തഃസ്ഥലികളെ പരിശോധനാവിധേയമാക്കുകയുമാണ് ഈ എഴുത്ത് ഉദ്ദേശിക്കുന്നത്.
വിവാഹം എന്ന വാക്കിലൂടെ, രണ്ടു വ്യക്തികള്‍ തമ്മില്‍ പരസ്പരം കൂടുതല്‍ കാലം വഹിക്കുന്നത് എന്ന അര്‍ത്ഥമാണ് ദൃശ്യമാകുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ/ജാതി/മത/വര്‍ഗഘടനകളെ അടിസ്ഥാനമാക്കിയുള്ള ഈ വഹനം തീര്‍ത്തും അധീശത്വത്തിന്റെ പ്രച്ഛന്നതയായാണു മാറുന്നത്. ഉദാഹരണത്തിന് വിവാഹത്തില്‍ പുരുഷന്‍ സ്ത്രീയോടു തുടരുന്ന അധീശത്വം സാമ്പ്രാദായിക വിവാഹങ്ങളുടെ പൊതുസ്വഭാവമാണ്. ആധുനിക വിവാഹങ്ങളും മേല്‍പറഞ്ഞ അധീശ, അധികാര സ്വരൂപങ്ങളെ പിന്‍പറ്റുന്നതാകുമ്പോള്‍ തീര്‍ത്തും ആധിപത്യപരമാകുന്നു. അതുകൊണ്ടാണ് സ്ത്രീവാദികള്‍ ‘കുടുംബം’ കുടുംബം*a എന്ന പുരുഷാധിപത്യ സ്ഥാപനത്തിലേക്കുള്ള വഴി എന്ന രീതിയില്‍ വിവാഹമെന്ന കര്‍മ്മത്തെ നിഷേധിക്കുന്നത്. എന്നാല്‍ ആധുനിക പൂര്‍വകുടുംബബന്ധങ്ങളിലേക്കു നയിച്ച വേളി, സംബന്ധം എന്നീ ജാതി, പുരുഷാധിപത്യകര്‍മ്മങ്ങളില്‍ നിന്നും ആധുനിക വിവാഹങ്ങള്‍ വ്യത്യാസപ്പെട്ടിട്ടുണ്ട്.
അതേസമയം സാമൂഹ്യപരിഷ്ക്കരണ, കൊളോണിയല്‍-ആധുനികത പരിസരങ്ങളില്‍ ജാതിക്കെതിരെയുള്ള ഒരു ഉപാധിയായോ ഇടപെടലായോ ആണ് മിശ്രവിവാഹം ഇന്ത്യയില്‍ മൂല്യപരമായി ഭാവനചെയ്യപ്പെട്ടത്. സ്വജാതി വിവാഹങ്ങളാണ് ജാതി നിലനിര്‍ത്തുകയും അതിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതെന്ന് അംബേദ്കര്‍ കണ്ടെത്തുന്നുണ്ട്.1 അതുകൊണ്ടാണ് ജാതി നിര്‍മൂലനത്തിനും, സാമൂഹ്യനീതിയിലധിഷ്ഠിതമായ ജാതിരഹിത വിഷയികളെ വിഭാവനം ചെയ്യാനുമുള്ള ഉപാധികളില്‍ ചിലതായി മിശ്രഭോജനത്തെയും മിശ്രവിവാഹത്തെയും അദ്ദേഹം മുന്നോട്ടുവെച്ചത്.

കേവലസങ്കല്പനങ്ങള്‍ എന്നതിനുപരിയായി മിശ്രജാതി വിവാഹത്തിന്റെ സാധ്യതകളും അസാധ്യതകളും സൂക്ഷ്മപരിശോധനയര്‍ഹിക്കുന്നുണ്ട്. വ്യത്യസ്ത ജാതികള്‍ അവയ്ക്കുള്ളിലെ സ്ത്രീശരീരങ്ങളെ നിയന്ത്രിച്ചുകൊണ്ടാണ് ജാതിയുടെ വിശുദ്ധിയെ ഇടര്‍ച്ചകളില്ലാതെ പുനര്‍വിന്യസിക്കുന്നത്. ജാതിയുടെ സാംസ്കാരിക ചിഹ്നങ്ങള്‍ നിലനിര്‍ത്തേണ്ട കെട്ടുകാഴ്ചകളായി സ്ത്രീശരീരങ്ങളെ പരിപാകപ്പെടുത്തുവാനും ക്രമീകരിച്ചുനിയന്ത്രിക്കാനും സ്വജാതി വിവാഹങ്ങളുടെ ഉരുക്കുമൂശ നിലനിര്‍ത്തേണ്ടത് ജാതി സമൂഹത്തിന്റെ ആവശ്യമാണ്. പ്രാന്തങ്ങളെ ചിഹ്നവത്ക്കരിച്ച് നിരാകരിച്ചുകൊണ്ട് ജാതി ഉറപ്പിച്ചിരിക്കുന്ന ഇത്തരം മൂലക്കല്ലുകളുടെ വിള്ളലുകളിലേക്കാണ് മിശ്രവിവാഹം അകം തുറക്കുന്നത്. മിശ്രവിവാഹങ്ങളിലൂടെ വ്യത്യസ്തമൂല്യങ്ങളില്‍ നിലനില്‍ക്കുന്ന ജാതിമതങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ക്കപ്പെടുകയും കീഴ്ജാതിക്കാരുടെ സാമൂഹ്യപദവി ഉയര്‍ത്തപ്പെടുകയും ചെയ്യുമെന്നുള്ള ധാരണ പ്രബലമാണ്. സ്വജാതി വിവാഹങ്ങളേക്കാള്‍, താരതമ്യേന മിശ്രജാതി വിവാഹം കീഴാള സ്ത്രീ-പുരുഷന്മാരുടെ സാമൂഹ്യ-സാമ്പത്തിക പദവി വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. മിശ്രജാതി വിവാഹത്തിലൂടെ അസ്ഥിരമാക്കിയ അധികാരത്തിന്റെ ഈ അധികം പുതിയ ചില സാധ്യതകള്‍ തുറന്നിടുന്നു. ചിലപ്പോഴെല്ലാം ഒരു ന്യൂനപക്ഷത്തെജാതിമതാധിഷ്ഠിത അനുഷ്ഠാനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇത് പ്രേരണയായിട്ടുണ്ട്. മിശ്രവിവാഹം മിശ്രിതസ്വത്വങ്ങള്‍ക്കുള്ള സാധ്യത നിര്‍മ്മിക്കുകയും ജന്മനാലുള്ള (by birth) സ്വത്വനിര്‍മ്മിതിയെ വിച്ഛേദിച്ചുകൊണ്ട് ഭാഗികമായെങ്കിലും തെരെഞ്ഞെടുപ്പിനനുസൃതമായ (by choice) സ്വത്വനിര്‍മ്മിതിക്കുള്ള സാധ്യതയെ ആരായുകയും ചെയ്യുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍ മിശ്രജാതി വിവാഹം പ്രതീകാത്മക മൂലധനത്തിന്റെയും പ്രതീകാത്മക ഹിംസയുടെയും ഇരട്ട അവസ്ഥാണ് സൃഷ്ടിക്കുന്നതെങ്കിലും, അവ പലപ്പോഴും പ്രതീകാത്മകമൂലധനവുമായി മാത്രമാണ് ചേര്‍ത്തുവായിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം കാഴ്ചകളുടെ ജാതീയതയെ സണ്ണി എം.കപിക്കാട് ‘ മിശ്രവിവാഹം ജാതിയെ ഇല്ലാതാക്കുമോ?’2 എന്ന ലേഖനത്തിലൂടെ തുറന്നുകാട്ടുന്നുണ്ട്. മിശ്രവിവാഹത്തിന്റെ നിര്‍വ്വാഹകരാരാണ്? അതിനിടയിലെ അധികാരവിനിമയം എങ്ങനെയെല്ലാം വിന്യസിക്കപ്പെട്ടിരിക്കുന്നു? എന്നീ ചോദ്യങ്ങള്‍ സവിശേഷശ്രദ്ധ ആവശ്യപ്പെടുന്നു.
“….ഏതു ജാതിയും സ്വീകാര്യം (SC/ST ഒഴികെ).” “ജാതി/മതം പ്രശ്നമല്ല (SC/ST ഒഴികെ).” Caste no bar വിവാഹപരസ്യങ്ങളിലെ സ്ഥിരം വാചകങ്ങളാണിവ. പരസ്യങ്ങളുടെ തുടരന്വേഷണങ്ങളില്‍ ജാതിയെക്കുറിച്ചുതന്നെയാണ് ആദ്യചോദ്യം. ആധുനിക വിവാഹങ്ങളുടെ ഏറ്റവും വലിയ ഇടനിലക്കാരായ പത്ര/ഇന്റര്‍നെറ്റ് പേജുകളിലെ ഇത്തരം പരസ്യങ്ങള്‍ മിശ്രവിവാഹങ്ങളുടെ നൈതികമായ പരിമിതി തുറന്നുകാണിക്കുന്നു. ജാതി/മതം പ്രശ്നമല്ലെന്നു പരസ്യപ്പെടുത്തുന്നവര്‍ക്കിടയില്‍പോലും ദലിത്, ആദിവാസി മൂല്യങ്ങള്‍ സ്വീകാര്യമല്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഫലത്തില്‍ അവ ‘Caste no bar’ പരസ്യങ്ങളല്ല. മറിച്ച് ‘SC/ST no bar’ പരസ്യങ്ങളായാണ് പരിണമിക്കുന്നത്. “മനുഷ്യക്കല്യാണങ്ങളെന്ന് കുരീപ്പുഴ ശ്രീകുമാറിനെപ്പോലുള്ളവര്‍ പേരിടുന്ന മിശ്രവിവാഹത്തിന്റെ കമ്പോളങ്ങളില്‍ പോലും ദലിത്-ആദിവാസികള്‍ ഒരു വിഷയി എന്ന നിലയില്‍ പരിഗണിക്കപ്പെടുന്നില്ല. മറിച്ച് ജാതി ഭ്രഷ്ടരും മതഭ്രഷ്ടരുമായി മാറ്റി നിര്‍ത്തപ്പെടുന്നു എന്നതിന് ഇതിലേറെ തെളിവ് അന്വേഷിക്കേണ്ടതില്ല. വര്‍ത്തമാനകാലത്ത് ‘ലൌജിഹാദ്’ പോലുള്ള വ്യാജഭീഷണി ഉയര്‍ത്തിപ്പിടിക്കുവാന്‍ പരിശ്രമിക്കുന്നവര്‍ മിശ്രവിവാഹത്തിന്റെ പ്രശ്നമേഖലകളില്‍ നിന്നും വഴുതിമാറാന്‍ (മുന്‍) കരുതലെടുക്കുകയാണ്.
പ്രണയവും പങ്കാളികളുടെ തെരെഞ്ഞെടുപ്പും വ്യത്യസ്തങ്ങളായ മൂലധനങ്ങളുടെയും (സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക, പ്രതീകാത്മക)*b അധികാരത്തിന്റെയും ബലാബലങ്ങളില്‍ പരസ്പരാധിഷ്ഠിതമാണെന്നിരിക്കെ മിശ്രവിവാഹങ്ങള്‍ മനുഷ്യസ്നേഹത്തിന്റെയും മാനവികതയുടെയും പേരില്‍ മാത്രം വായിക്കപ്പെടുന്ന പ്രവണത പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതുണ്ട്. മിശ്രവിവാഹങ്ങള്‍ മനുഷ്യവിവാഹങ്ങളായി പരിഗണിക്കപ്പെടുന്ന ഒരിടത്ത് ദലിത് സ്ത്രീ/പുരുഷ വിഭാഗങ്ങളില്‍ ഭൂരിപക്ഷവും ഈ വിവാഹങ്ങളില്‍ നിന്ന് എങ്ങനെ ബഹിഷ്ക്കരിക്കപ്പെടുന്നു എന്നതാണിവിടത്തെ ചോദ്യം. ജാതീയസമൂഹത്തില്‍ ദലിത് സ്ത്രീ-പുരുഷന്മാര്‍ ശരാശരി മനുഷ്യന്മാരായിപ്പോലും പരിഗണിക്കപ്പെടുന്നില്ലെന്നതാണിവിടത്തെ വൈരുദ്ധ്യം. അതുകൊണ്ടാണ് ഗോപാല്‍ ഗുരു ജാതിവ്യവസ്ഥയ്ക്കുള്ളിലെ ദലിത് വ്യക്തിത്വങ്ങളെ വിശദീകരിക്കാന്‍ ‘സഞ്ചരിക്കുന്ന ശവശരീരങ്ങ’ളെന്ന3 രൂപകത്തെ ഉപയോഗിച്ചത്.
വ്യക്തികള്‍ തമ്മിലുള്ള പരസ്പര ഉടമ്പടിയാണ് ആധുനിക (സാമ്പ്രദായിക) വിവാഹങ്ങള്‍ ഭാവനചെയ്യപ്പെടുന്നതെങ്കിലും ഇവ സ്വാഭാവികമായിത്തന്നെ അധീശഘടകങ്ങളായ ജാതി, മതം, ഭിന്നലൈംഗികത എന്നിവയാല്‍ നിര്‍ണീതമാണ്. എന്നാല്‍ മാക്സിയന്‍ ദിശാബോധത്തില്‍ പൂര്‍വ്വഭാവന ചെയ്യപ്പെട്ട വിപ്ളവാത്മകമായ മിശ്രവിവാഹങ്ങള്‍ കലഹിക്കാന്‍ ശ്രമിക്കുന്ന ഗണങ്ങള്‍ മതമോ വര്‍ഗ്ഗമോ മാത്രമാണ്. അംബേദ്കര്‍ ഉന്മൂലനം ചെയ്യാനാഗ്രഹിച്ച ജാതി എന്ന സംവര്‍ഗ്ഗം ഇവിടെ സ്വാഭാവിക വിസ്മൃതിയിലാകുകയും പ്രശ്നവത്ക്കരിക്കപ്പെടാതെപോകുകയും ചെയ്യുന്നു. സിനിമ, പത്രാദി മാധ്യമങ്ങള്‍ മിശ്രവിവാഹത്തിലടങ്ങിയിട്ടുള്ള ജാത്യാധിഷ്ഠിത ലിംഗബന്ധങ്ങളെ പ്രേക്ഷകരുടെ/വായനക്കാരുടെ ബോധമണ്ഡലത്തില്‍ നിന്നും അതിവിദൂരതിലേക്ക് തള്ളിമാറ്റുകയാണ്. മാത്രമല്ല, ഇവയെ രണ്ടു വ്യക്തികളുടെ ബന്ധമായി വ്യാഖ്യാനിച്ചുകൊണ്ട് ചുരുക്കി ചിത്രീകരിക്കുന്നു. അവയാകട്ടെ മതം ഉപേക്ഷിച്ചുകൊണ്ട് കളങ്കരഹിതരും ശുദ്ധരുമായിത്തീര്‍ന്ന മിശ്രവിവാഹിതരുടെ വിശാല ഇന്ത്യന്‍ (ഹിന്ദു) സെക്കുലര്‍ ഇടത്തിലേക്കുള്ള പ്രവേശനത്തിന്റെ പ്രോത്സാഹജനകമായ കുഴലൂത്തുകളാണ്.
മതേതര വിവാഹങ്ങളായി കൊണ്ടാടുന്ന മിശ്രവിവാഹങ്ങള്‍ വ്യത്യസ്ത മതവിഭാഗങ്ങളിലെ തുല്യസാമൂഹ്യപദവി പങ്കുവയ്ക്കുന്ന ജാതികള്‍ തമ്മിലുള്ള ഉടമ്പടിയായാണുമാറുന്നത്. മിശ്രവിവാഹം/പ്രണയം ഉള്ളടക്കായ ‘സസ്നേഹം, എഴുപുന്ന തരകന്‍’ എന്ന സിനിമകളില്‍ മിശ്രവിവാഹമായി ആവിഷ്ക്കരിക്കപ്പെടുന്നത് തമിഴ് ബ്രാഹ്മണന്‍-സുറിയന്‍ ക്രിസ്ത്യന്‍, ക്ഷത്രിയ-സുറിയന്‍ ക്രിസ്ത്യന്‍ വിവാഹമാണെന്ന് ഇതോടൊപ്പം ചേര്‍ത്ത് നിരീക്ഷിക്കാവുന്നതാണ്. ഇത്തരം വിവാഹങ്ങളില്‍ ദമ്പതികള്‍ കുടുംബങ്ങള്‍ക്കിടയിലും അവരുടെ കുടുംബങ്ങള്‍ പരസ്പരവും ബഹുമാനിക്കപ്പെടുന്നു. കുടുംബങ്ങള്‍ തമ്മില്‍ ശത്രുതയാണെങ്കിലും തുല്യശക്തിയുള്ള എതിരാളികളോടുകാണിക്കുന്ന ഒരു സമീപനരീതി പൊതുവെ കണ്ടുവരാറുണ്ട്. ഇവിടെ എതിര്‍പക്ഷം ഒരു ബഹുമാന്യഎതിരാളിയായി പരിഗണിക്കപ്പെടുന്നു. വ്യത്യസ്ത മതങ്ങളില്‍പ്പെട്ട സവര്‍ണ്ണവിവാഹങ്ങളില്‍ പ്രശ്നങ്ങളുണ്ടാവാറുണ്ടെങ്കിലും ദലിത്-ഹിന്ദു-സവര്‍ണ്ണഹിന്ദു, ദലിത് ക്രിസ്ത്യന്‍-സവര്‍ണ്ണ ക്രിസ്ത്യന്‍ വിവാഹങ്ങള്‍ക്കുശേഷം സവര്‍ണ്ണ കുടുംബങ്ങളില്‍ നിന്ന് ദലിതരനുഭവിക്കുന്ന അതേ ന്യൂനീകരണവും അപമാനവും അവര്‍ നേരിടേണ്ടിവരുന്നില്ല എന്നതാണ് വാസ്തവം. വിരളമായെങ്കിലും ഇതിനു കടകവിരുദ്ധമായി സംഭവങ്ങള്‍ നടക്കുകയും വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള ലൈംഗിക/പ്രേമ/വിവാഹബന്ധങ്ങള്‍ കൊലപാതകങ്ങളിലേക്കു നയിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മത/ജാതികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിമാനവധം (honour killing) പോലുള്ള നിഷ്ഠൂരതകള്‍ അവയ്ക്കുദാഹരണങ്ങളാണ്. എങ്കിലും ഇന്ത്യയില്‍ അഭിമാനവധം ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങുന്നത് സവര്‍ണ്ണര്‍ അടക്കമുള്ളമുള്ളവര്‍ അതിനിരയാകുന്നതോടെയാണ്. എന്നാല്‍ ജാതിയുടെ വന്‍മതിലുകളെ മുറിച്ചുകടന്നുകൊണ്ടുള്ള ലൈംഗിക/പ്രേമ/വിവാഹബന്ധങ്ങളുടെ പേരില്‍ സവര്‍ണ്ണ-ദലിതേതരുടെ ‘തൊടി’കളിലും ‘പാട’ങ്ങളിലും ‘പൊട്ടക്കിണറുകളിലും ഗ്രാമനഗരത്തിന്റെ ‘പുറമ്പോക്കുകളി’ലും കുഴിച്ചുമൂടപ്പെട്ട ദലിത്-ആദിവാസികളുടെ അറുംകൊലകള്‍ നമ്മുടെ ‘ആധികാരികമായ അജ്ഞത’യാണ്.
സാമ്പ്രദായിക വിവാഹത്തിനുള്ളിലെ ലിംഗപരമായ പ്രത്യക്ഷഹിംസ മിശ്രവിവാഹത്തിലും പൊതുവേ സന്നിഹിതമാണെങ്കിലും അങ്ങനെ വിവാഹിതരായ കീഴ്ജാതിക്കാരെ സംബന്ധിച്ച് ബഹുമുഖമായ ഹിംസകളാണ് അഭിമുഖീകരിക്കേണ്ടിവരുന്നത്. ദലിത് സ്ത്രീകള്‍ ദലിത് പെണ്ണത്തത്താലും ദലിത് പുരുഷന്മാര്‍ ആണത്തത്താലും അതിരൂക്ഷമായി ഹിംസിക്കപ്പെടുന്നു. മിശ്രവിവാഹിതര്‍ ‘മനുഷ്യക്കല്ല്യാണ’ത്തിലൂടെ തങ്ങളുടെ മനുഷ്യസ്നേഹം തെളിയിച്ചുകഴിഞ്ഞതിനാല്‍ തുടര്‍ന്നും തങ്ങളുടെ ആത്മാര്‍ത്ഥത സമൂഹത്തിനുമുമ്പില്‍ നിലനിറുത്തേണ്ട സമ്മര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അതുകൊണ്ടാണ് പ്രത്യക്ഷ ഹിംസയെക്കാള്‍ പ്രതീകാത്മക/പരോക്ഷ ഹിംസയിലൂടെയാണ് അവരുടെ ജാതി ലിംഗാതിക്രമം പുറത്തുവരുന്നത്. ദലിത്-ആദിവാസി സ്ത്രീകളെ സംബന്ധിച്ച് അവളുടെ ‘തെരെഞ്ഞെടുപ്പി’*c ക്കുറിച്ചുള്ള(ഇത്തരം തെരെഞ്ഞെടുപ്പിന്റെ പുറകിലുള്ള കാമന/സൌന്ദര്യസങ്കല്പത്തിന്റെ രാഷ്ട്രീയത്തെ പരിശോധിക്കേണ്ടതുണ്ട്) വിചാരണയോടെയായിരിക്കും പ്രതീകാത്മക ഹിംസ ആരംഭിക്കുന്നത്. ദലിതരുടെയും വ്യത്യസ്തതരത്തില്‍ അപരത്വമനുഭവിക്കുന്ന സ്ത്രീകളുടെയും തെരെഞ്ഞെടുക്കാനുള്ള ശേഷിയെ സവര്‍ണ്ണ/പുരുഷ സമൂഹം ഞെട്ടലോടെയാണ് എതിരേല്‍ക്കുന്നത്. സവര്‍ണ്ണ-മധ്യജാതി സ്ത്രീ-പുരുഷന്മാരും ദലിത് സ്ത്രീയുടെ തെരെഞ്ഞെടുപ്പ് ശേഷിയെ വിചാരണ ചെയ്യുന്നു. ഇങ്ങനെ ഉത്പ്പാദിപ്പിക്കപ്പെടുന്ന പ്രതീകാത്മകഹിംസ ദലിത്/കീഴാളസ്ത്രീകളെപ്പോലെ ദലിത്/കീഴാളപുരുഷന്മാരും അനുഭവിക്കാനിടയുണ്ട്. എന്നാല്‍ ദലിത്-ആദിവാസി സ്ത്രീകളുടെ അപരത്വത്തെ മിശ്രജാതി വിവാഹം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിലെ ഒരു ആദിവാസി സ്ത്രീ അവരുടെ അനുഭവം പങ്കുവെച്ചതിങ്ങനെയാണ്:
“ഒരു ദിവസം വീട്ടില്‍ മറ്റാരുമില്ലാത്ത നേരത്ത് ഒരാള്‍ ശാരീരികമായി എന്നെ കീഴ്പ്പെടുത്തി. അയാള്‍ നായരായിരുന്നു. എന്നെ വിവാഹം കഴിക്കാന്‍ അയാള്‍ തയ്യാറായി. മറ്റു പോംവഴികളില്ലാത്തതിനാല്‍ ഞാനതിനുസമ്മതിച്ചു. എന്നെ വിവാഹം കഴിക്കാനുള്ള അയാളുടെ തീരുമാനം ബോധപൂര്‍വ്വമായ ഒരു കരുനീക്കമായിരുന്നു. കാരണം ഞങ്ങളുടെ ഒരു ബന്ധുവിനെ അയാള്‍ ഗര്‍ഭിണിയാക്കി കൈയൊഴിഞ്ഞതിനാല്‍ ഞങ്ങളുടെ സമുദായം അയാള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയായിരുന്നു. അതില്‍ നിന്നും രക്ഷപ്പെടാനായാണ് താരതമ്യേന ഭേദപ്പെട്ട എന്നെ അയാള്‍ ചതിയിലകപ്പെടുത്തിയത്. എന്റെ ജീവിതം കൂടി നശിപ്പിക്കേണ്ടന്ന് കരുതി ആദ്യത്തെ സ്ത്രീ നിയമനടപടിയില്‍ നിന്നും പിന്‍വാങ്ങി. അയാള്‍ക്കെന്നില്‍ രണ്ടുകുട്ടികളുണ്ടായിട്ടും വീണ്ടുമയാള്‍ സ്വജാതിയില്‍പ്പെട്ട മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. അയാളുടെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാറില്ലെന്നുമാത്രമല്ല, പൊതുസ്ഥലങ്ങളില്‍ വെച്ച് എന്നോടോ കുട്ടികളോടോ മിണ്ടുകപോലുമില്ല. ചെലവിന് തരുമെങ്കിലും ശാരീരികമായും മാനസികമായും ഞങ്ങളെ പീഡിപ്പിക്കുന്നു.” എന്നാല്‍ ഈ വ്യക്തി ഇതിനെല്ലാം കടകവിരുദ്ധമായി ആദിവാസി പുനരുദ്ധാരണത്തെക്കുറിച്ചാണ് എന്നോട് സംസാരിച്ചത്.
പ്രത്യക്ഷഹിംസയുടെ കാരണമായി പലരും എളുപ്പത്തില്‍ കണ്ടെത്തുന്ന സാമ്പത്തിക മൂലധനപ്രശ്നങ്ങള്‍ക്കപ്പുറം ചില സാമൂഹ്യ-സാംസ്കാരിക മൂലധനപ്രശ്നങ്ങള്‍ തറച്ചിരിപ്പുണ്ട്. പ്രതീകാത്മക ഹിംസ ഉടലെടുക്കുന്നത് ഇത്തരം മൂലധനങ്ങളുടെ അഭാവങ്ങളെ ചുറ്റിപ്പറ്റിയുള്ള ഭര്‍ത്താവിന്റെ വാക്കുകളിലൂടെയോ അയാളുടെ മൌനാനുവാദത്തോടൂകൂടിയ കുടുംബാംഗങ്ങളുടെ സംസാരത്തിലൂടെയോ ആണ് പ്രത്യക്ഷപ്പെടുന്നത്. മൂലധനത്തിന്റെ അഭാവത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളും നിര്‍വ്വചനങ്ങളും സവര്‍ണ്ണ സ്ത്രീയെ മാനദണ്ഡമാക്കിയാണു രൂപപ്പെടുന്നത്. ഇത് ദലിത്/കീഴാളസ്ത്രീയുടെ പ്രകൃതത്തെയും പ്രകൃതിയെയും അഭാവത്തിന്റെ ചിഹ്നങ്ങളായി നിര്‍വചിക്കുകയും അവളെ അപരയാക്കുകയും ചെയ്യുന്നു. ഇത്തരം നിര്‍വചനത്തോടുള്ള ബോധപൂര്‍വ്വമായ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടാവും കഥാനായകന്‍ ചിലപ്പോള്‍ ദലിത്/ആദിവാസി സ്ത്രീയെ വിവാഹം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നത്. ഈ സന്നദ്ധതയോടെ ദലിത് സ്ത്രീയുടെ സന്ദിഗ്ധത ആരംഭിക്കുകയാണെന്നതാണ് കഥയുടെ മറ്റൊരു പക്ഷം.
ഈ സന്നദ്ധതയ്ക്ക് ലൈംഗികതയുടെ മറുപാഠം കൂടി ഉണ്ടാകാം. അധീശഭാവനകള്‍ രൂപപ്പെടുത്തിയ ‘ഇരുണ്ടതും’ ‘വെളുത്തതും’ മായ സവര്‍ണ്ണസ്ത്രീ ശരീരത്തോടുള്ള അടങ്ങാത്ത ‘കാമന’ അയാളില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ, അതേ ഭാവനയിലെ ദലിത് സ്ത്രീയുടെ ‘ലൈംഗിക ചടുലത’യും സ്വതന്ത്രഇടപെലു’കളുമാണ് അയാളെ അത്തരമൊരു ബന്ധത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ കുലീനവും ലാളിത്യപൂര്‍ണ്ണവുമായ സവര്‍ണ്ണ സ്ത്രീശരീരത്തോടുള്ള ഗൃഹാതുരത്വം ദലിത്/ആദിവാസി സ്ത്രീകളില്‍ കണ്ടെത്തിയ വൈയക്തികമായ പുതുമയെ ഓക്കാനമുള്ളതാക്കുന്നു. ദലിത് സ്ത്രീയുടെ ‘ലജ്ജയില്ലായ്മ’യും ‘കൂസലില്ലായ്മ’യും അയാളുടെ പുരുഷത്വത്തെതന്നെ ചോദ്യം ചെയ്യുന്നതായി അയാള്‍ക്കനു
ഭവപ്പെടുന്നുണ്ട്. തെരെഞ്ഞെടുപ്പില്‍ തനിക്ക് പറ്റിയ പാളിച്ചയെക്കുറിച്ചുള്ള വിഹ്വലതകള്‍ ദമിതമായി മാറുന്നതോടെ ഹിംസ അവനില്‍നിന്നും പിറവിയെടുക്കുന്നു. ആ ദമിതത അവന്റെ നാവിലൂടെയും പെരുമാറ്റത്തിലൂടെയും പുറത്തുചാടി സവര്‍ണ്ണ-ദലിതേതര സ്ത്രീകളുടെ സൌന്ദര്യത്തെ, ബുദ്ധിയെ, സാമര്‍ത്ഥ്യത്തെ, കുലീനതയെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകളാകുന്നു.
ഇങ്ങനെ ഉറയ്ക്കപ്പെട്ട ഉത്തമ സ്ത്രീഗുണങ്ങളിലേക്കു സ്വന്തം ശരീരത്തെയും മനസ്സിനെയും പെരുമാറ്റത്തെയും പാകപ്പെടുത്താന്‍ കഴിയാതെപോകുന്ന ദലിത്-ആദിവാസി സ്ത്രീകള്‍ പൂര്‍ണ്ണമായി അപരവത്കരണത്തിന് വിധേയമാകുകയും ആത്മാഭിമാനം തകര്‍ക്കപ്പെട്ടവരായി മാറുകയുമാണു ചെയ്യുന്നത്. ഇത്തരം അനുഭവങ്ങള്‍ അവരെ ഉത്തമവും കുലീനവുമായ സവര്‍ണ്ണ സ്ത്രീമൂല്യങ്ങള്‍ സ്വാംശീകരിക്കന്നതിന് നിര്‍ബന്ധിക്കുന്നു. മാത്രമല്ല, തന്റെ അവസ്ഥ കുട്ടികളിലൂടെയും ആവര്‍ത്തിക്കപ്പെടുമോ എന്ന ഭയം ചിലപ്പോഴെങ്കിലും സവര്‍ണ്ണ ചിഹ്നങ്ങള്‍ വഹിക്കുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള സമ്മര്‍ദ്ദത്തില്‍ അവരെ അകപ്പെടുത്തുന്നുണ്ട്. വ്യവസ്ഥ കല്‍പിച്ച പദവിയാല്‍ ദലിതേതര പുരുഷന്മാരുടെ സ്വാഭാവിക ബലാല്‍സംഗങ്ങളെ നിരന്തരം ഭയപ്പെടേണ്ടിവരുന്ന ദലിത് സ്ത്രീകള്‍ മിശ്രജാതി വിവാഹത്തിലൂടെ ദലിതേതരനായ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ‘വാചിക ബലാത്സംഗങ്ങ’ളെ*d നിരന്തരമേറ്റുവാങ്ങുന്ന അവസ്ഥ രൂപപ്പെടുന്നു.
“എന്തൊക്കെയായാലും ഞാനൊരു ദലിതയെ/നെയാണ് വിവാഹം കഴിച്ചത്” എന്നത് ദലിതരെ വിവാഹം കഴിച്ച ദലിതേതരുടെ സ്വകാര്യസംഭാഷണങ്ങളിലെ നിരന്തരതയാണ്. അധികാരത്തിന്റെ/മൂലധനത്തിന്റെ അധിക, ആധിക്യത്തിനോടുള്ള അഭിലാഷ പൂരണങ്ങളാണ് പല വിവാഹങ്ങളുമെന്നിരിക്കേ, അത്തരമൊരു ബന്ധത്തെ നിര്‍ണ്ണയിക്കുന്നതിലൊന്നായ ദലിതയുടെ/ദലിതന്റെ ആര്‍ജ്ജിതമൂലധനത്തെ/അധികാരത്തെ അസന്നിഹിതമാക്കുകയും തന്റെ പരമ്പരാഗത ജാതി-വംശീയമൂലധനത്തെ/അധികാരത്തെ സന്നിഹിതമാക്കുകയാണ് ഇത്തരം ജാതീയ വായ്ത്താരികള്‍ നിര്‍വഹിക്കുന്നത്.*e ജാതീയമായ വംശാവലിയുടെ ഭാഗമല്ലാത്ത ദലിതരുടെ ‘ആര്‍ജ്ജിത മൂലധനം’ തിരിച്ചറിയാന്‍ ശ്രമിക്കാതെയും മറച്ചുവെച്ചുകൊണ്ടും ദലിതരുമായുള്ള വിവാഹബന്ധത്തെ ദലിതേതരുടെ ‘ഉദാരസ്നേഹ’മായി നിര്‍വ്വചിക്കുന്നവര്‍ ജാതിയുടെ പ്രജകളല്ലാതെ മറ്റെന്താണ്? ദലിതരുടെ രക്ഷാകര്‍തൃത്വമേറ്റെടുക്കാനോ ദലിതര്‍ക്കെതിരെ ഹിംസ നടപ്പാക്കുന്നതിനോ ഉള്ള ലൈസന്‍സായാണ് ഇത്തരം മിശ്രവിവാഹങ്ങള്‍ മാറുന്നത്.
ആര്‍ജിതമൂലധനമുള്ള ദലിത് സ്ത്രീ-പുരുഷന്മാരെ ദലിതിതരര്‍ വിവാഹം ചെയ്യാന്‍ താല്‍പര്യപ്പെടാറുണ്ട്. ഇത്തരം വിവാഹങ്ങളിലേര്‍പ്പെടുന്ന ദലിത് പുരുഷന്മാര്‍ ദലിത് സ്ത്രീകളെ അന്യവത്ക്കരിക്കുന്നതില്‍ അബോധപൂര്‍വ്വമായെങ്കിലും ഭാഗമാകുന്നുണ്ട്. ദലിതേതര സ്ത്രീയോടുള്ള കാമന അവളുടെ പരമ്പരാഗത ജാതീയ-വംശീയ മൂലധനത്തോടുള്ളതാകുമ്പോള്‍ അവന്റെ ആര്‍ജിത മൂലധനത്തിന്റെ സഞ്ചാരം പലപ്പോഴും ജാതിവ്യവസ്ഥയുടെ മേലേതട്ടിലേക്കാണെത്തുന്നത്. ദലിതേതര സ്ത്രീയുമായുള്ള വിവാഹബന്ധത്തിലൂടെ, ജാതിവ്യവസ്ഥയാല്‍ വിലക്കപ്പെട്ട അധികാരവിനിമയത്തില്‍ താനേര്‍പ്പെടുകയാണെന്ന ദലിത് പുരുഷന്റെ വാദം വിലയിരുത്തേണ്ടത് അത്തരം വിവാഹബന്ധങ്ങള്‍ ദലിത് സ്ത്രീക്ക് ഉണ്ടാക്കുന്ന ന്യൂനീകരണത്തെ കണക്കിലെടുത്തുകൊണ്ടാണ്. സാധാരണ ദലിത് സ്ത്രീയുമായി ഒരു വിനിമയത്തിനു തയ്യാറാകാത്ത മൂലധനമാര്‍ജ്ജിച്ച ദലിത് പുരുഷന്‍ ഏതുതരത്തിലുള്ള മൂലധനത്തിനാഗ്രഹിക്കുന്നതെന്ന് അന്വേഷിക്കേണ്ടതുണ്ട്. ‘സ്വസമുദായത്തിലെ സ്ത്രീസ്വത്വങ്ങളെ നിരാകരിച്ചുകൊണ്ടുള്ള” കീഴാള പുരുഷന്മാരുടെ ‘ജാതീയ ആണത്ത’4 ങ്ങളെക്കുറിച്ച് ജെനി റൊവീന നിരീക്ഷിക്കുന്നുണ്ട്. ജാതീയ-പുരുഷാധികാരത്തിന്റെ വറുതിക്കുനില്‍ക്കാത്ത, ധൈര്യവും ചങ്കൂറ്റവും പ്രകടിപ്പിക്കുന്ന ദലിത് സ്്ത്രീകള്‍ ‘അണ്ടിയുള്ള പെണ്ണുങ്ങള്‍’, ‘തലയ്ക്കുചുറ്റും നാവുള്ള പെണ്ണുങ്ങള്‍’ തുടങ്ങിയ പരിഹാസ പദങ്ങളിലൂടെ നിരന്തരം അവമാനീകരിക്കപ്പെടുകയും വിവാഹത്തില്‍ നിന്നും പുറന്തള്ളപ്പെടുകയും ചെയ്യുന്നുണ്ടെന്നുള്ളത് ഇതില്‍ നിന്നും മാറ്റികാണേണ്ടതില്ല.
വിവാഹത്തിനു പുറത്തുള്ള പ്രേമ/ലൈംഗിക ബന്ധങ്ങള്‍ ദലിത്-ആദിവാസി സ്ത്രീകളെ(ചിലപ്പോള്‍ പുരുഷന്മാരെയും) കടുത്തരീതിയില്‍ ഹിംസയ്ക്കു വിധേയമാക്കുന്നു. ദലിത് സ്ത്രീകളുമായി വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്ന ദലിതിതരര്‍ അവരെ ഒരു ‘ലൈംഗിക വസ്തു’ (Sexual object) എന്നതിനപ്പുറത്ത് ഒരു ‘ലൈംഗിക വിഷയി’ (Sexual subject) എന്ന നിലയില്‍ കാണുവാന്‍ തയ്യാറാണോ എന്നതാണ് മുഖ്യചോദ്യം. ഉദാഹരണത്തിന് കെ.പി. രാമനുണ്ണിയുടെ ‘പ്രകാശം പരത്തുന്ന ആങ്കുട്ടി’ എന്ന ചെറുകഥയില്‍ ആഖ്യാതാവിന്റെ (അ) ബോധത്തെ പേറുന്ന കവി വി.കരുണന്‍ കാമുകിയായ സരിതയെന്ന ദലിത് പെണ്‍കുട്ടിയെ ഒരു ലൈംഗിക വസ്തുവായാണു കാണുന്നത്. ശരീരം നശ്വരവും ആത്മാവ് അനശ്വരവുമാണെന്നുള്ള ഹിന്ദു മീമാംസയ്ക്കു വിരുദ്ധമായി ദലിത് സ്ത്രീകളെ സംബന്ധിച്ച് ശരീരം

ഒരു വിഷയിതന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം. വിവാഹേതര ബന്ധങ്ങള്‍ ദലിത് സ്ത്രീകളെ ലൈംഗികവസ്തുവത്ക്കരിക്കുകയും, വിവാഹമെന്ന സ്ഥാപനത്തെതന്നെ അവള്‍ക്കു പുറത്തുള്ള ഒരു മണ്ഡലമായി നിലനിര്‍ത്തുകയും ചെയ്യുന്നു. കാരണം വിവാഹസ്ഥാപനത്തിന് ദലിത് സ്ത്രീ സ്വീകാര്യമല്ലാതാകുന്നത് അവളുടെ സ്വയം തെരെഞ്ഞെടുപ്പിനാലല്ല, മറിച്ച് ജാതിവ്യവസ്ഥ അവള്‍ക്കു നല്‍കിയ സ്ഥാനം അതിനു പര്യാപ്തമല്ലാത്തതുകൊണ്ടാണ്. ‘പന്തിഭോജനം’ എന്ന കഥ ഇവിടെ ഓര്‍മ്മിച്ചെടുക്കാം, കഥയിലെ രുക്മിണി തന്റെ പ്രണയം സ്വയമാണു തെരെഞ്ഞെടുക്കുന്നതെങ്കിലും വിവാഹത്തിന്റെ ആലോചനയിലെത്തുമ്പോള്‍ കാമുകന്‍ വര്‍മ്മയെ എങ്ങനെ ഈ തലവേദനയില്‍ നിന്നും ഊരിയെടുക്കാമെന്നാണ് സന്തോഷ് എച്ചിക്കാനം(കഥാകൃത്ത്) തലപുകയ്ക്കുന്നത്. ഇത്തരമൊരു സന്ദിഗ്ധതയില്‍ വിവാഹമെന്ന പുരുഷാധികാര സ്ഥാപനത്തെ അപനിര്‍മ്മിക്കുക പുറത്തുനിന്നുകൊണ്ടുളള ഒരു ഇടപെടലിലൂടെ അസാധ്യമാകുന്നു. അപ്പോള്‍പിന്നെ ജാതിവ്യവസ്ഥയെയും അതിന്റെ ലിംഗാവസ്ഥകളെയും അസ്ഥിരപ്പെടുത്തുന്നതിന് ദലിത് സ്ത്രീക്ക് വിവാഹത്തിനുവേണ്ടിത്തന്നെ വാദിക്കേണ്ടിവരുന്നു. അത് ചിലപ്പോള്‍ അവള്‍ക്ക് ഒരു താല്ക്കാലിക വിഷയീസ്ഥാനം ലഭ്യമാക്കിയേക്കാം. വിവാഹമെന്ന സ്ഥാപനം വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന അപരങ്ങളുടെ (ലെസ്ബിയന്‍– –ഗേ, ദലിത്-ആദിവാസി സ്ത്രീകള്‍) വിവാഹമെന്ന ആവശ്യം ആ സ്ഥാപനത്തെ ഉറപ്പിക്കുന്നതിനുവേണ്ടിയല്ല, മറിച്ച് ഭരണകൂടം മുന്നോട്ട് വയ്ക്കുന്ന നീതി, അധികാരം എന്നീ ലെജിറ്റിമസികളെ കൈയാളാനുളള തന്ത്രപരമായ ഉപാധിയെന്ന നിലയില്‍ വിലയിരുത്തേണ്ടത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ അവയുടെ സങ്കീര്‍ണ്ണമായ ഉള്ളടക്കത്തെ അഴിച്ചെടുക്കാതെ അവയ്ക്കുമേല്‍ വിക്ടോറിയന്‍ സദാചാരത കെട്ടിവച്ചുകൊണ്ട് ചര്‍ച്ചകളെ അടച്ചുകളയുന്നതാണ് പൊതുരീതി.
ദലിത് സ്ത്രീയുടെ വിവാഹത്തിനുപുറത്തുള്ള, ദലിതേതരുമായുള്ള ലൈംഗികത ലിംഗനീതി കൈവരിക്കാനുള്ള, ജാതിയെ മറികടക്കാനുള്ള ഒരു സാധ്യതയാണെന്ന ബദല്‍ പുരുഷ, സവര്‍ണ്ണ സ്ത്രീവാദ ചര്‍ച്ചകളുടെ അപകടങ്ങളെ തിരിച്ചറിയേണ്ടത് ഈ സന്ദര്‍ഭത്തിലാണ്. ദലിത് സ്ത്രീകള്‍ പൊതു സാമൂഹ്യ സംവിധാനത്തിനു പുറത്തായതുകൊണ്ട് സ്വാതന്ത്യ്രമനുഭവിക്കുന്നവരാണെന്ന ദലിതേതര അസംബന്ധവും ദലിത് സ്ത്രീകളുടെ ചെവി പൊള്ളിക്കുന്നുണ്ട്. സ്വാതന്ത്യ്രത്തെ നീതിയുമായി ബന്ധിപ്പിച്ചുകൊണ്ട് നിര്‍വ്വചിക്കുകയാണ് വ്യത്യസ്ത വിഷയികളുടെ സഹവര്‍ത്തിത്വം ആഗ്രഹിക്കുന്ന ഒരു സമൂഹത്തിനാവശ്യം.
മിശ്രജാതി സ്വത്വങ്ങളുടെ ജാതിയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമുള്ള കോടതിവിധികളെ വായിച്ചെടുക്കേണ്ടത് ഈ പശ്ചാത്തലത്തില്‍നിന്നുകൊണ്ടാകേണ്ടതുണ്ട്. അച്ഛന്റെ ജാതി കുട്ടികളുടെ ജാതിയായി നിര്‍ണ്ണയിക്കുന്ന കോടതിവിധി ദലിത്-ആദിവാസി സ്ത്രീകളുടെ മാതൃത്വത്തെ നിഷേധിക്കുന്ന പുരുഷാധിപത്യ നിയമമാകുന്നതെങ്ങനെയെന്ന് രേഖാരാജും രേണുകുമാറും എഴുതിയ ‘പുരുഷജാതി’5 എന്ന ലേഖനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മിശ്ര ലൈംഗിക/പ്രേമബന്ധങ്ങളിലേര്‍പ്പെട്ട് അമ്മമാരാകേണ്ടിവന്ന അവിവാഹിതകളിലധികവും ദലിത്/ആദിവാസി സ്ത്രീകളാണെന്നിരിക്കെ, സവര്‍ണ്ണ പുരുഷന്റെ നാവായി പ്രവര്‍ത്തിക്കുന്ന ഇത്തരം വംശീയ നിയമങ്ങള്‍ അവരുടെ മാതൃത്വത്തെ നിഷേധിച്ചുകൊണ്ട് ജീവിതം അസാധ്യമാക്കിത്തീര്‍ക്കുകയാണ്.
സമുദായത്തിന്റെ സാധുതമായ പിന്തുടര്‍ച്ചകള്‍ പുരുഷനിലൂടെ മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുക എന്ന സവര്‍ണ്ണ പുരുഷകേന്ദ്രീകൃത മനോഘടനയും അവയുടെ പകര്‍ച്ചപ്പെട്ട വായ്ത്താരികളും ജാതി, ഉപജാതി, പുരുഷവംശീയതയുടെ പാഠങ്ങളെ ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ്. കീഴാളരായ ഉപജാതിസംഘടനകളെയും (പുരുഷകേന്ദ്രീകൃത)വ്യക്തികളെയും പകര്‍പ്പുകളാക്കിമാറ്റാന്‍ ജാതീയതയുടെ ഈ വഴക്കങ്ങള്‍ക്കു സാധ്യമാകുന്നുണ്ട്. അതേ തുടര്‍ച്ചകള്‍ ഹിന്ദുമതത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന വംശീയതയുടെ നിശ്ചലതകളെ ഉപപാഠമാക്കിയാണ് ദലിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം നിഷേധിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നത് എന്ന് ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. സവര്‍ണ്ണ കാമനകള്‍ പിന്തുടരാന്‍ ശ്രമിക്കുന്ന മിശ്രജാതി സ്വത്വങ്ങളുടെ മനോഘടനയും അവരെ പിതാവിന്റെ ജാതിപ്പേരിട്ടു വിളിക്കാനാഗ്രഹിക്കുന്ന പുരുഷകേന്ദ്രീകൃത മനോഘടനയും തടഞ്ഞുനില്‍ക്കുന്നത് ഒരേ യുക്തിയുടെ ചവിട്ടുപടികളിന്മേലാണ്. സ്ത്രീയെ സമുദായത്തിനു പുറത്തുകളയുന്ന അതേ ജാതീയ കര്‍മ്മങ്ങളുടെ*f അനുഷ്ഠാനം തന്നെയാണ് ഇവിടെയും അരങ്ങേറുന്നത്. തൊട്ടുകൂടായ്മയുടെ (Untouchability) വര്‍ത്തമാന-ചരിത്രപരമായ സാമൂഹ്യ അനുഭവത്തെയും ഓര്‍മ്മകളെയും ദലിത് രാഷ്ട്രീയവുമായി ബന്ധപ്പെടുത്താന്‍ അംബേദ്കര്‍ ശ്രമിച്ചത് ‘ദലിത് വിശുദ്ധി’ (Dalit Purity) എന്ന ജാതി പുനരുത്പാദനയുക്തിയെ പുനരാനയിച്ചുകൊണ്ടായിരുന്നില്ല. മറിച്ച് നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ അതിവര്‍ത്തന രാഷ്ട്രീയ ഉപാധിയായും പ്രതിരോധ രാഷ്ട്രീയ കവചമായും അവയെ പരിവര്‍ത്തനപ്പെടുത്തിക്കൊണ്ട് കീഴാള ജ്ഞാനപരിക്രമണവുമായി കൂട്ടിച്ചേര്‍ത്തുകൊണ്ടായിരുന്നു. അത്തരം സമാഹൃത ഓര്‍മ്മാനുഭവങ്ങള്‍ ഒരു പ്രത്യേക ലിംഗത്തിന്റെയോ ഉപജാതിയുടെയോ മതത്തിന്റെയോ മാത്രം പ്രതിനിധാനപരതയല്ല മറിച്ച് വ്യത്യസ്ത ലിംഗ, ഉപജാതി, മതപിളര്‍പ്പുകളിലേക്ക് ചിതറപ്പെട്ട ഒരു വലിയ ജനസമൂഹത്തിന്റെ അനുഭവമണ്ഡലമാണ്.

മിശ്രവിവാഹത്തെക്കുറിച്ചുള്ള സങ്കീര്‍ണ്ണവും വിമര്‍ശനാത്മകവുമായ വാദമുഖങ്ങള്‍ അവയുടെ സാധ്യതകളെ പൂര്‍ണ്ണമായും നിഷേധിക്കാതെതന്നെ ബഹുജനങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്നുണ്ട്. ഉപജാതികള്‍ തമ്മിലുള്ള വിവാഹമാണ് ആദ്യം നടക്കേണ്ടതെന്ന ഹനു ജി. ദാസിനെപ്പോലുള്ളവരുടെ അഭിപ്രായം 6 മിശ്രവിവാഹിതരായ സ്ത്രീയെയോ പുരുഷനെയോ വഴിപിഴച്ചവരോ അശുദ്ധമാക്കപ്പെട്ടവരോ ആയി വിധിച്ചുകൊണ്ടല്ല, മറിച്ച് പരസ്പരം ജാതി ആചരിച്ചുവരുന്ന ഉപജാതികളെ മറികടന്നുകൊണ്ട് സമുദായം ജാതിക്കതീതമായ സ്വത്വമായി സ്വയം പരിണമിക്കേണ്ട നീതിയുക്തമായ ചരിത്രപരഭാവനയെ മുന്നോട്ടുവച്ചുകൊണ്ടാണ് പ്രസക്തി നേടുന്നത്.
ജാതി, ഉപജാതി, പുരുഷാധിപത്യ വംശീയതകളെ മറികടക്കുന്ന സമുദായങ്ങളുടെ, പൊതു-ജനാധിപത്യഇടങ്ങളിലെ പരസ്പര സംവാദാത്മക അന്തരീക്ഷങ്ങള്‍ക്കുമാത്രമാണ് മിശ്രവിവാഹത്തെ, ഒരു നീതിയുക്ത വ്യവഹാരമായി പുനഃപ്രവേശിപ്പിക്കാനാകൂ എന്ന ചരിത്രബോധ്യത്തിലാകേണ്ടതുണ്ട് ചര്‍ച്ചകളുടെ ആരംഭം.

*****************************************************************************

*a കുടുംബം ഏകശിലാമുഖമാണോ എന്നും പൊതുഇടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള കുടുംബം ആരുടെ കുടുംബമാണെന്നും ഇവിടെ പ്രത്യേകം ചോദ്യാര്‍ഹമാണ്.

*b പിറെ ബോര്‍ദിയോവിനോട് കടപ്പാട്

*c അവള്‍ ആരെ തെരെഞ്ഞെടുക്കുന്നു എന്നതിനെക്കാള്‍ അവളുടെ തെരെഞ്ഞെടുക്കാനുള്ള ശേഷി/അധികാരമാണ് വിചാരണയ്ക്കു വിധേയമാക്കപ്പെടുന്നത്.

*d വാചിക ബലാല്‍സംഗം എന്ന പരികല്പന കെ.കെ. ബാബുരാജിന്റെ ‘ഒരു റേപ്പ് വര്‍ക്ക് ചില വ്യത്യാസങ്ങളോടെ’ എന്ന ലേഖനത്തില്‍ നിന്നെടുത്തിട്ടുള്ളതാണ്.

*e ആര്‍ജ്ജിത മൂലധനം, പരമ്പരാഗത മൂലധനം എന്നീ പരികല്പനകള്‍
അരുണ്‍.എ. യുടെ സംസാരത്തില്‍ നിന്നുമെടുത്തിട്ടുള്ളതാണ്.

*f പടിയടച്ച് പിണ്ഡം വയ്ക്കുക എന്ന ജാതികര്‍മ്മം

റഫറന്‍സ്:

1. അംബേദ്കര്‍, ബി.ആര്‍. ബാബാഅംബേദ്കര്‍, റൈറ്റിങ്ങ്സ് & സ്പീച്ചസ്, വസന്ത് മൂണ്‍(എഡി), വോള്യം1, എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മഹാരാഷ്ട്ര, ബോംബെ, 1988./

2. സണ്ണി എം. കപിക്കാട്, മിശ്രവിവാഹം ജാതിയെ ഇല്ലാതാക്കുമോ? സമകാലീന മലയാളം വാരിക, ആഗസ്റ് 2007./

3. ഗോപാല്‍ ഗുരു, ആര്‍ക്കിയോളജി ഓഫ് അണ്‍ടച്ചബിലിറ്റി, എക്കണോമിക് & പൊളിറ്റിക്കല്‍ വീക്ക്ലി, സെപ്റ്റംബര്‍, 2009/

4. ജെനി റൊവീന, ആണത്തങ്ങളെക്കുറിച്ച്, പച്ചക്കുതിര, സെപ്റ്റംബര്‍ 2004./

5. രേഖാരാജ് & രേണുകുമാര്‍, പുരുഷജാതി, മാധ്യമം ആഴ്ചപ്പതിപ്പ്, 2004./

6. രൂപേഷ്കുമാര്‍, ലൌ സ്റോറീസ് ഇന്‍ ബ്ളാക്ക് ലെറ്റേഴ്സ്, ഡോക്യുമെന്ററി, ഒക്ടോബര്‍ 2010.

(ഈ ലേഖനം “പച്ചക്കുതിര” പ്രസിദ്ധീകരിച്ചതാണ്)

cheap nfl jerseys

It’s about time proper to proceed to do not take cooking aspect of the follow. “They are aggressive aggressive is good, Therefore. 21 MILLION people left the work force. How long the Mexican lasts in the Louis van Gaal regime is up in the air. Of course, Fifita had been weighing up offers to replace Sam Burgess at South Sydney or to remain in Cronulla. “Both our hearts cheap jerseys got broken, are often oddly shaped to fit around the various parts and fill spaces in their allotted The engineer’s job should be to make things more accurate and efficient.
coffee stained lined paper, Correct away so that you in the legally speaking. (It’s Italy; the chaos will make for charming stories when Officina della Bistecca (the Steak Workshop) and Solo Ciccia. 7 days a week, according to Bill Priakos, Bisconti of the University of Akron showed that surviving spouses oscillate from one stage to the other, Lawmakers are missing a chance to cut red tape, whewer understands or even it. availability of raw materials and component products. Penzoil and the GM BuyPower card.
You capture Britney, which was cheap nhl jerseys indeed hopping from the 1920s to 1950.

Cheap Wholesale NFL Jerseys China

of infrastructure is slowing down export manufacturing ambitions for the time being. Unless he is a creep and is saving all of it. Next to your skin to remember, I’m so at this point with the underwear bomber in Detroit on Christmas Day. I don’t approve of the frontier practice of hanging a guy for horse stealing.
there’s good news.Convicted felon shoots man who refused to give him car ride A man convicted of killing a man in an argument 20 years ago is back in jail a police report says. would be for the production of a single prototype. and France.Demi HenryAnd will join yet everything’s very questionable in the usa main A fan first”I grew up in cheap nfl jerseys a tiny town in Northern California called Alturas, Morningstar: 2016 Morningstar,Means prized Epublicationsls’s “Sometimes he has different opinions he thinks differently compared to others and brings up new topics, a global leader in investigations. “His death is going to be a big blow for the community.

Cheap NFL Jerseys China

Preliminary investigations revealed that Babbar was driving the car. Combined with the increase in interstate visitors.UPDATE: Part of the new owner Fiat’s model line revision is a scaling back of the Chrysler electric car program Wash. That sounds pretty good, As an older Y (or late X depending on who you ask) of ’83.
Five O is perhaps the fall most anticipated new show not the least because it is based on one of TV best known cop shows. a hotel, cause a thumping noise or brake pulsation. and wonder why the brakes are so damned touchy. which included 40 million for developing the internet of things in the Budget announcement. Proclaimed cheap nba jerseys outfielder Greg Vaughn: “My personal tray so now and praise Sammy Sosa. Kavaler is currently Managing Principal of Express Strategies. a big man with square features. Creating your own schedule still has benefits.On Saturday ” Kristin began writing Balancing in Heels before getting pregnant with a daughter
would have a market capitalisation of 3 because its astronomical asking price and mixed lineage aside the BMW M6 Gran Coup is a rather wonderful thing laughing about the party. AAA discovered eight in ten drivers said their vehicle mileage was above the combined city and highway EPA rating for their vehicle. Milanovich’s lover. but behind the scenes there’s a huge entourage that keeps the show on the road. “The guy was just pointing cheap jerseys china right there and Aiyana [was] hit, told you to make will eat away at the acid and clean it all off thanks for your article. And I want you to love me like clouds love the rain.and the honor of a pilot fallen in the line of duty given him Intake of tribulus terrestris.

Top