കാഴ്ച്ചയുടെ തുറവികളും ദമനങ്ങളും : കേരള രാജ്യാന്തര ചലച്ചിത്രമേള 2011

 

 

 

 

 

ഡോ. അജയ് ശേഖര്‍

 

 

ഏറ്റവും സര്‍ഗാത്മകത പുലര്‍ത്തുന്ന കേരളത്തിലെ കീഴാള ജീവിതത്തിന്റെ നേര്‍ച്ചിത്രങ്ങളെ ചേതോഹരമായി അഭ്രപാളികളില്‍ ആവിഷ്കരിക്കാനുള്ള ശ്രമം ഷെറിയുടെ ചലച്ചിത്രണത്തിലുള്ളതായി നാം കണ്ടറിയുന്നു. ഫ്രഞ്ച് ചലച്ചിത്രകാരനായ റോബര്‍ട് ബ്രസന്റെ ചിത്രങ്ങളുടേയും സമകാലിക ടര്‍ക്കിഷ് സംവിധായകനായ സെമി കപ്ളനാഗ്ളുവിന്റെ ചിത്രങ്ങളുടേയും റിട്രോസ്പെക്റ്റീവുകള്‍ ശ്രദ്ധേയങ്ങളായി.  പടിഞ്ഞാറന്‍ ഏഷ്യന്‍  രാജ്യങ്ങളില്‍ നിന്നുള്ള അറബ് വസന്തം എന്ന പാക്കേജും രാഷ്ട്രീയ പ്രസക്തമായിരുന്നു.

 

സംസ്കാരത്തിലും രാഷ്ട്രീയത്തിലും തല്‍പ്പരരായ കേരളത്തിലേയും തെന്നിന്ത്യയിലേയും ബഹുജനങ്ങള്‍ ഉറ്റുനോക്കുന്ന ഒരു വാര്‍ഷിക സംഭവമാണ് കേരള രാജ്യാന്തര ചലച്ചിത്രമേള. ലോകത്തേയും ജീവിതത്തേയും അതു സാധ്യമാക്കുന്ന ചലച്ചിത്രങ്ങളേയും കുറിച്ചുള്ള സജീവവും ആവേശകരവുമായ ചര്‍ച്ചകളോടെ ഡിസംബറാകാന്‍ കണ്ണുനട്ടിരിക്കാറുണ്ട് നമ്മില്‍ പലരും. പതിനാറാമത് മേള 2011 ഡിസംബര്‍ 9-മുതല്‍ 16-വരെ തിരുവനന്തപുരത്ത് അരങ്ങേറുകയുണ്ടായി. വിപുലമായ ജനപങ്കാളിത്തം കൊണ്ടും ലോകത്തെമ്പാടും നിന്നുള്ള ചലച്ചിത്രങ്ങളുടെ പ്രദര്‍ശനത്തിലൂടെയും ഈ സാംസ്കാരികോല്‍സവം എന്നത്തേയും പോലെ ശ്രദ്ധേയമായി.  എന്നാല്‍ ഈ സുപ്രധാന സാംസ്കാരിക സംഭവത്തിന്റെ പേരിനും പാരമ്പര്യത്തിനും നിരക്കാത്ത പല സംഭവഗതികള്‍ക്കും കൂടി കേരളത്തിലെ പ്രേക്ഷകസമൂഹം സാക്ഷികളാവുകയുണ്ടായി.

ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലും സംഘാടനത്തിലുമുള്ള പിഴവുകളാണ് ഏറെ ഗൌരവമായത്.  ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും ലോകസിനിമയുടെ സജീവനിരീക്ഷകനുമായ അങ്കമാലിയില്‍ നിന്നുള്ള അജയകുമാറിന്റെ അഭിപ്രായത്തില്‍ 2011 ലെ ലോകോത്തരമായ പല ചലച്ചിത്രങ്ങളും മേളക്കെത്തിക്കാന്‍ അക്കാദമിക്കും ഡയറക്റ്ററേറ്റിനും കഴിഞ്ഞില്ല.  അല്‍മഡോവറടക്കമുള്ള പ്രമുഖ സംവിധായകരുടെ പുതിയ യൂറോപ്യന്‍ ചിത്രങ്ങള്‍ ഇത്തരത്തില്‍ പുറന്തള്ളപ്പെട്ടു. മൂന്നാം ലോകത്തുനിന്നെന്ന പേരില്‍ ഉള്‍പ്പെടുത്തിയ ഉദ്ഘാടനചിത്രമടക്കമുള്ള പല ചൈനീസ് ചിത്രങ്ങളും നിലവാരം പുലര്‍ത്തിയില്ല എന്നും വ്യാപകമായ വിമര്‍ശമുണ്ടായിട്ടുണ്ട്.
നടത്തിപ്പിലെ പാളിച്ചകളും പിഴവുകളും പിടിവാശികളും മേളയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുകയുണ്ടായി.  ഷെറിയുടെ ആദിമധ്യാന്തം എന്ന ചിത്രത്തെ അധികാരകേന്ദ്രങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും അത് ബഹുജനങ്ങളും ചലച്ചിത്രപ്രവര്‍ത്തകരും ഇടപെട്ട് ധീരവും അര്‍ത്ഥപൂര്‍ണവുമായി ചെറുക്കുകയും ചെയ്തു. കേരളത്തിന്റെ ചലച്ചിത്രമേള ലോകത്തിനു നല്‍കുന്ന അനിഷേധ്യമായ സന്ദേശവും സംസ്കാരവും ഈ പ്രതിരോധ പാരമ്പര്യം തന്നെയാണ്.  തമ്പാനൂരിലെ തിങ്ങിനിറഞ്ഞ ശ്രീകുമാര്‍ കൊട്ടകയില്‍ ആദിമധ്യാന്തം കേരളത്തിലെ പ്രബുദ്ധരായ ചലച്ചിത്ര കാണികള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.  പലരും ഇടം കിട്ടാതെ മടങ്ങി.  ഈ ലേഖകനും കൂട്ടുകാരും നിലത്തിരുന്നാണ് ചിത്രം കണ്ടത്.  കൊട്ടകയില്‍ ലഭ്യമായ ഇടങ്ങളൊന്നും തന്നെ ജനങ്ങള്‍ പാഴാക്കിയിരുന്നില്ല.
സംസ്കാര രംഗത്ത് അധികാരവും അജ്ഞതയും ഉണ്ടാക്കുന്ന ഇടങ്ങേറുകളെ ജനങ്ങള്‍ ശക്തമായി ചെറുക്കുന്നതും തിരുത്തുന്നതുമാണ് നാമിവിടെ കാണുന്നത്.  ചലച്ചിത്രം എന്ന നിലയില്‍ ഷെറിയുടെ ചിത്രത്തെ കുറിച്ച് സമ്മിശ്രമായ അഭിപ്രായങ്ങളാണ് ഡെലിഗേറ്റുകളില്‍ നിന്നും കേട്ടത്. വിമര്‍ശകനായ ഡോ. എം. ആര്‍. രാജേഷിന്റെ അഭിപ്രായത്തില്‍ വിഷയസീമകളെ ആഴത്തില്‍ ആവിഷ്ക്കരിക്കാന്‍ ഷെറിക്കു കഴിഞ്ഞിട്ടില്ല. പക്ഷേ മലബാറിലെ പ്രകൃതിയേയും അടിത്തട്ടിലുള്ള മനുഷ്യരേയും പ്രതിനിധാനം ചെയ്യാന്‍ സുന്ദരവും സൂക്ഷ്മവുമായി പരിശ്രമിക്കുന്ന ഒന്നാണതെന്ന കാര്യത്തില്‍ പ്രേക്ഷക സമൂഹം ഒറ്റക്കെട്ടായിരുന്നു.  ഏറ്റവും സര്‍ഗാത്മകത പുലര്‍ത്തുന്ന കേരളത്തിലെ കീഴാള ജീവിതത്തിന്റെ നേര്‍ച്ചിത്രങ്ങളെ ചേതോഹരമായി അഭ്രപാളികളില്‍ ആവിഷ്കരിക്കാനുള്ള ശ്രമം ഷെറിയുടെ ചലച്ചിത്രണത്തിലുള്ളതായി നാം കണ്ടറിയുന്നു.
ഫ്രഞ്ച് ചലച്ചിത്രകാരനായ റോബര്‍ട് ബ്രസന്റെ ചിത്രങ്ങളുടേയും സമകാലിക ടര്‍ക്കിഷ് സംവിധായകനായ സെമി കപ്ളനാഗ്ളുവിന്റെ ചിത്രങ്ങളുടേയും റിട്രോസ്പെക്റ്റീവുകള്‍ ശ്രദ്ധേയങ്ങളായി.  പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അറബ് വസന്തം എന്ന പാക്കേജും രാഷ്ട്രീയ പ്രസക്തമായിരുന്നു.  ഫുട്ബോള്‍ സിനിമകള്‍ യുവജനങ്ങള്‍ക്ക് തികഞ്ഞ ആവേശം പകര്‍ന്നതായി വിദ്യാര്‍ത്ഥിയും മട്ടാഞ്ചേരിയുടെ പ്രതിനിധാനങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററി നിര്‍മിക്കുകയും ചെയ്ത ഹാഷിര്‍ പറഞ്ഞു. മല്‍സരവിഭാഗം ചിത്രങ്ങള്‍ ശരാശരി നിലവാരം മാത്രമാണ് പുലര്‍ത്തിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.  ലോകസിനിമാവിഭാഗത്തിലാണ് സിനിമാപ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ചിത്രങ്ങള്‍ ഉണ്ടായത്.
തര്‍ക്കോവ്സ്കിക്കു ശേഷം ലോകം ഉറ്റുനോക്കുന്ന വിഖ്യാത റഷ്യന്‍ ചലച്ചിത്രകാരനായ അലക്സാണ്ടര്‍ സോകുറോവിന്റെ ഏറ്റവും പുതിയ ചിത്രമായ ഫോസ്റാണ് ആഴത്തിലും ഗൌരവത്തിലുമുള്ള ചലച്ചിത്രാനുഭവം പകര്‍ന്ന സിനിമ.  ചെകുത്താനുമായുള്ള ചോരക്കരാറിലേര്‍പ്പെടുന്ന സാഹസികനായ ബുദ്ധിജീവിയായ ഡോക്ടര്‍ ഫോസ്റസിന്റെ മിത്ത് യൂറോപ്പില്‍ ഭാഷകള്‍ക്കും ദേശീയതകള്‍ക്കും കുറുകേ എഴുത്തുകാരേയും കലാപ്രവര്‍ത്തകരേയും എക്കാലത്തും ആകര്‍ഷിച്ചിട്ടുണ്ട്.  മാര്‍ലോയും ഗോയ്ഥേയും തോമസ് മാനുമെല്ലാം തങ്ങളുടേതായ ഭാഷ്യങ്ങള്‍  ഈ ജനകഥയ്ക്ക് അക്ഷരങ്ങളിലൂടെ പകര്‍ന്നിട്ടുണ്ട്.  മനുഷ്യാന്വേഷണത്തിന്റേയും ഭാവനയുടേയും നൂതനപ്രപഞ്ചം തുറക്കുന്ന ഈ മിത്തിനെ റഷ്യന്‍ പശ്ചാത്തലത്തില്‍ ഐതിഹാസികമായി അവതരിപ്പിക്കുകയാണ് സൊകുറോവ്.  ഹിരോഹിതോയെ കുറിച്ചുള്ള സണ്‍, മൊളോഷ്, അലക്സാണ്ട്ര തുടങ്ങിയ തന്റെ ചിത്രങ്ങളുടെ തുടര്‍ച്ച പാലിക്കുന്ന അനന്യമായ ആവിഷ്കാരശൈലിയും ദൃശ്യവല്‍ക്കരണവുമാണ് കാണികളെ വെല്ലുവിളിക്കുന്നത്.  ദൃശ്യഭാവനയുടേയും ചലച്ചിത്രണത്തിന്റേയും അരികുകളേയും അടരുകളേയും വികസ്വരമാക്കുന്നതാണ് സൊകുറോവിന്റെ അസാധ്യവും അവിസ്മരണീയവുമായ ആവിഷ്കാരം.  മനുഷ്യചലനങ്ങളേയും നേത്രവേഗത്തേയും ഉപജീവിക്കുന്ന അദ്ദേഹത്തിന്റെ ക്യാമറാക്കോണുകളും ചലനങ്ങളും വിപുലവും വിവിധവും വിശദാംശങ്ങളുള്ളതുമായ ദൃശ്യവല്‍ക്കരണവും അതുല്യമായ ചലച്ചിത്രാനുഭവവും സൂക്ഷ്മാനുഭൂതികളും അഭിഭാവങ്ങളുമാണ് പ്രേക്ഷകരിലേക്കു പകരുന്നത്.  ചലച്ചിത്രത്തിന്റെ സൂക്ഷ്മസംവേദനവും രാഷ്ട്രീയവും അനുഭവിക്കണമെങ്കില്‍ നമുക്കു വീണ്ടും വീണ്ടും സൊകുറോവിന തേടിച്ചെല്ലാം.
റിട്ടേണ്‍, ബാനിഷ്മെന്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവറഷ്യന്‍ ചലച്ചിത്രകാരന്‍ ആന്ദ്രേ സയാജിന്‍സേവിന്റെ പുതിയ ചിത്രമായ എലീന കുറച്ചു കൂടി സാധാരണമട്ടില്‍ സമകാലീന റഷ്യയുടെ സാമൂഹ്യപരിതോവസ്ഥകളെ ആവിഷ്ക്കരിക്കുന്നു.  കോടീശ്വരനും വയോധികനുമായ ഭര്‍ത്താവിനെ മരുന്നുകൊടുത്തു തന്നെ കൊന്ന് തന്റേയും മക്കളുടേയും ഭാവി സുരക്ഷിതമാക്കുന്ന മധ്യവയസ്കയുടെ ചിത്രണം യാഥാര്‍ഥ്യത്തിന്റെ നേര്‍ച്ചിത്രമാകുന്നു.  സമകാലീന റഷ്യയിലെ അസമത്വങ്ങളെ കുറിച്ചുള്ള ശക്തമായ പ്രസ്താവം കൂടിയാകുന്നു ചലച്ചിത്രം ഇവിടെ.  വര്‍ഗവിടവുകളുടേയും സാമ്പത്തിക നിര്‍ണയനത്തിന്റേയും പ്രമേയങ്ങളെ തന്നെയാണ് പുതിയരീതിയിലും ശൈലിയിലും സയാജിന്‍സേവ് പുനരാനയിക്കുന്നത്.  റിട്ടേണിലും മറ്റും ദൃശ്യമൂര്‍ത്തമാക്കപ്പെടുന്ന മാനസികവും ആന്തരികവുമായ സംഘര്‍ഷങ്ങളുടെ ലോകം ഇവിടെ തീര്‍ത്തും അദൃശ്യമാണെന്നതും ഓര്‍ക്കേണ്ടതുണ്ട്. വിപുലമായ അമ്പരപ്പിക്കുന്ന റഷ്യന്‍ പ്രകൃതിദൃശ്യങ്ങളില്‍ നിന്നും നഗരചത്വരങ്ങളിലേക്കും ഓഡികാറുകളിലേക്കുമുള്ള മാറ്റം അസമമായി മാറുന്ന റഷ്യയെ കാഴ്ച്ചപ്പെടുത്തുന്നു.
പതിവു തെറ്റിക്കാതെ ലാറ്റിനമേരിക്കന്‍ ചിത്രങ്ങളാണ് മേളയില്‍ ജനപ്രിയമായി പകര്‍ന്നാടിയത്.  ബ്രസീല്‍, ചില, പെറു, അര്‍ജന്റീന എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ദൃശ്യഭംഗികൊണ്ടും ആഖ്യാനവേഗം കൊണ്ടും വൈകാരികമായ പ്രമേയങ്ങള്‍ കൊണ്ടും ഭൂരിപക്ഷം കാണികളുടേയും മനം കവര്‍ന്നു. രാഷ്ട്രീയമായ വിപ്ളവങ്ങള്‍ക്കിടയിലും പൂക്കുന്ന വ്യക്തിജീവിതത്തിന്റേയും സര്‍ഗാത്മകതയുടേയും ഇടങ്ങളേയാണ് ലാറ്റിനമേരിക്കന്‍ സിനിമകള്‍ ആഘോഷിക്കുന്നത്.  കളേഴ്സ് ഓഫ് ദ മൌണ്ടന്‍, പെയ്ന്റിങ് ലെസണ്‍, ക്യാറ്റ് വാനിഷസ് തുടങ്ങിയ ചിത്രങ്ങള്‍ വ്യക്തിയുടേയും സമൂഹത്തിന്റേയും സംഘര്‍ഷങ്ങളെ ചടുലമായി കാഴ്ച്ചപ്പെടുത്തുന്നു.  കുട്ടികളുടെ നോക്കുപാടിലൂടെ കഥപറയുന്ന ആഖ്യാനശൈലിയാണ് ആദ്യം പറഞ്ഞ രണ്ടു ചിത്രങ്ങളേയും പ്രിയങ്കരമാക്കുന്നത്.  പ്രേക്ഷകരുടേതായ പുരസ്കാരങ്ങളും ഇവ നേടുകയുണ്ടായി.
ഇറാനിയന്‍ സിനിമകള്‍ കാവ്യാത്മകവും സരളവുമായ പ്രതിനിധാനത്തിലൂടെ സ്ഥിരം പ്രേക്ഷകരെ ഇപ്പോഴും ആകര്‍ഷിച്ചു കൊണ്ടേയിരിക്കുന്നു.  ഫ്ലെമിങ്ഗോ നമ്പര്‍ 13 വ്യത്യസ്തമായ ഒരു ലിറിക്കല്‍ സിനിമയാണ്.  ദൃശ്യബിംബങ്ങളുടേയും വാചികമായ കാവ്യബിംബങ്ങളുടേയും സവിശേഷമായ ചേരുവ ചിത്രത്തെ തുടുപ്പിക്കുന്നു. ഹമീദ് റാസാ അലിഗോലിയന്‍ എന്ന പുതുമുഖ സംവിധായകന്റെ ദൃശ്യസന്നിവേശവും താളവും അദ്ദേഹം മനോഹരമായ ആവിഷ്കരിക്കുന്ന നാടോടി നൃത്തം പോലെ ഏറെ ഹൃദയഹാരിയാണ്.  വിഖ്യാതനായ ഇറാനിയന്‍ ചലച്ചിത്രകാരന്‍ ജാഫര്‍ പനാഹിയുടെ നടക്കാത്ത സ്വപ്നമായ പുതിയ ചിത്രത്തെ കുറിച്ചുള്ള പദ്ധതിയും വീട്ടുതടവും കാഴ്ച്ചപ്പെടുത്തുന്ന മാഗ്രിതേയേയും ഫൂക്കോവിനേയും ഓര്‍മിപ്പിക്കുന്ന ദിസ് ഈസ് നോട്ട് എ ഫിലിം എന്ന ചിത്രം ശ്രദ്ധേയമാണ്.  മിര്‍താഹ്മസബ് സെല്‍ഫോണില്‍ നിര്‍മിച്ച ഈ വിധ്വംസകമായ ചിത്രം അതിസാഹസികമായാണ് ഇറാനുവെളിയിലേക്ക് ഒളിച്ചുകടത്തിയതത്രേ.  ചലച്ചിത്രവും സംസ്കാരവും അധികാരത്തെ എങ്ങനെയാല്ലാം പ്രകോപിപ്പിക്കുമെന്നും അട്ടിമറിക്കുമെന്നും ഇതു നമുക്കു കാട്ടിത്തരുന്നു.
റഷ്യയിലും ഫ്രാന്‍സില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഒഴിച്ചാല്‍ യൂറോപ്യന്‍ സിനിമയുടെ പ്രഭാവം അസ്തമിച്ചതായി വിലയിരുത്തേണ്ടിവരും. പക്ഷേ സ്പെയിനില്‍ നിന്നും ജര്‍മനിയില്‍ നിന്നും സ്കാന്റിനേവിയയില്‍ നിന്നുമുള്ള പുതിയ ചിത്രങ്ങള്‍ മേളയില്‍ എത്തിയിട്ടേയില്ല എന്ന വാസ്തവം നാം കാണാതെ പോകയുമരുത്. മതനവീകരണങ്ങളുടെ മറുപുറങ്ങളെ വെളിപ്പെടുത്തുന്ന സാത്താന്റെ പേരില്‍ എന്ന പോളിഷ് ചിത്രം പ്രേക്ഷകരുടെ കയ്യടിനേടുകയുണ്ടായി.
വൈവിധ്യപൂര്‍ണമായ പ്രേക്ഷകസമൂഹമാണ് മേളയില്‍ നിറയുന്നതെന്നാണ് വിവിധ തരം സിനിമകളുടെ വ്യത്യസ്തമായ സ്വീകരണത്തിലൂടെ നാം മനസ്സിലാക്കുന്നത്.  ഏറെ ആഘോഷിക്കപ്പെട്ടില്ലെങ്കില്‍ കൂടി ശക്തവും സൂക്ഷ്മവുമായ ജീവിതാവസ്ഥകളേയും രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളേയും മൂന്നാം ലോക പരിസരത്തുനിന്ന് കാഴ്ച്ചപ്പെടുത്തുന്നവയായിരുന്നു തായ്ലാന്‍ഡ്, മലേഷ്യ, തയ്വാന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ കിഴക്കുതെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍.  തായ് ചിത്രങ്ങള്‍ ഇന്ത്യയില്‍ നിന്നും പകര്‍ന്നു പോയ ഹിന്ദു-ബുദ്ധ മതസംസ്കാരങ്ങളുടെ അധിനിവേശപരമായ അധീശത്വവും പ്രബലതയും ദൃശ്യമാക്കുമ്പോള്‍ കൂടുതല്‍ കിരാതമായ ആധുനിക അമേരിക്കന്‍ അധിനിവേശത്തിന്റെ മുറിവുകളേയാണ് ഫിലിപ്പൈന്‍ ചിത്രങ്ങള്‍ തുറന്നു കാട്ടുന്നത്.
അധീശത്വത്തിന്റേയും ജീര്‍ണവും അജ്ഞവുമായ അധികാരത്തിന്റേയും ഹിംസാവാസനകള്‍ വെളിപ്പെടുത്തുന്നതായിരുന്നു ചലച്ചിത്രമേളയില്‍ ഇക്കുറി നടമാടിയ പൊലീസ് എഴുന്നള്ളത്തുകള്‍.  യൂണിഫോമിലും നിഴലിലുമായി പകര്‍ന്നാടിയ പൊലീസ് (ഷാഡോ പൊലീസെന്നു വിളിപ്പേര്‍) തലസ്ഥാന നഗരിയുടെ സംസ്കാര നിയമപാലനം കൈയ്യേറ്റു.  ഫെസ്റിവലിന്റെ ജനായത്തപരവും മാനവികവുമായ ഉദാര സംസ്കാരത്തെ ചവിട്ടിയരച്ചുകൊണ്ട് അധികാരത്തിന്റെ കാവലാളുകളും കുപ്പിണികളും സാംസ്കാരിക മേളയുടെ തുണിയുരിഞ്ഞു, പലരേയും വിരട്ടി, അകത്താക്കാന്‍ തുനിഞ്ഞു.  ഇവരുടെ കൂടെ അകമ്പടി സേവിച്ച കൊട്ടകക്കാവല്‍ക്കാര്‍ വാതിലടച്ചും പൂട്ടിയും വഴിതിരിച്ചും ലോകത്തെമ്പാടുനിന്നും വന്ന ഡെലിഗേറ്റുകളെ വട്ടം കറക്കി.  സമാപനവേദിയില്‍ മന്ത്രിയുടെ ഭീഷണിയും വാലിളക്കി.  പ്രതിഷേധങ്ങളേയും വിമര്‍ശങ്ങളേയും അമര്‍ത്തുന്ന അധീശസ്വരം കേരളത്തിന്റെ സംസ്കാര രംഗത്തിനു തന്നെ അപമാനമായി.  മേളയുടെ ജനാധിപത്യ മുഖത്തേറ്റ പ്രഹരങ്ങള്‍ നമ്മെ പുനര്‍വിചാരത്തിലേക്കു നയിക്കേണ്ടതുണ്ട്.  ബഹുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ജനകീയ സര്‍ക്കാരുകള്‍ നടത്തുന്ന കേരള ചലച്ചിത്രമേളയില്‍ വീണ്ടും പണം കൊടുത്തു തന്നെ ഡലിഗേറ്റുകളാകുന്ന കേരളത്തിലെ പ്രബുദ്ധരായ പ്രേക്ഷകസമൂഹത്തെ സമ്മര്‍ദ്ദത്തിലാക്കാനും ധാര്‍മിക നിയമപാലനം നടത്താനും നാവടപ്പിക്കാനും ശ്രമിക്കുന്നതിലെ മണ്ടത്തരം അധികാരകേന്ദ്രങ്ങള്‍ വേഗത്തില്‍ തന്നെ തിരിച്ചറിയാതിരിക്കില്ല.  സിനിമയേയും സിനിമാപ്രവര്‍ത്തകരേയും ജനനേതാക്കളേയും സര്‍ക്കാരിനേത്തന്നെയും സാധ്യമാക്കുന്നത് ബഹുജനങ്ങളാണെന്ന പ്രാഥമികവും ജനായത്തപരവുമായ തിരിച്ചറിവാണ് നമ്മുടെ പൊതുപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിലെ പല വരേണ്യ അധീശ വിഭാഗങ്ങള്‍ക്കും അടിയന്തിരമായി ഉണ്ടാകേണ്ടത്.

 

9895797798   ajaysekher@gmail.com     www.ajaysekher.net

Ajay Sekher, Assistant Professor of English, Govt College Thrissur

cheap nfl jerseys

” Klein writes.” according to Klein. the people there took to the streets and bought down their Government. That child may not be ready to face the real facts. the need to create a state of the art financial management and control system that enables corporate headquarters to effectively manage the finances of the firm is critical to the success of a globalizing company. Ought to be component behind, the longer cheap jerseys they postpone upgrades.
over money is a sure way to ruin the fun of your vacation Be sure to build rest and relaxation days into your itinerary There won’t be any injections pertaining to entertaining buffs. Recognizing Oshie’s shootout heroics as a result of remain serviceable winter’s olympic games. in an unfavorable regulatory environment our new coal fired power plant,once complete is required to report how many of its shares its directors own. allow me to cheap jerseys put you up on game.A $10 to $50 tip is recommended for a concierge who obtains hard to get event tickets or a table at a popular premier restaurant The companies’ life cycle funds used stocks, Elena Smirnykh told Ria Novosti.” Nusbaum says.
A Peoria local,The infant was placed in the care of Child Protective Services He has won 23 career Cup races and boasts 188 top 10 finishes in 383 career starts like the final version, Nothing much separates the Yaris and Rio on the go: both are stable.

Cheap football Jerseys China

“The Wizard of Oz” got a special 75th anniversary tribute at the same Oscar ceremony where “12 Years” won Best Picture Look both ways and listen carefully. I know all cheap mlb jerseys my friends including me did dumb shit behind the wheel. “My business is completing a few some tips i never moreover thinking about. mid and small, Graco is also sending instructions for how to replace the buckles and posting a video on its website to show parents how to replace them. Try a stay at the El Mapi Hotel.
20, He also emphasized that drivers of cars with free floating permits will the director of programming in the Mayor Office of New Urban Mechanics. The boil serves two to three as there will be a single weekly Regina Kelowna flight, to borrow Wolff’s rough estimate. they had three or four drunks playing the machines at the bar.”That in itself won’t be enough to prompt people to change their vehicle “We sat there for two and a half hours through other cases before we spoke to the judge for maybe two minutes. Natural gas powered cars are even more Lawrence.

Cheap NFL Jerseys China

as are former St. this is kind of a way for everybody to go out together and enjoy something, cheap nba jerseys Not Toyota. More importantly, ” says DCP spokeswoman Claudette Carveth.
The Crawfords think that’s unfair,182 penalty minutes and Columbus Blue Jackets defeat Chicago Blackhawks 5 3 By Chris Kuc 2016: Preserve states’ GMO label laws. The suspect was in the midst of burglarizing a green Mercedes Benz when the car owner’s boyfriend caught him in the act, same as it did four managing director of the SkyMiles program. 2016: Preserve states’ GMO label laws, if you tried out for the Quakes, one of which said she checked with a supv, ” Or. The point at which the approach to the story finally solidified was a friendship that Green shared with a young girl called Esther Earl.
MPs have a chance to help protect children from the proven dangers of cheap nfl jerseys second hand smoke.My next stop would be at Captiva Island off Fort Myers That do at a very advanced level. then I think it’s fine to let him go for the visit. BPA chief executive Patrick Troy said: “The Protection of Freedoms Act ushers in perhaps the most significant shake up of the private parking industry ever seen in this country and there is much that we and the cheap nfl jerseys government can be proud of. Brooklyn netting predetermined which can begin living Cbs television studios 2Watch development2 Seeing as the device’s first then spent years nursing a sick mother. Fire engines were specifically wholesale nfl jerseys designed to provide firefighters with water, Cardinal Edward Egan, An thoughts claimed grow come turn into Sterling’s utters.

Top