കൊച്ചിക്കായലിലെ മെര്‍ക്കുറി മലിനീകരണം
മനുഷ്യനും മറ്റുജീവജാലങ്ങള്‍ക്കും മാരകമായത്. മനുഷ്യരുടെ പ്രതിരോധശേഷി, നാഢീവ്യൂഹം, ജനിതക വ്യവസ്ഥ, തുടങ്ങിയവയെ ഗുരുതരമായി ബാധിക്കുന്ന മീഥൈന്‍ മെര്‍ക്കുറി ഗര്‍ഭസ്ഥശിശുക്കളെയും സ്വാധീനിക്കുന്നു. കൂടാതെ പക്ഷികളും മത്സ്യങ്ങളുമുള്‍പ്പെടുന്ന ജീവിലോകത്തെയും ഇത് ബാധിക്കുന്നു. മെര്‍ക്കുറിയുടെ മറ്റു രൂപങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ചലനാത്മകമാണ് മീഥൈന്‍ മെര്‍ക്കുറി.
- ജയസൂര്യന്‍ കെ.കെ
ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട ഹെവി മെറ്റല്‍ ഹോട്ട് സ്പോട്ടുകളിലൊന്നായാണ് പല പരിസ്ഥിതി സംഘടനകളും കൊച്ചി കായലിനെ വിലയിരുത്തിയിരിക്കുന്നത്. പെരിയാര്‍ നദിയുടെ തീരത്തുള്ള വ്യവസായ ശാലകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും കൊച്ചിനഗരത്തില്‍ നിന്നും പുറന്തള്ളുന്ന സംസ്കരിക്കാത്ത മാലിന്യങ്ങളുമാണ് കൊച്ചിക്കായലിനെ ഹെവി മെറ്റല്‍സിന്റെ സുപ്രധാന ശ്രോതസ്സുകള്‍. വ്യത്യസ്തമായ ജൈവ-രാസ പ്രകൃയകളിലൂടെ പ്രകൃതിയുടെ വിവിധ ഘടകങ്ങളിലേയ്ക്ക് എത്തിച്ചേരുന്ന ഇവ, ബയോ അക്ക്യൂമലേഷന്‍ ബയോ മാഗ്നിഫിക്കേഷന്‍ തുടങ്ങിയ പ്രക്രിയകളിലൂടെ ജീവജാലങ്ങളില്‍ ഗുരുതരമായ ആരോഗ്യ-ജനിതക പ്രശ്നങ്ങളാണുണ്ടാക്കുന്നത്.
ഖരലോഹങ്ങളില്‍ ഏറ്റവും അപകടകരമാണ് മെര്‍ക്കുറി. അഗ്നിപര്‍വ്വതങ്ങള്‍, പ്രകൃതിദത്തമായ നിക്ഷേപങ്ങള്‍, സമുദ്രത്തില്‍ നിന്നുള്ള volatalization തുടങ്ങിയ പ്രകൃയകളിലൂടെയാണ് സ്വാഭാവികമായും മെര്‍ക്കുറി പരിസ്ഥിതി ചക്രത്തിലെത്തുന്നത്. കൂടാതെ രാസവ്യവസായങ്ങള്‍, ഖനികള്‍, ജൈവമാലിന്യങ്ങള്‍ തുടങ്ങിയ മനഷ്യനിയന്ത്രിത ഇടപെടലുകളിലൂടെയും മെര്‍ക്കുറി ജൈവ പരിസ്ഥിതിയിലേയ്ക്ക് പ്രവേശിക്കാം.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അടുത്തകാലത്ത് പുറത്തുവന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് കൊച്ചിക്കായലില്‍ മെര്‍ക്കുറിയുടെ അളവ് വളരെ കൂടുതലാണെന്നാണ്. കായലിലെ വിവിധ ജൈവ അജൈവ ഘടകങ്ങളില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. (വ്യാവസായ മാലിന്യങ്ങളും വിവിധ കൈവഴികളിലേയ്ക്ക് വലിച്ചെറിയപ്പെട്ട് അവസാനം കായലില്‍ എത്തിച്ചേരുന്ന ജൈവമാലിന്യങ്ങളുമാണ് കൊച്ചിക്കായലിലെ മെര്‍ക്കുറിയുടെ ശ്രോതസ്സുകള്‍) കൊച്ചിക്കായലില്‍ നിന്നുള്ള ചെളിയില്‍ അഞ്ച് സെന്റിമീറ്റര്‍ താഴെ വളരെ ഉയര്‍ന്ന തോതില്‍ മീഥൈന്‍ മെര്‍ക്കുറിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് കായലില്‍ അടിഞ്ഞിട്ടുള്ള Inorganic mercury വളരെ വേഗം Organic mercury ആയി പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ്.
ചെളിയില്‍ മാത്രമല്ല, വെള്ളത്തിലും മത്സ്യങ്ങളിലും കണ്ടെത്തിയ മെര്‍ക്കുറിയുടെ സാന്നിദ്ധ്യം കായലിലെ മലിനീകരണത്തെയാണ് സൂചിപ്പിക്കുന്നത്. സവിശേഷമായ/സാമൂഹികവും ജനസംഖ്യാപരവുമായ കാരണങ്ങളാലാണ് ഇതിന്റെ ഭവിഷ്യത്തുകള്‍ മനുഷ്യരില്‍ പ്രത്യക്ഷപ്പെടാത്തത്. എങ്കിലും മെര്‍ക്കുറിക്ക് കൃത്യമായ നിരീക്ഷണ സംവിധാനങ്ങളും മാനേജ്മെന്റ് തന്ത്രങ്ങളും ആവശ്യമാണ്. പല വികസിത രാജ്യങ്ങളിലും ഇത്തരം നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആഗോള കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മെര്‍ക്കുറി മീഥൈലേഷന്‍ പ്രക്രിയയെ ത്വരിതപ്പെടുത്തുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഗൌരവമായ മുന്‍കരുതല്‍ നമുക്കും ആവശ്യമാണ്.