വിശാലതകളുടെ മതമില്ലായ്മ; ചുവപ്പ് രാഷ്ട്രീയത്തിന്റെ ആകാശവും കടലും ഭൂമിയും പറയുന്നത്
മുഹ്സിന അഷ്‌റഫ് കെ കെ
_____________________________________________
______________________________________________
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ‘എന്ന സമീർ താഹിർ സിനിമ കണ്ടു. ഒരു മുഴു നീള റോഡ് മൂവി എന്നതിനും, ന്യൂജനറേഷൻ സിനിമകളുടെ അനിവാര്യമായ സാങ്കേതിക മികവിനും അപ്പുറം പതിവ് ഇന്ത്യൻ സിനിമ ക്ലീഷേകൾ തന്നെയാണ് ആവർത്തിച്ചത്. മറിച്ചു, ദേശീയ ഉദ്ഗ്രഥനം എന്നു പറഞ്ഞു പഴകിയ രാഷ്ട്രീയ അജണ്ടയുടെ സാംസ്കാരിക സമന്വയത്തിനായുള്ള സ്റ്റേറ്റ് സ്പോണ്‍സേഡ് സംരംഭം ആയും തോന്നി. പാൻ ഇന്ത്യൻ സിനിമ എന്ന നിലക്ക് ഒരുപോലെ ശ്രദ്ധപിടിച്ചുപറ്റുകയും വിമർശിക്കപ്പെടുകയും ചെയ്ത ചിത്രത്തിന്റെ സ്വകാര്യത, മതം, രാഷ്ട്രീയം എന്നീ മൂന്നു തലങ്ങളും ഇതിനിടയിലെ വ്യക്തിയും രാഷ്ട്രീയവും തമ്മിലുള്ള സംവേദന രാഷ്ട്രീയവും ഏറെ ഏറെ പ്രശ്നഭരിതമാണ്. സിനിമയുടെ ഏറെ പ്രശംസിക്കപ്പെട്ട പൊതു ബോധത്തിന്റെ ലിബറൽ, ലെഫ്റ്റ് , മതേതര രാഷ്ട്രീയം കൃത്യമായ ഒരു സാമൂഹിക, സാംസ്കാരിക അധിപത്യ അധീശ്വതതിന്റെത് കൂടിയാണ്.
‘വ്യത്യാസങ്ങളെ ഉൾക്കൊള്ളലിന്റെ’ പരമോന്നതിയായ സിനിമയിലെ പ്രസ്തുത പ്രണയവും അതിനു പശ്ചാത്തലം ഒരുക്കിയ നായകൻറെ ക്യാമ്പസ് വിപ്ലവവും, നഷ്ട പ്രണയത്തെ മറക്കാനുള്ള ‘ബുള്ളറ്റ് പ്രയാണവും’, അതിനിടയിലെ ‘ഇന്ത്യയെ കണ്ടെത്തലും’ എല്ലാം പറഞ്ഞു വരുന്നത് പതിവ് ദേശീയ, മതേതര രാഷ്ട്രീയ പൊതു ബോധങ്ങളെയും സ്വകാര്യതയുമായി സംയോജിപ്പിച്ചു കൊണ്ടുള്ള അതിന്റെ ന്യയീകരിക്കപ്പെടുത്തലിനെയും തന്നെയാണ്.
ചിത്രത്തിലെ കോർപ്പരേറ്റ് അധിനിവേശവും അതിനെതിരെ നടത്തുന്ന നക്സലൈറ്റ് മുന്നേറ്റങ്ങളെയും അതിന്റെ ഒറ്റയാൾ പോരാളിയായ ‘ബലികുടീരങ്ങളെ’ എന്ന് ഓർത്തു പാടുന്ന ബംഗാളിലെ ബിമൽടായകിനെ ഒക്കെ ‘ഉൾകൊള്ളിച്ച’ ആഖ്യാനത്തിൽ ഭരണകൂട ഭീകരതയുടെ യാഥാർത്ഥ്യങ്ങളിലേക്കുള്ള എത്തിനോട്ടം നാമമാത്രമാണ്.
ടെറരിസ്റ്റ് ആക്രമണത്തിന്റെ പ്രതികാരത്തിൽ കൊല്ലപ്പെട്ട സൈനികന്റെ മകളുടെ ദുരിതം മലയാളത്തിലെ ആദ്യ വടക്ക് കിഴക്കൻ നായികയുള്ള സിനിമക്ക് ക്യാൻവാസ് ഒരുക്കുമ്പോഴും AFSPA കൊണ്ട് പൊറുതിമുട്ടിയ മണിപ്പൂരിലെ ജീവിതങ്ങളെയും അവരോടുള്ള സാമൂഹിക പ്രധിബധതയൊന്നും ചിത്രത്തിൽ എവിടെയും കാണിക്കുന്നില്ല എന്നത് സിനിമയുടെ ഏറെ ആഘോഷിക്കപ്പെട്ട സാമൂഹിക ഉത്തരവാദിത്വത്തെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്.
കാലങ്ങളായി കേരളത്തിലെ ഇടതു പ്രസ്ഥാനങ്ങൾ അവകാശപ്പെടുന്ന ഈ പൊതു ബോധത്തിന്റെയും വിമോചനത്തിന്റെയും കൃത്യമായ നിലനില്പ്പിനും പ്രചാരത്തിനുമാണ് ഖാസിയുടെ ചെന്നമാങ്ങല്ലൂർ വീട്ടിലെ മതകീയ ജീവിതത്തെ കാണിച്ചിരിക്കുന്നത്. അങ്ങനെ പലതരത്തിൽ പാർട്ടി ജനിപ്പിച്ച നായകന്റെ പ്രണയത്തിന്റെ സാധ്യമാക്കലിനു പിന്നിലെ വില്ലനായി മുസ്ലിം ജീവിതം വരുമ്പോഴും കാണാനാവുന്നത് മതകീയവും ‘മതേതര ഭരണത്വവും’ കൂട്ടിമുട്ടുന്നത് തന്നെയാണ്. മുസ്ലിം രാഷ്ട്രീയ ജീവിതത്തിലേക്കുള്ള ലിബറൽ, സെക്യുലർ, ഇടതു നോട്ടത്തിന്റെ സ്ഥാപിച്ചെടുത്ത ഫലം മാത്രമാണ് ചിത്രത്തിലെ നായകൻറെ ആത്മസംഘർഷവും അത് സാധ്യമാക്കിയ പ്രസ്തുത “മോട്ടോർ സൈക്കിൾ റിഫോംസും “.
സാങ്കേതികമായി ഈ സിനിമ നേടിയെടുത്ത ആധികാരികത എങ്ങനെ ചില മറച്ചുവെക്കലുകളുടെ കൂടി രാഷ്ട്രീയമാണെന്ന് പരിശോധിക്കാം..പ്രണയാവിഷ്കാരങ്ങളുടെ ഉള്ളടക്കത്തിലും ആഖ്യാനത്തിലും നടത്തി വരുന്ന പരീക്ഷണങ്ങൾ എക്കാലത്തും മലയാള സിനിമയുടെ മാറ്റതിന്റെയും പരിണാമത്തിന്റെയും അങ്കീകൃത സൂചികയയാണ് കണ്ടു വരുന്നത്. പ്രണയം തികച്ചും വ്യക്തിപരമായ അതിന്റെ മണ്ഡലത്തിൽ നിന്നും ഇറങ്ങിവന്നു സാമൂഹികവും രാഷ്ട്രീയവും ആയ അതിന്റെ പ്രതിനിധാന സ്വഭാവം കാണിക്കാൻ തുടങ്ങിയത് ആധുനികതയോടുള്ള മലയാളത്തിന്റെ പോസിറ്റീവ് റാസ്‌പോൻസ് ആയിട്ട് കൂടിയായിരുന്നു.
ആധുനികതയുടെ പ്രധാന ഉപോല്പന്നമായ സ്വത്വരൂപീകരണവും അതിന്റെ പ്രഖ്യാപനവും മലയാള സിനിമയിൽ കൊണ്ടുവന്നത് പ്രധാനമായും മിശ്രമത പ്രണയം, അല്ലെങ്കിൽ മതത്തിനും മതേതരത്വത്തിനും ഇടയിലെ പ്രണയം എന്ന ഫ്രെയ്മുകൽക്കുഉള്ളിലാണ്. ഇത് തന്നെ കൃത്യമായി നിർമിചെടുത്ത ആധുനികത, പരമ്പരാഗതം എന്ന ദ്വന്തം സാമൂഹിക പരിഷ്കരണം എന്ന അനിവാര്യമായ വരേണ്യ \ബ്രഹ്മിണിക്ക് /സെക്യുലർ ദൗത്യതിന്റെയും അതിന്റെ എൻലൈറ്റെന്റ് എജന്സികളുടെയും ന്യായമായ സ്വംശീകരിക്കപ്പെടലിനു വേണ്ടിയായിരുന്നു.
________________________________________
ചെഗുവേര എന്ന “ക്ലാസ്സിക് ഹീറോ”യുടെ ഡയറി എഴുത്ത് പോലും പുനർജനിപ്പിക്കപ്പെട്ട ഖാസി എന്ന വിപ്ലവകാരിയുടെ “ജീവിതം കാണലുകൾ “നാഗാലാന്റിൽ പോയി അസ്സിയെ കൊണ്ട് വരുന്നതോടെ പൂർണ്ണമാകുന്നുണ്ട്. SFI സമര ഗാഥയുടെ പ്രാഥമികമായ വിദ്യാഭാസ കച്ചവടത്തിൽ തുടങ്ങി ബെന്ഗാളിലൂടെ കടന്നു പോയി വടക്ക് കിഴക്കെൻ ഇന്ത്യയിൽ പൂവണിഞ്ഞ ഏകദേശം ‘ ഇന്ത്യ മുഴുവൻ കണ്ട ‘ പ്രണയം ഭാവിയിൽ കോർപ്പരേറ്റ് വല്ക്കരിച്ച പ്രണയ, വിപ്ലവ മോഡലുകളെ ഒന്നും പുനർജപ്പിക്കാതിരിക്കട്ടെ എന്ന് പ്രത്യാശി
________________________________________
ഇങ്ങനെ സ്ഥാപിച്ചെടുത്ത പ്രണയത്തിന്റെ പ്രസ്തുത, വിപ്ലവ രാഷ്ട്രീയത്തിന് കുത്തകവൽക്കരിച്ച ഒരു വരേണ്യഅധീശ്വത്വ പാരമ്പര്യമുണ്ട്. ക്ലാസ്സിക് മലയാള സാഹിത്യ പ്രതിരൂപമായ കുമാരനാശാന്റെ ദുരവാസ്ത പോലുള്ള ഖണ്ഡ കവ്യങ്ങളൊക്കെ പുരോഗമിക്കുന്നത് മതം, ഓർത്തഡോക്സി,
ഇതിന്റെ തുടര്ച്ചയാണ് ‘ട്രാന്സെന്ടെൻസ്’എന്ന സങ്കീർണമായ ഒറ്റവാക്കിലൂടെ സമീർ താഹിറിന്റെ ‘നീലാകാശം,പച്ചക്കടൽ, ചുവന്ന ഭൂമി’യുടെ പാൻ ഇന്ത്യത്തരവും. സാമൂഹികവും ധാർമീകവുമായ ഈ പോരാട്ടത്തിനൊടുവിൽ വിപ്ലവകരമായി സാധ്യമാക്കിയെടുത്ത ഈ പ്രണയ സാഫല്യമാണ് സാംസ്കാരിക അധിനിവേശത്തിന്റെ ഏറ്റവും വലിയ ഹുമനിസ്റ്റിക് അവസാനവും.
ഇങ്ങനെ ചെമ്മീനിൽ തുടങ്ങി മദനോത്സവം, അനിയത്തി പ്രാവ് എന്നീ ചിത്രങ്ങളിലൂടെ തുടർന്നു വന്ന ഈ പ്രണയ പരീക്ഷണങ്ങൾ
_________________________________
കാലങ്ങളായി കേരളത്തിലെ ഇടതു പ്രസ്ഥാനങ്ങൾ അവകാശപ്പെടുന്ന ഈ പൊതു ബോധത്തിന്റെയും വിമോചനത്തിന്റെയും കൃത്യമായ നിലനില്പ്പിനും പ്രചാരത്തിനുമാണ് ഖാസിയുടെ ചെന്നമാങ്ങല്ലൂർ വീട്ടിലെ മതകീയ ജീവിതത്തെ കാണിച്ചിരിക്കുന്നത്. അങ്ങനെ പലതരത്തിൽ പാർട്ടി ജനിപ്പിച്ച നായകന്റെ പ്രണയത്തിന്റെ സാധ്യമാക്കലിനു പിന്നിലെ വില്ലനായി മുസ്ലിം ജീവിതം വരുമ്പോഴും കാണാനാവുന്നത് മതകീയവും ‘മതേതര ഭരണത്വവും’ കൂട്ടിമുട്ടുന്നത് തന്നെയാണ്. മുസ്ലിം രാഷ്ട്രീയ ജീവിതത്തിലേക്കുള്ള ലിബറൽ, സെക്യുലർ, ഇടതു നോട്ടത്തിന്റെ സ്ഥാപിച്ചെടുത്ത ഫലം മാത്രമാണ് ചിത്രത്തിലെ നായകൻറെ ആത്മസംഘർഷവും അത് സാധ്യമാക്കിയ പ്രസ്തുത “മോട്ടോർ സൈക്കിൾ റിഫോംസും “.
_________________________________
ചുരുക്കത്തിൽ സംവിധായകൻ, തിരകഥാകൃത്ത്, നായകൻ തുടങ്ങി മൂന്നു പ്രധാന ഏജൻസികൾ പറയുന്ന “മുസ്ലിം ജീവിതാനുഭവങ്ങൾ” ഒരു തരത്തിൽ പാൻ-ഇന്ത്യനിസത്തിന്റെ വക്താക്കളായ ദേശീയ മുസ്ലിമിനെ സ്ഥാപ്പിചെടുക്കൽ തന്നെയാണ് ശ്രമിക്കുന്നത്. ഒപ്പം ഫസ്റ്റ് ഹാഫ് മുഴുവനായി നീണ്ടു നില്ക്കുന്ന നായകന്റെയും സുഹൃത്തിന്റെയും പ്ലെഷർ ഹണ്ടിനിടയിലെ യാദ്രിശ്ചികത മാത്രമാണ് അവരുടെ പൊതു ബോധവും രാഷ്ട്രീയ ദൗത്യവും. മതം,സംസ്കാരം, ഭാഷ, ഭൂമിശാസ്ത്രം എന്നീ മൗലിക സ്വത്വ പ്രതിനിധാനങ്ങളെ അട്ടിമറിച്ച്, കരയും കടലും കടന്നുള്ള ഖാസിയുടെയും അസ്സിയുടെയും പ്രണയം സാധ്യമാക്കുന്നത് വ്യത്യാസങ്ങളുടെ ഉൾക്കൊള്ളൽ അല്ല മറിച്ചു അവയുടെ പാട്രോണൈസിങ്ങ് തന്നെയാണ്. റോഡിൽ തുടങ്ങി റോഡിൽ തന്നെ അവസാനിപ്പിച്ചു എന്നുള്ള ഒരു പുതിയ ആഖ്യാന ശൈലി മുന്നോട്ടു വെച്ചെങ്കിലും ഇവിടെ കൃത്യമായ മാറ്റിവെക്കപ്പെടുന്ന അല്ലെങ്കിൽ അട്ടിമറിക്കപ്പെടുന്ന കുടുംബം ,മതം ,വിവാഹം
ചെഗുവേര എന്ന “ക്ലാസ്സിക് ഹീറോ”യുടെ ഡയറി എഴുത്ത് പോലും പുനർജനിപ്പിക്കപ്പെട്ട ഖാസി എന്ന വിപ്ലവകാരിയുടെ “ജീവിതം കാണലുകൾ “നാഗാലാന്റിൽ പോയി അസ്സിയെ കൊണ്ട് വരുന്നതോടെ പൂർണ്ണമാകുന്നുണ്ട്. SFI സമര ഗാഥയുടെ പ്രാഥമികമായ വിദ്യാഭാസ കച്ചവടത്തിൽ തുടങ്ങി ബെന്ഗാളിലൂടെ കടന്നു പോയി വടക്ക് കിഴക്കെൻ ഇന്ത്യയിൽ പൂവണിഞ്ഞ ഏകദേശം ‘ ഇന്ത്യ മുഴുവൻ കണ്ട ‘ പ്രണയം ഭാവിയിൽ കോർപ്പരേറ്റ് വല്ക്കരിച്ച പ്രണയ, വിപ്ലവ മോഡലുകളെ ഒന്നും പുനർജപ്പിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.