ജെ.രഘു ബ്രിട്ടീഷ് ഭരണവും ആധുനികതയുടെ വിന്യാസവും ബംഗാളില്‍ സവര്‍ണര്‍ക്കിടയില്‍ ഉണ്ടാക്കിയ സാമൂഹികവും സാംസ്‌കാരികവുമായ അപകര്‍ഷം ആഴമേറിയതായിരുന്നു. തന്മൂലം ഒരു ഹൈന്ദവ സുവര്‍ണ (സവര്‍ണ) ഭൂതകാലത്തെ ഭാവനചെയ്ത സവര്‍ണര്‍ ഭ്രാന്തമായ ആവേശത്തോടെയാണ് അതിനെ പുനരുജ്ജീവിപ്പിക്കുന്ന വ്യവഹാരങ്ങള്‍ നിര്‍മ്മിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ബംഗാളി സവര്‍ണരെ ഗ്രസിച്ച ഹൈന്ദവ പുനരുത്ഥാനക്രമത്തെ വിവേകാനന്ദന്‍ ദേശീയ ഹിന്ദുയിസമാക്കി പരിവര്‍ത്തിപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ് സംഘപരിവാര്‍ പ്രതിനിധാനം ചെയ്യുന്ന സമകാലീന നവഹൈന്ദവ ഫാഷിസത്തിന് വിവേകാനന്ദന്‍ പിതൃതുല്യനാവുന്നത്.
19 -ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ഥത്തില്‍ മതേതര ആധുനികതയ്‌ക്കെതിരെ ലോകമെമ്പാടും ഉയര്‍ത്തെഴുന്നേറ്റ കാല്പനികതയുടെ പ്രതിലോമകരവും ജീര്‍ണവുമായ ആശയങ്ങളുടെ പിന്‍ബലത്തില്‍ ആവിര്‍ഭവിച്ച നവഹിന്ദുയിസത്തിന്റെ സൈദ്ധാന്തികനാണ് വിവേകാനന്ദന്‍ . ആനിബസന്റിന്റെയും മാഡംവ്‌ളാവെസ്‌ക്കിയുടെയും നേതൃത്വത്തിലുണ്ടായ തിയോസഫിക്കല്‍ പ്രസ്ഥാനം യൂറോപ്യന്‍ ആധുനികതയ്ക്കും ശാസ്ത്രത്തിനും എതിരെ ഹിന്ദുയിസത്തിന്റെ മിസ്റ്റിക്ക് ചാതുര്‍വര്‍ണ്യമൂല്യങ്ങളെ പ്രതിഷ്ഠാപിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നത്.
ഉത്തരേന്ത്യയിലെ വിശേഷിച്ചും ബംഗാളിലെ സവര്‍ണ വിഭാഗങ്ങളുടെ പരമ്പരാഗതമായ അവകാശാധികാരങ്ങള്‍ക്ക് ബ്രിട്ടീഷ് ഭരണം കനത്ത ആഘാതം ഏല്പിച്ചിരുന്നു. ഈ സവര്‍ണ വിഭാഗങ്ങള്‍ക്കുണ്ടായ ബ്രിട്ടീഷ്‌വിരുദ്ധ ദേശീയവികാരം യാഥാര്‍ത്ഥത്തില്‍ അവരുടെ പരമ്പരാഗതമായ ജാതി അധികാരത്തിനുണ്ടായ തകര്‍ച്ചയോടുള്ള പ്രതികരണമായിരുന്നു. ജാതീയമായ അധീശത്വത്തിന്റെ പറുദീസനഷ്ടമാണ് ബംഗാളിലെ സവര്‍ണരെ ബ്രിട്ടീഷുകാര്‍ക്കും ആധുനികമൂല്യങ്ങള്‍ക്കും എതിരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ ദേശീയവികാരത്തിന്റെ അടിസ്ഥാന സ്രോതസ്സ് അതിനാല്‍ ജനാധിപത്യ മതേതരവിരുദ്ധമായ നവഹിന്ദുകാല്‍പനീകതയാണ്. തിയോസഫിക്കാര്‍ പ്രചരിപ്പിച്ച നവഹിന്ദുയിസത്തെ ദേശീയവത്ക്കരിച്ചു എന്നതാണ് വിവേകാനന്ദന്റെ പ്രസക്തി. അതിനാല്‍ ദേശീയ നവഹിന്ദുയിസത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമെന്ന് വിവേകാനന്ദനെ വിശേഷിപ്പിക്കാം.
_________________________________ ജാതീയമായ അധീശത്വത്തിന്റെ പറുദീസനഷ്ടമാണ് ബംഗാളിലെ സവര്‍ണരെ ബ്രിട്ടീഷുകാര്‍ക്കും ആധുനികമൂല്യങ്ങള്‍ക്കും എതിരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ ദേശീയവികാരത്തിന്റെ അടിസ്ഥാന സ്രോതസ്സ് അതിനാല്‍ ജനാധിപത്യ മതേതരവിരുദ്ധമായ നവഹിന്ദുകാല്‍പനീകതയാണ്. തിയോസഫിക്കാര്‍ പ്രചരിപ്പിച്ച നവഹിന്ദുയിസത്തെ ദേശീയവത്ക്കരിച്ചു എന്നതാണ് വിവേകാനന്ദന്റെ പ്രസക്തി. അതിനാല്‍ ദേശീയ നവഹിന്ദുയിസത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമെന്ന് വിവേകാനന്ദനെ വിശേഷിപ്പിക്കാം.
_________________________________
ബ്രിട്ടീഷ് ഭരണവും ആധുനികതയുടെ വിന്യാസവും ബംഗാളില്‍ സവര്‍ണര്‍ക്കിടയില്‍ ഉണ്ടാക്കിയ സാമൂഹികവും സാംസ്‌കാരികവുമായ അപകര്‍ഷം ആഴമേറിയതായിരുന്നു. തന്മൂലം ഒരു ഹൈന്ദവ സുവര്‍ണ (സവര്‍ണ) ഭൂതകാലത്തെ ഭാവനചെയ്ത സവര്‍ണര്‍ ഭ്രാന്തമായ ആവേശത്തോടെയാണ് അതിനെ പുനരുജ്ജീവിപ്പിക്കുന്ന വ്യവഹാരങ്ങള്‍ നിര്‍മ്മിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ബംഗാളി സവര്‍ണരെ ഗ്രസിച്ച ഹൈന്ദവ പുനരുത്ഥാനക്രമത്തെ വിവേകാനന്ദന്‍ ദേശീയ ഹിന്ദുയിസമാക്കി പരിവര്‍ത്തിപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ് സംഘപരിവാര്‍ പ്രതിനിധാനം ചെയ്യുന്ന സമകാലീന നവഹൈന്ദവ ഫാഷിസത്തിന് വിവേകാനന്ദന്‍ പിതൃതുല്യനാവുന്നത്.
ഹിന്ദുഭൂതകാലത്തിന്റെ കപടഉദാത്തവത്ക്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുഷോവനിസത്തെ ചതുരംഗ, ഗോറ എന്നീ നോവലുകളില്‍ രവീന്ദ്രനാഥടാഗോര്‍ പരിഹസിക്കുന്നുണ്ട്. ടാഗോറിന്റെ സാഹിത്യത്തോട് വിവേകാനന്ദന് പുച്ഛമായിരുന്നു. ബംഗാളിയെ അശ്ലീലതയും സ്‌ത്രൈണതയും കൊണ്ട് മൂടുന്നുവെന്നായിരുന്നു വിവേകാനന്ദന്റെ പരാതി. ദേശീയ നവഹിന്ദുയിസത്തിന് മൂല്യപരവും പ്രത്യയശാസ്ത്രപരവുമായ അടിത്തറപാകുന്നതില്‍ വിവേകാനന്ദന്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. സാംസ്‌കാരികമായ അപകര്‍ഷതയാല്‍ വേട്ടയാടപ്പെട്ട ബംഗാളി സവര്‍ണര്‍ ആത്മാഭിമാനം വീണ്ടെടുക്കുന്നതിനുവേണ്ടി കണ്ടെത്തിയ മറ്റൊരു മാര്‍ഗ്ഗം ”ഗുരുകള്‍ട്ട്’ ആയിരുന്നു. ഇന്ത്യന്‍ മിസ്റ്റിസിസത്തിന്റെ ഈ പ്രാചീനനിഷ്‌കളങ്കതയുടെയും ഹൈന്ദവ ആത്മീയതയുടെയും മൂര്‍ത്തീരൂപമായിട്ടാണ് പാശ്ചാത്യവിദ്യാഭ്യാസം നേടിയ ബംഗാളി സവര്‍ണര്‍ നിരക്ഷരബ്രാഹ്മണനായ രാമകൃഷ്ണനെ കണ്ടെത്തിയത്. ബ്രീട്ടീഷ്ഭരണം സൃഷ്ടിച്ച ആശങ്കകള്‍ക്കും അസന്നിഗ്ദ്ധതകള്‍ക്കും നടുവില്‍ ഒരു സ്വാന്തനമായിട്ടാണ് ഇവര്‍ രാമകൃഷ്ണനെ വീക്ഷിച്ചത്. യൂറോപ്യന്‍ ആധുനികതയുടെ ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ക്കു മുമ്പില്‍ പകരംവയ്ക്കാന്‍ ഒന്നുമില്ലാത്ത ഹിന്ദുസവര്‍ണ പാരമ്പര്യത്തിന്റെ പരമദയനീയമായ ശുഷ്‌കതയെയാണ് രാമകൃഷ്ണപരമഹംസന്‍ പ്രതിനിധാനം ചെയ്യുന്നത്. ഗദാധരചാറ്റര്‍ജി എന്ന രാമകൃഷ്ണനെ അവതാര പുരുഷനാക്കി ഉയര്‍ത്തിയ വിവേകാനന്ദന്‍ ബംഗാളിസവര്‍ണരുടെ അഭിമാനപാത്രമായി. ജാതി സമ്പ്രദായത്തിന്റെ ആസന്നവും പ്രത്യക്ഷവുമായ നീതിസംഹിതയായി പ്രവര്‍ത്തിച്ചിരുന്ന മധ്യകാലധര്‍മ്മശാസ്ത്ര വ്യവഹാരത്തിന്റെ സ്ഥാനത്ത് വിവേകാനന്ദന്‍ ജനപ്രീയവേദാന്ത വ്യവഹാരങ്ങള്‍ സൃഷ്ടിച്ചു. സവര്‍ണ പണ്ഡിതര്‍ക്കിടയില്‍ ഒതുങ്ങിനിന്നിരുന്ന വേദാന്തത്തെ നവഹിന്ദുയിസത്തിന്റെ അടിസ്ഥാന സിദ്ധാന്തമായി പുനര്‍നിര്‍വചിച്ച വിവേകാനന്ദന്‍ ഫലത്തില്‍ ജാതിയെ നിര്‍മ്മിച്ച സാമൂഹിക വ്യവഹാരങ്ങളെ അപ്രസക്തമാക്കി മാറ്റുകയായിരുന്നു.
_______________________________ ബുദ്ധന്റെ കരുണയെ പുകഴ്ത്തിയ വിവേകാനന്ദന്‍ പക്ഷെ, ബുദ്ധിസത്തിന്റെ അഹെന്ദവമായ തെറ്റിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ചാതുര്‍വര്‍ണ്യ ജാതിസമ്പ്രദായത്തെ നിരാകരിച്ചുവെന്നതാണ് വിവേകാനന്ദന്‍ ബുദ്ധിസത്തിനെതിരെ ആരോപിച്ച അഹൈന്ദവപാപം. വേദാന്ത അധിഷ്ഠിതമായ നവഹിന്ദുയിസത്തെയും ആധുനികതാ വിരുദ്ധമായ ദേശീയതയേയും സമന്വയിപ്പിച്ച വിവേകാനന്ദന്‍ ആധുനിക സവര്‍ണ ഹൈന്ദവ ഫാഷിസത്തിന് ബീജവാപം ചെയ്തു. വിദേശത്തായിരുന്നപ്പോള്‍ ഇന്ത്യന്‍ പാരമ്പര്യത്തെ ആദര്‍ശവത്ക്കരിക്കുന്ന വിവേകാനന്ദന്‍ സ്വദേശത്ത് ചില അനാചാരങ്ങളെ വിമര്‍ശിച്ചിരുന്നു എന്നത് ശരിയാണ്. ഇത് പക്ഷെ, ജാതിയെ ഉച്ചാടനം ചെയ്യുവാനായിരുന്നില്ല മറിച്ച് ജാതിയെ അതിവര്‍ത്തിച്ചു നില്ക്കുന്ന ഒരു ദേശീയ ഹിന്ദുവിനെ അരക്കിട്ടുറപ്പിക്കുന്നതിനുവേണ്ടിയായിരുന്നു. _______________________________
ആത്മാവിനെയും ബ്രഹ്മത്തെയും കുറിച്ചുള്ള അതിഭൗതീകമായ വ്യാഖ്യാനങ്ങള്‍ക്ക് ജനപ്രിയതയുണ്ടാക്കിയ വിവേകാനന്ദന്‍ ജാതിയെ പൊതുവ്യവഹാരമണ്ഡലത്തില്‍ നിന്നും നിഷ്‌കാസനം ചെയ്തു. ഇന്ത്യയിലെ സമസ്ത മതസമ്പ്രദായങ്ങളുടെയും ചിന്താവദ്ധതികളുടെയും പ്രഭവം വേദാന്തമാണെന്ന വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ ബുദ്ധിസം വേദാന്തത്തില്‍ നിന്നും നിഷ്പന്നമായതാണെന്ന് പ്രചരിപ്പിച്ചു. ബുദ്ധന്റെ കരുണയെ പുകഴ്ത്തിയ വിവേകാനന്ദന്‍ പക്ഷെ, ബുദ്ധിസത്തിന്റെ അഹെന്ദവമായ തെറ്റിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ചാതുര്‍വര്‍ണ്യ ജാതിസമ്പ്രദായത്തെ നിരാകരിച്ചുവെന്നതാണ് വിവേകാനന്ദന്‍ ബുദ്ധിസത്തിനെതിരെ ആരോപിച്ച അഹൈന്ദവപാപം. വേദാന്ത അധിഷ്ഠിതമായ നവഹിന്ദുയിസത്തെയും ആധുനികതാ വിരുദ്ധമായ ദേശീയതയേയും സമന്വയിപ്പിച്ച വിവേകാനന്ദന്‍ ആധുനിക സവര്‍ണ ഹൈന്ദവ ഫാഷിസത്തിന് ബീജവാപം ചെയ്തു. വിദേശത്തായിരുന്നപ്പോള്‍ ഇന്ത്യന്‍ പാരമ്പര്യത്തെ ആദര്‍ശവത്ക്കരിക്കുന്ന വിവേകാനന്ദന്‍ സ്വദേശത്ത് ചില അനാചാരങ്ങളെ വിമര്‍ശിച്ചിരുന്നു എന്നത് ശരിയാണ്. ഇത് പക്ഷെ, ജാതിയെ ഉച്ചാടനം ചെയ്യുവാനായിരുന്നില്ല മറിച്ച് ജാതിയെ അതിവര്‍ത്തിച്ചു നില്ക്കുന്ന ഒരു ദേശീയ ഹിന്ദുവിനെ അരക്കിട്ടുറപ്പിക്കുന്നതിനുവേണ്ടിയായിരുന്നു. ”ശൂദ്രരാജ്യം” പോലുള്ള പ്രയോഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ സവര്‍ണര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു. ശൂദ്രരേയും സവര്‍ണരേയും സഹവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു സവര്‍ണ ഉദാരതയാണ് ശൂദ്രരാജ്യം പോലെയുള്ള പ്രയോഗത്തിലൂടെ വിവേകാനന്ദന്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ആനുഷാംഗികമായ ചില പ്രസ്താവനകളുടെ പേരില്‍ വിവേകാനന്ദനെ വലിയ ഉല്പതിഷ്ണുവും വിപ്ലവകാരിയുമായി ചിത്രീകരിക്കുന്ന ഇടതുപക്ഷത്തിന്റെ ബുദ്ധിശൂന്യത ലജ്ജാകരമാണ്. ആധുനിക ഹിന്ദുവംശീയതയുടെ ഉപജ്ഞാതാവും സൈദ്ധാന്തികനുമായ വിവേകാനന്ദനില്‍ നിന്നും ലക്ഷണമൊത്ത സവര്‍ണഫാഷിസ്റ്റായ നരേന്ദ്രമോഡിയിലേക്കുള്ള അകലം വളരെ കുറവാണ്.