മ’അദനി: യഥാര്‍ത്ഥകുറ്റക്കാര്‍ അര്‍ ?

വലിയ വലിയ അഴിമതിക്കാരും കൊള്ളക്കാരും വരെ മലയാളിയുടെ സാമാന്യബോധത്തെ കൊഞ്ഞനം കുത്തി നിഷ്പ്രയാസം ജയില്‍ മോചിതരാവുമ്പോഴും ചെറുപ്പം മുതല്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ അനീതിക്കെതിരെ ശബ്ദിച്ച ഈ മനുഷ്യന്‍ അഴികള്ക്കുള്ളില്‍ തീരാവ്യാധികളുമായി മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുമ്പോള്‍ നമുക്കു ലജ്ജിക്കാം . ഇതേസമയം സമാനമായ കേസിലെ കര്‍ണാടകയിലെ അവസ്ഥ ഒന്നെടുത്തുനോക്കിയാല്‍ മനസ്സിലാവും നമ്മള്‍ എത്രത്തോളം നിഷ്ക്രിയരാണെന്ന്. ബാംഗ്ളൂരിലെ മുതിറ്ന്ന പത്രപ്രവറ്ത്തകരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റ്ചെയ്യപ്പെട്ട യുവാക്കള്‍ക്കു വേണ്ടി ശബ്ദിക്കാനും യോജിച്ച പ്രക്ഷോഭപരിപാടികള്‍ നടത്താനും ഇവിടുത്തെ സം ഘടനകള്ക്ക് അവരുടെ ആദര്‍ശങ്ങളിലെ വിയോജിപ്പുകളൊന്നും തടസ്സമായില്ല.

മുഹമ്മദ്‌ ശിഹാബുദ്ധീന്‍ ലബ്ബ എ
________________________________________
വലിയ വലിയ അഴിമതിക്കാരും കൊള്ളക്കാരും വരെ മലയാളിയുടെ സാമാന്യബോധത്തെ കൊഞ്ഞനം കുത്തി നിഷ്പ്രയാസം ജയില്‍ മോചിതരാവുമ്പോഴും ചെറുപ്പം മുതല്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ അനീതിക്കെതിരെ ശബ്ദിച്ച ഈ മനുഷ്യന്‍ അഴികള്ക്കുള്ളില്‍ തീരാവ്യാധികളുമായി മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുമ്പോള്‍ നമുക്കു ലജ്ജിക്കാം . ഇതേസമയം സമാനമായ കേസിലെ കര്‍ണാടകയിലെ അവസ്ഥ ഒന്നെടുത്തുനോക്കിയാല്‍ മനസ്സിലാവും നമ്മള്‍ എത്രത്തോളം നിഷ്ക്രിയരാണെന്ന്. ബാംഗ്ളൂരിലെ മുതിറ്ന്ന പത്രപ്രവറ്ത്തകരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റ്ചെയ്യപ്പെട്ട യുവാക്കള്‍ക്കു വേണ്ടി ശബ്ദിക്കാനും യോജിച്ച പ്രക്ഷോഭപരിപാടികള്‍ നടത്താനും ഇവിടുത്തെ സം ഘടനകള്ക്ക് അവരുടെ ആദര്‍ശങ്ങളിലെ വിയോജിപ്പുകളൊന്നും തടസ്സമായില്ല.
________________________________________ 

നീതി നിഷേധത്തിന്റെയും ഭരണകൂട ഭീകരതയുടെയും നേരടയാളമായ അബ്ദുല്‍ നാസര്‍ മ’അദനിക്ക് കോടതി നല്കിയ മൊബൈല്‍ തടവ് കഴിഞ്ഞ് തിരിച്ച് പോയി. അദ്ദേഹത്തിന്‍ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ നാടിന്റെ പല ഭാഗത്ത് നിന്നുമുണ്ടായി എന്നത് നമ്മുടെ നാടിന്റെ ഗുണമോ ദോഷമോ എന്തുമാവട്ടെ, ഓണ്ലൈന്‍ തെരുവോരങ്ങള്‍ ബഹളമയമായിരുന്നു. ഈ അവസരത്തില്‍ മ’അദനിയുടെ ജയില്‍ വാസത്തിന്‍ കേരള ജനത എത്രത്തോളം കുറ്റവാളികളാണെന്നത് പരിശോധിക്കുന്നത് നന്നയിരിക്കും .

എന്തിനും ഏതിനും പ്രതികരിക്കുന്ന നമ്മള്‍ അത് കൊണ്ട് എന്തെങ്കിലും റിസള്‍ട്ട് ഉണ്ടാവാറുണ്ടോ എന്നത് നോക്കാറില്ല എന്നത് ഒരു വസ്തുതയാണ്. പൊതുബോധം നിര്‍ മ്മിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. ഏതൊരു ഇഷ്യൂ ഉണ്ടാകുമ്പോഴും അതിനെ ഒന്ന് കത്തിച്ച് നിര്‍ത്തി , തരത്തിനനുസരിച്ച്  സെന്‍സേഷനാക്കി, ജാതിയും മതവും തിരിച്ച് ചര്‍ച്ചകളാക്കി, സ്വന്തക്കാരുടെ പ്രശ്നങ്ങള്‍ വരുമ്പോള്‍ ചെറുകോളം വാറ്ത്തകളാക്കി, അല്ലെങ്കില്‍ തമസ്കരിച്ച് ഇവര്‍ ചെയ്യുന്ന സേവനം ചെറുതല്ല. അതിനനുസരിച്ച് കേരളജനത വാറ്ത്തകളെ തരം തിരിക്കാന്‍ തുടങ്ങി. അവരുടെ ചായക്കട ചര്‍ച്ചകളിലും മാധ്യമങ്ങള്‍ നല്കുന്ന സെന്‍സേഷന്‍ വിഭവങ്ങള്‍ മാത്രം ചര്‍ച്ചയായി. ചര്‍ച്ച ചെയ്യപ്പെടേണ്ടത് പലതും മറന്നു. അല്ലെങ്കില്‍ മാധ്യമങ്ങളുടെ സെലക്ടീവ് അമ്നീഷ്യ അവരെക്കൊണ്ടത് മറപ്പിച്ചു. മ’അദനിയുടെകാര്യത്തിലേക്ക് വരാം. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും രക്ഷപ്പെടരുത് എന്ന ആപ്തവാക്യങ്ങള്‍ ഈമനുഷ്യനു മുന്നില്‍ തുണിയുരിഞ്ഞ്കാണിച്ച് ഇളിക്കുന്നു. ഈയടുത്തകാലത്തായി ഈ വാക്കിന്റെ വില തീരെ ഇടിഞ്ഞതായിനമ്മുടെകോടതികള്‍ തെളിയിച്ച്തരുന്നുമുണ്ട്. ആരാനു യഥാര്‍ത്ഥ പ്രതികള്‍ . പണത്തിനും സ്വാധീനത്തിനുമനുസരിച്ചു ന്യായവും നീതിയും തീരുമാനിക്കുന്ന നമ്മുടെ കോടതികളോ, അതോ കോടതി വിധികളെ വരെസ്വാധീനിക്കാന്‍ കഴിയുന്നതരത്തില്‍ വാര്‍ത്തകളെഴുതി വിടുന്ന മാധ്യമങ്ങളോ, പക്ഷേ, നമുക്കു പറയാന്‍ കഴിയും ജനാധിപത്യത്തിന്റെ ചാലകശക്തികളായ നമ്മള്‍ പൊതുജനത്തിന്റെ അലസതയാണു ഈ അനീതി ഇവിടെ കൊടികുത്തിവാഴാന്‍ കാരണം .

______________________________________
നമ്മുടെനാട്ടില്‍ നിന്നും പിടിചുകൊണ്ടുപോയി ഒമ്പതരവര്‍ഷം കോയമ്പത്തൂര്‍ ജയിലിലും അതിന്‍ശേഷം ഇപ്പോള്‍ ബാംഗ്ളൂര്‍ ജയിലിലും നരകയാതന അനുഭവിക്കുന്ന ആ മനുഷ്യനു വേണ്ടി വേണ്ടരീതിയില്‍  പ്രതികരിക്കാനോ, യോജിച്ച സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനോ നമ്മുടെ പൊതുബോധം സമ്മതിച്ചില്ല. മാധ്യമങ്ങള്‍ നിര്‍മ്മിച്ചതായിരുന്നു ആ പൊതുബോധമെങ്കിലും മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു എന്താണു ഈ ജനതയ്ക്ക് സ്വീകാര്യമെന്ന്, അതിനനുസരിച്ച് അവര്‍ കഥകളെഴുതി എന്ന്മാത്രം .
______________________________________

നമ്മുടെനാട്ടില്‍ നിന്നും പിടിചുകൊണ്ടുപോയി ഒമ്പതരവര്‍ഷം കോയമ്പത്തൂര്‍ ജയിലിലും അതിന്‍ശേഷം ഇപ്പോള്‍ ബാം ഗ്ളൂര്‍ ജയിലിലും നരകയാതന അനുഭവിക്കുന്ന ആ മനുഷ്യനു വേണ്ടി വേണ്ടരീതിയില്‍  പ്രതികരിക്കാനോ, യോജിച്ച സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനോ നമ്മുടെ പൊതുബോധം സമ്മതിച്ചില്ല. മാധ്യമങ്ങള്‍ നിര്‍മ്മിച്ചതായിരുന്നു ആ പൊതുബോധമെങ്കിലും മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു എന്താണു ഈ ജനതയ്ക്ക് സ്വീകാര്യമെന്ന്, അതിനനുസരിച്ച് അവര്‍ കഥകളെഴുതി എന്ന്മാത്രം . ഇദ്ദേഹത്തിന്റെ കാര്യത്തില്‍ വ്യെക്തമായി പറയാന്‍ കഴിയും കേരളജനത ആലസ്യത്തിലാണെന്ന്. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ പൊള്ളയാണെന്നുള്ളതിന്റെ നൂറു നൂറു തെളിവുകള്‍ നമ്മുടെ മുന്നില്‍ ദിനേനയെന്നോണം വന്നുകൊണ്ടിരുന്നു. പക്ഷേ, അതു ശ്രദ്ധിക്കാതെ, അല്ലെങ്കില്‍ വേണ്ടപരിഗണന കൊടുക്കതെ നമ്മള്‍ വേറെ വാര്‍ത്തകള്‍ തേടിക്കൊണ്ടിരുന്നു. 2008ല്‍ ബാംഗ്ളൂരല്‍ നടന്ന 7 സ്ഫോടനങ്ങളില്‍ മരിച്ചത് 2 പേര്‍ .ഇതിന്റെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആദ്യ 2 തവണയും ഇല്ലാത്ത മ’അദനി മൂന്നാമത്തെ കുറ്റപത്രത്തില്‍ ഇടം പിടിക്കുന്നത്എവിടെയോ നടന്ന ഒരു വന്‍ ഗൂഡാലോചനയുടെഭാഗമാണെന്ന് ന്യായമായും വിശ്വസിക്കാവുന്ന ഒരുപാടു തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. തട്ടിക്കൂട്ടിയ സാക്ഷികള്‍ തന്നെ ഒന്നാമത്തെതെളിവ്. 24 മണിക്കൂര്‍ പോലീസ്കാവലിലുള്ള ആള്‍ കുടകില്‍ പോയി ക്യാമ്പു നടത്തി എന്ന പൊലീസ് ഭാഷ്യം അതേപോലെ വിശ്വസിക്കുന്ന ഒരു വിഭാഗം നമ്മുടെനാട്ടില്‍ ഇപ്പോഴുമുണ്ടെന്നത്തന്നെ മാധ്യമങ്ങളുടെ സ്വാധീനമാണു തെളിയിക്കുന്നത് മ’അദനിക്കെതിരിലുള്ള സാക്ഷിപ്പട്ടികയില്‍ പേരുണ്ടെന്നുള്ളവിവരം അറിയാതെകഴിയുന്ന യോഗാനന്ദ, മ’അദനിക്കെതിരെ മൊഴികൊടുക്കാന്‍ ക്രൂരമായപീഡനം ഏല്ക്കേണ്ടിവന്ന റഫീക്ക്, കടുത്ത ക്യാന്സര്‍ ബാധിതനായി കോമയില്‍ ആശൂപത്രിയില്‍ കഴിയുന്ന സമയതു ബാംഗ്ളൂരിലെത്തി മൊഴിനല്‍കിയെന്നു പരയപ്പെടുന്ന മജീദ്, തന്നെ കബ്ബളിപ്പിചു മൊഴി രെഖപ്പെടുതിയതാണെന്ന് പറയുന്ന കൊച്ചിയിലെ വീട്ടുടമ്സ്ഥന്‍ ജോസ് വര്‍ഗീസ്സ്, ഇതുവരെയും ഒരു പോലീസുകാരനോ, കോടതിയോ മൊഴിരേഖപ്പെടുത്തിയിട്ടില്ലാത്ത മ’അദനിയുടെ സഹോദരന്, ഇവരൊക്കെയാണു ഈ കേസിലെ പ്രധാന സാക്ഷികള്‍ . എന്നിട്ടും ഈ കേസ്കോടതിയില്‍ തള്ളിപ്പോകുന്നില്ല, കടുത്ത നീതിനിഷേധം തുടര്‍ന്നുകൊണ്ടെയിരിക്കുന്നു. സാക്ഷികളുടെ ഇന്റര്‍വ്യൂ എടുത്ത തെഹല്‍ കലേഖിക കെ കെ ഷാഹിനക്കെതിരെ പോലീസ്കേസെടുത്തു. സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ് തങ്ങളുടെ കൂട്ടത്തിലൊരാള്ക്കെതിരെ പോലീസ്സ് കള്ളക്കെസെടുത്തിട്ടും കാര്യമായ പ്രതികരണങ്ങളൊന്നും മാധ്യമ പ്രവര്‍തകരുടെ ഭാഗത്ത്നിന്നുണ്ടായില്ല. ഷാഹിനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള അനുമതിക്കായി കാതുനില്‍ക്കുകയാണു പോലീസ്. മ’അദനിക്കെതിരെയുള്ള കേസിന്റെ അവസ്ഥ ഇങ്ങനെയൊക്കെ ആണെങ്കിലും അദ്ദേഹത്തിനു മാത്രം മോചനവുമില്ല , ജാമ്യവുമില്ല. വലിയ വലിയ അഴിമതിക്കാരും കൊള്ളക്കാരും വരെ മലയാളിയുടെ സാമാന്യബോധത്തെ കൊഞ്ഞനം കുത്തി നിഷ്പ്രയാസം ജയില്‍ മോചിതരാവുമ്പോഴും ചെറുപ്പം മുതല്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ അനീതിക്കെതിരെ ശബ്ദിച്ച ഈ മനുഷ്യന്‍ അഴികള്ക്കുള്ളില്‍ തീരാവ്യാധികളുമായി മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുമ്പോള്‍ നമുക്കു ലജ്ജിക്കാം . ഇതേസമയം സമാനമായ കേസിലെ കര്‍ണാടകയിലെ അവസ്ഥ ഒന്നെടുത്തുനോക്കിയാല്‍ മനസ്സിലാവും നമ്മള്‍ എത്രത്തോളം നിഷ്ക്രിയരാണെന്ന്. ബാംഗ്ളൂരിലെ മുതിറ്ന്ന പത്രപ്രവറ്ത്തകരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റ്ചെയ്യപ്പെട്ട യുവാക്കള്‍ക്കു വേണ്ടി ശബ്ദിക്കാനും യോജിച്ച പ്രക്ഷോഭപരിപാടികള്‍ നടത്താനും ഇവിടുത്തെ സംഘടനകള്ക്ക് അവരുടെ ആദര്‍ശങ്ങളിലെ വിയോജിപ്പുകളൊന്നും തടസ്സമായില്ല. ഒരു രാഷ്ട്രീയപ്പാറ്ട്ടികളുടെയും പിന്ബലം ഇതിനാവശ്യമില്ല എന്നു തെളിയിക്കുന്നതായിരുന്നു ഇവരുടെ ഇടപെടലുകള്‍ . ഭീകരകഥകള്‍ ആഘോഷമാക്കിയ മാധ്യമങ്ങള്ക്ക് ഇവരുടെ ശക്തമായഇടപെടല്‍ മൂലസത്യം തുറന്നെഴുതേണ്ടിവന്നു. ഇരുട്ടറകളില്‍ ജീവിതം ഒടുങ്ങേണ്ടിയിരുന്നയുവാക്കള്‍ അങ്ങനെ നിരപരാധികള്‍ എന്ന ലേബലില്‍ തന്നെ പുറത്തിറങ്ങാന്‍ കഴിഞ്ഞു. ഇതൊക്കെ മറ്റുള്ളവരുടെ കാര്യം വരുമ്പോള്‍ പറഞ്ഞ്പുളകം കൊള്ളാനല്ലാതെനമുക്കെന്തിനു കഴിയും ! ഇനിയും വൈകിയിട്ടില്ല, കേരളജനതയുടെ സമരാവേശം വേണ്ടരീതിയില്‍ , ഒരു രാഷ്ട്രീയ പ്രഭുക്കന്മാറ്ക്കും ബുദ്ധിപണയം വെക്കാതെ, പ്രയോഗിച്ചാല്‍ മാറ്റങ്ങളുണ്ടാക്കാനും ജനാധിപത്യത്തിന്റെ കാവല്‍ തൂണുകളായ കോടതികളെവരെ സ്വാധീനിക്കുന്ന പത്രമുത്തശ്ശിമാരെ നേരെകൊണ്ടുവരാനും സാധിക്കുക തന്നെ ചെയ്യും . നേര്‍ വിളയാടുന്ന ഒരു നല്ലകാലം കണ്ടു നീതിദേവത നിറഞപുഞ്ചിരിക്കട്ടെ!

Top