ആണത്തങ്ങളും മലയാളസിനിമയും
സിനിമയിലെ അധീശആണ്‍രൂപം താരസ്ഥാനത്തിന്റെ പ്രതിനിധാനമായപ്പോള്‍ തെമ്മാടികള്‍ എപ്പോഴും കീഴാള ആണ്‍സ്ഥാനത്ത് അണിനിരന്നു. പഴയതമ്പുരാന്റെ ആധുനികസ്വരൂപമായ ഹിന്ദുസദാചാരപുരുഷനും അവന്റെ അപരമായ തെമ്മാടിയുടെ കീഴാളസ്വരൂപവും വെള്ളിത്തിരയില്‍ എങ്ങനെ അവതരിപ്പിക്കപ്പെട്ടു എന്നതാണ് പുസ്തകത്തിന്റെ അന്വേഷണവിഷയം. ആണത്തം കീഴാളസമൂങ്ങളിലെ പുരുഷന്റെമേല്‍ ആരോപിക്കപ്പെടുന്ന ഒരു കേവലസങ്കല്പംമാത്രമാണ്. മധ്യവര്‍ഗതാത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നായകത്വമാകട്ടെ ഫ്യൂഡല്‍പാരമ്പര്യകത്തിന്റെ സ്വാഭാവിക പ്രതിനിധാനവുമാണ്. സ്ത്രൈണതയോട് ബന്ധപ്പെടുന്ന പൌരപ്രതിനിധാനമാണ് വരേണ്യപൌരുഷത്തെ നിര്‍വചിക്കുന്നത്. സത്യന്‍, പ്രേംനസീര്‍ എന്നിവരുടെ നായകസ്ഥാനം വിശകലനംചെയ്തുകൊണ്ടാണ് ജെനി റൊവീനയുടെ ‘തെമ്മാടിയും തമ്പുരാക്കന്മാരും: മലയാളസിനിമയും ആണത്തങ്ങളും’ ശ്രദ്ധേയമാകുന്നു.
ഡോ. പി. എസ്. രാധാകൃഷ്ണന്‍
________________________________________
________________________________________
ആധുനികമായ ഉല്പന്നമാണ് ഇന്ത്യന്‍ ആണത്തമെന്ന് പൊതുവെ കരുതപ്പെടുന്നു. എന്നാല്‍ ഇത് ഭാഗികമായ വാസ്തവം മാത്രമാണ്. ഇന്ത്യന്‍ ആധുനികത എക്കാലത്തും അനുവര്‍ത്തിച്ചത് മധ്യവര്‍ഗമൂല്യങ്ങളെയാണ്. പൌരുഷത്തെ എന്നപോലെ സ്ത്രൈണതയെയും സവര്‍ണസദാചാരത്തിന്റെ ഉള്ളടക്കത്തിലേക്ക് വിവര്‍ത്തിക്കുകയാണ് ആധുനികതാവ്യവഹാരങ്ങള്‍ ചെയ്തത്. സ്ത്രൈണ-പൌരുഷപ്രകടനങ്ങളെ ജാതിഹിന്ദുത്വത്തിന് അനുകൂലമായും ദളിത് ന്യൂനപക്ഷവിരുദ്ധമായും പാകപ്പെടുത്തുവാന്‍ സിനിമയുള്‍പ്പെടെയുള്ള ദൃശ്യാവിഷ്കാരങ്ങള്‍ ആദ്യം മുതല്‍ക്കെ ശ്രദ്ധിച്ചിരുന്നു. വെളുപ്പ്/കറുപ്പ്, ആണ്‍/പെണ്‍,സവര്‍ണത/
അവര്‍ണത തുടങ്ങിയ വിപരീതങ്ങളെ സാധൂകരിക്കുന്നതാണ് ഇന്ത്യന്‍ ആണത്തപഠനങ്ങളുടെ പൊതുരീതി. അധീശ ആണത്തങ്ങളെ വരേണ്യജാതിസ്ഥാനത്തുനിന്നു കണ്ടെത്തുന്നതോടെ ജാതിഹിന്ദുത്വത്തിന് വഴങ്ങാത്ത ആണ്മയുടെ പ്രകരണങ്ങള്‍ സ്വാഭാവികമായും നിരസിക്കപ്പെടും. ആണത്തപഠനങ്ങള്‍ നിശ്ചലവും സുദൃഢവുമായ ഒരവസ്ഥയല്ല. സവര്‍ണപാരമ്പര്യത്തിന് വിരുദ്ധമായി ചലനാത്മകവും പരിവര്‍ത്തനോന്മുഖവുമായ ചരിത്രപരത കീഴാളജീവിതത്തിനുണ്ട്. ആണത്തപഠനങ്ങളുടെ മുന്‍വിധികള്‍ക്ക് പുറത്താണ് ഇത് സ്ഥാനപ്പെടുന്നത്. ദളിത് ഉടല്‍നിലയില്‍ അദ്ധ്വാനമൂല്യവും അഹിതകരമായ പൌരുഷവും സന്നിവേശിപ്പിച്ച് സവര്‍ണശരീരങ്ങള്‍ക്ക് വിധേയമാക്കുന്ന നീക്കം ഇപ്പോഴും തുടരുന്നു.
വംശീയവും സവര്‍ണപരവുമായ ജാതീയവ്യവഹാരങ്ങളെ കീഴാളപക്ഷത്തുനിന്ന് അപനിര്‍മ്മിക്കുന്ന പഠനമെന്ന നിലയ്ക്കാണ് ജെനി റൊവീനയുടെ ‘തെമ്മാടിയും തമ്പുരാക്കന്മാരും: മലയാളസിനിമയും ആണത്തങ്ങളും’ ശ്രദ്ധേയമാകുന്നത്. കീഴാള ആണത്തങ്ങള്‍ സിനിമയില്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളും ഒഴിവാക്കലുകളും ചര്‍ച്ചചെയ്യുന്നതോടൊപ്പം പെണ്ണത്തത്തിന്റെ അഭാവമോ നിരാകരണമോ ആണ് ആണത്തത്തെ നിര്‍ണ്ണയിക്കുന്നതെന്ന സമീപനത്തെ നിരാകരിക്കുന്നതാണ് ജെനിയുടെ പഠനം. മലയാളസിനിമ ആദ്യകാലത്തുതന്നെ ആണത്തങ്ങളെ വസ്തുനിഷ്ഠമായ വിപരീതമാതൃകയ്ക്കുള്ളിലാണ് പരിചരിച്ചുവന്നത്. ഒരുവശത്ത് പഴയ തമ്പുരാക്കന്മാരുടെ ശൂദ്രാധിഷ്ഠിതമായ പുതിയ ‘മാന്യ’സ്ഥാനം മറുവശത്ത് കീഴാളപുരുഷന്മ്മാരുടെ കര്‍തൃത്വം നിര്‍വചിക്കുന്ന ദുര്‍നടപ്പിന്റെയും തെമ്മാടിത്തന്റെയും മുരടന്‍സ്ഥാനം (പുറം 11).
അധിനിവേശാനന്തര സമ്മര്‍ദ്ദങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമുള്ളില്‍ ഉരുത്തിരിയുന്ന ഇന്ത്യന്‍ ആധുനികത മാത്രമാണ് പൊതുവെ ജാതിപഠനങ്ങള്‍ക്ക് അവലംബം. അതിനാല്‍ ജാതിവ്യവസ്ഥയിലെ വര്‍ണവിവേചനം അനുവര്‍ത്തിച്ചുവന്ന ആഭ്യന്തരകോളനിവത്കരണത്തെ അഭിസംബോധനചെയ്യാന്‍ ഇവയ്ക്ക് പലപ്പോഴും കഴിയാതെപോയി. ആഭ്യന്തര ജാതീയതയുടെ മനോഘടനയ്ക്ക് വിപരീതമായി സാമൂഹികസമത്വത്തെക്കുറിച്ചുള്ള പുതിയവ്യവഹാരങ്ങള്‍ ഉണര്‍ത്തിയെടുക്കാന്‍ സാമ്രാജ്യത്വാധിനിവേശം ഒരളവില്‍ സഹായകമായിട്ടുണ്ട്.
__________________________________
അധിനിവേശാനന്തര സമ്മര്‍ദ്ദങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമുള്ളില്‍ ഉരുത്തിരിയുന്ന ഇന്ത്യന്‍ ആധുനികത മാത്രമാണ് പൊതുവെ ജാതിപഠനങ്ങള്‍ക്ക് അവലംബം. അതിനാല്‍ ജാതിവ്യവസ്ഥയിലെ വര്‍ണവിവേചനം അനുവര്‍ത്തിച്ചുവന്ന ആഭ്യന്തരകോളനിവത്കരണത്തെ അഭിസംബോധനചെയ്യാന്‍ ഇവയ്ക്ക് പലപ്പോഴും കഴിയാതെപോയി. ആഭ്യന്തര ജാതീയതയുടെ മനോഘടനയ്ക്ക് വിപരീതമായി സാമൂഹികസമത്വത്തെക്കുറിച്ചുള്ള പുതിയവ്യവഹാരങ്ങള്‍ ഉണര്‍ത്തിയെടുക്കാന്‍ സാമ്രാജ്യത്വാധിനിവേശം ഒരളവില്‍ സഹായകമായിട്ടുണ്ട്. ആഭ്യന്തരകൊളോണിയലിസത്തെ ശിഥിലമാക്കുന്ന നിരവധി മുന്നേറ്റങ്ങള്‍ ദേശീയപ്രസ്ഥാനകാലത്ത് കീഴാളപക്ഷത്തുനിന്നും ഉയര്‍ന്നുവന്നിരുന്നു. ദേശീയപ്രസ്ഥാനങ്ങളെ ആന്തരീകമായി നിയന്ത്രിച്ചിരുന്ന ജാതിവ്യവസ്ഥയെ അസ്ഥിരമാക്കുന്ന കീഴാളമുന്നേറ്റങ്ങള്‍ പലപ്പോഴും തമസ്കരിക്കപ്പെടുകയായിരുന്നു.
__________________________________
ആഭ്യന്തരകൊളോണിയലിസത്തെ ശിഥിലമാക്കുന്ന നിരവധി മുന്നേറ്റങ്ങള്‍ ദേശീയപ്രസ്ഥാനകാലത്ത് കീഴാളപക്ഷത്തുനിന്നും ഉയര്‍ന്നുവന്നിരുന്നു. ദേശീയപ്രസ്ഥാനങ്ങളെ ആന്തരികമായി നിയന്ത്രിച്ചിരുന്ന ജാതിവ്യവസ്ഥയെ അസ്ഥിരമാക്കുന്ന കീഴാളമുന്നേറ്റങ്ങള്‍ പലപ്പോഴും തമസ്കരിക്കപ്പെടുകയായിരുന്നു. മധ്യവര്‍ഗത്തിന് പ്രാമാണികതയുള്ള പരികല്പനകള്‍ നിര്‍വചിക്കപ്പെട്ടത് കീഴാളചരിത്രത്തെ നിശബ്ദമാക്കിയാണ്. സിനിമ എക്കാലവും പിന്‍തുടര്‍ന്ന നയവും മധ്യവര്‍ഗ സവര്‍ണാധിപത്യത്തിന് അനുകൂലമായിരുന്നു. പൌരന്‍ എന്ന സങ്കല്പം പാശ്ചാത്യാധുനികതയുടെ മാതൃക പിന്‍തുടര്‍ന്ന് രൂപപ്പെടുത്തിയതാണ്. ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ ജാതിപ്രത്യയശാസ്ത്രം ചലച്ചിത്രലാവണ്യനിര്‍മ്മിതിയില്‍ നിര്‍ണായകമാണെന്ന് ജെനി റൊവീന വിചാരിക്കുന്നു. പുത്തന്‍ തമ്പുരാക്കന്‍മാരുടെ നവ’മാന്യ’രൂപമായി പൌരന് തുടര്‍ന്നും അര്‍ത്ഥാന്തരമുണ്ടാകുന്നുണ്ട്. ‘മാന്യ’ മായ ജാതിസ്ഥാനത്തിന് പുറത്ത് വിളുമ്പുകളിലേക്ക് ഭ്രഷ്ടരാക്കപ്പെടുന്ന കീഴാളത അപരപക്ഷമായാണ് തിരിച്ചറിയപ്പെട്ടത്. അപരപക്ഷം തെമ്മാടികൂട്ടമായി അറിയപ്പെടാന്‍ പിന്നെ താമസമുണ്ടായില്ല. സിനിമയിലെ അധീശആണ്‍രൂപം താരസ്ഥാനത്തിന്റെ പ്രതിനിധാനമായപ്പോള്‍ തെമ്മാടികള്‍ എപ്പോഴും കീഴാള ആണ്‍സ്ഥാനത്ത് അണിനിരന്നു. പഴയതമ്പുരാന്റെ ആധുനികസ്വരൂപമായ ഹിന്ദുസദാചാരപുരുഷനും അവന്റെ അപരമായ തെമ്മാടിയുടെ കീഴാളസ്വരൂപവും വെള്ളിത്തിരയില്‍ എങ്ങനെ അവതരിപ്പിക്കപ്പെട്ടു എന്നതാണ് പുസ്തകം വിഷയീകരിക്കുന്നത്. ആണത്തം കീഴാളസമൂങ്ങളിലെ പുരുഷന്റെമേല്‍ ആരോപിക്കപ്പെടുന്ന ഒരു കേവലസങ്കല്പം മാത്രമാണ്. മധ്യവര്‍ഗതാത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നായകത്വമാകട്ടെ ഫ്യൂഡല്‍പാരമ്പര്യകത്തിന്റെ സ്വാഭാവിക പ്രതിനിധാനവുമാണ്. സ്ത്രൈണതയോട് ബന്ധപ്പെടുന്ന പൌരപ്രതിനിധാനമാണ് സിനിമകളിലെ വരേണ്യപൌരുഷത്തെ ഒരുക്കിയെടുക്കുന്നത്. സത്യന്‍, പ്രേംനസീര്‍ എന്നിവരുടെ നായകസ്ഥാനം വിശകലനം ചെയ്തുകൊണ്ടാണ് ഗ്രന്ഥകര്‍ത്താവ് തന്റെ വാദം അവതരിപ്പിക്കുന്നത്. മലയാളസിനിമയില്‍ എക്കാലവും കേരളീയാധുനികതയിലെ അധീശാധികാരങ്ങള്‍ക്കായിരുന്നു മുന്‍ഗണന. ഇതര സമുദായസ്വഭാവങ്ങളെയും വഴക്കങ്ങളെയും പുറത്താക്കിയും അപരസ്ഥാനങ്ങളിലേക്ക് മാറ്റിനിര്‍ത്തിയുമാണ് സിനിമ തുടക്കത്തിലെ പ്രവര്‍ത്തിച്ചു വന്നത്. സവര്‍ണത്വത്തെയും ആധുനികതയെയും സമാസമം തീര്‍ത്തെടുക്കുന്ന പ്രക്രിയയാണത്. സവര്‍ണതയിലൂടെ സ്ഥാനപ്പെടുത്തുകവഴി സിനിമയിലെ നായകത്വത്തെയും വാണിജ്യ ആധുനികതക്ക് അനുരൂപമാക്കിയെടുക്കുന്ന രസതന്ത്രമാണിത്. സവര്‍ണസ്ഥാനത്തിലൂടെ ഹിന്ദുത്വപ്രത്യയശാസ്ത്രത്തിലേക്കുള്ള രൂപാന്തരണമാണ് തന്‍മ്മൂലം സാധ്യമാകുന്നത്. ഇതിന്റെ പ്രതിപക്ഷത്താണ് കീഴാളതയെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഹിന്ദു-കുടുംബസദാചാരത്തെ നശിപ്പിക്കുവാന്‍ അണിനിരക്കുന്നവരാണ് കീഴാളാണത്തത്തിലെ പ്രതിനിധികള്‍ എന്ന് വിശ്വസിപ്പിക്കാന്‍ ഇത്തരം സ്ഥാനപ്പെടുത്തലുകള്‍ക്കാവും. രൂപത്തിലും നിറത്തിലും പെരുമാറ്റത്തിലും ഇടപെടലുകളിലും ഈ വ്യത്യാസം നിരന്തരം പരിചരിക്കുകയാണ് മലയാളസിനിമ എക്കാലവും ചെയ്തിരുന്നത്. സമൂഹത്തിലെ അധ:സ്തലങ്ങളാണ് കീഴാളാണത്തങ്ങളുടെ വിഹാരരംഗം. ഒരര്‍ത്ഥത്തില്‍ സവര്‍ണമൂല്യങ്ങളുടെ വിമതസ്ഥാനത്ത്
കീഴാള-ന്യൂനപക്ഷങ്ങളെ അണിനിരത്തി മധ്യവര്‍ഗമൂല്യങ്ങള്‍ക്ക് പാകമാകാത്തവരെന്ന് തോന്നിപ്പിക്കുന്ന പ്രവണത അറുപതുകളിലും എഴുപതുകളിലും മലയാളസിനിമയില്‍ സാധാരണമായിരുന്നു. സവര്‍ണ സദാചാരപൌരുഷത്തിന്റെ നിറഞ്ഞ നാട്യങ്ങളാണ് പ്രേംനസീറിനെ താരമാക്കിയത്. ഇതിന് വിപരീതമായി തിരിയും സാമൂഹികസദാചാരവിരുദ്ധതയും പൌരുഷ്യവുമുള്ള ഉടല്‍നിലയാണ് സത്യന് പ്രതിനിധീകരിക്കേണ്ടിവന്നത്. സത്യന്റെ രൂപഭാവവിശേഷങ്ങളും ശാഠ്യക്കാരന്റെ പ്രതിഛായയും മേല്‍സൂചിപ്പിച്ച പ്രതിനിധാനത്തിലേക്ക് സമീകരിക്കുകയായിരുന്നു സിനിമ എന്നും പറയാം.
കായബലം (ഓടയില്‍നിന്ന്, ചെമ്മീന്‍) ഭയാനകമായ വൈരൂപ്യം (ഭീകരനിമിഷങ്ങള്‍, വെള്ളിയാഴ്ച,. യക്ഷി) അസ്സാന്മ്മാര്‍ഗ്ഗികമായ തെമ്മാടിത്തം (റൌഡി, മുടിയനായ പുത്രന്‍, അന്വേഷിച്ചു കണ്ടെത്തിയില്ല, അനുഭവങ്ങള്‍ പാളിച്ചകള്‍) എന്നിങ്ങനെ മധ്യവര്‍ഗമൂല്യങ്ങള്‍ക്ക് നിരക്കാത്ത വിമത പൌരത്വമാണ് സത്യന്റെ നിലപാടുകള്‍ക്കുള്ളത്. ലൈംഗികമായ അരാജകത്വം, കുട്ടികളോടും സ്ത്രീകളോടുമുള്ള പരുക്കന്‍ പെരുമാറ്റം, മദ്യപാനം, അക്രമാസക്തി എന്നിങ്ങനെ നസീറിന്റെ സവര്‍ണ്ണ പൌരുഷത്തിന് നിരക്കാത്ത അധഃസ്ഥിത
കീഴ്ജാതിസ്ഥാനങ്ങളില്‍ മാത്രമായി സാക്ഷാത്കരിക്കപ്പെട്ട പൌരുഷലക്ഷണങ്ങള്‍ താരപദവിയിലേക്ക് പരിവര്‍ത്തിക്കുന്നത് സജീവമായിരുന്ന കാലത്താണ് (1979-1980). കീഴാള ഉണര്‍വ്വുകളേയും സവര്‍ണമൂല്യങ്ങളേയും സമാന്തരമായി ആന്തരീകരിച്ച വിരുദ്ധസൂചകമായിരുന്നു ജയന്‍. ഗള്‍ഫ് സാമ്പത്തികത ഉണ്ടാക്കിയ സാമൂഹിക പ്രക്ഷുബ്ധത പരിഹരിക്കാനും അതിജീവിക്കാനും പാകമായ ഹൈന്ദവ പുനരുത്ഥാന പ്രതിനിധാനമാണ് ജയന്റേതെന്ന് ജെനി തിരിച്ചറിയുന്നുണ്ട്. ജയന്‍ വരുത്തിയ മാറ്റങ്ങളില്‍ നിന്നുള്ള മുന്നേറ്റമായിരുന്നു. തുടര്‍ന്നുവന്ന മമ്മൂട്ടിയെയും മോഹന്‍ലാലിനേയും പോലുള്ള സൂപ്പര്‍താരങ്ങളിലൂടെ ആവര്‍ത്തിച്ചത്. ഇടച്ചേരിക്കാരനായ കുടുംബനാഥന്റെയും അന്യവത്കരിക്കപ്പെടട് തൊഴിലാളിയുടെയും വിരുദ്ധമെന്ന് തോന്നിക്കുന്ന പ്രതിനിധാനങ്ങളെയാണ് മമ്മൂട്ടിക്ക് എണ്‍പതുകളില്‍ അവതരിപ്പിക്കേണ്ടിവന്നത്. അധോലോക പ്രവണതയും അക്രമവും ഹിംസാവാസനയും നിയമലംഘനവും മോഹന്‍ലാലിന്റെ താരപദവിയിലേക്കുള്ള ആരോഹണത്തില്‍ പതിവ് ചേരുവകളായിരുന്നു. മലയാളസിനിമയില്‍ യഥാര്‍ത്ഥത്തില്‍ ഇവരണ്ടും കാലാകാലങ്ങളില്‍ നിലനിന്നുപോന്ന സവര്‍ണമധ്യവര്‍ഗവ്യവഹാരങ്ങള്‍ക്ക് സാധുതനല്കുന്നതാണ്. എണ്‍പതുകളില്‍
തമ്പുരാണ്മ കുത്തകാവകാശമായി മലയാളിജീവിതത്തെ ഇപ്പോഴും ഗ്രസിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ജൈവസാക്ഷ്യങ്ങള്‍ നവശതാബ്ദത്തിലും കാണാനാവും. ആണത്തത്തെക്കുറിച്ചുള്ള മുന്‍വിധികളും ആകാംക്ഷകളും ആഗ്രഹങ്ങളും സങ്കല്പങ്ങളും എങ്ങനെ ചലച്ചിത്രവത്കരിക്കപ്പെടുന്നു എന്നതിന്റെ കാലാന്തരീകമായ രാഷ്ട്രീയമാണ് “തമ്പുരാക്കന്‍മ്മാരും തെമ്മാടികളും” അപനിര്‍മ്മിക്കുന്നത്. സമാന്തരമായി കേരള സമൂഹത്തെ നിര്‍മിക്കുന്ന നിരവധി അധികാരരൂപങ്ങള്‍ കാണാന്‍ വിസമ്മതിക്കുകയും ലിംഗഭേദത്തിന്റെ ഏകവചനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്ന സ്ത്രീപക്ഷ പരികല്പനകളെ പുസ്തകം പുനര്‍വിചാരണചെയ്യുന്നുണ്ട്. ആണ്‍കോയ്മാ വിശകലനത്തില്‍ മാത്രമായി സ്ത്രീപക്ഷചിന്തകള്‍ പരിമിതപ്പെടരുതെന്നും ഇതരസാമൂഹികഘടനകളെയും പഠനപരിഗണനയില്‍ ഉള്‍പ്പെടുത്തണമെന്നും പുസ്തകം നിര്‍ദ്ദേശിക്കുന്നു.
_________________________________
പി.എസ്. രാധാകൃഷ്ണന്‍
ഡയറക്റ്റര്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സ്, എം.ജി.യൂണിവേഴ്സിറ്റി, കോട്ടയം
- • പ്രമുഖ മലയാള ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമാണ് മികച്ച ചലച്ചിത്ര നിരൂപകനുള്ള 2012 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.
- •സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ( 2008, 2009, 2010 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്നുതവണ)
- •ഫിലിംക്രിട്ടിക്‌സ് പുരസ്‌കാരം (2006ലും 2008ലും)
- •ചലച്ചിത്ര അക്കാദമിയുടെ അവാര്‍ഡ്