എന്നെപ്പോലെയുള്ള സ്ത്രീകള്‍

വെന്‍ഡി റോസ്

 

വര്‍ക്കു പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നു.
നിനക്കു വേണ്ടി, മുത്തശ്ശീ,
നിന്റെ തൊലിയില്‍ നിന്ന്
കടന്നു കയറുന്ന ഓരോ ഊര്‍പ്പവും ഞെരിഞ്ഞിലും
ഞാന്‍ വലിച്ചെടുക്കും
തലചുറ്റിക്കുന്ന എളുപ്പം ഒടിയുന്ന യൂക്കാലി മുറിച്ചു മാറ്റും,
മണ്ണില്‍ നിന്നും ഇരുണ്ട എണ്ണമയമുള്ള വിഷത്തെ എടുത്തുമാറ്റും,
നിന്നെ പ്രൌഢിയിലും സന്തോഷത്തിലും പുനഃസ്ഥാപിക്കുവാന്‍ മാത്രമായി
മുഴുവനായും മാറിയ
നാളെയിലേക്ക് പൊട്ടിവിരിയുന്ന നിന്നെ.
പക്ഷേ ആദ്യം ഞാനെവിടെ വെട്ടും?
എവിടെ നിന്നു ഞാന്‍ പിടിച്ചുവലിക്കാന്‍ തുടങ്ങണം?
കുന്നിന്‍ചെരുവില്‍ പൊക്കിലിയന്‍ കടിച്ച ഇടത്തെ
റഷ്യന്‍ മുള്‍ച്ചെടിയാണോ?
ആഫ്രിക്കന്‍ സെനെസിയോയോ
അതോ കാറ്റില്‍ തുള്ളിക്കളിക്കുന്നപാഴ്നിലച്ചെടിയോ?
അതോ എന്റെ വലതുകയ്യിലെ നടുവിരലോ? അതോ എന്റെ ഇടതുകണ്ണോ
ഇനി മറ്റേക്കണ്ണോ?എന്റെ പുറത്തുനിന്നൊരു ചീന്തോ, തുടയില്‍ നിന്നൊരു
മാംസക്കഷണമോ?
ഞാനേതു നാട്ടുമണ്ണും പോലെ തകര്‍ക്കപ്പെട്ടവളാണ്,
എന്റെ വേരുകള്‍ ഒരായിരം ദേശാടനങ്ങളെ പകര്‍ന്നെടുക്കുന്നു.
എന്റെ പെണ്‍കുഞ്ഞുങ്ങള്‍ പിറന്നതേയില്ല, ഞാന്‍
എത്രമാത്രം നാട്ടുകാരിയാണോ അത്രതന്നെ കടന്നുകയറ്റക്കാരിയും
എത്രമാത്രം ജീവിതത്തിലെ ആദ്യദിനമാണോ അത്രതന്നെ അന്ത്യ ദിവസവും.
നിങ്ങളും എന്നോളം തന്നെ കയ്പനുഭവിക്കുന്നുണ്ടാകുമെന്ന്,
അന്യമായ ഭാരത്തിനെതിരെ വിറയ്ക്കുകയും
രോഷംകൊള്ളുകയും ചെയ്യുന്നുണ്ടാവുമെന്ന് ഞാന്‍ കരുതി.
ആരു പൂവിടണം? ആര് പൂമ്പൊടി സ്വീകരിക്കണം?
ആര് വേരോടി നില്‍ക്കണം, ആരെ കത്രിച്ചു നിര്‍ത്തണം?
ആര്‍ക്കു വെള്ളമൊഴിക്കണം, ആരെ നുള്ളിയെടുക്കണം?
മരണത്തീവണ്ടികാത്തുനില്ക്കുന്ന
വെളുത്തമുഖമുള്ള കന്നുകാലികളെ ഞാന്‍ തീറ്റണമോ
അവയുടെ വാലുകള്‍ ചീകി അവയില്‍ പറ്റിക്കൂടിയ കാട്ടുവിത്തുകള്‍ കളയണമെന്നോ?
ആരാണു
കടലിനക്കരയ്ക്കു പോവേണ്ടത്
അല്ലെങ്കില്‍ ബെറിങ് സ്ട്രയിറ്റിലേക്കോ ഇതിനു മുന്‍പുള്ള ലോകത്തേക്കോ
അമ്മയായ മണ്ണിലേക്കോ? ആരാണു നിലവിളിച്ചുകൊണ്ട്
മറ്റേതോ ഗ്രഹത്തിലേക്കു പോവേണ്ടത്, വിദൂരസ്ഥമായ ഒരു സൂര്യനില്‍
കത്തുകയോ ഉരുകുകയോ ചെയ്യേണ്ടത്? ആരുടെ മുറിവുണക്കണം
ആരെ വ്രണപ്പെടുത്തണം? ആരാണു വെളുത്ത വേനല്‍ക്കാല ആകാശത്തിനുകീഴില്‍
വരണ്ടുണങ്ങേണ്ടത്, വരള്‍ച്ചയുടെ ആദ്യസൂചനകളില്‍ത്തന്നെ
ആരാണു ചുരുണ്ടുകൂടേണ്ടത്? ആരെയാണ് ഓര്‍മ്മിക്കേണ്ടത്?
ആരായിരിക്കണം ഭൂമിയുടേയും മറ്റൊരിടത്തിന്റേയും വന്ധ്യമായ മിഥ്യാകല്‍പന,
ഒരു നാട്ടുകാരിയുടെ മുഖമുള്ള പരദേശി,
പരദേശിയുടെ മുഖമുള്ള നാട്ടുകാരി?.
____________________________________

ഇന്ത്യനാവണമെന്നുള്ള വെള്ളക്കാരായ കവികള്‍ക്ക്

 

വെന്‍ഡി റോസുമായി ലോറാ കോള്‍ടെല്ലി നടത്തിയ അഭിമുഖത്തില്‍ നിന്ന്

 

 

Top