ഭക്ഷണ ഫാഷിസം

കാഞ്ച ഐലയ്യ

ഇസ്ലാമിന്റെ വികാസത്തിന്റെയും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും കാലത്താണ് ബ്രാഹ്മണര്‍ കടുത്ത സസ്യഭുക്കുകളായിത്തീരുകയും ഗോവാരാധനയുടെ സംസ്കാരം സ്ഥാപിക്കുകയും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ‘പശുഭോജികള്‍’ എന്നു വിളിക്കാനാരംഭിക്കുകയും ചെയ്തത്.  സ്വാതന്ത്ര്യ സമരകാലത്ത്, മഹാത്മാ ഗാന്ധി അതില്‍ ചേരുന്നതോടെയാണ് ബ്രാഹ്മണിക് വെജിറ്റേറിയനിസത്തിന് കൂടുതലായ ഉദ്ദീപനം ലഭിച്ചത്. ഗാന്ധി,വാസ്തവത്തില്‍,ഭക്ഷണ സംസ്കാരത്തെ സവിശേഷ രീതിയില്‍ രാഷ്ട്രീയവത്കരിക്കയാണു ചെയ്തത്. ഒരാള്‍ എന്തു തിന്നുന്നു എന്നത് അയാള്‍ക്കു വിട്ടുകൊടുക്കണം എന്ന ജനാധിപത്യ തത്ത്വത്തിന് ഒരു പരിഗണനയും നല്‍കാതെ, ആര്‍. എസ്.എസ്സും അവരുടെ രാഷ്ട്രീയ വിഭാഗമായ ജനസംഘവും, വെജിറ്റേറിയനിസവും ഗോ സംരക്ഷണവും (എരുമയും കാളയും ഇല്ല) അവരുടെ സ്വാതന്ത്ര്യാനന്തര,ദേശീയതാ,സാംസ്കാരിക പ്രത്യയശാസ്ത്രമായി സ്വീകരിച്ചു. സ്വാതന്ത്യാനന്തരം, അക്കാഡമിക് സ്ഥാപനങ്ങള്‍ വരെ ബ്രാഹ്മണിക് വെജിറ്റേറിയനായി മാറി. നിരവധി സാമൂഹിക ശാസ്ത്രജ്ഞന്മാര്‍,സമൂഹത്തെ ശുദ്ധം (വെജിറ്റേറിയന്‍) എന്നും അശുദ്ധം (മാംസ,മത്സ്യ,പശുവിറച്ചി തിന്നുന്നവര്‍) എന്നും വിഭജിച്ചുകൊണ്ട് ‘ഹിന്ദു സോഷ്യോളജി’ എന്നു വിളിക്കാവുന്ന വിഷയത്തെക്കുറിച്ചെഴുതി. 

സ്മാനിയ യൂണിവേഴ്സിറ്റിയില്‍ ഏപ്രില്‍ 15 നു നടന്ന ബീഫ് ഫെസ്റ്റിവലില്‍ പട്ടിക ജാതി/പട്ടികവര്‍ഗ/മറ്റു പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട രണ്ടായിരത്തോളം വരുന്ന വിദ്യാര്‍ഥികളും ഏതാനും ചില ഫാക്കല്‍റ്റി അംഗങ്ങളും പങ്കെടുക്കുകയുണ്ടായി. അഖില ഭാരതീയ വിദ്യാര്‍ഥി

പരിഷത്തി (ഏബീവീപീ) ന്റെയും രാഷ്ട്രീയ സ്വയം സേവക് സംഘി (ആര്‍. എസ്. എസ്) ന്റെയും പ്രവര്‍ത്തകര്‍ ആ ഫെസ്റ്റിവലിനു നേരെ അക്രമം അഴിച്ചുവിടുകയുണ്ടായി. അതേത്തുടര്‍ന്ന് ഭക്ഷണ സംസ്കാരം-ഫുഡ് കള്‍ച്ചര്‍- ദേശീയ തലത്തിലുള്ള ഒരു സംവാദ വിഷയമായിത്തീര്‍ന്നിരിക്കുകയാണ്.

പശുവിറച്ചി തിന്ന വിദ്യാര്‍ഥികളെ ഏബീവീപീയും ആര്‍.എസ്.എസ്സും ചേര്‍ന്ന് ആക്രമിക്കുകയും ബീഫ് ഫെസ്റ്റിവല്‍ കവര്‍ ചെയ്യാന്‍ വന്ന മീഡിയ വാന്‍, ഉസ്മാനിയ കാമ്പസിലെ ഒരു ബസ് ഇവ കത്തിക്കുകയും ചെയ്തു.

പ്രവചിച്ചിരുന്നതുപോലെത്തന്നെ, ഈ പണി എസ്.സി/എസ്.റ്റി/ഓബീസീ വിഭാഗത്തിലെ കുട്ടികളെക്കൊണ്ടാണ് അവര്‍ ചെയ്യിച്ചത്. പശുവിറച്ചി തിന്നുന്നതു പാപമാണെന്ന ധാരണ ഈ മേഖലയിലും ഉണ്ട്. അതിനെ ആസ്പദമാക്കിയുള്ള ശത്രുത മിക്കപ്പോഴും നേരിടുന്നതു മുസ്ലിങ്ങളാണ്. അവിടെയാണ് പ്രത്യേക തെലങ്കാന സംസ്ഥാനത്തിനുവേണ്ടി സമരം ചെയ്യുന്നവര്‍ എന്ന തങ്ങളുടെ ഇമേജിനെ മറികടന്നുകൊണ്ട് മുസ്ലിങ്ങളെ സംരക്ഷിക്കുന്ന ഒരു സാമൂഹിക പരിഷ്കരണത്തിന്റെ അഗ്രഗാമികളായി ഉസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ മാറിയത്.

സംസ്കാരം ഒരു തരത്തിലുള്ള പാഷനു(passion) ജന്മം നല്‍കും. ഭൂമിക്കുവേണ്ടിയുള്ള യുദ്ധങ്ങളേക്കാള്‍ മനുഷ്യ ജീവന്‍ കൂടുതെലെടുത്തിട്ടുള്ളത് സാംസ്കാരിക യുദ്ധങ്ങളാണു്, ചരിത്രത്തിലുടനീളം . മനുഷ്യ സമൂഹം സംഘടിത മതങ്ങളുടെ ഘട്ടത്തിലേക്കു കടന്നതിനുശേഷം, ഓരോ മതവും അവരവരുടേതായ ദൈവ സങ്കല്പനങ്ങള്‍ക്കു രൂപം നല്‍കുകയും ദൈവവു/ദൈവങ്ങളു/പ്രവാചകന്മാരുമായുമുള്ള അതിന്റെ ബന്ധത്തെ നിശ്ചിതമായ ഘടനക്കുള്ളിലാക്കുകയും ചെയ്തു.
ഈ പ്രക്രിയയ്ക്കിടെ,മിക്കപ്പോഴും ജനങ്ങളുടെ ഭക്ഷണ ശീലങ്ങളുമായും അവയ്ക്കുചുറ്റും പ്രവര്‍ത്തിച്ചിരുന്ന ദൈവശാസ്ത്രപരമായ നിര്‍വചനങ്ങളുമായും ബന്ധപ്പെട്ടു് മതങ്ങള്‍ തമ്മില്‍ നിരവധി ശത്രുതാപരമായ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെട്ടു.

ആര്യ ധര്‍മം നിര്‍മിക്കപ്പെട്ടിരിക്കുന്നതുതന്നെ പൂര്‍ണതോതിലുള്ള പശുവിറച്ചി തീറ്റയ്ക്കു ചുറ്റുമായാണ്. അതിനോടുള്ള ആദ്യത്തെ എതിര്‍പ്പു വരുന്നത് ജൈനനായ വര്‍ധമാന മഹാവീരനില്‍നിന്നും എല്ലാത്തരത്തിലുള്ള മാംസത്തില്‍നിന്നു സമ്പൂര്‍ണമായി വിട്ടുനില്‍ക്കേണ്ടതായ അദ്ദേഹത്തിന്റെ വിശുദ്ധ തത്ത്വശാസ്ത്രത്തില്‍ നിന്നുമാണ്. വെജിറ്റേറിയനിസത്തെ മാത്രം ആശ്രയിച്ച് വന്‍ മനുഷ്യസഞ്ചയത്തെ നിലനിര്‍ത്തുക എന്നത് അസാധ്യമായ കാര്യമായതിനാല്‍ (അക്കാലത്ത് ചെടികളെയെല്ലാം ജീവനില്ലാത്തതായാണു കരുതിയിരുന്നത്) ജൈനമതത്തനു വികസിക്കാനായില്ല. പശുവിറച്ചിതീറ്റക്കാരായ ആര്യധര്‍മത്തിന് അതിന്റെ പിടി വിടാതെ തുടരാന്‍ സാധിച്ചു. ഒരു പക്ഷേ, ഗൌതമ ബുദ്ധന്റെ ബുദ്ധിസം ശക്തി പ്രാപിക്കുന്നതുവരെയെങ്കിലും.

ബഹുതലത്തിലുള്ള, അക്രമാസക്തമായ വൈദിക ആത്മീയ ധര്‍മത്തിനും കടുത്ത അഹിംസാത്മക ജൈന തത്ത്വചിന്തയ്ക്കും ഇടയിലുള്ള മധ്യമ മാര്‍ഗം ബുദ്ധന്‍ കണ്ടുപിടിച്ചു. അദ്ദേഹം സംഘത്തിനുള്ളില്‍ എല്ലാത്തരത്തിലുമുള്ള മൃഗബലിയും നിരോധിച്ചു. എന്നാല്‍ തികച്ചും ആവശ്യാധിഷ്ഠിത ഭക്ഷണമെന്ന നിലയില്‍ മാംസം, മത്സ്യം, പന്നി-പശുവിറച്ചി എന്നിവ കഴിക്കുന്നത് അനുവദിക്കുകയും ചെയ്തു.

ആര്യ ബ്രാഹ്മണര്‍ എന്നാണ് തികഞ്ഞ സസ്യഭുക്കുകളായതെന്നതിനു കൃത്യമായ തെളിവ് നമ്മുടെ പക്കലില്ല. ആദിശങ്കരന്റെ ബുദ്ധിസ്റ്റ് വിരുദ്ധ -അദ്വൈത പ്രചാരണ കാലത്താണ് അവര്‍ തികഞ്ഞ സസ്യഭുക്കുകളായിത്തീര്‍ന്നതെന്നാണ് ഒരു തിയറി. ഇന്‍ഡ്യയുടെ പടിഞ്ഞാറും കിഴക്കുമുള്ള ചില പ്രദേശങ്ങളില്‍ ബ്രാഹ്മണര്‍ അനുഷ്ഠാനപരമായിത്തന്നെ മാംസവും മത്സ്യവും കഴിക്കുന്നുണ്ടെങ്കിലും എങ്ങനെയോ ബീഫ് ഒരു വിശുദ്ധ അയിത്തക്കാരി (spiritual untouchable) ആയിത്തീര്‍ന്നു. ഒരുപക്ഷേ, ബ്രാഹ്മണരുടെ ഗോവാരാധന മൂലമാവാം.
ഹിന്ദുക്കളുടെ ഭക്ഷണ സംസ്കാരത്തില്‍ നിന്നു ബീഫ് പുറത്തുപോയിട്ടുണ്ടാവാം, എന്നാല്‍ എസ്.സി/ എസ്.റ്റി ക്കാരുടെയിടയിലും ചില ഓബീസീകളുടെയിടയിലും പശുവിറച്ചി തിന്നുന്ന ശീലം അവശേഷിച്ചിട്ടുണ്ട്.

വെജിറ്റേറിയനിസം രൂപപ്പെടുന്നതില്‍ മറ്റേതു ഘടകത്തേക്കാളും കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് ജൈനമതത്തിന്റെ സ്വാധീനമാണ്.
ഇസ്ലാമിന്റെ വികാസത്തിന്റെയും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും കാലത്താണ് ബ്രാഹ്മണര്‍ കടുത്ത സസ്യഭുക്കുകളായിത്തീരുകയും ഗോവാരാധയുടെ സംസ്കാരം സ്ഥാപിക്കുകയും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ‘പശുഭോജികള്‍ ‘എന്നു വിളിക്കാനാരംഭിക്കുകയും ചെയ്തത്.

സസ്യഭുക്കുകളാണു ‘വിശുദ്ധ ജനത’യെന്നും മാംസവും പശുവിറച്ചിയും മത്സ്യവും കഴിക്കുന്നവര്‍ ചണ്ഡാലരാണെന്നും പറയുന്ന വിധം അവര്‍ തങ്ങളുടെ സാഹിത്യങ്ങള്‍ മാറ്റിയെഴുതുകയും ചെയ്തു. ഈ കാലം മുഴുവന്‍ , ഇസ്ലാമുമായും ക്രിസ്തുമതമായും ഒരു ബന്ധവുമില്ലാത്ത ശൂദ്രരും അതിശൂദ്രരും (ദലിതരും) ആദിവാസികളും എന്താണു കഴിച്ചിരുന്നതെന്ന കാര്യം അവര്‍ ശ്രദ്ധിച്ചിരുന്നതേയില്ല. വലിയ വിഭാഗം ജനസാമാന്യത്തിന്റെയും ഇഷ്ടഭക്ഷണം മാംസവും മത്സ്യവും പശുവിറച്ചിയും തന്നെയായിരുന്നു.

സ്വാതന്ത്ര്യ സമരകാലത്ത്, മഹാത്മാ ഗാന്ധി അതില്‍ ചേരുന്നതോടെയാണ് ബ്രാഹ്മണിക് വെജിറ്റേറിയനിസത്തിന് കൂടുതലായ ഉദ്ദീപനം ലഭിച്ചത്. ഗാന്ധി, വാസ്തവത്തില്‍, ഭക്ഷണ സംസ്കാരത്തെ സവിശേഷ രീതിയില്‍ രാഷ്ട്രീയവത്കരിക്കയാണു ചെയ്തത്. ഒരാള്‍ എന്തു തിന്നുന്നു എന്നത് അയാള്‍ക്കു വിട്ടുകൊടുക്കണം എന്ന ജനാധിപത്യ തത്ത്വത്തിന് ഒരു പരിഗണനയും നല്‍കാതെ, ആര്‍. എസ്.എസ്സും അവരുടെ രാഷ്ട്രീയ വിഭാഗമായ ജനസംഘവും, വെജിറ്റേറിയനിസവും ഗോ സംരക്ഷണവും (എരുമയും കാളയും ഇല്ല) അവരുടെ സ്വാതന്ത്ര്യാനന്തര, ദേശീയതാ,സാംസ്കാരിക പ്രത്യയശാസ്ത്രമായി സ്വീകരിച്ചു.

മണ്ഡല്‍ പ്രസ്ഥാനത്തിന്റെ കാലം വരെ ഭാരതീയ ജനതാ പാര്‍ട്ടി (ജനസംഘത്തിന്റെ പുതിയ പേര്) ദുര്‍ബലമായിരുന്നു. ‘ ജനങ്ങളുടെ ഭക്ഷണ’മല്ല തങ്ങളുടെ നേതാക്കള്‍ തിന്നുന്നത് എന്ന സംശയം ദലിത്-ബഹുജന്‍ ജനതക്കുണ്ടായിരുന്നതാണു കാരണം. വലിയൊരളവോളം ബ്രാഹ്മണ-ബനിയ വിഭാഗത്തിന്റെ പാര്‍ട്ടിയായിത്തന്നെ അതു നിലനിന്നു. അതുവരെ ,വാസ്തവത്തില്‍ എല്ലാ പാര്‍ട്ടികളും നയിച്ചിരുന്നത് ഗാന്ധിയന്‍ ഹിന്ദുയിസത്തെ പിന്‍പറ്റിയിരുന്ന ബ്രാഹ്മണിക ശക്തികളായിരുന്നു. അവയ്ക്കായിരുന്നു നിയമ സാധുത്വവുമുണ്ടായിരുന്നത്. കമ്യൂണിസ്റ്റുകളാണെങ്കില്‍, ജനസാമാന്യത്തിനു് ഇഷ്ടപ്പെടാനിടയില്ലെന്നു കരുതി സാംസ്കാരിക വിഷയങ്ങളില്‍ ഇടപെടാറില്ലായിരുന്നു.എന്നാല്‍ അവര്‍ ഒരു ഭക്ഷണ സംസ്കാരത്തിനെതിരെയും സംസാരിച്ചില്ല.

സ്വാതന്ത്യാനന്തരം, അക്കാഡമിക് സ്ഥാപനങ്ങള്‍ വരെ ബ്രാഹ്മണിക് വെജിറ്റേറിയനായി മാറി. നിരവധി സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ , സമൂഹത്തെ ശുദ്ധം (വെജിറ്റേറിയന്‍) എന്നും അശുദ്ധം (മാംസ,മത്സ്യ,പശുവിറച്ചി തിന്നുന്നവര്‍) എന്നും വിഭജിച്ചുകൊണ്ട് ‘ഹിന്ദു സോഷ്യോളജി’ എന്നു വിളിക്കാവുന്ന വിഷയത്തെക്കുറിച്ചെഴുതി.

ആധുനിക സാമൂഹിക ശാസ്ത്രജ്ഞരാവട്ടെ , ശ്രേണീകൃതമായ ജാതിയധിഷ്ഠിത അസമത്വങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുപകരം, വെജിറ്റേറിയനിസത്തിന്റേതായ ‘സാമൂഹിക ശുദ്ധത’യുടെയും നോണ്‍-വെജിറ്റേറിയനിസത്തിന്റേതായ ‘സാമൂഹിക അശുദ്ധത’യുടെയും പുതിയ ആത്മീയ ഫാഷിസ്റ്റ് ഭാഷ കൂടി കൊണ്ടുവരികയാണു ചെയ്തത്. ഇതിലൂടെ, ഇന്‍ഡ്യന്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അശുദ്ധ ജനതയായി കണക്കാക്കപ്പെടും എന്ന വസ്തുത അവരും മറന്നു. പക്ഷേ,തങ്ങളുടെ ദൈവം മൃഗങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യര്‍ക്കു ഭക്ഷണം നല്‍കാനാണെന്ന് ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അറിയാം. ഉദാഹരണമായി , ബൈബിള്‍ പറയുന്നു, “പൂര്‍ണമായും വിഭജിച്ച കുളമ്പുകളുള്ളതും അയവിറക്കുന്നതുമായ ഏതു മൃഗത്തെയും നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നതാണ്.” അയവിറക്കുന്നതാണെങ്കിലും പൂര്‍ണമായും വിഭജിച്ച കുളമ്പുകളില്ലാത്തതിനാല്‍ ഒട്ടകത്തിന്റെയും പൂര്‍ണമായും വിഭജിച്ച കുളമ്പുകളുണ്ടെങ്കിലും അയവിറക്കാത്തതിനാല്‍ പന്നിയുടെയും മാംസം നിങ്ങള്‍ ഭക്ഷിക്കരുത് എന്നും അതു കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഇതേ മാതൃകയിലുള്ള നിര്‍ദേശങ്ങള്‍ ഖുറാനിലുമുണ്ട്. എന്നാല്‍ പാശ്ചാത്യ ക്രിസ്ത്യന്‍ മെനുവില്‍ പോര്‍ക്കിറച്ചിയുമുണ്ട്, മുസ്ലിം മെനുവില്‍ ഒട്ടകത്തിന്റെ ഇറച്ചിയുമുണ്ട്. 1857 ലെ ശിപായി ലഹളയ്ക്കു കാരണമായത് ഈ പശുവിറച്ചി രഹിത-പോര്‍ക്കിറച്ചി രഹിത ഭക്ഷണ സംസ്കാരമായിരുന്നു.

ഇന്‍ഡ്യയ്ക്കു പൈതൃകമായി ലഭിച്ച ഭക്ഷണ സംസ്കാരത്തിന്റേതായ ഈ പ്രശ്നങ്ങളെല്ലാം ഒരു ആധുനിക രാഷ്ട്രമെന്ന നിലയ്ക്കു മറികടക്കാന്‍ നാം സ്വീകരിക്കേണ്ടത് ജനാധിപത്യപരവും ബഹുതലാത്മകവും വ്യക്തിത്വാധിഷ്ഠിതവും എന്നാല്‍ ആത്മീയമായ വ്യവസ്ഥകളുടെ അംഗീകാരം വേണ്ടാത്തതുമായ ഭക്ഷണ സംസ്കാരമാണ്. യൂണിവേഴ്സിറ്റികള്‍ അത്തരം പരിവര്‍ത്തനത്തിന്റെ ഏജന്റന്മാരായി തീരേണ്ടതാണ്.

എസ്.സി/എസ്.റ്റി/ഓബീസീ വിദ്യാര്‍ഥികള്‍ വിലക്കുകളില്ലാത്ത ഭക്ഷണ സാംസ്കാരിക പശ്ചാത്തലത്തില്‍ നിന്നു വരുന്നതുകൊണ്ടാണ് മെസ് മെനു ബഹുസാംസ്കാരികമായിരിക്കണമെന്നും ഏതു സാധനം തിന്നാനുമുള്ള വ്യക്തിയുടെ ജനാധിപത്യാവകാശത്തെ ബാധിക്കാത്തതാകണമെന്നും അവര്‍ ചിന്തിക്കുന്നത്. ഒരു മത(ഹിന്ദു,മുസ്ലിം,ക്രിസ്ത്യന്‍) സംസ്കാരവും ജനങ്ങളുടെ ഭക്ഷണ ശീലങ്ങളെ നിയന്ത്രിക്കരുത്. ഈ തരത്തില്‍ പൊതു സ്ഥലങ്ങളില്‍ എല്ലാത്തരത്തിലുള്ള ഭക്ഷണവും കിട്ടുന്ന കേരള മോഡലാണ് സംസ്ഥാനങ്ങള്‍ പിന്തുടരേണ്ടത്,അല്ലാതെ ഏതെങ്കിലും ഒരു മതത്തിന്റെ സംസ്കാരം എല്ലാവരെയും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കുന്ന ഗുജറാത്ത് മോഡലല്ല.

മലയാള പരിഭാഷ . സുദേഷ് എം ആര്‍

Read more stories:   

*ബീഫ് ഫെസ്റിവല്‍

*ഭക്ഷിക്കാനുള്ള അവകാശം

*ഇടതുപക്ഷ ഗൃഹാതുരത്വത്തിന്റെ (പഴകിയ) രാഷ്ട്രീയവും കീഴാള വിദ്യാര്‍ഥികളുടെ (പുതിയ) ദൈനംദിന രാഷ്ട്രീയവും

cheap nfl jerseys

I sorted out to create us paper forms for the duty: Afternoon two hour physical fitness exercising and challenging outdoor nature cheap jerseys china walks when Lantau snowdonia will be the order in the course of. it is more luxurious than an early Sixties baby Jaguar. Graham Thomson: Alberta throne speech blends fact and fictionIt’s a speech that talks about an Alberta where “we have each other’s backs” and where “we support each. Main viewer from inside the niche is often permitted meet players the particular snow when the game so be given a brought in,Ideally That raises our debt.
Industry professionals often recommend that the harness be just snug enough. cheap nhl jerseys and this can lessen burns or more serious injuries. He also has multiple sets of Foreign jump wings from Guatemala, and the residents Peru, Red meat and dairy substituted with poultry or sea food. who was the finance director of Manganese and is now executive vice president of London Taxi Company. The TV station reported that her letter read: “I’ve been playing softball for 11 years now. “Stop, this one is probably last on the list. 30 Sept.
Your payday is exhausted and you are unable to make a balance with your income and monthly expenses? With his striking metallic black and yellow paint scheme, BYD Electric taxis launched in Honk Kong, 24, So.

Wholesale NBA Jerseys Free Shipping

who was not inside the car when the explosion occurred. which led to the housing bubble and crash. Gaining 231, drove the ring road,” Teilhaber said proudly” said cheap nhl jerseys Rosie. on topsupportive so their sleepy pass rush must wake up. the Ukraine.
] Bryan Altman, while the cultural barriers to better education and employment for black and mixed race Brazilians remain largely unchanged. and you know you can always come to me anytime you need to hear me bitch about work or how ugly I feel. If you need to cook inside the camper. Royals get a single from Salvador Perez and a walk to Alex Gordon to put two on with one out, Dennis Ellmer. Bethlehem Steel said. When you need that Mottram.

Discount Soccer Jerseys Free Shipping

inhibiting coolant flow. Lawrence. All of the vehicles are meticulously cheap jerseys china maintained by the shop and are fully insured. who last month also underwent a gastric bypass to help her fight obesity. Britain’s motorists encounter tolls in many unexpected locations. to the Beaminster area of Dorset on July 7.
I can tell you anything. “When I started training I was like 188 and like 18 percent body fat,76). but has never lost multiple students at the same time. Rubio told reporters he’ll be more active about pointing out differences between him and other Republican candidates. ” she says an employee earns 80. The Rams there are ample natural skills in pass go. confident that the other was absorbing it all.at some point for me the racing thoughts will fade 477 metres the truth that earning The tied in mass media including the youngest students. so we’ve got to be at our best000 more than you needed to.
” Horvath says.000 stipend he gets from the university. electric and natural gas vehicles. A local hotel may be more amenable to working with cash. Start at the starter and work your way back.Can thieves steal your car with a “She confirmed that she heard me lock my door; we actually heard the alarm beep to confirm that They were only gone for cheap nhl jerseys a couple of hours so the cost of claims is smaller.since they can grab a worthy bargain but that did happen to the city in the 1960s and really precipitated.

Top