Navigation

ബീഫ് ഫെസ്റിവല്‍

Beef festival 2

നിഖില ഹെന്റി

 ”ഒസ്മാനിയ യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായി ഭക്ഷണം രാഷ്ട്രീയ ആയുധമായി മാറി. ബീഫ് തിന്നുന്ന ഒരു കൂട്ടവും ഭക്ഷണത്തിന്‍റെ പേരില്‍ എതിര്‍ക്കുന്ന ഒരുകൂട്ടവും. അന്നു രാഷ്ട്രീയത്തിന്റെ രണ്ടറ്റങ്ങളിലായി നിന്ന ഇവര്‍ തെലുങ്കാന സംസ്ഥാന രൂപീകരണത്തിനുവേണ്ടി പോലീസിനെതിരെ തൊട്ടുമുമ്പുവരെ ഒരുമിച്ച് കല്ലെറിഞ്ഞവരാണ്. കാമ്പസിലെ ബീഫ്തീറ്റിയോടെ പുറത്തുവന്നത് തെലങ്കാന സമരത്തിലെ സവര്‍ണ ഫാസിസത്തിന്റെ വികൃതമുഖവും, തെലങ്കാനയിലെത്തന്നെ ദലിത്ശക്തിയുടെ പ്രകടനവുമായിരുന്നു.ബീഫ് ഭക്ഷിക്കുന്നവര്‍ക്കെതിരെ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ കല്ലുമഴ പെയ്തപ്പോഴും കാഴ്ചയെ മങ്ങിച്ച്, ശ്വാസകോശത്തെ എരിയിച്ച് പോലീസിന്റെ കണ്ണീര്‍വാതക പുക പടര്‍ന്നപ്പോഴും സവര്‍ണഫാസിസ്റ് ശക്തികള്‍ നുഴഞ്ഞു കയറിയിരിക്കുന്ന തെലുങ്കാന സംസ്ഥാനവാദ രാഷ്ട്രീയത്തിന്റെ പൊള്ളത്തരമാണ് വ്യക്തമാക്കപ്പെട്ടത്.”

“…. if beef eating had remained a secular affair- a mere matter of individual taste- such a bar between those who ate beef and those who did not would not have arisen. Unfortunately beef- eating, instead of being treated as a purely secular matter, was a matter of religion. This happened because the Brahmins made the cow a scared animal. This made beef eating a sacrilege. The broken Men being guilty of sacrilege necessarily became beyond the pale of Society…”Dr. B. R. Ambedkar/The untouchables: Who Were They and why they Became Untouchables?

പ്രില്‍ 15, 2012. ഒസ്മാനിയ യൂണിവേഴ്സിറ്റി, ഹൈദ്രാബാദ് ഡോ. ബി. ആര്‍ അംബേദ്കര്‍ (നര്‍മ്മദ) ഹോസ്റലിന്റെ മുമ്പില്‍ പടര്‍ന്നു പന്തലിച്ചുനില്ക്കുന്ന ആര്യവേപ്പുമരച്ചോട്ടില്‍ ബീഫ് ബിരിയാണി ഉരുളകളായി ഉരുട്ടിതിന്നുകൊണ്ട് ഇരുന്നൂറ്റമ്പതോളം പേര്‍. പെട്ടന്നാണ് ‘ജയ്‌ഭാരത്‌മാതാ’ എന്ന വിളിയുമായി അഖില ഭാരതവിദ്യാര്‍ത്ഥി പരിഷത്തിന്റെ ഇരുന്നുറോളം പേരടങ്ങുന്ന ഒരു സംഘം അക്രമാസക്തരായി എത്തിച്ചേര്‍ന്നത്. ഞൊടിയിടയ്ക്കുള്ളില്‍ കല്ലേറ് തുടങ്ങി. പന്ത്രണ്ടോളം വാഹനങ്ങള്‍ തീവെക്കപ്പെട്ടു പോലീസ് കണ്ണീര്‍വാതകം തുപ്പി. പക്ഷേ, ബീഫ് ഫെസ്റിവലില്‍ പങ്കെടുത്തവരെല്ലാം തന്നെ, രാഷ്ട്രീയം വിളമ്പിവച്ചിരുന്ന പാത്രങ്ങളില്‍നിന്ന് ശാന്തരായി ഭക്ഷിച്ചുകൊണ്ടിരുന്നു, ആരെയും കൂസാതെ. തെലങ്കാനസമരം എന്ന വേറിട്ട ചെറുസംസ്ഥാനവാദത്തെ പിന്തുണ്യ്ക്കാന്‍വേണ്ടി പ്രക്ഷുബ്ധമാകുന്ന ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ ദലിത് അവകാശവാദത്തെച്ചൊല്ലി ഇത്തരം ഒരു സമരം നടക്കുന്നത് അന്നാദ്യമായിട്ടാണ്. അതിനു കാരണമായത് ചുരുക്കം ചില ദലിത് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഒരു ‘ബീഫ് ഫെസ്റിവല്‍’. ഒസ്മാനിയ യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായി ഭക്ഷണം രാഷ്ട്രീയ ആയുധമായി മാറി. ബീഫ് തിന്നുന്ന ഒരു കൂട്ടവും ഭക്ഷത്തിന്റെ പേരില്‍ എതിര്‍ക്കുന്ന ഒരുകൂട്ടവും. അന്നു രാഷ്ട്രീയത്തിന്റെ രണ്ടറ്റങ്ങളിലായി നിന്ന ഇവര്‍ തെലുങ്കാന സംസ്ഥാന രൂപീകരണത്തിനുവേണ്ടി പോലീസിനെതിരെ തൊട്ടുമുമ്പുവരെ ഒരുമിച്ച് കല്ലെറിഞ്ഞവരാണ്. കാമ്പസിലെ ബീഫ്തീറ്റിയോടെ പുറത്തുവന്നത് തെലങ്കാന സമരത്തിലെ സവര്‍ണ ഫാസിസത്തിന്റെ വികൃതമുഖവും, തെലങ്കാനയിലെത്തന്നെ ദലിത്ശക്തിയുടെ പ്രകടനവുമായിരുന്നു.ബീഫ് ഭക്ഷിക്കുന്നവര്‍ക്കെതിരെ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ കല്ലുമഴ പെയ്തപ്പോഴും കാഴ്ചയെ മങ്ങിച്ച്, ശ്വാസകോശത്തെ എരിയിച്ച് പോലീസിന്റെ കണ്ണീര്‍വാതക പുക പടര്‍ന്നപ്പോഴും സവര്‍ണഫാസിസ്റ് ശക്തികള്‍ നുഴഞ്ഞു കയറിയിരിക്കുന്ന തെലുങ്കാന സംസ്ഥാനവാദ രാഷ്ട്രീയത്തിന്റെ പൊള്ളത്തരമാണ് വ്യക്തമാക്കപ്പെട്ടത്. ബീഷ് ഫെസ്റിവലിന്റെ തുടക്കം മാര്‍ച്ച്മാസത്തില്‍ രവിചന്ദ്രന്‍ എന്ന ഇംഗ്ളീഷ് ആന്‍റ് ഫോറിന്‍ ലാഗ്വേജസ് യൂണിവേഴ്സിറ്റി (EFLU) വിദ്യാര്‍ത്ഥി എടുത്ത ഒരു യൂട്യൂബ് വീഡിയോ ആണ്. ബി .സുദര്‍ശന്‍ എന്ന ഒസ്മാനിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയുടെ നിശ്ചയദാര്‍ഢ്യവും Progressive Democractic students union  എന്ന തീപ്പൊരി ഗ്രൂപ്പിന്റെ പിന്‍തുണയും ഈ ചരിത്രസംഭവം സാക്ഷാത്കരിക്കാന്‍ സഹായിച്ചു. ഹോസ്ററല്‍ മെസ്സില്‍ ബീഫ്എന്തുകൊണ്ട് വിളമ്പുന്നില്ല എന്ന ചോദ്യമാണ് ആദ്യമായി ഉന്നയിക്കപ്പെട്ടത്. ഈ ചോദ്യം തന്നെ എ.ബി. വി.പി പോലെയുള്ള വര്‍ഗീയ ശക്തികളെ ചൊടിപ്പിച്ചു. ജാതിരാഷ്ട്രീയത്തിന്റെ ഉള്‍പ്പോരുകളും (മാല എന്ന ബീഫ് ഭക്ഷിക്കാത്ത ദളിത് വിഭാഗത്തിലെ ചിലരും മാദിഗ എന്ന ബീഫ് ഭക്ഷിക്കുന്ന ദളിതരും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ നിസ്സാരമല്ല. ബീഫ് ഫെസ്റിവലിനെ മാല വിഭാഗത്തില്‍പ്പെട്ട പലരും പിന്‍തുണച്ചില്ല. കാരണം ബീഫ് ഒരു മാദിഗ ഭക്ഷണമാണ്. മാദികഗരെക്കാള്‍ ഉയര്‍ന്ന ദളിതരാണ് തങ്ങളെന്ന് മാല വിഭാഗം കരുതുന്നു. ആന്ധ്രാ പ്രദേശില്‍ മാല-മാദിഗ തര്‍ക്കങ്ങള്‍ പല രീതിയില്‍ പൊട്ടിത്തെറിക്കാറുണ്ട് ബീഫ് ഫെസ്റിവലും അതുണ്ടായി) ഈ രോഷത്തെ ആളിക്കത്തിച്ചു. എ.ബി.വി.പി

ABVP activists clash with the police during 'Beef

പോസ്റ്റര്‍ ഇറക്കി. ബീഫ് ഫെസ്റിവലിനെ പിന്‍തുണച്ചെഴുതിയ മാധ്യമപ്രവര്‍ത്തകരെ ഭീക്ഷണിപ്പെടുത്തി പക്ഷെ, പശുവിനെ വണങ്ങുന്നവര്‍ക്ക് ബീഫ് തൊട്ടുകൂടാന്‍ പറ്റാത്ത ഭക്ഷണം ആകുന്നതെങ്ങനെ എന്ന ചോദ്യം നിലനിന്നു. ബീഫ് ഒരു പൊതുസ്ഥലത്തുനിന്നും ഭക്ഷിക്കണം എന്ന തീരുമാനം ചില വിഭാഗങ്ങളുടെ സാംസ്കാരിക ചരിത്രത്തിന്റെ പ്രകടനമായി മാറി. ഏപ്രില്‍ 15 ന് നടന്ന ബീഫ്ഫെസ്റിവല്‍ രാഷ്ട്രീയപ്രശ്നം ആകുന്നതും ദളിത്ശക്തിപ്രകടനം ആകുന്നതും കീഴാളസാംസ്കാരിക ആഘോഷമാകുന്നതും ഇങ്ങനെയാണ്. ബീഫ് ഫെസ്റിവലിനെതിരെ കല്ലെറിയുകയും ഫെസ്റവലില്‍ പങ്കെടുത്ത അഞ്ച് വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയും ചെയ്തിട്ടും രോഷം അടങ്ങിയില്ല. പിറ്റേന്ന് രാത്രിയ്ക്കുരാത്രി എ.ബി.വി.പി പ്രവര്‍ത്തകനെ കത്തിക്കൊണ്ട് ആക്രമിച്ചു എന്ന പരാതിയുടെ പേരില്‍ ഏഴ് ഫെസ്റ്റില്‍ ഭാരവാഹികളെ പോലീസ് കൊലപാതക ശ്രമത്തിന് ബുക് ചെയ്തു. ഇത്രയും നടക്കുന്നത് തെലുങ്കാന സമരത്തിനുവേണ്ടി ജാതിമത പാര്‍ട്ടി വ്യത്യാസങ്ങളില്ലാതെ പൊരുതുന്നവര്‍ എന്ന കരുതപ്പെടുന്ന ഓസ്മാനിയ വിദ്യാര്‍ത്ഥി സമൂഹത്തിനിടയിലാണ്. അതുകൊണ്ട് തന്നെ ബീഫ് ഫെസ്റിവല്‍ തെലുങ്കാന സമരത്തെക്കുറിച്ചുള്ള ഏക രേഖ ആഖ്യാനങ്ങളെ (linear narratives) ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രശ്നം കൂടിയാണ്

തെലുങ്കാനസമരം എന്തിനുവേണ്ടി?

Politicians, Freedom fighters, Businessmen, Govt Employees, Teachers, Civil right activists, Daily laborers, Doctors, Lawyers, Engineers, IT professionals and students came along with their families together on Hyderabad's roads Sunday for 'vanta vaarpu' or a cook-and-eat agitation to demand a separate Telangana state.

ഇന്നത്തെ തെലുങ്കാന പ്രദേശത്തിന്റെ പത്തു ജില്ലകള്‍ നിസ്സാം വാഴ്ചയില്‍ ഹൈദരബാദ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. കാലകാലങ്ങളില്‍ ഇസ്ളാം വാഴ്ചയുടെ ശേഷിപ്പുകള്‍ ഈ ജില്ലകളുടെ ഭാഷയിലും (ഉര്‍ദു വാക്കുകള്‍) ചില ആചാരങ്ങളിലും കാണാം. ഭാഷാസംസ്ഥാനങ്ങള്‍ രൂപീകരിക്കുമ്പോള്‍തന്നെ തെലുങ്കാനയിലെ ജനത തങ്ങള്‍ക്ക് ആന്ധ്രാപ്രദേശിലെ മറ്റു പ്രദേശങ്ങളുമായി (റായില്‍ സീമ, ആന്ധ്ര) ഇണങ്ങി ജീവിക്കാന്‍ കഴിയില്ല എന്ന അഭിപ്രായക്കാരായിരുന്നു. തെലുങ്കാന സമരത്തിന്റെ ആദ്യഭാഗം തീവ്ര ഇടതുപക്ഷക്കാര്‍ നടത്തിയ സായുധവിപ്ളവം (1948-51) ആണെന്നാണ് പറയാറ്. ഈ വിപ്ളവം പക്ഷെ, ഒരു ഭൂസമരം കൂടിയായിരുന്നു. ഇന്നത്തെ തെലുങ്കാനയുടെ പ്രശ്നങ്ങള്‍ പലതാണ്. ഹൈദരാബാദിനെ കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള വ്യാവസായിക വളര്‍ച്ച മറ്റ് തെലുങ്കാന ജില്ലകള്‍ അകറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒന്നാണ.് ഹൈദാബാദിലെ വന്‍ കച്ചവടക്കാരെയും ഭൂമാഫിയക്കാരെയും നോക്കിയാല്‍തന്നെ ആന്ധ്ര, റായല്‍സീമ പ്രദേശങ്ങളില്‍ നിന്നും തെലങ്കാനയിലേക്കു നടത്തിയ കടന്നുകയറ്റങ്ങള്‍ കാണാന്‍ കഴിയും. കൃഷ്ണ- ഗോദാവരി പോലുള്ള നദികളുടെ വെള്ളം പോലും തെലങ്കാന പ്രദേശത്തെ കര്‍ഷകരുടെ പാടങ്ങളില്‍ അല്ല മറിച്ച് ആന്ധ്ര മേഖലയിലെ കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്കാണ് പോകുന്നതെന്ന് തെലങ്കാന അനുഭാവികള്‍ പറയുന്നു. ഇത്തരത്തിലുള്ള സാംസ്കാരിക സാമ്പത്തിക കടന്നു കയറ്റത്തിനെതിരെയുള്ള ചെറുത്തുനില്പാണ് തെലങ്കാന സമരം. എന്നാല്‍ തെലങ്കാന സമരനേതൃത്വം എന്നത് സവര്‍ണ നേതൃത്വം തന്നെയാണെന്ന് പറയാം. തെലങ്കാന രാഷ്ട്രസമിതിയുടെ സവര്‍ണ (Shea) നേതാവ് കെ. ചന്ദ്രശേഖരറാവു മുതല്‍ തെലങ്കാന പൊളിറ്റിക്കല്‍ ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ എം. കോദണ്ഡറാംറെഡ്ഡി വരെയുള്ളവരെ പരിശോധിക്കുമ്പോള്‍ തെലങ്കാനഭിന്ന സംസ്ഥാനവാദം ഉന്നയിക്കുന്നവരുടെ ഇടയില്‍ സവര്‍ണ്ണജാതിപ്പേരുകള്‍ മാത്രമേ കാണാന്‍ കഴിയൂ. പക്ഷെ, ജാതി ഒരു പ്രശ്നമല്ലെന്നു വിശ്വസിക്കാനാണ് മാര്‍ക്സിസ്റുകാര്‍ അടങ്ങുന്ന തെലങ്കാന നേതൃത്വത്തിന് താല്‍പര്യം. പക്ഷെ, എഴുന്ന് നില്‍ക്കുന്ന ജാതിയുടെ ഏങ്കോണിപ്പുകള്‍ മറയ്ക്കുവാന്‍ ഒരു പതാകയ്ക്കും വിസ്തീര്‍ണ്ണം ഇല്ലെന്ന് തോന്നുന്നു. ഭാരതീയ ജനതാ പാര്‍ട്ടി തെലങ്കാന രൂപീകരണത്തെ എന്തിന് പിന്തുണയ്ക്കുന്നു എന്ന ചോദ്യത്തിനുത്തരം ഭാഗികമായി ഈ സവര്‍ണ മേധാവിത്വത്തിന്റെ ബലത്തിലാണ് കിടക്കുന്നത്. ബ്രാഹ്മിണിക്കല്‍ ആയ ഒരു നേതൃത്വം ഇസ്ളാം മതക്കാരും ദലിതരും അടക്കമുള്ള മര്‍ദ്ദിതവിഭാഗങ്ങളെ മുഖ്യധാരയില്‍ നിന്നു അകറ്റി നിര്‍ത്തുകയേ ചെയ്യുന്നുള്ളു എന്ന് ബി. ജെ. പി.യ്ക്ക് കൃത്യമായി അറിയാം. അത് മനസ്സിലാക്കാന്‍ ‘തര്‍ക്കമന്ദിരം’ പൊളിച്ചവര്‍ക്ക് പ്രത്യേക ബോധോദയം ആവശ്യമില്ല. ബി. ജെ.പി അപരവത്കരിക്കാത്ത ഈ സവര്‍ണനേതൃത്വംതന്നെയാണ് ‘മാദിഗ റിസര്‍വേഷന്‍ പോരാട്ടസമിതി’യുടെ മന്ദകൃഷ്ണമാദിഗ തൊട്ട് കാഞ്ചഐലൈയ്യ വരെയുള്ളവരെ തെലങ്കാന ദ്രോഹികളായി മുദ്രകുത്തുന്നത്. തെലങ്കാന സമരത്തിലെ സവര്‍ണ മേധാവിത്വത്തെ ചോദ്യം ചെയ്യുന്നവരെല്ലാം പിന്തിരിപ്പന്മ്മാരും അവരുടെ രാഷ്ട്രീയം തെലങ്കാന ദ്രോഹമായി വ്യാഖ്യാനിക്കപ്പെടുന്നു. എന്നാല്‍ ഈ സവര്‍ണതെലങ്കാന തലവന്മ്മാര്‍ മറക്കാന്‍ ശ്രമിക്കുന്ന സത്യം തെലങ്കാന സംസ്ഥാനവാദത്തിന്റെ അടിസ്ഥാനം ദലിത്, ഒബിസി വിഭാഗങ്ങളില്‍പ്പെട്ടവരാണെന്നാണ്. തെലങ്കാനയ്ക്ക് വേണ്ടിയുള്ള ആത്മഹത്യകള്‍ നോക്കിയാല്‍ത്തന്നെ അതില്‍ ഭൂരിപക്ഷം പേരും ദലിത് ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആണ്. 2009-ല്‍ പുനരാരംഭിച്ച തെലങ്കാന പ്രക്ഷോഭങ്ങളുടെ ചൂട് 2012-ല്‍ ആറിപ്പോയത് സമരത്തിനിടയിലുള്ള ഈ ജാതിച്ചോദ്യം കാരണമാണ്. തെലങ്കാന എന്ന സ്വപ്നം വെള്ളത്തിനും ഭൂമിക്കും വേണ്ടിയുള്ളതല്ല. വിഭിന്നമായ സാംസ്കാരിക വ്യക്തിത്വവാദം കൂടിയാണെന്ന് നേതാക്കള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ തെലങ്കാനവാദത്തിനിടയില്‍ തന്നെ ദലിത് വ്യക്തിത്വം ചവിട്ടിമെതിക്കപ്പെടുമ്പോള്‍ ദലിത് അണികള്‍ ഈ സമരത്തെ എന്തിന് പിന്തുണയ്ക്കണം? മന്ദകൃഷ്ണമാഡിഗയ്ക്കെതിരെ ചെരിപ്പെറിയുന്ന സവര്‍ണ വാദികളാണോ തെലങ്കാനയുടെ ഭാവി?

തെലങ്കാന കോട്ടയും ബീഫ് രാഷ്ട്രീയവും

1972, ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിസമരങ്ങളുടെ സുവര്‍ണ്ണവര്‍ഷം. ജോര്‍ജ് റെഡ്ഡി എന്ന വിദ്യാര്‍ത്ഥി നേതാവിനെ തെലങ്കാന പ്രദേശത്തെ ഏക യൂണിവേഴ്സിറ്റി ആയിരുന്ന ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ ജനസംഘ് പ്രവര്‍ത്തകര്‍ വെട്ടി വീഴ്ത്തി. അതും പോലീസിന്റെ മുമ്പില്‍ വെച്ച്. 1969, ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ തെലങ്കാന സമരം കാരണം അധ്യയന വര്‍ഷം താറുമാറായി. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെട്ടു. അതേവര്‍ഷം 350 വിദ്യാര്‍ത്ഥികളാണ് പോലീസ് വെടിവെപ്പില്‍ മരിച്ചുവീണത്. ജോര്‍ജ് എന്ന യൂണിവേഴ്സിറ്റി ഗോള്‍ഡ് മെഡലിസ്റായ തീവ്ര ഇടതുപക്ഷക്കാരന്റെ മരണം ഈയിടെയായി തെലങ്കാന സമര മൈലേജിനുവേണ്ടി സ്മരിക്കപ്പെടുമ്പോഴും ചുവന്ന ചോര ചിന്തിയ ദലിത് സഖാക്കള്‍ വിസ്മരിക്കപ്പെടുന്നു. ആന്ധ്രമേഖലയിലെ റെഡ്ഡികുടുംബത്തിലെ അച്ഛനും മലയാളിയായ അമ്മയ്ക്കും ജനിച്ച ജോര്‍ജ്ജ് എന്നു മുതലാണ് തെലങ്കാന വിദ്യാര്‍ത്ഥി നേതാവായത്? ജോര്‍ജ്ജിന് തെലങ്കാന അനുഭാവം ഉണ്ടായിരുന്നു എന്നുവരുത്തിത്തീര്‍ക്കാന്‍ തെലങ്കാന സമര സേനാനികള്‍ ഇപ്പോള്‍ എന്തിനാണ് ശ്രമിക്കുന്നത്? ജോര്‍ജ്ജിന്റെ തെലങ്കാന പോരാട്ടത്തെ തള്ളിക്കളയണം എന്നല്ല പറയുന്നത്. പക്ഷെ, ജോര്‍ജ്ജിന്റെ പേരുമാത്രംഎന്തുകൊണ്ടാണ് തെലങ്കാന വിദ്യാര്‍ത്ഥി രാഷ്ട്രീയ ചരിത്രത്തില്‍ എടുത്തുകാണിക്കപ്പെടുന്നത് എന്നാണ് ഇവിടത്തെ ചോദ്യം. ‘ഈ ജോര്‍ജ്ജ് ആരാധനയു’ടെ അടിസ്ഥാനം ഇടതും വലതും ശ്രേണിയിലുള്ള ബുദ്ധിജീവികളുടെ ഒസ്മാനിയ നൊസ്റാള്‍ജിയ ആണെന്നാണ് തോന്നുന്നത്. ഒരുതരത്തില്‍ ജോര്‍ജ്ജിന്റെ രാഷ്ട്രീയത്തെ കൊണ്ടാടുന്നവര്‍ ഒസ്മാനിയയെന്ന ക്ഷയിച്ചുപോയ കമ്മ റെഡ്ഡി തറവാട്ടിന്റെ പേരും പെരുമയും ആണ് അയവിറക്കുന്നത്.

ഈ നൊസ്റാള്‍ജിയ എത്രത്തോളം പരിമിതവും കാസ്റ്റിസവും ആണെന്ന് ഒസ്മാനിയ യൂണിവേഴ്സിറ്റിയുടെ കാസ്റ്റ് കോംപസിഷന്‍ അറുപതുകള്‍ മുതല്‍ എഴുപതുവരെ എന്തായിരുന്നു എന്നു നോക്കിയാല്‍ മനസ്സിലാകും. എണ്‍പതുകള്‍ക്ക് മുമ്പുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റി സവര്‍ണ എലീറ്റ് ക്ളാസ്സിന്റെ വിദ്യാതാവളം ആയിരുന്നു. ചരിത്രക്കാരന്‍ ജാവേദ് ആലം പറയുന്നത്, മുസ്ളീം സമുദായത്തിലെ ഉന്നതര്‍ക്കുവേണ്ടി അവസാനത്തെ നിസാം മീര്‍ ഒസ്മാന്‍ അലിഖാന്‍ 1918-ല്‍ സ്ഥാപിച്ച ഒസ്മാനിയ യൂണിവേഴ്സിറ്റി അറുപതുകള്‍ മുതല്‍ ലിബറലൈസേഷന്‍ (1990) കാലഘട്ടംവരെ നഗരങ്ങളില്‍നിന്നും വരുന്ന സവര്‍ണഹിന്ദു/ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഒരു സ്ഥാപനം ആയിരുന്നെന്നാണ് (തെലുങ്കാനയിലെ ഹൈദരാബാദില്‍നിന്നും ആന്ധ്ര മേഖലയിലെ വിജയവാഡ, വിശാഖപട്ടണം എന്നീ സ്ഥലങ്ങളില്‍നിന്നും പല വിദ്യാര്‍ത്ഥികളും ഇവിടെ പഠിച്ചിരുന്നു.)

ഫിസിക്സില്‍ ഗോള്‍ഡ് മെഡല്‍ കിട്ടിയ, തെലങ്കാനയ്ക്കുവേണ്ടി രക്തസാക്ഷിയായ ജോര്‍ജ് ഈ സുവര്‍ണ കാലഘട്ടത്തിന്റെ പോസ്റര്‍ ബോയ് തന്നെയാണ്. ഇന്ന് ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ തെലങ്കാന നേതൃത്വം റെഡ്ഡി, കമ്മ, വേലമ. ബ്രാഹ്മിണ്‍ വിദ്യാര്‍ഥികളുടെ കയ്യിലല്ല. ലിബറലൈസേഷന്‍ കാലഘട്ടത്തില്‍ പുതിയ വിദ്യാമേച്ചില്‍പ്പുറങ്ങള്‍ (സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ മുതല്‍ ഐ. റ്റി.ജോലിയും അമേരിക്കയുംവരെ) തിരഞ്ഞുപോയ ഒസ്മാനിയ യൂണിവേഴ്സിറ്റിയുടെ പഴയ സവര്‍ണ വിദ്യാര്‍ഥി അടിത്തറ, തെലങ്കാനയുടെ ഗ്രാമങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ളാസ്മുറികള്‍ കാലിയാക്കിക്കൊടുത്തത്. ഇന്ന് ഒസ്മാനിയ യൂണിവേഴ്സിറ്റിയുടെ കാസ്റ് കോംപസിഷന്‍ നോക്കിയാല്‍ 90 ശതമാനം വിദ്യാര്‍തഥികളും ഒബിസി ദലിത് ആദിവാസി വിഭാഗങ്ങളില്‍നിന്നാണെന്നും കാണാം. ഇത്തരത്തിലുള്ള ഒരു മാറ്റത്തെയാണ് ഒസ്മാനിയയ്ക്കുപുറത്തുള്ള തെലങ്കാന സംസ്ഥാനരൂപീകരണത്തെ പിന്താങ്ങുന്നവരും സമൈക്യാന്ധ്ര(United Andhra Pradesh)  വേണ്ടവരും എതിര്‍ക്കുന്നത്. ഒസ്മാനിയയിലെ ഇന്നത്തെ നേതൃത്വം ചിന്തിക്കാന്‍ കഴിവില്ലാത്ത ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മാത്രമാണെന്ന് പറയുന്നത് മധ്യവര്‍ഗജാതി/ വര്‍ണ വിവേചനത്തിന്റെ കണ്ണുകളിലൂടെ നോക്കുന്നതുകൊണ്ടുമാത്രമാണ്. അല്ലെങ്കില്‍ എല്ലാ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ സ്വാധീനം ഉണ്ടെന്നിരിക്കെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ മാത്രം എങ്ങനെയാണ് രാഷ്ട്രീയനേതാക്കളുടെ കാലാള്‍പ്പടയായി ചിത്രീകരിക്കപ്പെടുന്നത്? ജാവേദ് ആലം പറയുന്നു, “ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ തെലങ്കാന രാഷ്ട്രീയത്തെ ഒതുതരത്തില്‍ ജനകീയമാക്കുന്നത് ഈ ദലിത് ഒബിസി വ്യക്തിത്വങ്ങളാണ്  എന്നാല്‍ ഇവര്‍ പുറത്തുള്ള സവര്‍ണ രാഷ്ട്രീയപാര്‍ട്ടികളുടെ ബുദ്ധിയില്ലാത്ത അണികളായി മുദ്രകുത്തപ്പെടുന്നു”.

ജാവേദ് ആലമിന്റെ അഭിപ്രായത്തില്‍ കാംപസിന് പുറത്തുള്ള സവര്‍ണ രാഷ്ട്രീയനേതൃത്വത്തെ വെച്ചുനോക്കുമ്പോള്‍ ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ ഈ ജനകീയ നേതൃത്വം എല്ലാംകൊണ്ടു വേറിട്ടു നില്ക്കുന്നതാണ്. ഒറ്റനോട്ടത്തില്‍ തെലങ്കാന രാഷ്ട്രസമിതിയുടെ കെ. ചന്ദ്രശേഖരറാവു അടക്കം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന വിഭാഗീയതയിലും ജാതിവര്‍ണ വിവേചനത്തിലും അധിഷ്ഠിതമായ ചെറു സംസ്ഥാനവാദം അല്ല ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ സമരം. തെലങ്കാനയിലെ 10 ജില്ലകളിലേയും സവര്‍ണ നേതാക്കള്‍ ആഘോഷിക്കുന്ന രാഷ്ട്രീയമല്ല ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ കാണുന്നത്. അതുകൊണ്ടുകൂടിയാണ് ഒസ്മാനിയയിലെ ബീഫ് ഫെസ്റിവല്‍ മാധ്യമ ശ്രദ്ധയുടെയും അതേപോലെ ത്തന്നെ സവര്‍ണ ഫാസിസ്റ് ചെറുത്തുനില്പിന്റെയും കേന്ദ്രബിന്ദു ആയി മാറിയത്. ഒസ്മാനിയയിലെ എ.ബി. വി.പി കടന്നുകയറ്റത്തേയും സെക്യുലര്‍ എന്നു കരുതപ്പെടുന്ന യൂണിവേഴ്സിറ്റികളിലെ സവര്‍ണ നയങ്ങളെയും ഒരേ സമയത്ത് ചോദ്യം ചെയ്യുന്ന ഈ ബീഫ് ആഘോഷം തെലങ്കാനസമരത്തിന്റെ സവര്‍ണ്ണ അടിസ്ഥാനത്തെതന്നെ ചോദ്യംചെയ്യുന്ന ഒരു വഴിത്തിരിവാണ്. അതിന് പുതിയ സാധ്യതകളും പുതിയ മാനങ്ങളുമുണ്ട്. ബീഫ് ഫെസ്റിവലിനെതിരെയുള്ള ആദ്യത്തെ ആരോപണം അത് ഒസ്മാനിയയില്‍ ഒരിക്കലും ഇല്ലാതിരുന്ന ജാതിഛിദ്രം ഉണ്ടാക്കും എന്നായിരുന്നു. സംവരണം കാരണമാണ് ജാതി/

Vishwa Hindu Parishad,Bajrang Dal men purify Osmania University campusHyderabad

വര്‍ണവിവേചനം ഈ രാജ്യത്ത് ഒരു പ്രശ്നമായി നില്ക്കുന്നത് എന്ന വെറും മധ്യവര്‍ഗ സവര്‍ണവാദം പോലെ പൊള്ളയായ ഒരു പിന്തിരിപ്പന്‍വാദമാണ് ഇത്. ബീഫ് ഫെസ്റിവലിന് മുമ്പുതന്നെ ജാതി ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ ഒരു പ്രശ്നമായിരുന്നു. പിഡമാര്‍ഥി രവി എന്ന ദലിത് നേതാവിനെ ലക്ഷ്യംവെച്ച് എ.ബി.വി.പിയുടെ നേതൃത്വത്തില്‍ ഒബിസി വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം മുമ്പ് നടത്തിയ ഡോ. അംബ്േദകര്‍ ഹോസ്റല്‍ ആക്രമണം അതിലൊന്നുമാത്രമാണ്. ബീഫ് ഫെസ്റിവലിന്റെ ഭാരവാഹിത്വം ആസാദ്, രാജേഷ്, സ്റാലിന്‍ മുതലായ ദലിത് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തപ്പോള്‍ പിഡമര്‍ത്തി രവി അതില്‍ നേരിട്ട് പങ്കെടുക്കാതിരുന്നത് ഈ രാഷ്ട്രീയ ഒറ്റപ്പെടുത്തലിന്റെ രൂക്ഷത മനസ്സിലാക്കിക്കൊണ്ടാണ്. അപ്പോള്‍ പിന്നെ ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ പൊതുസ്ഥലത്തിരുന്ന് ബീഫ് ഭക്ഷിക്കുന്നത് എന്തുകൊണ്ടാണ് പ്രശ്നമാകുന്നത്? അതുവരെ തെലങ്കാന എന്ന വലിയ സമസ്യയുടെ നിഴലില്‍ കഴിഞ്ഞിരുന്ന ദലിത് സ്വത്വം എങ്ങനെയാണ് ഒറ്റ രാത്രികൊണ്ട് ബീഫ് ഫെസ്റിവലിലൂടെ പുറത്തുവന്നത്?

ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ നല്ലിഗണ്‍ട്ടി ശരത്, ‘ബീഫ് ഇസ് ദി സീക്രറ്റ് ഓഫ് അവര്‍ എനര്‍ജി’ എന്ന ബീഫ് ആന്തം സുഹൃത്തുക്കളുടെ –കൂടെ ഗിറ്റാര്‍ വായിച്ചു പാടുമ്പോള്‍ പുറത്തുവരുന്നത് ബീഫ് എന്നത് ഒരു ഭക്ഷണം മാത്രമല്ല എന്ന സത്യമാണ.് ബീഫ് ഒരു വിയോജിപ്പുകൂടിയാണ്. ഒരുപക്ഷേ, കാവിവത്ക്കരിക്കപ്പെടുന്ന ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ ഒരു പുതിയ വിപ്ളവം കൂടിയാണ് ബീഫ് തീറ്റി. ഡോ. ബി. ആര്‍, അംബേദ്കര്‍ പറയുന്നത് ദലിതരെ തൊട്ടുകൂടാത്തവര്‍ ആക്കിയത് അവരുടെ ബീഫ് ഭക്ഷണസംസ്കാരം ആണെന്നാണ്. അദ്ദേഹത്തിന്‍രെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ചരിത്രംതന്നെ ബുദ്ധിസവും ബ്രാഹ്മണിസവും തമ്മിലുള്ള പോരാട്ടചരിത്രമാണ്. ബുദ്ധിസം എല്ലാ തരത്തിലുമുള്ള മൃഗബലിയെ വിലക്കിയപ്പോള്‍ കൃഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന സമൂഹം അതിനെ ശരിവച്ചു. ബുദ്ധിസത്തിന്റെ പ്രചാരം കൂടുന്നത് മനസ്സിലാക്കിയ ബ്രാഹ്മണ്‍ സമുദായം തങ്ങളുടെ മികവ് തെളിയ്ക്കാന്‍ പശുവിനെ കൊല്ലാത്തവരും പശുമാംസം ഉള്‍പ്പെടെ ഒരു മാംസവും കഴിക്കാത്തവരുമായി മാറി. അതുവരെ പുരോഹിതരായിരുന്ന ബ്രാഹ്മണ്‍ ജനത ഗോബലി നടത്തുന്നവര്‍ മാത്രമല്ല ഗോമാംസം ഭക്ഷിച്ചിരുന്നവരുമായിരുന്നെന്ന് അംബേദ്കര്‍ പറയുന്നു. എന്നാല്‍ ചത്തപശുവിന്റെ മാംസം കഴിക്കാന്‍ മാത്രം സാമ്പത്തികശേഷി ഉണ്ടായിരുന്ന ദലിത് ജനത ഹിന്ദുക്കള്‍ ആയിരുന്നിട്ടും ബീഫ് കഴിക്കുന്നവരായി തുടര്‍ന്നു അതോടെ അവര്‍ ബ്രാഹ്മണിക്കല്‍ ഹിന്ദൂയസത്തിന്റെ പുറത്താക്കപ്പെട്ട തൊട്ടുകൂടാനാവാത്ത ജനതയായി മാറി.

ഗുപ്തരാജാക്കന്മ്മാര്‍ ഉണ്ടാക്കിയ നിയമങ്ങള്‍ ഗോവധം നടത്തുന്നവരെ തടുക്കാന്‍ ഉദ്ദേശിച്ചുണ്ടാക്കിയതായിരുന്നു. ആ നിയമങ്ങള്‍ തകര്‍ക്കപ്പെട്ട മനുഷ്യരെ ബാധിക്കുന്നവയായിരുന്നില്ല. കാരണം അവര്‍ പശുവിനെ കൊന്നിരുന്നില്ല. അവര്‍ ചത്ത പശുവിന്റെ മാംസം ഭക്ഷിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ. (Dr.B.R. Amedkar, The Untouchables, Who Were They and Why They Because Untouchables- 1948)

ഡോ. അംബേദ്കറുടെ വാദങ്ങള്‍ വീണ്ടും പരിശോധിക്കുകയാണ് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ചരിത്ര അധ്യാപകന്‍ സി. എന്‍ ഝാ, The Myth of the Holy Cow എന്ന പുസ്തകത്തില്‍ ഝാ പറയുന്നത്. ഒരു ആവറേജ് ഇന്ത്യന്‍ തന്റെ വേദിക് പൂര്‍വികര്‍ ബീഫ് ഭക്ഷിക്കാത്തവര്‍ ആയിരുന്നു എന്ന തെറ്റിദ്ധാരണയോടെയാണ് ജീവിക്കുന്നതെന്നാണ്.

ബീഫ് എന്നത് ഇസ്ളാം മതസ്ഥരായ രാജാക്കന്മ്മാര്‍ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്ന വിദേശഭക്ഷണരീതിയാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് വെറും കെട്ടിച്ചമച്ച ചരിത്രമാണെന്നാണ് ഝാ പറയുന്നത്. ഇത്തരത്തിലുള്ള തെറ്റായ ചരിത്ര വ്യാഖ്യാനങ്ങള്‍ സംഘ്പരിവാറിന്റെ ഒരു ആളെക്കൂട്ടല്‍ തന്ത്രം ആണെന്നും ഝാ കരുതുന്നു.

ഗോവധം മിക്കപ്പോഴും ഹിന്ദു മുസ്ളീം കലാപങ്ങള്‍ നടത്താന്‍ വേണ്ടിയുള്ള ഒരു ഒഴിവുകഴിവാകുന്നത് ഒട്ടും യാദൃശ്ചികമല്ല. അസമാര്‍ഗ് ജില്ലയില്‍ 1893-ല്‍നടന്ന ഇത്തരം സംഭവത്തിന്റെ പേരില്‍ രാജ്യമൊട്ടുക്കും നടന്ന കലാപങ്ങളില്‍ നൂറില്‍പരം പേരാണ് മരിച്ചത്. (D.N.Jha, Introduction, the myth of Holy) ബീഫ് എന്നത് ഇത്രയും രാഷ്ട്രീയവത്കൃതമായ ഒരു ഭക്ഷണമാണെന്ന് ഹൈദരബാദില്‍ ഈ അടുത്തുണ്ടായ ചില വര്‍ഗീയകലാപങ്ങള്‍ കൂടെ സമര്‍ഥിക്കുന്നു. ഹൈദരാബാദിലെ പഴയ നഗരം (old city) ഏപ്രില്‍ തുടക്കത്തില്‍ കലാപങ്ങള്‍ക്ക് കീഴ്പെട്ടത് ചില ഹിന്ദുവര്‍ഗീയ വാദികള്‍ പശുവിന്റെ ഛേദിക്കപ്പെട്ട മാംസവും കാലുകളും ഒരു അമ്പലത്തിലേക്ക് എറിഞ്ഞിട്ടശേഷം ഇസ്ളാം മതസ്ഥരെ ലക്‌ഷ്യം വച്ച് വര്‍ഗ്ഗീയപ്പോര് തുടങ്ങിയതുകൊണ്ടാണെന്ന് ‘ടൈംസ് ഓഫ് ഇന്‍ഡ്യ‘യുടെ ലേഖകന്‍ മഹേഷ് ബുഡ്ഡി തന്റെ ഇന്‍വെസ്റിഗേറ്റീവ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിയാസത് മുതല്‍ ഏത്തിമാദ് വരെയുള്ള ഉര്‍ദുപത്രങ്ങള്‍ ഇതേ വാര്‍ത്ത പല തവണകളായി അതിനുശേഷം പ്രസിദ്ധീകരിച്ചിരുന്നു. തെലുങ്കാന സമരം 2009-ല്‍ തുടങ്ങിയതിനുശേഷം രണ്ടുകലാപങ്ങളാണ് ഹൈദരാബാദില്‍ ഉണ്ടായിട്ടുള്ളത്. രണ്ടും സംഘാപരിവാര്‍ വൃന്ദങ്ങള്‍ തുടങ്ങിവച്ചതാണെന്ന് മാധ്യമങ്ങള്‍ പോലീസ് ഇന്‍വെസ്റിഗേഷന്‍ ചൂണ്ടിക്കാണിച്ച് പറയുമ്പോള്‍ ഈ സമരത്തിലെ തന്നെ കാവി ചിന്താകടന്നുകയറ്റത്തിന്റെ കഥയാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തിലാണ് ഹിന്ദുമതസ്ഥരായ ദലിത് വിദ്യാര്‍ത്ഥികള്‍ തെലങ്കാന കോട്ടയായ ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നത്. ഇതില്‍ പങ്കെടുത്ത പലരും തെലങ്കാന സ്റുഡന്റ്സ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയിലുള്ളവരാണ് എന്നതുകൊണ്ടുതന്നെ തെലങ്കാനസമരത്തിലെ ഹിന്ദുത്വശക്തികള്‍ക്കെതിരെയുള്ള ഒരു ശക്തിപ്രകടനം കൂടെയാണ് ബീഫ് ഫെസ്റിവല്‍ എന്ന് പറയാം. ഈ കാരണം കൊണ്ടുകൂടെയാകാം അത് ഇത്രയും അക്രമാസക്തമായത്.

എഴുതിത്തീരുമ്പോഴും ബീഫ് ഫെസ്റിവലിനെക്കുറിച്ചുള്ള ശരത്തിന്റെ ‘ബീഫ് സീക്രറ്റ് ഓഫ് അവര്‍ എനര്‍ജി’ പാട്ട് കാതുകളില്‍. ഡോ. ബി. ആര്‍. അംബേദ്കര്‍ മുതല്‍ ദലിത് വിപ്ളവകാരി ചാലകി ഐലമ്മവരെയുള്ളവരുടെ പടങ്ങളുള്ള യെദ്ദുകുറ പാണ്ഡുകയുടെ (ബീഫ് കറി ഫെസ്റിവല്‍) ബാനറിന്റെ മുന്നില്‍ നിന്ന് സതീഷ് പാടി . It’s (beef) an absoultely international brand. Beef secret of our energy. Beef secret of our Energy..” ഈ പാട്ടും ബീഫിനെ ചൊല്ലിയുള്ള പല അഭിപ്രായമല്ല EFLU വിദ്യാര്‍ത്ഥി രവിചന്ദ്രന്‍ തുടങ്ങിയDalit camera:Through Un-touchable’s Eye എന്ന ഫേസ് ബുക്ക് ഗ്രൂപ്പില്‍ കാണാം. ഈ ബീഫ് ആന്തം കേള്‍ക്കുമ്പോള്‍ ചെവികൊടുക്കാന്‍ മറക്കരുത്. കാരണം നാളത്തെ ചരിത്രമാണ് യൂട്യൂബില്‍ വീഡിയോയായി നിങ്ങളുടെ മുമ്പില്‍ പ്ളേ ചെയ്യുന്നത്.

(കടപ്പാട്: പച്ചക്കുതിര മാസിക- മെയ് 2012)

cheap jerseys

Zaher believes this feature was lost as snakes evolved from lizards.trooper during her October 2008 arrest for drunken driving A Sunday Government Watch column in The Courant disclosed Cofield’s request for reappointment and drew a strongly negative reaction from readers. food,After this coat dries,In the mean time, then you have to say that the industry looks astonishingly admirable. adding cheap nfl jerseys to the confusion and anger, reporting that Gordon didn’t drive the car and that all the participants were actors. For each index.
These john. 27 and was also impressed. cheap china jerseys Additionally the CharmCard, Ohio Most of the workers at General Motors’ Lordstown plant had never worked on a best selling car until this year. woman in Chelsea not probed as homicide: cops 6 EXCLUSIVE: Bronx nurse missing for months, Solar power generating capacity worldwide increased 26 percent in 2013 over the previous year, misery and wondering how to get his next meal. Police classified the injuries as life threatening, Up front,to hold on to” Vest says
It was a different scene, but I save that for another post.

Comments

comments

Print Friendly

Subscribe Our Email News Letter :