യന്ത്രമാധുര്യം

പ്രദീപന്‍ പാമ്പിരികുന്ന്

എല്ലാതരം കലര്‍പ്പുകളെയും ചലച്ചിത്ര സംഗീതം സ്വീകരിച്ചു. എല്ലാതരം മനുഷ്യരുടെയും സമൂഹമായി കേരളത്തെ ചലച്ചിത്രലോകമാണ് ആദ്യം സങ്കല്പിച്ചത്. കാരണം ആധുനിക സാസ്‌കാരിക മുതലാളിത്തത്തിന്റെ വഴി സിനിമയാണ് കേരളത്തില്‍ ആദ്യം കൊണ്ടുവന്നത്. സിനിമാ ഇന്‍ഡസ്ട്രിയാണ് കേരളത്തിലെ ആദ്യ ആധുനിക വിനോദ വ്യാവസായിക സംരംഭം. അതിലെ വലിയ ഇന്‍വെസ്റ്റുകളിലൊന്ന് യേശുദാസിന്റെ ‘സൗണ്ട് ക്യാപിറ്റല്‍ ‘ ആയിരുന്നു. നവോത്ഥാനാനന്തര മാനവികതയുടെ ശബ്ദസ്വരൂപമമായിരുന്നു യേശുദാസ് എന്ന നിരീക്ഷണം പ്രധാനമാവുന്നതും ഇക്കാരണത്താലാണ്. ജാതിമത ലിംഗേതരമായ മാനകശബ്ദമായി യേശുദാസ് രൂപപ്പെട്ടു. അതു ചരിത്രപരമായ ഒരാവശ്യകതയുടെ നിറവേറലായിരുന്നു. പ്രത്യക്ഷത്തില്‍ ഹൈന്ദവമോ ഇസ്ലാമികമോ ക്രിസ്ത്യനോ ആയ ചായ് വുകളില്ലാതെ എല്ലാ മതങ്ങളുടെയും വരേണ്യ സ്വഭാവം സ്വാംശീകരിക്കാന്‍ ആ ശബ്ദത്തിനായി. പ്രാദേശികതയെയും ജാതിയേയും അത് സ്പര്‍ശിച്ചില്ല. പൂര്‍ണ്ണമായും ‘വിശുദ്ധമായ ‘ ഒരു ശബ്ദ പ്രതലം അതു രാകിയെടുത്തു. ആധുനികതയുടെ പൊതുമണ്ഡലങ്ങള്‍ക്ക് പാകമാകാന്‍ അതുവഴി ആ ശബ്ദത്തിനു കഴിഞ്ഞു.

തനിരപേക്ഷ മലയാളി ശബ്ദം, മതേതരമായ മാനവിക ബോധത്തിന്റെ പുരുഷശബ്ദം, നവോത്ഥാനാനന്തര ആധുനികശബ്ദം, മലയാളോച്ചാരണത്തിന്റെ മാതൃകാശബ്ദം തുടങ്ങി നിരവധി വിശേഷണങ്ങളോടുകൂടിയ ശബ്ദശില്പമായാണ് യേശുദാസ് ദശാബ്ദങ്ങളായി പരിഗണിക്കപ്പെട്ടു പോരുന്നത്. വിമര്‍ശിക്കാനോ അന്യമായി കാണാനോ ആവാത്തവിധം അഭിന്നമായി യേശുദാസ് മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ആലാപനപൂര്‍ണ്ണതയും ശബ്ദമാധുര്യവും മാറ്റി വെച്ചാല്‍ ഈ സ്വീകാര്യതയെ സൃഷ്ടിക്കുന്നതില്‍ സ്വാധീനം ചെലുത്തിയ മറ്റു ഘടകങ്ങള്‍ എന്തെല്ലാമായിരിക്കും.?

സാങ്കേതികമായി കര്‍ണ്ണാട്ടിക് സംഗീതത്തിന്റെ ആലാപനസ്വഭാവമാണ് യേശുദാസിന്റെ ഗാനങ്ങളില്‍ കാണുന്നത്. സ്വരശുദ്ധിയുടെയും ശ്രുതിശുദ്ധിയുടെയും കേന്ദ്രം ഈ ഗേയ സ്വഭാവമാണ്. ഹിന്ദുസ്ഥാനി സംഗീതാലാപനത്തിന്റെ സ്വഭാവം ‘ശ്രുതിയിലലിഞ്ഞു’നില്‍ക്കുക എന്നതാണെങ്കില്‍ കര്‍ണ്ണാട്ടിക് സംഗീതത്തിന്റേത് ‘ശ്രുതിചേര്‍ന്നു’നില്‍ക്കുകയാണ് എന്നു കാണാം. ശ്രുതിക്കു മേല്‍ക്കൈയുണ്ട് ഹിന്ദു സ്ഥാനിയില്‍. നമ്മുടെ പക്കമേളങ്ങള്‍ തന്നെ നോക്കുക ശ്രുതിയേക്കാള്‍ ആലാപനത്തെ പിന്തുടരുന്ന തിലാണതിന്റെ ശ്രദ്ധ. യേശുദാസിന്റെ ഗാനങ്ങളില്‍ പാട്ടുകാരന്‍ നേടുന്ന മേല്‍ക്കൈ ഈ കര്‍ണ്ണാട്ടിക് ആലാപന സ്വഭാവത്തിന്റെ കൂടി ഫലമാണ്. ബാബുരാജിന്റെ ഗാനങ്ങളോട് പൂര്‍ണ്ണമായി അദ്ദേഹത്തിന് നീതി പുലര്‍ത്താന്‍ കഴിയാതെ പോയതിനു കാരണവും ഈ സാങ്കേതിക സ്വഭാവമാണെന്നു കാണാം.

യേശുദാസിന്റെ ക്ലാസിക്കല്‍ ജ്ഞാനം ഗാനങ്ങളെയെല്ലാം അതിലേക്ക് മെരുക്കിയെടുക്കുന്നുണ്ട്. രാഗഛായകളിലേക്കും സ്വരപ്രവാഹങ്ങളിലേക്കും ഭാവങ്ങളെ അദ്ദേഹം സമര്‍ത്ഥമായി സമന്വയിക്കുന്നതു കേള്‍ക്കാം. ഇതേറ്റവും കൂടുതല്‍ ഫലപ്രദമാവുന്നത് ദക്ഷിണാമൂര്‍ത്തി ദേവരാജന്‍ തുടങ്ങിയവരുടെ കോംപോസിഷനുകളിലാണ്. ഭാവങ്ങളെ രാഗങ്ങളിലേക്ക് സമന്വയിച്ചെടുക്കുന്നതില്‍ ഈ സാങ്കേതിക ജ്ഞാനം യേശുദാസിനെ സഹായിച്ചു. ‘കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും’ ‘നാദബ്രഹ്മത്തിന്‍’ എന്നീ സെമീക്ലാസിക്കല്‍ ഗാനങ്ങളില്‍ മാത്രമല്ല ‘കാടാറുമാസം നാടാറുമാസ’ ‘അമ്പലപ്പറമ്പിലെ ആരാമത്തിലെ ‘ തുടങ്ങിയ ഗാനങ്ങളിലെല്ലാം ഇതേ ജ്ഞാന സ്വഭാവം തന്നെയാണ് കേള്‍ക്കുക. സാങ്കേതിക ജ്ഞാനമാണ് ഭാവാത്മകസ്വഭാവമല്ല ദക്ഷിണാമൂര്‍ത്തിയുടെയും ദേവരാജന്റെയും സംഗീതത്തിന്റെ കേന്ദ്രം, യേശുദാസ് ഈ സംഗീതജ്ഞരുടെ സ്‌ക്കൂളിലാണ് ഉള്‍പ്പെടുന്നത്. പക്ഷേ അത്ഭുകരമായ ആലാപനശേഷിയാല്‍ ഏതു തരം വ്യാപ്തിയിലേക്കും യേശുദാസിന്റെ ആലാപനം പ്രവേശിച്ചു. പക്ഷെ അവയ്‌ക്കൊക്കെയും ഒരു കര്‍ണ്ണാട്ടിക് ‘ഫ്‌ളേവര്‍ ഉണ്ടായിരുന്നു.

______________________________
സാങ്കേതികമായി കര്‍ണ്ണാട്ടിക് സംഗീതത്തിന്റെ ആലാപനസ്വഭാവമാണ് യേശുദാസിന്റെ ഗാനങ്ങളില്‍ കാണുന്നത്. സ്വരശുദ്ധിയുടെയും ശ്രുതിശുദ്ധിയുടെയും കേന്ദ്രം ഈ ഗേയ സ്വഭാവമാണ്. ഹിന്ദുസ്ഥാനി സംഗീതാലാപനത്തിന്റെ സ്വഭാവം ‘ശ്രുതിയിലലിഞ്ഞു’നില്‍ക്കുക എന്നതാണെങ്കില്‍ കര്‍ണ്ണാട്ടിക് സംഗീതത്തിന്റേത് ‘ശ്രുതിചേര്‍ന്നു’നില്‍ക്കുകയാണ് എന്നു കാണാം. ശ്രുതിക്കു മേല്‍ക്കൈയുണ്ട് ഹിന്ദു സ്ഥാനിയില്‍. നമ്മുടെ പക്കമേളങ്ങള്‍ തന്നെ നോക്കുക ശ്രുതിയേക്കാള്‍ ആലാപനത്തെ പിന്തുടരുന്ന തിലാണതിന്റെ ശ്രദ്ധ. യേശുദാസിന്റെ ഗാനങ്ങളില്‍ പാട്ടുകാരന്‍ നേടുന്ന മേല്‍ക്കൈ ഈ കര്‍ണ്ണാട്ടിക് ആലാപന സ്വഭാവത്തിന്റെ കൂടി ഫലമാണ്. ബാബുരാജിന്റെ ഗാനങ്ങളോട് പൂര്‍ണ്ണമായി അദ്ദേഹത്തിന് നീതി പുലര്‍ത്താന്‍ കഴിയാതെ പോയതിനു കാരണവും ഈ സാങ്കേതിക സ്വഭാവമാണെന്നു കാണാം. 

______________________________

നാടോടി ഭാവങ്ങളെ അതിന്റെ സ്വാഭാവികതയില്‍ ആവിഷ്‌ക്കരിക്കുന്നതില്‍ നിന്ന് യേശുദാസിനെ തടഞ്ഞത് ഈ ശാസ്ത്രീയ കേന്ദ്രിതത്ത്വം ആണ്. നാടോടി ഗാനങ്ങളിലെ ഈണങ്ങളുടെ സ്വാഭാവികമായ ഒഴുക്കിനെയും ആലാപനസ്വാഭാവങ്ങളെയും ആവിഷ്‌ക്കരിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെടുകയാണു ണ്ടായത്. മെഹ്ബൂബിന്റെ ഗാനങ്ങളിലുള്ള ഈ നാടോടി ഹൃദയം യേശുദാസിന്റെ ഗാനങ്ങളില്‍ കാണാന്‍ കഴിയില്ല എന്നതോര്‍ത്താല്‍ മതിയാവും. കര്‍ണ്ണാട്ടിക് സംഗീതത്തിന്റെ സാത്വികശോഭയാണ് .യേശുദാസ് പിന്തുടര്‍ന്നത്. അവയില്‍ ചിട്ടപ്പെടുത്താത്ത ഒന്നുമില്ല. അപ്രതീക്ഷിതമായതൊന്നും സംഭവിക്കില്ല. ഒരു ജ്ഞാനിക്ക് അതിന്റെ സ്വരങ്ങള്‍ ഊഹിക്കാന്‍ കഴിയും. അത് ‘ഹൈവേ’ യിലൂടെ സഞ്ചരിക്കുന്നു. അടിസ്ഥാന വിഭാഗങ്ങളില്‍ യേശുദാസിന്റെ പാട്ടിനേക്കാള്‍ സ്വീകാര്യത കലാഭവന്‍ മണിയുടെയും മെഹ്ബൂബിന്റെയും ഗാനങ്ങള്‍ക്കുള്ളത്. ഈ കാരണത്താലാണ്. അവരുടെ പാട്ട് യേശുദാസിനേക്കാള്‍മെച്ചപ്പെട്ടതായതുകൊണ്ടല്ല മറിച്ച് അത് സംവേദനം ചെയ്യുന്ന ആലാപനാനുഭവം വ്യത്യസ്തമാണ് എന്നതുകൊണ്ടാണ്. സാങ്കേതിക വഴികളിലൂടെയല്ല അടിസ്ഥാന മനുഷ്യന്റെ ഹൃദയഗീതങ്ങള്‍ സഞ്ചരിക്കുന്നത്.
എം.ബി.ശ്രീനിവാസന്റെ ഗാനങ്ങള്‍ കേട്ടു നോക്കുക. പോക്കുവെയില്‍ പൊന്നുരുകി, ‘ബോധിവൃക്ഷദലങ്ങള്‍ ‘ രാഗങ്ങളെ പരിഗണിക്കാത്ത ഭാവാത്മകസംഗീതം അവയില്‍ കേള്‍ക്കാന്‍ കഴിയും. രാഗമാണ് മനുഷ്യന്റെ ആത്മാവിനെ സ്പര്‍ശിക്കാനുള്ള ഉപാധിയെന്ന് അവ കരുതുന്നില്ല. കെ.രാഘവന്റെ ‘എങ്ങനെ നീ മറക്കും കുയിലേ’ കേള്‍ക്കുക. രാഗങ്ങളുടെ കേന്ദ്രത്തിലേക്കല്ല അവയില്‍ നിന്ന് അകലേക്കാണതിന്റെ സഞ്ചാരം. പാട്ടിന്റെ ഹൃദയം കണ്ടെത്താനുള്ള ഒരു വഴിമാത്രമാണ് രാഗം മറിച്ച് എല്ലാവഴിയും അതല്ല.

യേശുദാസിന്റെ സാത്വികസ്വഭാവം വരേണ്യമായ ശുഭ്രവസ്ത്രധാരണം, എപ്പോഴും കാണുന്നത് ദൈവികതയിലുള്ള ഊന്നല്‍ തുടങ്ങിയവ അദ്ദേഹത്തെ ശാസ്ത്രീയസംഗീതത്തിന്റെ ഗേയ-ശ്രവ്യ ശീല ങ്ങളോടാണ് ചേര്‍ത്തുനിര്‍ത്തുന്നത്. യേശുദാസാവാന്‍ അനുകര്‍ത്താക്കള്‍ വെള്ളത്തുണികള്‍ കൂടി സ്വീകരിച്ചു വെന്നോര്‍ക്കുക. ‘മഹാസാഗരം’, ‘അനശ്വരം’, ‘അനുഭൂതി’ തുടങ്ങിയ പ്രയോഗങ്ങള്‍കൂടി ഉപയോഗി ക്കുന്ന അനുകര്‍ത്താക്കള്‍ യേശുദാസിന്റെ അലൗകികതയെ കൂടി ഉറപ്പിക്കുകയാണ് ചെയ്തത്. ഇങ്ങനെ സംഗീതത്തെ ത്യാഗത്തോടും, വ്രതത്തോടും അലൗകികതയോടും ചേര്‍ത്തുനിര്‍ത്തുന്ന അലങ്കാരങ്ങള്‍ സൃഷ്ടിക്കുക വഴി സംഗീതാനുഭവത്തെ പൂര്‍ണ്ണായും വരേണ്യ മതാനുഭവത്തോടടുപ്പിക്കുയായിരുന്നു അദ്ദേഹം. ആധുനികത യില്‍ പ്രച്ഛന്നമായഒരു വരേണ്യതയുണ്ട്.

ആഘോഷാത്മകതയെ നിരസിക്കുന്ന മന്ത്രാത്മകതയാണതിന്റെ സ്വഭാവം. തുറന്നു പാടുന്നതിനേക്കാള്‍ ഒതുക്കിപ്പാടുന്നതാണ് അതിന്റെ രീതി. അത് മൈക്രോഫോണ്‍ കാലം യേശുദാസില്‍ സൃഷ്ടിച്ചതാണെന്നു പറയാം. ചെമ്പൈയില്‍ നിന്ന് യേശുദാസിലേക്കുള്ള ദൂരം ഈ സാങ്കേതിക വികാസത്തിന്റേതു കൂടിയാണ്.യേശുദാസാവാന്‍ മത്സരിക്കുന്നവര്‍ സ്വന്തം ശബ്ദത്തെ അരിഞ്ഞു മാറ്റുമ്പോള്‍ പാട്ടിന്റെ ആത്മാവിലേക്കല്ല യേശുദാസിന്റെ ശബ്ദ ഘടന സൃഷ്ടിച്ച ആധുനികകതയുടെ യന്ത്ര രൂപത്തിലേക്കാണ് സഞ്ചരിക്കുന്നത്. യേശുദാസ് ഒരു സംഗീതചാലകം മാത്രമാണെന്നും ആ വഴി സംഗീതത്തിന്റെ മൗലികമായ ആത്മാവിലേക്ക് പ്രവേശിക്കാനാ വില്ലെന്നും അവര്‍ തിരിച്ചറിയുന്നില്ല. സ്വന്തം സംഗീതത്തിന്റെ ആത്മാവ് സ്വന്തം സാമൂഹ്യ ജീവിതത്തിന്റെ ചരിത്രത്തിലാണന്വേഷി ക്കേണ്ടത് ഗായകര്‍. ബിസ്മില്ലാഖാന്റെ ഷഹ്‌നായില്‍ നിങ്ങള്‍ക്കതു കേള്‍ക്കാം. അല്ലാരാഖെയുടെ തബലയില്‍ , രാമനാഥന്റെ ആലാപനത്തില്‍ ,നുസ്രത്ത് ഫത്തേ അലീഖാന്റെ ഖവാലിയില്‍ , കുമാര്‍ഗന്ധര്‍വയില്‍ മഹാലിംഗത്തിന്റെ ഫ്‌ളൂട്ടില്‍ ഇങ്ങേയറ്റത്ത് രാജേഷ് വൈദ്യയുടെ വീണയില്‍ പക്ഷേ യേശുദാസില്‍ നാം കേള്‍ക്കുന്നത് സാങ്കേതികതയുടെ സംഗീതമാണ്. റെക്കോഡിംഗിലാണ് യേശുദാസ് പൂര്‍ണ്ണനാവുന്നത്. ലൈവിലല്ല എന്നതിന്റെ അടിസ്ഥാനവും ഇതാണ്. കാരണം അതില്‍ ഒന്നും കാണാനില്ല. മറിച്ച് അതിലൂടെ സാങ്കേതികജ്ഞാനവും സംഗീതഘടനയും കടന്നു പോകുന്നു. യേശുദാസില്‍ നിന്നെന്നല്ല യേശുദാസിലൂടെയെന്നാണ് യേശുദാസ് എന്ന പദത്തിനര്‍ത്ഥം. സ്വന്തം പ്രതിഭയുടെ വാഹകന്‍ മാത്രമായിരുന്നു സംഗീതജ്ഞര്‍ക്ക് യേശുദാസ്. വിശ്വസിക്കാവുന്ന വാഹകന്‍. അത് കുറയുകയോ കൂടുകയോ ഇല്ല. ആത്മാവിന്റെ ശബ്ദം ഇത്രമേല്‍ അന്യവല്‍കൃതമായ ഒരു ഗായകശബ്ദം മലയാളത്തില്‍ വേറെയില്ല.~ഒരു പുള്ളുവന്‍ പാട്ടില്‍ പുള്ളുവന്റെ വംശീയതയുടെ കണ്ണീരും സ്വപ്നങ്ങളുമുണ്ടാവും അത് ശബ്ദഘടനയിലൂടെ പ്രസരിപ്പി ക്കപ്പെടുന്ന ശബ്ദസ്വരൂപത്തിന് സാമൂഹ്യവും ചരിത്രാത്മകവുമായ ഒരു അടിപ്പടവുണ്ട്. യേശുദാസ് അവയെ ശാസ്ത്രീയമായ സാധകംകൊണ്ട് അരിച്ചെടുത്തു കളഞ്ഞു.

_______________________________
മനുഷ്യഹൃദയത്തോടല്ല മുതലാളിത്തത്തിന്റെ ഹൃദയമായ യന്ത്രപൂര്‍ണ് മനുഷ്യഹൃദയത്തോടല്ല മുതലാളിത്തത്തിന്റെ ഹൃദയമായ യന്ത്രപൂര്‍ണ്ണതയിലേക്ക് പോകുന്നതാണ് യേശുദാസിന്റെ ശബ്ദ സഞ്ചാരം. അതില്‍ മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളുടെ ലാഞ്ചന പ്രകടമല്ല. ഒരു യേശുദാസ് ഗാനം കേള്‍ക്കുമ്പോള്‍ എപ്പോഴെങ്കിലും ശ്രുതി ഭംഗം സംഭവിക്കുമെന്ന് നാം ഭയപ്പെടുന്നില്ല. അത്രമേല്‍ ക്രഡിബിലിറ്റിയുണ്ട് അദ്ദേഹത്തിന്റെ സ്വര-സാധക പൂര്‍ണ്ണതയ്ക്ക്. ഈ യന്ത്രപൂര്‍ണ്ണത ഒരു മൂലധനമായി, മുതലാളിത്ത സംഗീത വിപണി ഉപയോഗിച്ചു. മുതലാളിക്കും തൊഴിലാളി നായകനും ഒരേ ശബ്ദമായി സിനിമയില്‍ അത് സ്വീകരിക്കപ്പെട്ടു. മുതലാളിത്തത്തിന് ഇന്ന ജാതിക്കാരന്‍ തന്നെ വേണമെന്ന നിര്‍ബന്ധമില്ല തൊഴിലാളിയായി. എന്നാല്‍ ജന്മിക്ക് കൃഷി ചെയ്യാന്‍ അധഃസ്ഥിതനെയേ ലഭിക്കൂ. അതിനാല്‍ ജന്മിത്തത്തിന് ജാതി ആവശ്യമുണ്ടായിരുന്നു. സ്വന്തം ഘടനയില്‍ത്തന്നെ മുതലാളിത്തത്തിന് അതാവശ്യമില്ല അതിന്റെ കേന്ദ്രം യന്ത്രമാണ്. യന്ത്രത്തിന്റെ സ്വിച്ച് ഏത് ജാതിക്കാരന്‍ ഓണാക്കിയാലും പ്രവര്‍ത്തിക്കും. അതിനാല്‍ വ്യാവസായികോല്‍പ്പന്നമായ സിനിമയ്ക്ക് യന്ത്രം പോലെ പ്രവര്‍ത്തനക്ഷമമായ യേശുദാസിന്റെ ശബ്ദം പരിപാകമായിത്തീര്‍ന്നു.
______________________________

ഭാഷയും സംഗീതവും തുടങ്ങി കലകളെല്ലാം വികസിച്ചത് കലര്‍പ്പിലൂടെയാണ്. ശുദ്ധിബോധം ഒരടഞ്ഞ ഘടനയാണ്. എല്ലാ കലര്‍പ്പുകളെയും (Hibridity) തടയുന്ന ഒരു സ്വാശ്രയ ഘടനയാണ് യേശു ദാസിന്റെ ശബ്ദം നിലനിര്‍ത്തിയത്. ദുഃഖങ്ങളെ യേശുദാസ് സ്വന്തം സാങ്കേതിക സംഗീതഘടനയില്‍ സംസ്‌ക രിച്ചെടുക്കുന്നു. സന്തോഷത്തെ സ്വരസ്ഥായീജ്ഞാനം കൊണ്ട് പ്രോജ്വലിപ്പിക്കുന്നു. യേശുദാസ് ഹിന്ദിയും മലയാളത്തിലാണ് പാടുന്നതെന്ന ആരോപണം ഇതിന്റെ ഭാഗമായി കാണേണ്ടത്. ജനപ്രിയ സംഗീതത്തിന്റെ ഭാഗമാകാന്‍ കൊതിക്കാത്ത സംഗീത സമീപനമാണ് യേശുദാസ് പൊതുവില്‍ പുലര്‍ത്തു ന്നത്. ആദ്ദേഹം സ്റ്റേജില്‍ പാടുമ്പോള്‍പ്പോലും ശ്രുതിശുദ്ധമായ നില്‍പ്പാണ്. സംഗീതാവിഷ്‌കാര ത്തിന്റെ ഈ ക്ലാസിക്കല്‍ രീതി പലതരം കലര്‍പ്പുകളെ സ്വന്തം ഗാനാവിഷ്‌കാരത്തില്‍ ഉള്‍ച്ചേര്‍ക്കുന്നതില്‍ അദ്ദേഹത്തെ തടഞ്ഞു. മതേതരമാണെന്ന പ്രതിഛായ സൃഷ്ടിക്കുന്നതില്‍ ശബ്ദഘടനയില്‍ അദ്ദേഹം സൂക്ഷിക്കുന്ന ഈ കലര്‍പ്പില്ലായ്മ വലിയ പ്രാധാന്യം വഹിക്കുന്നു. എല്ലാവര്‍ക്കും സ്വന്തം പ്രതിഛായ ഈ സ്ഫടിക വിശുദ്ധമായ ശബ്ദ പ്രതലത്തില്‍ കാണാന്‍ കഴിയുന്നു.
നാടകഗാനങ്ങളില്‍ ദേവരാജന്‍ കൊണ്ടുവന്ന സംഘഗായകത്വ സ്വഭാവമുള്ളതും ജനകീയവുമായിരുന്ന സംഗീത ഘടന സിനിമാഗാനങ്ങളില്‍ കുറഞ്ഞുവരികയും അദ്ദേഹം സംഗീതശുദ്ധിവാദത്തിലേക്ക് പ്രവേശി ക്കുകയും ചെയ്യുന്നത് കാണാം. ഈ സവര്‍ണ്ണത ശക്തമായതിനാലാണ് ദേവരാജന് പോലും ‘സവര്‍ണ്ണാധി പത്യമുള്ള സംഗീതലോകത്തില്‍ മാറ്റം വരുത്തണമെന്നുള്ള എന്റെ കമ്യൂണിസ്റ്റ് മോഹമാണ് ‘ യേശുദാസിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതില്‍തന്നെ സ്വാധീനിച്ച ഘടകമെന്ന് പറയേണ്ടി വന്നത്. (സംഗീതാര്‍ ത്ഥവു-236) എന്നും ഓര്‍ക്കണം. പക്ഷേ യേശുദാസ് പ്രതിനിധാനം ചെയ്തത് അവര്‍ണ്ണ അരികുധാരകളെ നിശ്ശബ്ദമാക്കിയ ആധുനിക സവര്‍ണ്ണ ശബ്ദസ്വരൂപത്തെയാണ്. യേശുദാസിന്റെ പ്രശസ്തമായ ശബരിമല, മൂകാംബികാ ഭക്തിപോലും ഇതിനെ ബലപ്പെടുത്തുകയാണ് ചെയ്തത്. ഭക്തി നിര്‍ഭരമല്ലാത്ത ഒരു ഗായക ജീവിതം അത് കേരളത്തില്‍പ്പോലും ദുഃസ്സഹമാക്കി.
മനുഷ്യഹൃദയത്തോടല്ല മുതലാളിത്തത്തിന്റെ ഹൃദയമായ യന്ത്രപൂര്‍ണ്ണതയിലേക്ക് പോകുന്നതാണ് യേശുദാസിന്റെ ശബ്ദ സഞ്ചാരം. അതില്‍ മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളുടെ ലാഞ്ചന പ്രകടമല്ല. ഒരു യേശുദാസ് ഗാനം കേള്‍ക്കുമ്പോള്‍ എപ്പോഴെങ്കിലും ശ്രുതി ഭംഗം സംഭവിക്കുമെന്ന് നാം ഭയപ്പെടുന്നില്ല. അത്രമേല്‍ ക്രഡിബിലിറ്റിയുണ്ട് അദ്ദേഹത്തിന്റെ സ്വര-സാധക പൂര്‍ണ്ണതയ്ക്ക്. ഈ യന്ത്രപൂര്‍ണ്ണത ഒരു മൂലധനമായി, മുതലാളിത്ത സംഗീത വിപണി ഉപയോഗിച്ചു. മുതലാളിക്കും തൊഴിലാളി നായകനും ഒരേ ശബ്ദമായി സിനിമയില്‍ അത് സ്വീകരിക്കപ്പെട്ടു. മുതലാളിത്തത്തിന് ഇന്ന ജാതിക്കാരന്‍ തന്നെ വേണമെന്ന നിര്‍ബന്ധമില്ല തൊഴിലാളിയായി. എന്നാല്‍ ജന്മിക്ക് കൃഷി ചെയ്യാന്‍ അധഃസ്ഥിതനെയേ ലഭിക്കൂ. അതിനാല്‍ ജന്മിത്തത്തിന് ജാതി ആവശ്യമുണ്ടായിരുന്നു. സ്വന്തം ഘടനയില്‍ത്തന്നെ മുതലാളിത്തത്തിന് അതാവശ്യമില്ല അതിന്റെ കേന്ദ്രം യന്ത്രമാണ്. യന്ത്രത്തിന്റെ സ്വിച്ച് ഏത് ജാതിക്കാരന്‍ ഓണാക്കിയാലും പ്രവര്‍ത്തിക്കും. അതിനാല്‍ വ്യാവസായികോല്‍പ്പന്നമായ സിനിമയ്ക്ക് യന്ത്രം പോലെ പ്രവര്‍ത്തനക്ഷമമായ യേശുദാസിന്റെ ശബ്ദം പരിപാകമായിത്തീര്‍ന്നു. ഫ്യൂഡലിസത്തിന്റെ നിരാസവും മുതലാളിത്തത്തിന്റെ സ്വാംശീകരണ വുമായിരുന്നു യേശുദാസ് ശബ്ദത്തിലൂടെ നടപ്പായത്. അതിന്റെ കുതിപ്പ് ദശാബ്ദങ്ങളിലൂടെ സഞ്ചരിച്ചു. മുതലാളിത്തത്തിന്റെ അനിവാര്യ പരിണതിയായ ഗ്ലോബലൈസേഷന്‍ വന്നപ്പോള്‍ ആ മാനക ശബ്ദം അപ്രധാനമായിത്തീരുകയും ഇതര ശബ്ദവൈവിധ്യങ്ങള്‍ പ്രാധാന്യം നേടുകയും ചെയ്തുവെന്നത് പ്രാധാന മാണ്.സാധകത്തെക്കുറിച്ചുള്ള യേശുദാസിന്റെ നിഷ്ഠകളെല്ലാം ഈ യന്ത്രസ്വരൂപത്തിലേക്ക് നയിക്കുന്നതു തന്നെ. മുതലാളിത്തത്തിന്റെ ഭാഷയില്‍ മെയിന്റനന്‍സ് എന്നു പറയാം. സംഗീതത്തിന്റെ ലോകത്തെ ‘Highly Paid labour’ ആണ് യേശുദാസ് എന്നു പറയാം. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും /സോദരത്വേന വാഴുന്ന/മാതൃകാസ്ഥാനമാണിത് എന്ന് പാടിത്തുടങ്ങുകയും (1961) ജീവിതത്തിലുടനീളം അതാവര്‍ത്തി ക്കുകയും ചെയ്യുന്ന യേശുദാസ് സഗീതാവിഷ്‌കാരത്തില്‍ മുതലാളിത്തത്തിന്റെ ചരിത്രത്തിലൂടെ യാണ് സഞ്ചരിച്ചത്.

യേശുദാസിന്റെ പ്രസിദ്ധമായ ഉച്ചാരണ ശുദ്ധിയെക്കൂടി പരശോധിക്കാം. ഉച്ചാരണം ഒരു ഭാഷയുടെ സ്വത്വവും സംസ്‌കാരവുമാണ്. മലയാള ഭാഷയുടെ മാനകമായ ഉച്ചാരണനിര്‍മ്മിതിയില്‍ യേശുദാസിന്റെ പങ്ക് നിസ്തര്‍ക്കമാണ്. തമിഴ്കലര്‍ന്ന അനുനാസിക സ്പര്‍ശമുള്ള ആദ്യകാല ഗായകരുടെ പ്രാദേശിക സാമൂഹ്യ ഭാഷാഭേദങ്ങളെ നിരാകരിച്ച് മാനകമായ ഒരു കേരളീയ ഉച്ചാരണം ഗാനങ്ങളില്‍ സാധ്യ മാക്കിയത് യേശുദാസാണ്. ദേവരാജനും ദക്ഷിണാമൂര്‍ത്തിയും തന്നെയായിരുന്നു ഈ മേഖലയില്‍ യേശുദാസിന്റെ ഗുരുക്കന്മാര്‍. ദേവരാജന്റെ ഉച്ചാരണനിഷ്ഠ പ്രസിദ്ധമാണ്. ‘പൊന്നരിവാളമ്പിളിയില്‍ ഗണ്ണെറിയുന്നോളേ’ എന്ന പാട്ടിന്റെ സന്ദര്‍ഭത്തില്‍ എങ്ങനെയാണ് അമ്പിളിയില്‍ ‘ഗണ്ണെ’ റിയുകയെന്ന ഒരു സുഹൃത്തിന്റെ ചോദ്യമാണ് ഉച്ചാരണനിഷ്ഠയിലേക്ക് തന്നെയെത്തിച്ചത് എന്ന് ദേവരാജന്‍ പറഞ്ഞിട്ടുണ്ടല്ലോ.’. സാങ്കേതി കമായ അര്‍ത്ഥത്തില്‍ ഉച്ചാരണശുദ്ധിയുടെ ഈ നിഷ്ഠകള്‍ പ്രധാനമായിരിക്കുന്നുവെങ്കിലും ഇവയ്ക്കു ചില സാംസ്‌കാരിക മാനങ്ങള്‍ കൂടിയുണ്ട് എന്ന കാര്യം നാം മറക്കാന്‍ പാടില്ല. ഉച്ചാരണം ഒരു സാമൂഹ്യ പ്രക്രിയയാണ്. ജൈവഭാഷ ,ഭാഷാഭേദങ്ങളുടെ ഒരു സമാഹാരമായിരിക്കും. വ്യക്തി ഭാഷ മുതല്‍ സാമൂഹ്യ ഭാഷാ ഭേദം വരെ അത് വിപുലമാണ്. കേരളത്തില്‍ സവിശേഷമായി ജാതിമതവ്യത്യാസം നിലനില്‍ക്കുന്ന തിനാല്‍ അവയുടെ സ്വഭാവം കൂടുതല്‍ സങ്കീര്‍ണ്ണമായി പരിണമിക്കുന്നുണ്ട്. വര്‍ണ്ണോച്ചാരണത്തിലെ തെറ്റുകളില്‍ നിന്ന് ഭാഷാഭേദത്തെ വ്യതിരിക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ഓരോ ഉച്ചാരണത്തിനും ഓരോ സാമൂഹ്യ പ്രക്രിയയുടെ ചരിത്ര മുണ്ടാവണം ‘കായലരികത്ത് ‘ എന്ന ഗാനം യേശുദാസ് പാടിയാലെ ങ്ങനെ യിരിക്കും എന്നാലോചിക്കുക. ഓരോ ഉച്ചാരണത്തിനും അതതിന്റെ ജീവിതമുണ്ട്. അതിനെ മാനകമായ ഒരു ഉച്ചാരണത്തിലേക്ക് കൊണ്ടുവരുമ്പോള്‍ വൈവിധ്യമേറിയ ഈ ജീവിതാനുഭവമാണ് നഷ്ടമാവുന്നത്. ഗസല്‍ കേള്‍ക്കുമ്പോഴോ ഖവാലി കേള്‍ക്കുമ്പോഴോ നമുക്ക് ലഭ്യമാകുന്ന ഒരു ‘എലലഹ’ അത് മലയാളവിവര്‍ത്തനം ചെയ്‌തോ മലയാളം ഗസല്‍ കേള്‍ക്കുമ്പോഴോ ലഭിക്കാത്തത് അതിനാലാണ്. മെഹ്ബൂബും രാഘവനും, ബ്രഹ്മാനന്ദനും, ദേവരാജനും, ബാബുരാജും പാടുമ്പോള്‍ ഉച്ചാരണത്തിലെ വെവ്വേറെ പാറ്റേണുകള്‍ പ്രത്യക്ഷമാവുന്നത് ശ്രദ്ധിച്ചാല്‍ ഇത് ബോധ്യമാവും. അതില്‍ നിന്നും എത്ര വ്യത്യസ്തമാണ് യേശുദാസിന്റെ മനകോച്ചാരണം!. അത് ഒരു ദേശത്തോടും പ്രാദേശിക സംസ്‌കാരത്തോടും ചേര്‍ന്നു നില്‍ക്കുന്നതല്ല. അവയില്‍ നിന്നെല്ലാം സംസ്‌കരിച്ചെടുത്ത ഒരു ‘ശുദ്ധത’ യാണവയിലുള്ളത്. അതിനാല്‍ അത് സാഹിത്യവും, സംഗീതവും മാത്രമേ വിനിമയം ചെയ്യുന്നുള്ളൂ. സാമൂഹ്യ ജീവിതാനുഭവ വിനിമയം ചെയ്യാനുള്ള ശേഷി അതിനില്ല. ബാബുരാജിന്റെയും എം.ബി.ശ്രീനിവാസന്റെയും ഗാനങ്ങള്‍ ക്കുണ്ടായിരുന്നത് ഈ സവിശേഷ ജീവിതശബ്ദമായിരുന്നു. യേശുദാസിലൂടെ ‘പല’ മലയാളിയുടെ ഉച്ചാരണസാധ്യതകള്‍ മണ്ണടിയുകയാണ് ചെയ്തത്. അവയെല്ലാം അപരിഷ്‌കൃതമായി നമുക്ക് തോന്നിത്തുടങ്ങി. നാടന്‍ പാട്ടുകള്‍ സ്വയം പിന്‍ വാങ്ങിയത് ഈ മാനകത്വത്തിന്റെ വര്‍ണ്ണപ്രഭയാലായിരുന്നു. പി.ബി.ശ്രീനിവാസ്,എം.രാജ, കെ.പി.ഉദയഭാന തുടങ്ങിയ തമിഴ്, മൃദു ഉച്ചാരണശൈലിക്കാര്‍ ഈ പ്രൗഢമാനകോച്ചാരണ ശുദ്ധിക്കു മുന്നില്‍ അടിയറവു പറഞ്ഞു. എഴുത്തച്ഛനും കുഞ്ഞുക്കുട്ടന്‍ തമ്പുരാനും ശേഷം സംസ്‌കൃതീകൃത ഭാഷാവ്യവസ്ഥ യേശുദാസിനോളം പാലിച്ച മറ്റൊരാളില്ല.
നവോത്ഥാനാനന്തര മാനവികതയുടെ ശബ്ദസ്വരൂപമമായിരുന്നു യേശുദാസ് എന്ന നിരീക്ഷണം പ്രധാനമാവുന്നതും ഇക്കാരണത്താലാണ്. ജാതിമത ലിംഗേതരമായ മാനകശബ്ദമായി യേശുദാസ് രൂപപ്പെട്ടു. അതു ചരിത്രപരമായ ഒരാവശ്യകതയുടെ നിറവേറലായിരുന്നു. പ്രത്യക്ഷത്തില്‍ ഹൈന്ദവമോ ഇസ്ലാമികമോ ക്രിസ്ത്യനോ ആയ ചായ് വുകളില്ലാതെ എല്ലാ മതങ്ങളുടെയും വരേണ്യ സ്വഭാവം സ്വാംശീകരിക്കാന്‍ ആ ശബ്ദത്തിനായി. പ്രാദേശികതയെയും ജാതിയേയും അത് സ്പര്‍ശിച്ചില്ല. പൂര്‍ണ്ണമായും ‘വിശുദ്ധമായ ‘ ഒരു ശബ്ദ പ്രതലം അതു രാകിയെടുത്തു. ആധുനികതയുടെ പൊതുമണ്ഡലങ്ങള്‍ക്ക് പാകമാകാന്‍ അതുവഴി ആ ശബ്ദത്തിനു കഴിഞ്ഞു.

കേരളമുള്‍പ്പെടെ ഇന്ത്യയിലെ ആധുനികത വരേണ്യ സ്വരൂപത്തോടു കൂടിയതാണ്. അതിനാലാണ് മേല്‍ ജാതികള്‍ക്ക് ജാതി സംസ്‌കാരത്തോടു കൂടി ആധുനിക പ്രവേശനം സാധ്യമായത്. കൊളോണിയല്‍ ആധുനികതയില്‍ സവര്‍ണ്ണ ക്രിസ്ത്യനും അവര്‍ണ്ണ ക്രിസ്ത്യനുമുണ്ടായത്, ഇന്ത്യയില്‍ സവിശേഷമായ ജാതി ഘടനയുള്ളതിനാലാണ്. ആധുനിക കലാസാഹിത്യാദി വ്യവഹാരങ്ങള്‍ രൂപപ്പെട്ടത് ഈ സവര്‍ണ്ണ മണ്ഡലം ഉപയോഗിച്ചുകൊണ്ടാണ്. സംഗീതത്തിന്റെ മേഖലയില്‍ ഈ സവര്‍ണ്ണഛായ ധാരാളം ദൃശ്യത യുള്ളതുമാണ്. നെയ്യാറ്റിന്‍കര വാസുദേവന്‍ എന്ന ശാസ്ത്രീയ സംഗീതജ്ഞന് ലഭിച്ച താരതമ്യേന കുറഞ്ഞ അംഗീകാരം ഈ സവര്‍ണ്ണപൊതുബോധത്തിന്റെ കൂടി അനന്തരഫലമായിരുന്നു. മറ്റൊരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്.

___________________________________
അധഃസ്ഥിത ഗായകര്‍ക്ക് പ്രവേശിക്കാവുന്ന ഒരു പൊതുവഴി യേശുദാസി ലൂടെയാണ് ശക്തമായത്. സംഗീതത്തിലെ സഞ്ചാരസ്വാതന്ത്ര്യമായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ മലയാള ചലച്ചിത്ര സംഗീതം അവര്‍ണ്ണ മുസ്ലീം ക്രിസ്ത്യന്‍ സമുദായത്തിന്റെ സൃഷ്ടിയാണ്. ബ്രാഹ്മണാ ദിസവര്‍ണ്ണ സമുദായങ്ങള്‍ സിനിമാസംഗീതത്തെ പുച്ഛത്തോടെയാണ് കണ്ടിരുന്നത്. കെ.രാഘവന്‍ മുതല്‍ യേശുദാസിലൂടെ ജാസിഗിഫ്റ്റു വരെ തുടരുന്ന അവര്‍ണ്ണധാര. മാത്രവുമല്ല ചലച്ചിത്രത്തെത്തന്നെ സംരക്ഷിച്ചു നിര്‍ത്തിയത് അവര്‍ണ്ണരില്‍ത്തന്നെ ദലിതരാണ്. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ‘കേരള പഠന’ത്തിലെ ഒരു നിരീക്ഷണം നോക്കുക.(2006) ‘സിനിമ ഏറ്റവും കൂടുതല്‍ കാണുന്ന സാമൂഹ്യ വിഭാഗം പട്ടികജാതിക്കാരാണ്’ 33.3 ശതമാനം. പാട്ടുകാരിലും ഉപകരണ വിദഗ്ധരിലും വലിയ ശതമാനം അവര്‍ണ്ണ അധസ്ഥിതര്‍ തന്നെ.  

___________________________________

യേശുദാസിന്റെ ആലാപനം അമൂര്‍ത്തതയുടെയും കേവലതയുടെയും ശബ്ദസ്വരൂപമാണ്. അതിനാലത് സാര്‍വ്വലൗകികതയുടെ തലത്തിലേക്കാണ് സഞ്ചരിക്കുന്നത്. സാമൂഹ്യ സ്പന്ദനങ്ങളെ യെല്ലാം അരിഞ്ഞുമാറ്റി അത് കേവലതയിലേക്ക് പ്രവേശിക്കുന്നു. അതുവഴിയാണ് അവ ജനപ്രിയതയിലേക്ക് പ്രവേശിക്കുന്നത് . അമൂര്‍ത്ത വ്യക്തിയിലേക്കാണ് ഈ സംഗീതത്തിന്റെ സഞ്ചാരം. നമ്മുടെ ഏറ്റവും പ്രശസ്തമായ പാട്ടുകളി ലെല്ലാം ഈ അമൂര്‍ത്ത ശ്രോതാവിനെ ലക്ഷ്യം വെക്കുന്നത് കാണാം. താമസമെന്തേ വരുവാന്‍, പ്രാണസഖീ, തുടങ്ങി എല്ലാ പാട്ടുകളും ഈ അമൂര്‍ത്ത ശ്രോതാക്കളെയാണ് ഉന്നം വയ്ക്കുന്നത്. അവയില്‍ വംശ വര്‍ണ്ണ ജാതി മത വര്‍ഗ സൂചനകളില്ല. കേവലതയുടെ ആവിഷ്‌ക്കാരം മാത്രം. അതിനുപറ്റിയത് അശരീരിയായ ‘ഗന്ധര്‍വ്വ ‘ ശബ്ദമാണ്. ആകാശവാണിയാണ് ഈ അശരീരിയായ അമൂര്‍ത്തത യേശുദാസിന് നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ചത്. വ്യക്തി, ജാതി ജീവിതത്തിന്റെ യാതൊരു അലോസരവുമില്ലാതെ ഓരോ മലയാളിക്കും യേശുദാസിനെ കേള്‍ക്കാം; ബോബ് മര്‍ലിയേയോ, പോള്‍റോബസണെയോ അങ്ങനെ കേള്‍ക്കാന്‍ കഴിയില്ല. കെ.രാഘവനെയോ ബ്രാഹ്മാനന്ദനെയോ അങ്ങനെ കേള്‍ക്കാന്‍ കഴിയില്ല. ‘ജീവിത സത്യം അന്വേഷണമാകുന്ന ഒരു ഏകാന്തപഥികന്റെ അസ്തിത്വ ദുഃഖം ബ്രാഹ്മാനന്ദന്റെ ഗാനങ്ങളില്‍ ഒരു ദര്‍ശനം പോലെ നിഴലിക്കുന്നു’ പരുഷവും പരുപരുത്തതുമായ ശബ്ദത്തില്‍ ആ ഗാനങ്ങള്‍ മുഴങ്ങി കേള്‍ക്കുമ്പോഴും നാം അതില്‍ ഒരു ഏകാന്തത അനുഭവിക്കുന്നു. ഇത് ബ്രഹ്മാനന്ദന്റെ പാട്ടുകളിലെ ഒരു ഉള്‍ക്കാഴ്ചയാണ്’ എന്ന നിരീക്ഷണം (രമേശ് ഗോപാലകൃഷ്ണന്‍ 85) ഈ ആലാപനത്തിന്റെ വ്യക്തിത്വത്തിന്റെ സൂചനയാണ്. ഇത്തരം ദാര്‍ശനിക സൂചനകള്‍ യേശുദാസ് കേള്‍വിയിലില്ല എന്നാണ് മേല്‍ സൂചിപ്പിച്ചതിനര്‍ത്ഥം. ഈ അമൂര്‍ത്തത ബൂര്‍ഷ്വാവര്‍ക്കരണത്തിന്റെ സ്വാഭാവമാണെന്ന് ഹാന്‍സ് എയ്‌സ്‌ലര്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. യേശുദാസിന്റെ യ്ര്രന്തപൂര്‍ണ്ണത ഗാനത്തില്‍ നിന്നും വ്യക്തിയെ നിര്‍മൂലനം ചെയ്തു. ബൂര്‍ഷ്വാ നിര്‍വൈയക്തികതയുടെ ശബ്ദസ്വരൂപമാകാന്‍ യേശുദാസിന്റെ ശബ്ദത്തിനു കഴിഞ്ഞുവെന്നതാണ് ഇതിന്റെ ഫലശ്രുതി. കെ.എം. നരേന്ദ്രേന്റെ രണ്ടു നിരീക്ഷണങ്ങള്‍ ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നുണ്ട്. ‘സംസകൃത പദങ്ങള്‍ ഭംഗിയായി ഉച്ചരിക്കുന്ന യേശുദാസ് പക്ഷ ശബ്ദത്തിലൂടെ ധ്വനിപ്പിക്കുന്നത് പഴയ ബ്രാഹ്മണ്യത്തെയല്ല!. കുറേക്കൂടി പരിഷ്‌കൃതമായ പുതിയകാലത്തെയാണ്…’ ‘യേശുദാസിന്റെ ഉച്ചാരണം പഴയമുസ്ലീം സംസ്‌കാരത്തെയല്ലാ കുറേക്കൂടി ആധുനിക മുസ്ലീം സംസ്‌കാരത്തെയാണ് പുനഃസൃഷ്ടിക്കുന്നത്’ (ഇഷ്ടസുഗന്ധം പോലെ 89)ഇവയെല്ലാം യേശുദാസില്‍ ആധുനികമുതലാളിത്തത്തിന്റെ ശബ്ദഘടനയാണ് പ്രതിധ്വനിക്കുന്നത് എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ‘നാഗരികതയുടെ ശബ്ദമായും യേശുദാസ് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എന്നതും (ടി.പി.സുകുമാരന്‍) ഇത് ശരിവയ്ക്കുന്നു.വ്യക്തിയെ നിര്‍മൂലനം ചെയ്യുകയും ഉപഭോക്താ വിനെ സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു മുതലാളിത്തം ചെയ്തത്. ഇതുതന്നെയാണ് യേശുദാസ് ചലച്ചിത്രഗാനത്തില്‍ ചെയ്തത്.

യേശുദാസിലൂടെ മലയാളത്തില്‍ നടപ്പായ മറ്റൊരു പ്രധാന പരിണാമമുണ്ട്. മലയാള ചലച്ചിത്ര സംഗീതത്തെ പൂര്‍ണ്ണമായും സവര്‍ണ്ണേതര ജനതയിലേക്ക് പരിവര്‍ത്തിപ്പിച്ചത് യേശുദാസിന്റെ ശബ്ദ ശേഷിയാണ്. ക്ലാസിക്കല്‍ സംഗീതത്തെത്തന്നെ ജനപ്രിയമാക്കാന്‍ ശബ്ദസൗകുമാര്യത്തിലൂന്നിയ യേശുദാസിന്റെ ശൈലിക്കു കഴിഞ്ഞു. ശബ്ദക്രമീകരണത്തിന്റെ പുതിയ സംസ്‌കാരം യേശുദാസിന്റെ ഗാനങ്ങളിലൂടെയാണ് മലയാളി കേട്ടത്. യേശുദാസ് സവര്‍ണ്ണമായ ഒരു സംഗീത സംസ്‌കാര പാരമ്പര്യത്തെ ആശ്ലേഷിച്ചു വെങ്കിലും അദ്ദേഹത്തിന്റെ ആധുനികമായ ശബ്ദസ്വരൂപം സംഗീത്തിന്റെ സവര്‍ണ്ണ പാരമ്പര്യ ത്തെ നിഷേധിക്കുന്നതായിരുന്നു. യേശുദാസിന്റെ ക്രിസ്ത്യന്‍ പാരമ്പര്യത്തെക്കുറിച്ച് ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞത് നേരത്തെ സൂചിപ്പിച്ചവല്ലോ. അധഃസ്ഥിത ഗായകര്‍ക്ക് പ്രവേശിക്കാവുന്ന ഒരു പൊതുവഴി യേശുദാസി ലൂടെയാണ് ശക്തമായത്. സംഗീതത്തിലെ സഞ്ചാരസ്വാതന്ത്ര്യമായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ മലയാള ചലച്ചിത്ര സംഗീതം അവര്‍ണ്ണ മുസ്ലീം ക്രിസ്ത്യന്‍ സമുദായത്തിന്റെ സൃഷ്ടിയാണ്. ബ്രാഹ്മണാ ദിസവര്‍ണ്ണ സമുദായങ്ങള്‍ സിനിമാസംഗീതത്തെ പുച്ഛത്തോടെയാണ് കണ്ടിരുന്നത്. കെ.രാഘവന്‍ മുതല്‍ യേശുദാസിലൂടെ ജാസിഗിഫ്റ്റു വരെ തുടരുന്ന അവര്‍ണ്ണധാര. മാത്രവുമല്ല ചലച്ചിത്രത്തെത്തന്നെ സംരക്ഷിച്ചു നിര്‍ത്തിയത് അവര്‍ണ്ണരില്‍ത്തന്നെ ദലിതരാണ്. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ‘കേരള പഠന’ത്തിലെ ഒരു നിരീക്ഷണം നോക്കുക.(2006) ‘സിനിമ ഏറ്റവും കൂടുതല്‍ കാണുന്ന സാമൂഹ്യ വിഭാഗം പട്ടികജാതിക്കാരാണ്’ 33.3 ശതമാനം. പാട്ടുകാരിലും ഉപകരണ വിദഗ്ധരിലും വലിയ ശതമാനം അവര്‍ണ്ണ അധസ്ഥിതര്‍ തന്നെ. മറ്റു മതസ്ഥരിലും താഴ്ന്ന വിഭാഗത്തില്‍പ്പെട്ടവരാണ് ചലച്ചിത്രരംഗത്തേക്ക് വന്നത് എന്നകാര്യം കൂടി പരിഗണിക്കണം. പാട്ടു പുസ്തകമായിരുന്നു അവരുടെ ഭഗവദ്ഗീതയും ഖുറാനും ബൈബിളും. സിനിമയില്‍ പാട്ടു വരുമ്പോള്‍ മെഴുകുതിരി കത്തിച്ച് പാട്ടു പുസ്തകം നോക്കി പാട്ടു പാടിയി രുന്ന സാധാരണ മനുഷ്യരുടെ കഥ ആദ്യകാലത്ത് സുലഭമായിരുന്നു. എല്ലാതരം കലര്‍പ്പുകളെയും ചലച്ചിത്ര സംഗീതം സ്വീകരിച്ചു. എല്ലാതരം മനുഷ്യരുടെയും സമൂഹമായി കേരളത്തെ ചലച്ചിത്രലോകമാണ് ആദ്യം സങ്കല്പിച്ചത്. കാരണം ആധുനിക സാസ്‌കാരിക മുതലാളിത്തത്തിന്റെ വഴി സിനിമയാണ് കേരളത്തില്‍ ആദ്യം കൊണ്ടുവന്നത്. സിനിമാ ഇന്‍ഡസ്ട്രിയാണ് കേരളത്തിലെ ആദ്യ ആധുനിക വിനോദ വ്യാവസായിക സംരംഭം. അതിലെ വലിയ ഇന്‍വെസ്റ്റുകളിലൊന്ന് യേശുദാസിന്റെ ‘സൗണ്ട് ക്യാപിറ്റല്‍’ ആയിരുന്നു.

കടപ്പാട്‌ :- മാതൃഭൂമി വീക്കിലി 

  • ഗ്രന്ഥസൂചി

മധുവാസുദേവന്‍ 2007 സംഗീതാര്‍ത്ഥമു
ഡി.സിബുക്ക്‌സ് കോട്ടയം

സുനില്‍.പി.ഇളയിടം 2010 ഉരിയാട്ടം
ഡി.സിബുക്ക്‌സ് കോട്ടയം

രവിമേനോന്‍ 2009 മൊഴികളില്‍ സംഗീതമായി
ഡി.സിബുക്ക്‌സ് കോട്ടയം

കെ.എം.നരേന്ദ്രന്‍ 2009 ഇഷ്ടസുഗന്ധം പോലെ
സെഡ്‌ലൈബ്രറി തിരുവനന്തപുരം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2006 കേരള പഠനം
പരിഷത്ത് പ്രസിദ്ധീകരണം.

രമേശ് ഗോപാലകൃഷ്ണന്‍ 2012 ജനപ്രിയ സംഗീതം
ഡി.സി.ബുക്ക്‌സ് കോട്ടയം

 

Top