

കവിത : ചേർച്ച
ചേരയെന്ന് ചിരിച്ച്
എക്കാലവും
മാറ്റി നിർത്തുമ്പോഴും
നീർക്കോലിയെന്ന് നിസ്സാരിച്ച്
പണ്ടുമുതലേ
തള്ളിപ്പറയുമ്പോഴും
ഓർക്കണമായിരുന്നു


പെയിന്റിംഗ് – അജയ് ശേഖർ
അതിന്റെ പേരിൽ
അതുങ്ങളെന്നേലും
ചേരുംപടി ചേർന്നേക്കുമെന്ന്.
ഇന്നിപ്പോൾ
ആ ചേർച്ച സംഭവിക്കുമ്പോൾ
അതും പറഞ്ഞിത്ര
മൂക്കാനെന്തിരിക്കുന്നു
മൂർഖാ
അണലീ
ശംഖുവരയാ
ഇരുതലമൂരീ
വെള്ളിക്കെട്ടാ
പെരുമ്പാമ്പേ
രാജവെമ്പാലേ
ഒന്നു കാണിച്ചു തരാമോ
ചരിത്രത്തിലെ നിങ്ങടെ
ഏതെങ്കിലും ഫാമിലി ഫോട്ടോയിൽ
ഞങ്ങടെ തല കൂടി
പിന്നെന്താണ്
ഇപ്പമിത്രസൂക്കേട്