ജെ. എന്‍. യു സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക

ജാതിവാദി- മനുവാദികളായ ജെ എന്‍ യു വി സി/അഡ്മിന്‍ എതിരെ പ്രതിഷേധിക്കാന്‍ അടിച്ചമര്‍ത്തപ്പെടുന്നവരോ പുരോഗമനവാദികളോ ആയ എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിക്കുന്നു. ദേശത്തും വിദേശത്തുമുള്ള മുഴുവന്‍ അംബേദ്കറൈറ്റ് കുടുംബത്തോടും ജെഎന്‍ യുവിലെ ഊര്‍ജ്ജസ്വലരായ അംബ്ദ്കറൈറ്റ് മൂവ്‌മെന്റിന് പിന്തുണയും സംരക്ഷണവും പരിപാലനവും നല്‍കണം എന്ന്‍ അഭ്യര്‍ത്ഥിക്കുന്നു.

സാമൂഹ്യ നീതിയ്ക്കായി സമരം ചെയ്യുന്ന ജെ. എന്‍. യു വിദ്യാര്‍ത്ഥികളെ
അകാരണമായി സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുക.

ബാപ്‌സയുടെ പ്രസിഡന്റ്, ഭുപലി വിത്തല്‍ മഗാരെ, ബാപ്‌സ പ്രവര്‍ത്തകരായ രാഹുല്‍ സോന്‍പിസ്ലെ, പ്രവീണ്‍ തല്ലപള്ളി എന്നിവരെ വിദ്യാര്‍ത്ഥികളായ ദയഷേര്‍പ്പ, ദിലീപ് യാദവ്, മുലായം സിംഗ്, ദിലീപ് കുമാര്‍, വീരേന്ദ്ര സകീല്‍ ആന്‍ജും, പ്രശാന്ത് നിഹല്‍ എന്നിവര്‍ക്കൊപ്പം ജെ.എന്‍.യു വൈസ് ചാന്‍സിലര്‍/അഡ്മിന്‍ യൂണിവേഴ്‌സിറ്റിയിലും ഹോസ്റ്റലിലും നി്ന്ന് പുറത്താക്കി. ഡിസംബര്‍ 26-ന് അക്കാദമിക് കൌണ്‍സിലിന് പുറത്ത് പ്രതിഷേധ മീറ്റിംഗ് സംഘടിപ്പിച്ചതിനാണ് സസ്‌പെന്‍ഷന്‍.
1.    വൈവ മാര്‍ക്ക് മുപ്പതില്‍ നിന്നും പത്താക്കി കുറയ്ക്കുക.
2.     ന്യൂനപക്ഷ-അധസ്ഥിതാവസ്ഥ സംബന്ധിച്ച വിഷയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടു        ത്തുക
3.    നേരിട്ടുള്ള പി എച് ഡി യിലും അദ്ധ്യാപക നിയമനത്തിലും ഒബിസി/ എസ് സി/എസ് ടി സംവരണം നടപ്പിലാക്കുക.
4.    വംശീയമായി കേസുകളുടെ സൃഷ്ടാക്കളെ ശിക്ഷിക്കുക
5.    അടുത്തിടെ ഉണ്ടായ ഫീസ് വര്‍ദ്ധന പിന്‍വലിക്കുക
6.    നജീബിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത എ ബി വി പിക്കാരെ ശിക്ഷിക്കുക
എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിക്ഷേധം നടന്നത്. സസ്‌പെന്റു ചെയ്യപ്പെട്ടവര്‍ക്ക്   താമസസൗകര്യം ഒരുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും എന്ന് ജെ.എന്‍.യു അഡ്മിന്‍ അറിയിപ്പിറക്കിയിട്ടുണ്ട്. പുറത്താക്കപ്പെട്ട  വിദ്യാര്‍ത്ഥികളില്‍ കൂടുതലും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളായ ഒബിസി/എസ് സി/എസ് ടി വിഭാഗങ്ങളിലോ മറ്റു മത ന്യൂനപക്ഷ വിഭാഗങ്ങളിലോ ഉള്‍പ്പെട്ടവരാണ്. നജീബിന്റെ തിരോധാനത്തിന് മൂന്നു മാസങ്ങള്‍ പിന്നിടുമ്പോഴും വേണ്ടത്ര തെളിവുകള്‍ ഉണ്ടായിരുന്നിട്ടും നജീബീനെ സാമുദായികമായി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത് എബിവിപിക്കാര്‍ക്കെതിരെ യാതൊരു നടപടിയും ജെ.എന്‍.യു വൈസ്ചാന്‍സിലര്‍ അഡ്മിന്‍ എടുത്തിട്ടില്ല. എന്നാല്‍ യാതൊരു അന്വേഷണങ്ങളും നടത്താതെയാണ് ഈ വിദ്യാര്‍ത്ഥികളെ അഡ്മിന്‍ പുറത്താക്കിയിരുന്നത്.
ഡിസംബര്‍ 23 ന് ഒന്നാം എ സി മീറ്റിങ്ങില്‍ മേല്‍ സൂചിപ്പിച്ച യാതൊരു ആവശ്യങ്ങളും ചര്‍ച്ച ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഡിസംബര്‍ 26 ന് ബാപ്‌സയും യുനൈറ്റഡ് ഒ ബി സി ഫോറവും മറ്റുള്ളവരും ചേര്‍ന്ന്‍ എ സി മീറ്റിങ്ങിനുപുറത്ത് പ്രതിഷധം സംഘടിപ്പിച്ചത് എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. എ.ഐ.എസ്., എ എസ് എഫ് ഐ സഖ്യം നേതൃത്വം വഹിക്കുന്ന പല്ലില്ലാത്ത ജെ.എന്‍.യു എസ്.യു  ഈ ആവശ്യങ്ങള്‍ക്കായി ശക്തമായി വാദിച്ചില്ല. എന്നാല്‍, എ സി മീറ്റിംഗില്‍ സാമൂഹ്യ  നീതി സംബന്ധിച്ച വിഷയങ്ങളില്‍ ജെ.എന്‍.യു എസ്.യു വന്‍ പരാജയമാണെന്ന് വാദിച്ച ഒരു സാധാരണ വിദ്യാര്‍ത്ഥിയോട് എ.ഐ. എസ് എയുടെ മുന്‍ യൂണിയന്‍ പ്രസിഡന്റ് കയര്‍ക്കുകയുണ്ടായി. അതിനുശേഷം ഞങ്ങള്‍ ജെ.എന്‍.യു  എസ് യുവിനോട് ഭാവി നടപടികളെക്കുറിച്ച് ആരാഞ്ഞു. എന്നാല്‍ അവര്‍ നിശബ്ദരായിരിക്കുകയും ശേഷം അവര്‍ പ്രതിഷേധിക്കും എന്നു മാത്രം പറയുകയും ചെയ്തു. എന്നാല്‍ ഡിസംബര്‍ 26 ന് നടന്ന രണ്ടാം എ സി മീറ്റിങ്ങില്‍ ജെ. എന്‍.യു എസ് യു യാതൊന്നും ചെയ്തില്ല. ബാപ്‌സയും യുനൈറ്റഡ് ഒബിസി ഫോറവും മറ്റുള്ളവരും ചേര്‍ന്നു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ജെ.എന്‍.യു എസ് യു പ്രതിഷേധത്തില്‍ ചേര്‍ന്നില്ല എന്ന് മാത്രമല്ല, അഡ്മിനോടൊപ്പം ചേര്‍ന്ന്‍ പ്രതിഷേധത്തെ അപലപിക്കുകയും ചെയ്തു.
ബപ്‌സ നേതൃത്വം നല്‍കുന്ന പാര്‍ശ്വവത്കൃത സമൂഹത്തിലെ ആക്ടിവിസ്റ്റുകളുടെയും വിദ്യാര്‍ത്ഥികളുടെയും വളര്‍ച്ചയെ പ്രതിരോധിക്കാനും അംബേദ്കറൈറ്റ് മൂവ്‌മെന്റിന്റെയും പാര്‍ശ്വവത്കരിക്കപ്പെടുന്ന വിദ്യാര്‍ത്ഥി രാഷ്ട്രത്തിന്റെയും ഉണര്‍വ് തടയാനുമാണ് ആര്‍ എസ് എസ്/ബിജെപി പിന്തുണയോടെ ജെ എന്‍ യു വി സി ഈ സാമൂഹ്യ ബഹിഷ്‌കരണവും അക്കാദമിക സസ്‌പെന്‍ഷനും നടപ്പിലാക്കന്നത്. കഴിഞ്ഞ വര്‍ഷം എച്ച് സി യുവില്‍ അംബേദ്ക്കറൈറ്റ് മൂവ്‌മെന്റിന്റെ ഭാഗമായി രോഹിത് വേമൂലയെയും മറ്റുള്ളവരെയും എം. എച്ച്.ആര്‍ഡി/ ബിജെപി ആക്രമിച്ചതിന്റെ ആവര്‍ത്തനമാണ് ഇത്.
ജാതിവാദി- മനുവാദികളായ ജെ എന്‍ യു വി സി/അഡ്മിന്‍ എതിരെ പ്രതിഷേധിക്കാന്‍ അടിച്ചമര്‍ത്തപ്പെടുന്നവരോ പുരോഗമനവാദികളോ ആയ എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിക്കുന്നു. ദേശത്തും വിദേശത്തുമുള്ള മുഴുവന്‍ അംബേദ്കറൈറ്റ് കുടുംബത്തോടും ജെഎന്‍ യുവിലെ ഊര്‍ജ്ജസ്വലരായ അംബ്ദ്കറൈറ്റ് മൂവ്‌മെന്റിന് പിന്തുണയും സംരക്ഷണവും പരിപാലനവും നല്‍കണം എന്ന്‍ അഭ്യര്‍ത്ഥിക്കുന്നു.

ജയ് ഭീം.
ബാപ്‌സ
_________
(അവലംബം: റൗണ്ട് ടേബിള്‍ ഇന്ത്യ/വിവര്‍ത്തനം-രാധു രാജ്)

Top