ബദാവൂനിലെ പെണ്‍കുട്ടികള്‍ : പ്രതിരോധത്തിന്റെ രാഷ്ട്രീയം

ഏതൊരു പീഢിതസമുദായത്തേയും ദളിതരെന്നു ചിത്രീകരിക്കുക, ബലാല്‍സംഗത്തെ തുടര്‍ന്ന് അതിലും ക്രൂരമായ കൊലപാതകം നടന്നിട്ടും, ബലാല്‍സംഗത്തെ മാത്രം പ്രശ്‌നവല്‍ക്കരിക്കുക – ഇതെല്ലാം പല നിഗമനങ്ങളിലേക്കും എത്തിച്ചേരാവുന്ന സൂചനകളാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടികളെ കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ തമസ്‌ക്കരിക്കപ്പെടുന്നു, പ്രചരിക്കുന്നതാകട്ടെ തെറ്റായ വിവരങ്ങളും. കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍, അവര്‍ ജീവിച്ചുകൊണ്ടിരുന്ന ജീവിതം, അവര്‍ക്കു നേരിടേണ്ടി വന്ന തിക്താനുഭവങ്ങള്‍ എന്നിവ കൃത്യമായും സത്യമായും തിരിച്ചറിഞ്ഞ് അവയുടെ അടിസ്ഥാനത്തില്‍ മാത്രമുള്ള പ്രസക്തമായൊരു ഇടപെടലാണ് യഥാര്‍ത്ഥത്തില്‍ വേണ്ടിയിരുന്നത്.

പ്രതിഷേധങ്ങള്‍ നല്ലതുതന്നെ; എന്നാല്‍ അവ എപ്പോഴും അങ്ങിനെതന്നെ ആകണമെന്നുമില്ല. ഈയിടെ ഉത്തര്‍പ്രദേശിലെ ബദാവൂനില്‍ രണ്ടു പെണ്‍കുട്ടികളെ ബലാല്‍സംഗത്തിനുശേഷം കൊലപ്പെടുത്തി മരക്കൊമ്പില്‍ കെട്ടിത്തൂക്കുകയുണ്ടായി. ഇതിനെതിരെ ഒരുപാടു പ്രതിഷേധങ്ങള്‍ രാജ്യത്തിനകത്തും പുറത്തും അരങ്ങേറി. അവയില്‍ ശ്രദ്ധിക്കപ്പെട്ട പ്രതിഷേധങ്ങള്‍ അവയ്ക്ക് കാരണമായ ക്രൂരതയോളം തന്നെ അപലനീയമാണ്. അതുകൊണ്ട് തന്നെ ഈ പ്രതിഷേധങ്ങളുടെ രാഷ്ട്രീയം നിര്‍ബന്ധമായും നമ്മുടെ ചിന്തയ്ക്കും വിശകലനത്തിനും വിധേയമാകേണ്ടതാണ്. പ്രതിരോധത്തിന്റെയും വിമോചനത്തിന്റെയും ആയുധങ്ങളാണ് പ്രതിഷേധങ്ങള്‍. പക്ഷേ, വസ്തുതകളെ തമസ്‌ക്കരിച്ച് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ സംഘടിക്കപ്പെടുമ്പോള്‍ അവ പത്രത്താളുകളില്‍ നെടുങ്കന്‍ ലേഖനങ്ങള്‍ എഴുതുന്നതിനും പ്രകടനങ്ങള്‍ നടത്തുന്നതിനും വേണ്ടി മാത്രമുള്ള ഉപകരണങ്ങളായി അധഃപതിക്കുന്നു.
ഇക്കഴിഞ്ഞ മെയ് 28 നാണ് ബദാവൂനില്‍ ‘മൗര്യ’ എന്ന പിന്നോക്കസമുദായത്തില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് വധിക്കപ്പെട്ടത്. അവരുടെ പീഢകരും ഘാതകരും മറ്റൊരു പിന്നോക്ക സമുദായത്തില്‍പ്പെട്ട ‘യാദവ’ പുരുഷന്മാരായിരുന്നു. മൗര്യ-യാദവ വിഭാഗങ്ങള്‍ രണ്ടുപേരും പിന്നോക്ക സമുദായത്തില്‍പ്പെട്ടവരെങ്കിലും, യാദവര്‍ രാഷ്ട്രീയമായി കൂടുതല്‍ സംഘടിതരും വിപുലമായി പ്രതിനിധീകരിക്കപ്പെടുന്നവരുമാണ്; എണ്ണത്തിലും വളരെ കൂടുതലുള്ള സമുദായമാണവര്‍. പെണ്‍കുട്ടികളുടെ കൊലപാതകം ഇതിനകം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ ബലാല്‍സംഗത്തിലെ ഇരകളുടെ സ്വകാര്യ കര്‍ശനമായി പാലിക്കപ്പെടുമെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. പക്ഷേ, ബദാവൂന്‍ ഇരകളുടെ തൂക്കിലേറ്റിയ ചിത്രങ്ങള്‍ പൊതുജന ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

_______________________________
കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ ജാതീയതയുടെ ഇരകളായിരുന്നെന്നതു ശരിതന്നെ. പക്ഷേ, ദളിതരായിരുന്നതുകൊണ്ടല്ല അവര്‍ കൊല്ലപ്പെട്ടത്. ‘ദളിത് സ്ത്രീകള്‍ക്കെതിരെ സവര്‍ണ്ണര്‍ നടത്തുന്ന അക്രമണം’എന്ന് സംഭവത്തെ സൗകര്യപൂര്‍വ്വം ചുരുക്കി വ്യാഖ്യാവിക്കാന്‍ കഴിയില്ല. ഏത് മാനദണ്ഡം വെച്ചുനോക്കിയാലും നീതീകരിക്കാനാവാത്ത ഒരു വ്യാഖ്യാനം അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി കൊല്ലപ്പെട്ടവരുടെ ജീവിതം ഉപകരണമാകുന്ന പ്രവണത അപലപനീയം കൂടിയാണ്. 
_______________________________ 

ഒരുപക്ഷേ, ഈ സംഭവത്തിന്റെ അതിഭീകരതയായിരിക്കാം ഇങ്ങിനെ ചെയ്തതിനു ന്യായീകരണം. മാത്രമല്ല, ദളിത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളോടുള്ള പ്രതികരണവും ബോധവല്‍ക്കരണവുമായാണ് ഒരുപാടാളുകള്‍ ഈ പ്രതിഷേധങ്ങളെ കണ്ടത്. സാധാരണയായി ദളിത് സ്ത്രീകള്‍ കൊല്ലപ്പെടുമ്പോള്‍ ഉണ്ടാകുന്നതില്‍നിന്നും വ്യത്യസ്തമായി നിരവധി വൈവിധ്യമാര്‍ന്ന പ്രതിഷേധ മാര്‍ഗ്ഗങ്ങളാണ് ബദാവൂന്‍ സംഭവത്തെത്തുടര്‍ന്ന് അരങ്ങേറിയത്. ദേശീയവും അന്തര്‍ദേശീയവുമായ മാധ്യമങ്ങളിലും തലങ്ങളിലും ലേഖനങ്ങള്‍, പ്രതിഷേധക്കുറിപ്പുകള്‍, സോഷ്യല്‍ മീഡിയായില്‍ പ്രത്യക്ഷപ്പെട്ട രോഷാകുലവും കരളലിയിപ്പിക്കുന്നതുമായ നിരവധി പോസ്റ്റുകള്‍, പ്രകടനങ്ങള്‍, അങ്ങിനെ പലതും, പലതും.
‘ദളിത്’ , ‘ബലാല്‍സംഗം’ എന്നീ രണ്ട് വാക്കുകള്‍ ഈ ദേശ-വിദേശ പ്രതിഷേധങ്ങളില്‍ കൂടുതലായി മുഴങ്ങിക്കേട്ടു. കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ ദളിതരായിരുന്നെന്ന തെറ്റായ വസ്തുതകളില്‍ അധിഷ്ഠിതമായിരുന്നു അധിക പങ്ക് മാധ്യമപ്രതിഷേദങ്ങളും പ്രകടനങ്ങളും. ഈ പെണ്‍കുട്ടികള്‍ അനുഭവിച്ച അതിക്രൂരമായ പീഢനങ്ങളും തുടര്‍ന്നുണ്ടായ ദാരുണമായ കൊലപാതകവും അവരുടെ അതീവ പാര്‍ശ്വവല്‍കൃത ജീവിതാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു. എങ്കിലും, അവര്‍ ദളിത് സമുദായത്തില്‍പെട്ടവരായിരുന്നില്ല. ഇതെഴുതുന്ന ദിവസം വരെ അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങള്‍ ‘ദളിത് സ്ത്രീ’കളുടെ ബലാല്‍സംഗത്തിനും കൊലപാതകത്തിനുമെതിരെ രോക്ഷം പ്രകടിപ്പിച്ചുകൊണ്ടിരിക്കയാണ്. പ്രതിഷേധങ്ങളുടെ മുഖ്യമായ ലക്ഷ്യം പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന ‘കൂട്ട ബലാല്‍സംഗ’ മാണ്. പക്ഷേ, വളരെ പ്രധാനപ്പെട്ടൊരു വസ്തുത ഇവിടെ നിസ്സാരവത്ക്കരിക്കപ്പെടുന്നു. അവരുടെ ജീവനെടുക്കപ്പെട്ടു എന്ന ഭീകരസത്യം.
വളരെ പ്രധാനപ്പെട്ടൊരു ചോദ്യം ഈ സന്ദര്‍ഭത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്. ‘ദളിത്’ ‘ബലാല്‍സംഗം’ എന്നീ സംജ്ഞകള്‍ക്ക് ഇത്ര അമിത പ്രാധാന്യം നല്‍കപ്പെട്ട എന്തുകൊണ്ട്? ‘പിന്നോക്കസമുദായത്തിലെ പെണ്‍കുട്ടികള്‍’, ‘കൊലപാതകം’ എന്നീ വസ്തുതകള്‍ക്ക് എന്തുകൊണ്ട് അവ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ല? ബദാവൂന്‍ സംഭവത്തെ തുടര്‍ന്ന് അടുത്തിടെ കേരളത്തില്‍ പുതുമയാര്‍ന്നൊരു പ്രതിഷേധം നടന്നു. പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതില്‍ പ്രതിഷേധിക്കുന്ന ബാനറുകള്‍ ചുറ്റി സ്ത്രീകള്‍ നടത്തിയ പ്രകടനമായിരുന്നു അത്. അച്ചടി – ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി. സ്ത്രീശരീരം,സാമൂഹികമായി അംഗീകരിക്കപ്പെട്ട പ്രതിഷേധ രീതികള്‍, പൊതുവിടങ്ങളിലെ സ്ത്രീകളുടെ വസ്ത്രധാരണം, സദാചാരബോധം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചില സുപ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തിവിടാന്‍ ഈ ചര്‍ച്ചകള്‍ക്കു കഴിഞ്ഞു. പുരുഷാധിപത്യ സാമൂഹ്യവ്യവസ്ഥിതിയില്‍ (പട്രിയാര്‍ക്കി) ഉയര്‍ത്തിവിടാറുള്ള ചോദ്യങ്ങളാണിവ. പട്രിയാര്‍ക്കി എന്താണെന്നും, അതിന്റെ കാണാച്ചരടുകള്‍ എങ്ങിനെയെല്ലാം സ്ത്രീകളെ വരിഞ്ഞു മുറുക്കുന്നുവെന്നും മനസ്സിലാക്കുന്നത് വളരെ സുപ്രധാനം തന്നെ. പക്ഷേ, എന്താണിവിടെ സംഭവിച്ചത്? പുതിയ പ്രതിഷേധങ്ങളും പുത്തന്‍രീതികളും ഉയര്‍ത്തിവിട്ട ചര്‍ച്ചകളില്‍ മുഖ്യവിഷയമാകാതെ വദാവൂന്‍ സംഭവം വഴിമാറിക്കൊടുത്തു.

________________________________
സവര്‍ണ്ണ പുരുഷ-കേന്ദ്രീകൃത-സാമൂഹിക വ്യവസ്ഥയുടെ ഉത്പന്നങ്ങളായ ബലാല്‍സംഗം, സ്ത്രീ വിരുദ്ധ അതിക്രമങ്ങള്‍ എന്നിവയിലേക്ക് ഈ ചര്‍ച്ചകള്‍ കടന്നുചെന്നില്ല (അടിസ്ഥാനാവശ്യങ്ങളായ മലമൂത്രവിസര്‍ജ്ജനത്തിനുപോലും സൗകര്യമില്ലാത്തതുകൊണ്ട് തുറസ്സായ സ്ഥലത്തേക്ക് പോയപ്പോഴാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊന്നു കെട്ടിത്തൂക്കിയത് എന്നിവിടെ ഓര്‍മ്മിപ്പിക്കട്ടെ.) പുത്തന്‍ പ്രതിഷേധ രീതി അവലംബിച്ചവരും ഇരകളെ ദളിത് പെണ്‍കുട്ടികളെന്ന് തന്നെയാണ് വിളിച്ചതെന്ന കാര്യം നമുക്ക് വിട്ടുകളയാം. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നില്‍ നടന്ന മറ്റൊരു പ്രതിഷേധം ബദാവൂനിലേയും ഭഗാനയിലേയും ബലാല്‍സംഗ ഇരകളെ ‘ദളിത് പെണ്‍കുട്ടികള്‍’ എന്ന ഒറ്റച്ചടില്‍ കൂട്ടിക്കെട്ടി.
________________________________

സവര്‍ണ്ണ പുരുഷ-കേന്ദ്രീകൃത-സാമൂഹിക വ്യവസ്ഥയുടെ ഉത്പന്നങ്ങളായ ബലാല്‍സംഗം, സ്ത്രീ വിരുദ്ധ അതിക്രമങ്ങള്‍ എന്നിവയിലേക്ക് ഈ ചര്‍ച്ചകള്‍ കടന്നുചെന്നില്ല (അടിസ്ഥാനാവശ്യങ്ങളായ മലമൂത്രവിസര്‍ജ്ജനത്തിനുപോലും സൗകര്യമില്ലാത്തതുകൊണ്ട് തുറസ്സായ സ്ഥലത്തേക്ക് പോയപ്പോഴാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊന്നു കെട്ടിത്തൂക്കിയത് എന്നിവിടെ ഓര്‍മ്മിപ്പിക്കട്ടെ.) പുത്തന്‍ പ്രതിഷേധ രീതി അവലംബിച്ചവരും ഇരകളെ ദളിത് പെണ്‍കുട്ടികളെന്ന് തന്നെയാണ് വിളിച്ചതെന്ന കാര്യം നമുക്ക് വിട്ടുകളയാം. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നില്‍ നടന്ന മറ്റൊരു പ്രതിഷേധം ബദാവൂനിലേയും ഭഗാനയിലേയും ബലാല്‍സംഗ ഇരകളെ ‘ദളിത് പെണ്‍കുട്ടികള്‍’ എന്ന ഒറ്റച്ചടില്‍ കൂട്ടിക്കെട്ടി.
ഈ അവസരത്തില്‍ ഓര്‍ക്കേണ്ടത് പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ പീഢന നിയമം ബദാവൂന്‍ സംഭവത്തിലെ ഇരകള്‍ക്ക് ബാധകമല്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നുള്ളതാണ്. കാരണം, ഈ പെണ്‍കുട്ടികള്‍ നിയമത്തില്‍ പറയുന്ന പട്ടികജാതി സമുദായങ്ങളിലൊന്നും പെട്ടവരല്ല. എന്നിട്ടും ഈ സംഭവം ഈ സംഭവം ദളിതര്‍ക്കെതിരായ അതിക്രമമാണെന്നവകാശപ്പെട്ടുകൊണ്ട് നിരവധി ലേഖനങ്ങളും അപഗ്രഥനങ്ങളും ദിനേന പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇതില്‍നിന്നെല്ലാം എന്തെല്ലാമാണ് നാം വായിച്ചെടുക്കേണ്ടത്? ഏതൊരു പീഢിതസമുദായത്തേയും ദളിതരെന്നു ചിത്രീകരിക്കുക, ബലാല്‍സംഗത്തെ തുടര്‍ന്ന് അതിലും ക്രൂരമായ കൊലപാതകം നടന്നിട്ടും, ബലാല്‍സംഗത്തെ മാത്രം പ്രശ്‌നവല്‍ക്കരിക്കുക – ഇതെല്ലാം പല നിഗമനങ്ങളിലേക്കും എത്തിച്ചേരാവുന്ന സൂചനകളാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടികളെ കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ തമസ്‌ക്കരിക്കപ്പെടുന്നു, പ്രചരിക്കുന്നതാകട്ടെ തെറ്റായ വിവരങ്ങളും. കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍, അവര്‍ ജീവിച്ചുകൊണ്ടിരുന്ന ജീവിതം, അവര്‍ക്കു നേരിടേണ്ടി വന്ന തിക്താനുഭവങ്ങള്‍ എന്നിവ കൃത്യമായും സത്യമായും തിരിച്ചറിഞ്ഞ് അവയുടെ അടിസ്ഥാനത്തില്‍ മാത്രമുള്ള പ്രസക്തമായൊരു ഇടപെടലാണ് യഥാര്‍ത്ഥത്തില്‍ വേണ്ടിയിരുന്നത്. ബദാവൂന്‍ സംഭവത്തില്‍ നടന്ന തമസ്‌കരണം നീതികരണമില്ലാത്തതാണ്. എന്നിട്ടും ഇത്തരം എഴുത്തുകാരും പ്രതിഷേധക്കാരും വിമര്‍ശന വിധേയരാകുന്നില്ലെങ്കില്‍ അത് മറ്റൊരു വിപത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നമ്മുടെ പ്രതിബന്ധത സാമൂഹ്യനീതിയോടെന്നതിനേക്കാള്‍ വാര്‍ത്താനിര്‍മ്മിതിയോടാണ്.
ഇവിടെ നടന്ന തെറ്റായ പ്രതിനിധാനം സൂചിപ്പിക്കുന്നത് എന്താണ്? എഴുത്തുകാരും പ്രതിഷേധക്കാരും തങ്ങള്‍ക്ക് സംസാരിക്കാനും എഴുതാനും പാകത്തിലുള്ള ഒരു വീക്ഷണകോണിലേയ്ക്ക് എല്ലാ സംഭവങ്ങളേയും ചുരുക്കിയെടുത്തു. ഇരകളുള്‍പ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ചുശ്ശ വസ്തുനിഷ്ഠവും വിശദവുമായ അന്വേഷണത്തിന്റെയും ആലോചനയുടെയും അഭാവമാണ് ഇവിടെ പ്രകടമാകുന്നത്. ബദാവൂന്‍ സംഭവത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവന്നിട്ടും മുന്‍പു പുറത്തുവന്ന പ്രസ്താവ്യങ്ങള്‍ മാറ്റമില്ലാതെ തന്നെ നില്‍ക്കുന്നു. തിരുത്തുവാനുള്ള ഈ സന്നദ്ധതയില്ലായ്മ വസ്തുക്കളുടെ വേരുകളിലേയ്ക്കിറങ്ങിച്ചെല്ലാനുള്ള വിമുഖതയാണ് കാണിക്കുന്നത്. ഈ ഹിംസാത്മകതയുടെ ചരിത്രം പരിശോധിക്കപ്പെടേണ്ടത് ഉച്ഛനീചത്വാധിഷ്ഠിതമായ ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥിതിക്കുള്ളില്‍ തന്നെയാണെന്നുള്ളത് അംഗീകരിക്കാനുള്ള വൈമനസ്യവും ഇവിടെ പ്രകടമാവുന്നുണ്ട്. മാത്രമല്ല, ഈ പെണ്‍കുട്ടികള്‍ ജീവിച്ച ജീവിതം, അവരുടെ അനുഭവങ്ങള്‍, അവരുടെ സമുദായത്തിന്റെ ചരിത്രം എന്നിവയെ അടര്‍ത്തിമാറ്റിക്കൊണ്ടുള്ള സമരാവേശപ്രവണതയും കാണുകയുണ്ടായി. ഇത്തരത്തിലുള്ള തമസ്‌കരണം (erasure)-നഷ്ടപ്പെട്ട ജീവിതങ്ങളുടെ, അവരുടെ സമുദായത്തിന്റെ, അവരുള്‍പ്പെടുന്ന സമൂഹത്തിന്റെ യാതൊരുവിധത്തിലും ന്യായീകരിക്കാനാവുന്നതല്ല.
വായനക്കാര്‍ക്ക് ഗൂഗിള്‍ സേര്‍ച്ചില്‍ നിന്നും നേരിട്ടു കാണാവുന്ന നിരവധിയായ ബാനറുകളില്‍ നിന്നും പ്ലക്കാര്‍ഡുകളില്‍ നിന്നും ഒരു കാര്യം വളരെ വ്യക്തമാണ്: പ്രതിഷേധങ്ങളില്‍ കൊലപാതകത്തെക്കാള്‍ മുന്‍തൂക്തം ലഭിച്ചത് ബലാല്‍സംഗത്തിനായിരുന്നു. സ്ത്രീകളുടെ ജീവന് അര്‍ഹിക്കുന്ന വില കല്‍പ്പിക്കുന്നില്ലെന്ന ധാര്‍ഷ്ഠ്യം നിറഞ്ഞൊരു പ്രഖ്യാപനമല്ലേയിത്? അവരുടെ ജീവഹാനി ബലാല്‍സംഗത്തെക്കാള്‍ കുറഞ്ഞ ദുരന്തമാണെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?. അടിസ്ഥാനപരമായി മാനവികതയില്ലാത്തൊരു സമീപനമാണിത്. വിശകലനാത്മകമായ ഈ കാഴ്ച്ചപ്പാട് ലൈംഗികാതിക്രമങ്ങള്‍ കൊലപാതകത്തെക്കാള്‍ ക്രൂരവും കുറ്റകരവുമാണെന്ന ധാരണ പരത്തുന്നുണ്ട്. ഇതു വീണ്ടും നമ്മെ കൊണ്ടെത്തിക്കുന്നത് പെണ്‍കുട്ടികളുടെ മാനത്തിന് അവരുടെ ജീവനെക്കാള്‍ വില കല്‍പ്പിക്കുന്ന പരികല്‍പ്പനയിലേക്കാണ്. മിശ്ര വിവാഹങ്ങളുടെ പേരില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന ‘അഭിമാനഹത്യ (Honour Killing) കള്‍ പോലും ഈ യുക്തിയിലാണ് നിലനില്‍ക്കുന്നത്. പുരുഷാധിപത്യപരമായൊരു വീക്ഷണം തന്നെയാണിത്.

________________________________
നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതികോയ്മയുടെ മര്‍ദ്ദക ശക്തികളെ കണ്ടില്ലെന്നു നടിച്ച ഭരണകൂട സംവിധാനങ്ങളുടെ ക്രൂരതയുടെയും കാര്യക്ഷമതയില്ലായ്മയുടെയും അനന്തര ഫലമാണ് ദാരുണമായ ഈ അക്രമങ്ങളെന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ, ബദാവൂന്‍ സംഭവത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന പല പ്രതിഷേധങ്ങളും കൊലപാതകത്തിനിരയായ പെണ്‍കുട്ടികളുടെ ഉപകരണവത്ക്കരണത്തിന് തുല്യമാണ്. സ്വരാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ സംഭവത്തിന്റെ ഉത്തരവാദിത്വം പുതുതായി അധികാരമേറ്റ കേന്ദ്രസര്‍ക്കാരിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഈ ഉപകരണവത്ക്കരണ പ്രക്രിയയുടെ ഭാഗമാണ്. 
________________________________

പെണ്‍കുട്ടികളുടെ ബലാല്‍സംഗത്തിനും ജീവഹാനിക്കും കാരണമായ പുരുഷാധിപത്യ ശക്തികളെ പുരുഷാധിപത്യകാഴ്ച്ചപാടിലൂടെ ഒരു സമീപനത്തിന് എങ്ങനെ നേരിടാന്‍ സാധിക്കും എന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടുതന്നെ.
ബദാവൂനിലെ ദാരുണ സംഭവത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളുടെ മറ്റൊരു ഹിംസാത്മകവശം പുതുതായി ഉരുത്തിരിയുന്ന പ്രാദേശികവും ദേശീയവുമായ രാഷ്ട്രീയ സമവാക്യങ്ങളും അധികാരം പങ്കവെയ്ക്കലുകളും വിലയിരുത്തുന്നതിനും നിര്‍ണ്ണയിക്കുന്നതിനുപോലും അവ ഉപകരണങ്ങളാക്കപ്പെട്ടുവെന്നുള്ളതാണ്. ചില മാധ്യമങ്ങളില്‍ ലോകസഭ തിരഞ്ഞെടുപ്പിലൂടെ പുതുതായി സംജാതമായ രാഷ്ട്രീയാധികാര കേന്ദ്രത്തിന്റെ പശ്ചാത്തലത്തിലാണ് ബദാവൂന്‍ സംഭവം ചര്‍ച്ച ചെയ്യപ്പെട്ടത്. മറ്റു ചിലര്‍ ഈ സംഭവത്തെ നോക്കിക്കണ്ടത് ഉത്തര്‍പ്രദേശില്‍ ഉരുത്തിരിയുന്ന യാദവവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായിട്ടാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തേയും ബന്ധുമിത്രാദികലെയും മുന്‍ യു. പി. മുഖ്യമന്ത്രി കുമാരി മായാവതി സന്ദര്‍ശിച്ചതിനു പിന്നിലുള്ള രാഷ്ട്രീയ തന്ത്രങ്ങളിലേക്ക് വിരല്‍ ചൂണ്ടാനാണ് മറ്റു ചിലര്‍ തിടുക്കം കാണിച്ചത്. ഇങ്ങിനെ അതിദാരുണമായൊരു സംഭവത്തെ രാഷ്ട്രീയ വിശകലനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമുള്ള നിമിത്തമാക്കി മാറ്റിയ ചര്‍ച്ചാ രീതികള്‍ ഒരര്‍ത്ഥത്തിലും നിര്‍ദ്ദോഷകരണാണെന്ന് കാരുതാനാവില്ല. സത്യം പറഞ്ഞാല്‍, ഏറ്റവുമധികം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കെതിരായി നടന്ന ഭീതിജനകമായി ജാതീയ അക്രമങ്ങളും കൊലപാതകവും ഇതര രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രവൃത്തിയായി തന്നെ വേണം ഇതിനെയെല്ലാം കരുതാന്‍. എന്തൊക്കെ തന്നെ പറഞ്ഞാലും ജനാധിപത്യം, തിരഞ്ഞെടുപ്പ്, സര്‍ക്കാര്‍ തുടങ്ങിയ പ്രക്രിയകളുടെയും സ്ഥാപനങ്ങളുടെയും വളര്‍ച്ച – വികാസങ്ങളോട് താരതമ്യം ചെയ്തുനോക്കുമ്പോള്‍, ഇന്ത്യയില്‍ ജാതീയത ഇന്നും ശക്തവും എത്രത്തോളും അടക്കി നിര്‍ത്താന്‍ ശ്രമിച്ചാലും അത്രത്തോളം ശക്തിപ്രാപിച്ചുവരുന്നതുമായൊരു പ്രതിഭാസമാണ്. ജാതിവ്യവസ്ഥ കാലാകാലങ്ങളായി ശക്തിപ്രാപിച്ചുവരുന്നതുമായൊരു പ്രതിഭാസമാണ്. ജാതിവ്യവസ്ഥ കാലാകാലങ്ങളായി ഇന്ത്യന്‍ സമൂഹത്തില്‍ രൂഢമൂലമായതും, അതുകൊണ്ട്തന്നെ ഇത്തരം രാഷ്ട്രീയ പ്രക്രിയകളിലേക്ക് ചുരുക്കം വിശകലനം ചെയ്യപ്പെടാവുന്നതുമല്ല.
നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതികോയ്മയുടെ മര്‍ദ്ദക ശക്തികളെ കണ്ടില്ലെന്നു നടിച്ച ഭരണകൂട സംവിധാനങ്ങളുടെ ക്രൂരതയുടെയും കാര്യക്ഷമതയില്ലായ്മയുടെയും അനന്തര ഫലമാണ് ദാരുണമായ ഈ അക്രമങ്ങളെന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ, ബദാവൂന്‍ സംഭവത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന പല പ്രതിഷേധങ്ങളും കൊലപാതകത്തിനിരയായ പെണ്‍കുട്ടികളുടെ ഉപകരണവത്ക്കരണത്തിന് തുല്യമാണ്. സ്വരാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ സംഭവത്തിന്റെ ഉത്തരവാദിത്വം പുതുതായി അധികാരമേറ്റ കേന്ദ്രസര്‍ക്കാരിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഈ ഉപകരണവത്ക്കരണ പ്രക്രിയയുടെ ഭാഗമാണ്.

________________________________
മിശ്ര വിവാഹങ്ങളുടെ പേരില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന ‘അഭിമാനഹത്യ (Honour Killing) കള്‍ പോലും ഈ യുക്തിയിലാണ് നിലനില്‍ക്കുന്നത്. പുരുഷാധിപത്യപരമായൊരു വീക്ഷണം തന്നെയാണിത്. പെണ്‍കുട്ടികളുടെ ബലാല്‍സംഗത്തിനും ജീവഹാനിക്കും കാരണമായ പുരുഷാധിപത്യ ശക്തികളെ പുരുഷാധിപത്യകാഴ്ച്ചപാടിലൂടെ ഒരു സമീപനത്തിന് എങ്ങനെ നേരിടാന്‍ സാധിക്കും എന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടുതന്നെ. ബദാവൂനിലെ ദാരുണ സംഭവത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളുടെ മറ്റൊരു ഹിംസാത്മകവശം പുതുതായി ഉരുത്തിരിയുന്ന പ്രാദേശികവും ദേശീയവുമായ രാഷ്ട്രീയ സമവാക്യങ്ങളും അധികാരം പങ്കവെയ്ക്കലുകളും വിലയിരുത്തുന്നതിനും നിര്‍ണ്ണയിക്കുന്നതിനുപോലും അവ ഉപകരണങ്ങളാക്കപ്പെട്ടുവെന്നുള്ളതാണ്.
________________________________

പെണ്‍കുട്ടികളുടെ ബലാല്‍സംഗവും, കൊലപാതകവും ചവിട്ടുപടികളാക്കി അതിന്റെ പേരില്‍ കൂടുതല്‍ കൂടുതല്‍ ലേഖനങ്ങള്‍ എഴുതിയും, പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചും, തങ്ങളുടെ കരിയര്‍ അഭിവൃദ്ധിപ്പെടുത്താന്‍ നടക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കൊല്ലപ്പെട്ടവര്‍ ദളിതരാണെന്ന തെറ്റായ നിഗമനവും, ദാരുണാവസ്ഥയിലുള്ള അവരുടെ മൃതശരീരങ്ങളുടെ ചിത്രപ്രദര്‍ശനങ്ങളും ഇരകള്‍ എന്തെല്ലാമോ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കപ്പെടുകയും ഉപകരണവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നത് വ്യക്തമാക്കുന്നു. മനുഷ്യമനഃസാക്ഷിയെ ഉണര്‍ത്താനെന്ന പേരില്‍ പലരും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയ്‌ക്കോ, അവരുടെ ഉറ്റവരുടെയോ, അവരുടെ സമുദായത്തിന്റെയോ വികാരങ്ങള്‍ക്ക് യാതൊരുവിലയും കല്‍പ്പിച്ചില്ല (ഇന്ത്യയില്‍ ബലാല്‍സംഗ ഇരകളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമപരമായ കുറ്റമാണ് എന്നിരിക്കെയാണ് ഇത്). ഇരകളെ ഉപകരണമാക്കാനുള്ള ഈ പ്രതിഷേധങ്ങള്‍ക്ക് മരിച്ചവരോടോ, അവരുടെ പ്രിയപ്പെട്ടവരോടോ, ദളിത് പോരാട്ടങ്ങളോടോ ഉള്ള പ്രതിബന്ധത എങ്ങനെയാണ് ഇവിടെ പ്രകടമാവുക? ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ പ്രവര്‍ത്തനം മനസ്സിലാക്കാനുള്ള സഹാനുഭൂതിയുടെയും ഭൗതികമായ സത്യസന്ധതയുടെയും അഭാവമാണ് ഇവിടെ പ്രകടമാവുന്നത്. സൗകര്യപ്രദവും എളുപ്പത്തില്‍ ലഭ്യവുമായ ഇത്തരം സാമ്പ്രദായിക വിശകലന വിവക്ഷകള്‍ക്ക് അനുസൃതമായി പ്രതിഷേധിക്കുന്നത് ചുരുങ്ങിയപക്ഷം ജാതീയതയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങളില്‍ സത്യസന്ധമായി ഇടപെടാനുള്ള വിമുഖതയാണ്.
കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ ജാതീയതയുടെ ഇരകളായിരുന്നെന്നതു ശരിതന്നെ. പക്ഷേ, ദളിതരായിരുന്നതുകൊണ്ടല്ല അവര്‍ കൊല്ലപ്പെട്ടത്. ‘ദളിത് സ്ത്രീകള്‍ക്കെതിരെ സവര്‍ണ്ണര്‍ നടത്തുന്ന അക്രമണം’എന്ന് സംഭവത്തെ സൗകര്യപൂര്‍വ്വം ചുരുക്കി വ്യാഖ്യാവിക്കാന്‍ കഴിയില്ല. ഏത് മാനദണ്ഡം വെച്ചുനോക്കിയാലും നീതീകരിക്കാനാവാത്ത ഒരു വ്യാഖ്യാനം അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി കൊല്ലപ്പെട്ടവരുടെ ജീവിതം ഉപകരണമാകുന്ന പ്രവണത അപലപനീയം കൂടിയാണ്. കൊല്ലപ്പെട്ടവരോടുള്ള ഇത്രയയും ക്രൂരവും ഉദാസീനവുമായ സമീപനം, ദളിത് – ജാതിവിരുദ്ധ പ്രക്ഷോഭങ്ങളിലുള്ള പൊള്ളയായ ഇടപെടലുകള്‍, അവരുടെ ദുരന്തങ്ങളിലുള്ള മാനസിക വ്യഥയും ആകുലതയുമില്ലായ്മ – ഇവയ്‌ക്കെല്ലാം ഒരറുതി വരേണ്ടതാണ്. ബലാല്‍സംഗം ചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടികള്‍ക്കുവേണ്ടി വൈവിദ്ധ്യമാര്‍ന്ന പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവര്‍ അവരുടെ പ്രസ്താവനകളിലെ തെറ്റുകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നതില്‍ പോലും അപാകതയില്ലാ എന്ന് തോന്നിപ്പോകുന്നു. കാരണം, ഒരു ജനതയുടെയും അവരുടെ സമൂഹത്തിന്റെയും ചരിത്രം വസ്തുതകളിലും ബോധങ്ങളിലും ഊന്നാത്ത ധാര്‍ഷ്ഠ്യം നിറനിറഞ്ഞ തമസ്‌ക്കരണത്തിലൂടെ തുടച്ചുമാറ്റപ്പെടാന്‍ കഴിയില്ല. കൊലപാതകം ബലാല്‍സംഗത്തെക്കാള്‍ നിസ്സാരമായ പ്രശ്‌നവും കുറ്റമായി തുടരുന്നിടത്തോളം നീതിതേടിയുള്ള യാത്രകള്‍ സുഗമമാവില്ല. ഇങ്ങിനെ ചെയ്യുന്നിടത്തോളം കൊല്ലപ്പെട്ട പെണ്‍കുട്ടികളോടും അവരുടെ ബന്ധുക്കളോടും നമ്മള്‍ കാണിക്കുന്ന അനീതി അപരിഹാര്യമായി തുടരുക തന്നെ ചെയ്യും.
പക്ഷേ, ഇതെല്ലാം ചെയ്യുന്നതിനുമുമ്പ്, ഇനിയും പുതിയ ചര്‍ച്ചകളിലേക്കും വിശകലനങ്ങളിലേക്കും കടക്കുന്നതിനുമുമ്പ്, നമുക്കൊരു നിമിഷം നിശബ്ദരാകാം. കൊല്ലപ്പെട്ട പെണ്‍കുട്ടികളെ വേദനയോടെ സ്മരിക്കാനും, ഇനിയും മരിച്ചിട്ടില്ലാത്ത ബന്ധുമിത്രാദികള്‍ക്ക് ആശ്വാസം പകരാനും വേണ്ടി. സഹാനുഭൂതി പ്രകടിപ്പിക്കേണ്ട കാലം ഇനിയും വൈകിയിട്ടില്ല, പ്രതിഷേധക്കാര്‍ക്കുപോലും.
________________________________

Over their Dead Bodies : The Politics of Protest”’ എന്നപേരില്‍ 2014 ജൂണ്‍ 12-ാം തീയതിയിലെ സവരി ഓണ്‍ലൈന്‍ (dalitweb.org) പ്രസിദ്ധീകരണത്തിലെ ലേഖനത്തിന്റെ വിവര്‍ത്തനം.
സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസ് (യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍) ലെ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ് ലേഖിക.

വിവര്‍ത്തനം : ഉമ്മുല്‍ ഫാസിയ, ഹെല്‍ബര്‍ട്ട് ആന്റണി

Top