മുസ്ലിം പൗരത്വത്തിന്റെ സംഘര്‍ഷങ്ങള്‍
സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍(2015)എന്ന ചലചിത്രം അക്രമാസക്തമായ രാഷ്ട്രീയ കൊലപാതകത്തിനെതിരെ ശബ്ദമുയര്‍ത്തുന്നു. കഴിഞ്ഞവര്‍ഷത്തെ പ്രാദേശികചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഈ സിനിമയ്ക്കായിരുന്നു. മലബാര്‍മേഖലയെ പശ്ചാത്തലമാക്കി നിര്‍മിക്കപ്പെട്ട ഈ സിനിമ മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത് എന്തിനുവേണ്ടി എന്ന വളരെ നിഷ്‌കളങ്കമായ ചോദ്യമാണ് ഉന്നയിക്കുന്നത്. ഇതോടൊപ്പം എരുമ,പോത്ത് വധം ഇറച്ചിവില്‍പ്പന എന്നിവയെ സംബന്ധിച്ച ചില ആലോചനകളെയും സിനിമ ആവിഷ്‌ക്കരിക്കുന്നുണ്ട്.സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ മനുഷ്യനന്‍മയെ ലക്ഷ്യമാക്കിയിട്ടുള്ളതാണെന്ന കാര്യത്തില്‍ യാതൊരുതര്‍ക്കവുമില്ല.രാഷ്ട്രിയ കൊലപാതകങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്.പക്ഷേ ഒരു പ്രത്യേക ഭൂപരിസരത്തെ കേന്ദ്രമാക്കി സ്ഥിരം വാര്‍പ്പുമാത്യകകള്‍ സ്യഷ്ടിക്കുന്നത് സമാന്തരസിനിമകള്‍ക്ക് ഭൂഷണമല്ല.ഇത്തരം വാര്‍പ്പു മാത്യകകളെയാണ് സമാന്തര സിനിമകള്‍ പ്രശ്‌നവത്കരിക്കേണ്ടത്.അതോടൊപ്പം ഐന്‍ സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയത്തെ പരിശോധിക്കേണ്ടതും ആവശ്യം തന്നെയാണ്.
സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍(2015)എന്ന ചലചിത്രം അക്രമാസക്തമായ രാഷ്ട്രീയ കൊലപാതകത്തിനെതിരെ ശബ്ദമുയര്‍ത്തുന്നു. കഴിഞ്ഞവര്‍ഷത്തെ പ്രാദേശികചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഈ സിനിമയ്ക്കായിരുന്നു. മലബാര്‍മേഖലയെ പശ്ചാത്തലമാക്കി നിര്‍മിക്കപ്പെട്ട ഈ സിനിമ മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത് എന്തിനുവേണ്ടി എന്ന വളരെ നിഷ്‌കളങ്കമായ ചോദ്യമാണ് ഉന്നയിക്കുന്നത്. ഇതോടൊപ്പം എരുമ,പോത്ത് വധം ഇറച്ചിവില്‍പ്പന എന്നിവയെ സംബന്ധിച്ച ചില ആലോചനകളെയും സിനിമ ആവിഷ്‌ക്കരിക്കുന്നുണ്ട്. സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ മനുഷ്യനന്‍മയെ ലക്ഷ്യമാക്കിയിട്ടുള്ളതാണെന്ന കാര്യത്തില്‍ യാതൊരുതര്‍ക്കവുമില്ല. രാഷ്ട്രിയ കൊലപാതകങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷേ ഒരു പ്രത്യേക ഭൂപരിസരത്തെ കേന്ദ്രമാക്കി സ്ഥിരം വാര്‍പ്പുമാത്യകകള്‍ സ്യഷ്ടിക്കുന്നത് സമാന്തരസിനിമകള്‍ക്ക് ഭൂഷണമല്ല. ഇത്തരം വാര്‍പ്പു മാത്യകകളെയാണ് സമാന്തര സിനിമകള്‍ പ്രശ്‌നവത്കരിക്കേണ്ടത്.അതോടൊപ്പം ഐന്‍ സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയത്തെ പരിശോധിക്കേണ്ടതും ആവശ്യം തന്നെയാണ്.
മലബാര്‍ മേഖല ജനപ്രിയ സിനിമകളില്‍ മുസ്ലിം-ജാതി സമൂഹത്തിന്റെയും അവരുടെ മാംസാഹാരത്തിന്റെയും ദ്യശ്യങ്ങളാല്‍ സമ്പന്നമാണ്. കിളിച്ചുണ്ടന്‍മാമ്പഴം, ലോഹം, ഉസ്താദ്‌ഹോട്ടല്‍, തട്ടത്തിന്‍മറയത്ത് എന്നീ നിരവധി സിനിമകളില്‍ ഇതു ദ്യശ്യവത്കരിക്കപ്പെടുന്നുണ്ട്. മലബാര്‍ മേഖലയെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്ഥലമായിചിത്രീകരിക്കപ്പെടുന്ന ഈ പ്രവണത ജനാധിപത്യ വിരുദ്ധമാണ്. അതുമുന്നോട്ടുവയ്ക്കുന്ന ആശയവും അപകടകരമാണ്.കൂടാതെ രാഷ്ട്രീയ അക്രമണങ്ങളും നിരപരാധികള്‍ വധിക്കപ്പെടുന്ന ഭൂപടമായി മലബാര്‍ പലപ്പോഴും സ്ഥാനപ്പെടുന്നതും വിമര്‍ശിക്കേണ്ടതാണ്. ഈ സിനിമ മുസ്ലീം പൗരന്‍മാര്‍ക്ക് സമൂഹത്തോടുണ്ടാകുന്ന മാനവികതാബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. മുസ്ലിം പൗരന്‍മാര്‍ക്ക് തന്റെരാജ്യത്തോടും മനുഷ്യനോടും ബന്ധമുണ്ടെന്ന് തെളിയിക്കേണ്ട സാഹചര്യത്തെകൂടിയാണിത് സൂചിപ്പിക്കുന്നത്. കൊണ്ടോട്ടി-തേഞ്ഞിപ്പാലം-എളമ്പുലാശ്ശേരി പരിസരക്കാരനായ മാനു പല വേലകളും ചെയ്ത് ജീവിക്കുന്നവനാണ് പോത്ത്, എരുമ എന്നിവയെ വെട്ടുന്ന ജോലിയില്‍ ഒപ്പം കൂടി പണമൊന്നുമില്ലെങ്കിലും മാംസം മാത്രം കൂലിവാങ്ങുന്ന ഒരുവന്‍. മനുഷ്യന്‍ മനുഷ്യന്റെ തലയറക്കുന്ന വീഡിയോ ദ്യശ്യം കണ്ട് അതില്‍ രസം പൂണ്ട് വീഡിയോയുള്ള മൊബൈല്‍ അന്വേഷിച്ചു വാങ്ങാന്‍ പോയവന്‍. ഇങ്ങനെയുളള മാനുവിന്റെ സ്വഭാവം മ്യഗഹത്യയില്‍ നിന്ന് പിന്‍വാങ്ങുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. സമാന്തരമായി അക്രമരാഷ്ട്രീയത്തോടുള്ള മാനുവിന്റെ പ്രതിഷേധം കൂടിയാണീ രംഗം.
സിനിമയുടെ ആദ്യഭാഗം അടൂര്‍ ഗോപാലക്യഷ്ണന്റെകൊടിയേറ്റവുമായി സാമ്യം പുലര്‍ത്തുന്നു. കോടിയോറ്റത്തിലെ നായകനായ ക്യഷ്ണന്‍കുട്ടി ഇതു പോലെ പല ജോലികള്‍ ചെയ്ത്, ഉത്തരവാദിത്വബോധമില്ലാതെ ഉത്സവങ്ങള്‍ കണ്ട് കറങ്ങിനടക്കുന്നവനാണ്. വിവാഹം കഴിച്ചിട്ടും യഥാത്ഥ പൗരനാകാത്ത പൗരധര്‍മ്മം ചെയ്യാത്ത ക്യഷ്ണന്‍കുട്ടിയെ ആധുനിക കുടുംബ സംവിധാനത്തിന്റെ പൗരനാകുന്നതോടെയാണ് ഈ സിനിമ അവസാനിക്കുന്നത്.
_______________________________
മാംസ ഭക്ഷണത്തെ ഹിംസയുടെ പ്രതീകമെന്ന നിലയില്‍ വിലയിരുത്തുന്ന ദ്യശ്യങ്ങള്‍ കടന്നുവരുന്നത് ഇക്കാല്ലത്ത് അത്ര നിഷ്‌കളങ്കമല്ലായെന്നാണ് മനസിലാക്കേണ്ടത്. ഹിന്ദു മത സംഘടനകളായ സംഘ്പരിവാറും ഭാരതീയ സംസ്‌ക്യതി രക്ഷക് തുടങ്ങിയവയൊക്കെ പറഞ്ഞുപരത്തുന്നത് മാംസ ഭക്ഷണം കഴിക്കുന്നവരില്‍ അക്രമസ്വഭാവം കൂടുതലായി കാണാമെന്നും അവര്‍ ഇന്ത്യയുടെ സംസ്‌കാരിക മൂല്യബോധത്തില്‍ നിന്ന് വ്യതിചലിക്കുന്നവരുമാണെന്നാണ്. മാംസഭക്ഷണം പാശ്ചാത്യസംസ്‌ക്യതിയുടെ ഭാഗമാണെന്നും ഭാരതീയ സംസ്‌ക്യതിക്ക് നിരക്കുന്നതല്ലായെന്നും പറയുന്നുണ്ട്. ഈ സിനിമ അറിഞ്ഞോ അറിയാതെയോ സസ്യാഹാരവാദത്തിന്റെ രാഷ്ട്രീയം പോറുന്നുണ്ടോയെന്നും സംശയിക്കാവുന്നതാണ്.മാംസഭക്ഷണത്തെ വര്‍ഗീയ-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനുള്ളശ്രമമാണ് സമകാലിക ഇന്ത്യയില്‍ നടന്നുവരുന്നത്.മിക്ക സംസ്ഥാനങ്ങളും ഗോവധ നിരോധനത്തിലേക്ക് കടന്നിരിക്കുന്നു.അതിനാല്‍ സവര്‍ണ്ണ ഹൈന്ദവ രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ക്കനുസരിച്ച് മുസ്ലീം സ്വത്വത്തെ പുതുക്കി നിര്‍മിക്കുവാനുള്ള ശ്രമവുമായി സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍ മാറുന്നുണ്ടെന്ന് ആരോപിക്കാവുന്നതാണ്.
_______________________________
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം മതവര്‍ഗീയതയും കലാപങ്ങളും വഴി കൊല്ലപ്പെടുന്ന ജനങ്ങളുടെ കഥകള്‍ ഈ സിനിമ ചര്‍ച്ചചെയ്യുന്നേയില്ലെന്നാണ്. മതാക്രമണങ്ങള്‍ ഇവിടെ സൗകര്യ പൂര്‍വം നിശബ്ദമാകുകയും രക്ഷപ്പെടുകയും ചെയ്യുന്നു. മതവിമര്‍ശനത്തിനു മുതിരാതെ സിനിമ സേഫ്‌സോണില്‍ നിലയുറപ്പിക്കുന്നു.
മാനു ചെന്നെത്തുന്ന കര്‍ണാടകയില്‍ അവിടെയുള്ളാരു മുസ്ലീം കടയുടമയുമായി ചങ്ങാത്തത്തിലാകുന്നു. സംവിധായകന്‍ ഇവിടെയും ബോധപൂര്‍വം മുസ്ലീം സ്വത്വങ്ങളെത്തന്നെയാണ് മാനുവിന്റെ സഹചാരികളായി കണ്ടെത്തുന്നത്. മുസ്ലീമിനു മറ്റൊരു മതക്കാരും സഹായത്തിനില്ലാത്തതാണോ അതോ അവര്‍ മറ്റാരുമായി
കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികളെയല്ലാ പോലീസ് പിടികൂടിയിരിക്കുന്നതെന്നും പ്രതികള്‍ ഇപ്പോള്‍ സ്വതന്ത്രരായി ജീവിക്കുന്നുണ്ടെന്നും മാനു മനസ്സിലാക്കുന്നു. താന്‍ നേരില്‍ കണ്ട ആ കൊലപാതകത്തെകുറിച്ച് പോലീസിനോടു പറയാന്‍ അയാള്‍ നാട്ടിലേക്കു ചെല്ലുന്നു. എന്നാല്‍ പോലീസുകാരന്‍ ഇതൊരാളോടും പറയരുത് എന്ന് ഭീക്ഷണിപ്പെടുത്തി പറഞ്ഞയക്കുന്നു. ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ മാനുവിനെ ഇവിടെ വച്ചു കാണുന്നു. മാനുവിന്റെ വെളിപ്പെടുത്തലുകള്‍ അവര്‍ക്ക് എക്‌സ്‌ക്ലൂസീവ് ന്യൂസാകുന്നു. മാനുവിന്റെ വീട്ടിനടുത്തുവച്ച് രാഷ്ട്രീയക്കാരില്‍ നിന്ന് മര്‍ദ്ദനം ഏല്‍ക്കുന്നു. സത്യം തുറന്നു പറയാന്‍ പോലും സാധ്യമല്ലാത്തവിധം അക്രമ രാഷ്ട്രീയത്തിന്റെ അണികള്‍ ഓരോയിടത്തും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈ രംഗങ്ങള്‍ വ്യക്തമാക്കുന്നു. ചാനലുകാര്‍ക്ക് മന്ത്രിപുത്രന്റെ രതിവേഴ്ചയുമായി ബന്ധപ്പെട്ട് പുതിയൊരു വാര്‍ത്ത കിട്ടുമ്പോള്‍ അവരതിനു പിന്നാലെ പോകുന്നു. മാധ്യമ മേഖലപോലും മനുഷ്യവകാശ പ്രശ്‌നങ്ങള്‍ക്കല്ലാ പ്രാധാന്യം കൊടുക്കുന്നത്, മറിച്ച് ഇത്തരം സോഫ്റ്റ്‌പോണ്‍ വാര്‍ത്തകള്‍ക്കെന്നാണ് സിനിമ പറയുന്നത്. കേരളീയ സമൂഹത്തിന് അമര്‍ത്തിപിടിച്ച വികാരങ്ങളുടെ വിടവ്‌നികത്താനുള്ള വാര്‍ത്തകളാണ് വേണ്ടതെന്ന സൂചനയാണ് ചാനലുകാരുടെ ഈ തീരുമാനത്തിലൂടെ തിരിചറിയേണ്ടത്.
പിറ്റേന്ന് വെട്ടുവാനായി കെട്ടിയിട്ടിരിക്കുന്ന മ്യഗത്തെ കെട്ടഴിച്ചു വിടുന്നയിടത്ത് സിനിമ തീരുകയാണ്. മാനു ആകാശത്ത് നോക്കുന്നതോടെ ചന്ദ്രന് കൂടുതല്‍ സൗന്ദര്യമുള്ളതായും മലക്കുകളെ കാണുന്നതായും സിനിമ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. കൂടുതല്‍ നന്മയുള്ള