ഇന്ത്യ വളരെ വേഗത്തില്‍ ഗുജറാത്താവുകയാണ്
രാജ്യത്തെ ദലിതുകളെയും മുസ്ലീംങ്ങളെയും ഇതര പിന്നോക്ക വിഭാഗങ്ങളെ തന്നെ ഉപയോഗപ്പെടുത്തി വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ആര് എസ് എസ് പദ്ധതി അധികാരത്തിന്റെ പിന്ബലത്തില്നടപ്പാകുമ്പോള് രാജ്യത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും സ്വീകരിച്ച നിലപാട് ആശങ്കാജനകമാണ്. തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്ക് കൂടിയായ ഗ്രാമത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാക്കള്‍ തയ്യാറായില്ല. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട യോഗേന്ദ്ര യാദവിന്റെ ജന്മസ്ഥലമാണ് അടേലി. അദ്ദേഹവും മൗനംപാലിച്ചു. അഴിമതി ഇല്ലാതായാല്‍ പ്രശ്നങ്ങള്‍ എല്ലാം തീരും എന്നാണ് ആംആദ്മിയുടെ പ്രദേശിക നേതാവിന്റ പ്രതികരണം. ഹരിയാനയിലെ പ്രമുഖ കക്ഷിയായ ഓം പ്രകാശ് ചൗതലയുടെ ഐ എന്‍എല്‍ഡിയും തിരിഞ്ഞ് നോക്കിയില്ല. സിപിഎം സംസ്ഥാന ഘടകവും പോളിറ്റ് ബ്യൂറോയും അന്വേഷണം ആവശ്യപ്പെട്ടു. ഹരിയാനയില്‍ പത്രങ്ങള്‍ ലോക്കല്‍ പേജിലാണ് വാര്‍ത്ത നല്‍കിയത്.
ഹരിയാനയിലെ ഫരിദാബാദ് ജില്ലയിലെ അടാലി ഗ്രാമവാസികള്‍ മൂന്ന് ദിവസമായി കുത്തിയിരുപ്പ് സമരത്തിലാണ്. വല്ലഭഗഢ് പോലീസ് സ്റ്റേഷനുമുന്നിലാണ് അവര്‍ സമരം ചെയ്യുന്നത്. ഗ്രാമത്തില്‍ ജാട്ടുകള്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ സംരക്ഷിക്കാനെന്ന പേരില്‍ തങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന സ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കൂട്ട് നിന്ന പോലീസുകാര്‍ക്കും അക്രമികള്‍ക്കുമെതിരെ നടപടി സ്വീകരിക്കാതെ പിരിഞ്ഞു പോവില്ലെന്ന് അവര്‍ പറയുന്നു.
മെയ് 25 നു വൈകുന്നേരം വരെ ഒരു പ്രശ്നവും ഇല്ലാതിരുന്ന ഗ്രാമത്തിലേക്ക് അറുപതിലധികം ആളുകള്‍ സംഘടിച്ച് ഇരച്ച് വരുന്നു. നിര്‍മ്മാണത്തിലിരുന്ന പള്ളിക്കും നേരെ ആക്രമണം താല്‍ക്കാലിക നിസ്കാര സ്ഥലവും നശിപ്പിക്കുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും മാത്രം വീടുകളിലുള്ള സമയം പല സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയം ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം. തോക്കും വാളും ചാക്കും പെട്രോളും മുട്ടന്‍ വടികളുമായി അട്ടഹസിച്ചെത്തിയ അക്രമികള്‍ക്ക് മുന്നില്‍ പകച്ചു പോയ ഗ്രാമവാസികളുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുന്നു. കുഞ്ഞുങ്ങളെ പെട്രോളില്‍ മുക്കിയെടുത്ത് തീപന്തം കാണിച്ച്
ഗ്രാമം വിട്ടുപോയില്ലെങ്കില്‍ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നു. സ്ത്രീകളുടെ ദേഹത്തും പെട്രോള്‍ ഒഴിക്കുന്നു. അവര്‍ ജീവനും കൊണ്ട് ഓടുന്നു. 100 മീറ്റര്‍ അകലമാത്രമുള്ള ചാസ്സി പോലീസ് സ്റ്റേഷനില്‍ പൊലീസ് രണ്ട് മണിക്കൂര്‍ നേരത്തേക്ക് വിവരം അറിഞ്ഞില്ല. കൊള്ളയടിയും തീവെപ്പും അവസാനിച്ച ശേഷം ഗ്രാമവാസികളെ സംരക്ഷിക്കാനെന്ന് പറഞ്ഞ് പോലീസ് വാഹനത്തില്‍ വല്ലഭഗഢ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു. ചാസ്സി എസ്.എച്ച് ഒ (സ്റ്റേഷന് ഹൗസ് ഓഫീസര്‍) ബാബുലാലിന്റ നേതൃത്വത്തിലുള്ള പോലീസ്
തയ്യാറായിട്ടില്ല. ആദ്യമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്ക്കാരി്ന്റെ ആര് എസ് എസ് കാരനായ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറോ മറ്റു മന്ത്രിമാരോ ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ട് പോലുമില്ല.
പൊതുവെ കലാപ ബാധിതരെ ചതിക്കുന്നതിനായി തയ്യാറാക്കപെടുന്ന റിലീഫ് ക്യാമ്പിലേക്ക് പോകാന്‍ അടാലിക്കാര്‍ വിസമ്മതിച്ചു. അക്രമികള്ക്കുംകുറ്റക്കാര്ക്കും എതിരെ നടപടി സ്വീകരിക്കുകയും തങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കി സുരക്ഷ ഒരുക്കി
അടാലിയില്‍ ചുറ്റുമുള്ള എട്ട് ഗ്രാമങ്ങളിലായി 25000 ത്തിലധികം ജാട്ടുകള്‍ ഉണ്ട്. അടാലിയില്‍ മാത്രമാണ് മുസ്ലീങ്ങള്‍ ആകെയുള്ളത്. 200 കുടുംബങ്ങളിലായ എഴുനൂറില്‍ താഴെ മാത്രം. ഇവിടെയുള്ള ഏക മുസ്ലീം പള്ളിയുടെ നിര്‍മ്മാണത്തിനിടെ സ്ഥലവുമായി ബന്ധപ്പെട്ട് പഞ്ചായത്തുമായുണ്ടായ കേസില്‍ ഹൈക്കോടതി പള്ളി നിര്‍മ്മാണത്തിന് അനുമതി നല്കി. പള്ളിയുടെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി വരികയായിരുന്നു. ഇതിലുള്ള വിദ്വേഷമാണ് ജാട്ടുകളുടെ ആക്രമണത്തിന് കാരണം എന്നാണ് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
_________________________________
ഡല്‍ഹിയില്‍ നിന്നും ഫരീദാബാദിലെത്താന്‍ ഒന്നര മണികൂറാണ് വേണ്ടത്. സംഭവം അറിഞ്ഞിട്ടും ‘മീഡിയ വണ്‍’ ഒഴികെയുള്ള മലയാള ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്ത തമസ്കരിച്ചു എന്നു മാത്രമല്ല, അവിടം സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ല. ജനാധിപത്യ ഇന്ത്യക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒന്നാം വാര്‍ഷികത്തില്‍ ലഭിച്ച സമ്മാനമാണിത്. ഇന്ത്യ ഗുജറാത്താക്കുമെന്ന് പ്രഖ്യാപിച്ച മോഡി-അമിത് ഷാ കൂട്ടുകെട്ടിന് കാര്യങ്ങള്‍ വേഗത്തിലാക്കി കൊടുക്കുന്നതില്‍ നമ്മുടെ മതേതര രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് പോവാന്‍ വിസമ്മതിച്ച് നീതിക്കു വേണ്ടി സമരം തുടരുന്ന അടോലിക്കാര് തന്നെയാണ് ജനാധിപത്യത്തിന് പ്രതീക്ഷ.
_________________________________
എന്നാല്‍ ഈ ആസൂത്രിത കലാപത്തെ കേവലം പ്രാദേശീക പ്രശ്നമായി കാണാനാവില്ല. ജാട്ടുകളെ ഉപയോഗപ്പെടുത്തി മുസ്സീംദലിത് വിഭാഗങ്ങളെ വംശീയമായി ആക്രമിച്ച് നാടുകടത്തുന്ന ബി.ജെ.പി-ആര്. എസ്.എസ് തന്ത്രമാണിത്. രാജസ്ഥാനിലും ഹരിയാനയിലും പടിഞ്ഞാറന്‍ യു പി യിലുമുളള ജാട്ട് വിഭാഗത്തിന്റെ കാപ്പ പഞ്ചായത്തുകളെ സ്വാധീനിച്ച് ബി ജെ പി അദ്ധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്തില്‍ തയ്യാറാക്കിയ പദ്ധതിയാണിവിടെ നടപ്പാക്കപ്പെടുന്നത്. കേരളത്തിലെ ഈഴവര്‍ക്ക് തുല്ല്യമായ സമുദായമാണ് ജാട്ടുകള്‍. ജാട്ടുകളില്‍ സിക്ക് മുസ്സീം വിഭാഗങ്ങള്‍ കൂടിയുണ്ടങ്കിലും ഹിന്ദു ജാട്ടുകളെമാത്രമായി സംഘടിപ്പിച്ച് ജാട്ട് ഐക്യവും ബിജെപി തകര്‍ത്തു. നേരത്തെ ഈ വിഭാഗം ഒന്നാകെ ബി ജെ പി വിരുദ്ധ നിലപാടാണ്സ്വീകരിച്ചിരുന്നത്. മുസഫര്‍ നഗറിലാണ് അമിത് ഷാ ഈ പദ്ധതി ആദ്യമായി വിജയിപ്പിച്ചത്. പിന്നോക്ക വിഭാഗമായ ജാട്ടുകളില്‍ വര്‍ഗീയ വിഷം കുത്തിവെച്ച് പരിശീലനം നല്കി കലാപത്തിന് പറഞ്ഞയ്ക്കുന്നു ആര്.എസ്സ്.എസ്സിനും ബി.ജെ.പി ക്കും നേരിട്ട് പങ്കാളിത്തമില്ലാതെ പിന്നോക്ക വിഭാഗങ്ങളെ ഭിന്നിപ്പിച്ച് ഇല്ലാതാക്കുന്ന തന്ത്രം. ഇടത്തരം സാമ്പത്തിക ശേഷിയുള്ള ഗ്രാമങ്ങളാണ് ആക്രമിക്കപ്പടുന്നത്. കൊളളമുതലും ജനങ്ങള്‍ വിട്ടുപോകുന്ന ഭുമിയുമാണ് ജാട്ടുകള്‍ക്ക് ബിജപിയുടെ ഓഫര്‍. മെയ് പതിനഞ്ചിനു രാജസ്ഥാനിലെ നാഗവൂര്‍ ജില്ലയിലെ ദംഗവാസ് ദലിത് ഗ്രാമത്തിലും (നേരത്തെ ഹരിയാനയില്‍ ദലിതുകള്‍ക്ക് നേരെ വംശീയാക്രമണം ഉണ്ടായിട്ടുണ്ട്.)ജാട്ടുകള്‍ സമാനമായ ആക്രമണം നടത്തി.
രാജ്യത്തെ ദലിതുകളെയും മുസ്ലീംങ്ങളെയും ഇതര പിന്നോക്ക വിഭാഗങ്ങളെ തന്നെ ഉപയോഗപ്പെടുത്തി വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ആര് എസ് എസ് പദ്ധതി അധികാരത്തിന്റെ പിന്ബലത്തില്നടപ്പാകുമ്പോള് രാജ്യത്തെ മതേതര രാഷ്ട്രീയ
ഇന്ത്യന്‍ എക്സ്പ്രസ് മാത്രമാണ് പ്രമുഖ ദേശീയ പത്രങ്ങളില്‍ കലാപം റിപ്പോര്‍ട്ട് ചെയ്തത്. ഹിന്ദു മിണ്ടിയില്ല. പ്രമുഖ ഹിന്ദി പത്രമായ ദൈനിക ഭാസ്ക്കര്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ഡല്‍ഹിയില്‍ നിന്നും ഫരീദാബാദിലെത്താന്‍ ഒന്നര മണികൂറാണ് വേണ്ടത്. സംഭവം അറിഞ്ഞിട്ടും ‘മീഡിയ വണ്‍’ ഒഴികെയുള്ള മലയാള ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്ത തമസ്കരിച്ചു എന്നു മാത്രമല്ല, അവിടം സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ല. ജനാധിപത്യ ഇന്ത്യക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒന്നാം വാര്‍ഷികത്തില്‍ ലഭിച്ച സമ്മാനമാണിത്. ഇന്ത്യ ഗുജറാത്താക്കുമെന്ന് പ്രഖ്യാപിച്ച മോഡി-അമിത് ഷാ കൂട്ടുകെട്ടിന് കാര്യങ്ങള്‍ വേഗത്തിലാക്കി കൊടുക്കുന്നതില്‍ നമ്മുടെ മതേതര രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് പോവാന്‍ വിസമ്മതിച്ച് നീതിക്കു വേണ്ടി സമരം തുടരുന്ന അടോലിക്കാര് തന്നെയാണ് ജനാധിപത്യത്തിന് പ്രതീക്ഷ.