പാര്‍ട്ടി ചിഹ്നങ്ങളുടെ രാഷ്ട്രീയം

എന്തൊക്കെയാണെങ്കിലും ഓരോ തിരഞ്ഞെടുപ്പിലും 30% ആളുകള്‍ വോട്ട് ചെയ്യാതിരിക്കുന്നു. വോട്ട് ചെയ്യാത്തതിനാല്‍, സര്‍ക്കാര്‍ രൂപീകരണം വീണ്ടും വീണ്ടും കുഴപ്പത്തിലാകുന്നു. 70% വോട്ട് ഓരോരുത്തര്‍ക്കും വീതിച്ച് അതില്‍ കൂടുതല്‍ കിട്ടിയ സ്ഥാനാര്‍ഥി 100% വോട്ടര്‍മാര്‍ക്കും ജയിച്ചയാള്‍ ആകുന്നു. വോട്ട് ചെയ്യാത്തവരുടെ എണ്ണത്തേക്കാള്‍ കുറഞ്ഞ വോട്ട് നേടുന്നവര്‍ ജയിക്കുന്നെന്നത് എത്ര മണ്ടത്തരമാണ്!

ഒരു വഴിയ്ക്ക് തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ അവസാനിച്ചിരിക്കുന്ന ഈ അവസരത്തില്‍, ആര്‍ക്കാണ് നിങ്ങള്‍ വോട്ട് ചെയ്തത് എന്ന് ആവേശത്തോടെ നിങ്ങളുടെ കൂട്ടുകാരോട് ചോദിക്കാന്‍ തുടങ്ങിയിരിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി എങ്ങനെയുണ്ട്?~ഒരു പാര്‍ട്ടി ചിഹ്നം. അല്ലെങ്കില്‍ പാര്‍ട്ടി ചിഹ്നങ്ങളുടെ ആംഗ്യം. വലിയ ബുദ്ധിജീവിയാണെങ്കില്‍ നോട്ടാ. എന്നാല്‍, സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മ്മാര്‍ക്കായി അദ്ധ്വാനിക്കാന്‍ പോകുന്ന സ്ഥാനാര്‍ഥിയെപ്പറ്റിയുള്ള ബോധം ആര്‍ക്കും ഉണ്ടാവില്ല. (പ്രശസ്തരായ സ്ഥാനാര്‍ഥികളെപ്പറ്റിയല്ല ഇവിടെ പറയുന്നത്) അങ്ങിനെയാണെങ്കില്‍, ‘ജനാധിപത്യപരമായ’ എന്ന് പറയപ്പെടുന്ന ഈ തിരഞ്ഞെടുപ്പ് സമ്പ്രദായം, ഒരു കണക്കിന്, സ്ഥാനാര്‍ഥി സ്വീകരിച്ച അടയാളത്തിനെ അപ്രസക്തമാക്കി, പാര്‍ട്ടികള്‍, ചിഹ്നങ്ങള്‍ എന്നിവയുടെ അടയാളങ്ങളെ ഊതിപ്പെരുപ്പിക്കുന്നു.
അപ്പോള്‍, വോട്ടര്‍മ്മാരുടെ മനസ്സില്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ മാത്രമേ ചിന്തകള്‍ ഉണ്ടാക്കുന്നുള്ളൂ എന്ന അവസ്ഥയുണ്ടാകുന്നത് എങ്ങിനെയാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പിന്നെ, തിരഞ്ഞെടുപ്പ്- തിരഞ്ഞെടുപ്പ് സംവിധാനം- അതിന്റെ പിന്നിലുള്ള നിയമങ്ങള്‍ തുടങ്ങിയ അംശങ്ങളെ വിമര്‍ശനാത്മകമായ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തേണ്ട സമയം ഇതാണ്. നിങ്ങളുടെ വോട്ടുകള്‍ മറക്കാതെ രേഖപ്പെടുത്തൂ വോട്ടവകാശം ഇന്ത്യന്‍ പൗരന്മാരുടെ ജനാധിപത്യപരമായ കടമയാണ് എന്ന് ഇടവേളയില്ലാതെ പല കോടിരൂപ പരസ്യങ്ങളില്‍ റേഡിയോ, ടെലിവിഷന്‍, പത്രങ്ങള്‍ എന്നിവ ഒച്ചയിടുന്ന രീതി, നിര്‍ബന്ധമായ സര്‍ക്കാര്‍/സ്വകാര്യ അവധി, വഴികള്‍ തോറും പരസ്യപ്പലകകള്‍ എന്നൊക്കെയുണ്ടായിട്ടും 73% മാത്രമേ വോട്ട് ഉണ്ടാകുന്നുള്ളൂ.
എന്തൊക്കെയാണെങ്കിലും ഓരോ തിരഞ്ഞെടുപ്പിലും 30% ആളുകള്‍ വോട്ട് ചെയ്യാതിരിക്കുന്നു. വോട്ട് ചെയ്യാത്തതിനാല്‍, സര്‍ക്കാര്‍ രൂപീകരണം വീണ്ടും വീണ്ടും കുഴപ്പത്തിലാകുന്നു. 70% വോട്ട് ഓരോരുത്തര്‍ക്കും വീതിച്ച് അതില്‍ കൂടുതല്‍ കിട്ടിയ സ്ഥാനാര്‍ഥി 100% വോട്ടര്‍മാര്‍ക്കും ജയിച്ചയാള്‍ ആകുന്നു. വോട്ട് ചെയ്യാത്തവരുടെ എണ്ണത്തേക്കാള്‍ കുറഞ്ഞ വോട്ട് നേടുന്നവര്‍ ജയിക്കുന്നെന്നത് എത്ര മണ്ടത്തരമാണ്! ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന് വലിയ തലവേദനയാണ്. വോട്ടര്‍മാരുടെ ഈ അലക്ഷ്യത, തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ തന്നെ വിശ്വാസമില്ലായ്മ എന്ന വീക്ഷണത്തില്‍ എത്തിച്ചേരുമോയെന്ന വ്യാകുലതയില്‍ ഇതിനുള്ള പരിഹാരം പല വഴികളില്‍ പരീക്ഷിക്കുന്നു. തിരഞ്ഞെടുപ്പും ഭരണമാറ്റങ്ങളും മൂലം സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ പല മാറ്റങ്ങള്‍ വരുമെന്ന പ്രതീക്ഷ അട്ടിമറിക്കപ്പെടുന്നു. ആര് വന്നാലും എന്റെ ജീവിതത്തില്‍ മാറ്റമുണ്ടാവില്ല. അതേ ചൂഷണവും അഴിമതിയും തന്നെ… അവര്‍ക്ക് ഞാനെന്തിന് വോട്ട് ചെയ്യണം? എന്ന തോന്നല്‍ 1980 കളില്‍ നിന്നേ തുടങ്ങിയിരുന്നു.
വോട്ട് ചെയ്യാതിരിക്കാനുള്ള കാരണം, പാര്‍ട്ടികളുടെ അഴിമതിയും ചൂഷണവും അല്ല. ഒരു പാര്‍ട്ടിയും ശരിയല്ല. ഒരു സ്ഥാനാര്‍ഥിയും ശരിയല്ല എന്നത് കൊണ്ടാണ് കടമകളെ നിരാകരിക്കുന്നതെന്ന വാദം മുന്‍നിര്‍ത്തി വയ്ക്കാന്‍ പാടില്ല. ശരി അത്രയല്ലേയുള്ളൂ…
പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ശരിയല്ലെങ്കില്‍, ഇവരാരും ശരിയല്ലെന്ന നിങ്ങളുടെ എതിരഭിപ്രായത്തെ പരിശോധിക്കൂ എന്ന് 49 ഓ എന്ന എതിര്‍പ്പവസരം പരിചയപ്പെടുത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ്. അതുമാത്രമല്ലാതെ, നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുന്നില്ലെങ്കില്‍ നിങ്ങളുടെ വോട്ട് കളളവോട്ടായി മാറുമെന്ന് കരുതി ജനാധിപത്യകടമയെ പൂര്‍ത്തീകരിക്കാന്‍ ഉണ്ടാക്കിയതാണ്. 49 ഓ വകുപ്പ് ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകള്‍ നെറിയോടെ നടത്താനുള്ള വകുപ്പാണ്, 1961(1) ആധാരമാക്കി ഉണ്ടാക്കിയിട്ടുള്ള ഒരു വകുപ്പായ 49 ഓ വോട്ടര്‍ ഉപയോഗിച്ചാല്‍ തന്റെ പേര്,വിലാസം എന്നീ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് അധികാരികളെ അറിയിക്കേണ്ടതാണ്. ഇത് അവര്‍ക്ക് വലിയ ആശ്ചര്യത്തിനിട വരുത്തി. 49 ഓ ഉപയോഗിച്ചവര്‍ തീവ്രവാദികളാണെന്ന സംശയത്തില്‍ പോലീസ് നിരീക്ഷിക്കുമെന്നും, അവര്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ സഹായങ്ങള്‍, അവകാശങ്ങള്‍ എന്നിവ കിട്ടില്ലെന്നുമുള്ള വിചാരം സൃഷ്ടിക്കപ്പെട്ടു. അവരുടെ സുരക്ഷയ്ക്ക് തടസ്സം ഉണ്ടാകാനും സാധ്യതയുണ്ടെന്ന നില വരെ അവര്‍ മാറ്റപ്പെട്ടു. ഈ അവകാശത്തിനെ പലരും എതിര്‍പ്പ് പ്രകടിപ്പിച്ചതിന്റെ തെളിവാണ് നോട്ടാ.

____________________________
നോട്ട എന്ന വോട്ടധികാരം രാഷ്ട്രീയക്കാരോടുള്ള അതൃപ്തി വെളിവാക്കുന്നുണ്ടോ? അല്ലെങ്കില്‍ താഴേത്തട്ടിലുള്ള ജനങ്ങളില്‍ തന്റെ ജാതി രാഷ്ട്രീയം ഉണര്‍ന്നിരിക്കുന്നുണ്ടോ? എന്നിങ്ങനെ ദി ഹിന്ദു പത്രം 2013 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പഴങ്കുടി പോലുള്ള പിന്നോക്കമുള്ള പ്രദേശങ്ങളില്‍ ഒരുതരം ജാതീയത കലര്‍ന്ന അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പ് നടന്നതായി ദില്ലി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീര്‍ഗഢ്, മിസോറം എന്നിങ്ങനെയുള്ള അഞ്ച് സംസ്ഥാനങങളില്‍ നടത്തിയ തിരഞ്ഞെടുപ്പ് അവലോകനങ്ങള്‍ മുന്‍നിര്‍ത്തുന്നു. ആകെത്തുകയായ നിരീക്ഷണം എന്താണെന്നാല്‍ ആ പ്രദേശങ്ങളിലുള്ള ഉയര്‍ന്ന ജാതിക്കാര്‍ ദളിതര്‍ക്കോ അല്ലെങ്കില്‍ പഴങ്കുടിക്കാര്‍ക്കോ വോട്ടിനേക്കാള്‍ നോട്ട ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നെന്നാണ്.
____________________________

ഈ കാര്യങ്ങളെ കണക്കിലെടുത്ത് ജനങ്ങളുടെ സിവില്‍ അവകാശ യൂണിയന്‍ എന്ന സര്‍ക്കാര്‍ സംവിധാനം സുപ്രിംകോടതിയില്‍ ഒരു വലിയ കേസ് നടന്നതിന്റെ ഫലമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ ശാസനത്തില്‍ 19-ാം വകുപ്പ് നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സുരക്ഷയും 1951-ാം ആണ്ടില്‍ ജനപ്രാതിനിത്യ ചട്ടത്തിലെ 128-ാം വകുപ്പില്‍ പറയുന്ന രഹസ്യവോട്ട് രീതിയായ ‘നോട്ട’ മുകളില്‍ പറഞ്ഞ ആരേയും മാനിക്കുന്നില്ല; എന്ന് അര്‍ഥം.
പക്ഷേ, ‘നോട്ട’ വോട്ടുകളെ കണക്കിലെടുക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവിടെയാണ് നോട്ടയുടെ രാഷ്ട്രീയം തുടങ്ങുന്നത്. നോട്ടയ്ക്ക് നിങ്ങള്‍ കൊടുക്കുന്ന വോട്ട് എന്നത് നിങ്ങളുടെ വോട്ടിനെ കള്ളവോട്ടര്‍മാരില്‍ നിന്നും രക്ഷിക്കാനാണ്. പിന്നെ, നിങ്ങളുടെ എതിര്‍പ്പിനെ കാണിക്കുന്നതുമാണ്. (ഒരു തരത്തില്‍, നിങ്ങളുടെ ബുദ്ധിജീവി ഈഗോയെ തൃപ്തിപ്പെടുത്തുന്നതാണ്). അതല്ലാതെ സ്ഥാനാര്‍ഥിയുടെ വിജയത്തിനെ ഈ വോട്ടുകള്‍ തീരുമാനിക്കുന്നില്ല. നോട്ടയേക്കാള്‍ കുറവായ വോട്ടുകള്‍ മാത്രം ലഭിച്ചെങ്കില്‍പ്പോലും, പട്ടികയില്‍ ഉള്ളവരേക്കാള്‍ അധികവോട്ടുകള്‍ ലഭിച്ചാലും മതി, അയാള്‍ വിജയിച്ചു. ഇത്ര ദുര്‍ബലമായ, ഒരു പ്രയോജനവുമില്ലാത്ത ഒരു വിഷയത്തിനായി ഞാന്‍ എന്തിനാണ് എന്റെ വോട്ട് പാഴാക്കുന്നതെന്നാണ് കൂടുതല്‍ പേരുടെയും ചോദ്യമാകുന്നത്. ഇതിന് സര്‍ക്കാരോ, തിരഞ്ഞെടുപ്പ് കമ്മീഷനോ മറുപടി പറയുന്നില്ല. സുപ്രീം കോടതിയും വഴികാട്ടിയില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ നോട്ടയെ അസൗകര്യമായി കരുതുന്നു. എന്നാല്‍, നോട്ടയുടെ തുടര്‍ച്ചയായ വളര്‍ച്ച, വകുപ്പിന്റെ പിന്നീടുള്ള ഘട്ടത്തില്‍ അതിന്റെ ആവശ്യം പടിപടിയായി ഉയര്‍ത്തും. അല്ലെങ്കില്‍ അതിനെ ഉന്തിത്തള്ളണം. മുളയില്‍ത്തന്നെ അതിനെ വിമര്‍ശിച്ച് ആ വാതില്‍ അടയ്ക്കാന്‍ പാടില്ലെന്ന് പറയുന്നു രാഷ്ട്രീയ നിരീക്ഷകര്‍. ഈ വിമര്‍ശനത്തിന് ആധാരമായ വിഷയം, ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നു. കഴിഞ്ഞ (2009) പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പുതുക്കോട്ട: തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ പട്ടികയില്‍ നിന്നും പുതുക്കോട്ട മണ്ഡലം നീക്കം ചെയ്തത് വലിയ എതിര്‍പ്പുണ്ടാക്കി. 49 ഓ ഉപയോഗിച്ച് വോട്ട് ചെയ്തവരാണ് ആ മണ്ഡത്തിലുള്ളവര്‍. ആ തിരഞ്ഞെടുപ്പില്‍ 13, 680 വോട്ടുകള്‍ 49 ഓ ഇല്‍ ചെയ്യപ്പെട്ടു. ഇത് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ 49 ഓ യ്ക്ക് ലഭിച്ച ഏറ്റവും വലിയ വോട്ടാണ്. എന്നാല്‍, ഇതിനെത്തുടര്‍ന്ന് വന്ന നോട്ടയെക്കുറിച്ചുള്ള വേറെ തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു.
നോട്ട എന്ന വോട്ടധികാരം രാഷ്ട്രീയക്കാരോടുള്ള അതൃപ്തി വെളിവാക്കുന്നുണ്ടോ? അല്ലെങ്കില്‍ താഴേത്തട്ടിലുള്ള ജനങ്ങളില്‍ തന്റെ ജാതി രാഷ്ട്രീയം ഉണര്‍ന്നിരിക്കുന്നുണ്ടോ? എന്നിങ്ങനെ ദി ഹിന്ദു പത്രം 2013 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പഴങ്കുടി പോലുള്ള പിന്നോക്കമുള്ള പ്രദേശങ്ങളില്‍ ഒരുതരം ജാതീയത കലര്‍ന്ന അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പ് നടന്നതായി ദില്ലി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീര്‍ഗഢ്, മിസോറം എന്നിങ്ങനെയുള്ള അഞ്ച് സംസ്ഥാനങങളില്‍ നടത്തിയ തിരഞ്ഞെടുപ്പ് അവലോകനങ്ങള്‍ മുന്‍നിര്‍ത്തുന്നു. ആകെത്തുകയായ നിരീക്ഷണം എന്താണെന്നാല്‍ ആ പ്രദേശങ്ങളിലുള്ള ഉയര്‍ന്ന ജാതിക്കാര്‍ ദളിതര്‍ക്കോ അല്ലെങ്കില്‍ പഴങ്കുടിക്കാര്‍ക്കോ വോട്ടിനേക്കാള്‍ നോട്ട ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നെന്നാണ്.
ഈ നിരീക്ഷണങ്ങള്‍, വിമര്‍ശനങ്ങള്‍ എല്ലാം തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ഘടനയെ ആധാരമാക്കി സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയില്‍ അവര്‍ തന്നിട്ട് പോയ ജനാധിപത്യ രാഷ്ട്രീയത്തിന്റെ അധികാരത്തിനെ നടപ്പിലാക്കുന്ന തിരഞ്ഞെടുപ്പ് രീതിയുടെ സങ്കീര്‍ണ്ണത; മുകളില്‍ പറഞ്ഞ ജനാധിപത്യരീതി ഇന്ത്യന്‍ സമൂഹത്തില്‍ നുഴഞ്ഞപ്പോള്‍ ഇവിടെയുളള ജീവിതപ്രശ്‌നങ്ങള്‍, സംസ്‌കാരം എന്നിങ്ങനെയുള്ള ഘടകങ്ങളെ കണക്കിലെടുത്ത് പല വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഭൂവുടമകള്‍ മാത്രം വോട്ടുചെയ്താല്‍ മതിയെന്ന് രാജാജിയെപ്പോലുള്ളവര്‍ വാദിച്ചു. അംബേദ്കരും തളിത് നേതാക്കളും എതിര്‍വാദങ്ങള്‍ ഉയര്‍ത്തി സാധാരണ ജനങ്ങളും പങ്കെടുക്കുന്ന തിരുത്തലുകള്‍ വരുത്തി. ഈ അംശങ്ങളെ തങ്ങളുടെ അധികാരം ചെലുത്തുന്നതിനായുള്ള ഭരണാധികാരമായി മാറ്റി രാഷ്ട്രീയക്കാര്‍.
ക്രി.പി. പത്താം നൂറ്റാണ്ടില്‍ത്തന്നെ തമിഴകത്ത് രൂപം കൊണ്ടിരുന്ന കുടവോലൈമുറൈ എന്ന തിരഞ്ഞെടുപ്പ് രീതി ഇവിടെ ഒത്തുനോക്കാം. പില്‍ക്കാലത്തെ ചോഴര്‍ ഭരണത്തില്‍ അത് ഉണ്ടായിരുന്നതായി ഉത്തരമേരൂര്‍ ഫലകത്തില്‍ വിശദമായി പറയുന്നുണ്ട്.
തീണ്ടാന്‍ പാടില്ലാത്തവര്‍, പഞ്ചമപാദങ്ങളില്‍ ആദ്യത്തെ നാല് ഭാവം കൊണ്ടവര്‍, ഇവരുടെ ബന്ധുക്കള്‍, കുറ്റം ചെയ്തതിന് കഴുതപ്പുറത്തേറ്റപ്പെട്ടവര്‍, കള്ളയൊപ്പിട്ടവര്‍ എന്നിങ്ങനെയുള്ളവര്‍ ആരും തന്നെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ അവകാശമുള്ളവരല്ല എന്ന് പറയുന്നു. ഉ.മേ ഫലകം. അഞ്ച് വര്‍ഷങ്ങള്‍ അധികാരിയായിരുന്നയാള്‍ പിന്നീട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല. ഓരോ തെരഞ്ഞെടുപ്പിലും പുതിയ ആളുകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന ചെങ്കല്‍പ്പട്ടു ജില്ലയിലെ പിള്ളൈപ്പാക്കം ഫലകം പറയുന്നതും ശ്രദ്ധിക്കാം. ഇങ്ങനെ കുടവോലൈ മുറൈയിലില്‍ നിന്നും ഇന്നത്തെ ജനാധിപത്യ തിരഞ്ഞെടുപ്പ് രീതി വരെ തിരഞ്ഞെടുപ്പ് ചട്ടം പടിപടിയായി തിരുത്തലുകള്‍ വരുത്തി വളര്‍ന്ന് വന്നിരിക്കുന്നു.
ഓരോ കാലഘട്ടത്തിലും പല പല മാറ്റങ്ങള്‍ വരുത്തി സ്വയം പുതുക്കുന്ന തിരഞ്ഞെടുപ്പില്‍ വളരെ പ്രധാനപ്പെട്ട ഘടകമായ ഒരു ബിംബത്തിനെ ആരും ശ്രദ്ധിച്ചതേയില്ല. അതാണ് പാര്‍ട്ടി ചിഹ്നങ്ങള്‍. തിരഞ്ഞെടുപ്പ് ആദ്യമായി നടന്ന 1937 കാലഘട്ടങ്ങളില്‍ പാര്‍ട്ടികള്‍ക്ക് ചിഹ്നങ്ങള്‍ നല്‍കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നില്ല. അന്നത്തെ അവസ്ഥയില്‍ വിദ്യാഭ്യാസമില്ലാത്ത ജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളുടെ പേരുകളോ, ചിഹ്നങ്ങളോ മനസ്സിലാക്കാന്‍ പറ്റില്ലായിരുന്നു എന്നതിനാല്‍, അതിന് പകരമായി ഓരോ പാര്‍ട്ടിക്കും ഓരോ നിറത്തില്‍ മഞ്ഞപ്പെട്ടി, പച്ചപ്പെട്ടി എന്നിങ്ങനെ പല നിറങ്ങളുള്ള വോട്ടുപെട്ടികളായിരുന്നു നല്‍കിയിരുന്നത്. വോട്ടര്‍ ബാലറ്റ്‌പേപ്പര്‍ ഏത് നിറമുള്ള പെട്ടിയില്‍ ഇടുന്നുവോ അതായിരുന്നു അവര്‍ വോട്ടു ചെയ്ത പാര്‍ട്ടി.

______________________________
പാര്‍ട്ടി ചിഹ്നങ്ങള്‍, തിരഞ്ഞെടുപ്പ് സംവിധാനം നിലവില്‍ വന്ന കാലം തൊട്ടേ രൂപപ്പെട്ട്, ഓരോ തിരഞ്ഞെടുപ്പിലും വിടാതെ പറഞ്ഞുറപ്പിച്ച് ജനങ്ങളുടെ മനസ്സില്‍ത്തന്നെ പ്രതിഷ്ഠിക്കപ്പെട്ടു. പാര്‍ട്ടികളുടെ രാഷ്ട്രീയ നിലപാടുകള്‍ പിന്തുടരുന്ന ആശയങ്ങളെല്ലാം മാറ്റിനിര്‍ത്തി, ജനാധിപത്യപരമായ, ബ്രാന്റ് ആയി മാറിയിരിക്കുന്നു ചിഹ്നങ്ങള്‍. പാര്‍ട്ടിയുടെ ചിഹ്നം എന്നത് തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ജീവന്‍ വയ്ക്കുന്നതല്ല. കാലം മുഴുവന്‍ ഓരോ കണത്തിലും , ഓരോ സംഭവത്തിലും തുടര്‍ന്ന് സ്വയം അടയാളം കാണിച്ചുകൊണ്ടേയിരിക്കുന്നു. ഇത് ഒരു വിധത്തിലുള്ള സൂക്ഷ്മരാഷ്ട്രീയമാണ്. ഈ ചിഹ്നങ്ങളുടെ രാഷ്ട്രീയത്തിനെ വിശദമായി പഠിക്കേണ്ടിയിരിക്കുന്നു.
______________________________

മഞ്ഞനിറമുള്ള പെട്ടി കൊടുത്തിരുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍, അന്നത്തെ നാടക പ്രമുഖയായിരുന്ന കെ.പി. സുന്ദരാംബാള്‍, അവ്വൈ ഷണ്‍മുഖം തുടങ്ങിയവര്‍ മഞ്ഞളിന്റെ ഔഷധഗുണങ്ങളും അതിന്റെ മംഗളകരമായ അംശങ്ങളും മനോഹരമായ പാട്ടുകളാക്കി എടുത്ത് പറഞ്ഞവരാണ്. വോട്ടര്‍മ്മാരുടെ മനസ്സില്‍ മഞ്ഞള്‍ എന്ന ബിംബം ജീവിതത്തിലെ സകല സൗഭാഗ്യങ്ങളേയും തരുന്ന മംഗളകരമായ ബിംബമായി പതിഞ്ഞുപോയി. അങ്ങിനെ തുടങ്ങിയ ചിഹ്നം എന്ന അടയാളം ഇന്ന് രാഷ്ട്രീയത്തിനൊപ്പം വളര്‍ന്നത് മാത്രമല്ലാതെ, വോട്ടര്‍മ്മാരെ തങ്ങളുടെ ഇരുമ്പുമുഷ്ടിയില്‍ മുറുക്കിപ്പിടിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് എന്നാലേ പാര്‍ട്ടി ചിഹ്നങ്ങള്‍ തന്നെ പ്രധാനം. ഈ പ്രധാന ഘടകം, വോട്ടര്‍മാര്‍ ഓരോരുത്തരുടേയും മനസ്സില്‍ പതിഞ്ഞിരിക്കുന്നു. പാര്‍ട്ടികള്‍, പ്രകടന പത്രികകള്‍, തിരുത്തലുകള്‍, ഭാവിദര്‍ശനം എന്നിങ്ങനെ എല്ലാം ചിഹ്നങ്ങളുടെ രൂപത്തില്‍ കണ്‍മുന്നില്‍ നില്‍ക്കുന്നു. ഈ കാഴ്ച ഭൂരിഭാഗം വോട്ടര്‍മ്മാര്‍ക്ക് മാത്രമല്ല. അക്ഷരാഭ്യാസമില്ലാത്ത ഗ്രാമീണര്‍ക്കും മുഴുവനായും ബാധകമാണ്.
പാര്‍ട്ടി ചിഹ്നങ്ങള്‍, തിരഞ്ഞെടുപ്പ് സംവിധാനം നിലവില്‍ വന്ന കാലം തൊട്ടേ രൂപപ്പെട്ട്, ഓരോ തിരഞ്ഞെടുപ്പിലും വിടാതെ പറഞ്ഞുറപ്പിച്ച് ജനങ്ങളുടെ മനസ്സില്‍ത്തന്നെ പ്രതിഷ്ഠിക്കപ്പെട്ടു. പാര്‍ട്ടികളുടെ രാഷ്ട്രീയ നിലപാടുകള്‍ പിന്തുടരുന്ന ആശയങ്ങളെല്ലാം മാറ്റിനിര്‍ത്തി, ജനാധിപത്യപരമായ, ബ്രാന്റ് ആയി മാറിയിരിക്കുന്നു ചിഹ്നങ്ങള്‍. പാര്‍ട്ടിയുടെ ചിഹ്നം എന്നത് തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ജീവന്‍ വയ്ക്കുന്നതല്ല. കാലം മുഴുവന്‍ ഓരോ കണത്തിലും , ഓരോ സംഭവത്തിലും തുടര്‍ന്ന് സ്വയം അടയാളം കാണിച്ചുകൊണ്ടേയിരിക്കുന്നു. ഇത് ഒരു വിധത്തിലുള്ള സൂക്ഷ്മരാഷ്ട്രീയമാണ്. ഈ ചിഹ്നങ്ങളുടെ രാഷ്ട്രീയത്തിനെ വിശദമായി പഠിക്കേണ്ടിയിരിക്കുന്നു.
ഒരു പാര്‍ട്ടി, തങ്ങളുടെ ചിഹ്നത്തിനെ എല്ലായിടത്തും എല്ലാ കാലത്തും സദാ മുന്നില്‍ വച്ച്, വച്ച് അതിനെ അമരത്വം ലഭിച്ച ശക്തിയായി മാറ്റുന്നു. ഇങ്ങനെ മാറ്റുന്നത് കാരണം പാര്‍ട്ടിയ്‌ക്കോ, പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കോ പ്രാധാന്യം കിട്ടാതെ, ചിഹ്നം മാത്രം മുന്നില്‍ നില്‍ക്കും. അതാണ് രാഷ്ട്രീയക്കാരും ആഗ്രഹിക്കുന്നത്. പാര്‍ട്ടിയുടെ ആശയങ്ങള്‍ ആര്‍ക്കു വേണം? അല്ലെങ്കില്‍ത്തന്നെ ആശയങ്ങളെന്നാലേ തൊന്തരവല്ലേ. അതും തമിഴ് സമൂഹം പോലെയുള്ള, പല പല പ്രതീക്ഷകളില്‍ മുഴുകി ആവേശം കൊള്ളുന്ന തരം ജീവിതമുള്ള ജനങ്ങള്‍ക്കിടയില്‍, ചിഹ്നത്തിനെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും, പ്രതീക്ഷകളും അടിമനസ്സില്‍ ആഴമായി പതിഞ്ഞിരിക്കുന്നു. അത് എപ്പോഴും ജയിക്കുന്ന ചിഹ്നമാണ്… ‘ഞങ്ങടെ താത്താ, പാട്ടി കാലം തൊട്ടേ ഞങ്ങള്‍ അതേ ചിഹ്നമാണ്..’ എന്നത് പോലെ.
ഇങ്ങനെ കാലങ്ങളായി നിര്‍മ്മിച്ച് വച്ചിരിക്കുന്ന ചിഹ്നങ്ങളാണ് രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ സ്വത്ത്. അതുകൊണ്ടാണ്, ഒരു പാര്‍ട്ടിയെ ഇല്ലാതാക്കണമെങ്കില്‍, അതിന്റെ ചിഹ്നത്തില്‍ ആദ്യം കൈവയ്ക്കുന്നത്. ഇങ്ങനെയുള്ള നിരീക്ഷണങ്ങളുടെ വരിയില്‍ സ്ഥാനാര്‍ത്ഥികളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അത്രയ്ക്ക് കണക്കില്‍ പെടുന്നില്ല. ക്രിമിനലുകളുടെ ആധിക്യം രാഷ്ട്രീയത്തില്‍ ഉണ്ടാകുന്നത് ഇതും ഒരു കാരണമാണ്. വോട്ടര്‍മാര്‍ക്ക് ചിഹ്നമാണ് പ്രധാനം എന്നതല്ലാതെ, സ്ഥാനാര്‍ഥികള്‍ അല്ല. അതുകൊണ്ടാണ് സ്ഥാനാര്‍ഥികളും മണ്ഡലത്തിന്റെ അവസ്ഥ കണക്കിലെടുക്കുന്നില്ല. അതുകൊണ്ട് സ്ഥാനാര്‍ഥികള്‍ക്കും വോട്ടര്‍മാര്‍ക്കും ഇടയില്‍ വിടവുണ്ടാകുന്നു.
പാര്‍ട്ടികളെ ജനങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നും, വെറും ചിഹ്നം മാത്രമാണ് കണക്കിലെടുക്കുന്നതെന്നുമല്ല ഞാന്‍ പറയാന്‍ വരുന്നത്… ജനാധിപത്യം എന്ന പേരില്‍ അതിന്റെ മറവില്‍ തട്ടിപ്പുകള്‍ നടക്കുന്നെന്നാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനെ തിരഞ്ഞെടുക്കുമ്പോള്‍, ഒപ്പം പാര്‍ട്ടിയും തിരഞ്ഞെടുക്കപ്പെടുന്നു എന്നതാണ് സാരം. അതിന് ശേഷമാണ് പാര്‍ട്ടികള്‍ പറയുന്ന പ്രകടനപത്രികകള്‍, മാങ്ങാത്തൊലി എന്നിവയെല്ലാം…
ഇനി ഈ വിഷയത്തിനെ ഇങ്ങനെ നോക്കാം…
ഒരു ഊര്‍ജ്ജസ്വലമായ നാടിനെ വളര്‍ച്ചയുടെ പാതയില്‍ എത്തിക്കാന്‍ ആലോചിക്കുന്ന പുതിയ ചിന്തകളുടെ ഒരാള്‍, ഒറ്റയ്ക്ക് തിരഞ്ഞെടുപ്പില്‍ നിന്നാല്‍ (ഇദ്ദേഹത്തിനെ ഒരു നല്ല പാര്‍ട്ടിയിലും ചേര്‍ക്കില്ല) എന്തായിരിക്കും അവസ്ഥ? അയാളുടെ ചിഹ്നം 15 നാളുകള്‍ക്കുള്ളില്‍ ഒതുക്കും. ഇന്നുള്ള സത്യസന്ധമായ ഇടപാടുകള്‍ നിറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയാല്‍, നല്ലൊരു ഭാഗം ജനങ്ങളിലെത്തിക്കുകയേയില്ല. എന്നാല്‍, 40,50 വര്‍ഷങ്ങളായി, ജനങ്ങളുടെയടുത്ത് എത്തിച്ചേരുന്ന പാര്‍ട്ടിയുടെ ചിഹ്നം, എളുപ്പത്തില്‍ ജനങ്ങളിലെത്തും. ഇങ്ങനെ ഒരു പക്ഷപാതപരമായ നിലപാടുകള്‍ എടുക്കുന്നതിന്റെ പേരാണോ ജനാധിപത്യപരമായ തിരഞ്ഞെടുപ്പ്? ഈ കാഴ്ചപ്പാട് തന്നെ തെറ്റല്ലേ?
അപ്പോള്‍, ഞാന്‍ മുന്നോട്ട് വയ്ക്കുന്ന അഭിപ്രായം ഇതാണ്. എത്രയോ ഭേദഗതികള്‍ ചെയ്തിട്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍, എന്ത് കൊണ്ട് ചിഹ്നങ്ങള്‍ ഇല്ലാതാക്കുന്നില്ല? കാലങ്ങളായി പാര്‍ട്ടികള്‍ക്കായി മാറ്റി വച്ചിരിക്കുന്ന ചിഹ്നങ്ങള്‍ ഇല്ലാതാക്കി, ഓരോ തിരെഞ്ഞെടുപ്പിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് സമമായി, പുതിയ പുതിയ ചിഹ്നങ്ങള്‍ നല്‍കണം. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് എന്നത് അതല്ലേ! ജനാധിപത്യരാജ്യത്തില്‍ എല്ലാ സ്ഥാനാര്‍ഥികളേയും ഒരേ ത്രാസിലല്ലേ വയ്‌ക്കേണ്ടത്? അത് മാത്രമല്ല, ഒരു പാര്‍ട്ടിയെ എല്ലാ മണ്ഡലങ്ങളിലും, ഒരേ ചിഹ്നത്തില്‍ ഒതുക്കാതെ, ഓരോ മണ്ഡലത്തിലും നില്‍ക്കുന്ന ഓരോ സ്ഥാനാര്‍ഥിയ്ക്കും ഓരോ പുതിയ ചിഹ്നം നല്‍കണം. ഇത് മണ്ടത്തരമാണെന്ന് രാഷ്ട്രീയക്കാര്‍ ആവേശത്തോടെ പറയുമായിരിക്കും. എന്നാല്‍, ആഴത്തില്‍ ചിന്തിച്ച് നോക്കൂ. വോട്ടര്‍മ്മാര്‍ക്ക് തങ്ങളുടെ മണ്ഡലത്തില്‍ നില്‍ക്കുന്നത് ആരാണ് എന്ന അറിവിനേക്കാള്‍, ചിഹ്നത്തിനെപ്പറ്റിയുള്ള അറിവ് മതിയെന്ന അവസ്ഥ. അതുകൊണ്ട് നല്ല സ്ഥാനാര്‍ഥികളുടെ സേവനം ലഭിക്കുന്നില്ല.
ജയിച്ചയാള്‍, മണ്ഡലത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ, തന്റെ കാര്യങ്ങള്‍ നോക്കാന്‍ തുടങ്ങും. ചിഹ്നം മാത്രം നോക്കുന്നതിനാല്‍ ഉണ്ടാകുന്ന വലിയ ചായ്‌വാണിത്. വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ഥിയ്ക്കുമിടയിലെ വിടവ് ഇതുമൂലം ആഴത്തിലുള്ളതാകുന്നു. പദവിയില്‍ ഇരുന്നാലും ഇല്ലെങ്കിലും തങ്ങളുടെ മണ്ഡലത്തില്‍ പല വര്‍ഷങ്ങളായി, നല്ലത്, ചീത്ത, തിരുത്തലുകള്‍, പുരോഗമന പ്രവര്‍ത്തനങ്ങളോടെ ഇരിക്കുന്ന ഒരാള്‍ സ്ഥാനാര്‍ഥിയായി നിന്നാല്‍, അദ്ദേഹത്തിന്റെ ചിഹ്നത്തിനേക്കാള്‍ അദ്ദേഹത്തിന്റെ നീണ്ടകാലത്തെ പ്രവര്‍ത്തനങ്ങളായിരിക്കും ജനങ്ങള്‍ക്ക് ഓര്‍മ്മ വരുക. അതുകൊണ്ട് അയാളുടെ വിജയം ചിഹ്നമാക്കി വോട്ട് ചെയ്യാന്‍ ജനങ്ങളും താല്പര്യപ്പെടും. പതിനഞ്ച് നാളുകള്‍ക്ക് മുമ്പ്, പരിചയപ്പെടുത്തിയ ചിഹ്നത്തിനെപ്പറ്റി ജനങ്ങള്‍ അറിഞ്ഞ്, അതിനുശേഷം ആ ചിഹ്നത്തില്‍ വോട്ട് ചെയ്ത് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നത് വലിയ പ്രയാസമാണ്. അതുകൊണ്ട് ഇങ്ങനെയുള്ള കാഴ്ചപ്പാടുകളും ചിന്തകളും ഉയര്‍ന്നു വരുന്ന പക്ഷം സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കും, തുടര്‍ന്നും തങ്ങളുടെ മണ്ഡലത്തിലേയ്ക്ക് പദവിയില്‍ ഇരുന്നാലും ഇല്ലെങ്കിലും മുന്നോട്ടുള്ള ജോലികള്‍ ചെയ്ത് ജനങ്ങളുടെ മനസ്സില്‍ ഇടം പിടിക്കാന്‍ അയാള്‍ ആഗ്രഹിക്കും. ജനങ്ങളും ഈ പുതിയ തിരഞ്ഞെടുപ്പിനെ ഏറ്റെടുക്കാന്‍ ആവേശം കാണിക്കും. അല്ലാതെ, നോട്ട, 40 ഓ എല്ലാ ജനങ്ങളെ വഴി തെറ്റിക്കുന്ന കാര്യമാണെന്നല്ലാതെ, ജനാധിപത്യ തിരഞ്ഞെടുപ്പ് ഭേദഗതി അല്ല. പറയാനും കേള്‍ക്കാനും മധുരമായും എളിമയായും തോന്നുന്നുണ്ട്. എന്നാല്‍, അത് പ്രാവര്‍ത്തികമാക്കുന്നത് നമ്മുടെ നാട്ടില്‍ എത്ര പ്രയാസമാണെന്ന് പറയേണ്ട ആവശ്യമില്ല. രാഷ്ട്രീയക്കാര്‍, അധികാരവര്‍ഗ്ഗങ്ങള്‍… ഇങ്ങനെ ധാരാളം എതിര്‍പ്പുകള്‍ വിമര്‍ശനങ്ങള്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടാവുകയേയുള്ളൂ.
ഇതൊന്നും പുതിയതുമല്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് നോക്കിയതാണ്. ഇത് അതിന്റെ വിപുലമാക്കിയ രൂപമാണ് അത്രയേയുള്ളൂ. വേറെ ഒരു രാജ്യവും ഇതുപോലെ ചെയ്യുന്നില്ലല്ലോ… ഇതിന് ഭരണഘടനയില്‍ നിയമമുണ്ടോ? നമ്മള്‍ വിദേശരാജ്യങ്ങളെ നോക്കിയല്ലേ ചിന്തിക്കുന്നത്? സ്വന്തമായൊന്നുമില്ലല്ലോ… എന്നൊക്കെ പുലമ്പേണ്ട. എന്തുകൊണ്ട് ആദ്യത്തെ ചുവട് നമ്മള്‍ വയ്ക്കാന്‍ പാടില്ല? ഉത്തരാധുനിക ചിന്തകള്‍ കെട്ടിപ്പടുക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ചിന്തകള്‍ സാധ്യമാണ്. അടുത്ത തലമുറയെ മനസ്സില്‍ വച്ച് വാദപ്രതിവാദങ്ങള്‍ മുന്നോട്ട് വയ്ക്കൂ.

Top