ഒരു രാഷ്ട്രീയ ആള്‍ദൈവത്തിന്‍െറ പതനം

വി.എസ് എന്ന വ്യക്തിവിഗ്രഹത്തോടൊപ്പം തന്നെ ഒരു പ്രത്യയശാസ്ത്ര വിഗ്രഹവും സൃഷ്ടിക്കപ്പെട്ടിരുന്നു. സാമൂഹിക നീതി, പരിസ്ഥിതി, സ്ത്രീ അവകാശങ്ങള്‍ എന്നിവക്കുവേണ്ടിയും അഴിമതിക്കെതിരെയും മുതലാളിത്തവത്കരണത്തിനെതിരെയും പോര് നയിക്കുന്ന മഹാനായി വി.എസ് എളുപ്പം പ്രതിഷ്ഠിക്കപ്പെട്ടു. പ്രത്യയശാസ്ത്രപരമായി കമ്യൂണിസ്റ്റ് വരട്ടുവാദിയായിരിക്കത്തെന്നെയാണ് നവസാമൂഹിക, സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരിചയപ്പെടുത്തിയ ആശയങ്ങളുടെ പ്രവാചകനായി വി.എസ് ബിംബവത്കരിക്കപ്പെട്ടത് എന്നൊരു വൈരുധ്യവും ഇവിടെയുണ്ട്. പാര്‍ട്ടിയിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടരുത് എന്ന് കല്‍പിച്ച്, അതിനെ സൈദ്ധാന്തികവത്കരിച്ച എം.എന്‍. വിജയനായിരുന്നു അദ്ദേഹത്തിന്‍െറ പ്രധാന ആശയസ്രോതസ്സ്. കണ്ണൂര്‍ ജില്ലയില്‍ സി.പി.എം വാളുകൊണ്ട് നടപ്പാക്കിയ ക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങളെ വാക്കുകള്‍കൊണ്ട് അലങ്കരിച്ചതും ഇതേ എം.എന്‍. വിജയന്‍ തന്നെയായിരുന്നു. സ്ത്രീ, ദലിത്, പരിസ്ഥിതി, ന്യൂനപക്ഷ രാഷ്ട്രീയങ്ങളെല്ലാം സാമ്രാജ്യത്വ അജണ്ടയാണെന്ന് കല്‍പിച്ചതും ഇതേ കമ്യൂണിസ്റ്റ് ധാര തന്നെയായിരുന്നു. ഇവരുടെ ആളായിക്കൊണ്ട് തന്നെയാണ് വി.എസ് കൊലപാതക രാഷ്ട്രീയത്തിനെതിരായ പ്രവാചകനായി സ്വയം പ്രതിഷ്ഠിച്ചത്. 

________

സി. ദാവൂദ്
________

1980 – 92 കാലത്ത്, വി.എസ്. അച്യുതാനന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നത് എം.എം. മണിയുടെ കുപ്രസിദ്ധ വണ്‍ ടു ത്രീ കൊലപാതകങ്ങളടക്കം. അന്ന് പാര്‍ട്ടിക്കൊലയാളികളെ പോറ്റുകയും സംരക്ഷിക്കുകയും ചെയ്ത വി.എസ് 2012 മേയ് നാലിന് ശേഷം തികവുറ്റ മാനവികവാദിയും കൊലയാളിവിരുദ്ധനുമായത് അദ്ഭുതകരമായ വൈരുധ്യമാണ്. ഈ വൈരുധ്യമാകട്ടെ ഒരു പദ്ധതിയെന്ന നിലയില്‍ തന്നെ വി.എസിന്‍െറ വ്യക്തിത്വത്തോടൊപ്പം കാണാവുന്നതാണ്. മറ്റൊരര്‍ഥത്തില്‍ വി.എസ് എന്ന ഉത്തരാധുനിക രാഷ്ട്രീയ വിഗ്രഹത്തിന്‍െറ സൃഷ്ടിപ്പ് തന്നെ ഇത്തരം വൈരുധ്യങ്ങളിലൂടെയാണ്.
ഉപരിപ്ളവമായ ഇടതുപക്ഷ ഭാവുകത്വം പേറുന്ന കേരളീയ സമൂഹത്തിന്, സാര്‍വദേശീയ ഇടതുപക്ഷം തകര്‍ന്നു കഴിഞ്ഞ ഒരു പ്രത്യയശാസ്ത്രാനന്തര ലോകത്ത് നിലനില്‍പിന്‍െറ പിടിവള്ളിയെന്ന നിലക്കാണ് വി.എസ് എന്ന വിഗ്രഹം സൃഷ്ടിക്കപ്പെടുന്നത്. നായകനെ നഷ്ടപ്പെട്ട സമൂഹത്തിന് ആരിലെങ്കിലും നായകനെ കണ്ടത്തെിയേ നിലനില്‍ക്കാനാവുകയുള്ളൂ. അതായത്, നായകശൂന്യവും പ്രത്യയശാസ്ത്ര ശൂന്യവുമായ ഒരു സന്ദര്‍ഭത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു പ്രത്യയശാസ്ത്ര നായക വിഗ്രഹമായിരുന്നു വി.എസ്. അച്യുതാനന്ദന്‍. വി.എസ് എന്ന നായക വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിന് അനിവാര്യമായും എതിര്‍വശത്ത് ഒരു ദുഷ്ട/പൈശാചിക വ്യക്തിത്വം ഉണ്ടാവേണ്ടതുണ്ടായിരുന്നു. അങ്ങനെ സൃഷ്ടിക്കപ്പെട്ട ദുര്‍മൂര്‍ത്തി/എതിര്‍വിഗ്രഹം ആണ് പിണറായി വിജയന്‍. അങ്ങനെ പിണറായി വിജയന്‍ എന്ന പ്രത്യയശാസ്ത്ര ശൂന്യനായ ദുഷ്ടനായകനെതിരെ പടനയിക്കുന്ന പ്രത്യയശാസ്ത്ര ബദ്ധനായ വിശിഷ്ട നായകനായി വി.എസ് പ്രതിഷ്ഠിക്കപ്പെട്ടു.
വി.എസ് എന്ന വ്യക്തിവിഗ്രഹത്തോടൊപ്പം തന്നെ ഒരു പ്രത്യയശാസ്ത്ര വിഗ്രഹവും സൃഷ്ടിക്കപ്പെട്ടിരുന്നു. സാമൂഹിക നീതി, പരിസ്ഥിതി, സ്ത്രീ അവകാശങ്ങള്‍ എന്നിവക്കുവേണ്ടിയും അഴിമതിക്കെതിരെയും മുതലാളിത്തവത്കരണത്തിനെതിരെയും പോര് നയിക്കുന്ന മഹാനായി വി.എസ് എളുപ്പം പ്രതിഷ്ഠിക്കപ്പെട്ടു. പ്രത്യയശാസ്ത്രപരമായി കമ്യൂണിസ്റ്റ് വരട്ടുവാദിയായിരിക്കത്തെന്നെയാണ് നവസാമൂഹിക, സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരിചയപ്പെടുത്തിയ ആശയങ്ങളുടെ പ്രവാചകനായി വി.എസ് ബിംബവത്കരിക്കപ്പെട്ടത് എന്നൊരു വൈരുധ്യവും ഇവിടെയുണ്ട്. പാര്‍ട്ടിയിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടരുത് എന്ന് കല്‍പിച്ച്, അതിനെ സൈദ്ധാന്തികവത്കരിച്ച എം.എന്‍. വിജയനായിരുന്നു അദ്ദേഹത്തിന്‍െറ പ്രധാന ആശയസ്രോതസ്സ്. കണ്ണൂര്‍ ജില്ലയില്‍ സി.പി.എം വാളുകൊണ്ട് നടപ്പാക്കിയ ക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങളെ വാക്കുകള്‍കൊണ്ട് അലങ്കരിച്ചതും ഇതേ എം.എന്‍. വിജയന്‍ തന്നെയായിരുന്നു. സ്ത്രീ, ദലിത്, പരിസ്ഥിതി, ന്യൂനപക്ഷ രാഷ്ട്രീയങ്ങളെല്ലാം സാമ്രാജ്യത്വ അജണ്ടയാണെന്ന് കല്‍പിച്ചതും ഇതേ കമ്യൂണിസ്റ്റ് ധാര തന്നെയായിരുന്നു. ഇവരുടെ ആളായിക്കൊണ്ട് തന്നെയാണ് വി.എസ് കൊലപാതക രാഷ്ട്രീയത്തിനെതിരായ പ്രവാചകനായി സ്വയം പ്രതിഷ്ഠിച്ചത്. സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമെന്ന് ഇവര്‍ വ്യവഹരിച്ച പരിസ്ഥിതി, സ്ത്രീ രാഷ്ട്രീയത്തെ ഇവര്‍തന്നെ പിന്നീട് ഉയര്‍ത്തിപ്പിടിച്ചുവെന്നത് മറ്റൊരു വൈരുധ്യം. ചുരുക്കത്തില്‍, പ്രത്യയശാസ്ത്രപരമായ വൈരുധ്യങ്ങളുടെ നേര്‍രൂപമായിരുന്നു വി.എസ്. അച്യുതാനന്ദന്‍.
പ്രത്യയശാസ്ത്രപരമായി താന്‍ എതിര്‍ക്കാന്‍ ബാധ്യതപ്പെട്ട, നവസാമൂഹിക പ്രസ്ഥാനങ്ങളും സ്വത്വവാദ പ്രസ്ഥാനങ്ങളും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളെ സൗകര്യാനുസാരം ഉപയോഗപ്പെടുത്തി ഒരു വ്യാജ നായക വ്യക്തിത്വം നിര്‍മിക്കുകയായിരുന്നു വി.എസിനെ സഹായിച്ച സുപ്രധാന ഘടകം അടുത്ത കാലത്ത് കേരളത്തില്‍ സജീവമായ ദൃശ്യമാധ്യമങ്ങളാണ്. കോളജ് പഠനകാലത്ത് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളോടൊപ്പം നില്‍ക്കുകയും എന്നാല്‍, മുഖ്യധാരാ ഇടതുപക്ഷത്തിന്‍െറ ജീര്‍ണതകളില്‍ മോഹഭംഗം സംഭവിക്കുകയും ചെയ്ത ചെറുപ്പക്കാരുടെ മുന്‍കൈയിലാണ് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ സജീവമാവുന്നത്.

________________________________
1980കള്‍ക്കു ശേഷം കേരളത്തില്‍ തുടക്കമിടുകയും ’90കള്‍ക്കു ശേഷം സജീവമാവുകയും ചെയ്ത നവസാമൂഹിക പ്രസ്ഥാനങ്ങളുടെയും ന്യൂനപക്ഷ, ദലിത് പ്രസ്ഥാനങ്ങളുടെയും കാര്‍മികത്വത്തില്‍ രൂപപ്പെട്ട ആശയപരിസരത്തെ ഉപജീവിക്കുകയായിരുന്നു വി.എസ് എന്നതാണ് സത്യം. ഇപ്പോഴും എഴുപതുകളിലെ ഇടതുസവര്‍ണ ഭാവുകത്വത്തില്‍ അഭിരമിക്കുന്നവര്‍ക്ക് പക്ഷേ, എണ്‍പതുകള്‍ക്കുശേഷം ഉയിര്‍ക്കൊണ്ട ഈ നവ രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ളെന്നതാണ് കാര്യം. മറ്റൊരര്‍ഥത്തില്‍ കീഴാളരുടെ മുന്‍കൈയില്‍ പുതുരാഷ്ട്രീയം രൂപപ്പെടുന്നത് അംഗീകരിക്കാന്‍ വൈമനസ്യമുള്ള ഇടത്, സെക്കുലര്‍ വരേണ്യതയാണ് വി.എസ് എന്ന ബിംബത്തെ സൃഷ്ടിച്ചത്. അവര്‍, ലോകത്ത് മറ്റെങ്ങുമുള്ള സാമ്പ്രദായിക ഇടതു, സെക്കുലര്‍ വരേണ്യരെപ്പോലത്തെന്നെ ന്യൂനപക്ഷ വിരുദ്ധരും വംശീയവാദികളുമായിരുന്നു. അതുകൊണ്ടാണ് ലൗ ജിഹാദിനെക്കുറിച്ച് സംഘ്പരിവാര്‍ വെബ്സൈറ്റുകളില്‍ വാര്‍ത്തകള്‍ വരുമ്പോഴേക്ക് ‘കേരളം ഇസ്ലാമിക രാജ്യമാകാന്‍ പോകുന്നു’വെന്ന് വാര്‍ത്താസമ്മേളനം വിളിച്ചു ബഹളമുണ്ടാക്കാന്‍ വി.എസിന് സാധിക്കുന്നത്.
________________________________

മോഹഭംഗം വന്ന ഈ ഇടതുപക്ഷ തലമുറ, സ്വാഭാവികമായും വി.എസില്‍ ഒരു വിമോചകനെ കണ്ടത്തെുകയും അതിനെ വിഗ്രഹവത്കരിക്കുകയുമായിരുന്നു. അതായത്, സ്വയം ബോധ്യമില്ലാത്തതും സ്വയം സാക്ഷ്യപ്പെടുത്താന്‍ സാധിക്കാത്തതുമായ ഒരു ആശയലോകത്തെ വ്യാജ പ്രവാചകനാവുകയായിരുന്നു അച്യുതാനന്ദന്‍. ധാര്‍മികമായോ പ്രത്യയശാസ്ത്രപരമായോ ഒട്ടും അര്‍ഹതയില്ലാത്ത മുദ്രാവാക്യങ്ങളുടെ കാവല്‍ക്കാരനായി അദ്ദേഹം.
1980കള്‍ക്കു ശേഷം കേരളത്തില്‍ തുടക്കമിടുകയും ’90കള്‍ക്കു ശേഷം സജീവമാവുകയും ചെയ്ത നവസാമൂഹിക പ്രസ്ഥാനങ്ങളുടെയും ന്യൂനപക്ഷ, ദലിത് പ്രസ്ഥാനങ്ങളുടെയും കാര്‍മികത്വത്തില്‍ രൂപപ്പെട്ട ആശയപരിസരത്തെ ഉപജീവിക്കുകയായിരുന്നു വി.എസ് എന്നതാണ് സത്യം. ഇപ്പോഴും എഴുപതുകളിലെ ഇടതുസവര്‍ണ ഭാവുകത്വത്തില്‍ അഭിരമിക്കുന്നവര്‍ക്ക് പക്ഷേ, എണ്‍പതുകള്‍ക്കുശേഷം ഉയിര്‍ക്കൊണ്ട ഈ നവ രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ളെന്നതാണ് കാര്യം. മറ്റൊരര്‍ഥത്തില്‍ കീഴാളരുടെ മുന്‍കൈയില്‍ പുതുരാഷ്ട്രീയം രൂപപ്പെടുന്നത് അംഗീകരിക്കാന്‍ വൈമനസ്യമുള്ള ഇടത്, സെക്കുലര്‍ വരേണ്യതയാണ് വി.എസ് എന്ന ബിംബത്തെ സൃഷ്ടിച്ചത്. അവര്‍, ലോകത്ത് മറ്റെങ്ങുമുള്ള സാമ്പ്രദായിക ഇടതു, സെക്കുലര്‍ വരേണ്യരെപ്പോലത്തെന്നെ ന്യൂനപക്ഷ വിരുദ്ധരും വംശീയവാദികളുമായിരുന്നു. അതുകൊണ്ടാണ് ലൗ ജിഹാദിനെക്കുറിച്ച് സംഘ്പരിവാര്‍ വെബ്സൈറ്റുകളില്‍ വാര്‍ത്തകള്‍ വരുമ്പോഴേക്ക് ‘കേരളം ഇസ്ലാമിക രാജ്യമാകാന്‍ പോകുന്നു’വെന്ന് വാര്‍ത്താസമ്മേളനം വിളിച്ചു ബഹളമുണ്ടാക്കാന്‍ വി.എസിന് സാധിക്കുന്നത്. മലപ്പുറം ജില്ലയിലെ കുട്ടികള്‍ പരീക്ഷയില്‍ മികവുപുലര്‍ത്തിയെന്ന് വാര്‍ത്ത വന്നപ്പോഴേക്ക് അതെല്ലാം കോപ്പിയടിച്ച് നേടിയെടുത്തതാണെന്നു പറഞ്ഞ ഒരാള്‍ക്ക് പിന്നെയും നമ്മുടെ പൊതുമണ്ഡലത്തില്‍ മതേതര നായകനായി തുടരാന്‍ സാധിക്കുന്നത് നമ്മുടെ സെക്കുലര്‍ ലഫ്റ്റ് അകമേ ന്യൂനപക്ഷവിരുദ്ധമായതുകൊണ്ടാണ്.
സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുമ്പോഴും അദ്ദേഹം വിടാതെ സൂക്ഷിച്ച ഒരു നിലപാടുണ്ടായിരുന്നു. അത് ഇന്ത്യന്‍ മുഖ്യധാരാ ഇടതുപക്ഷത്തിന്‍െറ സഹജഭാവമായ ന്യൂനപക്ഷ വിരുദ്ധതയായിരുന്നു. ടി.പി വധത്തെ പ്രശ്നവത്കരിച്ച വി.എസ് പക്ഷേ, അതിലും ക്രൂരമായ അരിയില്‍ ശുക്കൂര്‍ വധത്തെ ഇതുവരേക്കും സ്പര്‍ശിച്ചിട്ടേയില്ല. ടി.പി വധത്തെ പ്രശ്നവത്കരിക്കുമ്പോഴും അതിലെ ‘മാശാ അല്ലാഹ്’ സ്റ്റിക്കര്‍ അദ്ദേഹം സംവാദ വിധേയമാക്കിയില്ല. കേരളത്തിലെ സി.പി.എം മുസ്ലിംകളെ എങ്ങനെ കാണുന്നുവെന്നതിന്‍െറ ചരിത്രത്തിലെ ഏറ്റവും മികച്ച രേഖയായിരുന്നു ആ സ്റ്റിക്കര്‍. ഇപ്പോള്‍ ഒടുവില്‍, മാതാ അമൃതാനന്ദമയിക്കെതിരെ അവരുടെ ഏറ്റവും അടുത്ത ശിഷ്യ തെളിമയോടെ ചില കാര്യങ്ങള്‍ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടും അതില്‍ വി.എസ് ഒരു നിലപാട് സ്വീകരിച്ചില്ല. കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ കേരളത്തില്‍ വി.എസ് നയിച്ച യുദ്ധം നമുക്കെല്ലാം ഓര്‍മയുണ്ട്. അതിന് കേരളീയ സമൂഹം പിന്തുണ നല്‍കിയതുമാണ്.

________________________________
നവസാമൂഹിക പ്രസ്ഥാനങ്ങളാണ് കൂടങ്കുളം സമരത്തെ നമ്മുടെ സാമൂഹിക ബോധത്തില്‍ തറപ്പിച്ചത്. അതിന്‍െറ നേട്ടങ്ങള്‍ വി.എസിന് നേടിയെടുക്കേണ്ടതുണ്ടായിരുന്നു. അതേസമയം, കൂടങ്കുളം സമരത്തിന്‍െറ എതിര്‍പക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിയുടെ സൗകര്യങ്ങളെയും സ്ഥാനമാനങ്ങളെയും നിലനിര്‍ത്തേണ്ടതുമുണ്ടായിരുന്നു. അങ്ങനെയാണ് കൂടങ്കുളത്തേക്ക് പോകുന്നുവെന്ന് വന്‍മാധ്യമ പ്രചാരണം സൃഷ്ടിച്ച്, എന്നാല്‍ അവിടേക്ക് പോകാതെ കേരള അതിര്‍ത്തിയില്‍നിന്ന് അദ്ദേഹം മടങ്ങിയത്. അതേ നിലപാട് തന്നെയാണ് ടി.പി ചന്ദ്രശേഖരന്‍ വധത്തിന്‍െറ കാര്യത്തിലും വി.എസ് സ്വീകരിച്ചത്. ടി.പിയെ കൊത്തിനുറുക്കിയ സി.പി.എമ്മിന്‍െറ സഹജമായ കാപാലികതക്കെതിരെ കേരളത്തില്‍ ഉയര്‍ന്നുവന്ന ജനകീയ രോഷത്തിന്‍െറ ആനുകൂല്യങ്ങള്‍ മുഴുവന്‍ നേടിയെടുക്കേണ്ടത് അദ്ദേഹത്തിന്‍െറ ആവശ്യമായിരുന്നു. അതേസമയം, പാര്‍ട്ടിയുടെ സൗകര്യങ്ങളെയും സ്ഥാനങ്ങളെയും നിലനിര്‍ത്തേണ്ടതുമുണ്ടായിരുന്നു. ടി.പി വധത്തില്‍ അദ്ദേഹം ആദ്യമെടുത്ത നിലപാടും കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പുറത്തുവിട്ട നിലപാടും ഇതാണ് വ്യക്തമാക്കുന്നത്. 

________________________________

കുഞ്ഞാലിക്കുട്ടിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ എന്തായിരുന്നോ അതു തന്നെയാണ് അമൃതാനന്ദമയി മഠത്തിനെതിരെ ഗെയ്ല്‍ ട്രെഡ്വെലും ഉന്നയിച്ചത്. അത് കേരളത്തില്‍ വന്‍വിവാദമായപ്പോള്‍, ട്രെഡ്വെല്‍ പാര്‍ട്ടി ചാനലില്‍ തന്നെ അക്കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിച്ചപ്പോഴും വി.എസ് മൗനത്തിലാണ്ടു. ഉടന്‍ പ്രതികരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍െറ സഹചാരികളിലൂടെ മാധ്യമപ്രവര്‍ത്തകര്‍ വഴി പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, ഒടുവില്‍ മാര്‍ച്ച് 14ന് അദ്ദേഹം മീഡിയവണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാര്യങ്ങള്‍ വ്യക്തതയോടെ തന്നെ പറഞ്ഞു. അമൃതാനന്ദമയിക്കെതിരായ ആരോപണങ്ങള്‍ അദ്ദേഹം വിശ്വസിക്കുന്നില്ലത്രെ. വിശ്വസിക്കുന്നില്ളെങ്കിലും സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സ്ഥിതിക്ക് അത് അന്വേഷിക്കേണ്ടതല്ളേ എന്ന അഭിമുഖക്കാരന്‍െറ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഏറ്റവും അപകടകരവും വിഷലിപ്തവുമായിട്ടുള്ളത്. അതിങ്ങനെ: ‘ഇതൊന്നും അവരെ സംബന്ധിച്ചിടത്തോളം ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. വളരെ കാല്‍ക്കുലേറ്റഡ് ആയിട്ട്, അന്യമതത്തിലുള്ള ആളുകള്‍ ഇതേപോലുള്ള പാവപ്പെട്ട മതങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആളുകളെ ടാര്‍ഗറ്റ് ചെയ്യുന്നതിനുവേണ്ടിയുള്ളതും ആയിക്കൂടേ? ഞാന്‍ അങ്ങനെയാണ് സംശയിക്കുന്നത്’. സാംസ്കാരിക കേരളം ഗൗരവത്തില്‍ ചര്‍ച്ചചെയ്യേണ്ടിയിരുന്ന ഒരു വിഷയത്തെ അമേരിക്കക്കാരിയായ ഒരു അന്യമതസ്ഥയുടെ ഗൂഢപദ്ധതിയായാണ് ഈ മഹാനായ കമ്യൂണിസ്റ്റ് കാണുന്നത്. ആള്‍ദൈവങ്ങള്‍ രാഷ്ട്രീയത്തിലും മതത്തിലും ഒരേപോലെയാണെന്ന് നാം മനസ്സിലാക്കുക.
വി.എസ് എന്ന വിഗ്രഹവത്കരണം നടക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ ഇത് വ്യാജബിംബമാണെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചത് കീഴാള, ന്യൂനപക്ഷ പ്രസ്ഥാനങ്ങളും ബുദ്ധിജീവികളുമായിരുന്നു എന്ന വസ്തുത മറക്കരുത്. കീഴാള, ന്യൂനപക്ഷ, നവസാമൂഹിക പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ചെടുത്ത പുതിയ ജനാധിപത്യ അവബോധത്തെ സ്വന്തം വ്യക്തിപരവും സ്വാര്‍ഥവുമായ താല്‍പര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്ത വ്യാജ ആദര്‍ശവാദി എന്നതു മാത്രമായിരിക്കും ചരിത്രത്തില്‍ വി.എസിന് ബാക്കിയാവുന്ന വിശേഷണം. 2012 സെപ്റ്റംബര്‍ 18ന് അദ്ദേഹം നടത്തിയ കൂടങ്കുളം യാത്ര ഇതിന്‍െറ മികച്ച ഉദാഹരണമായിരുന്നു.
നവസാമൂഹിക പ്രസ്ഥാനങ്ങളാണ് കൂടങ്കുളം സമരത്തെ നമ്മുടെ സാമൂഹിക ബോധത്തില്‍ തറപ്പിച്ചത്. അതിന്‍െറ നേട്ടങ്ങള്‍ വി.എസിന് നേടിയെടുക്കേണ്ടതുണ്ടായിരുന്നു. അതേസമയം, കൂടങ്കുളം സമരത്തിന്‍െറ എതിര്‍പക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിയുടെ സൗകര്യങ്ങളെയും സ്ഥാനമാനങ്ങളെയും നിലനിര്‍ത്തേണ്ടതുമുണ്ടായിരുന്നു. അങ്ങനെയാണ് കൂടങ്കുളത്തേക്ക് പോകുന്നുവെന്ന് വന്‍മാധ്യമ പ്രചാരണം സൃഷ്ടിച്ച്, എന്നാല്‍ അവിടേക്ക് പോകാതെ കേരള അതിര്‍ത്തിയില്‍നിന്ന് അദ്ദേഹം മടങ്ങിയത്. അതേ നിലപാട് തന്നെയാണ് ടി.പി ചന്ദ്രശേഖരന്‍ വധത്തിന്‍െറ കാര്യത്തിലും വി.എസ് സ്വീകരിച്ചത്. ടി.പിയെ കൊത്തിനുറുക്കിയ സി.പി.എമ്മിന്‍െറ സഹജമായ കാപാലികതക്കെതിരെ കേരളത്തില്‍ ഉയര്‍ന്നുവന്ന ജനകീയ രോഷത്തിന്‍െറ ആനുകൂല്യങ്ങള്‍ മുഴുവന്‍ നേടിയെടുക്കേണ്ടത് അദ്ദേഹത്തിന്‍െറ ആവശ്യമായിരുന്നു. അതേസമയം, പാര്‍ട്ടിയുടെ സൗകര്യങ്ങളെയും സ്ഥാനങ്ങളെയും നിലനിര്‍ത്തേണ്ടതുമുണ്ടായിരുന്നു. ടി.പി വധത്തില്‍ അദ്ദേഹം ആദ്യമെടുത്ത നിലപാടും കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പുറത്തുവിട്ട നിലപാടും ഇതാണ് വ്യക്തമാക്കുന്നത്.
_____________________________

Top