പ്രണയായനങ്ങളുടെ ഇരണ്ടാം ഉലകം

ജനിമൃതികളിലൂടെ പ്രണയാനുഗാമിയാവു മനുഷ്യനെയും അതിഭാവനാത്മകമായൊരു നിര്‍മ്മിത ലോകത്തെയും തഥ്യാമിഥ്യകളുടെ പ്രതീതിപരതയില്‍ ആവിഷ്‌കരിച്ച ഇരണ്ടാം ഉലകം സാങ്കേതിക ഫാന്റസിയില്‍ ഒരു പുത്തന്‍ ഇന്ത്യന്‍ സിനിമാനുഭവം തെയാണ്. ദുര്‍ഗ്രാഹ്യമായ കഥാഖ്യാനം ഈ സിനിമയുടെ രസാനുഭവത്തെ സാരമായി ബാധിക്കുന്നുണ്ടെ സംശയം ഇവിടെ പ്രകടിപ്പിക്കാതിരിക്കുന്നില്ല. എിന്നിരിക്കിലും ദ്വിലോകസഞ്ചാരം, ആ പെണ്‍ ലിംഗപദവി, മാതൃദൈവം തുടങ്ങിയ സൗന്ദര്യാതമകവും സാമൂഹികവുമായ വിവക്ഷകള്‍ ഇരണ്ടാം ഉലകത്തിലെ ഭാവനാതീതയാഥാര്‍ത്ഥ്യങ്ങളാണ്.


___________
രതീഷ്‌ ശങ്കരൻ
___________
ജീവിതബാഹ്യമായ പ്രത്യയശാസ്ത്രാനുഭവങ്ങളിലും, വരേണ്യാനുഭാവങ്ങളിലും സിനിമയുടെ ലാവണ്യ വ്യാവസായികത നൈരന്തര്യം സൃഷ്ടിക്കുമ്പോള്‍ ‘ദേശി’യായ പ്രതിരോധ ശമങ്ങള്‍ ഉണ്ടാകാറുണ്ട്. ഉണ്ടാകാറുണ്ടതിന്റെ വ്യക്തമായ തെളിവാണ് 2000 ാമണ്ടോടു തമിഴ് ചലച്ചിത്രരംഗത്തുണ്ടായ ജനകീയ വിപ്ലവം. കീഴള/അരികുജീവിത്തിലേക്കുള്ള പ്രകടമായ എത്തിനോട്ടത്തിനൊപ്പം പ്രണയം ഒരു സാമൂഹിക-സാംസ്‌കാരികാനുഭവമെന്നോണം വര്‍ഗ്ഗവിഘടിതവും ശ്രേണീകൃതവുമായ ഒരു പൊതമണ്ഡലത്തില്‍ പ്രശ്‌നവല്‍ക്കരിക്കുക എ ഒരു പൊതുസ്വഭാവം ആ സിനിമകള്‍ക്കൊക്കെയുണ്ടായിരുന്നു. മനുഷ്യേച്ഛകളെ കൂച്ചുവിലങ്ങിനു തളയ്ക്കു ജാതി മതാധിഷ്ഠിത ദുര്‍നൈയാമിക സ്ഥിതിവിശേഷങ്ങളും നിര്‍ദ്ദയവും ഭയാങ്കുരവുമായ പ്രണയ ദുരന്തങ്ങളും കൊംണ്ട് മുഖരിതമായ ഇഹലോകകാഴ്ചകളായിരുന്നു അവയെങ്കില്‍ പ്രണയം അതിന്റെ ഐഹിക നശ്വരതയില്‍ നഷ്ടമാവുമ്പോള്‍ അതൊരു അസ്തിത്വസങ്കീര്‍ണ്ണ പ്രശ്‌നമായി, രൂപാന്തരപ്പെടുതിന്റെ കാഴ്ചകളാണ് ശെല്‍വരാഘവന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം ഇരണ്ടാം ഉലകത്തിലുള്ളത്.

ജനിമൃതികളിലൂടെ പ്രണയാനുഗാമിയാവു മനുഷ്യനെയും അതിഭാവനാത്മകമായൊരു നിര്‍മ്മിത ലോകത്തെയും തഥ്യാമിഥ്യകളുടെ പ്രതീതിപരതയില്‍ ആവിഷ്‌കരിച്ച ഇരണ്ടാം ഉലകം സാങ്കേതിക ഫാന്റസിയില്‍ ഒരു പുത്തന്‍ ഇന്ത്യന്‍ സിനിമാനുഭവം തെയാണ്. ദുര്‍ഗ്രാഹ്യമായ കഥാഖ്യാനം ഈ സിനിമയുടെ രസാനുഭവത്തെ സാരമായി ബാധിക്കുന്നുണ്ടെ സംശയം ഇവിടെ പ്രകടിപ്പിക്കാതിരിക്കുന്നില്ല.
എിന്നിരിക്കിലും ദ്വിലോകസഞ്ചാരം, ആ പെണ്‍ ലിംഗപദവി, മാതൃദൈവം തുടങ്ങിയ സൗന്ദര്യാതമകവും സാമൂഹികവുമായ വിവക്ഷകള്‍ ഇരണ്ടാം ഉലകത്തിലെ ഭാവനാതീതയാഥാര്‍ത്ഥ്യങ്ങളാണ്.

  • പുതിയ സ്ഥലരാശികള്‍

കലാസാഹിത്യാദികളിലെ സ്ഥലഭാവനകള്‍ക്ക് വ്യവസ്ഥാപിത രാഷ്ട്രീയ മണ്ഡലത്തിന്റെ സൈദ്ധാന്തിക പശ്ചാത്തലമുണ്ട്. കൊളോണിയല്‍ ആധുനികതയുടെ രാഷ്ട്രീയ സാഹചര്യത്തിലൂടെ സ്ഥല സങ്കല്പങ്ങള്‍ ദേശീയ അതിര്‍ത്തികള്‍ക്കകത്ത് പെട്ടുവെങ്കില്‍ ശേഷം വന്ന ആധുനികാനന്തരമാധ്യമ സംസ്‌കൃതി. അചിന്ത്യവും സീമാബദ്ധമല്ലാത്തതുമായ സൈബര്‍ സ്ഥലരാശികളെയാണ് സൃഷ്ടിച്ചത്. യന്ത്രശൃംഖലാജാലകങ്ങളാല്‍ വ്യാജനിര്‍വ്യാജമെങ്കിലും കര്‍തൃത്ത്വബന്ധിതമാണ് സൈബര്‍സ്ഥലങ്ങള്‍ . ഇവ്വിധം പ്രതീതിയുടെയും യഥാര്‍ത്ഥ്യത്തിന്റെയും നടുക്കുള്ള സ്ഥലവിചാരങ്ങളില്‍ നിന്നുള്ള ഭാവനാത്മകമായ മുന്നേറ്റമാണ് കാഴ്ചയുടെ ഭൂപടത്തിലെ രണ്ടാം ലോകമെന്നത്.
ചരിത്രം, വര്‍ത്തമാനം, ഭാവന തുടങ്ങി മനകണ്ണില്‍ വരു സ്ഥലഭാവനകള്‍ ദൃശ്യവല്‍ക്കരിക്കാന്‍ സിനിമയോളം സാധ്യതയുള്ള കലാരൂപം വേറെയില്ല. ഭൗമാതീതമായ അപരലോകങ്ങള്‍ പുതിയ സിനിമകാഴ്ചയുമല്ല. ഡാര അരുണോഫിസ്‌കിയുടെ ദ ഫൗണ്ടയിനുമായി ഇരണ്ടാം ഉലകത്തിന് പലവിധസാമ്യതകളുണ്ടുതാനും.
രണ്ടുലോകങ്ങളും വ്യത്യസ്ത അനുഭവങ്ങളിലൂടെ കടുപോകു കഥാപാത്രങ്ങളുമാണ് ഇരണ്ടാം ഉലകത്തിനുള്ളത്. പ്രണയത്തിന് വേണ്ടിയുള്ള ദീര്‍ഘയാനങ്ങളാണ് കഥയുടെ ഗതി നിര്‍ണ്ണയിക്കുത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ രമ്യ (അനുഷ്‌ക) കോളേജധ്യാപകനായ മധുബാലകൃഷ്ണന്‍ (ആര്യ) പെപോരാളിയും സ്വതന്ത്രവിവാഹരിണിയുമായ വര്‍ണ്ണ (ആര്യ) പ്രണയാതുരനുമായ മറുവന്‍ (ആര്യ) യുമാണ് യഥാക്രമം ഇരുലോകങ്ങളെയും പ്രതിനിധീകരിക്കുന്നത്. രോഗികളോടും മറ്റും സഹാനുഭൂതിയുള്ള മധുബാലകൃഷ്ണനോട് ആദ്യമായി രമ്യയ്ക്കാണ് പ്രണയം തോന്നുന്നത്. പലതരം തിരസ്‌കൃതാനുഭവങ്ങളിലൂടെ കടുന്നുപോകുന്ന ഇരുവരുടെയും പ്രണയം. അതിന്റെ ഭൗതികമായ സാഫല്യത്തിലെത്തുന്ന വേളയില്‍ അവിചാരിതമായി രമ്യ മരണമടയുന്നു. ഐഹികമായ ഒരു പരിത്യാഗത്തിലൂടെ മാത്രം ചെന്നെത്താവുന്ന മറ്റൊരു ലോകത്തെത്തുന്ന മധു അവിടെ തന്നെയെും മറുവാനിലുടെയും വര്‍ണ്ണയിലൂടെയും കാണുന്നു.
പ്രണയവും മരണവും തമ്മിലുള്ള സംഘര്‍ഷം ബോധമനസ്സിനെ വിഹ്വലപ്പെടുത്തുകയും, അനന്തരം ജരാനരപീഢകള്‍ കൊണ്ട് മുഖരിതമായ നിറം കെട്ട ലോകത്തില്‍ നിന്നും മുക്തമായൊരു അപരലോകത്തെ പണിതുയര്‍ത്തുവാനുള്ള ശ്രമം കൂടിയാണ് ‘ഇരണ്ടാം ലോക’മെന്നത്. വര്‍ണ്ണാഭമായ വെളിച്ചങ്ങളും, പ്രദക്ഷിണ ഗോളങ്ങളും മേച്ചില്‍പ്പുറങ്ങളും നദിയും, കാടുമൊക്കെ കൊണ്ട് ഒരു ഇതരലോകാനുഭൂതിയുള്ളവാക്കുനിന്നതില്‍ സിനിമ വിജയിച്ചിന്നുണ്ട്.

  • പ്രണയാന്ത്യം, സ്ത്രീത്വം

ഭാവനാകല്പിതം എ ആലങ്കാരികതയില്‍ നിര്‍വചിക്കപ്പെടുന്ന ‘രണ്ടാം ഉലക’ ത്തിലെ ദേശ്യതനത് സങ്കല്പനങ്ങളില്‍ ലിംഗപദവി ഒരു സങ്കീര്‍ണ്ണ പ്രശ്‌നമായി ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ നിത്യാരാധനയ്ക്ക് വിധേയമാകുന്ന കാണപ്പെട്ട ഒരു മാതൃദൈവം അവിടം കേന്ദ്രബിന്ദുവായി നിലകൊള്ളുന്നുണ്ട്. ശത്രുക്കളാല്‍ അപഹരിക്കപ്പെടുന്ന ഭാഗ്യദേവതയെ യുദ്ധത്തിലൂടെ നേടിയെടുക്കത്തവിധം അവള്‍ അനിവാര്യയാണ്. പക്ഷേ പൂക്കളോ, പ്രണയമോ വിടരാത്ത ദേശം പുരുഷന്റെ മെയ്ക്കരുത്തിനെയാണ് അവിതര്‍ക്കം അംഗീകരിക്കാന്‍ ശ്രമിക്കുത്. അനുരക്തനായ മാവാന്‍ വര്‍ണ്ണയെ ആക്രമിച്ച് കീഴ്‌പ്പെടുത്തണമൊന്ന നിലനില്‍ക്കു പുരുഷവൃന്ദം സ്വാഭാവികതയോടെ ആവശ്യപ്പെടുന്നത്. പുരുഷന്‍ ഏത് വിധേനെയും സൃഷ്ടിക്കുന്ന പാരതന്ത്ര്യവും അസമത്വമെല്ലാം. ജീവഹാനിയെക്കാള്‍ ഏറെയായി കാണുന്ന വര്‍ണ തന്റെ സ്വാതന്ത്യത്തില്‍ വിശ്വസിക്കുന്ന. ആധിപത്യത്തിന്റെ ആണ്‍കോയ്മയുടെ വിധേയത്വസ്ഥാനത്തെ അവള്‍ നിരന്തരം നിരസിക്കുന്നു. അതുകൊണ്ടാണ് വിവാഹമെ ഉടമ്പടിയുടെ വേദിയില്‍ വെച്ച് തന്നെ അവള്‍ ആത്മാഹുതിക്കൊരുമ്പെടുന്നത്.
ബഹുലോകാനുഭവങ്ങളിലൂടെ പ്രണയം തേടിയുള്ള പുരുഷയാത്രകളാണ് സിനിമയുടെ കാതല്‍ . അപഹൃതമായ പ്രണയത്തെ വീണ്ടെടുക്കാനെത്തു നായകനില്‍ ദൈവം ഒട്ടേറെ അവതാരലക്ഷ്യങ്ങള്‍ മുന്‍കൂട്ടി കാണുന്നുണ്ട്. പൂവും പ്രണയവും വിരിയിപ്പിച്ച് മാറുവാനെയും വര്‍ണയെയും ഒിപ്പിക്കുക വഴി വര്‍ണനയുടെ സ്വയം പ്രതിരോധവും സ്വാതന്ത്ര്യകാംക്ഷയുമൊക്കെ സന്നിഹിതനാകുന്ന മധുബാലകൃഷ്ണന്‍ തന്റെ പൂര്‍വ്വപ്രണയിനിയെ കണ്ടെടുക്കുന്ന ഭ്രമകല്പനകളില്‍ അവന്റെ യാത്രയ്ക്ക് അര്‍ത്ഥമുണ്ടാക്കാന്‍ ശ്രമിക്കുന്നു സിനിമ.

Top