ഹിന്ദുത്വത്തിലേയ്‌ക്കൊഴുകുന്ന കായല്‍ നവോത്ഥാനം

1909 രൂപീകരിക്കപ്പെട്ട കൊച്ചി പുലയ മഹാസഭയും ആ സംഘടനയുടെ തുടര്‍ച്ച നിലനിര്‍ത്തിയിരിക്കുന്ന ദലിത് പ്രസ്ഥാനങ്ങളുമാണ്. കേരളത്തിലെ ദലിതരുടെ ആത്മാഭിമാനപോരാട്ടത്തിന്റെ ഉജ്ജ്വലാദ്ധ്യായമായ, കൊച്ചിപുലയമഹാസഭ 1914 ഫെബ്രുവരി 14 ന് കൊച്ചിക്കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ പ്ലാറ്റുഫോമില്‍ നടത്തിയ സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം, കേരളാപുലയര്‍ മഹാസഭ (റ്റി.വി. ബാബുവിഭാഗം) ഉദ്ഘാടകനായ നരേന്ദ്രമോഡിയുടെ സൗകര്യാര്‍ത്ഥം ഫെബ്രുവരി 9 ന് എറണാകുളം മറൈന്‍ഡ്രൈവില്‍ നടത്തുകയാണ്. കേരളത്തിലെ ദലിതരുടെ അവിസ്മരണീയ ഭൂതകാലമായ കായല്‍ സമ്മേളന ശതാബ്ദിയാഘോഷത്തിലെ മോഡിയുടെ സാന്നിദ്ധ്യം സൃഷ്ടിക്കുന്നത് ആശങ്കയും അസ്വസ്ഥതയുമാണ്. കാരണം, നരേന്ദ്രമോഡിയെന്ന പ്രതീകവല്‍ക്കരണത്തിലൂടെ രൂപംകൊള്ളുന്ന നവോത്ഥാനമൂല്യങ്ങളുടെ നിരാസവും, വര്‍ത്തമാനകാല ദലിത്ജീവിതത്തെ ഹിന്ദുത്വത്തിന്റെ ഇരുള്‍മുറികളിലേയ്ക്ക് നയിക്കാനുതകുന്ന രാഷ്ട്രീയാന്തര്‍ഗ്ഗതങ്ങളുമാണ്.
______________

കെ.കെ.കൊച്ച്
______________ 

കേരളത്തിലെ ദലിതരില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിട്ടുനില്ക്കാന്‍ കൊച്ചിയിലെ പുലയര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ദലിത് സമുദായത്തില്‍ കേരളത്തില്‍ ആദ്യമായും ഇന്ത്യയില്‍ ദലിത് സ്ത്രീകളില്‍ ആദ്യമായും കോളേജ് ബിരുദം നേടിയ കൊച്ചിക്കാരിയായ ദാക്ഷായണി വേലായുധന്‍ കൊച്ചിനിയമസഭയിലേക്കും തുടര്‍ന്ന് ഭരണഘടനാ നിര്‍മ്മാണസഭയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദലിതരില്‍ നിന്നും ആദ്യമായി എസ്.എസ്.എല്‍.സി പാസാവുകയും പിന്നീട് മന്ത്രിയുമായ കെ.കെ. കൊച്ചുകുട്ടനും കൊച്ചി ലെജിസ്ലേറ്റീവ് സഭയില്‍ അംഗമായിരുന്ന കെ.പി വള്ളോന്‍, സി.സി. ചാഞ്ചന്‍, സ്വതന്ത്രഇന്ത്യയില്‍ പാര്‍ലിമെന്റംഗമായിരുന്ന കെ.കെ മാധവന്‍, കേരളീയനിയമസഭാംഗങ്ങളായിരുന്ന പി.കെ. ചാത്തന്‍ മാസ്റ്റര്‍, എം.കെ. കൃഷ്ണന്‍ (ഇരുവരും മന്ത്രിമാരായിരുന്നു), ടി.എ പരമന്‍ എന്നിവരും കൊച്ചിയിലെ ദലിതരായിരുന്നു. ഗവണ്‍മെന്റ് സര്‍വ്വീസില്‍ സി.റ്റി സുകുമാരനും, കെ.സുരേഷ്‌കുമാറും ശ്രദ്ധേയരായെങ്കില്‍ സാഹിത്യകാരന്മാരായ ടി.കെസി. വടുതലയും പൊന്നാരിമംഗലം ചെല്ലപ്പനും, നാടകകൃത്തായ ബാലന്‍ അയ്യമ്പള്ളിയും നാടകസംവിധായകനായ ഉണ്ണിപൂണിത്തുറയും കൊച്ചിയിലെ ദലിതരുടെ സംഭാവനയാണ്. സാമുദായിക പ്രവര്‍ത്തനരംഗത്ത് കെ.പി.കുമാരനും വി.സി. രാജപ്പനും എടുത്തുപറയേണ്ട വ്യക്തിത്വങ്ങളാണ്.
മുകളില്‍ കൊടുത്തിരിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ മുഖ്യപങ്ക് വഹിച്ചത് 1909 രൂപീകരിക്കപ്പെട്ട കൊച്ചി പുലയ മഹാസഭയും ആ സംഘടനയുടെ തുടര്‍ച്ച നിലനിര്‍ത്തിയിരിക്കുന്ന ദലിത് പ്രസ്ഥാനങ്ങളുമാണ്. കേരളത്തിലെ ദലിതരുടെ ആത്മാഭിമാനപോരാട്ടത്തിന്റെ ഉജ്ജ്വലാദ്ധ്യായമായ, കൊച്ചിപുലയമഹാസഭ 1914 ഫെബ്രുവരി 14 ന് കൊച്ചിക്കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ പ്ലാറ്റുഫോമില്‍ നടത്തിയ സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം, കേരളാപുലയര്‍ മഹാസഭ (റ്റി.വി. ബാബുവിഭാഗം) ഉദ്ഘാടകനായ നരേന്ദ്രമോഡിയുടെ സൗകര്യാര്‍ത്ഥം ഫെബ്രുവരി 9 ന് എറണാകുളം മറൈന്‍ഡ്രൈവില്‍ നടത്തുകയാണ്. കേരളത്തിലെ ദലിതരുടെ അവിസ്മരണീയ ഭൂതകാലമായ കായല്‍ സമ്മേളന ശതാബ്ദിയാഘോഷത്തിലെ മോഡിയുടെ സാന്നിദ്ധ്യം സൃഷ്ടിക്കുന്നത് ആശങ്കയും അസ്വസ്ഥതയുമാണ്. കാരണം, നരേന്ദ്രമോഡിയെന്ന പ്രതീകവല്‍ക്കരണത്തിലൂടെ രൂപംകൊള്ളുന്ന നവോത്ഥാനമൂല്യങ്ങളുടെ നിരാസവും, വര്‍ത്തമാനകാല ദലിത്ജീവിതത്തെ ഹിന്ദുത്വത്തിന്റെ ഇരുള്‍മുറികളിലേയ്ക്ക് നയിക്കാനുതകുന്ന രാഷ്ട്രീയാന്തര്‍ഗ്ഗതങ്ങളുമാണ്.
കൊച്ചിപുലയമഹാസഭ (പില്‍ക്കാലത്ത് സമസ്ത കൊച്ചി പുലയ മഹാസഭ രൂപീകരിക്കപ്പെടുന്നത് ഹൈന്ദവ പ്രസ്ഥാനമായിട്ടല്ല മറിച്ച്, ജാതിവിരുദ്ധ നവോത്ഥാനാശയങ്ങള്‍ ഉള്‍ക്കൊണ്ട പരിഷ്‌കരണ പ്രസ്ഥാനമായിട്ടാണ.് സംഘടനാ രൂപീകരണത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്, കേരളത്തിന്റെ അഭിമാനമായ സാമൂഹ്യപരിഷ്‌കര്‍ത്താവും ജാതിക്കുമ്മിയടക്കമുള്ള കൃതികളുടെ രചയിതാവുമായ പണ്ഡിറ്റു കറുപ്പനാണ്. പി.കെ ചാത്തന്‍ മാസ്റ്ററുടെ ഒരു ലഘുഗ്രന്ഥത്തില്‍ വിവരിക്കുന്ന ആ കഥ ഇങ്ങനെയാണ്. ‘സംഘടനാരൂപീകരണത്തിന് മുന്‍കൈയ്യെടുത്ത കൃഷ്ണാതിആശാനും പി.സി. ചാഞ്ചനും, കെ.വി. വള്ളോനുമടക്കം ഒരു സംഘം പണ്ഡിറ്റ് കറുപ്പനെ നേരില്‍ക്കണ്ട് തങ്ങള്‍ക്കൊരു സംഘടന രൂപീകരിക്കണമെന്നാവശ്യപ്പെടുകയുണ്ടായി. അദ്ദേഹം ഉപദേശിച്ചത്, കൊച്ചിയിലെ ദലിതരില്‍ ഭൂരിപക്ഷവും പുലയരായതുകൊണ്ട്, പുലയര്‍ സംഘടിച്ച് ഇതര ദലിത് ജാതികളെ സംഘടനയില്‍ ഉള്‍ക്കൊള്ളിക്കണമെന്നായിരുന്നു. ഇപ്രകാരമൊരു നിര്‍ദ്ദേശം നല്‍കിയത്, 106 ജാതികളും ഉപജാതികളുമായി ഭിന്നിച്ച്‌നിന്ന് തൊട്ടുകൂടായ്മയും സ്വജാതിവിവാഹവും പുലര്‍ത്തിയിരുന്നവര്‍ എന്‍.എസ്.എസിലൂടെ നായര്‍ സമുദായമായി പരിവര്‍ത്തനപ്പെട്ടതും 37 ജാതിഉപജാതികളായി നിലനിന്നവര്‍ എസ്.എന്‍.ഡി.പി.യിലൂടെ ഈഴവസമുദായമായി മാറിയതും ചരിത്രാനുഭവമായിരുന്നതിനാലാണ്.

_____________________________
കൊച്ചിപുലയമഹാസഭയ്ക്ക് വേട്ടുവര്‍, സാംബവര്‍ എന്നീ ജാതി ഉപജാതികളെ സംഘടനാശരീരത്തിലുള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും പുലയരിലെ ഉപജാതിസമ്പ്രദായം അവസാനിപ്പിക്കാനായെന്നത് എടുത്തുപറയേണ്ടനേട്ടമാണ്. ഇതിന്നടിസ്ഥാനമായത് തൊട്ടുകൂടായ്മയ്ക്കും സ്വജാതിവിവാഹത്തിനും അടിത്തറയായ ഹൈന്ദവമൂല്യവ്യവസ്ഥയേയും നിയമങ്ങളേയും ചട്ടങ്ങളേയും നിഷേധിക്കാന്‍ കഴിഞ്ഞതിനാലാണ്. അക്കാലത്തെ പുലയരുടെ ജീവിതത്തെക്കുറിച്ച് ടി.കെ.സി വടുതലയുടെ ഒരു കഥയില്‍ ഇപ്രകാരം വായിക്കാം. ”അഞ്ചുനാഴികനീളവും അരനാഴിക വീതിയുമുള്ള കൊച്ചുതുരുത്ത് നിറയെ തൈവയ്പുകളും നെല്‍പാടങ്ങളുംമാത്രം. വയലുകള്‍ക്കിടയില്‍ വരമ്പുകള്‍ കോരിപ്പിടിപ്പിച്ചിട്ടുണ്ട്. നാല്ഭാഗത്തുനിന്നുമുള്ള വരമ്പുകള്‍കൂടിച്ചേരുന്ന സ്ഥാനങ്ങളില്‍ അല്‍പ്പം വീതികൂടിയും വിസ്താരവും കാണും. അത്തരം കവലകളിലാണ് ആ കുടിലുകള്‍ നിലയുറപ്പിച്ചിട്ടുള്ളത്. ആമത്തോട് കമഴ്ത്തിയതുപോലുള്ള കൊച്ചുകൂരകള്‍. രണ്ട് ചാണ്‍പൊക്കത്തിലുള്ള മണ്‍ചുവരുകളുണ്ട്. ഭൂരിഭാഗവും ഒന്നുമില്ലാത്തവയാണ്.”
_____________________________

കൊച്ചിപുലയമഹാസഭയ്ക്ക് വേട്ടുവര്‍, സാംബവര്‍ എന്നീ ജാതി ഉപജാതികളെ സംഘടനാശരീരത്തിലുള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും പുലയരിലെ ഉപജാതിസമ്പ്രദായം അവസാനിപ്പിക്കാനായെന്നത് എടുത്തുപറയേണ്ടനേട്ടമാണ്. ഇതിന്നടിസ്ഥാനമായത് തൊട്ടുകൂടായ്മയ്ക്കും സ്വജാതിവിവാഹത്തിനും അടിത്തറയായ ഹൈന്ദവമൂല്യവ്യവസ്ഥയേയും നിയമങ്ങളേയും ചട്ടങ്ങളേയും നിഷേധിക്കാന്‍ കഴിഞ്ഞതിനാലാണ്. അക്കാലത്തെ പുലയരുടെ ജീവിതത്തെക്കുറിച്ച് ടി.കെ.സി വടുതലയുടെ ഒരു കഥയില്‍ ഇപ്രകാരം വായിക്കാം. ”അഞ്ചുനാഴികനീളവും അരനാഴിക വീതിയുമുള്ള കൊച്ചുതുരുത്ത് നിറയെ തൈവയ്പുകളും നെല്‍പാടങ്ങളുംമാത്രം. വയലുകള്‍ക്കിടയില്‍ വരമ്പുകള്‍ കോരിപ്പിടിപ്പിച്ചിട്ടുണ്ട്. നാല്ഭാഗത്തുനിന്നുമുള്ള വരമ്പുകള്‍കൂടിച്ചേരുന്ന സ്ഥാനങ്ങളില്‍ അല്‍പ്പം വീതികൂടിയും വിസ്താരവും കാണും. അത്തരം കവലകളിലാണ് ആ കുടിലുകള്‍ നിലയുറപ്പിച്ചിട്ടുള്ളത്. ആമത്തോട് കമഴ്ത്തിയതുപോലുള്ള കൊച്ചുകൂരകള്‍. രണ്ട് ചാണ്‍പൊക്കത്തിലുള്ള മണ്‍ചുവരുകളുണ്ട്. ഭൂരിഭാഗവും ഒന്നുമില്ലാത്തവയാണ്.” അവിടുത്തെ ജനങ്ങളുടെ ജീവിതാവസ്ഥയെ മാറ്റിത്തീര്‍ക്കുന്നതിനായി രൂപീകരിക്കപ്പെട്ട സംഘടനയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് പണ്ഡിറ്റ് കറുപ്പനോടൊപ്പം പ്രതിഭാശാലിയും പുരോഗമനവാദിയുമായിരുന്ന ടി.കെ കൃഷ്ണമേനോനാണ്. അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചതിലൂടെ, വഴിനടക്കാനും, വിദ്യാഭ്യാസാവകാശത്തിനും വേണ്ടി നിരവധി പ്രക്ഷോഭണങ്ങളാണ് നടന്നിട്ടുള്ളത്. മാത്രമല്ല, സംഘടനയുടെ നിയമാവലിയില്‍ സമ്പാദ്യംശീലം വളര്‍ത്താനും, ശുചിത്വപരിപാലനത്തിനും പ്രാധാന്യം നല്‍കിയിരുന്നു.
കൊച്ചി പുലയമഹാസഭയുടെ പ്രവര്‍ത്തനങ്ങളിലൂടെ നാളിതുവരെ തുടര്‍ന്നുകൊണ്ടിരുന്ന ജീവിതരീതികളുടെ നിഷേധമാണ് സവര്‍ണരെ പ്രകോപിതരാക്കിയത്. അവരെ സംബന്ധിച്ചിടത്തോളം പുലയര്‍ പാടങ്ങളില്‍ അരവയറുമായി പകലന്തിയോളം പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. അവര്‍, സമ്പത്തുംവിദ്യാഭ്യാസവുമാര്‍ജ്ജു. സാമ്പ്രദായിക തൊഴിലുകള്‍ ഉപേക്ഷിക്കുന്നത് സവര്‍ണരുടെ ആഢ്യജീവിതത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത് ഈയടിസ്ഥാനത്തിലാണ് സംഘടനഎതിര്‍ക്കപ്പെട്ടത്. അതുകൊണ്ടാണ് സ്വന്തമായി ഭൂമിയില്ലാതിരുന്ന പുലയര്‍ക്ക് സമ്മേളനം നടത്താന്‍ സവര്‍ണര്‍ (ക്രൈസ്തവരടക്കം) സ്ഥലം നിഷേധിച്ചതിലൂടെ കൊച്ചികായല്‍ പരപ്പിലെ വള്ളങ്ങളില്‍ സമ്മേളനം നടന്നത്. ആ സമ്മേളനം ഭാവിതലമുറയ്ക്ക് നല്‍കിയ സന്ദേശം മായ്ച്ചുകളയുകയാണ് നരേന്ദ്രമോഡിയുടെ സാന്നിധ്യമുള്ള അനുസ്മരണസമ്മേളനം.

____________________________
ഇന്‍ഡ്യയിലെ ദലിതര്‍ നരേന്ദ്രമോഡിയെ വിലയിരത്തുന്നത്, ഗുജറാത്തിന്റെ വികസന നായകനായിട്ടല്ല, മറിച്ച് സംഘപരിവാറിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന, വംശഹത്യയ്ക്ക് നേതൃത്വം കൊടുത്ത ഹിന്ദുത്വനേതാവായാണ്. അദ്ദേഹമുയര്‍ത്തിപ്പിടിക്കുന്ന ”സനാതനധര്‍മ്മം” ബ്രാഹ്മണിസ്റ്റ് മൂല്യങ്ങളിലൂടെയുള്ള ജാതിവ്യവസ്ഥയുടെ സ്ഥിരപ്പെടുത്തലാണ്. ഇതിനായി ഒരിക്കല്‍ സംഘപരിവാര്‍ മുന്നോട്ടുവച്ച അഖണ്ഡഭാരതത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് സര്‍ദാര്‍വല്ലഭായ് പട്ടേലിന്റെ പ്രതിമാസ്ഥാപനത്തിനായുയര്‍ത്തിയിരുന്ന ഐക്യം എന്ന ആഹ്വാനം. ദലിതര്‍ക്ക് സമ്പത്ത്, അധികാരം, പദവി, സംസ്‌കാരം എന്നിവ നിഷേധിച്ചുകൊണ്ടുള്ള ഈ മതാത്മകഏകീകരണം, ജാതിവ്യവസ്ഥ അടിച്ചേല്‍പ്പിച്ച പീഡനങ്ങളുടെയും ദുരിതങ്ങളുടെയും മായ്ച്ചുകളയലാണ്. ഗുജറാത്തിലെ ദലിതരുടെ ജീവിതാവസ്ഥയെക്കുറിച്ച് ദാക്ഷായണിവേലായുധന്റെ പുത്രിയായ മീരാവേലായുധന്‍ ഒരു ഫോണ്‍ സംഭാഷണത്തിലൂടെ ഈ ലേഖകനോട് പറഞ്ഞത്, ഗുജറാത്തില്‍ കൈകൊണ്ട് കക്കൂസ് വൃത്തിയാക്കുകയും മലം ചുമക്കുകയും ചെയ്യുന്ന ദലിതരുണ്ടെന്നാണ്.  
____________________________

ഇന്‍ഡ്യയിലെ ദലിതര്‍ നരേന്ദ്രമോഡിയെ വിലയിരത്തുന്നത്, ഗുജറാത്തിന്റെ വികസന നായകനായിട്ടല്ല, മറിച്ച് സംഘപരിവാറിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന, വംശഹത്യയ്ക്ക് നേതൃത്വം കൊടുത്ത ഹിന്ദുത്വനേതാവായാണ്. അദ്ദേഹമുയര്‍ത്തിപ്പിടിക്കുന്ന ”സനാതനധര്‍മ്മം” ബ്രാഹ്മണിസ്റ്റ് മൂല്യങ്ങളിലൂടെയുള്ള ജാതിവ്യവസ്ഥയുടെ സ്ഥിരപ്പെടുത്തലാണ്. ഇതിനായി ഒരിക്കല്‍ സംഘപരിവാര്‍ മുന്നോട്ടുവച്ച അഖണ്ഡഭാരതത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് സര്‍ദാര്‍വല്ലഭായ് പട്ടേലിന്റെ പ്രതിമാസ്ഥാപനത്തിനായുയര്‍ത്തിയിരുന്ന ഐക്യം എന്ന ആഹ്വാനം. ദലിതര്‍ക്ക് സമ്പത്ത്, അധികാരം, പദവി, സംസ്‌കാരം എന്നിവ നിഷേധിച്ചുകൊണ്ടുള്ള ഈ മതാത്മകഏകീകരണം, ജാതിവ്യവസ്ഥ അടിച്ചേല്‍പ്പിച്ച പീഡനങ്ങളുടെയും ദുരിതങ്ങളുടെയും മായ്ച്ചുകളയലാണ്. ഗുജറാത്തിലെ ദലിതരുടെ ജീവിതാവസ്ഥയെക്കുറിച്ച് ദാക്ഷായണിവേലായുധന്റെ പുത്രിയായ മീരാവേലായുധന്‍ ഒരു ഫോണ്‍ സംഭാഷണത്തിലൂടെ ഈ ലേഖകനോട് പറഞ്ഞത്, ഗുജറാത്തില്‍ കൈകൊണ്ട് കക്കൂസ് വൃത്തിയാക്കുകയും മലം ചുമക്കുകയും ചെയ്യുന്ന ദലിതരുണ്ടെന്നാണ്. ഇത് ചൂണ്ടിക്കാട്ടുന്നത്, മോഡിയുടെ മാന്ത്രിക വികസനം ദലിതരുടെ ജീവിതത്തെ ഒട്ടും മാറ്റിയിട്ടില്ലെന്നാണ്.
വര്‍ത്തമാനകാല ഇന്ത്യയില്‍ ഹിന്ദുത്വത്തിന്റെ (ബ്രാഹ്മണിസത്തിന്റെ) രാഷ്ട്രീയമോഹങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ സംഘപരിവാര്‍ നിയോഗിച്ച നരേന്ദ്രമോഡിയെ ഉല്‍ഘാടകനായി ക്ഷണിച്ചുവരുത്താന്‍ കെ.പി.എം.എസ്. പറയുന്ന കാര്യങ്ങള്‍ ഇവയാണ്. 1) അയ്യങ്കാളിയുടെ ജന്മസ്ഥലവും സ്മാരകവും പൈതൃകപദ്ധതിയിലുള്‍പ്പെടുത്തും 2) മിശ്രാകമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയും 3) സ്വകാര്യസ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കും 4) എല്ലാ സംസ്ഥാനങ്ങളിലും ഭൂപരിഷ്‌കരണം നടപ്പാക്കും. ഇവയില്‍, മിശ്രാകമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ ദലിത് സംവരണത്തെ ദോഷകരമായി ബാധിക്കാത്ത വിധത്തില്‍ ദലിത് ക്രിസ്ത്യന്‍-ദലിത് മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന അഭിപ്രായം ദലിത് സംഘടനകള്‍ പുലര്‍ത്തുമ്പോള്‍ മുന്‍ചൊന്ന സമുദായങ്ങള്‍ക്ക് സംവരണം പാടില്ലെന്നാണ് സംഘപരിവാര്‍ നിലപാട്. അതേ സമയം, സംവരണം, ഭൂപരിഷ്‌കരണം എന്നീ കാര്യങ്ങളില്‍ ദലിതര്‍ക്കനുകൂലമായ നയമല്ല സംഘപരിവാറിനും ബി.ജെ.പിയ്ക്കുമുള്ളത്. 1992 ല്‍ വി.പി.സിംഗ് ഗവണ്‍മെന്റ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനെടുത്ത തീരുമാനത്തെ സംവരണവിരുദ്ധ സമരമാക്കി മാറ്റിയത് സംഘപരിവാര്‍ രംഗത്തിറക്കിയ സവര്‍ണയുവാക്കളാണ്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്ന ബി.ജെ.പി. ഗവണ്‍മെന്റുകള്‍ തമിഴ്‌നാട്ടിലോ കേരളത്തിലോ നിലവിലുള്ള രീതിയിലുള്ള സംവരണം നടപ്പാക്കിയിട്ടില്ല. വസ്തുതകളിപ്രകാരമായിരിക്കേ, കോര്‍പ്പറേറ്റുകളുടെ ഇഷ്ടതോഴനായ നരേന്ദ്രമോഡി സ്വകാര്യസ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കുമെന്നത്, കെ.പി.എം. എസിന്റെ ആഗ്രഹചിന്ത മാത്രമാണ്.

________________________________
ഇന്‍ഡ്യയിലെ ജനസംഖ്യയില്‍ 20 ശതമാനമുള്ള ദലിതരില്‍ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് പുലയര്‍ . അവരില്‍ തന്നെ ചെറിയൊരു വിഭാഗത്തെ മാത്രമാണ് കെ.പി.എം.എസ് പ്രതിനിധീകരിക്കുന്നത്. ഇത്തരമൊരു സംഘടന നരേന്ദ്രമോഡിയെപ്പോലൊരു വംശീയവാദിയെ പ്രീണിപ്പിച്ച് അവകാശങ്ങള്‍ നേടിയെടുക്കാമെന്ന് കരുതുമ്പോള്‍ ലഭിക്കുന്ന നേര്‍ക്കാഴ്ച വ്യത്യസ്തമാണ്.
നരേന്ദ്രമോഡി കേരളത്തിലെത്തുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയായ ദേശീയനേതാവ് എന്നതിനുപരി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ്. പ്രസ്തുത തെരഞ്ഞെടുപ്പില്‍ പുലയരെ വോട്ടുബാങ്കാക്കാന്‍ നവോത്ഥാനചരിത്രത്തെ കളങ്കപ്പെടുത്തി കെ.പി.എം.എസ്. നടത്തുന്ന രാഷ്ട്രീയ ചതുരംഗക്കളി ഡോ.ബി.ആര്‍ അംബേദ്കറും അയ്യങ്കാളിയും വെട്ടിത്തെളിച്ചവഴി അടക്കുന്നതാണ്. തന്മൂലം, പുലയരെ സനാതനധര്‍മ്മത്തിലൂടെ ജാതിവ്യവസ്ഥയിലേക്ക് തിരിച്ചുനടത്താനുള്ള ശ്രമത്തെ ദലിതര്‍ ഒന്നടങ്കം ചെറുത്തുതോല്‍പ്പിയ്‌ക്കേണ്ടതുണ്ട്. 
________________________________

ഭൂപരിഷ്‌കരണത്തിന്റെ കാര്യവും മറിച്ചാവുകയില്ല. ചെങ്ങറ സമരത്തിനെതിരെ ഉപരോധം തീര്‍ക്കുന്നതിനു മുന്നില്‍ നിന്നത് ആര്‍ . എസ്.എസ്.കാരാണെന്ന സമകാലീന ചരിത്രം കെ.പി.എം.എസ്. മറന്നോ? ദലിതര്‍ അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് സംഘടിത ശക്തിയിലൂടെയും പ്രക്ഷോഭണങ്ങളിലൂടെയുമാണ്. മറിച്ച്, ഏതെങ്കിലും നേതാവിന്റെയോ സംഘടനയുടെയോ ചട്ടുകങ്ങളായല്ല. ഇതാണ് ഡോ.ബി.ആര്‍ .അംബ്‌ദേകര്‍ മുതല്‍ കാന്‍ഷിറാം വരെയുള്ള നേതാക്കള്‍ നല്‍കുന്ന പാഠം. ഇന്‍ഡ്യയിലെ ജനസംഖ്യയില്‍ 20 ശതമാനമുള്ള ദലിതരില്‍ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് പുലയര്‍ . അവരില്‍ തന്നെ ചെറിയൊരു വിഭാഗത്തെ മാത്രമാണ് കെ.പി.എം.എസ് പ്രതിനിധീകരിക്കുന്നത്. ഇത്തരമൊരു സംഘടന നരേന്ദ്രമോഡിയെപ്പോലൊരു വംശീയവാദിയെ പ്രീണിപ്പിച്ച് അവകാശങ്ങള്‍ നേടിയെടുക്കാമെന്ന് കരുതുമ്പോള്‍ ലഭിക്കുന്ന നേര്‍ക്കാഴ്ച വ്യത്യസ്തമാണ്.
നരേന്ദ്രമോഡി കേരളത്തിലെത്തുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയായ ദേശീയനേതാവ് എന്നതിനുപരി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ്. പ്രസ്തുത തെരഞ്ഞെടുപ്പില്‍ പുലയരെ വോട്ടുബാങ്കാക്കാന്‍ നവോത്ഥാനചരിത്രത്തെ കളങ്കപ്പെടുത്തി കെ.പി.എം.എസ്. നടത്തുന്ന രാഷ്ട്രീയ ചതുരംഗക്കളി ഡോ.ബി.ആര്‍ അംബേദ്കറും അയ്യങ്കാളിയും വെട്ടിത്തെളിച്ചവഴി അടക്കുന്നതാണ്. തന്മൂലം, പുലയരെ സനാതനധര്‍മ്മത്തിലൂടെ ജാതിവ്യവസ്ഥയിലേക്ക് തിരിച്ചുനടത്താനുള്ള ശ്രമത്തെ ദലിതര്‍ ഒന്നടങ്കം ചെറുത്തുതോല്‍പ്പിയ്‌ക്കേണ്ടതുണ്ട്.

Top