ഇന്ത്യയിലെ ദലിത് ബഹുജനങ്ങളുടെ അവസ്ഥയും മാധ്യമ ധര്‍മ്മവും

ഇന്ത്യയിലെ മാര്‍ക്‌സിസത്തിനുപോലും തൊഴിലിന്റെ യഥാര്‍ത്ഥ മഹത്വമെന്താണെന്നറിയാന്‍ കഴിഞ്ഞിട്ടില്ല. ആദിവാസിക്കും ചണ്ഡാളനും ശൂദ്രനും അവരവരുടേതായ ജാതിപ്പേരുകളുണ്ട്. എന്നെ ശൂദ്രനെന്ന് വിളിക്കുമ്പോള്‍ ഞാന്‍ ലജ്ജിക്കുന്നില്ല. എന്നാല്‍, ശൂദ്രര്‍ ബ്രഹ്മാവിന്റെ കാല്‍പാദങ്ങളില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവരല്ലെന്നും ഞാന്‍ ബ്രഹ്മാവിനെ അംഗീകരിക്കുന്നില്ലെന്നും ഉറക്കെ പ്രഖ്യാപിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞങ്ങള്‍ക്ക് സ്വയംഭരണാവകാശം കിട്ടുന്നതുവരെ ഞങ്ങള്‍ യുദ്ധം ചെയ്യും. എന്നാല്‍ മൊത്തം ഇന്ത്യയിലെ കാര്‍ഷികോല്‍പന്നങ്ങള്‍, വളനിര്‍മ്മാണം, വസ്ത്രനിര്‍മ്മാണശാസ്ത്രം, സഞ്ചാരശാസ്ത്രം ഇവയെല്ലാംതന്നെ വളര്‍ത്തിക്കൊണ്ടുവന്നത് ബ്രാഹ്മണസമുദായത്തിന്റെ യാതൊരുവിധ സഹായസഹകരണങ്ങളുമില്ലാതെ ശൂദ്ര-ചണ്ഡാള സമുദായങ്ങള്‍ മാത്രമാണ് എന്നതാണ് സത്യം. ഏതു രംഗത്തായാലും നമ്മുടെ സംസ്‌കാരവും തിരിച്ചറിയാനുള്ള അടയാളവും പ്രകടമാക്കുന്നതില്‍ നാം ഭയക്കരുത്. ലജ്ജിക്കയുമരുത്. ചിന്താശീലരായ മാധ്യമപ്രവര്‍ത്തകര്‍ അറിവ് എന്ന സങ്കല്‍പത്തെ കൂടുതല്‍ പഠിച്ച് പുനര്‍നിര്‍വചിക്കണം. ആധുനിക വിദ്യാഭ്യാസക്രമത്തില്‍ ചണ്ഡാളരുടെയും ശൂദ്രരുടെയും ആദിവാസികളുടെയും അറിവിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഉള്‍പ്പെടുത്തണം. ഈ അവസ്ഥ ഭൂഗോളമാകെ വളര്‍ന്ന് വ്യാപിക്കണം. ഇംഗ്ലീഷ് ഭാഷയെ ദേശവത്ക്കരിക്കുന്നത് അഭിമാനത്തോടെ കാണുന്നവരാണ് ഞങ്ങള്‍. 95 ശതമാനം ബ്രാഹ്മണവിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് പഠിക്കുമ്പോള്‍ ഞങ്ങളെന്തിന് ഞങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാതിരിക്കണം? ഇന്ത്യയിലെ രണ്ടുശതമാനം മാത്രം വരുന്ന ബ്രാഹ്മണരുടെ ഭാഷയായ സംസ്‌കൃതം ഞങ്ങളുടെ ഭാഷയല്ലെന്ന് അഭിമാനത്തോടെയും സന്തോഷത്തോടെയും പറയാനാകണം.

__________________
കാഞ്ച ഐലയ്യ

____________________

‘ഞാനെന്തുകൊണ്ട് ഹിന്ദുവല്ല’ എന്നു ശീര്‍ഷകത്തില്‍ ഞാനെഴുതിയ പുസ്തകത്തില്‍ ഞാനൊരു പിന്നാക്ക സമുദായത്തില്‍പ്പെട്ട വ്യക്തിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. മതവുമായി ബന്ധപ്പെട്ടിട്ടുള്ള പുസ്തകങ്ങളും ഗ്രന്ഥങ്ങളും അവ പുരാതനകാലത്തോ ആധുനിക യുഗത്തിലോ എഴുതപ്പെട്ടവയായാലും അതുപോലെ ടി.വി, റേഡിയോ, നാടകങ്ങള്‍, ഗാനങ്ങള്‍ തുടങ്ങി പല രീതികളിലുള്ള പ്രചാരണോപാധികളും മനുഷ്യ നാഗരികതയുടെ വളര്‍ച്ചക്ക് അതിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്നത് മറക്കാനാവില്ല. ഇത്തരം ആശയ വിനിമയ മാധ്യമങ്ങള്‍ എങ്ങനെ സമൂഹത്തിലെ നിയന്ത്രണ ശക്തികളായി മാറുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ചരിത്രപരമായി ഏറെ പഴക്കമുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ആദ്യമായി എഴുതപ്പെട്ട പുസ്തകമായ ‘ഋഗ്വേദ’വും രണ്ടാമതെഴുതപ്പെട്ട ‘ഭഗവത്ഗീത’യും രണ്ട് പ്രമുഖ പ്രചാരണ മാധ്യമങ്ങളായിരുന്നു. അറിവുകളുടെ ഉറവിടങ്ങളെന്ന നിലയില്‍ ഈ ഗ്രന്ഥങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചവയെന്തെന്നു വായിച്ചവര്‍ക്കും വായിക്കാത്തവര്‍ക്കും ഈ മാധ്യമങ്ങളിലൂടെ പകര്‍ന്നുകിട്ടിയ ആശയങ്ങളെന്തെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.
ദൈവത്തിന്റെ വായില്‍നിന്ന് ബ്രാഹ്മണനും ദൈവത്തിന്റെ തോളില്‍നിന്ന് ക്ഷത്രിയനും തുടകളില്‍നിന്ന് വൈശ്യനും കാല്‍പാദങ്ങളില്‍നിന്ന് ശൂദ്രനും ജനിച്ചു എന്നാണ് ഈ ഗ്രന്ഥങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഒരുവിധ പരിഷ്‌കാരങ്ങളും ഏര്‍പ്പെടുത്താതെ ഇന്നും ഈ കാലപ്പഴക്കംചെന്ന അറിവുകളെ നമ്മള്‍ അന്ധമായി പിന്തുടരുന്നു. ദൈവികമായ അറിവുകളൊക്കെ പ്രതിപാദിച്ചിരിക്കുന്ന പുസ്തകങ്ങളും ഗ്രന്ഥങ്ങളുമെല്ലാം വായിക്കുന്നതും പ്രചരിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്നതും ബ്രാഹ്മണലോകമാണ്. ഒരിക്കലും ഈ മതഗ്രന്ഥങ്ങള്‍ക്ക്, നായരും മേനോനുമടക്കമുള്ളവര്‍ ശൂദ്രരാണെന്നും അവരും ദൈവത്തിന്റെ കാല്‍പാദങ്ങളില്‍നിന്ന് ജന്മമെടുത്തവരാണെന്നും തുടര്‍ച്ചയായി പറഞ്ഞ് സ്ഥാപിക്കാനുള്ള ധൈര്യമില്ല. വേദങ്ങളും ഗ്രന്ഥങ്ങളും വായിക്കാന്‍പോലും അവസരം കിട്ടാതെ തങ്ങള്‍ ശൂദ്രരാണെന്ന് സ്വയം ആവര്‍ത്തിച്ച് പറഞ്ഞ് ആ സങ്കല്പം അവരില്‍ വളര്‍ത്തിയെടുത്ത് അവരെക്കൊണ്ടുതന്നെ അത് സമ്മതിപ്പിച്ചു. ഉന്നതകുലജാതരെന്ന് സ്വയംപറഞ്ഞ് നടക്കുന്നവര്‍ ഇത്തരത്തിലുള്ള ധാരാളം തെറ്റായ സങ്കല്പങ്ങള്‍ സമൂഹത്തിന് പകര്‍ന്നുനല്‍കിയിട്ടുണ്ട്. അതിന് മറ്റൊരുദാഹരണമാണ് ആര്‍.എസ്.എസ്., ബി.ജെ.പി., വിശ്വഹിന്ദുപരിഷത്ത് സംഘടനകളിലുള്ളവര്‍ സമൂഹത്തിനുമേല്‍ അടിച്ചേല്‍പിക്കുന്ന ചില വിശ്വാസങ്ങള്‍. പശുവിനെ ദേശീയ മൃഗമായും പുണ്യമൃഗമായും വിശ്വസിക്കുന്നവരാണ് ഇവര്‍. സംരക്ഷിക്കപ്പെടേണ്ട ഏക മൃഗമായി പശു മാത്രമേ ഉള്ളൂവെന്നുവരെ ഇവര്‍ പ്രചരിപ്പിച്ചു. എന്നാല്‍, ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്ന പാലിന്റെ മൂന്നില്‍രണ്ട് ഭാഗവും പശുക്കളില്‍നിന്നല്ല എരുമകളില്‍നിന്നാണ് ലഭിക്കുന്നത് എന്നതാണ് സത്യം. ഒരു മൃഗത്തിന്റെ ഉപയുക്തമായ ആ മൃഗത്തെ പുണ്യമൃഗമാക്കാനും സംരക്ഷിക്കപ്പെടേണ്ടവര്‍ഗമാണെന്നും തീരുമാനിക്കാനുള്ള മാനദണ്ഡമെങ്കില്‍ എന്തുകൊണ്ട് എരുമയെ ഒരു പുണ്യമൃഗമായി കരുതിക്കൂടാ? എന്തുകൊണ്ട് പശുവിനുമാത്രം ആ പദവി കിട്ടി? പശുക്കള്‍ എല്ലാ രാജ്യങ്ങളിലുമുണ്ട്. ഇന്ത്യയിലെ മാത്രം ദേശീയമൃഗമായതെങ്ങനെ? മാത്രവുമല്ല യൂറോപ്പിലും അമേരിക്കയിലുംവരെ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്നത് എരുമകള്‍ തന്നെയാണ്. എന്നിട്ടും എരുമയെ ഒരു പുണ്യമൃഗമായി കാണാന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കാത്തതെന്ത്? ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ നമ്മുടെ പത്രമാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലാലുപ്രസാദ് യാദവ് അഴിമതി നടത്തിയപ്പോള്‍ അന്ന് പത്രങ്ങള്‍ എഴുതിയത് -എരുമ പുല്ലുതിന്നുന്ന മൃഗമാണെങ്കില്‍ ലാലുപ്രസാദ് യാദവ് നോട്ടുതിന്നുന്ന മൃഗമാണെന്നാണ്. എന്നാല്‍ പി.വി. നരസിംഹറാവുവിന്റെയും ജയലളിതയുടെയും കാര്യത്തില്‍ അഴിമതിക്കേസുകള്‍ കടന്നുവന്നപ്പോള്‍ പത്രങ്ങളോ മറ്റു മാധ്യമങ്ങളോ ഇങ്ങനെയൊന്നും എഴുതിയില്ല. അവരും ലാലുവിനെപ്പോലെ മൃഗങ്ങള്‍ തന്നെയല്ലേ? മാധ്യമങ്ങള്‍ ഈ ആധുനിക കാലഘട്ടത്തില്‍ ഉന്നത ജാതിക്കാരോട് സഹിഷ്ണുതാപൂര്‍വം പെരുമാറുന്നു. ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’ പോലുള്ള പത്രങ്ങള്‍ എന്നും ഇന്ത്യയുടെ പരമ്പരാഗത ഉന്നത ശ്രേഷ്ഠകുലജാതരെ ഉയര്‍ത്തിപ്പിടിച്ചേ വാര്‍ത്തകളെഴുതാറുള്ളൂ. ഇത്തരമൊരു മനഃസ്ഥിതിയില്‍ നിന്ന് പുറത്തുവരാന്‍ ഇന്നും നമ്മുടെ മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഇന്ത്യയെപ്പോലുള്ളൊരു രാജ്യത്ത് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ഇത്തരത്തിലുള്ള സങ്കല്‍പങ്ങളില്‍ ഒരു പൊളിച്ചെഴുത്ത് നടത്താന്‍ പല പത്രപ്രവര്‍ത്തകരും ശ്രമിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ദൈവികവും മതപരവും അമാനുഷികവുമായ സങ്കല്‍പങ്ങളെ അടിസ്ഥാനമാക്കി മനുഷ്യന്‍ മറ്റു മനുഷ്യരുമായി ഇടപഴകുന്നത് ഇന്ത്യയിലല്ലാതെ ലോകത്ത് മറ്റൊരിടത്തും മറ്റൊരു മതത്തിലും ഞാന്‍ കണ്ടിട്ടില്ല. ഇന്ത്യയിലെ ഉയര്‍ന്ന ജാതിയായ ബ്രാഹ്മണന്‍ ‘അറിവ്’ എന്ന അര്‍ത്ഥത്തിലൂടെയാണ് നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. ഋഗ്വേദത്തിലുള്ള ഈ പരാമര്‍ശം ഇന്നും മാറ്റമില്ലാതെ നാം തുടര്‍ന്നുകൊണ്ടുപോകുന്നു. ബ്രഹ്മാവിന്റെ തലയില്‍നിന്ന് ആവിര്‍ഭവിച്ച ബ്രാഹ്മണര്‍ നിലനില്‍ക്കുന്നത് അറിവിനുവേണ്ടിയാണെന്നും അറിവിന്റെ പേരില്‍ ബ്രാഹ്മണര്‍ സര്‍വത്ര വ്യാപിക്കുന്നവനായി മാറുന്നുവെന്നും ഋഗ്വേദം ഉദ്‌ഘോഷിക്കുന്നു. എന്താണീ അറിവ്? ജീവിതം കെട്ടിപ്പടുക്കാന്‍ ഒരു മനുഷ്യന് അത്യാവശ്യമുള്ള അടിസ്ഥാനമായ അറിവുകളും എഞ്ചിനീയറിംഗ് മെഡിക്കല്‍ സംബന്ധമായ അറിവുകളും നമുക്കെവിടെനിന്നാണ് ലഭിക്കുന്നത്? ആദിവാസികളുടെ കാര്യമെടുത്താല്‍, അവര്‍ പുരാതന ആദിമ നിവാസികളായതിനാല്‍ പത്രങ്ങളും മറ്റു മാധ്യമങ്ങളും അവരെ അഭിസംബോധന ചെയ്യാറ് വനവാസികളെന്നോ ഗിരിജനങ്ങളെന്നോ ആണ്. ഒരു മാധ്യമവും അവരെ ആദിവാസികള്‍ എന്നുവിളിച്ചിരുന്നില്ല. തദ്ദേശജന്യമായ ആദിമ സങ്കല്പത്തിലും അര്‍ത്ഥത്തിലും ആദിവാസി എന്ന വാക്ക് വ്യത്യാസപ്പെട്ടുനില്‍ക്കുമ്പോള്‍ വനവാസി എന്ന പദംകൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത് നിഷ്‌കളങ്ക നിരക്ഷര വിഭാഗമായ ഒരുകൂട്ടം വിഡ്ഢികളായ ജനതയാണ്.

________________________________________
മനുഷ്യര്‍ക്ക് ആവിശ്യമായ ഒരു അറിവോ വിവരമോ ഇല്ലാത്ത വര്‍ഗമാണിവരെന്നാണ് വനവാസി എന്ന സംബോധനയിലൂടെ ധ്വനി. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 7.5 ശതമാനം ആദിവാസികളാണുള്ളത്. ഈയടുത്ത കാലത്ത് ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറിയ മൂന്ന് വലിയ സംസ്ഥാനങ്ങളിലും ആദിവാസി ജനതയാണ് കൂടുതലുള്ളത്. ഇങ്ങനെ ഇന്ത്യന്‍ നാഗരിക സമൂഹത്തിന്റെ ഒരു ഭാഗമായ ആദിവാസികള്‍ ഇപ്പോഴും എന്തുഭക്ഷിക്കണം എന്ത് ഭക്ഷിക്കരുതെന്ന് മറ്റ് നഗരവാസികളാല്‍ പഠിപ്പിക്കപ്പെടുന്നു. എന്നാല്‍, ഇന്ത്യന്‍ ആഹാരവിഭവങ്ങളില്‍ ഏതുതരം പഴങ്ങളും കിഴങ്ങുകളും മാംസങ്ങളുമാണ് നമ്മള്‍ കഴിക്കേണ്ടവയെന്ന് നാം ആദിവാസികളെ പഠിപ്പിക്കുകയാണോ അതോ ആദിവാസികള്‍ നമ്മെ പഠിപ്പിക്കുകയാണോ ചെയ്യുന്നതെന്ന് നമ്മള്‍ ചിന്തിക്കണം. നാം നമ്മുടെ ഭക്ഷണത്തിലുള്‍പ്പെടുത്തിയിരിക്കുന്ന നിരവധി കിഴങ്ങുകളും പഴവര്‍ഗങ്ങളും ആദ്യം കണ്ടുപിടിച്ചത് ആദിവാസികളാണ്. അവരില്‍നിന്നാണ് നമുക്കീ അറിവുകള്‍ പകര്‍ന്നുകിട്ടിയത്. പിന്നെ അവരെങ്ങനെയാണ് വിഡ്ഢികളാകുന്നത്?

________________________________________

മനുഷ്യര്‍ക്ക് ആവിശ്യമായ ഒരു അറിവോ വിവരമോ ഇല്ലാത്ത വര്‍ഗമാണിവരെന്നാണ് വനവാസി എന്ന സംബോധനയിലൂടെ ധ്വനി. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 7.5 ശതമാനം ആദിവാസികളാണുള്ളത്. ഈയടുത്ത കാലത്ത് ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറിയ മൂന്ന് വലിയ സംസ്ഥാനങ്ങളിലും ആദിവാസി ജനതയാണ് കൂടുതലുള്ളത്. ഇങ്ങനെ ഇന്ത്യന്‍ നാഗരിക സമൂഹത്തിന്റെ ഒരു ഭാഗമായ ആദിവാസികള്‍ ഇപ്പോഴും എന്തുഭക്ഷിക്കണം എന്ത് ഭക്ഷിക്കരുതെന്ന് മറ്റ് നഗരവാസികളാല്‍ പഠിപ്പിക്കപ്പെടുന്നു. എന്നാല്‍, ഇന്ത്യന്‍ ആഹാരവിഭവങ്ങളില്‍ ഏതുതരം പഴങ്ങളും കിഴങ്ങുകളും മാംസങ്ങളുമാണ് നമ്മള്‍ കഴിക്കേണ്ടവയെന്ന് നാം ആദിവാസികളെ പഠിപ്പിക്കുകയാണോ അതോ ആദിവാസികള്‍ നമ്മെ പഠിപ്പിക്കുകയാണോ ചെയ്യുന്നതെന്ന് നമ്മള്‍ ചിന്തിക്കണം. നാം നമ്മുടെ ഭക്ഷണത്തിലുള്‍പ്പെടുത്തിയിരിക്കുന്ന നിരവധി കിഴങ്ങുകളും പഴവര്‍ഗങ്ങളും ആദ്യം കണ്ടുപിടിച്ചത് ആദിവാസികളാണ്. അവരില്‍നിന്നാണ് നമുക്കീ അറിവുകള്‍ പകര്‍ന്നുകിട്ടിയത്. പിന്നെ അവരെങ്ങനെയാണ് വിഡ്ഢികളാകുന്നത്? അവരെ ഒരിക്കലും എഴുതുവാനോ വായിക്കാനോ അനുവദിക്കാത്തത് നമ്മളാണ്. കുന്നുകളിലും മലകളിലും കഴിഞ്ഞുകൂടുന്നവരാണെങ്കിലും പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ട ചികിത്സാ വിവരങ്ങളും മറ്ററിവുകളും ആദിവാസികള്‍ക്കുണ്ട്. തങ്ങളുടെ വീടുകളെക്കുറിച്ചുള്ള സങ്കല്‍പങ്ങളിലും വീടുനിര്‍മ്മാണ രീതികളിലും തങ്ങളുടേതായ വിവരങ്ങളും വൈദഗ്ധ്യവും അവര്‍ വച്ചുപുലര്‍ത്തുന്നു. ഈ വിവരങ്ങളൊന്നും അവര്‍ക്ക് നാഗരിക സമൂഹങ്ങളില്‍നിന്നും ലഭിച്ചവയല്ല. എന്നാലിന്ന് നമ്മുടെ രാഷ്ട്രീയ മേഖലകളിലും ദൃശ്യമാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും സംസാരമുയരുന്നത് ആദിവാസികള്‍ നിരക്ഷരരാണെന്നും അവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ നമ്മള്‍ നല്‍കിയില്ലെങ്കില്‍ അവരുടെ ജീവിതവ്യവസ്ഥ തന്നെ താറുമാറാകും എന്ന മട്ടിലാണ്. ഇപ്പോള്‍ പണിപ്പുരയിലിരിക്കുന്ന ആദിവാസി സംബന്ധിയായ എന്റെ ഒരു പുസ്തകത്തിന്റെ ആദ്യപാഠം ‘വേതനമില്ലാത്ത അധ്യാപകന്‍’ എന്നതാണ്. ഇന്ത്യയിലെ ശമ്പളമില്ലാത്ത അധ്യാപകരാണ് യഥാര്‍ത്ഥത്തില്‍ ആദിവാസികള്‍. വേദമന്ത്രങ്ങള്‍ പഠിപ്പിക്കുന്നതിന് ബ്രാഹ്മണര്‍ ഗുരുദക്ഷിണയും ഇന്ന് പാഠങ്ങള്‍ പഠിപ്പിക്കുന്നതിന് അധ്യാപകര്‍ ശമ്പളവും വാങ്ങുമ്പോള്‍ ആദിവാസികള്‍ ഇവയൊന്നുമില്ലാതെ തന്നെ ലോകത്തിന് കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കുന്നു. ഇന്ന് ഉന്നത വിദ്യാഭ്യാസം ലഭിക്കുന്ന ബ്രാഹ്മണ വിദ്യാര്‍ത്ഥികള്‍പോലും ഇന്ത്യക്കുവേണ്ടി സേവനം ചെയ്യാതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നു. അങ്ങനെ നമ്മള്‍ ഒരേസമയം തന്നെ ഗുരുദക്ഷിണയും ശിഷ്യദക്ഷിണയും നല്‍കേണ്ടവരാകുന്നു. ഇങ്ങനെ വന്‍തുക ഫീസിനത്തില്‍ ഈടാക്കുന്ന ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങള്‍ അധഃകൃത വിഭാഗങ്ങള്‍ക്ക് ഒരുവിധ സംവരണവും നല്‍കുന്നില്ല. ശൂദ്ര വിഭാഗങ്ങള്‍ക്ക് ബുദ്ധിയില്ല എന്നാണ് ഈ സ്ഥാപനങ്ങളുടെ കണ്ടെത്തല്‍. ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളായ ഉന്നതകുലജാതരുടെ നിയന്ത്രണത്തിനുകീഴില്‍ ഇന്ത്യക്കെത്ര കാലം പിടിച്ചുനില്‍ക്കാനാകും? തോലുപയോഗിച്ച് ഷൂസും ചെരിപ്പും നിരവധി സാമഗ്രികളും സ്വയം നിര്‍മ്മിക്കുന്ന ‘ചമാര്‍’, ‘ദലിത’ വിഭാഗങ്ങള്‍ക്ക് വിവരമില്ല എന്ന് പറയുമ്പോള്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് എന്ത് സാമൂഹികാവബോധമാണുള്ളത്? ഗ്രാമങ്ങളിലെ മാലിന്യങ്ങള്‍ നീക്കുന്നവരായതിനാല്‍ പട്ടികജാതിക്കാരെ ഇന്ന് നമ്മുടെ പാഠപുസ്തകങ്ങളില്‍ക്കൂടി വൃത്തിഹീനര്‍ എന്നാണ് വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ ചെയ്യുന്നത് ഗ്രാമങ്ങളെ വൃത്തിഹീനമാക്കുകയാണോ? അതോ വൃത്തിപൂര്‍ണമാക്കുകയാണോ? ചത്തഴുകുന്ന കന്നുകാലികളെ നീക്കംചെയ്ത് അവയെ മണ്ണില്‍ കുഴിച്ചുമൂടി ഗ്രാമത്തെ വൃത്തിയാക്കുന്നത് പിന്നാക്കജാതിക്കാര്‍ ചെയ്യുന്ന വൃത്തിഹീനതയാകുന്നതെങ്ങനെ?
ഇത്തരം മാലിന്യങ്ങളെ നീക്കംചെയ്യാന്‍ ആരുംതന്നെ തയാറാകാതിരുന്നെങ്കില്‍ നമ്മുടെ ഗ്രാമങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു. രോഗങ്ങളും പകര്‍ച്ചവ്യാധികളും പിടിപെട്ട് ആദ്യം മരിക്കുന്നത് ബ്രാഹ്മണര്‍ തന്നെയായിരിക്കും. തോലില്‍നിന്ന് ഉപകരണങ്ങളും ഉല്‍പന്നങ്ങളുമുണ്ടാക്കുന്നതും കൃഷിയിടങ്ങളില്‍ കൃഷിചെയ്ത് വിളവുണ്ടാക്കുന്നതും ശാസ്ത്രമല്ലേ? പിന്നാക്ക ജാതിക്കാര്‍ മാലിന്യക്കൂമ്പാരങ്ങളെ വളമാക്കി  മാറ്റുന്നതുകൊണ്ടല്ലേ ഇന്ത്യയിലെ കൃഷിയിടങ്ങള്‍ വളക്കൂറുള്ളതായി മാറിയത്? വസ്ത്രം അലക്കുന്നതില്‍പോലും ഒരു ശാസ്ത്രമുണ്ട്. അല്ലാതെ അതിനെ മലിനീകരിക്കപ്പെട്ടത് എന്നുപറഞ്ഞ് തള്ളാനാകില്ല. വസ്ത്രം അലക്കാനറിയാത്ത ബ്രാഹ്മണര്‍ക്ക് സോപ്പിനെക്കുറിച്ചും ഒന്നും അറിയില്ലായിരുന്നു.

_______________________________________

സ്ത്രം അലക്കുന്നതില്‍പോലും ഒരു ശാസ്ത്രമുണ്ട്. അല്ലാതെ അതിനെ മലിനീകരിക്കപ്പെട്ടത് എന്നുപറഞ്ഞ് തള്ളാനാകില്ല. വസ്ത്രം അലക്കാനറിയാത്ത ബ്രാഹ്മണര്‍ക്ക് സോപ്പിനെക്കുറിച്ചും ഒന്നും അറിയില്ലായിരുന്നു. പിന്നാക്കക്കാരായ അലക്കുകാരാണ് സോപ്പുകണ്ടുപിടിച്ചത്. എന്നാല്‍ അലക്കിന്റെയും വൃത്തിയാക്കലിന്റെയും ശാസ്ത്രീയ വശങ്ങളെക്കുറിച്ച് നാമൊരിക്കലും സംസാരിക്കുന്നില്ല. ക്ഷുരകവൃത്തി ചെയ്യുന്നവനും നമ്മുടെ കണ്ണില്‍ മണ്ടനാണ്. ബ്രാഹ്മണ സന്ന്യാസി അലക്കാതെ താടിയും മുടിയും നീട്ടി അലക്ഷ്യനായിരുന്ന് എല്ലാം അവസാനം ബ്രഹ്മാവ് നോക്കിക്കൊള്ളുമെന്ന് പറയുമ്പോള്‍, ക്ഷുരകന്‍, മുടിവളര്‍ന്ന് വൃത്തിഹീനമാകുമ്പോള്‍ മനസ്സും ദുര്‍ബലമാകുമെന്ന് പറഞ്ഞ് ക്ഷുരകവൃത്തി അഭിമാനത്തോടെ ചെയ്യുന്നു. ഇതൊരു മണ്ടത്തമോ അപക്വതയോ വൃത്തിഹീനതയോ അല്ല. മറ്റുള്ളവരുടെ ശരീരങ്ങളുമായി നിരന്തരം ഇടപഴകുന്ന ക്ഷുരകന് ഡോക്ടറാകാന്‍ യോഗ്യതയില്ലെന്നും മലിനത ഭയന്ന് താഴ്ന്നവരെ തൊടാന്‍പോലും മടിക്കുന്ന ബ്രാഹ്മണന് ഡോക്ടറാകാമെന്നും പറയുന്നതിലെ വൈരുധ്യം ഭീതിജനകമാണ്. ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ വരവിനുശേഷം മാത്രമാണ് ബ്രാഹ്മണര്‍ ആളുകളെ തൊടാന്‍പോലും തുടങ്ങിയത്.

_______________________________________

പിന്നാക്കക്കാരായ അലക്കുകാരാണ് സോപ്പുകണ്ടുപിടിച്ചത്. എന്നാല്‍ അലക്കിന്റെയും വൃത്തിയാക്കലിന്റെയും ശാസ്ത്രീയ വശങ്ങളെക്കുറിച്ച് നാമൊരിക്കലും സംസാരിക്കുന്നില്ല. ക്ഷുരകവൃത്തി ചെയ്യുന്നവനും നമ്മുടെ കണ്ണില്‍ മണ്ടനാണ്. ബ്രാഹ്മണ സന്ന്യാസി അലക്കാതെ താടിയും മുടിയും നീട്ടി അലക്ഷ്യനായിരുന്ന് എല്ലാം അവസാനം ബ്രഹ്മാവ് നോക്കിക്കൊള്ളുമെന്ന് പറയുമ്പോള്‍, ക്ഷുരകന്‍, മുടിവളര്‍ന്ന് വൃത്തിഹീനമാകുമ്പോള്‍ മനസ്സും ദുര്‍ബലമാകുമെന്ന് പറഞ്ഞ് ക്ഷുരകവൃത്തി അഭിമാനത്തോടെ ചെയ്യുന്നു. ഇതൊരു മണ്ടത്തമോ അപക്വതയോ വൃത്തിഹീനതയോ അല്ല. മറ്റുള്ളവരുടെ ശരീരങ്ങളുമായി നിരന്തരം ഇടപഴകുന്ന ക്ഷുരകന് ഡോക്ടറാകാന്‍ യോഗ്യതയില്ലെന്നും മലിനത ഭയന്ന് താഴ്ന്നവരെ തൊടാന്‍പോലും മടിക്കുന്ന ബ്രാഹ്മണന് ഡോക്ടറാകാമെന്നും പറയുന്നതിലെ വൈരുധ്യം ഭീതിജനകമാണ്. ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ വരവിനുശേഷം മാത്രമാണ് ബ്രാഹ്മണര്‍ ആളുകളെ തൊടാന്‍പോലും തുടങ്ങിയത്. സത്യത്തില്‍ ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടില്ലായിരുന്നു എങ്കില്‍ ഇപ്പോഴും മധ്യവര്യേണവര്‍ഗത്തിന്റെ താവളകേന്ദ്രമായി പുരോഗമനങ്ങളേതുമില്ലാതെ ഇന്ത്യ നിലംപരിശാകുമായിരുന്നു. ബ്രിട്ടീഷുകാരാണ് ഇന്ത്യയിലെ എല്ലാ അവികസനങ്ങള്‍ക്കും കാരണക്കാരെന്ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍പോലും  പറയുന്നു. ഇത് ശുദ്ധ അസംബന്ധമാണ്. അവര്‍ വന്നില്ലായിരുന്നെങ്കില്‍ ഇവിടുത്തെ ഒരു ബ്രാഹ്മണനും എഞ്ചിനീയറോ ഡോക്ടറോ ആകാന്‍ സാധിക്കില്ലായിരുന്നു. ഞാന്‍ ഒരു ഇടയുസമുദായത്തില്‍ ജനിച്ച വ്യക്തിയാണ്. ഇതേ സമുദായത്തിലെ അംഗങ്ങളായ ലാലുപ്രസാദിനെയും മുലായംസിംഗിനെയും കുറിച്ച് പത്രങ്ങള്‍ എഴുതാറുള്ളത് ഇവര്‍ രണ്ടുപേരും ഇന്ത്യ ഇന്നേവരെ സൃഷ്ടിച്ച നേതാക്കളില്‍ വെച്ചേറ്റവും മടയന്മാരാണ് എന്നാണ്. ദല്‍ഹിയില്‍ പോയാല്‍ ഈ രീതിയിലുള്ള ധാരാളം റിപ്പോര്‍ട്ടുകള്‍ നമുക്ക് പത്രങ്ങളില്‍ ഇടയ്ക്കിടക്ക് കാണാനാവും. ലാലു ഒരു മഹാനായ മണ്ടനാണ്. മുലായം മറ്റൊരു  തിരുമണ്ടനാണ്. മായാവതിക്ക് ഒരു വ്യക്തിത്വവുമില്ല. ഉമാഭാരതി ബി.ജെ.പി.യില്‍ ആണെങ്കില്‍ക്കൂടി അവര്‍ക്കും വ്യക്തിത്വമില്ല….എന്നിങ്ങനെ പോകുന്നു പത്രങ്ങളുടെ കുറ്റപ്പെടുത്തലുകള്‍. ഈ നേതാക്കന്മാരെല്ലാം വിഡ്ഢികളായതിനാലല്ല മറിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ ജാതീയ മനസ്സുകളാലും ബ്രാഹ്മണ്യ ചിന്തകളാലും നിറക്കപ്പെട്ടതുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത്. വിമാനത്തില്‍ പൈലറ്റിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള മുറിയിലിരുന്ന് ഉമാഭാരതി യാത്രചെയ്തപ്പോള്‍ അത് മാധ്യമങ്ങള്‍ക്ക് ഒരു വലിയ തമാശയായി. എന്നാല്‍ പ്രമോദ്മഹാജന്‍ ഇത്തരത്തിലുള്ള ഒരുപാട് യാത്രകള്‍ നടത്തിയിട്ടും അവ ഒരു തമാശയായി ആരും കണക്കാക്കിയില്ല. ബി.ജെ.പി. നേതാക്കന്മാര്‍ ഇംഗ്ലീഷില്‍ സംസാരിക്കുമ്പോള്‍ അത് ദേശീയതയ്ക്കുവിരുദ്ധമായി പാശ്ചാത്യഭാഷകളെ പ്രോല്‍സാഹിപ്പിക്കലാണ് എന്നുപറയുന്നതിന് പകരം പത്രങ്ങള്‍ പറയുന്നത് അവര്‍ ഇംഗ്ലീഷില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവരാണെന്നും അതിനാല്‍ അവര്‍ക്ക് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ എളുപ്പം സാധിക്കുന്നു എന്നും മറ്റുമാണ്.
എന്റെ ഒരു എളിയ അന്വേഷണത്തില്‍ നിന്ന് മനസ്സിലാക്കിയത് ഇന്ത്യയിലെ 95 ശതമാനം ബ്രാഹ്മണ വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്നവരാണ്. എന്നാല്‍ ഇവര്‍ പറയുന്നതോ? സംസ്‌കൃതം മഹത്തരമായ ഇന്ത്യന്‍ ഭാഷയായതിനാല്‍ നാമെല്ലാവരും സംസ്‌കൃതം മാത്രമേ പഠിക്കാന്‍ പാടുള്ളൂ എന്നാണ്. ഇന്ത്യ ശുദ്ധമായും പൂര്‍ണമായും സസ്യഭോജികളുള്ള ഒരു രാജ്യമാണെന്ന് ബ്രാഹ്മണര്‍ പ്രഖ്യാപിക്കുമ്പോള്‍ ഇവിടെ എത്രശതമാനം  ജനങ്ങള്‍ ഇറച്ചിയും പാലും മത്സ്യവും കഴിക്കുന്നവരുണ്ടെന്ന് ഇവര്‍ക്കറിയില്ല. ആന്ധ്രാപ്രദേശിലെയും തമിഴ്‌നാട്ടിലെയും മറ്റും പിന്നാക്കജാതിക്കാരും പട്ടികജാതിക്കാരും മാട്ടിറച്ചികഴിക്കുമ്പോള്‍ ഇന്ത്യ പാശ്ചാത്യരുടെ കണ്ണില്‍ എങ്ങനെ ഒരു സമ്പൂര്‍ണ്ണസസ്യഭുക്കുകളുടെ നാടാകും? അമേരിക്കന്‍ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തിട്ടുള്ള ഒട്ടുമുക്കാലും ബ്രാഹ്മണരും മാട്ടിറച്ചി കഴിക്കുന്നവരാണെങ്കിലും അവര്‍ ഇവിടെ വരുമ്പോള്‍ പുണ്യവാന്മാരും ശുദ്ധരും ആയി കരുതപ്പെടുന്നു. ഇവര്‍ പ്രവേശിക്കുന്ന അമ്പലങ്ങള്‍ പാലൊഴുക്കി കഴുകണമെന്ന് ആരും പറയാറുമില്ല. ഒരു കമ്യൂണിസ്റ്റ് രാജ്യത്തില്‍പോലും ദലിതന് പുരോഹിതനാകാന്‍ കഴിയുന്നില്ല. ആന്ധ്രാപ്രദേശില്‍ യാദവരൊരിക്കലും പുരോഹിതനാകുന്നില്ല, കൃഷ്ണന്‍ യാദവവംശത്തില്‍പ്പെട്ട ദൈവമാണെങ്കിലും കൃഷ്ണന് സംസ്‌കൃതഭാഷ മാത്രമേ അറിയൂ എന്ന് ബ്രാഹ്മണര്‍ പ്രചരിപ്പിച്ചിരിക്കുന്നു. എല്ലാ ഹിന്ദുദൈവങ്ങള്‍ക്കും സംസ്‌കൃതം മാത്രമേ അറിയൂ എന്ന് പറയുന്നത് തമാശക്കുള്ള വകയാണ്. മറ്റൊരു ഭാഷയും മനസ്സിലാക്കാന്‍ സാധിക്കാത്ത ഈ ദൈവങ്ങള്‍ക്ക് പിന്നെ എന്ത് വിവരമാണുള്ളത്? യേശുവിനും മുഹമ്മദിനും പല ഭാഷകളും അറിയാം. പട്ടണത്തിലെ കൊച്ചമ്മക്കുപോലും ഇംഗ്ലീഷ് അറിയാം. പക്ഷേ, ബ്രഹ്മാവിനും വിഷ്ണുവിനും സംസ്‌കൃതം മാത്രമേ അറിയാവൂ. പുരാതന കാലങ്ങളില്‍ ബ്രാഹ്മണര്‍ക്ക് സംസ്‌കൃതം മാത്രം അറിഞ്ഞതുകൊണ്ട് ദൈവങ്ങള്‍ക്കും സംസ്‌കൃതം മാത്രമേ അറിയൂ എന്ന് ബ്രാഹ്മണര്‍ പ്രചരിപ്പിച്ചു. അങ്ങനെ പുരോഹിതനാകാനുള്ള അവകാശവും ബ്രാഹ്മണര്‍ക്ക് മാത്രം ലഭിച്ചു. ഇന്ന് ഈ ഉത്തരാധുനിക യുഗത്തില്‍ പത്രങ്ങളും ടെലിവിഷനും ഏറെ സാങ്കേതികത്വം സൃഷ്ടിച്ചിട്ടും നമ്മള്‍ ദേവാലയങ്ങളില്‍ മന്ത്രം ഉരുവിടാന്‍ സംസ്‌കൃതം ഭാഷ മാത്രമുപയോഗിക്കുന്നു. ബ്രാഹ്മണന്‍ മാത്രം പുരോഹിതനാകുന്ന അവസ്ഥ കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും മാറ്റമില്ലാതെ തുടരുന്നു. പശ്ചിമ ബംഗാളും കേരളവുമെല്ലാം കമ്യൂണിസ്റ്റുകാര്‍ ഭരിച്ചിരുന്ന കാലത്തും അവര്‍ നിയന്ത്രിക്കപ്പെട്ടിരുന്നത് ബ്രാഹ്മണ ചിന്താഗതികള്‍കൊണ്ടാണെങ്കില്‍, ദൈവത്തിന് എല്ലാ ഭാഷയുമറിയാമെന്ന ധാരണയിലെത്താന്‍ ഈ ഭരണാധികാരികള്‍ക്കും സാധിക്കില്ല. ആന്ധ്രാപ്രദേശിലെ യാദവര്‍ പൗരോഹിത്യം സ്വീകരിക്കാന്‍ താല്‍പര്യം കാണിച്ചപ്പോള്‍ വരണാധികാരികള്‍ അവരോട് ചോദിച്ചത് നിങ്ങള്‍ ദൈവങ്ങളോട് ഏതുഭാഷയില്‍ കാര്യങ്ങള്‍ പറയുമെന്നാണ്. ഇതിന് മറുപടിയായി അവര്‍ പറഞ്ഞത് ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളോട് ഞങ്ങളുടെ സ്വന്തം ഭാഷയില്‍ സംസാരിക്കുമെന്നായിരുന്നു. പതിനാറായിരത്തെട്ട് ഗോപികമാരോടൊത്ത് ലൈംഗികവേഴ്ച നടത്തിയിരുന്ന കൃഷ്ണന്‍ ഒരൊറ്റ യാദവ സ്ത്രീയെപ്പോലും ഗോപികയാക്കിയിരുന്നില്ല. മറിച്ച് കൃഷ്ണന്റെ എല്ലാ ഭാര്യമാരും ക്ഷത്രിയ വൈശ്യ വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു.

___________________________________________
രാമനെ പോലെ കൊല്ലുന്നതും കൃഷ്ണനെപോലെ കക്കുന്നതും നമ്മുടെ നേതാക്കള്‍പോലും ഇന്നനുകരിക്കുന്നു. അങ്ങനെ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവും കാബിനറ്റിലെ പണം മുഴുവന്‍ കട്ടുമുടിച്ച് പൂഴ്ത്തിവെച്ച് കൃഷ്ണനെ അനുകരിക്കുന്നു. ഇന്ത്യയിലെ സ്ത്രീകളെല്ലാംതന്നെ ശരീരം പുറത്ത് പ്രദര്‍ശിപ്പിക്കപ്പെട്ടാലും സൗകര്യം കണക്കിലെടുക്കാതെ സാരി സ്ഥിരമായി ധരിച്ച് ഹിന്ദുസംസ്‌കാരം സംരക്ഷിക്കണമെന്ന് സുഷമസ്വരാജ് അഭ്യര്‍ത്ഥിക്കുന്നു. ഹിന്ദു സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നത് മുടിവെട്ടുന്നതിനാലും രോഗികളുടെ ശരീരങ്ങളുമായി അടുത്തിടപഴകുന്നതിനാലും ക്ഷുരകര്‍ നീചരും മ്ലേച്ഛരുമാണെന്നാണ്. സ്‌കൂളില്‍വെച്ച് എനിക്ക് കിട്ടിയിരുന്ന അറിവ് സരസ്വതീദേവി.യാണ് വിദ്യയുടെ അധിദേവത എന്നായിരുന്നു. പിന്നീട് ഡിഗ്രി തലത്തിലെത്തിയപ്പോള്‍ ഞാന്‍ പുസ്തകങ്ങളില്‍നിന്ന് മനസ്സിലാക്കിയത് പുരാതന ഗ്രന്ഥമായ ഋഗ്വേദം പോലും എഴുതിയിട്ടില്ലാത്ത സ്വരസ്വതി പരിപൂര്‍ണ നിരക്ഷരയാണെന്ന സത്യമായിരുന്നു. പിന്നീടെങ്ങനെ ഇവര്‍ വിദ്യയുടെ അടയാളമായി? ശൂദ്രരായ തങ്ങള്‍ക്കുമാത്രം വിദ്യ നിഷേധിച്ച  സരസ്വതിയെ ദേവിയായി കാണുന്നതില്‍ എന്തര്‍ത്ഥം?

___________________________________________

ഞാന്‍ നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ വ്യാകരണത്തിലെ കര്‍ത്താവ്, കര്‍മ്മം, ക്രിയ പ്രയോഗങ്ങള്‍ എന്റെ അധ്യാപകന്‍ പഠിപ്പിച്ചിരുന്നത് സാധാരണ ഉപയോഗിക്കുന്ന രണ്ട് വാക്യങ്ങള്‍ പറഞ്ഞുകൊണ്ടാണ്. ഒന്ന്. രാമന്‍ രാവണനെ കൊന്നു. മറ്റൊന്ന്, കൃഷ്ണന്‍ വെണ്ണ കട്ടെടുത്തു. ക്രിയ എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത് ചെയ്യുന്ന ജോലിയാണ്. ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന രണ്ട് പ്രവൃത്തികള്‍ കൊലയും കളവുമാണ്. ഇത്തരം വ്യാകരണ വാക്യങ്ങള്‍ക്കുപകരം ജയചന്ദ്രന്‍ ആലംബഹീനരെക്കുറിച്ച് വാര്‍ത്തകള്‍ എഴുതി, കര്‍ഷകര്‍ നിലം ഉഴുതു എന്നോ ഉള്ള വാക്യങ്ങള്‍ പിഞ്ചുകുഞ്ഞുങ്ങളെ പഠിപ്പിക്കണം. കാര്‍ഷിക വൃത്തിയും പുല്ലുപറിക്കലും നമ്മള്‍ സ്വീകരിക്കാനിഷ്ടപ്പെടാത്ത തൊഴിലുകളായതിനാല്‍ നാമവയൊന്നും കുട്ടികളെ പഠിപ്പിക്കുന്നില്ല. മറിച്ച് ചെറുതിലേ ദ്രാവിഡനായ രാവണനെ ആര്യനായ രാമന്‍ കൊല്ലുന്നുവെന്ന സദാചാരം ഒട്ടുമില്ലാത്ത പാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നു. ഇങ്ങനെ പാഠങ്ങളിലൂടെയും സിനിമകളിലൂടെയും പുണ്യപുരാണ ഗ്രന്ഥങ്ങളിലൂടെയും പത്രങ്ങളിലൂടെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയും കൊല്ലുക എന്ന ക്രിയ എന്താണെന്ന് നമ്മള്‍ നിരന്തരം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ പിഞ്ചുമനസ്സുകളെ എളുപ്പത്തില്‍ കുറ്റവാളികളാക്കി മാറ്റുന്നു. രാമനെ പോലെ കൊല്ലുന്നതും കൃഷ്ണനെപോലെ കക്കുന്നതും നമ്മുടെ നേതാക്കള്‍പോലും ഇന്നനുകരിക്കുന്നു. അങ്ങനെ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവും കാബിനറ്റിലെ പണം മുഴുവന്‍ കട്ടുമുടിച്ച് പൂഴ്ത്തിവെച്ച് കൃഷ്ണനെ അനുകരിക്കുന്നു. ഇന്ത്യയിലെ സ്ത്രീകളെല്ലാംതന്നെ ശരീരം പുറത്ത് പ്രദര്‍ശിപ്പിക്കപ്പെട്ടാലും സൗകര്യം കണക്കിലെടുക്കാതെ സാരി സ്ഥിരമായി ധരിച്ച് ഹിന്ദുസംസ്‌കാരം സംരക്ഷിക്കണമെന്ന് സുഷമസ്വരാജ് അഭ്യര്‍ത്ഥിക്കുന്നു. ഹിന്ദു സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നത് മുടിവെട്ടുന്നതിനാലും രോഗികളുടെ ശരീരങ്ങളുമായി അടുത്തിടപഴകുന്നതിനാലും ക്ഷുരകര്‍ നീചരും മ്ലേച്ഛരുമാണെന്നാണ്. സ്‌കൂളില്‍വെച്ച് എനിക്ക് കിട്ടിയിരുന്ന അറിവ് സരസ്വതീദേവി.യാണ് വിദ്യയുടെ അധിദേവത എന്നായിരുന്നു. പിന്നീട് ഡിഗ്രി തലത്തിലെത്തിയപ്പോള്‍ ഞാന്‍ പുസ്തകങ്ങളില്‍നിന്ന് മനസ്സിലാക്കിയത് പുരാതന ഗ്രന്ഥമായ ഋഗ്വേദം പോലും എഴുതിയിട്ടില്ലാത്ത സ്വരസ്വതി പരിപൂര്‍ണ നിരക്ഷരയാണെന്ന സത്യമായിരുന്നു. പിന്നീടെങ്ങനെ ഇവര്‍ വിദ്യയുടെ അടയാളമായി? ശൂദ്രരായ തങ്ങള്‍ക്കുമാത്രം വിദ്യ നിഷേധിച്ച  സരസ്വതിയെ ദേവിയായി കാണുന്നതില്‍ എന്തര്‍ത്ഥം?
ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം കൂടുതല്‍ പ്രചരിച്ചതും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ശൂദ്ര-ചണ്ഡാല ജാതികള്‍ക്കിടയില്‍ വിപ്ലവങ്ങള്‍ ജനിച്ചതും ബ്രിട്ടീഷുകാരുടെ വരവോടെ മാത്രമാണ്. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും ഇംഗ്ലീഷ് വിദ്യാഭ്യാസം വ്യാപിപ്പിച്ച് സ്വാതന്ത്ര്യാവബോധം സൃഷ്ടിക്കുന്നതില്‍ അംബേദ്കര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വ്യത്യസ്ത നാഗരികതകളുടെ പ്രതീകങ്ങള്‍ നമ്മള്‍ ഉണ്ടാക്കുന്നവയാണ്. അല്ലാതെ ദൈവങ്ങളെ ഒരിക്കലും നാഗരികതകളുടെ അടയാളമായി കാണരുത്. ആര്യന്മാര്‍ക്ക് മുമ്പുണ്ടായിരുന്ന പ്രതീകങ്ങളെക്കുറിച്ച് നാഗരികതയെക്കുറിച്ച് ഒരു പത്രവും എഴുതാറില്ല. അശോക ചക്രവര്‍ത്തിയുടെ ഭരണകാലത്ത്, ബുദ്ധമതം വ്യാപിച്ചുവരുമ്പോള്‍ ഇന്ത്യയില്‍ മഹത്തായ കാര്‍ഷിക വിപ്ലവങ്ങളും സൃഷ്ടിക്കപ്പെട്ടിരുന്നു. ശ്രീബുദ്ധന്‍ പറഞ്ഞത് ഒരിക്കലും കന്നുകാലികളെ കൊന്നൊടുക്കാതെ അവയെ കൂടുതല്‍ കാര്‍ഷികോല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായി ഉപയോഗക്ഷമമാക്കണമെന്നായിരുന്നു. അശോകചക്രവര്‍ത്തിയുടെ ഭരണകാലത്ത് കൂടുതല്‍ കാളവണ്ടികള്‍ ഉപയോഗിച്ച് ഗതാഗതസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ധാരാളം കാര്‍ഷികോല്‍പന്നങ്ങള്‍ ഉല്പാദിപ്പിച്ചിരുന്നു. ആ സമയത്ത് രാജ്യത്ത് ധാരാളം വികസനങ്ങളും നേട്ടങ്ങളുമുണ്ടായി. ഇന്ന് നമ്മുടെ പതാകയില്‍ കാണുന്ന ‘ചക്രം’ അശോകചക്രവര്‍ത്തി തന്റെ രാജ്യത്തിന്റെ പ്രതീകമായി സ്വീകരിച്ചതാണ്. യഥാര്‍ത്ഥത്തില്‍ ചക്രം പുരോഗതിയുടെ അടയാളമല്ല. ഗണിതശാസ്ത്രത്തിന്റെ പിതാവ് ആര്യഭട്ടനാണെന്നു ബ്രാഹ്മണര്‍ അവകാശപ്പെടുന്നു. എന്നാല്‍, ബൈബിള്‍ വായിച്ചവര്‍ക്കൊക്കെ അറിയാം, അതില്‍ ദൈവം മോശയോട് ജനങ്ങളുടെ കണക്കെടുക്കാന്‍ പറയുന്ന ഒരു ഭാഗമുണ്ട്. മോശയാണ് ആദ്യമായി ആദ്യമായി ജനങ്ങളുടെ കണക്കെടുത്തത്. ലോകത്തിന്റെ ഏതു ഭാഗത്തായാലും പ്രത്യേകിച്ച് ഇന്ത്യയില്‍ ആദ്യമായി എണ്ണുക എന്ന കാര്യം ചെയ്തത് ഇടയന്മാരാണ്. തങ്ങളുടെ ആടുകളുടെയും കന്നുകാലികളുടെയും തലയെണ്ണി തിട്ടപ്പെടുത്താന്‍ ഇടയന്മാരാണ് ആദ്യമായി സംഖ്യങ്ങള്‍ ഉപയോഗിച്ചത്. ആരാണീ ആട്ടിടയരെ കണക്കുപഠിപ്പിച്ചത്? ഒരു പത്രപ്രവര്‍ത്തകനും ഇക്കാര്യം എഴുതാറില്ല. ഗണിതശാസ്ത്രം ആര്യഭട്ടന്റെ കുത്തകയല്ലെന്നും ആരും പറഞ്ഞില്ല. എന്റെ രക്ഷിതാക്കളും അവരുടെ രക്ഷിതാക്കളുമെല്ലാം വേദം എന്തെന്നറിഞ്ഞിട്ടല്ല ജീവിക്കാനുള്ള ധനം സമാഹരിച്ചതും സ്വന്തമായ സംസ്‌കാരം സൃഷ്ടിച്ചതും. അവരുടെ അറിവുകളൊന്നും തന്നെ അവര്‍ പത്രങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ആര്‍ജിച്ചെടുത്തവയുമായിരുന്നില്ല. ഞങ്ങളുടെ നാക്കും കൈകളും വെട്ടിമാറ്റി വേദമന്ത്രങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ചെവി കുത്തിപ്പൊട്ടിച്ച് ഞങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച  സരസ്വതിയാണ് ഇന്നും ടി.വി., പത്രമാധ്യമങ്ങളിലെ വിദ്യാദേവി! ദലിതരുടെ ദൈവമായി കരുതുന്ന ജാബവന്തയെക്കുറിച്ചും അവര്‍ വികസിപ്പിച്ചെടുത്ത തോലിന്റെ ശാസ്ത്രത്തെക്കുറിച്ചും ഒരു പുസ്തകവും പത്രവും മാധ്യമവും എഴുതിയിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദു തുടങ്ങിയ പത്രങ്ങളൊക്കെയും ഉന്നതകുലജാതരെയും പ്രധാന ദൈവങ്ങളെയും അമാനുഷിക ദൈവികശക്തികളെയും കുറിച്ച് മാത്രം എഴുതുന്നു. ജാബവന്തയെക്കുറിച്ചും മറ്റു പിന്നാക്ക ജാതികളിലെ പ്രവാചകന്മാരെക്കുറിച്ചും ആരുംതന്നെ എഴുതിയില്ലെന്നു മാത്രമല്ല എല്ലാ മാധ്യമങ്ങളും ഉന്നതജാതിയായ ബ്രാഹ്മണ്യത്തിന്റെ അറിവുകളെയും ജ്ഞാനങ്ങളെയും കുറിച്ച് ഏകവശത്തിലൂടെ മാത്രം കണ്ട് എഴുതി.

________________________________________
ഞങ്ങളുടെ നാക്കും കൈകളും വെട്ടിമാറ്റി വേദമന്ത്രങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ചെവി കുത്തിപ്പൊട്ടിച്ച് ഞങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച  സരസ്വതിയാണ് ഇന്നും ടി.വി., പത്രമാധ്യമങ്ങളിലെ വിദ്യാദേവി! ദലിതരുടെ ദൈവമായി കരുതുന്ന ജാബവന്തയെക്കുറിച്ചും അവര്‍ വികസിപ്പിച്ചെടുത്ത തോലിന്റെ ശാസ്ത്രത്തെക്കുറിച്ചും ഒരു പുസ്തകവും പത്രവും മാധ്യമവും എഴുതിയിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദു തുടങ്ങിയ പത്രങ്ങളൊക്കെയും ഉന്നതകുലജാതരെയും പ്രധാന ദൈവങ്ങളെയും അമാനുഷിക ദൈവികശക്തികളെയും കുറിച്ച് മാത്രം എഴുതുന്നു. ജാബവന്തയെക്കുറിച്ചും മറ്റു പിന്നാക്ക ജാതികളിലെ പ്രവാചകന്മാരെക്കുറിച്ചും ആരുംതന്നെ എഴുതിയില്ലെന്നു മാത്രമല്ല എല്ലാ മാധ്യമങ്ങളും ഉന്നതജാതിയായ ബ്രാഹ്മണ്യത്തിന്റെ അറിവുകളെയും ജ്ഞാനങ്ങളെയും കുറിച്ച് ഏകവശത്തിലൂടെ മാത്രം കണ്ട് എഴുതി.

________________________________________

ഇന്ന് മതത്തിന്റെ സ്ഥാനം പള്ളികളിലോ അമ്പലങ്ങളിലോ ചര്‍ച്ചുകളിലോ മാത്രമായി ഒതുങ്ങിയിരിക്കുന്നു. ഒരു വ്യവസ്ഥാപിത ക്രമത്തിലേക്കുള്ള മനുഷ്യന്റെ ഔപചാരിക പ്രവേശമാണ് മതം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പൂണൂലിടുന്നത് ബ്രാഹ്മണന്റെ ഔപചാരിക പ്രവേശനമാണ്. താന്‍ ദൈവത്തിന്റെ കാലുകളില്‍നിന്ന് ജനിച്ചവനാണെന്ന് ഒരുവനെ നിരന്തരം ബോധ്യപ്പെടുത്തി അവനെ പുരോഹിതനാക്കാന്‍ (ഹിന്ദു തിയോളജി പഠിച്ചാലും) അനുവദിക്കാത്ത ഒരു അവസ്ഥ എന്നും ഇവിടെ നിലനില്‍ക്കും. ബി.ജെ.പി. ഭരണാധികാരികളായ വാജ്‌പേയിയും അദ്വാനിയുമെല്ലാം ഇന്ത്യന്‍ ഭരണഘടനയില്‍ ചില ഭേദഗതികള്‍ വരുത്തണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ ഋഗ്വേദത്തിലെയും ഭഗവദ്ഗീതയിലെയും തെറ്റുകള്‍ തിരുത്തണമെന്ന് ഇവര്‍ ഒരിക്കലും പറയില്ല. ശൂദ്രര്‍ ദൈവത്തിന്റെ കാല്‍പാദങ്ങളില്‍നിന്ന് ജനിച്ചവരാണെന്ന വന്‍ അബദ്ധം ഇനിയെങ്കിലും നമ്മള്‍ ഋഗ്വേദത്തിലും ഭഗവദ്ഗീതയിലും വന്ന തെറ്റായി മനസ്സിലാക്കി ഭേദഗതിചെയ്യാന്‍ മുതിരണം. അംബേദ്കര്‍ ഇന്ത്യക്ക് സമ്മാനിച്ച ഈ ഭരണഘടനയെ വലിച്ചെറിയാനുള്ള അവകാശവും ഈ ഭരണഘടനതന്നെ അനുശാസിക്കുന്നുണ്ടെങ്കിലും ആദ്യമായി നേതാക്കന്മാര്‍ ചെയ്യേണ്ടത് വേദഗ്രന്ഥങ്ങളെ വിശകലനം ചെയ്ത് മാറ്റിയെഴുതുകയാണ്. പക്ഷേ, അത് ചെയ്യാതെ ഒരു ദലിതനാല്‍ എഴുതപ്പെട്ട ഭരണഘടനയെ കീറിമുറിച്ച് അപഗ്രഥനം നടത്താനാണ് ഭരണാധികാരികള്‍ക്ക് താല്പര്യം. പത്രമാധ്യമങ്ങളില്‍ ജോലിചെയ്യുന്ന ഉന്നതകുല ബ്രാഹ്മണയുവാക്കള്‍ പലപ്പോഴും ഇന്ത്യയിലെ സ്ത്രീവിമോചന പ്രസ്ഥാനങ്ങളെക്കുറിച്ചോ സ്ത്രീവികസന സംബന്ധിയായ പരിപാടികളെക്കുറിച്ചോ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിക്കുന്നു. അതിനാല്‍ ഇപ്പോള്‍ നമുക്കുള്ള എല്ലാ മാധ്യമങ്ങളുടെയും മൊത്തം പ്രവര്‍ത്തനരീതികളില്‍ ഒരു പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. ദലിത് ആദിവാസി വിഭാഗങ്ങളെ അജ്ഞരും നിരക്ഷരും വൃത്തിഹീനരുമായി ചിത്രീകരിച്ച് സ്വയം വൃത്തിയാക്കാത്ത അവര്‍ക്ക് ഉയര്‍ന്ന ജാതിക്കാരുടെ അരികിലിരിക്കാനുള്ള അവകാശംപോലുമില്ലെന്ന് ഈ മാധ്യമങ്ങള്‍ സ്ഥാപിച്ചെടുക്കുന്നു. ‘ശുദ്ധിയും അശുദ്ധിയും’ എന്ന വിഷയത്തിലടങ്ങിയിരിക്കുന്ന അസംബന്ധത്തിന്റെ രാഷ്ട്രത്തെക്കുറിച്ച് നിരവധി സാമൂഹിക ഉപന്യാസങ്ങള്‍ തയാറാക്കിയ വ്യക്തിയാണ് എം.എന്‍. ശ്രീനിവാസ്. പ്രധാനമായും ഇന്ത്യയില്‍ നിലനില്‍ക്കുന്ന വര്‍ണവ്യവസ്ഥയെ ആധാരമാക്കിയാണ് അദ്ദേഹത്തിന്റെ പഠനങ്ങള്‍ മിക്കവയും. ഭക്ഷണത്തിന്റെ ശുദ്ധിയും അശുദ്ധിയും നിര്‍ണയിക്കുന്നതാരാണ്? ഇത്തരം അസംബന്ധങ്ങള്‍ ഇപ്പോള്‍ നമ്മുടെ ടി.വി. മാധ്യമങ്ങളിലും കടന്നുകൂടിയിട്ടുണ്ട്. ശുദ്ധവും അശുദ്ധവും എന്നപോലെത്തന്നെ ആചാരപരമായി ചില ശ്രേഷ്ഠ ആഹാരങ്ങളുണ്ട്. നിങ്ങളുടെ സങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ അറിവ് മാത്രം മഹത്തരവും യഥാര്‍ത്ഥവുമാണെന്നും മറ്റുള്ളവയൊന്നും അറിവുകളേയല്ലെന്നുമുള്ള ധാരണയില്‍ നിങ്ങള്‍ സ്വയം തന്നെയാണ് ഇന്നവ ശ്രേഷ്ഠമായതെന്ന് വിധിക്കുന്നത്. ഇത്തരം ധാരണകള്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ വിമര്‍ശാത്മകമായി ചിന്തിക്കേണ്ടതുണ്ട്. ബ്രാഹ്മണവ്യവസ്ഥയ്ക്ക് കീഴില്‍ തങ്ങള്‍ നിരക്ഷരരായി നിറുത്തപ്പെട്ടതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ദലിത് പ്രസ്ഥാനങ്ങള്‍ ഇന്ന് ഗാഢമായി ചിന്തിക്കേണ്ടതുണ്ട്.
ബ്രാഹ്മണരുടെ മാത്രം കുത്തകയായിരുന്ന ഈ ജ്ഞാനങ്ങളൊക്കെ ഞങ്ങളുടെ കൈകളിലേക്കെത്തുമ്പോള്‍, യഥാര്‍ത്ഥ എഞ്ചിനീയറിംഗ് സാമര്‍ത്ഥ്യമെന്തെന്ന് ഞങ്ങള്‍ ഈ ലോകത്തിന് കാണിച്ചുകൊടുക്കും. ഒരു മണ്‍പാത്രനിര്‍മ്മാതാവ് എത്ര വൈദഗ്ധ്യത്തോടെയാണ് മണ്ണില്‍നിന്ന് വ്യത്യസ്ത രൂപങ്ങളില്‍ മണ്‍പാത്രങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നത്. അങ്ങനെ വ്യത്യസ്ത അടയാളങ്ങള്‍ അയാള്‍ ലോകത്തിന് നിര്‍ദേശിച്ചുകൊടുക്കുന്നു. ഈ അടുത്തകാലം വരെ ഹാമര്‍ കൈകൊണ്ട് തൊട്ടിട്ടില്ലാത്ത ബ്രാഹ്മണന്‍ ഒരു സുപ്രഭാതത്തില്‍ ഹാമര്‍ തൊടുമ്പോഴേക്കും മഹാനായ എഞ്ചിനീയര്‍ ആകുന്നതെങ്ങനെ? കമ്പ്യൂട്ടറുകളുടെയൊന്നും സഹായമില്ലാതെ ഒരു പിന്നാക്കജാതിക്കാരന്‍ ഹാമറുപയോഗിച്ച് എത്ര പെട്ടെന്നായിരുന്നു തോലുകൊണ്ട് ചെരിപ്പുകളും മറ്റു ഉപഭോഗവസ്തുക്കളും ഉപകരണങ്ങളുമുണ്ടാക്കിയിരുന്നത്. കമ്പ്യൂട്ടര്‍ സങ്കേതികവിദ്യകള്‍ പഠിച്ച് അമേരിക്കയിലേക്കും മറ്റും കുടിയേറിപ്പാര്‍ക്കുന്ന ബ്രാഹ്മണന്‍ ഇന്ന് അമേരിക്കന്‍ കമ്പോളങ്ങളിലെ വെറുമൊരു കുടിയേറ്റത്തൊഴിലാളി മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ഇവരാര്‍ജിക്കുന്നതൊന്നും സൃഷ്ടിപരമായ കമ്പ്യൂട്ടര്‍ ജ്ഞാനമല്ല. ഇത് മനസ്സിലാക്കി ദലിതര്‍ ബ്രാഹ്മണലോകത്തെ വെല്ലുവിളിക്കണം. നിങ്ങളുടേതായ യാതൊരു ജ്ഞാനവും വിവരവും ഉപയോഗിക്കാതെതന്നെ ഞങ്ങള്‍ മാംസവും പാലും കൃഷിചെയ്ത് ഉല്‍പാദിപ്പിക്കും. ഈ വിവരങ്ങളൊന്നും ഞങ്ങള്‍ക്ക് മാധ്യമങ്ങള്‍ മുഖാന്തരം കിട്ടുന്നവപോലുമല്ല. ഞങ്ങളുമായി നിങ്ങള്‍ യാതൊരുവിധ ബന്ധവും പുലര്‍ത്താതെതന്നെ ഈ രാജ്യത്ത് എങ്ങനെ നിലനില്‍ക്കുമെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം. ഞങ്ങളുണ്ടാക്കുന്ന ഒരു ഭക്ഷണോല്‍പന്നംപോലും കഴിക്കാതെ നിങ്ങള്‍ക്ക് ഈ ഭൂമിയില്‍ നിലനില്‍ക്കാന്‍ സാധിക്കുമോയെന്ന് ബ്രാഹ്മണരും കാണിക്കണം. ഇതാണ് ആ വെല്ലുവിളി. എരുമകളുടെ പാല്‍ കറക്കുന്ന മുഖ്യമന്ത്രിയായ ലാലുപ്രസാദ് യാദവിനെ പരിഹസിച്ച് മണ്ടനാക്കി ഈ തൊഴിലിന്റെ മഹത്തം ഇടിച്ചുതാഴ്ത്തുന്നവരാണ് ബ്രാഹ്മണര്‍. മാധ്യമങ്ങളും ഇതേ രീതി പിന്തുടര്‍ന്നു.

________________________________________

ഇന്ത്യയിലെ മാര്‍ക്‌സിസത്തിനുപോലും തൊഴിലിന്റെ യഥാര്‍ത്ഥ മഹത്വമെന്താണെന്നറിയാന്‍ കഴിഞ്ഞിട്ടില്ല. ആദിവാസിക്കും ചണ്ഡാളനും ശൂദ്രനും അവരവരുടേതായ ജാതിപ്പേരുകളുണ്ട്. എന്നെ ശൂദ്രനെന്ന് വിളിക്കുമ്പോള്‍ ഞാന്‍ ലജ്ജിക്കുന്നില്ല. എന്നാല്‍, ശൂദ്രര്‍ ബ്രഹ്മാവിന്റെ കാല്‍പാദങ്ങളില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവരല്ലെന്നും ഞാന്‍ ബ്രഹ്മാവിനെ അംഗീകരിക്കുന്നില്ലെന്നും ഉറക്കെ പ്രഖ്യാപിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞങ്ങള്‍ക്ക് സ്വയംഭരണാവകാശം കിട്ടുന്നതുവരെ ഞങ്ങള്‍ യുദ്ധം ചെയ്യും. എന്നാല്‍ മൊത്തം ഇന്ത്യയിലെ കാര്‍ഷികോല്‍പന്നങ്ങള്‍, വളനിര്‍മ്മാണം, വസ്ത്രനിര്‍മ്മാണശാസ്ത്രം, സഞ്ചാരശാസ്ത്രം ഇവയെല്ലാംതന്നെ വളര്‍ത്തിക്കൊണ്ടുവന്നത് ബ്രാഹ്മണസമുദായത്തിന്റെ യാതൊരുവിധ സഹായസഹകരണങ്ങളുമില്ലാതെ ശൂദ്ര-ചണ്ഡാള സമുദായങ്ങള്‍ മാത്രമാണ് എന്നതാണ് സത്യം. ഏതു രംഗത്തായാലും നമ്മുടെ സംസ്‌കാരവും തിരിച്ചറിയാനുള്ള അടയാളവും പ്രകടമാക്കുന്നതില്‍ നാം ഭയക്കരുത്. ലജ്ജിക്കയുമരുത്. ചിന്താശീലരായ മാധ്യമപ്രവര്‍ത്തകര്‍ അറിവ് എന്ന സങ്കല്‍പത്തെ കൂടുതല്‍ പഠിച്ച് പുനര്‍നിര്‍വചിക്കണം. ആധുനിക വിദ്യാഭ്യാസക്രമത്തില്‍ ചണ്ഡാളരുടെയും ശൂദ്രരുടെയും ആദിവാസികളുടെയും അറിവിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഉള്‍പ്പെടുത്തണം. ഈ അവസ്ഥ ഭൂഗോളമാകെ വളര്‍ന്ന് വ്യാപിക്കണം.

________________________________________

ഇന്ത്യയിലെ മാര്‍ക്‌സിസത്തിനുപോലും തൊഴിലിന്റെ യഥാര്‍ത്ഥ മഹത്വമെന്താണെന്നറിയാന്‍ കഴിഞ്ഞിട്ടില്ല. ആദിവാസിക്കും ചണ്ഡാളനും ശൂദ്രനും അവരവരുടേതായ ജാതിപ്പേരുകളുണ്ട്. എന്നെ ശൂദ്രനെന്ന് വിളിക്കുമ്പോള്‍ ഞാന്‍ ലജ്ജിക്കുന്നില്ല. എന്നാല്‍, ശൂദ്രര്‍ ബ്രഹ്മാവിന്റെ കാല്‍പാദങ്ങളില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവരല്ലെന്നും ഞാന്‍ ബ്രഹ്മാവിനെ അംഗീകരിക്കുന്നില്ലെന്നും ഉറക്കെ പ്രഖ്യാപിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞങ്ങള്‍ക്ക് സ്വയംഭരണാവകാശം കിട്ടുന്നതുവരെ ഞങ്ങള്‍ യുദ്ധം ചെയ്യും. എന്നാല്‍ മൊത്തം ഇന്ത്യയിലെ കാര്‍ഷികോല്‍പന്നങ്ങള്‍, വളനിര്‍മ്മാണം, വസ്ത്രനിര്‍മ്മാണശാസ്ത്രം, സഞ്ചാരശാസ്ത്രം ഇവയെല്ലാംതന്നെ വളര്‍ത്തിക്കൊണ്ടുവന്നത് ബ്രാഹ്മണസമുദായത്തിന്റെ യാതൊരുവിധ സഹായസഹകരണങ്ങളുമില്ലാതെ ശൂദ്ര-ചണ്ഡാള സമുദായങ്ങള്‍ മാത്രമാണ് എന്നതാണ് സത്യം. ഏതു രംഗത്തായാലും നമ്മുടെ സംസ്‌കാരവും തിരിച്ചറിയാനുള്ള അടയാളവും പ്രകടമാക്കുന്നതില്‍ നാം ഭയക്കരുത്. ലജ്ജിക്കയുമരുത്. ചിന്താശീലരായ മാധ്യമപ്രവര്‍ത്തകര്‍ അറിവ് എന്ന സങ്കല്‍പത്തെ കൂടുതല്‍ പഠിച്ച് പുനര്‍നിര്‍വചിക്കണം. ആധുനിക വിദ്യാഭ്യാസക്രമത്തില്‍ ചണ്ഡാളരുടെയും ശൂദ്രരുടെയും ആദിവാസികളുടെയും അറിവിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഉള്‍പ്പെടുത്തണം. ഈ അവസ്ഥ ഭൂഗോളമാകെ വളര്‍ന്ന് വ്യാപിക്കണം. ഇംഗ്ലീഷ് ഭാഷയെ ദേശവത്ക്കരിക്കുന്നത് അഭിമാനത്തോടെ കാണുന്നവരാണ് ഞങ്ങള്‍. 95 ശതമാനം ബ്രാഹ്മണവിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് പഠിക്കുമ്പോള്‍ ഞങ്ങളെന്തിന് ഞങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാതിരിക്കണം? ഇന്ത്യയിലെ രണ്ടുശതമാനം മാത്രം വരുന്ന ബ്രാഹ്മണരുടെ ഭാഷയായ സംസ്‌കൃതം ഞങ്ങളുടെ ഭാഷയല്ലെന്ന് അഭിമാനത്തോടെയും സന്തോഷത്തോടെയും പറയാനാകണം.

ഞങ്ങള്‍ക്ക് ആ ഭാഷയെ ആദരിക്കാനാകില്ല. ഞങ്ങളുടെ വിവരസാങ്കേതികവിദ്യ ആഗോളവത്കരിച്ച് ഇന്ത്യയുടെ അറിവിനെ ലോക അറിവുകളുടെ ഒരു ഭാഗമാക്കിമാറ്റുന്നതില്‍ ഞങ്ങള്‍ക്ക് ഭയമില്ല. അങ്ങനെ അമേരിക്കയും ജപ്പാനും വരെ ഇന്ത്യന്‍ ഉല്‍പന്നങ്ങളോട് മത്സരിക്കുന്ന ഒരു കാലംവരും. എന്നാല്‍ അമേരിക്ക ഉല്‍പാദിപ്പിക്കുന്ന ടൂത്ത്‌പേസ്റ്റുകളെക്കാളും കൊക്കക്കോളയെക്കാളും മികച്ചത് നമ്മുടെ വേപ്പും ഇളനീരുമാണെന്ന് നാം തിരിച്ചറിയണം. അങ്ങനെ നമുക്ക് ആഗോളവിവര വ്യവസ്ഥയെത്തന്നെ വെല്ലുവിളിക്കാനാകും. എന്നാല്‍ മനുഷ്യജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും കടന്നുകയറിക്കൊണ്ടിരിക്കുന്ന ടി.വി. പോലുള്ള മാധ്യമങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ പാശ്ചാത്യരാണെന്ന് നമ്മള്‍ മറക്കരുത്. ദലിതരുടെ ജ്ഞാനത്തെക്കുറിച്ച് പാശ്ചാത്യരെ ബോധ്യപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. മേരിയ വൈസ് എഴുതിയ ‘തൊഴിലാളികളുടെ ലൈംഗിക വിഭജനം’ എന്ന പ്രശസ്തമായ ചെറുഗ്രന്ഥത്തില്‍ പറയുന്നത് കൃഷി കണ്ടുപിടിച്ചത് സ്ത്രീകളാണെന്നാണ്. കാരണം, കുട്ടികളെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഉല്‍പാദനക്ഷമമായ ഗര്‍ഭപാത്രം സ്ത്രീക്കാണുള്ളത്. അതിനാല്‍ പുരുഷനെക്കാള്‍ കൂടുതല്‍ മണ്ണിന്റെ ഉല്‍പാദനക്ഷമത സ്ത്രീക്കനുഭവിച്ചറിയാന്‍ കഴിയും. എങ്ങനെ കൃഷിയെ വികസിപ്പിച്ചെടുക്കാമെന്ന് സ്ത്രീകള്‍ക്ക് പെട്ടെന്ന് മനസ്സിലാകുന്നു. മേരിയ വൈസ് പറയുന്നത്, പുരുഷന്‍ ആയുധങ്ങളുണ്ടാക്കാന്‍  നൈപുണ്യം നേടുമ്പോള്‍ സ്ത്രീ ഉല്‍പാദനോപകരണങ്ങള്‍ ഉണ്ടാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുരുഷന്മാര്‍ അമ്പും വില്ലും മഴുവുമുണ്ടാക്കുമ്പോള്‍ ചണ്ഡാള ആദിവാസി സ്ത്രീകള്‍ ഇന്നും ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ സാമര്‍ത്ഥ്യം കാട്ടുന്നു. വളരെ എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന വെറും 26 അക്ഷരങ്ങള്‍ മാത്രമുള്ള ഇംഗ്ലീഷ് ഭാഷയാണ് ആദിവാസി സ്ത്രീകള്‍ക്ക് വേണ്ടത്. അല്ലാതെ 56 അക്ഷരങ്ങളുള്ള ഒരു ഭാഷയല്ല. വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചാല്‍ ഒരുപക്ഷേ, ലോകത്തിലെ മറ്റേതൊരു ഭാഗങ്ങളിലുമുള്ള സ്ത്രീകളെക്കാള്‍ കൂടുതല്‍ വിപ്ലവകരമായി ചിന്തിക്കാന്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് എനിക്കു തോന്നുന്നു. ഉല്‍പാദനക്ഷമതയില്‍ സാമര്‍ത്ഥ്യമുള്ള പിന്നാക്ക ജാതിയിലെ സ്ത്രീകള്‍ക്ക് ഉന്നത ജാതിയിലെ സ്ത്രീകള്‍ക്ക് സാധിക്കാത്തവിധത്തില്‍ പല വിഷമതകളും തരണം ചെയ്യാനാവും. കാരണം ഉല്‍പാദനരംഗത്ത് ഉന്നതകുലസ്ത്രീകള്‍ക്കുള്ള പരിജ്ഞാനം വളരെ കുറവാണ്. എന്നാല്‍ ശൂദ്ര-ചണ്ഡാള-ആദിവാസി ജനതയുടെ വിവരങ്ങളെയും ജ്ഞാനങ്ങളെയും കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഒരു സമഗ്ര ഗ്രന്ഥവും രേഖയും ഇന്ന് നമുക്കിടയിലില്ല. അതിനാല്‍ ഇന്ത്യക്ക് തീര്‍ച്ചയായും അമേരിക്കയെയും ജപ്പാനെയും മറ്റു പാശ്ചാത്യരാജ്യങ്ങളെയും വെല്ലുവിളിക്കാനാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഗ്രന്ഥങ്ങളും അറിയുകയും  ഇതുവരെ എഴുതിയ രീതികളില്‍നിന്ന് വ്യത്യസ്തമായെഴുതാന്‍ നമ്മുടെ  പത്രപ്രവര്‍ത്തകരും എഴുത്തുകാരും ചിന്തകരും താല്പര്യം കാട്ടണം. എന്നാല്‍ ബി.ജെ.പി., ആര്‍.എസ്.എസ്. ഉന്നത ജാതിക്കാര്‍ ഇന്ന് നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്ന അറിവുകളും വിവരങ്ങളും നമ്മളെ ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ നശിപ്പിച്ചും കൊന്നുംകൊണ്ടിരിക്കുകയാണ്. ഈ വിവരങ്ങള്‍കൊണ്ട് നമുക്കാരെയും വെല്ലുവിളിക്കാനാകില്ല എന്നതാണ് സത്യം.
_____________________________________

Top