നര്‍ത്തകിമാരുടെ നഷ്ടജിവിതങ്ങള്‍
നൃത്തത്തിന്റെ മേഖലയിലുള്ള ഉച്ചനീചത്വം സമൂഹത്തിലെ അധികാരബന്ധത്തെ അനുസരിക്കുന്നതാണ്. പുരുഷനെ വശീകരിക്കാന്‍ ചെയ്യുന്ന നൃത്തവും ശരീരം പ്രദര്‍ശിപ്പിക്കുന്ന നൃത്തവും നീചമാണെന്നാണ് പൊതുവേയുള്ള വാദം. മോഹിനിയാട്ടവും ഭരതനാട്യവുമൊക്കെ ഇന്ന് ‘മാന്യവനിത’കള്‍ ചെയ്യുന്നതു കൊണ്ട് അവയ്ക്ക് ഉയര്‍ന്ന സ്ഥാനംലഭിച്ചിട്ടുണ്ട് . നിശാക്ലബ്ബുകളില്‍ നടത്തിയിരുന്ന കാബറെയും മറ്റും നീചമായി കരുതിയതു കൊണ്ട് പലപ്പോഴും നിരോധിക്കപ്പെട്ടിട്ടുണ്ട്. റെക്കോഡ് ഡാന്‍സും ഇതേ തരത്തില്‍ നിരോധിക്കപ്പെട്ടിട്ടുണ്ടാവണം. റെക്കോഡ് ഡാന്‍സ് കാണാന്‍ പോകുന്നത് വരുമാനം കുറഞ്ഞവരാണ്. കാബറെ കാണാന്‍ പോകുന്നത് സമ്പന്നരും. എന്നാല്‍, രണ്ടിലും നര്‍ത്തകിമാര്‍ പാവപ്പെട്ടവരായിരിക്കും.
- ജയശ്രീ ഏ കെ
‘ഇത് ഞങ്ങളൊക്കെ ഒള്ള സിനിമയാ സാറേ, പോയി കാണണം.’ ഒരു ദിവസം രമണി പറഞ്ഞു. സെക്‌സ് വര്‍ക്കര്‍മാരുടെ കൂടെ ജോലി ചെയ്തിരുന്ന സമയത്ത് അവരിലൊരാള്‍ വന്ന് പറഞ്ഞതാണ്. മിക്ക സിനിമകളിലും നായികമാര്‍ക്ക് തിളക്കം കൂട്ടാന്‍ പിന്നിലും മുന്നിലും ഒരേ കോസ്റ്റിയുമില്‍ ചുവടു
നൃത്തത്തിന്റെ മേഖലയിലുള്ള ഉച്ചനീചത്വം സമൂഹത്തിലെ അധികാരബന്ധത്തെ അനുസരിക്കുന്നതാണ്. പുരുഷനെ വശീകരിക്കാന്‍ ചെയ്യുന്ന നൃത്തവും ശരീരം പ്രദര്‍ശിപ്പിക്കുന്ന നൃത്തവും നീചമാണെന്നാണ് പൊതുവേയുള്ള വാദം. മോഹിനിയാട്ടവും ‘രതനാട്യവുമൊക്കെ ഇന്ന് ‘മാന്യവനിത’കള്‍ ചെയ്യുന്നതു കൊണ്ട് അവയ്ക്ക് ഉയര്‍ന്ന സ്ഥാനം ല’ിച്ചിട്ടുണ്ട്. നിശാക്ലബ്ബുകളില്‍ നടത്തിയിരുന്ന കാബറെയും മറ്റും നീചമായി കരുതിയതു കൊണ്ട് പലപ്പോഴും നിരോധിക്കപ്പെട്ടിട്ടുണ്ട്. റെക്കോഡ് ഡാന്‍സും ഇതേ തരത്തില്‍ നിരോധിക്കപ്പെട്ടിട്ടുണ്ടാവണം. റെക്കോഡ് ഡാന്‍സ് കാണാന്‍ പോകുന്നത് വരുമാനം കുറഞ്ഞവരാണ്. കാബറെ കാണാന്‍ പോകുന്നത് സമ്പന്നരും. എന്നാല്‍, രണ്ടിലും നര്‍ത്തകിമാര്‍ പാവപ്പെട്ടവരായിരിക്കും.
വിനോദവ്യവസായത്തിലെ വിവേചനം
2005 ല്‍ മഹാരാഷ്ടാ ഗവണ്മെന്റ് മുംബൈയിലെ ബാറുകളില്‍ ഡാന്‍സ് നിരോധിച്ചപ്പോഴും വിവേചനം
രമണിയുടെ ആഹ്‌ളാദത്തില്‍ പ്രകടമായതു പോലെ സിനിമ എല്ലാവരുടേയും അ’ിമാനമാണ്. ആധുനിക കലയായതു കൊണ്ടോ നൂതനമായ ടെക്‌നോളജി ഉപയോഗിക്കുന്നതു കൊണ്ടോ മാത്രമല്ല അത്. സമ്പദ്ക്രമത്തില്‍ കാര്യമായ പങ്കുള്ളതു കൊണ്ടു കൂടിയാണ്. സിനിമയെ സൂചിപ്പിക്കാന്‍ പലപ്പോഴും ‘ഇന്‍ഡസ്ട്രി’ എന്ന വാക്കാണുപയോഗിക്കുന്നതെന്നതും ശ്രദ്ധിക്കുക. കാണികളെ വശീകരിക്കുന്ന തരത്തി്‌ലുള്ള നൃത്തവും ശരീരത്തിന്റെ ലാവണ്യപ്രകടനവും സിനിമയെ നല്ലൊരു ഉത്പന്നമാക്കുന്നുണ്ട്. ഇതിനായി കോടികള്‍ മുതല്‍ മുടക്കുന്നു. ഈ പ്രദര്‍ശനത്തില്‍ പങ്കാളികളാകുന്നത് അപമാനകരമല്ല. താരങ്ങളുടെ സാമീപ്യവും ദര്‍ശനവും കൂടുതല്‍ പേരും ആഗ്രഹിക്കുന്നു. ഈ മൂലധനാധിക്യം വീണ്ടും ടെലിവിഷന്‍ വഴിയായും മറ്റ് വാണിജ്യസ്ഥാപനങ്ങള്‍ വഴിയായും വ്യാപാരലോകത്ത് തിരികെയെത്തുന്നു.
____________________________________
സമൂഹം അശ്‌ളീലമെന്നു വിളിക്കുന്ന എല്ലാ കാര്യങ്ങളും അവര്‍ ചെയ്യുന്നത് ഇതേ സമൂഹം ഉന്നതമെന്നു വിളിക്കുന്നതും എന്നാല്‍ തിരസ്‌കരിക്കപ്പെട്ടവര്‍ക്ക് മരീചിക പോലെ അകന്ന് കാണുന്നതുമായ കുടുംബബന്ധങ്ങള്‍ക്കും സ്‌നേഹബന്ധങ്ങള്‍ക്കും വേണ്ടിയാണെന്നതാണിതിലെ വിരോധാഭാസം . ഇവര്‍ ചെയ്യുന്ന ‘ അശ്‌ളീല’ മെന്നു വിളിക്കപ്പെടുന്ന കാര്യങ്ങളുടെയെല്ലാം ഉപഭോക്താക്കള്‍ പ്രധാനമായും കുടുംബസ്ഥരാണ്. തിരസ്‌കൃതര്‍ അതിനപ്പുറം തങ്ങളുടെ ഉപജീവനത്തിലും സ്‌നേഹ-ബന്ധ സ്വപ്നങ്ങളിലും വിഹരിക്കുന്നു. സാമൂഹ്യക്രമം ഇതേപടി നില നിര്‍ത്തി കൊണ്ട് അവരുടെ തൊഴില്‍ നിരോധിക്കുന്നതു വഴി, അവരുടെ ജീവിതവും സ്വപ്നങ്ങളുമാണ് തകര്‍ത്തെറിയുന്നത്. ____________________________________
വിനോദവ്യവസായത്തില്‍ ഇന്ന് മുന്‍ പന്തിയില്‍ നില്‍ക്കുന്ന സിനിമ ടെലിവിഷന്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയിലുള്ള അസമത്വത്തേക്കാളുപരി, ഇവ മറ്റ് വിനോദവ്യവസായങ്ങളെയും പരമ്പരാഗതകലകളേയും രണ്ടാംതരമാക്കുന്നു എന്നതും ശ്രദ്ധിക്കണം. ഇവയില്‍ തന്നെ വീണ്ടും തരം തിരിവുകള്‍ കാണാം. ചിലവ നിയമവിരുദ്ധമെന്നും സാമൂഹ്യവിരുദ്ധമെന്നുമുള്ള ലേബലുകളാല്‍ ഭ്രഷ്ടമാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ശാരീരികമായ ലൈംഗികസേവനത്തോടുള്ള സദാചാരപരമായ സമീപനം മറ്റ് പരമ്പരാഗതകലാകാരന്മാര്‍ക്കും ലൈംഗിക സേവകര്‍ക്കുമിടയില്‍ വലിയ വിടവ് സൃഷ്ടിക്കുന്നു. 2007-ല്‍ ഹൈദരാബാദില്‍ വച്ചു നടത്തിയ വിനോദവ്യവസായതൊഴിലാളികളുടെ സമ്മേളനത്തില്‍ പല തര്‍ക്കങ്ങള്‍ക്കും ശേഷമാണ് ലൈംഗികതൊഴിലാളികളോടൊപ്പം ചേരാന്‍ പരമ്പരാഗതകലാകാരന്മാര്‍ തയാറായത്. വിനോദവ്യവസായത്തിലെ സാധാരണ ജോലിക്കാരോട് പൊതുവേ അവഗണന ഉള്ളപ്പോള്‍ തന്നെ ലൈംഗികതയുമായി ബന്ധപ്പെട്ടവക്ക് പ്രത്യേകിച്ചുള്ള ഭ്രഷ്ട്ട് എങ്ങനെ വന്നു എന്നും നില നില്‍ക്കുന്നു എന്നുമുള്ളത് സവിശേഷശ്രദ്ധ അര്‍ഹിക്കുന്നു. മറ്റുള്ള തൊഴിലുകളോട് അവഗണന ഉള്ളപ്പോള്‍ തന്നെ അവ നിരോധിക്കണമെന്നാരും ആവശ്യപ്പെടുന്നില്ല. ആധുനിക ഭരണകൂടം ലൈംഗികമായ അച്ചടക്കനടപടികള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതിനു ശേഷവും അതിനോടനുബന്ധിച്ചു വന്ന സാംസ്‌കാരിക മാറ്റത്തിനുശേഷവുമാണ് ഇത്തരത്തിലുള്ള ‘ഭ്രഷ്ട്ട് ലൈംഗികസേവനത്തോടും അതുമായി ബന്ധപ്പെട്ട കലകളോടും ഉണ്ടായതെന്നു വേണം കരുതാന്‍. ആന്ധ്രയില്‍ ഭരണാധിപന്മാര്‍ക്ക് സേവനം നല്‍കിയിരുന്ന കലാവന്തലു വിഭാഗത്തിലെ പ്രായം ചെന്ന സ്ത്രീകള്‍ തങ്ങളുടെ പൂര്‍വ്വകാലത്തെ സാമൂഹ്യ സ്ഥാനത്തില്‍ അഭിമാനം കൊള്ളൂന്നു. അവര്‍ രാജാക്കന്മാര്‍ക്കായി നൃത്തം ചെയ്തിരുന്നു. എന്നാല്‍, പുതിയ തലമുറയിലുള്ളവര്‍ തങ്ങള്‍ക്ക് സമൂഹത്തിലുണ്ടായ വിലയിടിവില്‍ വിഷമിക്കുന്നു.
സ്ത്രീകളുടെ പദവി കുടുംബിനി എന്നതിലേക്ക് മാത്രമായി ചുരുക്കുന്ന ഇന്നത്തെ സംസ്‌കാരം ഒരു വശത്ത് സ്ത്രീയെ, ലൈംഗികവസ്തുവെന്ന അധമത്വത്തില്‍ നിന്ന് മോചിപ്പിക്കാനാണെന്ന നാട്യത്തിലാണ് കുടുംബിനിയെ വാഴ്ത്തുന്നത്. എന്നാല്‍ , അതേ സമയം തന്നെ സ്ത്രീധനവും പൊതുരംഗത്തെ ലിംഗവിവേചനവും നില നിര്‍ത്തി കൊണ്ട് ഈ പദവി താഴ്ന്ന വിഭാഗത്തിലെ സ്ത്രീകള്‍ക്ക് അപ്രാപ്യമായ ഒരു മോഹനസ്ഥാനമായി അകറ്റി വക്കുന്നു. പ്രാപിച്ചവര്‍ക്ക് തന്നെ പലപ്പോഴും മറ്റുള്ളവരുടെ കുടുംബത്തിനു വേണ്ടിയോ തീരെ കൂലി കുറഞ്ഞ ഇടങ്ങളിലോ പണിയെടുക്കേണ്ടി വരുന്നു. ചിലര്‍ ലൈംഗികസേവനത്തിലോ അതിനോടനുബന്ധിച്ച നൃത്തത്തിലോ നീലച്ചിത്രാഭിനയത്തിലോ ഒക്കെ എത്തിപ്പെടുന്നു. ഉപജീവനത്തിനായി ഈ പണികളില്‍ ഏര്‍പ്പെടുമ്പോഴും കുടുംബമെന്ന സ്വപ്നം അവര്‍ കാത്തു സൂക്ഷിക്കുകയും അതിനായി സമയവും സ്വകാര്യതയും മാറ്റി വക്കുകയും ചെയ്യുന്നു. അഥവാ, സമൂഹം
ബാര്‍ ഡാന്‍സ് നിരോധവും അതിന്റെ അസാധുവല്‍ക്കരണവും
2005 ലെ മഹാരാഷ്ട്രാ ഗവണ്മെന്റിന്റെ ബാര്‍ ഡാന്‍സ് നിരോധം മൂലം എഴുപത്തയ്യായിരത്തോളം പാവപ്പെട്ട സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അവര്‍ നല്ല രീതിയില്‍ സംഘടിതരും ആയിരുന്നില്ല. ഇതേ സമയം നക്ഷത്ര ഹോട്ടലുകളിലെ ഡാന്‍സ് ക്ലബ്ബുകള്‍ സംസ്‌കാരത്തിന്റേയും ടൂറിസത്തിന്റേയും പേരില്‍ നില നിര്‍ത്തുകയും ചെയ്തു. ഇതിനെതിരെ ഉന്നയിക്കപ്പെട്ട വാദങ്ങള്‍ സമൂഹം വച്ചു പുലര്‍ത്തുന്ന കപടസദാചാരത്തിന്റെ നല്ല ഉദാഹരണമാണ്. ഇതിനു കാരണമായി പരസ്പരവിരുദ്ധങ്ങളായ
നിരോധം എങ്ങനെ ഈ സ്ത്രീകളുടെ ജീവിതത്തെ ബാധിച്ചു എന്നത് അധികാരികളെ ഉത്കണ്‍ഠപ്പെടുത്തിയതേ ഇല്ല. പലര്‍ക്കും വാടകവീട് വിട്ട് തെരുവിലാകേണ്ടി വന്നു. പ്രായമായ അച്ഛനമ്മമാരെ നോക്കാന്‍ കഴിയാതെയായി. കുട്ടികളുടെ പഠിപ്പ് മുടങ്ങി. ലൈംഗികസേവനത്തിലേക്ക് സ്വയം ഇറങ്ങുകയോ കുട്ടികളെ അയക്കുകയോ ചെയ്യേണ്ടി വന്നു. പലരും ഭര്‍ത്താക്കന്മാരുടെ ഉപദ്രവങ്ങള്‍ക്ക് വിധേയരായി. ആത്മഹത്യകള്‍ പോലും പോലീസ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
__________________________________
നര്‍ത്തകിമാരുടെയിടയില്‍ രൂപീകരിച്ച ട്രേഡ് യൂണിയനും, ബാര്‍ ഉടമസ് ഥരുടെ സംഘടനകളും ഫെമിനിസ്റ്റ് സംഘടനകളുള്‍പ്പെടെയുള്ള സാമൂഹ്യസംഘടനകളും ചേര്‍ന്ന് നിരോധത്തിനെതിരെ ഹൈക്കോടതിയില്‍ പെറ്റിഷന്‍ സമര്‍പ്പിച്ചു . വിവേചനത്തിനെതിരെ പൗരര്‍ക്ക് സംരക്ഷണം നല്‍കുന്ന ഭരണഘടനയിലെ മൗലികാവകാശ (ആര്‍ട്ടിക്കിള്‍ 14-വിവേചനത്തിനെതിരായ സംരക്ഷണം) ലംഘനമാണിതെന്ന് പരാതിക്കാര്‍ ചൂണ്ടി കാട്ടി. ക്ലബ്ബുകള്‍ക്കും ജിംഖാനകള്‍ക്കും നക്ഷത്രഹോട്ടലുകള്‍ക്കും ഇതേ കാര്യത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്നത് വിവേചനപരമാണെന്നത് അവര്‍ വിശദമാക്കി. അതു പോലെ പത്തൊമ്പതാം ആര്‍ട്ടിക്കിള്‍ പ്രകാരം ഇത് ഉപജീവനത്തിനായി തൊഴില്‍ ചെയ്യാനുള്ള അവകാശത്തെ ഹനിക്കുന്നതായും പെറ്റിഷനില്‍ അവര്‍ ബോധിപ്പിച്ചു.__________________________________
നര്‍ത്തകിമാരുടെയിടയില്‍ രൂപീകരിച്ച ട്രേഡ് യൂണിയനും, ബാര്‍ ഉടമസ് ഥരുടെ സംഘടനകളും ഫെമിനിസ്റ്റ് സംഘടനകളുള്‍പ്പെടെയുള്ള സാമൂഹ്യസംഘടനകളും ചേര്‍ന്ന് നിരോധത്തിനെതിരെ ഹൈക്കോടതിയില്‍ പെറ്റിഷന്‍ സമര്‍പ്പിച്ചു . വിവേചനത്തിനെതിരെ പൗരര്‍ക്ക് സംരക്ഷണം നല്‍കുന്ന ഭരണഘടനയിലെ മൗലികാവകാശ (ആര്‍ട്ടിക്കിള്‍ 14-വിവേചനത്തിനെതിരായ സംരക്ഷണം) ലംഘനമാണിതെന്ന് പരാതിക്കാര്‍ ചൂണ്ടി കാട്ടി. ക്ലബ്ബുകള്‍ക്കും ജിംഖാനകള്‍ക്കും നക്ഷത്രഹോട്ടലുകള്‍ക്കും ഇതേ കാര്യത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്നത് വിവേചനപരമാണെന്നത് അവര്‍ വിശദമാക്കി. അതു പോലെ പത്തൊമ്പതാം ആര്‍ട്ടിക്കിള്‍ പ്രകാരം ഇത് ഉപജീവനത്തിനായി തൊഴില്‍ ചെയ്യാനുള്ള അവകാശത്തെ ഹനിക്കുന്നതായും പെറ്റിഷനില്‍ അവര്‍ ബോധിപ്പിച്ചു.
ഇതോടനുബന്ധിച്ച് ഉയര്‍ന്നു വന്ന ചര്‍ച്ചകള്‍ കാതലായ ചോദ്യങ്ങള്‍ ഉയര്‍ത്തിയെന്നത് ഇതിന്റെ ഗുണഫലമാണ്. സിനിമകളിലെ ഐറ്റം ഡാന്‍സുകളും മറ്റും നിരോധിക്കാതിരിക്കുകയും അവയൂടെ അനുകരണം മാത്രമായ ബാര്‍ ഡാന്‍സുകള്‍ നിരോധിക്കുകയും ചെയ്യുന്നതിലെ സദാചാരമില്ലായ്മ ഫ്‌ളേവിയ ആഗ്നസിനെ പോലെ പലരും ഉയര്‍ത്തി കാട്ടി. ഉന്നതരുടെ ക്ലബ്ബുകളില്‍ ഇവ നില നിര്‍ത്തുകയും സാധാരണക്കാരുടെ ബാറുകള്‍ അടക്കുകയും ചെയ്യുന്നതിലെ വിവേചനവും വിമര്‍ശനവിധേയമായി. സ്ത്രീകളെ ചൂഷണം ചെയ്യുക എന്നത് സിനിമയടക്കം എല്ലാ മേഖലകളിലും നടക്കുന്നുണ്ട്. ആ കാരണം കൊണ്ട് മറ്റ് തൊഴിലുകളൊന്നും നിരോധിക്കുന്നില്ല.
2006 ല്‍ ഹൈക്കോടതി പെറ്റിഷനിലെ വാദം കേട്ട ശേഷം ഈ നിരോധം നീക്കി കൊണ്ട് ഉത്തരവിട്ടു. ഭരണഘടനയുടെ മൗലിക തത്വങ്ങളില്‍ തന്നെയുള്ള ലംഘനമാണിതെന്ന് ഹൈക്കോടതിയും ചൂണ്ടി കാണിച്ചു.
ഹൈക്കോടതിയുടെ വിധിക്കെതിരെ സ്റ്റേ വാങ്ങികൊണ്ട് മഹാരാഷ്ട്ര ഗവണ്മെന്റ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സ്റ്റേ ഉണ്ടായിരുന്നതു കൊണ്ട് സ്ത്രീകള്‍ക്ക് തൊഴിലില്‍ തുടരാന്‍ കഴിഞ്ഞില്ല. അതിന്മേലുള്ള സുപ്രീം കോടതി വിധിയാണി്‌പ്പോള്‍ ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി പറഞ്ഞ
കാര്യങ്ങള്‍ ശരി വച്ചു കൊണ്ടാണിപ്പോള്‍ സുപ്രീം കോടതിയും അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 19 പ്രകാരം തൊഴില്‍ ചെയ്തു ജീവിക്കാനുള്ള അവകാശം പൗരന്മാര്‍ക്ക് ഉറപ്പു വരുത്തുന്നുണ്ട്.
__________________________________
സുപ്രീം കോടതിവിധി അവഗണിച്ചു കൊണ്ടു തന്നെ നിരോധവുമായി മുന്നോട്ട് പോകാനാണ് മഹാരാഷ്ട്രാ ഗവണ്മെന്റിന്റെ തീരുമാനമെന്നാണ് ഗവണ്മെന്റ് വക്താക്കളുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. വിവേചനത്തെ ചൊല്ലിയുള്ള ആരോപണം ഒഴിവാക്കാന്‍ നക്ഷത്രഹോട്ടലുകളേയും മറ്റും കൂടി ഇതിന്റെ പരിധിയില്‍ കൊണ്ടു വരുമെന്നാണ് അവരുടെ വാദം. എങ്ങനെയും ക്ളീൻ ഇമേജ് ഉണ്ടാക്കുക എന്നതാവാം ഉദ്ദേശിക്കുന്നത്. എന്നാല്‍ ബോളിവുഡ്ഡിലെ ഐറ്റം ഡാന്‍സും മറ്റും നിരോധിക്കാന്‍ കഴിയുമോ? കഴിഞ്ഞാല്‍ തന്നെ ഇത്തരം നിരോധങ്ങള്‍ അധോലോകത്തിന്റെ വികാസത്തിനു മാത്രമല്ലേ സഹായകമാവുക? വിനോദത്തിലെ വൈവിദ്ധ്യം നിലനിര്‍ത്തി കൊണ്ട് വിവേചനങ്ങള്‍ കുറച്ച് കൊണ്ട് വരാനാണ് ശ്രമിക്കേണ്ടത്.
__________________________________
ഈ വിധി പല തരത്തിലും സ്ത്രീകളുടെ മൗലികമായ സ്വാതന്ത്ര്യത്തേയും സ്വയം നിര്‍ണ്ണയാവകാശത്തെയും ഉയര്‍ത്തി പിടിക്കുന്നു. സ്ത്രീകളെ, ലൈംഗികസദാചാരത്തിലൂടെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിലെ ആന്തരികവൈരുദ്ധ്യവും കാപട്യവും ഇവിടെ തുറന്നു കാണിച്ചിട്ടുണ്ട്. ഒരു വശത്ത് നര്‍ത്തകര്‍ യുവാക്കളെ വഴി തെറ്റിക്കുകയും ഹീനമാര്‍ക്ഷത്തിലൂടെ എളുപ്പത്തില്‍ പണം സമ്പാദിക്കുകയും ചെയ്യുന്നു എന്നു പറയുന്നു. അങ്ങനെ പറയുമ്പോള്‍ അവരിത് സ്വയം തെരഞ്ഞെടുക്കുന്നതാണെന്നതാണ് വിവക്ഷിക്കുന്നത്. അതേസമയം തന്നെ സ്ത്രീകളെ ചൂഷണം ചെയ്യുന്നതും കച്ചവടം ചെയ്യുന്നതും അവസാനിപ്പിക്കാനാണെന്നും
പറയുന്നു. രക്ഷിക്കാനാണെന്നു പറയുകയും അവരുടെ ഉപജീവനമാര്‍ക്ഷം ഇല്ലാതാക്കുകയും അവരെ കൂടുതല്‍ അരക്ഷിതവും അപകടകരവുമായ അവസ് ഥകളിലേക്ക് തള്ളിവിടുകയുമാണ് നടക്കുന്നതെന്ന യാഥാര്‍ത്ഥ്യം കോടതിക്ക് ബോദ്ധ്യപ്പെട്ടതായി കരുതാം.
പക്ഷേ, സുപ്രീം കോടതിവിധി അവഗണിച്ചു കൊണ്ടു തന്നെ നിരോധവുമായി മുന്നോട്ട് പോകാനാണ് മഹാരാഷ്ട്രാ ഗവണ്മെന്റിന്റെ തീരുമാനമെന്നാണ് ഗവണ്മെന്റ് വക്താക്കളുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. വിവേചനത്തെ ചൊല്ലിയുള്ള ആരോപണം ഒഴിവാക്കാന്‍ നക്ഷത്രഹോട്ടലുകളേയും മറ്റും കൂടി ഇതിന്റെ പരിധിയില്‍ കൊണ്ടു വരുമെന്നാണ് അവരുടെ വാദം. എങ്ങനെയും ക്ളീൻ ഇമേജ് ഉണ്ടാക്കുക എന്നതാവാം ഉദ്ദേശിക്കുന്നത്. എന്നാല്‍ ബോളിവുഡ്ഡിലെ ഐറ്റം ഡാന്‍സും മറ്റും നിരോധിക്കാന്‍ കഴിയുമോ? കഴിഞ്ഞാല്‍ തന്നെ ഇത്തരം നിരോധങ്ങള്‍ അധോലോകത്തിന്റെ വികാസത്തിനു മാത്രമല്ലേ സഹായകമാവുക? വിനോദത്തിലെ വൈവിദ്ധ്യം നിലനിര്‍ത്തി കൊണ്ട് വിവേചനങ്ങള്‍ കുറച്ച് കൊണ്ട് വരാനാണ് ശ്രമിക്കേണ്ടത്. ഈ വ്യാപാരങ്ങളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളെ സംബന്ധിച്ച് അവരുടെ ഉപജീവനമാണ് മുഖ്യം. പൊതുസമൂഹത്തിന്റെ സദാചാരപാഠങ്ങള്‍ക്ക് പുറത്താണവര്‍ ജീവിതം കരുപ്പിടിപ്പിക്കുന്നത്. അശ്‌ളീലം രചിക്കുന്നതും കാണുന്നതും അകത്തുള്ളവരാണ്. പുറന്തള്ളപ്പെട്ടവരല്ല. അവര്‍ക്കുണ്ടാവുന്ന ജീവിതനഷ്ടം അവരുടേത് മാത്രമാണ്.
കടപ്പാട്: പാഠഭേദം