പി..എസ്.സിയുടെ മെറിറ്റ് അട്ടിമറിക്ക് ‘ശാസ്ത്രീയ ‘യുക്തിവാദത്തിന്റെ പിന്തുണ

സുദേഷ് എം രഘു
______________________________

സംവരണവിരുദ്ധര്‍ വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന ജാതി സംവരണവിരുദ്ധതയും സംവരണീയരോടുള്ള രോഷവും എത്ര പെട്ടെന്നാണ് പ്രൊഫ രവിചന്ദ്രന്‍ അറിയാതെ(?) പ്രകടിപ്പിക്കുന്നതെന്നു നോക്കൂ. സ്വന്തം ജാതിക്കാര്യം വരുമ്പോള്‍ യുക്തിയും ശാസ്ത്രബോധവും എത്ര പെട്ടെന്നാണു യുക്തിവാദിക്കുപോലും നഷ്ടപ്പെടുന്നതെന്നു നോക്കൂ!
_______________________________

കേരള പബ്ലിക് സര്‍വീസ് കമീഷന്‍ മുഖേന നടക്കുന്ന നിയമനങ്ങളില്‍ സംവരണസമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മെറിറ്റ് സീറ്റുകള്‍ ലഭിക്കുന്നത് ‘അപൂര്‍വങ്ങളില്‍ അപൂര്‍വ’മായ ഒരു സംഗതിയാണെന്നും ഒന്നാം റാങ്ക് കിട്ടിയ സംവരണ സമുദായ ഉദ്യോഗാര്‍ഥിയെ വരെ സംവരണ ടേണില്‍ തിരഞ്ഞെടുത്ത സംഭവങ്ങളുണ്ടെന്നുമുള്ള വസ്തുതകള്‍ പുറത്തുകൊണ്ടുവന്നതില്‍ ഈ ലേഖകനു നിര്‍ണായക പങ്കുണ്ട്. പതിനാലുവര്‍ഷം മുന്‍പാണ് ഇവ്വിഷയകമായി ഞാനെഴുതിയ ലേഖനങ്ങള്‍ മാധ്യമം ആഴ്ച്ചപ്പതിപ്പും യോഗനാദം ദ്വൈവാരികയും പ്രസിദ്ധീകരിച്ചത്.(പച്ചക്കുതിരയുടെ 2009 ഓഗസ്റ്റ് ലക്കത്തില്‍ വന്ന എന്റെ ലേഖനം-മെറിറ്റും സംവരണവും: പതിറ്റാണ്ടിന്റെ പരാജിത പോരാട്ടം – വായനക്കാരില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും) ഇക്കാലം വരെ ആരും തന്നെ എന്റെ വാദങ്ങളെ  എതിര്‍ത്തു രംഗത്തുവന്നിട്ടില്ല . ആദ്യമായി എതിര്‍വാദങ്ങളുന്നയിച്ചത് പ്രസിദ്ധ യുക്തിവാദിയും ഗ്രന്ഥകാരനും പ്രഭാഷകനുമായ പ്രൊഫ.സി.രവിചന്ദ്രനാണ്. പി.എസ്.സിയില്‍ കുറച്ചുകാലം ജോലി നോക്കിയിട്ടുള്ള ആളായതിനാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് പി.എസ്.സി നിയമന സമ്പ്രദായത്തെപ്പറ്റി നന്നായി അറിയാവുന്ന ആളാണു് പ്രൊഫ രവിചന്ദ്രന്‍. ഈയിടെ ഫേസ്ബുക്കിലെ ഫ്രീ തിങ്കേഴ്സ്(FREE THINKERS) ഗ്രൂപ്പില്‍  നടന്ന ഒരു സംവാദത്തിലിടപെട്ടാണ് പ്രൊഫ രവിചന്ദ്രന്‍ പി.എസ്.സിയെ ശക്തമായി നീതിമത്കരിച്ചത്. ആ സംവാദത്തില്‍ ഞാനുന്നയിച്ച വാദങ്ങള്‍ക്കു പരോക്ഷമായി മറുപടി നല്‍കിക്കൊണ്ടാണു രവിചന്ദ്രന്‍ പ്രത്യക്ഷനായത്. തുടര്‍ന്ന് ഞാനും നിസ്സഹായന്‍ സജിയും ശങ്കരനാരായണന്‍ മലപ്പുറവും ചര്‍ച്ചയിലിടപെട്ടു രവിചന്ദ്രന്റെ വാദങ്ങള്‍ക്കു മറുപടി പറഞ്ഞു തുടങ്ങിയതോടെ രായ്ക്കുരാമാനം പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്തു  യുക്തിവാദികള്‍  രവിചന്ദ്രനെ രക്ഷപ്പെടുത്തുകയാണുണ്ടായത്. രസകരമായ കാര്യം, ആ സംവാദത്തില്‍ എന്റെ  നിയമനക്കാര്യത്തെപ്പറ്റി എഴുതിയതില്‍ എനിക്കൊരു പിശകു സംഭവിച്ചിട്ടുപോലും  പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ട ഗതികേടു് യുക്തിവാദികള്‍ക്കുണ്ടായി എന്നതാണ്. പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം എന്നു സംശയം തോന്നിയിരുന്നതുകൊണ്ട് രവിചന്ദ്രനുമായി നടന്ന സംവാദം ഞാന്‍ നേരത്തെ കോപ്പി ചെയ്തു വച്ചിരുന്നു. രവിചന്ദ്രനുന്നയിച്ച വാദങ്ങള്‍ക്കെല്ലാം അവിടെത്തന്നെ ഞാന്‍ മറുപടി നല്‍കിയതാണെങ്കിലും പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടതുകൊണ്ട്  അദ്ദേഹത്തിന്റെ പ്രധാനവാദങ്ങള്‍ വിശദമായ മറുപടിയോടെ ക്രോഡീകരിക്കുകയാണിവിടെ.

രവിചന്ദ്രന്റെ പ്രമുഖവും പ്രധാനവുമായ വാദം ഇതായിരുന്നു:
“ഒരു റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരന്‍ സംവരണടേണില്‍ പോകുന്നതില്‍ തെറ്റൊന്നുമില്ല. കാരണം അത്തരം ഘട്ടങ്ങളില്‍ സംവരണ ടേണായിരിക്കും ഓപ്പണ്‍ ടേണിനേക്കാള്‍ മെച്ചം എന്നത് തന്നെയാണതിന്റെ കാരണം. …………… ഒന്നാം റാങ്ക് നേടിയാല്‍ എന്താണ് കിട്ടേണ്ടത് ? മാക്‌സിമം ലഭിക്കേണ്ടത് ആദ്യ നിയമനമാണ്. അതാണ് ഇവിടെ ലഭിക്കുന്നത്. ഇവിടെയെങ്ങും സംവരണ ടേണ്‍ മൂലം സംവരണക്കാര്‍ക്ക് നഷ്ടമുണ്ടാകുന്നില്ല.”

അദ്ദേഹത്തിന്റെ മറ്റു  വാദങ്ങളെല്ലാം ഈ വാദത്തിന്റെ വിശദീകരണമോ അനുബന്ധമോ ആണെന്നു പറയാം. അവ ഈ ലേഖനത്തിന്റെ അവസാനം അക്കമിട്ടു പരിശോധിക്കുന്നുണ്ട്. ഈ വാദത്തിനുള്ള മറുപടിയിലേക്കു കടക്കുന്നതിനു മുന്‍പ് പി.എസ്.സി നിയമനങ്ങളെപ്പറ്റി സാമാന്യമായി ചില കാര്യങ്ങള്‍ വായനക്കാരുടെ അറിവിലേക്കായി വിവരിക്കട്ടെ.

പി എസ് സി റാങ്ക് ലിസ്റ്റെന്നത് (മെയ്ന്‍ ലിസ്റ്റ്) തികച്ചും യോഗ്യതയുടെ/മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നതാണ്. അവിടെ ജാതി-മത പരിഗണനയൊന്നുമില്ല. മാര്‍ക്ക് കൂടിയ ആള്‍ ഏറ്റവും മുകളിലെത്തുന്നു. ഒരേ മാര്‍ക്ക് ഒന്നിലധികം പേര്‍ക്കു ലഭിച്ചാല്‍ മാത്രം പ്രായം, പേരിന്റെ അക്ഷരമാലാക്രമം ഇവയെല്ലാം നോക്കി റാങ്ക് നിശ്ചയിക്കും. മെയ്ന്‍ ലിസ്റ്റിലുള്‍പ്പെടുന്ന സംവരണ സമുദായക്കാരുടെ പേരിനു നേരെ അവരുടെ സമുദായം- E,T,M,SC,D,Vഎന്നിങ്ങനെ-രേഖപ്പെടുത്തിയിട്ടുള്ളതു വായനക്കാര്‍ കണ്ടിട്ടുണ്ടാകും. അതിന്നര്‍ഥം അവരെ സംവരണത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തുവെന്നല്ല, മറിച്ച് അത്തരക്കാര്‍ക്ക് നിയമനം ലഭിക്കാന്‍ രണ്ട് ഓപ്ഷനുണ്ടെന്നാണ്-മെറിറ്റ് അഥവാ ഓപ്പണ്‍ കോമ്പറ്റീഷന്‍(ഓ.സീ) ടേണും റിസര്‍വേഷന്‍(സംവരണ) ടേണും. എന്നാല്‍ മെയ്ന്‍ ലിസ്റ്റിലെ സംവരണേതരര്‍ക്ക് നിയമനം കിട്ടാന്‍ ആകെ ഒരു ഓപ്ഷനേ ഉള്ളൂ- മെറിറ്റ് ടേണ്‍ മാത്രം. ഏതെങ്കിലും സംവരണ സമുദായ ഉദ്യോഗാര്‍ഥിക്ക് മെറിറ്റില്‍ നിയമനം കിട്ടിയെന്നു കരുതി അവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റില്‍ കുറവു വരുത്താന്‍ പാടില്ലെന്നു നിയമം പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്. (The claims of members of Scheduled Castes and Scheduled Tribes and other Backward Classes shall also be considered for the appointments which shall be filled on the basis of merit and where a candidate belonging to a Scheduled Caste, Scheduled Tribe or Other Backward Class is selected on the basis of merit, the number of posts reserved for Scheduled Castes, Scheduled Tribes or for Other Backward Classes as the case may be, shall not in any way be affected.—–Rule 14[b] KS&SSR 1958 Part II)അതായത് ഏതെങ്കിലും ഈഴവ ഉദ്യോഗാര്‍ഥിയെ മെറിറ്റില്‍ തിരഞ്ഞെടുത്താലും ഈഴവരുടെ 14 ശതമാനം സംവരണ സീറ്റുകള്‍ വേറെ നല്‍കിക്കൊള്ളണം എന്നര്‍ഥം . ബസില്‍ സ്ത്രീകള്‍ക്കു സംവരണ സീറ്റുണ്ടെന്നു കരുതി പൊതുസീറ്റിലിരിക്കാനുള്ള അവരുടെ അവകാശം ഹനിക്കപ്പെടുന്നില്ലല്ലോ(പല പുരുഷന്മാര്‍ക്കും അതറിയില്ലെന്നതുവേറെ കാര്യം.)

മെയ്ന്‍ റാങ്ക് ലിസ്റ്റിനൊപ്പം സപ്ലിമെന്ററി ലിസ്റ്റ് എന്ന മറ്റൊരു ലിസ്റ്റ് കൂടി പി എസ് സി പുറത്തിറക്കാറുണ്ട്. രണ്ടും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പ്രൊഫ രവിചന്ദ്രന്‍ തന്നെ വളരെ ഭംഗിയായി വിശദമാക്കിയിട്ടുണ്ട് :”മെയിന്‍ റാങ്ക് ലിസ്റ്റ് മാത്രമാണ് റാങ്ക് ലിസ്റ്റ്. മെയിന്‍ലിസ്റ്റ് തീരുമ്പോള്‍ സെലക്ഷന്‍ നിലയ്ക്കുന്നു. മെരിറ്റ് ടേണില്‍ സപ്ളിമെന്ററി ലിസ്റ്റില്‍(supplementary list) നിന്ന് നിയമിക്കാനാവില്ല. കാരണം അതൊരു മെരിറ്റ് ലിസ്റ്റല്ല എന്നതു തന്നെ. ……..മെയിന്‍ ലിസ്റ്റ് പൊതുവായ കട്ട് ഓഫ് മാര്‍ക്കിന്റെ (common cut-off)അടിസ്ഥാനത്തിലാണല്ലോ.

____________________________________
നിയമപ്രകാരമുള്ള കമ്യൂണല്‍ റൊട്ടേഷന്‍ പാലിച്ചാണു റാങ്ക് ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതെന്നു മിക്കവര്‍ക്കും അറിയാം .എന്നാല്‍ ആ തിരഞ്ഞെടുപ്പിനെപ്പറ്റി പലര്‍ക്കും ശരിയായ ധാരണയില്ല.  പലരും കരുതിയിരിക്കുന്നത് റാങ്ക് ലിസ്റ്റിലെ ആദ്യ റാങ്കുകാരനെ/കാരിയെ ആദ്യത്തെ ഓ.സി ടേണിലും രണ്ടാമത്തെ ഈഴവ റിസര്‍വേഷന്‍ ടേണില്‍ റാങ്ക് ലിസ്റ്റില്‍ ആദ്യം വരുന്ന ഈഴവ ഉദ്യോഗാര്‍ഥി(നി)യേയും തിരഞ്ഞെടുത്തു നിയമന ശിപാര്‍ശ നല്‍കുന്നു എന്നാണ്. എന്നാല്‍ അങ്ങനെയല്ല  പി.എസ്.സി ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. റൊട്ടേഷന്‍ ചാര്‍ട്ട് എന്നൊരു സംഗതിയുണ്ട്. പി.എസ്.സിയുടെ വെബ്സൈറ്റ് നോക്കിയാല്‍ അതു കാണാം. ഓരോ സംവരണ സമുദായ ഉദ്യോഗാര്‍ഥിയേയും ഏതെല്ലാം സ്ലോട്ടുകളിലാണു തിരഞ്ഞെടുക്കേണ്ടത് എന്നതു മുന്‍കൂട്ടി നിശ്ചയിച്ചു തയ്യാറാക്കിയിട്ടുള്ള ചാര്‍ട്ടാണത്.

____________________________________

ആദ്യ റാങ്കുകളില്‍ ആവശ്യത്തിന് സംവരണക്കാരുണ്ടെങ്കില്‍ 50:50 നികത്തി പോകുന്നതിന് സപ്ളിമെന്ററി ലിസ്റ്റ് ഓപ്പറേറ്റ് ചെയ്യേണ്ട കാര്യം തന്നെയില്ല. സപ്ളിമെന്ററി ലിസ്റ്റ് മെറിറ്റ് ലിസ്റ്റല്ല. മറിച്ച് കമ്മ്യൂണിറ്റി ലിസ്റ്റാണ്. ഉദാഹരണത്തിന്‌ മെയിന്‍ ലിസ്റ്റിന്റെ കട്ട് ഓഫ് മാര്‍ക്ക് 95 ഉം സപ്ളിമെന്ററി SC യുടെ കട്ട് ഓഫ് മാര്‍ക്ക് പൂജ്യവുമാകാം. സപ്ളിമെന്ററി ലിസ്റ്റില്‍ കമ്മ്യൂണിറ്റിക്കാരുടെ ഇടയിലുള്ള മെരിറ്റ് മാത്രമാണ് പരിഗണിക്കുന്നത്. മെയിന്‍ ലിസ്റ്റില്‍ സംവരണക്കാര്‍ ഉള്‍പ്പെടുന്നത് കൂടിയാല്‍ സപ്ളിമെന്ററി ലിസ്റ്റില്‍ നിന്ന് കുറച്ച് നിയമനമേ നടക്കൂ. അതായത് സംവരണത്തിന്റെ ഉദ്ദേശമായ 50:50 എന്ന അനുപാതം പാലിക്കാനാവാതെ വന്നാല്‍ ഉപയോഗിക്കാനുള്ള ലിസ്റ്റ് മാത്രമാണ് സപ്ളിമെന്ററി ലിസ്റ്റ്. സപ്ളിമെന്ററി ലിസ്റ്റില്‍ നിന്ന് ഒരാളെ പോലും നിയമിക്കണമെന്ന് നിയമമില്ല.”

ഇനി നിയമനം നടത്തുന്നതെങ്ങനെയാണെന്നു നോക്കാം. നിയമപ്രകാരമുള്ള കമ്യൂണല്‍ റൊട്ടേഷന്‍ പാലിച്ചാണു റാങ്ക് ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതെന്നു മിക്കവര്‍ക്കും അറിയാം .എന്നാല്‍ ആ തിരഞ്ഞെടുപ്പിനെപ്പറ്റി പലര്‍ക്കും ശരിയായ ധാരണയില്ല.  പലരും കരുതിയിരിക്കുന്നത് റാങ്ക് ലിസ്റ്റിലെ ആദ്യ റാങ്കുകാരനെ/കാരിയെ ആദ്യത്തെ ഓ.സി ടേണിലും രണ്ടാമത്തെ ഈഴവ റിസര്‍വേഷന്‍ ടേണില്‍ റാങ്ക് ലിസ്റ്റില്‍ ആദ്യം വരുന്ന ഈഴവ ഉദ്യോഗാര്‍ഥി(നി)യേയും തിരഞ്ഞെടുത്തു നിയമന ശിപാര്‍ശ നല്‍കുന്നു എന്നാണ്. എന്നാല്‍ അങ്ങനെയല്ല  പി.എസ്.സി ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. റൊട്ടേഷന്‍ ചാര്‍ട്ട് എന്നൊരു സംഗതിയുണ്ട്. പി.എസ്.സിയുടെ വെബ്സൈറ്റ് നോക്കിയാല്‍ അതു കാണാം. ഓരോ സംവരണ സമുദായ ഉദ്യോഗാര്‍ഥിയേയും ഏതെല്ലാം സ്ലോട്ടുകളിലാണു തിരഞ്ഞെടുക്കേണ്ടത് എന്നതു മുന്‍കൂട്ടി നിശ്ചയിച്ചു തയ്യാറാക്കിയിട്ടുള്ള ചാര്‍ട്ടാണത്. ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ക്കും ഇതര തസ്തികകള്‍ക്കും വ്യത്യസ്ത ചാര്‍ട്ടുകളാണുള്ളത്. നൂറു ടേണുകള്‍ ചേര്‍ന്നതാണ് ഒരു മെയ്ന്‍ റൊട്ടേഷന്‍ (MR) . അതിലെ ഒറ്റസംഖ്യാ സ്ഥാനങ്ങള്‍(1,3,5,7,9,11,13,15,17,19…..) ഓ.സി. അഥവാ മെറിറ്റ്  ടേണുകളും ഇരട്ടസംഖ്യാ സ്ഥാനങ്ങള്‍(2,4,6,8,10,12,14,16,18,20…) സംവരണ ടേണുകളുമാണ്. ഒഴിവുകളെത്ര റിപ്പോര്‍ട്ട് ചെയ്താലും ഈ ചാര്‍ട്ടില്‍ നിന്ന് 20 ന്റെ ഓരോ യൂണിറ്റായെടുത്തേ സെലക്ഷന്‍ നടത്താവൂ എന്നാണു നിയമം പറയുന്നത്.(The unit of appointment for the purpose of this rule shall be 20, of which two shall be reserved for scheduled castes and scheduled tribes and 8 shall be reserved for the other Backward classes and remaining 10 shall be filled on the basis of merit:—–Rule 14[a] KS&SSR 1958 Part II). ഈ നിയമം പാലിച്ച് ആദ്യത്തെ 20ന്റെ യൂണിറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് എങ്ങനെയാണു നടത്തുന്നതെന്നു രവിചന്ദ്രന്‍ തന്നെ പഠിപ്പിക്കുന്നുണ്ട് :”ഉദാഹരണമായി ഒരു റാങ്ക് ലിസ്റ്റില്‍ 20 പേരെ ആദ്യം നിയമിക്കുന്നുവെന്ന് കരുതുക. രണ്ടാം റാങ്കുകാരന്‍ ഈഴവ ആണെന്നിരിക്കട്ടെ. ആദ്യം ഒ.സി ടേണുകള്‍ നികത്തും. 1,3,5,7,9,11,13,15,17,19 എന്നീ ടേണുകളില്‍ റാങ്ക് ലിസ്റ്റിലെ ആദ്യ 10 പേരുടെ പേരെഴുതി വെക്കും. ഇനി സംവരണ ടേണുകള്‍ നികത്തുകയാണ്.”

ഇവിടെ രണ്ടാം റാങ്കുകാരനായ ഈഴവ ഉദ്യോഗാര്‍ഥിയും മെറിറ്റില്‍(3 OC) തിരഞ്ഞെടുക്കപ്പെടുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു സംഗതി ഉണ്ട്.ആദ്യം മെറിറ്റ് ടേണുകളാണു നികത്തുന്നത്( നികത്തുന്നത് എന്നേ പറഞ്ഞിട്ടുള്ളൂ. ആദ്യം അവരെയാണു നിയമിക്കുന്നത് എന്നല്ല അതിനര്‍ഥം). ആ നികത്തല്‍ തികച്ചും മെറിറ്റിന്റെ/റാങ്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണു നടത്തുന്നത്. ഒരു സമുദായ പരിഗണനയും അവിടെ നോക്കില്ല,നോക്കാന്‍ പാടില്ല.   ആര്‍ക്കു വേണമെങ്കിലും അവിടെ മത്സരിച്ചു കയറാം.അതുകൊണ്ടാണ് ആ സീറ്റുകളെ തുറന്ന മത്സര(ഓപ്പണ്‍ കോമ്പറ്റീഷന്‍ -ഓ.സി)ടേണുകളെന്നു പറയുന്നത്. അങ്ങനെയാണു രണ്ടാം റാങ്കുകാരനായ ഈഴവ ഉദ്യോഗാര്‍ഥി മൂന്നാമത്തെ ഓ.സി.ടേണില്‍ തിരഞ്ഞെടുക്കപ്പെട്ടത്. മെറിറ്റ്ടേണുകള്‍ നികത്തിയതിനുശേഷം മാത്രമേ സംവരണ ടേണുകള്‍ നികത്തൂ. അതെങ്ങനെയാണെന്നും രവിചന്ദ്രന്‍ പറയുന്നുണ്ട്:” 2 ഈഴവ ടേണാണ്. ഇനി റാങ്ക് ലിസ്റ്റില്‍ ഉള്ള ഈഴവന്റെ റാങ്ക് 14 ആണെന്നിരിക്കട്ടെ. ടിയാനെ 2E ല്‍ ശിപാര്‍ശ ചെയ്യും.” രവിചന്ദ്രന്‍ തുടരുന്നു: “രണ്ടാം റാങ്കുകാരനായ ഈഴവ മെറിറ്റില്‍ പോയതിനാല്‍ അയാളുടെ  സീനിയോറിറ്റി മൂന്നായി. മെറിറ്റില്‍ പോകാത്തത്തിനാല്‍ 14 ാം റാങ്കുകാരന് (Ezhava) കോളടിച്ചു. ടിയാന്‍ സീനിയോറിറ്റിയില്‍ രണ്ടാമനായി!”

ഇവിടെ ഒരു പ്രശ്നമുള്ളത്, ഒരേ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ കൂടുതല്‍ മാര്‍ക്കു നേടിയ ആള്‍-ഇവിടെ രണ്ടാം റാങ്കുകാരന്‍- മൂന്നാമതും അയാളേക്കാള്‍ മാര്‍ക്കു കുറഞ്ഞയാള്‍-14 ാം റാങ്കുകാരന്‍ – രണ്ടാമതുമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഇത് അനീതിയാണല്ലോ. ആ അനീതി പക്ഷേ പി.എസ്.സി തിരുത്തും. എങ്ങനെയെന്നോ? രവിചന്ദ്രനെത്തന്നെ ഉദ്ധരിക്കാം: “ഇവിടെയാണ് റൊട്ടേഷന്‍ സ്വയം പുനക്രമീകരിക്കുന്നത്. ‘വെട്ടിയെഴുത്ത് ‘എന്നാണ് ഇതിന് പറയുക. അതായത് രണ്ടാം റാങ്കുകാരന്റെയും പതിനാലാം റാങ്കുകാരന്റെയും ഊഴം പരസ്പരം വെച്ചു മാറും. രണ്ടാം റാങ്കുകാരനെ 2E യിലും പതിനാലാമനെ 3 OC യിലും ക്രമീകരിക്കും. ഇവിടെ രണ്ടും സംഭവിച്ചു. മെരിറ്റുകാരന്‍  സംവരണടേണിലും പോയി സംവരണക്കാരന്‍ മെരിറ്റിലും പോയി!! ”  ‘In finalizing the select list any candidate of the same community selected on open competition turns, if found to be below in the order of the candidates selected from the same community on the basis of reservation, for the fixation of ranks as per rule27 of these rules, candidates of the same community obtaining higher marks shall be interchanged with the candidates of the same community in the reservation turn for the purpose of ranking’എന്നാണു ചട്ടം [Proviso to Rule 14[c] KS&SSR 1958 Part II].

മുകളില്‍ വിശദീകരിച്ചതുപോലെയാണു മൊത്തം നിയമനവും നടക്കുന്നതെങ്കില്‍ ഒരു കുഴപ്പവും പി എസ് സി നിയമനത്തെപ്പറ്റി പറയാനുണ്ടാവില്ല. പക്ഷേ അങ്ങനെയല്ല സംഭവിക്കുന്നത്.  20 ന്റെ ആദ്യത്തെ യൂണിറ്റില്‍ മാത്രമേ ഇങ്ങനെ സംഭവിക്കുന്നുള്ളൂ. തുടര്‍ന്നുള്ള യൂണിറ്റുകളില്‍ സംവരണസമുദായക്കാര്‍ക്ക് മെറിറ്റ് സീറ്റില്‍ സെലക്ഷന്‍ കിട്ടുക എന്നത് ‘അപൂര്‍വങ്ങളില്‍ അപൂര്‍വ’മായ സംഗതിയാണ്. ആദ്യ യൂണിറ്റിനുശേഷം വരുന്ന മെറിറ്റ് സീറ്റുകള്‍ ഏതാണ്ടെല്ലാം സംവരണേതര സമുദായക്കാര്‍ക്കു രഹസ്യമായി സംവരണം (clandestine reservation) ചെയ്തു വച്ചിരിക്കിയാണെന്നു പറയാം. ആ ‘രഹസ്യസംവരണ’ത്തെ പ്രൊഫ രവിചന്ദ്രന്‍ ന്യായീകരിക്കുന്നതു നോക്കുക : “ലിസ്റ്റിലുള്ള സംവരണക്കാരൊക്കെ ആദ്യമേ പോയതുകൊണ്ട് ബാക്കി വരുന്ന സീറ്റുകളില്‍ സംവരണഹീനരേ ഉണ്ടാകൂ എന്ന് പറയുന്നതില്‍ എന്ത് അസ്വഭാവികതയാണുള്ളത്? ഇതൊക്കെ ഒരു കഴമ്പുള്ള വാദമാണോ? നൂറ് പഴങ്ങള്‍ -ഓറഞ്ചും ആപ്പിളും. പഴങ്ങള്‍ ഓരോന്നായി തിന്നണം. ഓറഞ്ച് എപ്പോള്‍ വേണമെങ്കിലും ഏത് ടേണിലും തിന്നാം. ആപ്പിള്‍ ഒന്നിടവിട്ട ടേണില്‍ മാത്രം തിന്നാം. ഇതാണ് നിയമം. ഓറഞ്ച് രണ്ടുതരം ടേണിലും പോകുമ്പോള്‍ അതിന്റെ എണ്ണം ക്രമേണ കുറഞ്ഞുവരും. അതല്ലേ പ്രപഞ്ചനിയമം?? വെറുതെ കളയുകയല്ലല്ലോ-മറിച്ച് നിങ്ങള്‍ തിന്നുകയാണ്. (അതായത് നിയമനം കിട്ടി പോവുകയാണ്). അവസാനം വരുമ്പോള്‍ ഒന്നിടവിട്ട ടേണുകളില്‍ പോകാന്‍ ആപ്പിള്‍ മാത്രം ബാക്കിയാവും. അതിലെന്താണ് നീതിരാഹിത്യം? അതേസമയം ഓറഞ്ചിന്റെ ടേണില്‍ പുതുതായി ഓറഞ്ച് പുറത്തുനിന്ന് കൊണ്ടുവന്ന് തിന്നുകയും ചെയ്യാം. ഇവിടെ ഏത് സംവരണനിയമമാണ് അട്ടിമറിക്കപ്പെടുന്നത്? സംവരണടേണിലും മെരിറ്റ് ടേണിലും സംവരണക്കാരേ പോകാവൂ എന്നാണോ വാശി പിടിക്കുന്നത്? ആയിക്കോളൂ, അതിനായി മെരിറ്റ് ലിസ്റ്റില്‍ മുഴുവന്‍ സംവരണക്കാരെ കൊണ്ട് നിറച്ചാല്‍ മതി. നൂറ് ശതമാനം നിയമനവും സംവരണക്കാര്‍ക്ക് തന്നെ നേടാം. സംവരണഹീനര്‍ പഠിക്കരുത് , പരീക്ഷയെഴുതരുത് എന്നു കൂടി പറഞ്ഞുവെച്ചാല്‍ അതിത്തിരി കടുപ്പമായിരിക്കും. ”

സംവരണവിരുദ്ധര്‍ വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന ജാതിസംവരണവിരുദ്ധതയും സംവരണീയരോടുള്ള രോഷവും എത്ര പെട്ടെന്നാണ് പ്രൊഫ രവിചന്ദ്രന്‍ അറിയാതെ(?) പ്രകടിപ്പിക്കുന്നതെന്നു നോക്കൂ. സ്വന്തം ജാതിക്കാര്യം വരുമ്പോള്‍ യുക്തിയും ശാസ്ത്രബോധവും എത്ര പെട്ടെന്നാണു യുക്തിവാദിക്കുപോലും നഷ്ടപ്പെടുന്നതെന്നു നോക്കൂ! വാസ്തവത്തില്‍ വായനക്കാരെ കബളിപ്പിക്കാനാണ്  ആപ്പിളിന്റെയും ഓറഞ്ചിന്റെയും ഉദാഹരണം പ്രൊഫസര്‍ ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. കാര്യമറിയാത്തവരെ വഴിതെറ്റിക്കാന്‍ ശ്രമിച്ചുനോക്കുന്നതാണദ്ദേഹം.

____________________________________
പി.എസ്.സി എന്തിനാണ് 20ന്റെ യൂണിറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്? 20ന് എന്തെങ്കിലും മാന്ത്രികതയോ അപ്രമാദിത്വമോ ഉണ്ടോ? ഇക്കാര്യമാണ് നാം ആദ്യം പരിശോധിക്കേണ്ടത്. ഒഴിവുകള്‍ എത്ര ചെറിയ എണ്ണമായി റിപ്പോര്‍ട്ട് ചെയ്താലും നിയമനം സുഗമമായി നടത്താനുള്ള ഒരു മാര്‍ഗം മാത്രമാണ് 20ന്റെ യൂണിറ്റ്.  20ന്റെ യൂണിറ്റില്‍ റാങ്ക് ലിസ്റ്റിലെ ആദ്യത്തെ പത്തുപേരെ മെറിറ്റില്‍ തിരഞ്ഞെടുക്കുന്നതിനു പിന്നിലും ഒരു ലോജിക്കുണ്ട്. സംവരണനിയമമനുസരിച്ച് 50 ശതമാനം മെറിറ്റടിസ്ഥാനത്തിലും ബാക്കി 50 ശതമാനം സംവരണാ (40 ഓബീസി+10 എസ്.സി-എസ്.റ്റി)ടിസ്ഥാനത്തിലും നികത്തണം. എത്രപേരെ തിരഞ്ഞെടുക്കുന്നുവോ അത്രയും എണ്ണത്തിന്റെ പകുതി (50%)  മെറിറ്റില്‍ വരണം എന്നര്‍ഥം. 50 ശതമാനം മെറിറ്റെന്നത് ഏറ്റവും കൂടുതല്‍ മെറിറ്റുള്ളവര്‍ക്ക്-മാര്‍ക്കു കൂടുതല്‍ കിട്ടിയവര്‍ക്ക് അഥവാ റാങ്ക് ലിസ്റ്റില്‍ മുന്നിലുള്ളവര്‍ക്ക്-അര്‍ഹതപ്പെട്ട സീറ്റുകളാണ്. അതുകൊണ്ടാണ് 20 പേരെ തിരഞ്ഞെടുക്കുമ്പോള്‍ റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 10 പേരെ (50%) മെറിറ്റ് ടേണില്‍ തിരഞ്ഞെടുക്കുന്നത്.
____________________________________

പി.എസ്.സി എന്തിനാണ് 20ന്റെ യൂണിറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്? 20ന് എന്തെങ്കിലും മാന്ത്രികതയോ അപ്രമാദിത്വമോ ഉണ്ടോ? ഇക്കാര്യമാണ് നാം ആദ്യം പരിശോധിക്കേണ്ടത്. ഒഴിവുകള്‍ എത്ര ചെറിയ എണ്ണമായി റിപ്പോര്‍ട്ട് ചെയ്താലും നിയമനം സുഗമമായി നടത്താനുള്ള ഒരു മാര്‍ഗം മാത്രമാണ് 20ന്റെ യൂണിറ്റ്.  20ന്റെ യൂണിറ്റില്‍ റാങ്ക് ലിസ്റ്റിലെ ആദ്യത്തെ പത്തുപേരെ മെറിറ്റില്‍ തിരഞ്ഞെടുക്കുന്നതിനു പിന്നിലും ഒരു ലോജിക്കുണ്ട്. സംവരണനിയമമനുസരിച്ച് 50 ശതമാനം മെറിറ്റടിസ്ഥാനത്തിലും ബാക്കി 50 ശതമാനം സംവരണാ (40 ഓബീസി+10 എസ്.സി-എസ്.റ്റി)ടിസ്ഥാനത്തിലും നികത്തണം. എത്രപേരെ തിരഞ്ഞെടുക്കുന്നുവോ അത്രയും എണ്ണത്തിന്റെ പകുതി (50%)  മെറിറ്റില്‍ വരണം എന്നര്‍ഥം. 50 ശതമാനം മെറിറ്റെന്നത് ഏറ്റവും കൂടുതല്‍ മെറിറ്റുള്ളവര്‍ക്ക്-മാര്‍ക്കു കൂടുതല്‍ കിട്ടിയവര്‍ക്ക് അഥവാ റാങ്ക് ലിസ്റ്റില്‍ മുന്നിലുള്ളവര്‍ക്ക്-അര്‍ഹതപ്പെട്ട സീറ്റുകളാണ്. അതുകൊണ്ടാണ് 20 പേരെ തിരഞ്ഞെടുക്കുമ്പോള്‍ റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 10 പേരെ (50%) മെറിറ്റ് ടേണില്‍ തിരഞ്ഞെടുക്കുന്നത്. അപ്പോള്‍ ചോദ്യം ഇതാണ്: ഈ ലോജിക്കും 14 (b) നിഷ്കര്‍ഷിക്കുന്ന,സംവരണസമുദായക്കാരെയും മെറിറ്റില്‍ പരിഗണിക്കണം എന്ന നിയമ വ്യവസ്ഥയും യൂണിറ്റ് 20 ആയി നിശ്ചയിച്ചതുകൊണ്ട്  അട്ടിമറിക്കാമോ? അഥവാ ആദ്യത്തെ 20ന്റെ യൂണിറ്റില്‍ മാത്രം അവയെല്ലാം പാലിച്ചാല്‍ മതിയോ? മറ്റൊരു വിധത്തില്‍ ചോദിച്ചാല്‍, 20ന്റെ യൂണിറ്റായി ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തപ്പോള്‍ ആദ്യ യൂണിറ്റില്‍ റാങ്ക് ലിസ്റ്റിലെ  ആദ്യത്തെ 10 പേര്‍ക്ക് ജാതി-സമുദായ പരിഗണനയില്ലാതെ മെറിറ്റില്‍ സെലക്ഷന്‍ ലഭിച്ചെങ്കില്‍ ആ വ്യവസ്ഥ എപ്പോഴും സംരക്ഷിക്കപ്പെടണ്ടേ? അതായത് 40 പേരെ തിരഞ്ഞെടുക്കുമ്പോള്‍ ആദ്യത്തെ 20 പേരും 100 പേരെ തിരഞ്ഞെടുക്കുമ്പോള്‍ ആദ്യത്തെ 50 പേരും 1000 പേരെ തിരഞ്ഞെടുക്കുമ്പോള്‍ ആദ്യത്തെ 500 പേരും  സമുദായപരിഗണന കൂടാതെ മെറിറ്റില്‍ വരേണ്ടേ? അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ ആ തിരഞ്ഞെടുപ്പു സമ്പ്രദായത്തെ ശാസ്ത്രീയമെന്നു വിളിക്കാമോ?അഥവാ ആ റൊട്ടേഷന്‍ സമ്പ്രദായത്തിനു തകരാറുണ്ടെന്നല്ലേ അതിനര്‍ഥം?

മുകളില്‍ 14-ാം റാങ്ക് കിട്ടിയ ഈഴവ ഉദ്യോഗാര്‍ഥിക്കു ‘കോളടിച്ചു’ എന്നു രവിചന്ദ്രന്‍ ചൂണ്ടിക്കാണിച്ച ഉദാഹരണം പരിശോധിച്ചു നോക്കാം. 20ന്റെ യൂണിറ്റായെടുത്തതിനാലാണല്ലോ അയാള്‍ക്ക് 2E എന്ന സംവരണ ടേണ്‍ ലഭിച്ചത് അഥവാ ‘കോളടിച്ച’ത്.പകരം 40ന്റെ യൂണിറ്റായിരുന്നെങ്കിലോ? (അത്രയും ഒഴിവുണ്ടെന്നു കരുതുക). ഈ 14-ാം റാങ്ക് കിട്ടിയ ഈഴവ ഉദ്യോഗാര്‍ഥിക്ക് എവിടെ സെലക്ഷന്‍ ലഭിക്കും? സ്വാഭാവികമായും 27ാമത്തെ ഓ.സി ടേണില്‍ അയാള്‍ തിരഞ്ഞെടുക്കപ്പെടും. അപ്പോള്‍ 2E എന്ന സംവരണ ടേണില്‍ സെലക്ഷന്‍ ലഭിക്കുന്നത് 20-ാം റാങ്കിനു താഴെ വരുന്ന ഈഴവ ഉദ്യോഗാര്‍ഥി (25-ാം റാങ്ക് ആണെന്നു വിചാരിക്കുക)ആയിരിക്കും. തത്ഫലമായി ഈഴവ ഉദ്യോഗാര്‍ഥിക്ക് ഒരു സീറ്റ് കൂടി കൂടുതല്‍ ലഭിക്കുന്നു. മെറിറ്റില്‍ പോകേണ്ട 14-ാം റാങ്കുകാരന്‍/കാരി മെറിറ്റിലും 25-ാം റാങ്കുള്ള ഈഴവ ഉദ്യോഗാര്‍ഥിക്ക് സംവരണത്തിലും സെലക്ഷന്‍ കിട്ടുന്നു. ഇവരെ,നേരത്തെ ചൂണ്ടിക്കാണിച്ചപോലെ, റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റി നിലനിര്‍ത്താനായി പരസ്പരം സ്ഥാനം മാറ്റിയേ അഡ്വൈസ് ചെയ്യൂ എന്നതിനാല്‍ 14ാം റാങ്കുകാരന് ‘കോളടിച്ച’ സ്ഥാനത്തുനിന്നു മാറേണ്ട ആവശ്യം വരുന്നില്ല. ഇതില്‍ നിന്ന് ഒരു കാര്യം സ്പഷ്ടമാകുന്നു. ചെറിയ യൂണിറ്റില്‍ സംവരണത്തില്‍പ്പോയ പലരും യൂണിറ്റിന്റെ വലുപ്പം കൂടുന്തോറും മെറിറ്റ് ടേണില്‍ തിരഞ്ഞെടുക്കപ്പെടും. ഇനി ഈ 25-ാം റാങ്കുള്ളയാളുടെ കാര്യം എടുക്കാം. ഒഴിവുകള്‍ 40നു പകരം അമ്പതോ അതില്‍ക്കൂടുതലോ ഉണ്ടാവുകയും അത് 50ന്റെ ഒറ്റ യൂണിറ്റായെടുത്ത് സെലക്ഷന്‍ നടത്തുകയും ചെയ്യുകയാണെങ്കില്‍ അയാളും മെറിറ്റ് ടേണില്‍ പോകും. അപ്പോള്‍ അയാള്‍ക്കുശേഷം വരുന്ന ഈഴവ ഉദ്യോഗാര്‍ഥിയാണു സംവരണത്തില്‍പ്പോവുക.

എപ്പോഴും ഇങ്ങനെ യൂണിറ്റിന്റെ വലുപ്പം കൂട്ടാതെ ഈ പ്രശ്നം പരിഹരിക്കാനാകുമോ? അഥവാ യൂണിറ്റ് 20 ആയാലും 40 ആയാലും 100 ആയാലും മെറിറ്റില്‍ പോകേണ്ട ഉദ്യോഗാര്‍ഥികള്‍ക്ക് എപ്പോഴും മെറിറ്റ് സീറ്റുകള്‍ തന്നെ ലഭിക്കുന്ന രീതിയില്‍ റൊട്ടേഷന്‍ സമ്പ്രദായം ശാസ്ത്രീയമാക്കാനാകുമോ?

അങ്ങനെ സാധിക്കും എന്നതാണ് എന്റെ മറുപടി. ആ പരിഹാരം,  കഴിഞ്ഞ ഒന്നൊര പതിറ്റാണ്ടായി പല വേദികളിലൂടെയും ലേഖനങ്ങളിലൂടെയും ഞാന്‍ അവതരിപ്പിച്ചുകഴിഞ്ഞിട്ടുള്ളതാണ് ആ പരിഹാരം. അതുകൊണ്ട് വിസ്തരിക്കുന്നില്ല, ചുരുക്കിപ്പറയാം .

മുന്‍പരാമര്‍ശിച്ച ഉദാഹരണത്തില്‍ 20 ന്റെ യൂണിറ്റില്‍ സംവരണത്തില്‍പ്പോയ 14-ാം റാങ്കുകാരന്റെ മെറിറ്റ് ടേണ്‍ ആദ്യത്തെ യൂണിറ്റില്‍ വരാത്തതാണല്ലോ അയാളെ സംവരണത്തില്‍ തിരഞ്ഞെടുക്കാനുള്ള കാരണം. അതുകൊണ്ട് രവിചന്ദ്രന്‍ പറഞ്ഞപോലെ അയാള്‍ക്ക് ‘ഉയര്‍ന്ന സീനിയോറിറ്റി’ ലഭിക്കുകയും ചെയ്തു. അയാളുടെ മെറിറ്റ് ടേണ്‍ -27 OC- വരുന്നത് അടുത്ത 20ന്റെ യൂണിറ്റിലായിരിക്കും. എന്നാല്‍,അയാള്‍ ആദ്യത്തെ യൂണിറ്റിലെ സംവരണ ടേണില്‍ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍-രവിചന്ദ്രന്റെ ഭാഷയില്‍ നേരത്തെയുള്ള ബസ്സില്‍ക്കയറി പോയതിനാല്‍- 27 OC എന്ന മെറിറ്റ് ടേണില്‍ അയാളെ തിരഞ്ഞെടുക്കാന്‍ സാധിക്കാതെ വരുന്നു. പകരം അയാള്‍ക്കുശേഷം വരുന്ന റാങ്കുകാരനെ അഥവാ റാങ്കുകാരിയെ തിരഞ്ഞെടുക്കുന്നു. ഇവര്‍ ഏതാണ്ടെല്ലായ്പ്പോഴും സംവരണേതര സമുദായക്കാരായിരിക്കും.അതുകൊണ്ടാണ് ആദ്യ യൂണിറ്റിനുശേഷം സംവരണസമുദായക്കാര്‍ മെറിറ്റില്‍ വരാത്തത്.

14-ാം റാങ്കുകാരനെ ആദ്യം വന്ന 2E എന്ന സംവരണ ടേണില്‍ നിയമിക്കാതെ പിന്നീട് എപ്പോഴെങ്കിലും വരുന്ന മെറിറ്റ് ടേണില്‍ തിരഞ്ഞെടുക്കാം എന്നു പറഞ്ഞു മാറ്റിനിര്‍ത്തുന്നതു പ്രായോഗികവുമല്ല. അയാളെ ആദ്യത്തെ ആ സംവരണ ടേണില്‍ത്തന്നെ തിരഞ്ഞെടുക്കുക എന്നതാണു പ്രായോഗികവും ശരിയും. എന്നാല്‍ അയാളുടെ മെറിറ്റ് ടേണ്‍-27 OC-പിന്നീടു വരുന്ന സന്ദര്‍ഭത്തില്‍ ആ സ്ഥാനത്തേക്കു പരിഗണിക്കേണ്ടത് ആരെ എന്നതാണ് ഇവിടത്തെ നിര്‍ണായക ചോദ്യം.  20ന്റെ യൂണിറ്റ് ആയതുകൊണ്ടുമാത്രമാണ് അയാള്‍ക്ക് 27 OC എന്ന ഓ.സി. ടേണ്‍ ലഭിക്കാതെ പോയതെന്ന് ഓര്‍ക്കണം.  40ന്റെ യൂണിറ്റ് ആയിരുന്നെങ്കില്‍ അയാള്‍ 27 OCയില്‍ത്തന്നെ തിരഞ്ഞെടുക്കപ്പെട്ടേനെ.(റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 20 പേര്‍ അപ്പോള്‍ ഓ.സി.ടേണില്‍ സെലക്റ്റ് ചെയ്യപ്പെടുമല്ലോ). അങ്ങനെ അയാളെ 27 OCയില്‍ തിരഞ്ഞെടുത്തിരുന്നുവെങ്കില്‍ ആദ്യം തിരഞ്ഞെടുത്ത 2E എന്ന സംവരണ ടേണില്‍ ആരെ തിരഞ്ഞെടുക്കും? സ്വാഭാവികയും 20-ാം റാങ്കിനുശേഷം വരുന്ന ആദ്യ ഈഴവ ഉദ്യോഗാര്‍ഥിയെ. അതായത് 25-ാം റാങ്കുള്ളയാളെ. അതായത് 25-ാം റാങ്കുള്ള ഈഴവ ഉദ്യോഗാര്‍ഥി(നി) 2-ാമത്തെ ടേണിലും 14-ാം റാങ്കുള്ള ഈഴവ ഉദ്യോഗാര്‍ഥി(നി) 27-ാമത്തെ ടേണിലും തിരഞ്ഞെടുക്കപ്പെടും എന്നര്‍ഥം. അവിടെയും നേരത്തെ പറഞ്ഞ സീനിയോറിറ്റി പ്രശ്നം വരും. അതുകൊണ്ട് അവരെ പരസ്പരം സ്ഥാനം മാറ്റി അഡ്വൈസ് ചെയ്യും. അതായത് 25-ാം റാങ്കുള്ളയാള്‍ 27-ാമത്തെ ഓ.സി ടേണിലും 14-ാം റാങ്കുള്ളയാള്‍ 2-ാമത്തെ ഈഴവ ടേണിലും വരും.  ’14-ാം റാങ്കുകാരനെ ആദ്യം വരുന്ന 2E എന്ന സംവരണ ടേണില്‍ നിയമിക്കാതെ പിന്നീട് എപ്പോഴെങ്കിലും വരുന്ന മെറിറ്റ് ടേണില്‍ തിരഞ്ഞെടുക്കാം എന്നു പറഞ്ഞു മാറ്റിനിര്‍ത്തുന്നതു പ്രായോഗികമല്ലെ’ന്നും ‘അയാളെ ആദ്യത്തെ ആ സംവരണ ടേണില്‍ത്തന്നെ തിരഞ്ഞെടുക്കുക എന്നതാണു പ്രായോഗികവും ശരിയു’മെന്നും ഞാനെഴുതിയത് അതുകൊണ്ടാണ്. ആദ്യമേ തന്നെ ശരിയായ സ്ഥാനത്തു നിര്‍ത്തിയിരിക്കുന്നു. പിന്നീടു സ്ഥാനം മാറ്റേണ്ട ആവശ്യമില്ല. അപ്പോള്‍ 27-ാമത്തെ ഓ.സി. ടേണില്‍ ആരു വരും? 25-ാം റാങ്കുള്ള ഈഴവ ഉദ്യോഗാര്‍ഥി(നി). ഒരു സീനിയോറിറ്റിയും സംവരണക്കാര്‍ക്കു നഷ്ടപ്പെടില്ലെന്നര്‍ഥം.

ആദ്യ യൂണിറ്റില്‍ സംവരണ ടേണില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികളുടെ മെറിറ്റ് ടേണ്‍ പിന്നീടുള്ള യൂണിറ്റുകളിലേ വരൂ. അപ്പോള്‍ ആ ടേണില്‍ അവരെ തിരികെ കൊണ്ടുവരല്‍ പ്രായോഗികമല്ലാത്തതിനാലും അഥവാ കൊണ്ടുവന്നാലും പഴയ സ്ഥാനത്തേക്കുതന്നെ തിരിച്ചയക്കേണ്ടിവരുമെന്നതിനാലും ആ മെറിറ്റ് ടേണില്‍ അതതു സമുദായ ഉദ്യോഗാര്‍ഥി(നി)കളെ തിരഞ്ഞെടുക്കണം. എങ്കില്‍ മാത്രമേ സംവരണസമുദായക്കാര്‍ക്ക് ആദ്യയൂണിറ്റിനുശേഷം അര്‍ഹതപ്പെട്ട മെറിറ്റ് ടേണ്‍ നിയമനം ലഭ്യമാകൂ. അല്ലാതെ യൂണിറ്റിന്റെ വലുപ്പം ചെറുതാക്കി മെറിറ്റ് സീറ്റില്‍ പ്രവേശം ലഭിക്കേണ്ട സംവരണസമുദായക്കാരെ സംവരണ ടേണില്‍ ഒതുക്കി ആ സീറ്റ് അനര്‍ഹരായ സംവരണേതരര്‍ക്ക് ചുളുവില്‍ അടിച്ചെടുക്കാന്‍ അവസരം നല്‍കുന്ന ഇപ്പോഴത്തെ രീതി ശാസ്ത്രീയമോ നീതിയുക്തമോ അല്ല. ഇതാണു യാഥാര്‍ഥ്യമെന്നിരിക്കെ, “ഒന്നാം റാങ്ക് നേടിയാല്‍ ……..മാക്‌സിമം ലഭിക്കേണ്ടത് ആദ്യ നിയമനമാണ്. അതാണ് ഇവിടെ ലഭിക്കുന്നത്. ഇവിടെയെങ്ങും സംവരണ ടേണ്‍ മൂലം സംവരണക്കാര്‍ക്ക് നഷ്ടമുണ്ടാകുന്നില്ല” എന്ന പ്രൊഫ രവിചന്ദ്രന്‍റെ വാദത്തില്‍ യാതൊരു കഴമ്പുമില്ല. ശുദ്ധ അബദ്ധവും അസംബന്ധവുമാണ് ആ വാദം. മെറിറ്റില്‍ കയറേണ്ടയാളെ സംവരണടേണില്‍ നിയമിച്ചാല്‍ സംവരണസമുദായ ഉദ്യോഗാര്‍ഥികള്‍ക്ക് അത്രയും സീറ്റുകള്‍ നഷ്ടപ്പെടുകയാണ്.  ശാസ്ത്രീയചിന്തയും നീതിബോധവും ഉള്ളവര്‍ക്ക് മുകളില്‍ വിവരിച്ച വസ്തുതകള്‍ മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല. പക്ഷേ യുക്തിവാദിയും ‘ശാസ്ത്രീയ’ചിന്തകനുമൊക്കെയായ പ്രൊഫ രവിചന്ദ്രന് അതു സാധിക്കുന്നില്ലെന്നതില്‍നിന്നു നാം എന്താണു മനസ്സിലാക്കേണ്ടത്? ഇന്‍ഡ്യയില്‍ സ്വന്തം ജാതി താത്പര്യത്തിനതീതമായി ചിന്തിക്കാന്‍ അധികം പേര്‍ക്കും സാധിക്കാറില്ല, യുക്തിവാദിയായാലും മറ്റെന്തു ‘പുരോഗാമി’യായാലും.

രവിചന്ദ്രന്റെ മറ്റു വാദങ്ങളെല്ലാം  ആദ്യവാദത്തിന്റെ ചുവടുപിടിച്ചുള്ളതും ബാലിശങ്ങളുമാണ്. എന്നിരുന്നാലും വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ അതുമതിയെന്നതിനാല്‍ അവയും
ഓരോന്നായി പരിശോധിക്കാം. വിശദമായ മറുപടി ആവശ്യമില്ലാത്തതാണ് എല്ലാ വാദങ്ങളും.കാരണം മുകളിലെ എന്റെ വിശദീകരണത്തില്‍ എല്ലാ വാദങ്ങള്‍ക്കുമുള്ള മറുപടിയുണ്ട്.

വാദം 2. “ആദ്യ സൈക്കിളിന് (First rotation cycle)ശേഷം നടക്കുന്ന നിയമനങ്ങളില്‍ സംവരണക്കാര്‍ ആരും മെരിറ്റ് ടേണില്‍ തെരെഞ്ഞെടുക്കപ്പെടുന്നില്ല എന്ന വാദം ആഗ്രഹചിന്തയോ അബദ്ധധാരണയോ മാത്രം. കാരണം മറിച്ച് സംഭവിക്കാനുള്ള സാധ്യത 100 ശതമാനമാണ്, സ്ഥിരം സംഭവിക്കാറുമുണ്ട്.ഒരു റാങ്ക്‌ലിസ്റ്റിലെ (Main list) സംവരണഹീനരുടേയും സംവരണക്കാരുടേയും അനുപാതമാണ് ഇവിടെ നിര്‍ണ്ണായകമാകുക. ഇനി അഥവാ മെരിറ്റ് ടേണില്‍ സംവരണക്കാര്‍ പോകുന്നില്ലെങ്കില്‍ അതിന് കാരണം കേവലം സാങ്കേതികം മാത്രമാണ്. അതായത് റാങ്ക് ലിസ്റ്റില്‍ ആദ്യമാദ്യം സംവരണക്കാര്‍ മെരിറ്റിലും സംവരണടേണിലും പോയിക്കഴിഞ്ഞു. അങ്ങനെ അവരുടെ സാന്നിധ്യം മെയിന്‍ റാങ്ക് ലിസ്റ്റില്‍ ഇല്ലാതാകുന്നു.”

മറുപടി: സംവരണക്കാര്‍ ആരും മെറിറ്റ് ടേണില്‍ തിരഞ്ഞെടുക്കപ്പെടുന്നില്ല എന്നു ഞാനും വാദിക്കുന്നില്ല. മറിച്ച് ആദ്യ യൂണിറ്റിനു ശേഷം അത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഗതിയാണെന്നാണു വാദം. തെളിവായി രണ്ടു ലിസ്റ്റുകള്‍ ഇവിടെ ഉദ്ധരിക്കാം. ആവശ്യമെങ്കില്‍ എത്രവേണമെങ്കിലും ലിസ്റ്റ് ഹാജരാക്കാം..

ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍മാരെ തിരഞ്ഞെടുക്കാനായി 2008ലും 2011ലും പ്രാബല്യത്തില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ ഉദാഹരണമായി പരിശോധിക്കാം.

2008 മാര്‍ച്ച് 3നു പ്രാബല്യത്തില്‍ വന്ന റാങ്ക് ലിസ്റ്റില്‍(മെയിന്‍ ലിസ്റ്റില്‍) 1911 പേരാണുള്ളത്. അതില്‍ 791 പേര്‍ സംവരണ സമുദായങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളാണ്.അതായത് 41.39 % പേര്‍.
2011 ജനുവരി 13നു പ്രാബല്യത്തില്‍ വന്ന റാങ്ക് ലിസ്റ്റില്‍ മൊത്തം 2145 പേരുണ്ട്. 900 പേരാണ് സംവരണ സമുദായക്കാര്‍-41.96 %.

___________________________________
ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര സംവരണ സമുദായക്കാര്‍ക്കു മെറിറ്റില്‍ നിയമനം കിട്ടി എന്നു നോക്കാം. 2008ലെ ലിസ്റ്റില്‍ നിന്നു നിയമനം ആരംഭിക്കുന്നത് 12.5.2008ലാണ്. 2010 ഒക്റ്റോബര്‍ 7 വരെ ആകെ 1665 പേരെയാണ് പി എസ് സി അഡ്വൈസ് ചെയ്തത്. 808പേരെ മെറിറ്റിലും- ഓ സി ടേണിലും- 808 പേരെ സംവരണ(റിസര്‍വേഷന്‍)ടേണിലും തിരഞ്ഞെടുത്തു.49പേരെ വികലാംഗ സംവരണത്തിലും തിരഞ്ഞെടുത്തു. മെറിറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട 808 പേരില്‍ ആകെ 9 സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ ( 7മുസ്ലിം, 2 ധീവര)മാത്രമാണുണ്ടായിരുന്നത്. ബാക്കി 799 പേരും സംവരണേതര സമുദായക്കാര്‍ മാത്രം. ഈ ഏഴു മുസ്ലിങ്ങള്‍ തന്നെ വരാന്‍ കാരണം, ഏറ്റവും അവസാനത്തെ കുറച്ചു റാങ്കുകാര്‍ അടുപ്പിച്ച് മുസ്ലിങ്ങള്‍ തന്നെയായതിനാലും അവസാനത്തെ മുന്നോക്ക സമുദായ ഉദ്യോഗാര്‍ഥിയ്ക്കു വരെ അതിനകം നിയമനം കിട്ടിയിരുന്നതിനാലും ആണ്.
___________________________________

ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര സംവരണ സമുദായക്കാര്‍ക്കു മെറിറ്റില്‍ നിയമനം കിട്ടി എന്നു നോക്കാം. 2008ലെ ലിസ്റ്റില്‍ നിന്നു നിയമനം ആരംഭിക്കുന്നത് 12.5.2008ലാണ്. 2010 ഒക്റ്റോബര്‍ 7 വരെ ആകെ 1665 പേരെയാണ് പി എസ് സി അഡ്വൈസ് ചെയ്തത്. 808പേരെ മെറിറ്റിലും- ഓ സി ടേണിലും- 808 പേരെ സംവരണ(റിസര്‍വേഷന്‍)ടേണിലും തിരഞ്ഞെടുത്തു.49പേരെ വികലാംഗ സംവരണത്തിലും തിരഞ്ഞെടുത്തു. മെറിറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട 808 പേരില്‍ ആകെ 9 സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ ( 7മുസ്ലിം, 2 ധീവര)മാത്രമാണുണ്ടായിരുന്നത്. ബാക്കി 799 പേരും സംവരണേതര സമുദായക്കാര്‍ മാത്രം. ഈ ഏഴു മുസ്ലിങ്ങള്‍ തന്നെ വരാന്‍ കാരണം, ഏറ്റവും അവസാനത്തെ കുറച്ചു റാങ്കുകാര്‍ അടുപ്പിച്ച് മുസ്ലിങ്ങള്‍ തന്നെയായതിനാലും അവസാനത്തെ മുന്നോക്ക സമുദായ ഉദ്യോഗാര്‍ഥിയ്ക്കു വരെ അതിനകം നിയമനം കിട്ടിയിരുന്നതിനാലും ആണ്.

ആദ്യത്തെ നൂറു റാങ്കുകാരില്‍ 19 സംവരണ സമുദായക്കാരു(8ഈഴവര്‍, 6മുസ്ലിങ്ങള്‍, 2 ഓ.ബീ.സീക്കാര്‍, 1 ലത്തീന്‍ കത്തോലിക്കന്‍, 1പട്ടികജാതിക്കാരന്‍, 1 വിശ്വകര്‍മ)ണ്ട്. ഇവരേക്കാള്‍ എത്രയോ മാര്‍ക്കു കുറഞ്ഞ ഏറ്റവും അവസാനത്തെ (1907-ാം റാങ്ക്) മുന്നോക്ക സമുദായ ഉദ്യോഗാര്‍ഥിയെ വരെ ഓ.സി. ടേണില്‍ തിരഞ്ഞെടുത്തപ്പോള്‍ ഈ 19പേരില്‍ ഭൂരിപക്ഷത്തെയും അതിനു ശേഷം വരുന്ന ഏതാണ്ടെല്ലാ പിന്നോക്ക സമുദായക്കാരെയും സംവരണ ടേണിലാണു തിരഞ്ഞെടുത്തത്. 808 പേരെ ഓ.സി. ടേണില്‍ നിയമിക്കുമ്പോള്‍ നിയമപരമായി റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 808 പേര്‍ക്കാണ് ആ ടേണുകള്‍ ലഭിക്കേണ്ടത്.ആ 808 പേരില്‍ വരുന്ന ഉദ്യോഗാര്‍ഥികളുടെ സമുദായം അവിടെ പരിഗണിക്കാന്‍ പാടില്ല. ആ നിലയ്ക്ക് ആദ്യത്തെ 808 പേരില്‍ വരുന്ന മുഴുവന്‍ സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ക്കും ഓ.സി.ടേണ്‍ തന്നെ സെലക്ഷന്‍ ലഭിക്കണം.അതായത് 281 സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ക്ക് മെറിറ്റ് നിയമനം കിട്ടേണ്ടതുള്ളപ്പോളാണ് കേവലം ഒമ്പതുപേര്‍ക്കു ലഭിച്ചതെന്നര്‍ഥം.

2011ലെ ലിസ്റ്റില്‍ നിന്നു 17-02-2011 മുതലാണു നിയമന ശിപാര്‍ശ ആരംഭിക്കുന്നത്. 12-12-2011 വരെ ആകെ 866 പേര്‍ക്കു ശിപാര്‍ശ നല്‍കി. 323 പേരെ ഓ.സി.(മെറിറ്റ്) ടേണിലും അത്രയും തന്നെ പേരെ സംവരണ ടേണിലും തിരഞ്ഞെടുത്തു. 200 എണ്ണം എന്‍.ജെ.ഡിയും 20 എണ്ണം വികലാംഗ സംവരണവുമാണ്. എല്ലാത്തിലും കൂടിയായി വെറും ഏഴു സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍(2ഈഴവ, 2 ഓ.ബീ.സീ., 3എസ്.സി.) ക്കാണു മെറിറ്റ് ടേണ്‍  ലഭിച്ചത്. ബാക്കി ഓ.സി.ടേണില്‍ തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ പേരും സംവരണേതര സമുദായങ്ങളില്‍ നിന്നാണ്. ഈ ലിസ്റ്റിലും ആദ്യത്തെ നൂറുപേരില്‍ 32 സംവരണ സമുദായ ഉദ്യോഗാര്‍ഥികളുണ്ട്. അവരില്‍ കേവലം 6 പേരെയാണു മെറിറ്റില്‍ നിയമനത്തിനായി ശിപാര്‍ശ ചെയ്തത്. ബാക്കിയുള്ള സകലരെയും സംവരണ ടേണില്‍ നിയമിച്ചപ്പോള്‍ 685 -ാമത്തെ റാങ്കുള്ള സംവരണേതര സമുദായ ഉദ്യോഗാര്‍ഥിനി വരെ മെറിറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെയും 112 സംവരണ സമുദായക്കാര്‍ക്ക് മെറിറ്റില്‍ നിയമന ശിപാര്‍ശ നല്‍കേണ്ടതുള്ളപ്പോളാണ് വെറും ആറു പേര്‍ക്ക് ഓ.സി. ടേണില്‍ നിയമനം നല്‍കിയത്.
(മെറിറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട 1907-ാമത്തെയും 685-ാമത്തെയും റാങ്കുകാരായ സംവരണേതരക്കാര്‍ ,ആദ്യത്തെ നൂറിനകത്തു റാങ്ക് നേടിയിട്ടും സംവരണത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സംവരണസമുദായ ഉദ്യോഗാര്‍ഥികളെ നോക്കി “നീയൊക്കെ സംവരണത്തിലല്ലേ തിരഞ്ഞെടുക്കപ്പെട്ടത്?” എന്നു പരിഹസിക്കുന്നതിന്റെ തമാശ ഒന്നോര്‍ത്തു നോക്കുക)

വാദം 3. ” ചില റാങ്ക് ലിസ്റ്റുകളില്‍ അങ്ങനെ(മെറിറ്റില്‍ സംവരണക്കാരെ തിരഞ്ഞെടുക്കാത്തത്- ലേഖകന്‍) സംഭവിച്ചാല്‍ അതെന്തുകൊണ്ടെന്ന് വിശദീകരിച്ചു. No harm for reservation even if it happens. എല്ലാ റാങ്ക് ലിസ്റ്റിലും അങ്ങനെ സംഭവിക്കണമെന്നില്ല, സംഭവിക്കുന്നുമില്ല. റാങ്ക് ലിസ്റ്റിന് വലുപ്പം കൂടുതലാണെങ്കില്‍ അങ്ങനെ സംഭവിക്കാനുള്ള സാധ്യത തീരെയില്ല. ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍ അതുകൊണ്ട് സംവരണക്കാര്‍ക്ക് കുഴപ്പവുമില്ല. മെയിന്‍ ലിസ്റ്റില്‍ ആളില്ലാതെ വരുന്നത് സംവരണക്കാര്‍ക്ക് മെരിറ്റ് ലിസ്റ്റില്‍ കൂടുതലായി വരാനാവാത്തതുകൊണ്ടാണ്. അപ്പോഴും ഓരോ രണ്ട് നിയമനത്തിലും ഒരെണ്ണം(one in every two) അവര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ട്. മെരിറ്റ് ലിസ്റ്റില്‍ നിന്ന് തന്നെ പോകണമെങ്കില്‍ മെരിറ്റ് ലിസ്റ്റില്‍ ഉണ്ടാവണം. അതല്ലാതെ വേറെ രക്ഷയില്ല. വെള്ളമില്ലാത്തിടത്ത് മുങ്ങാനാവില്ലല്ലോ.”

മറുപടി: മെറിറ്റില്‍ പോകേണ്ട സംവരണക്കാരെ സംവരണടേണില്‍ തിരഞ്ഞെടുത്താല്‍ ആ സമുദായക്കാര്‍ക്കു നഷ്ടമാണെന്നു മുകളില്‍ ഞാന്‍ സ്ഥാപിച്ചിട്ടുണ്ട്. അപ്പോള്‍, ‘അതു സംഭവിച്ചാലും സംവരണക്കാര്‍ക്കു കുഴപ്പമൊന്നുമില്ലെ’ന്ന വാദം അസംബന്ധമാണ്. റാങ്ക് ലിസ്റ്റിനു വലുപ്പം കൂടിയാലും ‘അങ്ങനെ’യേ-മെറിറ്റില്‍ പോകേണ്ട സംവരണക്കാര്‍ സംവരണടേണില്‍ പോകുന്നതേ-സംഭവിക്കൂ. തെളിവ് മുകളില്‍ ഉദാഹരിച്ച ലിസ്റ്റുകള്‍ തന്നെ. മെറിറ്റ് ലിസ്റ്റി(മെയ്ന്‍ റാങ്ക് ലിസ്റ്റി)ല്‍ത്തന്നെയുള്ള സംവരണക്കാരുടെ കാര്യമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അവര്‍ നേരത്തെതന്നെ സംവരണടേണില്‍ നിയമനം കിട്ടിപ്പോകുന്നത്-രവിചന്ദ്രന്റെ ഭാഷയില്‍ ‘വെള്ളമില്ലാതെ’യാകുന്നത്- യൂണിറ്റിന്റെ വലുപ്പം ചെറുതായതുകൊണ്ടാണെന്നു പറഞ്ഞുകഴിഞ്ഞ കാര്യമാണ്. അല്ലാത്തപക്ഷം അവര്‍ മെറിറ്റിലും അവരേക്കാള്‍ മാര്‍ക്കു കുറഞ്ഞ സംവരണസമുദായക്കാര്‍ സംവരണത്തിലും തിരഞ്ഞെടുക്കപ്പെടും (സീനിയോറിറ്റി നിലനിര്‍ത്താന്‍ സ്ഥാനവും മാറ്റും).

വാദം 4. “മെരിറ്റ് ടേണിന് മുന്നിലായി സീനിയോറിറ്റി നിശ്ചയിച്ചാണ് സംവരണക്കാരെ അവരുടെ ടേണില്‍ നിയമിക്കുന്നത്. ഉദാ- മെരിറ്റ് ലിസ്റ്റില്‍ 112 ാം റാങ്കുകാരനെ MRII 95 ആയി നിയമിക്കുന്നു. ഇയാളുടെ മാര്‍ക്ക് 75 ആണെന്ന് കരുതുക. അടുത്ത ടേണ്‍ MRII 96 LC/AIആണെന്നിരിക്കട്ടെ. മെയിന്‍ലിസ്റ്റില്‍ LC ബാക്കിയില്ല. LC സപ് ളിമെന്ററിയില്‍ റാങ്ക് 4 വരെ പോയിട്ടുണ്ട്. ഇനിയുള്ളത് അഞ്ചാം റാങ്കുകാരന്‍ LC-അയാളെ അഡൈ്വസ് ചെയ്യുന്നു. ടിയാന്റെ മാര്‍ക്ക് 35. അടുത്തത് MRII 97 OC ആണ്. അതിലും 75 മാര്‍ക്കുള്ള ഒരു ജനറല്‍മെരിറ്റുകാരനെ വിടുന്നു. പക്ഷെ അയാള്‍ എക്കാലവും 35 മാര്‍ക്ക് വാങ്ങിയ സംവരണക്കാരന്റെ(LC) ജൂനിയറായിരിക്കും. ഇവിടെ സംവരണക്കാരന് ജോലി കിട്ടുക മാത്രമല്ല, മെയിന്‍ലിസ്റ്റില്‍ ഇനി ബാക്കിയുള്ള 75 മാര്‍ക്കുകാരെക്കാള്‍ മുമ്പേ കിട്ടുകയും (സീനിയോറിറ്റി) കൂടി ചെയ്യുന്നു എന്നാണ് ശ്രദ്ധിക്കേണ്ടത്. ബാക്കിയുള്ള പല മെയിന്‍ ലിസ്റ്റുകാര്‍ക്കും ജോലി തന്നെ കിട്ടിക്കൊള്ളണമെന്നില്ല. ഇതാണ് Communal Rotation സമ്പ്രദായത്തിന്റെ മഹത്വം. ഇവിടെ സൂചിപ്പിച്ച് 75-35 മാര്‍ക്ക് വ്യത്യാസം മാത്രം പരിഗണിക്കേണ്ട. ചിലപ്പോഴത് 95 ഉം പൂജ്യവുമായിരിക്കും. എന്നാലും സംവരണത്തിനോ ടേണിനോ ഊനം തട്ടുന്നില്ല. മെയിന്‍ലിസ്റ്റില്‍ നിന്ന് ജോലി കിട്ടിയില്ലേ എന്ന പരാതി മിതമായി പറഞ്ഞാല്‍ വിചിത്രമാണ്. ”

മറുപടി: ഈ വാദങ്ങള്‍ക്കു വിശേഷിച്ചു മറുപടിയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വസ്തുതാപരമായി ശരിയായ കാര്യമാണിത്. എന്നാല്‍ രവിചന്ദ്രന്‍ തന്ത്രപൂര്‍വം വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നിണ്ടിവിടെ. ‘മെയ്ന്‍ ലിസ്റ്റില്‍ നിന്നു ജോലി കിട്ടിയില്ലെ’ന്ന പരാതി ഇവിടെ ആരും ഉന്നയിച്ചിട്ടില്ല. (അല്ലെങ്കിലും അതെന്തു പരാതിയാണ്?) മെറിറ്റ് ടേണില്‍ തിരഞ്ഞെടുക്കപ്പെടേണ്ടവരെ സംവരണടേണില്‍ ഒതുക്കുന്നു എന്നതാണു പരാതി. തന്മൂലം സംവരണസമുദായക്കാര്‍ക്ക് അത്രയും ഉദ്യോഗങ്ങള്‍ നഷ്ടപ്പെടുന്നു. മെയ്ന്‍ ലിസ്റ്റിലെ പലര്‍ക്കും(അതായത് ‘സംവരണഹീനര്‍’ക്കു) ജോലി കിട്ടുന്നില്ല എന്ന രവിചന്ദ്രന്റെ പരാതി വാസ്തവത്തില്‍ ആടിനെ പട്ടിയാക്കലാണ്.ശരിക്കും സംഭവിക്കുന്നത് അര്‍ഹതയില്ലാത്ത പല ‘സംവരണഹീനര്‍’ക്കും ജോലി കിട്ടുന്നു എന്നതാണു്.

_________________________________
ഈ വാദങ്ങള്‍ക്കു വിശേഷിച്ചു മറുപടിയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വസ്തുതാപരമായി ശരിയായ കാര്യമാണിത്. എന്നാല്‍ രവിചന്ദ്രന്‍ തന്ത്രപൂര്‍വം വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നിണ്ടിവിടെ. ‘മെയ്ന്‍ ലിസ്റ്റില്‍ നിന്നു ജോലി കിട്ടിയില്ലെ’ന്ന പരാതി ഇവിടെ ആരും ഉന്നയിച്ചിട്ടില്ല. (അല്ലെങ്കിലും അതെന്തു പരാതിയാണ്?) മെറിറ്റ് ടേണില്‍ തിരഞ്ഞെടുക്കപ്പെടേണ്ടവരെ സംവരണടേണില്‍ ഒതുക്കുന്നു എന്നതാണു പരാതി. തന്മൂലം സംവരണസമുദായക്കാര്‍ക്ക് അത്രയും ഉദ്യോഗങ്ങള്‍ നഷ്ടപ്പെടുന്നു. മെയ്ന്‍ ലിസ്റ്റിലെ പലര്‍ക്കും(അതായത് ‘സംവരണഹീനര്‍’ക്കു) ജോലി കിട്ടുന്നില്ല എന്ന രവിചന്ദ്രന്റെ പരാതി വാസ്തവത്തില്‍ ആടിനെ പട്ടിയാക്കലാണ്.ശരിക്കും സംഭവിക്കുന്നത് അര്‍ഹതയില്ലാത്ത പല ‘സംവരണഹീനര്‍’ക്കും ജോലി കിട്ടുന്നു എന്നതാണു്.
_________________________________

വാദം 5.”മെരിററ് ലിസ്റ്റിലുള്ള സംവരണക്കാരന് മെരിറ്റ് ടേണാണോ സംവരണടേണാണോ ഗുണകരം എന്നു നോക്കിയാണ് ഇപ്പോള്‍ നിയമിക്കുന്നത്. അത് വേണ്ടെന്ന് പറയുന്നത് സംവരണക്കാര്‍ക്ക് സഹായകരമല്ല”

മറുപടി: ഇതിനും മുകളില്‍ മറുപടിയുണ്ട്. എങ്കിലും ആവര്‍ത്തിക്കട്ടെ. അതു വേണ്ടെന്നു സംവരണക്കാരാരും പറയുന്നില്ല, മറിച്ച് അവരെ ആദ്യം വരുന്ന സംവരണ ടേണില്‍ത്തന്നെ തിരഞ്ഞെടുക്കണം. ശേഷമുള്ള യൂണിറ്റില്‍ അവരുടെ മെറിറ്റ് ടേണ്‍ വരും. അപ്പോള്‍ അവരുടെ സമുദായക്കാരെ മാത്രമേ അതിലേക്കു പരിഗണിക്കാവൂ. അല്ലാത്തപക്ഷം സംവരണസമുദായക്കാര്‍ക്ക് ആദ്യ യൂണിറ്റില്‍ മാത്രമേ മെറിറ്റ് ടേണ്‍ നിയമനമുള്ളൂ എന്ന ഇപ്പോഴത്തെ അവസ്ഥയായിരിക്കും. അപവാദങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നു മുന്‍പേ സ്ഥാപിച്ചുകഴിഞ്ഞു.

വാദം 6. “മെരിറ്റ് ടേണിലും സംവരണടേണിലും സംവരണക്കാരെയേ നിയമിക്കാവൂ എന്ന വാദം ഭരണഘടനാവിരുദ്ധമായ അത്യഗ്രഹത്തില്‍പ്പെടും. 50-50 ആണ് നിലവിലുള്ള നിയമം. നിയമം മറന്ന് കിനാവ് കാണുന്നത് ചര്‍ച്ചയുടെ പരിധിയില്‍ പെടില്ല. അതൊക്കെ സ്വകാര്യവിനോദം മാത്രം”

മറുപടി: അങ്ങനെയൊരു വാദം ആരും ഉന്നയിച്ചിട്ടില്ല. അതുകൊണ്ട് ‘അത്യാഗ്രഹ’ത്തിന്റെ പ്രശ്നമേയില്ല. സംവരണം 50 ശതമാനം പാലിക്കുന്നുണ്ട്.പക്ഷേ മെറിറ്റില്‍ കയറേണ്ടവരെക്കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോളതു പാലിക്കുന്നത്. തന്മൂലം യഥാര്‍ഥത്തില്‍ സംവരണടേണില്‍ നിയമനം കിട്ടേണ്ട ആയിരക്കണക്കിനു് ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം നഷ്ടമാകുന്നത്.

വാദം 7.”സൈക്കിള്‍ സംവരണത്തിന്റെ നിലവിലുള്ള നിയമത്തിന് വിരുദ്ധമാണ്. അത് 20 ആയാലും 50 ആയാലും. ഒരു സംവരണക്കാരന്‍- ഒരു മെരിറ്റ് കാരന്‍ എന്ന നിലയില്‍ ഒന്നിടവിട്ട ടേണുകളില്‍ നിയമിക്കട്ടെ. മെരിറ്റ് ടേണിലും സംവരണ ടേണിലും മുഴുവന്‍ ഒന്നിടവിട്ട് സംവരണക്കാരന്‍ തന്നെ പോകട്ടെ ”

മറുപടി: ഈ ഒന്നിടവിട്ട ടേണെന്നത് നായര്‍ സര്‍വീസ് സൊസൈറ്റി(എന്‍.എസ്.എസ്) നാളുകളായി ഉന്നയിച്ചുവരുന്ന വാദമാണ്. മെറിറ്റ് സീറ്റുകാരന്‍ സംവരണത്തില്‍പ്പോകുന്നതിന് അപ്പോഴും ഒരു മാറ്റവും വരില്ല.കൂടുതല്‍ നഷ്ടം സംവരണസമുദായക്കാര്‍ക്കു സംഭവിക്കുകയും ചെയ്യും. യൂണിറ്റിന്റെ വലുപ്പം ചെറുതാകുമ്പോളാണു നഷ്ടം കൂടുന്നതെന്ന് മുകളിലെ എന്റെ വിശദീകരണങ്ങളില്‍ നിന്നു മനസ്സിലാക്കാമല്ലോ. ആദ്യയൂണിറ്റിനുശേഷമുള്ള മെറിറ്റ് ടേണുകളില്‍ സംവരണേതരക്കാര്‍/സംവരണഹീനര്‍ മാത്രമേ പോകാറുള്ളൂ എന്ന യാഥാര്‍ഥ്യത്തെ മറച്ചുപിടിക്കാനുള്ള തന്ത്രം മാത്രമാണ് “മെരിറ്റ് ടേണിലും സംവരണ ടേണിലും മുഴുവന്‍ ഒന്നിടവിട്ട് സംവരണക്കാരന്‍ തന്നെ പോകട്ടെ” എന്ന പരിഹാസം.

ഉദാഹരണം കൊണ്ടു സമര്‍ഥിക്കാം. ഒരു ലിസ്റ്റിലെ ആദ്യത്തെ രണ്ടു റാങ്കുകാര്‍ ഈഴവരാണെന്നു കരുതുക.മൂന്നാമത്തെയാള്‍ സംവരണേതരക്കാരനാണെന്നും കരുതുക,
(എപ്പോഴും ഈഴവരെ ഉദാഹരിക്കുന്നത് ആദ്യത്തെ സംവരണ ടേണ്‍ അവരുടേതായതുകൊണ്ടാണ്.) ആദ്യത്തെ റാങ്കുകാരനെ ഒന്നാമത്തെ ഓ.സി. ടേണില്‍ തിരഞ്ഞെടുക്കുന്നു; രണ്ടാമത്തെ ഈഴവ ടേണില്‍ രണ്ടാം റാങ്കുള്ള ഈഴവ ഉദ്യോഗാര്‍ഥി(നി)യെയും . മൂന്നാമത്തെ ഓ.സി. ടേണില്‍ ആരെ തിരഞ്ഞെടുക്കും? സ്വാഭാവികമായും മൂന്നാമത്തെ റാങ്കുള്ളയാളെ. വാസ്തവത്തില്‍ അതു രണ്ടാമത്തെ ഈഴവ ഉദ്യോഗാര്‍ഥിയുടെ മെറിറ്റ് ടേണാണ്. അതായത് ആകെ മൂന്നുപേരെ മാത്രമേ തിരഞ്ഞെടുക്കുന്നുവെങ്കില്‍ രണ്ട് മെറിറ്റ് നിയമനവും ഒരു സംവരണ നിയമനവുമാണു നടക്കേണ്ടത്, മറിച്ചുപാടില്ല. കാരണം അത് 50 % സംവരണം എന്ന തത്ത്വത്തിനു വിരുദ്ധമാകും. ആ നിലയ്ക്ക് രണ്ട് ഓ.സി ടേണുകളില്‍ റാങ്ക് ലിസ്റ്റിലെ ആദ്യത്തെ രണ്ടു റാങ്കുകാരെവേണം തിരഞ്ഞെടുക്കാന്‍. അല്ലെങ്കില്‍ മാര്‍ക്കു കൂടിയയാള്‍ സംവരണടേണിലും കുറഞ്ഞയാള്‍ മെറിറ്റ് ടേണിലും പോകും. അതായത് മൂന്നാമത്തെ ഓ.സി ടേണില്‍ രണ്ടാം റാങ്കുള്ള ഈഴവ ഉദ്യോഗാര്‍ഥിയെ എടുത്തിരുന്നുവെങ്കില്‍ രണ്ടാമത്തെ ഈഴവ ടേണില്‍ രണ്ടാം റാങ്കിനു ശേഷം വരുന്ന ഈഴവ ഉദ്യോഗാര്‍ഥി(നി) വന്നേനെ.(പരസ്പരം സ്ഥാനം മാറ്റണമെന്നു പറയേണ്ടല്ലോ).രവിചന്ദ്രന്റെ നിയമനരീതിയില്‍ സംഭവിക്കുക അതായിരിക്കില്ല.ആദ്യ ഓ.സി ടേണില്‍ ഒന്നാം റാങ്കുള്ള ഈഴവ ഉദ്യോഗാര്‍ഥി. രണ്ടാമത്തെ ഈഴവ സംവരണടേണില്‍ 2-ാം റാങ്കുള്ള ഈഴവ ഉദ്യോഗാര്‍ഥി. മൂന്നാമത്തെ ഓ.സി. ടേണില്‍ സംവരണേതര ഉദ്യോഗാര്‍ഥി. അപ്പോള്‍ ആര്‍ക്കു നഷ്ടം വരും?ഈഴവര്‍ക്ക് ഒരു സീറ്റ് പോയതുതന്നെ. കാഞ്ഞ ബുദ്ധിതന്നെ പ്രൊഫസറുടേത്.

വാദം 8.”ടേണ്‍ ഏതായാലും സീനിയോറിറ്റിയാണ് നോക്കേണ്ടത്. മാര്‍ക്കു കുറഞ്ഞ സംവരണഹീനന് മാര്‍ക്ക് കൂടിയ സംവരണക്കാരനെക്കാള്‍ മികച്ച സ്ഥാനം റൊട്ടേഷനില്‍ ഒരിക്കലും സംഭവിക്കില്ല. 110 ശതമാനം ഉറപ്പ്. തിരിച്ച് സംഭവിക്കാം, തിരിച്ചാണ് സംഭവിക്കുന്നതും”

__________________________________
ഒന്നാം റാങ്കുകാരന് ഒന്നാമതു നിയമനം കിട്ടണം’ എന്നും ആരും വാദിക്കുന്നില്ല. മറിച്ച് അയാളെ സംവരണടേണിലും രണ്ടാം റാങ്ക് കിട്ടിയയാളെ മെറിറ്റ് ടേണിലും തിരഞ്ഞെടുക്കുന്നത് നീതിയോ ന്യായമോ അല്ലെന്നാണു വാദം. മാര്‍ക്കു കൂടിയവരെ സംവരണടേണിലേക്കല്ല പരിഗണിക്കേണ്ടത്. അങ്ങനെ പരിഗണിച്ചാല്‍ മെറിറ്റ് എന്ന എന്ന പ്രയോഗം തന്നെ അര്‍ഥശൂന്യമാകും. മെറിറ്റ് സീറ്റിന് അര്‍ഹതയുള്ളവരെ മെറിറ്റില്‍ത്തന്നെ പരിഗണിക്കണമെന്ന് നിരവധി കോടതിവിധികളിലൂടെയും സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്.
__________________________________

മറുപടി: മാര്‍ക്കു കൂടിയ സംവരണസമുദായക്കാരന് സംവരണ സീറ്റും മാര്‍ക്കു കുറഞ്ഞ സംവരണേതരക്കാരന് മെറിറ്റ് സീറ്റും ലഭിക്കുന്നു എന്നതിന്റെ അപകടം മനസ്സിലാക്കാത്തവരെ ഈ വാദം വഴിതെറ്റിക്കാനിടയുണ്ട്. സീനിയോറിറ്റി നഷ്ടപ്പെടാതെ പ്രശ്നം പരിഹരിക്കുന്ന കാര്യം വിശദീകരിച്ചുകഴിഞ്ഞു. മുകളിലെ ഉദാഹരണം നോക്കുക. രണ്ടാം റാങ്കുകാരനായ സംവരണസമുദായക്കാരന് സംവരണ സീറ്റും അയാളേക്കാള്‍ താഴെ വരുന്ന, മൂന്നാം റാങ്കുള്ള  സംവരണേതര ഉദ്യോഗാര്‍ഥി(നി)ക്ക് മെറിറ്റ് സീറ്റും ലഭിക്കുന്നു. തീര്‍ച്ചയായും ഇവിടെ സംവരണക്കാരനു തന്നെയായിരിക്കും സീനിയോറിറ്റി. മൂന്നൊഴിവാണ് ഇവിടെ ആകെയുള്ളതെന്നു കരുതുക. രവിചന്ദ്രന്‍ പറയുന്നപോലെയുള്ള നിയമനരീതി സ്വീകരിച്ചാലും ഇപ്പോഴത്തെ പി എസ് സിയുടെ റൊട്ടേഷന്‍ സമ്പ്രദായം സ്വീകരിച്ചാലും ആ മൂന്നാമത്തെ ഒഴിവില്‍ മൂന്നാം റാങ്കുള്ള സംവരണേതര ഉദ്യോഗാര്‍ഥി(നി) തിരഞ്ഞെടുക്കപ്പെടും. ശാസ്ത്രീയമായ നിയമന രീതിയില്‍ അയാള്‍  തിരഞ്ഞെടുക്കപ്പെടുകയേയില്ല. കാരണം അയാളുടെ മെറിറ്റ് ടേണ്‍ ( 5 OC) പിന്നാലെ വരുന്നതേയുള്ളൂ. അയാള്‍ക്ക് മൂന്നാമത്തെ ഓ.സി.ടേണിന് അര്‍ഹതയേയില്ല. രവിചന്ദ്രന്റെ (പി.എസ്.സിയുടെ) നിയമനരീതി മൂലം  അര്‍ഹതയില്ലാത്ത സീറ്റ് സംവരണേതര സമുദായ ഉദ്യോഗാര്‍ഥിക്ക് ചുളുവില്‍ അടിച്ചെടുക്കാന്‍ സാധിക്കുന്നു എന്നതാണു നേട്ടം. എന്നിട്ടും സംവരണേതരക്കാരനു വലിയ നഷ്ടം സംഭവിക്കുന്നു എന്ന ധാരണ പരത്താനാണു രവിചന്ദ്രന്‍ ശ്രമിക്കുന്നത്. സംവരണം മൂലം സംവരണേതരക്കാര്‍ക്കു ജോലിയേ കിട്ടുന്നില്ല എന്നു പറഞ്ഞുവയ്ക്കാഞ്ഞതു ഭാഗ്യം!

വാദം 9. “മെരിറ്റുകാരന് സംവരണടേണില്‍ നിയമനം ലഭിച്ചാലും അയാള്‍ക്ക് സംവരണടേണില്‍ തന്നെ നിയമനം ലഭിച്ചാലും 50 ശതമാനം സംവരണമെന്ന തത്വം ഉറപ്പിക്കപ്പെടുന്നുണ്ട്. മാര്‍ക്കു കൂടിയവനാണോ മാര്‍ക്കു കുറഞ്ഞവനാണോ സംവരണടേണില്‍ നിയമനം ലഭിക്കുന്നുവെന്നത് സംവരണത്തിന്റെ പ്രശ്‌നമല്ല. സംവരണം പാലിക്കുന്നോ എന്ന് നോക്കിയാല്‍ മതി. അമിതസംവരണമാണ് ലക്ഷ്യമിടുന്നെങ്കിലേ ഇത്തരം വാദങ്ങള്‍ക്ക് എന്തെങ്കിലും പ്രസക്തിയുള്ളു ”

മറുപടി: ഇത് ‘സംവരണം പാലിക്കുന്നുണ്ടോ’ എന്ന പ്രശ്നമേയല്ല. സംവരണം എങ്ങനെയായാലും 50 ശതമാനം ലഭിക്കും. സംവരണക്കാര്‍ക്ക് മെറിറ്റ് സീറ്റിനും അര്‍ഹതയുണ്ടെന്ന നിയമം സംവരണേതരക്കാരനായ രവിചന്ദ്രന് അംഗീകരിക്കാനാകാത്തതാണു യഥാര്‍ഥ പ്രശ്നം. അതുകൊണ്ടാണു മെറിറ്റില്‍ കിട്ടുന്ന സീറ്റുകളെയും കണക്കാക്കി ‘അമിതസംവരണം’ എന്നെല്ലാം അദ്ദേഹം തട്ടിവിടുന്നത്.

വാദം 10. “ഒന്നാം റാങ്കുകാരന് ഒന്നാമത് നിയമനം കിട്ടണം എന്ന നിര്‍ബന്ധം ഇന്നത്തെ communal reservationസൈക്കിള്‍ പ്രകാരം ഇല്ല. സത്യത്തില്‍ ഇതൊരു സംവരണ സംരക്ഷണനിയമമാണ്. ie. 100% pro-reservation provision. ഇത് മിക്കപ്പോഴും(99%) പ്രതികൂലമായി ബാധിക്കുന്നത് സംവരണഹീനരായ ആദ്യ റാങ്കുകാരെയാണ്……ഒന്നാം റാങ്കുകാരന് സംവരണ ടേണില്‍ നിയമനം ലഭിക്കുന്നതില്‍ “കുറച്ചില്‍ ” തോന്നേണ്ട കാര്യമൊന്നുമില്ല ”

മറുപടി: ‘ഒന്നാം റാങ്കുകാരന് ഒന്നാമതു നിയമനം കിട്ടണം’ എന്നും ആരും വാദിക്കുന്നില്ല. മറിച്ച് അയാളെ സംവരണടേണിലും രണ്ടാം റാങ്ക് കിട്ടിയയാളെ മെറിറ്റ് ടേണിലും തിരഞ്ഞെടുക്കുന്നത് നീതിയോ ന്യായമോ അല്ലെന്നാണു വാദം. മാര്‍ക്കു കൂടിയവരെ സംവരണടേണിലേക്കല്ല പരിഗണിക്കേണ്ടത്. അങ്ങനെ പരിഗണിച്ചാല്‍ മെറിറ്റ് എന്ന എന്ന പ്രയോഗം തന്നെ അര്‍ഥശൂന്യമാകും. മെറിറ്റ് സീറ്റിന് അര്‍ഹതയുള്ളവരെ മെറിറ്റില്‍ത്തന്നെ പരിഗണിക്കണമെന്ന് നിരവധി കോടതിവിധികളിലൂടെയും സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്.

വാദം 11. “മുന്‍ സെലക്ഷനിലെ Thrown out (it can be OC also), NJD, NCA … തുടങ്ങിയവയ്‌ക്കൊക്കെ തൃപ്തികരമായ പരിഹാരം കണ്ടതിന് ശേഷമേ പുതിയ റാങ്ക് ലിസ്റ്റ് ഓപ്പറേറ്റ് ചെയ്തു തുടങ്ങൂ. അതുവരെ ഈ ഗ്യാപുകള്‍ പുതിയ റാങ്ക് ലിസ്റ്റിലെ നിര്‍ദ്ദിഷ്ട സംവരണക്കാരെ കൊണ്ട് നികത്തും. അത് ചിലപ്പോള്‍ ഒന്നാം റാങ്കുകാരനാകാം, സപ് ളിമെന്ററിക്കാരനാകാം. അതായത് സദ്യ ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്പ് തന്നെ ഇവര്‍ക്ക് സദ്യ ലഭിക്കുകയാണ്. അത് മൂലം അവര്‍ക്ക് വളരെ മുന്തിയ സീനിയോരിറ്റി (utmost seniority)ലഭിക്കും. അതായത് ഇരട്ടി മെച്ചം. എന്നാല്‍ സംവരണഹീനനാണ് ഒന്നാം റാങ്കു ലഭിക്കുന്നതെങ്കില്‍ തിരിച്ച് അനുഭവിക്കും. 99 ശതമാനം കേസിലും സംഭവിക്കുന്നത് അതാണുതാനും.”

മറുപടി:  മുകളിലെ ഉദാഹരണത്തിലും ‘സംവരണഹീന’ര്‍ക്ക് വലിയ തിക്താനുഭവം നേരിടേണ്ടിവരുന്നു എന്നു രവിചന്ദ്രന്‍ വിലപിക്കുന്നുണ്ട്.  Thrown-out (it can be OC also), NJD, NCA …ഗ്യാപുകള്‍ ‘പുതിയ റാങ്ക് ലിസ്റ്റിലെ നിര്‍ദ്ദിഷ്ട സംവരണക്കാരെ കൊണ്ട് നികത്തും’ എന്നതില്‍ എന്തെങ്കിലും അനീതിയുണ്ടോ? ഇല്ലെന്നു മാത്രമല്ല അങ്ങനെ തന്നെയാണു ചെയ്യേണ്ടതും. ഓ.സി.ടേണ്‍ വരുമ്പോള്‍ (‘സദ്യ ആരംഭിക്കുമ്പോള്‍’) സ്വാഭാവികമായും ‘സംവരണഹീനരെ’യും പരിഗണിക്കും. അവിടെ ഒരു ‘അനുഭവ’വും അവര്‍ക്കുണ്ടാവുന്നില്ല. എന്നുമാത്രമല്ല, മിക്കപ്പോഴും മുകളില്‍ വിവരിച്ചപോലെ അനര്‍ഹമായ സീറ്റുകള്‍ അവര്‍ക്കു ലഭിക്കുകയും ചെയ്യും എന്നതാണു സത്യം. ഒറ്റ ‘സംവരണഹീന’നും അര്‍ഹതപ്പെട്ട മെറിറ്റ് സീറ്റുകള്‍ ലഭിക്കാതെ പോവില്ല. മറിച്ച് അനര്‍ഹമായി ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നതു കിട്ടില്ല എന്നേയുള്ളൂ.

വാദം 12. “ടേണ്‍ ഏതായാലും സീനിയോരിറ്റിയാണ് പരിഗണിക്കേണ്ടത്. ജനറല്‍ റിക്രൂട്ട്‌മെന്റിനുള്ള PSC അപേക്ഷ ഫോമില്‍ ജാതി പൂരിപ്പിച്ച് സംവരണത്തിന് താല്‍പര്യമുണ്ടെന്ന് സമ്മതിക്കുന്ന ഒരാളെ ഏത് ടേണില്‍ വിടണമെന്ന് തീരുമാനിക്കുന്നത് റിക്രൂട്ടിംഗ് ഏജന്‍സിയാണ്. ”

അങ്ങനെ റിക്രൂട്ടിങ് ഏജന്‍സിക്ക് തോന്നിയമാതിരി തീരുമാനിക്കാനൊന്നും സാധിക്കില്ല. നിലവിലുള്ള നിയമത്തിനനുസരണമായി, നിയമത്തിന്റെ സത്ത ചോര്‍ന്നുപോകാതെ വേണം ഉദ്യോഗാര്‍ഥിയെ ഏതു ടേണില്‍ തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കേണ്ടത്. ഇപ്പോള്‍ പി.എസ്.സി ചെയ്യുന്നത് തികച്ചും തെറ്റാണെന്നു വിശദീകരിച്ചു കഴിഞ്ഞ കാര്യമാണ്.

14. ” സംവരണടേണ്‍ കുറച്ചിലായി തോന്നുന്നവര്‍ , മെരിറ്റില്‍ തന്നെ പോകണമെന്ന് നിര്‍ബന്ധമുള്ളവര്‍ സംവരണത്തിന് അവകാശവാദം ഉന്നയിക്കാതിരിക്കണം. ഇനി അതല്ല സംവരണത്തില്‍ തന്നെ പോകണമെന്നുണ്ടെങ്കില്‍ സ്‌പെഷ്യല്‍ റിക്രൂട്ട് മെന്റില്‍ മാത്രം അപേക്ഷിക്കുക. അല്ലെങ്കില്‍ PSC നിസ്സഹായരാണ്”

ഇവിടെ ‘കുറച്ചിലി’ന്റെ കാര്യമെന്തിരിക്കുന്നു? രണ്ടു ടേണിലും പോകാനര്‍ഹതയുള്ളവരാണു സംവരണ സമുദായക്കാരായ മെയ്ന്‍ ലിസ്റ്റുകാര്‍. മെറിറ്റില്‍ പോയില്ലെങ്കിലേ അവരെ സംവരണത്തില്‍ പരിഗണിക്കേണ്ടതുള്ളൂ . അല്ലാതെ മാര്‍ക്കെത്ര കിട്ടിയാലും സമുദായം എഴുതിപ്പോയെങ്കില്‍ സംവരണത്തിലേ പരിഗണിക്കൂ എന്നതു ധിക്കാരമാണ്,’നിസ്സഹായത’യല്ല.

കൂടുതല്‍ അറിയാന്‍ ഈ ബ്ലോഗ് സന്ദര്‍ശിക്കുക:

Blog: http://mithandreality.blogspot.in/
Facebook:    http://facebook.com/sudeshmr

Top