ക്രിസ്ത്യാനിറ്റിയും ഇസ്ലാമും മതേതരത്വ രൂപീകരണവും

ജെയിംസ് മൈക്കിള്‍
____________________________________________________ 

സെക്ക്യുലരിസത്തിന്റെ രാഷ്ട്രീയ ബന്ധ (Political Career)ത്തിന് കാലങ്ങളോളം പഴക്കമുണ്ട്. യൂറോപ്പിലെ പ്രൊട്ടസ്റന്റ് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വികാസവുമായി ബന്ധപ്പെട്ട് ഒരാള്‍ക്ക് വേണമെങ്കില്‍ അത് ചികഞ്ഞെടുക്കാം. ഇനിയും ഒരാള്‍ക്ക് ഒന്നുകൂടി പിറകോട്ടുപോയി പ്രവാചകന്‍ മുഹമ്മദ് ഇസ്ലാമിന്റെ പ്രോദ്ഘാടനം നിര്‍വഹിച്ചതിലും ഇത് കണ്ടെത്താം. ഒരാശയത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഒരാള്‍, ഏത് മാര്‍ഗത്തില്‍ മുന്നോട്ട് പോയാലും, ഒരു സ്വപ്നത്തെക്കുറിച്ച് അന്വേഷിക്കുന്നതുപോലെ, എല്ലായ്പ്പോഴും ഒന്നിലധികം ഊന്നലുകള്‍ക്കായി ജാഗ്രത കാണിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പ്രസ്തുത ആശയം അതിന്റെ വികാസഗതിയില്‍ എങ്ങനെയാണ് രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടതെന്ന് സൂക്ഷ്മമായി അറിയാനാവൂ. അതിനാല്‍, ഇസ്ലാമിന്റെയും പ്രൊട്ടസ്റന്റ് ക്രിസ്ത്യാനിറ്റിയുടെയും കെട്ടുപിണഞ്ഞു കിടക്കുന്ന ചരിത്രത്തെ വിശകലനം ചെയ്തും സെക്ക്യുലരിസത്തിന്റെ കണ്ണിലൂടെ ഇവ തമ്മിലുള്ള സാദൃശ്യങ്ങളന്വേഷിച്ചും സെക്ക്യുലരിസത്തിന്റെ വര്‍ത്തമാനകാല വ്യവഹാരങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
__________________________________________________

സ്വപ്നങ്ങളുടെ അതീന്ദ്രിയമായ ധര്‍മ (Psychic Functions) ങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ അധിനിര്‍ണയം (Over Determination) എന്ന സങ്കല്‍പത്തെ ഫ്രോയിഡ് ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. പലപ്പോഴും വൈരുദ്ധ്യത്തോളം വരുന്ന വ്യത്യാസങ്ങളുള്ള ചിന്തകള്‍ ഒരുമിച്ചുചേര്‍ന്ന് എങ്ങനെയാണ് ഒരു സ്വപ്നമായി രൂപപ്പെടുന്നതെന്നും ഭൂതകാലത്തിലോ വര്‍ത്തമാനകാലത്തിലോ നാം രൂപീകരിക്കുന്ന ധാരണകള്‍ എങ്ങനെയാണ് നിയതമായ രൂപവും ഘടനയുമുള്ളതായി തോന്നിക്കുന്ന സ്വപ്നങ്ങളായി മാറുന്നതെന്നും അദ്ദേഹം അന്വേഷിച്ചു. ഒരു മണിക്കൂര്‍ മുമ്പ് കഴിച്ച ഭക്ഷണം നമ്മെ ഒരു സ്വപ്നത്തിലേക്ക് നയിച്ചേക്കാം; അതൊരുപക്ഷേ, പണ്ടുകാലത്തെങ്ങോ സംഭവിച്ച ഒരു ആഘാതം ഒരിക്കല്‍കൂടി അനുഭവിക്കുന്നതിന് കാരണവുമായേക്കാം. രാഷ്ട്രീയ സംഭവങ്ങളെ വിശകലനം ചെയ്യുന്നതിന് ലൂയി അല്‍ത്തൂസര്‍ ഇതേ ആശയം ഉപയോഗിക്കുന്നുണ്ട്. മതേതരത്വം എന്ന വിചിത്രമായ വസ്തുവിന്റെ സ്വപ്ന സമാനമായ സ്വഭാവത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍/സംസാരിക്കുമ്പോള്‍, ആശയങ്ങളുടെ/ധാരണകളുടെ ഈ രാഷ്ട്രീയ ചാഞ്ചാട്ട (Political Turn)ത്തില്‍ നാം ഏറെ തല്‍പരരാണ്.

സ്വപ്നങ്ങള്‍ പലപ്പോഴും മത്സ്യങ്ങളെപ്പോലെ വഴുതുന്നവയാണ്. നിയതമെന്ന് തോന്നിക്കുന്ന പ്രകൃതം സ്വപ്നങ്ങള്‍ക്കുണ്ടെങ്കിലും ഭാഷയിലൂടെ പ്രകടിപ്പിക്കാന്‍ മാത്രം ഉറച്ച/തെളിഞ്ഞ കാഴ്ച്ചാനുഭവങ്ങള്‍ അവ നമുക്ക് നല്‍കുന്നില്ല. പലപ്പോഴും കണ്ട സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ നമുക്ക് കഴിയാറില്ല. സ്വപ്നങ്ങളുടെ വിശദാംശങ്ങളെല്ലാം നാം മറന്നുപോവുന്നു. പിന്നീട് നാം അവയെ ഓര്‍ക്കുന്നത്, നിഗൂഢമായ സൌന്ദര്യാനുഭവങ്ങളൊന്നുമില്ലാത്ത കേവല സംഭവങ്ങളായിട്ടാണ്. പ്രത്യയശാസ്ത്രം/ഭാവനാശാസ്ത്രം (Ideology)എന്നത്, സ്വപ്ന സമാനമായ അനുഭവങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ നല്‍കാവുന്ന ഒരു പേരാണ്. ഭാവനാശാസ്ത്രങ്ങളും സ്വപ്നങ്ങളെപ്പോലെത്തന്നെ ഭൂത-വര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളാല്‍ നിര്‍മിതമായ ഒന്നാണ്. അതുകൊണ്ട് തന്നെ അവയും അതിനിര്‍ണയങ്ങ (Over Determination)ളാണ്. സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കാനാവാത്തതുപോലെ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും നമുക്ക് മൂര്‍ത്തമായി സംസാരിക്കാനാവില്ല. നമ്മുടെ ദൈനംദിന ഭാഷയിലേക്ക് പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ആലോചനകള്‍ വിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങള്‍, അനുയോജ്യവും മതിയായതുമായ വാക്കുകള്‍ കിട്ടാതെ അവസാനിക്കുകയാണ് പതിവ്. ഒരു ആശയ (Ideology)മെന്ന നിലക്ക് എത്തിപ്പിടിക്കാനാവാത്ത സ്വപ്നരൂപവും ഒരു ഘടന (Form)എന്ന നിലക്ക് വൈരുദ്ധ്യം നിറഞ്ഞ ഉള്ളടക്കവുമുള്ള ഒന്നാണ് സെക്ക്യുലരിസം. സെക്ക്യുലരിസത്തിന്റെ സാധ്യതയും സംയോജകതയും മനസ്സിലാക്കണമെങ്കില്‍ ഈ പ്രശ്നത്തിന്റെ കുരുക്കഴിക്കേണ്ടതുണ്ട്.

സെക്ക്യുലരിസത്തിന്റെ രാഷ്ട്രീയ ബന്ധ (Political Career)ത്തിന് കാലങ്ങളോളം പഴക്കമുണ്ട്. യൂറോപ്പിലെ പ്രൊട്ടസ്റന്റ് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വികാസവുമായി ബന്ധപ്പെട്ട് ഒരാള്‍ക്ക് വേണമെങ്കില്‍ അത് ചികഞ്ഞെടുക്കാം. ഇനിയും ഒരാള്‍ക്ക് ഒന്നുകൂടി പിറകോട്ടുപോയി പ്രവാചകന്‍ മുഹമ്മദ് ഇസ്ലാമിന്റെ പ്രോദ്ഘാടനം നിര്‍വഹിച്ചതിലും ഇത് കണ്ടെത്താം. ഒരാശയത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഒരാള്‍, ഏത് മാര്‍ഗത്തില്‍ മുന്നോട്ട് പോയാലും, ഒരു സ്വപ്നത്തെക്കുറിച്ച് അന്വേഷിക്കുന്നതുപോലെ, എല്ലായ്പ്പോഴും ഒന്നിലധികം ഊന്നലുകള്‍ക്കായി ജാഗ്രത കാണിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പ്രസ്തുത ആശയം അതിന്റെ വികാസഗതിയില്‍ എങ്ങനെയാണ് രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടതെന്ന് സൂക്ഷ്മമായി അറിയാനാവൂ. അതിനാല്‍, ഇസ്ലാമിന്റെയും പ്രൊട്ടസ്റന്റ് ക്രിസ്ത്യാനിറ്റിയുടെയും കെട്ടുപിണഞ്ഞു കിടക്കുന്ന ചരിത്രത്തെ വിശകലനം ചെയ്തും സെക്ക്യുലരിസത്തിന്റെ കണ്ണിലൂടെ ഇവ തമ്മിലുള്ള സാദൃശ്യങ്ങളന്വേഷിച്ചും സെക്ക്യുലരിസത്തിന്റെ വര്‍ത്തമാനകാല വ്യവഹാരങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

യൂറോപ്പില്‍ പ്രൊട്ടസ്റന്റിസം രൂപപ്പെടുന്നത് കാത്തലിക് ചര്‍ച്ചിനോടുള്ള വിദ്വേഷത്തില്‍ നിന്നാണ്. കൈയില്‍ കാശുള്ളവര്‍ക്ക് മാത്രം ദൈവസാമീപ്യവും ആത്മീയപൂര്‍ത്തീകരണവും സാധിച്ചുകൊടുക്കുന്ന കുപ്രസിദ്ധമായ ഇടപാടുകളുമായിട്ടായിരുന്നു അന്ന് കാത്തലിക് ചര്‍ച്ച് മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. കാത്തലിക് ചര്‍ച്ചിന്റെ വികാസത്തിനും ഏകീകരണത്തിനും വേണ്ടി നല്‍കപ്പെടുന്ന ഏത് സംഭാവനയും, ഒരു സ്വാഭാവിക ദൈവികവൃത്തിയായി പരിഗണിക്കപ്പെട്ടു. ആത്മീയതയുടെ ഈ വില്‍പ്പനയിലൂടെ കുന്ന് കൂടിയ പണം പുതിയ ചര്‍ച്ചുകള്‍ നിര്‍മിക്കാനോ പഴയവ നവീകരിക്കാനോ വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്ന ചിന്തയും നിലനിന്നിരുന്നു. നന്മയും തിന്മയും തീരുമാനിച്ചത് ചര്‍ച്ചായിരുന്നു.

____________________________________________

മാര്‍ട്ടിന്‍ ലൂഥര്‍ തന്റെ പ്രസിദ്ധമായ The 95 theses on the power and efficacy of indulgences എന്ന പേരിലുള്ള അഭിപ്രായങ്ങള്‍ വിറ്റണ്‍ബര്‍ഗിലെ കാസില്‍ ചര്‍ച്ചിന്റെ വാതിലില്‍ ആണിയടിച്ചുറപ്പിക്കുന്നതോടെയാണ് ഈ ചോദ്യം ചെയ്യല്‍ മൂര്‍ത്തമാവുന്നത്. ചര്‍ച്ച് നടത്തിക്കൊണ്ടിരിക്കുന്ന പാപമോചന പ്രവര്‍ത്തനങ്ങളുടെ/വില്‍പ്പനയുടെ സാധുതയെ സംബന്ധിച്ച സംശയങ്ങള്‍ ലൂഥര്‍ ഉന്നയിച്ച പ്രധാന ചോദ്യങ്ങളിലെല്ലാം ഉള്ളടങ്ങിയിരുന്നു. മനുഷ്യകുലത്തിന്റെ മുഴുവന്‍ പാപങ്ങളും ക്രിസ്തുവിലൂടെ ദൈവം പരിഹരിച്ചിരിക്കെ ചര്‍ച്ച് നടത്തുന്ന ഈ ഇടപാടിന് പിന്നെന്ത് പ്രസക്തി എന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച പ്രശ്നം. ദൈവത്തെ പ്രതിനിധീകരിക്കാനുള്ള ചര്‍ച്ചിന്റെ അധികാരം തന്നെ ചോദ്യം ചെയ്യപ്പെടുന്ന വിധത്തിലേക്ക്, ക്രമേണ ഈ ആലോചനകള്‍ വികാസം പ്രാപിക്കുന്നത് നമുക്ക് കാണാം.
____________________________________________

ജനങ്ങള്‍ക്കും ദൈവത്തിനുമിടയിലെ ഒരു ഇടനിലക്കാരനെപ്പോലെയാണ് ചര്‍ച്ച് പ്രവര്‍ത്തിച്ചത് എന്ന് പറയുന്നതാവും ശരി. കാത്തലിക് വിശ്വാസങ്ങളനുസരിച്ച്, ചര്‍ച്ച് ദൈവരാജ്യത്തിന്റെ ഭൂമിയിലെ പ്രതിരൂപമായിരുന്നു; പുരോഹിതന്‍മാര്‍ ക്രിസ്തുവിന്റെ പ്രതിനിധികളും. എന്നാല്‍, പടിഞ്ഞാറന്‍ ചര്‍ച്ചു (Western Church)മായി ഉടലെടുത്ത അഭ്യന്തര കുഴപ്പങ്ങള്‍ കാരണം പുരോഹിത വര്‍ഗം ആസ്വദിച്ച് അനുഭവിച്ചിരുന്ന ഇടനിലക്കാരന്റെ വേഷം വ്യാപകമായി ചോദ്യംചെയ്യപ്പെട്ടു. ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍,

ആണിയടിച്ചുറപ്പിക്കുന്നതോടെയാണ് ഈ ചോദ്യം ചെയ്യല്‍ മൂര്‍ത്തമാവുന്നത്. ചര്‍ച്ച് നടത്തിക്കൊണ്ടിരിക്കുന്ന പാപമോചന പ്രവര്‍ത്തനങ്ങളുടെ/വില്‍പ്പനയുടെ സാധുതയെ സംബന്ധിച്ച സംശയങ്ങള്‍ ലൂഥര്‍ ഉന്നയിച്ച പ്രധാന ചോദ്യങ്ങളിലെല്ലാം ഉള്ളടങ്ങിയിരുന്നു. മനുഷ്യകുലത്തിന്റെ മുഴുവന്‍ പാപങ്ങളും ക്രിസ്തുവിലൂടെ ദൈവം പരിഹരിച്ചിരിക്കെ ചര്‍ച്ച് നടത്തുന്ന ഈ ഇടപാടിന് പിന്നെന്ത് പ്രസക്തി എന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച പ്രശ്നം. ദൈവത്തെ പ്രതിനിധീകരിക്കാനുള്ള ചര്‍ച്ചിന്റെ അധികാരം തന്നെ ചോദ്യം ചെയ്യപ്പെടുന്ന വിധത്തിലേക്ക്, ക്രമേണ ഈ ആലോചനകള്‍ വികാസം പ്രാപിക്കുന്നത് നമുക്ക് കാണാം.

സെക്കുലരിസത്തെക്കുറിച്ചുള്ള ഇത്തരം ആലോചനകള്‍ അവസാനിപ്പിച്ച് ആ വാക്കിന്റെ നാനാര്‍ഥങ്ങള്‍ അന്വേഷിക്കാനാണ് ഇനി ശ്രമിക്കുന്നത്. നമുക്കറിയുന്ന ആധുനികമായ അര്‍ഥതലങ്ങള്‍ ഈ വാക്കിനുണ്ടെങ്കിലും ആഴത്തിലുള്ള പര്യവേഷണം ഈ പദത്തിന്റെ താല്‍പര്യജനകമായ ഖരാവസ്ഥയെ വെളിപ്പെടുത്തും. ചരിത്രത്തിന്റെ പ്രതിഫലനാത്മകമായ വെളിച്ചത്തിനെതിരെയുള്ള അതിന്റെ സമ്പൂര്‍ണമായ മഹത്വത്തെയും അത് തുറന്നുവെക്കും. അതായത്, ജിജ്ഞാസജനകമായ പ്രൊട്ടസ്റന്റ് വിപ്ളവത്തിലേക്കും അതിന്റെ വാതിലുകള്‍ തുറന്നിടും. ഭൌതികം, ലൌകികം, ഇഹപരം എന്നീ അര്‍ഥങ്ങളെയാണ് ആദ്യകാലങ്ങളില്‍ ഈ പദം സൂചിപ്പിച്ചിരുന്നത്. അനശ്വരം, പരലോകം, ദൈവികം, ഭൌതികാധീതം എന്നീ പദങ്ങളുടെ വിപരീതമായും സെക്കുലര്‍ ഉപയോഗിക്കപ്പെട്ടു. ഈ വാക്കിന്റെ പൂര്‍ണമായ അര്‍ഥം ഉദാഹരണ സഹിതം മനസ്സിലാക്കുന്നതിന് ചാള്‍സ് ടൈലറിലേക്കും മാക്സ് വെബറിലേക്കും തിരിയേണ്ടി വരും. അവരുടെ അഭിപ്രായത്തില്‍ സെക്ക്യുലര്‍ ലോകവും അതീന്ദ്രിയ ലോകവും തമ്മിലുള്ള വ്യതിരിക്തത ആധുനികമായ ഒരു കണ്ടെത്തല്‍ മാത്രമാണ്. ഒരു മധ്യകാല മനുഷ്യനെ സംബന്ധിച്ചേടത്തോളം ഈ ലോകവും അതുള്‍ക്കൊള്ളുന്ന വസ്തുക്കളും ദൈവികാത്മാവിനാല്‍ അല്ലെങ്കില്‍ ദിവ്യത്വം (Sacredness)കൊണ്ട് പ്രചോദിതമായതും വശീകരിക്കപ്പെട്ടതുമാണ്. അങ്ങിനെ നോക്കുകയാണെങ്കില്‍ ഒരു വൃക്ഷം ശാസ്ത്രീയമായ വിവിധഭാഗങ്ങളായി വേര്‍തിരിക്കാവുന്ന ഒരു വസ്തു മാത്രമല്ല. അല്ലെങ്കില്‍ മനുഷ്യന്റെ ആസ്വാദനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു സംഗതിയുമല്ല. മറിച്ച്, ദൈവികാത്മാവിനെ ഉള്‍ക്കൊള്ളുന്ന പവിത്രമായ ഒരു വസ്തുവാണ്. ചുരുക്കത്തില്‍, പ്രബുദ്ധതാ മാനവികതാവാദം (Enlighment Humanism)പൂര്‍ണാര്‍ഥത്തില്‍ ഇനിയും നിര്‍മിക്കപ്പെട്ടിട്ടില്ല. ലോകമിപ്പോഴും പൂര്‍ണമായും മനുഷ്യകേന്ദ്രീകൃതമായിട്ടില്ല. ഈ ലോകത്ത് നിന്നും മനുഷ്യമനസ്സുകളില്‍നിന്നും പിശാചുക്കളെയും ആത്മാക്കളെയും പൂര്‍ണമായും ആട്ടിയകറ്റാനും മനുഷ്യനായിട്ടില്ല. ഈ രീതിയിലുള്ള അപപവിത്രീകരണത്തിലേക്കുള്ള (Desacralisation)സൂചനകളാണ് ലൂഥര്‍ നല്‍കിയത്. അങ്ങിനെ ദൈവവും ജനങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചര്‍ച്ചിന്റെ മധ്യവര്‍ത്തിത്വത്തെ ചോദ്യം ചെയ്ത് യുക്തിയുടെ ഒരു പ്രക്ഷോഭം തന്നെ അദ്ദേഹം കെട്ടഴിച്ചു വിട്ടു. തെറ്റും ശരിയും തിരിച്ചറിയാന്‍ സാധിക്കുന്ന രീതിയിലുള്ള ഒരു മനസ്സാക്ഷി യൂറോപ്പിന് കണ്ടെത്തിക്കൊടുത്തത് ലൂഥറാണെന്ന് വേണമെങ്കില്‍ പ്രകോപനപരമായി വാദിക്കാവുന്നതാണ്. മുമ്പ് ചര്‍ച്ചായിരുന്നു മറ്റുള്ളവര്‍ക്കുവേണ്ടി ശരിയേയും തെറ്റിനേയും നിശ്ചയിച്ചിരുന്നത്. കുമ്പസാരക്കൂടും ആഗ്രഹപൂര്‍ത്തീകരണത്തിന്റെ വില്‍പ്പനയും തെറ്റുകളെയും പശ്ചാത്താപത്തെയും ജനങ്ങള്‍ക്കുവേണ്ടിയുള്ള ശരിയേയും തെറ്റിനേയും തീരുമാനിച്ചു. ലൂഥറിയന്‍ വിപ്ളവം ഈ മധ്യവര്‍ത്തി ഇടപാടുകളെ അനാവശ്യമാക്കി. പെട്ടെന്ന് ലോകം അന്വേഷണകുതുകികളായ മനസ്സുകള്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതും വശത്താക്കാവുന്നതുമായ ഒന്നായി മാറി. ദൈവത്തോട് നേരിട്ട് സംസാരിക്കുവാന്‍ സാധ്യമായി. അധികാരസ്വരൂപമായിചര്‍ച്ചിന്റെയും കുമ്പസാരക്കൂടുകളുടെയും മധ്യവര്‍ത്തിത്വത്തില്‍നിന്ന് മാറിനില്‍ക്കുവാനും സാധിച്ചു. ആത്മീയമായ ലോകത്തെ കണ്ടെത്തി. ഈ അന്തസ്ഥിതമായ ലോകം ഭൌതികലോകത്തെ  മനസ്സിന്റെ വലിച്ചു നീട്ടലായി കാണിപ്പിച്ചു.

ലൂഥേറിയന്‍ വിപ്ളവത്തിന്റെ പ്രതിഫലനങ്ങള്‍ക്ക് അമിത മൂല്യം നല്‍കരുത്. ഭൌതികലോകത്തിന്റെ അപപവിത്രീകരണം യൂറോപ്പില്‍ ഒരു സെക്കുലര്‍ ലോകത്തിന്റെ സാധ്യതയുടെ തുടക്കമായിരുന്നു. ദൈവാത്മാക്കളാല്‍ വശീകരിക്കപ്പെട്ടതായിരുന്നു മുമ്പുണ്ടായിരുന്നതെങ്കില്‍ ഇതൊരു ക്രമേണയുള്ള പിന്‍മടക്കത്തിന്റെ തുടക്കമായിരുന്നു. പിശാചുക്കളാലും ആത്മാക്കളാലും ബന്ധിതമായ ലോകത്തിനപ്പുറമുള്ള ഒരു സാധ്യതയെക്കുറിച്ച് ചിന്തിക്കുവാന്‍ ഇതവസരം നല്‍കി. ലുഥേറിയന്‍ വിപ്ളവത്തിന് തീക്ഷ്ണത വര്‍ധിപ്പിച്ചതില്‍ അച്ചടിയന്ത്രത്തിന്റെ കണ്ടെത്തലിലും ജനപ്രീതിക്കും വലിയ പങ്കുണ്ട്. ലൂഥര്‍ തന്നെ ബൈബിള്‍ തദ്ദേശീയമായ ജര്‍മന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നുണ്ട്. ആധുനിക ജര്‍മന്‍ ഭാഷയെത്തന്നെ രൂപീകരിക്കുന്നതിന് ഇത് സഹായകമായിത്തീര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് ഇതിലൂടെ ബൈബിള്‍ വായിക്കാന്‍ സാധിച്ചു. കത്തോലിക്കാ സഭ നിലനിര്‍ത്തിയിരുന്ന ആധിപത്യ നിലപാടുകളെ ചോദ്യം ചെയ്യുവാന്‍ ഈ വായന പ്രേരണ നല്‍കി.


________________________________________

യൂറോപ്പില്‍ ആധുനികതയുടെ ജനനം പാഠപരമായ പ്രതിഭാസമായിരുന്നു (Textual Phenomenon)യൂറോപ്പ്യന്‍ ആധുനികത അതിവര്‍ദ്ധിച്ചത് അച്ചടി യന്ത്രത്തിന്റെ കണ്ടുപിടിത്തം സാക്ഷരതയിലുണ്ടായ വര്‍ധനവ്, പ്രാദേശിക ഭാഷകളിലേക്കുള്ള ബൈബിള്‍ വിവര്‍ത്തനം, പുതിയൊരു ദേശീയ സംസ്കാരത്തിന്റെ ജനനം, പ്രൊട്ടസ്റന്റ് വിപ്ളവം, വ്യക്തിയുടെ അവകാശ രൂപീകരണങ്ങള്‍ എന്നിവയിലൂടെയായിരുന്നു. അച്ചടി സംസ്കാരത്തിന്റെ മധ്യവര്‍ത്തിത്തത്തിലൂടെയാണ് ഈ പ്രതിഭാസം സാധ്യമായത്. നിയമങ്ങള്‍ സ്വയം വ്യാഖ്യാനിക്കുവാനുള്ള ശേഷിയും, വസ്മൃതിയിലേക്ക് അതിവേഗം പിന്‍വാങ്ങിക്കൊണ്ടിരുന്ന ഭൂതകാലത്തില്‍ നിന്നുള്ള മാനസികമായ വിച്ചേദനവും യൂറോപ്പിലാകമാനം വലിയ മാറ്റങ്ങള്‍ക്ക് ഹേതുവായി. ഈ കാലത്തെയാണ് നാം സെക്ക്യുലര്‍ എയ്ജ് എന്നു വിളിക്കുന്നത്.
________________________________________

പുസ്തകങ്ങളിലൂടെ ലഭ്യമായ വിജ്ഞാനവും പുതിയ ഭാഷയും ദേശീയതയുടെ വിത്തുകള്‍ പാകി. അച്ചടി യന്ത്രത്തിന്റെ ജനപ്രീതിയോടെ ഒരു പുതിയ ജര്‍മന്‍ പാരമ്പര്യവും സംസ്കാരവും കണ്ടെടുക്കപ്പെട്ടു. ജര്‍മന്‍ ഭാഷയെപ്പോലെത്തന്നെ ഇംഗ്ളീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ഈ പശ്ചാത്തലത്തില്‍ ഇംഗ്ളണ്ടിനെക്കൂടി അന്വേഷണ വിധേയമാക്കാം.

ജോണ്‍വൈക്ളി

പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജോണ്‍വൈക്ളിഫോ (John Wycliff)ടെയാണ് ഇംഗ്ളണ്ടിലെ കഥകള്‍ ആരംഭിക്കുന്നത്. മാര്‍ട്ടിന്‍ ലൂഥറിനെപ്പോലെത്തന്നെ വൈക്ളിഫും ബൈബിള്‍ തദ്ദേശീയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും ആധുനിക ഇംഗ്ളീഷ് ഭാഷയുടെ വികാസത്തിന് വഴിതുറക്കുകയും ചെയ്തു. ഇംഗ്ളണ്ടിലെ കത്തോലിക്ക മേധാവിത്വം അവസാനിക്കുന്നതിന്റെ തുടക്കമായിരുന്നു ഇത്. യൂറോപ്യന്‍ പ്രൊട്ടസ്റന്റ് കാലഗണനയുടെ മുമ്പായിരുന്നു ജോണ്‍വൈക്ളിഫ് ജീവിച്ചിരുന്നതെങ്കിലും വൈക്ളിഫ് പ്രസ്ഥാനം തീക്ഷ്ണമായ ബൈബിള്‍ സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ഉദാഹരണത്തിന് ഹെന്‍ട്രി Knightion  വിവര്‍ത്തനങ്ങളെ സൂചിപ്പിച്ചുകൊണ്ട് എപ്രകാരമാണ് ‘സുവിശേഷ രത്നം വിദേശങ്ങളില്‍ പന്നികള്‍ പോലും ചവിട്ടിമെതിക്കാത്ത രീതിയില്‍ വ്യാപരിച്ചത്’ എന്ന് പ്രസ്താവിക്കുന്നുണ്ട്. അതുപോലെ ക്രിസ്ത്യന്‍ സന്യാസിമാരായ ഡൊമിനിക്കന്‍ തോമസ് പാള്‍മറും Franciscan William Butlerഉം ബൈബിള്‍ വിവര്‍ത്തനങ്ങള്‍ക്കെതിരെ വാദിക്കുന്നുണ്ട്. ലാറ്റിനില്‍നിന്ന് ബൈബിള്‍ പാഠങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നതിലൂടെ അത് അക്ഷരാര്‍ഥത്തില്‍ മാത്രം വായിക്കപ്പെടുമെന്നും മതനിന്ദക്ക് സാധ്യത നല്‍കുമെന്നും അവര്‍ ഭയപ്പെട്ടു. ഇത്തരം സംവാദങ്ങള്‍ സ്വീകാര്യത നേടുന്ന സന്ദര്‍ഭത്തില്‍ 1401-ല്‍ De Hereticocomburendo ബൈബിളിന്റെ ലാറ്റിന്‍ മൂലകൃതി വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഹെന്‍ട്രി ഏഴാമനാല്‍ ശിക്ഷിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ശേഷം 16-ാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ ലൂഥറിന്റെ സമകാലികനായ വില്യം tyndale  ഈ ഉദ്യമം വീണ്ടും ഏറ്റെടുക്കുകയും ഹീബ്രു, ഗ്രീക്ക്, ബൈബിള്‍ പതിപ്പുകളില്‍നിന്ന് നേരിട്ട് ബൈബിള്‍ നേരിട്ട് വിവര്‍ത്തനം ചെയ്യുകയും ആദ്യത്തെ ഇംഗ്ളീഷ് ബൈബിള്‍ പതിപ്പ് പുറത്തിറക്കുകയും ചെയ്തു. നമുക്ക് പരിചിതമായ ആധുനിക ഇംഗ്ളീഷ് ഭാഷ കണ്ടെടുത്ത കിംഗ് ജെയിംസിന്റെ ബൈബിള്‍ പാഠത്തിന്റെ ആധാരശില Tyndaly ന്റെ ഇംഗ്ളീഷ് പതിപ്പായിരുന്നു. Tyndal  ഉം ഇംഗ്ളണ്ടിലെ രാജാവായിരുന്ന ഹെന്‍ട്രി എട്ടാമനും സമകാലികരായിരുന്നു.  ഇംഗ്ളീഷ് സാമ്രാജ്യം ഒന്നടങ്കം സവീകരണത്തിന്റെ പുകപടലങ്ങള്‍ വീശിത്തുടങ്ങിയിരുന്നതിനാല്‍ രാജാവിന്റെ താല്‍പര്യങ്ങളും റോമന്‍ കാത്തലിക് ചര്‍ച്ചിന്റെ താല്‍പര്യങ്ങളും ചില പോയിന്റുകളിലെങ്കിലും ഏറ്റുമുട്ടുക സ്വാഭാവികമായിരുന്നു. ആശ്ചര്യകരമെന്ന് പറയട്ടെ, ഒടുവില്‍ കാത്തലിക് ചര്‍ച്ചും സ്റേറ്റും തമ്മിലുള്ള വൈരുദ്ധ്യം ഇംഗ്ളണ്ടില്‍ ഉയര്‍ന്നുവന്നത് വ്യക്തിയുടെ അവകാശവുമായി ബന്ധപ്പെട്ട പ്രശ്നത്തിലായിരുന്നു. ആന്‍ ബോയിലിനെ വിവാഹം ചെയ്യുന്നതിന് Catherine Aragonമായിട്ടുള്ള തന്റെ വിവാഹബന്ധം വിച്ഛേദിക്കുവാന്‍ രാജാവ് തീരുമാനിച്ചു. എന്നാല്‍, പോപ്പ് ഇതിന് വിസമ്മതിക്കുകയും രാജാവിന് റോമന്‍ കാത്തലിക് ചര്‍ച്ചിലെ അംഗത്വം പിന്‍വലിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് സ്ഥാപിക്കുകയും ചെയ്യേണ്ടി വന്നു. ശ്രദ്ധേയമായ വസ്തുത തന്റെ വിവാഹമോചനത്തിനുള്ള വാദഗതികള്‍ രാജാവ് ഉയര്‍ത്തിയത് ബൈബിളിന്റെ ഒരു ഭാഗമായ Leviticas  സ്വന്തമായി വ്യാഖ്യാനിച്ചുകൊണ്ടായിരുന്നു. ചര്‍ച്ചിന്റെ കൈകളില്‍നിന്ന് ബൈബിള്‍ വ്യാഖ്യാനത്തിന്റെ അധികാരം എടുത്തുപോയതെങ്ങിനെയെന്ന് ഈ സംഭവം തെളിയിക്കുന്നുണ്ട്. ഹെന്‍ട്രി എട്ടാമന്‍ പുതിയൊരു ചര്‍ച്ച് സ്ഥാപിച്ചെങ്കിലും കാത്തലിക് ഭക്തനായി അദ്ദേഹം തുടര്‍ന്നു. തദ്ഫലമായി പ്രൊട്ടസ്റന്റും കത്തോലിക്കനുമായി ഒരേസമയം നില്‍ക്കുന്നത് ചര്‍ച്ച് അവസാനിപ്പിച്ചു. ഇംഗ്ളണ്ടിന്റെ തീരങ്ങളില്‍ തന്നെ ഉയര്‍ന്നുവന്ന വിപ്ളവത്തെ വിജയകരമായി വിഫലമാക്കി ഇംഗ്ളീഷ് രാഷ്ട്രീയത്തിന്റെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ഈ സ്വഭാവത്തെ അനുകരിക്കുന്നത് ചര്‍ച്ച് അവസാനിപ്പിച്ചു. ഹെന്‍ട്രി എട്ടാമന്‍ മതനിന്ദക്ക് എതിരായ വിചാരണകള്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെ കാലത്താണ് ബൈബിള്‍ വിവര്‍ത്തനം ചെയ്തതിന്റെ പേരില്‍ Tyndal കുറ്റിയില്‍ ബന്ദിച്ച് ജീവനോടെ ദഹിപ്പിച്ചത്. വളരെ വ്യക്തമായും അദ്ദേഹത്തിന്റെ ഭരണകാലം യൂറോപ്പിലെ സെക്കുലരിസങ്ങളുടെ പുരോഗതിയില്‍ അടയാളപ്പെടുത്തപ്പെട്ട ശ്രദ്ധേയമായ വഴിത്തിരിവായിരുന്നു. യൂറോപ്പില്‍ ആധുനികതയുടെ ജനനം പാഠപരമായ പ്രതിഭാസമായിരുന്നു (Textual Phenomenon)യൂറോപ്പ്യന്‍ ആധുനികത അതിവര്‍ദ്ധിച്ചത് അച്ചടി യന്ത്രത്തിന്റെ കണ്ടുപിടിത്തം സാക്ഷരതയിലുണ്ടായ വര്‍ധനവ്, പ്രാദേശിക ഭാഷകളിലേക്കുള്ള ബൈബിള്‍ വിവര്‍ത്തനം, പുതിയൊരു ദേശീയ സംസ്കാരത്തിന്റെ ജനനം, പ്രൊട്ടസ്റന്റ് വിപ്ളവം, വ്യക്തിയുടെ അവകാശ രൂപീകരണങ്ങള്‍ എന്നിവയിലൂടെയായിരുന്നു. അച്ചടി സംസ്കാരത്തിന്റെ മധ്യവര്‍ത്തിത്തത്തിലൂടെയാണ് ഈ പ്രതിഭാസം സാധ്യമായത്. നിയമങ്ങള്‍ സ്വയം വ്യാഖ്യാനിക്കുവാനുള്ള ശേഷിയും, വസ്മൃതിയിലേക്ക് അതിവേഗം പിന്‍വാങ്ങിക്കൊണ്ടിരുന്ന ഭൂതകാലത്തില്‍ നിന്നുള്ള മാനസികമായ വിച്ചേദനവും യൂറോപ്പിലാകമാനം വലിയ മാറ്റങ്ങള്‍ക്ക് ഹേതുവായി. ഈ കാലത്തെയാണ് നാം സെക്ക്യുലര്‍ എയ്ജ് എന്നു വിളിക്കുന്നത്.

ആധുനികതയുടെ പാഠപരമായ (Textual)വഴിത്തിരിവിനെ നിര്‍ണയിച്ച മറ്റൊരു മഹത്തായ സാമൂഹിക പ്രതിഭാസമായിരുന്നു ക്യാപിറ്റലിസം. ആധുനികതയെക്കുറിച്ച-അഥവാ സെക്ക്യുലര്‍ എയ്ജിനെക്കുറിച്ച-വിവരണങ്ങള്‍ അതുകൊണ്ട് ക്യാപിറ്റലിസത്തിന്റെ ആവിര്‍ഭാവവുമായി ബന്ധിതമാണ്. അച്ചടിയും പുസ്തകവിതരണവും അതിലൂടെ ഉയര്‍ന്നുവന്ന വായനക്കാരുടെ മാര്‍ക്കറ്റും ആധുനിക ദേശ രാഷ്ട്രങ്ങളോടും സംസ്കാരങ്ങളോടും അടുത്ത് ബന്ധപ്പെട്ട് കിടക്കുന്നതാണ്. പുസ്തകങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട അറിവിലൂടെ ഉയര്‍ന്നുവന്ന ഒരേ താല്‍പര്യങ്ങള്‍ പങ്കുവെക്കുന്ന വായനക്കാരുടെ ഒരു സമുദായം ചരിത്രത്തില്‍ ആദ്യമായി രൂപംകൊണ്ടതും അപ്രകാരമായിരുന്നു. യൂറോപ്യന്‍ സെക്ക്യുലരിസത്തെയും ആധുനികതയെയും മുതാളിത്തത്തെയും ഒരേ അച്ചുതണ്ടിന്റെ ശ്രേണിയില്‍ ഒരാള്‍ക്ക് വരക്കാവുന്നതാണ്. അല്ലെങ്കില്‍ എളുപ്പത്തില്‍ സെക്ക്യുലരിസത്തിന്റെ സ്ഥാനത്ത് ആധുനികയെയോ മുതലാളിത്തത്തെയോ വെച്ച് മാറ്റാവുന്നതുമാണ്. അതായത്, ആശയപരമായി ഒരേ ചട്ടക്കൂടില്‍ അസ്ഥിവാരമിട്ടതാണ് ഈ മൂന്ന് പദങ്ങളും. യൂറോപ്യന്‍ സെക്ക്യുലരിസത്തിന്റെ രൂപീകരണത്തെ അതിന്റെ യൂറോപ്യന്‍ വേരുകളില്‍നിന്ന് വേര്‍തിരിച്ച് മറ്റൊരു സ്ഥലത്തും കാലത്തും  നോക്കാനാണ് ഇനി ശ്രമിക്കുന്നത്.

പ്രൊട്ടസ്റന്റ് ക്രിസ്ത്യാനിറ്റി തുടക്കം കുറിച്ച അപപവിത്രീകരണ (Desacralisation) പ്രക്രിയക്ക് യുക്തിപരമായ ഒരു അന്ത്യം നല്‍കിയ കാല്‍വിന്റെ പങ്ക് ഇവിടെ ശ്രദ്ധേയമാണ്. പൂര്‍വനിശിതം എന്ന തത്ത്വത്തിന് കാല്‍വിന്‍ വലിയ ഊന്നല്‍ നല്‍കി. ഇതനുസരിച്ച് എല്ലാ മനുഷ്യരുടെയും വിധി മുന്‍കൂര്‍ നിശ്ചയിക്കപ്പെട്ടതാണ് ചര്‍ച്ചും അതിന്റെ വിശുദ്ധ കുര്‍ബാനയും കുമ്പസാരവും വിശ്വാസരാഹിത്യത്തിന് വിധേയമായി. സാധാരണക്കാര്‍ക്ക് തിരിഞ്ഞുനില്‍ക്കാവുന്ന ഒരു ബാഹ്യ സഹായവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യം വെബറിന്റെ അഭിപ്രായത്തില്‍ അഘാതമായ മനശാസ്ത്രപരമായ ഒരു ഏകാന്തതയിലേക്ക് വ്യക്തികളെ നയിച്ചു. ഭൌതിക സ്വത്ത് ആര്‍ജിച്ച് തങ്ങളുടെ മൂല്യം തെളിയിക്കാനാണ് ഒരോരുത്തരും ശ്രമിച്ചത്. കാരണം, താനും സ്വര്‍ഗാവകാശിയാണെന്ന് തെളിയിക്കുവാന്‍ ഇതല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല. മറ്റൊരു സുപ്രധാന തലത്തിലും കാല്‍വിന്‍ ലൂഥറില്‍നിന്ന് വ്യതിരിക്തനാവുന്നുണ്ട്. ദൈവത്താല്‍ നിറക്കപ്പെടേണ്ട സംഭരണികളാണ് മനുഷ്യര്‍ എന്നാണ് ലൂഥര്‍ വിശ്വസിച്ചിരുന്നെതങ്കില്‍ കാല്‍വിനെ സംബന്ധിച്ചേടത്തോളം മനുഷ്യന്‍ ദൈവത്തിന്റെ കൈകളിലെ കേവല ഉപകരണങ്ങള്‍ മാത്രമായിരുന്നു. വെബറിന്റെ അഭിപ്രായത്തില്‍ ലുതേറിയനിസം വൈകാരികതയുടെയും മിസ്റിസിസത്തിന്റെയും പാദമുദ്രകള്‍ പിന്തുടര്‍ന്നതെങ്കില്‍ കാല്‍വെനിസം ഈ പാദമുദ്രകളെ പൂര്‍ണമായും നിരാകരിക്കുന്നുണ്ട്. അതുവഴി പ്രാരംഭദശയിലുള്ള മുതലാളിത്തത്തിന് വിത്ത് പാകുകയായിരുന്നു കാല്‍വെനിസം. മറ്റൊരര്‍ഥത്തില്‍ പറയുകയാണെങ്കില്‍ അപവിത്രീകരിക്കപ്പെട്ട വസ്തുകള്‍ കാമനകളുടെ വിശഹീ എന്ന നിലയില്‍ മുതലാളിത്തത്തിന്റെ ആത്മാവിനാല്‍ പ്രേരിതമായി തീര്‍ന്നതിന്റെ തുടക്കവും ഇവിടെ നിന്നായിരുന്നു. മാര്‍ക്സ് ഈ പ്രതിഭാസത്തെ കമ്മോഡിറ്റി ഫെറ്റിഷം എന്നാണ് വിശദീകരിച്ചത്. മനുഷ്യന്റെ നിര്‍വാഹകത്വത്തിന്റെ വിശദീകരണത്തിനും കാല്‍വിനും ലൂഥറും വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ സമര്‍പ്പിക്കുന്നുണ്ട്. ഇത് ആധുനികതയുടെ പാഠപരമായ സവിശേഷതകളിലേക്കും മൂലപാഠത്തിന്റ വ്യാഖ്യാനത്തിന്റെ ശക്തിയുടെ പ്രതിഫലനങ്ങളിലേക്കും വെളിച്ചംവീശുന്നുണ്ട്. അങ്ങനെ സെക്ക്യുലരിസത്തിന്റെ ആവിര്‍ഭാവം ബൈബിളിന്റെ അച്ചടിരൂപത്തോടും അതുവഴി പാഠപരത അച്ചടിരൂപം സ്വീകരിച്ചതും ക്രൈസ്തവ ലോകത്തെ ശാശ്വതമായ പരിശുദ്ധവേദങ്ങള്‍ അപവിത്രീകരിക്കപ്പെട്ടതുമായി ബന്ധപ്പെട്ടിരിക്കുന്നു.

________________________________________

ബിംബാരാധനയുടെ നിരോധനം ഖുര്‍ആനിലോ പ്രവാചക വചനങ്ങളിലോ കാണാനില്ലെങ്കിലും വിഗ്രഹഭജ്ഞനം ഇസ്ലാമിക ചരിത്രത്തില്‍ നീണ്ടുനിന്ന ഒരു പ്രശ്നമായിരുന്നു. ബുദ്ധ-ഹൈന്ദവ പാരമ്പര്യത്തിലെ ‘വിഗ്രഹാരാധന’യില്‍ നിന്ന് ഏറെ വ്യത്യസ്തമാണിത്. ‘അതിഭൌതിക’തക്ക് മുഖ്യ ഇടം നല്‍കിയിരുന്ന മത പാരമ്പര്യങ്ങളില്‍നിന്ന് ഭിന്നമായി, ഭൌതിക വ്യവഹാരങ്ങള്‍ക്കും ഇസ്ലാമിന്റെ പൂര്‍വപൈതൃകം പ്രാധാന്യം നല്‍കിയിരുന്നു(റോബിന്‍സണ്‍). വിശുദ്ധനിയമമായ ശരീഅത്തിന്റെ മേല്‍ക്കൈ, അധികാര സ്ഥാപനം എന്നിവക്ക് ഇസ്ലാം കല്‍പ്പിച്ചിരുന്ന പ്രാധാന്യത്തിലൂടെയാണ് ‘ഭൌതികപരത’ക്ക് ഇസ്ലാം പരിഗണന നല്‍കിയത്. നിയമപരത, ഭൌതികപരത, വിഗ്രഹഭജ്ഞനം, മറ്റു നിരോധനങ്ങളിലൂടെയുണ്ടായ അപപവിത്രീകരണം തുടങ്ങിയവയുടെ സവിശേഷ ചേര്‍ച്ചയിലൂടെയാണ് ഇസ്ലാമിന്റെ മതേതര പ്രക്രിയ സാധ്യമായത്.

________________________________________

അപപവിത്രീകരണം (Desacralisation)മതേതരത്വത്തിന്റെ രൂപീകരണവുമായി ബന്ധപ്പെടുത്തിയാല്‍ മുഹമ്മദിന്റെ ഇസ്ലാമിലും തതുല്യ ചരിത്രം കണ്ടെടുക്കാനാവും. ദൈവ-മനുഷ്യബന്ധത്തിലെ ഇടനിലക്കാരായ വിഗ്രഹങ്ങളെ തകര്‍ത്ത് നിര്‍വഹിക്കപ്പെടുന്ന അപവിത്രീകരണം ഇസ്ലാമിന്റെ നിര്‍മിതിയിലും കാണാം. കഅ്ബയിലുണ്ടായിരുന്ന ഒരുപാട് വിഗ്രഹങ്ങള്‍ ഇത്തരത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു. ഇസ്ലാമിക പൂര്‍വകാലത്ത് ചിത്രങ്ങള്‍ക്കും ബിംബങ്ങള്‍ക്കും പവിത്രത കല്‍പ്പിക്കപ്പെട്ടിരുന്നു. ഇസ്ലാമിന്റെ വരവോടെ ‘പവിത്രത’ എന്ന കാഴ്ച്ചപ്പാടിന് തന്നെ കനത്ത തിരിച്ചടി സംഭവിക്കുകയുണ്ടായി. ബിംബാരാധനയുടെ നിരോധനം ഖുര്‍ആനിലോ പ്രവാചക വചനങ്ങളിലോ കാണാനില്ലെങ്കിലും വിഗ്രഹഭജ്ഞനം ഇസ്ലാമിക ചരിത്രത്തില്‍ നീണ്ടുനിന്ന ഒരു പ്രശ്നമായിരുന്നു. ബുദ്ധ-ഹൈന്ദവ പാരമ്പര്യത്തിലെ ‘വിഗ്രഹാരാധന’യില്‍ നിന്ന് ഏറെ വ്യത്യസ്തമാണിത്. ‘അതിഭൌതിക’തക്ക് മുഖ്യ ഇടം നല്‍കിയിരുന്ന മത പാരമ്പര്യങ്ങളില്‍നിന്ന് ഭിന്നമായി, ഭൌതിക വ്യവഹാരങ്ങള്‍ക്കും ഇസ്ലാമിന്റെ പൂര്‍വപൈതൃകം പ്രാധാന്യം നല്‍കിയിരുന്നു(റോബിന്‍സണ്‍). വിശുദ്ധനിയമമായ ശരീഅത്തിന്റെ മേല്‍ക്കൈ, അധികാര സ്ഥാപനം എന്നിവക്ക് ഇസ്ലാം കല്‍പ്പിച്ചിരുന്ന പ്രാധാന്യത്തിലൂടെയാണ് ‘ഭൌതികപരത’ക്ക് ഇസ്ലാം പരിഗണന നല്‍കിയത്. നിയമപരത, ഭൌതികപരത, വിഗ്രഹഭജ്ഞനം, മറ്റു നിരോധനങ്ങളിലൂടെയുണ്ടായ അപപവിത്രീകരണം തുടങ്ങിയവയുടെ സവിശേഷ ചേര്‍ച്ചയിലൂടെയാണ് ഇസ്ലാമിന്റെ മതേതര പ്രക്രിയ സാധ്യമായത്. ചരിത്ര വിശകലനത്തില്‍, മധ്യകാലഘട്ടത്തിന്റെ അവസാനത്തിന് നാന്ദി കുറിക്കുന്ന പ്രക്രിയയായി അത് നിരീക്ഷിക്കപ്പെടുന്നു. പ്രായോഗിക ജീവിതത്തില്‍ പൂര്‍ണവിജയം കൈവരിച്ച ഒരു സമുദായത്തിന്റെ രചനയായിരുന്നു പ്രവാചകന്റെ സാമൂഹികവും രാഷ്ട്രീയവുമായ മതേതര പ്രക്രിയയുടെ നേട്ടം. കെയ്റോ, ബാഗ്ദാദ്, ദമാസ്ക്കസ് തുടങ്ങി ഇന്ത്യന്‍ ഉപഭൂഖണ്ഡമടക്കം ഒരുപാട് പ്രദേശങ്ങളില്‍ ഇസ്ലാം ക്രമപ്രവൃദ്ധമായി വ്യാപിച്ചുവെന്നതായിരുന്നു അനന്തരഫലം. എന്നിട്ടും തുടര്‍ നൂറ്റാണ്ടുകളില്‍ കാര്യങ്ങള്‍ കലങ്ങി മറിയുകയാണുണ്ടായത്. പിന്നീടുണ്ടായ സ്വൂഫിസത്തിന്റെ ആവിര്‍ഭാവത്തോടെ പവിത്രീകരണ പ്രക്രിയയുടെ രാഷ്ട്രീയവും ഇസ്ലാമിക നിയമങ്ങളുടെ വ്യാഖ്യാനപരതയും പിന്തള്ളപ്പെടുകയാണുണ്ടായത്. സ്വൂഫിസത്തിന്റെ അതിഭൌതികപരതയിലൂടെ മതേതരത്വം മധ്യവര്‍ത്തി കര്‍തൃത്വം നിര്‍വഹിക്കുകയായിരുന്നു. പാരമ്പര്യ സമൂഹത്തിലെ പ്രാദേശിക ആചാരങ്ങളിലേക്ക് ഇസ്ലാം കടന്നുവന്നപ്പോഴുണ്ടായ സമ്മര്‍ദ്ദമാണ് ഇതിന്റെ ഭാഗികമായ കാരണം. അതിശീഘ്രം നശിച്ചുകൊണ്ടിരിക്കുന്ന പഴയകാല പ്രതീകങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് മറ്റൊരു കാരണം. മതേതര കാഴ്ച്ചപ്പാട് പിന്നോട്ട് പോകാതെ തന്നെ സൂഫിസത്തോടൊപ്പം ഇസ്ലാമിക ചരിത്രം ഭൌതിക-അതിഭൌതിക ഘടകങ്ങള്‍ക്കിടയിലെ പരസ്പര പൂരകമായി മാറി. എന്റെ വാദത്തിന്റെ മര്‍മം ഇതാണ്. പാരമ്പര്യ ലോകത്ത് ആവീര്‍ഭവിച്ച പാശ്ചാത്യ-ഇസ്ലാമിക ലോകങ്ങളിലെ അപപവിത്രീകരണ ഘടകങ്ങളെ മുതലാളിത്തം ശരിപ്പെടുത്തുകയും ഉദ്ദീപിപ്പിക്കുകയുമാണെങ്കില്‍ ആ പ്രക്രിയ പോലും സ്വൂഫിസത്തിന്റെ പങ്കോടെയാണ് നിര്‍വഹിക്കപ്പെടുക. എന്നിരുന്നാലും സ്വൂഫിസത്തിനകത്തുപോലും മതേതരത്വത്തിനും അതിഭൌതികതക്കുമിടയിലെ ഈ വൈരുദ്ധ്യം വളരെ വ്യക്തമാണ്. എന്നാല്‍, ഇത് പരിഹരിക്കപ്പെടുക ‘അതിഭൌതിക’ ദൈവത്തെ പ്രിയപ്പെട്ടവനും കാമുകനുമായി പുനരവതരിക്കപ്പെടുമ്പോഴാണ്. അപ്രകാരം ‘പ്രണയ’മാണ് സൂഫിസത്തിന്റെ പ്രധാന ഘടകം; നിയമമല്ല. പ്രണയത്തിന്റെ വാചികാവിഷ്കാരങ്ങള്‍ ഒരു വലിയ രൂപാലങ്കാരത്തിലേക്ക് ഒരുമിപ്പിക്കുകയും അതിലൂടെ മതേതരത്വവും പവിത്രതയും മധ്യവര്‍ത്തികളാക്കപ്പെടുകയുമാണ് ചെയ്യുക. എണ്ണമറ്റ സ്വൂഫി കവിതകള്‍ അതിന്റെ തെളിവാണ്. ഒരേസമയം കണിശതയുള്ള ശരീഅത്ത് പക്ഷക്കാരനും, അതേസമയം ഒരു തികഞ്ഞ സൂഫിയായികൊണ്ടും പുതിയ വഴിതുറന്ന അബൂഹാമിദുല്‍ ഗസാലിയുടെ ജീവിതത്തിലൂടെയും കാലഘട്ടത്തിലൂടെയുമാണ് ഇസ്ലാമിനകത്തു തന്നെയുള്ള ‘മതേതരത്വ’വും ആധ്യാത്മികതയും കൂടി സൃഷ്ടിച്ച ആശയവ്യക്തതയും വൈരുദ്ധ്യങ്ങളും ഏറെക്കുറെ നിര്‍ണയിക്കപ്പെട്ടത്.

യൂറോപ്പ്യന്‍ മതേതരത്വത്തില്‍നിന്ന് വ്യത്യസ്തമാക്കുന്ന ഒരു ഘടകം കൂടി ഇസ്ലാമിന്റെ മതേതര സ്വഭാവത്തിലേക്ക് ചേര്‍ത്തുവെക്കേണ്ടതുണ്ട്. പ്രാദേശിക രൂപത്തില്‍ ബൈബിളിനെ പൊതുജനത്തിന് ലഭ്യമാക്കിയത് അതാണ്. യൂറോപ്പിന്റെ സെക്ക്യുലര്‍ നിര്‍മിതികള്‍ അച്ചടി വിപ്ളവവുമായി ഏറെ ബന്ധപ്പെട്ടതാണെന്ന് നാം കണ്ടതാണ്. അപ്രകാരം വിഗ്രഹ ഭജ്ഞനത്തിലൂടെ അപപവിത്രീകരണം നിര്‍വഹിച്ച ഇസ്ലാമിന്റെ രൂപീകരണവും ഒരു സെക്ക്യുലര്‍ പ്രക്രിയയായി നാം വിശദീകരിച്ചു. എന്നാല്‍, ഇസ്ലാമിന്റെയും പാശ്ചാത്യരുടെയും മതേതര ബന്ധത്തിലെ ഒരു പ്രമുഖ വ്യത്യാസത്തെ സൂചിപ്പിക്കാനാണ് ഞാനുദ്ദേശിക്കുന്നത്. അത് ഇസ്ലാം അച്ചടി വിപ്ളവത്തെ പ്രതിരോധിച്ചുവെന്നതാണ്. 19-ാം നൂറ്റാണ്ടോടുകൂടിയാണ് ഇസ്ലാം അച്ചടി സംവിധാനത്തെ സ്വീകരിച്ചു തുടങ്ങിയത്.

 

________________________________________

യൂറോപ്പ്യന്‍ മതേതരത്വത്തില്‍നിന്ന് വ്യത്യസ്തമാക്കുന്ന ഒരു ഘടകം കൂടി ഇസ്ലാമിന്റെ മതേതര സ്വഭാവത്തിലേക്ക് ചേര്‍ത്തുവെക്കേണ്ടതുണ്ട്. പ്രാദേശിക രൂപത്തില്‍ ബൈബിളിനെ പൊതുജനത്തിന് ലഭ്യമാക്കിയത് അതാണ്. യൂറോപ്പിന്റെ സെക്ക്യുലര്‍ നിര്‍മിതികള്‍ അച്ചടി വിപ്ളവവുമായി ഏറെ ബന്ധപ്പെട്ടതാണെന്ന് നാം കണ്ടതാണ്. അപ്രകാരം വിഗ്രഹ ഭജ്ഞനത്തിലൂടെ അപപവിത്രീകരണം നിര്‍വഹിച്ച ഇസ്ലാമിന്റെ രൂപീകരണവും ഒരു സെക്ക്യുലര്‍ പ്രക്രിയയായി നാം വിശദീകരിച്ചു. എന്നാല്‍, ഇസ്ലാമിന്റെയും പാശ്ചാത്യരുടെയും മതേതര ബന്ധത്തിലെ ഒരു പ്രമുഖ വ്യത്യാസത്തെ സൂചിപ്പിക്കാനാണ് ഞാനുദ്ദേശിക്കുന്നത്. അത് ഇസ്ലാം അച്ചടി വിപ്ളവത്തെ പ്രതിരോധിച്ചുവെന്നതാണ്. 19-ാം നൂറ്റാണ്ടോടുകൂടിയാണ് ഇസ്ലാം അച്ചടി സംവിധാനത്തെ സ്വീകരിച്ചു തുടങ്ങിയത്. 

________________________________________

 

അഥവാ ക്രൈസ്തവ ലോകം അതേറ്റെടുത്തു 400 വര്‍ഷങ്ങള്‍ക്കുശേഷം. ഉദാഹരണത്തിന്, 1890-കളോടെയാണ് ഒട്ടോമന്‍ ഭരണകൂടം ആദ്യമായി അച്ചടി സംവിധാനം ഉപയോഗിക്കുന്നത്. മിഷണറി പ്രവര്‍ത്തനങ്ങളിലൂടെയും മതപരിഷ്കരണ പ്രവര്‍ത്തനങ്ങളിലൂടെയും കൊളോണിയല്‍ സമ്മര്‍ദങ്ങള്‍ ഉണ്ടായ സ്ഥലങ്ങളില്‍ അച്ചടിസംവിധാനം കുറെക്കൂടി നേരത്തെ ഉപയോഗിക്കപ്പെട്ടിരുന്നുവെന്നത് ശ്രദ്ധേയമാണ്. 1820-കളില്‍ തന്നെ കൊളോണിയല്‍ ഇന്ത്യയിലെ മുസ്ലിംകള്‍ പ്രിന്റിംഗ് പ്രസ്സുകള്‍ ഉപയോഗിച്ചിരുന്നു. 1830-കളില്‍ ആദ്യത്തെ മുസ്ലിം പത്രം ആരംഭിച്ചു.

ടെക്നോളജി ലോകത്ത് പ്രചുരപ്രചാരം നേടിയിട്ടും എന്തുകൊണ്ട് മുസ്ലിം സമൂഹം അച്ചടിയെ പ്രതിരോധിച്ചുവെന്നത് ശ്രദ്ധേയമായ ചോദ്യമാണ്. ദൈവീകവചനവും നിയമവ്യവസ്ഥയുമായ ഖുര്‍ആന്‍ ക്രൈസ്തവര്‍ക്ക് ക്രിസ്തുവെന്നപോലെ ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രമായതെങ്ങനെയെന്നാണ് നാം അതിനുമുമ്പേ ആലോചിക്കേണ്ടത്. മുതലാളിത്തത്തിന്റെ പ്രാരംഭ വികസ്വര സമയത്ത് അച്ചടി സംസ്കാരത്തില്‍ രൂപംകൊണ്ടതും പ്രൊട്ടസ്റന്റ് ക്രൈസ്തവതയുടെ ആധുനിക അച്ചടിയില്‍ അധിഷ്ഠിതമായ പ്രമാണങ്ങളെ തുടര്‍ന്നുണ്ടായതുമായ ഖുര്‍ആന്റെ പ്രാമാണിക രൂപം വളരെ വ്യത്യസ്തമാണ്. ഇസ്ലാമിക സ്വഭാവം വാചിക സ്വഭാവത്തില്‍ മാത്രമുള്ളതായിരുന്നു. ഈയടിസ്ഥാനത്തില്‍ പ്രമാണങ്ങളുടെ രണ്ട് വ്യത്യസ്ത ആവിഷ്കാരങ്ങള്‍ നമുക്ക് കാണാം. ഇസ്ലാം അച്ചടിയെ സ്വീകരിച്ചതോടെ രണ്ട് ആവിഷ്കാരങ്ങളും ആധിപത്യം ഉറപ്പിക്കാനുള്ള പരസ്പര മത്സരത്തിലേര്‍പ്പെട്ടു. ഒരുപാട് പണ്ഡിതന്‍മാരെ ആശയക്കുഴപ്പത്തിലാക്കിയ ഈ പ്രഹേളികക്ക് ഉത്തരം നല്‍കാന്‍ ഫ്രാന്‍സിസ് റോബില്‍സണ്‍ ഇസ്ലാമിനകത്തുനിന്ന് ശ്രമിക്കുന്നുണ്ട്. ഇസ്ലാമിലെ പുസ്തകമെഴുത്ത് വാചികാവതരണത്തിനു വേണ്ടിയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. പകര്‍ത്തെഴുത്തുകാരന്‍ രചന പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും അതിന്റെ അന്തിമ രൂപത്തിന് രചയിതാവ് അംഗീകാരം നല്‍കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഒരു പുസ്തകം രചിക്കപ്പെട്ടിരുന്നത്. ഈ അംഗീകാരം ‘ഇജാസ’ എന്നറിയപ്പെടുന്നു. രചയിതാവില്‍ നിന്നും ഇതരര്‍ക്ക് രചന കൈമാറാനുള്ള അവകാശമാണിത്. രചയിതാവ് ഇതംഗീകരിക്കുമ്പോള്‍ മാത്രമാണ് പുസ്തകത്തിന്റെ പകര്‍പ്പുകള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നത്. മദ്റസകളിലും ഇജാസയുടെ ഈ രീതി പിന്തുടര്‍ന്നിരുന്നു. മദ്റസാ പാഠ്യപദ്ധതിയില്‍ പുസ്തകം ഉള്‍പ്പെടുത്തിയിരുന്നത് ഇപ്രകാരമാണ്.

രചന, വിശദീകരണത്തോടെ പുനര്‍വായിക്കുമ്പോഴാണ് പുസ്തക പഠനം പൂര്‍ണമായിരുന്നത്. അധ്യാപകന്റെ തൃപ്തിക്ക് പാത്രമാവുകയാണെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഇജാസ അനുവദിക്കപ്പെടും. മറ്റൊരാള്‍ രചിച്ചത് മൊഴിമാറ്റുന്നവര്‍ക്കെല്ലാം ഇജാസ എന്ന പേര് നല്‍കപ്പെടും. ഈ കാലത്തും ഇജാസകള്‍ നല്‍കപ്പെടുന്നുണ്ട്. പൈതൃകമായി ലഭിച്ചിരുന്ന ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ കൈമാറാന്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥികളെ അതത് തലമുറയിലെ വിശ്വസ്തരായി സംശയലേശമന്യേ പരിഗണിച്ചിരുന്നു (റോബിന്‍സണ്‍).

‘ആധികാരികത’യെ സംബന്ധിച്ച ചോദ്യങ്ങള്‍ ഇസ്ലാമിക ലോകത്ത് വളരെ പ്രാധാന്യമുള്ളതായി കാണാം. നിയമവ്യവസ്ഥ എന്ന അര്‍ഥത്തില്‍ ഖുര്‍ആനിനുള്ള ‘പവിത്രത’യും ‘ഇജാസ’ എന്ന കേന്ദ്ര കാഴ്ച്ചപ്പാടും ഈ പൈതൃകത്തിനകത്ത് ‘രചയിതാവ്’ എന്ന സംജ്ഞയുമായി ഏറെ ബന്ധപ്പെട്ടതാണ്. യൂറോപ്പിനകത്ത് ‘രചയിതാവ്’ എന്ന സംജ്ഞക്ക് അച്ചടിയുടെ കണ്ടുപിടുത്തത്തോടെ ലഭിച്ച പ്രാധാന്യം മുതാളിത്തത്തിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടിയ ‘കോപ്പി റൈറ്റ്’ പോലുള്ള നിയമ വകുപ്പുകളെ ഉറപ്പിക്കാന്‍ ഉപയോഗിക്കപ്പെട്ടിരുന്നു. അങ്ങനെയാണെങ്കിലും ‘രചയിതാവി’ന്റെ ഈ പ്രാമുഖ്യം പ്രമാണങ്ങളെ വിശദീകരിക്കുന്ന രീതിയെ നിയന്ത്രിച്ചിരുന്നില്ല. ഇതുവഴി രചയിതാവിന്റെ മരണംകൂടി രേഖപ്പെടുത്തുകയായിരുന്നു. ആയതിനാല്‍ ‘രചയിതാവ്’ എന്ന സംജ്ഞ വളരെ അവ്യക്തമായ ഒന്നാണ്. തദടിസ്ഥാനത്തില്‍ ജീവിതവും മരണവും പൈശാചികമായ ഒരവസ്ഥയിലായിരിക്കും. അഥവാ രചയിതാവ് ഇവിടെ ഒരേസമയം ജീവനുള്ളതും മൃദുലവുമായ ഒന്നാണ്.

സ്വയം പ്രേരിതമായി ചര്‍ച്ചിനെ വിഭജിച്ചു കൊണ്ടാണ് പ്രൊട്ടസ്റന്റ് ക്രിസ്ത്യാനിസം രൂപം കൊണ്ടത്. പിന്നീട് ലൂഥര്‍ കാല്‍വിനുമായി അഭിപ്രായ വ്യത്യാസത്തിലാക്കുന്നുണ്ട്. വിവിധ സാമുദായിക വിഭാഗങ്ങളായും മതശാഖകളായും പ്രൊട്ടസ്റന്റ് ക്രിസ്ത്യാനിസം ഇന്നും വിഭജിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതൊരു നിരന്തര പ്രക്രിയയായി മാറിയിട്ടുണ്ട്. പ്രൊട്ടസ്റന്റ് ക്രിസ്ത്യാനികള്‍ക്കുണ്ടായ ഇത്തരം മാറ്റങ്ങള്‍ അച്ചടി സ്വീകരിക്കുന്നതുവരെ ഇസ്ലാമിന് സംഭവിച്ചിട്ടില്ലായിരുന്നു. യൂറോപ്പ്യന്‍ ആധുനികതക്കുണ്ടായിരുന്ന സ്വഭാവങ്ങളില്‍ ചിലതിനെ ഇസ്ലാമിനകത്തെ സെക്കുലര്‍ ഘടകങ്ങള്‍ പിന്നീട് സ്വാംശീകരിക്കുകയാണുണ്ടായത്. ഇസ്ലാമിക പ്രമാണത്തിന് ഉണ്ടായിരുന്നതും ഇപ്പോള്‍ സെക്ക്യുലരിസം ഏറ്റെടുത്തതുമായ സ്വഭാവ ഗുണങ്ങള്‍ അച്ചടി-വാചിക ഇപ്പോള്‍ കൂടിച്ചേര്‍ന്നിരിക്കുന്നു.പാശ്ചാത്യ-ആധുനികതയുടെ ഓറിയന്റലിസ്റ് ചട്ടക്കൂടിനകത്ത് ഇസ്ലാമിനെ മനസ്സിലാക്കിയതിന്റെ പരിമിതിയിലേക്കും പൌരസ്ത്യ ലോകത്ത് മുതലാളിത്തം അതിന്റെ നിലയുറപ്പിക്കാന്‍ ശ്രമിച്ച വ്യത്യസ്തമായ വഴികളിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു. അപ്രകാരം ഇസ്ലാം അച്ചടി ഉപയോഗിക്കുന്നതിന് നിര്‍ബന്ധിതമായ സാമ്പത്തിക സാഹചര്യങ്ങളും വിശകലനം ചെയ്യേണ്ടതുണ്ട്. പ്രൊട്ടസ്റന്റ്ക്രിസ്ത്യാനിസത്തിലും മുതലാളിത്തത്തിനകത്തും നടക്കുന്നതിനുമുമ്പേ ഇസ്ലാമിക പൈതൃകത്തിനകത്ത് മതേതര പ്രക്രിയ സംഭവിച്ചിട്ടുണ്ട്. സാമ്രാജ്യത്വ വികാസ കാലത്ത് ഇസ്ലാമിന് അധികാരവും പൂര്‍വകാല വിജയങ്ങളും നഷ്ടപ്പെട്ടുവെന്നും കൊളോണിയലിസം കാരണം അച്ചടി സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഇസ്ലാം നിര്‍ബന്ധിതമാവുകയായിരുന്നുവെന്നും വാദിച്ചാല്‍ പോലും പ്രവാചകന്റെ മതേതര പ്രക്രിയക്കകത്ത് അച്ചടി സംവിധാനത്തെ കുടിയിരുത്താന്‍ നേരത്തെ തന്നെ സാധിച്ചുവെന്നതാണ് വാസ്തവം. ഇസ്ലാമിന്റെ അച്ചടിയാനന്തര മതേതരത്വം പ്രൊട്ടസ്റന്റ് വിഭാഗത്തിനകത്തെ പല ന്യൂനതകളും അനുകരിക്കാനിടവരുത്തി. അതിലൊന്ന് വിഭാഗീയതയാണ്. ശക്തമായ ഭൌതികപരതകൊണ്ട് ആയുധ സജ്ജമായവരും മറുവശത്ത് പ്രബല സൂഫി നിലപാടുള്ളവരുമായ ദയൂബന്തി, ബറേല്‍വി, അഹമ്മദികള്‍, അഹ്ലെ ഖുര്‍ആന്‍, ജമാഅത്തികള്‍ തുടങ്ങിയ വിവിധ ധാരകള്‍ രൂപപ്പെടാന്‍ തുടങ്ങി. ഒരു കാര്യം ഞാനുറപ്പിച്ചു പറയാം. ഈ ധാരകളുടെ രൂപീകരണത്തില്‍ കൊളോണിയല്‍ ആധുനികതയുടെ സ്വാധീനമുണ്ടെന്ന് പറയുക സാധ്യമല്ല. ഇസ്ലാമിന്റെ തുടക്കം മുതലേയുള്ള ഭൌതിക പ്രധാനമായ പ്രവണതയുടെ ഫലം കൂടിയാണിത്. ഇസ്ലാമിനകത്തെ മതേതരത്വത്തിന്റെ പ്രതിരോധാത്മകമായ ഈ പ്രവണത സയ്യിദ് അബുല്‍അഅ്ലാ മൌദൂദിയുടെ ജീവിതം സ്പഷ്ടമായി വരച്ചുകാണിക്കുന്നുണ്ട്. സ്വൂഫീധാരയില്‍നിന്ന് വ്യത്യസ്തമായി ഇസ്ലാമിന്റെ പ്രാമാണികാടിത്തറയെ പുനഃസ്ഥാപിക്കുകയായിരുന്നു അദ്ദേഹം. ജര്‍മന്‍ സംസാരിക്കുന്ന യൂറോപ്പില്‍ മാര്‍ട്ടിന്‍ ലൂഥര്‍ ചെയ്തതു പോലെ പ്രാദേശിക ഉറുദു ഭാഷയിലേക്ക് ഖുര്‍ആനിനെ അദ്ദേഹം ഭാഷാന്തരം ചെയ്യുകയായിരുന്നു. ജീവിതത്തിന്റെ സാകല്യത്തെ

സയ്യിദ് അബുല്‍അഅ്ലാ മൌദൂദി

ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഇസ്ലാമിനെ പുനഃക്രമീകരിക്കുകയായിരുന്നു അദ്ദേഹം. അക്കാലത്ത് ലോകത്തുടനീളം രൂപപ്പെട്ട ദേശ-രാഷ്ട്ര നിര്‍മിതിയുടെ ചരിത്രത്തില്‍നിന്ന് ഈ പ്രക്രിയയെ വേര്‍പ്പെടുത്താനാവില്ല. മൌദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമി എന്ന സംഘടന ആ അര്‍ഥത്തില്‍ ആധുനിക മതേതര സംഘടനയാണ്. മുതലാളിത്തത്തിലൂടെയാണ് ഇത് നിലനില്‍ക്കുന്നതെന്നതിനാല്‍ അത് യൂറോപ്യനുമാണ്. മൌദൂദിയുടെ തന്നെ പുസ്തക-ലീഫ് ലെറ്റുകളുടെ അച്ചടികളിലൂടെയാണ് സംഘടനയുടെ സാമ്പത്തികസ്ഥിതി വളരുന്നത്. ഇപ്പോഴും ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തന ഫണ്ടിന്റെ പ്രാഥമിക സ്രോതസ്സ് ഇത്തരം അച്ചടി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ കിട്ടുന്ന പണമാണ്.

 

________________________________________

മുസ്ലിംകള്‍ക്കും പ്രൊട്ടസ്റന്റ് ക്രിസ്ത്യാനികള്‍ക്കുമിടയിലെ സമാനതകളെക്കുറിച്ചാണ് എഴുതിയത്. അപ്രകാരം വിഗ്രഹപൂജയോട് അതൃപ്തി പ്രകടിപ്പിച്ച് എലിസബത്ത് രാജ്ഞി തിരിച്ചെഴുതിയ തന്റെ കത്തില്‍ ക്രൈസ്തവതയുടെ ഏകദൈവത്വസ്വഭാവം ഊന്നിപറഞ്ഞിരുന്നു. പ്രൊട്ടസ്റന്റ് ക്രിസ്ത്യാനിറ്റിക്കും ഇസ്ലാമിനുമിടയിലെ താരതമ്യം ഇന്നും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇറാനിയന്‍ പണ്ഡിതനായ ഹാശിം അഗചാരി 2002-ല്‍ പോലും ‘ഇസ്ലാമിക് പ്രൊട്ടസ്റന്റനിസം’ എന്ന സംജ്ഞ മുന്നോട്ടുവെക്കുകയും അതിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയുമുണ്ടായി. ഇത്തരം ചരിത്രപരമായ ഇടപാടുകളിരിക്കെതന്നെ പുരാതന ഇസ്ലാമിലും 20-ാം നൂറ്റാണ്ടിലെ ഇസ്ലാമിനകത്തുമുള്ള മതേതരത്വത്തിന്റെ വ്യത്യസ്തതയും പ്രകൃതവും ഈ നൂറ്റാണ്ടിലും മുമ്പും ഉണ്ടായിട്ടുള്ള ദേശീയ നിര്‍മിതികളുടെ ഹേതുവായി പരിഗണിക്കപ്പെടുന്നുണ്ട്.
________________________________________

പ്രൊട്ടസ്റന്റ് ക്രിസ്ത്യാനിറ്റിയുമായി ഇസ്ലാമിന്റെ ചരിത്രപരമായ ഇടപാടുകള്‍ കൂടി സൂചിപ്പിച്ച് ഇതവസാനിപ്പിക്കാം. പ്രൊട്ടസ്റന്റ് ക്രിസ്ത്യാനികളുടെ ആദ്യത്തെ ഇടപെടലും സമരങ്ങളും കാത്തലിക് ചര്‍ച്ചിനെതിരായിരുന്നു. അക്കാലത്തെ ഒട്ടോമന്‍ സാമ്രാജ്യത്വത്തെ ഇസ്ലാമായി മനസ്സിലാക്കി ഇരുധാരകള്‍ക്കുമിടയില്‍ ഒരു ഊടുവഴി കണ്ടെത്തുകയായിരുന്നു അവര്‍. അത് സ്വാഭാവികവുമായിരുന്നു. ഇരുകൂട്ടരും പരസ്പരം നിര്‍വഹിച്ചിരുന്ന വിഗ്രഹഭജ്ഞനത്തിലൂടെയാണ് ഇത് നിര്‍ണയിക്കപ്പെട്ടിരുന്നത്. പ്രൊട്ടസ്റന്റ് പ്രക്ഷോഭ കാലത്ത് വിഗ്രഹഭജ്ഞന വിരോധികള്‍ സൂറിച്ച്, കോപ്പന്‍ ഹെഗന്‍, സ്കോട്ട്ലന്റ് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളില്‍ ഒരുമിച്ച് കൂടുകയായിരുന്നു. ജോനാഥന്‍ ബര്‍ട്ടന്റെ (1579-1624) ട്രാഫിക് ആന്റ് ടേണിംഗ് ഇസ്ലാം ആന്റ് ഇംഗ്ളീഷ് ഡ്രാമ, കരണ്‍ ഓര്‍ദര്‍ കോപ്പര്‍മാന്റെ ദി ജെയിംസ് ടൌണ്‍ പ്രൊജക്റ്റ് എന്നീ പുസ്തകങ്ങള്‍ ഇത്തരം ചരിത്രപരമായ ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഉദാഹരണത്തിന് ഒട്ടോമന്‍ രാജാവ് മുറാദ് മൂന്നാമന് ഇംഗ്ളണ്ടിലെ ഒന്നാം എലിസബത്ത് രാജ്ഞിയുമായി ഉണ്ടായിരുന്ന ബന്ധം. 1574-ല്‍ സ്പെയിനിലെയും ഫ്ളാന്റേഴ്സിലെയും ലൂഥറന്‍ വിഭാഗത്തിലെ അംഗങ്ങള്‍ക്ക് അയച്ച കത്തില്‍,  സുല്‍ത്താന്‍ മുറാദ് മൂന്നാമന്‍, മുസ്ലിംകള്‍ക്കും പ്രൊട്ടസ്റന്റ് ക്രിസ്ത്യാനികള്‍ക്കുമിടയിലെ സമാനതകളെക്കുറിച്ചാണ് എഴുതിയത്. അപ്രകാരം വിഗ്രഹപൂജയോട് അതൃപ്തി പ്രകടിപ്പിച്ച് എലിസബത്ത് രാജ്ഞി തിരിച്ചെഴുതിയ തന്റെ കത്തില്‍ ക്രൈസ്തവതയുടെ ഏകദൈവത്വസ്വഭാവം ഊന്നിപറഞ്ഞിരുന്നു. പ്രൊട്ടസ്റന്റ് ക്രിസ്ത്യാനിറ്റിക്കും ഇസ്ലാമിനുമിടയിലെ താരതമ്യം ഇന്നും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇറാനിയന്‍ പണ്ഡിതനായ ഹാശിം അഗചാരി 2002-ല്‍ പോലും ‘ഇസ്ലാമിക് പ്രൊട്ടസ്റന്റനിസം’ എന്ന സംജ്ഞ മുന്നോട്ടുവെക്കുകയും അതിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയുമുണ്ടായി. ഇത്തരം ചരിത്രപരമായ ഇടപാടുകളിരിക്കെതന്നെ പുരാതന ഇസ്ലാമിലും 20-ാം നൂറ്റാണ്ടിലെ ഇസ്ലാമിനകത്തുമുള്ള മതേതരത്വത്തിന്റെ വ്യത്യസ്തതയും പ്രകൃതവും ഈ നൂറ്റാണ്ടിലും മുമ്പും ഉണ്ടായിട്ടുള്ള ദേശീയ നിര്‍മിതികളുടെ ഹേതുവായി പരിഗണിക്കപ്പെടുന്നുണ്ട്. അതിപ്രധാനമായ ഈ ചുവടുവെപ്പ് ഇസ്ലാമിന്റെ ദീര്‍ഘ പാരമ്പര്യത്തില്‍ അത് നിര്‍വഹിച്ച ഒട്ടനവധി ചരിത്രപ്രധാന നിര്‍മിതികളില്‍ ഒന്ന് മാത്രമാണ്. സമകാലിക മാറ്റങ്ങളും മതേതരത്വത്തിന്റെ പുതിയ വെല്ലുവിളികളും ചോദ്യങ്ങളും നാം മറ്റൊരു കാലത്തിലേക്ക് കാലെടുത്തുവെക്കുന്നതിന്റെ ലക്ഷണങ്ങളാണ്. പ്രത്യേകിച്ചും ദേശീയ ഐക്യം തകര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത്. വരും വര്‍ഷങ്ങളില്‍ സംഭവിക്കാനിരിക്കുന്ന ദേശീയോത്തരമായ ലോകത്തെ കുറിച്ച സൂചനയാണിത്. പുതിയ കാലത്തെ, കുഴഞ്ഞുമറിഞ്ഞ ധാരണകളെ ചോദ്യംചെയ്ത് സുപ്രധാനമായ ഈ മാറ്റത്തെ നമുക്ക് സ്വയം ദൃഢമാക്കാം.
________________________________________________

റഫറന്‍സ്::-

1.Burton, Jonathan. Traffic and Turning: Islam and English drama, 1579-1624, University of Delaware Press: 2005.

2. Dover, Mary. The First English Bible: The Text and Context of the Wycliffite Versions, CUP: 2007.

3. Francis, Robinson. Islam and Muslim History in South Asia, OUP: 2000.

4.  Francis, Robinson. Islam, South Asia, and the West, OUP: 2008.

5.Kupperman, Karen Ordahl. The Jamestown Project, Belknap Press: 2007.

6. Taylor, Charles. The Secular Age, Belknap Press: 2007.

7. Weber, Max. The Protestant Ethic and the Spirit of Capitalism, Dover Publications: 2003.
______________________________________________ 

Top