നൃത്തത്തിലെ സ്ത്രീപക്ഷം എന്താണ് ? ‘സംഘടിത’യുടെ നൃത്ത പതിപ്പിനെ കുറിച്ചുള്ള ചില സംശയങ്ങൾ

എ.എസ്. അജിത്കുമാര്‍ 

__________________________________

‘ശാസ്ത്രീയം’ എന്ന് നിർവചിക്കപ്പെട്ടവയ്ക്ക് ഈ രീതിയിൽ ഒരേ സമയം ‘പാരമ്പര്യവും’ ‘ആധുനികതയും’ അവകാശപെടാൻ കഴിയുന്നു. ഒരു ഭാഗത്ത് നീണ്ട ഒരു ചരിത്രം ഇവ അവകാശപ്പെടുമ്പോൾ മറുഭാഗത്ത് ആധുനികത അവകാശപെടുകയും ചെയ്യുന്നു. ഈ നൃത്തങ്ങൾക്ക് ദേശീയം എന്ന പദവിയും അവകാശപ്പെടാൻ കഴിയുന്നു. മതപരവും ജാതീയവുമായ ചിഹ്നങ്ങള നിലനിര്ത്തി കൊണ്ട് തന്നെ ‘ശാസ്ത്രീയ’ നൃത്തങ്ങൾക്ക് ആധുനികവും മതേതരവുമായ പദവി അവകാശപ്പെടാൻ കഴിയുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട രാഷ്ട്രീയം. കഥകളി എന്ന നൃത്ത രൂപം ‘കേരളീയം’ ആകുന്നതു ഈ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. ഈ നൃത്ത രൂപങ്ങൾ മതേതരം എന്ന് അവകാശപെടുന്നതിനോപ്പം ഹിന്ദുക്കളല്ലാത്തവർ ഈ കലാരൂപങ്ങൾ പഠിക്കാൻ അർഹാതയില്ലാത്തവർ ആണെന്നും അവർ ഇവയുടെ ആധുനികതയിലേക്ക് എത്തിചേർന്നിട്ടില്ലയെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നു. 
__________________________________ 

കേരളത്തിലെ നൃത്തത്തെ കുറിച്ചുള വ്യവഹാരങ്ങൾ ഏറെകുറെ ‘നൃത്തം =സ്ത്രീ’ എന്ന നിലയിലായത് കൊണ്ട് നൃത്തത്തിലെ സ്ത്രീ പക്ഷം എന്തായിരിക്കുമെന്ന ചോദ്യം ഒരു പ്രശ്നമായി തോന്നാം. നൃത്തം ഒരു സ്ത്രൈണ ഇടപാടായി കൂടുതലും വരുന്നത് ‘ശാസ്ത്രീയ’ നൃത്തം എന്ന് പറയപ്പെടുന്ന സംഗതികളിലാണ്. ഭാരത നാട്യം കളിക്കുന്ന അല്ലെങ്കിൽ പഠിപ്പിക്കുന്ന ആണുങ്ങൾക്കൊക്കെ ഒരു ‘സ്ത്രൈണ’ ഭാവമുണ്ടെന്ന സാമാന്യ ബോധം ഉണ്ടായതങ്ങനെയായിരിക്കാം. അന്വേഷിയുടെ പ്രസിദ്ധീകരണമായ ‘സംഘടിത’ യുടെ നൃത്ത പതിപ്പ് (ഓഗസ്റ്റ്‌ 2013) നൃത്തത്തെ കുറിച്ചുള്ള സാമന്യ ധാരണകളിൽ നിന്ന് കൊണ്ടാണ് ഈ പതിപ്പ് ഇറക്കിയിട്ടുള്ളത്. നൃത്തത്തിലെ സ്ത്രീപക്ഷ വായന എന്തായിരിക്കും? അല്ലെങ്കിൽ ‘കേരള’ സംസ്കാരം പോലുള്ളവയെ സ്ത്രീകള്‍ എങ്ങനെ സമീപിക്കും എന്ന കാതലായ സമീപനങ്ങൾ പരിഗണിചിട്ടേയില്ല. ഒരു ദലിത് പുരുഷനാണ് ഞാനെന്നതിനാൽ ഈ പതിപ്പ് ഇങ്ങനെയാകെണ്ടാതായിരുന്നു എന്ന് പറയുന്നത് ശരിയായിരിക്കില്ല എന്നത് കൊണ്ട് ചില പ്രശ്നങ്ങള്‍ ചൂണ്ടി കാണിക്കാൻ മാത്രം ശ്രമിക്കുന്നു. ‘സംഘടിത’ രേഖ രാജ് എഡിറ്റു ചെയ്ത ദലിത് സ്ത്രീ പതിപ്പ് പോലുള്ളവയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്നതു അന്ഗീകരിക്കുകയും ചെയ്യുന്നു.

‘നൃത്തം’ എന്ന് പറയുന്നതിൽ ഏതൊക്കെ നൃത്ത രൂപങ്ങള്‍ പെടും? ഗസ്റ്റ് എഡിറ്ററായ രാജ ശ്രീ വാരിയരുടെ എഡിറ്റേഴ്സ് നോട്ടിൽ പറയുന്ന നൃത്തങ്ങളിൽ

രാജ ശ്രീ വാരിയര്‍

മുതൽ ഈ പതിപ്പ് മൊത്തത്തിൽ നോക്കിയാലും മനസിലാകുന്നത് ഇവിടെ ആകെയുള്ള നൃത്തങ്ങൾ ‘ശാസ്ത്രീയ’ നൃത്തങ്ങൾ എന്ന് വിളിക്കപ്പെടുന്നവയും പിന്നെ ആദിവാസി, നാട്ട് നൃത്തങ്ങളുമാണ്. സിനിമാറ്റിക് ഡാൻസ് എന്ന ഒന്ന് ഈ ഭൂലോകത്തെ ഇല്ലായിരുന്നു എന്ന് തോന്നും ഇത് വായിച്ചാൽ. ഈ പതിപ്പ് മുഴുവൻ കറങ്ങുന്നത് പാരമ്പര്യ നൃത്തത്തിൽ ആണ് എന്ന് മാത്രമല്ല വളരെ യാഥാസ്ഥികമായ നൃത്ത സങ്കല്പ്പങ്ങളിലാണ്. സിനിമാറ്റിക് ഡാന്സ് നൃത്തമല്ലേ? അതോ അതിനു സ്ത്രീ പക്ഷം ആകാൻ കഴിയില്ല എന്നാണോ? ഈ നൃത്ത രൂപത്തെ കുറിച്ച് എനിക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. അത് വിശദമാക്കാം. അതിനുമുന്പ് ഈ പതിപ്പ് പിന്തുടരുന്ന വരേണ്യമായ ഒരു സമീപനം ചര്ച്ച ചെയ്യാം.

_______________________________
ജാതീയമായ അടിത്തറയും ജാതീയമായ പുറന്തള്ളലും മറയ്ക്കുന്നു. കുറച്ചു കൂടി സ്പഷ്ട്ട്മായി പറഞ്ഞാൽ സംഘടിതയുടെ ഈ നൃത്തപ്പതിപ്പിൽ ഉള്ളത് പോലെ “യാഥാസ്ഥിക” മുസ്ലീം സമുദായത്തിന് ഈ കലകള്‍ ഉള്‍കൊള്ളാന്‍ കഴിയില്ല എന്ന് സ്ഥാപിക്കുന്നതിലൂടെ ദലിതരെ പുറന്തളുന്ന ഈ കലാരൂപങ്ങളുടെ ജാതി മേല്‍ക്കോയ്മയെ മറയ്ക്കുന്നു.
_______________________________

‘ഭാരതീയ’ നൃത്തങ്ങൾ ‘ഭാരതീയ’ സംസ്കാരം’ പാരമ്പര്യകല’ എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ആണ് ഇത് മുഴുവനും. “ഭാരതീയം’ എന്ന് പറയുന്നത് ഒരു

പ്രശ്നമില്ലാതെ ഉപയോഗിച്ചിട്ടുണ്ട്. ‘ശസ്ത്രീയ നൃത്തം’ എന്ന് പറയപ്പെടുന്നവ ആ പദവിയിലേക്ക് മാറ്റപെട്ടത്തിന്റെ ചരിത്രമെന്താണ് ? ആ ചരിത്രത്തില ജാതിയുടെ പങ്കെന്താണ്? ഇത്തരം കാര്യങ്ങൾ പരിഗണിച്ചിട്ടെയില്ല. മാനക്കേടുള്ള ‘സദിരാട്ടത്തിൽ ‘ നിന്നും ഭരതനാട്യത്തിലേക്ക് ബ്രാഹ്മണവത്കരിച്ച നൃത്ത രൂപത്തെ കുറിച്ച് പറയുമ്പോൾ അതിൽ ജാതി വഹിച്ച പങ്കു, ദേശീ വാദ വ്യവഹാരങ്ങൾ വഹിച്ച പങ്കു എന്നിവ എന്ത് കൊണ്ട് അവഗണിക്കപ്പെട്ടു? രുക്മിണി ദേവി അരുണ്ടെലിന്റെ ഇടപെടലിനെ വളരെ മഹാത്വവത്‌ക്കരിക്കുയും ചെയ്തിട്ടിട്ടുണ്ട്. എന്ത് കൊണ്ട് ഒരു കീഴാളസ്ത്രീ പക്ഷ വായന ഇതിൽ ഉല്പ്പെടുത്തിയില്ല? (കീഴാള പുരുഷൻ എന്ന രീതിയിൽ കീഴാള സ്ത്രീക്ക് വേണ്ടി സംസാരിക്കാൻ ശ്രമിക്കുകയല്ല). വരേണ്യവത്കരിച്ചു എന്ന വാക്കാണ് ഇതിൽ കൂടുതൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത് .ബ്രാഹ്മണവല്ക്കരിച്ചു എന്ന് പറയുമ്പോൾ ജാതിയെ കുറിച്ച് സംസാരിക്കേണ്ടി വരുമല്ലോ. ദലിത് സ്ത്രീയെ കുറിച്ച് സംസാരിക്കാൻ ദലിത് പതിപ്പ് എന്നതാവും യുക്തി . മറ്റുള്ള വിഷയങ്ങളിലെ ദലിത് രാഷ്ട്രീയ ചര്ച്ച ചെയ്യേണ്ട കാര്യമില്ലല്ലോ!

ഇങ്ങനെയൊക്കെയാണെങ്കിലും ഈ കേരളീയ /ഭാരതീയ /പാരപര്യ കലയുടെ അപരമായ മുസ്ലീം സമുദായത്തെ ഉള്പെടുതാൻ സംഘടിത മറന്നിട്ടില്ല. ‘ഒരു യാഥാസ്ഥിക മുസ്ലീം കുടുംബത്തിൽ’ ജനിച്ച ഭരതനാട്യം നര്ത്തകി മന്സിയയ്ക്കെതിരെയുള്ള മുസ്ലീം സമുദായത്തിന്റെ ആശങ്കകൾ ഇതിൽ ഉത്പെടുത്താൻ സംഘടിത മറന്നില്ല എന്നത് അവരുടെ മതേതര ആശങ്കകൾ വ്യക്തമാക്കുന്നു. (ഈ പതിപ്പിൽ തന്നെ മലാലയെ കൂടി ഉള്പ്പെടുത്തിയത് ഇത് കൂടുതൽ ശരി വ്യ്ക്കുന്നു) അങ്ങനെ ഭരത നാട്യം ഒരു മതേതര നൃത്ത രൂപമായി ഈ പതിപ്പിലും ആഘോഷിക്കുന്നുണ്ട്. കലാമണ്ഡലം, സ്കൂൾ യുവജനോത്സവം എന്നിവ എത്രത്തോളം സവർണ്ണമാണെന്ന് ചര്ച്ച ചെയ്യാൻ ഒരു താല്പര്യവും ഇതിൽ കാണുന്നില്ല. ഭരതനാട്യം വികസിച്ചു വന്ന ബ്രാഹ്മണ്യത്തിന്റെ ജാതിയുടെ ചരിത്രത്തെ മറക്കുന്നവർ ഈ മതേതരത്വം നിലനിർത്താൻ പാട് പെടുമ്പോൾ ഏതു തരം ഫെമിനിസം ആണിത് എന്ന് സംശയം തോന്നുന്നു.

രാജ ശ്രീ വാരിയരെ തന്നെ ഗസ്റ്റ് എഡിറ്ററായി തിരഞ്ഞെടുത്തപ്പോൾ തന്നെ ഈ പതിപ്പിൽ വരാൻ പോകുന്ന ഉള്ളടക്കവും സമീപനവും വ്യവഹാരങ്ങളും നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞു എന്നാണു തോന്നുന്നത്. എഡിറ്റേഴ്സ് നോട്ടിൽ രാജശ്രീ വാരിയർ എഴുതുന്നു “ദേശത്തിന്റെ പുത്തന്‍ വഴികളെ കാണാതെയറിയാതെ പണ്ടെങ്ങോ പരിചയിച്ച വഴികളിലൂടെ വീണ്ടും വീണ്ടും നടന്നു ആ മണ്ണിന്റെ മാത്രം നൃത്തമാടിത്തിമിർക്കുന്ന ആദിവാസികൾ “. ആദിവാസികൾ പ്രാകൃതാരാണെന്നും ദേശത്തിൽ പെടുന്നവരെല്ലയെന്നുമുള്ള വരേണ്യമായ ഒരു വംശീയമായ കാഴ്ചപാട് ഇതിലുണ്ട്. ആദിവാസി നൃത്ത രൂപത്തെ കുറിച്ചുള്ള ബിന്ദു വാസുദേവിന്റെ ലേഖനം ഫോല്ക് ലോര്‍ എന്ന വിജ്ഞാനീയതിന്റെ അതിരുകളിൽ കുടുങ്ങി പോകുന്നു .ഉമ കെ പി യുടെ ലേഖനം സാധ്യമാകാവുന്ന ഒരു കീഴാള വായനയെ ത്ലതിരിചിടുന്നു. ” ദേശീയതയുടെ വരേണ്യ സംസ്കാരത്തിന്റെയും ചിഹ്നമായി മാറിയ ശാസ്ത്രീയ നൃത്ത രൂപങ്ങൽ തേർവാഴ്ച്ചയുടെയും തെവിടിശികളുടെയും ചിട്ടയും മട്ടും വിട്ടു തികച്ചും ആത്മീയവും ഭക്തി നിർഭരവുമായ ‘വിശുദ്ധ’ ഇടങ്ങളിലേക്ക് പറിച്ചു നടപെട്ടു “. ഇവിടെ വളരെ വിദഗ്ദമായി ജാതിയുടെ ചരിത്രത്തില നിന്നും തടിയൂരുന്നുണ്ട് ഉമ. ഈ ‘ആത്മീയതയും ഭക്തിയും ‘ എന്ത് കൊണ്ട് അല്ലെങ്കിൽ അങ്ങനെ സൃഷ്ട്ടിക്കപ്പെട്ടു? സദിരാട്ടതിന്റെ മാന്യതയില്ലാത്ത ഇടത്തിൽ നിന്നും ബ്രാഹ്മ്മണ ഇടത്തിലേക്ക് പറിച്ചു നടാൻ വേണ്ടി ഉണ്ടാക്കിയെടുത്ത ഒന്നാണ് ഈ ഭക്തി. ശ്രിങ്കാരത്തെ പുറത്താക്കി ഭക്തിയെ സ്ഥാപിക്കുക എന്നതായിരുന്നു രുക്മിണി ദേവിയുടെ രാഷ്ട്രീയം. യൂറോപ്പിലെ ബാലെ പഠിച്ചിട്ടു വന്നു സദിരാട്ടത്തിൽ കമ്പം തോന്നി അതിനെ പരിഷ്കരിച്ചു ബ്രാഹമണവത്കരിച്ചു ഭാരത നാട്യമാക്കിയതോടെയാണ് സവര്‍ണ്ണ സ്ത്രീകളുടെ മാന്യതയുടെ മുദ്രയായി അത് മാറുന്നത്. ഈ സവര്‍ണ്ണത മതേതര മൂല്യമായി മാറുന്നതോടെയാണ് മറ്റു സ്ത്രീകളും ഭാരതനാട്യം പഠിക്കാൻ തുടങ്ങുന്നത്.

നൃത്തങ്ങൾ മതേതരവും ആധുനികവും ആകുന്നതെങ്ങനെ?

‘ഭാരതീയം’ ‘കേരളീയം’ എന്ന് നിർവചിക്കപ്പെടുന്നവയുടെ ജാതീയമായ മതപരമായ മാനങ്ങൾ ഈ അടുത്ത കാലത്ത് ധാരാളം ചര്ച്ച ചെയ്യപ്പെടുന്നുണ്ട്. ഭാരതീയ ശാസ്ത്രീയ നൃത്തങ്ങളായി സംഗീത നാടക അകാദമി അന്ഗീകരിചിട്ടുള്ളത് എട്ടു നൃത്ത രൂപങ്ങളാണ്. ഭരതനാട്യം, കുച്ചിപുടി, ഒഡീസി , മണിപ്പൂരി, കഥകളി, സത്രിയ (ആസാമിലെ ഒരു നൃത്ത രൂപം) കഥക്, മോഹിനിയാട്ടം എന്നിവയാണ്. ‘ശാസ്ത്രീയം’ എന്ന നിര്‍വ്വചനം എന്‍ഗനെയാണ് ഇവയെ അക്കാദമി നിര്‍വ്വചിക്കുന്നത് എന്നതിന്റെ രാഷ്ട്രീയം വിശദമായി ചര്ച്ച ചെയ്യേണ്ടതാണ് .അതിലേക്കു വിശദമായി കടക്കുന്നില്ല. എന്നാൽ ഈ ലിസ്റ്റിൽ നിന്നും ഒരു സവർണ്ണ/ഹൈന്ദവ ഇടപാടാണ് എന്നത് മനസിലാകും. കഥക് എന്ന നൃത്ത രൂപത്തിലെ വ്യത്യസ്തമായ ചരിത്രത്തെ ഇതിനു പുറത്തു നില്ക്കുന്ന ഒന്നായി കാണേണ്ടതില്ല. മുദ്രകളുടെ ഉപയോഗവും മുഖത്ത് പ്രകടിപിക്കുന്ന ഭാവങ്ങളുമോക്കെയാണ് ഈ നൃത്ത രൂപങ്ങളുടെ സവിശേഷതയായി അവകാശപ്പെടുന്നത്. കൂട്ടായ അല്ലെങ്കിൽ സാമുദായികമായ നൃത്ത രൂപങ്ങൽക്കെതിരെ ‘വൈയക്തികമായ’ ആവിഷ്ക്കാരം എന്ന സങ്കല്പം മുന്നോട്ട് വച്ച് കൊണ്ടാണ് ‘ശാസ്ത്രീയ നൃത്തങ്ങൾ’ ആധുനികമായി സ്വയം നിര്വചിക്കുന്നത്. വൈയക്തികമായ ‘ആവിഷ്ക്കാരം’ എന്നത് ഒരു ആധുനിക സങ്കൽപ്പമാണല്ലോ. ‘ശാസ്ത്രീയം’ എന്ന് നിർവചിക്കപ്പെട്ടവയ്ക്ക് ഈ രീതിയിൽ ഒരേ സമയം ‘പാരമ്പര്യവും’ ‘ആധുനികതയും’ അവകാശപെടാൻ കഴിയുന്നു. ഒരു ഭാഗത്ത് നീണ്ട ഒരു ചരിത്രം ഇവ അവകാശപ്പെടുമ്പോൾ മറുഭാഗത്ത് ആധുനികത അവകാശപെടുകയും ചെയ്യുന്നു. ഈ നൃത്തങ്ങൾക്ക് ദേശീയം എന്ന പദവിയും അവകാശപ്പെടാൻ കഴിയുന്നു.

മതപരവും ജാതീയവുമായ ചിഹ്നങ്ങള നിലനിര്ത്തി കൊണ്ട് തന്നെ ‘ശാസ്ത്രീയ’ നൃത്തങ്ങൾക്ക് ആധുനികവും മതേതരവുമായ പദവി അവകാശപ്പെടാൻ കഴിയുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട രാഷ്ട്രീയം. കഥകളി എന്ന നൃത്ത രൂപം ‘കേരളീയം’ ആകുന്നതു ഈ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. ഈ നൃത്ത രൂപങ്ങൾ മതേതരം എന്ന് അവകാശപെടുന്നതിനോപ്പം ഹിന്ദുക്കളല്ലാത്തവർ ഈ കലാരൂപങ്ങൾ പഠിക്കാൻ അർഹാതയില്ലാത്തവർ ആണെന്നും അവർ ഇവയുടെ ആധുനികതയിലേക്ക് എത്തിചേർന്നിട്ടില്ലയെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഇതിലൂടെ ഈ കലാരൂപങ്ങൾ അവയുടെ

കലാമണ്ഡലം ഹൈദരലി

ജാതീയമായ അടിത്തറയും ജാതീയമായ പുറന്തള്ളലും മറയ്ക്കുന്നു. കുറച്ചു കൂടി സ്പഷ്ട്ട്മായി പറഞ്ഞാൽ സംഘടിതയുടെ ഈ നൃത്തപ്പതിപ്പിൽ ഉള്ളത് പോലെ “യാഥാസ്ഥിക” മുസ്ലീം സമുദായത്തിന് ഈ കലകള്‍ ഉള്‍കൊള്ളാന്‍ കഴിയില്ല എന്ന് സ്ഥാപിക്കുന്നതിലൂടെ ദലിതരെ പുറന്തളുന്ന ഈ കലാരൂപങ്ങളുടെ ജാതി മേല്‍ക്കോയ്മയെ മറയ്ക്കുന്നു. കഥകളിയെ കുറിച്ചും ഭരതനാട്യത്തെ കുറിച്ചുമോക്കെയുള്ള ചർച്ചകളിൽ കലാമണ്ഡലം ഖദീജയുടെയും മറ്റും അനുഭവങ്ങൾ അവതരിപ്പിക്കപ്പെടുന്നത് മുസ്ലീം സമുദായത്തിന്റെ ‘യാധാസ്ഥികതയെ’ നിര്‍മ്മിച്ചെടുക്കുവനും ഈ കലയുടെ സവര്‍ണ്ണതയിൽ നിന്നും ശ്രദ്ധ തിരിക്കാനുമാണ്. കലാമണ്ഡലം ഹൈദരലിയുടെ അനുഭവങ്ങൾ കലാമണ്ടലത്തിന്റെ സവര്‍ണ്ണതയെ തുറന്നു കാട്ടുന്നതനെങ്കിലും അതിനെ പോലും തിരിച്ചിട്ടു കൊണ്ട് കലാമണ്ടലത്തിന്റെയും കഥകളിയുടെയും മതേതരത്വതെയും ഉള്‍ക്കൊള്ളലും സ്ഥാപിക്കാനാണ് ശ്രമിക്കപ്പെട്ടിട്ടുള്ളത്. ദലിതരുടെ കലാമണ്ഡലം അനുഭവം ഭീകരമായ ജാതി വ്യവസ്ഥയുടെ അനുഭവങ്ങളാണ്. ഒരേ സമയം ദലിതരെയും മുസ്ലീങ്ങളെയുമൊക്കെ പുറന്തള്ളൂന്ന ഈ സവര്‍ണ്ണ കലകൾ ജാതീയമായ ധര്‍മ്മ സങ്കടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത് മുസ്ലീങ്ങളുടെ മേൽ കുറ്റം ആരോപിച്ചു കൊണ്ടാണ്. ഈ മുസ്ലീം അപരത്വതെ തന്നെയാണ് ഈ നൃത്ത പതിപ്പിലും സംഘടിത നിര്‍മ്മിചെടുതിരിക്കുന്നത്.

ഇവിടെ രണ്ടു രീതിയിലാണ് കലയ്ക്കെതിരെ മുസ്ലീങ്ങളെ പ്രതിഷ്ട്ടിക്കുന്നത്. ഒന്നാമതായി ഈ കേരളീയ/ഭാരതീയ കലകളുടെ ഹിംസാത്മകമായ സവർണ്ണ ഹൈന്ദവ വ്യവഹാരങ്ങളെ ഉൾകൊള്ളാൻ മുസ്ലീങ്ങൾ തയാറാകാത്തതിനെ മുസ്ലീങ്ങളുടെ ‘വര്ഗീയത’ ആയോ ‘യാധാസ്ഥികത’ ആയോ വ്യാഖ്യാനിചെടുക്കുന്നു. രണ്ടു മുസ്ലീം സ്ത്രീകള്‍ ഇത്തരം കലകളെ ഉൾകൊള്ളാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും മുസ്ലീങ്ങളുടെ ‘പുരുഷാധിപത്യ വ്യവസ്ഥ’ ആണ് തടസം എന്ന രീതിയിൽ ഒരു സ്ത്രീ അവകാശ പ്രശ്നമായി മാറ്റാൻ ശ്രമിക്കുന്നു എന്നതാണ്.

_______________________________
ആദിവാസി/ദളിത് /മുസ്ലീം കലകൾക്കു സാമുദായികത ഉള്ളതായി മനസിലാക്കപ്പെടുമ്പോൾ ശാസ്ത്രീയ കലകൾ ‘ആത്മാവിഷക്കാരങ്ങൾ’ ആയാണ് മന്സിലാക്കപെടുന്നത്. ഇതേ പ്രശ്നമാണ് കൂട്ടായ നൃത്തത്തിന്റെ സാധ്യതകളുള്ള സിനിമാറ്റിക് ഡാൻസിനോടും ശാസ്ത്രീയ വാദികൾക്ക്ളള പ്രശ്നം. ഭരത് നാട്യത്തെ കുറിച്ചുള്ള വ്യവഹാരങ്ങളിൽ ദേവദാസി സമ്പ്രദായത്തിൽ നിന്നും ഉള്ള പരിണാമത്തെ കുറിച്ച് പറയുന്നത് തന്നെ ഈ ‘സാമുദായികതയെ’ മറികടന്നു എന്ന് സ്ഥാപിക്കാൻ കൂടിയാണ്. ശ്രിങ്കാരത്തെയും അതിന്റെ മാനക്കേടിനോപ്പം ഈ സാമുദായികതയെകൂടി മറികടന്നു ‘ആത്മാവിഷ്കാരം’ എന്ന ആധുനികതയിലേക്ക് എത്തി എന്ന് കൂടിയാണ് ഈ അവകാശവാദം മുന്നോട്ടുവയ്ക്കുന്നത്. 
_______________________________

ആദ്യത്തെത് ശാസ്ത്രീയ കലകളുടെ ജാതീയതയെ മറയ്ക്കാൻ ശ്രമിക്കുന്നുവെങ്കിൽ രണ്ടാമത്തെത് മുസ്ലീങ്ങളെ അമിതമായി പുരുഷ വത്കരിച്ചു മുസ്ലീം സ്ത്രീയെ ഇരയായി കാണുന്ന ഒരു മതേതര/സവർണ്ണ വീക്ഷണത്തെ ഉറപിക്കുന്നു. സ്ത്രീകളെ മുസ്ലീമിനെതിരെ പ്രതിഷ്ട്ടിക്കുന്ന ഒരു ഫെമിനിസ്റ്റ് ധാരയിൽ നിന്നും ഉണ്ടാകുന്ന ഒന്നാണത്. മലാലയുടെ ഐക്യ രാഷ്ട്ര സഭയുടെ യുവ അസംബ്ലിയിൽ ചെയ്ത പ്രസംഗം പൂര്‍ണ്ണ രൂപത്തിൽ ഇതേ നൃത്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നതിന്റെ യുക്തി ഈ രാഷ്ട്രീയവുമായി ബന്ധപെട്ടതാണ്. കലാരംഗത്ത് ഒരു മുസ്ലീം പെണ്‍കുട്ടി നേരിടുന്ന പ്രശ്നവും വിദ്യാഭ്യാസം നെടാനഗ്രഹിക്കുന്ന മുസ്ലീം പെണ്‍ട്ടിയുടെ പ്രശ്നവും എന്ന രീതിയിൽ ഇവയെ കോർത്തിണക്കാൻ ശ്രമിക്കുന്നു. ഈ രണ്ടു കാര്യങ്ങളിലും മുസ്ലീം പുരുഷന്മാരെ പ്രതി സ്ഥാനത് നില്ക്കുന്നു, ഇതിലൂടെ മുസ്ലീം വിരുദ്ധതയെ പുരുഷാധിപത്യ വിരുദ്ധമായ ഒരു നിലപാടായി തെറ്റി ധരിപ്പിക്കുന്നു.

ആത്മാവിഷ്കാരം / സാമുദായികത/ ആധുനികത

രാജ ശ്രീ വാര്യരുടെ എഡിറ്റേഴ്സ് നോട്ട് അല്ലാതെ പ്രസ്തുത ലക്കതിൽ ഉള്ളത് എഴുതിയിട്ടുള്ളവർ മേതിൽ ദേവിക, നീന പ്രസാദ് , ഇന്ദു ജി , ശോഭിത ജോയ്, ബിന്ദു വാസുദേവ് , ഉഷ നങ്ങ്യാർ , മന്സിയ വി പി എന്നിവരുടെ ലേഖനങ്ങളും അനുഭവ കുറിപ്പുകളും മൃണാളിനി സാരാഭായിയുടെ അഭിമുഖവുമാണ്. ഇതിൽ രണ്ടു ലേഖനങ്ങൾ /അനുഭവ കുറിപ്പുകൾ മറ്റുള്ളവയിൽ നിന്നും വേറിട്ട് നില്ക്കുന്നതായി തോന്നും. അത് ബിന്ദു വാസുദേവിന്റെ ആദിവാസി കലാരൂപത്തെ കുറിച്ചുള്ളതും പിന്നെ മന്സിയയുടെ അനുഭവ കുറിപ്പുമാണ്. ആദിവാസി കലാരൂപത്തെ കുറിച്ചുള്ള ലേഖനം ഒരു folklore ലേഖനത്തിന്റെ രീതിയിൽ ഉള്ളതാണ്. എന്നാൽ ഇതിൽ നിന്നെല്ലാം മന്സിയയുടെ ലേഖനത്തെ വ്യത്യസ്തമാക്കി നിരത്തുന്നത് ‘ഇര’ എന്ന അവസ്ഥയാണ്. ഇതിൽ ‘യാഥാസ്ഥിക’ മുസ്ലീം സമുദായത്തിൽ നിന്നും നേരിട്ട പ്രശ്നങളുടെ ഒരു ആത്മകഥന രീതിയാണുള്ളത്..എന്നാൽ മറ്റു നർത്തകമാരുടെ ലേഖനങ്ങളിൽ കാണുന്നത് അതല്ല. അവർ ആത്മ കഥനത്തിനും third person വിശകലനത്തിനും ഇടയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നു. മന്സിയയുടെ ലേഖനം ഒരു ‘ആത്മകഥാ’ പരമായ ഒരു വ്യവഹാരതിനുള്ളിൽ അല്ലെങ്കിൽ മുസ്ലീം ഐഡന്റിറ്റിക്കുള്ളില്‍ തളക്കപ്പെടുന്നു. മറ്റു ലേഖികമാരുടെ ജാതിയും മതവും ഒരു പ്രശ്നം സൃഷ്ട്ടിക്കാതെ മതേതര വ്യവഹാരത്തിൽ സുഗമമായി സഞ്ചരിക്കുന്നു. മേതിൽ ദേവിക ഏതു ജാതിയാണ് അല്ലെങ്കിൽ ഏതു മതമാണ് എന്ന് ചോദിച്ചാൽ അത് വര്ഗീയത അല്ലെങ്കിൽ ജാതീയത ആകും എന്നതാണ് ഈ മതേതരത്വത്തിന്റെ പ്രത്യേകത. ആത്മകഥകൾ ഒരു കാലത്ത് സമൂഹത്തിലെ പാര്ശ്വത്കരിക്കപ്പെട്ടവരുടെ, അടിച്ചമാർത്തപെട്ടവരുടെ ഒരു രാഷ്ട്രീയ ശബ്ദമായാണ് കണ്ടിരുന്നെങ്കിൽ ഇപ്പോൾ വളരെ നെഗറ്റീവ് ആയി അവ ഉപയോഗപെടുത്തപെടുന്നു എന്നതാണ് ഇവിടെ വ്യക്തമാകുന്നത്. മന്സിയയുടെ ദുരനുഭവങ്ങളെ മുസ്ലീം സമുദായതിനെതിരെ പ്രതിഷ്ട്ടിക്കനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്. സ്വർണ്ണ ഹിന്ദു സ്ത്രീകള്‍ സ്വതന്ത്രരായ സ്ത്രീകള്‍ ആകുമ്പോൾ മുസ്ലീം സ്ത്രീകള്‍ ‘ഇരകൾ’ മാത്രമാണ് ആണെന്ന് സ്ഥാപിക്കുകയാണിവിടെ.

മറ്റൊരു പ്രധാന സംഗതി വ്യക്തി /സമുദായം എന്ന വിഭജനമാണ്. മന്സിയയുടെ ‘ആത്മാവിഷ്ക്കാരത്തിന്’ തടസമായി നില്ക്കുന്നത് സമുദായമാണെന്നു വരുത്തുന്നു. ആത്മാവിഷ്ക്കാരം എന്നത് കലയുമായി ബന്ധപെട്ട ആധുനികതയുടെ സങ്കല്പ്പമാണ്. ഈ ആധുനികത എപ്പോഴും കൂട്ടായ കലരൂപങ്ങൽക്കെതിരെ ആത്മാവിഷ്ക്കരത്തെയാണ് സ്ഥാപിക്കുന്നത്. ആദിവാസി/ദളിത് /മുസ്ലീം കലകൾക്കു സാമുദായികത ഉള്ളതായി മനസിലാക്കപ്പെടുമ്പോൾ ശാസ്ത്രീയ കലകൾ ‘ആത്മാവിഷക്കാരങ്ങൾ’ ആയാണ് മന്സിലാക്കപെടുന്നത്. ഇതേ പ്രശ്നമാണ് കൂട്ടായ നൃത്തത്തിന്റെ സാധ്യതകളുള്ള സിനിമാറ്റിക് ഡാൻസിനോടും ശാസ്ത്രീയ വാദികൾക്ക്ളള പ്രശ്നം. ഭരത് നാട്യത്തെ കുറിച്ചുള്ള വ്യവഹാരങ്ങളിൽ ദേവദാസി സമ്പ്രദായത്തിൽ നിന്നും ഉള്ള പരിണാമത്തെ കുറിച്ച് പറയുന്നത് തന്നെ ഈ ‘സാമുദായികതയെ’ മറികടന്നു എന്ന് സ്ഥാപിക്കാൻ കൂടിയാണ്.

________________________________
സിനിമാറ്റിക് ഡാൻസിന്റെ സ്ത്രീ പക്ഷ രാഷ്ട്രീയം സംഘടിതയ്ക്കും മനസിലായിട്ടില്ല എന്നത് ഉറപ്പു. ഈ നൃത്ത രൂപം സവര്‍ണ്ണ നൃതത്തിന്റെയോ മറ്റു നൃത്തരൂപങ്ങളുടെയോ ചിട്ടയിൽ ഒതുങ്ങാത്ത ഒരു അനുസരണയില്ലാത്ത കുട്ടിയാണ്. അതിനെ ശാസ്ത്രീയം /നാടൻ എന്ന വിഭജനത്തിൽ ഒതുക്കാൻ കഴിയില്ല. എന്നാൽ ഹിപ് ഹോപ്, ആദിവാസി നൃത്തം, ഭാരത നാട്യം, ഭാന്ഗര, ഗുജറാത്തി , സാലസ, ബെല്ലി ഡാൻസ്, ബ്രേക്ക് ഡാൻസ് ..ഇങ്ങനെ എല്ലാ നൃത്ത രൂപങ്ങളുടെയും സ്റ്റെപ്പുകൾ കൂട്ടി കുഴയ്ക്കുന്ന ഒന്നാണ് സിനിമാറ്റിക് ഡാന്‍സ്. ചിട്ടകളെ തകര്‍ക്കുന്ന ഒരു പുതു രൂപമാണ് അത്. വ്യത്യസ്ത തരം നൃത്തക്കാരെ ഉൾകൊള്ളാൻ അതിനു കഴിയും. ശാസ്ത്രീയ നൃത്ത വാദികൾക്ക് ഈ നൃത്ത രൂപം ഒരു അപരമാണ്.
________________________________

ശ്രിങ്കാരത്തെയും അതിന്റെ മാനക്കെടിനോപ്പം ഈ സാമുദായികതയെകൂടി മറികടന്നു ‘ആത്മാവിഷ്കാരം’ എന്ന ആധുനികതയിലേക്ക് എത്തി എന്ന് കൂടിയാണ് ഈ അവകാശവാദം മുന്നോട്ടുവയ്ക്കുന്നത്. സാമുദായികത പിന്തിരിപ്പനും വൈയക്തികാമായത് പുരോഗമനപരം എന്നതാണ് ആധുനികതയുടെ യുക്തി. ഇത് കൊണ്ടാണ് ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകളിലെല്ലാം സമുദായങ്ങളെ ശത്രു പക്ഷത് സ്ഥാപിക്കുന്നത്.

സിനിമാറ്റിക് ഡാൻസും സ്ത്രീകളും

സിനിമാറ്റിക് ഡാന്‍സ് ഈ പതിപ്പിൽ ഇടം കിട്ടാത്തതിന്റെ കാരണം നൃത്തത്തോടുള്ള വരേണ്യ സമീപനാമാനെന്നതാണ് ഞാൻ മനസിലാക്കുന്നത്. സിനിമാറ്റിക് ഡാൻസിന്റെ സ്ത്രീ പക്ഷ രാഷ്ട്രീയം സംഘടിതയ്ക്കും മനസിലായിട്ടില്ല എന്നത് ഉറപ്പു. ഈ നൃത്ത രൂപം സവ്രണ്ണ നൃതത്തിന്റെയോ മറ്റു നൃത്തരൂപങ്ങളുടെയോ ചിട്ടയിൽ ഒതുങ്ങാത്ത ഒരു അനുസരണയില്ലാത്ത കുട്ടിയാണ്. അതിനെ ശാസ്ത്രീയം /നാടൻ എന്ന വിഭജനത്തിൽ ഒതുക്കാൻ കഴിയില്ല. എന്നാൽ ഹിപ് ഹോപ്, ആദിവാസി നൃത്തം, ഭാരത നാട്യം, ഭാന്ഗര, ഗുജറാത്തി , സാലസ, ബെല്ലി ഡാൻസ്, ബ്രേക്ക് ഡാൻസ് ..ഇങ്ങനെ എല്ലാ നൃത്ത രൂപങ്ങളുടെയും സ്റ്റെപ്പുകൾ കൂട്ടി കുഴയ്ക്കുന്ന ഒന്നാണ് സിനിമാറ്റിക് ഡാന്‍സ്. ചിട്ടകളെ തകര്‍ക്കുന്ന ഒരു പുതു രൂപമാണ് അത്. വ്യത്യസ്ത തരം നൃത്തക്കാരെ ഉൾകൊള്ളാൻ അതിനു കഴിയും. ശാസ്ത്രീയ നൃത്ത വാദികൾക്ക് ഈ നൃത്ത രൂപം ഒരു അപരമാണ്. മറ്റൊന്ന് ഈ നൃത്ത രൂപം ലിംഗപരമയ അതിര്‍ വരമ്പുകളേയും നേര്‍തതാക്കുന്നു. സിനിമാറ്റിക് ഡാന്‍സ് വേദികളിൽ ആണുങ്ങളും പെണുങ്ങളും ഒരുമിച്ചു നൃത്തം ചെയ്യുന്നു. transgender നർത്തകർക്കും ഇവിടെ സ്ഥാനമുണ്ട്. തൃശൂര്‍ ക്യൂയർ പരേഡ് വേദിയിൽ നടന്ന നൃത്തം അത് സൂചിപ്പിക്കുന്നു. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും കൃത്യമായ് gender roles അല്ല സിനിമാറ്റിക് ഡാന്‍സ് വേദിയിൽ ഉള്ളത്. സ്ത്രീകളുടെ വേഷ വിദാനത്തെ കുറിച്ച് സംസാരിക്കുന്ന ഫെമിനിസ്റ്റുകൾ എന്ത് കൊണ്ട് ജീന്‍സ്സും നിറമുള്ള വസ്ത്രങ്ങളും അണിഞ്ഞു ഇളകിയാടുന്ന പെണ്‍ ശരീരങ്ങളെ അങ്കീകരിക്കുന്നില്ല? സിനിമാറ്റിക് ഡാൻസിന്റെ സാധ്യതകൾ ഇനിയും പഠിക്കേണ്ടതാണ്.
സംസ്കാരത്തെ നോക്കി കാണുന്നതിൽ ഇനിയും ഒരു സ്ത്രീപക്ഷ സമീപനം വികസിപ്പിക്കേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതിനു ഫെമിനിസത്തിന്റെ യാഥാസ്ഥിക സമീപനങ്ങല്ക്കും ചിന്താ പദ്ധതികല്ക്കും പുറത്തു കടക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ജാതി /വംശ/വര്‍ഗ്ഗ മാനങ്ങളുടെ കൂടി കുഴയലുകൾ കുറെ കൂടി സൂക്ഷ്മമായും പരിഗണിക്കേണ്ടതുണ്ട്. ലിബറൽ മതേതരത്വത്തിന്റെ അഴിയാകുരുക്കുകളും ഭേദിക്കെണ്ടതുണ്ട് . സംഘടിത ഒരു സംഗീത പതിപ്പ് ഇറക്കുകയാണെങ്കിൽ അതിൽ ഉഷാ ഉതുപ്പും, സയനോരയും, പ്രസീത ചാലക്കുടിയുമൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ?

Top