ഞാന്‍ ‘സൂര്യനെല്ലി പെണ്‍കുട്ടി’

ആദ്യ പ്രണയത്തില്‍ കാലിടറി ജീവിതം നഷ്ടപെട്ട പതിനാറു വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥി അല്ല ഞാനിന്ന്. ഇന്നീ 33 വയസ്സിലും എനിക്കതേ ദുസ്സ്വപ്നങ്ങളുണ്ട്. എന്റെ ലോകം വീട്ടില്‍ നിന്ന് പള്ളിയിലേക്കും ഓഫീസിലേക്കും തിരിച്ചും ഉള്ള നീണ്ട, വളഞ്ഞ വഴികള്‍ മാത്രമാണ്.

എന്റെ ജീവിതം തകര്‍ത്തെറിയപ്പെട്ട ആ 40 ദിവസങ്ങളെക്കുറിച്ച് ഞാന്‍ പറയുമ്പോള്‍- എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാവുന്ന പെണ്‍ശരീരം മാത്രമായി ഞാന്‍ മാറിയതും കന്നുകാലിയെപ്പോലെ ഞാന്‍ വില്‍ക്കപ്പെട്ടതും, പലയിടത്തുമുള്ള ഇരുട്ടു മുറികളിലേക്ക് ഞാന്‍ തള്ളിയിടപ്പെട്ടതും. രാവും പകലും ബലാത്സംഗം ചെയ്യ്ത് ചവിട്ടും കുത്തുമേറ്റതുമൊക്കെ പറയുമ്പോള്‍- ആളുകള്‍ക്ക് അവജ്ഞ തോന്നാറുണ്ട്. എങ്ങിനെ ഇതെല്ലാം ഓര്‍ത്തിരിക്കനാവുമെന്നാണ് അവര്‍ ചോദിക്കുക. പക്ഷെ എനിക്കെങ്ങിനെയാണ് മറക്കാനാവുക?

എന്റെ പേര് നിങ്ങള്‍ക്കൊരിക്കലും അറിയില്ലായിരിക്കും. മരണം വരെ എനിക്കൊഴിവാക്കാനാവാത്ത പോലെ ‘സൂര്യനെല്ലി പെണ്‍കുട്ടി’ എന്ന പേര് എന്നോടൊപ്പം ഉണ്ടാകും. കഴിഞ്ഞ പതിനേഴ് വര്‍ഷക്കാലത്ത് – എന്നെ ബാലവേശ്യയെന്നും ഇരയെന്നും വിളിക്കപ്പെട്ട കാലത്ത് – ഞാന്‍ നീതിക്കുവേണ്ടി പോരാടുകയായിരുന്നു. ഇതിനിടയിലൊരിക്കലും ‘നിര്‍ഭയ’എന്നോ “അമാനത്ത്”  എന്ന പോലെയോ ഒരു പേര് എനിക്കാരും ഇട്ടില്ല. ഞാന്‍ അപമാനിക്കപ്പെട്ട ഒരു സ്ത്രീയുടെ മുഖമോ, അപമാനത്തിനെതിരെ ചെറുത്തു നിന്ന രാജ്യത്തിന്റെ അഭിമാനമോ അല്ല തന്നെ.

ആദ്യ പ്രണയത്തില്‍ കാലിടറി ജീവിതം നഷ്ടപെട്ട പതിനാറു വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥി അല്ല ഞാനിന്ന്. ഇന്നീ 33 വയസ്സിലും എനിക്കതേ ദുസ്സ്വപ്നങ്ങളുണ്ട്. എന്റെ ലോകം വീട്ടില്‍ നിന്ന് പള്ളിയിലേക്കും ഓഫീസിലേക്കും തിരിച്ചും ഉള്ള നീണ്ട, വളഞ്ഞ വഴികള്‍ മാത്രമാണ്.

എന്റെ ജീവിതം തകര്‍ത്തെറിയപ്പെട്ട ആ 40 ദിവസങ്ങളെക്കുറിച്ച് ഞാന്‍ പറയുമ്പോള്‍- എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാവുന്ന പെണ്‍ശരീരം മാത്രമായി ഞാന്‍ മാറിയതും കന്നുകാലിയെപ്പോലെ ഞാന്‍ വില്‍ക്കപ്പെട്ടതും , സംസ്ഥാനത്തെ പലയിടത്തുമുള്ള ഇരുട്ടു മുറികളിലേക്ക് ഞാന്‍ തള്ളിയിടപ്പെട്ടതും. രാവും പകലും ബലാത്സംഗം ചെയ്യ്ത് ചവിട്ടും കുത്തുമേറ്റതുമൊക്കെ പറയുമ്പോള്‍- ആളുകള്‍ക്ക് അവജ്ഞ തോന്നാറുണ്ട്. എങ്ങിനെ ഇതെല്ലാം ഓര്‍ത്തിരിക്കനാവുമെന്നാണ് അവര്‍ ചോദിക്കുക. പക്ഷെ എനിക്കെങ്ങിനെയാണ് മറക്കാനാവുക?  ഓരോ രാത്രിയിലും നിദ്രയിലേക്ക് വഴുതുമ്പോള്‍ ആ ദിനങ്ങള്‍ എന്റെ കണ്ണുകള്‍ക്കുമുന്നില്‍ മിന്നി മറയും, ഉണര്‍ന്നെണീക്കുന്നത് തൊട്ടാലറക്കുന്ന ആണുങ്ങളും, ഭ്രാന്ത് പിടിച്ച പെണ്ണുങ്ങളും അധിവസിക്കുന്ന ആഴമേറിയ ഇരുണ്ട മാളത്തിലേക്ക്.

എനിക്ക് എല്ലാമുഖങ്ങളും നന്നായി ഓര്‍മ്മയുണ്ട്. രാജുവാണ് ആദ്യം. ഞാന്‍ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ആള്‍. അയാള്‍ എന്നെ കേരളത്തിലെ ഒരു സെക്സ് റാക്കറ്റിന്റെ ഇരയാക്കി മാറ്റിയതാണ് എന്റെ പ്രണയത്തിലെ വഴിത്തിരിവ്. ഓരോ ദിവസവും സ്കൂളില്‍ പോകുമ്പോള്‍ ഞാന്‍ തിരഞ്ഞ മുഖം പിന്നീടെനിക്ക് തിരിച്ചറിയല്‍ പരേഡില്‍ ചൂണ്ടി കാണിക്കേണ്ടി വന്നു. കോടതിയുടെ ഇടനാഴികളില്‍ കണ്ടപ്പോഴെല്ലാം എനിക്കയാളെ കൊല്ലണമെന്നുണ്ടായിരുന്നു. 

മൃതപ്രായയായ എന്നെ എന്റെ വീടിന്റെ അടുത്ത് കൊണ്ടിട്ടതോടെ എന്റെ വേദനകള്‍ അവസാനിക്കുകയല്ല ചെയ്തത്. എന്റെ കുടുംബം എന്നോടൊപ്പം നിന്നു. മറ്റൊരാള്‍ക്കും എന്റെ അവസ്ഥ ഉണ്ടാകരുതെന്ന് കരുതി കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഞാന്‍ ശരിയായ കാര്യമാണ് ചെയ്യുന്നത് എന്നാണ് കരുതിയത്. പക്ഷേ പിന്നീടുണ്ടായ  സംഭവങ്ങള്‍ ആ വിശ്വാസത്തെ ഉലച്ചു കളഞ്ഞു. അന്വേഷണ സംഘം എന്നെ സംസ്ഥാനത്തുടനീളം കൊണ്ടു നടന്നു . എണ്ണി തീര്‍ക്കാനാവാത്തത്ര പ്രാവശ്യം അവര്‍ എന്നോടു ചെയ്തത് വിശദീകരിക്കേണ്ടി വന്നു. ഇരയായിട്ടായാലും അതിജീവിച്ചവളായാലും ഒരു പെണ്ണിന് ജീവിതം ലളിതമല്ലെന്നവര്‍ എന്നെ ബോധ്യപ്പെടുത്തി.

എനിക്ക് എല്ലാമുഖങ്ങളും നന്നായി ഓര്‍മ്മയുണ്ട്. രാജുവാണ് ആദ്യം. ഞാന്‍ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ആള്‍. അയാള്‍ എന്നെ കേരളത്തിലെ ഒരു സെക്സ് റാക്കറ്റിന്റെ ഇരയാക്കി മാറ്റിയതാണ് എന്റെ പ്രണയത്തിലെ വഴിത്തിരിവ്. ഓരോ ദിവസവും സ്കൂളില്‍ പോകുമ്പോള്‍ ഞാന്‍ തിരഞ്ഞ മുഖം പിന്നീടെനിക്ക് തിരിച്ചറിയല്‍ പരേഡില്‍ ചൂണ്ടി കാണിക്കേണ്ടി വന്നു. കോടതിയുടെ ഇടനാഴികളില്‍ കണ്ടപ്പോഴെല്ലാം എനിക്കയാളെ കൊല്ലണമെന്നുണ്ടായിരുന്നു .

ഡല്‍ഹി പെണ്‍കുട്ടി മരിച്ചതില്‍ ആശ്വാസമാണ് എനിക്ക് തോന്നിയത്. അല്ലെങ്കില്‍ എന്നെ പോലെ തന്നെ അവളും മുനവച്ച, അശ്ളീലചുവ കലര്‍ന്ന ചോദ്യങ്ങള്‍ക്ക് എല്ലാവരോടും ഉത്തരം പറയേണ്ടി വന്നേനേ, എണ്ണമറ്റ പ്രാവശ്യം എന്തുകൊണ്ടെന്ന് വിശദീകരിക്കപ്പെടേണ്ടി വന്നേനെ, സ്വന്തം നിഴലിനെ തന്നെ ഭയന്നും ഒരൊറ്റ സുഹൃത്തു പോലുമില്ലാതെ ജീവിക്കേണ്ടിവന്നേനെ.

എനിക്കും സുഹൃത്തുക്കളില്ല. ഓഫീസിലാര്‍ക്കും എന്നോട് സംസാരിക്കന്‍ താല്‍പര്യമില്ല. എന്റെ മാതാപിതാക്കളും കര്‍ണ്ണാടകയില്‍ ജോലിചെയ്യുന്ന സഹോദരിയും മാത്രമാണ് എന്റെ ശബ്ദം കേള്‍ക്കുന്നത് . പിന്നെ വക്കീലന്മാരും മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യപ്രവര്‍ത്തകരും. ഇപ്പോള്‍ നിറയെ വായിക്കുന്നുണ്ട്. കെ.ആര്‍.മീരയുടെ “ആരാച്ചാര്‍” ആണ് ഇപ്പോള്‍ വായിക്കുന്നത്.

ഡല്‍ഹി പെണ്‍കുട്ടി മരിച്ചതില്‍ ആശ്വാസമാണ് എനിക്ക് തോന്നിയത്. അല്ലെങ്കില്‍ എന്നെ പോലെ തന്നെ അവളും മുനവച്ച, അശ്ളീലചുവ കലര്‍ന്ന ചോദ്യങ്ങള്‍ക്ക് എല്ലാവരോടും ഉത്തരം പറയേണ്ടി വന്നേനേ, എണ്ണമറ്റ പ്രാവശ്യം എന്തുകൊണ്ടെന്ന് വിശദീകരിക്കപ്പെടേണ്ടി വന്നേനെ, സ്വന്തം നിഴലിനെ തന്നെ ഭയന്നും ഒരൊറ്റ സുഹൃത്തു പോലുമില്ലാതെ ജീവിക്കേണ്ടിവന്നേനെ.

എന്റെ കുടുംബത്തിനല്ലാതെ മറ്റാര്‍ക്കും അറിയില്ല നശിക്കുന്ന എന്റെ ആരോഗ്യത്തെക്കുറിച്ച്. ആ നാല്‍പ്പത് ദിവസങ്ങളിലൊന്നില്‍ എന്നെ കീഴ്പ്പെടുത്താന്‍ എന്റെ തലയില്‍ തൊഴിച്ചതു മുതലുണ്ടായ മാറാത്ത തലവേദനയെക്കുറിച്ച്. ഡോക്ടര്‍ പറഞ്ഞത് ഞാനൊരിക്കലും സമ്മര്‍ദ്ദത്തിലാകരുതെന്നാണ്. എനിക്കത് തമാശയായി തോന്നി. 

എന്റെ ഭാരവും ഇപ്പോള്‍ കൂടിയിട്ടുണ്ട് . ഇപ്പോഴത് 90ലെത്തി . എന്നെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്ത ഒമ്പത് മാസക്കാലത്ത് മിക്ക ദിവസവും ഞാന്‍ കിടക്കയില്‍ തന്നെ ആയിരുന്നു. അങ്ങനെ ഭാരം കൂടി. ഇപ്പോള്‍ ഞാന്‍ ചെറുതായി വ്യായാമം ചെയ്യുന്നുണ്ട്. പൂര്‍ണ്ണമായി സുഖം പ്രാപിക്കുക എന്നത് മറ്റൊരു സ്വപ്നമാണ്, എന്നെ മുന്നോട്ട് നയിക്കുന്ന മറ്റൊരു പ്രാര്‍ത്ഥന .

എല്ലാം നന്നായി പര്യവസാനിക്കുമെന്ന ഈശ്വര വിശ്വാസം എപ്പോഴുമുണ്ട്. എന്നും രാവിലേയും രാത്രിയും ഞാന്‍ പ്രാര്‍ത്ഥിക്കും . എന്തുകൊണ്ട് ഞാന്‍?  എന്തുകൊണ്ട് വീണ്ടും വീണ്ടും? എന്നൊന്നും ഞാന്‍ ചോദിക്കാറില്ല.

ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. കണ്ണുതുറക്കാന്‍ പോലുമാകാതെ, ജീവന്‍ നിലനില്‍ക്കുമെന്ന് ഉറപ്പില്ലാതിരുന്ന ആ നാളുകളിലും ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഞാന്‍ ലത്തീന്‍ പള്ളിയിലാണ് അതാകട്ടെ കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ പള്ളിയും. കഴിഞ്ഞ 17 വര്‍ഷത്തിനിടക്ക് ഒരു പള്ളിയിലും ഒരു തവണപോലും എനിക്കു വേണ്ടി പ്രാര്‍ത്ഥനയുണ്ടായിട്ടില്ല . ഒരോറ്റ മാലാഖ പോലും നല്ല ഒരു വാക്കു പറയാന്‍ വന്നിട്ടുമില്ല.
പക്ഷേ എന്റെ വിശ്വാസം തളര്‍ന്നിട്ടില്ല. മുഴുനീള വാര്‍ത്താ ചാനലുകളില്‍ എന്നെ ബാലവേശ്യ എന്നു വിളിക്കുന്നതും, വലിയ ആളുകള്‍ എന്റെ കേസ് എന്തുകൊണ്ട് നിലനില്‍ക്കില്ല എന്നു വാദിക്കുന്നതും കണ്ടുനില്‍ക്കാനുള്ള പ്രാപ്തി തരുന്നുണ്ട് എന്റെ വിശ്വാസം.

സാമ്പത്തിക ക്രമക്കേട് ആരോപിച്ച് കള്ളക്കേസില്‍ കുടുക്കിയപ്പോഴും, എന്റെ മാതാപിതാക്കള്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുമ്പോഴും ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിക്കുകയാണ്… ഒരു ദിവസം ഇതെല്ലാം അവസാനിക്കുക തന്നെ ചെയ്യും.

 

കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ

Top