ദലിതുകള്‍ പൊളിച്ചെഴുതുക കേരളത്തിന്റെ പൊളിറ്റിയെയാകും
1988 ല്‍ മഹാരാഷ്ട്രയിലെ ദലിത് പാന്തര്‍ പ്രസ്ഥാനത്തെ പിന്‍പറ്റി കോഴിക്കോട് ആര്‍.ഇ.സി.യിലെ ഒരു പറ്റം വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ കേരള ദലിത് പാന്തേഴ്സ് എന്ന സംഘടന രൂപംകൊണ്ടു. ദലിതന്റെ ആത്മബോധത്തെ വിളിച്ചുണര്‍ത്താന്‍ വൈകാരികതയും തീവ്രതയും ആയുധമാക്കി കേരളത്തിലെ ആയിരകണക്കിന് കോളനികളില്‍ മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണങ്ങളിലൂടെ കെ.ഡി.പി. പ്രചോദിപ്പിച്ചത് ആത്മാഭിമാനം ചോര്‍ന്ന ദലിത് യുവമനസ്സുകളെയായിരുന്നു. ആക്രമണങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നടുവിലൂടെ നീണ്ട ഇരുപത്തിയൊന്ന് വര്‍ഷങ്ങളായി കെ. അംബുജാക്ഷന്‍ എന്ന നാല്പത്തിരണ്ടുകാരന്‍ കെ.ഡി.പി.യെ മുഴുവന്‍ ദലിതരുടെയും പ്രസ്ഥാനമാക്കി മാറ്റാന്‍ പ്രയത്നിക്കുന്നു, ഇരുപതിലേറെ വധശ്രമങ്ങളെ അതിജീവിച്ചുകൊണ്ട്. രണ്ടുപതിറ്റാണ്ടിന്റെ അനുഭവങ്ങളിലൂടെ തന്റെ ദര്‍ശനങ്ങള്‍ക്കും ആക്ടിവിസത്തിലും വന്നുചേര്‍ന്ന ഗുണപരമായ മാറ്റത്തെപ്പറ്റി അംബുജാക്ഷന്‍ സംസാരിക്കുന്നു.
ഒരു ദലിത് പ്രവര്‍ത്തകന്റെ രൂപപ്പെടല്‍, സമുദായ പ്രവര്‍ത്തനത്തിന്റെ വിശാല മാനം, ദലിത് രാഷ്ട്രീയം കേരളത്തില്‍ എത്തിനില്‍ക്കുന്ന ചരിത്രസന്ധി, ദലിതുകളില്‍ നിന്ന് ഉയരേണ്ട കൂടുതല്‍ ക്വാളിഫൈഡായ ജനാധിപത്യം, ദലിത് ഐക്യം, ചെങ്ങറസമരം, ഡി.എച്ച്.ആര്‍.എം., ബി.എസ്.പി. എന്നിങ്ങനെ കാലികവും ചരിത്രപരവും ദലിതരെ സംബന്ധിക്കുന്നതുമായ വിഷയങ്ങള്‍ കെ. അംബുജാക്ഷന്റെ വാക്കുകളില്‍ കടന്നുവരുന്നു.
തയ്യാറാക്കിയത് : ജീ. സുനില്‍, കെ. ആര്‍. ധന്യ.