ഭൂരിപക്ഷ സമുദായ നീതിയുടെ സാമൂഹ്യവിവക്ഷകള്‍

ഭൂരിപക്ഷ-ന്യൂനപക്ഷദ്വന്ദ്വവാദത്തെ അവലംബിക്കുന്ന സാമുദായിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ മര്‍മ്മപ്രധാനമായ വസ്തുതകളെയാണ് അരിച്ചു മാറ്റുന്നത്. സമാന്തരമായി ഇടതുപക്ഷവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ജാതി-മത -വര്‍ഗീയശക്തികള്‍ കേരളം പിടിച്ചടക്കുന്നു എന്ന വാദവുമായാണ് രംഗത്തെത്തുന്നത്. ജാതി-മത -വര്‍ഗീയശക്തികള്‍ ആരാണെന്ന് നിര്‍വചിക്കേണ്ടതുണ്ട്. പൊതു സമൂഹത്തെ കബളിപ്പിക്കും വിധം വ്യക്തമായ രാഷ്ട്രീയ യുക്തി പ്രവര്‍ത്തിക്കുന്ന പ്രയോഗമാണിത്. ജാതിവാദികള്‍ കേരളത്തിലെദലിത് ബഹുജനങ്ങളും ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്ലീംങ്ങള്‍ മത വര്‍ഗീയ ശക്തികളുമാകുന്ന സാമൂഹികവ്യാഖ്യാനമാണത്.

കേരളത്തില്‍ സമുദായരാഷ്ട്രീയ സഖ്യം വീണ്ടും സജീവമാകുകയാണ്. നായര്‍-ഈഴവ സഖ്യത്തിലൂടെ ഭൂരിപക്ഷനീതിയുടെ വക്താക്കളായി വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും പ്രത്യക്ഷപ്പെട്ടതോടെ സാമൂഹികജനാധിപത്യ സങ്കല്പം പുതിയ പ്രതിസന്ധികളെയാണ് നേരിടുന്നത്. സാമൂഹിക നീതിയെ സംബന്ധിക്കുന്ന ഭൂരിപക്ഷ സാമുദായികസഖ്യത്തിന്റെ സമകാലികഭാഷണങ്ങളെ പൊതുസമൂഹം ഗൗരവപൂര്‍വം വിലയിരുത്തേണ്ടതുണ്ട്. ഭൂരിപക്ഷസമുദായങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന പ്രഖ്യാപനം, കേരളത്തെ സംബന്ധിച്ച് തികഞ്ഞ അസംബന്ധവും രാഷ്ട്രീയ ഹാസ്യവുമാണ്. ഭൂരിപക്ഷ സമുദായിക ഐക്യം ശക്തിപ്പെടുത്തുന്ന വിശാലമായ അജണ്ടയാണ് തങ്ങള്‍ക്കുള്ളതെന്ന് സാമുദായിക നേതൃത്വങ്ങള്‍ അവകാശപ്പെടുന്നു. ഭരണചരിത്രവുമായി ബന്ധപ്പെട്ട വസ്തുതകളെ ഗൗരവപൂര്‍വ്വം നാം

തിരിച്ചറിയേണ്ടതുണ്ട്. കേരളരൂപീകരണത്തിന് (1956) ശേഷം അധികാരവും പദവിയും സമ്പത്തും പങ്കിട്ടെടുത്തത് സിറിയന്‍ ക്രൈസ്തവര്‍ , നായന്മാര്‍ , ഈഴവര്‍ , മുസ്ലീങ്ങള്‍ തുടങ്ങിയ പ്രബലസമുദായങ്ങളാണ്.  ദലിതരുള്‍പ്പെടെയുള്ള ഇതരസാമൂഹിക വിഭാഗങ്ങള്‍ക്ക് ഭരണഘടന അനുവദിക്കുന്ന രാഷ്ട്രീയ അവകാശം മാത്രമാണ് അധികാരമണ്ഡലങ്ങളില്‍ ലഭ്യമായത്. അതേ സന്ദര്‍ഭത്തില്‍ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട -നയരൂപീകരണ സമിതികളില്‍നിന്നും പാര്‍ശ്വവത്കൃത-ബഹുജനസമൂഹങ്ങള്‍ പുറത്താക്കപ്പെടുകയാണുണ്ടായത്. ഭൂരിപക്ഷ-ന്യൂനപക്ഷ ദ്വന്ദ്വവാദത്തെ മുന്‍നിര്‍ത്തി കേരളരാഷ്ട്രീയത്തിലെ അധികാരവിഭജനത്തെ വിശകലനംചെയ്യുന്ന യുക്തിയാണ്  ഇവര്‍ പിന്തുടരുന്നത്. മാത്രവുമല്ല സാമൂഹികനീതിയ്ക്കുവേണ്ടി ദലിത്-ബഹുജനപ്രസ്ഥാനങ്ങള്‍   ഉയര്‍ത്തുന്ന സാമൂഹ്യജനാധിപത്യമുന്നേറ്റങ്ങള്‍ സംഘടിത-സവര്‍ണ്ണ സാമുദായികരാഷ്ട്രീയത്തിന്റെ ലാഭേച്ഛകളെ ശിഥിലമാക്കുമെന്ന ആശങ്കയും ഈ മുറവിളിക്കു പിന്നിലുണ്ട്. പൊതുരാഷ്ട്രീയ നൈതീകതയെ ചോദ്യംചെയ്യുന്ന ഈ ഇടപെടലുകള്‍ ഒരേസമയം കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ സംഭവിക്കുന്ന രാസപരിണാമങ്ങളെ ഉള്‍ക്കൊള്ളുന്നതുമാണ്.
ഇതോടനുബന്ധിച്ച് ചില വസ്തുതകള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. പുതിയ സംവാദങ്ങള്‍ രൂപപ്പെടുന്നത് നരേന്ദ്രമോഡിയുടെ ശിവഗിരി സന്ദര്‍ശനത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ്. നവഫാസിസ്റ്റായി വിലയിരുത്തുന്ന മോഡിയുടെ മുസ്‌ലീം വിരുദ്ധതയെ ആസ്പദമാക്കി രൂപം കൊള്ളുന്ന ചര്‍ച്ചകളാണ് അദ്ദേഹത്തെ കേരളത്തിലും അസ്വീകാര്യനാക്കുന്നത്. നായര്‍-ഈഴവ സഖ്യത്തിന്റെ ഭൂരിപക്ഷനീതിയെന്ന ആശയം മറച്ചുപിടിക്കുന്നത് ഒരു മുസ്‌ലീം വിരുദ്ധനായി വിലയിരുത്തപ്പെടുന്ന നരേന്ദ്രമോഡിയെ ശിവഗിരി മഠത്തിലേയ്ക്ക് ക്ഷണിച്ചുവരുത്തിയതിന്റെ അപകടകരമായ രാഷ്ട്രീയത്തെയാണ് കേരളത്തിലെ പ്രബുദ്ധ രാഷ്ട്രീയ സമൂഹം മോഡിയുടെ ശിവഗിരി മഠ സന്ദര്‍ശനത്തെ സംബന്ധിച്ച് ഗൗരവമായ യാതൊരു ചര്‍ച്ചകളും ഉയര്‍ത്തിയില്ല. 

____________________________________
നായര്‍- ഈഴവ സഖ്യത്തിന്റെ ഭൂരിപക്ഷനീതിയെന്ന ആശയം മറച്ചുപിടിക്കുന്നത് ഒരു മുസ്‌ലീം വിരുദ്ധനായി വിലയിരുത്തപ്പെടുന്ന നരേന്ദ്രമോഡിയെ ശിവഗിരി മഠത്തിലേയ്ക്ക് ക്ഷണിച്ചുവരുത്തിയതിന്റെ അപകടകരമായ രാഷ്ട്രീയത്തെയാണ് കേരളത്തിലെ പ്രബുദ്ധ രാഷ്ട്രീയ സമൂഹം മോഡിയുടെ ശിവഗിരി മഠ സന്ദര്‍ശനത്തെ സംബന്ധിച്ച് ഗൗരവമായ യാതൊരു ചര്‍ച്ചകളും ഉയര്‍ത്തിയില്ല. കേന്ദ്ര പ്രമേയത്തില്‍നിന്നും വഴിതെറ്റുന്ന സംവാദങ്ങളിലൂടെ കേരളീയ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാസപരിണാമത്തിന്റെ ദിശയെ തിരിച്ചറിയുവാനുള്ള സന്ദര്‍ഭമാണ് തന്മൂലം പൊതുസമൂഹത്തിന് നഷ്ടമായത്. 
____________________________________ 

കേന്ദ്ര പ്രമേയത്തില്‍നിന്നും വഴിതെറ്റുന്ന സംവാദങ്ങളിലൂടെ കേരളീയ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാസപരിണാമത്തിന്റെ ദിശയെ തിരിച്ചറിയുവാനുള്ള സന്ദര്‍ഭമാണ് തന്മൂലം പൊതുസമൂഹത്തിന് നഷ്ടമായത്. ഭൂരിപക്ഷ-ന്യൂനപക്ഷദ്വന്ദ്വവാദത്തെ അവലംബിക്കുന്ന സാമുദായിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ മര്‍മ്മപ്രധാനമായ വസ്തുതകളെയാണ് അരിച്ചു മാറ്റുന്നത്. സമാന്തരമായി ഇടതുപക്ഷവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ജാതി-മത -വര്‍ഗീയശക്തികള്‍ കേരളം പിടിച്ചടക്കുന്നു എന്ന വാദവുമായാണ് രംഗത്തെത്തുന്നത്. ജാതി-മത -വര്‍ഗീയശക്തികള്‍ ആരാണെന്ന് നിര്‍വചിക്കേണ്ടതുണ്ട്. പൊതു സമൂഹത്തെ കബളിപ്പിക്കും വിധം വ്യക്തമായ രാഷ്ട്രീയ യുക്തി പ്രവര്‍ത്തിക്കുന്ന പ്രയോഗമാണിത്. ജാതിവാദികള്‍ കേരളത്തിലെദലിത് ബഹുജനങ്ങളും ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്ലീംങ്ങള്‍ മത വര്‍ഗീയ ശക്തികളുമാകുന്ന സാമൂഹികവ്യാഖ്യാനമാണത്. ശിവഗിരി മഠം മോഡിയെ ക്ഷണിക്കുന്നതിനാവശ്യമായ സാമൂഹിക ഊര്‍ജ്ജവും അനുമതിയും ആര്‍ജിക്കുന്നതിന്റെ ഉറവിടമാണ് യഥാര്‍ത്ഥത്തില്‍ പരിശോധിക്കേണ്ടത്. എന്നാല്‍ മുഖ്യധാരാ സംവാദങ്ങളില്‍ കേരളം നവോത്ഥാനപാരമ്പര്യത്തെ കൈയ്യൊഴിയുന്നുവെന്ന ഖേദമാണ് നിറഞ്ഞുനില്‍ക്കുന്നത്.

നവോത്ഥാന ഘട്ടത്തില്‍ വ്യത്യസ്തങ്ങളായ ആശയങ്ങളുടെ ലോകമാണ് കേരളത്തില്‍ ഉയര്‍ന്നുവന്നത്. ഉദാഹരണത്തിന് അയ്യങ്കാളി, പാമ്പാടി ജോണ്‍ ജോസഫ്, പോയ്കയില്‍ അപ്പച്ചനടക്കമുള്ളവരുടെ മുന്നേറ്റങ്ങള്‍. ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍നവോത്ഥാനത്തിന്റെ കേന്ദ്രമായി വ്യവഹരിക്കപ്പെടുന്നുണ്ട്. ഗുരുവിന്റെ ആശയലോകത്തെ സംബന്ധിക്കുന്ന ഗൗരവമായ അന്വേഷണങ്ങളും ചിന്തകളും പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ശ്രീനാരായണന്റെ അദൈ്വത ദര്‍ശനവും പ്രവര്‍ത്തനങ്ങളും കാലിക ഹിന്ദുത്വത്തിന് അനുഗുണമാകുന്ന ഘടകങ്ങളെ സംബന്ധിച്ച അന്വേഷണങ്ങളാണ് ഉയര്‍ന്നുവരേണ്ടത്. ഈഴവ സമുദായത്തിന്റെ ഒരു നൂറ്റാണ്ടത്തെ സാമൂഹിക വ്യവഹാരങ്ങള്‍ പുനഃപരിശോധിക്കുമ്പോള്‍ അത്തരമൊരു ഘടകം അതില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് മനസിലാവുന്നത്. സഹോദരനയ്യപ്പന്റെ പ്രവര്‍ത്തനങ്ങള്‍ അദൈ്വത പാരമ്പര്യത്തെ വിഛേദിച്ച് സ്വതന്ത്രമായ ആശയരൂപീകരണത്തിലൂടെ സമുദായത്തില്‍ വേറിട്ടുനില്‍ക്കുന്നുണ്ട്. തന്മൂലം ശ്രീനാരായണ പാതയില്‍നിന്നും പ്രഥമ ഘട്ടത്തില്‍തന്നെ ബഹിഷ്‌കരിക്കപ്പെട്ട വ്യക്തിത്വമാണ് അയ്യപ്പന്റേത്.
ഇന്ത്യയിലെമ്പാടും ഉയര്‍ന്നുവന്ന ജ്ഞാനപരമായ പ്രതിരോധധാരകളെ ബ്രാഹ്മണാധീശത്വം സ്വാംശീകരിക്കുന്ന പ്രക്രിയ നൂറ്റാണ്ടുകളായി തുടര്‍ന്ന് പോരുന്നതായി അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ ബ്രാഹ്മണീസത്തെ പൂര്‍ണ്ണമായി വിഛേദിച്ചത് അംബേദ്കര്‍ ദര്‍ശനങ്ങളാണ്. ഹിന്ദുമതം നവീകരണക്ഷമമാണോ? എന്ന ചോദ്യത്തിന് ‘അല്ല’ എന്ന ഉത്തരത്തിലൂടെ  ഹിന്ദുമതത്തെ ബഹിഷ്‌കരിക്കുന്ന അദ്ദേഹം മറ്റൊരു ആശയലോകം കണ്ടെത്തുന്നുണ്ട്. ഈ ആശയലോകം സ്വതന്ത്ര്യം, സമത്വം, സാഹോദര്യം ഇവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതില്‍നിന്നും വ്യത്യസ്തമായ വഴിയും ദര്‍ശനമാണ് ശ്രീനാരായണന്റേത്. ശിവഗിരിയിലേക്കുള്ള മോഡിയുടെ കടന്നുവരവ് ശ്രീനാരായണ ദര്‍ശനത്തിന്റെ ഈ ഒരു പരിമിതിയെയാണോ വെളിവാക്കുന്നത്. ശിവഗിരി മഠാധിപതികളുടെ  ഏകപക്ഷീയതയോ സാമുദായിക നേതൃത്വത്തിന്റെ നവരാഷ്ട്രീയ തന്ത്രമോ മാത്രമായി ഭൂരിപക്ഷനീതിയെ ചുരുക്കി വായിക്കാനാവില്ല. മേല്‍സൂചിപ്പിച്ചവിധം ചരിത്രപരമായ ഒരു ഘടകം ഈഴവസമുദായസ്വത്വത്തിന്റെയുള്ളില്‍ സഞ്ചരിക്കുന്നുണ്ടെന്നുള്ള യാഥാര്‍ത്ഥ്യത്തെയാണ് വിലയിരുത്തേണ്ടത്.
കേരളത്തില്‍ ഒരു ഘട്ടത്തിലും സാമൂഹ്യനീതിയുടെ തുലാസിനെ ചലിപ്പിച്ചത് ന്യൂനപക്ഷ-ഭൂരിപക്ഷ വിഭജനത്തിന്റെ രാഷ്ട്രീയ യുക്തിയായിരുന്നില്ല. സാമൂഹ്യനീതിക്കുവേണ്ടി ആദിവാസി ദലിത് ബഹുജനവിഭാഗങ്ങള്‍ രൂപപ്പെടുത്തിയ രാഷ്ട്രീയപരിപ്രേക്ഷ്യങ്ങളും പ്രമേയങ്ങളുമാണ് അതിനെ ചലിപ്പിച്ചത്. ന്യൂനപക്ഷ-ഭൂരിപക്ഷ വാദം ഈ മുന്നേറ്റങ്ങളുടെ ജനാധിപത്യാവകാശ പോരാട്ടങ്ങളെയും ആശയരൂപീകരണചരിത്രത്തേയും അഭാവപ്പെടുത്തുന്ന കേവല നിര്‍ണയമാണ്.
സുകുമാരന്‍നായരോ വെള്ളാപ്പള്ളിയോ  വിഭാവനം ചെയ്യുംവിധം ഒരു ഭൂരിപക്ഷ സമുദായം കേരളത്തില്‍ നിലനില്‍ക്കുന്നില്ല. മറിച്ച്, വ്യത്യസ്തങ്ങളായ സാമുദായിക വിഭാഗങ്ങളാണ് കേരളത്തിലുള്ളത്. സമുദായങ്ങള്‍ ആന്തരീകമായി  ജനാധിപത്യപരമായല്ല നീതിയെ വിതരണംചെയ്യുന്നത്. അടിയന്തിരമായി പരിഹരിക്കേണ്ട പ്രശ്‌നമിതായിരിക്കേ, ഹിന്ദുത്വമെന്ന വ്യാജസ്വത്വത്തിലേയ്ക്ക് ഈ ഘടകങ്ങളെ ഒന്നടങ്കം സ്വാംശീകരിക്കുന്നതിലൂടെ വിശാല ഹിന്ദു ഐക്യത്തിനുള്ള സാധൂകരണമാണ് ഇവര്‍ നല്കുന്നത്.

___________________________________

ഇന്ത്യന്‍ ബ്രാഹ്മണീസത്തെ പൂര്‍ണ്ണമായി വിഛേദിച്ചത് അംബേദ്കര്‍ ദര്‍ശനങ്ങളാണ്. ഹിന്ദുമതം നവീകരണക്ഷമമാണോ? എന്ന ചോദ്യത്തിന് ‘അല്ല’ എന്ന ഉത്തരത്തിലൂടെ  ഹിന്ദുമതത്തെ ബഹിഷ്‌കരിക്കുന്ന അദ്ദേഹം മറ്റൊരു ആശയലോകം കണ്ടെത്തുന്നുണ്ട്. ഈ ആശയലോകം സ്വതന്ത്ര്യം, സമത്വം, സാഹോദര്യം ഇവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതില്‍നിന്നും വ്യത്യസ്തമായ വഴിയും ദര്‍ശനമാണ് ശ്രീനാരായണന്റേത്. ശിവഗിരിയിലേക്കുള്ള മോഡിയുടെ കടന്നുവരവ് ശ്രീനാരായണ ദര്‍ശനത്തിന്റെ ഈ ഒരു പരിമിതിയെയാണോ വെളിവാക്കുന്നത്.
___________________________________

പ്രബല സമുദായങ്ങളുടെ രാഷ്ട്രീയലാഭേച്ഛയ്ക്കുവേണ്ടി കാംക്ഷിക്കുന്ന ഈ വാദം ഇതര സാമൂഹികവിഭാഗങ്ങളുടെ സ്വത്വനഷ്ടത്തിലേയ്ക്കാവും കൊണ്ടുചെന്നെത്തിക്കുക. ഹിന്ദു ഫോള്‍ഡിലേയ്ക്ക് കേരളത്തിലെ പട്ടികജാതി ആദിവാസി സംഘടനകളെ സന്നിവേശിക്കപ്പെടുന്നതിലൂടെ അംബേദ്കറുടെ ആശയങ്ങളെ പുറന്തള്ളുകയെന്ന രാഷ്ട്രീയതന്ത്രംകൂടി ഈ ഫോര്‍മുലയ്ക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട്. കേരളപുലയമഹാസഭയുടെ വനിതാ സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദിയുടെ നേതാവ് പ്രസംഗിച്ചത് ഇതിന് തെളിവാണ്. ‘നമ്മള്‍ കഴിഞ്ഞതെല്ലാം മറന്നേക്കുക, പുതിയ ചില ഇടപാടുകളിലേയ്ക്കു നമ്മള്‍ക്ക് കടക്കാം’ ഭൂതകാലത്തെ മറവിയില്‍ നിര്‍ത്തുവാനുള്ള ആഹ്വാനം ഹിന്ദുത്വ അജണ്ട പ്രാബല്യത്തില്‍ വരുത്താനുള്ള മാര്‍ഗ്ഗമാണ്. 90 കള്‍ക്കു ശേഷമാണ് ഹിന്ദുത്വ രാഷ്ട്രീയം അഖിലേന്ത്യാതലത്തില്‍ കൂടുതല്‍ വ്യാപകമായത്. പട്ടികജാതിക്കാര്‍ക്കിടയിലും പരിമിതമായ രാഷ്ട്രീയ സാസ്‌കാരിക സ്ഥലം നിര്‍മ്മിച്ചെടുക്കാന്‍ ഹിന്ദുത്വശക്തികള്‍ ഈ ഘട്ടത്തില്‍ പരിശ്രമിച്ചിട്ടുണ്ട്. ഇത്തരം പരിമിതമായ ഇടങ്ങളാണ് നവഹിന്ദുത്വത്തിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളായി പരിണമിക്കുന്നത്.

ദലിത് രാഷ്ട്രീയത്തിന്റെ ഇച്ഛയും ജ്ഞാനരൂപവുമായ അംബേദ്കറെ പുറംന്തള്ളുന്നതിനായുള്ള സംഘപരിവാര്‍ശക്തികളുടെ പരിശ്രമങ്ങളാണിതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അംബേദ്കറെ സ്വത്വമണ്ഡലത്തിന്റെ കേന്ദ്രത്തില്‍നിന്ന് പുറത്താക്കുക വഴി, ആശയപരമായും പ്രത്യയശാസ്ത്രപരമായും നിരായുധീകരിക്കപ്പെടുന്ന അവസ്ഥയാവും ദലിതര്‍ക്കുണ്ടാവുന്നത്. അഖിലേന്ത്യാടിസ്ഥാനത്തില്‍ പലഘട്ടങ്ങളിലും സംഭവിച്ചിട്ടുള്ള പ്രക്രിയയാണിത്. മഹാരാഷ്ട്രയില്‍ നവബുദ്ധിസ്റ്റുകളല്ലാത്ത മഹറുകളെ ചാവേറുകളായി ഉപയോഗിച്ചുകൊണ്ടാണ് ശിവസേന ദലിത് പാന്ഥര്‍മൂവ്‌മെന്റിനെ എതിരിട്ടത്. ഹിന്ദു മതനവീകരണത്തിനപ്പുറം മതബഹിഷ്‌കരണമാണ് ദലിത്കള്‍ക്ക് സാധ്യമാകേണ്ടതെന്ന് അംബേദ്കര്‍ സൂചിപ്പിക്കുന്നുണ്ട്. ഹിന്ദുമതത്തിന്റെ പുറത്ത് തനത് സ്വത്വവും ആശയപ്രബഞ്ചവും നിലനിര്‍ത്തുന്നതിലൂടെ മാത്രമേ ദലിതുകള്‍ക്ക് ഈ വര്‍ത്തമാന സന്നിഗ്ധതയെ മറികടക്കാനാവൂ. ആശയങ്ങളും പ്രത്യയ ശാസ്ത്രങ്ങളും ഇന്ത്യന്‍ ജനതയെ ഒരു മഹാശൂന്യതയിലേയ്ക്ക് വലിച്ചിഴയ്ക്കുകയും മറുവശത്ത് സാങ്കേതികമായി വിപുലമായി എന്തൊക്കെയോ സംഭവിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഫാസിസം കടന്നുവരുന്നതിന്റെ സൂചനയാണിത്. ഒരു ജനതയുടെ  സജ്ജതയെ നിര്‍ണയിക്കുന്നത് ആത്മവത്തയെക്കുറിച്ചും ഭാവിയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള അവരുടെ ബോധ്യങ്ങളാണ. ജാതി സംഘങ്ങള്‍ ഭൂരിപക്ഷ സമുദായ നീതിവാദത്തിലേയ്ക്ക് കണ്ണിചേര്‍ക്കപ്പെടുന്നതിലൂടെ അവരുടെ ആന്തരിക ദൗര്‍ബല്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. എന്‍.എസ്.എസ്.സും എസ്.എന്‍.ഡി.പിയും കേരളത്തിലെ ചെറുകിട കോര്‍പ്പറേറ്റുകളാണ.  കെ.പി.എം.എസ് അടക്കമുള്ള പ്രബലസംഘടനകളെ പുറത്തു നിര്‍ത്തിക്കൊണ്ടാണ് നായര്‍- ഈഴവ സഖ്യത്തിന്റെ നീക്കുപോക്കുകള്‍ മുന്നോട്ടുപോകുന്നത്. പരസ്പര സമ്മതത്തോടെ ചില കരാറുകളെ മുന്‍നിര്‍ത്തിയുള്ള സഖ്യമാണ് നിലവിലുള്ളതെന്ന് ഇത് തെളിയിക്കുന്നു. കോര്‍പ്പറേറ്റുകളല്ലാത്ത ഇതര സാമൂഹിക വിഭാഗങ്ങളുടെ സംഘടനകള്‍ക്ക് പ്രവേശനം സാധ്യമാകാത്ത അടഞ്ഞ വ്യവസ്ഥയാണത്. വിദ്യാഭ്യാസ കച്ചവടവുമായി ബന്ധപ്പെട്ട താല്പര്യങ്ങളാണ് ഇരുസമുദായങ്ങളുടെ സഖ്യത്തെ പോഷിപ്പിക്കുന്നത്. സാമുദായിക കോര്‍പ്പറേറ്റുകള്‍ എന്ന നിലയില്‍ ശേഷിക്കുന്നവരെ പുറത്താക്കുന്ന നയതന്ത്രമാണ് ഇവര്‍ ഭൂരിപക്ഷ നീതിയെന്ന സമവാക്യത്തിലൂടെ ഒളിച്ചു കടത്തുന്നത്. വ്യവസായ വിദ്യാഭ്യാസ മേഖലയില്‍ പ്രബലസമുദായങ്ങള്‍ നടത്തിവന്ന ആയിരക്കണക്കിന് ഇടപാടുകളുടെ ബാക്കിപത്രമാണ് ഈ ഐക്യത്തേയും നിര്‍ണയിക്കുന്നത്. സാമുദായിക ഐക്യത്തിലൂടെ  ബഹുദൂര സഞ്ചാരം സാധ്യമാവില്ലെന്ന തിരിച്ചറിവാണ് വിശാല ഭൂരിപക്ഷ ഐക്യം എന്ന ആശയത്തെ പരുവപ്പെടുത്തുന്നത്. എന്നാല്‍, വിശാല ഭൂരിപക്ഷ ഐക്യത്തിന്റെ താഴത്തെ പാളിയില്‍ വിശാലഹിന്ദുഐക്യം, ഹിന്ദു പാര്‍ലമെന്റ് എന്നിങ്ങനെ ഹിന്ദുക്കളുടെ മാത്രമായ ഒരു ലോകം സങ്കല്പിക്കുന്നതില്‍ ഫാസിസ്റ്റ് മുദ്രകള്‍ പതിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്താനാവും. വളരെ സങ്കീര്‍ണവും അപകടകരവുമായ ഇടപെടലാണിത്. ഹിന്ദുപാര്‍ലമെന്റിലേയ്ക്ക് അംബേദ്കറിന്റെ ഫോട്ടോയുമായി പോകുന്ന ആളുകളുണ്ടെന്ന ബോധ്യത്തില്‍നിന്ന് ഇതൊരു കാലീക യാഥാര്‍ത്ഥ്യമായി തിരിച്ചറിയേണ്ടതുണ്ട്. ‘വി ആര്‍ ഹിന്ദൂസ്’ എന്ന മതാത്മക സ്വത്വത്തിലൂടെ ബ്രാഹ്മണിക്കല്‍ ഭൂപടത്തിനുള്ളില്‍ സ്ഥാനപ്പെടുന്ന കീഴാള സമുദായങ്ങള്‍ കൂടുതല്‍ ദുര്‍ബലപ്പെടുമെന്നതാണ് യാഥാര്‍ത്ഥ്യം.
ദലിതുകള്‍ , പിന്നോക്ക സമുദായങ്ങള്‍ , മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഇതര സാമൂഹ്യവിഭാഗങ്ങള്‍ സ്വതന്ത്ര സമുദായമെന്ന നിലയില്‍ സാമൂഹിക നീതിക്കും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടേണ്ടതുണ്ട്. മറുവശത്തു ന്യൂനപക്ഷമെന്ന നിലയില്‍ കേരളത്തിലെ മുസ്‌ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളുണ്ട്. ഭരണ-പ്രതിപക്ഷ കക്ഷികളില്‍ വിശേഷിച്ചും കോണ്‍ഗ്രസിന്റെ മുന്നണി എന്ന നിലയില്‍ ഭരണ രാഷ്ട്രീയ ഇടപെടലുകളില്‍ ശേഷിയുള്ള ഒരു വിഭാഗം അവര്‍ക്കിടയിലുണ്ട്. ആന്തരികമായി  അനേകം പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന സാമൂഹിക വിഭാഗമാണ് മുസ്ലീങ്ങള്‍. എങ്കിലും അധികാരഘടനയില്‍ നിര്‍ണായകത്വം പുലര്‍ത്തുവാന്‍ കഴിഞ്ഞ സാമുദായത്തിലെതന്നെ ഒരു വിഭാഗമാണ് അവരുടെ തീരുമാനത്തെ നിര്‍ണയിക്കുന്നത്.

__________________________________

സ്വതന്ത്ര സമുദായമെന്ന നിലയ്ക്കുള്ള പദവി ആര്‍ജിക്കുകയാണ് ദലിതുകള്‍ക്ക് അഭികാമ്യം, മറിച്ച് ഹിന്ദു അനുബന്ധമെന്ന ലേബല്‍  ബഹിഷ്‌കരിക്കേണ്ടതുണ്ട്.
ഒരു മനുഷ്യനെ ദുര്‍ബലപ്പെടുത്താന്‍ അവന്റ ആയുധം വാങ്ങുകയെന്ന നീതിയാണ് ബ്രാഹ്മണമതപാഠങ്ങളില്‍ കാണുന്നത്. കര്‍ണ്ണനോട് കവചകുണ്ഡലവും ഏകലവ്യനോട്  പെരുവിരലും വാങ്ങുന്നതിന്റെ ബ്രാഹ്മണിക് യുക്തി അതാണ് തെളിയിക്കുന്നത്. ഇന്ത്യയില്‍ ദലിതരുടെ സ്വത്വകേന്ദ്രവും ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റേയും പ്രതീകവുമായ അംബേദ്കറെ മോഷ്ടിച്ചടുക്കുകയെന്നതാണ് നവഹിന്ദുത്വ വാദികളുടെ ലക്ഷ്യം. ഭൂരിപക്ഷ സഖ്യം, നമ്പൂതിരി മുതല്‍ നായാടി വരെ എന്നൊക്കെ പ്രചരിപ്പിക്കുന്ന വ്യാജ യുക്തി ദലിതരുള്‍പ്പെടയുള്ള പാര്‍ശ്വവത്കൃതരുടെ ജനവിഭാഗങ്ങളെ സ്വാംശീകരിക്കുന്നതിനുള്ള തന്ത്രമാണ്. 

__________________________________

അഖിലേന്ത്യാതലത്തില്‍ സാധ്യമായ ദലിത് പിന്നാക്ക-ന്യൂനപക്ഷ ഐക്യം കേരളത്തില്‍ അസാധ്യമാക്കുന്നത് പ്രാതിനിധ്യപരമായ ഈ പ്രശ്‌നമാണ്. ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങള്‍ക്ക് രാഷ്ട്രീയാധികാരത്തില്‍ ലഭ്യമാകുന്ന പ്രാതിനിധ്യമാണ് അഖിലേന്ത്യാതലത്തില്‍ രൂപപ്പെട്ട ദലിത്-പിന്നാക്ക ന്യൂനപക്ഷ ഐക്യം കേരളത്തില്‍ അസാധ്യമാക്കുന്നത്. ഇത്തരം ഐക്യപരിശ്രമങ്ങള്‍ ദലിത് ബഹുജനങ്ങളെ സഹായിക്കില്ലെന്ന കാലിക യാഥാര്‍ത്ഥ്യം ദലിതര്‍ക്കു മുന്നിലുണ്ട്. സ്വതന്ത്ര സമുദായമെന്ന നിലയ്ക്കുള്ള പദവി ആര്‍ജിക്കുകയാണ് ദലിതുകള്‍ക്ക് അഭികാമ്യം, മറിച്ച് ഹിന്ദു അനുബന്ധമെന്ന ലേബല്‍  ബഹിഷ്‌കരിക്കേണ്ടതുണ്ട്.
ഒരു മനുഷ്യനെ ദുര്‍ബലപ്പെടുത്താന്‍ അവന്റ ആയുധം വാങ്ങുകയെന്ന നീതിയാണ് ബ്രാഹ്മണമതപാഠങ്ങളില്‍ കാണുന്നത്. കര്‍ണ്ണനോട് കവചകുണ്ഡലവും ഏകലവ്യനോട്  പെരുവിരലും വാങ്ങുന്നതിന്റെ ബ്രാഹ്മണിക് യുക്തി അതാണ് തെളിയിക്കുന്നത്. ഇന്ത്യയില്‍ ദലിതരുടെ സ്വത്വകേന്ദ്രവും ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റേയും പ്രതീകവുമായ അംബേദ്കറെ മോഷ്ടിച്ചടുക്കുകയെന്നതാണ് നവഹിന്ദുത്വ വാദികളുടെ ലക്ഷ്യം. ഭൂരിപക്ഷ സഖ്യം, നമ്പൂതിരി മുതല്‍ നായാടി വരെ എന്നൊക്കെ പ്രചരിപ്പിക്കുന്ന വ്യാജ യുക്തി ദലിതരുള്‍പ്പെടയുള്ള പാര്‍ശ്വവത്കൃതരുടെ ജനവിഭാഗങ്ങളെ സ്വാംശീകരിക്കുന്നതിനുള്ള തന്ത്രമാണ്.  സാമുദായികനേതൃത്വങ്ങള്‍ ബഹിഷ്‌കൃത-ബഹുജനാവലികളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുകയും സ്വതന്ത്രമായ സാമൂഹിക രാഷ്ട്രീയ കര്‍തൃത്വ നിര്‍മിതി അസാധ്യമാക്കുകയും ചെയ്യുന്നു.
ഭൂരിപക്ഷ സമുദായങ്ങളുടെ നീതി കാംക്ഷിക്കുന്ന സാമുദായിക സഖ്യത്തിന് പിന്നാക്കര്‍ ഈഴവരും മുന്നോക്കര്‍ നായന്മാരുമാണ്. അടിത്തട്ടില്‍ ശബ്ദവും പ്രത്യക്ഷതയുമില്ലാത്ത നൂറുകണക്കിന് സമുദായങ്ങള്‍ ഉണ്ട്. സാമൂഹിക അനീതികൊണ്ട് അധികാരത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും വിവിധമണ്ഡലത്തിലേക്കുമുള്ള പ്രവേശനം അസാധ്യമായവരാണ് ഇവര്‍. ബഹുജനവിഭാഗങ്ങളുടെ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന സാമൂഹികജനാധിപത്യവും നീതിയുമാണ് ഇവിടെ പ്രവര്‍ത്തനക്ഷമമാവേണ്ടത്. പ്രശ്‌നങ്ങള്‍ അതിലൂടെ മാത്രമേ പരിഹരിക്കാനാവൂ. വ്യത്യസ്തമായ സ്വത്വങ്ങളെ കാണാനും അവയുടെ ഉയിര്‍പ്പുകളെ മനസിലാക്കാനും കഴിയുന്ന നവീന സാമൂഹ്യ ജനാധിപത്യമൂല്യമാണ് കേരളത്തില്‍ ഉണ്ടാവേണ്ടത്. ന്യൂനപക്ഷ സാമൂഹിക വിഭാഗങ്ങളെ അപരമായി നിര്‍വചിക്കുന്ന ഭൂരിപക്ഷ സാമുദായിക സംഘാടനത്തിന് പരിഹരിക്കാവുന്നത്ര ലളിതമല്ല കേരളത്തിന്റെ സാമൂഹിക പ്രശ്‌നങ്ങള്‍. മറിച്ച്, പ്രശ്‌നങ്ങള്‍ അതീവ സങ്കീര്‍ണതയിലേക്ക് പ്രവേശിക്കുന്നതിന് ഇത്തരം മൂവ്‌മെന്റുകള്‍ കാരണമാവുകയു ചെയ്യും. നവോത്ഥാന പാരമ്പര്യത്തിന്റെ രാഷ്ട്രീയത്തെ നിര്‍ണയിച്ചത് ന്യൂനപക്ഷ-ഭൂരിപക്ഷ യുക്തിയായിരുന്നില്ല. കേരളത്തിലെ പ്രബലസാമുദായികവിഭാഗങ്ങള്‍ ഇത് തിരിച്ചറിയേണ്ടതുണ്ട്.

Top