അരിപ്പ ഭൂസമരം സംസാരിക്കുന്നത് ജാതിയുടെ ഭൂമിശാസ്ത്രം /വിശകലനം

എ.എസ്. അജിത്കുമാര്‍
____________________________________________ 

അരിപ്പസമരം ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണു മുന്നോട്ടുപോവുന്നത്. സമരഭൂമിയില്‍നിന്നുമുള്ളവര്‍ പുറത്തുപോയി സാധനങ്ങളോ മരുന്നുകളോ ഒന്നും വാങ്ങിക്കാന്‍ കഴിയാത്ത ഉപരോധം രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുകയും കായികമായ ആക്രമണങ്ങള്‍ ഉണ്ടാക്കുകയുമൊക്കെ ചെയ്തിട്ടും സമരം അതിനെയെല്ലാം അതിജീവിച്ചു. ഇപ്പോള്‍ പുതിയ തന്ത്രങ്ങളുമായാണു സി.പി.എമ്മും കോണ്‍ഗ്രസ്സും എത്തിയിരിക്കുന്നത്. നൂറോളം കുടിലുകള്‍ അവരവിടെ കെട്ടി സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ജൂലൈ മൂന്നിനു മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ച പരാജയപ്പെടുകയും ചെയ്തു. സമരക്കാര്‍ക്കു മൂന്നു സെന്റില്‍ കൂടുതല്‍ ഭൂമി നല്‍കാന്‍ കഴിയില്ല എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. സമരം പരിഹരിക്കാനുള്ള യാതൊരു നടപടിയും ഇപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാണുന്നില്ല. ‘സീറോ ലാന്‍ഡ്‌ലസ് കേരള’ എന്നതുപോലെ കേരളത്തിന്റെ ഭൂമിയുടെ കാതലായ പ്രശനങ്ങളെ തൊടാത്ത തട്ടിപ്പ് ഏര്‍പ്പാടുകളിലാണു സര്‍ക്കാരിനു താല്‍പ്പര്യം.
________________________________________________

കേരളത്തില്‍ ഭൂസമരങ്ങള്‍ തുടര്‍ച്ചയായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. ചെങ്ങറയും മുത്തങ്ങയും പോലെയുള്ള സമരങ്ങള്‍ ഉയര്‍ത്തിയ ഭൂമിരാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായാണ് അരിപ്പയും ഉയര്‍ന്നുവന്നിരിക്കുന്നത്. ഈ സമരങ്ങളിലൂടെ ഭൂമി ഏറ്റവും നിര്‍ണായകമായ സാമൂഹികവും രാഷ്ട്രീയവുമായ ഒരു പ്രശ്‌നമായി മാറിയിരിക്കുന്നു. ദലിതരും ആദിവാസികളുമാണ് ഈ സമരങ്ങളില്‍ ഭൂരിപക്ഷവും എന്നത് ഭൂമിയുടെ ജാതിയിലേക്കാണു വിരല്‍ചൂണ്ടുന്നത്. കേരളത്തില്‍ അടുത്തകാലത്ത് ഉയര്‍ന്നുവരുന്ന ഭൂസമരങ്ങളിലെല്ലാം ചില പൊതുരീതികള്‍ പിന്തുടരുന്നുണ്ട്. ഇവ ഏതെങ്കിലും പ്രദേശങ്ങളിലെ ഭൂമിയുടെ അവകാശം കിട്ടാന്‍ നടത്തുന്ന സമരങ്ങളല്ല. മറിച്ച്, കേരളത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് ഒത്തുകൂടി കൃത്യമായ തീരുമാനത്തോടെ നിശ്ചയിച്ച സ്ഥലങ്ങളിലാണു സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഈ സ്ഥലങ്ങളുടെ തിരഞ്ഞെടുപ്പുതന്നെ ഭൂമിയുടെ ലഭ്യതയെ കുറിച്ചും വിതരണസാധ്യതകളെ കുറിച്ചുമൊക്കെയുള്ള നിര്‍ദേശങ്ങള്‍ തന്നെയാണ്. കേരളത്തിന്റെ പല ഭാഗങ്ങളില്‍നിന്നു സമരക്കാര്‍ വരുന്നുവെന്നതു കേരളത്തിന്റെ ഭൂമിയുടെ രാഷ്ട്രീയത്തെ പോലെത്തന്നെ ‘കേരളം’ എന്ന സംസ്ഥാനത്തിന്റെ സാമൂഹികാധികാരം വിഭവാധികാരം എന്നതിനെ കുറിച്ചുള്ള കൃത്യമായ സൂചനകളാണ്. അതുകൊണ്ടുതന്നെ ഭൂസമരങ്ങള്‍ ഭൂമിയെ കുറിച്ചു ചിന്തിപ്പിക്കുന്നപോലെ ‘കേരളത്തെ’ കുറിച്ചും ചിന്തിപ്പിക്കുന്നു.
‘കോളനിയില്‍നിന്നു കൃഷിഭൂമിയിലേക്ക്’ എന്ന ആവശ്യം കേരളത്തിലെ ദലിത്-ആദിവാസി സമുദായങ്ങളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള വ്യക്തമായ നിലപാടെന്ന പോലെ, ചെങ്ങറ പാക്കേജ് ഉള്‍പ്പെടെയുള്ളവയിലെ സര്‍ക്കാരിന്റെ നിലപാടുകളോടുള്ള പ്രതിഷേധവും കൂടിയാണ്. കേരളത്തില്‍ ഏകദേശം 26,000 ദലിത് കോളനികള്‍ ഉണെ്ടന്നാണു കണക്ക്. ഈ കോളനികളുടെ ഉദ്ഭവത്തിനുതന്നെ കാരണം ഭൂപരിഷ്‌കരണനിയമമായിരുന്നു. ചെങ്ങറ സമരകാലത്ത് ഐക്യദാര്‍ഢ്യസമിതിയിറക്കിയ ഒരു ലഘുലേഖയില്‍ സണ്ണി എം. കപിക്കാട് പറയുന്നു: ”കേരള ഭൂപരിഷ്‌കരണം നടപ്പാക്കപ്പെട്ടപ്പോള്‍ 1.25 ലക്ഷം ഏക്കര്‍ മിച്ചഭൂമി മാത്രമല്ല ഉണ്ടായത്. ലക്ഷക്കണക്കിനു വരുന്ന മിച്ച ജനതയും ഇവിടെയുണ്ടായി. ഈ മിച്ചജനതയെ പുനരധിവസിപ്പിക്കുന്നതിനാണു കേരളത്തിലെ ലക്ഷംവീടുകളും കോളനികളും നിര്‍മിച്ചത്. കേരളത്തില്‍ ദലിതര്‍ക്കും ആദിവാസികള്‍ക്കും മാത്രമേ കോളനികള്‍ ഉള്ളൂ എന്നതു ഭൂപരിഷ്‌കരണം ബഹിഷ്‌കരിച്ചതാരെയാണെന്ന ചോദ്യത്തിനു സ്പഷ്ടമായ ഉത്തരമാണ്.” ഭൂപരിഷ്‌കരണം ഇത്തരത്തില്‍ എങ്ങനെയാണു ദലിതരെ പുറത്തുനിര്‍ത്തി കേരളത്തിലെ പ്രബല സമുദായങ്ങള്‍ക്കിടയില്‍ ‘കേരളം’ പങ്കുവച്ചത് എന്നു ദലിത് ചിന്തകരും ചരിത്രകാരരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂപരിഷ്‌കരണം ശക്തമായ വിമര്‍ശനത്തിനു വിധേയമാക്കപ്പെട്ടിട്ടുണ്ട്.

_________________________________________
”കേരള ഭൂപരിഷ്‌കരണം നടപ്പാക്കപ്പെട്ടപ്പോള്‍ 1.25 ലക്ഷം ഏക്കര്‍ മിച്ചഭൂമി മാത്രമല്ല ഉണ്ടായത്. ലക്ഷക്കണക്കിനു വരുന്ന മിച്ച ജനതയും ഇവിടെയുണ്ടായി. ഈ മിച്ചജനതയെ പുനരധിവസിപ്പിക്കുന്നതിനാണു കേരളത്തിലെ ലക്ഷംവീടുകളും കോളനികളും നിര്‍മിച്ചത്. കേരളത്തില്‍ ദലിതര്‍ക്കും ആദിവാസികള്‍ക്കും മാത്രമേ കോളനികള്‍ ഉള്ളൂ എന്നതു ഭൂപരിഷ്‌കരണം ബഹിഷ്‌കരിച്ചതാരെയാണെന്ന ചോദ്യത്തിനു സ്പഷ്ടമായ ഉത്തരമാണ്.” ഭൂപരിഷ്‌കരണം ഇത്തരത്തില്‍ എങ്ങനെയാണു ദലിതരെ പുറത്തുനിര്‍ത്തി കേരളത്തിലെ പ്രബല സമുദായങ്ങള്‍ക്കിടയില്‍ ‘കേരളം’ പങ്കുവച്ചത് എന്നു ദലിത് ചിന്തകരും ചരിത്രകാരരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂപരിഷ്‌കരണം ശക്തമായ വിമര്‍ശനത്തിനു വിധേയമാക്കപ്പെട്ടിട്ടുണ്ട്. 

_________________________________________

1970ല്‍ ജന്മിത്തമവസാനിപ്പിച്ചു എന്ന പ്രസ്താവനയിലൂടെ നടപ്പാക്കിയ ഭൂപരിഷ്‌കരണനിയമത്തിലൂടെ ഭൂമി ലഭിച്ച 27 ലക്ഷം പേര്‍ ഭൂമിയില്‍ അധ്വാനിക്കുന്നവരായിരുന്നില്ല. ജന്മിക്കും അധ്വാനിക്കുന്നവര്‍ക്കും ഇടയിലെ മധ്യവര്‍ത്തികളായിരുന്ന പാട്ടക്കാര്‍, വെറും പാട്ടക്കാര്‍, കാണക്കാര്‍, കുഴിക്കാണം ദാര്‍, വാരക്കാര്‍ എന്നിവരായിരുന്നു അവര്‍. ജാതിവ്യവസ്ഥയില്‍ ഈഴവര്‍ക്കു താഴോട്ടു നിലനിന്നിരുന്ന ദലിതര്‍ക്കു ഭൂമി ലഭിച്ചില്ല. മിച്ചഭൂമിയുടെ ഏറ്റെടുക്കലും വിതരണവും വാഗ്ദാനം ചെയ്യപ്പെട്ട രീതിയില്‍ നടക്കുകയുണ്ടായില്ല. ഇത്തരത്തില്‍ ദലിതര്‍ ഭൂപരിഷ്‌കരണത്തിലൂടെ വഞ്ചിക്കപ്പെടുകയായിരുന്നു.
ഭൂമിയില്ലായ്മയുടെ ഈ സാഹചര്യങ്ങള്‍ക്കെതിരായ പ്രതികരണമെന്ന നിലയിലാണു ഭൂസമരങ്ങള്‍ ഉയര്‍ന്നുവരുന്നത്. ആദിവാസികളെ സംബന്ധിച്ചു ഭൂമി അന്യാധീനപ്പെട്ടതിന്റെ അനുഭവങ്ങളാണെങ്കില്‍ , ദലിതരെ സംബന്ധിച്ചു ജാതിവ്യവസ്ഥയുടെ ഭാഗമായ ഭൂമിയുടെ മേലുള്ള അവകാശമില്ലായ്മ തുടരുകയാണുണ്ടായത്. ഇവര്‍ ലക്ഷംവീട് കോളനികളിലും റോഡ്‌  തോട്, പുറമ്പോക്കുകളിലും ഒതുക്കപ്പെടുകയും ചെയ്തു. ‘കോളനികളില്‍നിന്നു കൃഷിഭൂമിയിലേക്ക്’ എന്ന മുദ്രാവാക്യം ഈ വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍നിന്നു മാറാനുള്ള ഒരു ആവശ്യമെന്ന പോലെ ഭൂമിക്കു മേലുള്ള സ്വയംനിര്‍ണയാവകാശത്തിന്റെ പ്രശ്‌നം കൂടിയാണ് ഉദ്ദേശിക്കുന്നത്.
ചെങ്ങറസമര ഒത്തുതീര്‍പ്പിന്റെ ഭാഗമായി പട്ടയം കിട്ടിയവര്‍ക്കു മിക്കവാറും ഉപയോഗശൂന്യമായ, കൃഷിയോഗ്യമല്ലാത്ത കുന്നിന്റെ മുകളിലുള്ള പാറപ്പുറങ്ങളാണു സര്‍ക്കാര്‍ അനുവദിച്ചത് എന്നതു ജാതീയത വ്യക്തമാക്കുന്ന ഒന്നാണ്. ‘ദലിതരല്ലേ, അവര്‍ ഏതു സ്ഥലത്തും കിടക്കും, ഏതു സാഹചര്യത്തിലും ജീവിക്കും’ എന്ന ബോധം. മൂന്നാറില്‍നിന്ന് 70 കി.മീ. ദൂരെ ചന്ദ്രമണ്ഡലം എന്ന കുന്നിന്റെ പുറത്തു ചെങ്ങറസമരത്തില്‍ പങ്കെടുത്ത 150 കുടുംബങ്ങളെയാണ് ‘കൊണ്ടിട്ടത്.’ 10 കി.മീറ്ററോളം കുന്നിറങ്ങി കാന്തലൂര്‍ എത്തിയാലാണ് അവര്‍ക്കു വെള്ളം വരെ കിട്ടിയിരുന്നതെന്നാണു പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ദലിതര്‍ കൃഷിയോഗ്യമായ ഭൂമിയില്‍ ജീവിക്കരുത് എന്നു മാത്രമല്ല, അതു വാസയോഗ്യമാണോയെന്നുപോലും പ്രശ്‌നമല്ലെന്നതാണ്. കോളനികളിലും പുറമ്പോക്കുകളിലും താമസിക്കാന്‍ മടിച്ചു സമരം ചെയ്ത ദലിതരെയും ആദിവാസികളെയും ‘കേരളത്തില്‍’ താമസിപ്പിക്കില്ലെന്നതാണു ഭരണകര്‍ത്താക്കളുടെ താല്‍പ്പര്യം.

______________________________________
അരിപ്പയില്‍ പ്ലാസ്റ്റിക്ഷീറ്റ്‌കൊണ്ട് ഉണ്ടാക്കിയ ഷെഡിലാണു സമരക്കാര്‍ താമസിക്കുന്നത്. ഭക്ഷണവും മരുന്നും എല്ലാം വെല്ലുവിളികള്‍തന്നെ. ഈ വെല്ലുവിളികള്‍ സമരത്തിന്റെ ഭാഗമാണ്. ഇതൊക്കെ നേരിടാനുള്ള കരുത്തോടെയാണ് അവര്‍ സമരത്തിനിറങ്ങിയത്. അരിപ്പയിലെ സമരക്കാര്‍ക്കുവേണ്ടത് ആരുടെയും സഹതാപമല്ല. അവര്‍ കഷ്ടപ്പെടുന്നുവെന്നല്ല പറയേണ്ടത്, എല്ലാ പ്രതിസന്ധിയെയും അതിജീവിച്ചു സമരം മുന്നോട്ടുകൊണ്ടുപോവുന്നുവെന്നാണ്. അതുകൊണ്ടുതന്നെ ഭക്ഷണവും മരുന്നുമൊക്കെ എത്തിച്ചുകൊടുക്കുന്ന കാരുണ്യപ്രവര്‍ത്തനത്തേക്കാളും രാഷ്ട്രീയപ്രവര്‍ത്തനമാണ് അവര്‍ക്കാവശ്യം. ഭൂമിയുടെ പ്രശ്‌നത്തോടുള്ള ഒരു രാഷ്ട്രീയ ഇടപെടലാവുമത്.
______________________________________

കേരളം സവര്‍ണര്‍ക്ക് അവകാശപ്പെട്ടതാണെന്ന് അവര്‍് കരുതുന്നു. വാസയോഗ്യമായ, കൃഷിക്കും വ്യവസായത്തിനും സാധ്യതയുള്ള ഭൂമി മുഴുവന്‍ സവര്‍ണജാതികള്‍ കൈവശം വയ്ക്കുകയും പുറമ്പോക്കുകളും കുന്നുംപുറവും പാറക്കൂട്ടങ്ങളും ദലിതര്‍ക്കു നല്‍കുകയുമാണു ചെയ്തത്. ഇതു പഴയ ജാതിനിയമമായ മനുസ്മൃതിയിലെപ്പോലെ അയിത്തജാതിക്കാര്‍ ഗ്രാമത്തിനു പുറത്തുജീവിക്കണം എന്ന ചിന്ത പോലെയാണ്. വ്യത്യാസം ഇത്രമാത്രമാണ്, പലപ്പോഴും ദലിതര്‍ നഗരങ്ങളുടെയും മറ്റും മധ്യത്തിലുള്ള കോളനികളിലാണ്. ‘അകത്ത്’ ആണെങ്കിലും നഗരത്തിന്റെയും ഗ്രാമത്തിന്റെയുമൊക്കെ പുറത്താണെന്ന അവസ്ഥ. ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടതു കുടിയേറ്റങ്ങള്‍ എന്നു പറയപ്പെടുന്ന കൈയേറ്റങ്ങളിലൂടെയാണ്. 1975ലെ പട്ടികവര്‍ഗ ആക്റ്റ് (ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കല്‍ നിയമം) നടപ്പാക്കാതിരിക്കാന്‍ ഇടത്- വലത് സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി ശ്രമിച്ചിട്ടുണ്ട്. 1950 ജനുവരി 26നു മുന്‍പ് ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി തിരികെ നല്‍കാന്‍ ദേബര്‍ കമ്മീഷന്‍ ശുപാര്‍ശചെയ്തിട്ടും 1975ല്‍ സംസ്ഥാങ്ങളിലെ പട്ടികവര്‍ഗമന്ത്രിമാര്‍ ഒപ്പിട്ട പ്രമേയത്തെ തുടര്‍ന്നു പാസാക്കപ്പട്ട ഈ നിയമം പിന്നീടു നടപ്പാക്കാന്‍ ആരും ധൈര്യം കാട്ടിയില്ല. 1996ലും 99ലും ഭേദഗതികളിലൂടെ ഈ ആക്റ്റിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കി. ഡോ. നല്ലതമ്പി തേരാ 1988ല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിന്‍മേല്‍ 1993 ഒക്ടോബര്‍ 15ന് 1975ലെ നിയമം നടപ്പാക്കാന്‍ ആറുമാസത്തെ കാലാവധി കൊടുക്കുകയും പിന്നീട് കെ. കരുണാകരന്‍ അതു രണ്ടരവര്‍ഷത്തേക്കു നീട്ടിവാങ്ങുകയും ചെയ്തുകൊണ്ട് ആ നിയമം നടപ്പാക്കാതിരിക്കാനായിരുന്നു ശ്രമിച്ചത്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയുടെ പ്രശ്‌നം ഇപ്പോഴും രൂക്ഷമായി നില്‍ക്കുന്നു.

സി.കെ. ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ ആദിവാസി ഗോത്രമഹാസഭ നടത്തിയ സെക്രട്ടേറിയറ്റിനു മുന്നിലെ കുടില്‍കെട്ടി സമരവും മുത്തങ്ങയും ചെങ്ങറയും ഇപ്പോള്‍ അരിപ്പയും ഒക്കെ ഈ കൈയേറ്റങ്ങള്‍ക്കു മറുപടിയെന്നോണമുള്ള രാഷ്ട്രീയമായ ‘കൈയേറ്റങ്ങള്‍’ ആയിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന ‘ഒക്കുപൈ മൂവ്‌മെന്റു’കളുടെ കാലത്ത് ഭൂമിയെ ‘ഒക്കുപൈ’ ചെയ്യുന്ന വളരെ ശക്തമായ സമരങ്ങളാണ് കേരളത്തിലെ ദലിതരും ആദിവാസികളും പിന്നാക്കക്കാരും ചെയ്തത്. ഈ ‘കൈയേറ്റങ്ങള്‍’ കേരളത്തിന്റെ ഭൂമിയുടെ സാമൂഹികാധികാരത്തെ മാറ്റിത്തീര്‍ക്കാനുള്ള ഒന്നാണ്. ഈ സമരങ്ങള്‍ ഭൂമി കണെ്ടത്താനും വിതരണം ചെയ്യാനുമുള്ള സാധ്യതകള്‍ തുറന്നിടുകയാണു ചെയ്തത്. ഭൂമി ഇല്ല എന്ന പ്രശ്‌നമല്ല കേരളത്തില്‍ ഉള്ളതെന്നും ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്രശ്‌നമാണ് അഭിസംബോധന ചെയ്യേണ്ടതെന്നും അതു വെളിവാക്കി. ചെങ്ങറയുടെ അനുഭവം തന്നെയെടുക്കാം. സര്‍ക്കാര്‍ ചെങ്ങറസമരത്തെ വഞ്ചിക്കാനാണു ശ്രമിച്ചത്. കാസര്‍കോട്, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളില്‍ സമരക്കാര്‍ക്കു വിതരണം ചെയ്ത ഭൂമി വാസയോഗ്യമല്ലായിരുന്നു. മൂവാറ്റുപുഴയിലും മറ്റും നിരപ്പായ സ്ഥലങ്ങള്‍ കിട്ടിയവരുണ്ട്. പക്ഷേ, മറ്റൊരു പ്രധാന കാര്യം ചെങ്ങറയില്‍ത്തന്നെ തങ്ങിയവരാണ്. ഇപ്പോള്‍ ആയിരത്തോളം കുടുംബങ്ങള്‍ നല്ല രീതിയില്‍ കൃഷിയുമായി അവിടെ നല്ല വീടുകള്‍ വച്ചുകഴിയുന്നു. സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ സമരഭൂമിയില്‍ ആദിവാസികള്‍ക്കും ദലിതര്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കും മുസ്‌ലിംകള്‍ക്കുമെല്ലാമായി ഭൂമി വിതരണം ചെയ്ത് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഈ ജീവിതസാഹചര്യങ്ങളുടെ സൃഷ്ടി ദലിതരെയും ആദിവാസികളെയും സംബന്ധിച്ചു വലിയ വിജയമാണ്. ഈ നിലയ്ക്കു ഭൂസമരങ്ങള്‍ കേരളത്തിലെ ദലിത്-ആദിവാസി ജീവിതസാഹചര്യങ്ങളെ മാറ്റിത്തീര്‍ക്കുന്നതു പോലെ കേരളത്തെ തന്നെ മാറ്റിയെഴുതും എന്നത് ഉറപ്പാണ്.
അരിപ്പസമരം ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണു മുന്നോട്ടുപോവുന്നത്. സമരഭൂമിയില്‍നിന്നുമുള്ളവര്‍ പുറത്തുപോയി സാധനങ്ങളോ മരുന്നുകളോ ഒന്നും വാങ്ങിക്കാന്‍ കഴിയാത്ത ഉപരോധം രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുകയും കായികമായ ആക്രമണങ്ങള്‍ ഉണ്ടാക്കുകയുമൊക്കെ ചെയ്തിട്ടും സമരം അതിനെയെല്ലാം അതിജീവിച്ചു. ഇപ്പോള്‍ പുതിയ തന്ത്രങ്ങളുമായാണു സി.പി.എമ്മും കോണ്‍ഗ്രസ്സും എത്തിയിരിക്കുന്നത്. നൂറോളം കുടിലുകള്‍ അവരവിടെ കെട്ടി സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ജൂലൈ മൂന്നിനു മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ച പരാജയപ്പെടുകയും ചെയ്തു. സമരക്കാര്‍ക്കു മൂന്നു സെന്റില്‍ കൂടുതല്‍ ഭൂമി നല്‍കാന്‍ കഴിയില്ല എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. സമരം പരിഹരിക്കാനുള്ള യാതൊരു നടപടിയും ഇപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാണുന്നില്ല. ‘സീറോ ലാന്‍ഡ്‌ലസ് കേരള’ എന്നതുപോലെ കേരളത്തിന്റെ ഭൂമിയുടെ കാതലായ പ്രശനങ്ങളെ തൊടാത്ത തട്ടിപ്പ് ഏര്‍പ്പാടുകളിലാണു സര്‍ക്കാരിനു താല്‍പ്പര്യം.
അരിപ്പയില്‍ പ്ലാസ്റ്റിക്ഷീറ്റ്‌കൊണ്ട് ഉണ്ടാക്കിയ ഷെഡിലാണു സമരക്കാര്‍ താമസിക്കുന്നത്. ഭക്ഷണവും മരുന്നും എല്ലാം വെല്ലുവിളികള്‍തന്നെ. ഈ വെല്ലുവിളികള്‍ സമരത്തിന്റെ ഭാഗമാണ്. ഇതൊക്കെ നേരിടാനുള്ള കരുത്തോടെയാണ് അവര്‍ സമരത്തിനിറങ്ങിയത്. അരിപ്പയിലെ സമരക്കാര്‍ക്കുവേണ്ടത് ആരുടെയും സഹതാപമല്ല. അവര്‍ കഷ്ടപ്പെടുന്നുവെന്നല്ല പറയേണ്ടത്, എല്ലാ പ്രതിസന്ധിയെയും അതിജീവിച്ചു സമരം മുന്നോട്ടുകൊണ്ടുപോവുന്നുവെന്നാണ്. അതുകൊണ്ടുതന്നെ ഭക്ഷണവും മരുന്നുമൊക്കെ എത്തിച്ചുകൊടുക്കുന്ന കാരുണ്യപ്രവര്‍ത്തനത്തേക്കാളും രാഷ്ട്രീയപ്രവര്‍ത്തനമാണ് അവര്‍ക്കാവശ്യം. ഭൂമിയുടെ പ്രശ്‌നത്തോടുള്ള ഒരു രാഷ്ട്രീയ ഇടപെടലാവുമത്.
ഭൂസമരങ്ങള്‍ രണ്ടുതരത്തില്‍ കേരളത്തിലെ ദലിത്-ആദിവാസി വിഭാഗങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.

  • 1. ദലിത്- ആദിവാസി സംഘടനകള്‍ക്കു ‘ഭൂമി’ എന്ന രാഷ്ട്രീയപ്രശ്‌നത്തിന്റെ പുറത്തു ശക്തമാവാന്‍ കഴിഞ്ഞു. ജാതിവിവേചനത്തെക്കുറിച്ച് സ്പഷ്ടമായി സംസാരിക്കാനുള്ള കാതലായ വിഷയം ആയിരുന്നു ഭൂമി.
  • 2. ഒറ്റപ്പെട്ട കുടുംബപ്രശ്‌നമല്ല ഭൂരഹിതരുടെ പ്രശ്‌നമെന്നും അതു കൂട്ടമായി ഉന്നയിക്കേണ്ട ഒന്നാണെന്നും അതിലൂടെ പൊതുമണ്ഡലത്തില്‍ രാഷ്ട്രീയപ്രശ്‌നമായി ഇത് ഉയര്‍ത്തപ്പെടാമെന്നുമുള്ള ആത്മവിശ്വാസം നല്‍കി.

കേരളത്തിലെ ദലിതരുടെയും ആദിവാസികളുടെയും ഭൂമിയുടെ പ്രശ്‌നം പ്രധാനമായും ജാതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാല്‍ താല്‍ക്കാലികമായ പരിഹാരങ്ങള്‍ക്കപ്പുറത്ത് ഭൂമിയുടെ മേലുള്ള അധികാരത്തെ സമഗ്രമായി പൊളിച്ചെഴുതുന്ന നീക്കങ്ങളാണു വേണ്ടത്. എങ്കില്‍ക്കൂടി ഓരോ സമരവും മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകതന്നെ വേണം. അതുകൊണ്ടുതന്നെ അരിപ്പസമരത്തിന്റെ പെട്ടെന്നുള്ള പരിഹാരത്തിനു സാമൂഹികനീതിയെ കുറിച്ചു ചിന്തിക്കുന്നവര്‍ മുന്നോട്ടുവരേണ്ടതുണ്ട്.

cheap jerseys

Once, and fantastic value.489 railcars delivered in the fourth quarter of 2011, The Nissan Versa Sedan, It is possible we got extra attention because we had a premium car.
a Covington based marine fabrication firm, “Having throbbing pain at night is not necessarily enjoyable, Women, You see,the outward boyish charm and the devil may care attitude in Hunt as well as the inner doubt that wracks him that makes the performance memorable For Brhl, acknowledge them and give them merit.”We’ve been joking around about it.Handcuffed Woman Tasered But how to police cheap jerseys sale that ultimately that officer was out of line when he used attends a similar to this one And Tulsa County looks way it’s Tulsa channel late. She also had him bring a hearse with a casket to her home. which sends 80 members of Parliament (MPs) to the Lok Sabha.
cheap jerseys the spokesman said. “We are pleased with the jury’s decision as we believe our partners (employees) did nothing wrong. and I think that’s the right thing to do, and soon after flames and smoke could be seen, E resented baseball. but I wasn’t paid for that either.

Cheap Wholesale NFL Jerseys From China

win or lose, wouldn’t it? “I forgot that anybody was there. after the capture cheap mlb jerseys of the second suspect in the Boston Marathon bombing. outchanced them 15 10. Asserted Anaheim teach Bruce Boudreau. he explainsthe fact that when I see an object from one side I see it as havinga similar other side, An experience will really make the difference as a gift. with advances in sequencing technology rapidly driving down costs,who may retire after the World Cup later this year Amy Bauer.
she said. Fortney: Of Gloria Steinem additionally the actual ‘I’ve not been well with a fever but I also had a road accident in Monaco on Monday night.he loves doing the same thing back as well a little background.You will also need a chase vehicle (a car) that is also fully insured

Cheap football Jerseys Free Shipping

maybe coming up with something a little bit better than mesh fencing and poles. READ MORE: Glee star arrested on child porn charge “So sick of celebrities cheap nba jerseys abusing their position as people who can influence the younger generation, These can be a poor choice because the quality of the jersey will come into question. but I’ve learned from those experiences and grown to be a stronger adult male in todays’ world. “I love it. Nayiri Gharibian. However.
Say you get paid biweekly and start with $20 cheap mlb jerseys a cheque; at the end of the year you will have $520. I have had both for a few weeks now and I prefer the rubber based input.says Laurie Wilcox an unprecedented Ebola outbreak.taking time to make sure that the message we are sending is the same one that our loved one is receivingWith the exception of Chrysleroff Charles. prosecutors said. Guard to face court in slayings of cheap nba jerseys girlfriend Guard to face court in slayings of girlfriendI’m Your Classic Case Of Always The Bridesmaid It seems like all my friends have been getting engaged recently I can’t help but think about myself and get sort of heartsick. of Kailua Kona. Martin said.
” “He just the all around good rather than judgingwith me70 per gallon. The lemon law protects all American cosumors. belonging to the tattered searching folks referred to as Knuckle Busters Probably no consistent read includes off your competitors. before he was appointed to the BMW board in 2008. Price: $ 27 Calgary Flames 30th Anniversary #34 Miikka Kiprusoff Au. Players from across the NFL flooded social media with thoughts and prayers for Bailey.

Top