വൈക്കം സത്യാഗ്രഹം: ഇവിആറും ഗാന്ധിയും കോണ്‍ഗ്രസും

രാജ്യം മുഴുവന്‍ പ്രശ്‌സതരും പ്രഗല്‍ഭരുമായിരുന്ന ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നിട്ടും, അത്രയൊന്നും പ്രസിദ്ധനല്ലാതിരുന്ന ഇ. വി. ആര്‍ ക്ഷണിക്കപ്പെട്ടത് യാദൃശ്ചികമായിരുന്നോ? വിശേഷിച്ചും രാജാജിയെപ്പോലെ ഒരു നേതാവ് തമിഴ്‌നാട്ടില്‍തന്നെ ഉണ്ടായിരുന്നപ്പോള്‍. കാരണം മറ്റൊന്നല്ല. മറ്റുനേതാക്കളില്‍നിന്ന് വ്യത്യസ്തനായി ബ്രാഹ്ണമേധാവിത്വത്തിനും അയിത്തത്തിനുമെതിരെ സന്ധിയില്ലാസമരത്തിലേര്‍പ്പെട്ട നേതാവായിരുന്ന പെരിയോര്‍. അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടുന്നതിലും അദ്ദേഹം മുന്നിലായിരുന്നു. ഗാന്ധിയും കോണ്‍ഗ്രസും അയിത്തോച്ചാടനത്തെക്കുറിച്ച് ചിന്തിക്കുന്നതിന് എത്രയോ മുമ്പ് തമിഴ്‌നാട്ടില്‍ ഇ.വി.ആര്‍ അയിത്തത്തിനെതിരെ സമരം നടത്തി. 1920 ന് മുമ്പ് പൊതുവഴികളും കിണറുകളും അയിത്തജാതികള്‍ക്ക് ഉപയോഗിക്കുവാനുള്ള അവകാശം നേടിയെടുക്കുവാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജസ്റ്റീസ് പാര്‍ട്ടി നടത്തിയ സമരങ്ങള്‍ക്ക് കഴിഞ്ഞു. ഈ പാരമ്പര്യമാണ് വൈക്കത്തേക്ക് കുതിക്കുവാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്.

വൈക്കം സത്യാഗ്രഹത്തിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള അവകാശ തര്‍ക്കത്തിനിടയില്‍ ചോര്‍ന്നു പോകുന്നത് കേരള ചരിത്രത്തിലെ മായ്ക്കാനാവാത്ത ചില ചരിത്ര വസ്തുതകളാണ്. വസ്തുതകളെ കെട്ടുകഥകളാക്കുകയും, കെട്ടുകഥകളെ വസ്തുതകളാക്കുകയും ചെയ്യുന്നതിലൂടെയാണ് വരേണ്യ ബൗദ്ധിക നേതൃത്വം വൈക്കം സത്യാഗ്രഹ സ്മരണകളില്‍ പ്രകാശ ഗോപുരമായി ഉയര്‍ന്നു നില്‍ക്കേണ്ട ഇ.വി.രാമസ്വാമി നായ്ക്കരെ വിസ്മൃതനാക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തിരുവിതാംകൂര്‍ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ രംഗഭൂമിയായിരുന്നു. ഏതാണ്ടെല്ലാ സാമുദായിക വിഭാഗങ്ങളും തങ്ങളുടെ സാമൂഹികാവകാശങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളിലേക്ക് കടന്നുവന്ന ചരിത്രം സന്ദര്‍ഭം. അവര്‍ണരുടെ സഞ്ചാര സ്വാതന്ത്ര്യം ലക്ഷ്യമാക്കി നടന്ന വൈക്കം സത്യഗ്രഹവും ഇതിന്റെ ഭാഗമായിരുന്നു. വൈക്കം ക്ഷേത്രത്തിന്റെ പരിസരത്തെ പൊതുവഴികള്‍ അവര്‍ണര്‍ക്ക് തുറന്നു കൊടുക്കണമെന്നായിരുന്നു സത്യഗ്രഹികളുടെ ആവശ്യം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളായിരുന്ന കെ.പി. കേശവമേനോനും, ടി.കെ. മാധവനും, ജോര്‍ജ് ജോസഫുമായിരുന്നു സത്യഗ്രഹസമരത്തിന്റെ സംഘാടകര്‍. കാക്കനദ സമ്മേളനത്തില്‍ സമരത്തിന് എ.ഐ.സി.സിയുടെ അംഗീകാരം നേടിയെടുക്കാന്‍ എസ്.എന്‍.ഡി.പി നേതാവു കൂടിയായിരുന്ന ടി.കെ.മാധവന് കഴിഞ്ഞു. അതിനപ്പുറം അവര്‍ണരുടെ അവകാശസമരങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ അജണ്ടയില്‍ സ്ഥാനമുണ്ടായിരുന്നില്ല. കോണ്‍ഗ്രസിലെ നേതാക്കളുടെ ജന്മനാടുകളില്‍ ഇത്തരം സമരം നടത്താന്‍ അവര്‍ തയാറായിരുന്നില്ല. എന്നിട്ടും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സമരത്തിന് തയാറായത് തിരുവിതാംകൂറിലെ സവിശേഷ സാമൂഹിക അന്തരീക്ഷത്തിന്റെ നിര്‍ബന്ധം കൊണ്ടായിരുന്നു. വഴിനടക്കാനും മാറുമറയ്ക്കാനും വിദ്യ അഭ്യസിക്കാനും തെരുവുയുദ്ധം നടത്തുകയായിരുന്ന പിന്നണി ജനവിഭാഗങ്ങളുടെ സാമൂഹിക അഭിലാഷങ്ങളെ അവഗണിക്കാന്‍ കോണ്‍ഗ്രസിനുകഴിയുമായിരുന്നില്ല.

വൈക്കം സത്യഗ്രഹത്തിന്റെ ആദ്യഘട്ടം ദയനീയമായി പരാജയപ്പെടുകയായിരുന്നു. കേശവമേനോനും ടി. കെ. മാധവനും ജോര്‍ജ് ജോസഫും അടങ്ങുന്ന നേതാക്കള്‍ തടവിലാക്കപ്പെട്ടതോടെ സമരം അനാഥമായി. ഈ സമയത്താണ് സമരനേതൃത്വം ഏറെറടുക്കണമെന്ന അഭ്യര്‍ഥനയുമായി ഇവിആറിന് കേശവമേനോന്‍ ജയിലില്‍ നിന്ന് സന്ദേശമയച്ചത്. സന്ദേശത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നുവെന്ന് ഇവിആര്‍ വിശദീകരിക്കുന്നു. “പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമരത്തിന് താങ്കള്‍ ജീവന്‍ നല്‍കണം. അല്ലാത്ത പക്ഷം മഹാരാജാവിനോട് ക്ഷമ ചോദിച്ച് രക്ഷപ്പെടുകമാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള വഴി. അതിലൂടെ ഞങ്ങള്‍ക്കൊന്നും നഷ്ടപ്പെടുവാനില്ല. പക്ഷേ ഉന്നതമായ ലക്ഷ്യത്തെ നമുക്ക് കൈയൊഴിയേണ്ടി വരും എന്നതിനാലാണ് ഞങ്ങള്‍ക്ക് സങ്കടം. അതുകൊണ്ട് അടിയന്തരമായി ഇവിടെയെത്തി സമരം ഏറ്റെടുക്കുക”.

സന്ദേശം കൈപ്പറ്റിയ ഉടന്‍ തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഇവിആര്‍ കേരളത്തിലേക്ക് പുറപ്പെട്ടു.
രാജ്യം മുഴുവന്‍ പ്രശ്‌സതരും പ്രഗല്‍ഭരുമായിരുന്ന ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നിട്ടും, അത്രയൊന്നും പ്രസിദ്ധനല്ലാതിരുന്ന ഇവിആര്‍ ക്ഷണിക്കപ്പെട്ടത് യാദൃശ്ചികമായിരുന്നോ? വിശേഷിച്ചും രാജാജിയെപ്പോലെ ഒരു നേതാവ് തമിഴ്‌നാട്ടില്‍തന്നെ ഉണ്ടായിരുന്നപ്പോള്‍. കാരണം മറ്റൊന്നല്ല. മറ്റുനേതാക്കളില്‍നിന്ന് വ്യത്യസ്തനായി ബ്രാഹ്ണ മേധാവിത്വത്തിനും അയിത്തത്തിനുമെതിരെ സന്ധിയില്ലാ സമരത്തിലേര്‍പ്പെട്ട നേതാവായിരുന്നു പെരിയോര്‍.

”വൈക്കത്തപ്പന്റെ സമീപത്തെത്തിയാല്‍ മോക്ഷം കിട്ടും എന്നതു കൊണ്ടല്ല നാം സമരം നടത്തുന്നത്. വൈക്കത്തപ്പന്‍ വെറും കല്ലാണ്. അത് തുണിയലക്കാന്‍ കൊള്ളാം. പട്ടിക്കും കോഴിക്കും നടക്കാവുന്ന വഴിയിലൂടെ മനുഷ്യരായ നമുക്കും നടക്കണമെന്നാണ് നാം ആവശ്യപ്പെടുന്നത്.” ഇ. വി. ആറിന്റെ വാക്കുകളും നേതൃത്വവും കെട്ടടങ്ങിയ സമരാഗ്നിയെ ജ്വലിപ്പിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നും ആളുകളും സഹായവും സമരവേദിയിലേക്ക് പ്രവഹിച്ചു. 

അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടുന്നതിലും അദ്ദേഹം മുന്നിലായിരുന്നു. ഗാന്ധിയും കോണ്‍ഗ്രസും അയിത്തോച്ചാടനത്തെക്കുറിച്ച് ചിന്തിക്കുന്നതിന് എത്രയോ മുമ്പ് തമിഴ്‌നാട്ടില്‍ ഇ.വി.ആര്‍ അയിത്തത്തിനെതിരെ സമരം നടത്തി. 1920 ന് മുമ്പ് പൊതുവഴികളും കിണറുകളും അയിത്തജാതികള്‍ക്ക് ഉപയോഗിക്കുവാനുള്ള അവകാശം നേടിയെടുക്കുവാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജസ്റ്റീസ് പാര്‍ട്ടി നടത്തിയ സമരങ്ങള്‍ക്ക് കഴിഞ്ഞു. ഈ പാരമ്പര്യമാണ് വൈക്കത്തേക്ക് കുതിക്കുവാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്.
ജന്മാഭിലാഷം നിറവേറ്റാന്‍ ജീവിതത്തില്‍ വീണുകിട്ടിയ അപൂര്‍വ്വാവസരം പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ചാണ് ഇ. വി. ആര്‍ വൈക്കത്തെത്തിയത്. തിരുവിതാംകൂര്‍ മഹാരാജാവ് രാജോചിതമായ സ്വീകരണമാണ് അദ്ദേഹത്തിന് നല്‍കിയത്. ഒരിക്കല്‍ തമിഴ്‌നാട്ടില്‍ ഇ. വി. ആറിന്റെ വീട്ടില്‍ അതിഥിയായി താമസിച്ചതിനുള്ള പ്രത്യുപകാരമായിരുന്നു ഈ സ്വീകരണം. എന്നാല്‍ ‘രാജാവിന്റെ അതിഥി’ പിറ്റേന്നുതന്നെ വൈക്കത്തെത്തി സത്യഗ്രഹികളെ അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകള്‍ സമരസേനാനികള്‍ക്ക് ആത്മാഭിമാനത്തിന്റെ കൊള്ളിയാനായി. ”വൈക്കത്തപ്പന്റെ സമീപത്തെത്തിയാല്‍ മോക്ഷം കിട്ടും എന്നതു കൊണ്ടല്ല നാം സമരം നടത്തുന്നത്. വൈക്കത്തപ്പന്‍ വെറും കല്ലാണ്. അത് തുണിയലക്കാന്‍ കൊള്ളാം. പട്ടിക്കും കോഴിക്കും നടക്കാവുന്ന വഴിയിലൂടെ മനുഷ്യരായ നമുക്കും നടക്കണമെന്നാണ് നാം ആവശ്യപ്പെടുന്നത്.” ഇ. വി. ആറിന്റെ വാക്കുകളും നേതൃത്വവും കെട്ടടങ്ങിയ സമരാഗ്നിയെ ജ്വലിപ്പിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നും ആളുകളും സഹായവും സമരവേദിയിലേക്ക് പ്രവഹിച്ചു.

ഒരു ഗൂഢാലോചന

വിറളി പിടിച്ച സവര്‍ണര്‍ ഇ. വി. ആറിന്റെ പ്രസംഗങ്ങളുടെ അപകടസൂചന രാജാവിന്റെ ചെവിയിലെത്തിച്ചു. വൈക്കത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിരോധം ലംഘിച്ച് പൊതുയോഗത്തില്‍ പ്രസംഗിച്ച ഇ. വി. ആറിനെ അറസ്റ്റ് ചെയ്ത് തടവിലാക്കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയും സഹോദരിയും സത്യഗ്രഹത്തില്‍ പങ്കെടുത്തു. പുതുജീവന്‍ വെച്ച സത്യഗ്രഹത്തെ സഹായിക്കാന്‍ രാജ്യത്തെമ്പാടുമുള്ള ഗുരുദ്വാരകകള ശ്രദ്ധാനന്ദ സ്വാമികളും പിന്തുണയുമായെത്തി. മുപ്പതോളം സിക്കുകാര്‍ വൈക്കത്തെത്തി സത്യഗ്രഹികള്‍ക്ക് ഭോജനശാല തുറന്നു. വിദേശത്തുനിന്നുപോലും സഹായമെത്തി. നാനാജാതി മതസ്ഥര്‍ പങ്കെടുത്ത വിശാലമായൊരു സാമൂഹിക പ്രക്ഷോഭമായി സത്യഗ്രഹം മാറി.

ഇതേ സമയത്താണ് സമരത്തിനെതിരായ ഗൂഢാലോചന അരങ്ങേറുന്നത്. സിക്കുകാരും മുസ്‌ലീംകളും ക്രിസ്ത്യാനികളും ഹിന്ദുമതത്തിനെതിരെ കലാപം ഉണ്ടാക്കുയാണെന്ന് യാഥാസ്ഥിതിക ഹിന്ദുക്കള്‍ ഗാന്ധിയെ അറിയിച്ചു. ഹിന്ദുക്കളുടെ ആഭ്യന്തര കാര്യമായതിനാല്‍ മുഴുവന്‍ അഹിന്ദുക്കളും സത്യഗ്രഹത്തില്‍ നിന്ന് പിന്മാറാണമെന്ന് ഗാന്ധി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍ യാഥാസ്ഥിതികര്‍ക്ക് ആശ്വാസമായി. ജോര്‍ജ് ജോസഫിനെ സമരത്തില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പിന്‍വലിപ്പിച്ചു. സിക്കുകാരോട് ഭോജനശാല അടച്ചു പൂട്ടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. സത്യഗ്രഹസമരത്തിന്റെ ആവേശം തകര്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ സമീപനം. സത്യഗ്രഹം നിര്‍ത്തിവെക്കേണ്ടിവരുമോ എന്ന ആശങ്ക പരന്നു. ഈ സന്ദിഗ്ധഘട്ടത്തില്‍ ശ്രദ്ധാനന്ദ സ്വാമികള്‍ വൈക്കത്തെത്തി സമരത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
കോണ്‍ഗ്രസിന്റെ തനിനിറം.

സിക്കുകാരും മുസ്‌ലീംകളും ക്രിസ്ത്യാനികളും ഹിന്ദുമതത്തിനെതിരെ കലാപം ഉണ്ടാക്കുയാണെന്ന് യാഥാസ്ഥിതിക ഹിന്ദുക്കള്‍ ഗാന്ധിയെ അറിയിച്ചു. ഹിന്ദുക്കളുടെ ആഭ്യന്തര കാര്യമായതിനാല്‍ മുഴുവന്‍ അഹിന്ദുക്കളും സത്യഗ്രഹത്തില്‍ നിന്ന് പിന്മാറാണമെന്ന് ഗാന്ധി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍ യാഥാസ്ഥിതികര്‍ക്ക് ആശ്വാസമായി. ജോര്‍ജ് ജോസഫിനെ സമരത്തില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പിന്‍വലിപ്പിച്ചു. സിക്കുകാരോട് ഭോജനശാല അടച്ചു പൂട്ടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. സത്യഗ്രഹസമരത്തിന്റെ ആവേശം തകര്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ സമീപനം. സത്യഗ്രഹം നിര്‍ത്തിവെക്കേണ്ടിവരുമോ എന്ന ആശങ്ക പരന്നു. ഈ സന്ദിഗ്ധഘട്ടത്തില്‍ ശ്രദ്ധാനന്ദ സ്വാമികള്‍ വൈക്കത്തെത്തി സമരത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

സത്യഗ്രഹസമരം ഹിന്ദുമതത്തിനകത്തെ കൊടിയ അനീതികളെക്കുറിച്ച് പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ ബോധമുണ്ടാക്കിയെന്നത് യാഥാര്‍ഥ്യമാണ്. പിന്നണി വിഭാഗങ്ങളില്‍ നിന്ന് മതപരിവര്‍ത്തനം ആരംഭിച്ചു. ഹിന്ദുമതത്തിന്റെ നില പരുങ്ങലിലാകുന്ന സ്ഥിതി സംജാത മായി. ഈ സന്ദര്‍ഭത്തിലാണ് കോണ്‍ഗ്രസ് അതിന്റെ തനി നിറം പുറത്തുകാട്ടിയത്. ഹിന്ദുത്വത്തിന്റെ രക്ഷക്കായി കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ നടത്തിയ കളികള്‍ യാഥാസ്ഥിതിക ഹിന്ദുക്കളെപ്പോലും ലജ്ജിപ്പിക്കുന്നതായിരുന്നു.
വൈക്കം സത്യഗാഹത്തിന്റെ അനിഷേധ്യ നേതാവായിത്തീര്‍ന്ന ഇ.വി. ആറുമായി ചര്‍ച്ചനടത്താന്‍ തിരുവിതാംകൂര്‍ മഹാറാണി സന്നദ്ധമായപ്പോള്‍ അതിനെ നിരുല്‍സാഹപ്പെടുത്തിയത് ദിവാനായിരുന്ന സര്‍ സി. പി. രാമസ്വാമി അയ്യരായിരുന്നു. രാജാജിയുയടെ സഹായത്തോടെ ഗാന്ധിയെ കേരളത്തിലേക്ക് ക്ഷണിച്ച് വരുത്താന്‍ കരുക്കള്‍ നീക്കിയതും സി. പി. തന്നെ. സത്യഗ്രഹത്തില്‍ ഇ. വി. ആര്‍ പങ്കെടുത്തതിനെ നിശിതമായി എതിര്‍ത്തിരുന്ന രാജാജി ഈ അവസരം ഉപയോഗപ്പെടുത്തി. രാജാജിയുടെ കൗശലം നിറഞ്ഞ നീക്കം കൊണ്ട് മാത്രമാണ് ഗാന്ധിജി വൈക്കം സത്യഗ്രഹത്തിന്റെ നേതാവായി അവരോധിക്കപ്പെട്ടതെന്ന് ഇ. വി. ആര്‍ പറയുന്നു.
”ഹിന്ദുമതം നശിക്കുന്നതിനെ ഞാന്‍ എന്റെ ജീവന്‍ കൊടുത്തും പ്രതിരോധിക്കുമെന്ന്” പറഞ്ഞ ഗാന്ധിയെ ഇ. വി. ആറിന് പകരം സത്യഗ്രഹ നേതാവാക്കുന്നതില്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ക്കും താല്‍പര്യമുണ്ടായിരുന്നു. ”നമ്മുടെ സാമീപ്യംകൊണ്ട് അശുദ്ധരാകുന്ന ദൈവങ്ങളെ നമുക്കാവശ്യമില്ല” എന്നുപ്രഖ്യാപിച്ച ഇ. വി. ആറിനെ ഭരണകൂടവും യാഥാസ്ഥിതിക ഹിന്ദുക്കളും ഒരുപോലെ ഭയപ്പെട്ടിരുന്നു. അദ്ദേഹത്തെ സമരനേതൃത്വത്തില്‍ നിന്നൊഴിവാക്കി ഗാന്ധിയെ അവരോധിക്കാന്‍ കാരണമായതും ഇതുതന്നെ.
പിന്നണിജനവിഭാഗങ്ങളുടെ സാമൂഹിക സമരങ്ങളോട് ഗാന്ധി ഒരിക്കലും അനുഭാവം പുലര്‍ത്തിയിരുന്നില്ല. അവരുടെ അവശതകള്‍ സവര്‍ണരുടെ നന്മകൊണ്ടേ പരിഹരിക്കാന്‍ കഴിയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മതം. വൈക്കം സത്യഗ്രഹസമരവേദിയിലേക്കുള്ള ഗാന്ധിയുടെ വരവ് അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിന്റെ ഭാഗമോ അവര്‍ണരോടുള്ള അനുഭാവമോ കൊണ്ടായിരുന്നില്ല. ഏറെ നാളുകള്‍ക്ക് ശേഷം 1930 ല്‍ നാസിക്കില്‍ അയിത്ത ജാതിക്കാര്‍ നടത്തിയ ക്ഷേത്ര പ്രവേശന സമരത്തെ ഗാന്ധി എതിര്‍ത്തിരുന്നു എന്നത് ഇവിടെ പ്രസക്തമാണ്.

ഹിന്ദുത്വത്തിന്റെ രക്ഷക്കായി കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ നടത്തിയ കളികള്‍ യാഥാസ്ഥിതിക ഹിന്ദുക്കളെപ്പോലും ലജ്ജിപ്പിക്കുന്നതായിരുന്നു.
വൈക്കം സത്യഗാഹത്തിന്റെ അനിഷേധ്യ നേതാവായിത്തീര്‍ന്ന ഇ.വി. ആറുമായി ചര്‍ച്ചനടത്താന്‍ തിരുവിതാംകൂര്‍ മഹാറാണി സന്നദ്ധമായപ്പോള്‍ അതിനെ നിരുല്‍സാഹപ്പെടുത്തിയത് ദിവാനായിരുന്ന സര്‍ സി. പി. രാമസ്വാമി അയ്യരായിരുന്നു. രാജാജിയുയടെ സഹായത്തോടെ ഗാന്ധിയെ കേരളത്തിലേക്ക് ക്ഷണിച്ച് വരുത്താന്‍ കരുക്കള്‍ നീക്കിയതും സി. പി. തന്നെ. സത്യഗ്രഹത്തില്‍ ഇ. വി. ആര്‍ പങ്കെടുത്തതിനെ നിശിതമായി എതിര്‍ത്തിരുന്ന രാജാജി ഈ അവസരം ഉപയോഗപ്പെടുത്തി. രാജാജിയുടെ കൗശലം നിറഞ്ഞ നീക്കം കൊണ്ട് മാത്രമാണ് ഗാന്ധിജി വൈക്കം സത്യഗ്രഹത്തിന്റെ നേതാവായി അവരോധിക്കപ്പെട്ടതെന്ന് ഇ. വി. ആര്‍ പറയുന്നു.

ഒരു ലക്ഷ്യവും നേടാനാവാതെ ഗുരുവായൂര്‍ സത്യഗ്രഹം പിന്‍വലിക്കപ്പെട്ടതും അദ്ദേഹത്തിന്റെ ഉപദേശപ്രകാരമായിരുന്നു. ഇപ്രകാരം ഗാന്ധിജിയുടെ ജീവിതത്തിലുടനീളം പരിശോധിച്ചാലും യാഥാസ്ഥിതിക ഹിന്ദുമതത്തിനെതിരായ നിലപാട് നമുക്ക് കാണാനാവില്ല. എന്നിട്ടും വൈക്കം സത്യഗ്രഹത്തിന്റെ നേതൃത്വത്തിലേക്ക് അദ്ദേഹം കടന്നുവന്നത് എന്ത്‌കൊണ്ട്? അതൊരു ഗൂഢാലോചനയായിരുന്നുവെന്ന ഇ.വി.ആറിന്റെ വാക്കുകള്‍ വിശ്വാസനീയമാകുന്നത് ഇവിടെയാണ്.
ഗാന്ധിജിയുടെ സാമീപ്യം സത്യാഗ്രഹത്തിന് ഒട്ടും ആവേശം നല്‍കിയില്ലെന്നുമാത്രമല്ല അതിന്റെ ലക്ഷ്യബോധത്തെയും ഊര്‍ജസ്വലതയെയും തകര്‍ക്കുകയും ചെയ്തു. കേരള ചരിത്രത്തില്‍ ഉയര്‍ന്നുവന്ന വിശാലമായൊരു ജനാധിപത്യ മുന്നേറ്റത്തെ ഹിന്ദുക്കളുടെ ആഭ്യന്തരകാര്യമാക്കിമാറ്റിയത് ഗാന്ധിയാണ്. പരസ്പരം തീണ്ടുവാന്‍ പോയിട്ട്, കാഴ്ചപ്പുറത്തെത്തുവാന്‍ പോലും അവകാശമില്ലാതിരുന്ന അയിത്തജാതിക്കാരും, ബ്രാഹ്മണരും പങ്കുവെക്കാന്‍ ഒരു ആഭ്യന്തരകാര്യമുണ്ടെന്ന അദ്ദേഹത്തിന്റെ കണ്ടുപിടുത്തം ആശ്വാസമായത് യാഥാസ്ഥിതിക ഹിന്ദുക്കള്‍ക്കാണ്. എന്നാലിത് അവര്‍ണരുടെ അവകാശസമരത്തിന്റെ ചൈതന്യം കെടുത്തുകയായിരുന്നു.

ഗാന്ധിജിയുടെ തോല്‍വി

അവര്‍ണരുടെ അവകാശബോധത്തെക്കാള്‍ സവര്‍ണരുടെ നന്മയില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ഗാന്ധിജി വൈക്കം ക്ഷേത്രത്തിന്റെ ഉടമസ്ഥനായിരുന്ന ഇണ്ടംതുരുത്തി മനയിലെ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ മനംമാറ്റുവാന്‍ ചര്‍ച്ച നടത്തി. എന്നാല്‍ ഈ ചര്‍ച്ച മനുഷ്യാവകാശവാദികള്‍ക്ക് അപമാനകരമായ ഒന്നായി. അയിത്തജാതിക്കാരോട് കുറച്ചുകൂടിമാന്യമായി പെരുമാറണമെന്നഭ്യര്‍ത്ഥിച്ച ഗാന്ധിയോട് താന്‍ ഹിന്ദുനിയമമാണ് പാലിക്കുന്നതെന്നായിരുന്നു ബ്രഹ്മദത്തന്റെ മറുപടി. അയിത്തം പാലിക്കേണ്ടത് ഹിന്ദുധര്‍മമാണെന്ന് വാദിച്ച നമ്പൂതിരിപ്പാടിന് മുന്നില്‍ ഗാന്ധി പരാജിതനായി. മനുഷ്യാവകാശത്തിനുവേണ്ടി അനേകരുടെ ചോരയും വിയര്‍പ്പുമൊഴുക്കി കരുത്താര്‍ജിച്ച ഒരു സമരത്തെ നമ്പൂതിരി ഫലിതത്തിനു മുന്നില്‍ അപഹാസ്യമാക്കിത്തീര്‍ക്കുകയായിരുന്നു ഗാന്ധി.

ഗാന്ധിയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തിയവര്‍ ആഗ്രഹിച്ചതും മറിച്ചായിരുന്നില്ല. യാഥാസ്ഥിതിക ഹിന്ദുക്കളുടെ താല്‍പര്യങ്ങളെ ഫലപ്രദമായി പ്രതിനിധീകരിക്കുവാന്‍ ഗാന്ധിയന്‍ കൗശലത്തിന് മാത്രമേ കഴിയുമായിരുന്നുള്ളൂ. മഹാറാണിയുമായി ചര്‍ച്ചക്ക് പോകും മുമ്പ് ഇവിആറുമായി ഗാന്ധി കൂടിക്കാഴ്ച നടത്തി. സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചാല്‍ ക്ഷേത്ര പ്രവേശനത്തിനായി സമരം ആരംഭിക്കില്ലെന്ന് ഉറപ്പുനല്‍കണമെന്ന് ഗാന്ധി ഇവിആറിനോട് ആവശ്യപ്പെട്ടു.ഒരു യാഥാസ്ഥിതിക ഹിന്ദുവിന്റെ ലജ്ജാകരമായ ഈ ആവശ്യത്തിന് ഇവിആറിന്റെ മറുപടി ഇതായിരുന്നു:”പൊതുനിരത്തുകള്‍ അയിത്ത ജാതിക്കാര്‍ക്ക് തുറന്നുകൊടുക്കുന്നത് വലിയ കാര്യമൊന്നുമല്ല. ക്ഷേത്രപ്രവേശനത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അതൊരു പ്രധാന ലക്ഷ്യമാണ്. എന്നാല്‍ ഉടന്‍ ഒരു സമരം ആരംഭിക്കുവാന്‍ എനിക്ക് ആഗ്രഹമില്ലെന്ന് നിങ്ങള്‍ മഹാറാണിയെ അറിയിച്ചുകൊള്ളുക. കാര്യങ്ങള്‍ സാധാരണ നിലയിലാവുമ്പോള്‍ എന്തുചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചുകൊള്ളാം”.

ഗാന്ധിയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തിയവര്‍ ആഗ്രഹിച്ചതും മറിച്ചായിരുന്നില്ല. യാഥാസ്ഥിതിക ഹിന്ദുക്കളുടെ താല്‍പര്യങ്ങളെ ഫലപ്രദമായി പ്രതിനിധീകരിക്കുവാന്‍ ഗാന്ധിയന്‍ കൗശലത്തിന് മാത്രമേ കഴിയുമായിരുന്നുള്ളൂ. മഹാറാണിയുമായി ചര്‍ച്ചക്ക് പോകും മുമ്പ് ഇവിആറുമായി ഗാന്ധി കൂടിക്കാഴ്ച നടത്തി. സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചാല്‍ ക്ഷേത്ര പ്രവേശനത്തിനായി സമരം ആരംഭിക്കില്ലെന്ന് ഉറപ്പുനല്‍കണമെന്ന് ഗാന്ധി ഇ. വി. ആറിനോട് ആവശ്യപ്പെട്ടു. ഒരു യാഥാസ്ഥിതിക ഹിന്ദുവിന്റെ ലജ്ജാകരമായ ഈ ആവശ്യത്തിന് ഇ. വി. ആറിന്റെ മറുപടി ഇതായിരുന്നു:”പൊതുനിരത്തുകള്‍ അയിത്ത ജാതിക്കാര്‍ക്ക് തുറന്നുകൊടുക്കുന്നത് വലിയ കാര്യമൊന്നുമല്ല. ക്ഷേത്രപ്രവേശനത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അതൊരു പ്രധാന ലക്ഷ്യമാണ്. എന്നാല്‍ ഉടന്‍ ഒരു സമരം ആരംഭിക്കുവാന്‍ എനിക്ക് ആഗ്രഹമില്ലെന്ന് നിങ്ങള്‍ മഹാറാണിയെ അറിയിച്ചുകൊള്ളുക. കാര്യങ്ങള്‍ സാധാരണ നിലയിലാവുമ്പോള്‍ എന്തുചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചുകൊള്ളാം.”

ഇ. വി. ആറിന്റെ മറുപടി ഗാന്ധിജിക്ക് താല്‍ക്കാലിക ആശ്വാസത്തിന് വക നല്‍കി. ക്ഷേത്രപ്രവേശനത്തിനു പെട്ടെന്നൊരുസമരമുണ്ടാകില്ല എന്ന ഉറപ്പിലാണ് ഗാന്ധി മഹാറാണിയുമായി ചര്‍ച്ച നടത്തിയത്. ഒത്തു തീര്‍പ്പിനെത്തുടര്‍ന്ന് വൈക്കം ക്ഷേത്രപരിസരത്തെ പൊതുവഴികള്‍ അയിത്ത ജാതിക്കാര്‍ക്ക് തുറന്ന് കൊടുക്കുവാന്‍ ഉത്തരവുണ്ടായി.

Periyar with Jinnah and Dr.Ambedkar

കേരളത്തിലെ ഔദ്യോഗിക ചരിത്രകാരന്മാര്‍ ആഘോഷിക്കുന്ന വൈക്കം സത്യഗ്രഹത്തിന്റെ പരിണതി ഇതായിരുന്നു. അയിത്തത്തിനും ജാതിമേധാവിത്വത്തിനും എതിരെ ഉയര്‍ന്നുവന്ന ജനാധിപത്യ മുന്നേറ്റം പാതിവഴിയില്‍ തഴയപ്പെട്ടതെങ്ങനെ എന്ന് തിരിച്ചറിയപ്പെടാതിരിക്കാനാവില്ല.

 

ഇവിആറിന്റെ പ്രതിഷേധം

കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഢാലോചനയില്‍ പരാജിതനായ ഇ. വി. ആര്‍ തമിഴ്‌നാട്ടില്‍ തിരിച്ചെത്തി കോണ്‍ഗ്രസിനുള്ളില്‍ സമരത്തിന് തീ കൊളുത്തി. കോണ്‍ഗ്രസ് സമ്മേളനത്തില്‍ സാമുദായിക സംവരണത്തിനനുകൂലമായി അദ്ദേഹം അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടു.
ഇതിനുപിന്നില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രബലമായ ബ്രാഹ്മണലോബിയായിരുന്നുവെന്ന് ഇ. വി. ആര്‍ രേഖപ്പെടുത്തുന്നു. പ്രമേയത്തിന് അനുമതി നിഷേധിച്ചപ്പോള്‍ സമ്മേളനത്തില്‍നിന്നും അദ്ദേഹം ഇറങ്ങിപ്പോന്നു. അദ്ദേഹത്തെ അനുഗമിച്ചത് കേവലം ഇരുപതില്‍ താഴെ അംഗങ്ങള്‍ മാത്രമായിരുന്നു.
എന്നാല്‍ തന്റെ ലക്ഷ്യത്തിന് അന്ത്യംവരെയും പോരാടാനുറച്ച ഇ. വി. ആര്‍ തമിഴ്‌നാടിനെ ഇളക്കിമറിച്ച ദ്രാവിഡ പ്രസ്ഥാനത്തിനും ജന്മം കൊടുത്തു. അതിന്റെ കുത്തൊഴിക്കില്‍ കോണ്‍ഗ്രസും ഗാന്ധിയും തമിഴ്‌നാട്ടില്‍ പരാജയമടഞ്ഞു.

Top