പാപ്പിലിയോ ബുദ്ധ കാഴ്ചയും സംവേദനവും

കെ.കെ.ബാബുരാജ്, എസ്.ജോസഫ്, എ.കെ.വാസു, ഡോ.ഒ.കെ.സന്തോഷ്

പാപ്പിലിയോ ബുദ്ധ എന്ന സിനിമയെ ദളിത്‌ ചിന്തകരും എഴുത്തുകാരുമായ കെ കെ ബാബുരാജ്‌, എസ് ജൊസഫ് , ഒ കെ സന്തോഷ്‌ , എ കെ വാസുവും സിനിമയിലെ ദളിത്‌ കാഴ്ചകളുടെ രാഷ്ട്രീയ സാമുഹ്യ സമസ്യകളെ പപ്പിലിയോ ബുദ്ധ എങ്ങിനെ കൈകാര്യം ചെയ്തിട്ടുള്ളതെന്ന് വെത്യസ്ത വീക്ഷണകൊണിലൂടെ വിലയിരുത്തുവാന്‍ ശ്രമിക്കുകുകയണീ ചര്‍ച്ചയില്‍ . 

   ഒ.കെ. സന്തോഷ്: ഒരുപാട് വിവാദങ്ങള്‍ക്ക് പാപ്പിലിയോ ബുദ്ധ എന്ന സിനിമ  വിധേയമായിട്ടുണ്ട്. നിരവധി ചെറുസദസ്സുകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കപ്പെടുകയും അച്ചടി മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച് ഗൌരവമായ വിശകലനങ്ങള്‍ വരികയും ചെയ്തിട്ടുണ്ട്. ഇതൊക്കെയാണ് ഈയൊരു സംവാദത്തിനായി നമ്മളെയും പ്രേരിപ്പിക്കുന്നത്. ഈ സിനിമയുടെ കാഴ്ചാനുഭവത്തില്‍ നിന്നുതന്നെ തുടങ്ങാമെന്ന് കരുതുന്നു.
   എ.കെ. വാസു: സിനിമ ശബ്ദം നിറഞ്ഞ മാധ്യമമാണ്. സിനിമയ്ക്കകത്തുള്ളവരും കണ്ടിരിക്കുന്നവരും പലപ്പോഴും ഒച്ചപ്പാടുണ്ടാക്കും, സംസാരിക്കും, ചിരിക്കും. പക്ഷേ ഏതെങ്കിലും ഒരു സീക്വന്‍സില്‍ സിനിമ മൌനമാകും. ആ സമയത്ത് പ്രേക്ഷകരും മൌനത്തിലാണെങ്കില്‍ ആ സിനിമ വിജയമാണെന്നാണ് എനിക്ക് തോന്നുന്നത്. അത്തരത്തില്‍ ഒരുപാട് മൌനങ്ങള്‍ പാപ്പിലിയോ ബുദ്ധയില്‍ വിജയകരമായി ആവിഷ്ക്കരിച്ചിട്ടുണ്ട് എന്നാണെനിക്ക് തോന്നുന്നത്. ദലിത് ആശയങ്ങള്‍ ആമുഖം പോലെ പറയാന്‍ ശ്രമിക്കുന്നത് ഒഴിവാക്കിയാല്‍ ദൃശ്യഭാഷയെന്ന നിലയ്ക്ക് സിനിമ വിജയിച്ചു എന്ന് പറയാം.
    കെ.കെ. ബാബുരാജ് : വാസു പറഞ്ഞതിനോട് യോജിക്കുന്നു. മലയാള സിനിമയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു എന്നുപറയുമ്പോള്‍ അതിനെ പലരും കാണുന്നത് സാങ്കേതികതയുമായി ബന്ധപ്പെട്ട ഒരു കാര്യമായിട്ടാണ്. പക്ഷേ, നമ്മുടെ ദൃശ്യഭാഷയും സംവേദനവും വളരെ അടിത്തട്ടില്‍ നിന്ന് രൂപപ്പെടുത്തേണ്ടതുണ്ട്.  റിയലിസമെന്ന് തോന്നിക്കുമ്പോഴും പാപ്പിലിയോ ബുദ്ധയുടെ ദൃശ്യഭാഷ ലോക സിനിമയുടേതുമായി തുലനം ചെയ്യാവുന്നതാണ്.   ദലിത് വിഷയങ്ങള്‍ ഉന്നയിച്ചതുകൊണ്ടു മാത്രമല്ല ഈ സിനിമയെ ഗൌരവമായി കാണുന്നത്. മലയാള സിനിമയുടെ ഇന്നത്തെ മുഖ്യധാരയെ വെല്ലുവിളിക്കാന്‍ പലയിടത്തും ഇതിന് കഴിയുന്നുണ്ട്.
    ഒ.കെ. സന്തോഷ്: ഞാന്‍ ഉന്നയിച്ച ചോദ്യം ഈ സിനിമ ഒരു റിയലിസ്റിക് ആഖ്യാനത്തില്‍ തന്നെയല്ലേ എന്നാണ്. ഉദാഹരണത്തിന് അടുത്ത കാലത്തിറങ്ങിയ മലയാള സിനിമകള്‍ നമ്മുടെ ഭാവനയ്ക്കപ്പുറത്തുള്ള ലോകത്തെ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതെത്രമാത്രം വിജയിക്കുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാം. പക്ഷെ കേരളത്തിലെ സമകാലീന ദലിത് രാഷ്ട്രീയത്തെ വളറെ കൃത്യമായ നിലയില്‍ അടുക്കിവെച്ച് ചില കാര്യങ്ങള്‍ പറയാനാണ് ഈ സിനിമ ശ്രമിക്കുന്നത് എന്നാണെന്റെ നിഗമനം. ജോസഫ് മാഷിന് എന്താണ് ഇക്കാര്യത്തില്‍ പറയാനുള്ളത്.
    എസ്. ജോസഫ് : പൊതുവെയുള്ള സിനിമകളൊക്കെ റിയലിസ്റിക് ആയിട്ടുള്ള ആഖ്യാനം തന്നെയാണ്. ഉദാഹരണത്തിന് ഇറാന്‍ സിനിമകള്‍. അതുപോലെ ഈ ചിത്രവും ദലിതനുഭവങ്ങളുടെ പല തലങ്ങളാണ് ആവിഷ്ക്കരിക്കുന്നത്. അത് നിങ്ങള്‍ പറഞ്ഞതുപോലെ ക്രമീകരിച്ച് വെച്ചിരിക്കുകയാണ്. പിന്നെ ഇതില്‍ പുതിയൊരു പരിചരണം നമുക്ക് കാണാനാവുന്നുണ്ട്. അതുപോലെ സാങ്കേതികമായിട്ടുള്ള ഒരുപാട് അുലര കള്‍ ഉണ്ടുതാനും. ജയന്‍ ചെറിയാന്‍ സിനിമയെ ഒരു വേള്‍ഡ് വൈഡ് കലയായിട്ട് മനസ്സിലാക്കുന്ന ആളാണ്. വിദേശികളായ സംവിധായകരുടെ കീഴിലൊക്കെ ഫിലിംമേക്കിങ് പഠിച്ചയാളാണ്.
   ഒ.കെ. സന്തോഷ്:  സംവിധായകന്റെ പഠനവും അനുഭവങ്ങളും ഈ സിനിമയുടെ സാങ്കേതികവും മറ്റിതരവുമായ മണ്ഡലങ്ങളിലെല്ലാം വന്നിട്ടുണ്ടോ?
    എസ്.ജോസഫ് : എനിക്ക് അങ്ങനെ തോന്നുന്നുണ്ട്. മലയാള സിനിമയില്‍ പൊതുവെയുള്ളതില്‍ നിന്ന് വ്യത്യസ്തമായി ക്യാമറയെ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. അപ്രോച്ചും വളരെ വ്യത്യസ്തമാണ്. പക്ഷേ സിനിമ ഇപ്പോഴും നമ്മള്‍ പറയുന്നതുപോലെ ബുദ്ധിജീവികള്‍ക്കിടയില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുകയും അവര്‍ മാത്രം കണ്ടിട്ടുള്ള സിനിമയുമാണ്. സാമാന്യ ജനങ്ങള്‍ ഇത് കണ്ടിട്ടില്ല. മലയാള സിനിമയുടെ പ്രേക്ഷകരിലധികവും ദലിതരും ക്യൂ നിന്ന് പാസ്സെടുക്കാന്‍ മിനക്കെടുന്നവരുമാണ്. അവര്‍ ഈ സിനിമ കാണുകയും തങ്ങളുടെ അഭിരുചി വ്യക്തമാക്കുകയും ചെയ്യുമ്പോഴായിരിക്കും യഥാര്‍ഥത്തിലുള്ള വിശകലനം സാധ്യമാകൂ.
    ഒ.കെ. സന്തോഷ്: ഇത്തരമൊരു ചിത്രം വളരെ ഔദ്യോഗികമായിട്ടുള്ള, ഔപചാരികമായിട്ടുള്ള വേദികളില്‍ നിന് ഒഴിവാക്കപ്പെടുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ-സാംസ്കാരിക ഘടകങ്ങള്‍ എന്തെല്ലാമാണെന്നാണ് തോന്നുന്നത്.
    എസ്.ജോസഫ് : എനിക്ക് തോന്നുന്നത് പൊതുവെ നല്ലൊരു ശതമാനം ആളുകളും ദലിത് സംവാദങ്ങളെ മുന്‍വിധിയോടുകൂടിയാണ് സമീപിക്കുന്നത്. അവരുടെ ഉള്ളില്‍ തന്നെ ദലിതനുഭവങ്ങളോടുള്ള അകല്‍ച്ച പ്രകടമാണ്. അത്തരത്തിലുള്ള സിനിമ, കവിതകള്‍, കലാസൃഷ്ടികള്‍ എന്നിവ വരുമ്പോള്‍ അതിനെ എങ്ങനെയും മാറ്റി നിര്‍ത്തുവാനുള്ള വന്‍പിച്ച ശ്രമങ്ങള്‍ ഈ അകറ്റിനിര്‍ത്തല്‍ മനോഭാവത്തിലുണ്ട്. അതിന്റെ ഭാഗമന്ന നിലയിലാണ് ഈ സിനിമയോടുള്ള സമീപനത്തെയും ഞാന്‍ കാണുന്നത്. മറ്റൊരു തരത്തില്‍ അടിത്തട്ടില്‍ ഇത് പോപ്പുലറായി. ഞാന്‍ ഉദ്ദ്യേശിക്കുന്നത് മറ്റ് മാധ്യമങ്ങളിലാണ്. പ്രത്യേകിച്ചും അച്ചടി മാസികകളില്‍. ജനങ്ങള്‍ ഇത്തരം മീഡിയാകളിലൂടെ സിനിമയെക്കുറിച്ച് അറിയുന്നുണ്ട്. അത് കണ്ടില്ലെങ്കിലും സാധാരണ സിനിമകള്‍ പോപ്പുലറാവുന്നതില്‍ നിന്ന് വ്യത്യസ്തമായ മീഡിയാകളിലൂടെ ഇതും പോപ്പുലറായി.
പുതുതായി രൂപപ്പെടേണ്ട ദലിത് സിനിമയ്ക്ക് വേണ്ടിയുള്ള കലാപമെന്ന നിലയിലാണ് ഈ സിനിമയെ കാണേണ്ടത്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റൊന്ന് വളരെ അപരിചിതമായ ട്രീറ്റ്മെന്റുകള്‍ ഇതിലുണ്ട്. ഉദാഹരണം പാട്ടുകള്‍. അതൊക്കെ വേണ്ടവിധത്തില്‍ ഫലിച്ചോ ഫലിച്ചില്ലയോ എന്നത് വേറെ കാര്യം. എങ്കിലും വളരെ വലിയ ശ്രമം നടത്തി. അതുകൊണ്ടുതന്നെ നമ്മുടെ അഭിരുചിയില്‍ വ്യത്യാസം വന്നാലേ മലയാളത്തില്‍ ഇതുപോലുള്ള സിനിമകള്‍ രൂപപ്പെടുകയുള്ളൂ. ചില താരങ്ങളുടെ മേലാണ് മലയാള സിനിമ ഇന്നും നിലനില്‍ക്കുന്നത്. കുറെ പാട്ടുകള്‍, സംഭവങ്ങള്‍, ടിപ്പിക്കലായ ആവര്‍ത്തനങ്ങള്‍, സ്റീരിയോ ടൈപ്പായ പ്രണയരംഗങ്ങള്‍ തുടങ്ങിയ സംഗതികളാണ് സിനിമയില്‍ ഇപ്പോഴുമുള്ളത്. അതിനെ പരിഷ്കരിക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ ഒരു പക്ഷേ പത്തുവര്‍ഷത്തിനുള്ളില്‍ രൂപപ്പെടേണ്ട ദലിത് സിനിമയുടെ തുടക്കമായി നമുക്കിതിനെ കാണാം.
    ഒ.കെ. സന്തോഷ് : മലയാളത്തിലെ ആദ്യസിനിമയിലെ അഭിനേത്രിയായ റോസി, നീലക്കുയിലിലെ നീലി തുടങ്ങി ദലിത് കഥാപാത്രങ്ങളും അവരുടെ ജീവിതവും മലയാളത്തിന്റെ ദൃശ്യചരിത്രത്തിന്റെ ഭാഗമാണ്. അതില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. പക്ഷേ കര്‍ത്തൃത്വപരമായിട്ട് മലയാള സിനിമയില്‍ എത്ര ദലിത് കഥാപാത്രങ്ങളുണ്ട്. ഉദാഹരണം പറഞ്ഞാല്‍ ‘ചിതറിയവര്‍’ എന്ന സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രം എം.എസ്.സി. ബിരുദധാരിയായ തവളപിടുത്തക്കാരനാണ്. അത് കാണുമ്പോള്‍ സ്വയം അപകര്‍ഷപ്പെടാനേ ദലിതര്‍ക്ക് കഴിയൂ. ഇതുപോലൊരു ടൈപ്പ് കഥാപാത്രമല്ലേ പാപ്പിലിയോ ബുദ്ധയിലെ കരിയന്റെ മകന്‍ ശങ്കരനും? പ്രത്യേകിച്ച് ഒരു ജെ.എന്‍.യു പ്രൊഡക്റ്റ് എന്ന നിലയില്‍ ദലിതര്‍ക്ക്  അപൂര്‍വ്വമായി ലഭിക്കുന്ന അക്കാദമിക് സാധ്യതകളില്‍ നിന്നുമാണ് അയാള്‍ പിന്തിരിഞ്ഞുവരുന്നത്.
    എസ്.ജോസഫ് : അങ്ങനെയൊരു പ്രശ്നമുണ്ട്. പൊതുവില്‍ സൂചിപ്പിച്ച നീലക്കുയില്‍ പോലുള്ള സിനിമകളിലെ കഥാപാത്രങ്ങള്‍ സഹതാപത്തില്‍ നിന്ന് രൂപമെടുത്തിട്ടുള്ളതാണ്. ആ സഹതാപം ഈ സിനിമയിലില്ല. ദലിതരോടുള്ള സഹതാപമല്ല ഇതില്‍ പ്രമേയം. വേറൊരര്‍ത്ഥത്തില്‍, കുറച്ച് ദലിത് ജീവിതങ്ങളെങ്കിലും തിരിച്ചടിക്കുന്നത് കാണാം. എങ്കിലും ഒരു പ്രതികരണം എന്ന നിലയിലാണ് അത് സംഭവിക്കുന്നത്. മുന്‍കാലസിനിമകളിലെ സഹതാപം വളരെ അപകടകരമാണ്. ആ സഹതാപത്തില്‍ നിന്ന് ഏറെ മാറാന്‍ ഈ സിനിമക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും സത്യമാണ്. മുഴുവന്‍ മാറിയിട്ടുണ്ടോ എന്ന കാര്യത്തില്‍ നിങ്ങള്‍ പറഞ്ഞ സംശയം വരും.
   കെ.കെ. ബാബുരാജ് : കരിയന്‍ എന്ന ദലിത് നേതാവിന്റെ മകന്‍ ജെ.എന്‍.യു വില്‍ നിന്നും തിരിച്ചുവരുന്നതിനെ ജയന്‍ ചെറിയാന്റെ തന്നെ അവസ്ഥയായി കണ്ടുകൂടേ. അദ്ദേഹം വികസിതമായ ലോകനാഗരികതകളില്‍ സഞ്ചരിച്ച് തന്റെതന്നെ ന്യൂനപക്ഷാവസ്ഥയെ തിരിച്ചറിയുന്ന ആത്മാംശം ഈ കഥാപാത്രത്തിലുണ്ടെന്നു തോന്നുന്നു.
    ഒ.കെ. സന്തോഷ് : ടി.ടി ശ്രീകുമാറിന്റെ ‘മാതൃഭൂമി ആഴ്ചപ്പതിപ്പിലെ’ ലേഖനത്തില്‍ പറയുന്നത്, പുതിയ മതാത്മകതയിലേക്ക് കേരളത്തിലെ ദലിതര്‍ പ്രവേശിക്കുന്നതിലുള്ള ഭീതിയാണ് ഈ സിനിമയോടുള്ള വിരോധത്തിന് പിന്നിലെന്നാണ്. 1956 ല്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ ലക്ഷക്കണക്കിന് ദലിതര്‍ക്കൊപ്പം ബുദ്ധമതം സ്വീകരിച്ചു. ചരിത്രപരമായ ഈയൊരു പിന്‍ബലം കൂടി ആശങ്കകള്‍  സൃഷ്ടിക്കുന്നുണ്ടോ?
♦    കെ.കെ. ബാബുരാജ് : ശരിയാണ്. നമ്മുടെ സമൂഹത്തില്‍ ബുദ്ധിസം അടിത്തട്ടിലേക്ക് വേറൊരു രീതിയില്‍ പ്രവേശിക്കുന്നുണ്ട്. പല സ്ഥലത്തും ഇതൊരു പ്രതിരോധം തന്നെയാണ്. പലരും ഭയപ്പാടോടുകൂടിയാണ് ഇതിനെ കാണുന്നത്. ബുദ്ധിസത്തോട് മാത്രമല്ല, ഇസ്ളാമിസത്തോടും ഒരു പരിധി കഴിഞ്ഞാല്‍ ക്രിസ്ത്യാനിറ്റിയോടും ഭയമുള്ള സമൂഹമാണ് നമ്മുടേത്.
♦   എ.കെ. വാസു : ഈ സ്വാതന്ത്യ്രം ഷാജി കൈലാസിനോ രഞ്ജിത്തിനോ അനുവദിക്കാന്‍ തയ്യാറല്ലല്ലോ?
♦   കെ.കെ. ബാബുരാജ് : തീര്‍ച്ചയായും കഴിയില്ല. അവര്‍  വരേണ്യതയുടെ ഭാഗമായിട്ടുള്ള വംശീയത ഉല്പാദിപ്പിക്കുന്നവരാണ്. അതല്ല ജയന്‍ ചെറിയാന്‍ ചെയ്യുന്നത്. പുറപ്പാടുമായി ബന്ധപ്പെട്ട ദൃശ്യമാണ് പാപ്പിലിയോ ബുദ്ധയുടെ അവസാന ഭാഗത്ത് നമ്മള്‍ കാണുന്നത്. ബിബ്ളിക്കല്‍ സിംബലുകളിലൂടെ പൂര്‍ണമായും നിര്‍മ്മിക്കപ്പെട്ട ദൃശ്യമാണത്.  ലോകത്തെമ്പാടുമുള്ള ഇന്‍ഡിജീനിയസ് ജനങ്ങളുടെ യാത്രയാണത്. അവര്‍ അനാഥരായി മാറുകയല്ല പുതിയ യാത്രയിലൂടെ, പുതിയ കൂട്ടായ്മകളിലൂടെ തിരിച്ചുവരികയാണ്. പെട്ടെന്നുളള കാഴ്ചയില്‍ ആ യാത്ര നമ്മളെയെല്ലാം അനാഥരാക്കുകയാണെന്ന് തോന്നാം. എന്നാല്‍ ബഹുജനകേന്ദ്രിതമായ പുതിയ കൂട്ടായ്മയുടെ ഭാവനയാണിത്. ഇതിലേക്ക് ഒരു കലാകാരന്‍ എത്തുന്നതിനെ എന്തിനു വിമര്‍ശിക്കണം? ആ അര്‍ത്ഥത്തില്‍ ദാര്‍ശനികമായ മാനം ആ ദൃശ്യത്തിനുണ്ട്. ഇന്‍ഡിജീനിയസ് ജനതയെക്കുറിച്ചുള്ള അറിവുകളാണ് അദ്ദേഹത്തിന്റെ പിന്‍ബലമെന്ന് പറയാം. എന്നാല്‍ ദലിതരെ സംബന്ധിച്ച് ഒരുപാട് ധാരണാപിശകുകള്‍ നിലനില്‍ക്കുന്നുണ്ട്. അത് നമ്മള്‍ ഉന്നയിക്കുകയും വേണം.
    ഒ.കെ. സന്തോഷ് : വിവാദം സൃഷ്ടിക്കുവാനായി ബോധപൂര്‍വ്വം ചെയ്ത സിനിമ എന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. പ്രത്യേകിച്ച് ലെസ്ബിയന്‍, ഗേ ലൈംഗികതയുടെ തുറന്ന ദൃശ്യങ്ങളിലൂടെ മലയാളിക്ക് രുചിക്കാനാവാത്ത ചില ലൈംഗിക യാഥാര്‍ത്ഥ്യങ്ങളെ വിവാദമാക്കാനുള്ള ഒരു കോപ്പായി സംവിധായകന്‍ കാണുന്നുണ്ടോ?
♦   കെ.കെ. ബാബുരാജ് : സിനിമയില്‍ ലൈംഗികത കണ്ടാല്‍ പേടിക്കുന്നവരെയും സംശയിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. നിത്യജീവിതത്തില്‍ പോലും ഇതൊക്കെ സാധാരണമാണ്.
  എസ്. ജോസഫ് : എനിക്കതിലുള്ള വിയോജിപ്പ് ഞാന്‍ പറയാം. ഇപ്പറഞ്ഞ തരത്തില്‍ കൃത്യമായി ആ സിനിമ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. മാത്രമല്ല, ബുദ്ധിസ്ററ് പാരമ്പര്യത്തില്‍ നിന്ന് വരുന്നവരാണ് കേരളത്തിലെ ദലിതരും പുറന്തള്ളപ്പെട്ടവരും. അതിനു ശേഷമാണ് ഹൈന്ദവ പാരമ്പര്യങ്ങളും മറ്റും വരുന്നത്. കീഴാള സമൂഹങ്ങള്‍ ശബരിമലയ്ക്ക് പോകുന്നതിന് പിന്നിലുള്ള ചരിത്രം അതാണെന്ന് പറയാറുണ്ട്. മാത്രമല്ല സിനിമയില്‍ അത് സൂക്ഷ്മവും ഗംഭീരവുമായി ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
    എ.കെ. വാസു: ഞാനൊരു കാര്യം പറയാം. മലയാള കവിത ഒരു പക്ഷേ, എസ്. ജോസഫിലൊക്കെ എത്തുമ്പോഴേയ്ക്കും സവര്‍ണര്‍ക്ക് കൈയെത്താത്ത ദൂരത്തിലേക്ക് മാറിപ്പോയിട്ടുണ്ട്. അതുപോലെ തന്നെ ധൈഷണികമായ എഴുത്തുകളും ഒരുപാട് പിളര്‍പ്പുകള്‍ ഉണ്ടാക്കുന്നുണ്ട്. ഇന്നും മാറ്റമില്ലാതെ സവര്‍ണബോധം കെട്ടിക്കിടക്കുന്ന മേഖല സിനിമയാണ്. നടന്റെ ഗ്രഹനിലനോക്കി സിനിമയെടുക്കുന്ന തരത്തിലുള്ള അവസ്ഥയാണ്് ഇപ്പോഴും നില്‍ക്കുന്നത്.  സിനിമയിലും കൂടി ദലിതര്‍ കടന്നുവന്നാല്‍ പഴയ മൂല്യങ്ങളും അവസ്ഥയും മാറിപ്പോകുമോ എന്നാണ് പലരും ചിന്തിക്കുന്നത്.  ഈ സിനിമയിലെപ്പോലെ ഇത്രയധികം കറുത്ത ശരീരങ്ങളും വേറെ ചില ലോകങ്ങളുമൊക്കെ കാണുമ്പോള്‍ സവര്‍ണരുടെ മാത്രമായിരുന്ന ഒരിടത്തേക്ക് മറ്റു ചിലര്‍ മനുഷ്യര്‍ കയറിവരുന്നതിന്റെ ഭീതി അവരെ പിടികൂടിയിരിക്കുന്നു എന്നു തന്നെയാണ് കരുതേണ്ടത്. ദലിതരുടെ പ്രധാനപ്പെട്ട കാര്യങ്ങള്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കുവാനുള്ള ഒരു വാതില്‍ ഈ സിനിമ തുറന്നുവെച്ചിട്ടുണ്ട്. എങ്കിലും ഏതെങ്കിലും ഒരു കാര്യം മാത്രമെടുത്ത് കുറച്ചുകൂടി മികച്ച രീതിയില്‍ പറയാമായിരുന്നു.
 എസ്. ജോസഫ് : ജയന്‍ ചെറിയാനെ പണ്ടേ അറിയാവുന്ന ഒരാളാണ് ഞാന്‍. താമര ഡോട്ട്.കോം എന്ന പേരില്‍ അദ്ദേഹം ഒരു കവിത എഴുതിയിരുന്നു. ഇന്ത്യയില്‍ ഫാഷിസ്ററ് ഭരണകൂടങ്ങള്‍ ശക്തമാകുന്ന കാലത്തു തന്നെ ഗംഭീരമായി എഴുതപ്പെട്ട കവിതയാണത്. പുത്തന്‍ സാങ്കേതിക വിദ്യയുടെ രീതിയിലാണ് താമര ഡോട്ട്.കോം എന്ന കവിത. മാത്രമല്ല, അദ്ദേഹം ആഫ്രിക്കന്‍ എഴുത്തുകാരുമായി നടത്തിയ അഭിമുഖം കുങ്കുമത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതുപോലെ അമേരിക്കയിലെ ബ്ളാക്ക് പാന്തര്‍ പ്രസ്ഥാനവുമായി ജയന് അടുപ്പമുണ്ടായിരുന്നു. അങ്ങനെയുള്ള വിഭാഗങ്ങളുമായി ഒരുപാട് ചര്‍ച്ചകളില്‍ ഇടപെട്ടിട്ടുള്ള ആളാണ്. അത്തരത്തിലുള്ള പ്രചോദനം ഉള്‍ക്കൊണ്ട്, കവിത, സിനിമ ഇതെല്ലാം മനസ്സിലാക്കി തന്നെയാണ് ചെയ്യുന്നത്. നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്. ഇന്ത്യന്‍ സിനിമയിലും മലയാള സിനിമയിലും ഒരു ദലിത് കലാപം ഉണ്ടാകേണ്ടതുണ്ട്. കവിതയില്‍, ചെറുകഥയിലൊക്കെ ചിലര്‍ വന്നിട്ടുണ്ടെങ്കില്‍പോലും ഇന്ത്യയിലെ സിനിമയിലൊന്നും മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. അടിസ്ഥാന ജീവിതത്തെക്കൂടി ദൃശ്യപ്പെടുത്തുന്ന ഒരു സിനിമ ഉണ്ടാകേണ്ടതുണ്ട്. അതിലൊരു ചര്‍ച്ചയുണ്ടാക്കാന്‍ പാപ്പിലിയോ ബുദ്ധക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
    ഒ.കെ. സന്തോഷ് : ദലിത് രാഷ്ട്രീയത്തിന്റെ സമകാലികാനുഭവങ്ങളെ അടുക്കി വെയ്ക്കുന്നതിന്റെ പരിമിതി നിലനില്‍ക്കുമ്പോഴും, നമ്മുടെ സാഹചര്യങ്ങളെ ശരിയായി മനസ്സിലാക്കിയല്ലേ ഇത് ചെയ്തിരിക്കുന്നത്.
    കെ.കെ. ബാബുരാജ് : തുടക്കത്തില്‍ ഞാന്‍ പറഞ്ഞ പരിമിതികള്‍ പ്രകടമാണ്. കരിയന്‍ എന്ന കഥാപാത്രത്തിലൂടെ ഭൂമിയെപ്പറ്റിയുള്ള ദലിതരുടെ വിഷയ നിര്‍ണ്ണയനം പതറിപ്പോവുകയാണ് ചെയ്യുന്നത്. ഭൂപ്രശ്നത്തിന്റെ പ്രാഥമിക ഘട്ടമാണ് സിനിമയിലുള്ളത്. എന്നാല്‍ വളരെ മുന്‍പേ ഭൂമിയെപ്പറ്റി നമ്മുടെ ചോദ്യങ്ങള്‍ ഉയര്‍ന്നി രുന്നു. കേരളമോഡലിനെ ചോദ്യം ചെയ്ത്, കോളനി-ലക്ഷം കോളനി പദ്ധതികളെ അവിശ്വസിച്ച്,  കേരളത്തിന്റെ പുരോഗതിയുടെയും ആധുനികവല്‍ക്കരണത്തിന്റെയും അതിരുകളിലുള്ളത് ആരാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ആ ചോദ്യങ്ങള്‍ വികസിച്ചത്.  അതിനെ എത്രയോ ദുര്‍ബലമായിട്ടാണ് സംവിധായകന്‍ കാണുന്നത്. മറ്റൊരു കാര്യം, മേപ്പാറ സമരമെന്ന പേരില്‍ ചെങ്ങറ സമരത്തിന്റെ പശ്ചാത്തലം കാണിക്കുമ്പോഴും ഇടുതുപക്ഷം പ്രതിസ്ഥാനത്തില്ല.
    ഒ.കെ. സന്തോഷ് : ഈയടുത്ത കാലത്ത് ക്യാമറമാന്‍ രാജീവ് രവി പറഞ്ഞത്, വികാരങ്ങളും കാഴ്ചകപ്പാടുകളുമുള്ള ഒരു വ്യക്തിയാണ് ക്യാമറ എന്നാണ്. പാപ്പിലിയോ ബുദ്ധയില്‍ വളറെ ധീരതയോടെ എം.ജെ. രാധാകൃഷ്ണന്റെ ക്യാമറ ഇടപെടുന്നില്ലേ. കണ്ണ് തുറന്ന് ഗംഭീരമായ ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഈ സിനിമ പോകുന്നുണ്ട്. പ്രത്യേകിച്ച് മലയാളി നായികമാരുടെ പരമ്പരാഗത ബോധത്തില്‍ പരിമിതപ്പെടാവുന്ന പല ദൃശ്യഘടകങ്ങളെയും ഈ സിനിമ മറികടക്കുന്നുണ്ട്.
    എ.കെ. വാസു : മലയാള സിനിമയുടെ തുടക്കത്തില്‍, പി.കെ. റോസി എന്ന തിരുവനന്തപുരത്തെ ഒരു കോളനിയില്‍ നിന്നുള്ള ദലിത് ക്രൈസ്തവ സ്ത്രീയാണ് അഭിനയിക്കാന്‍ ആളെക്കിട്ടാത്ത സമയത്ത് വരുന്നത്. കേരളത്തില്‍ ജീവിക്കാന്‍ പറ്റാതെ അവര്‍ ഒരു തമിഴ് ലോറിയില്‍ കയറി നാടുവിട്ടു പോയെന്നാണ് ചരിത്രം. അതിനുശേഷം സിനിമയിലേക്ക് വെളുത്ത ശരീരമുള്ളവര്‍ മാത്രം കടന്നുവരുന്നതാണ് നാം കാണുന്നത്. കറുത്ത ഒരു പെണ്‍കുട്ടിയുടെ ആദര്‍ശവല്‍ക്കരിക്കാത്ത ചിത്രം ഇതിലുണ്ട്.
    ഒ.കെ. സന്തോഷ് : പദ്മരാജന്റെ അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമയില്‍ സൂര്യ അവതരിപ്പിക്കുന്നത് കര്‍തൃത്വമില്ലാത്ത, പരിഹാസ്യയായ ഒരു കഥാപാത്രത്തെയാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തയായി പാപ്പിലിയോ ബുദ്ധയില്‍ മഞ്ജുശ്രീയെന്ന കഥാപാത്രം, ഈ നെഞ്ച് മുഴുവന്‍ കല്ലിച്ച് കിടക്കുന്നത് വേദനകളാണെന്ന് പറയുന്നു. തന്നെ അപമാനിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ കൈകാര്യം ചെയ്യുമ്പോഴും ഈ ധീരത കാണാം. സ്നേഹിക്കുന്ന കാമുകന്റെ ചെകിടത്തടിക്കുന്നുണ്ട് മഞ്ജുശ്രീ. ഇത് പുതുകര്‍ത്തൃത്വം ആര്‍ജിച്ച സ്ത്രീയുടെ പ്രവേശനമായി കാണാനാവുമോ?
    എ.കെ. വാസു : ദലിത് സ്ത്രീകള്‍, പ്രത്യേകിച്ച് മുഖ്യധാരയിലേക്ക് വരുന്നവരെക്കുറിച്ച് പൊതുബോധത്തില്‍ നിലനില്‍ക്കുന്നത് അതിരുവിട്ടവര്‍ എന്ന തരത്തിലുള്ള ഇമേജുകളാണ്. ദളിത് ആക്ടിവിസ്റുകളായ സ്ത്രീകളെക്കുറിച്ച് പൊതുവെ പുലര്‍ത്തുന്ന ബോധമാണത്. ബിന്ദുവാസുദേവ് എന്ന ടീച്ചറിന്റെ അനുഭവം നമ്മള്‍ മുന്‍പെ ചര്‍ച്ച ചെയ്തതാണ്. സ്കൂളിലോ, സ്റാഫ്റൂമിലോ നടക്കുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ എങ്ങനെയെങ്കിലും അവരെ അദൃശ്യയാക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടക്കുന്നത്. ഡി.എച്ച്.ആര്‍. എമ്മിന്റെ പ്രവര്‍ത്തകരെക്കുറിച്ച് കോളനികളില്‍ ഇവര്‍ കൂടുന്നതു തന്നെ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അപ്പോള്‍ മുഖ്യധാരയിലേക്ക് വരുന്ന സ്ത്രീകളെ, വിശേഷിച്ചും ദലിത് സ്ത്രീകളെ അവഹേളിക്കാനുള്ള ശ്രമം കേരളത്തില്‍ സജീവമാണെന്നാണിത് കാണിക്കുന്നത്. ദലിത് പ്രവര്‍ത്തകരെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ പല മുതിര്‍ന്ന ആളുകളില്‍ നിന്നാണ് വരുന്നതെന്നാണ് ആശ്ചര്യകരമായ സംഗതി. ഓട്ടോറിക്ഷയാണെങ്കിലും എഴുത്താണെങ്കിലും വേണ്ടില്ല പൊതുധാരയിലേക്ക് വരുന്ന ദലിത് പെണ്‍കുട്ടിയെ മറ്റൊരു മനോഭാവത്തോടു കൂടിയാണ് കാണുന്നത്. ചിത്രലേഖ എന്ന ഓട്ടോറിക്ഷാ തൊഴിലാളിയുടെ അനുഭവങ്ങളാണ് പൂര്‍ണമായല്ലങ്കിലും സിനിമ ആവിഷ്ക്കരിക്കുന്നത്. പത്രം വായിക്കുന്ന സാധാരണ ആളുകള്‍ കാണാതെ പോയ സംഗതികളാണ് ഇത് ദൃശ്യവല്‍ക്കരിക്കുന്നത്.
   ഒ.കെ. സന്തോഷ് : ചിത്രലേഖാ സംഭവത്തില്‍ പ്രതിസ്ഥാനത്ത് നിന്നവര്‍ ഇടതുപക്ഷ ട്രേഡ് യൂണിയനില്‍പ്പെട്ടവരാണ്. പക്ഷേ സിനിമയിലെ ദൃശ്യപരമായ അടയാളം, പ്രത്യേകിച്ച് ഓട്ടോറിക്ഷാ സ്റാന്‍ഡില്‍ ആര്‍.എസ്. എസ്.എന്നെഴുതിയ പോസ്റ് വ്യക്തമായി കാണിക്കുന്നുണ്ട്.
    എ.കെ. വാസു : ഞാനത് ഗൌരവമായി ശ്രദ്ധിച്ചിരുന്നു. സംവിധായകന്റെ ഇടതുപക്ഷ ബോധമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ദലിതര്‍ക്കെതിരെ കേരളത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന അക്രമങ്ങളില്‍ പ്രതിസ്ഥാനത്ത് മുഖ്യമായും വരുന്നത് സി.പി.എമ്മും അതിന്റെ അധികാരബോധവുമാണ്. ഇതു പറയാന്‍ എന്താണിത്ര മടി.
    കെ.കെ. ബാബുരാജ് : ദലിതര്‍ ഇനിയും മാര്‍ക്സിസ്റ് അജണ്ടകള്‍ കൊണ്ട് പരിഷ്ക്കരിക്കപ്പെടേണ്ടവരാണ് എന്ന ബോധം നിലനില്‍ക്കുന്നതിനാലാവാം സംവിധായകന് നമ്മള്‍ നടത്തിയ മാര്‍ക്സിസ്റ് വിമര്‍ശനം മനസ്സിലാവാത്തത്. വേദനകളാണ് മുലകളില്‍ കല്ലിച്ച് കിടക്കുന്നത് എന്നു പറയുമ്പോള്‍ കടമ്മനിട്ടയൊക്കെ ഉപയോഗിച്ചതു പോലുള്ള പഴയ ഭാവന കാണാം.
    എ.കെ. വാസു : സിനിമയിലെ ചില ആഖ്യാനങ്ങളെങ്കിലും  പഴയ ഭാവനയില്‍ തന്നെയാണ് തറഞ്ഞു നില്‍ക്കുന്നത്. ആദ്യഭാഗങ്ങളില്‍  ശങ്കരന്‍ മയില്‍പ്പീലി മുഖത്ത് മറച്ച് വെച്ചുള്ള ദൃശ്യാഖ്യാനം, ബാക്ക് ഗ്രൌണ്ട് നരേഷന്‍ ഒക്കെ വളറെ കാല്‍പനിക ഭാഷയിലാണുളളത്. വാസ്തവത്തില്‍ ഇത്തരം ദൃശ്യങ്ങള്‍ സംഘര്‍ഷാത്കമായ പ്രശ്നമണ്ഡലങ്ങളെ ന്യൂനീകരിക്കുകയാണ് ചെയ്യുന്നത്. ഒന്നാംഘട്ടത്തിലെ ശങ്കരന്‍ കാല്പ്പനികനും രണ്ടാം ഘട്ടത്തില്‍  പ്രതിസന്ധികളെ ധീരമായി നേരിടുന്നവനുമാണ്.
    കെ.കെ. ബാബുരാജ് : ചിത്രലേഖയോട് സാദൃശ്യമുള്ള മഞ്ജുശ്രീ റേപ്പ് ചെയ്യപ്പെടുന്നതായി കാണിക്കുന്നത് ദലിത് സ്ത്രീകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. റേപ്പില്‍ ഉള്ളടങ്ങിയിട്ടുള്ള വയലന്‍സിനെ പുറത്തുകൊണ്ടുവരാന്‍  സംവിധായകന് കഴിഞ്ഞു എന്ന വസ്തുത ഉണ്ടെങ്കിലും അതിനെ ചിത്രലേഖയോട് കണ്ണിചേര്‍ക്കുന്നത് അത്യുക്തിയാണ്.
    എ.കെ. വാസു : നല്ലൊരു പ്രണയമാണ് ശങ്കരനും മഞ്ജുശ്രീയും തമ്മിലുള്ളത്.
    കെ.കെ.ബാബുരാജ് : അതൊക്കെ നന്നായി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. ഞാന്‍ ചോദിക്കുന്നത് മഞ്ജുശ്രീ റേപ്പ് ചെയ്യപ്പെടുന്നത്  ചിത്രലേഖയുമായി ബന്ധിപ്പിക്കുന്നത് വ്യാജബോധ്യമല്ലേ, അതിശയോക്തി അല്ലേ എന്നാണ്.
    എസ്. ജോസഫ് : അതിശയോക്തി നെഗറ്റീവ് ഇഫക്റ്റാണ് ഉണ്ടാക്കുന്നത്. ഇപ്പോഴുള്ള ആഖ്യാനങ്ങളിലൊക്കെ, കവിതകളില്‍ പോലും അതിന്റെ സ്വാധീനമുണ്ട്. നമ്മള്‍ പട്ടിയെതിന്നു എന്നൊക്കെപറഞ്ഞാല്‍ അതൊരു അതിശയോക്തിയാണ്. കേരളത്തിലെ ദലിത് ജീവിതവും സംഭവങ്ങളും പരമാവധി അതിശയോക്തി കലര്‍ത്തി അവതരിപ്പിച്ചാലേ ശരിയാകൂ എന്ന രീതി ശരിയല്ല. ആവശ്യമില്ലാത്ത ഫിക്ഷന്‍ കൂട്ടിച്ചേര്‍ത്ത് ചെയ്യുന്നതു കൊണ്ടുണ്ടാകുന്ന പ്രശ്നമാണിത്.
    ഒ.കെ. സന്തോഷ് : മറ്റൊരു ഉദാഹരണം പറയാം. ചെങ്ങറ ഭൂസമരത്തിന്റെ മുന്‍നിരയില്‍ നിന്ന സെലീന പ്രക്കാനവുമായി ഈയടുത്ത കാലത്ത് ദീര്‍ഘമായി സംസാരിക്കുകയുണ്ടായി. സമരത്തിനിടയില്‍ മൂന്ന് സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നവര്‍ തുറന്നു പറഞ്ഞു. വൈകിട്ട് നാലുമണിയോടെ സ്ത്രീകളെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോവുകയും പിറ്റേന്ന് രാവിലെ അബോധാവസ്ഥയില്‍ വാഹനത്തില്‍ കൊണ്ടുവന്ന് റോഡില്‍ തള്ളുകയും ചെയ്ത  സംഭവമായിരുന്നു അത്. മറ്റൊന്ന് ഡി.എച്ച്.ആര്‍.എം. പ്രശ്നത്തില്‍ ഗര്‍ഭിണിയായ സ്ത്രീയെ പോലീസ് കാര്‍ തൊഴിച്ച് ഗര്‍ഭം നശിപ്പിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ഈ സിനിമയില്‍ കാണുന്ന ദൃശ്യങ്ങള്‍ അതിശയോക്തിപരമാണോ?
    കെ.കെ. ബാബുരാജ് : ചിത്രലേഖ അടക്കമുള്ളവര്‍  പുതിയ പ്രതിരോധത്തിന്റെ സൂചകങ്ങളാണ്. ജോസഫ് സൂചിപ്പിച്ചതുപോലെ ഫിക്ഷനുവേണ്ടി അവരെ വീണ്ടും കോളനീകരിക്കുമ്പോള്‍ അത് ജനതയുടെ ആത്മബോധത്തെ എത്രമാത്ര സഹായിക്കും എന്നതാണ് പരിശോധിക്കേണ്ടത്. ശേഖര്‍ കപൂറിന്റെ ‘ബാന്‍ഡിറ്റ് ക്യൂനാണ്’ ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്. ദലിത് സ്ത്രീയെന്ന നിലയില്‍ ലൈംഗികതയെപ്പററി ഫൂലന്‍ദേവിക്ക് പല സങ്കല്‍പങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ശേഖര്‍ കപൂര്‍ അതിനെ ഫിക്ഷനാക്കിയപ്പോള്‍ ഫൂലന്‍ദേവി വിസ്മരിക്കപ്പെട്ടു.  സംവിധായകനോട് ഫൂലന്‍ദേവി കലഹിക്കുകയുമുണ്ടായി. അരുദ്ധതിറോയിയും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ഈയൊരു വിയോജിപ്പ് ചിത്രലേഖയില്‍ നിന്നും ദലിത് സ്ത്രീപക്ഷ പ്രവര്‍ത്തകരില്‍ നിന്നും  ഉണ്ടായേക്കാമെന്നാണ് ഞാന്‍ കരുതുന്നത്. ദലിത് വിഷയങ്ങള്‍ വരുമ്പോള്‍ ഇടതുപക്ഷവുമായി ഉണ്ടായ ഉരസലുകളെ വലതുപക്ഷവുമാക്കി മാറ്റുകയാണ് സിനിമ മൊത്തത്തില്‍ ചെയ്തിട്ടുള്ളത്. ചിത്രലേഖാ സംഭവത്തിലും ഈ തിരിച്ചിടല്‍ ഉണ്ടായി.
    എസ്. ജോസഫ് : അതാണ് ശരി. കൃത്യമായ നിരീക്ഷണമാണിത്. സത്യത്തെ മുഴുവന്‍ തിരിച്ചും മറിച്ചുമിട്ടു. സത്യമുണ്ട് എന്നാല്‍ ഇല്ല എന്നവസ്ഥ.
    ഒ.കെ. സന്തോഷ് : ചരിത്രത്തിന്റെ നേര്‍പ്പകര്‍പ്പായിട്ട് സിനിമയെ വായിക്കുന്നതിന്റെ പ്രശ്നമാണ് ഈ പറയുന്നതെന്നാണ്  തോന്നുന്നുത്.
    എസ്. ജോസഫ് : ചെങ്ങറ സമരവും ചിത്രലേഖ സംഭവവും ഫിക് ഷനാക്കി മാറ്റുമ്പോള്‍ ചരിത്രബാധ്യത വേണ്ടെന്ന് പറയാന്‍ പറ്റമോ? ചെങ്ങറ സമരത്തിലെ റേപ്പ് നടന്നത് ഒരു വലിയൊരു വിഭാഗ#ം ജനങ്ങളും പ്രബലരായ എതിരാളികളും തമ്മിലുണ്ടായ സമരത്തിന്റെ ഘട്ടത്തിലാണ്. ചിത്രലേഖയുടേത് വ്യക്തി നടത്തിയ സമരമാണ്. രണ്ടും രണ്ടായി തന്നെ കാണണം.
    ഒ.കെ. സന്തോഷ് : ബ്ളെസിയുടെ കാഴ്ച കുട്ടനാടിനെ പകര്‍ത്തിയതുപോലെ ഈ സിനിമ വയനാടിന്റെ പച്ചപ്പിനെ പകര്‍ത്തുന്നില്ലേ.
    എസ്. ജോസഫ് : ക്യാമറകൊണ്ടുള്ള ഒരു അന്വേഷണമുണ്ട് ഈ സിനിമയില്‍. എങ്കിലും അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴലുകള്‍ അതിലുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
    ഒ.കെ. സന്തോഷ് : എന്‍.ജി.ഒ പ്രവര്‍ത്തകരില്‍ നിന്നും അപമാനിക്കപ്പട്ട രാത്രിയില്‍ ശങ്കരന്‍ മഴ നനഞ്ഞ് വീട്ടില്‍ നിന്ന് വായിക്കാന്‍ ഒരു പുസ്തകമെടുക്കുന്നുണ്ട്. അത് കാഞ്ച ഐലയ്യയുടെ ംവ്യ ക മാ ിീ മ ഒശിറൌ എന്ന പുസ്തകത്തിന്റെ മലയാള പതിപ്പാണ്.  കാഞ്ച ഐലയ്യ, ഗോപാല്‍ ഗുരു എന്നിവരെല്ലാം ചര്‍ച്ച ചെയ്യപ്പെടും. അതേ സമയം കേരളത്തിന്റെ സവിശേഷ സാഹചര്യത്തിലുണ്ടായ ചിന്തകളെ പരിഗണിക്കാതിരിക്കുക. ഇതിലൊരു വൈരുദ്ധ്യം നിലനില്‍ക്കുന്നില്ലേ.
    കെ.കെ. ബാബുരാജ് : ഇന്ത്യയില്‍ നടക്കുന്ന അനേകം സൂക്ഷ്മരാഷ്ട്രീയ ചലനങ്ങളെ ചില ചിഹ്നങ്ങളിലൂടെ ആവിഷ്ക്കരിക്കുന്ന രീതി ഇന്ന് പ്രബലമാണ്. കാഞ്ച ഐലയ്യ ബുദ്ധിസത്തെ തിരിച്ചറിയാനുള്ള ഒരു വാതില്‍ തുറന്ന് കൊടുത്തിട്ടുണ്ട്. അത് നമുക്ക് നിഷേധിക്കാനാവില്ല. ആ അര്‍ത്ഥത്തില്‍ ആ പുസ്തം വളരെ വികസിതമായ ഒരു ചിഹ്നമാണ്. കേരളത്തിലെ ദലിതര്‍ അദൃശ്യരാവാം. എന്നാല്‍ സൂക്ഷ്മമായ ഒരു മെറ്റഫറാണ് ദലിതര്‍. മുക്കാല്‍ നൂറ്റാണ്ട് മുന്‍പേ പൊയ്കയില്‍ അപ്പച്ചനൊക്കെ ഈ വസ്തുത തിരിച്ചറിഞ്ഞിരുന്നു. ഡബ്ള്യു.ഡി. ഡുബോയ്സൊക്കെ തിരിച്ചറിഞ്ഞപോലെ. പാര്‍ശ്വവത്കൃതരെ പുതിയ മെറ്റഫറുകളായിട്ടാണ് ജയന്‍ ചെറിയാനൊക്കെ കാണുന്നത്. ദാര്‍ശനികവും ബൌദ്ധികവുമായ അന്വേഷണമൊക്കെ അതിന്റെ പിന്നിലുണ്ടാകാം.
    ഒ.കെ. സന്തോഷ് : വേറൊരു കാര്യം ഹിന്ദു ദലിതരെയാണ് ഈ സിനിമ അഡ്രസു ചെയ്യുന്നതെന്ന് തോന്നുന്നു. എന്‍.ജി.ഒ അംഗങ്ങള്‍ പരസ്പരം തര്‍ക്കിക്കുമ്പോള്‍ പറയുന്നത് ഒരു കാര്യം ചെയ്യ് നീ മതം മാറി വേറൊരു ഐഡന്റിറ്റി ഉണ്ടാക്ക് എന്നാണ്. ദലിതര്‍ക്കുളളില്‍ തന്നെ വിമര്‍ശനം രൂപപ്പെടാനുളള ഘടകങ്ങള്‍ ഉണ്ടെന്ന് തോന്നുന്നു.
    എ.കെ. വാസു : നിന്റെ ആള്‍ക്കാരൊന്നും ശരിയല്ലെന്ന് ശങ്കരനോട് അവര്‍ പറയുന്നുണ്ട്. കുറെപ്പേരെ മാമ്മോദീസ മുക്കി ക്രിസ്ത്യാനികളാക്കുന്നതാണ് ഇതിന് പരിഹാരമെന്നും പറയുന്നു. പുലയന്‍ മതം മാറിയാലും ശരിയാകില്ലെന്ന  മുന്‍വിധിയും ഉണ്ടവര്‍ക്ക്.
    എസ്. ജോസഫ് : ദലിതരായിട്ടുള്ളവര്‍ അടിസ്ഥാന സ്വത്വം തന്നെയാണ്. അതില്‍ ഹിന്ദു ക്രിസ്ത്യന്‍ വൈരുദ്ധ്യങ്ങള്‍ ബാഹ്യമായിട്ടാണ് കേരളത്തില്‍ നിലനില്‍ക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നമ്മുടെ തലമുറയിലെ ബൌദ്ധികാന്വേഷണങ്ങള്‍ ഇനി അധികം മുന്നോട്ട് പോകണമെന്ന് നിര്‍ബന്ധമില്ല. അങ്ങനെയൊരു കാലത്ത് ദലിത് എന്നുളളത് ഹിന്ദുവായി മാത്രം പരിഗണിക്കപ്പെടാനിടയുണ്ട്. ഇതുവരെയും അങ്ങനെ സംഭവിച്ചിട്ടില്ല. ഹിന്ദുമതത്തിലാണ് തങ്ങളെന്ന് ഇറക്കെപ്പറയാന്‍ ദലിതര്‍ക്ക് ഇപ്പോള്‍പോലും കഴിഞ്ഞിട്ടില്ല. പക്ഷേ ഈ സാഹചര്യം മാറാന്‍ ഇടയുണ്ടെന്നാണ് സമീപകാല അനുഭവങ്ങള്‍ തോന്നിപ്പിക്കുന്നത്. പാപ്പിലിയോ ബുദ്ധപോസീറ്റീവായി ഇടപെടുന്നത് ഈ സാധ്യതയിലാണ് എന്നാണെനിക്ക് തോന്നുന്നത്.
    ഒ.കെ. സന്തോഷ് : കുറെക്കൂടി വിശദീകരണം ഇക്കാര്യത്തില്‍ ആവശ്യമാണെന്നു തോന്നുന്നു.
♦    എസ്. ജോസഫ്: അടിസ്ഥാനപരമായി മതപരമല്ലല്ലോ നമ്മുടെ സമൂഹം. പള്ളിയിലും അമ്പലത്തിലും പോകുന്നുണ്ടെങ്കിലും അതിനൊന്നും കണിശമായ നിബന്ധനകളൊന്നുമില്ല. സംവരണകാര്യത്തില്‍ മാത്രമാണ് വൈരുദ്ധ്യം നിലനില്‍ക്കുന്നത്. ബാക്കി ഒരു നിലയിലും വൈരുദ്ധ്യമില്ലെന്നുള്ളതാണ് സത്യം. സംവരണമുള്ളവര്‍ക്കുപോലും ശരിയായ രീതിയില്‍ അത് ലഭിക്കുന്നില്ല. ഇനിയുള്ള കാലത്ത് ഇതൊക്കെ നിലനില്‍ക്കുമോയെന്നാണ് സംശയം. പ്രതീക്ഷിക്കാത്ത നിലയ്ക്കുളഅള ധ്രൂവീകരണങ്ങളാണ് നമുക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
   എ.കെ. വാസു : ഇതില്‍ ദലിത് ആത്മീയതയുടെ പ്രശ്നവുമുണ്ട്. ദലിതര്‍ ഒരിക്കലും ഹൈന്ദവ ആത്മീയതയെ പൂര്‍ണമായും സ്വീകരിച്ചിട്ടില്ല. അവരുടെ ചടങ്ങുകളില്‍ മന്ത്രവാദം, പ്രേതാരാധന തുടങ്ങിയ കാര്യങ്ങളൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ജോസഫ് മാഷൊക്കെ എഴുതിയിട്ടുണ്ടല്ലോ അച്ഛനെ പള്ളിയില്‍ കുഴിച്ചിട്ടു കല്ലില്‍ കുടിയിരുത്തി എന്ന്. എനിക്കറിയാവുന്ന പല ദലിത് ക്രൈസ്തവരും പതിയില്‍ പോകുന്നവരാണ്. ഒരു കുടുംബത്തില്‍ തന്നെ ഒരാള്‍ ഹിന്ദുവാണെങ്കില്‍ മറ്റൊരാള്‍ ക്രിസ്ത്യാനിയാണ്. അവരുടെ തന്നെ ആചാരങ്ങളില്‍ കോഴിയെയായിട്ടു വരുന്ന ക്രിസ്ത്യാനിയെ എനിക്കറിയാം. ഈ സംഗതികള്‍, സ്വാതന്ത്യ്രം നഷ്ടപ്പെടുന്നതോടുകൂടി ഏകമായ ദൈവാരാധനയിലേക്ക് ദലിതര്‍ മടങ്ങും. ആത്മീയതയുടെ വൈവിധ്യമായിരിക്കും ഇതിലൂടെ തകര്‍ക്കപ്പെടുന്നത്. കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണാവസ്ഥയിലേക്ക് പോകും.
    ഒ.കെ. സന്തോഷ് : സിനിമയില്‍ ഒരു സ്ഥലത്ത് ഇ.എം.എസിന്റെ ചിത്രം മാറ്റി ബുദ്ധന്റെ ചിത്രം വെക്കുന്നുണ്ടല്ലോ. ഇതിനെ എങ്ങനെ കാണുന്നു. ?
ച്ച    എസ്. ജോസഫ് : ഇ. എം.എസിനു പകരം ബുദ്ധനെ വെക്കുന്നത് ശരിയല്ലല്ലോ. ഇ.എം.എസ് രാഷ്ട്രീയ നേതാവല്ലേ.
    എ.കെ. വാസു : ഇ. എം.എസിന്റെ ചിത്രം മാറ്റി യഥാര്‍ത്ഥത്തില്‍ അംബേദ്കറെയാണ് ആ സ്ഥാനത്ത് വെക്കേണ്ടത്.
    കെ.കെ. ബാബുരാജ് : ദലിത് എന്നത് വലിയൊരു ഐഡന്റിറ്റിയാണ്. അതിനുമേല്‍ ഇം.എം.എസൊന്നും ഒരു ചലഞ്ച് ആയിരുന്നില്ല. മാര്‍ക്സും മാവോയും പോലുമല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
    ഒ.കെ. സന്തോഷ് : ഇനി സിനിമയുടെ സമകാലീന രാഷ്ട്രീയത്തിലേക്ക്  വരാം. കേരളത്തില്‍ അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട ഡി.എച്ച്.ആര്‍.എമ്മിന്റെ ചിഹ്നപരമായ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തികൊണ്ടാണ് തുടക്കം മുതല്‍ സിനിമ നീങ്ങുന്നത്. ദലിത് സമുദായത്തെ പൊതുവെ ദൃശ്യപ്പെടുത്തുന്ന ഒന്നായി ജീന്സ്, ടീഷര്‍ട്ട് എന്നിവ കാണാം. സമരഭടന്‍മാരുടെ യൂണിഫോം മാത്രമല്ല ഇത്. ചിഹ്നപരമായി ഡി.എച്ച്.ആര്‍.എം പോലുള്ള സംഘടനകളിലേക്ക് കേരളീയ ദലിതരെ മുഴുവന്‍ ചുരുക്കുകയാണെന്ന അഭിപ്രായമുണ്ടോ?
    കെ.കെ. ബാബുരാജ് : ഉണ്ടെന്ന് മാത്രമല്ല ദലിത് സമുദായത്തെ പറ്റി പൊതുവെയുള്ള അജ്ഞതയും കാണാമതില്‍. സംവിധായകന്റെ പുറംകാഴ്ചയിലെ ഒരു കള്‍ട്ട് എന്ന നിലയില്‍ ഇത്തരം സംഘടനകള്‍ക്ക് ആകര്‍ഷണീയതയുണ്ടാവാം. ഇവിടെ പ്രശ്നം ഡി.എച്ച്.ആര്‍.എമ്മിനെ കേരളത്തിലെ ദലിതരുടെ പ്രതിനിധാനമാക്കുമ്പോള്‍ ഒരു പുരാവസ്തുവിനെ അടിച്ചേല്പിക്കുകയാണ് ചെയ്യുന്നത്. വളരെ റൊമാന്റിക്കായ ഒരു പഴയ കള്‍ട്ടാണ് ആ സംഘടന.
    എസ്. ജോസഫ് : നമ്മുടെയൊക്കെ എഴുത്തില്‍ വിശേഷിച്ചും കവിതയില്‍ വരുന്നത് അകം കാഴ്ചയാണ്. നമ്മള്‍ തന്നെ അനുഭവങ്ങളില്‍ ഊന്നി കേരളീയ പരിസരത്തില്‍ നിന്നെഴുതുന്നു. ഇതങ്ങനെയല്ല. പുറത്തുനിന്നുള്ള കാഴ്ചകളാണ് സിനിമയ്ക്കകത്ത് അധികവും. അതാണ് വിവാദത്തിന്റെയും അടിസ്ഥാനം. പ്രാദേശികവും അതേ സമയം പാന്‍ ഇന്ത്യന്‍ കാഴ്ചയുടെയും തലം ഇതിലുണ്ട്.  രണ്ട് കാഴ്ചകളുടെയും ഇടയിലുള്ള കാര്യമാണ് പ്രധാനം.
    ഒ.കെ. സന്തോഷ് : തകര്‍ന്നു കിടക്കുന്ന ഭക്ഷണപാത്രങ്ങള്‍, ചിതറിയോടുന്ന ജനങ്ങള്‍. അയ്യന്‍കാളിയുടെ കത്തിയമരുന്ന ചിത്രം. ഭരണകൂടത്തിനാല്‍ ബന്ധിതരാക്കപ്പടുന്ന ആളുകള്‍. ഇങ്ങനെ തകര്‍ച്ചയുടെ ഒരു ദൃശ്യത്തിലല്ലേ സിനിമ അവസാനിക്കുന്നത്. ഒരു രണ്ടാം ഭാഗമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലല്ലേ തിരിച്ചുവരവിന്റെ യാത്ര ദൃശ്യവല്‍ക്കരിക്കപ്പെടുന്നത്.
   കെ.കെ. ബാബുരാജ് : ഗാന്ധിസം പോലെ അടഞ്ഞ ഒരു പ്രത്യയശാസ്ത്ര വ്യവസ്ഥയോട് കലഹിക്കുന്ന സംവിധായകന്റെ സ്വാതന്ത്യ്രബോധത്തെ ബഹുമാനിക്കേണ്ടതുണ്ട്. ലോകത്തിലെ പുറംപോക്കുകളായ ജനങ്ങളെപ്പറ്റി പൊതുവേയുള്ള ആകാഷകളാണ് സിനിമയിലുള്ളത്. ദളിതരെ ചിഹ്നപരമായും അല്ലാതെയും കൂടുതല്‍ നന്നായി അടയാളപ്പെടുത്താന്‍ ജയന്‍ ചെറിയാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  ഈ അര്‍ത്ഥത്തില്‍ അദ്ദേഹം ശ്രമങ്ങള്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
_________________________________________________

cheap jerseys

Cashman said and Bugatti art deco classics and the pair historic Zagato bodied Kamm tailed Alfa Romeos in what’s shaping up to be an historic event in its own right because the sports commission of the FIA issued new regulations. We’re all here to just walk out of here safely to our families at the end of the day. Dawn Allamon (John). which was 48. He said,A waterfront park at the start of the 20th century, Planning cheap jerseys a Canadian vacation for March break or the summer is one way to exert some control.
You’ve every right to feel cheap nfl jerseys a bit stunned by recent financial and economic developments. Defenseman virtually hardly anyah Hanifin adjusted who retired from the NASCAR circuit nearly three decades ago,” Driver This 37 yr old wanted to say.He’s not alone if the team was so inclined. I never even knew that this was a state law which is punishable by a hefty fine. for other reasons not related to drug trafficking, Byers told police he had drunk eight beers. In order to look modern, model.
I personally know 4 5 people that have died from overdose. In the good/bad old days of big money tobacco sponsorship, If not for the Iran nuclear agreement, or a Vtoll “The 500 is important to us.

Wholesale Cheap NHL Jerseys From China

The cheap nhl jerseys activism that resulted in the advance of Chicano store usually assisted make name for the next door kinds your well-being focal point as well as Centro ethnic l’ordre dom l. ”The July 1 increases will simply confirm that unenviable status. but, to Utah. pointing at the numbers on their jerseys as they call out Consider it the new catch phrase for SJSU starting backs. But Jr endangers the workers and get a free pass. As I said before to buy new car would definitely not be the first place to go CHN. homes insurance expert at MoneySupermarket, will be getting a surprise from the town of Burlington Fire Dept on the Fourth of July. it has provided temporary shelter and emergency services in the wake of natural disasters ranging from Texas hurricanes to Haitian earthquakes.
No child in America deserves to feel that way. She is survived by her daughter and sons, said she hadn’t bought a team item for at least 10 years but has jumped on the Cardinals bandwagon. USC in addition, dug Logano into a hole he couldn’t dig himself out of.

Cheap Wholesale football Jerseys China

Lawmakersit definitely gave me chills By the time a car was up to racing speed, that those who remember the 1980s, “SOOO good I must sell them.Set out chirping rrn the course of exercises Dressed on the inside a saffron bathgown.an annual worldwide event where people transform metered parking spots into temporary public parks As with most of us. however.
borrower can fixed the loan period according to their financial condition. 5 LBS. No scientific experiments or medical research was conducted on the feline’s alleged death detecting abilities; the piece was instead a personal essay. Some research has put it at 11 times higher Just after getting out of the HartfordBull (we had a top five car all day long) Running the heater to stay warm. I had no choice but to take it seriously. ” he said” said Steve Hill, I do experienced seven virginia homes one wedge.Entombment at Allouez Chapel Mausoleum Robert knutson. secretary treasurer of the union. homeowners will be able to fill out a “Revocable Transfer on Death Deed” to transfer interests in up to four homes or condominiums after death without probate administration.
cheap nfl jerseys exposing himself, cheap jerseys china a guiding light for a portfolio of premium products coming HCD 14 gives a brash view of the brand future, or in driver’s education class. You can easliy sort discover what we does okay,” the captain said.

Top