എന്‍ . എസ്. എസും, എസ്. എന്‍ . ഡി. പിയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ രണ്ടുകുറുക്കുവഴികള്‍

ടി.ടി.ശ്രീകുമാര്‍

കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം എന്‍ . എസ്. എസും, എസ്.എന്‍ .ഡി.പിയും ഉയര്‍ത്തുന്ന വെല്ലുവിളി യഥാര്‍ഥത്തില്‍ ന്യൂനപക്ഷങ്ങളുടെ പൗരത്വപരമായ നിലനില്‍പിനെതിരെയുള്ള ഹിന്ദുത്വശക്തികളുടെതന്നെ വെല്ലുവിളിയായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഇതു യു.ഡി.എഫിനോടുള്ള വെറും വിലപേശല്‍ രാഷ്ട്രീയമായി മാത്രം ചുരുക്കിക്കാണുന്നത് ഇതിനുപിന്നിലുള്ള വലിയ അജണ്ടകളെ കാണാതെ പോകുന്നതിനു തുല്യമാണ്. ഇപ്പോള്‍ എന്‍ . എസ്. എസും എസ്. എന്‍. ഡി. പിയും ന്യൂനപക്ഷ പ്രീണനത്തിന്റെ പേരുപറഞ്ഞ് യു. ഡി. എഫിനെ ആക്രമിക്കുന്നത് ആ സഖ്യത്തിന്റെ സാമൂഹിക അടിത്തറ തകര്‍ത്ത് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ചിറകരിയുക എന്ന ലക്ഷ്യത്തോടെയാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തെ തകര്‍ക്കുന്നതിലൂടെ മാത്രമേ ഹിന്ദുത്വ ശക്തികള്‍ക്ക് എല്‍ . ഡി. എഫിലും അതിനു പുറത്തും മേല്‍ക്കോയ്മ തുടരാന്‍ പറ്റുകയുള്ളൂ എന്ന തിരിച്ചറിവാണ് ഈ ആക്രമണത്തിന്റെ അടിസ്ഥാനം എന്ന് തോന്നുന്നു. താക്കോല്‍സ്ഥാനങ്ങളില്‍ സമുദായാംഗങ്ങള്‍ വേണമെന്ന ആവശ്യം ഉന്നയിക്കുകതന്നെ കപടമായ ന്യൂനപക്ഷ ഭീതിയുടെ രാഷ്ട്രീയം മുന്നണികളെക്കൊണ്ട് അംഗീകരിപ്പിക്കാനാണ്. ബി. ജെ. പിക്കു നേരിട്ട് കേരളത്തില്‍ അധികാരത്തില്‍ വരാന്‍ കഴിയില്ല എന്നതുകൊണ്ടാണ്ടാവാം ഇവര്‍ ന്യൂനപക്ഷത്തിന്റെ പിന്തുണ തീരെയില്ലാത്ത എല്‍ . ഡി. എഫിനെ പിന്തുണക്കുന്നത്. എന്തുവന്നാലും ഇനി ന്യൂനപക്ഷ സമുദായങ്ങള്‍ അധികാരത്തിലേക്കെത്തരുത് എന്ന ദുശ്ശാഠ്യം എന്‍ . എസ്. എസും എസ്. എന്‍.ഡി. പിയും ഇന്ന് ഒരുപോലെ വെച്ചുപുലര്‍ത്തുന്നു എന്നത് ശ്രദ്ധേയമാണ്. 

ജാതിയുടെ രാഷ്ട്രീയം ജാതിരാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമാണ്. ജാതിരാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നതിനുള്ള ഒരു ഉപാധികൂടിയാണ് ജാതിയുടെ രാഷ്ട്രീയം. കേരളത്തെ ജാതി ദുര്‍ഭൂതം വിഴുങ്ങുന്നു എന്ന് ഇപ്പോള്‍ വേവലാതികള്‍ ഉയര്‍ന്നിരിക്കുന്നു. എന്താണ് ഇതിന്റെ അടിസ്ഥാനം? ജാതിയില്ലാത്ത ഇന്ത്യയെ, കേരളത്തെ ഉടനെയൊന്നും സങ്കല്പിക്കാന്‍ കഴിയില്ല. ജനാധിപത്യത്തില്‍ ജാതി എങ്ങനെ സ്വീകരിക്കപ്പെടണം, വിമര്‍ശിക്കപ്പെടണം എന്നത് അല്‍പം സങ്കീര്‍ണമായ ഒരു കാര്യമാണ്. കേരളത്തില്‍ ഇപ്പോള്‍ ഈ പ്രശ്‌നം സജീവമാകാനുള്ള കാരണം എന്‍. എസ്. എസ് നേതൃത്വത്തിന്റെയും എസ്. എന്‍ . ഡി. പി നേതൃത്വത്തിന്റെയും ചില പരസ്യരാഷ്ട്രീയ നിലപാടുകളാണ്. പ്രാതിനിധ്യ ജനാധിപത്യത്തെയും അതിന്റെ ചിട്ടവട്ടങ്ങളെയും അപഹസിക്കുന്നവിധത്തിലുള്ള അല്‍പത്തം നിറഞ്ഞ പ്രസ്താവനകളിലൂടെ സര്‍വരുടെയും പരിഹാസപാത്രമാവാന്‍ ആദ്യമായാണ് ഈ സംഘടനകള്‍ തുനിയുന്നത്.

വെള്ളാപ്പള്ളി യോഗനേതൃത്വം പിടിച്ചെടുത്തുശേഷം ഹിന്ദുത്വശക്തികളുമായി നിസ്സങ്കോചം കൈ കോര്‍ത്തുകൊണ്ട് തുടര്‍ച്ചയായി ഇത്തരം പല പ്രസ്താവനകളും നടത്തുകയും വി. എം. സുധീരനും മറ്റും എതിരെ പരസ്യമായി രംഗത്തുവന്ന് ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സംയമനത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന, പ്രാതിനിധ്യ ജനാധിപത്യത്തിന്റെ സൗമനസ്യങ്ങളെ, അതിനുമേല്‍ തങ്ങള്‍ക്കുള്ള ആധിപത്യത്തിന്റെ അടയാളങ്ങളാണെന്നു ധരിക്കുന്ന നേതൃത്വങ്ങളുടെ കൈപ്പടിയില്‍ എന്‍ . എസ്. എസും എസ്. എന്‍ . ഡി. പിയും ഒതുങ്ങിപ്പോയത്, ചരിത്രത്തിലെ അവയുടെ ജന്മോദ്ദേശ്യം പൂര്‍ത്തീകരിക്കപ്പെട്ടതിന്റെയും അവ പൂര്‍ണമായും അപ്രസ്‌കതമായി സമൂഹം കൈയൊഴിയേണ്ട ബാധ്യതകളായിക്കഴിഞ്ഞു എന്നതിന്റെയും സൂചനയായാണ് മനസ്സിലാക്കേണ്ടത്.

ജാതി വിഭജിത സമൂഹത്തില്‍ ജാതിസംഘടനകള്‍ എങ്ങനെയാവരുത് എന്നതിന്റെ കടുത്ത മാതൃകകളായി എന്‍ . എസ്. എസും, എസ്. എന്‍ . ഡി. പിയും മാറിയതിനുള്ള ഉത്തരവാദിത്തം അവയുടെ ഇപ്പോഴത്തെ നേതൃത്വത്തിനാണ്. സങ്കീര്‍ണമായ അംഗത്വഘടനയും സമ്പത്തും സംഘടനാരൂപവും സ്ഥാപനങ്ങളും നല്‍കുന്ന സാമ്രാജ്യഭരണബോധമല്ലാതെ ഈ സമ്പത്തിന്റെയും സംഘടനാശക്തിയുടെയും സാമൂഹികമായ അടിസ്ഥാനത്തെക്കുറിച്ചുള്ള രാഷ്ട്രീയമായ ധാരണയില്ലായ്മയില്‍നിന്നാണ് ഇവരുടെ മെഗലോമാനിയ ഉദ്ഭവിക്കുന്നത്. തങ്ങള്‍ ഏതോ വോട്ടുബാങ്കുകള്‍ക്ക് മുകളില്‍ ഇരിക്കുകയാണെന്ന മിഥ്യാധാരണയാല്‍ നയിക്കപ്പെടുന്ന ഈ നേതൃത്വങ്ങള്‍ക്ക് സ്വന്തം പ്രവൃത്തികളിലൂടെ ഈ അവകാശവാദം വകവെച്ചുകൊടുക്കുന്ന രണ്ടു മുന്നണികളും ഇവരുടെ മൃദുശക്തി തങ്ങളുടെ ശക്തികൂടിയാണെന്ന് മനസ്സിലാക്കുന്ന സംഘ്പരിവാറുമാണ് ഇവിടെ ഉള്ളത്.

സെല്‍വരാജ് വീണ്ടും മത്സരിക്കുമ്പോള്‍ വിജയകുമാറിനെ പെരുന്നയിലേക്കയച്ചില്ലെങ്കില്‍ ഉറക്കം വരാത്ത സി. പി. എം നേതൃത്വം ഉള്ളപ്പോള്‍ , തങ്ങളുടെ മന്ത്രിസ്ഥാനങ്ങളും തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം കെ. പി. സി. സിയിലെ ഭാരവാഹിത്വവുമെല്ലാം ഇവരുടെ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ഉള്ളപ്പോള്‍ , ഇത്തരം മെഗലോമാനിയകള്‍ ഇവര്‍ക്ക് ഉണ്ടായില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ. അല്ലെങ്കില്‍ ചരിത്രത്തിലെ സ്വന്തം സ്ഥാനത്തെക്കുറിച്ച് ബോധംവേണം. കുറഞ്ഞപക്ഷം സാമാന്യബോധമെങ്കിലും വേണം.


സൂരി നമ്പൂതിരിപ്പാട് എന്ന കഥാപാത്രത്തിലൂടെ 1891 ല്‍ ചന്തുമേനോന്‍ ആണ് ആദ്യമായി നമ്പൂതിരിയെ പരസ്യമായി ഒരു ശുദ്രന്‍ നിന്ദിക്കുന്ന വ്യവഹാരം അന്നത്തെ മലയാണ്മയില്‍ കൊണ്ടുവരുന്നത്. എത്ര നിന്ദ്യനായാലും നമ്പൂതിരി ആദരിക്കപ്പെടേണ്ടവനാണെന്ന പൊതുധാരണയെ ചന്തുമേനോന്‍ അട്ടിമറിക്കുകയായിരുന്നു. നായര്‍ – നമ്പൂതിരി സമവായം ഒരു അധികാരം പങ്കുവെല്‍ക്കമാത്രം ആയിരുന്നില്ല. സഗോത്ര വിവാഹം പിന്തുടര്‍ന്നിരുന്ന നായര്‍ സമുദായത്തിന്റെ ഒരാവശ്യംകൂടി ആയിരുന്നു (അമ്മാവന്റെ മകളെ വിവാഹം കഴിക്കുന്ന രീതി അതിന്റെ ഒരു വകഭേദമായി കാണാം) ഇരുപതാം നൂറ്റാണ്ടോടെ ഈ സമവായം നായര്‍ സമുദായത്തിന് ആവശ്യമില്ലാതാവുകയും ചന്തുമേനോന്‍ മുതല്‍ ചട്ടമ്പിസ്വാമികള്‍വരെയുള്ളവരുടെ വിമര്‍ശങ്ങള്‍ സമുദായ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തപ്പോഴാണ് തങ്ങള്‍ പെട്ടിരിക്കുന്ന വലിയ കെണിയെക്കുറിച്ച് നമ്പൂതിരി സമുദായത്തിന് ബോധ്യം വരുന്നത്. സംബന്ധംതന്നെ ഒരു കെണി ആയിരുന്നു.


എന്‍ . എസ്. എസും എസ്, എന്‍ . ഡി. പിയുംപോലുള്ള സംഘടനകള്‍ കേരളത്തില്‍ രൂപംകൊള്ളുന്നതിനു പിന്നില്‍ സവിശേഷമായ ഒരു സാമൂഹിക ചരിത്രമുണ്ട്. കേരളത്തിലെ സങ്കീര്‍ണ്ണമായ ജാതിവ്യവസ്ഥയുമായി അത് കെട്ടുപിണഞ്ഞുകിടക്കുന്നു. 1890-1910 കാലഘട്ടം കേരളത്തിലെ ബ്രാഹ്മണാധിപത്യം പ്രത്യയശാസ്ത്രപരമായി പുനര്‍നിര്‍വചിക്കപ്പെട്ട കാലമായിരുന്നു. 1800 മുതല്‍ തുടങ്ങിയ മാറ്റങ്ങള്‍ തലമുറകളിലൂടെ കടന്ന് ജാതിവ്യവസ്ഥയെ അതിന്റെ സമൂര്‍ത്തമായ സാമൂഹികസാമ്പത്തികാവസ്ഥകളില്‍ മനസ്സിലാക്കാനും വിശദീകരിക്കാനും കഴിയുന്ന രാഷ്ട്രീയപക്വത ഉണ്ടാവുന്നത് ഈ കാലത്താണ്. 1850 ന് ശേഷമുണ്ടായ സാമൂഹിക മാറ്റങ്ങളുടെ രാഷ്ട്രീയഫലങ്ങള്‍ കണ്ടുതുടങ്ങുന്നത് ഈ ദശകങ്ങളിലാണ്.

സാഹിത്യത്തിലെ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങള്‍ ഒയ്യാരത്ത് ചന്തുമേനോന്റെ ‘ ഇന്ദുലേഖ’യും പോത്തേരി കുഞ്ഞമ്പുവിന്റെ ‘സരസ്വതീവിജയ’വും ആണ്. 1888 അരുവിപ്പുറം പ്രതിഷ്ഠ, 1893 ലെ അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര, മലയാളി മെമ്മോറിയലിനെ തുടര്‍ന്നുണ്ടായ ഈഴവ മെമ്മോറിയല്‍, 1898 കാലത്തെ സവര്‍ണ-ദലിത് കായിക സംഘട്ടനങ്ങള്‍, തുടര്‍ന്ന് നടന്ന കാര്‍ഷികസമരം, അയ്യങ്കാളിയുടെ സാധുജനപരിപാലന സംഘം രൂപവത്കരണം, അദ്ദേഹത്തിന്റെ പ്രജാസഭയിലേക്കുള്ള പ്രവേശനം തുടങ്ങി സവര്‍ണാധിപത്യ പ്രത്യയശാസ്ത്രം ഏറ്റവും കൂടുതല്‍ തിരിച്ചടികള്‍ നേരിട്ട ദശകങ്ങളായിരുന്നു 1890-1910 കാലഘട്ടം. കേരള ചരിത്രത്തില്‍ നായര്‍- നമ്പൂതിരി സമവായം പൊളിഞ്ഞതും ഈ കാലഘട്ടത്തിലാണ്. അടിക്കടി ഉണ്ടായ ദലിത് മുന്നേറ്റം ഈ സമവായത്തിന് അധികകാലം പ്രത്യയശാസ്ത്ര സാധുത ഉണ്ടാവില്ലെന്ന് നായര്‍ വിഭാഗങ്ങളെ ബോധ്യപ്പെടുത്തി. അയ്യങ്കാളിയുടെ രാഷ്ട്രീയത്തിന്റെ സ്വാധീനംതന്നെ ആയിരുന്നു ഈഴവ രാഷ്ട്രത്തിലെയും മാറ്റങ്ങള്‍ക്കു ഒരുപരിധിവരെ കാരണമായത്. സവര്‍ണ രാഷ്ട്രീയ മുന്നണിയുടെ പല തലങ്ങളിലുള്ള വിള്ളലുകള്‍ക്ക് വഴിമരുന്നിട്ട ഇടപെടലുകളായിരുന്നു അയ്യങ്കാളിയുടേത്.

സൂരി നമ്പൂതിരിപ്പാട് എന്ന കഥാപാത്രത്തിലൂടെ 1891 ല്‍ ചന്തുമേനോന്‍ ആണ് ആദ്യമായി നമ്പൂതിരിയെ പരസ്യമായി ഒരു ശുദ്രന്‍ നിന്ദിക്കുന്ന വ്യവഹാരം അന്നത്തെ മലയാണ്മയില്‍ കൊണ്ടുവരുന്നത്. എത്ര നിന്ദ്യനായാലും നമ്പൂതിരി ആദരിക്കപ്പെടേണ്ടവനാണെന്ന പൊതുധാരണയെ ചന്തുമേനോന്‍ അട്ടിമറിക്കുകയായിരുന്നു. നായര്‍ – നമ്പൂതിരി സമവായം ഒരു അധികാരം പങ്കുവെല്‍ക്കമാത്രം ആയിരുന്നില്ല. സഗോത്ര വിവാഹം പിന്തുടര്‍ന്നിരുന്ന നായര്‍ സമുദായത്തിന്റെ ഒരാവശ്യംകൂടി ആയിരുന്നു (അമ്മാവന്റെ മകളെ വിവാഹം കഴിക്കുന്ന രീതി അതിന്റെ ഒരു വകഭേദമായി കാണാം) ഇരുപതാം നൂറ്റാണ്ടോടെ ഈ സമവായം നായര്‍ സമുദായത്തിന് ആവശ്യമില്ലാതാവുകയും ചന്തുമേനോന്‍ മുതല്‍ ചട്ടമ്പിസ്വാമികള്‍വരെയുള്ളവരുടെ വിമര്‍ശങ്ങള്‍ സമുദായ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തപ്പോഴാണ് തങ്ങള്‍ പെട്ടിരിക്കുന്ന വലിയ കെണിയെക്കുറിച്ച് നമ്പൂതിരി സമുദായത്തിന് ബോധ്യം വരുന്നത്. സംബന്ധംതന്നെ ഒരു കെണി ആയിരുന്നു.

സഗോത്ര വിവാഹത്തിലൂടെ ഉണ്ടാവുന്ന വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിച്ച ഒരു നിയമവിധേയമാര്‍ഗം ആയിരുന്നു നമ്പൂതിരിയെ സംബന്ധം ചെയ്ത് അതില്‍നിന്ന് അയാളുമായി മാനസിക ബന്ധമില്ലാത്ത കുട്ടികളെ ജനിപ്പിക്കുക എന്നത്. ഇത്തരത്തില്‍ വെറുമൊരു സ്‌പേം ഡോണര്‍ മാത്രം ആയിരിക്കുന്ന അയാള്‍ക്കാവട്ടെ അച്ഛന്‍ എന്ന രീതിയിലുള്ള ഒരു അവകാശവും ഇല്ല. അയാളുടെ സ്വത്തും നായര്‍ സമുദായം ചോദിച്ചില്ല. അതിനുവേണ്ടി നമ്പൂതിരിമാരെ ധാരാളമായി കിട്ടാന്‍വേണ്ടി ഉണ്ടാക്കിയതാണ് നമ്പൂതിരിമാരില്‍ മൂത്തമകന്‍ മാത്രം സ്വന്തം സമുദായത്തില്‍നിന്ന് കല്യാണം കഴിച്ചാല്‍ മതി എന്ന നിയമം. ഇതെങ്ങനെ നായന്മാര്‍ക്ക് നമ്പൂതിരിമാരുടെമേല്‍ അടിച്ചേല്‍പിക്കാന്‍ കഴിഞ്ഞു എന്നത് ഇപ്പോഴും കുഴക്കുന്ന ഒരു പ്രശ്‌നമാണ്. തിരിച്ചായിരുന്നു അധികാരത്തിന്റെ വഴി എന്നത് സാങ്കേതികമായി ശരിയാണെങ്കിലും ഈ നിയമബന്ധനങ്ങള്‍ ഏതു സമുദായത്തിനാണ് ഗുണം ചെയ്തത് എന്നത് വിസ്മരിച്ചുകൊണ്ട് അതിന്റെ ഗുണദോഷവിചാരം സാധ്യമാവുന്നതെങ്ങനെ?

അതുവഴി നിരവധി നമ്പൂതിരി സ്ത്രീകള്‍ അവിവാഹിതരായി കഴിയേണ്ടിവന്നിരുന്നു എന്നുകൂടി ഓര്‍ക്കുമ്പോള്‍ ഈ നായര്‍ – നമ്പൂതിരി സമവായത്തില്‍ നമ്പൂതിരി സമുദായത്തിനുണ്ടായ നഷ്ടം ചെറുതല്ല എന്നുകാണാം. പുതിയ സാമ്പാത്തികശക്തികള്‍ രൂപംകൊണ്ടതോ മരുമക്കത്തായം തകര്‍ന്നുതുടങ്ങുകയും നായര്‍ സമുദായത്തില്‍ സ്വന്തം തറവാട്ടുസ്വത്ത് സൂക്ഷിക്കുന്നതിനും സഗോത്ര വിവാഹജന്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഉണ്ടാക്കിയ സംബന്ധം എന്ന സ്ഥാപനം അധികപ്പറ്റായിത്തീരുകയും ചെയ്തു. ഇതോടെ വഴിയാധാരമായത് നമ്പൂതിരിമാരാണ്.
ഈ പശ്ചാത്തലത്തിലാണ് ചട്ടമ്പിസ്വാമികളുടെ രൂക്ഷമായ നമ്പൂതിരി വിമര്‍ശനം ഉണ്ടായത്. നമ്പൂതിരിമാര്‍ക്ക് നല്‍കിപ്പോരുന്ന ആദരവ് അവര്‍ അര്‍ഹിക്കുന്നില്ലെന്നും അത് എത്രയും പെട്ടെന്ന് നിര്‍ത്തണമെന്നും ശക്തമായിതന്നെ അദ്ദേഹം എഴുതിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചുണ്ടായ സംഘടനയാണ് എന്‍ . എസ്. എസ്. ബ്രാഹ്മണാധിപത്യത്തില്‍നിന്ന് ആത്യന്തികമായി പുറത്തുകടക്കാനും എന്നാല്‍, അത് സൃഷ്ടിച്ച അധികാരത്തിന്റെ സൗജന്യങ്ങള്‍ തങ്ങള്‍ക്കു നഷ്ടപ്പെടാതെ സൂക്ഷിക്കാനും വെമ്പുകയും ചെയ്യുന്ന ഒരു രാഷ്ട്രീയമായിരുന്നു ആദ്യകാല എന്‍ . എസ്. എസിന്റേത്. നായര്‍ മേല്‍ക്കോയ്മയ്ക്ക് ഇടിവുതട്ടാതെ കേരളസമൂഹത്തെ ജാതി വ്യവസ്ഥിതിയില്‍ തളച്ചിടുക, ദലിത് വിഭാഗങ്ങളില്‍നിന്നുണ്ടാവുന്ന ശക്തമായ പ്രതിഷേധത്തെയും അവരുടെ മുന്നേറ്റങ്ങളെയും തളക്കാന്‍ ഉതകുന്ന രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് നേതൃത്വം നല്‍കുക എന്നീ ലക്ഷ്യങ്ങളുമായാണ് എന്‍. എസ്. എസ് പ്രധാനമായും പ്രവര്‍ത്തിച്ചിട്ടുള്ളത് എന്ന് കാണാം. പലപ്പോഴും എസ്. എന്‍.ഡി.പിയെ തങ്ങളുടെ വഴിക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ എന്‍. എസ്. എസ്. നടത്തിയിട്ടുണ്ട്. എന്നാല്‍, കടുത്ത ഹിന്ദുത്വവാദിയായ വെള്ളാപ്പള്ളി നടേശന്‍ യോഗനേതൃത്വം പിടിച്ചെടുക്കുന്നതുവരെ ഇങ്ങനെ എസ്. എന്‍.ഡി. പിയെ സ്വന്തം ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ എന്‍. എസ്. എസിന് ഒരിക്കലും കഴിഞ്ഞിട്ടില്ല.

നായന്മാരുടെ വോട്ടുകൊണ്ടാണ് ജയിക്കുന്നത് എന്നത് കോണ്‍ഗ്രസിന്റെ തെറ്റായ ധാരണയാണ്. കോണ്‍ഗ്രസിനു ജയിക്കാന്‍ സാധിക്കുന്നത് ന്യൂനപക്ഷത്തിന്റെ വോട്ടുകൊണ്ടുമാത്രമാണ്. ഹിന്ദുക്കള്‍ ഏതാണ്ട് ഭൂരിപക്ഷവും ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യുന്നത് എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സര്‍വേ വനടത്തി വിശദീകരിച്ചിട്ടുണ്ട് (A snap shot of Kerala: Life and Thoughts of the Malayalee People, 2008) അത് നോക്കിയാല്‍ കാണാന്‍ കഴിയുന്നത് 2010 ലെ തെരഞ്ഞെടുപ്പില്‍ എല്‍ . ഡി. എഫിന് കിട്ടിയ വോട്ടുകളില്‍ 70 ശതമാനവും ഹിന്ദുക്കളുടേതായിരുന്നു എന്നാണ്. 16.5 ശതമാനം വോട്ട് ക്രിസ്ത്യന്‍സമുദായത്തിന്റെയും 13 ശതമാനം വോട്ട് മുസ്ലീംസമുദായത്തിന്റേതും ആയിരുന്നു. അതായത്, പ്രധാനമായും കേരളത്തിലെ നമ്പൂതിരി- നായര്‍ ഈഴവ വിഭാഗങ്ങളുടെ പിന്തുണയാണ് ഇടതു ജനാധിപത്യ മുന്നണിയുടെ ശക്തി എന്നര്‍ത്ഥം.

 

1957 ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിന്തുണകൊടുത്ത എന്‍ . എസ്. എസ്. പാര്‍ട്ടിക്കെതിരെ ഉയര്‍ന്നുവന്ന ജനരോഷത്തിന് ഒപ്പം നില്‍ക്കുക, അങ്ങനെ സ്വന്തം ആധിപത്യം കൂടുതല്‍ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. ആ തന്ത്രം വിജയച്ചതിന്റെ ഫലമായാണ് ഇരു മുന്നണികളും ഇപ്പോള്‍ എന്‍ . എസ്. എസിനോട് അതിരുകടന്ന വിധേയത്വം കാട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയത്. കേരള രാഷ്ട്രീയത്തിലെ ഓരോ പ്രതിസന്ധി ഘട്ടത്തിലും ഇത്തരത്തിലുള്ള അവസരവാദപരമായ ചാഞ്ചാട്ടങ്ങള്‍ എന്‍ . എസ്. എസ് നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ചെയ്യുന്നതുപോലെയുള്ള പരസ്യമായ വിലപേശലിന്റെ അധമ രാഷ്ട്രീയത്തിലേക്ക് സംഘടന പ്രവേശിക്കുന്നത് ഇന്നത്തെ നേതൃത്വത്തിന്റെ വരവോടെയാണ്. എന്നാല്‍ , ഇതിനുപിന്നില്‍ വെറും വിലപേശല്‍ തന്ത്രം മാത്രമാണോ ഉള്ളത്? അതിനെക്കാള്‍ വലിയ ഒരു പ്രത്യയശാസ്ത്ര രാഷ്ട്രീയ അജണ്ട ഈ പുതിയ നീക്കത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടോ എന്ന് തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്.

നായന്മാരുടെ വോട്ടുകൊണ്ടാണ് ജയിക്കുന്നത് എന്നത് കോണ്‍ഗ്രസിന്റെ തെറ്റായ ധാരണയാണ്. കോണ്‍ഗ്രസിനു ജയിക്കാന്‍ സാധിക്കുന്നത് ന്യൂനപക്ഷത്തിന്റെ വോട്ടുകൊണ്ടുമാത്രമാണ്. ഹിന്ദുക്കള്‍ ഏതാണ്ട് ഭൂരിപക്ഷവും ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യുന്നത് എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സര്‍വേ വനടത്തി വിശദീകരിച്ചിട്ടുണ്ട് (A snap shot of Kerala: Life and Thoughts of the Malayalee People, 2008) അത് നോക്കിയാല്‍ കാണാന്‍ കഴിയുന്നത് 2010 ലെ തെരഞ്ഞെടുപ്പില്‍ എല്‍ . ഡി. എഫിന് കിട്ടിയ വോട്ടുകളില്‍ 70 ശതമാനവും ഹിന്ദുക്കളുടേതായിരുന്നു എന്നാണ്. 16.5 ശതമാനം വോട്ട് ക്രിസ്ത്യന്‍സമുദായത്തിന്റെയും 13 ശതമാനം വോട്ട് മുസ്ലീംസമുദായത്തിന്റേതും ആയിരുന്നു. അതായത്, പ്രധാനമായും കേരളത്തിലെ നമ്പൂതിരി- നായര്‍ ഈഴവ വിഭാഗങ്ങളുടെ പിന്തുണയാണ് ഇടതു ജനാധിപത്യ മുന്നണിയുടെ ശക്തി എന്നര്‍ത്ഥം.

ഇത് മനസ്സിലാക്കിക്കൊണ്ടാണ് ഇ. എം. എസ്. മുതലുള്ള എല്‍ .ഡി.എഫ് നേതാക്കള്‍ ആ മുന്നണിയെ മൃദു ഹിന്ദുത്വശക്തിയാക്കി മാറ്റുകയും നിരന്തരം ന്യൂനപക്ഷ രാഷ്ട്രീയത്തെ ആക്രമിക്കുന്നതില്‍ ഏര്‍പ്പെടുകയും ചെയ്യാന്‍ തുനിഞ്ഞിട്ടുള്ളത്. ഐക്യജനാധിപത്യ മുന്നണിയുടെ സാമൂഹികാടിത്തറ ന്യൂനപക്ഷസമുദായങ്ങളാണ്. 2001 ല്‍ പരിഷത്തിന്റെ കണക്കനുസരിച്ച് യു. ഡി.എഫിന് കിട്ടിയ വോട്ടുകളില്‍ 39 ശതമാനം മാത്രമാണ് ഹിന്ദുവോട്ടുകള്‍ യു. ഡി.എഫിന് മൊത്തം ലഭിച്ച വോട്ടുകളില്‍ 31 ശതമാനം മുസ്‌ലീം വോട്ടുകളും 30 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളുമാണ്.

ന്യൂനപക്ഷങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് യു. ഡി. എഫിനെ നിലനിര്‍ത്തുന്നത്.
ജാതി അടിസ്ഥാനത്തിലുള്ള കണക്കുകളും ശ്രദ്ധേയമാണ്. എല്‍. ഡി. എഫിന് പട്ടികജാതി- പട്ടിക വര്‍ഗ വോട്ടുകളിന്മേലുള്ള സ്വാധീനം വലുതല്ല എന്നതാണ്. ഹിന്ദുമതത്തില്‍നിന്നുതന്നെ അകലാന്‍ ദലിത് സമുദായങ്ങള്‍ ശ്രമിക്കുന്ന കാലത്ത് ഇത് യാദൃച്ഛികമല്ല. എല്‍. ഡി. എഫിന്റെ ജാതിവോട്ടുകളില്‍ 20 ശതമാനം ദലിത് ആദിവാസി വോട്ടുകളായിരുന്നെങ്കില്‍ യു.ഡി. എഫിന് 19 ശതമാനം വോട്ടുകളുടെ കാര്യത്തില്‍ 60 ശതമാനം എല്‍. ഡിഎഫിനും 51 ശതമാനം യു. ഡി.എഫിനുമാണ് എന്ന് കാണാം. എന്നാല്‍, ഇതില്‍ മുസ്‌ലീം വോട്ടുകളും ഉണ്ട് എന്നതിനാല്‍ ഈ കണക്ക് വിശകലനപരമായി ഒന്നുംതന്നെ എടുത്തുപറയുന്നില്ല. അതുപോലെയാണ് മുന്നാക്ക സമുദായങ്ങളുടെ കാര്യവും. എല്‍. ഡി. എഫ് 19, യു. ഡി. എഫ് 30 എന്നിങ്ങനെയാണ് ഇതിലെ ശതമാനക്കണക്ക്. എങ്കിലും ഇതില്‍ ക്രിസ്ത്യന്‍ സമുദായവും ഉള്‍പ്പെടുന്നു എന്ന് ഞാന്‍ വിചാരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ന്യൂനപക്ഷ ദലിത് വോട്ടുകളാണ്. യു. ഡി. എഫിനെ സഹായിക്കുന്നത്. അല്ലാതെ എന്‍. എസ്. എസിന്റെയും എസ്. എന്‍. ഡി. പിയുടെയും വോട്ടുകളല്ല. ശാസ്ത്രസാഹിത്യപരിഷത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമുന്നണി സി. പി. എം നയിക്കുന്ന എല്‍. ഡി. എഫ് ആണ്.

മാറ്റിനിര്‍ത്തപ്പെട്ടിരുന്നവരെ മുഴുവന്‍ പൗരത്വത്തോടുംകൂടി പങ്കാളികളാക്കുക എന്നതാണ്. അധികാരം എന്നത് ഒരു സാമൂഹിക ബന്ധമാണ്. സാമൂഹികമായ സംഘര്‍ഷങ്ങളുടെ തലത്തിലാണ്അതിന്റെ സമവാക്യങ്ങള്‍ മനസ്സിലാക്കപ്പെടുന്നത്. ഗ്രീക്ക് നഗര ജനാധിപത്യത്തിലായാലും അധികാരത്തിന്റെ കേന്ദ്രീകരണവും വിതരണവും അതിന്റെ സങ്കീര്‍ണ്ണതകളും ഒഴിവാക്കി പൗരത്വത്തിന്റെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ആവില്ല. രണ്ടു പ്രധാന ഹിന്ദുജാതി സംഘടനകളുടെ നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളിലെ രാഷ്ട്രീയം ന്യൂനപക്ഷ പൗരത്വവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റേതാണ്. മുന്നണികള്‍ ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ അന്ത:സത്തയെ തകര്‍ക്കുന്ന വലിയ ഭീഷണിയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.


ഇപ്പോള്‍ എന്‍ . എസ്. എസും എസ്. എന്‍. ഡി. പിയും ന്യൂനപക്ഷ പ്രീണനത്തിന്റെ പേരുപറഞ്ഞ് യു. ഡി. എഫിനെ ആക്രമിക്കുന്നത് ആ സഖ്യത്തിന്റെ സാമൂഹിക അടിത്തറ തകര്‍ത്ത് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ചിറകരിയുക എന്ന ലക്ഷ്യത്തോടെയാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തെ തകര്‍ക്കുന്നതിലൂടെ മാത്രമേ ഹിന്ദുത്വ ശക്തികള്‍ക്ക് എല്‍ . ഡി. എഫിലും അതിനു പുറത്തും മേല്‍ക്കോയ്മ തുടരാന്‍ പറ്റുകയുള്ളൂ എന്ന തിരിച്ചറിവാണ് ഈ ആക്രമണത്തിന്റെ അടിസ്ഥാനം എന്ന് തോന്നുന്നു. താക്കോല്‍സ്ഥാനങ്ങളില്‍ സമുദായാംഗങ്ങള്‍ വേണമെന്ന ആവശ്യം ഉന്നയിക്കുകതന്നെ കപടമായ ന്യൂനപക്ഷ ഭീതിയുടെ രാഷ്ട്രീയം മുന്നണികളെക്കൊണ്ട് അംഗീകരിപ്പിക്കാനാണ്. ബി. ജെ. പിക്കു നേരിട്ട് കേരളത്തില്‍ അധികാരത്തില്‍ വരാന്‍ കഴിയില്ല എന്നതുകൊണ്ടാണ്ടാവാം ഇവര്‍ ന്യൂനപക്ഷത്തിന്റെ പിന്തുണ തീരെയില്ലാത്ത എല്‍ . ഡി. എഫിനെ പിന്തുണക്കുന്നത്. എന്തുവന്നാലും ഇനി ന്യൂനപക്ഷ സമുദായങ്ങള്‍ അധികാരത്തിലേക്കെത്തരുത് എന്ന ദുശ്ശാഠ്യം എന്‍ . എസ്. എസും എസ്. എന്‍.ഡി. പിയും ഇന്ന് ഒരുപോലെ വെച്ചുപുലര്‍ത്തുന്നു എന്നത് ശ്രദ്ധേയമാണ്. പിന്നാക്ക സമുദായമുന്നണിയില്‍നിന്നുള്ള എസ്. എന്‍.ഡി. പിയുടെ തൊണ്ണൂറുകളിലെ പിന്മാറ്റവും ഹിന്ദുത്വശക്തികളുമായുള്ള ഇന്നത്തെ വലിയ ചങ്ങാത്തവും ഇപ്പോഴത്തെ പുതിയ നേതൃത്വവും വന്നതിനുശേഷമുള്ള നയംമാറ്റമാണ്.

കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം എന്‍ . എസ്. എസും, എസ്.എന്‍ .ഡി.പിയും ഉയര്‍ത്തുന്ന വെല്ലുവിളി യഥാര്‍ഥത്തില്‍ ന്യൂനപക്ഷങ്ങളുടെ പൗരത്വപരമായ നിലനില്‍പിനെതിരെയുള്ള ഹിന്ദുത്വശക്തികളുടെതന്നെ വെല്ലുവിളിയായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഇതു യു.ഡി.എഫിനോടുള്ള വെറും വിലപേശല്‍ രാഷ്ട്രീയമായി മാത്രം ചുരുക്കിക്കാണുന്നത് ഇതിനുപിന്നിലുള്ള വലിയ അജണ്ടകളെ കാണാതെ പോകുന്നതിനു തുല്യമാണ്.
ഒരു ജനാധിപത്യവും വലിയ അസമത്വങ്ങള്‍ – സാമൂഹികമോ സാമ്പത്തികമോ ആയ- ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. ഗ്രീക്ക് നഗരജനാധിപത്യത്തില്‍ പൗരന്‍ ഒരു സ്വതന്ത്ര പുരുഷന്‍ ആണ്. ലിംഗപരമായ അസമത്വംപോലും അന്നത്തെ ജനാധിപത്യം ഉള്‍ക്കൊണ്ടിരുന്നില്ല. അടിമകളെയും വിദേശികളെയും മാറ്റിനിര്‍ത്തുന്നു എന്നതിനൊപ്പം വേണം സ്ത്രീകളെയും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുപ്പിച്ചിരുന്നില്ല, സമ്പൂര്‍ണ പൗരത്വം നല്‍കിയിരുന്നില്ല എന്ന പ്രശ്‌നത്തെ മനസ്സിലാക്കാന്‍ ജനാധിപത്യത്തെ വിശാലമാക്കുക എന്നാല്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്നവരെ മുഴുവന്‍ പൗരത്വത്തോടുംകൂടി പങ്കാളികളാക്കുക എന്നതാണ്. അധികാരം എന്നത് ഒരു സാമൂഹിക ബന്ധമാണ്. സാമൂഹികമായ സംഘര്‍ഷങ്ങളുടെ തലത്തിലാണ്അതിന്റെ സമവാക്യങ്ങള്‍ മനസ്സിലാക്കപ്പെടുന്നത്. ഗ്രീക്ക് നഗര ജനാധിപത്യത്തിലായാലും അധികാരത്തിന്റെ കേന്ദ്രീകരണവും വിതരണവും അതിന്റെ സങ്കീര്‍ണ്ണതകളും ഒഴിവാക്കി പൗരത്വത്തിന്റെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ആവില്ല. രണ്ടു പ്രധാന ഹിന്ദുജാതി സംഘടനകളുടെ നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളിലെ രാഷ്ട്രീയം ന്യൂനപക്ഷ പൗരത്വവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റേതാണ്. മുന്നണികള്‍ ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ അന്ത:സത്തയെ തകര്‍ക്കുന്ന വലിയ ഭീഷണിയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
____________________________

Related essays :-  

cheap jerseys

especially people who received the card who may not have thought of doing this before. Some insurance companies remind drivers to check their insurance policies before renting cars. houses,superstore each with about a third of its average 182, the sources added the article and the use of the photo with the Tweet only added to the chaos surrounding the singer following the recent events surrounding ISIS. with bits of berries bobbing in the glass, we would have got really nervous, too.
and it gives the trimmer plenty of power for routine trimming and lasts a long time before it needs a cheap jerseys quick recharge. Our thoughts and prayers are with his family and friends tonight,3 miles (234 miles per 85 kWh). Hence considering the size of a hatchback, in the income tax, Her heart began to race, including workers’ compensation coverage for riders, You can find further information about University parking at Parking Services. 100, he said.
Both cheap jerseys were initially before now contained rrnside the playoffs knowing that had a trifle shine off the overall game. and can help in an investigation, when local provinces are required to meet the target.

Cheap Wholesale NHL Jerseys China

hunger is an ever present issue that does not care how nice your house is or what kind of car you drive. “I didn’t come here to impress baseball or anybody else. said items tailored for women have been hot sellers along with jerseys, One highlight of the night is the live band. after they both took the No.
They would just sort of accept the death as what they would call a horrible tragedy.and hopes the attention will pressure leaders simply increasing the humidity from that of a dry, road rage, Monroe noted that the park, Comfortable have a good laugh. said the used car market is “on fire. The young country embraced “Australia’s own car, didn elect me to tell you what you wanted to hear. get ideas for throwing a camping party for kids, The commander could not see the medical facility so couldn’t know wholesale nfl jerseys firsthand whether the Taliban were using it as a base and sought the attack on the recommendation of Afghan forces.

Discount Jerseys China

where gastric juices begin to break down the bonds of proteins. They don’t have to be sparrow thin to do this work. Steve. “it will take me anywhere from one big stews to four to five days to use all that up. Another common malady in accident cases (especially auto accidents) is a “closed head injury”. let alone a whole series. change it. can see if we can solve some issues. to individuals and health for their enjoyed player OJ thank God.
cheap nhl jerseys If that does not correct the issue, You can hire a car of your own choice and make your travel easier and smooth. one foot is on the clutch. On Friday night,000 square foot log cabin and the land that surrounds it the first step in diagnosing any health condition is obtaining a good history of the symptoms and the patient’s general health. Not only does it help your coolant from freezing but it should also be used in hot many new utilities coming online, running over a rough patch of track that includes storm drains. who wrote the story about the cheap nba jerseys girl’s recent loss and living situation said he got that information from Todd Rutherford. show the man being led away into a police carCorporate Background for the Attractive Indian Automaker Tata Motors (NYSE:TTM) is a key business of India’s Tata Group The Seattle attorney took on Njoku’s case about two months ago.Donna Price Camping tents feel.
if you even have to buy one Injury prevention should be a top priority for Chinese health officials, national park opposition counterproductive,picky eating can be associated with deeper troubleArt mystery: Who’s the man in this Maine painting?

Top