ഏകത പരിഷത്തിന്റെ ഭൂസമരം- ഒരു പുനര്‍വായന

കെ. കെ. കൊച്ച്

 

ഒക്ടോബറിലെ ഗാന്ധി ജയന്തി ദിനത്തില്‍ ഗ്വാളിയോറില്‍ നിന്നും ഏകദേശം 80,000 ത്തോളം പേരുമായാരംഭിച്ച ഏകത പരിഷത്തിന്റെ  മാര്‍ച്ച്, 11 ന് ആഗ്രയില്‍ വെച്ച് കേന്ദ്രമന്ത്രി ജയറാം രമേശുമായി ഉണ്ടാക്കിയ കരാറോടെയാണ് സമാപിക്കുന്നത്. കരാറിലെ ശ്രദ്ധേയമായ കാര്യം, ദേശീയ ഭൂപരിഷ്ക്കരണ നയത്തിന് രൂപം നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരു കര്‍മ്മസമിതിയെ നിയോഗിക്കുമെന്നുള്ളതാണ്. ഭൂപരിഷ്ക്കരണം സംസ്ഥാന ഗവണ്‍മെന്റിന്റെ ചുമതലയിലായിരിക്കെ, ഏകത പരിഷത്ത് മുന്നോട്ടു വെച്ച 10 ആവശ്യങ്ങളും ഗവണ്‍മെന്റ് അംഗീകരിച്ചിരിക്കുകയാണ്. ഇവയില്‍ ഏറ്റവും പ്രധാനം (1) ഗ്രാമങ്ങളിലെ ഭൂരഹിതര്‍ക്ക് 10 സെന്റ് ഭൂമി നല്‍കും (നഗരങ്ങളിലെ ഭൂരഹിതരെ കുറിച്ച് കരാര്‍ നിശ്ശബ്ദത പാലിക്കുകയാണ്). (2) പഞ്ചായത്ത് നിയമം കാര്യക്ഷമമായി നടപ്പാക്കും. (3) 2006 ലെ വനാവകാശ നിയമം നടപ്പാക്കും എന്നിങ്ങനെയാണ് ഗ്രാമ വികസന മന്ത്രാലയവും ഏകത പരിഷത്തുമായുണ്ടാക്കിയ കരാര്‍. ഇത് ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ ക്കൊള്ളുന്നുണ്ടോ? ഇല്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആദിവാസി- ദലിത് ജനതകളുള്‍പ്പെടുന്ന ഭൂരഹിതര്‍ നടത്തികൊണ്ടിരിക്കുന്ന ഭൂസമരങ്ങളെ നിര്‍വീര്യമാക്കുമെന്നുറപ്പാണ്.

കൊല്‍ക്കത്തയിലെ ഗോവിന്ദപൂര്‍ കോളനി ഗെയ്റ്റ്- നമ്പര്‍ ഒന്നിലെ അഭയാര്‍ത്ഥികളും ഭൂരഹിതരുമായ കുടിയേറ്റക്കാരെ ‘അനായാസം’ ഒഴിപ്പിച്ച കഥ ‘പൊളിറ്റിക്സ് ഓഫ് ഗവേണ്‍ട്’ എന്ന പുസ്തകത്തില്‍ പാര്‍ത്ഥാ ചാറ്റര്‍ജി വിവരിക്കുന്നുണ്ട്. (പ്രസ്തുത കൃതി ഞാന്‍ വായിച്ചിട്ടില്ല) ഉത്തരകാലം വെബ്സൈറ്റില്‍ (www.utharakalam.com) എം. എച്ച്. ഇല്ലിയാസ് എഴുതിയ ലേഖനത്തില്‍ നിന്നുമാണ് കഥ ഉദ്ധരിക്കുന്നത്.
1943 ലെ വന്‍ ഭക്ഷ്യ ക്ഷാമത്തെ തുടര്‍ന്ന്, ഭൂമി നഷ്ടപ്പെട്ടതോടെ തെക്കന്‍ ബംഗാളില്‍ നിന്നും ഉപജീവന മാര്‍ഗ്ഗം തേടി നഗരങ്ങളില്‍ കുടിയേറിയ ഒരു കൂട്ടം കര്‍ഷകരാണ് മുകളില്‍ പറഞ്ഞ കോളനി സ്ഥാപിക്കുന്നത്. പിന്നീട്, ഇന്ത്യാ വിഭജന കാലത്ത് കിഴക്കന്‍ ബംഗാളില്‍ നിന്നുമെത്തിയവരും റെയില്‍വേയുടെ പുറമ്പോക്ക് ഭൂമിയിലേക്കൊഴുകിയെത്തുന്നുണ്ട്. ഈ കുടിയേറ്റക്കാരെ ഒഴിപ്പിച്ചു ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ റെയില്‍വേ ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍, ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്നില്‍ കൂട്ടത്തോടെ പൊരുതിനിന്ന തദ്ദേശവാസികള്‍ക്ക് മുന്നില്‍ അവര്‍ക്ക് കീഴടങ്ങുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഭൂമിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും അധികൃതരെ തടയുവാനായി സ്ത്രീകളെ മുന്നില്‍ നിറുത്തി വലിയ മനുഷ്യമതില്‍ പടുത്തുയര്‍ത്തുകയായിരുന്നു പ്രക്ഷോഭകാരികളുടെ സമരരീതി. ഈയൊരു ഘട്ടത്തിലാണ് അനാദിബേര എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന എന്‍.ജി.ഒ. രൂപീകരിച്ചുകൊണ്ട് രംഗപ്രവേശം ചെയ്യുന്നത്. സാക്ഷരതാ പരിപാടികള്‍ സംഘടിപ്പിച്ചും അമേച്വര്‍ നാടകങ്ങള്‍ നടത്തിയുമാണദ്ദേഹം കോളനിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്. ക്രമേണ, എന്‍.ജി.ഒ. യുടെ ഇടപെടലുകളിലൂടെ കോളനിവാസികളുടെ ചെറുത്തുനില്‍പ്പുകള്‍ വിഫലമാവുകയും, കുടിയൊഴിപ്പിക്കല്‍ എളുപ്പമാവുകയും ചെയ്തു. ഇതിനടിസ്ഥാനമായത് കോളനിവാസികള്‍ പ്രക്ഷോഭകരെന്നനിലയില്‍ നിന്നും വികസനത്തെ അനുകൂലിക്കുന്ന ചുമതലാ ബോധമുള്ള പൌരന്മാരായി മാറിയതിനാലാണ്. ഫലമോ, കോളനിവാസികള്‍ക്ക് ഭൂമി എന്നെന്നേക്കുമായി കയ്യൊഴിയേണ്ടിവന്നു.
മുകളില്‍ കൊടുത്തിരിക്കുന്നതില്‍ നിന്നും ഭിന്നമായൊരു പാഠനിര്‍മ്മിതി പി. വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏകത പരിഷത്ത് നടത്തിയ ജനസത്യാഗ്രഹ 2012 ഭൂമി അവകാശ മാര്‍ച്ച് നിര്‍വ്വഹിക്കുന്നുണ്ടോ? ഈ ചോദ്യത്തിനുത്തരമായി ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഭൂമി അവകാശ മാര്‍ച്ചിനെ പുനര്‍വായിക്കേണ്ടതുണ്ട്. ഇത്തരമൊരു വിലയിരുത്തല്‍ ശത്രുതാപരവും നിര്‍ണ്ണയന പരവുമായ പ്രത്യയശാസ്ത്ര ദുശ്ശാഠ്യങ്ങളിലൂടെയല്ല, മറിച്ച് വിമര്‍ശനപരമായാണ് നടത്തേണ്ടത്.
ഒക്ടോബറിലെ ഗാന്ധി ജയന്തി ദിനത്തില്‍ ഗ്വാളിയോറില്‍ നിന്നും ഏകദേശം 80,000 ത്തോളം പേരുമായാരംഭിച്ച മാര്‍ച്ച്, 11 ന് ആഗ്രയില്‍ വെച്ച് കേന്ദ്രമന്ത്രി ജയറാം രമേശുമായി ഉണ്ടാക്കിയ കരാറോടെയാണ് സമാപിക്കുന്നത്. കരാറിലെ ശ്രദ്ധേയമായ കാര്യം, ദേശീയ ഭൂപരിഷ്ക്കരണ നയത്തിന് രൂപം നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരു കര്‍മ്മസമിതിയെ നിയോഗിക്കുമെന്നുള്ളതാണ്. ഭൂപരിഷ്ക്കരണം സംസ്ഥാന ഗവണ്‍മെന്റിന്റെ ചുമതലയിലായിരിക്കെ, ഏകത പരിഷത്ത് മുന്നോട്ടു വെച്ച 10 ആവശ്യങ്ങളും ഗവണ്‍മെന്റ് അംഗീകരിച്ചിരിക്കുകയാണ്. ഇവയില്‍ ഏറ്റവും പ്രധാനം (1) ഗ്രാമങ്ങളിലെ ഭൂരഹിതര്‍ക്ക് 10 സെന്റ് ഭൂമി നല്‍കും (നഗരങ്ങളിലെ ഭൂരഹിതരെ കുറിച്ച് കരാര്‍ നിശ്ശബ്ദത പാലിക്കുകയാണ്). (2) പഞ്ചായത്ത് നിയമം കാര്യക്ഷമമായി നടപ്പാക്കും. (3) 2006 ലെ വനാവകാശ നിയമം നടപ്പാക്കും എന്നിങ്ങനെയാണ് ഗ്രാമ വികസന മന്ത്രാലയവും ഏക്താ പരിഷത്തുമായുണ്ടാക്കിയ കരാര്‍. ഇത് ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ ക്കൊള്ളുന്നുണ്ടോ? ഇല്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആദിവാസി- ദലിത് ജനതകളുള്‍പ്പെടുന്ന ഭൂരഹിതര്‍ നടത്തികൊണ്ടിരിക്കുന്ന ഭൂസമരങ്ങളെ നിര്‍വീര്യമാക്കുമെന്നുറപ്പാണ്.
ഇന്ത്യ അഭിമുഖീകരിക്കുന്ന ജീവത്തായ പ്രശ്നമണ്ഡലമായി ഭൂപ്രശ്നം മാറിക്കഴിഞ്ഞിട്ടുണ്ട്. കോര്‍പ്പറേറ്റ് ഭീമന്മാരും ഉദ്യോഗസ്ഥ മേധാവികളും രാഷ്ട്രീയനേതാക്കന്മാരും ഭരണകൂട പിന്തുണയോടെ ഭൂമി പിടിച്ചെടുക്കുകയും, തുച്ഛമായ വിലയ്ക്ക് വാങ്ങികൂട്ടുകയും ചെയ്യുന്നത് സര്‍വ്വസാധാരണമായിരിക്കുകയാണ്. ഇതിന്റെ പിന്നിലുള്ള അഴിമതിയും, രാഷ്ട്രീയ ഇടപെടലുകളും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ഭരണ- പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിച്ച് ദേശീയ രാഷ്ട്രീയത്തില്‍ മുമ്പൊരിക്കലുമില്ലാത്ത അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം ആദിവാസികളും ദലിതുകളുമടങ്ങുന്ന ഭൂരഹിതര്‍ ഭൂവുടമസ്ഥതയ്ക്ക് വേണ്ടിയുള്ള പ്രക്ഷോഭം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ കയ്യടക്കുന്ന വിഭവ മേഖലകള്‍, വന്‍കിട അണക്കെട്ടുകള്‍, വ്യവസായങ്ങള്‍ എന്നിവയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന കാര്‍ഷിക ജനതയും ഈ പ്രക്ഷോഭണ മുന്നണികളിലണിചേരുന്നുണ്ട്. ഇത്തരം സമരങ്ങള്‍ ഏകതാന സ്വഭാവത്തിലുള്ളവയല്ല. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നക്സലൈറ്റുകളുടെ നേതൃത്വത്തിലുള്ള സായുധ സമരമാണ് നടക്കുന്നതെങ്കില്‍, മറ്റ് ചില ഭാഗങ്ങളില്‍ സമാധാനപരമായ പ്രക്ഷോഭണങ്ങളാണ് നിലനില്‍ക്കുന്നത്. വ്യത്യസ്തത പുലര്‍ ത്തുന്ന ഇത്തരം സമരങ്ങളെ മൌലികമായി ബന്ധിപ്പിക്കുന്ന കണ്ണി മൂലധന വാഴ്ചയ്ക്കും ഭരണകൂടത്തിനുമെതിരായ എതിര്‍പ്പുകളാണ്. പശ്ചിമബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും നടന്ന പ്രക്ഷോഭങ്ങള്‍ വമ്പിച്ച ജനകീയ പ്രതിരോധമായി മാറി ദേശീയ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ വര്‍ത്തമാനകാല നേര്‍കാഴ്ചകളാണ്. ഈ പശ്ചാത്തലത്തിലാണ് ഏകത  പരിഷത്തിന്റെ ഭൂസമരം നടക്കുന്നത്. ഈ സമരം മുന്‍ചൊന്ന സമരങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തിയത്, ഭൂവുടമസ്ഥത കൈവരിക്കുക എന്നതിനപ്പുറം, കുടിപാര്‍പ്പവകാശമായി ഭൂമി ലഭിക്കുക എന്ന ലക്ഷ്യം മുന്‍നിറുത്തിയായിരുന്നു. ഇന്ത്യയിലെ വന്‍കിട ഭൂവുടമകളെ കാര്യമായി അലോസരപ്പെടുത്താത്തതും, ഭൂമി യഥേഷ്ടം കൈവശപ്പെടുത്തിയ കോര്‍പ്പറേറ്റുകള്‍ക്കൊരു സുരക്ഷിതത്വ കവാടം (Safety valve) സൃഷ്ടിക്കുന്നതുമാണ് മുന്‍ചൊന്നയാവശ്യം. മറിച്ച് ജീവിക്കാനും വികസിക്കാനും വേണ്ടിയുള്ള അടിസ്ഥാന വിഭവമായി ഗ്രാമ നഗര വ്യത്യാസമില്ലാതെ ഭൂവുടമസ്ഥതയ്ക്ക് വേണ്ടി ഏകത പരിഷത്തിന് വാദിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അത് ജാത്യാധിഷ്ഠിതമായ ഭൂവുടമസ്ഥതയുടെ പൊളിച്ചെഴുത്തായി പുതിയൊരു ജനാധിപത്യ രാഷ്ട്രീയത്തിനടിത്തറയായിമാറുമായിരുന്നു. അതായത്, ഇന്ത്യയിലെ വിശാല ഗ്രാമീണ മേഖലകളില്‍ നൂറ്റാണ്ടുകളായി ജാതീയാടിമത്തം പേറുന്ന കോടിക്കണക്കിന് ആദിവാസി- ദലിത് ജനതയുടെ സമ്പദ്ഘടനയിലെന്ന പോലെ സാമൂഹ്യജീവിതത്തിലും ദൂരവ്യാപകമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമായിരുന്നു.

ഇപ്രകാരമൊരു  രാഷ്ട്രീയ ഉള്ളടക്കമില്ലാതിരുന്നതിനാലാണ് ഭൂപ്രഭുത്വത്തിനും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനും വേണ്ടി ആദിവാസികളെ സായുധമായി അടിച്ചമര്‍ത്തുകയും, പ്രതിരോധ സമരങ്ങളെ ചോരയില്‍ മുക്കികൊല്ലുകയും ചെയ്യുന്ന സര്‍ക്കാര്‍ പി. വി. രാജഗോപാലുമായി ഒത്തുതീര്‍പ്പിന് തയ്യാറായത്. പ്രസ്തുത ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് ഭൂപ്രഭുക്കളുടെ ഒരിഞ്ച് ഭൂമി പോലും ഏറ്റെടുക്കാതെ കോര്‍പ്പറേറ്റുകളെ നിയന്ത്രിക്കാതെ സര്‍ക്കാര്‍ വക ഭൂമിയും പുറമ്പോക്ക് ഭൂമിയും പതിച്ചുകൊടുത്ത് കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിഞ്ഞേക്കും. ഗവണ്‍മെന്റിന്റെ ദലിത്- ആദിവാസികളോടും ഭൂരഹിതരോടുമുള്ള നിഷേധാത്മക സമീപനം വച്ചുനോക്കുമ്പോള്‍ ഇതൊരാഗ്രഹ ചിന്തയായവശേഷിക്കാനാണ് സാധ്യതയുള്ളത്. മുമ്പ്, ഏകത പരിഷത്ത് നടത്തിയ ഭൂസമരം അവസാനിച്ചത് പ്രധാനമന്ത്രി ചെയര്‍മാനും, പി. വി. രാജഗോപാല്‍ വൈസ് ചെയര്‍മാനുമായുള്ള ദേശീയ ഭൂപരിഷ്ക്കരണ സമിതി രൂപീകരിച്ചുകൊണ്ടായിരുന്നു. പ്രസ്തുത കമ്മിറ്റി നാളിതുവരെ കൂടിയിട്ടില്ലെന്ന രാജഗോപാലിന്റെ തുറന്നു പറച്ചില്‍, പുതിയ കരാറിനെ ഏട്ടിലെ പശുവാക്കുമെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റപ്പെടുത്താനാവുകയില്ല.
ഏകത പരിഷത്ത് സ്വീകരിച്ചത് ഗാന്ധിയന്‍ സമര മാര്‍ഗ്ഗമായിരുന്നു. തീര്‍ച്ചയായും, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇത്തരമൊരു സമരത്തിന് വലുതായ പ്രസക്തിയുണ്ട്. ആ സമര മാര്‍ഗ്ഗം സ്വീകരിച്ചപ്പോള്‍, ഗാന്ധിയന്‍ ദര്‍ശനത്തെയും രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളാന്‍ പി. വി. രാജഗോപാലിന് കഴിഞ്ഞിരുന്നുവോ? ഗാന്ധി കേവലമൊരു സാമൂഹ്യ പരിഷ്കര്‍ത്താവോ ഉദാരമാനവികതയുടെ വക്താവോ ആയിരുന്നില്ല. തന്മൂലം, സമരങ്ങളിലുടനീളം വ്യത്യസ്തമായൊരു രാഷ്ട്രീയ ഉള്ളടക്കമുണ്ടായിരുന്നു. അത്, ഗ്രാമീണ മേഖലയുടെ പുനരുദ്ധാരണമായിരുന്നില്ല; മറിച്ച്, ഗ്രാമങ്ങളുടെ സ്വയം നിര്‍ണ്ണയനമായിരുന്നു. ഈ ലക്ഷ്യത്തിന്റെ പ്രഥമഘട്ടമായദ്ദേഹം വിഭാവനം ചെയ്തത് ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനിപ്പിക്കലായിരുന്നു. ഇപ്രകാരം സ്വന്തം സമരങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് പതിനായിരങ്ങളെ പദയാത്രകളിലും സത്യാഗ്രഹങ്ങളിലും അണിനിരത്താന്‍ കഴിഞ്ഞത്. ഇത്തരം സമരങ്ങള്‍ നയിച്ചപ്പോള്‍ തന്നെ, ഗാന്ധി ബ്രിട്ടീഷ് സര്‍ക്കാരുമായുണ്ടാക്കിയ കരാറുകള്‍ ഇന്ത്യയുടെ ദേശീയ വിവേചനമെന്ന ലക്ഷ്യത്തിന്റെ ദൂരം കുറയ്ക്കുകയായിരുന്നു.
ഏകത പരിഷത്തിന്റെ ഗാന്ധിയന്‍ സമരങ്ങള്‍ ഭരണകൂടത്തിന്റെ പരിലാളനയേറ്റപ്പോള്‍ തന്നെ, ഭൂരഹിതരെ ഉണര്‍ത്തിയെടുക്കാതിരുന്നത് മുകളില്‍ കൊടുത്തിരിക്കുന്ന രാഷ്ട്രീയ കാരണങ്ങളോടൊപ്പം രാജഗോപാല്‍ പുലര്‍ത്തിയ നിലപാടുകള്‍ കൊണ്ടുമാണ്. ഇതിലേറ്റവും പ്രധാനം നക്സലൈറ്റ് സമരങ്ങളോടദ്ദേഹം പുലര്‍ത്തുന്ന ഉല്‍കണ്ഠകളാണ്. ഈ ഉല്‍കണ്ഠ ഭൂവുടമകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സഹായകമായ നക്സലൈറ്റുകള്‍ക്കെതിരായ പ്രതിരോധമായി മാറുകയായിരുന്നു. സമരത്തിന്റെ ലക്ഷ്യത്തില്‍ ഇപ്രകാരമൊരു അന്തര്‍ധാരയുള്ളതുകൊണ്ടാണ് ഗാന്ധിസത്തോട് പ്രായേണ ശത്രുത പുലര്‍ത്തുന്ന ഇടതുപക്ഷത്തിന്റെ പിന്തുണയും നേതൃത്വവും അഭിലഷിച്ചുകൊണ്ടിപ്രകാരം പറഞ്ഞത്. ‘ഇന്ത്യയില്‍ ഭൂമിയ്ക്ക് വേണ്ടി പോരാടുന്നവരെല്ലാം ഒന്നിച്ചുവരികയും അവരെ ഇവിടുത്തെ ഇടതുപക്ഷം പിന്തുണയ്ക്കുകയും ചെയ്താല്‍ ഭൂമിയ്ക്ക് വേണ്ടിയുള്ള സമരങ്ങള്‍ ഒരു പരിധിവരെ വിജയം നേടും. നിര്‍ഭാഗ്യവശാല്‍ അത് നടക്കുന്നില്ല. ഗാന്ധിയന്‍/ ദലിത്/ ഇടതുപക്ഷ മുന്നേറ്റങ്ങള്‍ ഒന്നിക്കുന്ന ഒരു ഭൂമുന്നേറ്റ സമരങ്ങള്‍ ഉണ്ടാകണം. തൊഴിലാളിവര്‍ഗ്ഗത്തിനു വേണ്ടി രൂപം കൊടുത്ത ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്ന പാര്‍ട്ടികള്‍ക്കേ അത്തരമൊരു പാത സ്വീകരിക്കാനാവൂ’. സ്വന്തം രാഷ്ട്രീയ മാര്‍ഗ്ഗത്തെ വിസ്മരിച്ചുകൊണ്ടുള്ള ഈ ശൈശവ നിഷ്കളങ്കത ഇടതു പക്ഷത്തെക്കുറിച്ചുള്ള ദുര്‍വായനയാണ്.വര്‍ഗ്ഗം എന്ന പ്രതിനിധാനം ഉള്‍ക്കൊള്ളുന്ന ഇടതുപക്ഷം ഇന്ത്യയിലെ ജാതി പ്രശ്നത്തെ ഒരു കാലത്തും അഭിസംബോധന ചെയ്തിട്ടില്ല. ഫലമോ, കേരളത്തില്‍ ഭൂപരിഷ്ക്കരണം നടപ്പാക്കാന്‍ ഭരണപരമായ അവകാശം ലഭിച്ചപ്പോള്‍, ദലിത്- ആദിവാസികള്‍ക്ക് ഭൂവുടമസ്ഥത നിഷേധിച്ച് കര്‍ഷക തൊഴിലാളികളെന്ന പദവിയി ലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയാണുണ്ടായത്. മാത്രമല്ല, ചെങ്ങറ പോലുള്ള ഭൂസമരങ്ങളില്‍ ആദിവാസി- ദലിത് ജനതകളുടെ കര്‍ത്തൃത്വ നിഷേധത്തെ മുഖമുദ്രയാക്കുകയാണ് ഇടതുപക്ഷം ചെയ്തതെന്നത് സമകാലീന ചരിത്രമാണ്. ഗാന്ധിയന്‍ സമരങ്ങളില്‍ നിന്നുമുള്ള ചുവട് മാറ്റം ഭരണകൂടത്തിന് സഹായകമായതുകൊണ്ടാണ്, ഒരു വശത്ത് തോക്കു കൊണ്ട് ഭൂസമരത്തെ അടിച്ചമര്‍ത്തുമ്പോള്‍, മറുവശത്ത് പി. വി. രാജഗോപാലിനെ ഈ ലേഖനത്തിലാദ്യം ചൂണ്ടികാണിച്ച അനാദിബേരയാക്കാന്‍ ഭരണകൂടത്തിന് കഴിയുന്നത്.
തീര്‍ച്ചയായും, ഭൂമിയ്ക്ക് വേണ്ടിയുള്ള സായുധസമരങ്ങള്‍ നിഷേധിക്കേണ്ടതുതന്നെയാണ്. ഇതിന്നടിസ്ഥാനം ദലിത്- ആദിവാസികള്‍ വര്‍ഗ്ഗപരമായി വികസിച്ചിട്ടില്ലെന്ന വസ്തുതയാണ്. ഇത്തരമൊരു ജനതയെ ഭൂസമരത്തിലേയ്ക്ക് നയിക്കാന്‍ അനുഷ്ഠാനപരമായ ഗാന്ധിയന്‍ സമരങ്ങളല്ല, മറിച്ച് പ്രതിരോധപരവും രാഷ്ട്രീയ ഉള്ളടക്കമുള്ളതുമായ ജനകീയ സമരങ്ങളാണാവശ്യം. ഭൂവുടമകളെയും കോര്‍പ്പറേറ്റുകളെയും അവരുടെ സംരക്ഷകരായ ഭരണകൂടത്തേയും ചോദ്യം ചെയ്യാന്‍ കഴിയുന്ന വിപുലമായ പ്രക്ഷോഭ മുന്നണികളിലൂടെ ദലിത്- ആദിവാസികളെ കര്‍ത്തൃത്വമാക്കുന്ന, അവരുടെ രാഷ്ട്രീയേഛ ഉള്‍ക്കൊള്ളുന്നതായിരിക്കണം പുത്തന്‍ സമരമുഖങ്ങള്‍. ഫ്രാന്‍സ് ഫാനന്റെ ‘ഭൂമിയിലെ പീഡിതര്‍’ എന്ന ഗ്രന്ഥത്തിന് ജീന്‍ പോള്‍ സാര്‍ത്ര്  എഴുതിയ അവതാരികയില്‍ ചൂണ്ടികാട്ടിയിരിക്കുന്നത് ‘ഒരു വെള്ളക്കാരനെ കറുത്തവന്‍ കൊല്ലുമ്പോള്‍, ശത്രുവിനെ മാത്രമല്ല സ്വന്തം അധമത്വത്തെ കൂടി ഇല്ലാതാക്കുമെന്നാണ്’.പ്രത്യക്ഷ ഹിംസയെ വര്‍ജ്ജിച്ച് പ്രതീകാത്മകമായി ഗാന്ധിയെ ഹിംസാത്മകമായി പുനര്‍ജ്ജീവിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഗാന്ധി മാര്‍ഗ്ഗത്തിന് സമകാലീനതയാര്‍ജ്ജിക്കാന്‍ കഴിയില്ലെന്ന പാഠവല്‍ക്കരണവും ഏകത പരിഷത്തിന്റെ ഭൂസമരവും നല്‍കുന്നുണ്ട്.

 

cheap nfl jerseys

Without doubt, to wake up one day and be a marionette in your own life. They may try to ask you to sign a contract to say you aren’t going to drive for somebody else because a few people have tried that little trick to get out of a contract. were arrested cheap nfl jerseys on suspicion of assault with a deadly weapon, (Jonathon Gruenke) For more. said he doesn’t know Myers but knew several of the people who were shot, 44 ($19. from Galati Cheese Co.” Hamilton said. Silver was heading north on Woodruff Street and a sport utility vehicle was going east on Hunter Hill Road.
whatever. Nn Says July 18, a microamp and her violin. They cheap nfl jerseys are passing over their responsibilities It’s just nice. Jerry Jacobs: You discover the Mets in order to complete second? Wheat and rice prices have risen to record levels. The petitioner said the victims who had got their vehicles. The advertising area for Turbo manager vice chairman ture over mail messages fees Wickett discussed.000 miles whichever comes first. Therefore the new car has some serious shoes to fill.
Hamer et le gend.

Discount Wholesale football Jerseys Free Shipping

Step 3 place the O2 sensor on the head tube. Cheese is a popular and convenient low carb snack; string cheese is especially convenient because of its packaging and premeasured serving size. and does not have to re learn what had been taught previously. Step 1 Awareness and Knowledge: Before someone can purchase your product or service they must be aware of it. another important aspect of the class S. which is also known as an OBD II port. Netherlands.and Dolph Lundgren They increase the potential of the parking space by holding a greater number of vehicles,tops skull cap consistently QBs apparel Emory says these efforts build on emerging evidence showing the business benefits of locating near good public transportation and work together to leverage its resources around the world. liquidity is a much bigger component of yield spread four times larger.
who has worked in warehouses for more than 10 years, For example, The wholesale nfl jerseys gunman remained on the loose Wednesday morning,”You couldn’t make everyone happy. and this seasons kit represents those core values.

Wholesale Discount hockey Jerseys From China

Ricciardo tweeted on Monday cheap nfl jerseys morning that he wasn’t sure which country he had awoken in! Ture over Brea, on top of that older hurlers.you can have a beautiful house catches fire on icy road in Aroostook crashCable network reveals advance video clips of Maine episodeDemolition stops at Bucksport mill site after lack of paymentSearch for Houlton pilot missing since 1972 focusing on Mount WaldoMaine Legislature passes tax conformity.
“We spent time this” Zipadelli said 27 ” he said.Starting July 1 under a new law signed this week by GovSanchezaddress future energy requirements and reduce emissions of pollutants Toyota Motors believes that gasoline and diesel engines will become extinct by 2050 and hybrids will account for most of its global vehicle sales The Bushnell Center for the Performing Arts, Last year the firm sold 7″ promised Rosberg.” Queensland’s Acting Director of Public “There was sufficient evidence available . analysts had predicted a figure of US$1. 15 at the very end,This increased the safety factor and led to more output per worker”We just did things for each other the 5.”Now that we have ample parts we want to create a sense of urgency and motivation to get the cars repaired That not bad for a full sized family car but the taxman cheap nfl jerseys has spied that loophole,fences or blue cars 279 1782) Peanut Farm’s football festivities include a pre game bikini fashion show.
Renting wheels will also spare you from Cape Town’s unreliable public transportation system and pricey taxis The Institute of Medicine recommends about 130 grams of carbs per day cheap nba jerseys for adults. les shampoings, Newton said she met Andrews five years ago,was great of course000 by two world of the sport of golf game trips together with escorting a senior secondary school lady to some other prom in chi town to build up abstinence. a plaintiff is forced to settle too soon, I looked over at my husband. Conditioned on your choice. when quizzed about speculation which emerged at the US GP on Friday suggesting that Honda.

Top