‘ത്രീഡി സ്റ്റീരിയോ കാസ്റ്റ്’ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്ത്

അജിത്‌ കുമാര്‍ എ.എസ് സംവിധാനം ചെയ്ത ‘ത്രീ ഡി സ്റ്റീരിയോ കാസ്റ്റ് എന്ന ഡോക്യുമെന്‍ററിയുടെ ആദ്യ പ്രദര്‍ശനം ഒക്ടോബര്‍ 29നു  ആറ് മണിക്ക് തിരുവനന്തപുരം ചെങ്കല്‍ ചൂള കോളനിയിലെ കമ്മ്യുണിറ്റി  ഹാളില്‍ നടക്കും. ‘ബുദ്ധ നെവര്‍ സ്ലീപ്സ്’ന്റെ ബാനറില്‍ രൂപേഷ് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീത രംഗത്തെ ജാതിയെ കുറിച്ചുള്ള ഡോകുമെന്ററി പരമ്പരയുടെ ആദ്യ ഭാഗമാണ് ഇത്. ആദ്യ ഭാഗത്ത്‌ ചെണ്ട, സിനിമാറ്റിക് ഡാന്‍സ് കേരളത്തിലെ ‘നാടന്‍ പാട്ട്’ രംഗം എന്നിവയാണ് ചിത്രീകരിച്ചുട്ടുള്ളത്. ഡിബിന്‍ സി. അഗസ്റിന്‍ ക്യാമറയും ഉണ്ണി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

Top