ജാത്യാപമാനത്തിനെതിരെ ചൂല്‍ ആയുധമാകുമ്പോള്‍

ഗീഥ

“ഭര്‍ത്താവും കുടുംബാംഗങ്ങളും ചില സാമൂഹ്യപ്രവര്‍ത്തകരും പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തതുകൊണ്ടുമാത്രം കൊല്ലം ഗസ്റ്റ് ഹൌസിലെ യുവതിയ്ക്ക് താന്‍ നേരിട്ടുകൊണ്ടിരിയ്ക്കുന്ന അനീതിക്കെതിരെ പ്രതികരിയ്ക്കാനും തന്നെ വേട്ടയാടുന്നവര്‍ക്കെതിരെ പോരാടാനും സാധിയ്ക്കുന്നു. എന്നാല്‍, പരാതിപ്പെടുക എന്ന “തെറ്റ്” ചെയ്തതുകൊണ്ട് മാത്രം ഇവര്‍ സാമൂഹികമായും ഭരണസ്ഥാപനങ്ങളാലും വിചാരണ നേരിടുന്നു.

“While I was student of Kaduthuruthy Saint Michael’s High School I always had a medal of first rank on my chest. While I  had been waiting to collecting the stipend from the office my headmaster came in and asked ‘ha, ha, Does a first rank holder also have a stipend ?’ That was another form of keeping a caste tag an my chest along with cast medal ! “

– സുനില്‍ രാജ് ഫിലിപ്പ്,  സി.എസ്.ഐ. പുരോഹിതന്‍

(കോട്ടയം മുട്ടുച്ചിറ സെന്റ് ആഗ്നസ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ ഒന്നാം ക്ളാസ്സില്‍ ചേരാനെത്തിയ വിദ്യാര്‍ത്ഥികളുടെ കഴുത്തില്‍ ജാതിപ്പേര് എഴുതിച്ചേര്‍ത്ത കാര്‍ഡ് അണിയിച്ച സംഭവത്തെക്കുറിച്ച് ഫെയ്സ് ബുക്കില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പറഞ്ഞത്).

(1) 2004 ആഗസ്ത് 13-ന് വൈകുന്നേരം മൂന്ന് മണിയ്ക്ക് നാഗ്പ്പൂര്‍ ജില്ലാ കോടതി സമുച്ചയത്തില്‍ വച്ച് നിരവധി കേസുകളില്‍ ആരോപിതനായ അക്കുയാദവ് ഇരുന്നൂറിലേറെ  വരുന്ന സ്ത്രീകളുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടു.  നാഗ്പ്പൂര്‍

Supporters gather in Nagpur to demand bail for the women

നഗരപ്രാന്തത്തിലെ കസ്തൂര്‍ബ നഗര്‍ കോളനി നിവാസികളായ ദലിത് സ്ത്രീകളാണ് അക്കുയാദവിനെ ആക്രമിച്ചത്. ഒരു ദശകത്തിലേറെ കാലമായി തങ്ങളിലുള്ളവരെ ബലാത്സംഗം ചെയ്യുകയും ജീവിതം ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുയും ചെയ്ത അക്കുയാദവിനെതിരെ നിയമ സംവിധാനങ്ങള്‍ക്ക് മുമ്പില്‍ നിരന്തരം പരാതിപ്പെട്ടെങ്

കിലും നടപടികളൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ആക്രമണവും കൊലപാതകവും നടന്നത്. കറിക്കത്തിയും മുളകുപൊടിയും ഉപയോഗിച്ച് നടന്ന ആക്രമണത്തിനിടയില്‍ അക്കു യാദവിന്റെ ലിംഗം ചേദിയ്ക്കപ്പെട്ടു. അക്കുയാദവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടെന്നാരോപിച്ച് അഞ്ചു സ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്തെങ്കിലും ശക്തമായ പൊതുജന പ്രക്ഷോഭത്തെ തുടര്‍ന്ന് കോടതി അന്നു തന്നെ അവര്‍ക്ക് ജാമ്യം അനുവദിച്ചു. കോളനിയിലെ മുഴുവന്‍ സ്ത്രീകളും തങ്ങള്‍ ഓരോരുത്തരുമാണ് ആ കുറ്റം ചെയ്തതെന്നും തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

(2)  2010 ജൂലൈ 20-ന് ഉത്തര കര്‍ണ്ണാടകയിലെ ഹാവേരി ജില്ലയില്‍ സാവനൂര്‍ എന്ന ചെറുപട്ടണത്തിലെ തോട്ടിപ്പണി ചെയ്യുന്ന ജനത മുന്‍സിപ്പല്‍ കൌണ്‍സില്‍ ഓഫീസിനു മുമ്പാകെ ഒത്തുകൂടുകയും മനുഷ്യ മലം തങ്ങളുടെ ശരീരത്തില്‍ ഒഴിയ്ക്കുകയും ചെയ്തു. വ്യാപാര സമുച്ചയം നിര്‍മ്മിയ്ക്കുന്നതിനായി തലമുറകളായി തങ്ങള്‍ ജീവിച്ച മണ്ണില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന സാവനൂര്‍ മുന്‍സിപ്പല്‍ കൌണ്‍സില്‍ അധികാരികളുടെ നിര്‍ദ്ദേശം അംഗീകരിയ്ക്കാതിരുന്ന ഭാംഗി വിഭാഗത്തില്‍പ്പെട്ട ജനത, തങ്ങള്‍ക്കുള്ള കുടിവെള്ള വിതരണം അധികാരികള്‍ നിര്‍ത്തി വച്ച സാഹചര്യത്തിലായിരുന്നു ഇത്തരമൊരു പ്രതിഷേധം നടത്തിയത്.

(3)  2011 മെയ് 10-ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ ദുംബ്രിഗുഡ താലൂക്കില്‍ സരയാ ഗ്രാമപഞ്ചയത്തില്‍ വച്ച് അറക്കു നിയോജക മണ്ഡലത്തിലെ ടി.ഡി.പി. എം.എല്‍.എ. ശിവേറുസോമയെ തദ്ദേശീയരായ ഗോത്രവിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ ആക്രമിയ്ക്കുകയും ചാണകവും കളിമണ്ണും അദ്ദേഹത്തിനു നേരെ വലിച്ചെറിയുകയും ചെയ്തു. പ്രദേശത്തെ ചൈനാ കളിമണ്‍ ഖനനത്തെ എതിര്‍ക്കുന്ന സമരത്തിന്റെ ഭാഗമാണ് ഈ പ്രതിഷേധ പ്രകടനം നടന്നത്.

അധികാര നഷ്ടത്തെക്കുറിച്ചുള്ള സവര്‍ണ്ണ വ്യാകുലതകളുടെ പ്രത്യക്ഷ പ്രതിഫലനങ്ങളായി രാഴെപ്പറയുന്ന സംഭവങ്ങളെ കാണേണ്ടി വരുന്നത് മേല്‍പ്പറഞ്ഞ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്.

കേരളത്തില്‍, പത്തനംതിട്ട ജില്ലയില്‍ ഏനാദിമംഗലം പഞ്ചായത്തില്‍ ദലിത് വിഭാഗത്തില്‍ പ്പെട്ട സരസ്സമ്മ കുട്ടപ്പന്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ അവര്‍ ഉപയോഗിച്ച ഓഫീസ് മുറിയും ഉപകരണങ്ങളും നിയുക്ത പ്രസിഡന്റും സംഘവും ചേര്‍ന്ന് ‘പുണ്യാഹം’ തളിച്ച ശുദ്ധമാക്കി. തിരുവനന്തപുരം ജില്ലയില്‍ പുല്ലമ്പാറ പഞ്ചായത്തില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട  ശ്രീകല പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോഴും സമാന രീതിയില്‍ ശുദ്ധികലശം നടത്തപ്പെട്ടു. റജിസ്ട്രേഷന്‍ വകുപ്പില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട ഐ.ജി. വിരമിച്ചപ്പോള്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന കസേരയും ഓഫീസും മൂത്രം തളിച്ച് ശുദ്ധീകരിച്ചു. വെളിനല്ലൂര്‍ യു.പി.സ്കൂളില്‍ ദലിത് വിദ്യാര്‍ത്ഥികളെക്കൊണ്ട് മൂത്രപ്പുര കഴുകിച്ചു.

അധികാരം / മേല്‍ക്കൊയ്മ നിലനിര്‍ത്തുന്നതിന്റെ / തിരിച്ചു പിടിയ്ക്കുന്നതിന്റെ സാംസ്കാരിക ‘അസ്രീകര’ രൂപങ്ങള്‍ – പുണ്യാഹം, ചാണകം, ഗോമൂത്രം, ജാതിപ്പേരു പറഞ്ഞുള്ള അധിക്ഷേപങ്ങളില്‍ നിന്നൊക്കെ വളര്‍ന്ന് ‘സെക്കുലര്‍ സമൂഹം’ പ്രകട പ്രവൃത്തികളിലെത്തി നില്‍ക്കുന്നു.

“ശ്രീനാരായണന്റെയും അയ്യന്‍കാളിയുടേയും കാലത്ത് അധികാര കേന്ദ്രങ്ങള്‍ നായരീഴവ ലഹള, പുലയ ലഹള എന്നൊക്കെ വിളിച്ച സമരങ്ങളിലൂടെയാണ് പഴയ വ്യവസ്ഥ തകര്‍ക്കപ്പെട്ടത്. അതിനെ തിരിച്ചു കൊണ്ടുവരാന്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ‘ലഹള’കളും തിരിച്ചു വരുന്നതില്‍ അത്ഭുതപ്പെടാനില്ല
–  ബി ആര്‍ പി ഭാസ്കര്‍
(കൊല്ലം ആശ്രാമം ഗസ്റ്റ് ഹൌസില്‍ കെ.ഡി.എം.എഫ്. പ്രവര്‍ത്തകള്‍ നടത്തിയ പ്രതിഷേധ സമരത്തെക്കുറിച്ച് ഫെയ്സ് ബുക്കില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പറഞ്ഞത്)

മുലയരിഞ്ഞ നങ്ങേലിയുടെ പിന്‍മുറക്കാര്‍ നല്‍കുന്ന ഞെട്ടലുകള്‍ ഈ പ്രതിഷേധങ്ങളെ അവമതിയ്ക്കുന്നതിന്റെ ഭാഗമായി തന്നെയാണ്, കൊല്ലം ഗസ്റ്റ് ഹൌസിലെ കേരള ദലിത് മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തരുടെ പ്രതിഷേധം ‘സാംസ്ക്കാരികച്യുതിയും സാമൂഹ്യ വിരുദ്ധവും മറ്റും മറ്റും’ ആയത്.

ആണധികാര ജാത്യാധികാര വ്യവസ്ഥയില്‍ തൊഴിലിടങ്ങളിലെ ജാതിസ്ത്രീയുടെ അനുഭവങ്ങള്‍ ദുരിതങ്ങളാണ്. തന്റെ തൊഴില്‍ സ്ഥലത്ത് നേരിട്ട ജാതിയ ലൈംഗീക പീഡനങ്ങള്‍ക്കെതിരെ പരാതി നല്‍കിയ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൌസിലെ ജീവനക്കാരിയെ ജാതീയമായും ശാരീരികമായും ഉപദ്രവിച്ചതിനു പുറമേ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയത് തുടര്‍ നടപടികള്‍ക്കൊരുങ്ങുകയാണ് അവരുടെ തൊഴിലുടമയായ വിനോദസഞ്ചാര വകുപ്പ്. മറ്റെല്ലാ പൊതു ഇടങ്ങളിലുമെന്നപോലെ തൊഴിലിടങ്ങളിലും നിലനില്‍ക്കുന്നത് ജാത്യാധികാര ബന്ധങ്ങള്‍ തന്നെ. “എന്‍.ജി.ഒ. യൂണിയന്‍  അംഗമായ ഞാന്‍ കേരള ദലിത് മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു ശേഷം ദലിതായി’ തീര്‍ന്നു, എന്ന് ആശ്രമം ഗസ്റ്റ് ഹൌസിലെ ജീവനക്കാരി.

സ്ത്രീകള്‍ (കേരളീയ) പൊതു ഇടങ്ങളില്‍ നേരിടുന്ന ആക്രമണങ്ങളും അപമാനങ്ങളും ലൈംഗീകമായ

തീവ്രവാദമായി (sexual terrorism) എന്തുകൊണ്ട് കണക്കാക്കപ്പെടുന്നില്ല എന്നത് സ്ത്രീവാദികളും എഴുത്തുകാരികളും ഉന്നയിച്ചുകൊണ്ടിരിയ്ക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. നോട്ടങ്ങള്‍ ഉള്‍പ്പെടെ വാചികവും ശാരീരികവുമായ അതിക്രമങ്ങള്‍ (പൊതു,സ്വകാര്യ ഇടങ്ങളില്‍) ലൈംഗീക തീവ്രവാദമായി കരുതപ്പെടുകയോ ഭരണകൂടം ഇതിനെതിരെ നടപടികള്‍ സ്വീകരിയ്ക്കയോ ചെയ്യുന്നില്ല എന്നത് ഈ അതിക്രമങ്ങള്‍ “അംഗീകൃതാപമാനങ്ങളോ അപമാനാംഗീകാരങ്ങളോ” ആണെന്ന് സാമൂഹ്യ, ഭരണകൂട (ആണ്‍) സ്ഥാപനങ്ങള്‍ കരുതുന്നു എന്നത് വ്യക്തമാക്കുന്നു.  കോഴിക്കോട് വച്ച് രാത്രിയില്‍ തന്റെ താടി കാരണം ഓട്ടോറിക്ഷ ലഭിയ്ക്കാന്‍ ബുദ്ധിമുട്ടിയെന്ന് ഒരു സാഹിത്യകാരന്‍ വിലപിയ്ക്കുമ്പോള്‍ തീവ്രവാദത്തിന്റെ സാമൂഹ്യ പ്രതിഫലനങ്ങളെക്കുറിച്ച് നമ്മള്‍ ബേജാറാവുന്നു. ഇതേ സമൂഹത്തില്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു സ്ത്രീയ്ക്ക് തെരുവോരങ്ങളിലോ, നടുതെരുവിലോ വീടകങ്ങളില്‍ പോലുമോ അതിക്രമങ്ങള്‍/ തീവ്രവാദങ്ങള്‍ നേരിടാതെ ജീവിയ്ക്കാന്‍ സാധ്യമല്ല എന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട് എന്നത് പരാമര്‍ശിയ്ക്കപ്പെടാതെ പോകുമ്പോള്‍ ആ ലൈംഗിക തീവ്രവാദത്തിന്റെ കൂട്ടിരിപ്പുകാര്‍ ആണ്‍വ്യസ്ഥിതിയും ഭരണ, കുടംബ ഘടനകളും സവര്‍ണ്ണ ജാതീയതയുമണ് എന്നിടത്താണ് വിഷയം.

കേരളത്തില്‍ ദലിതനും സ്ത്രീയ്ക്കും നേരിടേണ്ടി വരുന്ന തീവ്രവാദങ്ങള്‍, സാമൂഹ്യമായ ഉരുവിലക്കുകള്‍ സമാനമാണ്. ദലിത് സ്ത്രീകള്‍ ഇരുമുഖ തീവ്രവാദത്തിന്റെ ഇരകള്‍. ഈ തീവ്രവാദത്തിനെതിരെ പ്രതികരിയ്ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൌസിലെ ജീവനക്കാരിയ്ക്ക് വിനോദസഞ്ചാര വകുപ്പു നല്‍കിയ സസ്പെന്‍ഷന്‍. ജീവനക്കാരി നല്‍കിയ പരാതിയിന്‍മേല്‍ അന്വേഷണം നടത്തിയ വിമണ്‍സ് കമ്മിറ്റി കണ്ടെത്തിയത് പരാതിക്കാരി “എല്ലാ ജീവനക്കാരോടും വൃത്തികെട്ട ഭാഷ ഉപയോഗിയ്ക്കുന്നു, ജോലി ചെയ്യുന്നതിന് മടി കാണിയ്ക്കുന്നു” എന്നാണ. എന്നാല്‍ ജീവനക്കാരിയേയും ആരോപണവിധേയരില്‍ രണ്ട് പേരെയും ഒരുമിച്ച് സസ്പെന്റ് ചെയ്തു കൊണ്ട് വിനോദസഞ്ചാര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ പറഞ്ഞ കാരണം വിമണ്‍സ് കമ്മിറ്റിയുടെ ഇതേ റിപ്പോര്‍ട്ടിലെ മറ്റൊരു പരാമര്‍ശമാണ്. ഇദ്ദേഹം ജീവനക്കാരിയോട് മോശമായി സംസാരിയ്ക്കുന്നതും അടിയ്ക്കാന്‍ ഭാവിയ്ക്കുന്നതും (അടിച്ചത്, അടിയ്ക്കാന്‍ ഭാവിച്ചു എന്ന് വിമണ്‍സ് കമ്മിറ്റി) രണ്ട് ജീവനക്കാരികള്‍ നേരിട്ടു കണ്ടതായി മൊഴി നല്‍കിയത് വിമണ്‍സ് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട് എന്നതാണത്. ഇങ്ങനെ പരാതിപ്പെട്ട സ്ത്രീയേയും ആരോപണ വിധേയരായ രണ്ട് പേരെയും ഒരുമിച്ച് സസ്പെന്റ് ചെയ്തു കൊണ്ട് വിനോദസഞ്ചാര വകുപ്പ് നീതി ഒരിയ്ക്കല്‍ കൂടി നടപ്പിലാക്കി.

വിശാഖ V/s രാജസ്ഥാന്‍ സര്‍ക്കാര്‍ എന്ന കേസ്സിന്റെ വിധിന്യായത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ (It should ensure that victims or witnesses are not victimized or discriminated against while dealing with complaints of sexual harassments) അവഗണിച്ചുകൊണ്ടും ലംഘിച്ചുകൊണ്ടു മാണ് പരാതിക്കാരിയായ ജീവനക്കാരിയെ വിനോദസഞ്ചാര വകുപ്പ്  സസ്പെന്റ് ചെയ്തത്. മൂന്ന് പേരടങ്ങിയ വിമണ്‍സ് കമ്മിറ്റി പരാതിക്കാരിയുടെ മൊഴി “നേരിട്ടു കേള്‍ക്കാന്‍ സമയമില്ലാത്തതിനാല്‍” അന്നേ ദിവസം നാലുമണിയ്ക്ക് മുമ്പായി എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. ആരോപണവിധേയരും സാക്ഷികളും കമ്മിറ്റി മുമ്പാകെ എന്താണ് ബോധിപ്പിച്ചതെന്ന് പരാതിക്കാരിയ്ക്കറിയില്ല; അറിയാനുള്ള അവസരമോ അവരെ വിസ്തരിക്കാനുള്ള അനുവാദമോ കമ്മിറ്റി നല്‍കിയില്ല. ആരോപണവിധേയരുടെ പക്ഷം ചേര്‍ന്ന് നടപടിക്രമങ്ങളൊന്നും തന്നെ പാലിയ്ക്കാതെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പോലും പരാതിക്കാരിയ്ക്ക് നല്‍കിയില്ല. പരാതി നല്‍കിയ സ്ത്രീയുടെ സ്വഭാവഹത്യ നടത്തുകയും ജോലി ചെയ്യാന്‍ മടിയുള്ളവളായി ചിത്രീകരിയ്ക്കുകയും ചെയ്തു. (ഇരയ്ക്കെതിരെ വിമണ്‍സ് കമ്മിറ്റി തന്നെ കുറ്റപത്രം സമര്‍പ്പിച്ചു) ഇരയേയും സാക്ഷികളേയും ക്രൂശിയ്ക്കരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശവും ലംഘിക്കപ്പെട്ടു. പരാതിക്കാരിയെ സഹായിയ്ക്കുകയും അനീതിക്കെതിരെ പ്രതികരിയ്ക്കാന്‍ ധൈര്യം നല്‍കുകയും ചെയ്്ത അര്‍ദ്ധ പട്ടിണിക്കാരിയായ ഒരു താല്‍ക്കാലിക ജീവനക്കാരിയെ വിമണ്‍സ് കമ്മിറ്റിയ്ക്ക് മുമ്പാകെ പരാതിക്കാരിയ്ക്കനുകൂലമായി മൊഴി നല്‍കി എന്ന കാരണത്താല്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു.

തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പരാതിപ്പെട്ട സംഭവങ്ങളില്‍ ഏതിലെങ്കിലും പരാതിയ്ക്കാരിയ്ക്ക് നീതി ലഭിച്ചതായി അറിവില്ല. തൊഴിലാളി സംഘടനകള്‍ പ്രത്യേകിച്ചും ഇടതുപക്ഷ സംഘടനകള്‍ ഇത്തരം പരാതികളില്‍ ആരോപണവിധേയരായവരുടെ കൂടെയാണ് നിലകൊള്ളുന്നത്. പി.ഇ.ഉഷ, നളിനി നെറ്റോ തുടങ്ങി ഇങ്ങനെ പരാതിപ്പെട്ട എല്ലാവരും ഉദ്യോഗസ്ഥ വൃന്ദങ്ങളുടേയും ഭരണകൂട സ്ഥാപനങ്ങളുടേയും ആണ്‍ അധികാര രാഷ്ട്രീയത്തിന്റെയും ഇരകളായി തീരുകയാണുണ്ടായത്. മലപ്പുറം ജില്ലയില്‍ ഇങ്ങനെ പരാതിപ്പെട്ട അദ്ധ്യാപികയുടെ ഭര്‍ത്താവിനെ തീവ്രാദിയാക്കി മുദ്രകുത്തി ജയിലിലടച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഉള്ള സ്കൂളില്‍ പരാതി നല്‍കിയ അദ്ധാപികയ്ക്കും നീതി ലഭിച്ചില്ല. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ അദ്ധ്യാപിക സഹാദ്ധ്യാപകനെതിരേയും, വിദ്യാര്‍ത്ഥിനി മറ്റൊരദ്ധ്യാപകനെതിരേയും നല്‍കിയ പരാതികളുടെ അവസ്ഥയും തഥൈവ. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ ഇങ്ങനെ പരാതി നല്‍കിയ ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് അവസാനം തന്റെ വിദ്യാഭ്യാസം തന്നെ പകുതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. സെക്രട്ടേറിയറ്റിലെ സി.പി.ഐ.(എം) സംഘടനാ നേതാവിനെതിരെ പരാതി നല്‍കിയ കഴിഞ്ഞ ഇടതുപക്ഷ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പരാതിയിന്‍മേലും നടപടികളൊന്നും ഉണ്ടായില്ല.

 പരാതി നല്‍കുന്ന സ്ത്രീ നേരിടേണ്ടി വരുന്ന എതിര്‍വാദങ്ങള്‍ – വ്യാജപരാതി, ജോലി ചെയ്യാനുള്ള വിമുഖതയെ മറച്ചു വയ്ക്കാനുള്ള കുറുക്കു വഴി, വിമുഖതയ്ക്കെതിരെ നടപടി ഒഴിവാക്കുന്നതിന് വേണ്ടി, ദുര്‍ന്നടപ്പുകാരി, മോശം കുടുംബപശ്ചാത്തലം – തുടര്‍ന്ന് തൊഴില്‍ സ്ഥലത്തും സമൂഹത്തില്‍ തന്നെയും ഫത്വകള്‍ പുറപ്പെടുവിച്ച് ഒറ്റപ്പെടുത്തല്‍ (നോട്ടീസുകള്‍, പോസ്റ്ററുകള്‍, അശ്ളീലകത്തുകള്‍, അജ്ഞാത ഫോണ്‍ സന്ദേശങ്ങള്‍) സ്ഥാപനത്തിന്റെ (അത് വഴി ആണ്‍ അധികാര ഘടനയുടേയും) ‘സല്‍പ്പേരിന്’ കളങ്കം ചാര്‍ത്തി, കരിവാരിത്തേച്ചു (സ്ഥാപനാഭിമാനം പുരുഷാഭിമാനം മാത്രമാവുന്നു. അത് നിലനിര്‍ത്തപ്പെടുന്നതോ സ്ത്രീയുടെ നിരന്തരമായ അപമാനങ്ങളിലൂടെയും) ഇതേ ഗസ്റ്റ് ഹൌസില്‍ നടന്ന പോലീസ്/ഗുണ്ട/ സിനിമാപ്രവര്‍ത്തകരുടെ മദ്യസല്‍ക്കാരം റിപ്പോര്‍ട്ട് ചെയ്തതിനാണ് മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെതിരെ വധശ്രമമുണ്ടായത്.

നാലുവര്‍ഷമായി ഔദ്യോഗിക സ്ഥലത്ത് പീഡനമനുഭവിയ്ക്കുന്ന ജീവനക്കാരി നല്‍കിയ ഒരു പരാതിപോലും സ്വീകരിയ്ക്കപ്പെടുകയോ രേഖപ്പെടുത്തുകയോ, മേലധികാരികള്‍ക്ക് നല്‍കുകയോ ഉണ്ടായില്ല; മാനേജര്‍ തയ്യാറായില്ല. മറിച്ച് ഉചിതമാര്‍ഗ്ഗേനയല്ലാതെ (മാനേജര്‍ വഴിയല്ലാതെ) ഉന്നതാധികാരികള്‍ക്ക് പരാതി സമര്‍പ്പിച്ചതിന്റെ പേരില്‍ ജീവനക്കാരിക്കെതിരെ ശിക്ഷാ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കെ. ഡി.എം.എഫ് പ്രവര്‍ത്തകരുടെ ചൂല്‍ പ്രതിഷേധം നടന്നത്. കെ. ഡി.എം.എഫ് പ്രവര്‍ത്തകരുടെ ചൂല്‍ സമരം കേരളീയ പൊതു സമൂഹവും മുഖ്യധാര മാധ്യമങ്ങളും ഒറ്റക്കെട്ടായി എതിര്‍ത്തു. സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ അറസ്റ്റിലാവുകയും ജാമ്യം ലഭിയ്ക്കാതെ ഒരു മാസത്തിലേറെക്കാലം തടവറയില്‍ കിടക്കുകയും ചെയ്തു. കൊലപാതകികള്‍ക്കും ഗുണ്ടകള്‍ക്കും അഴിമതിക്കാര്‍ക്കും നിസ്തുലമായി ജാമ്യവും പരോളും ശിക്ഷയില്‍ ഇളവും അനുവദിയ്ക്കപ്പെടുന്ന ഒരു നീതിന്യായ വ്യവസ്ഥിതിയില്‍ നിന്നാണ് ഈ നടപടി. ജാമ്യനിഷേധത്തിന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പറഞ്ഞ കാരണങ്ങള്‍  നിയമവിരുദ്ധമായി സംഘം ചേരല്‍, ചൂലുപോലുള്ള ‘ആയുധ’ങ്ങള്‍ കൈവശം വച്ച് ഗസ്റ്റ് ഹൌസില്‍ അതിക്രമിച്ചു കയറി മാനേജരേയും ജോലിക്കാരേയും അക്രമിയ്ക്കല്‍, “ഔദ്യോഗിക കൃത്യനിര്‍വ്വഹണം” തടസ്സപ്പെടുത്തല്‍, പ്രതികളുടെ മേല്‍വിലാസങ്ങള്‍, തിരിച്ചറിയല്‍ രേഖകള്‍ പരിശോധിയ്ക്കപ്പെട്ടില്ല, ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിയ്ക്കാനും ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതകള്‍ ഉണ്ട്, തുടങ്ങിയവയാണു.  ഹൈക്കോടതിയാണ് പിന്നീട് ഇവര്‍ക്ക് ജാമ്യം നല്‍കിയത്. കെ. ഡി.എം.എഫ്. പ്രവര്‍ത്തകരുടെ ചൂല്‍ സമരം ഉളവാക്കിയ പ്രതികരണങ്ങള്‍ – മാധ്യമങ്ങളെ വിളിച്ചുവരുത്തി ഇത്തരത്തില്‍ പ്രതിഷേധിയ്ക്കുന്നത് പ്രകടനാത്മകമാണ്, സമരാഭാസമാണ്, നിരപരാധിയ്ക്കാണ് മര്‍ദ്ദനമേറ്റത്, സ്ത്രീകള്‍ അക്രമപാതയിലേയ്ക്കിറങ്ങുന്നത് സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കും. സ്ത്രീ പീഡനങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണങ്ങള്‍ ഇല്ലാത്തതാണ് സ്ത്രീ പീഡനം വര്‍ദ്ധിയ്ക്കുന്നതിന് ഒരു കാരണം എന്നുറപ്പിച്ചു പറഞ്ഞ അതേ കോയ്മ ‘കറുത്ത’ സ്ത്രീകള്‍ ചൂല് കൊണ്ട് പ്രതികരിച്ചപ്പോള്‍ പ്രതിഷേധിച്ചിറങ്ങി. ഗുണ്ടാ ആക്രമണങ്ങള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീധന മരണങ്ങള്‍, ബാലപീഡനങ്ങള്‍, പെണ്‍വാണിഭങ്ങള്‍ ഇങ്ങനെ സമൂഹത്തിന്റെ തിന്‍മകള്‍ക്കെല്ലാറ്റിനുമെതിരെ നിശ്ബ്ദമായിരിയ്ക്കയോ അധര വ്യായാമങ്ങള്‍ മാത്രം നടത്തുകയോ ചെയ്യുന്ന കേരളീയ സിവില്‍ സമൂഹവും മാധ്യമങ്ങളും ചൂല് സമരത്തിനെതിരെ വീറോടെ പ്രതികരിച്ചു. മധ്യവര്‍ഗ്ഗത്തിന്റെ യാത്രാ സൌകര്യങ്ങളില്‍, അരക്ഷിതാവസ്ഥകളില്‍, സൌമ്യയുടെ ദുരന്തത്തില്‍ വേവലാതി അണപൊട്ടി. അതേ സമയം മധ്യവര്‍ഗ്ഗത്തിന്റെ മറ്റൊരത്യന്താപേക്ഷിത ഘടകമായ വീട്ടുവേലയ്ക്ക് നില്‍ക്കുന്നവരുടെ പ്രതിനിധിയായ തമിഴ് ബാലിക ധനലക്ഷ്മിയുടെ ദുരന്തത്തില്‍ ഈ വ്യാകുലതകളോ പ്രതിഷേധങ്ങളോ കണ്ടില്ല.

അണ്ണാഹസ്സാരെപ്പോലുള്ള സ്വയം പ്രഖ്യാപിത പൊതുസമൂഹ പ്രതിനിധികളുടെ അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധങ്ങള്‍ പെട്ടെന്നു വാര്‍ത്താ പ്രാധാന്യവും പൊതുജനസമ്മതിയും നേടുന്നതിലെ മനശ്ശാസ്ത്രം മധ്യവര്‍ഗ്ഗ വ്യാകുലതകള്‍ തന്നെയാണ്.  ജാതിയും സാമൂഹികാധികാര പദവികളും അഴിമതിയെ നിര്‍ണ്ണയിക്കുന്ന കാലം പണം നല്‍കിയും സ്വാധീനം ചെലുത്തിയും സ്വന്തം കാര്യങ്ങള്‍ നടത്തിയെടുക്കുന്ന അതേ മധ്യവര്‍ഗ്ഗം പെട്ടെന്നൊരു ദിനം സ്വയം വിശുദ്ധരായി തങ്ങളേക്കാള്‍ അഴിമതിക്കാരായ മറ്റൊരു ന്യൂനപക്ഷത്തിനെതിരെ സമരം പ്രഖ്യാപിയ്ക്കുന്നു. മധ്യവര്‍ഗ്ഗത്തിന്റെ സമകാലീന വ്യാകുലതകളിലൊന്ന് സ്ഥാപന വല്‍ക്കരിക്കപ്പെട്ട അഴിമതിയാണ്. ഈ മധ്യവര്‍ഗ്ഗം തന്നെയാണ് ‘കറുത്ത’ സ്ത്രീകളുടെ ചൂല്‍ സമരത്തിനെതിരെ അലമുറയിട്ടത്.

കെ. ഡി .എഫ്. പ്രസിഡന്റ് രാമഭദ്രന്‍: – “ഗാര്‍ഹിക പീഡനങ്ങളുടെ ഫലമായി കേരളത്തില്‍ ഒരോ കുടുംബത്തിലും എത്രയോ സ്ത്രീകളെ പുരുഷന്‍മാര്‍ ചൂലുകൊണ്ടടിയ്ക്കുന്നു. അത് സമൂഹത്തിന് വിഷയമാവുന്നില്ല. വര്‍ഷങ്ങളായി ഒരു ദലിത് സ്ത്രീ നേരിട്ട കൊടിയ ജാതീയവും ശാരീരികവുമായ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിയ്ക്കുന്നതിന്റെ ഭാഗമായി, കേസ്സൊതുക്കി തീര്‍ക്കാനും കേസ്സന്വേഷണം അട്ടിമറിയ്ക്കാനും ശ്രമിച്ച വ്യക്തിക്കെതിരെ കുറച്ച് സ്ത്രീകള്‍ പ്രതികരിച്ചപ്പോള്‍ ജാമ്യം നല്‍കാന്‍ പോലും തയ്യാറാവാത്തൊരു നിയമ വ്യവസ്ഥയും കുറ്റപ്പെടുത്തുന്ന സാമൂഹ്യ വ്യവസ്ഥയുമാണിവിടെയുള്ളത്. ആശ്രാമം ഗസ്റ്റ് ഹൌസിലെ മദ്യസല്‍ക്കാരങ്ങള്‍, മറ്റനാശാസ്യ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയെല്ലാം അന്വേഷണ വിധേയമാക്കണം. സിനിമാരംഗത്തുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് പോലീസുകാരും ഗുണ്ടകളും ചേര്‍ന്ന് ഗസ്റ്റ് ഹൌസില്‍ നടന്ന മദ്യസല്‍ക്കാരം റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ ഗുണ്ടകള്‍ ആക്രമിച്ചു വധിയ്ക്കാന്‍ ശ്രമിച്ചു. മനുഷ്യര്‍ക്കിപ്പോള്‍ പ്രതികരിയ്ക്കാന്‍ ഭയമാണ്. ആരും എപ്പോഴും ആക്രമിയ്ക്കപ്പെടാം എന്ന അവസ്ഥ.”

ആശ്രാമം ഗസ്റ്റ് ഹൌസില്‍ കെ.ഡി.എം.എഫ്. പ്രവര്‍ത്തകള്‍ പ്രതിഷേധിച്ചതെന്തിനെന്നോ ഒരു ദലിത് ജീവനക്കാരി കഴിഞ്ഞ നാലു വര്‍ഷം തന്റെ തൊഴിലിടത്തില്‍ അനുവഭവിച്ചതെന്തെന്നോ അന്വേഷിക്കാന്‍ മാധ്യമങ്ങളോ പൊതുസമൂഹമോ തയ്യറായില്ല. പകരം ഇരയെ പ്രതിസ്ഥാനത്തു നിര്‍ത്തുകയും പ്രതിയുടെ വക്താവിന്, പ്രതിയ്ക്ക് തന്നേയും ഇരയുടെ സ്ഥാനം കല്‍പ്പിച്ചു നല്‍കുകയും ചെയ്തു.

മഞ്ജു : –  (കെ. ഡി.എം.എഫ്. പ്രവര്‍ത്തക, സമരത്തില്‍ പങ്കെടുത്തതിന് ജയിലിലടയ്ക്കപ്പെട്ടു)
‘മുലകുടി മാറാത്ത കുട്ടികള്‍ ഉള്ള അമ്മമാര്‍ ഉള്‍പ്പെടെ ഞങ്ങള്‍ ഒരു മാസക്കാലം ജാമ്യം നിഷേധിയ്ക്കപ്പെട്ട് തടവില്‍ കിടന്നു. ദലിതര്‍ക്ക് വേണ്ടി സമരം നടത്തിയാല്‍ അത് തീവ്രവാദമാണ്. ഞങ്ങള്‍ പല പൊതുവിഷയങ്ങളിലും ഇടപെട്ടിട്ടുണ്ട്. അന്നൊന്നും പോലീസ് ഭീകരവാദമായി ചിത്രീകരിച്ചിട്ടില്ല. ഞങ്ങള്‍ കൊല്ലം ഗസ്റ്റ് ഹൌസ് മാനേജറോട് സംസാരിയ്ക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തെ കാണാനോ സംസാരിയ്ക്കാനോ പറ്റില്ലെന്ന് അവിടുത്തെ തൂപ്പുകാരിയാണ് പറയുന്നത്. അവസാനം മാനേജര്‍ ചര്‍ച്ചയ്ക്ക് സമ്മതിച്ചു. ഗസ്റ്റ് ഹൌസില്‍ ഇതൊക്കെ സാധാരണ സംഭവമാണെന്നും ചിലപ്പോള്‍ പോലീസ് കേസ്സൊക്കെയുണ്ടാവും അതു കൊണ്ട് ഒത്തുതീര്‍പ്പിലെത്തുകയാണ് നല്ലത് എന്നാലേ ഇവിടെ ജോലി ചെയ്യാന്‍ സാധിയ്ക്കയുള്ളൂ” എന്നൊക്കെയാണ് മാനേജര്‍ ഞങ്ങളോട് പറഞ്ഞത്.  തര്‍ക്കമായി. തര്‍ക്കത്തിനിടയില്‍ മാനേജര്‍ എണീറ്റു പോകാന്‍ ശ്രമിച്ചു. നല്ല ഉയരവും കരുത്തുമുള്ള മാനേജറെ പിടിച്ചിരുത്താന്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞത് അയാളുടെ ഷര്‍ട്ടില്‍ പിടിച്ചിട്ടാണ്. തൂപ്പുകാരി ഞങ്ങളെ തടയാനും അടിയ്ക്കാനും തുടങ്ങി. ലളിത എന്ന അസുഖബാധിതയായ സ്ത്രീയുടെ മുഖത്തടിച്ചു. അവരുടെ പല്ല് പോയി. അപ്പോഴാണ് അവര്‍ ചൂല് കൊണ്ട് തൂപ്പുകാരിക്കെതിരെ പ്രതികരിച്ചത്. ആശ്രാമം ഗസ്റ്റ് ഹൌസ് കുറ്റവാളികളുടെ ഒരു കേന്ദ്രമാണ്. ഞങ്ങള്‍ ദലിത് വിഷയങ്ങളില്‍ തുര്‍ച്ചയായി ഇടപെടാന്‍ തുടങ്ങിയപ്പോഴാണ് പ്രതികാര  നടപടിയെന്നോണം പോലീസ് കഠിനമായ വകുപ്പുകള്‍ ചാര്‍ത്തി കേസ്സ് ചാര്‍ജ്ജ് ചെയ്തത്.  പട്ടിക ജാതിക്കാര്‍ എന്നും അടിമകളായി ജീവിയ്ക്കണം. പ്രതികരിയ്ക്കാന്‍ പാടില്ല. പ്രതികരിച്ചാല്‍ ഭീകരവാദികളാകും. അന്തിപ്പട്ടിണിക്കാരായ ഞങ്ങളെങ്ങനെ ഭീകരവാദികളാവും. ഇത് പുതിയ തരത്തിലുള്ള അയിത്ത പ്രഖ്യാപനമാണ്.”

ജീവനക്കാരിയുടെ വാക്കുകള്‍:-

2006 നവംബ ര്‍ 23-ാം തീയതി മുതല്‍ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൌസില്‍ ജോലി ചെയ്യുന്നു. പ്രീഡിഗ്രിയും ലാബ് ടെക്നീഷ്യന്‍ കോഴ്സും കഴിഞ്ഞിട്ടുണ്ട്. ജോലിയ്ക്ക് കയറിയപ്പോള്‍ മുതല്‍ ഇതുവരെ വളരെ മോശപ്പെട്ട അനുഭവങ്ങളാണ് ഗസ്റ്റ് ഹൌസില്‍ നിന്നും എനിക്കുണ്ടായത്. ജാതീയമായും അല്ലാതെയും ഉപദ്രവിയ്ക്കുന്നു എന്ന് പരാതിപ്പെട്ടതിന് പ്രതികാര നടപടിയായി എന്നെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു.

ജോലിയ്ക്ക് കയറിയ ആദ്യ കാലത്ത് തന്നെ അന്ന് മാനേജരായിരുന്ന വ്യക്തി (ഇപ്പോള്‍ ഡെപ്യൂട്ടി ഡയറക്ടര്‍) വളരെ മോശപ്പെട്ട രീതിയില്‍ എന്നോട് പെരുമാറി. എനിക്ക് ഭര്‍ത്താവും കുട്ടികളുമുണ്ട്, എന്നോടിങ്ങനെയൊന്നും പറയുകയും പെരുമാറുകയും ചെയ്യരുതെന്ന് പലവട്ടം ഞാന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് പരാതിപ്പെടാനുള്ളത് ഇതേ മാനേജറോടാണ്. ഞാന്‍ കൊല്ലത്തുകാരിയല്ലാത്തതുകൊണ്ട് ആദ്യമൊന്നും ജീവനക്കാര്‍ അര്‍ത്ഥം വച്ച് സംസാരിക്കുമ്പോള്‍ എനിക്ക് മനസ്സിലാവില്ലായിരുന്നു. ഞാന്‍ പറയ (സാംബവ) സമുദായംഗമാണ്. ഞാന്‍ ഡ്യൂട്ടിയിലുള്ള ദിവസങ്ങളില്‍ “കണ്ട അണ്ടനും അടകോടനും, ചെമ്മാനും ചെരുപ്പുകുത്തിയും, പറയനും പുലയനും കയറി നിരങ്ങാനുള്ളതല്ല ഈ വി.ഐ.പി. ഗസ്റ്റ് ഹൌസ്. ഗസ്റ്റ് ഹൌസ് ആയാല്‍ ഇങ്ങനെയൊക്കെയാണ്. ജോലി വേണ്ടെങ്കില്‍ ഡിപ്പാര്‍ട്ട്മെന്റ് മാറിപ്പോണം” എന്നെല്ലാം പറയും. ഞാന്‍ മുറ്റവും പരിസരവും അടിച്ചു വാരുമ്പോള്‍ അടുത്ത് വന്ന് ഗസ്റ്റ് ഹൌസിലെ ജീവനക്കാരുടേയും അതിഥികളുടേയും മുന്നില്‍ വച്ച് “കുറച്ചുകൂടി കുനിഞ്ഞ് തൂക്ക്’, ഒന്നും കൊഴിഞ്ഞ് പോകില്ല, ശരീരം നന്നായിട്ടൊന്ന് ഇളകട്ടെ. നിന്റെ നെയ്യ് കുറച്ചൊന്ന് ഉരുകി പോകട്ടെ. ആനയെപ്പോലെ മന്ദം മന്ദം നടക്കാതെ കുതിരയെപ്പോലെ ചാടി ചാടി നില്‍ക്ക്” എന്നൊക്കെയുള്ള കമന്റുകള്‍ ആഭാസകരമായി പറഞ്ഞ് എന്നെ അപമാനിയ്ക്കും. ഇങ്ങെനെയൊന്നും എന്നോട് സംസാരിയ്ക്കരുതെന്ന് പലവട്ടം പറഞ്ഞു നോക്കി. ഇതെല്ലാം ഒരു പതിവ് രീതിപോലെ ആവര്‍ത്തിയ്ക്കപ്പെട്ടു. ഇതൊക്കെ കണ്ട് മറ്റ് ജീവനക്കാരും എന്നോട് മോശമായി പെരുമാറാന്‍ തുടങ്ങി. കുക്കും, ലാസ്കറും, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റും മാനേജറുമാണ് ഏറ്റവുമധികം എന്നെ ഉപദ്രവിച്ചത്. കള്ള്കുടിച്ചാണ് കുക്ക് വരുന്നത്. അയാള്‍ എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ തെറിവളിച്ചു. അയാളുടെ ‘സ്റ്റെപ്പിനി’ ആയിട്ടിരിയ്ക്കണം എന്നു പറഞ്ഞു. ഗസ്റ്റ് ഹൌസിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കാത്തതും ഉപദ്രവങ്ങള്‍ക്ക് കാരണമായി. സമീപ പ്രദേശങ്ങളിലെ ആഘോഷങ്ങളില്‍ (ചോറൂണ് തൊട്ട്) സദ്യ തയ്യാറാക്കുന്നത് ഗസ്റ്റ് ഹൌസിലാണ്. ഉപദ്രവങ്ങള്‍ സഹിയ്ക്കാന്‍ വയ്യാതായപ്പോള്‍ ആദ്യമൊക്കെ മാനേജറോട് വാക്കാല്‍ പരാതിപ്പെട്ടു. അപ്പോള്‍ “കോപ്പിലെ വര്‍ത്തമാനം പറയാന്‍ വരേണ്ട”ന്ന് പറഞ്ഞ് ആട്ടിയോടിച്ചു. പിന്നീട് ഞാന്‍ പരാതി ഏഴുതിക്കൊടുത്തു ‘കോണോത്തിലെ പരാതി’ എന്ന് പറഞ്ഞ് പരാതി ചുരുട്ടിക്കൂട്ടി കളഞ്ഞു. എന്റെ ഒരു പരാതിയിലും നടപടി എടുക്കുകയോ അത് മേലധികാരികള്‍ക്ക് അയച്ചു കൊടുക്കുകയോ ചെയ്തില്ല. അവ നിയമവിരുദ്ധമായി നശിപ്പിയ്ക്കപ്പെട്ടു.

‘ഇതിന് മുമ്പ് ഉണ്ടായിരുന്ന വിത്തൌട്ടുകളായ പെണ്ണുങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വിത്തുകളായ വി.ഐ.പി. സ്വീപ്പര്‍മാര്‍ വന്നപ്പോഴാണ് എല്ലാ പ്രശ്നവും”.  ഇടുക്കി ഗസ്റ്റ് ഹൌസിലെ ജീവനക്കാരി കാരണം സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനെ പോലെയല്ല ഞാന്‍. നിന്നെയൊക്കെ മെന്റല്‍ പേഷ്യന്റാക്കി സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ എനിക്ക് അഞ്ഞൂറ് രൂപയുടെ ചിലവേ വരികയുള്ളൂ. ഇതൊക്കെ ഇവിടെ സാധാരണമാണ്. വേണമെങ്കില്‍ ഇവിടെ ജോലി ചെയ്താല്‍ മതി” എന്നൊക്കെ മാനേജര്‍ എന്നോട് പറഞ്ഞതാണ്.

ഞങ്ങളുടെ അരിയര്‍ ബില്ലുകളും മറ്റും കൈകാര്യം ചെയ്യുന്നത് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റാണ്. അരിയര്‍ ബില്ല് മാറുമ്പോള്‍ അഞ്ഞൂറ് രൂപ പിടിയ്ക്കും. ഇങ്ങനെ ഒന്നു രണ്ടു വട്ടം പണം അപഹരിച്ചപ്പോള്‍ ഞാന്‍ ചോദ്യം ചെയ്തു. ഉടനെ ജാതി പറഞ്ഞാണ് ഉപദ്രവിച്ചത് ‘പറയി അല്ലേ അപ്പോള്‍ ഇങ്ങനെയൊക്കെയേ കാണിക്കൂ” എന്ന്.  ഇങ്ങനെ ജാതീയമായി മാത്രമല്ല “മുമ്പ് ഗസ്റ്റ് ഹിസിലെ പെണ്ണുങ്ങള്‍ തുണി അഴിച്ചാല്‍ ഉള്ളി തൊലികളഞ്ഞ പോലെയാണ്. ‘ഐറ്റംസ്’ ഒന്നും ഉണ്ടായിരുന്നില്ല. വച്ചു കെട്ടാണോ നമുക്കിതൊന്ന് അഴിച്ചു നോക്കണ്ടേ” എന്നും മറ്റും പറഞ്ഞ് നിരന്തരം ശല്യം ചെയ്തു. “നിന്നെ കണ്ടാല്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ’ എന്ന പാട്ട്  ഓണ്‍ ചെയ്തുവയ്ക്കും. ഡിപ്പാര്‍ട്ട്മെന്റില്‍ പരാതി നല്‍കിയപ്പോള്‍ ഇതൊക്കെ അവസാനിപ്പിച്ചു.

മുന്‍മന്ത്രി എം.എ.കുട്ടപ്പന്‍, സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ എന്നിവരൊക്ക ഗസ്റ്റ് ഹൌസില്‍ വരുമ്പോള്‍ “നിങ്ങളുടെ ആളുകള്‍ വന്നിട്ടുണ്ടെന്ന്” പറഞ്ഞ് പരിഹസിയ്ക്കും.

ലാസ്കര്‍ എന്നെ മുഖത്തടിയ്ക്കപോലും ചെയ്തു. ഒരു ദിവസം റൂം അടിച്ചുവാരി വൃത്തിയാക്കുമ്പോള്‍ അയാള്‍ എന്നെ കടന്നുപിടിച്ചു. മറ്റൊരു ദിവസം ബാത്ത് റൂം കഴുകിക്കൊണ്ടിരുന്നപ്പോള്‍ കടന്നു വന്ന് കതകടച്ച് ഉപദ്രവിയ്ക്കാന്‍ ശ്രമിച്ചു. ബാത്ത്റൂം കഴുകുന്ന കുറ്റിചൂലുകൊണ്ട് അയാളെ തള്ളി നിലത്തിട്ടാണ് ഞാന്‍ രക്ഷപ്പെട്ടത്. എന്റെയടുത്ത് മേലാല്‍ ഇത്തരത്തില്‍  പെരുമാറരുതെന്ന് പറഞ്ഞപ്പോള്‍ ‘പെണ്ണുങ്ങളെല്ലാം ആരും  കണ്ടില്ലാ എങ്കില്‍ സഹകരണസംഘവും ആരെങ്കിലും കണ്ടാല്‍ ബലാത്സംഗവും’ എന്നും ‘നീ വലിയ പതിവ്രതയൊന്നും ചമയണ്ട’ എന്നു  അധിക്ഷേപിയ്ക്കയാണ് ചെയ്തത്.  ഈ വൈരാഗ്യത്തിന് അയാള്‍ തുടര്‍ന്നും മോശമായി പെരുമാറിക്കൊണ്ടിരുന്നു. 2010 ഏപ്രില്‍ മാസത്തില്‍ ഈ ലോകത്ത് പറയാവുന്നതിലും വച്ച് ഏറ്റവും വലിയ ചീത്ത വിളിച്ച് എന്റെ കരണത്തടിച്ചു. ഇതെല്ലാം കണ്ടുനിന്ന താല്‍ക്കാലിക ജോലിക്കാരിയായ ഒരമ്മയും ഞാനും മാനേജറോട് പരാതിപ്പെട്ടു. പരാതിപ്പെട്ടതിന് പ്രതികരണമെന്ന നിലയ്ക്ക് നിര്‍ദ്ധനയായ ഒരമ്മയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. പിന്നീട് അന്നത്തെ മന്ത്രിയൊക്കെ ഇടപെട്ട് അവരെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചു. എനിക്കെതിരെ എഴുതി വാങ്ങിച്ചിട്ടാണ് ജോലി കൊടുത്തത്. പിന്നീട് വിമണ്‍സ് കമ്മിറ്റിയ്ക്ക് മുമ്പാകെ എനിക്കനുകൂലമായി മൊഴി നല്‍കിയതിന് അവരെ വീണ്ടും ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. പരാതി ഒഴിവാക്കാന്‍ വേണ്ടി മറ്റു രണ്ട് താല്‍ക്കാലിക ജീവനക്കാരെക്കൂടി അവരോടൊപ്പം പറഞ്ഞു വിട്ടു. മാനേജര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് ജോലിയൊന്നും ചെയ്യണ്ട. ഞാനും അവരും അമിതമായി ജോലി ചെയ്യേണ്ടി വന്നു. കെ. ഡി .എം.എഫ് പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൌസില്‍ വന്ന ദിവസം അവരെ എതിര്‍ത്ത തൂപ്പകാരി മുന്‍ വനംമന്ത്രിയുടെ കീഴില്‍ ജോലി ചെയ്ത ആളാണ്. ഇവിടെ മാറ്റം കിട്ടി വന്ന ശേഷം വല്ലപ്പോഴുമേ വരികയുള്ളൂ. എന്നാലും മാനേജര്‍ ഒപ്പിടാന്‍ സമ്മതിയ്ക്കും.

എന്റെ പരാതി ഒന്നും തന്നെ സ്വീകരിയ്ക്കപ്പെടുന്നില്ല എന്നു ഞാന്‍ വിനോദ സഞ്ചാര വകുപ്പിലെ അധികാരികള്‍ക്ക് പരാതി നല്‍കി. എന്റെ പരാതിയിന്‍മേല്‍ ‘Advance copy’ എന്നെഴുതാതെയാണ് നല്‍കിയത്. മാനേജര്‍ മുഖാന്തിരമല്ല പരാതി നല്‍കിയതെന്ന കാരണത്താല്‍ എനിക്കെതിരെ ശിക്ഷാ നടപടികള്‍ ആരംഭിച്ചു. താല്‍ക്കാലിക ജീവനക്കാരെക്കൊണ്ട് എനിക്കെതിരെ പരാതി എഴുതി വാങ്ങിപ്പിച്ചു. ഓഫീസിലെത്താന്‍ പത്തു മിനിട്ടു വൈകിയാല്‍ എന്നോട് ലീവ് വാങ്ങി. മറ്റു ജീവനക്കാര്‍ വന്നില്ലെങ്കിലും ഒപ്പിടാന്‍ അനുവദിയ്ക്കും. മാനേജര്‍ അസുഖം ബാധിച്ചാല്‍ വീട്ടില്‍ പോകാതെ വലിയ വി.ഐ.പി. റൂമില്‍ തങ്ങും. മറ്റു ജീവനക്കാര്‍ ശുശ്രൂഷിയ്ക്കും. എന്നെ സര്‍വ്വീസില്‍ നിന്നും പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി നേരിട്ടുകൊണ്ടിരിയ്ക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച എനിക്ക് ലഭിച്ച നീതി സസ്പെന്‍ഷനാണ്. എനിക്ക് വേണ്ടി സാക്ഷിപറയാന്‍ വന്ന അമ്മയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഞാന്‍ വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. എനിക്ക് വേണ്ടി ഡി.വൈ.എഫ്.ഐ.യും എന്‍.ജി.ഒ. യൂണിയനും ഗസറ്റ് ഹൌസിലേക്ക് പ്രകടനം നടത്തിയിട്ടുണ്ട്. കെ. ഡി.എം.എഫ്. പ്രവര്‍ത്തകള്‍ പ്രതിഷേധിച്ച ദിവസം ഞാന്‍ പോലീസ് മുമ്പാകെ എന്റെ മൊഴി കൊടുക്കുകയായിരുന്നു. ഞാന്‍ ഒന്നും അറിഞ്ഞില്ല. കെ. ഡി.എം.എഫ്. പ്രവര്‍ത്തകരുടെ പ്രതിഷേധ സമരത്തിനു ശേഷം അതുവരെ എന്‍.ജി.ഒ. യൂണിയന്‍ പ്രവര്‍ത്തകയായിരുന്ന ഞാന്‍ ‘ദളിതനായി തീര്‍ന്നു. കെ. ഡി.എം.എഫ്. പ്രവര്‍ത്തകള്‍ പ്രതിഷേധിച്ചതിന് ശേഷം എന്‍.ജി.ഒ. യൂണിയന്‍ ഗസ്റ്റ് ഹൌസിലെ ജീവനക്കാര്‍ക്ക് വേണ്ടി പ്രതിഷേധിച്ചു. കൊല്ലം മേയറുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം. ഞാന്‍ ഓഫീസില്‍ വരികയാണെങ്കില്‍ അവിടെവച്ചും ക്വാര്‍ട്ടേഴ്സില്‍ വരികയാണെങ്കില്‍ അവിടെവച്ചും ചൂല് കൊണ്ട് എന്നെ  തല്ലാന്‍ അവിടെ അഹ്വാനം ഉണ്ടായി. ഞാന്‍ പോലീസ് സംരക്ഷണം തേടി. നാലു ദിവസം എനിക്ക് പോലീസ് സംരക്ഷണം ഉണ്ടായിരുന്നു. പോലീസ് ആദ്യം മൊഴിയെടുത്തപ്പോള്‍ രണ്ടു പേരെ  മുന്‍ മാനേജറേയും, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റിനേയും ഒഴിവാക്കി. ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും രേഖപ്പെടുത്താതെ എന്നെ നിര്‍ബന്ധിച്ചു ഒപ്പിടുവിച്ചു. ഇതിനെതിരെ ഞാന്‍ വീണ്ടും പോലീസില്‍ പരാതി നല്‍കി. വീണ്ടും മൊഴിയെടുത്തു.
നീതികേടിനെതിരേയും സ്വാതന്ത്യ്രത്തോടും സുരക്ഷിതത്വത്തോടും കൂടി ജോലി ചെയ്യാനും ഒരു സ്ത്രീ പരാതിപ്പെട്ടാല്‍ ഇതൊക്കെയാണൊ നേരിടേണ്ടി വരുന്നത്. ഇതെല്ലാം സഹിച്ച് ജോലി ചെയ്യണമെന്നണോ നിങ്ങള്‍ പറയുന്നത് ? ”

തൊഴില്‍ സ്ഥലത്തെ ലൈംഗീകാതിക്രമങ്ങള്‍ തടയുന്നതിനായി പാര്‍ലമെന്റില്‍ അവതരിപ്പിയ്ക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബില്ലും സ്ത്രീവിരുദ്ധതയും.

 വിശാഖ V/s രാജസ്ഥാന്‍ സര്‍ക്കാര്‍ കേസ്സില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങളെ അധികരിച്ച് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ തടയുന്നതിനായുള്ള നിയമനിര്‍മ്മാണത്തിന്റെ ഭാഗമായി പാര്‍ലമെന്റില്‍ അവതരിപ്പിയ്ക്കാനുള്ള ബില്ലിന്റെ കരട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിട്ട് അധികമായില്ല. തൊഴിലിടങ്ങളിലെ ലൈംഗീകാതിക്രമങ്ങളുടേയും സ്ത്രീകള്‍ നേരിടുന്ന നീതിരാഹിത്യത്തി ന്റെയും പശ്ചാത്തലത്തില്‍ ഈ ബില്ലിലെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഉദ്യോഗസ്ഥ സംഘടനകളം അവയെ നിയന്ത്രിയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീപീഡകരെ സംരക്ഷിക്കുകയും സഹായിയ്ക്കുകയും ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുകയും ഇരയായ സ്ത്രീയെ ആണധികാര ഉദ്യോഗസ്ഥ വൃന്ദം നിരന്തരമായി വേട്ടയാടുകയും ചെയ്യുന്നു.

സ്ത്രീവിരുദ്ധവും മൌലീകാവകാശങ്ങളെ അവഗണിയ്ക്കുന്ന തരത്തിലും പരാതിപ്പെടുന്ന സ്ത്രീക്ക് കെണികളൊരുക്കുന്ന തരത്തിലും ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വ്യവസ്ഥകള്‍ പുരുഷന്റെ കപടയുക്തിയും വ്യാജ ന്യായ പ്രക്ഷേപണങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. ദേശീയ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ 2001 തൊട്ട് പലതവണ ബില്ല് തയ്യാറാക്കപ്പെട്ടെങ്കിലും 2010 – ല്‍ തയ്യാറാക്കപ്പെട്ട കരടിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

 തൊഴില്‍സ്ഥലത്തെ ലൈംഗീകപീഡനത്തിന്റെ പരിധിയില്‍ വീട്ടുജോലിയ്ക്ക് പോകുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ല. ഗാര്‍ഹിക തൊഴിലുകളെ തൊഴിലായിപ്പോലും അംഗീകരിയ്ക്കുന്നില്ല. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള വലിയൊരു വിഭാഗം സ്ത്രീകള്‍ക്ക് ഈ നിയമത്തിന്റെ പ്രയോജനം ലഭിയ്ക്കാതെ വരും. 2005  ല്‍ രൂപപ്പെടുത്തിയ കരടു  ബില്ലില്‍ ചട്ടം 98 ആയി ഉള്‍പ്പെടുത്തിയിരുന്ന ”Dispute Resolution’ 2010 – ലെ ബില്ലിലെത്തുമ്പോള്‍ ‘Conciliation’ ആയി മാറുന്നു. സ്ത്രീ നേരിടുന്ന, നേരിട്ട അപമാനത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം എന്നതിന്റെ പരിഹാസ്യത അളവില്ലാത്തതാണ്. സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ പ്രതികളില്‍ നിന്ന് സാമ്പത്തിക നഷ്ടം ഈടാക്കി കേസ് ഒത്തുതീര്‍ക്കുന്നതിനെക്കുറിച്ച് യാതൊരു നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടില്ല. ഒരു വ്യക്തി നേരിട്ട അപമാനത്തിന് നഷ്ടപരിഹാരം പണമായി നല്‍കുന്നതിലൂടെ ആ വ്യക്തിയുടെ വ്യക്തിത്വത്തേയും അഭിമാനത്തേയും ചോദ്യം ചെയ്യുകയും അപഹസിയ്ക്കുകയുമാണ് ചെയ്യുന്നത്. സെക്ഷന്‍ 14(1), (2) എന്നിവ പ്രകാരം പരാതി വ്യാജമോ ദുരുദ്ദേശപരമോ ആണെന്ന് കമ്മിറ്റി നിഗമനത്തിലെത്തുകയോ കൃത്രിമമോ തെറ്റിദ്ധാരണാജനകമോ ആയ രേഖകള്‍ കമ്മിറ്റിയ്ക്ക് മുമ്പാകെ സമര്‍പ്പിക്കപ്പെട്ടു എന്ന് കമ്മിറ്റിയ്ക്ക് തോന്നുകയോ ചെയ്യുകയാണെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കാന്‍ സ്ഥാപനമേധാവിയോടോ സ്ഥാപനത്തിന്റെ ജില്ലാ മേധാവിയോടോ കമ്മിറ്റിയ്ക്ക് ആവശ്യപ്പെടാം. അതുപോലെ അന്വേഷണത്തിനിടയില്‍ ഏതെങ്കിലും സാക്ഷികള്‍ കള്ളസാകഷ്യം പറത്തുവെന്നോ കൃത്രിമമോ തെറ്റിദ്ധാരണാജനകമോ ആയ രേഖകള്‍ കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ചു എന്നോ ഉള്ള നിഗമനങ്ങളില്‍ കമ്മിറ്റി എത്തുകയാണെങ്കില്‍ അത്തരം വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാനും കമ്മിറ്റിയ്ക്ക് ശുപാര്‍ശ ചെയ്യാം.

 ഇരയും അക്രമിയും മാത്രമുള്ള സ്ഥലങ്ങളിലാണ് ഇത്തരം അതിക്രമങ്ങള്‍ ഭൂരിഭാഗവും നടക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തിന് മുകളിലേയ്ക്കാണ് ഈ ചട്ടങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. ലൈംഗീകാതിക്രമങ്ങളില്‍ ആരോപിതരായവര്‍ നടത്തുന്ന പ്രഥമവാദം തനിക്കെതിരെ ഉന്നയിയ്ക്കപ്പെട്ടത് ഒരു വ്യാജപരാതിയാണെന്നും തനിയ്ക്ക് മാനനഷ്ടം ഉണ്ടാകുന്ന രീതിയില്‍ പരാതി നല്‍കിയ സ്ത്രീക്കെതിരെ നടപടിയെടുക്കണം എന്നുമാണ് എന്നിടത്താണ് പ്രസ്തുത വ്യവസ്ഥകളുടെ അപകടം പതിയിരിക്കുന്നത്.

സെക്ഷന്‍ 16 പ്രകാരം പരാതിയോ പരാതിയെ തുടര്‍ന്നുണ്ടാകാവുന്ന നടപടികളോ, പരാതി സംബന്ധിച്ച് മറ്റ് വിശദാംശങ്ങളോ ശിക്ഷയുടെ വിവരങ്ങളോ വിവരാവകാശ നിയമം 2005 ന്റെ പരിധിയില്‍ വരില്ല എന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ബില്ലിലെ ഏറ്റവും സ്ത്രീവിരുദ്ധവും കൌശലം നിറഞ്ഞതുമായ വ്യവസ്ഥ. സ്ത്രീപീഡന കേസ്സുകളില്‍ വിവരാവകാശ നിയമം ഏറ്റവും ഫലപ്രദമായി ഉപയോഗിയ്ക്കുന്നത് ഇരകളായ സ്ത്രീകളാണ്.

 പരാതി സംബന്ധിച്ച വിശദാംശങ്ങള്‍ – ആരോപണവിധേയനായ വ്യക്തി, അന്വേഷണ ത്തിന്റെ രീതികള്‍, വിമന്‍സ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍, സ്ഥാപന മേധാവി സ്വീകരിച്ച നടപടികള്‍, ഒത്തുതീര്‍പ്പാവുകയാണെങ്കില്‍ അത് – പൊതു ജനങ്ങളുടെ അറിവിലേയ്ക്കായി അവതരിപ്പിയ്ക്കപ്പെടുകയോ വാര്‍ത്താമാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിയ്ക്കയോ പാടില്ല. ഇങ്ങനെ ആരെങ്കിലും വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ അവര്‍ക്കെതിരെ സര്‍വ്വീസ് ചട്ടങ്ങള്‍ അനുസരിച്ച് നടപടി എടുക്കണം. ഇത്തരം കാര്യങ്ങള്‍ പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കാ തിരിയ്ക്കുന്നത് സ്ത്രീയുടെ ‘സ്വകാര്യത’ എന്ന മാനദണ്ഡം മുന്‍നിര്‍ത്തിയാണെന്നാണ് ഭാവമെങ്കിലും മധ്യവര്‍ഗ്ഗ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ, അതുവഴി ആണിന്റെ  സദാചാര, മാനാഭിമാന സംരക്ഷണമാണ് ലക്‌ഷ്യം.

 ഒരു സാമൂഹ്യ വിപത്ത് എന്ന രീതിയില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗീകാതിക്രമങ്ങള്‍ പ്രതിരോധിയ്ക്കുന്നതിനായി രൂപപ്പെടുത്തുന്ന നിയമത്തിന്റെ അന്തസ്സത്തയെ തന്നെ തകിടം മറിയ്ക്കുകയാണിവിടെ. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചപ്പോള്‍ സുപ്രീം കോടതി എടുത്തു പറഞ്ഞിട്ടുള്ള ഒരു നിര്‍ദ്ദേശമാണ് 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമം വാഗ്ദാനം ചെയ്യുന്ന ഒരവകാശത്തേയും ലംഘിയ്ക്കാന്‍ പാടില്ല എന്നത്. അങ്ങിനെ വരുമ്പോള്‍ ഈ വ്യവസ്ഥ കോടതിയലക്‌ഷ്യം കൂടിയാണ്.

‘Victimisation of women’ (വീണ്ടും വീണ്ടുമുള്ള സ്ത്രീയുടേയോ സാക്ഷിയുടേയോ ഇരവത്കരണം) നിര്‍ബന്ധമായി  ഒഴിവാക്കപ്പെടണമെന്നും ഇക്കാര്യത്തില്‍ സ്ഥാപനം പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും വിധിന്യായത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം യാതൊരു വ്യവസ്ഥകളും ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. മേലുദ്യോഗസ്ഥനെതിരേയോ സഹപ്രവര്‍ത്തകര്‍ക്കെതിരെയോ പരാതി നല്‍കുന്ന സ്ത്രീ മറ്റ് ഔദ്യോഗിക രീതികളിലൂടെ പീഡിപ്പിയ്ക്കപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം എടുത്തു പറഞ്ഞത്. ഇത്തരം  പീഡനങ്ങള്‍ക്കെതിരെ സ്ത്രീക്ക് യാതൊരുവിധ സംരക്ഷണവും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. ആശ്രാമം ഗസ്റ്റ് ഹൌസിലെ ജീവനക്കാരി ഈ തുടര്‍ പീഡനത്തിന്റെ ഉത്തമ ദൃഷ്ടാന്തവും. അസംഘടിത മേഖലയില്‍ തൊഴിലിന് സംരക്ഷണമോ സുരക്ഷിതത്വമോ ഇല്ലാത്തതിനാല്‍ രാഷ്ട്രീയ, സാമൂഹ്യ, ആണധികാരങ്ങള്‍ക്കെതിരെ പോരാടാനും പരാതി നല്‍കാനും എത്ര സ്ത്രീകള്‍ തയ്യാറാവും എന്ന് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്.

ഭര്‍ത്താവും കുടുംബാംഗങ്ങളും ചില സാമൂഹ്യപ്രവര്‍ത്തകരും പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തതുകൊണ്ടുമാത്രം കൊല്ലം ഗസ്റ്റ് ഹൌസിലെ യുവതിയ്ക്ക് താന്‍ നേരിട്ടുകൊണ്ടിരിയ്ക്കുന്ന അനീതിക്കെതിരെ പ്രതികരിയ്ക്കാനും തന്നെ വേട്ടയാടുന്നവര്‍ക്കെതിരെ പോരാടാനും സാധിക്കുന്നു. എന്നാല്‍, പരാതിപ്പെടുക എന്ന “തെറ്റ്” ചെയ്തതുകൊണ്ട് മാത്രം ഇവര്‍ സാമൂഹികമായും ഭരണസ്ഥാപനങ്ങളാലും വിചാരണ നേരിടുന്നു.

2012 ഏപ്രില്‍  “കേരളീയം” മാസികയിലാണ് ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്

cheap jerseys

firefighters brought in beams of cut lumber to stabilize the building. based in the Sinai.
with hundreds wearing Greinke jerseys, While football has always wrung fans with things like “personal seat licenses” and television networks with sky high licensing fees, Cameras from within the mall show shoppers frantically moving out of the way as the suspect drives cheap nfl jerseys past shops and down one of the mall’s escalators. because they’re more interested in dogs that9 percent of the times a dog alert gave cause for a more thorough search, To this day I enjoy being out on the railroad and joining the morning operating conference Welcome to Kansas City Southern’s second quarter financial results. “I tried to think the whole time that eventually I would get back out there, State Trooper Jon Heimbach said the accident on Carl Broggi Highway Thursday morning occurred after an eastbound Honda Del Sol, Day turns to night and night turns to day, 12 month plans start from 1350 per month and 24 month plans from 1150 per month For example those opting for 12 month “go to” plan for 1950 per month will get 300 minutes 5000 texts and 1GB of data and a Samsung A3 smartphone for no up front cost “iD gives increased flexibility and value to customers who are getting increasingly frustrated with the size fits all approach” said Graham Stapleton UK chief executive at Carphone Warehouse “Launching with a range of plans including 12 and 24 month contracts alongside 30 day options means we can offer solutions based on how customers actually use their mobile phone Carphone Warehouse announced its intention to launch a mobile network in April promising increased contract flexibility greater access to free data roaming and “the best value 4G available on the UK market” Carphone Warehouse will be what is known as a mobile virtual network operator (MVNO) which means it will piggyback on another network infrastructure in We’ve long known that pollution from dirty energy sources takes a greater toll on the health of black communities. The last cheap jerseys four models she sold were which is the basic requirement.
. added MacDonald. Roughly translated. “I was there. Regardless of whether she has putting a clucker with a main.IndyCar officials revise Indy 500 finish order INDIANAPOLIS Marco Andretti earned his first podium finish of the season at Sunday’s Indy 500 following an extensive video review that showed three cars illegally passed the 23 year old under caution in the race’s final yards and Andretti kept pace. Replace your house numbers. So perhaps it is possible.” James.

Cheap MLB Jerseys China

rose and was on track for its best month in four years. Nevertheless,The convenience of a credit card is one of reasons it’s always good to have one That can bring me regarding the arizona team, The suspects are facing racketeering. who had a deep cut to her head and was crying.
Kevin in Edmonton Basically there is no problem in running tires without the tire pressure sensors other than, He added: “We want to get this decision right first time and all too often a case goes through the long and costly appeal process.2015 All Star ? Still, with a net lettable area of 385 sq m. consider having a yard sale.drink a little something with a clean. Town broke ground in a hostile manner receiving over left behind qualities all around six cheap nfl jerseys in the past, even if your trip will be taken after your birthday. file a claim with her insurance company or pursue legal action.

Discount Wholesale NFL Jerseys

Flithy Ed Asner and More cheap nfl jerseys The Good Wife is back and suddenly everything feels right The Good Wife really let Baker go to town and wholesale jerseys gave him a dual role also played cheap nhl jerseys the actor playing the Colin Sweeney esque character was absurd and delightful at the same time since sales are terrible and automakers are still building more cars than shell shocked shoppers worried about the recession can buy. Haha.” Ross said in a statement through an ABC rep. ” So these Christians were not doing this in a vacuum; they were actually doing it in a context.
which is perhaps one of the reasons why it surprising that it seems so rare these days In fact,you know” he said. There were 35 complaints, Bradamant encompasses a new to kind of particularly drawn out device cotton central. 2010) Launch slideshowFormer Clark County Recorder Frances Deane was sentenced Thursday to five years of probation on three cheap nhl jerseys felony counts related to her use of the public office for personal gain. of Waterville.” says Ron Cogan, with the town council’s blessing. We rented on day to drive to northshore Kipnis is usually on those cheap nfl jerseys with disability wide variety Bad weather caused the Emirates Air Line to be closed for part of Monday September 24 but statistics released for September and last month also show low passenger numbers.
otherwise you need to check Internet sharing from beginning. Truck graphics obviously have a much larger area to work with but any size vehicle can be used. wave it in the air where he could not see it clearly and grill him. though at the moment, motorcycle,He was helped by two race wins at the ICAR circuit near Montreal on June 23 and 24 and he notched two second places in the season’s first two races at Bowmanville Another inside lane in each direction also will become an express lane. the singer reportedly fell on his face and suffered a scraped jaw. He might be here today if this was in that person car. my guard drew his weapon and we held the terrorist until police arrived.

Top