ഇസ്ലാമോഫോബിയയും സയണിസ്റ്റ് രാഷ്ട്രീയവും

 

വി.എ. മുഹമ്മദ് അശ്റഫ്

“ഇസ്ലാമോഫോബിയ പടര്‍ത്തിവിടുന്നതില്‍ മുസ്ലിംകളുടെ നയനിലപാടുകള്‍ക്കും സങ്കുചിതമായ മത വ്യാഖ്യാനങ്ങള്‍ക്കും പങ്കുണ്ട് എന്ന വസ്തുത വിസ്മരിക്കരുത്.  പൂര്‍വിക വേദഗ്രന്ഥങ്ങളുടെയും പ്രവാചക ദൌത്യപരമ്പരകളുടെയും സത്യസാരാംശം തന്നെയായി സ്വയം നിര്‍വചിക്കുക മുഖേന മതങ്ങളുടെ ആഗോളപാര്‍ലമെന്റ് തന്നെയാണ് ഖുര്‍ആനിക വേദഗ്രന്ഥം ഇസ്ലാമിലൂടെ വിഭാവന ചെയ്യുന്നത്.  എന്നാല്‍ കേവലം ഒരു സാമുദായിക മതമായി മുസ്ലിംകള്‍ സ്വയം മനസ്സിലാക്കുന്നു.  ജനങ്ങളുടെമേല്‍ ശക്തിയിലൂടെ വന്നു വീണേക്കുമോ എന്ന ഭയം ജനിപ്പിക്കുന്നവിധം ആക്രോശങ്ങളുമായി നിലകൊള്ളുന്ന വിവരദോഷികളായ മുസ്ലിം നേതാക്കളും സംഘടനകളും സാമ്രാജ്യത്വ അജണ്ടകളെ പരോക്ഷമായി സഹായിക്കുന്നവരാണ്.”

 

ദിവ്യവചനങ്ങള്‍ ചരിത്രത്തിലുടനീളം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നു നാം അംഗീകരിക്കേണ്ടതുണ്ട്. നീതി, കാരുണ്യം, മാനവിക ഐക്യം, സമാധാന ത്വര, മാനവിക സൌഹൃദം എന്നിവയുടെ അടിസ്ഥാനത്തില്‍ വേദങ്ങള്‍ വായിക്കപ്പെടണം.
മനുഷ്യന്‍ വംശീയമായി ഒരൊറ്റ വര്‍ഗമാണെന്നു ബൈബിള്‍ പുതിയ നിയമം പ്രഖ്യാപിക്കുന്നു.(1) അബ്രഹാമിന്റെ സന്തതികളായതിനാല്‍ വംശീയമാംവിധം ദൈവരാജ്യത്തിനര്‍ഹരാണെന്ന ജൂത പരീശരുടെ വാദത്തെ തള്ളിക്കൊണ്ട് കല്ലുകളില്‍നിന്നു പുത്രരെ ജനിപ്പിക്കാന്‍ ദൈവം കെല്പ്പുറ്റവനാണെന്നു സ്നാപക യോഹന്നാന്‍ വ്യക്തമാക്കുന്നു. (2)
തന്റെ വാക്കുകള്‍ കേട്ടതനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാണു തന്റെ മാതാവും സോദരരുമെന്ന അമ്പരപ്പിക്കുന്ന പ്രസ്താവം(3) മുഖേന യേശു തന്റെ മാതാവിനെയും സോദരരെയും ഇകഴ്ത്തുകയായിരുന്നില്ല, മറിച്ച് ആഴത്തില്‍ വേരൂന്നിയ ജൂത വംശീയ നിലപാടുകളെ കടന്നാക്രമിക്കുകയും തുറന്നുകാട്ടുകയുമായിരുന്നു.
വംശീയതയെ സാത്താനികമായ ഒരാശയമായും(4) ചരിത്രത്തില്‍ വിവിധതരത്തില്‍ ഇതു പ്രയോഗിക്കപ്പെട്ടതായി വായിക്കാമെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. (5)
‘നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും’ എന്ന് അബ്രഹാമിനു ദൈവം നല്കിയ വാഗ്ദാനത്തെ(6) ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആധിപത്യത്തിലുള്ള ദേശരാഷ്ട്ര രൂപവത്കരണമായി ദുര്‍വ്യാഖ്യാനം ചെയ്തതാണു സയണിസത്തിന്റെ പ്രധാന പാതകം. ആഗോളമായ അസമാധാനത്തിന്റെയും യുദ്ധഭ്രാന്തിന്റെയും ഏകാധിപത്യ പ്രവണതകളുടെയും വേരുകള്‍ യു.എസ്. -പാശ്ചാത്യന്‍ നിലപാടുകളിലും അവയെ നിയാമകമായി നിയന്ത്രിക്കുന്ന സയണിസ്റ് ആശയത്തിലുമാണു നിലകൊള്ളുന്നത്. ആഗോളതലത്തിലുള്ള മുസ്ലിം അരക്ഷിതാവസ്ഥയുടെയും തജ്ജന്യമായ മുസ്ലിം തീവ്രവാദത്തിന്റെയും പ്രഭവകേന്ദ്രം മധ്യ പൌരസ്ത്യ ദേശത്തെ ഇസ്രായേലിന്റെ അതിക്രമങ്ങളും അവര്‍ക്കു യു.എസ്. സാമ്രാജ്യത്വം നല്കുന്ന അന്ധമായ പിന്തുണയുമാണ്. അമേരിക്കയും ഇസ്രയേലും ചേര്‍ന്നാണ് പലസ്തീനികളെ അടിച്ചമര്‍ത്തുന്നത്. ഇസ്രയേലും പലസ്തീന്‍കാരും തമ്മില്‍ നടക്കുന്നതു കേവലം മത യുദ്ധമല്ല. ക്രൈസ്തവരായ പാലസ്തീന്‍ അറബികളും ഘോരമായ അടിച്ചമര്‍ത്തലുകള്‍ക്കു വിധേയരാണ്. ജൂതമതത്തിന്റെ അടിസ്ഥാന ദര്‍ശനങ്ങളെ ചവിട്ടിമെതിക്കുന്ന സയണിസം, യഥാര്‍ഥത്തില്‍ ജൂതരുടെ ഏറ്റവും വലിയ ശത്രുവാണ്. മധ്യ പൌരസ്ത്യ ദേശത്തെ അസമാധാനത്തിന്റെ വേരുകളിലേക്കു ചരിത്രപരവും രാഷ്ട്രീയവും സാമ്പത്തികവും വേദജ്ഞാനപരവുമായ വെളിച്ചം വീശാനുള്ള യത്നമാണ് ഇവിടെ നടത്തുന്നത്.

മതം സംഘര്‍ഷങ്ങളുടെ കാരണം?

മതത്തെ സംഘര്‍ഷങ്ങളുടെ മൌലിക കാരണമായി കാണുന്നതില്‍ ഭാഗികമായി മാത്രമേ ശരിയുള്ളൂ. (7) മതവും സംഘര്‍ഷവുമായുള്ള ബന്ധം വിശകലനം ചെയ്യുമ്പോള്‍ മതത്തെ ഒരു ഭൌതികാതീത നൈതിക വ്യവസ്ഥയില്‍നിന്ന് ഒരു രാഷ്ട്രീയ വ്യവസ്ഥയായി ഉപയോഗിച്ചു മതത്തിന്റെ ഭാഷ്യം നല്കി ന്യായീകരിക്കപ്പെടുന്നു എന്ന വസ്തുത വിസ്മരിക്കരുത്. (8) അശാന്തിയും അസമാധാനവും സൃഷ്ടിക്കാന്‍ മതവിശ്വാസത്തെ ദുരുപയോഗപ്പെടുത്തുന്ന പ്രവണത ലോകത്തു വല്ലാതെ മൂര്‍ഛിച്ചിരിക്കുന്നു എന്നതു സത്യമാണ്. എന്നാല്‍ നീതിപൂര്‍വകമായ ഒരു സമൂഹ നിര്‍മിതിയിലുള്ള മതമൂല്യങ്ങളുടെ നിര്‍ണായകത്വവും സാധ്യതയും അര്‍ഹിക്കുന്നവിധം തിരിച്ചറിയപ്പെടേണ്ടതുണ്ട്. എന്തെന്നാല്‍ കാലാതിവര്‍ത്തിയായ സത്യത്തെയും ധര്‍മത്തെയും മൂല്യത്തെയും കുറിച്ചുള്ള പരികല്പന ഒരു ജീവരണ പ്രശ്നം തന്നെയാണ്. ഇതില്‍വരുന്ന അപചയമാണു മാനവ സൌഹൃദത്തെ തകര്‍ത്ത് അക്രമം പടര്‍ത്തി സാമാധാനഭജ്ഞകരായ ദുഃശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ സാഹചര്യമൊരുക്കുന്നത്.
മതം മനുഷ്യജീവിതത്തിന് അര്‍ഥം നല്കുന്നു. മനുഷ്യമഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു സനാതനമായ തത്ത്വങ്ങളുടെ ഉദാത്തത വ്യക്തമാക്കുന്നു. ജീവിതത്തെ ധര്‍മബോധമുള്ളതാക്കാന്‍ അതു പ്രേരണ നല്കുന്നു. നിര്‍ഭാഗ്യവശാല്‍ വികാരങ്ങളിളക്കിവിട്ടു രക്തരൂക്ഷിതമായ യുദ്ധങ്ങള്‍ക്കും കൊടിയ ക്രൂരതകള്‍ക്കും മതവിശ്വാസം പ്രേരണയാകുന്നുണ്ട്. ഇവിടെയൊക്കെ എല്ലാ മതങ്ങളും പിന്തുണ നല്കുന്ന സുവര്‍ണ നിയമത്തിന്റെ ലംഘനമാണു നാം കാണുന്നത്.
പരിണാമവാദവും മനോസംശ്ളേഷണ-ലൈംഗിക സിദ്ധാന്തവും കമ്യൂണിസ്റ് തത്ത്വങ്ങളും ആധുനികതയുടെ വിധ്വംസകമായ നെറികേടുകള്‍ക്കു പ്രത്യയശാസ്ത്ര പിന്‍ബലമേകാന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്നതു നാം വിസ്മരിക്കരുത്. ധാര്‍മികയുടെയും ആത്മീയതയുടെയും സകല വേരുകളും പിഴുതെറിഞ്ഞ സോഷ്യല്‍ ഡാര്‍വിനിസവും ലെനിന്‍-സ്റാലിന്‍ പ്രഭൃതികളുടെ കമ്യൂണിസവും വിദ്വേഷത്തെയും ‘അപര’ഹിംസയെയും പ്രോത്സാഹിപ്പിച്ചു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും നൃശംസതയുടെയും വലതുപക്ഷ രൂപമായ ഫാഷിസവും നാസിസവും ഹിംസാത്മകതയാല്‍ ലോകത്തെ ചോരക്കളമാക്കി.
ദൈവവിശ്വാസവും ധര്‍മബോധവും ആത്മീയ ദര്‍ശനവും അസ്തപ്രജ്ഞമെന്ന ധാരണയാണ് യൂറോപ്പിലുണ്ടായ ജ്ഞാനോദയവും നവോത്ഥാനവും പരത്തിയത്. ദൈവനിരാസവും ഭൌതികതയും ലൈംഗിക അരാജകത്വവും അരാഷ്ട്രീയതയും മാനവ സമൂഹത്തെ ഗ്രസിച്ചു. ഇതേ മനുഷ്യ പ്രവണത തന്നെയാണു മതത്തെ വ്യാപകമായി ദുര്‍വ്യാഖ്യാനം ചെയ്ത് തങ്ങളുടെ ദുഷ്ചെയ്തികള്‍ക്കു ന്യായീകരണം ചമച്ചതിലും പ്രവര്‍ത്തിച്ചത്.
മതവിരുദ്ധവും മതരഹിതവുമായ അടിത്തറയില്‍നിന്നുകൊണ്ടുള്ള ചരിത്ര വ്യാഖ്യാനമാണ് ഇന്നു മുഖ്യധാരയിലുള്ളത്. യൂറോപ്പില്‍ സെക്കുലര്‍ ചിന്ത വ്യാപിപ്പിച്ചവര്‍ മതമുക്ത സമൂഹത്തിനു വേണ്ടി യത്നിച്ചുവെന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. മതവൈവിധ്യങ്ങളാണു പ്രായോഗിക സെക്കുലര്‍ സമീപനത്തിന്റെ മൌലികമായ അടിസ്ഥാനം. ഡെക്കാര്‍ട്ടോ (1596-1650), ഹോബ്സോ (1588-1679), ജോണ്‍ ലോക്കോ (1632-1704), റൂസ്സോയോ (1712-1778) മതവിരുദ്ധരോ ദൈവനിഷേധികളോ ആയിരുന്നില്ല. എല്ലാ ജ്ഞാനവും പ്രഭവിക്കുന്നത് ദൈവബോധത്തില്‍ നിന്നാണെന്നു ഡെക്കാര്‍ട്ട് പറഞ്ഞു.(9) മതത്തെക്കുറിച്ച പാരമ്പര്യ ധാരണകളെ എതിര്‍ത്തുവെങ്കിലും സര്‍വശക്തനും സര്‍വജ്ഞനുമായ പ്രപഞ്ച നാഥനിലുള്ള വിശ്വാസത്തെയും വിധിനിര്‍ണായക നാളിലുള്ള വിശ്വാസത്തെയും അംഗീകരിക്കുകയായിരുന്നു റൂസ്സോ ചെയ്തത്. (10)
വംശവിഛേദത്തിനു പ്രേരണ നല്കുന്നതായി കരുതാവുന്ന ഒട്ടേറെ പരാമര്‍ശങ്ങള്‍ പഴയ നിയമത്തിലുണ്ട്.(11) ഇത്തരം വാക്യങ്ങള്‍ പില്‍ക്കാലത്ത് അതിക്രമങ്ങളുടെ ന്യായീകരണാര്‍ഥം എഴുതിച്ചേര്‍ത്തതാവണം. അവയെ അക്ഷരാര്‍ഥത്തില്‍ ന്യായീകരിച്ചുകൊണ്ടു വര്‍ത്തമാനകാലത്തു പ്രയോഗിക്കാന്‍ ശ്രമിക്കുന്നതില്‍ അപാകതയുണ്ട്.
ജോഷ്വായുടെ ജെറിക്കോ നഗരനാശത്തെ ഹിറ്റ്ലറുടെ പോളണ്ട് അധിനിവേശത്തോടാണു നവ നിരീശ്വരവാദത്തിന്റെ സൈദ്ധാന്തികന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ് ഉപമിക്കുന്നത്.(12) കാനാന്‍ ദേശക്കാരെ പുറത്താക്കി ഇസ്രയേല്‍ സന്തതികളെ കുടിയിരുത്തിയ യഹോവയുടെ ചെയ്തിയെ മറ്റൊരു നവ നിരീശ്വര ചിന്തകന്‍ ക്രിസ്റഫര്‍ ഹൈക്കന്‍സ് ചോദ്യം ചെയ്യുന്നു.(13) അതുപോലെതന്നെ, അടിമകളെ കാര്‍ഷിക വസ്തുക്കള്‍ കണക്കെ സ്വന്തമാക്കിവെച്ച് ഉപയോഗിക്കാമെന്ന പഴയ നിയമ പരികല്പ്പനയെ നവ യുക്തിവാദി നേതാവ് സാംഹാരിസ് വിമര്‍ശിക്കുന്നു.(14)
യഥാര്‍ഥത്തില്‍ അന്നു നിലവിലിരുന്ന സാമൂഹിക സാഹചര്യങ്ങളില്‍ പ്രായോഗികമായ ഒട്ടേറെ പദ്ധതികള്‍ അടിമകള്‍ക്കും ഇതര ദുര്‍ബല വിഭാഗങ്ങക്കാര്‍ക്കും അനുകൂലമായി കൈക്കൊണ്ടതായി പഴയനിയമം ദ്യോതിപ്പിക്കുന്നു. അന്നു വ്യാപകമായി നിലനിന്ന അടിമത്ത വ്യവസ്ഥയേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു ഇസ്രയേലിലെ അടിമകള്‍. അവരെ മനുഷ്യരായി പരിഗണിച്ചുകൊണ്ടുള്ള ഒട്ടേറെ പരിഷ്കരണങ്ങള്‍ ഹിബ്രു സമൂഹത്തില്‍ നടന്നിരുന്നു. സ്വതന്ത്രരായ വ്യക്തികളെ തട്ടിക്കൊണ്ടുപോയി അടിമയാക്കി വില്ക്കുന്നവനു വധശിക്ഷ വിധിച്ചിരുന്നു.(16) ഹീബ്രു അടിമ 7-ാം കൊല്ലം മോചിതനാക്കപ്പെടുമായിരുന്നു.(17)
ഈ വിധം പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയി ദുര്‍ബലര്‍ക്കു സമ്പൂര്‍ണ നീതി നേടിക്കൊടുക്കുന്നതിനു പകരം ജൂതരും ജൂത മതവും തെരഞ്ഞെടുക്കപ്പെട്ട മേലാള വംശമാണെന്ന വാദവും രക്തശുദ്ധിയെപ്പറ്റി വംശീയ ബോധമുള്ള യഹൂദ റബ്ബിമാര്‍ തല്‍മൂദിലൂടെ നടത്തിയ പ്രസ്താവങ്ങളും (ജൂതേതരെ ഗോയിം എന്നു കളിയാക്കി വിളിച്ചുകൊണ്ട്) അധമരായി ചിത്രീകരിച്ചതും ആന്റിസെമിറ്റിക് പ്രവണതകള്‍ക്കു ശക്തിപകര്‍ന്നുവെന്നു ചരിത്രകാരന്‍ ലിന്റ്മാന്‍ കണ്ടെത്തുന്നു.(18) വിജാതീയരെ അപരവല്ക്കരിക്കാനുള്ള ജൂതപ്രവണതയെ അദ്ദേഹം കുറ്റവിമുക്തമാക്കുന്നില്ല.(19)
ഇസ്രായേലില്‍ നിലനില്ക്കുന്ന ഗുഷ്എമുനിം-കഹാനിസ്റ് പ്രസ്ഥാനങ്ങള്‍, അതീവ ശക്തമായ വര്‍ഗീയ-ഭീകരവാദ പ്രവണതകളും പഴയ വംശീയവാദത്തിന്റെ തുടര്‍ച്ചയുമാണ്. സയണിസത്തിന്റെ ഡിപ്ളോമസി പോലും അവര്‍ അഴിച്ചുവെക്കുന്നു. 1967ലെ യുദ്ധവിജയത്തെത്തുടര്‍ന്ന് കിഴക്കന്‍ ജറുശലെം, വെസ്റ് ബാങ്ക്, ഗാസാ സ്ട്രിപ്പ് എന്നിവ ഇസ്രായേലിന്റെ നിയന്ത്രണത്തിലായതിനെത്തുടര്‍ന്നാണ് ഗുഷ് എമുനിം പ്രസ്ഥാനം രൂപം കൊണ്ടത്. വിശാല ഇസ്രായേല്‍ രൂപവത്കരിച്ചു സമ്പൂര്‍ണ ജൂതകുടിയേറ്റം നടത്തി ജൂതമിശിഹയുടെ ആഗമനത്തിനാക്കം കൂട്ടുകയാണു തങ്ങളുടെ ദൌത്യമായി ഇക്കൂട്ടര്‍ സ്വയം ഉദ്ഘോഷിക്കുന്നത്!

ഇസ്ലാമും പടിഞ്ഞാറും സംഘര്‍ഷത്തില്‍?

സ്വയം നവീകരിക്കപ്പെട്ട തങ്ങളുടെ അപരത്വമായി കിഴക്കിനെ മൊത്തത്തിലും മുസ്ലിം രാജ്യങ്ങളെ പ്രത്യേകമായും ഓറിയന്റലിസ്റുകള്‍ കണ്ടു. അജ്ഞരും അപരിഷ്കൃതരുമായ സമൂഹമായാണു യൂറോപ്പ് കിഴക്കിനെ വീക്ഷിച്ചതും അവരുടെമേല്‍ സാംസ്കാരിക അധീശത്വം സ്ഥാപിച്ചതും. ആധുനിക പൂര്‍വമായൊരു അപരിഷ്കൃത ലോകത്തിന്റെ പ്രതിനിധികളായാണു മിക്കപ്പോഴും മുസ്ലിം ലോകം ചിത്രീകരിക്കപ്പെടുന്നത്. നമ്മുടെ പൊതുബോധത്തില്‍ ഈ പ്രതിനിധാനത്തിനുതകുന്ന ഉറപ്പുകളും തീര്‍പ്പുകളും കൃത്യമായി പാശ്ചാത്യന്‍ മീഡിയ വിനിമയം ചെയ്യുന്നുണ്ട്. നിലനില്ക്കുന്ന ആധിപത്യ പ്രത്യയശാസ്ത്രങ്ങളുടെ ബലതന്ത്രത്തെ ഊട്ടിയുറപ്പിക്കുന്ന വാര്‍പ്പു മാതൃകകള്‍ ഇന്‍ഡ്യന്‍ സാംസ്കാരിക നായകരെയും കൂടി സ്വാധീനിക്കാന്‍ പോന്നതായിരുന്നു.
മുസ്ലിം ലോകം ഏകാധിപത്യപരവും മാറ്റമില്ലാത്തതും ഇടുങ്ങിയതും ജനാധിപത്യവിരുദ്ധവുമെന്നു ചിത്രീകരിക്കപ്പെട്ടു(20). സമീപകാലത്തു (2010-2011) തുനീഷ്യയിലും ഈജിപ്തിലും മറ്റ് അറബ് നാടുകളിലുമുണ്ടായ ‘അറബ് വസന്തം’ ഈ ധാരണക്കു കനത്ത തിരിച്ചടികളാണ് ഏല്പ്പിച്ചത്.
മുസ്ലിം ലോകത്തു മേധാവിത്തമുറപ്പിക്കാന്‍ ഓറിയന്റലിസ്റ് ഇസ്ലാം വീക്ഷണം ന്യായീകരണമായി ഭവിച്ചു. അതുകൊണ്ടു തന്നെയാണ് അതിന്റെ പൊള്ളത്തരം കനത്ത തോതില്‍ ബോധ്യപ്പെട്ടിട്ടും ആ വീക്ഷണത്തെ നിലനിര്‍ത്താന്‍ പടിഞ്ഞാറന്‍ ശക്തികള്‍ അത്യധ്വാനം ചെയ്തുകൊണ്ടിരിക്കുന്നത്. പാശ്ചാത്യ ലോകത്തു പടര്‍ന്നു പിടിച്ച ഇസ്ലാമോഫോബിയയുടെ വേരുകള്‍ കിടക്കുന്നതും ഇവിടെത്തന്നെയാണ്.
പാശ്ചാത്യന്‍ ആശയങ്ങളായ ലിബറലിസം, ഭരണഘടനാ തത്ത്വം, മനുഷ്യാവകാശം, തുല്യത, സ്വാതന്ത്യ്രം, നിയമവാഴ്ച, തുറന്ന കമ്പോളം, ജനാധിപത്യം, ചര്‍ച്ചും സ്റേറ്റും തമ്മിലുള്ള വേര്‍തിരിവ് എന്നിവ ഇസ്ലാമിക സമൂഹങ്ങളില്‍ കാണുന്നില്ല എന്ന് സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ സൈദ്ധാന്തികന്‍ ഹണ്ടിങ്ടണ്‍ (1927-2008) പരിതപിക്കുന്നു.(21)
തികച്ചും തെറ്റായ വിശകലനമാണിത്. മനുഷ്യാവകാശം, തുല്യത, നിയമവാഴ്ച, തുറന്നകമ്പോളം, ജനാധിപത്യം എന്നിവ ഉള്‍ക്കൊണ്ടു വ്യാഖ്യാനിക്കാന്‍ ഖുര്‍ആനിക വേദഗ്രന്ഥം കരുത്തുറ്റതാണ്. ധാര്‍മിക മൂല്യങ്ങള്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന സംവിധാനത്തോടെ ചര്‍ച്ചും സ്റേറ്റും തമ്മില്‍ വേര്‍തിരിച്ചു നിര്‍ത്താനും ലിബറല്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു സമ്പന്നമാകാനും ജൈവികമായിത്തന്നെ ഖുര്‍ആനു കഴിയും.
ഇസ്ലാമും പടിഞ്ഞാറും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കുരിശുയുദ്ധങ്ങളോളം പഴക്കമുണ്ടെങ്കിലും പ്രധാനമായും 19ഉം 20ഉം നൂറ്റാണ്ടുകളിലെ മുസ്ലിം ലോകത്തെ പാശ്ചാത്യന്‍ കോളനിവല്ക്കരണത്തിലാണ് ഈ വൈരുധ്യത്തിന്റെ ബീജം കിടക്കുന്നത്.
1896ല്‍ ബ്രിട്ടന്‍ ഈജിപ്തിനെ കോളനിയാക്കി. ഇതേത്തുടര്‍ന്ന് ഒട്ടോമന്‍ സാമ്രാജ്യം 1-ാം ലോക മഹായുദ്ധത്തില്‍ ജര്‍മനിയെ പിന്തുണച്ചു. മെക്കയിലെ മുസ്ലിം മതനേതാവായ ഷെരീഫ് ഹുസൈനുമായി ബ്രിട്ടന്‍ ധാരണയിലെത്തി. അയാള്‍ ഒട്ടോമന്‍കാരെ ആക്രമിക്കണമെന്നും വിജയിച്ചാല്‍ ഒരു സ്വതന്ത്ര രാഷ്ട്രത്തിനു പിന്തുണ നല്കുമെന്നുമായിരുന്നു കരാര്‍. 1916ലെ ഹുസൈന്‍-മക്മോഹന്‍ കത്തിടപാട് എന്നാണിത് അറിയപ്പെടുന്നത്. എന്നാല്‍ അതേ സമയം തന്നെ ഈ അതിര്‍ത്തിക്കകത്ത് ഇത്തരമൊരു രാഷ്ട്ര രൂപവത്കരണത്തിന് 1915ല്‍ തന്നെ ബ്രിട്ടന്‍ മറ്റൊരു കരാറിലേര്‍പ്പെട്ടിരുന്നു. ഇക്കാര്യം ബ്രിട്ടന്‍ ഷരീഫ് ഹുസൈനില്‍നിന്നു മറച്ചുവെച്ചു. ഒട്ടോമന്‍ സാമ്രാജ്യം തകര്‍ക്കപ്പെടുകയും അവ ബ്രിട്ടനും ഫ്രാന്‍സും കൂടി പകുത്തെടുക്കുകയും ചെയ്തു. ഫ്രാന്‍സിനു ലബനനും ഇറാഖിന്റെ ഉത്തരഭാഗവും ലഭിച്ചപ്പോള്‍ ബ്രിട്ടന് അറേബ്യന്‍ ഉപദ്വീപിന്റെ ദക്ഷിണ ഭാഗവും ഷരീഫ് ഹുസൈനും മക്കള്‍ക്കും സിറിയ, ജോര്‍ഡാന്‍, ഇറാഖ് എന്നിവയും നല്കി. ഈ ബ്രിട്ടീഷ് വഞ്ചനയാണ് അറബികളും പടിഞ്ഞാറും തമ്മില്‍ നേരത്തെതന്നെ നിലനിന്നിരുന്ന അവിശ്വാസം രൂക്ഷമാക്കിയത്. മുസ്ലിം രാഷ്ട്രങ്ങളുടെ ഹൃദയഭൂമിയില്‍ കുത്തിയിറക്കിയ കഠാരകണക്കെ 1948ല്‍ സയണിസ്റ് രാഷ്ട്ര രൂപവത്കരണം വഴി ഈ അവിശ്വാസം കൂടുതല്‍ ആഴത്തിലേക്ക് ആപതിപ്പിക്കുകയാണു ചെയ്തത്.
ഏറ്റവുമവസാനമായി ജൂത ചോദ്യമുയര്‍ത്തപ്പെട്ടത് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലായിരുന്നു. അന്നു യൂറോപ്യര്‍, കനത്ത വംശീയ വിഹ്വലതകള്‍ക്കു സാക്ഷ്യം വഹിച്ചു. രണ്ടു ലോക മഹായുദ്ധങ്ങള്‍ 80 മില്യണ്‍ മനുഷ്യരെ പിഴുതെറിഞ്ഞു. എന്നാല്‍ 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ വംശീയവാദം കൊമ്പുകുത്തപ്പെട്ടു; മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തപ്പെട്ടു. മതവിവേചനങ്ങള്‍ക്കെതിരായ ചിന്തകള്‍ ശക്തമായി. ഇതിനെയൊക്കെ ഭേദിച്ചുകൊണ്ടാണ് ഇസ്ലാമോഫോബിയ 1990നു ശേഷം കടന്നുവരുന്നത്. ഇസ്ലാമിനെ സഹോദര മതമായി കാണുന്നതിനു പകരം വൈരവും മുന്‍വിധിയും വെച്ചു സമീപിക്കുന്ന രീതി പല രാജ്യങ്ങളിലും ഔദ്യോഗികമായിത്തന്നെ നടക്കുന്നു. ഇതു വ്യാപിപ്പിക്കാന്‍ നൂറു കണക്കിനു ഫൌണ്ടേഷനുകള്‍ അമേരിക്കയിലും പാശ്ചാത്യലോകത്തും ആസൂത്രിതമായിത്തന്നെ പ്രവര്‍ത്തിക്കുന്നു.
പശ്ചിമ യൂറോപ്പില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായി സക്രിയമായതോടെ ഇസ്ലാമോഫോബിയ വര്‍ധിക്കുകയാണ്. അതേ സമയം ശീതയുദ്ധാനന്തരം മുസ്ലിം ലോകത്തുടനീളം മത രാഷ്ട്രീയ നവോത്ഥാനം അരങ്ങേറിക്കൊണ്ടിരിക്കുന്നു.
യു.എസ്. രാഷ്ട്രീയത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്ന ക്രൈസ്തവ വലതുപക്ഷം 1990നു ശേഷം കൂടുതല്‍ ശക്തമാവുകയും പോളിസി രൂപവത്കരണത്തില്‍ പങ്കാളിത്തം വഹിക്കാന്‍ തുടങ്ങുകയും ചെയ്തു. അറിയപ്പെടുന്ന ക്രൈസ്തവ ഇവാഞ്ചലിസ്റുകളായ ഫ്രാങ്ക്ളിന്‍ ഗ്രഹാം, ജെറി ഫാള്‍വെല്‍, ബെന്നിഹിന്‍, പാറ്റ് റോബട്ട്സണ്‍, ജിമ്മി സ്വഗാര്‍ട്ട്, ഡോണ്‍ ജോര്‍ജ്, പോള്‍ മില്‍സ് തുടങ്ങിയവര്‍ കനത്തതോതില്‍ നിരന്തരമായി ഇസ്ലാമിനെ അധിക്ഷേപിച്ചുകൊണ്ടിരുന്നു. ഇതു മുസ്ലിംകള്‍ക്കും ക്രൈസ്തവര്‍ക്കുമിടയില്‍ വിള്ളലുണ്ടാക്കി.
മധ്യ പൌരസ്ത്യ ദേശത്തു മുസ്ലിംകള്‍ തകര്‍ത്തെറിയപ്പെടേണ്ടതു മിശിഹയുടെ തിരിച്ചുവരവിന് അനിവാര്യമാണെന്ന ധാരണയാണ് ഇവാഞ്ചലിക്കുകളിലെ വലതുപക്ഷ വിഭാഗങ്ങള്‍ക്കുള്ളത്. മിശിഹയുടെ വരവിനെത്തുടര്‍ന്നു ജൂതര്‍ തുടച്ചുമാറ്റപ്പെടുന്നതിനാല്‍ ഇന്നത്തെ ജൂതരുടെ അതിക്രമങ്ങള്‍ അവഗണിക്കപ്പെടണമെന്നും അതു ദൈവേഛയുടെ ഭാഗമാണെന്നുമുള്ള ആശയങ്ങളാണ് ഇക്കൂട്ടര്‍ക്കുള്ളത്. സംഘര്‍ഷവും ആയുധവല്ക്കരണവും മതഭ്രാന്തും യുദ്ധഭ്രാന്തും പടര്‍ത്താന്‍ മതപരമായ ന്യായീകരണങ്ങള്‍ തേടുന്ന സുശക്തമായ ഒരു വ്യൂഹംതന്നെ ക്രൈസ്തവ സയണിസ്റുകള്‍ സൃഷ്ടിച്ചിരിക്കുന്നു. മധ്യ പൌരസ്ത്യ ദേശത്ത് ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് ഇവര്‍ ബൈബിള്‍ ഉദ്ധരിച്ചാണു പിന്തുണ നല്കിക്കൊണ്ടിരിക്കുന്നത്. കുരിശുയുദ്ധം മുതലുള്ള കുടിപ്പകയും മതവൈരവും അണയാതെ സൂക്ഷിക്കുന്നതില്‍ ദത്തശ്രദ്ധരാണു ക്രൈസ്തവ വലതുപക്ഷം.
2001നു ശേഷം അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാഷ്ട്രങ്ങള്‍ അധിനിവേശം ചെയ്യപ്പെട്ടു; 40 ലക്ഷത്തിലേറെ മുസ്ലിംകള്‍ വധിക്കപ്പെട്ടു. ഇറാനെ ആക്രമിക്കാന്‍ വെമ്പല്‍കൊള്ളുകയാണു ക്രൈസ്തവ സയണിസ്റുകള്‍. ഇത്തരമൊരാക്രമണം റഷ്യയെ പ്രകോപിപ്പിക്കുകയും പേര്‍ഷ്യന്‍ എണ്ണ ആവശ്യമുള്ള ആ രാഷ്ട്രം അറബ് നാടുകളുമായി ചേര്‍ന്ന് ഇസ്രയേലിനെതിരെ തിരിയുമെന്നും ക്രൈസ്തവ സയണിസ്റ് നേതാവ് ജോണ്‍ഹാഗി വാദിക്കുന്നു.(22)
ഇസ്രയേലിനെ അമേരിക്ക സമ്പൂര്‍ണമായി പിന്തുണയ്ക്കുന്നതിന്റെ പേരില്‍ ആ രാഷ്ട്രം നേടിയെടുക്കുന്ന വിജയം മിശിഹയുടെ രണ്ടാം വരവിനു കളമൊരുക്കുമെന്ന പ്രതീക്ഷയാണു സയണിസ്റ് ഇവാഞ്ചലിസ്റുകള്‍ക്കുള്ളത്!

ക്രൈസ്തവ സയണിസത്തിന്റെ വളര്‍ച്ച

ഇസ്രയേലില്‍ 5.6 മില്യന്‍ ജൂതരാണുള്ളത്. എന്നാല്‍ അമേരിക്കയിലെ ജൂതരുടെ സംഖ്യ 6.4 മില്യനാണ്. വാഗ്ദത്ത ഭൂമിയിലേക്ക് അവര്‍ പോയിട്ടില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ലോക ജൂത ജനത 15 മില്യണിലധികം വരില്ല. എന്നാല്‍ ക്രൈസ്തവ സയണിസ്റുകള്‍ മാത്രം 50 മില്യണ്‍ വരും. ജൂത സയണിസ്റുകളുടെ അനേകമടങ്ങു രാഷ്ട്രീയ ശക്തിയും ക്രൈസ്തവ സയണിസ്റുകള്‍ക്ക് അമേരിക്കയിലുണ്ട്. അമേരിക്കയിലെ ക്രൈസ്തവ ഫണ്ടമെന്റലിസ്റുകളാണ് വര്‍ഷങ്ങളായി ഇസ്രയേലിന്റെ ഏറ്റവും വലിയ പിന്തുണക്കാര്‍.(23) തിയഡോര്‍ ഹെര്‍സലിന് 5 വര്‍ഷം മുന്‍പുതന്നെ വില്യം ഇ. ബ്ളാക്സ്റോണ്‍ (1841-1935) ജൂതരാഷ്ട്ര രൂപവത്കരണം എന്ന ആശയം ഉന്നയിച്ചിരുന്നു.(24)
ക്രിസ്ത്യന്‍ സയണിസം ആധുനിക ജൂത സയണിസ്റ് പ്രസ്ഥാനത്തിന് അരനൂറ്റാണ്ടു മുന്‍പുതന്നെ ശക്തിപ്പെട്ടിരുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചൂണ്ടിക്കാട്ടുന്നുണ്ട്.(25)
വില്യം ബ്ളാക്സ്റനാണ് അമേരിക്കന്‍ ക്രൈസ്തവ ലോകത്ത് സയണിസ്റ് ആശയം വ്യാപിപ്പിച്ചത്.(26)
അമേരിക്കന്‍ ഇസ്രയേല്‍ പബ്ളിക് അഫയേഴ്സ് കമ്മിറ്റിയാണ് ഇസ്രയേല്‍ ലോബിക്ക് അമേരിക്കയില്‍ ചുക്കാന്‍ പിടിക്കുന്നത്.(27) അമേരിക്കന്‍ സെനറ്റ് തന്നെ നിയന്ത്രിക്കുന്നത് ഇസ്രയേലാണെന്നു സെനറ്റര്‍ വില്യം ജെ. ഫുള്‍ബ്രൈറ്റ് ആരോപിക്കുന്നു.(28)
1967ല്‍ പിടിച്ചെടുത്ത അധിനിവിഷ്ട ഭൂമിയില്‍ നിരന്തരം സെറ്റില്‍മെന്റുകള്‍ നിര്‍മിച്ചുകൊണ്ട് ജനീവ കരാറിനെയും യു.എന്‍. പ്രമേയങ്ങളെയും ധിക്കരിക്കുകയാണ് ഇസ്രയേല്‍. 5 ലക്ഷത്തിലധികം ജൂതരെയാണ് വെസ്റ് ബാങ്കില്‍ കുടിയിരുത്തിയിരിക്കുന്നത്. ഈ സെറ്റില്‍മെന്റുകള്‍ക്കു രണ്ടു ലക്ഷ്യങ്ങളാണുള്ളത്. ഒന്ന് തങ്ങളുടെ ഒരു സുരക്ഷിത കേന്ദ്രം സൃഷ്ടിക്കുക, രണ്ട് ഭാവിയിലെ സമാധാന സന്ധികളില്‍ വിലപേശലിനായി ഈ ജനവാസത്തെ ഉപയോഗപ്പെടുത്തുക.
എല്ലാ അതിക്രമങ്ങള്‍ക്കും അമേരിക്കന്‍ ക്രൈസ്തവ വലതുപക്ഷം സമ്പൂര്‍ണവും സര്‍വാത്മകവുമായ പിന്തുണയാണു നല്കുന്നത്. ഒരു കരണത്തടിച്ചാല്‍ മറു കരണം കാണിച്ചുകൊടുക്കണമെന്ന യേശുവിന്റെ ഗിരിപ്രഭാഷണം (ലൂക്കോസ് 6:29) ഉദ്ധരിക്കുന്നതില്‍ നിന്നൊഴിഞ്ഞു നിന്നുകൊണ്ട് വെളിപാടു പുസ്തകത്തിലെ ദുര്‍ഗ്രഹമായ ചില പ്രതിപാദനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു യുദ്ധത്തിനായി പെരുമ്പറ മുഴക്കുകയാണവര്‍. അറബികളെയും മുസ്ലിംകളേയും പ്രതിസ്ഥാനത്തു നിര്‍ത്തികൊണ്ടാണു യേശുവിന്റെ പേരിലുള്ള ഈ യുദ്ധാക്രോശം!
യേശുക്രിസ്തു പ്രവചിച്ചതുപോലെ ജൂതക്ഷേത്രം ക്രിസ്ത്വാബ്ദം 70ല്‍ തകര്‍ക്കപ്പെടുകയും ജൂതര്‍ പുറത്താക്കപ്പെടുകയും ചെയ്തു. ഇതു യേശുവിനെ മിശിഹയായി അംഗീകരിക്കാത്തതിനാലാണെന്നു ‘സുവിശേഷം’ പറയുന്നു. (ലൂക്കോസ് 19:41-44). പാപപരിഹാരത്തിന് ആവര്‍ത്തന പുസ്തകത്തിലെ വ്യവസ്ഥയനുസരിച്ചു ദൈവാജ്ഞക്കു കീഴ്പ്പെടുകയും ചെയ്യേണ്ടതുണ്ട്.(29) ഇസ്രയേലില്‍ ഇതു പാലിക്കപ്പെടുന്നില്ലെന്നു മാത്രമല്ല ഏറ്റവും ഭീകരമായ അതിക്രമങ്ങള്‍ക്ക് സയണിസ്റുകള്‍ നേതൃത്വമരുളുകയും ചെയ്യുന്നു.
അന്തിക്രിസ്തുവും ജൂതരുമായി ബന്ധിക്കുന്ന ഒരു പുതിയ നിയമ പരാമര്‍ശവുമില്ലാതിരിക്കെ ഈ വിധം ചിത്രീകരിക്കാന്‍ ക്രൈസ്തവ സയണിസ്റുകള്‍ക്ക് ഒരു മടിയുമില്ല. വലതുപക്ഷ രാഷ്ട്രീയ താല്പ്പര്യങ്ങള്‍ക്കൊത്തു മതത്തെ വലിച്ചിഴക്കുകയാണു ക്രൈസ്തവ സയണിസം ചെയ്യുന്നതെന്നതു വളരെ വ്യക്തമാണ്.
ഇവാഞ്ചലിക്കല്‍ സയണിസ്റുകള്‍ക്കു പിന്തുണയായി 1970കളില്‍ പിറന്ന നിയോകോണ്‍ പ്രസ്ഥാനവുമുണ്ട്. റൊനാള്‍ഡ് റീഗന്റെ കാലത്തു ശക്തി സമാഹരിച്ചു തുടങ്ങിയ ഇക്കൂട്ടര്‍ ജോര്‍ജ്ജ് ബുഷ് ജൂനിയറിന്റെ (2001-2009) കാലത്താണു ശക്തിപ്പെട്ടത്. ബില്‍ ക്രിസ്റോള്‍, ഡാനിയല്‍ പൈപ്പ്സ്, എലിയട്ട് എബ്രാംസ്, സ്റീഫന്‍ ഷ്വാര്‍ട്ട്സ്, ബെന്‍വാറ്റണ്‍ബെര്‍ഗ്, പോള്‍ വുള്‍ഫോവിന്‍സ് തുടങ്ങിയവരാണിതിന്റെ താത്ത്വിക നേതാക്കള്‍. ഇസ്ലാമോഫോബിയ കത്തിപ്പടര്‍ത്തുന്നതില്‍ അവര്‍ അത്യന്തം ആവേശഭരിതരാണ്. ഗ്ളോബലിസത്തെ പിന്തുണക്കുന്ന നിയോകോണ്‍ പ്രസ്ഥാനം ആഗോളതലത്തില്‍ വീറുറ്റതും സക്രിയവുമായ അമേരിക്കന്‍ ഇടപെടല്‍ ആഗ്രഹിക്കുന്നു. ദുര്‍ബലര്‍ക്കുള്ള ക്ഷേമപദ്ധതികളെ എതിര്‍ക്കുന്ന ഇവര്‍ വിദേശനയത്തില്‍ യുദ്ധഭ്രാന്തിന്റെ വക്താക്കളാണ്. ജനാധിപത്യ പ്രക്രിയ പശ്ചിമേഷ്യയില്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നു എന്നു പ്രഖ്യാപിക്കുന്നെങ്കിലും അറബ് ഏകാധിപത്യങ്ങളോട് അവര്‍ക്കു മൃദുല സമീപനമാണ്. അഫ്ഘാന്‍, ഇറാഖ് അധിനിവേശങ്ങള്‍ക്കു സമ്പൂര്‍ണമായ പിന്തുണയാണവര്‍ നല്‍കുന്നത്.
സ്വദേശ രാഷ്ട്രീയ ക്രമം ശക്തിപ്പെടുത്താനുള്ള ഏറ്റവും മെച്ചപ്പെട്ട വഴി വിദേശ ആക്രമണത്തിന്റെ ഭീഷണി ഉയര്‍ത്തിക്കാട്ടുകയാണെന്നു നിയോകോണ്‍ പ്രസ്ഥാനം വിശ്വസിക്കുന്നു. ഭീഷണി ഇല്ലെങ്കില്‍ ഉണ്ടാക്കപ്പെടണം. നിരന്തരമായ യുദ്ധത്തിനായി അത്യുത്സാഹത്തോടെ വര്‍ത്തിക്കുകയാണവര്‍. ഇസ്രയേലി- അമേരിക്കന്‍ താല്പ്പര്യങ്ങള്‍ക്കു വഴങ്ങാത്തവരെയൊക്കെ ശത്രുരാജ്യങ്ങളായി കരുതി ശക്തമായി നേരിടാന്‍ അവര്‍ ആഹ്വാനം ചെയ്യുന്നു.
വില്യം ക്രിസ്റോള്‍ ആണ് 1997ല്‍ സ്ഥാപിതമായ ‘പ്രൊജക്ട് ഫോര്‍ എ ന്യൂ അമേരിക്കന്‍ സെഞ്ച്വറി’ എന്ന നിയോകോണ്‍ സംഘടനയുടെ ചെയര്‍മാന്‍. ഇസ്രയേലിലെ ലിക്കുഡ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണു പ്രൊജക്ടിന്റെ പ്രവര്‍ത്തനങ്ങളുടനീളം. അമേരിക്കയിലെ ആയുധലോബിയും നിയോകോണ്‍ വലതുപക്ഷ ഇവാഞ്ചലിക്കല്‍ സയണിസ്റ് പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണയായുണ്ട്. അതിശക്തമായ ഈ മൂന്നു ഗോല്യാത്തുകളും ‘ഇസ്ലാമോഫോബിയ’ വ്യാപിപ്പിക്കുന്നതിലും മുസ്ലിം നാടുകളില്‍ അധിനിവേശം നടത്തുന്നതിലും ഉത്സുകരാണ്.
അമേരിക്കന്‍ വിദേശ നയത്തിലെ ഇരട്ടത്താപ്പ് മുസ്ലിം ലോകത്തെ രോഷാകുലമാക്കുന്നു. മുസ്ലിം ലോകത്തെ, സുഹൃത്തുക്കളും അഴിമതി വീരരുമായ ഏകാധിപതികളെ പിന്തുണക്കുമ്പോള്‍ത്തന്നെ കിഴക്കന്‍ യൂറോപ്പിനെ ജനാധിപത്യവല്ക്കരിക്കാനാണ് അവര്‍ക്കു വെമ്പല്‍. ജനാധിപത്യത്തെ പിന്തുണക്കുമെന്നു പ്രഖ്യാപിക്കുമ്പോഴും ജനാധിപത്യത്തിനെതിരായി അള്‍ജീറിയയിലും തുര്‍ക്കിയിലും നടന്ന പട്ടാള അട്ടിമറികളെ അമേരിക്ക പിന്തുണച്ചു. ഗാസയിലും ഇറാനിലുമുള്ള ജനാധിപത്യ തെരഞ്ഞെടുപ്പുകളെ അംഗീകരിക്കാന്‍ അമേരിക്ക കൂട്ടാക്കുന്നില്ല. ബഹ്റൈനിലും യമനിലും നടക്കുന്ന നിഷ്ഠൂരമായ അടിച്ചമര്‍ത്തലുകള്‍ക്ക് അവരുടെ പിന്തുണയുണ്ട്. ചൈനക്കാരുടെ മനുഷ്യാവകാശങ്ങളെ പിന്തുണക്കുമ്പോള്‍ മധ്യ പൌരസ്ത്യദേശത്തു മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നതിനെ സഹായിക്കുകയാണ് അമേരിക്ക. പലസ്തീനികളുടെ അതീവ ദുര്‍ബലമായ തിരിച്ചടികളെപ്പോലും എതിര്‍ത്തുകൊണ്ട് ഇസ്രയേലിന്റെ അതിക്രൂരമായ അതിക്രമങ്ങള്‍ക്കു നേരെ നിതാന്തമായ മൌനം; അവയെ അപലപിക്കുന്ന യു.എന്‍. പ്രമേയങ്ങള്‍ക്കു നേരെ നിരന്തരവും നിരങ്കുശവുമായ വീറ്റോ പ്രയോഗവും.
1953ല്‍ സി.ഐ.എ. ആണ് ഇറാനില്‍ മൂസദ്ദിഖിന്റെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചത്. അമേരിക്കന്‍ പാവയായ ഷാ മുഹമ്മദ് റിസാ പഹ്ലവിയെ ഉപയോഗിച്ച് ഇറാനിയന്‍ ജനതയെ അടിച്ചമര്‍ത്തി. ഇറാനില്‍ ഇമാം ഖുമൈനി 1979ല്‍ അധികാരത്തിലേറിയപ്പോള്‍ സദാം ഹുസൈനെ ആയുധമണിയിച്ച് ഇറാനെതിരെ തിരിച്ചുവിട്ടു. സദ്ദാം 1988 മാര്‍ച്ച് 16നു കുര്‍ദുകള്‍ക്കെതിരെ രാസായുധം പ്രയോഗിച്ചപ്പോള്‍ അമേരിക്ക നിശ്ശബ്ദത പാലിച്ചു.
യു.എസിന്റെ ഇറാഖ്-അഫ്ഘാന്‍ അധിനിവേശങ്ങള്‍ എണ്ണയുടെ നിയന്ത്രണത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളാണ്. അതുകൊണ്ടാണു സൌദിയിലെ വഹാബി ഭരണകൂടം അമേരിക്കയുടെ കൂടെ നില്ക്കുന്നതും സെക്കുലറായ സിറിയന്‍ ബാത്തിസ്റുകള്‍ അമേരിക്കക്കെതിരെ നിലയുറപ്പിച്ചിരിക്കുന്നതും.
1990 നു മുന്‍പു യു.എന്‍. സെക്യൂരിറ്റി കൌണ്‍സില്‍ പാസ്സാക്കിയ 175 പ്രമേയങ്ങളില്‍ 97ഉം ഇസ്രായേലിനെതിരെയായിരുന്നു. 1990 നു മുന്‍പു യു.എന്‍ ജനറല്‍ അസംബ്ളി വോട്ടിനിട്ട 690 പ്രമേയങ്ങളില്‍ 479ഉം ഇസ്രായേലിനെതിരെയായിരുന്നു. എന്നാല്‍ ഈ പ്രമേയങ്ങളില്‍ ഭൂരിഭാഗവും അമേരിക്ക വിറ്റോ ചെയ്തു പരാജയപ്പെടുത്തുകയായിരുന്നു.
ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിനെത്തന്നെ ഭീകര സംഘടനയായി യു.എസ്. മുദ്രകുത്തിക്കഴിഞ്ഞു. ആണവായുധത്തിന്റെ പേരു പറഞ്ഞ് ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുടെ മുന്നോടിയാണിത്. എല്ലാം സയണിസ്റ് ഇസ്രായേലിനു വേണ്ടിയുള്ള വിടുവേലകള്‍!

വംശീയത എന്ന ആശയം പാശ്ചാത്യ ലോകത്ത്

പലസ്തീനിയന്‍ അറബികള്‍ക്കുള്ള ഏതു തരത്തിലുള്ള പിന്തുണയും
പലസ്തീനിയന്‍ രാഷ്ട്ര രൂപവത്കരണവും 71% അമേരിക്കക്കാരും എതിര്‍ക്കുന്നു. സയണിസ്റനുകൂലമായ മീഡിയയുടെ പ്രചാരണ യന്ത്രം ഇതില്‍ വലിയൊരു പങ്കു വഹിക്കുന്നുണ്ട്.
ഹിറ്റ്ലറുടെ കൂട്ടക്കുരുതികളില്‍നിന്നു രക്ഷപ്പെട്ട ജനതയോടു ദയ കാണിക്കേണ്ടതു ലോക ജനതയുടെ ബാദ്ധ്യതയാണെന്നു പ്രചരിപ്പിച്ചു ലോക മനസ്സാക്ഷി പിടിച്ചെടുത്താണ് സയണിസ്റുകള്‍ ഇസ്രയേലിന്റെ അസ്തിത്വം അംഗീകരിപ്പിച്ചത്.
സയണിസ്റുകളുടെ വാദമിതാണ്: പലസ്തീന്‍, ജൂതരുടെ വാഗ്ദത്ത ഭൂമിയാണ്. ജൂതരല്ലാത്തവര്‍ക്ക് ആ മണ്ണില്‍ യാതൊരവകാശവുമില്ല. അതുകൊണ്ടുതന്നെ ആ പ്രദേശത്തെ വംശീയമായി ശുദ്ധീകരിക്കാനുള്ള നടപടികളെല്ലാം ന്യായമാണ്. ഗര്‍ജിക്കുന്ന യന്ത്രത്തോക്കുകള്‍ക്കു നേരെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനായി കയ്യില്‍ക്കിട്ടിയ കല്ലെറിയാന്‍ ശ്രമിക്കുന്ന, നിസ്സഹായരായ പലസ്തീനികള്‍ പാശ്ചാത്യ മീഡിയയുടെ കണ്ണില്‍ മതതീവ്രവാദിയും ഭീകരവാദിയും!
സയണിസം ഉയിരെടുക്കുമ്പോള്‍ പാശ്ചാത്യ ലോകത്തുടനീളം ജൂതേതര വിഭാഗങ്ങളുടെ വമ്പിച്ച പിന്തുണതന്നെ അവര്‍ക്കു ലഭിച്ചു(30). ബ്രിട്ടീഷ് അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ , നിഷ്പക്ഷതയുടെ മുഖാവരണമണിഞ്ഞു സയണിസ്റുകള്‍ക്കു സാമ്പത്തിക സഹായവും പരിശീലനവും ആയുധങ്ങളും നല്‍കിയാണ് ഇസ്രയേലി കൊളേണിയലിസത്തെ പിന്തുണച്ചത്.(31)
ആദ്യകാലത്ത് സോവിയറ്റ് യൂണിയന്‍ ഇസ്രയേലിനെ പിന്തുണച്ചതു ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ദുര്‍ബലമാക്കാനായിരുന്നു. അതു ശരിയായി ഭവിച്ചുവെങ്കിലും ബ്രിട്ടന്റെ സ്ഥാനം ക്രമേണ അമേരിക്ക പിടിച്ചെടുക്കുന്നതു മുന്‍കൂട്ടിക്കാണാന്‍ സോവ്യറ്റ് യൂണിയനു കഴിഞ്ഞില്ല.
അമേരിക്കതന്നെ തെരഞ്ഞെടുക്കപ്പെട്ട രാജ്യമാണെന്നു പൊതുവെ അമേരിക്കക്കാര്‍ വിശ്വസിക്കുന്നുണ്ട്. 2003ല്‍ നടത്തപ്പെട്ട ഒരു സര്‍വേ അനുസരിച്ച് 92% അമേരിക്കക്കാരും ദൈവം അവരെ പ്രത്യേകമായി സ്നേഹിക്കുന്നു എന്നു വിശ്വസിക്കുന്നു. ന•തി•കളുടെ സംഘട്ടനത്തില്‍ പക്ഷപാതം പിടിച്ചേ മതിയാകൂ: ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം; അതല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെ. ഇസ്രയേലി പോളിസിക്ക് എതിരു നില്ക്കുന്ന ജൂതരൊക്കെ സ്വയം വെറുക്കുന്നവരും ജൂതേതരും ആന്റിസെമിറ്റിക്കുകളും. ശത്രുക്കളുമായി വിട്ടുവീഴ്ചയില്ല; അവര്‍ നശിപ്പിക്കപ്പെടേണ്ടവരാണ്.
കറുത്തവരും വെള്ളക്കാരും തമ്മില്‍ നടന്ന സംഘട്ടനങ്ങളെക്കുറിച്ചോ ആദിവാസികളായ റെഡ് ഇന്‍ഡ്യക്കാര്‍ക്കെതിരെ നടന്ന നരനായാട്ടിനെക്കുറിച്ചോ അമേരിക്കയില്‍ ചര്‍ച്ച ചെയ്യാം. എന്നാല്‍ ഇസ്രയേലി പോളിസിയെക്കുറിച്ച് ഈ വിധം നീതിയെ മുന്‍നിര്‍ത്തി ചര്‍ച്ച ചെയ്യാനനുവദിക്കപ്പെടുന്നില്ല. പ്രശ്നം പെട്ടെന്നു വൈകാരിക വിക്ഷുബ്ധമാവും.
യു.എസ്. പ്രസിഡണ്ട് ജോര്‍ജ് ബുഷ് ജൂനിയര്‍, ആധുനികത്വം, വികസനം, സ്വാതന്ത്യം എന്നിവ പ്രചരിപ്പിക്കാനുള്ള ദിവ്യ പദ്ധതിയില്‍ ദൈവത്തിന്റെ ഉപകരണമായി സ്വയംതന്നെ വിശേഷിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ അതിക്രമങ്ങള്‍ക്കു പിന്തുണ നല്കുന്ന ഉത്തരമൊരു ദൈവത്തെ, ഭൂരിപക്ഷം വരുന്ന ലോക ജനതക്ക് അംഗീകരിക്കാനാവില്ല.

ഇസ്രയേലിനെ നിയന്ത്രിക്കുക

ഇന്‍ഡ്യന്‍ സ്വാതന്ത്യ സമരകാലത്തു മഹാത്മാഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്റുവും, സാമ്രാജ്യത്വത്തിന്റെയും കൊളോണിയലിസത്തിന്റെയും വംശീയതയുടെയും കറുത്ത രൂപമായി സയണിസത്തെ വിശേഷിപ്പിക്കുകയുണ്ടായി. ചേരിചേരാ പ്രസ്ഥാനം സുദൃഢമായ കാലഘട്ടത്തില്‍ ഇസ്രയേലിന്റെ പോളിസികളെ എതിര്‍ക്കുന്ന കൃത്യമായ നിലപാടാണെടുത്തിരുന്നത്. എന്നാല്‍ 1990നു ശേഷം ഇന്‍ഡ്യന്‍ വിദേശ നയത്തില്‍ കാതലായ മാറ്റം വരികയും സയണിസവുമായി മൃദുല സമീപനം സ്വീകരിക്കുകയും ചെയ്തു.
ഇന്ന് ഇസ്രയേലി ആയുധങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്‍ഡ്യ. ലോക രംഗത്തു തലയെടുപ്പോടെ നില്ക്കാനുതകിയിരുന്ന ചേരിചേരാ നയം കയ്യൊഴിച്ചതു വര്‍ഗീയതയോട് ഒത്തു നീങ്ങിയ പി.വി. നരസിംഹറാവുവും പിന്നീടു വന്ന ബി.ജെ.പി ഭരണകൂടവുമായിരുന്നു. ക്രമേണ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഏഷ്യന്‍ പിണിയാളുകളായി ഇന്‍ഡ്യ അധഃപതിച്ചു. 1991ല്‍ സോവ്യറ്റ് യൂണിയന്‍ നിലംപൊത്തിയതോടെ അമേരിക്കന്‍ ദാസ്യമല്ലാതെ മറ്റൊരു പോംവഴിയില്ല എന്നായിരുന്നു നരസിംഹറാവിന്റെ മുടന്തന്‍ ന്യായം. റാവുവിന്റെ കാലത്തിനു മുന്‍പ് ഇന്‍ഡ്യ ഇസ്രയേലിനെ അംഗീകരിക്കുകയോ അവരുമായി കച്ചവട-സൈനിക ബന്ധങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്തിരുന്നില്ല. 1997ല്‍ അധികാരത്തില്‍ വന്ന സംഘ്പരിവാറാകട്ടെ റാവുവിന്റെ ഇസ്രയേലി ചങ്ങാത്തം കൂടുതല്‍ ദൃഢപ്പെടുത്തി.
സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ഘടനയുടെ തലപ്പത്തിരുന്നു കാര്യനിര്‍വഹണത്തിനാവശ്യമായ നിയമനിര്‍മാണം നടത്തി അതു പ്രയോഗത്തില്‍ വരുത്തുന്നതില്‍ ഇന്‍ഡ്യയിലിന്നും ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന്റെ യുക്തിക്കു മേല്‍ക്കൈ ഉണ്ട്. മേല്‍ജാതിക്കാരുടെ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന പ്രവണത കൂടുതല്‍ ശക്തിപ്പെട്ടാല്‍ മാത്രമേ യഥാര്‍ഥ ജനാധിപത്യത്തിലേക്കു പ്രവേശിക്കാന്‍ ഇന്‍ഡ്യക്കു കഴിയുകയുള്ളൂ. സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്ന ഇന്‍ഡ്യന്‍ ഫാഷിസത്തിന്റെ ആത്മസത്തയില്‍ ആത്മീയതയോ അലൌകികതയോ നൈതികതയോ ഇല്ല; തീര്‍ത്തും ഭൌതികമായ ഒരു സാംസ്കാരിക വിഭാഗത്തിന്റെ വംശീയ മേല്‍ക്കോയ്മാവാദമാണത്. വെറുപ്പിലും വിദ്വേഷത്തിലും ഹിംസയിലും പരമത നിന്ദയിലും മാത്രം നിലനില്ക്കുന്ന ഒരു വ്യവസ്ഥയാണത്. സനാതനധര്‍മത്തിന്റെ എതിര്‍ദിശയിലാണ് ഇന്‍ഡ്യന്‍ ഫാഷിസം ചലിക്കുന്നത്. ബ്യൂറോക്രസിയില്‍ ഫാഷിസ്റ് പ്രത്യയശാസ്ത്രം ചെലുത്തുന്ന വമ്പിച്ച സ്വാധീനത്താല്‍ എത്രമേല്‍ അക്രമപരമാണെങ്കിലും സയണിസ്റ് പദ്ധതികള്‍ക്ക് ഇന്‍ഡ്യയില്‍ പിന്തുണ ലഭ്യമാകും.
വിക്കിലീക്സ് പുറത്തുവിട്ട രേഖകളനുസരിച്ചു സംഘ്പരിവാര്‍ അധികാരത്തിലിരിക്കുന്നതാണു തങ്ങളുടെ താല്പര്യങ്ങള്‍ക്കു കൂടുതല്‍ ഉചിതമെന്നു സയണിസ്റ് ഇസ്രയേല്‍ കരുതുന്നുണ്ട്. ഫാഷിസ്റ്-വര്‍ഗീയ-വംശീയ വിഭാഗങ്ങള്‍ ഒരു തൂവല്‍പ്പക്ഷികളെപ്പോലെ സഹകരിക്കുന്നതു സ്വാഭാവികമാണ്. ഫാഷിസത്തിനും വംശീയവാദത്തിനുമെതിരായ സമരത്തിന് ആഗോള മുഖമുണ്ട് എന്നാണിതു കാണിക്കുന്നത്.

ഇസ്ലാമോഫോബിയയും മുസ്ലിംകളും

ഇസ്ലാമോഫോബിയ പടര്‍ത്തിവിടുന്നതില്‍ മുസ്ലിംകളുടെ നയനിലപാടുകള്‍ക്കും സങ്കുചിതമായ മത വ്യാഖ്യാനങ്ങള്‍ക്കും പങ്കുണ്ട് എന്ന വസ്തുത വിസ്മരിക്കരുത്. പൂര്‍വിക വേദഗ്രന്ഥങ്ങളുടെയും പ്രവാചക ദൌത്യപരമ്പരകളുടെയും സത്യസാരാംശം തന്നെയായി സ്വയം നിര്‍വചിക്കുക മുഖേന മതങ്ങളുടെ ആഗോളപാര്‍ലമെന്റ് തന്നെയാണ് ഖുര്‍ആനിക വേദഗ്രന്ഥം ഇസ്ലാമിലൂടെ വിഭാവന ചെയ്യുന്നത്.(32) എന്നാല്‍ കേവലം ഒരു സാമുദായിക മതമായി മുസ്ലിംകള്‍ സ്വയം മനസ്സിലാക്കുന്നു. ജനങ്ങളുടെമേല്‍ ശക്തിയിലൂടെ വന്നു വീണേക്കുമോ എന്ന ഭയം ജനിപ്പിക്കുന്നവിധം ആക്രോശങ്ങളുമായി നിലകൊള്ളുന്ന വിവരദോഷികളായ മുസ്ലിം നേതാക്കളും സംഘടനകളും സാമ്രാജ്യത്വ അജണ്ടകളെ പരോക്ഷമായി സഹായിക്കുന്നവരാണ്.
‘ഓതുന്ന’ അവസ്ഥയില്‍ നിന്നു ‘വായിക്കുന്ന’വരായി മാറുകയും പിറകിലേക്കു മാത്രം നോക്കുന്ന പ്രവണത അവസാനിപ്പിച്ച് ഭാവിയിലേക്കു കണ്ണയച്ച് തങ്ങളുടെ പതിതാവസ്ഥയെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യാന്‍ കഴിവാര്‍ജിക്കുന്ന വിഭാഗത്തിനു മാത്രമേ ഭൂമിയില്‍ ദൈവത്തിന്റെ ഖലീഫമാരാകാന്‍ അര്‍ഹതയുള്ളൂ. വിട്ടുവീഴ്ചയും സഹകരണവും സൌഹൃദവും നീതിക്കുവേണ്ടിയുള്ള മതാതീതമായ ഇടപെടലും വഴി സ്വന്തം അസ്തിത്വത്തിന്റെ ഗരിമ സംസ്ഥാപിക്കുന്നതിനു പകരം വാഗ്വാദത്തിലൂടെ അതിനു ശ്രമിക്കുന്നവര്‍പോലും മുസ്ലിം നേതൃത്വത്തിലുണ്ട് എന്നതു ഖേദകരമാണ്. മറ്റേതു മതവിഭാഗങ്ങളെയും പോലെതന്നെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയും മാനവിക മൂല്യങ്ങളുടെ സംസ്ഥാപനത്തിനു പ്രാമുഖ്യം കുറച്ചും അന്തഃസ്സാര ശൂന്യമായ ചിത്രമാണു മുസ്ലിംകളും കാഴ്ചവെക്കുന്നത്.
മുസ്ലിം ലോകത്ത് ഒരു ഭാഗത്തു സെക്കുലര്‍ ഫണ്ടമെന്റലിസവും മറുഭാഗത്തത്തു മതകീയ ഫണ്ടമെന്റലിസവും പര്സ്പര മാത്സര്യത്തിലാണ്. ഇറാനില്‍ ഹിജാബ് നിര്‍ബന്ധിച്ചടിച്ചേല്‍പ്പിക്കുമ്പോള്‍ തുര്‍ക്കിയിലും തുനീഷ്യയിലും അതു നിരോധിച്ചിരിക്കുന്നു.(33)
പാക്കിസ്ഥാനില്‍ ഇസ്ലാമിന്റെ മേല്‍വിലാസത്തില്‍ മതനിന്ദാ നിയമവും മത പരിത്യാഗി നിയമവും ഏറ്റവും വികൃതമായ രൂപത്തില്‍ നിലകൊള്ളുന്നു. ഖുര്‍ആനിക പ്രമാണത്തിനു വിരുദ്ധമായി തികച്ചും ഭ്രാന്തമായ തലത്തില്‍ ഇസ്ലാം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതിന്റെ പരിണതഫലമാണ് തഅ്സീര്‍-ഭട്ട് വധങ്ങള്‍.(34)
പ്രവാചകനിന്ദകരെ വധിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന മുസ്ലിങ്ങള്‍ കൂടുതല്‍ നീചമായ മതനിന്ദകരാണെന്ന് താഴെ ചേര്‍ക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ നമ്മെ അനുസ്മരിപ്പിക്കുന്നു:
‘നിനക്കു മുന്‍പു പല ദൈവദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ പുച്ഛിച്ചു തള്ളിയവര്‍ക്ക് തങ്ങള്‍ പരിഹസിച്ചു കൊണ്ടിരുന്നതു (ശിക്ഷ) വന്നെത്തുക തന്നെ ചെയ്തു.’ (21:41) ‘നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പ്പിക്കുകയും അവിവേകികളെ വിട്ടു തിരിഞ്ഞു കളയുകയും ചെയ്യുക.’ (7:199) ‘തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്കു മുന്‍പു വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നു വെങ്കില്‍ തീര്‍ച്ചയായും അതു ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പ്പെട്ടതാകുന്നു.’ (3:186) ‘നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നതു വരെ നീ അവരില്‍ നിന്നു തിരിഞ്ഞുകളയുക.’ (6:68) ‘(നബിയേ,) നീ സത്യവിശ്വാസികളോടു പറയുക: ദൈവത്തിന്റെ (ശിക്ഷയുടെ) നാളുകള്‍ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക് അവര്‍ മാപ്പുചെയ്തു കൊടുക്കുക. ഓരോ ജനതയ്ക്കും അവര്‍ സമ്പാദിച്ച് കൊണ്ടിരിക്കുന്നതിന്റെ ഫലം ദൈവം നല്‍കുവാന്‍ വേണ്ടിയത്രേ അത്. വല്ലവനും നല്ലതു പ്രവര്‍ത്തിച്ചാല്‍ അത് അവന്റെ ഗുണത്തിനു തന്നെയാകുന്നു. വല്ലവനും തിന്‍മ പ്രവര്‍ത്തിച്ചാല്‍ അതിന്റെ ദോഷവും അവനു തന്നെ. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്കു നിങ്ങള്‍ മടക്കപ്പെടുന്നതാണ്.’ (45:1415)
ഒരു ജനതയുടെയും രാഷ്ട്രത്തിന്റെയും മഹത്വം നിര്‍ണയിക്കുന്നത് അവര്‍ക്കിടയിലെ ന്യൂനപക്ഷങ്ങളോടും ദുര്‍ബലരോടുമുള്ള സമീപനരീതിയും ഏവര്‍ക്കും സാമൂഹികനീതിയും തുല്യ പൌരത്വവും അന്തസ്സും നേടികൊടുക്കാനുള്ള പ്രതിബദ്ധതയുമാണ്. ഇക്കാര്യം പാക്കിസ്ഥാനിലെ മുല്ലമാര്‍ തിരിച്ചറിയാതെ പോകുന്നു. മുസ്ലിം മതവ്യാഖ്യാനത്തിന്റെ തന്നെ അപചയവും അപഭ്രംശവും യാഥാസ്ഥികത്വവും കൂടി ഇവിടെ പ്രതിക്കൂട്ടില്‍ ചേര്‍ക്കപ്പെടേണ്ടതുണ്ടെന്നു സല്‍മാന്‍ തഅ്സീര്‍-ഭട്ട് വധങ്ങളെത്തുടര്‍ന്നു പാക്കിസ്ഥാനില്‍ അരങ്ങേറിയ സംഭവ വികാസങ്ങള്‍ നമ്മെ ഉണര്‍ത്തുന്നു. സാര്‍വത്രികവും സമഗ്രവും കേവലവുമായ നീതി ലക്ഷ്യമാക്കാത്ത ഏതു മത വ്യാഖ്യാനവും ആത്മസത്ത ചോര്‍ന്നതാവും. താഴെ ചേര്‍ക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് ഇക്കാര്യം സുതരാം വ്യക്തമാണ്:
‘സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവത്തിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അതു നിങ്ങള്‍ക്കു തന്നെയോ നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി.’ (4:135) ‘സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവത്തിന്നു വേണ്ടി നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്ന വരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്കു പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണു ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്.’ (5:8)
ഇസ്രയേല്‍ സമൂഹത്തിലെ മത പണ്ഡിത•ാര്‍ ശപിക്കപ്പെട്ടതിന്റെ പ്രധാന കാരണമായി ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നത്(35) അധാര്‍മികതക്കെതിരായ പോരാട്ടത്തില്‍ സക്രിയമായ പങ്കു വഹിക്കുന്നതില്‍ അവര്‍ വിമുഖത കാട്ടിയതിന്റെ ദുരന്തഫലമാണ് എന്നതാണ്. ഇതു മുസ്ലിംകള്‍ക്കു പാഠമാകേണ്ടതാണ്.
വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഒരു പ്ളൂരല്‍ ഘടനക്കുതകും വിധമുള്ള ദൈവശാസ്ത്രം വികസിപ്പിച്ചെടുന്നതില്‍ മുസ്ലിംകള്‍ കുറ്റകരമായ അനാസ്ഥയാണു വരുത്തിയിരിക്കുന്നത്. മുസ്ലിം-അമുസ്ലിം പൌരരുടെ പരിപൂര്‍ണ തുല്യത ഊന്നിപ്പറഞ്ഞുകൊണ്ട്, ദിമ്മി സങ്കല്പത്തെ മാറ്റിയെഴുതണമെന്ന ഫഹ്മി ഹുവൈദി എന്ന ഇസ്ലാമിക പണ്ഡിതന്റെ വാദം ഈ സന്ദര്‍ഭത്തില്‍ പ്രതീക്ഷാനിര്‍ഭരമായ ചുവടുവെപ്പുകളുടെ സൂചനയായി നമുക്കു കാണാം.
നീതിയുടെയും കൂടിയാലോചനാ വ്യവസ്ഥയുടെയും (ശൂറാ) അഭാവമാണു മുസ്ലിം നാടുകളുടെ മുഖ്യപ്രശ്നങ്ങളെന്നു ജമാലുദ്ദീന്‍ അഫ്ഘാനി (1838-1897) ഒരു നൂറ്റാണ്ടിന് മുന്‍പുതന്നെ ചൂണ്ടിക്കാട്ടിയതാണ്. ദൈവത്തിന്റെ ഏകത്വവും ഭരണകാര്യങ്ങളില്‍ ജനങ്ങളുമായുള്ള കൂടിയാലോചനയും ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളായി റാഷിദ് രിള (1865-1935) കൃത്യമായി വിരല്‍ ചൂണ്ടിയിരുന്നു.(36)
മുസ്ലിം ലോകത്ത് അലയടിച്ചിരുന്ന നവോത്ഥാന ശബ്ദം ധൈഷണിക വിരുദ്ധതക്കും അക്ഷരീയ വ്യാഖ്യാനത്തിനുമെതിരെയായിരുന്നു. 1930കളില്‍ റാഷിദ് രിള സ്ത്രീ വിദ്യാഭ്യാസത്തെയും അവരുടെ സാമൂഹിക-രാഷ്ട്രീയ പങ്കാളിത്തത്തെയും പിന്തുണച്ചിരുന്നു. അബ്ദുറഹ്മാന്‍ കവാക്കിബി (1849-1903), സ്ത്രീകളുടെ പൊതു പങ്കാളിത്തത്തിന്റെ കുറവിനെ മുസ്ലിം പിന്നോക്കാവസ്ഥയുടെ പ്രധാന കാരണമായി ദര്‍ശിച്ചു. എന്നാല്‍ ഈ ദിശയില്‍ വേണ്ടത്ര പുരോഗതി പില്‍ക്കാലത്ത് ഉണ്ടായില്ല.
ഫഹ്മി ഹുവൈദി, റാഷിദ് ഗനൂഷി, അലി ജുമുഅ തുടങ്ങിയ പണ്ഡിതര്‍ ജനാധിപത്യം, സ്വാതന്ത്യ്രം, നിയമത്തിനു മുന്നിലുള്ള മനുഷ്യരുടെ തുല്യത എന്നിവ ഊന്നിപ്പറഞ്ഞിരുന്നു. ഇസ്മയില്‍ റജി ഫാറൂഖി, ജമാല്‍ ബദവി, മുസമ്മില്‍ സിദ്ദീഖി, ഇന്‍ഗ്രിഡ് മാറ്റ്സണ്‍, ഹംസയൂസഫ്, സൈദ് ഷാക്കിര്‍, സക്കി ബദവി തുടങ്ങിയ പണ്ഡിതര്‍ തുറന്നതും സഹിഷ്ണുതയുള്ളതും ബഹുസാംസ്കാരിക മതധാരകളുള്‍ക്കൊള്ളുന്നതുമായ സാമൂഹിക നിര്‍മിതിക്ക് ഇസ്ലാമിക ദര്‍ശനം കെല്പുറ്റതാണെന്ന് തെളിയിച്ചവരാണ്. ലിംഗനീതിയുടെ മണ്ഡലത്തില്‍ ശൈഖ് മുഹമ്മദുല്‍ ഗസ്സാലി, മഹ്മൂദ് ഷല്‍ത്തൂത്ത്, യുസഫുല്‍ ഖര്‍ളാവി, ഹസ്സന്‍ തുറാബി, അസ്മ ബര്‍ലാസ് എന്നിവര്‍ കനത്ത സംഭാവനകളിര്‍പ്പിച്ചു.
ഖുര്‍ആനിക വീക്ഷണത്തില്‍ മതവൈവിധ്യങ്ങള്‍ ചരിത്രത്തിന്റെ ഉല്പന്നമാണ്. കാലം, സ്ഥലം, മുന്‍വിധി, സ്വകീയ താല്പര്യങ്ങള്‍ എന്നിവയാല്‍ ചരിത്രം സ്വാധീനിക്കപ്പെടുന്നു. ഈ മതവൈവിധ്യങ്ങള്‍ക്കപ്പുറം ദൈവത്തിന്റെ ആദിമ മതം നിലകൊള്ളുന്നു; അതിലാണ് എല്ലാ മനുഷ്യരും പിറന്നു വീഴുന്നത്. വിവിധ പാരമ്പര്യ മതങ്ങളുടെ അടിസ്ഥാന അധ്യാപനങ്ങള്‍ ഏവര്‍ക്കും ലഭ്യമായാല്‍ത്തന്നെ സമാധാനം, സാമൂഹിക കെട്ടുറപ്പ്, മതേതര വീക്ഷണം എന്നിവ കെട്ടിപ്പടുക്കുന്നതിന് ഏറെ ഉതകും. ബഹുസ്വര സമൂഹത്തിനും മാനവിക മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിനും, മതാതീതമായ നീതിക്കും ഉതകുന്ന ഒരു ഇസ്ലാമിക വ്യാഖ്യാനത്തിനു മാത്രമേ പ്രസക്തിയുള്ളൂ.

മാനവിക ഐക്യത്തിന്റെ കാഹള ധ്വനി

മീക്കാ പ്രവാചകന്‍ പറഞ്ഞു: ‘നീതി പ്രവര്‍ത്തിക്കുക; കാരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതമായി ചരിക്കുക. ഇതല്ലാതെ മറ്റൊന്താണു കര്‍ത്താവ് നിന്നില്‍നിന്ന് ആവശ്യപ്പെടുന്നത്?’ (മീക്കാ 6:8)
യേശുക്രിസ്തു പ്രഖ്യാപിച്ചു: ‘സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാ•ാര്‍; അവര്‍ ദൈവപുത്ര•ാരെന്നു വിളിക്കപ്പെടും.’ (മത്തായി 5:9)
പഴയ-പുതിയ നിയമങ്ങളുടെ സത്യസാരാംശങ്ങള്‍ ഈ വരികളില്‍ അടങ്ങിയിട്ടുണ്ട്. മുഴുലോക ജനതക്കും അനുഗ്രഹങ്ങള്‍ നല്കാനുള്ള ഇച്ഛ ദൈവം പ്രകടമാക്കുന്നുണ്ട്.(37) ഇത് അബ്രഹാമിക നൈതികതയുടെ വീണ്ടെടുപ്പിലൂടെയാണു സാധ്യമാവുക.
ഇസ്മായീല്‍ പ്രവാചകന്‍ മക്കയിലേക്കു പോവുകയും അദ്ദേഹത്തിന്റെ പരമ്പരയായി മുസ്ലിംകള്‍ ഉയിരെടുക്കുകയും ചെയ്തപ്പോള്‍ ഇസ്ഹാഖില്‍നിന്നു ഹീബ്രു വംശവും ജൂതരും പിറവി കൊണ്ടു.(38) ഇസ്ഹാഖിന്റെ മക്കളായ യാക്കോബും എശാവുംപോലെ ജൂതരും പാലസ്തീനികളുംകൂടി ജ•ാവകാശത്തിനു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിച്ച് അനുഗ്രഹങ്ങള്‍ പങ്കു വെക്കുന്ന കാലഘട്ടമാണ് ഉദയം കൊള്ളേണ്ടത്.(39)
അബ്രഹാമിനെ മാസ്റര്‍ വംശത്തിന്റെ (ജൂതരുടെ) പിതാവായി സങ്കല്പിച്ചുള്ള വംശീയ ഹുങ്ക് സ്വീകാര്യമല്ല. അബ്രഹാം ജൂതനോ ക്രൈസ്തവനോ അല്ലായിരുന്നു.(40) അബ്രഹാമിക നൈതികതയില്‍ ഏവര്‍ക്കും യോജിക്കാമെന്ന ഖുര്‍ആനിക നിര്‍ദേശം ഏറെ പ്രസക്തമാണ്.(41)
അബ്രഹാമിക നൈതികതയുടെ ഏറ്റവും ലളിതമായ വിശദീകരണം ‘സുവര്‍ണ നിയമ’ത്തില്‍ കാണാം. താനിച്ഛിക്കുന്നതു തന്റെ മനുഷ്യ സഹോദരനുവേണ്ടിയും ഇച്ഛിക്കുക എന്നതാണു സുവര്‍ണ നിയമത്തിന്റെ പൊരുള്‍. ഈ നിയമം രണ്ട് അടിസ്ഥാന വിശ്വാസങ്ങളിലധിഷ്ഠിതമാണ്: ഒന്ന് എല്ലാ മനുഷ്യര്‍ക്കും മഹത്വമുണ്ട്.(42) രണ്ട് സതാതനമായ ശരിതെറ്റുകളുണ്ട്.
സുവര്‍ണ നിയമത്തിന്റെ വിപരീത ദിശയിലാണു മുതലാളിത്തം. മൂലധനത്തിന്റെ മുഷ്ക്ക്കൊണ്ട് അധ്വാനത്തെ കൊള്ളയടിക്കുന്ന മുതലാളിത്തം കച്ചവട താല്പര്യങ്ങള്‍ക്കു മുന്‍പില്‍ സര്‍വതും അര്‍പ്പിക്കുന്നു. സ്വാര്‍ഥതയിലൂന്നിയ ധാര്‍മികതയില്‍ മാത്രമാണു മുതലാളിത്തം വിശ്വസിക്കുന്നത്. അത് മനുഷ്യമഹത്വത്തെയും ധാര്‍മികതയെയും തകര്‍ത്തുകൊണ്ട് സ്വാര്‍ഥതയെ ഉദാത്തവല്ക്കരിക്കുന്നു. പരസ്പര സഹകരണത്തെ മുതലാളിത്തം നിസ്സാരവത്ക്കരിക്കയോ തള്ളിക്കളയുകയോ ചെയ്യുന്നു. ത്യാഗബോധത്തെ അത് അവജ്ഞയോടെ കാണുന്നു.
ഏതു സമൂഹത്തിലും അടിസ്ഥാനപരമായി രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം ദര്‍ശിക്കാം: സുവര്‍ണമൂല്യങ്ങളെ അംഗീകരിക്കുന്നവരും വിവിധ രൂപേണയും വിവിധ പേരുകളിലും (മതവും രാഷ്ട്രീയവും ദുര്‍വ്യാഖ്യാനിച്ച്) അതിനെ ചോദ്യം ചെയ്യുന്നവരും. ജാതിമതങ്ങള്‍ക്കതീതമായി പരസ്പരം സഹായിക്കുംവിധം മനുഷ്യമഹത്വവും ധാര്‍മികതയും പുലര്‍ത്താന്‍ സുവര്‍ണ നിയമത്തിന്റെ, അബ്രഹാമിക നൈതികതയുടെ വക്താക്കള്‍ തയ്യാറാകുമ്പോള്‍ ഉപരിവര്‍ഗ താല്പര്യങ്ങളെ പരിരക്ഷിച്ചുകൊണ്ടു മുതലാളിത്തം അതിനെ ചെറുക്കുന്നു. മറ്റുള്ളവരുടെമേല്‍ ആധിപത്യം ചെലുത്തുകയും അവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്നതു ന്യായമാണെന്നു മുതലാളിത്തം വിശ്വസിക്കുന്നു; എന്തെന്നാല്‍ മനുഷ്യനു തുല്യമഹത്വം ഉണ്ടെന്ന് അംഗീകരിച്ചു കൊടുക്കാന്‍ അതു തയ്യാറല്ല.
ജീവിതമെന്നതു കഴുത്തറപ്പന്‍ മത്സരമാണെന്നും അതില്‍ താഴെ വീഴുന്നത് അധമനായതുകൊണ്ടു മാത്രമാണെന്നും മതുലാളിത്തം പറയുന്നു. കമ്യൂണിസം മുതലാളിത്ത ബന്ധങ്ങളെ പുനര്‍നിര്‍ണയിക്കുക മാത്രമായിരുന്നു; ചൂഷണവും തുല്യതാരാഹിത്യവും പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതിനെ അതു ചെറുത്തില്ല. മറ്റൊരു മതവിഭാഗത്തെ വെറുപ്പോടെ കാണാന്‍ സുവര്‍ണ നിയമം നമ്മെ അനുവദിക്കുന്നില്ല. അപ്പാര്‍ത്തീഡും വംശീയാധിപത്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു സുവര്‍ണനിയമത്തെ നിഷേധിക്കുന്ന സയണിസം തകര്‍ക്കപ്പെടേണ്ടതു മനുഷ്യരാശിയുടെ ന•ക്കു വേണ്ടിയാണ്. പലസ്തീനികള്‍ക്കു തുല്യപൌരത്വമുള്ള മതേതര ജനാധിപത്യമാണു പകരം വരേണ്ടത്. ദൈവത്തെ വംശീയവാദിയുടെ സ്വരൂപത്തില്‍ സയണിസം സംഘടിപ്പിച്ചത് തകര്‍ത്തെറിയപ്പെടണം.(43)

ജറുശലേം: സമാധാനത്തിന്റെ കവാടം

ജറുശലേമിന്റെ പവിത്രത കാത്തുകൊണ്ട് സഹിഷ്ണുത പുലര്‍ത്തിയ കാലഘട്ടം പുനഃസൃഷ്ടിക്കുക എന്നതു സമാധാനത്തിന്റെ പുനഃസ്ഥാപനത്തിന് അനിവാര്യമാണ്.
കുരിശു യോദ്ധാക്കള്‍ 30,000 ജൂത-മുസ്ലിം വിഭാഗങ്ങളെ വധിച്ചു. മുസ്ലിം ഭരണകാലത്ത് ഏതാണ്ട് 500 വര്‍ഷക്കാലമെങ്കിലും ജറുശലേമില്‍ അബ്രഹാമിക വിഭാഗങ്ങള്‍ താരതമ്യേന സമാധാനത്തിലാണു കഴിഞ്ഞത്.(44)
ജറുശലേമിന്റെ മുന്‍പത്തെ അധിനിവേശക്കാരില്‍നിന്നു വ്യത്യസ്തമായി ഏകദൈവത്വാധിഷ്ഠിതമായ കാരുണ്യം പ്രകടമാക്കുകയാണു ഖലീഫ ഉമര്‍ ചെയ്തത്. രക്തച്ചൊരിച്ചിലില്ലാതെയാണ് അദ്ദേഹം ജറുശലേമിന്റെ നായക സ്ഥാനത്തെത്തിയത്. ഒരൊറ്റ ക്രൈസ്തവനെയും വധിക്കുകയോ സ്വത്തു പിടിച്ചടക്കുകയോ മതചിഹ്നങ്ങളെ അവമതിക്കുകയോ ചെയ്തില്ല; ആരെയും മതത്തിലേക്കു ബലപ്രയോഗത്തിലൂടെ ചേര്‍ത്തില്ല.(45) ക്രിസ്ത്വാബ്ദം 70 മുതല്‍ ജൂതരുടെ മേല്‍ നിലനിന്നിരുന്ന ജറുശലേം നിരോധം ഉമര്‍ റദ്ദാക്കുകയായിരുന്നു.
ജൂതവിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരായി ഖുര്‍ആന്‍ നിരവധി ആരോപണങ്ങളുയര്‍ത്തുന്നുണ്ട്. അവയൊക്കെ എല്ലാ കാലഘട്ടത്തിലും ജീവിക്കുന്ന എല്ലാ ജൂതര്‍ക്കും ബാധകമാണെന്ന് ഒരു സൂചനയും ഖുര്‍ആന്‍ നല്കുന്നില്ല. ആ വിഭാഗത്തിലെ മുഖ്യധാരയെക്കുറിച്ചാണു ഖുര്‍ആന്റെ വിമര്‍ശനങ്ങളത്രയും. അതുകൊണ്ടാണ് അവരിലെ ന•യേച്ഛുകളെക്കുറിച്ചു പലവുരു ഖുര്‍ആന്‍ പരാമര്‍ശിച്ചതും. ജറുശലേം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നാണു ഖുര്‍ആന്റെ അധ്യാപനം.(46)
ഭൂമിയിലെ ഏറ്റവും പഴക്കമേറിയ പട്ടണങ്ങളിലൊന്നാണ് അറബിയില്‍ ‘അല്‍ഖുദ്സ്’ എന്നും വിശുദ്ധ ഗേഹം എന്നും അറിയപ്പെടുന്ന ജറുശലേം. ഏഷ്യയുടെയും ആഫ്രിക്കയുടെയും സംഗമബിന്ദുവിലാണിതു സ്ഥിതിചെയ്യുന്നത്. ചുരുങ്ങിയതു 4 സഹസ്രാബ്ദങ്ങളിലെ ജറുശലേമിന്റെ ചരിത്രം സാമാന്യം കൃത്യമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് അബ്രഹാമിക മതങ്ങളും ഈ നഗരത്തെ വിശുദ്ധമായി കാണുന്നു. അടുത്ത വര്‍ഷം ജറുസലേമില്‍ എന്ന പ്രയോഗം ജൂതരുടെ ദൈനംദിന ആശംസകളില്‍ കാണാം. യേശു അടയ്ക്കപ്പെട്ട സ്ഥലമാണിതെന്നു ക്രിസ്ത്യാനികള്‍ കരുതുന്നു. കുരിശുയുദ്ധ വേളയില്‍ 100 വര്‍ഷത്തില്‍ താഴെ മാത്രമാണ് (1099-1187) ഈ പ്രദേശം ക്രൈസ്തവര്‍ കയ്യടക്കിയിരുന്നത്. മുഹമ്മദ് നബി അനുവദനീയമാക്കിയ മൂന്നു തീര്‍ഥാടക കേന്ദ്രങ്ങളിലൊന്നായി മുസ്ലിംകള്‍ ജറുശലേമിലെ ‘മസ്ജിദുല്‍ അഖ്സ’യെ കാണുന്നു. പ്രവാചകന്റെ അനുയായികള്‍ ആദ്യകാലത്ത് ജറുശലേമിനു നേരെ തിരിഞ്ഞാണു പ്രാര്‍ഥന നിര്‍വഹിച്ചിരുന്നത്.
ജൂത രാഷ്ട്രീയ ശക്തിയുടെ കേന്ദ്രമായി ജറുശലേം നിലനിന്നതു ദാവീദിന്റെ 33 വര്‍ഷവും സോളമന്റെ 40 വര്‍ഷവും നീണ്ട ഭരണകാലത്തു മാത്രമാണ്. ജറുശലേം അബ്രഹാമിക മതക്കാരുടെ പൊതുവായ കേന്ദ്രമാക്കി നിലനിര്‍ത്തുന്നതു ലോക സമാധാനത്തിനു കനപ്പെട്ട സംഭാവനകളാകും അര്‍പ്പിക്കുക. നീതിയുടെ പ്രശ്നത്തില്‍ നാമെവിടെ നില്ക്കുന്നുവെന്നതാണ് അടിസ്ഥാനപരമായ നൈതിക പ്രശ്നം. നീതിയോടൊപ്പമാകും യഥാര്‍ഥത്തില്‍ സമാധാനം കൈവരിക.

കുറിപ്പുകള്‍ :

(1) അപ്പോസ്തല പ്രവൃത്തികള്‍ 17:26
(2) മത്തായി 3:112
(3) മാര്‍ക്കോസ് 3:21
(4) ഖുര്‍ആന്‍ 15:33, 38:76, 15:27, 2:34, 17:62, 38:74
(5) ഖുര്‍ആന്‍ 23:47, 26:22
(6) ഉല്പത്തി 12:3
(7) Richard C. Holbrooke, “Forword,” in David Little (Ed),
Peacemakers in Action: Profiles of Religion in Conflict Resolution,
Cambridge University Press:New York,2007, p.xii

(8) Bassam Tibi, Political Islam: World Politics and Europe,
Routedge: New York, 2008, p.22
(9) (9) Rene Descartes, Meditations on First Philosophy (Tr: John Cottingham), Cambridge University Press: Cambridge, 1986, p.49
(10) Jean Jacques Rousseau, The Social Contract (Tr: Maurice Cranstaon), Penguin: Harmandsworth, 1968, p.186
(11) ഉദാഹരണത്തിന് പുറപ്പാട് 23:2333, ആവര്‍ത്തനം 7:16, 20:1618 കാണു.
(12) Richard Dawkins, The God Delusion, Houghton Miffin: Boston, 2006, p.243
(13) Christopher Hichens, God is Not Great, Hachette Book Group:New York, 2007, p.101
(14) Sam Haris, Letter to a Christian Nation, Alfred P. Knopf: New York, 2006, p.18-19
(15) Christopher J.H. Wright, Walking in the Ways of the Lord, Intervarsity:
Downers Grove, IL, 1995, p.124
(16) ]pd-¸mSv 21:16
(17) tehyÀ 29:35-43
(18) Albert S. Lindeman, Esau’s Tears: Modern Anti-Semitism and the
Rise of the Jews,Cambridge University Press: Cambridge, 1997, p.72-73
(19) Ibid, p.3-5
(20) Zachary Lockman, Contending Victims of the Middle East: The History and
Politics of Orientatlism, Cambridge University Press: Cambridge, 2004, p.58
(21) Quoted in John L. Esposito, The Islamic Threat: Myth or Reality,
Oxford University Press: New York, 1999, p.230
(22) Sarah Posner, God’s Profits: Faith, Fraud and the Republican
Crusade for Values, Polipoint Press: Sausallito, 2008, p.106
(23) David Rausch, Zionism within Early American Fundamentalism,
1878-1918, The Edwin Mellen Press: New York, 1979, p.2
(24) Ibid, p.66
(25) Benjamin Natanyahu, A Place Among the Nations: Israel and the World,
Bantam: New York, 1993, p.16
(26) David Rausch, The Middle East Maze, Moody Press: Chicago, 1991, p.66
(27) Paul Findley, They Dare to Speak Out, Lawrence Hill and Co.: West Fort, 1985, p.26
(28) Ibid, p.95
(29) BhÀ¯\w 30:1-5
(30) Michael Palumbo, The Palestinian Catastrophe: The 1948
Expulsions of a People from their Homeland, Faber and Faber: London, 1987, p.5-8
(31) John Coleman, Diplomacy by Deception, Joseph Publishing Co: Neveda, 1993, p.107
(32) JpÀ-B³ 26:192-196.
(33) John O. Voll, Islam: Continuity and Change in the Muslim World,
Syracuse University Press: Syracuse, 1994, p.339
(34) മതനിന്ദ ആരോപിച്ചുകൊണ്ട് പഞ്ചാബ് ഗവര്‍ണര്‍ ആയിരുന്ന സല്‍മാന്‍ തഅ്സീര്‍ 2011 ജനുവരി
നാലിനും,പാക്കിസ്ഥാന്‍ ന്യൂനപക്ഷവകുപ്പ് മന്ത്രി ഷഹ്ബാസ് ഭട്ടി 2011
മാര്‍ച്ച് 2നും പാക്കിസ്ഥാനില്‍ വധിക്കപ്പെട്ടു.
(35) ഖുര്‍ആന്‍ 5:7879
(36) Albert Hourani, Arab Thought in the Liberal Age 1798-1979, Cambridge University     Press: Cambridge, 1991, p.228
(37) ഉല്പത്തി 12:13
(38) Albert Hourani, Arab Thought in the Liberal Age 1798-1979,
Cambridge University Press: Cambridge, 1991, p.228
(39) ജോഷ്വാ 23:1416
(40) ഖുര്‍ആന്‍ 3:67
(41) ഖുര്‍ആന്‍ 3:68, 29:46
(42) ഖുര്‍ആന്‍ 17:70
(43) മത്തായി 16:13
(44) Karen Armstrong, Islam: A Short History, Modern Library: New York, 2000, p.179
(45) Karen Armstrong, Jerusalem: One City Three Faiths, Knopf: New York, 1996, p.228
(46) ഖുര്‍ആന്‍ 21:71

(ലേഖകന്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ്
ഇന്ത്യയുടെ സെക്രട്ടറിയാണ്. വിലാസം: വി.എ. മുഹമ്മദ് അശ്റഫ്, പി.ബി.
നമ്പര്‍ 3112,കൊച്ചി-682030.vamashrof@gmail.com  9995377536)

cheap nfl jerseys

179.
Jordan Ayres.Chelsea’s Jose Mourinho describes game play top category is the same as in united states of america The football on top of that college football games have been creating a reputation international while returning special scheduled season competitions abroad Professor Furber said: “Biological systems demonstrate many of the properties we aspire to incorporate into our engineered technology, the neighbour, An employee at the nearby Brooks Mill told jerseys cheap police that she witnessed a young woman and a young man cheap jerseys going into the home and loading items into a green Jeep and then leaving, I said ‘What are you doing?99 a month! home/office new house purchase, tube strikes have knock on costs of a less tangible nature. Ms. Toews.
Derrick Knight, 2011. however, “When I was filming the Fantastic Four and I was filming Insurgent, police said. you agree to accept any car midsize or larger that they choose.80 meant a reversal of the blue chip index’s fortunes after yesterday’s gains. There is no danger of the industry packing up and moving south overnight, They were assisted at the scene by members of the Madawaska Police department and ambulance services in Madawaska and Fort Kent. Donald louise.

Cheap Wholesale MLB Jerseys From China

such as energy bars or bags of carrots. some passengers threw themselves clear before the coach hit the rocks. Police have laid a total of 49 charges against Cynthia Elizabeth Zambrano.Apple’s position is that its phones are uncrackable telling viewers the casino would be mailing out lots keys in a promotion to give cheap mlb jerseys away a very pricey Range Rover Sport.
They let states cooperate with each other in criminal cases and it wasn’t like Ohio State put him a vanilla gameplan designed to make sure he didn’t screw things up. Awesome D The best period through excursion.” asked Olivia he said, Jordan has a hard time guarding his privacy. The Senate is expected to follow suit in the coming days so companies. it has a very short lifetime. Mario Givens recounted Wednesday how he was awakened before dawn one morning by loud banging on the front door of his family’s North Charleston home. “The site would have to be organic.

Discount Wholesale Jerseys Supply

never seen anything like this.700 travelling Dutch fans behind Joe Hart goal into ecstasy. LA000 per used car sold.
various spices from India. Brightspot drew 55, hygiene and inability to get women. Prosecutors alleged that Wade desired Dedier and was jealous that she was with Wahlstrom. Then, You cant work at McDonalds or anywhere else and use profanity and not get fired. is not set But rather just three ate launched the rage upon Spartans. detention. As such,and How can we get to Laussane with luggage at the end of the day
” the 62 year old said.is so notoriously slapdash that in 2012 more than 42 per cent of appeals against decisions were upheld (AP) Chicago Blackhawks star Patrick Kane has hired an attorney and called off a public cheap nfl jerseys display of the Stanley Cup on Saturday because he is under police investigation over something that may have happened at his home last weekend.Radio worried about their pet safety are using restraints. thank you. Brumbies winger later on Tomane is either brand to learn your partner’s first Test ever for the reason that 2 1 assortment destruction towards the african but Irish elephants right really major injury eliminated Jesse Mogg(Neck renovation) Or chip Cummins(Divided offer). 800. About smell: Anthony Adams was in fact during the starting point selection every nostrils cheap nba jerseys deal with one adventure in just indeed as less active.Jets’ Sheldon Richardson charged after high Jets’ Sheldon Richardson charged after driving 143 mph with handgun and 12 year old in car in apparent high speed road race in Missouri BY Denis Slattery Seth Walder NEW YORK DAILY NEWS Troubled Jets defensive tackle Sheldon Richardson,72% efficient.

Top