ഭൂസമരങ്ങളുടെ ദശകം: എം. ഗീതാനന്ദനുമായി അഭിമുഖം
ആദിവാസി ദളിത് പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യവും ആദിവാസി ഗോത്ര മഹാസഭാ നേതാവുമാണ് എം ഗീതാനന്ദന്‍. 2002 ലെ ആദിവാസി കരാറും മുത്തങ്ങ സമരവും കേരളത്തിലെ ആദിവാസികള്‍ക്കിടയിലും പൊതു സമൂഹത്തിലും കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി അദ്ദേഹം പറയുന്നു. ആദിവാസി ഭൂമി പ്രശ്നം, വനാവകാശ നിയമം, ദളിതര്‍ക്കിടയിലെ ഹിന്ദുത്വവല്‍ക്കരണം, ശക്തിപ്പെടുന്ന ഭൂമി മാഫിയ, ദളിത് ക്രിസ്ത്യന്‍ പ്രശ്നം, മിശ്ര കമ്മിഷന്‍ റിപോര്‍ട്ട്, ന്യൂനപക്ഷ അവകാശം, മത്സ്യ തൊഴിലാളികളുടെ അവകാശങ്ങള്‍, തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് അദ്ദേഹം ഉത്തരകാലത്തോട് സംസാരിക്കുന്നു. എം. ഗീതാനന്ദനുമായി ശ്രീജിത്ത് പൈതലേന്‍ നടത്തിയ അഭിമുഖം.
ചോദ്യം : 2002-ഒക്ടോബര്‍ 16-നാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍ കെട്ടല്‍ സമരം നടന്നത്. 2003-ഫെബ്രുവരി 19-ന് മുത്തങ്ങ സംഭവം. ഈ രാഷ്ട്രീയ സംഭവങ്ങളുടെ ദശവാര്‍ഷിക സമയമാണിത്. അതുകൊണ്ട് എന്തൊക്കെ നേട്ടങ്ങളും ഗുണങ്ങളും ഉണ്ടായി? അതൊക്കെ ഇപ്പോഴും നിലവിലുണ്ടോ ? അതുവഴി ആദിവാസികളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്?
_____________________________________
ഇടുക്കിയില്‍ മറയൂര് 346 കുടുംബങ്ങള്‍ക്ക് രണ്ടര (2 1/2) ഏക്കര്‍ വീതം ഭൂമി കിട്ടിയിട്ടുണ്ട്. കുണ്ടളയിലും പൂപ്പാറയിലും 66 കുടുംബങ്ങള്‍ക്ക് അഞ്ചേക്കര്‍ വീതവും ലഭിച്ചു. ഈ ജില്ലയില്‍ ആയിരം കുടുംബങ്ങള്‍ ഒഴികെയുള്ളവരെ കൃഷിഭൂമി നല്‍കി പുനരധിവസിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും സജീവമായിരുന്നത് ആറളം പദ്ധതി പ്രദേശത്തെ സമരമായിരുന്നു. അവിടെ ആദിവാസികള്‍ക്ക് വേണ്ടി ഏറ്റെടുത്ത 7500 ഏക്കര്‍ വനഭൂമിയില്‍ പകുതി ഒരു കമ്പനിക്ക് കൈമാറിയെങ്കിലും 2500 കുടുംബങ്ങള്‍ക്ക് ഭൂമി കിട്ടിയിട്ടുണ്ട്. ഇവിടെ 4000 കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കാതെ ശേഷിക്കുന്നുണ്ട്. എങ്കിലും അത്ര നീറുന്ന പ്രശ്നം നിലവിലില്ല. ബാക്കിയുള്ളവര്‍ക്ക് കൂടി ഭൂമി ലഭിക്കാനുള്ള മൂവ്മെന്റ് ഇവിടെ നടക്കും. കഴിഞ്ഞ ഒരു ദശകം വിലയിരുത്തുമ്പോള്‍ ഇത്രയും പേര്‍ക്ക് ഭൂമി ലഭിച്ചിട്ടുണ്ട്. അവരുടെ മൊത്തത്തിലുള്ള ഒരവബോധം വലിയ മാറ്റത്തിന് വിധേയമായിട്ടുണ്ട്.
_____________________________________
ലഭിച്ചിട്ടുണ്ട്. അവരുടെ മൊത്തത്തിലുള്ള ഒരവബോധം വലിയ മാറ്റത്തിന്
ചോദ്യം : വനത്തില്‍ അധിവസിക്കുന്ന ആദിവാസികളുടെ വനാവകാശത്തില്‍ കഴിഞ്ഞ ഒരു ദശകത്തിലുണ്ടായ മറ്റൊരു പ്രധാന നടപടി വനാവകാശ നിയമമാണ് (The Shedulde tribe and other forest dwellers (Recognition of forest rights) Act – 2006). ഇത് കേരളത്തില്‍ എത്രമാത്രം നടപ്പിലാക്കിയിട്ടുണ്ട്?
ഉത്തരം: 2006-ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് ഈ നിയമം അംഗീകരിക്കുന്നതിന് മുമ്പുതന്നെ ഇങ്ങനെ ഒരു നിയമനിര്‍മ്മാണത്തിന് വേണ്ടിയുള്ള ശക്തമായ മൂവ്മെന്റ് രൂപപ്പെട്ടിട്ടുണ്ടായിരുന്നു. ആദിവാസി പ്രസ്ഥാനങ്ങളും എന്‍.ജി.ഒ കളും ഈ വിഷയത്തില്‍ താല്പര്യമുള്ളവരും ചേര്‍ന്ന് ഇങ്ങനെയൊരു സംഘടിതപ്രസ്ഥാനം ശക്തിപ്പെടുത്താനുണ്ടായ പ്രധാനകാരണം 1980-ലെ വനനയത്തോടൊപ്പം ഗോദവര്‍മ്മ തിരുമുല്‍പ്പാടും യൂനിയന്‍ ഓഫ് ഇന്ത്യയും തമ്മില്‍ നടന്ന കേസിന്റെ ഭാഗമായി ‘വനം വനേതര ആവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ല’ എന്ന സുപ്രീം കോടതിയുടെ റൂളിംഗ് ആയിരുന്നു. അതിന്റെ ഫലമായി വൃക്ഷങ്ങളെയെല്ലാം വനമായി പരിഗണിക്കുകയും വനത്തില്‍ താമസിച്ച് കൃഷിചെയ്യുന്നതടക്കം വനംകൈയ്യേറ്റമായി വിലയിരുത്തപ്പെടുകയും ചെയ്തു. അവര്‍ പാരമ്പര്യമായി അവിടെ താമസിക്കുന്നവരാണോ, അല്ലയോ എന്ന് പരിഗണിക്കാതിരുന്നതിനാല്‍ ആ വിധി വന്നതോടെ വനത്തില്‍ താമസിക്കുന്ന മുഴുവന്‍പേരേയും കുടിയൊഴിപ്പിക്കാനുള്ള നടപടി ഇന്ത്യന്‍ഗവണ്‍മെന്റിന് കൈക്കൊള്ളേണ്ടിവന്നു. 1988 മുതല്‍ ദശലക്ഷകണക്കിന് ആളുകളാണ് ഇന്ത്യയില്‍ ഇങ്ങനെ ഒഴിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടായിരുന്നത്. ഇതിനെതിരെയുള്ള പ്രക്ഷോഭങ്ങളും 2004 മുതല്‍ 2006 വരെ ശക്തമായി. ഇതില്‍ എടുത്തുപറയേണ്ട പ്രസ്ഥാനം ‘അതിജീവനത്തിനും ആത്മാഭിമാനത്തിനുംവേണ്ടിയുള്ളപ്രചരണ-പ്രക്ഷോഭസമിതി’ (The campaign committee for survivial and dighity)ആയിരുന്നു. അവസാനഘട്ടത്തില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളും ഇതില്‍ അണിനിരന്നു. 2006-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വനാവകാശ നിയമം പാസാക്കി. പാരമ്പര്യമായി വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് വനത്തിനുമുകളില്‍ വനാവകാശം അനുവദിച്ചുകിട്ടി. പിന്നീടിത് വനത്തില്‍ 75 വര്‍ഷങ്ങളായി താമസിക്കുന്ന അനാദിവാസികള്‍ക്കും ബാധകമാക്കി. വനാവകാശത്തില്‍ (forest righ) വനോല്‍പ്പന്നങ്ങള്‍ ഭാഗികമായി അനുഭവി ക്കാനും വനത്തില്‍ കൃഷിഭൂമി കൈവശംവച്ച് കൃഷിചെയ്യാനുമുള്ള ഉടമസ്ഥാവകാശവും വനംകാത്ത് പരിപാലിക്കാനുള്ള (preserve and conserv) അവരുടെ ബാധ്യതകൂടി നിയമം നിര്‍വ്വചിക്കുന്നുണ്ട്. ഈ നിയമത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം വനത്തില്‍ ആദിവാസികള്‍ താമസിക്കുന്ന മേഖലകളെ ഗ്രാമങ്ങളായി കണക്കിലെടുക്കുന്നു എന്നതാണ്. ആ മേഖലകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗ്രാമസഭയുടെ
_______________________________________
2006-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വനാവകാശ നിയമം പാസാക്കി. പാരമ്പര്യമായി വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് വനത്തിനുമുകളില്‍ വനാവകാശം അനുവദിച്ചുകിട്ടി. പിന്നീടിത് വനത്തില്‍ 75 വര്‍ഷങ്ങളായി താമസിക്കുന്ന അനാദിവാസികള്‍ക്കും ബാധകമാക്കി. വനാവകാശത്തില്‍ (forest righ) വനോല്‍പ്പന്നങ്ങള്‍ ഭാഗികമായി അനുഭവി ക്കാനും വനത്തില്‍ കൃഷിഭൂമി കൈവശംവച്ച് കൃഷിചെയ്യാനുമുള്ള ഉടമസ്ഥാവകാശവും വനംകാത്ത് പരിപാലിക്കാനുള്ള (preserve and conserve) അവരുടെ ബാധ്യതകൂടി നിയമം നിര്‍വ്വചിക്കുന്നുണ്ട്. ഈ നിയമത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം വനത്തില്‍ ആദിവാസികള്‍ താമസിക്കുന്ന മേഖലകളെ ഗ്രാമങ്ങളായി കണക്കിലെടുക്കുന്നു എന്നതാണ്. ആ മേഖലകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗ്രാമസഭയുടെ അധീനതയില്‍ വരും എന്നതാണ് നിയമത്തിന്റെ അന്തസത്ത. 2006-ല്‍ പാസാക്കിയ ഈ ചട്ടങ്ങള്‍ 2008 -ല്‍ ദേശീയതലത്തില്‍ നടപ്പിലാക്കിതുടങ്ങിയെങ്കിലും കേരളത്തില്‍ ഇത് ഭാഗികമായി മാത്രമാണ് നടപ്പിലാക്കിയത്.
_______________________________________
അധീനതയില്‍ വരും എന്നതാണ് നിയമത്തിന്റെ അന്തസത്ത. 2006-ല്‍ പാസാക്കിയ ഈ ചട്ടങ്ങള്‍ 2008 -ല്‍ ദേശീയതലത്തില്‍ നടപ്പിലാക്കിതുടങ്ങിയെങ്കിലും കേരളത്തില്‍ ഇത് ഭാഗികമായി മാത്രമാണ് നടപ്പിലാക്കിയത്. ഇങ്ങനെ നോക്കുകയാണെങ്കില്‍ കഴിഞ്ഞ ഒരു ദശകം മുമ്പുണ്ടായിരുന്ന ആദിവാസി സിനാരിയോ (Advasi scenario) യില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. വനാവകാശം അംഗീകരിക്കപ്പെട്ടെങ്കിലും കേരളത്തില്‍ ആദിവാസികളുടെ മുന്‍കൈയ്യില്‍ കൃഷിനടക്കുന്ന ചില ഏരിയകളില്‍ കുടികിടപ്പ് കൊടുക്കുന്ന രീതിയിലാണ് സ്റേറ്റ് ഇവര്‍ക്ക് ഈ അവകാശം കൊടുത്തിരിക്കുന്നത്. കുറച്ചുകൂടിവ്യക്തമാക്കിയാല്‍ കോളനിപോലെകുറച്ച് ആദിവാസികുടുംബങ്ങള്‍ വനത്തിലൊരിടത്ത് താമസിച്ച് അതിന്റെ ചുറ്റുവട്ടത്ത് കൃഷിചെയ്യുന്നുണ്ടെങ്കില്‍ അത് അവര്‍ക്ക് പതിച്ച് കൊടുക്കുകയല്ല മറിച്ച് കൃഷിഭൂമി കൈവശംവയ്ക്കാനുള്ള അവകാശംകാണിക്കുന്ന ഒരു പേപ്പര്‍ കൊടുക്കുകയാണ് ചെയ്യുന്നത്. അതില്‍ വലിയ ചുറ്റളവില്‍ കൃഷിചെയ്യരുതെന്നുകൂടി കാണിച്ചിരിക്കും. ഇത് കൈവശാവകാശരേഖയല്ല. ചുറ്റുവട്ടത്തിലുള്ള വനത്തിനുമുകളില്‍ അവര്‍ക്ക് എന്ത് അവകാശങ്ങളാണ് (rights) ഉള്ളതെന്നതിനെക്കുറിച്ച് ഒരു വിജ്ഞാപനവും ഇല്ല. ഇതാണ് കേരളത്തിലെ വനംവകുപ്പ് ഈ നിയമത്തോടും ആദിവാസികളോടും ചെയ്തിരിക്കുന്ന അട്ടിമറി. വനാവകാശനിയമത്തിന്റെ അന്തസത്തയെതന്നെ അത് ചോര്‍ത്തിക്കളഞ്ഞു. വനാവകാശനിയമപ്രകാരം വനപരിപാലനം ആദിവാസികളുടെ ജനകീയ സഭയുടെ കീഴില്‍ നടക്കേണ്ട വനഭൂമി വിനിയോഗത്തിന്റെ (Land forestry management) സങ്കല്പംകൂടിയാണ് മുന്നോട്ടുവെക്കുന്നത്. വനത്തില്‍ നിന്ന് ഉപജീവനത്തിനാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുന്നതുള്‍പ്പെടെ പന്ത്രണ്ടോളം അവകാശങ്ങള്‍ ഈ നിയമത്തില്‍ പറയുന്നുണ്ട്. മൃഗങ്ങളെ വേട്ടയാടുന്നതൊഴികെയുള്ള അവകാശങ്ങള്‍ എന്ന് ചുരുക്കി പറയാം. അതില്‍ മര്‍മ്മപ്രധാനമായ ഭാഗം ജൈവവൈവിധ്യസംരക്ഷണത്തില്‍ വനവാസികളുടെ സ്ഥാനം ഉറപ്പിച്ച് പറയുന്നതാണ്. അതവരുടെ അവകാശവും ബാധ്യതയുമായാണ് നിയമം വിശദീകരിക്കന്നത്. ഈ ഭാഗം ആസൂത്രിതമായി ഒഴിവാക്കിക്കൊണ്ട് ഇവര്‍ക്ക് ‘കുടികിടപ്പ്’ കൊടുക്കുന്നതിലേക്ക് കേരള സര്‍ക്കാര്‍ വനാവകാശനിയമത്തെ ചുരുക്കി കളഞ്ഞു. അതുപോലും ചിലയിടങ്ങളില്‍ മാത്രമാണ് ഭാഗികമായി കൊടുത്തിട്ടുള്ളത്.
ചോദ്യം : വയനാട്ടിലെ ആദിവാസികള്‍ക്കുള്ള ഭൂമിവിതരണത്തിന്റെ കാര്യത്തില്‍ റവന്യൂഭൂമി ലഭ്യമല്ല എന്ന തടസവാദമാണല്ലോ സര്‍ക്കാര്‍ നേരത്തെതന്നെ ഉന്നയിച്ചിരുന്നത്. അതേ സമയം ഭൂമി കൈയ്യേറ്റത്തിന് നിയമസാധുത നല്‍കുന്ന നടപടികളുമായി ഈ സര്‍ക്കാര്‍ ആന്റണി പാക്കേജില്‍ നിന്ന് പിറകോട്ട് പോകുകയുമാണല്ലോ?
_____________________________________
ഭൂരഹിതരായ ആദിവാസികള്‍ക്ക് നിയമപരമായി ലഭ്യമാകേണ്ട വനഭൂമി നല്‍കണം എന്നതായിരുന്നു ആദിവാസികരാറിന്റെ ഏഴാമത്തെ നിബന്ധന. വയനാട്ടിലെ ഭൂരഹിതരായ ആദിവാസികളുടെ എണ്ണത്തിലെ ആധിക്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാറുമായി കൂടിയാലോചിച്ചശേഷം നിക്ഷിപ്തവനഭൂമി നിയമത്തിലെ വകുപ്പ് ഉപയോഗിച്ച് ഭൂമി കണ്ടെത്തിക്കൊടുക്കാം എന്നതായിരുന്നു തീരുമാനം. വയനാട്ടില്‍ ഇപ്പോഴും 25,000 കുടുംബങ്ങള്‍ ഭൂരഹിതരായുണ്ട്. ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും 2011 ഒക്ടോബറില്‍ സുപ്രീംകോടതിയിലെ ജസ്റീസ് കെ.ജി. ബാലകൃഷ്ണന്റെ ബെഞ്ച് ഇവര്‍ക്ക് 19,000 ഏക്കര്‍ വനഭൂമി വിട്ട് നല്‍കാന്‍ അന്തിമതീരുമാനം എടുക്കുകയുണ്ടായി. കൈയ്യേറ്റത്തിന്റെ ഫലമായി അന്യാധീനപ്പെട്ട ആദിവാസി ഭൂമിക്ക് 1999 -ലെ നിയമപ്രകാരം സര്‍ക്കാര്‍ പകരം കണ്ടെത്തി കൊടുക്കേണ്ട ഭൂമിയായി ഇത് മറിച്ച് നല്‍കുകയാണ് ഇപ്പോള്‍ ഈ സര്‍ക്കാര്‍ ചെയ്യുന്നത്.
_____________________________________
കൊണ്ടുവന്ന പുനരധിവാസപദ്ധതി അട്ടിമറിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നത്. പൂര്‍ണ്ണമായും ആദിവാസി വിരുദ്ധം എന്ന് കുറ്റപ്പെടുത്താന്‍ കഴിയില്ലെങ്കിലും ഗവണ്‍മെന്റിനകത്ത് ഈ വിഷയത്തില്‍ യാതൊരുവിധ ഏകോപനവും ഇല്ല. ജയലക്ഷ്മിയെ പോലൊരു മന്ത്രിക്ക് ഇതില്‍ ഒരു പങ്കും ഇല്ല. അവര്‍ വെറും പാവമാത്രമാണ്. മാണിയും മറ്റുള്ളവരുംകൂടി നിയമങ്ങളെ വ്യാഖ്യാനിച്ചും ദുര്‍വ്യാഖ്യാനിച്ചുമാണ് ഈ അട്ടിമറിനടത്തുന്നത്.
ചോദ്യം : ‘Zero landless kerala’ (ഭൂരഹിതരില്ലാത്ത കേരളം) പദ്ധതിയിലൂടെ ആദിവാസി-ദലിത് വിഭാഗങ്ങളെ വീണ്ടും മൂന്ന് സെന്റിലൊതുക്കാനുള്ള സര്‍ക്കാറിന്റെ നീക്കം ആത്മാഭിമാനത്തിലും അതിജീവനത്തിലും ഊന്നിക്കൊണ്ടുള്ള ഈ വിഭാഗങ്ങളുടെ മുന്നേറ്റങ്ങളെ എങ്ങനെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ?
ചോദ്യം:- ഈ പുതിയ സാഹചര്യങ്ങളെ എങ്ങനെയാണ് നേരിടാന്‍ പോകുന്നത്?
ഉത്തരം: 1. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ച് നല്‍കുക
2. ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കുക
3. വനാവകാശം പൂര്‍ണ്ണമായി നടപ്പിലാക്കുക
എന്നീ മൂന്ന് കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഒരു വിശാലമായ
______________________________________
പത്ത് വര്‍ഷത്തിന് ശേഷം ഇന്ന് ആദിവാസി ആക്ടിവിസ്റുകള്‍ക്കും ആദിവാസികള്‍ക്കും ഈ വിഷയത്തില്‍ കുറച്ചുകൂടി വ്യക്തത ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതത്ര എളുപ്പമല്ല. ആദിവാസികളുടെ അവബോധത്തിലുണ്ടായ മാറ്റവും വനാവകാശം അംഗീകരിക്കപ്പെട്ടതും ചെറിയ കാര്യമല്ല. വനത്തില്‍ വെറും കൈയ്യേറ്റക്കാരായി പരിഗണിക്കപ്പെട്ട ഒരു ജനവിഭാഗം, അങ്ങനെയല്ലെന്ന് പൊതുസമൂഹത്തിനും നിയമത്തിന്റെ മുമ്പിലും അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നത് കഴിഞ്ഞ ദശകത്തിലുണ്ടായ വലിയ മാറ്റമാണ്
______________________________________
അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം കൂടി അവര്‍ കണ്ടെത്തണം. അതിന് ഏറ്റവും ശക്തമായ ഒരു മാര്‍ഗ്ഗമായിട്ട് എനിക്ക് തോന്നുന്നത് അവരുടെ വംശീയസ്വത്വത്തില്‍ നിന്നുകൊണ്ടുള്ള ഒരു ഗ്രാമസഭാരൂപമായിരിക്കും. അത് എല്ലാ രീതിയിലും അവരുടെ കൊടുക്കല്‍ വാങ്ങലും വ്യക്തിബന്ധങ്ങള്‍ ക്രമീകരിക്കാനും ഭൂമികിട്ടിയാല്‍ പുനരധിവാസ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാനും കഴിയുന്ന ബദല്‍ വികസനമാതൃക ഉള്‍ക്കൊള്ളുന്നതുമായിരിക്കണം. ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികേന്ദ്രീകരണ ആസൂത്രണങ്ങളെല്ലാം തന്നെ വളരെ കേന്ദ്രീകൃതമായിട്ട് തന്നെയാണ് നടക്കുന്നത്. അതിലെ ഫണ്ട് വെട്ടിപ്പുപോലുള്ള കാര്യങ്ങളുടെ ഇരകള്‍ കൂടിയാണവര്‍. ഇതിനെ യഥാര്‍ത്ഥത്തില്‍ മറികടക്കാന്‍ കഴിയണമെങ്കില്‍ അവരുടെ ഗ്രാമസഭാജീവിതത്തെ ശക്തിപ്പെടുത്തണമെന്നാണ് എനിക്ക് തോന്നുന്നത്. അതാണ് മുന്നോട്ടുള്ള മാര്‍ഗ്ഗമായി എനിക്ക് സൂചിപ്പിക്കാനുള്ളത്.
ചോദ്യം:- എന്താണ് 28-06-2012 ലെ ഗവണ്‍മെന്റ് ഓര്‍ഡറിന്റെ ‘നിയമവിരുദ്ധത’? അത് ചോദ്യം ചെയ്യപ്പെടുമോ?
ഉത്തരം: സുപ്രീം കോടതിയുടെ അനുമതി പ്രകാരം ഭൂരഹിതരായ ആദിവാസികള്‍ക്ക് ലഭിച്ചിരിക്കുന്ന 19,000 ഏക്കര്‍ ഭൂമി എടുത്ത് കള്ള കച്ചവടം നടത്താനാണ് സര്‍ക്കാര്‍ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. 400 പേര്‍ക്ക് അവര്‍ പട്ടയം കൊടുത്തെങ്കിലും അവരാരും തന്നെ അവിടെ ഇതുവരെ പ്രവേശിച്ചിട്ടില്ല. വനംവകുപ്പ് സര്‍ക്കാറിന്റെ ഈ നടപടിയെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതിന്റെ അപകടം അറിയാം. പൂര്‍ണ്ണമായും ഭൂരഹിതരായിട്ടുള്ള ആദിവാസികള്‍ക്ക് പതിച്ചുകൊടുക്കാനുള്ളതാണ് ആ ഭൂമി. കര്‍ഷകനായ ആദിവാസിക്ക് ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് അതല്ലാതെ വേറെ
ചോദ്യം :- പാവപ്പെട്ടവര്‍ക്ക് പതിച്ചുകൊടുക്കാന്‍ നീക്കിവെച്ചിരിക്കുന്ന വടക്കേക്കളം പോലുള്ള മിച്ചഭൂമിയിലേക്കും വ്യാപകമായ കൈയ്യേറ്റം നടക്കുകയാണല്ലോ. വടക്കേക്കളത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?
ഉത്തരം: ഭൂമിയുടെ മേഖലയിലെല്ലാം തന്നെ ഇവിടെ നിയമരാഹിത്യമാണ്. ഭൂമിക്ക് ഇപ്പോഴും ഇവിടെ നിയമം ബാധകമല്ല. ‘കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍’ എന്നതാണ് നയം. സംഘടിതമായി കൈയ്യേറുക, വ്യാജരേഖയുണ്ടാക്കുക, ജനായത്ത സഭകളിലൂടെ അതിന് അംഗീകാരം നേടിയെടുക്കുക ഇതാണ് സംഭവിക്കുന്നത്. കെ.എം. മാണി കൊണ്ടുവരാന്‍ പോകുന്ന നിയമവും മറ്റൊന്നല്ല. വളരെ മാന്യമായ ഒരു സമൂഹമാണ് കേരളം എന്ന് പൊതുവേ വിവക്ഷിക്കപ്പെടുന്നുണ്ടെങ്കിലും പണ്ടുമുതല്‍ക്കേ ലാന്റ് മാഫിയാ പ്രവര്‍ത്തനം ഏറ്റവും കൂടുതലുള്ള സ്ഥലമാണ് കേരളം. പാനൂരിനടുത്തുള്ള വടക്കേക്കളത്തില്‍ മുന്നൂറ്റി അന്‍പത് ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് പതിച്ചുനല്കാന്‍ വിജ്ഞാപനം ഇറക്കിയത്. ആളുകള്‍ വില്ലേജ് ആഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുമ്പോള്‍ ഈ ഭൂമിയുടെ പഴയ ജന്മി പള്ളിക്കാരുടെ സഹായത്താല്‍ പാലായിലുള്ള ആളുകളെ രാത്രിയില്‍ എട്ടോളം ബസുകളില്‍ എത്തിച്ച് മൂന്നും അഞ്ചും ഏക്കര്‍ വീതം കൈയ്യേറുകയായിരുന്നു. പള്ളിക്ക് ഒരു ഇടവകയാണ് വേണ്ടത്. അപേക്ഷ നല്‍കി കാത്തിരുന്നവരൊക്കെ വിഢികളായി. ഇടതുകാരും വലതുകാരും ആദ്യം അവരെ കുടിയിറക്കണം എന്ന് പറഞ്ഞെങ്കിലും അവസാനം വടക്കേക്കളത്തില്‍ നിന്ന് കുടിയിറക്കരുതെന്ന മുദ്രാവാക്യവുമായി അവരുടെ സംരക്ഷകരായി മാറുകയായിരുന്നു. കൈയ്യേറ്റക്കാര്‍ പറയുന്ന കഥ ‘ഞങ്ങള്‍ വഞ്ചിക്കപ്പെട്ട കര്‍ഷകരാണ്’ എന്നാണ്. ഇതിന്റെ പിന്നിലെ ക്രിസ്ത്യന്‍ ജന്മി ഇവരില്‍ നിന്ന് കാശ് വാങ്ങി ഇവിടേക്ക് കൊണ്ടുവന്ന് കബളിപ്പിക്കുകയായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. പച്ചയായിട്ടുള്ള കൈയ്യേറ്റമാണെന്ന് അവര്‍ക്കറിയാം. കുറച്ച് കാശ് കൊടുത്തു കാണും.
______________________________________
വളെര മാന്യമായ ഒരു സമൂഹമാണ് കേരളം എന്ന് പൊതുവേ വിവക്ഷിക്കപ്പെടുന്നുണ്ടെങ്കിലും പണ്ടുമുതല്‍ക്കേ ലാന്റ് മാഫിയാ പ്രവര്‍ത്തനം ഏറ്റവും കൂടുതലുള്ള സ്ഥലമാണ് കേരളം. പാനൂരിനടുത്തുള്ള വടക്കേക്കളത്തില്‍ മുന്നൂറ്റി അന്‍പത് ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് പതിച്ചുനല്കാന്‍ വിജ്ഞാപനം ഇറക്കിയത്. ആളുകള്‍ വില്ലേജ് ആഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുമ്പോള്‍ ഈ ഭൂമിയുടെ പഴയ ജന്മി പള്ളിക്കാരുടെ സഹായത്താല്‍ പാലായിലുള്ള ആളുകളെ രാത്രിയില്‍ എട്ടോളം ബസുകളില്‍ എത്തിച്ച് മൂന്നും അഞ്ചും ഏക്കര്‍ വീതം കൈയ്യേറുകയായിരുന്നു. പള്ളിക്ക് ഒരു ഇടവകയാണ് വേണ്ടത്. അപേക്ഷ നല്‍കി കാത്തിരുന്നവരൊക്കെ വിഢികളായി. ഇടതുകാരും വലതുകാരും ആദ്യം അവരെ കുടിയിറക്കണം എന്ന് പറഞ്ഞെങ്കിലും അവസാനം വടക്കേക്കളത്തില്‍ നിന്ന് കുടിയിറക്കരുതെന്ന മുദ്രാവാക്യവുമായി അവരുടെ സംരക്ഷകരായി മാറുകയായിരുന്നു.
______________________________________
പതിച്ചുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഭൂമി കൈയ്യേറുന്നത് കൈയ്യേറ്റം തന്നെയാണ്. നിയമദൃഷ്ട്യാ അതൊന്നും ശരിയല്ലല്ലോ. കണ്ണൂരിലെ ഏറ്റവും വലിയ റവന്യൂ ലാന്റായിരുന്നു അത്. ഇങ്ങനെ ഏതാണ്ട് പന്ത്രണ്ട് പ്രദേശങ്ങളില്‍ നടന്ന വന്‍കൈയ്യേറ്റങ്ങള്‍ക്ക് സംരക്ഷണം കൊടുക്കാനാണ് കെ.എം. മാണി പുതിയ ഭൂപരിഷ്കരണ നിയമം കൊണ്ടുവരുന്നത്. കൈയ്യേറ്റം എന്നത് ഇവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നതാണെന്ന് പറയേണ്ടിവരും. കേരളത്തിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കുക എന്നതാണ് കേരളത്തിലെ പുതിയ ഭൂനിയമങ്ങളുടെ ലക്ഷ്യം അതേ സമയം പാവപ്പെട്ടവര്‍ക്ക് അനുകൂലമായ നിയമങ്ങളൊന്നും മാനിക്കപ്പെടുകയോ അവരോടുള്ള വാക്കുപാലിക്കുകയോ ചെയ്യുന്നില്ലെന്നതാണ് കേരളത്തിന്റെ ദുര്യോഗം.
ചോദ്യം:- ജൂഡീഷ്യറിയില്‍ നിന്ന് ഈ അടുത്തകാലത്തുണ്ടാകുന്ന നിലപാടുകള്‍ ലാന്റ്മാഫിയകള്‍ക്കും വിദ്യാഭ്യാസമാഫിയകള്‍ക്കും അനുകൂലമാണല്ലോ. ഇത്തരം ശക്തികള്‍ സാധാരണ പൌരന്റെ അവസാന ആശ്രയമായ നിയമ വ്യവസ്ഥയിലും പിടിമുറുക്കി തുടങ്ങിയതിന്റെ ലക്ഷണമായി ഇതിനെ മനസിലാക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.താങ്കളുടെ വ്യക്തിപരമായ അനുഭവം എന്താണ്?
ഉത്തരം: ഭൂമിയുടേയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ കോടതിയുടെ നിലപാട് നിഷ്പക്ഷമാണെന്ന് പറയാന്‍ കഴിയില്ല. വളരെ തെറ്റായിട്ട് നിയമങ്ങളെ വ്യാഖ്യാനിക്കുകയും ഭാഗികമായി അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വിശദീകരിക്കുകയും ചെയ്യുകയാണെന്നാണ് അനുഭവത്തില്‍ നിന്നും മനസ്സിലാകുന്നത്. വയല്‍ നികത്തല്‍ നിയമത്തില്‍ വന്‍കിടക്കാര്‍ക്കും ഭൂമാഫിയകള്‍ക്കും അനുകൂലമായാണല്ലോ കോടതി വിധി പറയുന്നത്. നിയമം വ്യാഖ്യാനിക്കുന്നതിന് പകരം കോടതി ഇപ്പോള്‍ ഉത്തരവ് ഇറക്കുകയാണ് ചെയ്യുന്നത്. 2008- വരെയുള്ള നികത്തലുകള്‍ക്ക് സാധൂകരണം കൊടുക്കണം എന്ന് കോടതിയാണ് പറഞ്ഞിരിക്കുന്നത്. അത് കോടതിയല്ല പറയേണ്ടത്. ലാന്റ്മാഫിയകള്‍ക്ക് കൃത്യമായി സ്വാധീനം ചെലുത്താന്‍ കഴിയുന്ന കോടതികളും ബെഞ്ചുകളുമുണ്ടെന്നത് വ്യക്തമാണ്. കോടതി എന്ത് തീരുമാനമാണ് എടുക്കുന്നതെന്നും അതിന്റെ പ്രാഥമിക ബാധ്യതയാണോ നിറവേറ്റുന്നതെന്നും നോക്കിയിട്ട് പറയുന്ന അഭിപ്രായമാ ണിത്. അല്ലാതെ വ്യക്തികളെ കണ്ടിട്ട് പറയുന്നതല്ല. കോടതിയുടെ പ്രാഥമിക ഉത്തരവാദിത്വം നിയമം വ്യാഖ്യാനിക്കുക എന്നുള്ളതാണ്. ഭരണഘടന, ഉത്തരവുകള്‍, നിയമങ്ങള്‍, ചട്ടങ്ങള്‍ തുടങ്ങിയവ വ്യാഖ്യാനിക്കുകയും അത് തഥനുസൃതമായും നിയമാനുസൃതമായും നീതിയുടെ മണ്ഡലത്തില്‍ നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കലാണ് കോടതിയുടെ ഉത്തരവാദിത്വം. പക്ഷെ കോടതിയിപ്പോള്‍ വമ്പന്മാര്‍ക്ക് വേണ്ടി പല കാര്യങ്ങളിലും ഉത്തരവ് ഇറക്കുകയാണ്. എന്റെ അറിവില്‍പെട്ടിടത്തോളം 2008-വരെയുള്ള വയല്‍ നികത്തലിന് നിയമസാധുത കൊടുക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. ഇതിനെതിരെ കാര്യമായ എതിര്‍ശബ്ദമൊന്നും ഒരു പരിസ്ഥിതി പ്രവര്‍ത്തകനും ഉണ്ടാക്കിയിട്ടില്ല. സ്വാശ്രയപ്രശ്നത്തിലും കോടതി ഇതുപോലുള്ള നിലപാടാണ് എടുത്തത്. ക്വാട്ട തീരുമാനിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വമല്ല. വിദേശ ഇന്ത്യക്കാരന്‍ അവിടെ ചിലപ്പോള്‍ കഠിനമായി അധ്വാനിക്കുന്നവനായിരിക്കാം. പക്ഷെ ഇവിടെയുള്ള മറ്റ് പൌരന്മാര്‍ക്കുള്ള ബാധ്യത അവനും ഉണ്ടല്ലോ. അവന്‍ പണക്കാരനായതുകൊണ്ടും വിദേശത്തായതുകൊണ്ടും ഇളവ് കൊടുക്കേണ്ട കാര്യമൊന്നുമില്ല. പാവപ്പെട്ട ഒരു ആദിവാസിക്ക് എന്‍ട്രന്‍സില്‍ 40% ഉണ്ടെങ്കില്‍ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. ഇത്തവണ മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഈ വിഭാഗത്തില്‍ നിന്ന് ഒരാളുപോലുമില്ല. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവന്റെ / അവളുടെ അച്ഛന്‍ മിശ്രവിവാഹിതനാണോ എന്ന് നോക്കി ഒഴിവാക്കി കളയുകയാണ്. ഇങ്ങനെ ഒഴിവുവരുന്ന സീറ്റുകള്‍ ഓരോ വര്‍ഷവും ലിസ്റില്‍ താഴെ വരുന്നവരെ സമീപിച്ച് മറിച്ച് കൊടുക്കുന്ന ഒരു വലിയ റാക്കറ്റ് തന്നെ നമ്മുടെ എന്‍ട്രന്‍സ് സിസ്റത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ചോദ്യം: ‘ദലിത്-പിന്നോക്ക-മതന്യൂനപക്ഷ ഐക്യം’ എന്ന രാഷ്ട്രീയ/ സാമൂഹ്യസമവാക്യത്തേക്കാള്‍ താങ്കള്‍ ഇന്ന് ഊന്നല്‍ കൊടുക്കുന്നത് ദലിത്- ആദിവാസി ഐക്യത്തിനാണല്ലോ അതേസമയം മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ടിനോട് താങ്കള്‍ എടുത്ത നിലപാടുകളും കെ. പി. എം. എസ് പോലുള്ള സംഘടനകള്‍ക്കകത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഹൈന്ദവവല്‍ക്കരണവും മതപരിവര്‍ത്തനം ചെയ്ത ദലിതരെ താങ്കളടക്കമുള്ളവരുടെ സാമുദായിക ഐക്യശ്രമങ്ങളില്‍ നിന്നും അകറ്റുന്നുണ്ടോ? ക്രിസ്തുമത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിതരുടെ സംവരണപ്രശ്നവും ‘ആദിവാസികള്‍ ജാതിവ്യവസ്ഥയുടെ ഇരകളല്ല മറിച്ച് വംശീയമായ വിവേചനമാണ് അവരനുഭവിക്കുന്നത്’ എന്ന ഡോ. ബി. ആര്‍ അംബേദ്ക്കറുടെ വിലയിരുത്തലുകളെ പിന്തുണക്കുന്ന കേരളത്തിലെ ദലിത് ബുദ്ധിജീവികളുടെ നിലപാടുകളും ഈ ഐക്യശ്രമത്തിന് പ്രതിസന്ധി സൃഷ്ടിക്കുമോ?
ഉത്തരം: ആദിവാസികളുടേത് അവരുടെ മാത്രം പ്രശ്നമല്ല. അവര്‍ക്ക് ഒറ്റയ്ക്ക് മുന്നോട്ടുപോകാന്‍ കഴിയുകയില്ല. അതുകൊണ്ട് ഒരു വശത്ത് ആദിവാസി പ്രശ്നങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ തന്നെ ദലിത് ഗ്രൂപ്പുകളെയെല്ലാം ‘വിദ്യാഭ്യാസത്തിനും വികസനത്തിനും വേണ്ടിയുള്ള സമിതി’ എന്ന പേരില്‍ ഐക്യപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. സംസ്ഥാനവ്യാപകമായി ഇരുപതോളം സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്ളാറ്റ്ഫോം ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. ഇടക്കാലത്ത് അതൊരു വിശാലമായ പ്രസ്ഥാനമായി വന്നതാണെങ്കിലും കേരള പുലയര്‍ മഹാസഭപോലുള്ള പ്രധാനഘടകകക്ഷികള്‍ക്കിടയില്‍ രാഷ്ട്രീയകക്ഷികള്‍ ഇടപെട്ട് അതിനെ ഛിന്നഭിന്നമാക്കികളഞ്ഞു. അതുകൊണ്ട് താല്‍ക്കാലികമായി ഒരു തിരിച്ചടി സംഭവിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ളവര്‍ ഒറ്റക്കെട്ടായി ഇപ്പോഴുമുണ്ട്. ജനങ്ങളുടെ ദൈനംദിനപ്രശ്നങ്ങളിലും സര്‍ക്കാറിന്റെ SC/STഫണ്ടിന്റെ വിനിയോഗത്തിലും സമിതി ജാഗ്രതയോടെ ഇടപെടുന്നുണ്ട്. പൊതുവിഷയങ്ങളില്‍ ഈ സമൂഹം രാഷ്ട്രീയമായി ഇടപെടാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെ പോലെ വോട്ട് പിടിക്കണം എന്നല്ല ഞാന്‍ പറയുന്നത്. SC/STഫണ്ടിന്റെ വിനിയോഗത്തിന്റെ പ്രശ്നം രാഷ്ട്രീയസമ്പത്ഘടനയില്‍ ഇടപെടുന്ന പ്രശ്നമാണ്.
______________________________________
ദലിതര്‍ക്കിടയില്‍ ഹൈന്ദവവല്‍ക്കരണം ശക്തിപെടുന്നു എന്ന വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവര്‍ക്കിതിലൊന്നും വലിയവിശ്വാസമില്ല. ഇപ്പോഴുള്ള ഒരു പ്രവണതയുടെ നേട്ടം കൊയ്യാനുള്ള ശ്രമം ഹിന്ദുത്വശക്തികള്‍ നടത്തുന്നുണ്ടെന്നുമാത്രം. അതിനുള്ള പ്രധാനകാരണം ന്യൂനപക്ഷ സംരക്ഷണ പദ്ധതികളോടുള്ള പ്രതികരണമാണെന്ന് തോന്നുന്നു. ഒരുപാട് സംരക്ഷിക്കപ്പെടേണ്ട വിഭാഗമാണോ ന്യൂനപക്ഷങ്ങള്‍ എന്നത് മറ്റൊരു കാര്യം. അത് ദേശീയരാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമാണ്. കുറെക്കാലം മുസ്ളീങ്ങളെ അടിച്ചൊതുക്കുകയും കൂട്ടകൊലചെയ്തതിനും ശേഷം അവര്‍ വേറൊരു രീതിയില്‍ പോകുന്നു എന്ന് കണ്ടപ്പോള്‍ അവരെ തിരിച്ച് പിടിക്കാനുള്ള തന്ത്രമായിരുന്നു ‘ന്യൂനപക്ഷ പാക്കേജ്’പോലുള്ള പുതിയ നടപടികള്‍ എന്റെ വ്യക്തിപരമായ അഭിപ്രായം അവരെ ബ്രാഹ്മണവല്‍ക്കരിക്കാനുള്ള ശ്രമംക്കൂടി നടക്കുന്നുണ്ടെന്നാണ്.
______________________________________
_________________________________________
കേരളത്തിലെ സെക്കുലര്‍ എന്ന് പറയാവുന്ന പ്രതലത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ മതേതരപ്രസ്ഥാനങ്ങളും സ്ഥലങ്ങളും ഇവര്‍ക്ക് ഇടപെടാന്‍ കഴിയുന്നതായി മാറിയിട്ടുണ്ട്. ഇവര്‍ക്കും മതേതരബുദ്ധിജീവികള്‍ക്കും ആദിവാസികളുടെ അവകാശങ്ങളിലൊന്നും താല്‍പര്യമില്ല. ഈ അകലം വല്ലാതെ കൂടിവരുന്നുണ്ട്. എന്റെ അഭിപ്രായത്തില്‍ അതിനെയാണ് ഹൈന്ദവശക്തികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. മിശ്രകമ്മീഷനെതിരെ ഹൈന്ദവശക്തികള്‍ രംഗത്ത് വരുന്നത് ‘ന്യൂനപക്ഷങ്ങളാണ് അപകടകാരികള്‍’ എന്ന് പ്രചരിപ്പിച്ചുകൊണ്ടാണ്. ന്യൂനപക്ഷങ്ങളല്ല ബ്രാഹ്മണരടങ്ങുന്ന ജാതികളും ഭരണവര്‍ഗ്ഗങ്ങളുമാണ് യഥാര്‍ത്ഥ അപകടകാരികള്‍. അവര്‍ ദലിത്- ന്യൂനപക്ഷ -പിന്നോക്കവിഭാഗങ്ങള്‍ക്കിടയില്‍ ഭംഗിയായി വിള്ളലുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പഴയതുപോലെ മുസ്ളീം സംഘടനകളോ പിന്നോക്ക സംഘടനകളോ ദലിതരെ ഒരു രാഷ്ട്രീയ സാമൂഹ്യസഖ്യമായി ഇന്ന് കാണുന്നില്ല.
_________________________________________
ചോദ്യം: ദലിതര്‍ക്കിടയില്‍ ഹിന്ദുദലിതരെന്നും ദലിത് കൈസ്ത്രവരെന്നുമുള്ള വിഭജനവും അകലവും ഈയിടയായി വര്‍ദ്ധിച്ചുവരികയാണല്ലോ. ക്രൈസ്തവവിശ്വാസികളായ ദലിതരുടെ എല്ലാ വിധ ഭരണഘടനാപരമായ അവകാശങ്ങളും ഇപ്പോഴും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്താണ് ഈ പ്രശ്നത്തിന്റെ അടിസ്ഥാനകാരണം?
ഉത്തരം: ദലിത് ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ക്ക് വ്യക്തമായ അജണ്ടയില്ലാതായതാണ് ഇതിന്റെ അടിസ്ഥാനപ്രശ്നം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. തത്വാധിഷ്ഠിതമായ ഒരു അടിത്തറയില്‍ നിന്നുകൊണ്ടല്ല അവര്‍ പലപ്പോഴും സംസാരിക്കുന്നത്. അതങ്ങനെ ചാടിക്കൊണ്ടേയിരിക്കും. സ്വത്വപരമായി നമ്മള്‍ എവിടെയെങ്കിലും സ്വയം സ്ഥാനപെടുത്തിയേ പറ്റൂ. അതവര്‍ക്കില്ല എന്നതാണ് പ്രശ്നം. അവര്‍ എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് അവരുടെ ഇടയില്‍ നിന്നും വിദ്യാഭ്യാസപരമായി ഉയര്‍ന്നുവന്ന യുവതലമുറയെ സംബന്ധിച്ചാണ്. അവര്‍ക്കിടയില്‍നിന്ന് ബുദ്ധിജീവികള്‍ രൂപപ്പെടുന്നില്ല. അവരെപ്പോഴും സംഭവങ്ങള്‍ക്ക് പിറക്കേ പോകുകയാണ് . ചര്‍ച്ചിന് ഇക്കാര്യത്തില്‍ വളരെ തത്വരഹിതമായ നിലപാടാണ് എക്കാലത്തും ഉണ്ടായിരുന്നത്. ഏറ്റവും ഒടുവില്‍ മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കുകയാണവര്‍ ചെയ്തത്. സൈദ്ധാന്തികമായോ, ഭരണഘടനാപരമായോ, നിയമപരമായോ, ആദര്‍ശപരമായോ ഇത്തരം
________________________________________
ആരാണ് പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരെന്നും ദലിത് ക്രിസ്ത്യനെയും നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. ആ നിര്‍വ്വചനങ്ങള്‍ മാറ്റാത്തെടുത്തോളം ഈ വിഷയം ഈ നിലയില്‍ തുടരും. ഡോ. അംബേദ്ക്കറുടെ കാലത്തെ ഭരണഘടനാമാനദണ്ഡങ്ങള്‍ ആണ് ഇപ്പോഴും നിലവിലുള്ളത്. അതനുസരിച്ച് ഹിന്ദുമതത്തിനകത്ത് അയിത്തം അനുഭവിക്കുന്ന ജനവിഭാഗം എന്ന പദവിയിലുള്ളവരും അയിത്തത്തെ ഹിന്ദുത്വത്തിന്റെ ഒരു ദുരാചാരമായിട്ടുമാണ് നിര്‍വ്വചിച്ചിരിക്കുന്നത്. സാമൂഹ്യമായും വംശീയമായും പുറന്തള്ളപ്പെട്ടവര്‍ എന്നുതുടങ്ങി ഒന്‍പത് മാനദണ്ഡങ്ങളാണ് ഭരണഘടന ആദിവാസികളെ നിര്‍വ്വചിക്കാന്‍ ഉപയോഗിക്കുന്നത്. ‘ദലിത് ക്രിസ്ത്യന്‍’ എന്നു പറയുന്നത് എങ്ങനെ നിര്‍വ്വചിക്കപ്പെടണം എന്നതുസംബന്ധിച്ച് അവരുടെ ഇടയില്‍ നിന്നും ഒരിക്കലും ഒരു നിര്‍ദ്ദേശം ഉണ്ടായിട്ടില്ല. ഹിന്ദുത്വത്തിന്റെ ദുരാചാരരം മാത്രമാണ് അയിത്തമെന്നുപറയുമ്പോള്‍ ക്രിസ്തുമത്തിലുള്ളവര്‍ക്കിടയിലും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടെന്നത് തള്ളിക്കളയാനാകില്ല.
________________________________________
വിഷയങ്ങളിലൊന്നും തന്നെ തത്വാധിഷ്ഠിതമായ ഒരു നിലപാട് യുവവിഭാഗം എടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ജനാധിപത്യപരമായ ഒരു സഖ്യം മറ്റുള്ളവരുമായി ഇവര്‍ക്ക് പലപ്പോഴും സാധ്യമാകുന്നില്ല. ഈ സമൂഹത്തെ ശക്തിപ്പെടുത്താനുള്ള ആശയങ്ങള്‍, പരിപാടികള്‍, പ്രക്ഷോഭങ്ങള്‍ എല്ലാം അതില്‍ നിന്നുതന്നെ ഉണ്ടാകേണ്ടതാണ്. ജനാധിപത്യപ്രതിനിധികളോ മന്ത്രിമാരോ ഇല്ലാത്ത സ്ഥിതിക്ക് പ്രക്ഷോഭമാണ് ജനാധിപത്യത്തില്‍ ഇടപെടാനുള്ള ഒരു രീതിശാസ്ത്രം. അതും അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി ഞാന്‍ ഇതിന് ഒരു പ്രയോഗികപരിഹാരത്തിനുവേണ്ടിയുള്ള ആലോചനകള്‍ നടത്തിയിരുന്നു. അതിന്റെ പേരില്‍ SC/ST ഏകോപനസമിതി പോലുള്ള സംഘടനയില്‍ നിന്ന് ഞാന്‍ ആരോപണങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. ഞാനതില്‍ നിയമാനുസൃതമായ നിലപാടാണ് എടുക്കാറുള്ളത്. പ്രത്യേകിച്ചും 15 വര്‍ഷമായി അങ്ങനെയാണ് ചെയ്തുവരുന്നത്. ആദ്യമൊക്കെ ആശയകുഴപ്പങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മിശ്രാകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തോടെ എനിക്ക് കൂടുതല്‍ വ്യക്തത വരികയാണ് ചെയ്തത്. ഹിന്ദുമതത്തിനകത്തുള്ള ദലിതരേയും ക്രിസ്തുമതത്തിലുള്ള ദലിതരേയും ഒരേ രീതിയില്‍ ബോധവല്‍ക്കരിക്കേണ്ടവരല്ല. ഈ പ്രശ്നവുമായി ഞാന്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ എന്റെ പഴയ ഇടതുപക്ഷസുഹൃത്തുകള്‍ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. അവരിതിനെ ഒരു മാനുഷികപ്രശ്നമായിട്ടാണ് കാണുന്നത്. ദലിതനും ദലിത് ക്രിസ്ത്യനും ആദിവാസിക്കും പാവപ്പെട്ട നായര്‍ക്കും എല്ലാവര്‍ക്കും അവസരവും അവകാശവും വേണം എന്ന ഒരു പൊതുബോധത്തിലാണ് അവര്‍ നില്‍ക്കുന്നത്. പക്ഷെ നമ്മുടെ ഭരണഘടന കുറച്ചുകൂടി സൂക്ഷ്മതലത്തിലാണ് ഇതിനെ നിര്‍വ്വചിച്ചിരിക്കുന്നത്. സൂക്ഷ്മതലത്തില്‍ നിര്‍വ്വചിക്കുമ്പോള്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ കഴിയണം. ആരാണ് പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരെന്നും ദലിത് ക്രിസ്ത്യനെയും നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. ആ നിര്‍വ്വചനങ്ങള്‍ മാറ്റാത്തെടുത്തോളം ഈ വിഷയം ഈ നിലയില്‍ തുടരും. ഡോ. അംബേദ്ക്കറുടെ കാലത്തെ ഭരണഘടനാമാനദണ്ഡങ്ങള്‍ ആണ് ഇപ്പോഴും നിലവിലുള്ളത്. അതനുസരിച്ച് ഹിന്ദുമതത്തിനകത്ത് അയിത്തം അനുഭവിക്കുന്ന ജനവിഭാഗം എന്ന പദവിയിലുള്ളവരും അയിത്തത്തെ ഹിന്ദുത്വത്തിന്റെ ഒരു ദുരാചാരമായിട്ടുമാണ് നിര്‍വ്വചിച്ചിരിക്കുന്നത്. സാമൂഹ്യമായും വംശീയമായും പുറന്തള്ളപ്പെട്ടവര്‍ എന്നുതുടങ്ങി ഒന്‍പത് മാനദണ്ഡങ്ങളാണ് ഭരണഘടന ആദിവാസികളെ നിര്‍വ്വചിക്കാന്‍ ഉപയോഗിക്കുന്നത്. ‘ദലിത് ക്രിസ്ത്യന്‍’ എന്നു പറയുന്നത് എങ്ങനെ നിര്‍വ്വചിക്കപ്പെടണം എന്നതുസംബന്ധിച്ച് അവരുടെ ഇടയില്‍ നിന്നും ഒരിക്കലും ഒരു നിര്‍ദ്ദേശം ഉണ്ടായിട്ടില്ല. ഹിന്ദുത്വത്തിന്റെ ദുരാചാരരം മാത്രമാണ് അയിത്തമെന്നുപറയുമ്പോള്‍ ക്രിസ്തുമത്തിലുള്ളവര്‍ക്കിടയിലും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടെന്നത് തള്ളിക്കളയാനാകില്ല. അതേസമയം ഒരു ലോകമതമെന്നനിലയില്‍ ക്രിസ്തുമതത്തിന്റെ ചലനാത്മകയോടൊപ്പം നീങ്ങാന്‍ സാധ്യതയും വഴക്കവും ആര്‍ജ്ജിച്ച സമുദായമാണ് ദലിത് ക്രൈസ്തവര്‍ ഇതുപോലുള്ള
____________________________________
മതപരമായി ഏറ്റവും പിന്നോക്കമായ ന്യൂനപക്ഷം എന്ന പദവികിട്ടിയാല്‍ മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കേണ്ടിവരും. മിശ്രകമ്മീഷന്‍ ദലിത് മുസ്ളീംങ്ങളെ അയിത്ത ജാതിക്കാരന്‍ എന്ന ലിസ്റില്‍ ഉള്‍പ്പെടുത്തുകമാത്രമാണ് ചെയ്തത്. നിങ്ങള്‍ പട്ടികജാതിക്കാരുമായി അവകാശങ്ങള്‍ പങ്കിട്ടെടുത്തുകൊള്ളാനാണ് റിപ്പോട്ടില്‍ പറഞ്ഞിരിക്കുന്നത്. അതാണിതിന്റെ അപകടം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുസ്ളീം ബുദ്ധീജീവികളുടെ സൂത്രമായിരുന്നു അത്. അലിഗഡ്, ജാമിയ മുതലായ യൂണിവേഴ്സിറ്റികളിലെ ചിലര്‍മാത്രമാണ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് ന്യൂനപക്ഷതാല്‍പര്യത്തിന് എതിരാണെന്ന് വിലയിരുത്തിയത്. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ഇടയില്‍ നിന്നും അങ്ങനെ ഒരു ശക്തമായ നിലപാട് ഉണ്ടായിട്ടില്ല.
____________________________________