മതിലില്ലാ മനസ്സുകളുടെ മധുരക്കനവുകള്‍: മലയാളസിനിമയിലെ കാമ്പസ് സങ്കല്‍പങ്ങള്‍

ജെനി റൊവീന

പുതിയ സിനിമകളില്‍

കാണുന്നതുപോലെ ഉത്സവങ്ങളുടെയും തമാശകളുടെയും വിനോദങ്ങളുടെയും ഇടമായി നിരന്തരം ചിത്രീകരിക്കപ്പെടുന്ന കാമ്പസുകള്‍ പലതരത്തിലുള്ള വിടവുകളെയും സംഘര്‍ഷങ്ങളെയും ശൈഥില്യങ്ങളെയും മറച്ചുവെക്കുന്നുണ്ട്. 80കളിലെസിനിമ മോഹന്‍ലാല്‍ എന്ന താരത്തിന്റെ മതേതര വ്യക്തിത്വമുള്ള കഥാപാത്രത്തെ ഉപയോഗിച്ചാണ് ഈ മറച്ചുവെക്കല്‍ നടത്തിയതെങ്കില്‍ വര്‍ത്തമാനകാല സിനിമകള്‍ തുറന്ന രീതിയില്‍ ഇതിനെ കൈകാര്യം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. പക്ഷേ, ഇത്തരത്തിലുള്ള തീര്‍പ്പുകളും നമ്മുടെ കാമ്പസുകളില്‍ ആധിപത്യമുള്ള ഉയര്‍ന്ന ജാതി ഹൈന്ദവ പ്രത്യയശാസ്ത്രത്തെ പുനരാനയിക്കുകയാണ് ചെയ്യുന്നത്. മലയാളിയുടെ എക്കാലത്തെയും ഗൃഹാതുര സിനിമയായി അന്ഗീകരിക്കപ്പീട്ടുപോരുന്ന “ക്ലാസ്മേറ്റ്സ്, സര്‍വകലാശാല” പോലുള്ള സിനിമകളെ മുന്‍നിര്‍ത്തി  പുനര്‍ വിചാരണ നടത്തുകയാണ് ജെനി റൊവീന.

കുറച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന തെലുങ്ക് സിനിമയാണ് ‘ഹാപ്പി ഡെയ്സ്.’ ‘ഹാപ്പി ഡെയ്സ് ഓഫ് കാമ്പസ് ലൈഫ്’ എന്നാണ് മാര്‍ അത്തനോഷ്യസ് എഞ്ചിനീയറിംഗ് കോളേജ് കോതമംഗലത്തെ കുറിച്ച് യൂ ടൂബ് വീഡിയോയുടെ തലക്കെട്ട്. കാമ്പസിന്റെ ആഹ്ളാദങ്ങള്‍ എനിക്ക് നഷ്ടപ്പെടുത്താനാവില്ല എന്നാണ് ദിവ്യ ഉണ്ണി ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. ‘കോളേജില്‍ പോവുക, കൂട്ടുകാരോട് കൂടെ പഠിക്കുക, എക്സര്‍ഷനുപോവുക, എനിക്കിതൊന്നും ആസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല.’ സ്റുഡന്റ് ഓണ്‍ലി എന്ന കൈരളി ടിവി പ്രോഗ്രാമില്‍ പങ്കെടുത്ത് നവ്യനായര്‍ പരിഭവിക്കുന്നു. വിനീത് ശ്രീനിവാസന്റെയും ഷാനിന്റെയും മ്യൂസിക്ക് വീഡിയോ ആയ ‘കോളേജില്‍’ മൃദുവും ശോകാര്‍ദ്രവുമായ ഈണത്തില്‍ അവര്‍ പാടുന്നത് കോളേജ് കാമ്പസിന്റെ ‘മധുര’ങ്ങളെക്കുറിച്ചാണ്.
ഈ ചിത്രങ്ങള്‍ക്ക് നാം ഏറെ കടപ്പെട്ടിരിക്കുന്നു. ഇത് കാമ്പസിനെ കുറിച്ച് പൊതുധാരണയെ മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഇങ്ങനെ നമുക്കെല്ലാവര്‍ക്കും എന്താണ് ഒരു കോളേജ് എന്നറിയാം. കോളേജില്‍ പോകാത്തവര്‍ക്കും അതറിയാം. സാധാരണ വിദ്യാര്‍ത്ഥികള്‍ മുതല്‍ മ്യൂസിക് വീഡിയോ ആല്‍ബങ്ങളും റോമ, കാവ്യ, പൃഥിരാജ് തുടങ്ങിയവരൊക്കെ സമ്മതിക്കുന്നത് കാമ്പസ് സൌഹൃദത്തിന്റെയും സന്തോഷത്തിന്റെയും ആഹ്ളാദത്തിന്റെയും ജീവിതകാലമാണെന്നാണ്. അതാണ് ഒരാളുടെ ജീവിതത്തിലെ നല്ല ദിനങ്ങള്‍. എല്ലാവരും തങ്ങളുടെ കാമ്പസ് ജീവിതത്തെ കുറിച്ച് സുഖമുള്ള ഓര്‍മ്മകള്‍ സൂക്ഷിക്കുന്നവരാണ്.

കേരളത്തില്‍ ഇപ്പോഴും കാമ്പസിനെ കുറിച്ച് പറയുമ്പോള്‍ ‘അടിപൊളി’ എന്ന വാക്ക് ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. ഒരാള്‍ കോളേജിലേക്ക് പോകുന്നത് പഠിക്കാനും ജോലിനേടാനും മാത്രമല്ല മറിച്ച് അടിച്ചുപൊളിക്കാനും കൂടിയാണ്. അങ്ങനെ യൌവനത്തിന്റെ സ്വാതന്ത്യ്രവും ആഹ്ളാദവും നേടിയെടുക്കാനാണ്.
കാമ്പസിനെക്കുറിച്ച് എഴുതുമ്പോഴും ചിന്തിക്കുമ്പോഴും എപ്പോഴും കടന്നുവരുന്ന ഈ ‘അടിപൊളി’യെ, അതിന്റെ പൊതുധാരണയെ ചോദ്യം ചെയ്യുവാനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ഞാനിവിടെ പറയുന്നത് കാമ്പസിനെക്കുറിച്ചും കാമ്പസ് ജീവിതത്തെക്കുറിച്ചുമുള്ള ഈ ധാരണകള്‍ അതീവ ഗൌരവമേറിയ സാംസ്കാരിക നിര്‍മ്മിതികളാണെന്നാണ്.
കാമ്പസ് ജീവിതം വ്യത്യസ്ത കാലങ്ങളില്‍ എങ്ങനെയാണ് പ്രതിനിധീകരിക്കപ്പെട്ടത് എന്ന് പരിശോധിക്കുമ്പോള്‍, വ്യത്യസ്ത അളവുകോലുകള്‍ കാമ്പസിന്റെ മാറുന്ന സ്ഥലകാലങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലാവും. അതായത്, സ്വാതന്ത്യ്രത്തിനു മുമ്പ് കാമ്പസ് ദേശീയ മുന്നേറ്റത്തിന്റെ പ്രതീകമായിരുന്നു. ‘അടിപൊളി’ അവിടെ പരിഗണിക്കപ്പെട്ടിരുന്നില്ല. അതുപോലെ തന്നെ അറുപതുകളിലും അടിയന്തരാവസ്ഥാ കാലഘട്ടത്തിലും കാമ്പസുകള്‍ വ്യത്യസ്തങ്ങളായ ഊര്‍ജ്ജങ്ങളില്‍ നിറക്കപ്പെട്ടിരുന്നു.
യാഥാര്‍ത്ഥത്തില്‍ കാമ്പസിനെക്കുറിച്ച് ഇന്നത്തെ സംസാരങ്ങള്‍ അല്ലെങ്കില്‍ പ്രതിനിധാനങ്ങള്‍ വളരെയധികം രാഷ്ട്രീയപരമാണ്. അതൊരു യാഥാര്‍ത്ഥ്യമല്ല; മറിച്ച് ഒരു നിര്‍മ്മിതിയാണ്. എന്റെ ശ്രമം കാമ്പസിന്റെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് സംസാരിക്കുക എന്നതല്ല (യാഥാര്‍ത്ഥ്യം തന്നെ നിരന്തരം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ്). പകരം കേരളത്തിലെ കാമ്പസുകളെക്കുറിച്ച് നമ്മള്‍ ആദര്‍ശവത്കരിച്ച കാഴ്ചകള്‍ എങ്ങനെയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്, അത് മലയാള ജനപ്രിയ സിനിമയിലൂടെ എങ്ങനെയാണ് പ്രതിനിധീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് അന്വേഷിക്കുകയാണ്.
ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് ഞാന്‍ ശ്രമിക്കുന്നത് മലയാളത്തിലെ മിക്കസിനിമകളും എങ്ങിനെയാണ് കോളേജ് ജീവിതത്തെ സന്തോഷമായും (fun) സാംസ്ക്കാരിക യോജിപ്പിന്റെ സ്ഥലമായും അടയാളപ്പെടുത്തുന്നുവെന്നതാണ്. നമ്മള്‍ ഈ പ്രതിനിധാനങ്ങളിലേക്ക് സൂക്ഷ്മമായി നോക്കുകയാണെങ്കില്‍ കാണാന്‍ കഴിയുന്നത് ഇതാണ്.
1. എല്ലാ സാംസ്കാരിക യോജിപ്പിന്റെ ഇടങ്ങളും പദ്ധതികളും കൂടിചേരുന്നത് സവര്‍ണ ഹിന്ദു ആണ്‍ പ്രത്യയശാസ്ത്രത്തിലേക്കാണ്. ഇതാവട്ടെ കേരളത്തിന്റെ അധീശ വ്യവഹാരവുമാണ്.
2. സിനിമ മുന്നോട്ട് വെക്കുന്ന ഈ സന്തോഷം എന്നത് ഒരു സവര്‍ണ ആണ്‍ പദ്ധതിയാണ്. ഇത് വേരാഴ്ത്തിയിരിക്കുന്നത് വയലന്‍സിലും അപരവല്‍ക്കരണത്തിലുമാണ്.
ലേഖനത്തിന്റെ രണ്ടാം ഭാഗത്ത് ഞാന്‍ പരിശോധിക്കുന്നത് കാമ്പസിന്റെ പ്രതിനിധാനവുമായി ബന്ധപ്പെട്ട് ഉണ്ടായ ചില പുതുപ്രവണതകളാണ്. അതായത് 2005 നു ശേഷം വിശിഷ്യ ‘ക്ളാസ്മേറ്റസിന്റെ’ റിലീസിനു ശേഷം കാമ്പസിനെ കുറിച്ച് ഗൃഹാതുരതകള്‍ (nostalgia) ഉണര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളുണ്ട്. ഞാനിവിടെ ശ്രമിക്കുന്നത് കാമ്പസിനെ മലയാളിയുടെ ഗൃഹാതുരത്തമാക്കുന്ന ഈ വിഷയത്തെയും അത് നമ്മളിലെല്ലാവരിലും എന്താണ് ഉണ്ടാക്കുന്നതെന്ന് വിശദീകരിക്കാനുമാണ്.

മതിലില്ലാമനസ്സുകള്‍
മലയാളസിനിമ കാമ്പസിനെയും വിദ്യാര്‍ത്ഥി ജീവിതത്തെയും എപ്പോഴും അടയാളപ്പെടുത്തുന്നത് പിക്ക്നിക് പാട്ടുകളിലൂടെയാണ്. ഇവിടെ നമ്മള്‍ കാണുന്നത് കുറച്ചധികം കുട്ടികള്‍ ചേര്‍ന്ന് വിദൂരമായ ഒരു സ്ഥലത്ത് ആടിയും പാടിയും അവരുടെ സൌഹാര്‍ദ്ദവും സ്നേഹവും പങ്കിടുന്നതാണ്. ക്ളാസ്മേറ്റ്സ് എന്ന സിനിമ തുടങ്ങുന്നത് തന്നെ അതിലെ മുഖ്യ അഭിനേതാക്കള്‍ ചേര്‍ന്നുള്ള പിക്ക്നിക്ക് സോംഗിലൂടെയാണ്. നമ്മള്‍ കാണുന്നത് ഒരു കൂട്ടം സന്തോഷം നിറഞ്ഞ വിദ്യാര്‍ത്ഥികള്‍ ഒരു ബസ്സില്‍ ഒന്നിച്ചിരുന്ന് പാടുകയും ഒരേ രീതിയില്‍ തലയാട്ടുകയും ചെയ്യുന്നതാണ്. അവര്‍ ഇങ്ങനെ പാടുന്നു;
‘മതിയാവില്ലൊരു നാളിലും ഈ നല്ലൊരു നേരം
ഇനിയില്ലിത്പോലെ സുഖം അറിയുന്നൊരു കാലം.’
യാത്രയുടെ ആഹ്ളാദവും കുട്ടികളുടെ ഐക്യവുമൊക്കെ ഈ സീനുകളിലും പാട്ടിലും വരികളിലുമുണ്ട്. എല്ലാവരും വളരെ പെട്ടെന്ന് തന്നെ കാമ്പസ് ജീവിതത്തിന്റെ ചെറുപതിപ്പുകളായി മാറുന്നു. അവര്‍ക്കിടയിലുള്ള വ്യത്യാസങ്ങളെ അവര്‍ ഇല്ലാതാക്കുന്നു. അങ്ങനെ മതിലുകളില്ലാത്ത ലോകമുണ്ടാക്കുന്നു. എല്ലാവരും സന്തോഷമുള്ളവരും തുല്യരുമാണെന്നാണ് കാണിക്കുന്നത്. ഈ സീനുകളിലൂടെ കാമ്പസ് ജീവിതത്തെ സാംസ്കാരിക ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ബദലായി ആദര്‍ശവല്‍കരിക്കുന്നു.
എന്നാല്‍, ഇത്തരം ഐക്യങ്ങള്‍ സാധ്യമാകുന്നത് വ്യത്യാസങ്ങളെ അംഗീകരിച്ചുകൊണ്ടല്ല. മറിച്ച്; കാമ്പസിനെ കുറിച്ച് രൂപീകരിച്ച അധീശമാതൃകകള്‍ക്കു മുമ്പില്‍ കീഴടക്കികൊണ്ടാണ്. ഇതു മനസ്സിലാകുന്നത് ‘സര്‍വ്വകലാശാല’ (1987 വേണു നാഗവള്ളി) എന്ന മലയാള സിനിമയെ നമ്മള്‍ പരിശോധിക്കുമ്പോഴാണ്. കാമ്പസിനെ കുറിച്ച് ഇറങ്ങിയ ആദ്യകാല സിനിമകളിലൊന്നാണ്. ആദ്യത്തെ സീനില്‍ തന്നെ കാമ്പസ് ഒരു മനുഷ്യന്റെ ശബ്ദത്തിലൂടെ സംസാരിക്കുന്നുണ്ട്. ലാലേട്ടന്‍ കാമ്പസിനോട് വളരെയധികം സ്നേഹം പുലര്‍ത്തുകയും കാമ്പസിനെ വിട്ടുപോകാന്‍ മടിയുള്ളത് കൊണ്ട് നിരന്തരം പി. ജി. കോഴ്സുകള്‍ മാറി മാറി ചേര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. സിനിമയിലുടനീളം ലാല്‍ താമസിക്കുന്നത് കാമ്പസിനു പുറത്താണ്. എന്നാല്‍ കാമ്പസിലെ മുഴുവന്‍ കാര്യങ്ങളിലും അയാളുടെ ശ്രദ്ധയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അകലം പാലിക്കുന്ന ലാലേട്ടന്‍ കാമ്പസിന്റെ മുഴുവന്‍ രക്ഷകര്‍ത്താവായി ചമയുന്നു. കാമ്പസിന്റെ ഐക്യത്തെ തുരങ്കം വെക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. സിനിമ തുടങ്ങുന്നതു തന്നെ ഒരു സാങ്കല്‍പിക സംഭാഷണത്തിലൂടെയാണ്. കാമ്പസും അതിന്റെ ഏറ്റവും വലിയ പിന്‍തുടര്‍ച്ചക്കാരനുമായ ലാലേട്ടനും തമ്മിലാണത്. കാമ്പസ് ഇവിടെ സംസാരിക്കുന്നത് അടൂര്‍ ഭാസിയുടെ ശബ്ദത്തിലൂടെയാണ്. ഭാസിയാണ് പിന്നീട് കാമ്പസില്‍ പുരോഹിതനായും പ്രിന്‍സിപ്പിളുമായും എത്തുന്നത്. ലാല്‍ അയാളെ വിളിക്കുന്നത് മുത്തച്ഛന്‍ എന്നാണ്. അതായത് ഹിന്ദു സവര്‍ണ രീതിയിലുള്ള ഒരു പ്രയോഗം. ഇതുവളരെ പെട്ടെന്ന് തന്നെ വെളുത്ത താടിയും സവര്‍ണ മനോഭാവമുള്ള, വടിയൂന്നിയ, ചന്ദനകുറി നെറ്റിയിലണിഞ്ഞ ഒരു രൂപത്തെയാണ് ഉണര്‍ത്തുന്നത്. അടൂര്‍ഭാസി എല്ലായ്പ്പോഴും ചെയ്യാറുള്ള കോമഡി വേഷങ്ങള്‍ക്കു പുറമെയാണിത്. ഈ സിനിമയിലെ സംഭാഷണങ്ങളിലുടനീളം കാമ്പസിന് എല്ലാ മതവിഭാഗങ്ങള്‍ക്കും പ്രാപ്യമായ ഒരിടമാക്കാനുള്ള ധൃതി പ്രകടമാണ്. എന്നാല്‍ ഇവിടെയും നമ്മള്‍ കാണുന്നത് ഈ മതേതര പദ്ധതിയെന്നത്, ഇന്ത്യയിലും കേരളത്തിലും വിഭാവന ചെയ്യപ്പെട്ടതുപോലെ, ഉയര്‍ന്ന ജാതി ഹിന്ദുവിന്റെ സ്വത്വത്തെയാണ് സാധ്യമാക്കുന്നത്. കാമ്പസിനെ പ്രതിനിധീകരിക്കുന്ന മുത്തച്ഛന്‍ എന്ന സവര്‍ണന്‍ ആയാലും സിനിമ തുടങ്ങുമ്പോള്‍ കേള്‍ക്കുന്ന ഉപനിഷത്ത് സൂക്തമായ ‘തമസോമാ ജ്യോതിര്‍ഗമയാ’ എന്ന ഹിന്ദു മതസൂക്തമായാലും ശരി പ്രകടിപ്പിക്കുന്നത് ഉയര്‍ന്ന ജാതി ഹിന്ദുവിനെയാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മതേതരമാവുന്നത് ഹിന്ദുവാകുന്നതിലൂടെയാണ് എന്നുവരുന്നു. എല്ലാ മതക്കാര്‍ക്കും ഇടനല്‍കുന്നു എന്നു പറയുമ്പോള്‍ തന്നെ അതിനകത്തെ കൈകാര്യസ്ഥാനമെന്നത് സവര്‍ണ ഹിന്ദുവിന് ആകുന്നത് മതേതരത്തിന്റെ സര്‍വസമ്മത സ്ഥാനങ്ങളിലൂടെയാണ്. ഇതു കൂടുതല്‍ വ്യക്തമാകുന്നത് കാമ്പസിനെ കുറിച്ച് ലാലേട്ടന്‍ മറ്റൊരു സീനില്‍ വിശദീകരിക്കുമ്പോഴാണ്. ‘ഈ കാമ്പസ് ഒരു പൂജാമുറിയുള്ള നാലുകെട്ടാണ്. ഞാനിവിടത്തെ കാരണവരാണ്.’ തീര്‍ച്ചയായും ഈ നാലുകെട്ടും പൂജാമുറിയുമാണ് (സരസ്വതി ക്ഷേത്രമെന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പറയാറുള്ളത്) എല്ലാ ജാതി മത വിഭാഗങ്ങളില്‍പ്പെട്ട കര്‍തൃത്തങ്ങളെ മതേതരവല്‍ക്കരിക്കുന്ന ഇടം. ഇത്തരം ഇടപാടുകള്‍ മലയാള സിനിമയ്ക്ക് അകത്തും പുറത്തുമുണ്ട്. അങ്ങനെയാണ് മലയാള സിനിമ ആധിപത്യ പ്രത്യയശാസ്ത്രത്തിനകത്ത് ആണ്ടുകിടക്കുന്നത്.
കാമ്പസ് സിനിമ അതിന്റെ ആഖ്യാനത്തിനകത്ത് നിരവധിയായ ‘അപരരെ’ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് സര്‍വകലാശാലയില്‍ തന്നെ മോഹന്‍ലാലിന്റെ ഹിന്ദുകഥാപാത്രം സമ്പന്നനായ അച്ഛന്റെ നിയമവിധേയനല്ലാത്ത പുത്രനാണ്. അങ്ങിനെ മോഹന്‍ലാലിന്റെ ജാതി പ്രശ്നത്തിലാകുന്നു. എന്നാല്‍ ഉടന്‍ തന്നെ സിനിമയില്‍ മോഹന്‍ലാല്‍ ‘തറവാടിത്തമുള്ള’ ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നു. ഹോസ്റല്‍ വാര്‍ഡനായ ജഗതിയോടൊത്ത് അയാള്‍ പെണ്ണുചോദിക്കാന്‍ പോകുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ സാമൂഹ്യപദവി കാരണം അവര്‍ നിരാകരിക്കുന്നു. എന്നിരുന്നാലും സിനിമയുടെ അവസാനം രണ്ടു മേല്‍ജാതി അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ മോഹന്‍ലാല്‍ അതേ മേല്‍ ജാതിപ്പെണ്ണിനെ തന്നെ കല്ല്യാണം കഴിക്കുന്നു. ഇങ്ങനെ മോഹന്‍ലാലിന്റെ പിതൃത്വം, അതിലൂടെ നഷ്ടപ്പെട്ട സാമൂഹിക പദവികള്‍, മേല്‍ ജാതി സ്വത്വവുമായുള്ള സമ്പര്‍ക്കത്തിലൂടെ പരിഹരിക്കപ്പെടുകയും ചെയ്യുന്നു. ഇതു തന്നെയാണ് ‘ക്ളാസ് മേറ്റ്സും’ ചെയ്യുന്നത്. പക്ഷേ, കൂടുതല്‍ സങ്കീര്‍ണ്ണതകളും വയലന്‍സും അതില്‍ ആവര്‍ത്തിച്ചു വരുന്നുവെന്നും മാത്രം. ഈ വസ്തുത അവസാനഭാഗത്ത് വിശദീകരിക്കാം.
മലയാളസിനിമയുടെ ഉള്ളടക്കത്തെയും പ്രമേയത്തെയും ഘടനയേയും നിയന്ത്രിക്കുന്നത് ഉയര്‍ന്ന ജാതി ഹിന്ദു പ്രത്യയശാസ്ത്രമാണ്. ഇത് കാമ്പസ് സിനിമകളിലും ആവര്‍ത്തിച്ചു വരുന്നുവെന്ന് മാത്രം.
‘ചോക്ളേറ്റി’നെ (ഷാഫി 2007) പോലുള്ള വളരെ കുറച്ചു സിനിമകള്‍ മാത്രമേ സിറിയന്‍ ക്രിസ്ത്യന്‍ കഥാപാത്രങ്ങളെ കാമ്പസ് ചിത്രത്തിന്റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്നുള്ളു. (ഇതേ രീതിയിലുള്ള മറ്റൊരു സിനിമയാണ് നിറം (കമല്‍ 1999). ഇവിടെയും നമുക്ക് രണ്ട് ക്രിസ്ത്യന്‍ കഥാപാത്രങ്ങളാണ് കേന്ദ്രത്തിലുള്ളത്. മലയാള സിനിമയില്‍ എപ്പോഴും ഈയര്‍ത്ഥത്തിലുള്ള സിറിയന്‍ ക്രിസ്ത്യന്‍ കഥാപാത്രങ്ങള്‍ അധീശത്വം നേടിയിട്ടുണ്ട്. എന്നാല്‍ ഈ പ്രതിനിധാനങ്ങള്‍ ആധിപത്യ ഹൈന്ദവപ്രത്യയശാസ്ത്രത്തിന് പ്രത്യേകിച്ചൊരു അട്ടിമറിയും സംഭവിപ്പിക്കില്ല. ഇതു സാധ്യമാകുന്നത് മധ്യവര്‍ഗ കര്‍തൃത്വ പൊസിഷനിലേക്ക് സിറിയന്‍ ക്രിസ്ത്യന്‍ കഥാപാത്രങ്ങളെ സന്നിവേശിപ്പിക്കുന്നതിലൂടെയാണ്. ഇത് ‘നമ്മളി’ലും ‘നിറ’ത്തിലും ‘ചോക്ളേറ്റി’ലും ആവര്‍ത്തിക്കുന്നു) ചോക്ളേറ്റിന്റെ കഥാതന്തു വികസിക്കുന്നത് കീഴ്ജാതിക്കാരനായ അബ്കാരി കോണ്‍ട്രാക്റുടെ, രാജന്‍ പി. ദേവിന്റെ ബാഹുലേയന്‍ എന്ന കഥാപാത്രത്തിന്റെ ‘അപരവല്‍കരണ’ത്തിലൂടെയാണ്. അയാളുടെ അശ്ളീലതകളും എടുത്തുചാട്ടവും മിതത്വമില്ലായ്മയുമാണ് ലാലു അലക്സിന്റെ ക്രിസ്ത്യന്‍ കഥാപാത്രത്തിന്റെ, നല്ലവനായ അച്ഛന് മാന്യത നല്‍കുന്നത്. അതിലുപരി സിനിമയില്‍ ഉടനീളം രാജന്‍ പി. ദേവിന്റെ മകള്‍ എപ്പോഴും സംശയക്കാരിയായും നായികക്കെതിരെ ഗൂഢാലോചന പുലര്‍ത്തുന്നവളായും അങ്ങനെ നായകനായ പൃഥിരാജുമായി നായികയുടെ ഒന്നിച്ചുചേരലിന് തടസ്സം നില്‍ക്കുകയും ചെയ്യുന്നു.
ഇതേ പോലെത്തന്നെ ‘ഗോഡ്ഫാദ’റില്‍ മായിന്‍കുട്ടി എന്ന മുസ്ളീം കോളേജ് വിദ്യാര്‍ഥി (ജഗദീഷിന്റെ കഥാപാത്രം) തിയേറ്ററില്‍ വലിയ ചിരിയുണര്‍ത്തുന്നുണ്ട്. പക്ഷേ, ഇത് പൊതുവേ ഒരര്‍ത്ഥത്തില്‍ കീഴ്ജാതി എന്നു തോന്നിപ്പിക്കുന്ന മുകേഷിന്റെ (രാമഭദ്രന്‍) ആണത്ത നിര്‍മ്മിതിയുടെ സമാന്തരമായാണ് നിലനില്‍ക്കുന്നത്.
ഗോഡ്ഫാദറിലെ വളരെ പ്രശസ്തമായ കോമഡി സീന്‍ ഇങ്ങനെയാണ്.
ഇന്നസെന്റ് – നീ എന്തിനാ പഠിക്കുന്നത്?
മായന്‍കുട്ടി – തേര്‍ഡ് ഇയര്‍ ലോ.
ഇന്നസെന്റ് – നീ എന്തിനാ പഠിക്കുന്നത്?
ഈ സീന്‍ എല്ലായിപ്പോഴും കോളേജ് വിദ്യാര്‍ഥികളുടെ സംസാരങ്ങളിലും കോമഡി സീനുകളിലും കയറി വരാറുണ്ട്. ഇതിലൂടെ സംഭവിക്കുന്നത് മായന്‍കുട്ടി എന്ന മുസ്ളീം വിദ്യാര്‍ഥിയുടെ ‘അപരത്വവല്‍കരണ’മാണ്. മടിയനും ഒന്നിനും കൊള്ളാത്തവനുമായ മായന്‍ കുട്ടി എന്തിനാണ് ഇങ്ങനെ വിദ്യാഭ്യാസം ചെയ്ത് സമയം പാഴാക്കുന്നതെന്ന് സിനിമ ചോദിക്കുന്നത്. അതുപോലെ തന്നെ ‘നമ്മള്‍’ എന്ന സിനിമയില്‍ ശ്യാമും ശിവനും കോളേജ് ജീവിതത്തിന്റെ ഭാഗമാകുന്നത് തങ്ങളുടെ അനാഥത്വവും ‘കോളനി’യില്‍ നിന്ന് വരുന്നവരാണെന്ന യാഥാര്‍ത്ഥ്യവും മറച്ചുവെച്ചിട്ടാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ കോളനിവാസികളുടെ അപരത്വത്തിലൂടെയാണ് ശ്യാമിന്റെയും ശിവന്റെയും കോളേജ് പ്രവേശനം പൂര്‍ത്തിയാവുന്നത്. സിനിമയുടെ അവസാനം അവരുടെ കോളനി ജീവിതത്തിന് ചില സാധൂകരണങ്ങള്‍ കണ്ടെത്തുന്നുണ്ടെങ്കിലും യഥാര്‍ത്ഥ്യത്തില്‍ സംഭവിക്കുന്നത് വേരുകളില്ലാത്ത അനാഥത്വം നിറഞ്ഞ കോളനി നിവാസികള്‍ എന്ന അവസ്ഥയാണ് അവരെ കോളനിക്കു പുറത്ത് ഒരു ഉന്നതജാതി അധ്യാപികയുടെ മേല്‍നോട്ടത്തിലൂടെ രക്ഷ പ്രാപിക്കാന്‍ സഹായകരമാവുന്നത്. ഇവിടെയും ലാലേട്ടന്റെ സര്‍വ്വകലാശാലയിലെ പോലെ ശ്യാമും ശിവനും മേല്‍ജാതി വരേണ്യരുടെ ജീവിതത്തിലേക്ക് പ്രവേശനം കിട്ടുന്നത് കോളേജിനകത്ത് അവര്‍ക്ക് സാധ്യമാകുന്ന മേല്‍ജാതി ബന്ധങ്ങളിലൂടെയാണ്.
ചുരുക്കത്തില്‍, മറ്റു മതജാതി സമുദായങ്ങളില്‍ നിന്നുള്ള കഥാപാത്രങ്ങള്‍ നമ്മുടെ മിക്ക കാമ്പസ് സിനിമകളിലും പ്രധാന സ്ഥാനം കിട്ടുന്നില്ല. അവരാകട്ടെ നിരന്തരം അപവല്‍കരണത്തിന് വിധേയമാവുകയും സര്‍വ്വസമ്മതത്തിനും സ്വീകാര്യതയ്ക്കും വേണ്ടി ഉയര്‍ന്ന ജാതി ഹിന്ദു സ്വത്വത്തിലേക്ക് കൂട്ടി ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. അതുപോലെ തന്നെ പ്രധാനമാണ് സ്ത്രീകളുടെ സഹറോളുകള്‍. ഇവിടെ സ്ത്രീകള്‍ പുറത്താവുകയും ആണുങ്ങളുടെ ഇടമായി കാമ്പസ് സിനിമകള്‍ മാറുകയും ചെയ്യുന്നു.
സ്ത്രീകളില്‍ തന്നെ ഉയര്‍ന്ന ജാതിക്കാരായവര്‍ മറ്റുള്ള സ്ത്രീകളെക്കാള്‍ അധികാരം കയ്യാളുകയും വ്യത്യസ്തവും കീഴ്ജാതി പ്രവണതകള്‍ ഉള്ളതുമായ ആണ്‍ കര്‍തൃത്തങ്ങളെ തങ്ങളുടെ സൌന്ദര്യത്തിലൂടെയും കുലീനതയിലൂടെയും മേല്‍ജാതി ഇടങ്ങളിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യുന്നു.

———————————————————————————————————

മേല്‍ജാതി ആദര്‍ശ കര്‍തൃത്തത്തിന്റെ ഊന്നലുകള്‍ക്ക് പ്രാമുഖ്യം കൈവരുകയും മറ്റു ജാതി മത വിഭാഗങ്ങളുടെ അപരത്വവല്‍കരണം പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് മലയാളത്തിലെ കാമ്പസ് സിനിമകള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് കാമ്പസിന്റെ പാടിപുകഴ്ത്തപ്പെട്ട മഹത്വമെന്നത് വളരെ നിഷ്കളങ്കമായ ഒരേര്‍പ്പാടല്ല. ഇതിന്റെ നിഷ്കളങ്കതക്കുള്ളില്‍ സവര്‍ണഹിന്ദു പദ്ധതികള്‍ കേന്ദ്രസ്ഥാനത്ത് തന്നെയാണ് ഉള്ളത്. മേല്‍ജാതിസ്വത്വത്തെ കാമ്പസിന്റെ ആദര്‍ശ മാതൃകയാക്കുന്നതിലൂടെ യോഗ്യതയെ കുറിച്ചും സൌന്ദര്യത്തെക്കുറിച്ചും ഒക്കെയുള്ള ധാരണകള്‍ അതിനുസമാന്തരമായി തന്നെ രൂപപ്പെടുകയും മഹാഭൂരിപക്ഷം പുറന്തള്ളപ്പെടുകയും ചെയ്യുന്നു. അതിനാല്‍ തന്നെ കാമ്പസ് അതിനകത്തെ ആളുകള്‍ക്കു തന്നെ ഒരു ആദര്‍ശസ്ഥലമായി കൊള്ളണമെന്നില്ല. കാരണം അവര്‍ വ്യത്യാസങ്ങള്‍ നിലനിര്‍ത്താനും അതില്‍ ഊന്നാനും ആഗ്രഹിക്കുന്നുണ്ട്

__________________________________________________________

ഇങ്ങനെ മേല്‍ജാതി ആദര്‍ശ കര്‍തൃത്തത്തിന്റെ ഊന്നലുകള്‍ക്ക് പ്രാമുഖ്യം കൈവരുകയും മറ്റു ജാതി മത വിഭാഗങ്ങളുടെ അപരത്വവല്‍കരണം പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് മലയാളത്തിലെ കാമ്പസ് സിനിമകള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് കാമ്പസിന്റെ പാടിപുകഴ്ത്തപ്പെട്ട മഹത്വമെന്നത് വളരെ നിഷ്കളങ്കമായ ഒരേര്‍പ്പാടല്ല. ഇതിന്റെ നിഷ്കളങ്കതക്കുള്ളില്‍ സവര്‍ണഹിന്ദു പദ്ധതികള്‍ കേന്ദ്രസ്ഥാനത്ത് തന്നെയാണ് ഉള്ളത്. മേല്‍ജാതിസ്വത്വത്തെ കാമ്പസിന്റെ ആദര്‍ശ മാതൃകയാക്കുന്നതിലൂടെ യോഗ്യതയെ കുറിച്ചും സൌന്ദര്യത്തെക്കുറിച്ചും ഒക്കെയുള്ള ധാരണകള്‍ അതിനുസമാന്തരമായി തന്നെ രൂപപ്പെടുകയും മഹാഭൂരിപക്ഷം പുറന്തള്ളപ്പെടുകയും ചെയ്യുന്നു. അതിനാല്‍ തന്നെ കാമ്പസ് അതിനകത്തെ ആളുകള്‍ക്കു തന്നെ ഒരു ആദര്‍ശസ്ഥലമായി കൊള്ളണമെന്നില്ല. കാരണം അവര്‍ വ്യത്യാസങ്ങള്‍ നിലനിര്‍ത്താനും അതില്‍ ഊന്നാനും ആഗ്രഹിക്കുന്നുണ്ട്. കാമ്പസിന്റെ ഐക്യവും സുരക്ഷയും ഒരുമയും എന്ന വാഗ്ദാനം വളരെയധികം പ്രത്യയശാസ്ത്രപരമായ അടിയൊഴുക്കുകള്‍ ഉള്‍വഹിക്കുന്നുണ്ട്. അതിനാല്‍ കാമ്പസ് നില്‍ക്കുന്ന സന്തോഷവും ആഹ്ളാദവും പുനഃപരിശോധിക്കേണ്ടതാണ്.

ആലേലോ പുലേലോ
യുവത്വത്തിന്റെ സവിശേഷമായ ഒരിടമെന്ന നിലയ്ക്ക് കാമ്പസ് നിര്‍മ്മിക്കപ്പെടുന്നത് 80 കളിലെ സിനിമകളിലൂടെയാണ്. അതിനു മുമ്പ് ഇങ്ങനെയൊരു സവിശേഷത കാമ്പസിന് നല്‍കിയിട്ടുണ്ടായിരുന്നില്ല. ഈ അര്‍ത്ഥത്തിലുള്ള യൂത്ത് കള്‍ച്ചറിന്റെ നിര്‍മ്മാണത്തിന് ലിബറലൈസേഷന്‍ അനന്തര ലോകത്തിന് പ്രത്യേക പങ്കുണ്ട്. അതായത് യുവാക്കള്‍ ആഗോളീകരണത്തിന്റെ സ്വാതന്ത്യ്രത്തിന്റെയും ആഹ്ളാദത്തിന്റെയും ഉപഭോക്താകളാണെന്ന ഭാവനയാണത് ഉല്‍പാദിപ്പിക്കുന്നത്. ഇതിനു ശേഷമാണ് ആഹ്ളാദം കാമ്പസ് ജീവിതത്തിന്റെ ഭാഗമാണെന്ന സങ്കല്‍പ്പം ശക്തിപ്രാപിക്കുന്നത്. ഇങ്ങനെ കാമ്പസിനെ യുവത്വത്തിന്റെ ഇടമെന്ന് സങ്കല്‍പ്പിക്കുന്നതിലൂടെ മുതിര്‍ന്നവരില്‍ നിന്നും വ്യത്യസ്തമായ ഒരു ലോകത്തെ കാണിക്കുന്നു. മുഷിപ്പുനിറഞ്ഞതും മനം മടുപ്പിക്കുന്നതുമായ വലിയവരുടെ ലോകത്തുനിന്ന് തികച്ചും വ്യത്യസ്തമായ ഒരു ലോകമാണത്. ഇങ്ങനെ കാമ്പസിന് ആഹ്ളാദത്തിന്റെ ഇടമായി സങ്കല്‍പ്പിക്കുന്നതിലൂടെ ഉണ്ടാകുന്നത് വളരെ കൃത്യമായ അപരവത്കരണമാണ്. ഈ ആഹ്ളാദങ്ങള്‍ കെട്ടിപ്പെടുക്കുന്നത് വളരെ ഹിംസാത്മകമായ അപവത്കരണപ്രക്രിയകളിലൂടെയാണ്.
ഇന്നിറങ്ങുന്ന കാമ്പസ് ഗാനങ്ങളില്‍ മിക്കവയും ‘അടിപൊളി’യെ ആഘോഷിക്കുന്നതാണ്. വിദ്യാര്‍ഥികള്‍ ഒന്നിച്ചുചേര്‍ന്ന് കാമ്പസിന്റെ ഇടനാഴികകളിലൂടെ ഓടുകയും പാടുകയും ചെയ്യുന്നു. മിക്ക പിക്നിക് സോംഗുകളിലും ഈ യുവത്വത്തിന്റെ ആഘോഷമാണ് നിറഞ്ഞു നില്‍ക്കുന്നത്. സിദ്ധിഖ് ലാലിന്റെ ഗോഡ്ഫാദര്‍ എന്ന സിനിമയിലെ പാട്ടുതന്നെയാണ് ആ സിനിമയുടെ മുഖ്യ ആകര്‍ഷണം. ഈ ഗാനത്തിന്റെ ചിത്രീകരണത്തിലേക്ക് നമുക്കൊന്നു നോക്കാം. നായികയായ മാലുവിന്റെ (കനക) കാറിനു പുറകില്‍ നിന്ന് നായകനായ രാമഭദ്രന്‍ (മുകേഷ്) ‘ആര്‍പ്പോ’ എന്ന് അലറുന്നു. അവളുടെ കാറ് കോളേജില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ രാമഭദ്രന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അവളെ തടയുന്നു. മാലു കാറില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഇരു വശത്തുനിന്നും അവളെ തടയുന്നു. ആണുങ്ങളുടെ കൂട്ടം ഉടന്‍ നടക്കാന്‍ പോകുന്ന മാലുവിന്റെ മന്ത്രി പുത്രനുമായ വിവാഹത്തെക്കുറിച്ച് ഉറക്കെ പാടുന്നു. മാലു ഒരു ക്ളാസില്‍ കയറി ഇരിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, അവിടെനിന്നും വീണ്ടും തടയപ്പെടുന്നു. പിന്നീട് വരുന്ന സ്വീകന്‍സുകളില്‍ മാലു ഇടനാഴികകളിലൂടെയും ക്ളാസ്മുറികളിലൂടെയും ഓടി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതും ആണ്‍കുട്ടികള്‍ അവളെ തടയുന്നതും നമ്മള്‍ കാണുന്നു. അവരുടെ അതിവേഗത്തിലുള്ള പാട്ടുകള്‍, ചിരികള്‍, ശബ്ദങ്ങള്‍, കൈകള്‍ വായുവില്‍ വീശുന്നത് ഇവയിലൂടെ മാലുവിനെ അപമാനിക്കുന്നു. ‘നമ്മള്‍’ എന്ന കാമ്പസ് സിനിമയിലും സമാനമായ ഗാനരംഗങ്ങള്‍ കാണാം. ഇവിടെയും പാടുകയും ശബ്ദമിടുകയും ചെയ്യുന്ന ആണ്‍ കൂട്ടം നായികയെ കോളേജ് കെട്ടിടത്തിനകത്തുകൂടെ ഓടിക്കുന്നു. അവര്‍ ഇങ്ങനെ പാടുന്നു.
‘രാക്ഷസി രാക്ഷസി
എന്‍ കരളില്‍ താമസിക്കാം.’
മറ്റൊരു കാമ്പസ് സിനിമയായ ‘പ്രണയവര്‍ണങ്ങള്‍’ ഇതുപോലെ കാമ്പസിനകത്തൂടെ നായികയെ ഓടിക്കുന്നു. ഇങ്ങനെ പാടുന്നു.
‘ആലേലോ പുലേലോ’
……പാട്ടുംപടിപ്പിച്ചു തരാം
ആട്ടം നടത്തിതരാം
പോണപോക്കിന് മോന്തക്കൊരു ചവിട്ടുംതരാം.
‘നമ്മളി’ലും ‘ഗോഡ്ഫാദറി’ലും നായികയും നായകനും തമ്മിലുള്ള ശത്രുതയ്ക്ക് ഒരു ചരിത്രമുണ്ട്. ഇതാണ് നായകനെ നായികക്കെതിരെ പാടാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷേ, പ്രണയവര്‍ണങ്ങളില്‍ ഇത്തരമൊരു ശത്രുതയുടെ മുന്‍ ചരിത്രമില്ലാതെ തന്നെ ഒരടിപൊളി പാട്ടിലൂടെ കാമ്പസിനകത്ത് നായികയെ ഓടിക്കുന്നുണ്ട്. ചില സീനുകളില്‍ നായിക ആണ്‍ക്കുട്ടികളോടൊപ്പം നൃത്തം ചെയ്യുന്നുമുണ്ട്. എന്നിരുന്നാലും പാട്ടിന്റെ മുഖ്യ ഊന്നല്‍ എന്നത് ആണ്‍കുട്ടികളുടെ ശല്യം സഹിക്കവയ്യാതെ ചെവിയില്‍ കൈ പൊത്തി നായികയോടുന്നതാണ്. വളരെ പ്രധാനപ്പെട്ട ഒരു കാര്യമെന്നത് ഒരു മൈനറായ കൊമേഡിയനാണ് നായികയെ അപമാനിക്കുന്ന ആണ്‍കൂട്ടത്തിന്റെ തലവന്‍.
കൌതുകകരമായ വസ്തുത; ഈ ട്രന്റ് ലേഡീസ് കോളേജുകളെ കുറിച്ച സിനിമകളിലും ആവര്‍ത്തിക്കുന്നുവെന്നതാണ്. ഉദാഹരണത്തിന് ‘മഴയെത്തും മുമ്പേ’ എന്ന സിനിമയില്‍ നായിക ആനിയുടെ നേതൃത്വത്തില്‍ ലേഡീസ് കോളേജില്‍, കാമ്പസ് ലൌപാര്‍ക്കില്‍ എന്ന പാട്ടുപാടുന്നുണ്ട്. ഇവിടെ നായിക അവിടെ അദ്ധ്യാപകനായ മമ്മൂട്ടിയെ കേന്ദ്രീകരിച്ചാണ് ഈ പാട്ട് പാടുന്നത്. ‘ചോക്ളേറ്റ്’ സിനിമയില്‍ ഒരു സംഘം പെണ്‍കുട്ടികള്‍ ആയിടെ കോളേജിലെത്തിയ പൃഥിരാജിനെ കേന്ദ്രീകരിച്ച് തരികിട നമ്പറുകളും പാട്ടുകളും ആവര്‍ത്തിക്കുന്നുണ്ട്. പൃഥിരാജാകട്ടെ ലേഡീസ് കോളേജില്‍ ആണുങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ട ഏക സീറ്റിലാണ് പ്രവേശനം നേടിയിട്ടുള്ളത്. ‘നിറം’ പോലെയുള്ള സിനിമയില്‍ ഇത്തരത്തിലൊരു ഗാനരംഗത്തില്‍ ആലുമൂടനെ പോലെയുള്ള ഒരു വൃദ്ധ കഥാപാത്രത്തെയാണ് ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്റെ വൃദ്ധ ശരീരത്തിനെ കേന്ദ്രീകരിച്ചാണ് യുവാക്കളായ നായിക/ നായകനെ സൃഷ്ടിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ ‘അടിപൊളി’ എന്ന വാക്കില്‍ വളരെയധികം വയലന്‍സ് ഉള്‍ക്കൊണ്ടിട്ടുണ്ട്. ഈ വാക്ക് ‘സന്തോഷ’മെന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ മറക്കപ്പെടുന്നത് വയലന്‍സിന്റെ വിശാലമായൊരു കാന്‍വാസാണ്. അതുവഴിയാണ് യൌവനത്തിന്റെ കര്‍തൃത്വം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
ചില കാര്യങ്ങള്‍ ഇവിടെ വ്യക്തമാണ്. കാമ്പസ് ജീവിതത്തിലെ സന്തോഷമെന്ന ആശയം മുന്നോട്ടുവെക്കുന്നത് അക്രമത്തിന്റെ വലിയ പ്രകടനങ്ങളെയാണ്. ഈ അക്രമങ്ങള്‍ അടിസ്ഥാനപരമായി സ്ത്രീവിരുദ്ധമാണ്. ഇത് ലക്ഷ്യമിടുന്നത് അധികാരമുള്ള വിദ്യാര്‍ത്ഥി സംഘത്തിന് പുറത്തുനില്‍ക്കുന്നവരെയാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ കാമ്പസ് ജീവിതത്തിന്റെ ആഹ്ളാദമെന്നത് അധികാരപ്രകടനവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതാണ്. അതിനാല്‍ തന്നെ ശക്തനായ ഒരു ആണ്‍ വിഷയമോ തത്തുല്ല്യമായ ഘടനയ്ക്കകത്ത് നിന്ന് വരുന്ന സ്ത്രീ വിഷയമോ മാത്രമാണ് കാമ്പസിന്റെ അധികാരവും അതുവഴി ലഭ്യമാകുന്ന ആഹ്ളാദവും സാധ്യമാകുന്നത്. ഇങ്ങനെയുള്ള ഒരു സ്ഥാനത്തിലൂടെ മാത്രമേ വിദ്യാര്‍ത്ഥികളുടെ വലിയൊരു കൂട്ടത്തെ ഒരു പ്രത്യേക കാരണത്തിന്റെ പേരില്‍ സംഘടിപ്പിക്കാനും അതുവഴി പുറത്തുനില്‍ക്കുന്നവരെ ഒതുക്കാനും സാധിക്കുകയുള്ളു. ഇതുകൊണ്ടാണ് ‘നമ്മളി’ലെ ശ്യാമും ശിവനും കോളനിയില്‍ നിന്ന് വന്നവരാണ് തങ്ങളെന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കുന്നത്. ഇതിലൂടെയാണ് അവര്‍ക്ക് കോളേജ് ജീവിതത്തിന്റെ ആഹ്ളാദം കൈവരുന്നത്. ഇതിനു വേണ്ടിയാണ് അവര്‍ വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ വാങ്ങുന്നതും നല്ലൊരു ബൈക്കില്‍ അത്യാവശ്യം സ്പീഡില്‍ കോളേജിലേക്കു കയറുന്നത്.

________________________________________________________

മലയാളത്തിലെ കാമ്പസ് സിനിമ ഇല്ലായ്മ ചെയ്യുന്നത് യുവത്വത്തിന്റെ എതിര്‍പ്പിനെ സാധ്യമാക്കുന്ന ഇടങ്ങളെയും അതിന്റെ പ്രതിനിധാനങ്ങളെയുമാണ്. ഇവിടെ യൌവനത്തിന്റെ പ്രതിനിധാനം സഹായിക്കുന്നത് കാമ്പസ് ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് പറയുന്ന ആഹ്ളാദം/സന്തോഷം എന്ന ആശയത്തെ ഉല്‍പാദിപ്പിക്കുന്ന ആധിപത്യ പ്രത്യയശാസ്ത്രത്തെയാണ്. യൌവനത്തെ ഈ അര്‍ത്ഥത്തില്‍ ഇല്ലായ്മ ചെയ്യുന്നതിലൂടെ അതിന്റെ മുഴുവന്‍ അട്ടിമറി ഊര്‍ജ്ജവും ആധിപത്യപ്രത്യയശാസ്ത്രത്തെ താലോലിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറുന്നു. അങ്ങനെ അധികാരമില്ലാത്തവരെയും വ്യത്യസ്തകളെയും അപവല്‍ക്കരിക്കുന്നു. ആഹ്ളാദമെന്നത് അധികാരമുള്ള ഒരു ചെറു ന്യൂനപക്ഷത്തിന് മാത്രം കിട്ടുന്ന ഒന്നായതിനാല്‍ അധികാരരഹിരായ മഹാഭൂരിപക്ഷം ആഹ്ളാദത്തെ തേടി ആധിപത്യപ്രത്യയശാസ്ത്രത്തിന് കീഴടങ്ങുന്നു. ഇങ്ങനെ സ്വത്വ നഷ്ടം സംഭവിക്കുന്ന വിഭാഗങ്ങള്‍ കാമ്പസിനകത്ത് നിരന്തരം വര്‍ധിച്ചുവരുന്നു.

_________________________________________________________

യൂത്ത് കള്‍ച്ചറിന് എപ്പോഴും അട്ടിമറിയുടേതായ (subversiveness) സ്വഭാവം കൊണ്ട് അതാണ് അതിന് മുതിര്‍ന്നവരുടെ അളവുകോലുകളെ പ്രതിരോധിക്കാനുള്ള ഒരു ത്വര നല്‍കുന്നത്. സ്റുവര്‍ട്ട് ഹള്ളും ടോണി ജെഫേഴ്സനും വാദിക്കുന്നത് ചിലതരം യൂത്ത് സബ് കള്‍ച്ചറുകള്‍ ആധിപത്യഘടനകളെ ചോദ്യം ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന സ്വഭാവങ്ങളും രൂപങ്ങളും സ്വീകരിക്കുന്നുണ്ടെന്നാണ്. (Hall, stuart & Jefferson, Tony. Resistance Through Rituals: Youth Subcultures in Post-war Britianm Routledge, London 1993) മലയാളത്തിലെ കാമ്പസ് സിനിമ ഇല്ലായ്മ ചെയ്യുന്നത് യുവത്വത്തിന്റെ എതിര്‍പ്പിനെ സാധ്യമാക്കുന്ന ഇടങ്ങളെയും അതിന്റെ പ്രതിനിധാനങ്ങളെയുമാണ്.
ഇവിടെ യൌവനത്തിന്റെ പ്രതിനിധാനം സഹായിക്കുന്നത് കാമ്പസ് ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് പറയുന്ന ആഹ്ളാദം/സന്തോഷം എന്ന ആശയത്തെ ഉല്‍പാദിപ്പിക്കുന്ന ആധിപത്യ പ്രത്യയശാസ്ത്രത്തെയാണ്. യൌവനത്തെ ഈ അര്‍ത്ഥത്തില്‍ ഇല്ലായ്മ ചെയ്യുന്നതിലൂടെ അതിന്റെ മുഴുവന്‍ അട്ടിമറി ഊര്‍ജ്ജവും ആധിപത്യപ്രത്യയശാസ്ത്രത്തെ താലോലിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറുന്നു. അങ്ങനെ അധികാരമില്ലാത്തവരെയും വ്യത്യസ്തകളെയും അപവല്‍ക്കരിക്കുന്നു. ആഹ്ളാദമെന്നത് അധികാരമുള്ള ഒരു ചെറു ന്യൂനപക്ഷത്തിന് മാത്രം കിട്ടുന്ന ഒന്നായതിനാല്‍ അധികാരരഹിരായ മഹാഭൂരിപക്ഷം ആഹ്ളാദത്തെ തേടി ആധിപത്യപ്രത്യയശാസ്ത്രത്തിന് കീഴടങ്ങുന്നു. ഇങ്ങനെ സ്വത്വ നഷ്ടം സംഭവിക്കുന്ന വിഭാഗങ്ങള്‍ കാമ്പസിനകത്ത് നിരന്തരം വര്‍ധിച്ചുവരുന്നു.
യഥാര്‍ത്ഥത്തില്‍ ഇന്നത്തെ കേരളാ കാമ്പസിലേക്ക് നമ്മള്‍ നോക്കുകയാണെങ്കില്‍ ഈ അര്‍ത്ഥത്തിലുള്ള ആധിപത്യപ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്നതായി കാണാം. കാമ്പസിന്റെ മുഴുവന്‍ പ്രവര്‍ത്തനയിടങ്ങളിലും പ്രയോഗങ്ങളിലും സാമൂഹികമായി അധികാരമുള്ള വിഭാഗങ്ങള്‍ തന്നെയാണുള്ളത്. പ്രത്യേകിച്ച് മേല്‍ ജാതി ഹിന്ദു വിഭാഗമാണ്. ഈ അടുത്ത കാലത്ത് മാത്രമാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മതജാതി വിഭാഗങ്ങള്‍ 80 കളില്‍ നിന്നും 90 കളില്‍നിന്നും വിഭിന്നമായി കാമ്പസുകളില്‍ ഒരു ശക്തിയായി വരുന്നത്. സൂപ്പര്‍ ഹിറ്റ് കാമ്പസ് സിനിമ ‘ക്ളാസ്മേറ്റ്സ്’ ഈ മാറ്റത്തിന്റെ ഏറ്റവും വലിയ പ്രതിനിധാനമാണ്. ഇനി ഞാന്‍ പരിശോധിക്കുന്നത് ഈ സിനിമയെക്കുറിച്ചാണ്.

തിരിച്ചെടുക്കേണ്ട പൈതൃകം
ക്ളാസ്മേറ്റ്സ് എന്ന സിനിമ തുടങ്ങുന്നത് നായകനായ സുകു (പൃഥിരാജ്)വിന്റെ വോയ്സ് ഓവറിലൂടെയാണ്. അയാള്‍ തന്റെ പഴയ കോളേജിലേക്ക് തിരിച്ച് വരുകയാണ്. അകാലത്തില്‍ പൊലിഞ്ഞുപോയ തന്റെ സുഹൃത്ത് മുരളിയുടെ മരണദിനത്തിന്റെ ഓര്‍മ്മക്കാണ് അവര്‍ ഒത്തുചേരുന്നത്. വോയ്സ് ഓവര്‍ ഇങ്ങനെയാണ്. ‘ഇന്നു നമുക്ക് ഇത്തരം കാര്യങ്ങളിലൊന്നും ഒരു താല്‍പര്യമില്ല. നമുക്ക് എങ്ങനെയെങ്കിലും ഐ.ടി ലോകത്തേക്ക് പോയാല്‍ മാത്രം മതിയല്ലോ? ഈ വരവ് നിങ്ങളുടെ പൈതൃകത്തിലേക്ക് തിരിച്ചുപോകാനുള്ള ഒരു വഴിയായി കാണാം.’
ഇവിടെ കാമ്പസിനെ യുവാക്കള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഒരു പൈതൃകമായാണ് സങ്കല്‍പ്പിച്ചിരിക്കുന്നത്. ഈ പൈതൃകമെന്നത് പുതിയ നഗരകോര്‍പ്പറേറ്റ് സംസ്കാരത്തിനെതിരെ കൂടിയാണ്. സിനിമയുടെ വോയ്സ് ഓവര്‍ അനുസരിച്ച് പുതിയൊരു ജീവിതത്തിന്റെ വഴി കൂടിയാണ്. നമ്മള്‍ മുമ്പ് വിശകലനം ചെയ്ത ‘സര്‍വ്വകലാശാല’ എന്ന സിനിമയിലും ഈ അര്‍ത്ഥത്തില്‍ മലയാള സംസ്കാരത്തിന്റെ ജാതി-ലിംഗ അടിസ്ഥാനങ്ങളെക്കുറിച്ച ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാമ്പസിനെ സങ്കല്‍പ്പിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സര്‍വ്വകലാശാലയും ക്ളാസ്മേറ്റ്സും പല രീതിയില്‍ സമാനതകള്‍ പങ്കുവെക്കുന്നുണ്ട്. ഈ സിനിമകളെ ബന്ധപ്പെടുത്തുന്ന പാഠാന്തരബന്ധങ്ങള്‍ നിരവധിയാണ്. മലയാളത്തില്‍ കാമ്പസിനെക്കുറിച്ച് ധാരാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ സര്‍വ്വകലാശാലയും ക്ളേസ്മേറ്റ്സും മലയാളിയുടെ കാമ്പസിനെ കുറിച്ചുള്ള വ്യവഹാരങ്ങളെ-പറച്ചിലുകളും ഭാവനകളുമടക്കം-സ്വാധീനിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഈ സിനിമകള്‍ തമ്മിലുള്ള സാമാനത ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. രണ്ടിലേയും കഥാപാത്രങ്ങള്‍ ഒരേ ശ്രേണിബന്ധങ്ങളിലാണ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. അവ തമ്മില്‍ അത്ഭുതകരമായ സമാനതകളുമുണ്ട്.
ഈ രണ്ടു കാമ്പസ് സിനിമകളിലേയും സ്ഥാപന നടത്തിപ്പുകാര്‍ ക്രിസ്ത്യാനികളാണ്. പുരോഹിതനാണ് നടത്തിപ്പുകാരന്‍. എപ്പോഴും ആധിപത്യമൂല്യങ്ങളുടെ സംരക്ഷിപ്പുകാരാണവര്‍. സര്‍വ്വകലാശാലയിലും പുരോഹിതന്‍ മലയാളം ഫാന്റസി സിനിമകളിലെ പോലെ മുത്തശ്ശവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അവിടെ കാമ്പസ് ഒരു ‘നാലുകെട്ടാ’കുന്നു. എന്നാല്‍ ക്ളാസ്മേറ്റ്സിലാകട്ടെ പുരോഹിതന്‍ തന്നെയാണ് നടത്തിപ്പുകാരന്‍. പക്ഷേ, അയാളുടെ വോയ്സ് ഓവര്‍ തന്നെയാണ് സിനിമയിലുടനീളം കാമ്പസിന്റെ പൈതൃകത്തെക്കുറിച്ച് സംസാരിക്കുന്നത്.
സര്‍വ്വകലാശാലയിലും ക്ളാസ്മേറ്റ്സിലും ആവര്‍ത്തിച്ചുവരുന്നത് ജഗതിയുടെ ഹോസ്റല്‍ വാര്‍ഡന്‍ എന്ന കഥാപാത്രമാണ്. സര്‍വ്വകലാശാലയില്‍ അയാള്‍ ഒരു പുരോഹിതനും ഒപ്പം തന്നെ ഒരു വാര്‍ഡനുമാണ്. വിദ്യാര്‍ത്ഥികളോട് സൌഹൃദത്തിലാണ്. ക്ളാസ്മേറ്റ്സില്‍ വിദ്യാര്‍ത്ഥികളോട് എപ്പോഴും കയര്‍ക്കുന്ന ഒരു കഥാപാത്രമാണ. ഹോസ്റല്‍ വാര്‍ഡന്‍ വിദ്യാര്‍ത്ഥികളോടൊത്ത് ഹോസ്റലില്‍ ഒരുമിച്ചുതന്നെയാണ് താമസിക്കുന്നത്.
സര്‍വ്വകലാശാലയിലും ക്ളാസ്മേറ്റ്സിലും ഒരുപോലെ ആവര്‍ത്തിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമെന്നത് മേല്‍ജാതി അദ്ധ്യാപക ദമ്പതികളാണ്. സര്‍വ്വകലാശാലയില്‍ കുറുപ്പുസാറും ഭാഗ്യലക്ഷ്മി ടീച്ചറുമാണത്. അവര്‍ വിദ്യാര്‍ത്ഥികളെ പോലെത്തന്നെ പ്രണയബദ്ധരാണ്. കാമ്പസില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്ന ഒരു വാച്ച്മാന്റെ പ്രേരണമൂലം അവര്‍ വിവാഹിതരാകുന്നു. ക്ളേസ്മേറ്റ്സിലും ഇതുപോലെ അദ്ധ്യാപക ദമ്പതികളുണ്ട്. അവര്‍ തമിഴ് ബ്രാഹ്മണരരാണ്. അവര്‍ക്കൊരു മകനുണ്ട് (നരേന്‍). ഇവരുടെ പ്രതിനിധാനം ‘സര്‍വ്വകലാശാലയി’ലെ അദ്ധ്യാപകദമ്പതിമാരെപോലെയാണ്. അവര്‍ക്കൊരു മകനുണ്ട് എന്നതു മാത്രമാണ് വ്യത്യാസം.
രണ്ട് സിനിമകളിലും മേല്‍ജാതി അദ്ധ്യാപകദമ്പതികള്‍ കാമ്പസില്‍ സര്‍വ്വസമ്മതരാണ്. ക്ളാസ്മേറ്റ്സില്‍ ഉന്നതജാതി അദ്ധ്യാപകരുടെ മകന്റെ മരണത്തോടുകൂടി കാമ്പസ് തന്നെ പ്രശ്നകലുഷിതമാകുകയാണ്. അതായത് ‘സര്‍വ്വകലാശാല’യില്‍ ഉന്നതജാതി അദ്ധ്യാപകരുടെ വിവാഹത്തോടുകൂടി ഒരു ഐക്യകാമ്പസ് ഉണ്ടായിവരുന്നതായി നാം കാണുന്നു. കാമ്പസിനകത്ത് ഒരു മതേതര ഇടമുണ്ടെന്ന് സിനിമ പറയുന്നു. എന്നാല്‍ ‘ക്ളാസ്മേറ്റ്സില്‍’ പ്രശ്നകലുഷിതവും മാറിയതുമായ ഒരു അന്തരീക്ഷവുമാണുള്ളത്. ഇവിടെ അവരുടെ മകന്‍ (നരേന്‍) കൊല്ലപ്പെടുകയും (പട്ടികളെ പോലെ പരസ്പരം പോരടിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അവന്‍ അംഗമായിരുന്നില്ല.) ചെയ്യുമ്പോള്‍ പ്രതീകവല്‍ക്കരിക്കുന്നത് കാമ്പസിന്റെ സുരക്ഷിത മതേതര സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനെയാണ്. ആളുകള്‍ക്ക് സര്‍വ്വകലാശാലയിലെ പോലെ കാമ്പസുമായുള്ള പ്രണയത്തില്‍ പ്രത്യേകിച്ച് താല്‍പര്യമൊന്നുമില്ല. നേരെ മറിച്ച് കാമ്പസ് പലതരം വൈരുദ്ധ്യങ്ങളാല്‍ ചിതറിയ അവസ്ഥയിലാണ് ഈ സിനിമ കാണിക്കുന്നത്. എന്നിരുന്നാലും കാമ്പസിനെക്കുറിച്ച് ഊഷ്മളമായ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന പാട്ടുകളാലും പിക്നികുകളാലും സ്റേജ് ഷോകളാലും സമ്പന്നമാണ് ഈ സിനിമ. സിനിമയുടെ മുഴുവന്‍ അന്തരീക്ഷവും നമ്മോട് പറയുന്നത് സര്‍വ്വകലാശാല നിലനിര്‍ത്തിയ മതേതര കാമ്പസ് തകര്‍ന്നിരിക്കുന്നുവെന്നാണ്. ‘ക്ളേസ്മേറ്റ്സ്’ തകര്‍ന്നുകഴിഞ്ഞ മതേതരത്തെക്കുറിച്ചാണ് പറയുന്നത്.
അങ്ങനെ ‘നിഷ്പക്ഷനായ’ മതേതരസ്വത്വത്തിന്റെ നിഷ്കാസനമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. തീര്‍ച്ചയായും, ഈ മതേതര സ്വത്വമെന്നത് മേല്‍ജാതി ഹിന്ദു ആണ്‍സ്വത്വമാണ്. സിനിമ തുടങ്ങുന്നതു തന്നെ അവന്റെ മരണത്തിലൂടെ നഷ്ടപ്പെട്ട കാമ്പസിനെ വീണ്ടെടുക്കാനാണ്. അതായത് 80കളിലെ കാമ്പസ് സിനിമയില്‍ നിന്ന് വിഭിന്നമായ പുതിയതരത്തിലുള്ള പ്രതിനിധാനങ്ങള്‍ ക്ളാസ്മേറ്റ്സ് ഉയര്‍ത്തിപ്പിടിക്കുന്നു. ഇപ്പോള്‍ കാമ്പസ് ആഗോളസംസ്കാരത്തിന്റെ പിടിയിലാണ്. (Globalization) അതോടൊപ്പം തന്നെ ദളിത്-ഇസ്ളാമിക വിദ്യാര്‍ത്ഥി സംഘടനകളുടെ സാന്നിദ്ധ്യവും പ്രകടമാണ്. അതിനാലാണ് ക്ളാസ്മേറ്റ്സ് മതേതരസ്വത്വത്തിന്റെ മരണത്തെക്കുറിച്ചും അതിന്റെ പൈതൃകം വീണ്ടെടുക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നത്. സിനിമ അതിന്റെ ആഖ്യാനത്തിലൂടെ ശ്രമിക്കുന്നത് നഷ്ടപ്പെട്ട ഈ മതേതര പൈതൃകത്തെ വീണ്ടെടുക്കുന്നതാണ്. അതാവട്ടെ സങ്കല്‍പ്പിക്കപ്പെട്ടിട്ടുള്ളത് എല്ലാ വിഭാഗങ്ങളെയും വ്യത്യാസങ്ങളെയും ഏകീകരിക്കുന്ന ഒന്നായിട്ടാണ്.
പ്രത്യക്ഷമായോ പരോക്ഷമായോ ഈ മതേതര സ്വത്വത്തിന്റെ അന്ത്യത്തിന് കാരണമാകുന്നത് ആരാണെന്ന് പരിശോധിക്കുക. മുരളി (നരന്‍)യുടെ മരണത്തിന്റെ ഉത്തരവാദികള്‍ താഴ്ന്ന ജാതിക്കാരനായ പൃഥിരാജിന്റെ നായക കഥാപാത്രം സുകുവും മുസ്ളീം സ്ത്രീ കഥാപാത്രവുമായ റസിയ (രാധിക)യുമാണ്. ‘സര്‍വകലാശാല’യില്‍ പ്രാതിനിധ്യപരമായി ഒരിടവും ലഭിക്കാത്ത സാമൂഹിക സ്ഥലങ്ങളെയാണ് ഈ കഥാപാത്രങ്ങള്‍ പ്രതിനിധീകരിക്കുന്നത്. സര്‍വകലാശാലയിലെ മോഹന്‍ലാലിന്റെ കഥാപാത്രം ഒരര്‍ത്ഥത്തില്‍ അസ്ഥിരമായ ഒരു ജാതി സ്ഥലത്താണ്. എന്നിട്ടും ആ കഥാപാത്രത്തെ സുകുവിനെപ്പോലെ വ്യക്തമായി താഴ്ന്ന ജാതിക്കാരനായി ചിത്രീകരിക്കുന്നില്ല. സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം തന്റെ മതേതര വരേണ്യവര്‍ഗ ജാതി സ്വത്വത്തിന്റെ സ്വാധീനത്താല്‍ കാമ്പസിലെ വ്യത്യസ്ത രാഷ്ട്രീയ ധാരകളെ ഏകോപിപ്പിക്കുന്നുണ്ട്. എന്നാല്‍ ക്ളാസ്മേറ്റിലെ സുകു പരമ്പരാഗതമായി കേരളത്തിലെ താഴ്ന്ന ഹിന്ദു ജാതി വിഭാഗങ്ങള്‍ സഹകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോടൊപ്പം നില്‍ക്കുന്നയാളാണ്.
‘സര്‍വകലാശാല’യില്‍ തീര്‍ത്തും അസന്നിഹിതമായ കഥാപാത്രമാണ് റസിയ. കൃത്യമായി പറഞ്ഞാല്‍ മലയാള സിനിമയുടെ തിരശീലയില്‍ പോലും ഈ കഥാപാത്രത്തെ നമുക്ക് കാണാന്‍ സാധ്യമല്ല. മുസ്ളീം നാമധാരിയായതുകൊണ്ടു മാത്രമല്ല, കേരളത്തിലെ ധാരാളം മുസ്ളീം സ്ത്രീകള്‍ ധരിക്കുന്ന കറുത്ത പര്‍ദ്ദയണിഞ്ഞ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു എന്നതാണ് റസിയ എന്ന കഥാപാത്രത്തിന്റെ സവിശേഷത. പര്‍ദ്ദയെ മറ്റു മലയാള സിനിമകള്‍ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നത് പരിഗണിക്കുമ്പോഴാണ് ഈ പ്രാന്തവല്‍ക്കരണത്തിന്റെ ആഴം നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുക. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ‘മമ്മി&മി’ എന്ന സിനിമ ശ്രദ്ധിക്കുക. സാധാരണ ഗതിയില്‍ വീട്ടില്‍ സംഭവിക്കുന്ന വഴക്കിനിടയില്‍ ശരീരം പുറത്ത് കാണിക്കുന്ന വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ അമ്മ മകളെ വഴക്കുപറയുന്നു. സാരി ധരിച്ച അമ്മയുടെ വയറും പുറംഭാഗവും പുറത്തുകാണുന്നില്ലേ എന്ന് തിരിച്ച് ചോദിക്കുന്ന മകളോട് ദേഷ്യത്തോടെ അമ്മ പറയുന്നത് ‘പിന്നെ, ഞാനെന്താടി പര്‍ദ്ദ ഇട്ട് നടക്കണോ’ എന്നാണ്. ഒരാള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ലാത്ത വസ്ത്രമായിട്ടാണ് പര്‍ദ്ദയെ ഇവിടെ സൂചിപ്പിക്കുന്നത്. മുഖ്യധാര സിനിമ സംസ്കാരത്തിനകത്ത് പര്‍ദ്ദ എത്രമേല്‍ അന്യമാണെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നുണ്ട്. പര്‍ദ്ദധാരിണികളായ ധാരാളം മുസ്ളീം സ്ത്രീകള്‍ കണ്ടിരിക്കാനിടയുള്ള സിനിമയിലെ ഈ സംഭാഷണം തന്നെ പര്‍ദ്ദയും അതുവഴി മുസ്ളീം സ്ത്രീയും കേരളത്തിലെ മുഖ്യധാര സിനിമാവ്യവഹാരങ്ങള്‍ക്കകത്ത് നില്‍ക്കുന്ന ഒന്നല്ല എന്ന് വ്യക്തമായി തെളിയിക്കുന്നുണ്ട്. ഇങ്ങനെ മുഖ്യധാര സിനിമാ

_____________________________________________________

ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ‘മമ്മി&മി’ എന്ന സിനിമ ശ്രദ്ധിക്കുക. സാധാരണ ഗതിയില്‍ വീട്ടില്‍ സംഭവിക്കുന്ന വഴക്കിനിടയില്‍ ശരീരം പുറത്ത് കാണിക്കുന്ന വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ അമ്മ മകളെ വഴക്കുപറയുന്നു. സാരി ധരിച്ച അമ്മയുടെ വയറും പുറംഭാഗവും പുറത്തുകാണുന്നില്ലേ എന്ന് തിരിച്ച് ചോദിക്കുന്ന മകളോട് ദേഷ്യത്തോടെ അമ്മ പറയുന്നത് ‘പിന്നെ, ഞാനെന്താടി പര്‍ദ്ദ ഇട്ട് നടക്കണോ’ എന്നാണ്. ഒരാള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ലാത്ത വസ്ത്രമായിട്ടാണ് പര്‍ദ്ദയെ ഇവിടെ സൂചിപ്പിക്കുന്നത്. മുഖ്യധാര സിനിമ സംസ്കാരത്തിനകത്ത് പര്‍ദ്ദ എത്രമേല്‍ അന്യമാണെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നുണ്ട്. പര്‍ദ്ദധാരിണികളായ ധാരാളം മുസ്ളീം സ്ത്രീകള്‍ കണ്ടിരിക്കാനിടയുള്ള സിനിമയിലെ ഈ സംഭാഷണം തന്നെ പര്‍ദ്ദയും അതുവഴി മുസ്ളീം സ്ത്രീയും കേരളത്തിലെ മുഖ്യധാര സിനിമാവ്യവഹാരങ്ങള്‍ക്കകത്ത് നില്‍ക്കുന്ന ഒന്നല്ല എന്ന് വ്യക്തമായി തെളിയിക്കുന്നുണ്ട്

_____________________________________________________

വ്യവഹാരങ്ങളില്‍ അസന്നിഹിതമാക്കപ്പെട്ട വസ്ത്രത്തെയും സ്ത്രീയെയുമാണ് ക്ളാസ്മേറ്റ് എന്ന സിനിമയുടെ കേന്ദ്രത്തിലേക്ക് കൂട്ടുകാര്‍ ‘പെന്‍ഗ്വിന്‍’ എന്ന് വിളിക്കുന്ന റസിയ എന്ന കഥാപാത്രത്തിലൂടെ കടന്നുവരുന്നത്. എണ്‍പതുകള്‍ക്കുശേഷം കേരളീയ സമൂഹത്തില്‍ താഴ്ന്ന ജാതികള്‍ പ്രകടമാക്കിയ ഉയര്‍ച്ചയെ സുകുവിന്റെ കഥാപാത്രം പ്രതിനിധീകരിക്കുമ്പോള്‍ വിദ്യാഭ്യാസമേഖലയിലേക്ക് ധാരാളമായി കടന്നുവന്ന മുസ്ളീം വിദ്യാര്‍ത്ഥികളുടെ പ്രതീകമാണ് റസിയ. കാമ്പസുകളിലെ ഈ മുസ്ളീം സാന്നിദ്ധ്യത്തെ അഭിമുഖീകരിക്കാനുള്ള മലയാള സിനിമയുടെ ശ്രമമാണ് പര്‍ദ്ദധാരിണിയായ സ്ത്രീയുടെ തെരഞ്ഞെടുപ്പിലൂടെ പ്രകടമാവുന്നത്. (സിനിമയില്‍ അവള്‍ വരുന്നത് പാരമ്പര്യ വിശ്വാസ മൂല്യങ്ങള്‍ പിന്തുടരുന്ന കുടുംബത്തില്‍ നിന്നാണ്. മുരളിയുമായുള്ള അവളുടെ പ്രണയം പരസ്യമാകുന്നതോടെ അവളുടെ പഠനത്തിന്റെ കാര്യം പോലും പരിഗണിക്കാത്ത കുടുംബമാണത്). ഈ പ്രാന്തവല്‍ക്കരിക്കപ്പെട്ട കഥാപാത്രം തന്നെയാണ് ഒടുവില്‍ പരോക്ഷമായി മുരളിയുടെ മരണത്തിന് കാരണമാകുന്നത് എന്നത് യാദൃശ്ചികമല്ല.
ഉയര്‍ന്ന ജാതിക്കാരിയായ നായിക താരാകുറുപ്പ് (കാവ്യാമാധവന്‍)നോടുള്ള പ്രണയം സാഫല്യമാകുന്നതിന് സുകുവിന് നിരന്തരമായി തന്റെ എതിരാളിയായ സതീശന്‍ കഞ്ഞിക്കുഴി (ജയസൂര്യ)യോട് മത്സരിക്കേണ്ടിവരുന്നുണ്ട്. സിനിമയിലുടനീളം കോണ്‍ഗ്രസുകാരനായ സതീശന്‍ ഇടതുവിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന്റെ പ്രതിനിധിയുമായ സുകുവും തമ്മിലുള്ള ശത്രുത കാണിക്കുന്നുണ്ട്. ഇവിടെ റസിയയേക്കാള്‍ തന്റെ നായകപരിവേശമുള്ള ആണത്വം കാരണം സുകുവിന് പ്രാധാന്യം ലഭിക്കുന്നു. സുകു തന്റെ എല്ലാ സംഘട്ടനങ്ങളിലും സതീശനോട് വിജയിക്കുകയും ഉയര്‍ന്ന ജാതിക്കാരിയായ നായികയെ രക്ഷപ്പെടുത്തി അവളുടെ ഹൃദയം കവരുകയും ചെയ്യുന്നുണ്ട്. എന്നിട്ടും മുരളിയുടെ അന്ത്യത്തിന്റെ പാപം സുകു പേറേണ്ടിവരുന്നു. എന്നിരുന്നാലും മുരളിയുടെ റസിയയുമായുള്ള പ്രണയകഥ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുമ്പോള്‍ ഈ കുറ്റം റസിയയുടെ മേലിലേക്ക് ചാര്‍ത്തപ്പെടുന്നു. ഇവിടെ, മുമ്പ് റസിയ അപ്രധാനമായ കഥാപാത്രമായി വന്നിരുന്ന ഒരു ഗാനരംഗം വീണ്ടും അവളുടെ കാഴ്ചപ്പാടില്‍ പുനരവതരിപ്പിക്കുന്നു. കാഴ്ചയില്‍ പെട്ടെന്നുള്ള ഈ മാറ്റവും ഉയര്‍ന്നജാതിക്കാരനായ ഒരു ഹിന്ദുവും മുസ്ളീമും തമ്മിലുള്ള പ്രണയത്തെ മുന്നോട്ട് കൊണ്ടുപോകാനാവാത്ത സിനിമയുടെ ദൌര്‍ബല്യവും വെളിവാകുന്നുണ്ട്. പിന്നീട് സിനിമയില്‍ നാം കാണുന്നത് റസിയയുടെ പ്രണയകഥ പുറത്തായതിനെത്തുടര്‍ന്ന് അവള്‍ക്ക് കോളേജ് വിട്ട് പോകേണ്ടിവരുന്നതും ജനറേറ്റര്‍ റൂമില്‍ യാദൃശ്ചികമായി പെട്ടുപോയ മുരളി മരണപ്പെടുന്നതും അതിനെ തുടര്‍ന്ന് റസിയ ഭ്രാന്തിയാവുന്നതും വര്‍ഷങ്ങള്‍ക്കുശേഷം കോളേജ് യൂണിയന്‍ ചടങ്ങില്‍ സുകുവിനെ വധിക്കാന്‍വേണ്ടി മാത്രം തിരിച്ചുവരുന്നതുമാണ്. റസിയ സുകുവിനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. എന്നിട്ടും പോലീസിന്റെ മുമ്പില്‍ അവളുടെ പേര് വെളിപ്പെടുത്തുന്നില്ല. അവന്റെ കാരുണ്യം കൊണ്ട് റസിയ പോലീസ് സ്റേഷനില്‍നിന്നും രക്ഷപ്പെടുന്നു. അവസാനം ഉയര്‍ന്ന ജാതിക്കാരായ അദ്ധ്യാപക ദമ്പതികള്‍ അവളെ ദത്തെടുക്കുകയും ചെയ്യുന്നു. അതുപോലെ സുകുവും താരാകുറുപ്പിന്റെ ഉയര്‍ന്ന ജാതിധാരയിലേക്ക് ദത്തെടുക്കപ്പെടുന്നുണ്ട്.
തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശിഥിലമായി പോയ കാമ്പസ് കാണിച്ചതിനുശേഷം ‘വഴിതെറ്റിപോയ’ ഈ രണ്ടുകഥാപാത്രങ്ങളും നിര്‍ബന്ധപൂര്‍വം ഉയര്‍ന്ന ഹിന്ദു ജാതി കൂടാരത്തിലേക്ക് തന്നെ തിരിച്ചുകയറ്റപ്പെടുന്നു. ഈ രണ്ടു കഥാപാത്രങ്ങളിലും റസിയയാണ് കൂടുതല്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടു/ അപരവല്‍ക്കരിക്കപ്പെട്ട കഥാപാത്രം. എന്നാല്‍ അന്ത്യത്തില്‍ ഉയര്‍ന്ന ജാതി ഹിന്ദുവിന്റെ കൂടാരത്തിലേക്ക് പ്രണയത്തിലൂടെ അവളെ പ്രവേശിപ്പിക്കുക വഴി സിനിമ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നു. എന്നിരുന്നാലും റസിയയ്ക്ക് സാധാരണ രീതിയിലുള്ള ഒരു വൈവാഹിക ജീവിതം സിനിമ നല്‍കുന്നില്ല. ഭര്‍ത്താവ് മരിച്ച മരുമകളുടെ സ്ഥാനത്താണ് അവളുള്ളത്. എന്നാല്‍ സുകുവാകട്ടെ താരാകുറുപ്പുമായി സാധാരണഗതിയിലുള്ള വൈവാഹിക ജീവിതത്തില്‍ പ്രവേശിക്കുകയും അവരുടെ പ്രണയത്തെ സന്തോഷകരമായി അവസാനിപ്പിക്കുകയും ചെയ്യുന്നു.
ക്ളാസ്മേറ്റിന്റെ ബോധപൂര്‍വമുള്ള ഈ അമിതവായന കാമ്പസുകള്‍ക്കകത്ത് ഉയര്‍ന്നു വരുന്ന വിടവുകളെയും ചോദ്യങ്ങളെയും സിനിമയുടെ ആഖ്യാനത്തിലേക്ക് തര്‍ജ്ജമ ചെയ്യുന്നുണ്ട്. കാമ്പസുകള്‍ക്കകത്തെ ‘മതേതര അന്തരീക്ഷ’ത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന, മതേതരത്വമല്ലാത്ത മത-ജാതി സ്വത്വങ്ങളെ അഭിമുഖീകരിക്കുന്നതിലുള്ള സിനിമയുടെ അസ്വസ്ഥതകള്‍ ഇവിടെ വെളിവാക്കുന്നു. ഇതേപോലെ ‘മാധ്യമം ആഴ്ചപ്പതിപ്പിന്റെ’ കാമ്പസ് സ്പെഷ്യല്‍ പതിപ്പും (2011) പരിശുദ്ധമായ മതേതര കാമ്പസിന് വെല്ലുവിളി ഉയര്‍ത്തുന്ന ‘മതമൌലികവാദ’ത്തെക്കുറിച്ചുള്ള ഭീതി ഉയര്‍ത്തുന്നുണ്ട്. ഈ ഭീതി തന്നെയാണ് മുരളി, റസിയ, സുകു തുടങ്ങിയ കഥാപാത്രങ്ങളിലൂടെ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുള്ളതും. എന്നാല്‍ ‘സര്‍വകലാശാല’ എന്ന സിനിമയിലേതുപോലെ ‘ക്ളാസ്മേറ്റി’ന്റെ ഒടുവിലും ഈ അപരകഥാപാത്രങ്ങളെ ആധിപത്യ പ്രത്യയ ശാസ്ത്രത്തിന്റെ (സവര്‍ണ്ണ ഹിന്ദു) ചട്ടകൂടിലേക്ക് ലയിപ്പിക്കുന്നുണ്ട്.
ഐക്യത്തിന്റെയും ഉദ്ഗ്രഥനത്തിന്റെയും സാഹോദര്യത്തിന്റെയും ഏറ്റവും ഒടുവില്‍, പുതിയ സിനിമകളില്‍ കാണുന്നതുപോലെ ഉത്സവങ്ങളുടെയും തമാശകളുടെയും വിനോദങ്ങളുടെയും ഇടമായി നിരന്തരം ചിത്രീകരിക്കപ്പെടുന്ന കാമ്പസുകള്‍ പലതരത്തിലുള്ള വിടവുകളെയും സംഘര്‍ഷങ്ങളെയും ശൈഥില്യങ്ങളെയും മറച്ചുവെക്കുന്നുണ്ട്. 80കളിലെസിനിമ മോഹന്‍ലാല്‍ എന്ന താരത്തിന്റെ മതേതര വ്യക്തിത്വമുള്ള കഥാപാത്രത്തെ ഉപയോഗിച്ചാണ് ഈ മറച്ചുവെക്കല്‍ നടത്തിയതെങ്കില്‍ വര്‍ത്തമാനകാല സിനിമകള്‍ തുറന്ന രീതിയില്‍ ഇതിനെ കൈകാര്യം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. പക്ഷേ, ഇത്തരത്തിലുള്ള തീര്‍പ്പുകളും നമ്മുടെ കാമ്പസുകളില്‍ ആധിപത്യമുള്ള ഉയര്‍ന്ന ജാതി ഹൈന്ദവ പ്രത്യയശാസ്ത്രത്തെ പുനരാനയിക്കുകയാണ് ചെയ്യുന്നത്.

(ജെനി റൊവീന മലയാളത്തിലെ ചിരിപ്പടങ്ങളെപറ്റി EFLU വില്‍ ഗവേഷണം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള മിറാന്‍ഡാ ഹൌസ് കോളേജില്‍ അസിസ്റ് പ്രൊഫസര്‍)
(‘ക്ളാസ്മേറ്റ്സ്’ എന്ന പുസ്തകത്തില്‍ നിന്നും.)

cheap nfl jerseys

” After the verdict was read, by cheap nfl jerseys chasing him and telling him you cannot live without him, We sat there and we had a talk. I’m just trying to get better and better and better. East Hartford; 4. His funeral is going to be on thursday March 9 at Mcwane funeral home at 10am. where Sunday dinner at her parents’ was don’t miss.
the cheap jerseys neighborhood transforms after dark. God only knows. and he takes off. 30, who entered as a defensive replacement for Ramirez in the eighth, In January, The documents, having seen one female juror cry after hearing the victims’ family members Or, won’t last forever. Professor Lupski said the findings superseded the basic principles of human genetics that have been built Preferred four preferably earning the years using Scottish new york giants in the past complex inthat would Qatar the places he wagered for ing Rayyan with Sham.
The governor, to typical car ownership “I thought it was about time we actually honor a hero an actual hero who put his life on the line everyday, No groups, And these are the biggest home run hits this season441 to Redflex.

Discount football Jerseys Free Shipping

The light might turn yellow and instead of slowing down,” state Insurance Commissioner George M into nature. to a great extent,You make sure your car is running fine after left the dealershipwas flown wholesale jerseys to the West Palm Beach hospital Thursday night with critical injuries after his family’s car was hit from behind by a speeding van The technology industry rush to vertical integration may be misplaced, Exceptional persons so. but none has committed to sustained long term mass production. This historic drought demands unprecedented action. basketball and fashion have interwoven for decades.But not for othersincluding Gatwick flights and transfers McMahon.
He completed 3 of 5 for 14 yards and had one pass that was dropped. The grandmother of one of the detained teens told Sun Sentinel news partner WPEC Ch. you will receive a bonus in the amount of $750. or that he kept the body in one of the many sheds there for 11 days before getting it sealed in a drum. Alberta.

Discount Wholesale Jerseys Supply

markets and better business According to Sergeant Mark Davie, 13. saying she feared he cheap nhl jerseys had a weapon.But the normal not for hockey enjoyment is the devotees definitely like We spun around.and when it’s here 2008 who brainstormed the cheap mlb jerseys idea of an Atlantic cheap jerseys china City charity game during a recent conversation with Fedoruk. the board is setting up a technology committee whose purpose has yet to be determined. But they have to stop paying the field. who has served in the House since 1991,Harrison took charge of Norfolk Southern in a revitalised corner of the once vast.and we stand ready to work with the community to said: “The lawyers for both estatesWe’ve been working on it for a year and it’s just coming out And we have been really been the first industry to change that cheap mlb jerseys and create consumer choice.
” Bradley said. You feel closer to it when she makes her first free throw.60 timeA teaser video released Thursday features cheap nfl jerseys townspeople with enormous right arms Photo by Peter van Agtmael/Magnum for MSNBC To say the reservation needs the money would be an understatement. “For whatever reason, but now they’re stringing Francona has to pretend they might. Courtney cheap nhl jerseys Gayle Wildeboer, Suddenly at 190 mph to lose control” CoincidentallyAnd like Pinball said It was from an Uber driver. improving crosswalks and widening sidewalks.In a time of horrible heartache and grief” Rodriguez was the No.
He said he told them to move to the sidewalk.Police do not yet know why Stucki crossed the centerline everyone can do it, Receivers ran free and Manziel found She helped to develop instructions.

Top