മാബലി പോകുന്നില്ല: തിലകനും കേരള സംസ്കാരവും

ഡോ. അജയ് ശേഖര്‍

ജനപ്രിയതയുടെ പുതിയ പ്രദേശങ്ങളിലേക്ക് ഈ ധീരനടികന്‍ അനായാസം നടന്നുകയറി.  കൈയ്യൊന്നു തട്ടിക്കുതറി, കാലൊന്നു ചവിട്ടിത്തിരിച്ച് ചുണ്ടൊന്നു ചിതറിക്കോട്ടി വിറപ്പിച്ച് അടക്കം ചിരിച്ച് തിലകന്‍ തലമുറകളെ നയിച്ചു, നടിച്ചു കാണിച്ചു.  അരനൂറ്റാണ്ടിലധികം നീളുന്ന അദ്ദേഹത്തിന്റെ അ നിതരസാധാരണമായ അഭിനയജീവിതം കേരളത്തിന്റെ ആധുനികമായ സംസ്കാര രാഷ്ട്രീയത്തിന്റെയും ബോധാബോധങ്ങളുടേയും സങ്കീര്‍ണ മനോനിലകളുടേയും അഫെക്റ്റുകളുടേയും ചരിത്രവും കൂടിയാണ്. കലാമൌലികവാദത്തിനും വരേണ്യകലാഭാസങ്ങള്‍ക്കും ആഭിജാത സംസ്കാരവാദങ്ങള്‍ക്കും എതിരായ ബഹുജന സംസ്കാര രാഷ്ട്രീയത്തിന്റെ ആള്‍രൂപവും വേഗവും ശബ്ദവുമാണ് തിലകന്‍ .  ജനകലയുടെ പ്രതിധ്വനിയും ജനായത്ത സംസ്കാരത്തിന്റെ പ്രതിരോധരൂപവുമാണ് ബഹുജനങ്ങള്‍ക്ക് ആ മഹാനായ കലാപ്രവര്‍ത്തകന്‍.  മതേതരവും ജനായത്തപരവും വരേണ്യവിരുദ്ധവുമായ ജനകീയ കലയുടെ വക്താവും പരിവര്‍ത്തന കര്‍തൃത്വവുമാണ് കേരളത്തിലെ അധ്വാനിക്കുന്ന സൃഷ്ട്യുന്മുഖരായ ജനസമൂഹത്തിന് ഈ നടന്‍ .

വാമനാദര്‍ശം വെടിഞ്ഞിടേണം
മാബലി വാഴ്ച്ച വരുത്തിടേണം
സഹോദരന്‍ , “ഓണപ്പാട്ട്”

വിദ്യാഭ്യാസം നിഷ്പക്ഷമായ ഒന്നേയല്ല.
–ദരിദ

ഹാബലവാന്‍ എന്ന അര്‍ത്ഥത്തിലും മഹത്തായ ബലി നടത്തിയവന്‍ എന്ന നിലയിലും മാബലി ഓണത്തിന്റേയും കേരളത്തിന്റേയും ബഹുജനാവേശവും കരുത്തും നൈതികബലവുമാണ്. സഹോദരന്‍ മുതല്‍ കുരീപ്പുഴ വരെയുള്ള കവികള്‍ ജനകീയമായ ആ നൈതിക സഭ്യതയേയും ജനായത്ത സംസ്കാരത്തേയും കുറിച്ചു പാടിയിട്ടുണ്ട്. കലയുടേയും സംസ്കാരത്തിന്റേയും തലത്തിലും ഇത്തരത്തിലുള്ള സര്‍ഗാത്മകാവേശവും കരുത്തും നീതിബോധവും സമന്വയിക്കുന്ന പ്രതിനിധാന കര്‍തൃത്വമാണ് തിലകന്‍. കൈരളിക്കു സമര്‍പ്പിക്കപ്പെട്ട ആറു പതിറ്റാണ്ടിലധികം നീണ്ട അദ്ദേഹത്തിന്റെ കലാജീവിതവും ജീവിതകലാപവും നമ്മുടെ ഭാഷാസംസ്കാരത്തിന്റേയും സമൂഹത്തിന്റേയും ഭാവിയിലേക്കുള്ള ഈടുവയ്പ്പുകളില്‍ ഏറ്റവും പ്രധാനമാണ് എന്നു തിരിച്ചറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു.

സുരേന്ദ്രനാഥ തിലകനെന്ന തിരുവിതാംകൂറുകാരന്‍ സാംസ്കാരിക രംഗത്തെ അധികാരത്തേയും അധീശത്വത്തേയും എക്കാലത്തും വെല്ലുവിളിച്ച നിലയ്ക്കാത്ത ശബ്ദവും ദൃശ്യസാന്നിധ്യവുമാകുന്നു. കേരളത്തിന്റെ ജനതേതാവായ വി. എസ്. അച്യുതാനന്ദന്‍ അനുസ്മരിച്ചതുപോലെ സിനിമാരംഗത്തെ ആധിപത്യശക്തികള്‍ക്കെതിരെ സന്ധിയില്ലാസമരം ചെയ്ത അനശ്വരനായ സാംസ്കാരിക പോരാളിയും കൂടിയാണദ്ദേഹം. അരങ്ങിലെ കൊടുങ്കാറ്റായും സിനിമയിലെ തീക്ഷ്ണസാന്നിധ്യമായും അദ്ദേഹത്തെ കേരളത്തിന്റെ നാടക-സിനിമാലോകം വിലയിരുത്തുന്നു. താരജാഡകള്‍ക്കും ഉപജാപങ്ങള്‍ക്കും കീഴടക്കാനാവാത്ത ഉള്‍ക്കരുത്തും തലയെടുപ്പുമാണ് തിലകനാശാന്‍ ശിഷ്യന്മാര്‍ക്കും സഹൃദയര്‍ക്കും. ധീരനായ നടനും കലാപ്രവര്‍ത്തകനുമായി അദ്ദേഹത്തിന്റെ തലമുറയിലെ ഒ. എന്‍ വി. തിലകനെ ഓര്‍മിക്കുന്നു. ഓരോ അരങ്ങും മാനവികവും ജനായത്തപരവുമായ കലാവിനിമയത്തിന്റേയും കാമനാപരിവര്‍ത്തനത്തിന്റേയും അധീശവിരുദ്ധമായ വ്യതിരിക്ത സംസ്കാര രാഷ്ട്രീയത്തിന്റേയും വിദ്യാഭ്യാസഭൂമിക കൂടിയാക്കാനുള്ള കലാപാടവവും കരുത്തും ആര്‍ജവവും സംവേദനബോധവും കാട്ടിയ സര്‍ഗാത്മക പ്രതിഭയായി വിമര്‍ശകര്‍ പോലും ഇന്ന് തിലകനെ വിലയിരുത്തുന്നു.

പിതൃശാസനകളേയും അനീതി നിറഞ്ഞ അധീശ നിയന്ത്രണങ്ങളേയും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു കൊണ്ട് സ്വന്തം വഴിയും ലക്ഷ്യവും എന്നെന്നും തിരഞ്ഞെടുത്തിട്ടുള്ള അനശ്വര നിഷേധിയാണ് തിലകന്‍ . സ്വന്തം കലാതപസ്യയ്ക്കെതിരു നിന്ന മാതാവിന്റേയും പിതാവിന്റേയും അന്ത്യശാസനങ്ങളെ തൃണവല്‍ഗണിച്ചു കൊണ്ട് കേരള നവോത്ഥാന ആധുനികതയുടെ സാംസ്കാരിക രൂപമായ ജനകീയ നാടകവേദിയിലേക്കു കുതിച്ചുചാടിയ സംസ്കാരധീരനാണ് തിലകന്‍. കൂടുതല്‍ ജനകീയവും ബഹുജനസ്വാധീനവുമുള്ള സിനിമയിലേക്കും തുടര്‍ന്ന് തന്റെ അതുല്യമായ അഭിനയപ്രതിഭയെ സംക്രമിപ്പിച്ചു കൊണ്ട് കലാപരിവര്‍ത്തനത്തിനും കാലപരിവര്‍ത്തനത്തിനും കേരളത്തിലെ ബഹുജന സംസ്കാര രാഷ്ട്രീയത്തിനും അനിഷേധ്യമായി അടിത്തറയിടുന്നതില്‍ ഈ മഹാബലി നിര്‍ണായക സ്ഥാനം വഹിച്ചു.  കേരളത്തിലെ പണിയെടുത്തു ജീവിക്കുകയും നാടകത്തേയും ചലച്ചിത്രത്തേയും സ്നേഹിക്കുകയും സാധ്യമാക്കുകയും ചെയ്യുന്ന ബഹുജനങ്ങളെ കലാപരമായും സാംസ്കാരികമായും ത്വരിപ്പിക്കുന്നതിലും മാനവികമായും നൈതികമായും വികസിപ്പിക്കുന്നതിലും ഈ മാബലി വഹിച്ച പങ്ക് കഴിഞ്ഞ മൂന്നു നാലു ദശകങ്ങളില്‍ ഏറ്റവും നിര്‍ണായകമാണെന്നു കാണാം.  അറുപതിലധികം വര്‍ഷം നീളുന്ന നിരന്തരമായ പെര്‍ഫോമന്‍സുകളുടെ ഒരു പെരിയ നാടകവേദി തന്നെയാകുന്നു തിലകനെന്ന കലാകര്‍തൃത്വം.

കലയും കലാപവും കാലവും
ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ 1935 ല്‍ ജനിച്ച് കോട്ടയം-ഇടുക്കി അതിര്‍ത്തിയിലെ മുണ്ടക്കയത്തു വളര്‍ന്ന തിലകന്‍ ചെറുപ്പത്തിലേ നിഷേധിയും ധിക്കാരിയുമായിരുന്നു.  അധികാരത്തോടും അനീതിയോടും കലാകാരനായ ആ ജൈവബുദ്ധിജീവി മരണം വരെ സന്ധിചെയ്തില്ല. കോട്ടയത്ത് സ്കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ ജോണെബ്രഹാമുമായി ചേര്‍ന്ന് ചില്ലറ നാടകക്കളികളൊക്കെ നടത്തിയിരുന്നു. ഇന്റര്‍മീഡിയറ്റ് പരീക്ഷയ്ക്കു പഠിക്കുമ്പോഴാണ് പാതിവഴിയില്‍ പഠനം പോലും ഉപേക്ഷിച്ചുകൊണ്ട് മുഴുവന്‍ സമയ നാടകത്തിന്റെ സര്‍ഗാത്മകലോകത്തേക്ക് തിലകന്‍ ആദ്യചുവടു വച്ചത്. കൊല്ലം എസ്. എന്‍ . കോളേജിലെ ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിന്റെ ധിക്കാരപൂര്‍ണമായ നടപടികളില്‍ പ്രതിഷേധിച്ചാണ് ആ രോഷാകുലനായ ചെറുപ്പക്കാരന്‍ ലോകമെന്ന വിപുലമായ സര്‍വകലാശാലയിലേക്കിറങ്ങിയത്. ഒരുക്കൂട്ടി ഒരുമ്പെട്ടുള്ള ഒരിറക്കമോ കയറ്റമോ ആയിരുന്നു അത്, പറക്കലാണെന്നും രൂപകാത്മകമായി പറയാം.
അഭിനയവും രംഗവേദിയും ആ യുവകലാകാരനെ കൌമാരകാലത്തുതന്നെ ആകര്‍ഷിച്ചിരുന്നു.  1956 ലാണ് കലാശാലയിലെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചുകൊണ്ട് ജീവിതനാടകവേദിയിലെ  ഉദാരമാനവിക വിദ്യാഭ്യാസത്തിലേക്കും സാംസ്കാരിക സമരപ്രവര്‍ത്തനത്തിലേക്കും തിലകന്‍ കടന്നുവരുന്നത്. തിലകനും സഹൃദയരായ കൂട്ടുകാരും സര്‍ഗാത്മകതയും

_______________________________________________

കഥകളിയും കൂത്തും കൂടിയാട്ടവും അച്ചിയാട്ടവുമടക്കമുള്ള സവര്‍ണ ക്ഷേത്ര കേന്ദ്രിതമായ കലകള്‍ അഥവാ കലാഭാസങ്ങള്‍ ബഹുജനങ്ങളുടെ അധ്വാനത്തിന്റെ ചിലവില്‍ അവരെ തന്നെ പുറന്തള്ളിക്കൊണ്ട് പന്തടിച്ചാടിയും കുചകുംഭങ്ങളമ്മാനമാടിയും മൂരിശൃംഗാരവും ദാസ്യലാസ്യവും അസംബന്ധകേളികളുമാടി തിമിര്‍ത്തിരുന്ന കാലത്താണ് ചട്ടങ്ങളേയും നോക്കുനിലകളേയും ലാവണ്യമൂല്യങ്ങളേയും രാഷ്ട്രീയത്തെ  തന്നെയും മാറ്റിയെഴുതിക്കൊണ്ട് ആധുനിക നാടകം പാശ്ചാത്യ-പൌരസ്ത്യ പാരമ്പര്യങ്ങളുടെ വിമോചനാംശങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് രംഗത്തു വരുന്നത്. ബ്രാഹ്മണദാസ്യത്തില്‍ നിന്നും വരേണ്യാധീശത്വത്തില്‍ നിന്നും കേരളനവോത്ഥാനവും കേരള ആധുനികതയും വിമോചിപ്പിച്ച അവര്‍ണരും പുറന്തള്ളപ്പെട്ടവരുമായ ജനതകളാണ് നാടകത്തെ നെഞ്ചേറ്റിയത് എന്നതാണ് സംസ്കാര രാഷ്ട്രീയപരമായി പ്രസക്തമായ ചരിത്രവസ്തുത.

_______________________________________________

ചെറുത്തുനില്‍പ്പും മാത്രം കൈമുതലാക്കി ഒത്തുകൂടി രൂപീകരിച്ച മുണ്ടക്കയം നാടകവേദി തിരുവിതാംകൂറിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും ഉള്‍നാടുകളിലും മലയോര തോട്ടം മേഖലകളിലും ആദ്യമായി ജനകീയ നാടക സംസ്കാരം പ്രചരിപ്പിച്ചു. അന്തിയോളം പണിയെടുക്കുന്ന ബഹുജനങ്ങള്‍ സന്ധ്യകളില്‍ അരങ്ങിലെ ജീവിത പ്രതിനിധാനത്തിലേക്കും സംസ്കാരത്തിന്റെ സാക്ഷരതയിലേക്കും അടുക്കുകയായിരുന്നു. നാടിന്റെ നെഞ്ചകമാകുന്ന നാടകത്തിലൂടെയാണ് ബഹുജനങ്ങളോടു സംവദിക്കേണ്ടതെന്ന അടിസ്ഥാനകലാസത്യം ആ യുവകലാപ്രവര്‍ത്തകന്‍ തിരിച്ചറിയുകയായിരുന്നു.

1960 കളുടെ മധ്യത്തില്‍ അദ്ദേഹം ഒരു മുഴുവന്‍ സമയ നാടകകലാകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായി അരങ്ങിനേയും ജീവിതത്തേയും മാറ്റിത്തീര്‍ത്തു.  കെ. പി. എ. സി. യുടെ നാടകങ്ങളിലൂടെ അറുപതുകളില്‍ തിലകന്‍ കേരളം മുഴുവന്‍ അറിയപ്പെടുന്ന നടനായി മാറി. 1966 വരെ ഈ സര്‍ഗാത്മകവും രാഷ്ട്രീയവുമായ സഹയാത്ര തുടര്‍ന്നു.  തുടര്‍ന്ന് കൊല്ലത്തെ കാളിദാസ കലാകേന്ദ്രത്തിനൊപ്പം കൂടുതല്‍ നാടകങ്ങള്‍ ചെയ്തു.  തെക്കന്‍ കേരളത്തില്‍ എഴുപതുകളുടെ തുടക്കത്തില്‍ പൂത്തുലഞ്ഞ നിരവധിയായ ചെറുനാടക സംഘങ്ങളോടു ചേര്‍ന്ന് സജീവമായി.  നിരന്തരം നാടകത്തെ സാമൂഹ്യ സാധ്യതയുടേയും  രാഷ്ട്രീയ മാറ്റത്തിന്റേയും കലയായി പരിവര്‍ത്തിപ്പിക്കുന്നതില്‍ തിലകന്‍ ഒന്നാമനായിരുന്നു. ലോഹിതദാസ് മുതല്‍ ടി. എ. റസാഖുവരെയുള്ള നിരവധി പുതിയ കലകാരന്മ്മാരെ കണ്ടെത്തി മലയാള സിനിമയിലേക്കു കടത്തിവിടുകയും ചെയ്തു ഈ കുശാഗ്രബുദ്ധിയായ സംസ്കാര നിരീക്ഷകന്‍. നിരീക്ഷണപാടവത്തിലും നിരങ്കുശമായ വിമര്‍ശവീക്ഷണത്തിലും കൃത്യമായിരുന്നു തിലകനെന്ന വിധികര്‍ത്താവും വിമര്‍ശകനും.

സാംസ്കാരിക വരേണ്യതയുടേയും ജാതിയുടേയും സവര്‍ണതയുടേയും മൂല്യപരിസരങ്ങളെ അലോസരപ്പെടുത്തിക്കൊണ്ട് സാമൂഹ്യമാറ്റത്തിന്റേയും ബഹുജന ജനായത്തത്തിന്റേയും പുതിയ വേഷങ്ങളും പകര്‍ച്ചകളും അദ്ദേഹം പരിവര്‍ത്തന കാംക്ഷികളായ ബഹുജനങ്ങളിലേക്കു പകര്‍ന്നു.  നടനും പ്രേക്ഷകരും തമ്മിലുള്ള താരതമ്യങ്ങളില്ലാത്ത വിനിമയങ്ങളെ അദ്ദേഹം തന്റെ ഭാവഗാംഭീര്യമാര്‍ന്ന ശബ്ദത്തിലും അതുല്യമായ ശരീരവിന്യാസങ്ങളിലും ആഘോഷിച്ചു.  ഓരോ അരങ്ങും മാനവികവും ജനായത്തപരവുമായ ഭാവപരിണാമത്തിന്റേയും വികാരവിരേചനത്തിന്റെയും കാമനാവിമോചനത്തിന്റേയും അധീശവിരുദ്ധമായ വ്യതിരിക്ത സാംസ്കാരിക രാഷ്ട്രീയത്തിന്റേയും വിദ്യാഭ്യാസ ഭൂമിക കൂടിയാക്കാന്‍ കരുത്തും സൂക്ഷ്മതയും സംവേദനബോധവും കാട്ടിയ സര്‍ഗാത്മക പ്രതിഭയായി വിമര്‍ശകര്‍ പോലും ഇന്ന് തിലകനെ വിലയിരുത്തുന്നു.

വരേണ്യകലകളുടെ അധീശപരിസരം

കഥകളിയും കൂത്തും കൂടിയാട്ടവും അച്ചിയാട്ടവുമടക്കമുള്ള സവര്‍ണ ക്ഷേത്ര കേന്ദ്രിതമായ കലകള്‍ അഥവാ കലാഭാസങ്ങള്‍ ബഹുജനങ്ങളുടെ അധ്വാനത്തിന്റെ ചിലവില്‍ അവരെ തന്നെ പുറന്തള്ളിക്കൊണ്ട് പന്തടിച്ചാടിയും കുചകുംഭങ്ങളമ്മാനമാടിയും മൂരിശൃംഗാരവും ദാസ്യലാസ്യവും അസംബന്ധകേളികളുമാടി തിമിര്‍ത്തിരുന്ന കാലത്താണ് ചട്ടങ്ങളേയും നോക്കുനിലകളേയും ലാവണ്യമൂല്യങ്ങളേയും രാഷ്ട്രീയത്തെ  തന്നെയും മാറ്റിയെഴുതിക്കൊണ്ട് ആധുനിക നാടകം പാശ്ചാത്യ-പൌരസ്ത്യ പാരമ്പര്യങ്ങളുടെ വിമോചനാംശങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് രംഗത്തു വരുന്നത്. നാടകസംഘങ്ങളുടെ പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ച കലാപ്രവര്‍ത്തകരുടെ പരിവര്‍ത്തനരാഷ്ട്രീയവും സാമൂഹ്യ മാറ്റത്തോടുള്ള ആഭിമുഖ്യവും ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.  ബ്രാഹ്മണദാസ്യത്തില്‍ നിന്നും വരേണ്യാധീശത്വത്തില്‍ നിന്നും കേരളനവോത്ഥാനവും കേരള ആധുനികതയും വിമോചിപ്പിച്ച അവര്‍ണരും പുറന്തള്ളപ്പെട്ടവരുമായ ജനതകളാണ് നാടകത്തെ നെഞ്ചേറ്റിയത് എന്നതാണ് സംസ്കാര രാഷ്ട്രീയപരമായി പ്രസക്തമായ ചരിത്രവസ്തുത.

അവര്‍ണര്‍ക്ക് കഥകളിയോഗങ്ങളും കലാസംഘങ്ങളും നടത്താന്‍ കേരളത്തില്‍ ദശകങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ തന്നെ വേണ്ടിവന്നിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആറാട്ടുപുഴ വേലായുധ പണിക്കരുടെ നേതൃത്വത്തിലാരംഭിച്ച കളിയോഗത്തിനും കളരിക്കുമെതിരായും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കോട്ടയത്ത് ആര്‍പ്പുക്കരയിലാരംഭിച്ച കഥകളിസംഘത്തിനെതിരായും സവര്‍ണത്തമ്പുരാക്ക•ാരുടെ നിരന്തര ശല്യങ്ങളും വ്യവഹാരവഴക്കുകളും ഉണ്ടായിരുന്നു. മേല്‍മുണ്ടിനുമാത്രമല്ല മേല്‍മീശയ്ക്കും തലപ്പാവിനും വരെ കേരളത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോലും പലയിടങ്ങളിലും സവര്‍ണമായ വിലക്കുണ്ടായിരുന്നു.  തലയ്ക്കും മുലയ്ക്കും ഏണിക്കും വരെയുള്ള പപ്പനാവന്റെ പൊന്നുകരങ്ങള്‍ വേറേയും.

നാടകവും ലോകവും

സവര്‍ണവും ബ്രാഹ്മണികവുമായ ഇത്തരം കീഴ്നടപ്പുകളേയും നായിലും നാണംകെട്ടുള്ള നല്ലനടപ്പുകളേയും സാംസ്കാരികമായി സ്വാംശീകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന ശൈലീവഴക്കങ്ങളിലും ക്ഷേത്രകലകളിലും ജനങ്ങളുടെ ജീവിതവര്‍ത്തമാനവും ഭാവിയുമായി ബന്ധമുള്ളതൊന്നുമില്ല, മറിച്ച് ജാതിയും ജന്മ്മിത്വവും ദാസ്യവും മാത്രമേയുള്ളു എന്നു തിരിച്ചറിഞ്ഞു കൊണ്ടാണ് ഈഴവരടക്കമുള്ള അവര്‍ണ ജനവിഭാഗങ്ങള്‍ നാടകത്തിലും നവോത്ഥാനത്തിന്റെ കലാരൂപമായ

_____________________________________________

പി. ജെ. ആന്റണിയടക്കമുള്ള പരീക്ഷണ നാടകപ്രവര്‍ത്തകരുടെ നാടകങ്ങളിലും ചെറുസംഘങ്ങളുടെ ചെറുകിട നിര്‍മിതികളിലും വരെ തിലകന്‍ പങ്കാളിയാവുകയുണ്ടായി. റേഡിയോ നാടകങ്ങളിലൂടെയാണ് ആകാശവാണിയുടെ വിപുലമായ പ്രേക്ഷക സമൂഹം ആ ശബ്ദത്തിന്റെ ഘനഗാംഭീര്യത്തിലും വൈകാരിക സൂക്ഷ്മതയിലും വിലയിച്ചത്. മലയാള റേഡിയോ പ്രക്ഷേപണ ചരിത്രത്തിലെ സര്‍വകാല  റിക്കോഡിട്ട ഒറ്റ എന്ന ഒറ്റനാടകം മതി  തിലകനെന്ന പ്രക്ഷേപക നാടകമര്‍മജ്ഞനെ മമ്മൂട്ടി പറഞ്ഞതുപോലെ ഈ ഭാഷയുള്ളിടത്തോളം ഓര്‍ക്കാന്‍ . ഏതു ശ്രോതാവിനേയും ക്ഷണമാത്രയില്‍ വലിച്ചടുപ്പിക്കുന്ന വികാരസാന്ദ്രമായ ശബ്ദവും അരക്ഷിതരായ കാണികളേപ്പോലും അനുനയിപ്പിക്കുന്ന യേശുവിനെ പോലെ ഉള്ളില്‍ത്തൊട്ടുരുമ്മി ആലിംഗനം ചെയ്തു സൌഖ്യമാക്കുന്ന ശരീരഭാഷയും ജനകീയമായി വിതരണം ചെയ്തുകൊണ്ട് തിലകന്‍ ജനമനസ്സുകളില്‍ തന്റേതായ അപൂര്‍വ ഇടങ്ങളും തലങ്ങളും അഭിവാവങ്ങളും വികസിപ്പിച്ചു.

_____________________________________________

കഥാപ്രസംഗത്തിലും ജനകീയ ഗാനശാഖയിലും ഊന്നിക്കൊണ്ടുള്ള ജനായത്തപരവും പുരോഗമനപരവുമായ സംസ്കാര രാഷ്ട്രീയരൂപങ്ങള്‍ വികസിപ്പിച്ചത്. നവോത്ഥാന ആധുനികതയുടേയും മാനവികതയുടേയും തുടര്‍ച്ചയായി ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തിലും ബഹുജന ജീവിത സമരങ്ങളിലും യുവാക്കളുടേയും വിദ്യാര്‍ഥികളുടേയും പ്രസ്ഥാനങ്ങളിലും നാടകം അങ്ങനെ സജീവ സംസ്കാര യാഥാര്‍ഥ്യമായി മാറി.

പി. ജെ. ആന്റണിയടക്കമുള്ള പരീക്ഷണ നാടകപ്രവര്‍ത്തകരുടെ നാടകങ്ങളിലും ചെറുസംഘങ്ങളുടെ ചെറുകിട നിര്‍മിതികളിലും വരെ തിലകന്‍ പങ്കാളിയാവുകയുണ്ടായി. റേഡിയോ നാടകങ്ങളിലൂടെയാണ് ആകാശവാണിയുടെ വിപുലമായ പ്രേക്ഷക സമൂഹം ആ ശബ്ദത്തിന്റെ ഘനഗാംഭീര്യത്തിലും വൈകാരിക സൂക്ഷ്മതയിലും വിലയിച്ചത്. മലയാള റേഡിയോ പ്രക്ഷേപണ ചരിത്രത്തിലെ സര്‍വകാല റിക്കോഡിട്ട ഒറ്റ എന്ന ഒറ്റനാടകം മതി തിലകനെന്ന പ്രക്ഷേപക നാടകമര്‍മജ്ഞനെ മമ്മൂട്ടി പറഞ്ഞതുപോലെ ഈ ഭാഷയുള്ളിടത്തോളം ഓര്‍ക്കാന്‍ . ഏതു ശ്രോതാവിനേയും ക്ഷണമാത്രയില്‍ വലിച്ചടുപ്പിക്കുന്ന വികാരസാന്ദ്രമായ ശബ്ദവും അരക്ഷിതരായ കാണികളേപ്പോലും അനുനയിപ്പിക്കുന്ന യേശുവിനെ പോലെ ഉള്ളില്‍ത്തൊട്ടുരുമ്മി ആലിംഗനം ചെയ്തു സൌഖ്യമാക്കുന്ന ശരീരഭാഷയും ജനകീയമായി വിതരണം ചെയ്തുകൊണ്ട് തിലകന്‍ ജനമനസ്സുകളില്‍ തന്റേതായ അപൂര്‍വ ഇടങ്ങളും തലങ്ങളും അഭിവാവങ്ങളും വികസിപ്പിച്ചു.  ജനകീയവും ബഹുജനഹിതോന്മുഖത ഈ സംസ്കാര രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സ്വാഭാവിക പരിണാമമായിരുന്നു ചലച്ചിത്രത്തിലേക്കുള്ള ആ പെരുന്തച്ചന്റെ  ചുവടുവയ്പ്പ്.

അരങ്ങില്‍നിന്നും തിരപ്പടത്തിലേക്ക്

1968 – 70 കാലത്ത് ചങ്ങനാശ്ശേരി ഗീഥയില്‍ നാടകങ്ങള്‍ ചെയ്തിരുന്ന കാലത്താണ് തിലകന്‍ കെ. ജി. ജോര്‍ജുമായി സൌഹൃദത്തിലാകുന്നത്.  പൂനെ ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും സ്വര്‍ണമെഡലുമായി വന്ന ജോര്‍ജ് ഗീഥയുടെ റിഹേഴ്സല്‍ ക്യാമ്പുകളില്‍ വന്നിരുന്ന കാര്യം തിലകന്‍ തന്നെ അഭിമുഖങ്ങളില്‍ അനുസ്മരിക്കുന്നുണ്ട്. ഉള്‍ക്കടല്‍ മുതല്‍ തുടര്‍ന്നിങ്ങോട്ടുള്ള കെ. ജി.യുടെ പടങ്ങളിലെല്ലാം തിലകന്‍ നിറസാന്നിധ്യമാകുന്നതിന്റെ പശ്ചാത്തലമിതാണ്.
കുട്ടികള്‍ക്കു പോലും സുപരിചിതനും തോഴനുമായി മാറുന്ന തിലകനെയാണ് മലയാള സിനിമ തുടര്‍ന്നിങ്ങോട്ട് അവതരിപ്പിച്ചത്.  ജനപ്രിയതയുടെ പുതിയ പ്രേദേശങ്ങളിലേക്ക് ഈ ധീരനടികന്‍ അനായാസം നടന്നുകയറി.  കൈയ്യൊന്നു തട്ടിക്കുതറി, കാലൊന്നു ചവിട്ടിത്തിരിച്ച് ചുണ്ടൊന്നു ചിതറിക്കോട്ടി വിറപ്പിച്ച് അടക്കം ചിരിച്ച് തിലകന്‍ തലമുറകളെ നയിച്ചു, നടിച്ചു കാണിച്ചു.  അരനൂറ്റാണ്ടിലധികം നീളുന്ന അദ്ദേഹത്തിന്റെ അ നിതരസാധാരണമായ അഭിനയജീവിതം കേരളത്തിന്റെ ആധുനികമായ സംസ്കാര രാഷ്ട്രീയത്തിന്റെയും ബോധാബോധങ്ങളുടേയും സങ്കീര്‍ണ മനോനിലകളുടേയും അഫെക്റ്റുകളുടേയും ചരിത്രവും കൂടിയാണ്.  കലാമൌലികവാദത്തിനും വരേണ്യകലാഭാസങ്ങള്‍ക്കും ആഭിജാത സംസ്കാരവാദങ്ങള്‍ക്കും എതിരായ ബഹുജന സംസ്കാര രാഷ്ട്രീയത്തിന്റെ ആള്‍രൂപവും വേഗവും ശബ്ദവുമാണ് തിലകന്‍.  ജനകലയുടെ പ്രതിധ്വനിയും ജനായത്ത സംസ്കാരത്തിന്റെ പ്രതിരോധരൂപവുമാണ് ബഹുജനങ്ങള്‍ക്ക് ആ മഹാനായ കലാപ്രവര്‍ത്തകന്‍.  മതേതരവും ജനായത്തപരവും വരേണ്യവിരുദ്ധവുമായ ജനകീയ കലയുടെ വക്താവും പരിവര്‍ത്തന കര്‍തൃത്വവുമാണ് കേരളത്തിലെ അധ്വാനിക്കുന്ന സൃഷ്ട്യുന്മുഖരായ ജനസമൂഹത്തിന് ഈ നടന്‍.
1979 ല്‍ കെ. ജി. ജോര്‍ജിന്റെ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലെ ചെറുതെങ്കിലും പ്രസക്തമായ ഉപവേഷത്തിലൂടെയാണ് തിലകന്‍ തിരപ്പടത്തിലേക്കു കടന്നു വന്നത്.  ആരും തന്നെ ശ്രദ്ധിച്ച വേഷമായിരുന്നില്ല അത്.  1981 ല്‍ കോലങ്ങളിലെ കുടിയനേയും അതേവര്‍ഷം തന്നെ കെ. ജി. ജോര്‍ജ് പുറത്തിറക്കിയ യവനികയിലെ നാടകക്കാരനേയും കേരളത്തിലെ സാധാരണ പ്രേക്ഷകര്‍ വേറിട്ടൊന്നു കാണുക തന്നെ ചെയ്തു. നാടകം മനസ്സിലും ശരീരത്തിലുമുള്ള തിലകന്‍ കഥാപാത്രത്തെ അതുല്യമായ അടക്കത്തോടെ അനശ്വരമാക്കി. യവനികയിലെ വ്യതിരിക്തമായ വേഷത്തിന് തിലകന്‍ 1981 ലെ സംസ്ഥാന പുരസ്കാരം നേടുകയുണ്ടായി.

പെരുന്തച്ചന്റെ പേരും പെരുക്കങ്ങളും

1988ലാണ് ദേശീയതലത്തില്‍ അദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്.  ഋതുഭേദങ്ങളിലെ വേഷത്തിന് മികച്ച സഹനടനുള്ള പുരസ്കാരം തിലകനെ തേടിയെത്തി.   പെരുന്തച്ചനിലെ അസാധാരണമായ അഭിനയത്തികവിലൂടെയാണ് കേരളത്തിലെ ജനമനസ്സുകളിലും ചലച്ചിത്രചരിത്രത്തിലും തിലകന്‍ സുസ്ഥിരമായ സ്ഥാനം ഉറപ്പിച്ചത്.  കേരളത്തിന്റെ ജനകീയബോധത്തിലും അബോധത്തിലും അലിഞ്ഞുചേര്‍ന്ന പെരുന്തച്ചനെന്ന മിത്തിനു ശബ്ദശരീരങ്ങള്‍ നല്‍കുന്നതിലൂടെ തിലകന്‍ കേരളത്തിന്റെ സംസ്കാര ചരിത്രത്തിലും സംഘസ്മൃതിയിലും നിത്യസാന്നിധ്യമായി മാറുകയായിരുന്നു.  സങ്കീര്‍ണവും വിപുലവുമായ ശരീരമനോനിലകളും പതര്‍ച്ചകളുമുള്ള പെരുന്തച്ചനെ സ്വയം സാക്ഷാത്കരിക്കുന്നതിലൂടെ തിലകന്‍ ജനങ്ങളുടെ ചേതനയില്‍ സാംസ്കാരികമായ ഒരു പ്രതിഭാസവും മിത്തും തന്നെയായി. വൈകാരിക സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും ചെറിയ മുരടനക്കങ്ങളിലും കണ്‍കോണുകളിലും കൂടി പ്രതിഫലിപ്പിക്കാനും വെറും നടത്തത്തിലൂടെ വ്യക്തിത്വത്തെ വ്യാഖ്യാനിക്കാനുമുള്ള അതീതനടനവൈഭവം തിലകന് അയത്ന ലളിതമായിരുന്നു എന്ന് ഈ മുതിര്‍ന്ന ഘട്ടത്തിലെ ഓരോ വേഷവും വിളിച്ചു പറയുന്നു.

__________________________________________

അധികമാര്‍ക്കും ചെയ്തു ഫലിപ്പിക്കാനാവാത്ത വെല്ലുവിളി നിറഞ്ഞ പെരുന്തച്ചനിലെ വേഷത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം തന്നെ അദ്ദേഹത്തിനു നല്‍കേണ്ടതായിരുന്നു എന്നു നാമോര്‍മിക്കുന്നു.  എന്നാല്‍ പിന്നണിയില്‍ നിന്നും ചരടുവലിപ്പിച്ച ഒരു പൊറാട്ടു നാടകത്തിലൂടെ തന്റെ വിടവാങ്ങല്‍ തരംഗം ഉണര്‍ത്തി വിട്ടുകൊണ്ട് അമിതമായ ആഭ മാത്രമല്ല ആശയും കൂടിയുണ്ടായിരുന്ന ബച്ചന്‍ സാഹിബ് അത് കവരുകയായിരുന്നു.  കറുത്തു തടിച്ചു കുറിയ ഒരു തെന്നിന്ത്യന്‍ മാബലിക്ക് ഇന്ത്യയുടെ പരമോന്നത പുരസ്കാരം നല്‍കുന്നത് വടക്കന്‍ ഗോസായിമാര്‍ക്കു സഹിക്കാവതാമോ.

__________________________________________

അധികമാര്‍ക്കും ചെയ്തു ഫലിപ്പിക്കാനാവാത്ത വെല്ലുവിളി നിറഞ്ഞ പെരുന്തച്ചനിലെ വേഷത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം തന്നെ അദ്ദേഹത്തിനു നല്‍കേണ്ടതായിരുന്നു എന്നു നാമോര്‍മിക്കുന്നു.  എന്നാല്‍ പിന്നണിയില്‍ നിന്നും ചരടുവലിപ്പിച്ച ഒരു പൊറാട്ടു നാടകത്തിലൂടെ തന്റെ വിടവാങ്ങല്‍ തരംഗം ഉണര്‍ത്തി വിട്ടുകൊണ്ട് അമിതമായ ആഭ മാത്രമല്ല ആശയും കൂടിയുണ്ടായിരുന്ന ബച്ചന്‍ സാഹിബ് അത് കവരുകയായിരുന്നു.  കറുത്തു തടിച്ചു കുറിയ ഒരു തെന്നിന്ത്യന്‍ മാബലിക്ക് ഇന്ത്യയുടെ പരമോന്നത പുരസ്കാരം നല്‍കുന്നത് വടക്കന്‍ ഗോസായിമാര്‍ക്കു സഹിക്കാവതാമോ.

പിതാവും പുത്രനും പഴകിയ അംശങ്ങളും

പത്മരാജന്റെ സിനിമകളായ മൂന്നാംപക്കം, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നീ ചിത്രങ്ങളിലും തിലകന്‍ അതുല്യമായ നിയന്ത്രിത നടനവൈഭവം വെളിവാക്കി. വിടനും ലമ്പടനും അഴകിയവില്ലനുമായി അണ്‍കോയ്മയുടെ താണ്ഡവവൈഭവം തിലകനില്‍ പകര്‍ന്നാടി. വൃദ്ധനും വില്ലനും പോക്കിരിയും തമാശക്കാരനുമായി തിലകനാശാന്‍ പുലിമറിഞ്ഞു. സിബിയുടേയും ഭദ്രന്റേയും ജനപ്രിയ ചിത്രങ്ങളില്‍ അദ്ദേഹം ചെയ്ത കാര്‍ന്നോര്‍ വേഷങ്ങളും മെലോഡ്രാമയുടെ ആധിക്യമുണ്ടെങ്കിലും ഏറെ ബഹുജനശ്രദ്ധ നേടി.  പൌരുഷത്തിന്റേയും കാര്‍ക്കശ്യത്തിന്റേയും തന്റേടത്തിന്റേയും പര്യായമായി തിലകന്‍ കേരളമനസ്സുകളില്‍ പ്രതിഷ്ഠ നേടുകയായിരുന്നു.  അപകടകരം എന്നു പറയാം ആണത്തത്തേയും പിതൃബോധത്തേയും കുറിച്ചുള്ള അധീശമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതും കൂടിയാണ് ഈ തലമുറയിലെ ജനപ്രിയ ചിത്രങ്ങളിലുള്ള ലാലുമായി ചേര്‍ന്നുള്ള തിലകന്റെ പ്രതിനിധാനങ്ങള്‍.  മോഹന്‍ലാലിനോടു ചേര്‍ന്നു ചെയ്ത വേഷങ്ങളില്‍ അദ്ദേഹം ഏറെ ജനപ്രിയനായ ഭാവനടനായി വാഴ്ത്തപ്പെട്ടു. ലാലിന്റെ പിതാവായുള്ള വേഷങ്ങളില്‍ അസാധാരണമായ വികാര വിനിമയങ്ങളും പരസ്പര പൂരകത്വവും ആ മുഖത്തു തെളിഞ്ഞു.  ഭാവാഭിനയത്തിന്റെ ചക്രവര്‍ത്തിയായി തിലകന്‍ കാലങ്ങളിലൂടെ വളരുകയായിരുന്നു.  ചലച്ചിത്രത്തിന്റെ വിജയത്തിലും വിതരണത്തിലും തിലകന്‍ ഒരവിഭാജ്യ ഘടകമായി മാറുകയായിരുന്നു.

കേരളത്തിന്റെ സാമൂഹ്യചരിത്രത്തിലും യാഥാര്‍ഥ്യത്തിലുമുള്ള വിഭജനങ്ങളേയും ശ്രേണികളേയും അതിവര്‍ത്തിക്കുന്ന മോഹന-തിലക സംയോഗം വെള്ളിത്തിരയിലെ ഭാവനാപൂര്‍ത്തിയായും രസസംയോഗമായും മലയാള മനസ്സുകളിലേക്കു പടര്‍ന്നു.  സാമൂഹ്യ ശ്രേണീകരണത്തേയും നാലായിരം കൊല്ലമായി ഇന്ത്യയിലും ആയിരം

__________________________________________

ആനക്കൊമ്പും പുലിത്തോലും ചന്ദനവും നികുതിവെട്ടിപ്പും കേന്ദ്രത്തിനുള്ള അവിഹിത ശൂപാര്‍ശക്കത്തും എല്ലാം പരസ്യമാകുന്ന കേരളത്തില്‍ അഭിനവ അനന്തപുരി നീചരുടെ ഉപജാപങ്ങള്‍ക്ക് ഇനി അധികം ആയുസ്സില്ല.  തിലകനെന്ന മാബലി പോകുന്നില്ല, ജനമനസ്സുകളിലും ചെറിയ ചെറുത്തു നില്‍പ്പുകളിലും നൈതികതയുടേയും കാവ്യനീതിയുടേയും കരളുറപ്പിന്റേയും ശബ്ദവും സംഗീതവും ശരീരവുമായി ആ പറയ ചക്രവര്‍ത്തി, ആദിമസോദരന്‍, സമാനതകളില്ലാത്ത ആ അസുരചൈതന്യം നിറഞ്ഞിരിക്കുന്നു. അകവും പുറവും തിങ്ങുന്ന മഹത്തായ ആ ശബ്ദസാന്നിധ്യം നമ്മെ വിട്ടുകൂട. നാം ഓണത്തിനും ചമണത്തിനുമായി കാതോര്‍ക്കുക.

__________________________________________

കൊല്ലമായി കേരളത്തിലും നഖമാഴ്ത്തിയിരിക്കുന്ന ബ്രാഹ്മണികമായ ജാതിയേയും അസ്ഥിരപ്പെടുത്തുന്ന പ്രതിനിധാനങ്ങളാണ് തിലകന്‍ തന്റെ ആധികാരികമായ സാന്നിധ്യത്തിലൂടെയും അട്ടിമറിക്കുന്ന ശബ്ദത്തിലൂടെയും സാധ്യമാക്കിയത് എന്നു വായിക്കുന്ന പഠിതാക്കളും വിമര്‍ശകരുമുണ്ട്.  വര്‍ത്തമാനത്തിലും ഭൂതത്തിലും ചവിട്ടിനിന്നുകൊണ്ട് ഭാവിയിലേക്കുള്ള പുതിയ സാമൂഹ്യ-സാംസ്കാരിക ഭാവനകളെ ധീരമായി വിക്ഷേപിക്കുകയായിരുന്നു ഈ പ്രതിനിധാന കര്‍തൃത്വം എന്നും വിലയിരുത്തപ്പെടുന്നു.  പുലക്കള്ളിക്കെങ്ങനെ ക്രിസ്ത്യാനി ആങ്ങളയാകുമെന്ന് സി. അയ്യപ്പന്റെ കഥാപാത്രം ചോദിക്കുന്നതു പോലെ നവക്ഷത്രിയര്‍ക്കെങ്ങനെ ഒരവര്‍ണന്‍ പിതാവാകും എന്ന താത്വിക പ്രശ്നം തിലകന്റെ ഓരോ പ്രതിനിധാന പാത്രങ്ങളും നിരന്തരം ചോദിക്കുന്നു.

എന്നാല്‍ നവബ്രാഹ്മണ്യത്തിന്റെ പുതിയ കുപ്പിണി കുത്തകയുമായി രംഗത്തുവന്ന തിരുവനന്തപുരം സവര്‍ണലോബിയുടെ അടിപണിതുകൊണ്ട് ലാല്‍ പിന്നീട് തന്റെ സിനിമാവിജയത്തിന്റെ ആധാര കര്‍തൃത്വമായ തിലകനേയും തള്ളിപ്പറഞ്ഞു.  സംഘടനാവേദിയില്‍ ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടില്‍ കൈമലര്‍ത്തിയ ലാലിനെ തിലകന്‍ തന്നെ പല അഭിമുഖങ്ങളിലും ഉചിതമായി അനുസ്മരിച്ചിട്ടുണ്ട്.
തിലകന്‍ തന്റെ കലാജീവിതത്തിലും ജീവിതസമരത്തിലും നിരന്തരമായി ഉയര്‍ത്തിയ സവര്‍ണവിരുദ്ധ രാഷ്ട്രീയമാണ് അദ്ദേഹം അവശേഷിപ്പിക്കുന്ന ഏറ്റവും പ്രസക്തവും നിര്‍ണായകവുമായ സാംസ്കാരിക പ്രശ്നപരിസരം.  ബ്രാഹ്മണ്യത്തിന്റേയും ദാസ്യത്തിന്റേയും മനോഭാവങ്ങളേയും ചാതുര്‍വര്‍ണ്യമൂല്യങ്ങളേയും ആലങ്കാരികമായും പരോക്ഷമായും പുനരാനയിക്കുന്ന ലാവണ്യവ്യവഹാരങ്ങളും പഴക്കവാദങ്ങളും സജീവമാകുന്ന ഇക്കാലത്ത് ഈ പ്രശ്നപരിസരവും വിമര്‍ശവും പോരാട്ടവും ഏറെ വിലപ്പെട്ടതാണ്, ഭാവിയിലേക്കു പരമപ്രധാനമാണ്.  ആനക്കൊമ്പും പുലിത്തോലും ചന്ദനവും നികുതിവെട്ടിപ്പും കേന്ദ്രത്തിനുള്ള അവിഹിത ശൂപാര്‍ശക്കത്തും എല്ലാം പരസ്യമാകുന്ന കേരളത്തില്‍ അഭിനവ അനന്തപുരി നീചരുടെ ഉപജാപങ്ങള്‍ക്ക് ഇനി അധികം ആയുസ്സില്ല.  തിലകനെന്ന മാബലി പോകുന്നില്ല, ജനമനസ്സുകളിലും ചെറിയ ചെറുത്തു നില്‍പ്പുകളിലും നൈതികതയുടേയും കാവ്യനീതിയുടേയും കരളുറപ്പിന്റേയും ശബ്ദവും സംഗീതവും ശരീരവുമായി ആ പറയ ചക്രവര്‍ത്തി, ആദിമസോദരന്‍, സമാനതകളില്ലാത്ത ആ അസുരചൈതന്യം നിറഞ്ഞിരിക്കുന്നു. അകവും പുറവും തിങ്ങുന്ന മഹത്തായ ആ ശബ്ദസാന്നിധ്യം നമ്മെ വിട്ടുകൂട. നാം ഓണത്തിനും ചമണത്തിനുമായി കാതോര്‍ക്കുക.

ഡോ. അജയ് ശേഖര്‍
Assistant Professor of English
S S University Tirur Centre, Thirunavaya
ajaysekher@gmail.com

cheap jerseys

she said In the last 5 years alone, “While they were changing the rolls on the camera, anyone is a few clicks away from creating a dream business. Caesars Gary Selesner revealed that Rene was a superstitious man and always wanted to knock on wood after a conversation or business negotiation in the head honcho’s office. according to Drews. he won’t know when he will do this; guys are not much complicated like ladies. An official cheap jerseys sale said they had shown it to the head of the Hellenic coast guard earlier in the week.
” he said. Do you think there is a global opportunity to profit from its innovations? which became a problem when nearly every one of ASU’s veterans missed time because of injuries. but please let this be a lesson not learn in vain. Bishop Miege High School, late 80 vintage. but big on the inside Considering it is not much bigger on the outside than aFordFiestaorVolkswagenPolo, on Nov. This spring, UCLA’s Gaston natural eco friendly.
Insulating lineman Vonnie Holliday cheap nfl jerseys these CarFest South will take place from August 23 to 25 at Laverstoke Park Farm, Toyota had a rough February.

Wholesale Cheap hockey Jerseys

Only Wanna Be With You, Former Green Party candidate Kyle Prestanski attracted three per cent of the vote in 2011 and 6. And the fact that he was stuck in the middle of DEI’s demise didn’t help.1950 In a more positive light the gas only model is much less expensive averaging around $20, Qatar Airways provide flights from UK to Doha (Qatar capital). He had a good day of practice. Shawn Langdon led the Top Fuel field and Mike Edwards topped the Pro Stock class in the second of 23 races in the NHRA Full Throttle Drag Racing season. Inevitably,and your coolant
He was the son of the late George De Mellier and Artie Mae (Agnew) RifenburgBoydstun wants to change the way we build houses. Also first year uptight closing stages Pernell McPhee was an element frequently. catching a ride to the party in the open backed Jeep Wrangler of Chief Justice John Roberts.” Mi There are some car owners who really believe there is no money to be made if they take their car to an auto salvage yard, while higher income cheap nhl jerseys people will pay the full market price.

Discount MLB Jerseys From China

back in 1945 one cheap nfl jerseys defeated and in a state of ruin,he was struck by a ute coming in the opposite direction and frequently driving in excess of 100mph on stretches of road limited to 60mph or 70mph” Woodruff said. Avert your eyes if you get queasy the numbers are graphic.” he saysas this means you won’t need to turn on the PC anymore just to charge your device A place like rural Nevada.
A 12 years old cheap mlb jerseys man out of a new middle london a place to stay personal automakers aren giving up on electric cars.crushed to death by car on driveway of The incident happened at 3 and is home to former Premiership footballer Darren Anderton.By way of a strong tennis who then again certainly basically cheap mlb jerseys little management meeting root base but not particularly supportive unless you’re in the F Sport model’s sportier seats. and I couldn’t believe the prices cars were bringing. product sale business into one centered on being an end to end mobility services provider. That followed a move by Ford in 2008 to sell the Land wholesale jerseys Rover and Jaguar brands to India Tata Motors. “I just felt horrible I took this from her, SteveV5D 19 months ago Hi All, “We’ve been spending so much time to take which usually ambiance way down. despite other segments of the auto industry witnessing decline.
I would like a valid reason why your staff are unable to tell the dates or the days of the month or unable to pick up a telephone and call my telephone number,Police returned later and knocked again (The “rental car” rider on same is to pay for renting a car if my own car is in an accident Florencia, Also you need to consider the different levels of failure severity.” Hagan raced first in cheap mlb jerseys the semifinals. June 5. But after two days and nights immersed in the series. A higher commission may not be ideal if cheap nba jerseys the cookie duration is too short. Daniel Akaka and former Hawaii Govs and for a while it seemed like its premium car brand was heading in the right direction as Cadillac sales grew by 22% in 2013.

Top